❤️ഇന്നാണ കല്യാണം❤️
💫💫💫💫💫💫💫💫💫💫💫💫💫
PART:-21 (𝗕𝗮𝗹𝗻𝗰𝗲 𝗣𝗮𝗿𝘁)
✍️:-Shabana shebu
വീട്ടിലെത്തി ആരോടും ഒന്നും മിണ്ടാതെ മുറിയിൽ കയറി വാതിൽ അടച്ചിരിക്കുകയാണ് സൈറ..
കാൽമുട്ടിൽ മുഖം അമർത്തി ഒരുപാട് കരഞ്ഞു.
ഇന്നലെ കൂടെ ഇങ്ങോട്ട് വരാൻ ആഗ്രഹിച്ചതാണ് താൻ പക്ഷേ ഇതുപോലൊരു വരവ് ആഗ്രഹിച്ചിരുന്നില്ല.🥺🥺
ഡി പെണ്ണേ വാതിൽ തുറന്നെ...
ചെച്ചുവാണ്... കുറെ സമയം ആയി വന്നു വിളിക്കാൻ തുടങ്ങിയിട്ട് അപ്പോഴൊന്നും താൻ പ്രതികരിച്ചിരുന്നില്ല,. ഇനിയും വയ്യ ഞാൻ കാരണം ഇവിടെയുള്ളവരെ കൂടെ വേദനിപ്പിക്കാൻ.. അവൾ കണ്ണുകൾ അമർത്തിത്തുടച്ച് പോയി വാതിൽ തുറന്നു.
എന്തുവാടീ ഇത് നിന്റെ ആരേലും ചത്തോ ഇങ്ങനെ ഇരുന്ന്കരയാൻ... 😡 (shaza)
സൈറ ഒന്നും മിണ്ടിയില്ല...
നിനക്ക് വിശപ്പും ദാഹവും ഒന്നുമില്ലേടി... 😬 (shaza)
സൈറ ഒന്നും മിണ്ടാതെ കണ്ണുകൾ അമർത്തി തുടച്ചു.
ദേ പെണ്ണെ ഇനി ഇവിടെ കിടന്നു മോങ്ങിയ നിന്റെ കണ്ണടിച്ചു ഞാൻ പൊട്ടിക്കും... 😡(shaza)
ഇല്ല 🥲 (സൈറ)
സമാധാനം അപ്പോ വായിൽ നാക്കുണ്ട് ഞാൻ കരുതി അത് ഇറങ്ങിപ്പോയെന്ന്...😬 (shaza)
എന്തുവാടി നിനക്ക് എന്റെ ചെവി തിന്നാൻ കേറി വന്നതാണോടി നീ 😡 (സൈറ)
ഇങ്ങനെ പോയാൽ നിന്റെ ചെവി മാത്രമല്ല നിന്നെ തന്നെ പച്ചക്ക് തിന്നും ഞാൻ 😡 (shaza)
എന്തിന്🙄 (സൈറ)
ഇനി ഇവിടെ കിടന്നു മൂക്കള ഒലിപ്പിക്കുന്നത് കണ്ടാ😡 (shaza)
പോടീ 😏 (സൈറ)
നീയൊന്നു പോയി ഫ്രഷ് ആയി വന്നേ . എനിക്ക് വിശന്നിട്ട് പാടില്ല 😕 (Shaza)
അതിനു ഞാൻ ഇവിടത്തെ ചോറും ചെമ്പും എടുത്തുകൊണ്ട് ഇങ്ങോട്ട് വന്നില്ലല്ലോ 😬😬 അത് അവിടെ തന്നെ ഇല്ലേ പോയി എടുത്ത് കഴിച്ചുടെ.. (സൈറ)
അതുവേണ്ട അതുവേണ്ട അത് വേണ്ട.... 😏 പാവമല്ലേ വന്നപ്പോൾ മുതൽ ഒന്നും കഴിച്ചില്ലല്ലോ എന്നൊക്കെ കരുതി നിന്നെയും കാത്തിരുന്ന എന്നോട് ഡയലോഗ് അടിച്ചാൽ ഉണ്ടല്ലോ... നിനക്ക് വെച്ചിരിക്കുന്ന ലെഗ് പീസ് ഞാൻ എടുത്തു തിന്നൂടി😤 (shaza)
👀 എന്നാപ്പിന്നെ അന്ന് നിന്റെ അന്ത്യ മാണെടി പട്ടി..... 😤 (സൈറ)
ഫ്രഷായി ഇറങ്ങി ഭക്ഷണം കഴിക്കാൻ ചെന്നപ്പോ എല്ലാവരും ഉണ്ടായിരുന്നു അവിടെ ഒന്നും സംഭവിക്കാത്തത് പോലെ സ്വാഭാവികമായ രീതിയിൽ എല്ലാവരും കളിയും ചിരിയും ഒക്കെയായി ഭക്ഷണം കഴിച്ച് എഴുന്നേറ്റു...
