ഫോളോ
Shiji Jose
@shiji1389
914
പോസ്റ്റുകള്‍
577
ഫോളോവേഴ്സ്
Shiji Jose
500 കണ്ടവര്‍
1 ദിവസം
പ്രിയ സൗഹൃദങ്ങളേ ശുഭദിനാശംസകൾ ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 18. ഇന്ന് :- ബി.ബി.സി സ്ഥാപകദിനം :- സി.എം.എസ് പ്രസ്സിന് ഇന്ന് 203 വയസ്സ്. :- സാംബിയ : ദേശീയ പ്രാർത്ഥനാ ദിനം :- അസർബെയ്ജാൻ: സ്വാതന്ത്ര്യ ദിനം :- ക്രോയേഷ്യ : 'നെക് ടൈ' ഡേ :- National Exascale Day :- ഹെൽത്ത് കെയർ എയ്ഡ് ദിനം :- ദേശീയ മാമ്മോഗ്രാഫി ദിനം :- പ്രേഷിത പ്രവർത്തകനായ വിശുദ്ധ ലൂക്കാ സുവിശേഷകന്റെ തിരുനാൾ അമീഷ് ത്രിപാഠി (ജന്മദിനം) ഹിന്ദു പുരാണങ്ങളുടെ ആകർഷകമായ പുനരാഖ്യാനങ്ങളാണ് അമീഷ് ത്രിപാഠി എന്ന മഹാരാഷ്ട്രക്കാരനെ സാഹിത്യലോകത്തെ കൊടുങ്കാറ്റാക്കി മാറ്റിയത്. ഒരു പുസ്തകം വായിച്ചതോടെയാണ്. വിജയകരമായ ഒരു കരിയർ മുന്നോട്ടു കൊണ്ടുപോകുമ്പോഴും പുരാണങ്ങളോടും കഥകളോടുമുള്ള അഭിനിവേശം അമീഷ് കൈവിട്ടിരുന്നില്ല. ആ ഇഷ്ടത്തെ ആളിക്കത്തിച്ചത് സാക്ഷാൽ പൗലോ കൊയ്‌ലോയാണ്. 'ദ് ആൽക്കെമിസ്റ്റ്' എന്ന പുസ്തകത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് അമീഷ് നോവൽ എഴുതാൻ തീരുമാനിച്ചു. അതാണ് 'ദ് ഇമ്മോർട്ടൽസ് ഓഫ് മെലൂഹ'. തന്റെ ആദ്യ നോവൽ കൊണ്ടുതന്നെ സമകാലിക ഇന്ത്യൻ എഴുത്തിലെ പ്രമുഖ ശബ്ദമായി മാറുവാൻ സാധിച്ച അമീഷ് രാജ്യത്ത് ഏറ്റവും വേഗത്തിൽ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളുടെ എഴുത്തുകാരനായി മാറി.1974 ഒക്ടോബർ 18 ന് മുംബൈയിൽ ജനിച്ച അമീഷ് കുട്ടിക്കാലം ചെലവഴിച്ചത് ഒഡീഷയിലെ റൂർക്കേലയ്ക്കടുത്താണ്. ലോറൻസ് സ്കൂൾ, കത്തീഡ്രൽ ആൻഡ് ജോൺ കോനൻ സ്കൂൾ, മുംബൈ സെന്റ് സേവ്യേഴ്സ് കോളജ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്കൽക്കട്ട തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നും വിദ്യാഭ്യാസം. ബിരുദാനന്തരം 14 വർഷം ബാങ്കിൽ ജോലി ചെയ്തു. 2010 ൽ ശിവനെ യോദ്ധാവായി പുനർസൃഷ്ടിക്കുന്ന ശിവ ട്രിലജിയിലെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചു.ഈ നോവൽ ബെസ്റ്റ് സെല്ലറായി. ഇന്ത്യൻ മിത്തോളജിയെ ആധുനിക വീക്ഷണത്തോടെ പുനർവ്യാഖ്യാനം ചെയ്യുന്ന 'ദി ഇമ്മോർട്ടൽസ് ഓഫ് മെലൂഹ' (2010), 'ദ് സീക്രട്ട് ഓഫ് ദ് നാഗാസ്' (2011), 'ദി ഓത്ത് ഓഫ് വായുപുത്ര' (2013) എന്നീ പുസ്തകങ്ങൾ 20 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ഇക്ഷ്വാകുവിൻ്റെ ശിവ ത്രയവും സയണും (രാമ ചന്ദ്രൻ്റെ പുസ്തകം 1) ഒരുമിച്ച് ഉൾക്കൊള്ളുന്നു. സീരീസ്) (2015), സീത - വാരിയർ ഓഫ് മിഥില (രാമചന്ദ്ര സീരീസിൻ്റെ പുസ്തകം 2) (2017), ഇമ്മോർട്ടൽ ഇന്ത്യ - യംഗ് കൺട്രി, ടൈംലെസ് സിവിലൈസേഷൻ (അമിഷിൻ്റെ ആദ്യത്തെ നോൺ-ഫിക്ഷൻ പുസ്തകം) (2017) - 4 ദശലക്ഷം കോപ്പികൾ അച്ചടിച്ചു. മൊത്ത ചില്ലറ വിൽപനയിൽ Rs. 120 കോടി ചലച്ചിത്ര സംവിധായകൻ ശേഖർ കപൂർ അദ്ദേഹത്തെ വിശേഷിപ്പിച്ചത് 'ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ പോപ്‌സ്റ്റാർ എന്നാണ്. അമീഷിൻ്റെ ആത്മീയ ഗുരു ദീപക് ചോപ്ര അമീഷിൻ്റെ പുസ്തകങ്ങളെ 'ആർക്കൈറ്റിപൽ ആൻഡ് സ്റ്റൈറിംഗ്' എന്ന് വാഴ്ത്തി. ഐഐഎം കൽക്കട്ടയിലെ പഠനത്തിനുശേഷം, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്, ഐഡിബിഐ ബാങ്ക്, സിംഗപ്പൂർ ഡെവലപ്‌മെൻ്റ് ബാങ്ക് എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ പതിനാല് വർഷത്തോളം ഫിനാൻഷ്യൽ-സേവന വ്യവസായത്തിൽ അമിഷ് പ്രവർത്തിച്ചു. ഐഡിബിഐ ഫെഡറൽ ലൈഫ് ഇൻഷുറൻസിൽ മാർക്കറ്റിംഗ്, പ്രൊഡക്റ്റ് ഡെവലപ്‌മെൻ്റ് & സർവീസ് ക്വാളിറ്റി എന്നിവയുടെ ദേശീയ തലവനും സീനിയർ മാനേജ്‌മെൻ്റ് കമ്മിറ്റി അംഗവുമായിരുന്നു അദ്ദേഹത്തിൻ്റെ അവസാന ജോലി. 2011-ൽ തൻ്റെ രണ്ടാമത്തെ പുസ്തകത്തിൻ്റെ പ്രകാശനത്തോടെ അദ്ദേഹം മുഴുവൻ സമയ എഴുത്തിലേക്ക് തിരിഞ്ഞു. റെയ്മണ്ട് ക്രോസ്‌വേഡ് ബുക്ക് അവാർഡ്, ദൈനിക് ഭാസ്‌കർ ലിറ്ററേച്ചർ അവാർഡ്, സൊസൈറ്റി യംഗ് അച്ചീവേഴ്‌സ് അവാർഡ്, റേഡിയോ സിറ്റിയുടെ മാൻ ഓഫ് ദി ഇയർ, പിആർ കൗൺസിൽ ഓഫ് ഇന്ത്യയുടെ കമ്മ്യൂണിക്കേറ്റർ ഓഫ് ദി ഇയർ, പ്രൈഡ് ഓഫ് ഇന്ത്യ അവാർഡ് (ലിറ്ററേച്ചർ) തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ അമീഷ് നേടിയിട്ടുണ്ട്. ). ഫോർബ്സ് മാഗസിൻ ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള 100 സെലിബ്രിറ്റികളുടെ പട്ടികയിൽ അമീഷിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. GQ 50 ഏറ്റവും സ്വാധീനമുള്ള യുവ ഇന്ത്യക്കാരിൽ ഒരാളാണ് അദ്ദേഹം, കൂടാതെ ലോകമെമ്പാടുമുള്ള മികച്ച നേതാക്കൾക്കായുള്ള പ്രശസ്തമായ അമേരിക്കൻ പ്രോഗ്രാമായ ഐസൻഹോവർ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാർത്ഥി ജീവിതത്തിൽ ജിംനാസ്റ്റിക്സ്, അത്ലറ്റിക്സ്, ബോക്സിംഗ് എന്നിവയിൽ അമിഷിന് സജീവമായ താൽപ്പര്യമുണ്ടായിരുന്നു. ഐഐഎം കൽക്കട്ടയിലെ ബാരോ-സി ബാങ്കിൻ്റെ പ്രധാന ഗായകനായിരുന്നു. 1722 .. ഫ്രാൻസ് കാരനായ സി ഹോപ്ഫെർന് fire extinguisher ന് പേറ്റന്റ്........ 1867 - USA, USSR ൽ നിന്നും അലാസ്ക വിലക്ക് വാങ്ങി........ 1892- USA യിൽ ബഹുദൂര ടെലിഫോൺ സംവിധാനം നിലവിൽ വന്നു...... 1906 - വിത്തൽ റാംജി ഷിൻഡെ ഡിപ്രസ്ഡ് ക്ലാസ് മിഷൻ സൊസൈറ്റി സ്ഥാപിച്ചു....... 1914 - ഷോൺസ്റ്റാറ്റ് പ്രസ്ഥാനം ജർമ്മനിയിൽ സ്ഥാപിതമായി...... 1918 - ചെക്കോസ്ലോവാക്യ ഓസ്ട്രോ- ഹംഗേ റിയൻ സാമ്രാജ്യത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി. 1922 - ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കമ്പനി(ബി. ബി.സി) സ്ഥാപിച്ചു. പിന്നീട് ബ്രിട്ടീഷ് ബ്രോഡ് കാസ്റ്റിംഗ് കോർപ്പറേഷൻ എന്നറിയപ്പെട്ടു....... 1926- ലിയോൺ ട്രോട്സ്കിയെയും കൂട്ടരേയും റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി പുറത്താക്കി..... 194 - യുദ്ധത്തടവുകാരായ സൈനികരെ വധിക്കാൻ ഹിറ്റ്ലറുടെ ഉത്തരവ്....... 1954ടെക്സാസ് ഇൻസ്ട്രുമെന്റ്സ് ആദ്യത്തെ ട്രാൻസിസ്റ്റർ റേഡിയോ പുറത്തിറക്കി....... 1955- ജെസ്സി ഓവൻസിനെ സർവകാല മികച്ച അത് ലറ്റായി പ്രഖ്യാപിച്ചു........ 1967- സോവിയറ്റ് പേടകം venera 4 ആദ്യമായി ശുക്രന്റെ അന്തരീക്ഷത്തിൽ എത്തി....... 1967 - ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഹാൻസ് എ ബെഥെയ്ക്ക്....... 1967 - വാൾട്ട് ഡിസ്നിയുടെ "ജംഗിൾ ബുക്ക്" ചിത്രം പുറത്തിറങ്ങി...... 1968 - മെക്സിക്കോ സിറ്റി ഒളിംബിൿസിൽ, ബോബ് ബീമോൻ ലോങ്ങ് ജമ്പിൽ 29.2 അടിയുടെ വേൾഡ് റെക്കോഡ്...... 1973 - സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം അമേരിക്കൻ വാസിലി ലിയോൺ‌ടീഫിന്...... 1976- അമേരിക്കൻ വില്യം ലിപ്സ്കോമ്പിന് രസതന്ത്രത്തിനുള്ള നോബൽ സമ്മാനം...... 1980 - 5,377.9 കിലോമീറ്റർ ദൈർഘ്യമുള്ള ആദ്യത്തെ ഹിമാലയൻ കാർ റാലി ബോംബെ യിലെ ബ്രബോർൺ സ്റ്റേഡിയത്തിൽ നിന്ന് 74 സ്റ്റാർട്ടറുകളുമായി ആരംഭിച്ചു....... 1985- കൽപ്പാക്കത്ത് ഫാസ്റ്റ് ബ്രീഡർ ,ടെസ്റ്റ് റിയാക്ടർ പ്രവർത്തനം തുടങ്ങി….. 1989 - യുഎസ് 62 -മത്തെ ബഹിരാകാശ ദൗത്യം STS 34 (അറ്റ്ലാന്റിസ് 5) ഭ്രമണ പഥത്തിലെത്തി ........ 1991 - അസർബൈജാൻ USSR ൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു..... 1993 - എസ്ടിഎസ് -58 (കൊളംബിയ) ഭ്രമണപഥത്തിലെത്തി....... 1995 - യുപിയിൽ രാഷ്ട്രപതിയുടെ ചട്ടവും സംസ്ഥാന അസംബ്ലിയും താൽക്കാലികമാ യി നിർത്തിവച്ച ആനിമേഷൻ ഏർപ്പെടുത്തി..... 1997- ഫിലിപ്പ് രാജകുമാരൻ മലയാള മനോരമയുടെയും കൊച്ചിയിലെ ദ വീക്കിന്റെയും ഇന്റർനെറ്റ് പതിപ്പ് സ്വിച്ചോൺ ചെയ്തു.'........ 2000നർമദ നദിയിൽ സർദാർ സരോവർ അണക്കെട്ടിന്റെ നിർമാണത്തിന് സുപ്രീം കോടതി അനുമതി നൽകി........ 2004 - കാട്ടു കള്ളൻ വീരപ്പൻ ദൗത്യ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു.'........ 2007 ASHA (Accredited social health activist) പദ്ധതി നിലവിൽ വന്നു...... 2007 - കറാച്ചിയില്‍ ബേനസീ ഭൂട്ടോയുടെ വാഹനവ്യൂഹത്തിനുനേരെ ചാവേറാക്രമണം ബേനസീര്‍ ഭൂട്ടോ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു 2009 - ബ്രിട്ടീഷുകാരനായ ജെൻസൺ ബട്ടൺ 2009 ഫോർമുല 1 ജേതാവായി..... 2010 - ദേശീയ ഹരിത ട്രൈബ്യൂണൽ നിലവിൽ വന്നു........ 2013 - സിറിയക്കെതിരെ പ്രതിഷേധിച്ചു കൊണ്ട് UN സുരക്ഷാ കൗൺസിലിൽ സീറ്റ് നിരസിച്ച ആദ്യ രാജ്യമായി സൗദി അറേബ്യ ........ 2014 രണ്ടുവര്‍ഷത്തെ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി അമേരിക്കയുടെ രഹസ്യവിമാനം തിരിച്ചെത്തി........ 2014 - സൈഡിംങ് സ്പ്രിംങ് വാല്‍നക്ഷത്രം ചൊവ്വയെ കടന്നുപോയി. 2019ക്രിസ്റ്റീന കോച്ചും ജെസീക്ക മെയറും ബഹിരാകാശത്ത് നടന്ന ആദ്യ വനിതകളായി ...... 2021 - എഗോർ ബാബേവും കെടിഎച്ച് റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സഹകാരികളും ചേർന്ന് ഇലക്ട്രോൺ ക്വാഡ്രുപ്ലെറ്റുകൾ എന്നറിയപ്പെടുന്ന ദ്രവ്യത്തിന്റെ പുതിയ അവസ്ഥയുടെ തെളിവുകൾ കാണിക്കുന്ന ഒരു പരീക്ഷണം പ്രസിദ്ധീകരി..... 2022 - ഉത്തരാഖണ്ഡിൽ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്നുവീണ് ഏഴ് പേർ മരിച്ചു...... ജന്മദിനങ്ങൾ 1785 - തോമസ് ലവ് പീക്കോക്ക് , ഇംഗ്ലീഷ് നോവലിസ്റ്റ്, കവി. ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം പ്രശസ്ത കവി ഷെല്ലിയുടെ ഉറ്റമിത്രം. ആക്ഷപഹാസ്യനോവലുകളായിരുന്നു രചിച്ചിരുന്നത്...... 1859 - ഹെൻറി ബേർഗ്‌സൺ,അറിവിന്റെ അന്വേഷണത്തിൽ യുക്തിവിചാരത്തേയും ശാസ്ത്രീയാന്വേഷണത്തേയുംകാൾ വിശ്വസിക്കാവുന്നത് തൽക്ഷണാനുഭവവും അന്തർജ്ഞാനവും ആണെന്നു വാദിച്ച ഫ്രെഞ്ചു ദാർശനികൻ, എഴുത്തുകാരൻ .... 1898- കെ.പി .എസ് .മേനോൻ (സീനിയർ) ആദ്യ വിദേശകാര്യ സെക്രട്ടറി, ചൈന, USSR അംബാസഡർ, Many worlds ആത്മകഥ...... 1917 - കുളങ്ങര പൗലോസ്‌ ഹോർമിസ് ( കെ. പി. ഹോർമിസ്.),ഇന്ത്യയിലെ പ്രമുഖ വാണിജ്യ ബാങ്കായ ഫെഡറൽ ബാങ്കിന്റെ സ്ഥാപകൻ..... 1919- പിയറി ട്രൂഡോ, രണ്ട് തവണ കാനഡ പ്രധാനമന്ത്രി,ട്രൂ ഡോ മാനിയ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്.... 1925 - ഇബ്രാഹിം അൽകാസി.ഇന്ത്യയിലെ പ്രമുഖ നാടകപ്രവർത്തകരിലൊരാൾ, ചിത്രകാരൻ ........ 1939- ലീ ഹാർവി ഓസ്വാൾഡ്,കോൺ എഫ് കെന്നഡിയുടെ കൊലപാതകി,... 1950- ഓംപുരി. ഹിന്ദി സിനിമാ താരം.ഇന്ത്യൻ സിനിമകൾ കൂടാതെ ‌അമേരിക്കൻ, ബ്രിട്ടീഷ് സിനിമകളിലും ഓം പുരി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്..... 1956- മാർട്ടിന നവരത്‌ലോവ, വനിതാ ടെന്നിസിലെ പവർ ബാങ്ക്… 18 ഗ്രാൻറ് സ്ലാം കിരീടം, 31 double, 11 mixed double. 1960 -ക്രെയ്ഗ് കാമറൂൺ മെല്ലോ , 2006-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാര ജേതാവായ അമേരിക്കൻ ശാസ്ത്രജ്ഞൻ ... 1974 - അമിഷ് ത്രിപാഠി, ഇന്ത്യൻ എഴുത്തുകാരൻ. മെലുഹയിലെ ചിരംജീവികൾ , നാഗന്മാരുടെ രഹസ്യം , വായുപുത്രമാരുടെ ശപഥം ആണ് രചിച്ച നോവലുകൾ. ഇക്ഷാകുവംശത്തിന്റെ രാജകുമാരൻ എന്ന നോവൽ പരമ്പര 2015 ജൂൺ 22 നു പുറത്തിറങ്ങി........ 1977 - ജ്യോതിക - തമിഴ് ചലച്ചിത്ര നടി ..... 1978 - കലാമണ്ഡലം ബിന്ദുലേഖ. കേരളത്തിലെ ചുമർചിത്രകാരി, ഭരതനാട്യ, മോഹിനിയാട്ട നർത്തകി.നിരവധി ചുമർ ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. ‌...... ചരമവാർഷികങ്ങൾ 1865- ഹെന്റി ജോൺ ടെമ്പിൾ,ബ്രിട്ടിഷ് മുൻ പ്രധാനമന്ത്രി....... 1871- ചാൾസ് ബാബേജ്. ഇംഗ്ലിഷുകാരനായശാസ്ത്രജ്ഞൻ,ഗണിതജ്ഞൻ,കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നു. ആദ്യ മെക്കാനിക്കൽ കമ്പ്യൂട്ടർ നിർമിച്ചു....... 1931 തോമസ് ആൽ‌വ എഡിസൺ ഫോണോഗ്രാഫ്, ചലച്ചിത്ര ക്യാമറ, വൈദ്യുത ബൾബ് തുടങ്ങി ലോകത്തെമ്പാടുമുള്ള ജീവിതങ്ങളെ സ്വാധീനിക്കുന്ന തരത്തിലുള്ള ശ്രേഷ്ഠമായ കണ്ടെത്തലുകൾ നടത്തിയ വ്യക്തി...... 1976 - വിശ്വനാഥ സത്യനാരായണ, തെലുഗു കവി...... 1985- ബെഞ്ചമിൻ മൊളോയിസ്. ദക്ഷിണാഫ്രിക്കയിലെ മനുഷ്യാവകാശ പ്രവർ ത്തകൻ, വർണവിവേചന വിരുദ്ധ പോരാളി, കവി, 30 മത് വയസ്സിൽ കള്ളക്കേസിൽ കുടുക്കി ബോത്ത ഭരണകൂടം ലോകത്തിന്റെ അഭ്യർഥന നിരസിച്ച് തൂക്കിലേറ്റി...... 2009 -തെരുവത്ത് രാമൻ,മലയാളത്തിലെ ആദ്യ സായാഹ്ന പത്രമായ പ്രദീപത്തിന്റെ സ്ഥാപക പത്രാധിപർ...... 2013 – ദാവൂദി ഭരദ്വാജ് ,തെലുഗു കവി. 2012 ജ്ഞാനപീഠം..... #✍️പൊതുവിജ്ഞാനം #💯 PSC പരീക്ഷകള്‍ #✍️വിദ്യാഭ്യാസം
Shiji Jose
639 കണ്ടവര്‍
2 ദിവസം
പ്രിയ സൗഹൃദങ്ങളേ ശുഭദിനാശംസകൾ ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 17 ഇന്ന്: - അന്താരാഷ്ട്ര ദാരിദ്ര്യനിർമാർജന ദിനം :- ദേശീയ ആയുർവേദ ദിനം. :- ലോക ട്രോമ ദിനം. :- അന്തർരാഷ്ട്ര ദാരിദ്ര നിർമാർജ്ജന ദിനം :- ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ 101 വയസ്സ് [1920 ഒക്റ്റൊബർ 17ന്‌ താഷ്കന്റിൽ വെച്ചാണ്‌ ആദ്യ കമ്മ്യൂണിസ്റ്റ്‌ ഗ്രൂപ്പ്‌ സ്ഥാപിതമാകുന്നത്‌. എം.എൻ ROയ്‌, മുഹമ്മദ്‌ അലി, മുഹമ്മദ്‌ ഷഫീഖ്‌, അബനി മുഖർജി തുടങ്ങിയർ നേതൃത്വം നൽകി. 1925 ൽ കാൺപൂരിൽ പരസ്യമായി ചേർന്ന സമ്മേളനമാണ്‌ സി.പി.ഐ യ്ക്ക്‌ രൂപം കൊടുത്തത്‌. ] :-ഡിജിറ്റൽ സൊസൈറ്റി ദിനം (ഭാരതം ) :- നാഷണൽ സ്റ്റ്റെയ്റ്റ് എഡ്ജ് ഡേ [പുകവലി, മയക്കുമരുന്നു, മദ്യപാനം, മാംസാഹാരം ഇവ വർജ്ജിച്ച് ഹാർഡ് കോർ ഡാൻസ് / പന്ക് റോക്ക് ചെയ്യുന്നവരുടെ ദിനം] -അമേരിക കണ്ണദാസൻ (കവിയരസ്) ചരമദിനം പ്രശസ്തനായ തമിഴ് കവിയും ഗാനരചയിതാവുമായിരുന്ന കണ്ണദാസൻ 1927 ജൂൺ 24 ന് തമിഴ്‌നാട്ടിലെ കാരക്കുടിക്കടുത്തുള്ള സിരുകൂടൽ പെട്ടി - നാട്ടുകോട്ടൈ നഗരത്തർ കുടുംബത്തിൽ സത്തപ്പൻ ചെട്ടിയാരുടെയും വിശാലാക്ഷി ആച്ചിയുടെയും മകനായി ജനിച്ചു. ഇദ്ദേഹത്തിന്റെ ശരിയായ പേര്- മുത്തയ്യ എന്നായിരുന്നു. പൊതുവെ അദ്ദേഹം അറിയപ്പെട്ടിരുന്നത് കവിയരസ് എന്നായിരുന്നു. (കവിയരസ് എന്നാൽ കവികളിലെ രാജാവ് എന്നർത്ഥം). ആയിരത്തോളം തമിഴ് സിനിമാ ഗാനങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1980-ൽ ചേരമാൻ കാതലി എന്ന വിവർത്തിത കഥക്ക് സാഹിത്യ അക്കാദമി അവാർഡും കിട്ടി. കരൈമുത്തു പുലവാർ, വണങ്കാമുടി, കാമകപ്രിയ, പാർവ്വതീ നാഥൻ, ആരോഗ്യ സ്വാമി എന്നീ തൂലികാനാമങ്ങളിലും എഴുതിയിരുന്നു. 109 -ലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ 21 നോവലുകൾ, അർത്ഥമുള്ള ഹിന്ദു മതം എന്ന പത്ത് വാല്യമുള്ള ലേഖന സംഹിത എന്നിവയുണ്ട്. 1944-നും 1981 നുമിടക്ക് ഇദ്ദേഹത്തിന്റെ 4000-ത്തോളം കവിതകളും 5000-ത്തോളം ചലച്ചിത്ര ഗാനങ്ങളും പുറത്ത് വന്നിട്ടുണ്ട്. കണ്ണദാസന് എട്ടാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിൻ്റെ നിരീക്ഷണ പാടവം, സാഹസികത എന്നിവ എടുത്ത് പറയേണ്ട ഒന്നാണ്. ഒതുങ്ങിക്കൂടിയ ഒരു ജീവിതമായിരുന്നില്ല അത്. തമിഴ്‌നാട്ടിൽ കിട്ടാവുന്ന എല്ലാ കാര്യങ്ങളിലും അദ്ദേഹം ഇടപെട്ടിട്ടുണ്ട്. മദ്യം, മദിരാക്ഷി, മയക്ക് മരുന്നുകൾ, ചൂതാട്ടം, രാഷ്ട്രീയം, നിരീശ്വരവാദം, ഈശ്വരവാദം തുടങ്ങിയവയെല്ലാം തന്നെ അദ്ദേഹം പരീക്ഷിച്ചു. എല്ലാം അനുഭവിച്ച് കഴിഞ്ഞ്, സ്വന്തം അനുഭവങ്ങൾ വച്ച് ഒരു പുസ്തകം എഴുതിയുണ്ടാക്കി. അതിൽ സ്വയം പരിഹസിക്കുന്ന വരികളായിരുന്നു അധികവും. ‘സർക്കാസം’ കണ്ണദാസന്റെ പ്രത്യേകത ആയിരുന്നു. ആ പുസ്തകം തമിഴ്‌നാട്ടിലെ വിദ്യാർത്ഥികൾ, അഭ്യസ്ത വിദ്യർ, കുടുംബിനികൾ, കർഷകർ, കൂലിത്തൊഴിലാളികൾ, വരേണ്യ വർഗ്ഗം തുടങ്ങി എല്ലാ തലത്തിലുമുള്ള ആളുകളെ സ്വാധീനിച്ചിരുന്നു എന്ന് തന്നെ പറയാം. യുവാവായ മുത്തയ്യ, ദ്രാവിഡ നിരീശ്വരവാദ സംഘടനകളുടെ വക്താവായിരുന്നു. പക്ഷേ എന്തിലും വലുത് സ്വന്തം മാതൃഭാഷയോടുള്ള സ്നേഹവും, സാഹിത്യത്തിനോടുള്ള അഭിവാഞ്ഛയുമായതിനാൽ കിട്ടുന്ന പുസ്തകങ്ങളൊക്കെ കണ്ണദാസൻ വായിക്കാറുണ്ടായിരുന്നു. ഒരിക്കൽ ‘തിരുപ്പാവൈ’ എന്ന പുസ്തകം വായിക്കാൻ ഇടയായ മുത്തയ്യ, ഹിന്ദുത്വത്തിൽ ആകാംക്ഷ ഉടലെടുക്കുകയും, തിരുപ്പാവൈ, ഹിന്ദുത്വം എന്നിവയിലെ രഹസ്യങ്ങൾ തേടി ഇറങ്ങുകയും ചെയ്തു. തിരുപ്പാവൈ എന്ന കവിത, ആണ്ടാൾ (ലക്ഷ്മി ദേവി), കൃഷ്ണനെ കുറിച്ച് എഴുതിയതാണ് എന്ന് വിശ്വസിക്കപ്പെടുന്നു. ഇങ്ങനെയൊക്കെ ഉള്ള രഹസ്യങ്ങൾ തേടിയിറങ്ങിയ മുത്തയ്യ തികഞ്ഞ രൊരു ഈശ്വര വിശ്വാസിയായി മാറുകയും സ്വയം ശ്രീ കൃഷ്ണന്റെ ദാസനായി മാറുകയും ചെയ്തു- കണ്ണദാസൻ. അതിന് ശേഷം, ഹിന്ദുത്വത്തിന്റെ സ്വത്വം അറിയാൻ ശ്രമിച്ച കണ്ണദാസൻ തന്റെ അറിവ് ലേഖനങ്ങളായി പ്രസിദ്ധീകരിച്ചതാണ് ‘അർത്ഥമുള്ള ഹിന്ദുമതം. 1981 ഒക്ടോബർ 17 ന് അമേരിക്കയിലെ ഇല്ലിനോയി എന്ന സ്ഥലത്ത് വച്ച് അന്തരിച്ചു 1604-ജർമ്മൻ ജ്യോതിശ്ശാസ്ത്രജ്ഞനായ ജൊഹാനസ് കെപ്ലർ,ഒഫ്യൂക്കസ് താരഗ ണത്തിൽ ഒരു പുതിയ തിളക്കമാർന്ന വസ്തു പ്രത്യക്ഷപ്പെട്ടതായി കണ്ടെത്തി സമീപകാലത്ത് ദർശിച്ച അവസാന സൂപ്പർനോവയായിരുന്നു അത്.... 1855 - ബെസ്സെമർ സ്റ്റീൽ നിർമ്മാണ പ്രക്രിയ യ്ക്ക് പേറ്റന്റ് ലഭിച്ചു...... 1888 - തോമസ് എഡിസൺ ഒപ്റ്റിക്കൽ ഫോണോഗ്രാഫിന് (ആദ്യ സിനിമ) പേറ്റന്റ് ഫയൽ ചെയ്തു....... 1905- USSR ഒക്ടോബർ മാനിഫെസ്റ്റോ പ്രഖ്യാപിച്ചു........ 1918- യുഗോസ്ലാവ്യ സ്വതന്ത്രമായി....... 1919 - മൗലാന ജൗഹർ അലി, മൗലാന ഷൗക്കത്ത് അലി, അബ്ദുൾ കലാം ആസാദ് എന്നിവരുടെ നേതൃത്വത്തിൽ ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ചു...... 1920 M.N.റോയിയും കൂട്ടരും കമ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്ന സംഘടന താഷ് കെന്റിൽ രൂപീകരിച്ചു....... 1933- ആൽബർട്ട് ഐൻസ്റ്റിൻ ജൂത ജർമനി വിട്ട് അമേരിക്കൻ പൗരനായി....... 1940- ഗാന്ധിജി വ്യക്തി സത്യാഗ്രഹം തുടങ്ങി. വിനോബഭാവെ പ്രഥമ സത്യാഗ്രഹിയായി...... 1943- ജപ്പാനീസ് ആർമിക്കു വേണ്ടി സഖ്യ കക്ഷികൾ ബർമയിൽ നിർമിച്ച റെയിൽവേ ലൈൻ പൂർത്തിയായി......... 1949 - ഭരണഘടനയുടെ ആർട്ടിക്കിൾ 370 അംഗീകരിച്ച് ജമ്മു കശ്മീരിന് പ്രത്യേക വ്യവസ്ഥകൾ ഏർപ്പെടുത്തി...... 1956- game of the century എന്നറിയപ്പെട്ട ചെസ് മത്സരം ബോബി ഫിഷർ നേടി...... 1956 - എറണാകുളം– കോട്ടയം പാതയിലൂടെ ആദ്യ ട്രെയിൻ ഓടി....... 1957- ഫ്രഞ്ച് സാഹിത്യകാരൻ ആൽബർട്ട് കാമുവിന് സാഹിത്യ നോബൽ...... 1957 - പാകിസ്ഥാന്റെ പ്രധാനമന്ത്രിയായി II സോജൻഡ്രിഗാർ അധികാരമേറ്റു..... 1961 - ഫ്രഞ്ച് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ 200 അൾജീരിയക്കാരെ ഫ്രഞ്ച് പൊലീസ് പാരീസിൽ വെച്ച് കൊല ചെയ്തു.... 1973 - അറബ് – ഇസ്രയൽ യുദ്ധത്തിൽ (Yom Kopper) ഇസ്രയേലിന്റെ കൂടെ നിന്ന രാജ്യങ്ങൾ ക്കെതിരെ OPEC എണ്ണ ഉപരോധം പ്രഖ്യാപിച്ചു. 