**********************************************
അങ്ങനെ ദിവസങ്ങൾ കടന്നുപോയി.. രണ്ട് മൂന്ന് ആഴ്ചക്ക് ശേഷം...
നീ ഇതുവരെ ready ആയില്ലെടി... 👀 ( എന്തോ ആലോചിച്ചുകൊണ്ട് നിൽക്കുകയായിരുന്ന സൈറയെ നോക്കി shaza ചോദിച്ചു).
ഏഹ്... ആഹ് താ... കഴിഞ്ഞു.. 😌 (സൈറ)
ന്നാ വേഗം വായോ.... ഇനിയും താമസിച്ച നിന്റെ കാക്കു നമ്മളെ ഇവിടെ ഇട്ടിട്ടു പോകും..😤 (ചെച്ചു)
അല്ല ഇതെങ്ങോട്ടാ മൂന്ന് പേരും കൂടെ🙄 (ആയിഷ)
ഈ പിശാശി ന് ഇവിടെ ഇരുന്നു ബോറടിച്ചെന്ന് ഒന്ന് പുറത്തുപോയി വരാനാ...(shaza)
ഹ്മ്മ്... പോകുന്നതൊക്കെ കൊള്ളാം ഇരുട്ടുന്നതിനു മുൻപ് തിരിച്ചെത്തിയേക്കണം (ആയിഷ)
ഹാ... അതുപിന്നെ പ്രത്യേകം പറയാനുണ്ടോ ഉമ്മ ഇങ്ങളെ മോന്റെ കൂടെയല്ലേ പോകുന്നത്... 🥲 (shaza)
എന്റെ മോൻ ആയതുകൊണ്ട് പുകഴ്ത്തി പറയുകയാണെന്ന് കരുതരുത് പരിധിവിട്ട നിങ്ങളെ അവിടെ ഇട്ടിട്ട് അവൻ ഇങ്ങു പോരും 😌 (ഉമ്മ)
അപ്പോഴേക്കും സായി അങ്ങോട്ട് വന്നു.
പോവാം... (സായ്)
ആ മോളെ നീ പറഞ്ഞിരുന്നില്ലേ നിനക്ക് അപ്പോയ്മെന്റ് ലെറ്റർ അയച്ച കാര്യം... അത് നടക്കില്ല. ( മറ്റെങ്ങോട്ടോ നോക്കി സായി പറഞ്ഞു )
അതെന്താ 🙄 (സൈറ)
അത് അവന്റെ കമ്പനിയാ... 😑 (സായ്)
ആരെ.. (സൈറ)
ദേ ഇവളുടെ ആങ്ങളയുടെ... (സായ്)
അതെനിക്കറിയാം കാക്കു പക്ഷേ അത് മാളികക്കൽ തറവാട്ടിലെ മാഹിൻ ഷിയാസിന്റെ കമ്പനി അല്ല ഷറഫുദ്ദീന്റെ കമ്പനിയാണ്... 😏
നീ പറഞ്ഞുവരുന്നത്? (സായ്)
നിങ്ങളുടെയും എന്റെയും ഇൻ ലോ യുടെ കമ്പനിയാണ് അത് അദ്ദേഹം തന്നെ നേരിട്ട് എന്നെ ഇങ്ങോട്ട് വിളിച്ചു അപ്പോയിന്റ് ചെയ്തതും ആണ് അതുകൊണ്ട് എനിക്കിത് തട്ടി കളയാനാവില്ല ഞാൻ പോകും. 😑 (സൈറ)
ഓക്കെ.. നിനക്ക് നിർബന്ധമാണെങ്കിൽ നിന്റെ ഇഷ്ടം പോലെ... (സായ്)
ഇപ്പൊത്തന്നെ ലേറ്റ് ആയി.. ഇനിയും സംസാരിച്ചു നിൽക്കാതെ ഒന്ന് വരുന്നുണ്ടോ രണ്ടുപേരും.. (Shaza)
ഹാ.... നടക്ക്...