1979 - മദർ തെരേസക്ക് സമാധാന നോബൽ പ്രഖ്യാപിച്ചു....... 1984 - രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ബ്രൂസ് മെറിഫീൽഡിന് നൽകി....... 1985 - ഫ്രഞ്ച് എഴുത്തുകാരൻ ക്ലൗഡ് സൈമൺ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടി.... 1989- USലെ കാലിഫോർണിയയിൽ വൻ ഭൂകമ്പം..... 1990 - കർണാടകത്തിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിയതിനെ തുടർന്ന് എസ്. ബംഗാരപ്പ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു...... 1994 - കപിൽ ദേവിന്റെ അവസാന ഏകദിന ക്രിക്കറ്റ് മത്സരം...... 1996 - യു പിയിൽ രാഷ്ട്രപതി ഭരണം .... 1997 -പഞ്ചാബിലെ ജലന്ധറിൽ സ്ഥാപിക്കുന്ന സയൻസ് സിറ്റിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി ഐ കെ ഗുജ്‌റാൾ നിർവ്വഹിച്ചു..... 1999 - ഷിംലയിൽ സമാപിച്ച ദേശീയ ബോക് സിംഗ് ചാമ്പ്യൻഷിപ്പിൽ മികച്ച ബോക്‌സറായി സർവീസസ് രാമണന്ദ് തിരഞ്ഞെടുക്കപ്പെട്ടു.. 1999 - ഷെനിയാങ്ങിൽ നടന്ന ഏഷ്യൻ ടീം ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പുരുഷന്മാർ വെങ്കലം നേടി...... 2000 - ഐ.ടി. ആക്ട് നിലവിൽ വന്നു...... 2003 റിസോഴ്സ് സാറ്റ് (lRS P6) വിക്ഷേപണം . 2008- ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ റൺസ് നേടിയതിന്റെ റിക്കാർഡ് ലാറയെ മറികടന്ന് സച്ചിൻ നേടി...... 2010 - മദർ മരി മക്കില്ലോപിനെ ബനഡിക്ട് പതിനാറാമൻ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു...... 2017- Lincoln in the bardow എന്ന പ്രഥമ കൃതിക്ക് ജോർജ്ജ് സാണ്ടേഴ്സ് മാന് ബുക്കർ സമ്മാനം നേടി...... 2018 - വിദേശകാര്യ മന്ത്രി എംജെ അക്ബർ നിരവധി #MeToo കേസിൽ രാജി വെച്ചു...... 2020 - ന്യൂസിലാന്റിലെ പൊതുതെര ഞ്ഞെടുപ്പിൽ ജസീന്ത ആർഡെർണിന്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു..... 2022- കേരളത്തെ ബാധിച്ച കനത്ത മഴയിൽ പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് ആളുകളെ കാണാതാവുകയും ചെയ്തു .. 2022- ശ്രീലങ്കൻ എഴുത്തുകാരനായ ഷെഹാൻ കരുണതിലകയുടെ 'ദി സെവൻ മൂൺസ് ഓഫ് മാലി അൽമേഡ' എന്ന നോവലിന് 2022 ലെ ബുക്കർ സമ്മാനം ലഭിച്ചു . ജന്മദിനങ്ങൾ 1876 - അലക്സി ചാപ് ഗിൽ,സോവിയറ്റ് ചരിത്ര നോവൽ പ്രസ്ഥാപന സ്ഥാപകൻ..... 1877 - സിസ്റ്റർ എവുപ്രാസ്യമ്മ ചാവറയച്ചൻ സ്ഥാപിച്ച സി.എം.സി. സന്യാസ സഭയിലെ അംഗം. 2014 നവംബർ 23-ന് ഫ്രാൻസിസ് മാർപ്പാപ്പ ഇവരെ വിശുദ്ധ എന്ന് നാമകരണം ചെയ്തു....... 1912- ജോൺ പോൾ ഒന്നാമൻ പാപ്പ. 33 ദിവസം മാത്രം പാപ്പയായി പ്രവർത്തിച്ചു.. 1915 -ആർതർ മില്ലർ,അമരിക്കൻ നാടകകൃത്ത് 1917ഒലിവർ ടാംബോ,ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ സമരം നയിച്ച ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിലെ പ്രമുഖ നേതാവ് ....... 1930- വി അരവിന്ദാക്ഷൻ,കമ്യൂണിസ്റ്റ് സഹയാത്രികനായ സാഹിത്യവിമർശകൻ മരിക്കുന്നത് വരെ ഒരരൊറ്റകൃതിയും അച്ചടിച്ച് പ്രസിദ്ധികരിച്ചില്ല, കയ്യെഴുത്ത് പ്രതികൾ മാത്രം ലഭ്യം...... 1947 - വൃന്ദ കാരാട്ട്,CPI(M) നേതാവ്. പ്രകാശ് കാരാട്ടിന്റെ ഭാര്യ.... 1955 - സ്മിത പാട്ടിൽ,ഹിന്ദി സിനിമ താരം.(1970-80)..... 1965 - അരവിന്ദ ഡി സിൽവ,ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരൻ, മുൻ നായകൻ ...... 1970- അനിൽ കുബ്ലെ,ക്രിക്കറ്റർ,മുൻ ഇന്ത്യൻ നായകൻ,ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യക്കാരൻ 619 ഏകദിനം 337 വിക്കറ്റ്. ടെസ്റ്റ് ക്രിക്കറ്റിൽ ഒരിന്നിംഗ്സിൽ 10 വിക്കറ്റും നേടിയ രണ്ടിലൊരാൾ. (ജിം ലേക്കർ ആണ് മറ്റേ ആൾ).... 1986 - നവ്യ നായർ (ധന്യ നായർ ),സിനിമാ നടി ..... ചരമവാർഷികങ്ങൾ 1586- ഫിലിപ്പ് സിഡ്നി,പ്രശസ്ത ആംഗലേയ കവി, വിമർശകൻ..... 1981- കണ്ണദാസൻ.(കവിയരസ് )പ്രശസ് തനായ തമിഴ് കവി,ഗാനരചയിതാവ് 1980 ൽ ചേരമാൻ കാതലി എന്ന വിവർത്തിത കഥക്ക് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു...... 1994- പി.എം. അബൂബക്കർ,മുൻ കേരള പൊതുമരാമത്ത് മന്ത്രി..... 2013 - സരോജിനി വരദപ്പൻ,തമിഴ്നാടിൽ നിന്നുള്ള സാമൂഹ്യപ്രവർത്തക....... #✍️വിദ്യാഭ്യാസം #💯 PSC പരീക്ഷകള്‍ #✍️പൊതുവിജ്ഞാനം
Shiji Jose
443 കണ്ടവര്‍
3 ദിവസം
പ്രിയ സൗഹൃദങ്ങളെ ശുഭദിനാശംസകൾ ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 16 ഇന്ന് :- ലോക ഭക്ഷ്യദിനം. (1945 ഒക്ടോബര്‍ 16 നാണ് ഐക്യരാഷ്ട്രസഭ, ഭക്ഷ്യ കാര്‍ഷിക സംഘടന ( FAO) രൂപീകരിച്ചത്. ഈ ഓര്‍മ നില നിറുത്തുന്നതിന് 1979 മുതല്‍ എല്ലാവര്‍ഷവും ഒക്ടോബര്‍ 16, ലോക ഭക്ഷ്യദിനമായി ആചരിക്കുന്നു) . :- ലോക അനസ്തേഷ്യായ ദിനം വേദനയില്ലാത്ത ആ യുഗത്തിന്റെ തുടക്കം :- അധ്യാപക ദിനം (ചിലി) :- വായുസേന ദിനം (ബൾഗേറിയ ) :- world Steve job day :- World Spine day, Love Your spine :- ലോക ഭക്ഷ്യദിനം തൃക്കൊടിത്താനം സച്ചിദാനന്ദന്‍ (ചരമദിനം) ചുരുങ്ങിയ കാലംകൊണ്ട് ഒരു മികച്ച ഗായകനായും,നടനായും,സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു കലാകാരനായും ഏറെ പ്രസിദ്ധിയാർജ്ജിച്ച പ്രതിഭാസമ്പന്നനായ സംഗീതജ്ഞനായിരുന്ന തൃക്കൊടിത്താനം സച്ചിദാനന്ദന്‍ (സജിത് കുമാർ). ചങ്ങനാശ്ശേരി തൃക്കൊടിത്താനം ഗോകുലത്തില്‍ ഭാഗവതാചാര്യനും അദ്ധ്യാപകനുമായിരുന്ന വെളിനാട് കൃഷ്ണന്‍ നായരാണന്റെയും രുഗ്മിണിയമ്മയുടെയും മകനായി 1962 ജൂലൈ 14 ന് ജനിച്ചു. സംഗീതജ്ഞരായ LPR വർമ്മ,ട്രിച്ചിഗണേശ്,തൃക്കൊടിത്താനം പത്മകുമാർ എന്നിവരായിരുന്നു ഗുരുക്കൻമാർ. കര്‍ണ്ണാടക സംഗീതത്തിൽ അവഗാഹം നേടിയ ഇദ്ദേഹം വിദേശരാജ്യങ്ങളിലുൾപ്പെടെ ആയിരക്കണക്കിനു വേദികളില്‍ സംഗീതക്കച്ചേരികള്‍ അവതരിപ്പിച്ചിട്ടുണ്ട്. പഴയകാല നാടകഗാനങ്ങളും സിനിമാഗാനങ്ങളും സംഗീതക്കച്ചേരിയുടെ ഭാഗമായും കച്ചേരിയുടെ രൂപഭാവത്തിലും പാടി അവതരിപ്പിച്ച് ഏറെ ജനശ്രദ്ധ നേടി പ്രസിദ്ധിയാർജ്ജിച്ചു. ‘സ്വർഗ്ഗം നാണിക്കുന്നു‘ എന്ന നാടകത്തിൽ ശ്രീ വയലാർ രാമവർമ്മ എഴുതി ശ്രീ എൽ പി ആർ വർമ്മ സംഗീതം നൽകി അദ്ദേഹം തന്നെ ആലപിച്ച ‘പറന്നു പറന്നു പറന്നു ചെല്ലാൻ’ എന്ന ഗാനം കച്ചേരിയുടെ രൂപഭാവത്തിൽ സച്ചിദാനന്ദൻ അവതരിപ്പിച്ച് ഈ ഗാനത്തെ വീണ്ടും ഏറെ പ്രസിദ്ധമാക്കി. അതുപോലെ ‘പൂവനങ്ങൾക്കറിയാമോ ഒരു പൂവിൻ വേദന’,‘ഈ നീലരാവിൽ’ തുടങ്ങിയ ഒരു പക്ഷെ മറവിയുടെ ആഴങ്ങളിൽ ആണ്ടുപോയിരുന്ന ഒട്ടേറെ മികച്ച പഴയകാലഗാനങ്ങൾ തന്റെ ആലാപനത്തിലൂടെ പുതിയ തലമുറയ്ക്ക് സുപരിചിതമാക്കുന്നതിൽ സ്തുത്യർഹമായ പങ്കു വഹിച്ചു. ഏതാനും ചില ഗാനങ്ങളുടെ സംഗീതസംവിധായകനും രചയിതാവും കൂടിയാണ്. ജയരാജ് സംവിധാനം ചെയ്ത ‘ശാന്തം‘ സിനിമയില്‍്് അഭിനയിച്ചിട്ടുണ്ട്. കൂടാതെ നിരവധി ജനപ്രിയസീരിയലുകളിൽ പ്രധാനവേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കുട്ടികളെ സൗജന്യമായി സംഗീതം അഭ്യസിപ്പിച്ചിരുന്ന ഇദ്ദേഹം മ്യൂസിക് തെറാപ്പിയും അഭ്യസിച്ചിരുന്നു. സൂര്യാ ഫെസ്റ്റിവല്‍,നിശാഗന്ധി ഫെസ്റ്റിവല്‍ തുടങ്ങി നിരവധി ഫെസ്റ്റിവലുകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന സച്ചിദാനന്ദൻ. കേരള സംഗീതനാടക അക്കാദമി അവാർഡിനു പുറമെ എസ് പി മ്യൂസിക് സ്കൂളിന്റെ സംഗീതശിരോമണി അവാര്‍ഡ്, മധുര ഗാനസുധ പുരസ്കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ക്ക് അര്‍ഹനായിട്ടുണ്ട്. കാഞ്ചി കാമകോടി ആശ്രമത്തിലെ ആസ്ഥാനവിദ്വാൻ പദവി അലങ്കരിച്ചിരുന്നു. അവിവാഹിതനായ ഇദ്ദേഹം ഏറെക്കാലമായി തിരുവനന്തപുരം പാങ്ങോട് ശ്രീചിത്രനഗര്‍ സരോവരത്തിലായിരുന്നു താമസം. അന്ത്യനിമിഷം വരെ കലാവേദികളിലും, സീരിയൽ അഭിനയരംഗത്തും സജീവസാന്നിദ്ധ്യമായിരുന്ന ഈ അനുഗ്രഹീതകലാകാരന്‍ 2014 ഒക്ടോബർ16 ന് അകാലത്തിൽ ഈ ലോകത്തുനിന്നും യാത്രയായി. മുഖത്തെ ഭാവരസങ്ങൾക്കൊപ്പം ഹൃദയത്തിൽ നിന്നു വരുന്ന സംഗീതത്താൽ കേൾവിക്കാരനിൽ പുതിയ ശ്രവ്യാനുഭവം പകരുന്ന കലാപ്രതിഭ നേരത്തെ ഇവിടം വിട്ടുപോയിട്ടും ആ ഗാനാമൃതം നമ്മിൽ വല്ലൊത്തൊരനുഭൂതി നിറക്കുന്നു.കാലം അടയാളപ്പെടുത്തിയ പ്രതിഭ. സമൂഹം വേണ്ടത്ര പരിഗണന കൊടുക്കാതെ പോയ കലാകാരൻ, ജീവിച്ചിരുന്നപ്പോൾ അംഗീകാരം കിട്ടാതെ പോയ ഒരു അതുല്യ കലാകാരൻ കുറച്ചു സമയം കൊണ്ട് അദ്ദേഹം പാടിയ പാട്ടുകൾ നമ്മൾ എല്ലാം കേട്ടു അതെ അദ്ദേഹം ഇന്നും ജീവിക്കുന്നു ആ പാട്ടുകളിലൂടെ. അദ്ദേഹത്തിന്റെ ആൽബങ്ങൾ പൂമരക്കൊമ്പ്,സ്വരാഞ്ജലി,ഉപാസന മുത്തുചിലങ്കകൾ ആൽബങ്ങൾ പൂമരക്കൊമ്പ് സ്വരാഞ്ജലി ഉപാസന മുത്തുചിലങ്കകൾ പുരസ്കാരങ്ങൾ കേരള സംഗീത നാടക അക്കാദമി അവാർഡ് കാഞ്ചി കാമകോടി പുരസ്‌കാരം മധുര നാദസഭ അവാർഡ് 1841 - കാനഡ പ്രവിശ്യയിൽ ക്വീൻസ് യൂണിവേഴ്സിറ്റി സ്ഥാപിതമായി....... 1843 - വില്യം റോവൻ ഹാമിൽട്ടൺ സങ്കീർണ്ണ സംഖ്യകളുടെ ത്രിമാന സംവിധാനമായ ക്വട്ടേരിയോണുകൾ കണ്ടുപിടിച്ചു....... 1868- ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ബ്രിട്ടിഷുകാർക്ക് കൈമാറി ഡെൻമാർക് കാർ ഇന്ത്യ വിട്ടു....... 1869 - കേംബ്രിഡ്ജിലെ ഗിർട്ടൺ കോളേജ് സ്ഥാപിതമായി, ഇംഗ്ലണ്ടിലെ വനിതകൾക്കു ള്ള ആദ്യത്തെ റെസിഡൻഷ്യൽ കോളേജായി.. 1905വിഭജിച്ചു ഭരിക്കുക എന്ന ഗൂഢലക്ഷ്യത്തിന്റെ ഭാഗമായി ബ്രിട്ടിഷുകാർ ലോർഡ് കഴ്സെന്റെ നിർദ്ദേശപ്രകാരം ബംഗാൾ വിഭജനം നടപ്പിലാക്കി...... 1916 - മാർഗരറ്റ് സാങ്കർ അമേരിക്കയിൽ ആദ്യത്തെ കുടുംബാസൂത്രണ ക്ലിനിക്ക് തുറന്നു....... 1923- ഡിസ്നി സഹോദരൻമാരായ വാൾട്ടും, റോയിയും ചേർന്ന് വാൾട്ട് ഡിസ്നി കമ്പനി സ്ഥാപിച്ചു...... 1934- മാവോയുടെ നേതൃത്വത്തിലുള്ള ലോങ്ങ് മാർച്ച് ചൈനയിൽ തുടങ്ങി....... 1936 - ബോംബെയിൽ നടന്ന ഹിന്ദു-മുസ്ലീം കലാപത്തിൽ 35 പേർ കൊല്ലപ്പെട്ടു....... 1942- ബംഗാളിൽ ചുഴലിക്കാറ്റ് 40000 ലേറെ മരണം...... 1945 - ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (എഫ്എഒ) സ്ഥാപിച്ചു....... 1951 - പാകിസ്താന്റെ ആദ്യ പ്രധാനമന്ത്രി ലിയാഖത് അലി ഖാൻ റാവൽ‌പിണ്ടിയിൽ വധിക്കപ്പെട്ടു...... 1959 - നാഷണൽ കൗൺസിൽ ഓഫ് വിമൻസ് എഡ്യൂക്കേഷൻ ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്തു........ 1964-ചൈന അഞ്ചാമത് ആണവ രാഷ്ട്രമായി 1968 സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ആദ്യത്തെ ജാപ്പനീസ് വ്യക്തിയായി യസുനാരി കവബാറ്റ....... 1973 - ഹെൻ‌റി കിസിംഗർ, ലൂക്ക് തോ എന്നിവർക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു....... 1976 - ജൽഗാവ് റേഡിയോ സ്റ്റേഷൻ പ്രക്ഷേപണം ആരംഭിച്ചു...... 1978 - ഫൈസലാബാദിൽ പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിൽ കപിൽ ദേവിന്റെ അരങ്ങേറ്റം........ 1978- 1523 ന് ശേഷം ഇറ്റലിക്ക് പുറത്ത് നിന്ന് ആദ്യ പാപ്പയായ ജോൺ പോൾ രണ്ടാമൻ ചുമതലയേറ്റു....... 1978സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഹെർബർട്ട് എ സൈമണിന്..... 1984 - ആർച്ച് ബിഷപ്പ് ഡെസ്‌മണ്ട് ടുട്ടുവിന് സമാധാനത്തിനുള്ള നോബൽ സമ്മാനം...... 1984-IRS P-2വിജയകരമായി ഭ്രമണപഥത്തിൽ 1986 - ഇന്ത്യൻ ശാസ്ത്രജ്ഞനായ ഹർഗോ വിന്ദ് ഖൊറാനയ്ക്ക് 1968 ൽ മനുഷ്യനിർമിത സിന്തറ്റിക് ജീനിനുള്ള വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനുമുള്ള നൊബേൽ സമ്മാനം ലഭിച്ചു....... 1986നൈജീരിയൻ നാടകകൃത്തും കവിയുമായ വോൾ സോയിങ്ക സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ആദ്യത്തെ ആഫ്രിക്കക്കാരനായി 1986- ഇറ്റലിക്കാരനായ Rein messner 8000 മീറ്ററിൽ കൂടുതൽ ഉയരമുള്ള ലോകത്തിലെ 14 കൊടുമുടികളും കീഴടക്കുന്ന ആദ്യ വ്യക്തിയായി 1989- ഇന്ത്യയിലെ ഇലക്ഷൻ കമ്മിഷൻ 3 അംഗ കമ്മിഷനായി ഉയർത്തി… 1995 - സ്കോട്ട്ലൻഡിലെ സ്കൈ ബ്രിഡ്ജ് തുറന്നു....... 1999-138 രാജ്യങ്ങളുടെ അന്തർ പാർലമെന്ററി യൂണിയന്റെ (ഐപിയു) പ്രസിഡന്റായി രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്‌സൺ ഡോ. നജ്മ ഹെപ്റ്റുള്ള തിരഞ്ഞെടുക്കപ്പെട്ടു....... 2014 - ന്യൂസിലൻഡ്,മലേഷ്യ,അംഗോള, സ്പെയിൻ,വെനിസ്വേല എന്നി രാജ്യങ്ങൾ ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു........ 2018മാൻ ബുക്കർ പുരസ്കാരം നോർത്തേൺ ഐറിഷ് എഴുത്തുകാരിയായ അന്നാ ബേൺസിന് മിൽക്ക്മാൻ എന്ന നോവലിനാണ് പുരസ്കാരം. ബുക്കർ പുരസ്കാരം നേടുന്ന ആദ്യ ഐറിഷ് എഴുത്തുകാരിയാണ് അന്ന........ ജന്മദിനങ്ങൾ 1854 - ഓസ്കാർ വൈൽഡ്,ഐറിഷ് നാടകകൃത്ത്,നോവലിസ്റ്റ്, കവി....... 1878 -വള്ളത്തോൾ നാരായണമേനോൻ. മലയാളത്തിലെ മഹാകവി,കേരള കലാമണ്ഡലത്തിന്റെ സ്ഥാപകൻ, ആധുനികമലയാള കവി ത്രയത്തിൽ കാവ്യശൈലിയിലെ ശബ്ദസൗന്ദര്യം കൊണ്ടും,സർഗ്ഗാത്മകത കൊണ്ടും അനുഗൃഹീത നായ മഹാകവി ........ 1886 - ഡേവിഡ് ബെൻഗൂരിയൻ. ഇസ്രയേൽ പ്രധാനമന്ത്രി,ടൈം മാസിക കണക്ക് പ്രകാരം ഇരുപതാം നൂറ്റാണ്ടിൽ ലോക ഗതി നിർണയിച്ച നൂറ് പേരിൽ ഒരാൾ....... 1888 - യൂജീൻ ഒ നീൽ,ലോകവിഖ്യാതനായ നാടകകൃത്ത് . അമേരിക്കക്കാ‍രനായ യൂജീൻ നൊബേൽ സമ്മാനജേതാവാണ്. ഡ്രാമാറ്റിക് റിയലിസത്തിന്റെ പ്രയോക്താവായി സാഹിത്യലോകം അദ്ദേഹത്തെ കാണുന്നു....'' 1890- മരിയാ ഗൊരോത്തി,തന്റെ കന്യകാത്വം സംരക്ഷിക്കാനുള്ള ശ്രമത്തി നിടെ 1902 ൽ 12 മത് വയസ്സിൽ രക്തസാ ക്ഷിയായി.കത്തോലിക്കസഭ വിശുദ്ധയായി പ്രഖ്യാപിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി....... 1916- തിക്കുറിശ്ശി സുകുമാരൻ നായർ. മലയാളത്തിലെ ആദ്യ സൂപ്പർ സ്റ്റാർ. ജീവിതനൗക ആദ്യ സൂപ്പർ ഹിറ്റ് പടം.. 1927- ഗുന്തർ ഗ്രാസ്,ജർമൻ നോവലിസ്റ്റ്, നാടകകൃത്ത്'1999ൽ തകരച്ചെണ്ട ( Tin Drum) എന്ന കൃതിക്ക് നോബൽ നേടി....... 1941 - എം. വിജയൻ,ബൃഹദ് ജൈവതന്മാത്രകളുടെ സവിശേഷ ഘടനകളെക്കുറിച്ച് (സ്ടക്ചറൽ ബയോളജി) വിശദമായ ഗവേഷണം നടത്തിയ ഇന്ത്യൻ ജൈവഭൌതിക ശാസ്ത്രജ്ഞൻ ....... 1948 - രാച്ചപലം ചന്ദ്രശേഖര റെഡ്‌ഡി, തെലുഗു സാഹിത്യകാരൻ, അദ്ധ്യാപകൻ മന നവലലു- മന കതനികലു എന്ന സാഹിത്യ നിരൂപണ ഗ്രന്ഥത്തിന്റെ രചനയ്ക്ക് 2014 ൽ നിരൂപണത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു..... 1948- ഹേമമാലിനി,ഒരു കാലത്ത് ഇന്ത്യൻ സിനിമയിലെ ഡ്രീം ഗേൾ. ഇപ്പോൾ ഇന്ത്യൻ പാർലമെൻറംഗം..... 1975- ജാക്ക് കല്ലിസ്.,ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം.ഏകദിനത്തിലും ടെസ്റ്റിലും 11000 റൺസും 250 വിക്കറ്റും തികച്ച ഏക താരം.44 ടെസ്റ്റ് സെഞ്ചുറികൾ, എണ്ണത്തിൽ മൂന്നാം സ്ഥാനത്ത്… 1983 - റെമി ഒക്ലിക്,പ്രമുഖനായ ഫ്രഞ്ച് ഫോട്ടോ ജേണലിസ്റ്റ്. ഇദ്ദേഹം പകർത്തിയ യുദ്ധ രംഗങ്ങളുടെയും ആഭ്യന്തര കലാപങ്ങളുടെയും ഫോട്ടോകൾ ലോകമാകെയുള്ള മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു...... 1982- പൃഥിരാജ്,മലയാളത്തിലെ യുവ സിനിമാ താരം, സംവിധായകൻ. സുകുമാരന്റെ പുത്രൻ..... ചരമവാർഷികങ്ങൾ 1799- വീര പാണ്ഡ്യകട്ട ബൊമ്മൻ. ബ്രിട്ടിഷ് ഭരണത്തിനെതിരെ പട നയിച്ച പാഞ്ചാ കുറിച്ചി ഭരണാധികാരി. 1799 ൽ ബ്രിട്ടിഷുകാർ തൂക്കിക്കൊന്നു.... 1951- ലിയക്കത്ത് അലി ഖാൻ ,പ്രഥമ പാക്ക് പ്രധാനമന്ത്രി, പൊതുയോഗത്തി നിടെ വെടിയേറ്റ് കൊല്ലപ്പെട്ടു....... 1974- ചെമ്പൈ വൈദ്യനാഥ ഭാഗവതർ. കർണാടക സംഗിത കുലപതി........ 1974- കവി ഇടശ്ശേരി ഗോവിന്ദൻ നായർ, ശക്തിയുടെ കവി എന്നറിയപ്പെടുന്നു. പുത്തൻകലവും അരിവാളും പുതപ്പാട്ടും, ഒരു പിടി നെല്ലിക്ക തുടങ്ങിയവ പ്രശസ്ത കൃതികൾ....... 1983 -ഹരീഷ്‌ ചന്ദ്ര,ഇന്ത്യൻ-അമേരിക്കൻ ഗണിതശാസ്ത്രജ്ഞനും,ഭൗതികശാത്രജ്ഞനും മാതൃക സിദ്ധാന്തത്തിന്റെ (representation theory) ,പ്രതേകിച്ച്‌ സ്വരചേർച്ച വിശകലനം(harmonic analysis) സെമി സിമ്പിൾ ലീ ഗ്രൂപി (semisimple Lie groups)ന്റെ അടിസ്ഥാന പഠനങ്ങൾ നടത്തിയ വ്യക്തി ...... 2013 - പ്രൊഫ. ഗോവിന്ദ് പുരുഷോത്തം ദേശ്പാണ്ഡെ,മറാത്തി സാഹിത്യകാരൻ, രാഷ്ട്രീയചിന്തകൻ പണ്ഡിതൻ (ഗോപു എന്നും GP D എന്നും അറിയപ്പെടുന്നു)...... 2014 - തൃക്കൊടിത്താനം സച്ചിദാനന്ദൻ കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവായ നടൻ,ഗായകൻ. പഴയകാല നാടക -സിനിമാ ഗാനങ്ങൾ കച്ചേരിയുടെ രൂപത്തിൽ വേദിയിൽ അവതരിപ്പിച്ച് ഏറെ ജനപ്രീതി നേടി 2016 -ബോൺ ജീൻ ബാപ്തിസ്റ്റ് ണ്ടഹിന്ദുർവ് റുവാണ്ടയിലെ അവസാന രാജാവ്. ദീർഘകാലം റുവാണ്ടയിൽ അധികാരം കൈയാളിയിരുന്ന തുത്‌സി ന്യൂനപക്ഷവിഭാഗത്തിലെ അവസാന രാജാവ് #💯 PSC പരീക്ഷകള്‍ #✍️വിദ്യാഭ്യാസം #✍️പൊതുവിജ്ഞാനം #💯 PSC പരീക്ഷകള്‍ #✍️പൊതുവിജ്ഞാനം #✍️വിദ്യാഭ്യാസം
Shiji Jose
632 കണ്ടവര്‍
6 ദിവസം
പ്രിയ സൗഹൃദങ്ങളേ ശുഭദിനാശംസകൾ ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 13 ഇന്ന്:-സംസ്ഥാന കായിക ദിനം, കായിക കേരളത്തിന്റെ പിതാവ് കേണൽ ഗോദവർമ്മ രാജയുടെ ജൻമദിനം :- അന്താരാഷ്ട്ര പ്രകൃതി ദുരന്ത നിവാരണ ദിനം :- International day for failures :-International plain language day :-Universal music day International casette store day എ.എൻ.ഗണേഷ് (ജന്മദിനം) കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ നാടകകൃത്തും സംവിധായകനും നടനുമായ A.N.ഗണേഷ് 1940 ആഗസ്റ്റ് 15 ന് ഷൊർണൂർ അഴിക്കത്ത് നാരായണനെയും ജാനകിയുടെയും മകനായി ജനിച്ചു. മൗനം നിമിത്തം, ആലയം, സിംഹാസനം, പാപത്തിന്റെ സന്തതി തുടങ്ങി ഒട്ടേറെ നാടകങ്ങൾ രചിച്ചിട്ടുണ്ട്.മൗനം നിമിത്തം എന്ന നാടകത്തിന് 1993ലെ മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 1971 ൽ തമിഴ് സിനിമകളിൽ അഭിനയിച്ചിരുന്ന നടൻ കെ പി കേശവന്റെ മകളും നാടക നടിയുമായ മീനയെ വിവാഹം ചെയ്യുകയും വിവാഹശേഷം മീനയും ഗണേഷും ചേർന്ന് പൗർണ്ണമി കലാമന്ദിർ എന്ന പേരിൽ ഷൊർണ്ണൂരിൽ ഒരു നാടക സമിതി തുടങ്ങുകയും ചെയ്തു. പക്ഷേ, സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് മൂന്നുവർഷത്തിനുള്ളിൽ ഈ ട്രൂപ്പ് പരിച്ചുവിടേണ്ടി വന്നു. തുടർന്നു കേരളാ തീയേറ്റേഴ്സ് തിരുവനന്തപുരം, ചാലക്കുടി സാരഥി തുടങ്ങി നിരവധി നാടകട്രൂപ്പുകളിൽ പ്രവർത്തിച്ചു.കെപിഎസി, ചങ്ങനാശേരി ഗീത തിയേറ്ററുകൾ, കോട്ടയത്തെ നാഷണൽ തിയേറ്ററുകൾ എന്നിവയുൾപ്പെടെ സംസ്ഥാനത്തെ ഒട്ടുമിക്ക എല്ലാ നാടക സംഘങ്ങൾക്കും ഗണേഷ് നാടകങ്ങൾ എഴുതിയിട്ടുണ്ട്. തോപ്പിൽ ഭാസി സംവിധാനം ചെയ്ത ‘ഭാരതക്ഷേത്രം’, ‘സെർച്ച് ലൈറ്റ്’, ‘യന്ത്രം’, ‘സുദർശനം’, ‘പാലം അപകടത്തിൽ’ എന്നിവ അദ്ദേഹം തിരക്കഥയെഴുതിയ പ്രശസ്ത നാടകങ്ങളാണ്. ഉദാരനിമിത്തം എന്ന നാടകത്തിന് 1993-ൽ സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. നാടകങ്ങൾക്കു പുറമേ വളയം, പുനരധിവാസം തുടങ്ങി ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നാടകത്തെയും കലയെയും കുറിച്ചുള്ള വാർത്താ മാസികകളിൽ സ്ഥിരമായി എഴുതുമായിരുന്നു. ‘കിണരിപ്പുഴയോരം’ എന്ന കുട്ടികളുടെ നോവൽ ഗണേഷ് എഴുതിയിട്ടുണ്ട്. 