**********************************************
വാപ്പ എന്തിന്റെ അടിസ്ഥാനത്തിലാണ് അവൾക്ക് അപ്പോയ്മെന്റ് ലെറ്റർ അയച്ചത്... 😑 (മാഹി,)
എന്റെ കമ്പനിയിൽ എനിക്ക് ഇഷ്ടപ്പെട്ടവരെ ജോലിക്ക് വെക്കുന്നതിൽ ആരും ഇടപെടേണ്ട കാര്യമില്ല... (ശറഫുദ്ധീൻ)
😬 ഇപ്പോഴുള്ള എന്റെ സമാധാനം കളയാൻ വേണ്ടിയിട്ടാണോ കരുതിക്കൂട്ടി അവളെ അവിടെ അപോയിന്റ് ചെയ്തത് (മാഹി)
നിനക്കെന്തു വേണമെങ്കിലും കരുതാം ജോയിൻ ചെയ്യണോ വേണ്ടേ എന്നുള്ളത് അവളുടെ ഇഷ്ടമാണ്... (വാപ്പ)
ഞാനൊന്നും പറയുന്നില്ല😬 (മാഹി,)
അതാവും നല്ലത്😑 (വാപ്പ)
**********************************************
അന്നത്തെ സംഭവത്തിനുശേഷം സിയ അവിടെ നിന്നും അവളുടെ വീട്ടിലേക്ക് പോയിരുന്നു...
Helo.... (സിയ)
ആ സിയ എനിക്ക് നിന്നെയൊന്നു കാണണം... (Anu)
ഞാൻ പറഞ്ഞ കാര്യം എന്തായി (siya)
അതിനു തന്നെയാ കാണണം എന്ന് പറഞ്ഞത്... (അനു)
ശെരി എവിടെ വരണം (സിയ)
നീ ഇപ്പൊ തന്നെ കോഫി ഷോപ്പിലേക്ക് വാ... (Anu)
ഇപ്പോ തന്നെയോ... (Siya)
ഹ്മ്മ് വേഗം വായോ ( അതും പറഞ്ഞ് കോൾ കട്ട് ചെയ്തു)
**********************************************
നീ ഇത് എങ്ങോട്ടാ (zainaba)
ഞാൻ.... ഞാൻ.. ഒന്ന് മഹിയെ കണ്ടിട്ട് വരാം.. (Siya)
എന്തിന് 🤔 (zainaba)
ഇങ്ങനെ ഒന്നും ചെയ്യാതിരുന്നിട്ട് കാര്യമില്ല അവനെ വളക്കണം എങ്കിൽ ഇടയ്ക്കിടെ പോയി കാണണം... (Siya)
ഹ്മ്മ്... ശെരി....(സൈനബ)
ഒന്നവിടെ നിന്നെ... (Zainaba)
സിയാ എന്തെന്ന ഭാവത്തിൽ തിരിഞ്ഞുനോക്കി...
മുഖം ഒന്നുകൂടെ ടച്ച് അപ്പ് ചെയ്തിട്ട് പോ.... (Zainaba അതും പറഞ്ഞ് അവിടെ നിന്നും പോയി)
പക്ഷേ സിയ അവര് പറഞ്ഞത് ചെവി കൊള്ളാതെ അവിടെ നിന്നും പോയി ).
**********************************************
ചെച്ചു ഞാൻ ഇപ്പൊ വര... (സൈറ)
എങ്ങോട്ട് പോകുന്നു... (Shaza)
ഇപ്പ വരാടി... നീ ഇവിടെ ഇരുന്ന് സെലക്ട് ചെയ്യ് അപ്പോഴേക്കും വരാം... (സൈറ)
വേഗം വായോട്ട ഇറങ്ങാനായി... (Shaza)
ആഹ്.....