2009 ഒക്ടോബർ 13-ന് ഷൊർണൂരിനടുത്ത് ചുടുവലത്തൂർ മൈത്രി നഗറിലെ വസതിയിൽ അന്തരിച്ചു. നാടകത്തെക്കുറിച്ച് ഒരു ലേഖനം എഴുതുന്നതിനിടയിൽ കുഴഞ്ഞുവീണു. വൈകിട്ട് 4.30ഓടെയായിരുന്നു അന്ത്യം. നാടകത്തിലും സീരിയലുകളിലും സിനിമയിലും അവസാനം വരെ സജീവമായിരുന്ന ഗണേഷ് മരിക്കന്നതിന് മുൻപ് പ്രഭാതം ഷൊർണൂരിൽ സംഘടിപ്പിച്ച 10 ദിവസത്തെ നാടകോത്സവത്തിലും വിധികർത്താവായിരുന്നു. സീരിയൽ സംവിധായകനായ മനോജ് ഗണേഷ് മകനാണ്. കൃതികൾ മൗനം നിമിത്തം ആലയം സിംഹാസനം പാപത്തിന്റെ സന്തതി ചിലങ്ക വേഷങ്ങൾ കളഭച്ചാർത്ത് ഇരുട്ട് (നേവൽ) പുരസ്കാരങ്ങൾ നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1993) ബി.സി 54- റോമാ ചകവർത്തി ക്ലോഡിയസിന്റ മരണത്തെ തുടർന്ന് റോമാ നഗരം കത്തിയെ രിയുമ്പോൾ വീണ വായിക്കുന്നു എന്ന ചൊല്ലിനു ടമയായ നീറോ റോമാചക്രവർത്തിയായി… 1773-ചാൾസ് മെസ്സിയെർ വേൾപൂൾ ഗാലക്സി കണ്ടെത്തി........ 1775 - അമേരിക്കൻ നാവികസേന രൂപം കൊണ്ടു..... 1792 - വാഷിംഗ്ടൺ ഡി.സിയിൽ, യുണൈറ്റഡ് സ്റ്റേറ്റ്സ് എക്സിക്യൂട്ടീവ് മാൻഷന്റെ (1818 മുതൽ വൈറ്റ് ഹൗസ് എന്നറിയപ്പെടുന്നു) മൂലക്കല്ല് സ്ഥാപിച്ചു..... 1843 - ന്യൂയോർക്ക് സിറ്റിയിൽ, ലോകത്തിലെ ഏറ്റവും പഴയ ജൂത സേവന സംഘടനയായ ബ്നൈ ബിരിത്ത് സ്ഥാപിതമായി....... 1884- ഗ്രീൻവിച്ച് മീൻ ടൈം universal time meridian ആയി അംഗീകരിച്ചു… 1885 _ജോർജിയയിലെ അറ്റ്ലാന്റയയിൽ ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ജോർജിയ ടെക്) സ്ഥാപിതമായി..... 1923തുർക്കിയുടെ തലസ്ഥാനം ഇസ്താം ബൂളിൽ നിന്നും അങ്കാറയിലെക്ക് മാറ്റി.... 1943 - രണ്ടാം ലോകമഹായുദ്ധം; ഇറ്റലി യുടെ പുതിയ സർക്കാർ സഖ്യശക്തിക ളുടെ പക്ഷത്ത് ചേർന്ന് ജർമ്മനിക്കെ തിരെ യുദ്ധം പ്രഖ്യാപിച്ചു...... 1969 - സോവിയറ്റ് ബഹിരാകാശ പേടകമായ സോയൂസ് 8 വിക്ഷേപിച്ചു..... 1972 - മോസ്ക്കോയിൽ ഏറോഫ്ലോട്ട് ഇല്യൂഷൻ -62 വിമാനം തകർന്ന് 176 പേർ മരണമടഞ്ഞു.. 1978 - ഫോർവേഡ് ബ്ലോക്ക് പാർട്ടിയുടെ മഹാരാഷ്ട്ര ശാഖ ഇന്ദിര കോൺഗ്രസിൽ ലയിച്ചു........ 1976- Dr F A Murphy എബോള വൈറസ് കണ്ടു പിടിച്ചു… 1983 -അമേരിക്കയിലെ ആദ്യത്തെ സെല്ലുലാർ സർവ്വീസ് അമേരിടെക് മൊബൈൽ കമ്യൂണിക്കേഷൽസ് പ്രവർത്തനം ആരംഭിച്ചു... 1984 - STS 41-ജി ദൗത്യം; കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ എത്തി...... 1987-USനേവി പേർഷ്യൻ ഗൾഫിൽ ഡോൾഫിനെ ആദ്യമായി സൈനികാവശ്യത്തിന് വിനിയോഗിച്ചു… 1987 കോസ്റ്റാറിക്കൻ പ്രസിഡന്റ് ഓസ്കാർ ഏരിയാസ് സമാധാനത്തിനുള്ള നോബൽ സമ്മാനം നേടി..... 1993 - രസതന്ത്രത്തിനുള്ള നോബൽ സമ്മാനം കാരി മുള്ളിസിനും മൈക്കൽ സ്മിത്തിനും;ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം റസ്സൽ ഹൾസിനും ജോസഫ് ടെയ്‌ലറിനും.... 1998 - ഇന്ത്യ,മൗറീഷ്യസ് രണ്ട് പ്രധാനമന്ത്രിമാരുടെ സാന്നിധ്യത്തിൽ ന്യൂഡൽഹിയിൽ സിവിൽ ഏവിയേഷൻ സംബന്ധിച്ച കരാർ ഒപ്പിട്ടു...... 1999 - സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ മെമ്മോറിയൽ സമ്മാനം നേടിയ കനേഡിയൻ റോബർട്ട് മുണ്ടലിനെ തിരഞ്ഞെടുത്തു..... 2016 - കോമൺ‌വെൽത്ത് രാജ്യങ്ങളിൽ നിന്ന് പിന്മാറാനുള്ള തീരുമാനം മാലദ്വീപ് പ്രഖ്യാപിച്ചു........ 2019 - കെനിയയുടെ ബ്രിജിഡ് കോസ്ഗെ ചിക്കാഗോയിൽ നടന്ന വനിതാ മാരത്ത ണിൽ 2: 14.04 എന്ന പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചു..... 2019വത്തിക്കാനിൽ നടന്ന ശുശ്രുഷയിൽ ഫ്രാൻസിസ് മാർപ്പാപ്പ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു. .... 2019 - ടുണീഷ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അക്കാദമിക് കെയ്സ് സെയ്ദ് വിജയിച്ചു..... 20 21 - സൗരയൂഥത്തിന് പുറത്ത് നിന്ന് ആദ്യമായി ഗവേഷകർക്ക് റേഡിയോ സിഗ്നലുകൾ ലഭിച്ചു. നെതർലൻഡിലെ ശക്തിയേറിയ ലോ ഫ്രീക്വൻസി അറേ (ലോഫർ ) റേഡിയോ ആന്റിന ഉപയോഗിച്ചാണ് റേഡിയോ സിഗ്നനൽ പിടിച്ചെടുത്തത് -...... 2023 - കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് നാസയുടെ സൈക്ക് സ്‌പേസ് പേടകം വിജയകരമായി വിക്ഷേപിച്ചു...... 2024 - അമേരിക്കയിലെ ടെക്സസിലെ സ്റ്റാർബേസിലെ വിക്ഷേപണ ഗോപുരത്തിന്റെ കൈകൾ ഉപയോഗിച്ച് റോക്കറ്റ് ബൂസ്റ്റർ വിജയകരമായി പിടിച്ചെടുക്കുകയും, ബഹിരാകാശ പേടകം ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറങ്ങുകയും ചെയ്തുകൊണ്ട്, സ്‌പേസ് എക്‌സ് സ്റ്റാർഷിപ്പ് ബഹിരാകാശ പേടകത്തിന്റെ അഞ്ചാമത്തെ പരീക്ഷണ പറക്കൽ പൂർത്തിയാക്കി... ജന്മദിനം 1911- അശോക് കുമാർ,ബോളിവുഡ് ചലച്ചിത്ര രംഗത്തെ മികച്ച നടൻ...... 1912- മത്തായി മഞ്ഞുരാൻ,സ്വാതന്ത്ര്യ സമര സേനാനി.. ..... 1925- മാർഗരറ്റ് താച്ചർ - 1979- 90 ബ്രിട്ടിഷ് പ്രധാനമന്ത്രി.ബ്രിട്ടനിലെ ഉരുക്കു വനിത എന്ന് അറിയപ്പെടുന്നു......... 1927- മണവാളൻ എന്ന മണവാളൻ ജോസഫ് സിനിമാ താരം,നീലക്കുയിൽ ആദ്യചിത്രം... 1932 - ജോൺ ഗ്രിഗ്സ് തോംസൺ അമേരിക്കൻ ബീജഗണിത ശാസ്ത്രജ്ഞൻ. പരിമിത ഗ്രൂപ്പ് സിദ്ധാന്തത്തിൽ (Finite group theory) നടത്തിയ ഗവേഷണങ്ങൾ 1970-ലെ ഫീൽഡ്സ് മെഡലിന് തോംസണിനെ അർഹനാക്കി..... 1948 - നുസ്രത്ത് ഫത്തെഹ് അലിഖാൻ പ്രശസ്ത കവ്വാലി ഗായകൻ സംഗീതജ്ഞൻ പാകിസ്താനിലെ ഫൈസലാബാദിൽ സംഗീതവിദ്വാനായ ഫത്തെഹ് അലിഖാന്റെ പുത്രൻ ..... 1979- 90 ബ്രിട്ടിഷ് പ്രധാനമന്ത്രി,ബ്രിട്ടനിലെ ഉരുക്കു വനിത എന്ന് അറിയപ്പെടുന്നു.. 1932 - ജോൺ ഗ്രിഗ്സ് തോംസൺ, അമേരിക്കൻ ബീജഗണിത ശാസ്ത്രജ്ഞൻ പരിമിത ഗ്രൂപ്പ് സിദ്ധാന്തത്തിൽ (Finite group theory) നടത്തിയ ഗവേഷണങ്ങൾക്ക് 1970-ലെ ഫീൽഡ്സ് മെഡൻ ....... 1936- ചിട്ടി ബാബു,വീണ വിദ്വാൻ…. 1948- സുബ്രത് അലി ഖാൻ.സുഫികളുമായി ബന്ധപ്പെട്ട ഭക്തി ഗാനശാഖയായ കമ്മാലിക്ക് പ്രശസ്തി നേടിക്കൊടുത്ത കലാകാരൻ … 1969 - നാൻസി ആൻ കെരിഗൻ, അമേരിക്കൻ നടി, മുൻ ഫിഗർ സ്കേറ്റർ ..... 1995 - അഹാന കൃഷ്ണ,മലയാള ചലച്ചിത്ര അഭിനേത്രി. 2014ൽ രാജീവ് രവി സംവിധാനം ഞാൻ സ്റ്റീവ് ലോപ്പസ് ആദ്യ ചലച്ചിത്രം. ( കൃഷ്ണകുമാറിന്റെ മകൾ ) ചരമവാർഷികങ്ങൾ 1868 -തച്ചിബാനാ അക്കേമി,ജാപ്പനീസ് കവി, പണ്ഡിതൻ. പ്രശസ്തനായ ഹൈക്കു കവി മസവോക്കാ ഷികിയുടെ ലേഖനങ്ങൾ പുറംലോകത്തിനു പരിചയപ്പെടുത്തി ....... 1911… സിസ്റ്റർ നിവേദിത,മാർഗരറ്റ് എലിസബത്ത് എന്ന ഐറിഷുകാരി വിവേകാനന്ദ സ്വാമികളുടെ ശിഷ്യ, സ്വാമികൾ 39 വയസ്സിൽ സമാധിയായപ്പോൾ സിസ്റ്റർ 44 ചരമമടഞ്ഞു.. .... 1987- വാൾട്ടർ എച്ച്. ബ്രാറ്റെയിൻ ട്രാൻസിസ്റ്ററിന് ജന്മം കൊടുത്ത 3 പേരിൽ ഒരാൾ ...... 1987- കിഷോർ കുമാർ,ഇന്ത്യൻ സിനിമയിൽ ശാസ്ത്രീയസംഗീതം അഭ്യസിച്ചിട്ടില്ലാത്ത അപൂർവം ചില പിന്നണിഗായകരിൽ ഒരാൾ. ഗാനരചയിതാവ്,സം‌ഗീത‌സം‌വിധായകൻ,നിർമ്മാതാവ്,സം‌വിധായകൻ,തിരക‌ഥാകൃത്ത് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ...... 1996 - വി.പി കൃഷ്ണൻ ,മലയാളം ചലച്ചിത്ര പത്രാധിപർ.തമിഴ്,മലയാളം,കന്നഡ,തെലുങ്ക്,ഹിന്ദി ഭാഷകളിൽ അഞ്ഞൂറിലധികം സിനിമകളിൽ പ്രവർത്തിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ച് ചലച്ചിത്ര വ്യവസായങ്ങളിൽ പ്രവർത്തിച്ച ചുരുക്കം ചില എഡിറ്റർമാരിൽ ഒരാൾ ..... 2000 - ഗസ് ഹാൾ,അമേരിക്കൻ കമ്യൂണിസ്റ്റ് നേതാവ്,4 തവണ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ മത്സരിച്ചു ...... 2009 - എ എൻ ഗണേശ്,കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ നാടകകൃത്ത്, സംവിധായകൻ നടന് ..... 2017 - റഷീദ് കണിച്ചേരി,കേരളത്തിലെ അറിയപ്പെടുന്ന ഒരു അദ്ധ്യാപക സംഘടനാ പ്രവർത്തകൻ,പുരോഗമന കലാസാഹിത്യസംഘം പ്രവർത്തകൻ ........ 2021 -വി.എം. കുട്ടി, മാപ്പിളപ്പാട്ട് ഗായകൻ എന്ന നിലയിൽ കേരളത്തിലെ പഴയതും പുതിയതുമായ തലമുറകൾക്ക് ഒരുപോലെ സുപരിചിതനായ വ്യക്തി ..... #✍️പൊതുവിജ്ഞാനം #✍️വിദ്യാഭ്യാസം #💯 PSC പരീക്ഷകള്‍
Shiji Jose
490 കണ്ടവര്‍
9 ദിവസം