അവിടെ നിന്നും പോയി അവൾക്ക് ആവശ്യമുള്ള സാധനം വാങ്ങി ബാഗിൽ വെച്ചു സൈറ...
അവിടെനിന്നും തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴാണ് തനിക്ക് മുൻപിലുള്ള കോഫി ഷോപ്പിൽ അനു ഇരിക്കുന്നത് കണ്ടത്... മുൻപിൽ ഒരു പെൺകുട്ടി പുറം തിരിഞ്ഞിരിക്കുന്നുണ്ട്...
എന്തോ കാര്യമായി സംസാരിക്കുകയാണ് രണ്ടുപേരും.. പിന്നെ അവിടെ നിൽക്കാതെ shaza യുടെ അടുത്തേക്ക് പോയി സൈറ.
ഹാ നീ വന്നോ എന്നാ പോയാലോ... (shaza)
ഹാ പോവാ... (സൈറ)
അവിടെനിന്നും പോകുന്ന വഴി ബീച്ചിൽ പോകാൻ shaza നിർബന്ധിച്ചില്ലെങ്കിലും സൈറ തലവേദനയാണെന്ന് പറഞ്ഞു. എന്നാപ്പിന്നെ വേറൊരു ദിവസം പോകാം എന്നും പറഞ് നേരെ വീട്ടിലോട്ട് പോയി.....
**********************************************
ഇ... ഈ... പറയുന്നതൊക്കെ സത്യം ആണോ 🥺🥺 നിറകണ്ണുകളോടെ സിയ ചോദിച്ചു....
കയ്യിലിരിക്കുകയല്ലേ റിപ്പോർട്ട് കണ്ണ് തുറന്നു നോക്ക്... (Anu)
🥺ഹൃദയം നിശ്ചല മായി സിയയുടെ...
ഇത്രയും കാലം തന്റെ കൂടെയുണ്ടായിരുന്നവരൊന്നും തന്റെ ആരുമല്ല... 🥺
മാത്രമല്ല കിഴക്കേ വീട്ടിൽ റഷീദിന്റെ ഭാര്യ ആയിഷ ജന്മം നൽകിയത് രണ്ട് പെൺകുഞ്ഞുങ്ങൾക്കാണ് 🥺 അതായത് താനും സൈറയും ഇരട്ട സഹോദരങ്ങളാണ്... അതുകൊണ്ടാണ് ഇത്രയും കാലം തന്നെ വിരൂപയാക്കി നടത്തിയത്.. ഇനിയൊരു ചോദ്യം ബാക്കി എങ്ങനെ ഞാൻ ഇവരുടെ കയ്യിൽ എത്തി??
അവിടെ നിന്നും ഓടി സിയ ബാത്റൂമിൽ കയറി തന്റെ മുഖം അമർത്തി കഴുകി.
ഇനിയെന്താ പ്ലാൻ... ( പുറത്തേക്ക് വന്ന സിയയെ നോക്കി അനു ചോദിച്ചു.
ഞാൻ എങ്ങനെ അവരുടെ കയ്യിൽ എത്തി എന്ന് കണ്ടുപിടിക്കണം. (Siya)
ഹ്മ്മ്.... ഫ്യൂച്ചർ പ്ലാൻ എന്താ... 🥲 (anu)
അതുകേട്ടതും സിയ അനുവിനെ ചിറഞ്ഞ് നോക്കി..
ഹാ കാണാൻ കൊള്ളാവുന്ന വല്ല ചെക്കന്മാരെയും കെട്ടി സെറ്റിൽ ആവണം 😌 (siya ഇടം കണ്ണിട്ട് നോക്കിക്കൊണ്ട് പറഞ്ഞു.)
😡😡 എന്നാപ്പിന്നെ അവരോട് പോയി കണ്ടുപിടിച്ചു തരാൻ പറ (അനു)
ഹാ... പിണങ്ങല്ലേ... ( എന്നും പറഞ്ഞ് എഴുന്നേറ്റ് പോകാൻ തുടങ്ങിയ അനുവിനെ കൈപിടിച്ച് വലിച്ച് അവിടെ നിർത്തി)
ദേഷ്യപ്പെടല്ലേ.... 😌 (siya)
😏😏 നീ ആളെ വിട്ടെ എന്നിട്ട് വേറെ വല്ല ചെക്കന്മാരെയും നോക്ക്.. സോറി സോറി കാണാൻ കൊള്ളാവുന്ന ചെക്കന്മാരെ...(anu)
പക്ഷേ ഇവിടെ കളക്ഷൻ കുറവ.. 🙈(siya)
😬😬 വായിനോക്കി... (Anu)
അല്ല നിങ്ങൾക്ക് എന്തിനാ ദേഷ്യം കേറുന്നേ... 🫣 (siya)
നീ ഇവിടെയിരുന്ന് സമാധാനമായി വായിനോക്ക്. എന്നെ വിട്ടേക്ക്.😑😏(അനു)
അങ്ങനെ പറയല്ലേ... നമുക്ക് പലഹാരം ഉണ്ടാക്കാം.. ചെ പരിഹാരം ഉണ്ടാക്കാം...😌(siya)
അയ്യോ വേണ്ട എന്തായാലും വന്നതല്ലേ ഞാനും ഒന്ന് നോക്കട്ടെ. വേറെ വല്ല തലയ്ക്ക് വെളിവുള്ള പെൺകുട്ടികളും ഉണ്ടോ എന്ന്(anu)
😡 അങ്ങനെ നോക്കിയാൽ ആ കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും പറഞ്ഞേക്കാം...എന്നും പറഞ്ഞ് അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു... സിയ
ഈ രണ്ട് കണ്ണും വെച്ച് വേറെ ഏത് അവളുമാരെയെങ്കിലും നോക്കിയ പിന്നെ നോക്കാൻ കഴുത്തിനു മുകളിൽ തല കാണത്തില്ല... 😡 (siya)
അവൾ അത് പറഞ്ഞു നിർത്തിയതും കോഫി ഷോപ്പ് ആണെന്ന് പോലും മറന്ന് അനു അവളുടെ ചുണ്ടുകൾ കവർന്നു 🙈
ബോധം വന്ന സിയാ അവനെ തള്ളി മാറ്റി അവിടെയുള്ളചെയറിലേക്ക് ഇരുന്നു...
പക്ഷേ ഇതെല്ലാം പുറകിൽ നിന്നും ക്യാമറ കണ്ണുകൾ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു....
**********************************************
ഇതേസമയം ഓഫീസിൽ ഇരിക്കുകയായിരുന്ന മഹിയുടെ വാട്സാപ്പിൽ കുറച്ച് ഫോട്ടോകളും വീഡിയോയും വന്നു....
തുരുതുരെ മെസ്സേജ് വരുന്നത് കണ്ട് നെറ്റി ചുളിച്ച് മഹി അത് ഓപ്പൺ ചെയ്തു.
സൈറയും അനുവും കോഫി ഷോപ്പിൽ വെച്ച് പരസ്പരം ചുംബിക്കുന്നു.. ( മഹി ഇരുന്നിടത്തുനിന്നും അനങ്ങാൻ കഴിയാതെ തരിച്ചിരുന്നു പോയി ).
വീണ്ടും വീണ്ടും അതിലേക്ക് നോക്കിയതും കണ്ണുകൾ ഇറുക്കെ അടച്ചു... എന്തൊക്കെ പറഞ്ഞാലും അവൾ തന്റെ ഭാര്യയല്ലേ.. അവൻ തന്റെ അനിയനും...
ഉടനെ അവസാന ആണി എന്നോണം ആ മെസ്സേജും വന്നു.
* ജ്യേഷ്ഠന്റെ ഭാര്യയുമായാണ് അനിയന്റെ ഇപ്പോഴത്തെ നടപ്പ്.. 😏 ഇനി ആ വീട്ടിലുള്ളപ്പോൾ തന്നെ എത്ര തവണ കിടന്നു കൊടുത്തിട്ടുണ്ട് എന്ന് ആർക്കറിയാം. എന്തായാലും അവിടെനിന്നും ഒഴിവാക്കിയത് നന്നായി അല്ലെങ്കിൽ മറ്റവന്റെ കുഞ്ഞിന് നിന്റെ sir name കൊടുക്കേണ്ടി വന്നേനെ*
അതുകൂടെ കണ്ടതും മഹിയുടെ സകല നിയന്ത്രണവും വിട്ടു..