പ്രിയ സൗഹൃദങ്ങളേ ശുഭദിനാശംസകൾ ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 10 നിരവധി പ്രശസ്ത കാവ്യകൃതികളുടെ രചയിതാവും മലയാളികളെ ഏറ്റവും കൂടുതൽ സ്വാധീനിച്ച കവിയുമായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജന്മദിനം ഇന്ന് :- ദേശിയ തപാൽ ദിനം (ഇന്ത്യാ ) :- ലോക മാനസികാരോഗ്യ ദിനം. :- ലോക പോറിഡ്ജ് ദിനം :- ഡബിൾ ടെൻ ഡെ (ദേശീയദിനം) ചൈന :- ഫിജി ദിനം (സ്വാതന്ത്ര്യ ദിനം) ഫിജി :- സ്വാതന്ത്ര്യ ദിനം (ക്യൂബ ) :- പാർട്ടി സ്ഥാപനദിനം (ഉത്തര കൊറിയ) ആർ.കെ. നാരായൺ (ജന്മദിനം) ഇംഗ്ലീഷ് ഭാഷയിൽ എഴുതുന്ന ഇന്ത്യൻ നോവലിസ്റ്റുകളിൽ ഏറ്റവും പ്രശസ്തരിൽ ഒരാളായ ആർ.കെ. നാരായൺ (രാശിപുരം കൃഷ്ണസ്വാമി അയ്യർ നാരായണസ്വാമി) ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസിൽ (ഇപ്പോൾ ചെന്നൈ, തമിഴ്‌നാട്) 1906 ഒക്ടോബർ 10-ന് ജനിച്ചു. മൈസൂർ മഹാരാജാസ് കോളേജിൽ നിന്ന് ബി.എ. പാസ്സായ അദ്ദേഹം ഹൈസ്കൂൾ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭി ച്ചുവെങ്കിലും5 ദിവസത്തിനു‍ ശേഷം ജോലി രാജി വെച്ച് പിന്നീട് സാഹിത്യരചനയിൽ മുഴുകി. അദ്ദേഹത്തിന്റെ സംവേദനക്ഷമവും മനോഹ രമായി ചിത്രീകരിച്ചതുമായ പല കഥകളുടെയും പശ്ചാത്തലം തെക്കേ ഇന്ത്യയിലെ സാങ്കല്പിക പട്ടണമായ മാൽഗുഡി എന്ന പട്ടണമാണ്.സ്വാമി ആന്റ് ഫ്രണ്ട്സ് എന്ന തന്റെ ആദ്യനോവൽ മുതൽ അദ്ദേഹത്തിന്റെ മിക്ക നോവലുകളും തനതായ വ്യക്തിത്വം നിലനിർത്തവേ തന്നെ പല ഇന്ത്യൻ സ്വഭാവ വിശേഷതകളും പ്രകടിപ്പി ക്കുന്നു.നിത്യജീവിതത്തിന്റെ ഹാസ്യവും ഊർജ്ജവും ആഘോഷിച്ച് സ്നേഹപൂർണ്ണമായ മനുഷ്യത്വത്തിൽ അധിഷ്ടിതമായി നോവലുകൾ രചിച്ച വില്യം ഫോക്നറുമായി നാരായണനെ ഉപമിക്കാറുണ്ട്.50 വർഷത്തിലേറെ, ആർ.കെ. നാരായണൻ സർഗ്ഗരചന തുടർന്നു. പതിനാലു നോവലുകൾ, അഞ്ച് വാല്യങ്ങളിലുള്ള ചെറുക ഥകൾ, അനവധി യാത്രാവിവരണങ്ങൾ, ഗദ്യേതര സാഹിത്യത്തിന്റെ ശേഖരങ്ങൾ, ഇന്ത്യൻ ഇതിഹാസങ്ങളുടെ ചുരുക്കിയ ഇംഗ്ലീഷ് തർജ്ജമ, മൈ ഡേയ്സ് എന്ന ഓർമ്മക്കുറിപ്പ് എന്നിവ ആർ.കെ. നാരായൺ രചിച്ചു. എൺപതുകളിൽ ദൂരദർശന്റെ പുഷ്കല കാലങ്ങളിൽ നിറഞ്ഞു നിന്ന 'മാൽഗുഡി ഡേയ്സ്' എന്ന ടി വി സീരിയൽ അദ്ദേഹത്തിൻ്റെ "സ്വാമി ആന്റ് ഫ്രണ്ട്സ് "എന്ന നോവൽ ആയിരുന്നു. മാൽഗുഡി ദിനങ്ങൾ'; 'സ്വാമിയും ചങ്ങാതിമാരും' എന്നീ പുസ്തകങ്ങൾ ഇന്ത്യൻ യുവതയുടെ പ്രായപൂർത്തിയവൽ പ്രക്രിയയുടെ അവിഭാജ്യ ഭാഗമായി ഇന്നും തുടരുന്നു. നിരവധി തവണ നോബൽ സമ്മാനം നൽകുന്നതിനായുള്ള പട്ടികയിൽ നാരായൺ‍ ഇടം നേടിയിട്ടു ണ്ടെങ്കിലും നോബൽ സമ്മാനം ഒരിക്കലും ലഭിച്ചിരുന്നില്ല. നോബൽ സമ്മാന സമിതി നാരായണിന്റെ കൃതികളെ അവഗണിച്ചതായും സാഹിത്യവൃത്തങ്ങളിൽ സംസാരമുണ്ട്. തലമുറകളെ സ്വാധീനിച്ച ഇന്ത്യക്കാരനായ, ഈ ഇംഗ്ളീഷ് സാഹിത്യകാരന്‍ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് 95-ാം വയസില്‍ 2001 മെയ് 13-ന് അന്തരിച്ചു(പ്രശസ്തനായ ഇന്ത്യൻ കാർട്ടൂണിസ്റ്റായ ആർ.കെ. ലക്ഷ്മൺ ഇളയ സഹോദരനാണ്‌ ) Novels Swami and Friends,The Bachelor of Arts,The Dark Room,The English Teacher,Mr. Sampath, The Financial Expert,Waiting for the Mahatma ,The Guide,The Man-Eater of Malgudi ,The Vendor of Sweets,The Painter of Signs,A Tiger for Malgudi,Talkative Man,The World of Nagaraj,Grandmother's Tale Non-fiction Next Sunday,My Dateless Diary, My Days, Reluctant Guru ,The Emerald Route, A Writer's Nightmare A Story-Teller's World, The Writerly Life, Short story collections Malgudi Days An Astrologer's Day and Other Stories Lawley Road and Other Stories A Horse and Two Goats Under the Banyan Tree and Other The Grandmother's Tale and Selected Stories (1994, Viking) 1845 -അനാപൊളിസിലെ നാവിക അക്കാദമി പ്രവർത്തനമാരംഭിച്ചു.(ഇപ്പോൾ യു എസ് നേവൽ അക്കാദമി എന്നറിയപ്പെടുന്നു)...... 1899ഐസക് ആർ. ജോൺസൺ സൈക്കിൾ ഫ്രെയിമിന് പേറ്റന്റ് നേടി...... 1913 - യുവാൻ ഷിക്കായ് ചൈനയുടെ ആദ്യ പ്രസിഡന്റായി..... 1946 - നൊഖാലി കൂട്ടക്കൊല..... 1954 -ഒന്നാം ദേശീയ ചലച്ചിത്ര അവാർഡുകൾ (ഇന്ത്യ): "ശ്യാംചി ഐ" സുവർണ്ണ താമര നേടി.... 1954- ഫ്രഞ്ച് സൈന്യം പിൻ വാങ്ങിയതിനെ തുടർന്ന് വിയറ്റ്നാം നേതാവ് ഹോചിമിൻ ഹാനോയിൽ തിരിച്ചെത്തി....... 1957- ലോകത്തിലെ ആദ്യ ന്യൂക്ലിയർ പവർ സ്റ്റേഷൻ അപകടം ഇംഗ്ലണ്ടിലെ Cumbaria യിൽ നടന്നു... 1957കുട്ടികളുടെ ചിത്രമായ ജഗദീപ് വെനീസിലെ കുട്ടികൾക്കായുള്ള ഒമ്പതാമത് അന്താരാഷ്ട്ര എക്സിബിഷനിൽ ഒന്നാം സമ്മാനം നേടി....... 1962 - കേരളത്തിൽ ആർ. ശങ്കർ‍ മന്ത്രിസഭ യിൽ നിന്ന് പി.എസ്.പി. മന്ത്രിമാർ രാജിവച്ചു. പി. എസ്. പി. സംയുക്ത കക്ഷിയിൽ നിന്നു പിന്മാറി........ 1964ഏഷ്യയിലെ ആദ്യ ഒളിമ്പിക്സ് ജപ്പാനിലെ ടോക്കിയോയിൽ തുടങ്ങി. രണ്ടാം ലോക മഹാ യുദ്ധത്തിലെ രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് ഹിരോഷിമ ബോംബാക്രമണ ദിനമായ ആഗസ്ത് 6 ന് ജനിച്ച യോഷിനോരി സകായി ഒളിമ്പിക് ദീപം തെളിയിക്കുന്നതിനുള്ള മുൻനിര ദീപ വാഹകരായി...... 1965- 1440 ൽ പ്രസിദ്ധീകരിച്ച USA മാപ്പ് Viniland Map വീണ്ടു കിട്ടി........ 1967 - അറുപത് രാജ്യങ്ങൾ ചേർന്ന് ജനുവരി 27-നു ഒപ്പുവെക്കപ്പെട്ട ശൂന്യാകാശ ഉടമ്പടി പ്രാബല്യത്തിൽ വന്നു......... 1970 - ഫിജി ബ്രിട്ടണിൽ നിന്ന് സ്വതന്ത്രമായി... 1971 - അരിസോണയിലെ ലേയ്ക്ക് ഹവാസു സിറ്റിയിൽ ‘ലണ്ടൻ ബ്രിഡ്ജ് ‘ പുനനിർമ്മാണം പൂർത്തിയായി........ 1978 - 15 വയസ്സ് പ്രായമുള്ള രോഹിണി ഖാദിൽക്കർ ദേശീയ ചെസ്സ് ചാമ്പ്യൻഷിപ്പ് നേടുന്ന ആദ്യ വനിതയായി. .. .. 1992- ഇന്ത്യയിലെ ഏറ്റവും വലിയ പാലം ( ഉദ്ഘാടന സമയത്ത്) ഹൂഗ്ലി നദിക്ക് കുറുകെ വിദ്യാസാഗർ സേതു രാഷ്ട്രത്തിന് സമർപ്പിച്ചു. 1998 - ദില്ലിയിൽ നടന്ന ദേശീയ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ഉസ്മഖാനും നിതിൻ കീർത്തനയും വനിതാ, പുരുഷ കിരീടങ്ങൾ നേടി..... : 2002 -അമേരിക്കൻ വെർനോൺ എൽ. സ്മിത്തും ഡാനിയൽ കഹ്നെമാനും സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നൽകി....... 2002 - ഹംഗേറിയൻ എഴുത്തുകാരനും ഹോളോകോസ്റ്റ് അതിജീവിച്ചവനുമായ ഇമ്രെ കെർട്ടസിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.... 2003 - ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾ ക്കുമുള്ള ശ്രദ്ധേയവും പയനിയറിവുമായ ശ്രമങ്ങൾക്ക് ഷിറിൻ ഇബാദിക്ക് സമാധാനത്തി നുള്ള നോബൽ സമ്മാനം ലഭിച്ചു,സമ്മാനം ലഭിച്ച ആദ്യത്തെ ഇറാനിയൻ മുസ്ലീം വനിതയായി...... 2006 - ബാലവേല നിരോധന നിയമം ഇന്ത്യയിൽ പ്രാബല്യത്തിൽ വന്നു...... 2008സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം ഫിൻലാന്റ് മുൻ പ്രസിഡന്റ്‌ മാർട്ടി അഹ്‌തിസാരി നേടി.കാലങ്ങളായി നിലനിന്ന കൊസോവ- സെർബിയ സംഘർഷങ്ങൾ പരിഹരിക്കാനായി യുഎൻ നടത്തിയ ശ്രമങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌ പരിഗണിച്ചാണ്‌ പുരസ്‌കാരം..... 2008 - ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവക്കരാർ ഒപ്പിട്ടു. ഇന്ത്യൻ വിദേശകാര്യ മന്ത്രി പ്രണാബ് മുഖർജിയും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി കോണ്ടെലീസ റൈസുമാണ് കരാറിൽ ഒപ്പുവെച്ചത്...... 2009 - ഇരുനൂറോളം വർഷങ്ങളായി അടച്ച അർമേനിയയുടെയും തുർക്കിയുടെയും അതിർത്തികൾ തുറക്കുന്നതിനായി സൂറിച്ചിൽ പ്രോട്ടോക്കോളുകളിൽ ഇരു രാജ്യങ്ങളും ഒപ്പിട്ടു 2009 - വയലാർ സാഹിത്യ പുരസ്കാരത്തിനു ഡോ: എം തോമസ് മാത്യുവിന്റെ മാരാർ ലാവണ്യാനുഭവത്തിന്റെ യുക്തി ശില്പം എന്ന കൃതി അർഹമായി........ 2012 - രസതന്ത്രത്തിനുള്ള നോബൽ സമ്മാനം റോബർട്ട് ലെഫ്കോവിറ്റ്സും ബ്രയാൻ കോബിൽക്കയും നേടി........ 2013 - സാഹിത്യത്തിനുള്ള നോബൽ സമ്മാനം ആലീസ് മൺറോയ്ക്ക് ലഭിച്ചു...... 2014 - സമാധാനത്തിനുള്ള നോബൽ സമ്മാനം മലാല യൂസഫ്‌സായിയും കൈലാഷ് സത്യാർത്ഥിയും നേടി...... 2021 - ഐ എം പി എസ് (ഇമ്മീഡിയറ്റ് പേമെൻറ് സേവന സംവിധാനം ) സേവനം വഴി ഒറ്റ തവണ കൈമാറാവുന്ന തുകയുടെ പരിധി റിസർവ് ബാങ്ക് വർദ്ധിപ്പിച്ചു ...... 2022 - ബാങ്കുകളെയും സാമ്പത്തിക പ്രതിസന്ധികളെയും കുറിച്ചുള്ള ഗവേഷണത്തിന് അമേരിക്കക്കാരായ ബെൻ ബെർണാങ്കെ , ഡഗ്ലസ് ഡയമണ്ട് , ഫിലിപ്പ് എച്ച്. ഡൈബ്വിഗ് എന്നിവർക്ക് സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ മെമ്മോറിയൽ സമ്മാനം ലഭിച്ചു.... 2024 - ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തിന്റെ ദുർബലത തുറന്നുകാട്ടുകയും ചെയ്യുന്ന തീവ്രമായ കാവ്യാത്മക ഗദ്യത്തിന്" ദക്ഷിണ കൊറിയൻ എഴുത്തുകാരിയായ ഹാൻ കാങ്ങിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം..... ജന്മദിനങ്ങൾ 1731- ഹെന്റി കാവൻഡിഷ്,ഹൈഡ്രജൻ കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ...... 1757 - എറിക് അകാറിയസ് സ്വീഡൻകാരനായ സസ്യശാസ്ത്രജ്ഞൻ. ലൈക്കനുകളെ തരംതിരിക്കാനായി ആദ്യം ശ്രമിച്ച ശാസ്ത്രജ്ഞൻ. അദ്ദേഹത്തെ "ലൈക്കൻപഠനത്തിന്റെ പിതാവ്" എന്ന് അറിയപ്പെടുന്നു ....... 1844- ബദറുദ്ദീൻ തയ്യബ് ജി.സ്വാതന്ത്ര്യ സമര സേനാനി, കേൺഗ്രസിന്റെ പ്രഥമ മുസ്ലിം പ്രസിഡണ്ട്........ 1899- എസ് .എ ഡാങ്കേ,ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി നേതാവ്...... 1898 - കൈനിക്കര പത്മനാഭപിള്ള ,മലയാള നാടകകൃത്ത്,രാഷ്ട്രീയ ചിന്തകൻ, പത്രാധിപർ 1902 - വാൾട്ടർ എച്ച്. ബ്രാറ്റെയിൻ,വില്യം ഷോക്ലി , ജോൺ ബാർഡീൻ എന്നിവരോടൊപ്പം ട്രാൻസിസ്റ്ററിന് ജന്മം കൊടുത്ത ശാസ്ത്രജ്ഞൻ .... 1902-ശിവരാമകാരന്ത്.കന്നട സാഹിത്യകാരൻ.1977 ൽ ജ്ഞാനപീഠം നേടി 1906- RK നാരായൺ,ഇംഗ്ലീഷ് ഭാഷയിൽ എഴുതുന്ന ഇന്ത്യൻ നോവലിസ്റ്റുകളിൽ ഏറ്റവും പ്രശസ്തൻ.... 1911- മഹാകവി ചങ്ങമ്പുഴ കൃഷ്ണപ്പിള്ള. മലയാളത്തിന്റെ കാൽപ്പനിക കവി,രമണൻ എന്ന സർവ്വകാല ഹിറ്റിന്റെ സൃഷ്ടാവ്....... 1925 - കടവനാട് കുട്ടികൃഷ്ണൻ. മലയാള കവി, പൊന്നാനി സാഹിത്യതറവാട്ടിലെ ശക്തനായ ഒരു കവിയായിട്ടാണ്‌ അദ്ദേഹം അറിയപ്പെടുന്നത്. കവിതയുടെ ശക്തിയും ലാവണ്യവും ഉൾചേർന്നതായിരുന്നു കുട്ടികൃഷ്ണന്റെ കവിതകൾ...... 1930 - ഹാരോൾഡ്‌ പിന്റർ ,ഇംഗ്ലീഷ്‌ നാടകകൃത്ത്,സംവിധായകൻ,മനുഷ്യാവകാശ പ്രവർത്തകൻ:റേഡിയോ, ടെലിവിഷൻ, സിനിമയ്ക്കുവേണ്ടിയും എഴുതുന്നു. നാടക രചനകളെ മുൻനിർത്തി അദ്ദേഹത്തെ 2005ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിനു തിരഞ്ഞെടുത്തു... 1930 - ഖാലിദ്,പ്രമുഖനായ മലയാള നോവലിസ്റ്റ്.1988-ൽ നോവൽ രചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട് ...... 1935- സി.കെ.ചന്ദ്രപ്പൻ. മുൻ MP, CPI മുൻ സെക്രട്ടറി, വയലാർ സ്റ്റാലിൻ കുമാരപ്പണിക്കരുടെ പുത്രൻ.... 1948 - മണമ്പൂർ രാജൻബാബു, പ്രമുഖ മലയാള എഴുത്തുകാരനും മുപ്പതാം വർഷത്തിലെത്തിയ ഇന്ന് ഇൻലൻഡ് മാസികയുടെ പത്രാധിപരുമാണ് ...... 1960-വടിവേലു,തമിഴ് ചലച്ചിത്ര ഹാസ്യനടൻ 1960- ജി.വേണുഗോപാൽ,മലയാള ഗായകൻ 1965- ജയറാം മലയാള സിനിമാ നടൻ...... 1989 - സഞ്ജന ഗൽറാണി,ഇന്ത്യൻ മോഡൽ ചലച്ചിത്രനടി...... ചരമവാർഷികങ്ങൾ 1995- ലീലാ ദാമോദരമേനോൻ,സ്വാതന്ത്യ സമര സേനാനി,മുൻ MLA..... 2000- സിരിമാവോ ഭണ്ഡാരനായകെ, ശ്രീലങ്കയുടെ മുൻ പ്രധാനമന്ത്രി, ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി..... 2002 - കുമരകം രാജപ്പൻ , കേരളത്തിലെ പ്രമുഖനായ നാടക-സിനിമാ സംഗീത സംവിധായകൻ ...... 2005 - മിൽട്ടൺ ഒബോട്ടെ.ഉഗാണ്ടൻ നേതാവ്, പ്രസിഡണ്ടും പ്രധാനമന്ത്രി ........ 2007- സി വി ശ്രീരാമൻ മലയാളത്തിലെ പ്രമുഖ ചെറുകഥാകൃത്ത്, നോവലിസ്റ്റ് ചെറുതുരുത്തി, 1983-ൽ കേരള സാഹിത്യ അക്കാദമി അവാർഡും, ശ്രീരാമന്റെ കഥകൾ എന്ന ചെറുകഥാ സമാഹാരത്തിന് 1999-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്....... 2011 – ജഗജിത് സിങ്ങ് ഗസൽ ചക്രവർത്തി. 2014 - എം.വി.കാമത്ത്,പ്രസാർ ഭാരതി മുൻ ചെയർമാൻ...... 2015 - മനൊരമ,തെന്നിന്ത്യൻ സിനിമാ ഇതിഹാസമയ തമിഴ് നടി ....... 2021 - ഡോ: അബ്ദുൾ ഖദീർഖാൻ , പാക്കിസ്ഥാന്റെ ആണവ പദ്ധതിയുടെ പിതാവ്. ആണവരഹസ്യങ്ങൾ ചോർത്തി വിറ്റ സംഭവത്തിൽ 2004 വീട്ടുതടങ്കലിൽ ആക്കപ്പെട്ടിരുന്നു. .... 2022 - മുലായംസിംഗ് യാദവ്,ഭാരതത്തിൻ്റെ മുൻ പ്രതിരോധ വകുപ്പ് മന്ത്രി, ഏഴു തവണ ലോക്സഭാംഗം, മൂന്ന് തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രി, പത്ത് തവണ നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ഉത്തർപ്രദേശിൽ നിന്നുള്ള മുതിർന്ന സമാജ്വാദി പാർട്ടി നേതാവ്......... #✍️വിദ്യാഭ്യാസം #✍️പൊതുവിജ്ഞാനം #💯 PSC പരീക്ഷകള്‍
Shiji Jose
556 കണ്ടവര്‍
10 ദിവസം
പ്രിയ സൗഹൃദങ്ങളേ ശുഭദിനാശംസകൾ ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 9 ഇന്ന് :- ലോകത്തിൻറെ വിപ്ലവ നക്ഷത്രം 'ചെ' എന്ന ഏണസ്റ്റോ ചെഗുവേരയുടെ 56-)o രക്തസാക്ഷി ദിനം.ധീര വിപ്ലവകാരിയുടെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍.🌹🌹 :- മലമ്പുഴ അണക്കെട്ടിന് ഇന്ന് 68 വയസ്സ് :- ലോക തപാൽ ദിനം , ജനറൽ പോസ്റ്റൽ യുനിയൻ സ്ഥാപിതമായതിന്റെ ഓർമ്മക്ക്. (ഇന്ത്യയിൽ തപാൽ ദിനം ഒക്ടോബർ 10 നാണ് ) :- നാനൊ സാങ്കേതിക ദിനം (അമേരിക്ക) :- അഗ്നിശമന ആഴ്ച തുടങ്ങുന്നു (അമേരിക്ക/കാനഡ) :- സ്വാതന്ത്ര്യ ദിനം (ഉഗാണ്ട ) 1446 - കൊറിയയിൽ ഹാംഗുൽ അക്ഷരമാല പ്രസിദ്ധീകരിച്ചു...... 1760 - റഷ്യ ബെർലിൻ കീഴടക്കി.... 1806 - പ്രഷ്യ ഫ്രാൻസിനോട് യുദ്ധം പ്രഖ്യാപിച്ചു 1820 - ഇക്വഡോറിന്റെ റിപ്പബ്ലിൿ ദിനം..... 1835 - കൊളംബോയിലെ റോയൽ കോളേജ് ശ്രീലങ്കയിൽ ഹിൽസ്ട്രീറ്റ് അക്കാദമി എന്ന പേരിൽ സ്ഥാപിച്ചു....... 1855 - ഐസക് സിങ്ങർ തയ്യൽ മെഷിന്റെ പാറ്റൻറ് നേടി.... 1874 - ലോക തപാൽ യൂണിയൻ ബെർൺ സ്വിറ്റ്സർലൻഡിൽ രൂപം കൊണ്ടു...... 1927-ദക്ഷിണേന്ത്യൻ പര്യടനത്തിന്റെ ഭാഗമായി മഹാത്മജിയുടെ 3 മത് കേരള സന്ദർശനം തുടങ്ങി 1941- രണ്ടാം ലോക മഹായുദ്ധത്തിൽ സർവ നാശം വിതച്ച മാൻഹോട്ടൻ ആണവ ബോംബ് ആക്രമണത്തിന് കാരണമായ ബോംബ് നിർമിക്കുന്നതിന് പ്രസിഡണ്ട് ഫ്രാങ്ക് ലിൻ ഡി റൂസ് വെൽറ്റ് അനുമതി നൽകി...... 1942 -സ്വാതന്ത്ര്യസമരസേനാനിയായ ബീബി അമർ കൗർ ലാഹോറിലെ ജയിൽ ഗേറ്റിൽ ദേശീയ പതാക ഉയർത്തി. ...... 1945 ബ്രിട്ടീഷ് സൈന്യം ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ അധിനിവേശം നടത്തി...... 1949-ഇന്ത്യൻ ടെറിട്ടോറിയൽ ആർമി നിലവിൽ വന്നു (ഇപ്പോൾ മോഹൻലാൽ, മഹേന്ദ്ര സിങ് ധോണി എന്നിവർ ഇതിലെ ക്യാപ്റ്റൻ മാരാണ്) 1962- ഉഗാണ്ടൻ റിപ്പബ്ലിക്ക് നിലവിൽ വന്നു...... 1964 - കെ. എം.ജോർജ് കേരള കോൺഗ്രസ് പാർട്ടി സ്ഥാപിച്ചു..... : 1970 - യുറേനിയം 233 ന്റെ ഉത്പാദനം ബോംബെയിലെ ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററിൽ ആരംഭിച്ചു........ 1976 - മുംബൈയ്ക്കും ലണ്ടനും ഇടയിൽ അന്താരാഷ്ട്ര ഡയലിംഗ് ടെലിഫോൺ സേവനം ആരംഭിച്ചു...... 1980 സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം സിസെവാ മിനോസിന് നൽകി... 1981- ഫ്രാൻസിൽ വധശിക്ഷ നിർത്തലാക്കി... 1984 - കാതി സള്ളിവൻ ബഹിരാകാശത്ത് നടക്കുന്ന ആദ്യത്തെ യുഎസ് വനിതയായി...... 1997 - ഇറ്റാലിയൻ നാടകകൃത്ത് ഡാരിയോ ഫോയ്ക്ക് സാഹിത്യത്തിനുള്ള നോബൽ സമ്മാനം........ 1999 - 1960 കളില്‍ വികസിപ്പിച്ചെടുത്ത ചാരവിമാനമായ എസ് ആര്‍-17 ബ്ലാക്ക് ബേഡിന്റെ അവസാന നിരീക്ഷണ പറക്കല്‍..... 2006 - ഉത്തര കൊറിയ അണുബോംബ് പരീക്ഷിച്ചു.... 2006 - ഐക്യ രാഷ്ട്ര സംഘടനയുടെ അടുത്ത സെക്രട്ടറി ജനറലായി ദക്ഷിണ കൊറിയയുടെ വിദേശകാര്യ മന്ത്രി ബാൻ കി മൂണിനെ രക്ഷാ സമിതി നാമ നിർദ്ദേശം ചെയ്തു..... 2006വയലാർ അവാർഡിന് സേതു അർഹനായി 2007- കാൻസർ ചികിത്സാരംഗത്തെ ആണവ റിയാക്ടറായ ഭാഭാ ട്രോൺ 2 പ്രവർത്തനമാ രംഭിച്ചു....... 2008 - സാഹിത്യത്തിനുള്ള നോബൽസമ്മാന ത്തിന്‌ ഫ്രഞ്ച്‌ നോവലിസ്‌റ്റ്‌ ജീൻ മാരി ഗുസ്‌താവ്‌ ലെ ക്ലെഷ്യോ അർഹനായി. ബാലസാഹിത്യം, സാഹസിക സാഹിത്യം, ലേഖനങ്ങൾ എന്നി മേഖലകൾക്ക്‌ നൽകിയ സംഭാവനകളാണ്‌ അദ്ദേഹത്തെ നോബൽ സമ്മാനത്തിന്‌ അർഹനാക്കിയത്....... 2009 -2009-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം അമേരിക്കൻ പ്രസിഡണ്ട് ബറാക്ക് ഒബാമക്ക്....... 2009 - നാസയുടെ എൽക്രോസ് ബഹിരാകാശ പേടകം ജലസാന്നിദ്ധ്യത്തെക്കുറിച്ച് പഠിക്കു ന്നതിനായി ചന്ദ്രന്റെ ഉപരിതലത്തിൽ ഇടിച്ചിറങ്ങി....... 2012 – ഏറ്റവും പ്രായം കുറഞ്ഞ നോബൽ സമാധാന സമ്മാന ജേതാവ് മലാലാ യൂസുഫ് സഹായിക്കെതിക്കെതിരായ വധശ്രമം........ 2012 ക്വാണ്ടം ഒപ്റ്റിക്‌സിൽ പ്രവർത്തിച്ചതിന് ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം സെർജ് ഹരോച്ചെയും ഡേവിഡ് വൈൻലാൻഡും നേടി...... 2014പാട്രിക് മൊഡിയാനോ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടി..... 2015ടുണീഷ്യൻ നാഷണൽ ഡയലോഗ് ക്വാർട്ടറ്റിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു...... 2017അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ റിച്ചാർഡ് താലറിന് സാമ്പത്തിക ശാസ്ത്രത്തി നുള്ള നൊബേൽ സമ്മാനം ലഭിച്ചു.... 2019 - വടക്കുകിഴക്കൻ സിറിയയിൽ തുർക്കി സൈനിക ആക്രമണം ആരംഭിച്ചു..... 2020 - ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള വേൾഡ് ഫുഡ് പ്രോഗ്രാം (World Food Programme) ന് നോബൽ പുരസ്കാരം "വിശപ്പിനെതിരെ പൊരുതാനുള്ള ശ്രമങ്ങള്‍ക്കും പ്രശ്നബാധിത മേഖലകളിലെ സമാധാനാന്തരീക്ഷം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കും യുദ്ധത്തിനും കലഹത്തിനുമുള്ള ആയുധമായി വിശപ്പിനെ ഉപയോഗിക്കുന്നതിനെതിരെ പ്രവര്‍ത്തിച്ചതിനുമാണ് പുരസ്‍ക്കാരം ..... 2023 - സ്ത്രീകളുടെ വരുമാനത്തെയും തൊഴിലിനെയും കുറിച്ചുള്ള ഗവേഷണത്തിന് ക്ലോഡിയ ഗോൾഡിന് സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ മെമ്മോറിയൽ സമ്മാനം ...... 2024 - രസതന്ത്രത്തിനുള്ള നോബൽ സമ്മാനം; പ്രോട്ടീൻ ഘടന പ്രവചനത്തെക്കുറിച്ചുള്ള പ്രവർത്തനത്തിന് ബ്രിട്ടീഷ് കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ ഡെമിസ് ഹസാബിസും, അമേരിക്കൻ രസതന്ത്രജ്ഞനായ ജോൺ എം. ജമ്പറും , കമ്പ്യൂട്ടേഷണൽ പ്രോട്ടീൻ രൂപകൽപ്പനയെക്കുറിച്ചുള്ള പ്രവർത്തനത്തിന് അമേരിക്കൻ ബയോകെമിസ്റ്റും കമ്പ്യൂട്ടേഷണൽ ബയോളജിസ്റ്റുമായ ഡേവിഡ് ബേക്കറിനും സംയുക്തമായി ലഭിച്ചു....... ജന്മദിനങ്ങൾ 1534- നാലാം സിഖ് ഗുരു ഗുരു രാംദാസ് … 1852- എമിലി ഫിഷർ ജർമ്മനി 1902 നോബൽ ഓർഗാനിക് കെമിസ്ട്രിയിലെ ആദ്യ നോബൽ........ 1897- എം.ഭക്തവത്സലം,തമിഴ്നാട് മുൻ മുഖ്യമന്ത്രി....... 1924 - ഇമ്മാനുവൽ ദേവേന്ദർ.തമിഴ് നാട്ടിൽ നിന്നുള്ള സ്വാതന്ത്യ സമര സേനാനി, ജാതി വ്യവസ്ഥിതിക്കെതിരെ പോരാടിയ അധഃസ്ഥിത വിഭാഗക്കാരൻ, 1957 ൽ മുന്നോക്ക ജാതിക്കാരാൽ വധിക്കപ്പെട്ടു.... 1945 - ഉസ്താദ് അംജദ് അലി ഖാൻ, ഇന്ത്യയിലെ മികച്ച സരോദ് വാദ്യോപകരണ വിദഗ്ദ്ധനൻ ...... 1950 -ജോഡി വില്യംസ്,1997 ൽ ശാന്തിക്കുളള നോബൽ പുരസ്കാരം നേടിയ വനിത. പൊട്ടിത്തെറിക്കുന്ന ഭൂനിരപ്പിൽ കുഴിച്ചിട്ട സ്ഫോടകവസ്തുക്കൾക്കെതിരായാണ്(landmines) ശബ്ദമുയർത്തിയത്.അന്താരാഷ്ട്ര സംഘടനയായ ICBL ( International campaign to Ban Landmines) ന്റെ ശിൽപി ..... 1966- ഡേവിഡ് കാമറൂൺ ,2010 – 16 കാലയളവിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി യായ കൺസർവേറ്റീവ് പാർട്ടി നേതാവ്...... 1968 - അൻപുമണി രാമദാസ്,പാട്ടാളി മക്കൾ കക്ഷി (പി.എം.കെ) യുടെ പ്രസിഡന്റ് മുൻ കേന്ദ്രമന്ത്രി ..... 