മഹിയുടെ മനസ്സിൽ അനുവിനോടുള്ള ദേഷ്യം ആളിക്കത്തി എങ്കിൽ സൈറയോടുള്ള വെറുപ്പ് അതിനേക്കാൾ ഇരട്ടിയായി കുമിഞ്ഞു കൂടിയിരുന്നു..
**********************************************
കണ്ണിൽ കാണുന്നത് വിശ്വസിക്കാൻ കഴിയാതെ തറഞ്ഞു നിൽക്കുകയാണ് സൈറ ...
ഏറിയ ഹൃദയമിടിപ്പോടെ കയ്യിലിരിക്കുന്ന കിറ്റിലെ രണ്ട് ചുവന്ന വരകളിലേക്ക് നോക്കി അവൾ... 🥺
വിതുമ്പുന്ന ചുണ്ടുകളോടെ കൈകൾ വയറിനെ പൊതിഞ്ഞു. മഹിയുടെ ചോര.....
രണ്ടുമൂന്നു ദിവസമായി അനുഭവപ്പെടുന്ന ക്ഷീണവും വല്ലായ്മയും പിരീഡ്സ് ന്റെ date ഉം ഒക്കെ മാറിയപ്പോ ഒരു സംശയം കൊണ്ട് വാങ്ങി നോക്കിയതാണ് പക്ഷേ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
മാഹിക്ക അറിഞ്ഞ എന്താവും പ്രതികരണം.... സ.. സന്തോഷിക്കുമോ... അതോ.. തള്ളി പറയുമോ... 🥺 ( സൈറയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു )
പെട്ടെന്ന് shaza വാതിൽ തുറന്ന് അകത്തേക്ക് വന്നു...
എത്ര നേരമായി കുരുപ്പേ, ഫുഡ് കഴിക്കാൻ വിളിക്കുന്നു... ഇയ്യ് ഏതടുപ്പിലാ.. 😬 (shaza)
സൈറ വേഗം കണ്ണുകൾ അമർത്തി തുടച്ച് പ്രഗ്നൻസി കിറ്റ് പുറകിലേക്ക് മറച്ചുപിടിച്ചു....
ഇയ്യ് കരയാണോ... (Shaza)
ഇ ഇല്ലാ... (Saira)
പിന്നെ അന്റെ കണ്ണും മോറും കണ്ടാൽ ഇനിക്കറിഞ്ഞുടേ... പറ എന്താ കാര്യം (shaza)
ഒന്നുല്ല ചെച്ചു.... 🥺(സൈറ)
ഇയെന്താ കയ്യ് മറച്ചുപിടിചെ എന്താ അന്റെ കയ്യിലെ ( എന്നും ചോദിച്ചു സൈറയുടെ കൈ പിടിച്ചു നിവർത്തി shaza)
കൺമുന്നിൽ കാണുന്ന രണ്ട് ചുവന്ന വരകളിൽ കണ്ണുകൾ പതിപ്പിച്ച് തറഞ്ഞുനിന്നു സൈറ...
തുടരും....
ഹലോ ഗയ്സ് ഇതാണ് ഇന്നത്തെ രണ്ടാമത്തെ പാർട്ട്സാധാരണ തരുന്നതിന്റെ ഡബിൾ ലെങ്ത് ൽ ഇന്ന് എഴുതിയിട്ടുണ്ട് അതുകൊണ്ട് കാര്യമായി തന്നെ കമന്റുകൾ പോന്നോട്ടെ....😌 നിങ്ങൾ കമന്റിൽ പിശുക്കിയാൽ ഞാൻ ലെങ്ത്തിലും പിശുക്കും... വെറും രണ്ടേ രണ്ട് വരിയല്ലേ ഞാൻ നിങ്ങളോട് ചോദിക്കുന്നുള്ളൂ അതെങ്കിലും തന്നൂടെ... 😑
സ്റ്റോറി വായിച്ച് പോകുന്നവർ എന്തെങ്കിലും അഭിപ്രായം കൂടെ പറയണേ..... നിങ്ങളുടെ പ്രോത്സാഹനമാണ് തുടർന്നും എഴുതാനുള്ള എന്റെ ആവേശം.... ❤️❤️
#📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