1969 - സലീം കുമാർ ,മലയാളചലച്ചിത്രനടൻ മികച്ച നടനുള്ള ദേശീയപുരസ്കാരവും, (2010 )മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും (2010) ലഭിച്ചു..... ചരമവാർഷികങ്ങൾ 1924 - വലേറി ബ്രിയുസൊവ്, റഷ്യൻ കവി, പ്രബന്ധം രചയിതാവ്, നാടകകൃത്ത്, വിവർത്തകൻ, വിമർശകൻ, ചരിത്രകാരൻ 1943 - പീറ്റർ സീമാൻ, ഡച്ച് ഭൗതികശാസ്ത്രജ്ഞൻ. സീമാൻ പ്രതിഭാസത്തിന്റെ കണ്ടുപിടിത്തത്തിനും ശാസ്ത്രീയ വിശദീകരണത്തിനും ഹെൻഡ്രിക്ക് ലോറൻസുമൊത്ത് 1902-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പങ്കുവെച്ചു...... 1959 - ബി.കല്യാണി അമ്മ,എഴുത്തുകാരി, എഡിറ്റർ, അധ്യാപിക, സാമൂഹിക പരിഷ്കർത്താവ്.സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ ഭാര്യ. ഏറ്റവും ശ്രദ്ധേയമായ കൃതി വ്യാഴവട്ട സ്മരണകളും ഓർമ്മയിൽ നിന്നും ....... 1960- Dr:AR മേനോൻ,കേരളത്തിലെ ആദ്യ ആരോഗ്യ മന്തി,ജനകീയാരോഗ്യ നയത്തിന്റെ സ്രഷ്ടാവ്....... 1963 - സൈഫുദ്ദിൻ കിച്ച് ലു,സ്വാതന്ത്യ സമര പോരാളി......... 1967 - ഏർണസ്റ്റോ ചെഗുവര. കമ്യൂണിസ്റ്റ് വിപ്ലവ പോരാളി,ക്യൂബൻ ഇതിഹാസം 1987- ഗുരു ഗോപിനാഥ്, കേരള നടനം ഉപജ്ഞാതാവ്...... 2001- ശങ്കരാടി (ചന്ദ്രശേഖരപ്പിള്ള) മലയാളസിനിമാ കാരണവർ...... 2006 - ജി. രവീന്ദ്ര വർമ്മ,മെറാർജി മന്ത്രിസഭയിലെ തൊഴിൽ മന്ത്രിയായ മലയാളി, എ ആർ രാജ രാജ വർമ്മയുടെ കൊച്ചുമകൻ.'..... 2006കാൻഷിറാം,BSP സ്ഥാപക പ്രസിഡൻ്റ് 2015 - രവീന്ദ്ര ജയിൻ,ഉൾക്കണ്ണു കൊണ്ട് സംഗീത വിസ്മയം സൃഷ്ടിച്ച സംഗിത ജ്ഞൻ,നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ.... 2015 - നടേശൻ രമണി.(എൻ.രമണി ) പുല്ലാങ്കുഴൽ വിദഗ്ധൻ..... 2018 - എം.എന്‍ പാലൂര്‍,മലയാളത്തിലെ പ്രശസ്ത സാഹിത്യകാരൻ, കവി. ജൈവവീര്യമുള്ള ഭാഷകൊണ്ടും മനുഷ്യോന്മുഖമായ ദർശന ദീപ്തി കൊണ്ടും മലയാളകവിതയിൽ ഒളി മങ്ങാത്തവയാണ് പാലൂരിന്റെ കവിതകൾ ...... 2020 - ഉണ്ണികുമാർ,മലയാള സിനിമ സംഗീത സംവിധായകൻ. വശ്യമന്ത്രം,പവിഴം, ഭഗവതിപുരത്തെ കാണേണ്ടകാഴ്ച്ചകൾ, 2010ൽ ലോകത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ ചലച്ചിത്രമായ ജലച്ചായം തുടങ്ങി ഏതാനും സിനിമകൾക്ക് സംഗീതം നൽകിയിട്ടുണ്ട് ..... #✍️പൊതുവിജ്ഞാനം #💯 PSC പരീക്ഷകള്‍ #✍️വിദ്യാഭ്യാസം
Shiji Jose
851 കണ്ടവര്‍
15 ദിവസം
പ്രിയ സൗഹൃദങ്ങളെ ശുഭദിനാശംസകൾ ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 4 ഇന്ന് :- ലോക മൃഗ ക്ഷേമ ദിനം. :-സംസ്ഥാന ഗജദിനം :- ബഹിരാകാശ വാരത്തിന് തുടക്കം . :- സ്വാതന്ത്ര്യ ദിനം ( ലെസോത്തൊ) :- സമാധാനത്തിന്റെയും ഒത്തുതീർപ്പിന്റെയും ദിനം ( മൊസാംബിക്). 1537- ബൈബിളിന്റെ പൂർണ ഇംഗ്ലിഷ് പരിഭാഷ ആദ്യമായി പുറത്തിറങ്ങി....... 1582- ഇറ്റലി, ഹോളണ്ട്, പോർച്ചുഗൽ, സ്പെ യിൻ തുടങ്ങിയ കത്തോലിക്ക രാജ്യങ്ങളിൽ ജൂലിയൻ കലണ്ടറിന്റെ അവസാന ദിവസം.. നാളെ മുതൽ കത്തോലിക്ക കലണ്ടർ തുടക്കം 1675 - ഡച്ച് ഗണിതശാസ്ത്രജ്ഞൻ ക്രിസ്റ്റ്യാൻ ഹ്യൂഗൻസ് പോക്കറ്റ് വാച്ചിന് പേറ്റന്റ് നൽകി. 1824- മെക്സിക്കോ സ്വതന്ത്രമായി…. 1880 - കാലിഫോർണിയ സർവകലാശാല ലോസ് ഏഞ്ചൽസിൽ സ്ഥാപിച്ചു..... 1895-ആദ്യ യുഎസ് ഓപ്പൺ ഗോൾഫ് മത്സരം നടന്നു....... 1907 - കൊൽക്കത്തയിലെ കലാപം....... 1910 - പോർട്ടുഗൽ റിപ്പബ്ലിക്ക് ആയി....... 1926 സാൻ ഫ്രാൻസിസ്കോയുടെ നഗര പുഷ്പമായി ഡാലിയയെ ഔദ്യോഗികമായി അംഗികരിച്ചു........ 1953 - ഇന്ത്യ യു എൻ ട്രസ്റ്റിഷിപ്പ് കൗൺസി ലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു....... 1957- ആദ്യ കൃത്രിമോപ ഗ്രഹമായ സ്ഥുട്നിക്ക് USSR വിക്ഷേപിച്ചു.. ........ 1958 അറ്റ്‌ലാന്റിക് വാണിജ്യ ജെറ്റ് പാസഞ്ചർ സേവനം ആരംഭിച്ചു (BOAC)..... 1966- ലെസോത്ത ബ്രിട്ടനിൽ നിന്ന് സ്വാതന്ത്യം നേടി........ 1974 -വർണ്ണവിവേചന പ്രതിഷേധത്തിൽ ഇന്ത്യ ഡേവിസ് കപ്പ് ഫൈനലിൽ കളിക്കാൻ വിസമ്മതിച്ചു........ 1977 - ഇന്ത്യയുടെ വിദേശകാര്യ മന്ത്രി അടൽ ബിഹാരി വാജ്‌പേയി യു‌എൻ‌ഒ പൊതുസഭയെ ഹിന്ദി ഭാഷയിൽ അഭിസംബോധന ചെയ്തു..... 1977- ചാർജ് ഷീറ്റ് തികച്ചും ദുർബലമാണെന്ന് കണ്ടതിനാൽ ഇന്നലെ അറസ്റ്റ് ചെയ്ത ഇന്ദിരാഗാന്ധിയെ ഇന്ന് കോടതി നിരുപാധികം വിട്ടയച്ചു ....... 1986- ഹെലികോപ്റ്റർ കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥാപിച്ചു....... 199215 വർഷം നീണ്ട മൊസാംബിക് ആഭ്യന്തര യുദ്ധത്തിന് വെടി നിർത്തൽ…... 1996-പാലക്കാട് ജില്ലാ കളക്ടർ ഡബ്ലിയു. ആർ. റെഡ്ഢിയെ അയ്യങ്കാളിപ്പടയുടെ നാലു പ്രവർത്തകർ ഒൻപതു മണിക്കൂർ ബന്ദിയാക്കി. 1996 - സെന്റ് കിറ്റ്സ് വ്യാജ കേസിൽ പി വി എൻ റാവുവിനും മറ്റ് മൂന്ന് പേർക്കും എതിരെ ദില്ലി കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു 1996 - ശ്രീലങ്കക്കെതിരെ 37പന്തിൽ സെഞ്ചറി അടിച്ച ഏറെക്കാലം നീണ്ടു നിന്ന ഷഹീദ് അഫ്രീദിയുടെ ലോക റെക്കാർഡ് പ്രകടനം... 1997 - പവർ ബസ് അപാകതയാൽ ഇൻ‌സാറ്റ് -2 സീരീസിലെ നാലാമത്തെ ഉപഗ്രഹമായ ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ് (ഇൻ‌സാറ്റ് -2 ഡി) പ്രവർത്തനം നിലച്ചു. ....... 1997 - ലഡാക്ക് ഹിൽ കൗൺസിൽ ബിൽ ജെ & കെ അസംബ്ലി പാസാക്കി....... 1999- ബൂത്ത് തിരിച്ചുള്ള വോട്ടെടുപ്പിന് കേരള ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകി. ....... 2011 - യു‌എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അബുബക്കർ അൽ ബാഗ്ദാദിയെ (ഐ‌ എസ്‌ ഐ‌ എൽ) പ്രത്യേകമായി നിയുക്ത ആഗോള തീവ്രവാദിയായി പട്ടികപ്പെടുത്തി 2012 –മൈക്കൽ ഷൂമാക്കൽ ഫോർമുല വൺ കാർ റേസിൽ നിന്നു വിരമിച്ചു…. 2017 - ക്രയോ-ഇലക്ട്രോൺ മൈക്രോസ് കോപ്പിയിലെ പ്രവർത്തനത്തിന് ജാക്ക്സ് ഡുബോചെറ്റ്, ജോക്കിം ഫ്രാങ്ക്, റിച്ചാർഡ് ഹെൻഡേഴ്സൺ എന്നിവർക്ക് 2017 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം... 2021 :- ലോകത്തിന്റെ പല ഭാഗത്തും വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നീ സാമൂഹിക മാധ്യമങ്ങൾ സേവനങ്ങൾ നിശ്ചലമായി....... 2021 - ജപ്പാന്റെ നൂറാം പ്രധാനമന്ത്രിയായി ഫൂമിയോ കിഷിദ അധികാരമേറ്റു.... 2021 - വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം പ്രഖ്യാപിച്ചു. യു എസ് ശാസ്ത്രജ്ഞരായ ഡേവിഡ് ജൂലിയാസിനും ആർഡേം പാഡപുടെയ്നും അർഹരായി (ശരീരോഷ്മാവിനെക്കുറിച്ചും സ്പർശനത്തെപറ്റിയുള്ള കണ്ടെത്തലുകൾക്ക് ) ........ ജന്മദിനങ്ങൾ 1857- ശ്യാംജി കൃഷ്ണവർമ്മ,സാമുഹ്യ പരിഷ്കർത്താവ്, ഇന്ത്യൻ ഹോംറൂൾ സൊസൈറ്റി സ്ഥാപകൻ....... 1876- ആറ്റൂർ കൃഷ്ണ പിഷാരടി,മലയാള ഭാഷാ പണ്ഡിതൻ, വിവർത്തകൻ, സംഗീത ചന്ദ്രിക എന്ന സംഗീത ഗ്രന്ഥം എഴുതി....... 1905- മഹാകവി പി. കുഞ്ഞിരാമൻ നായർ. കാല്പനിക കവി,നിത്യ സഞ്ചാരി.കവിയുടെ കാൽപാടുകൾ ആത്മകഥ....... 1923 - ചാൾട്ടൺ ഹെസ്റ്റൺ,ഓസ്കർ അവാർഡ് ജേതാവായ പ്രശസ്ത അമേരിക്കൻ സിനിമാ നടൻ ...... 1932 -സന്ധ്യ മുഖർജി (സന്ധ്യ മുഖോപാദ്ധ്യായ)ബംഗാളി പിന്നണി ഗായിക . 1962 - മാനസി പ്രധാൻ,ഇന്ത്യൻ വനിതാക്ഷേമ പ്രവർത്തക. 2013 ലെ റാണി ലക്ഷ്മിഭായ് സ്ത്രീ ശക്തി പുരസ്കാരം ലഭിച്ചു. സ്ത്രീകൾക്കെതിരേയുള്ള അക്രമങ്ങൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ഹോണർ ഫോർ വുമൺ നാഷണൽ കാംപെയിൻ എന്ന ദേശീയ സംഘടന ആരംഭിച്ചു. ....... 1965 - ഇയുജെൻ കാസ്പെർസ്കൈ, ഐ ടി സുരക്ഷ മേഖലയിൽ വിദഗ്ദ്ധൻ. കമ്പ്യൂട്ടർ വൈറോളജിയിൽ നിരവധി ലേഖനങ്ങൾ എഴുതി. കമ്പ്യൂട്ടർ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി സോഫ്‌റ്റ്‌വെയർ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കാസ്പെർസ്കൈ ലാബ് എന്ന കമ്പനി സഹസ്ഥാപിച്ചു...... 1978 -സോഹ അലി ഖാൻ , ഹിന്ദി ചലചിത്ര നടിയും ഷർമിലടാഗോറിന്റെ മകൾ ..... ചരമവാർഷികങ്ങൾ 1669.. റെം ബ്രാന്റ് വാങ്ങ് റെയിൻ,ഡച്ച് ചിത്രകലയിലെ സുവർണ കാലഘട്ടത്തിന്‌ കാരണക്കാരനായ ശിൽപ്പി....... 1904- ഫ്രെഡർ ബാർത്തലോക്ക്, ഫ്രാൻസ്USA യിലെ സ്വാതന്ത്ര്യ പ്രതിമ (statute ue liberty) രുപകൽപ്പന ചെയ്ത ശിൽപ്പി...... 1947- മാക്സ് പ്ലാങ്ക്,ക്വാണ്ടം ഫിസിക്‌സിന്റെ പിതാവ് ഇദ്ദേഹം 1918 ൽ നോബൽ നേടി....... 2014- ഷാക്ലോദ് ദുപാല്യേ,ഹെയ്തി ഏകാധിപതി,മനുഷ്യക്കുരിതിയും, മനുഷ്യാ വകാശ ലംഘനവും നടമാടിയ ഭരണം... 2016 -യൂസുഫ് അറക്കൽ,ചിത്രകാരൻ, ശിൽപി, തൃശൂർ സ്വദേശി, 2012 ൽ രാജാ രവി വർമ്മ പുരസ്കാരം....... #✍️പൊതുവിജ്ഞാനം #✍️വിദ്യാഭ്യാസം #💯 PSC പരീക്ഷകള്‍
Shiji Jose
641 കണ്ടവര്‍
18 ദിവസം
പ്രിയ സൗഹൃദങ്ങളേ ശുഭദിനാശംസകൾ ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 1 ഇന്ന് :- ലോക വൃദ്ധദിനം (വാര്‍ദ്ധക്യ ജീവിതങ്ങളെ കരുതലോടെ, കരുണയോടെ ചേര്‍ത്തു നിര്‍ത്തേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിക്കുന്ന ദിനം) :- ലോക വെജിറ്റേറിയൻ ദിനം :- അന്താരാഷ്ട്ര കോഫി ദിനം :- അന്തർദ്ദേശീയ സംഗീത ദിനം :- ദേശീയ ദിനം :- അദ്ധ്യാപക ദിനം :- ലോക സസ്യഭുക്ക് ദിനം :- സശസ്ത്ര ദളദിനം (സൌത്ത് കൊറിയ) കാട്ടുമാടം നാരായണൻ (ജന്മദിനം) എഴുത്തുകാരൻ, നാടകഗവേഷകൻ, മന്ത്രവാദി എന്നീ നിലയിൽ പ്രശസ്തനായ കാട്ടുമാടം നാരായണൻ 1931 ഒക്ടോബർ 1 ന്‌ പൊന്നാനി താലൂക്കിലെ പെരുമ്പടപ്പിൽ ജനിച്ചു. ചെറുപ്പത്തിലെ മൂന്ന് അദ്ധ്യാപകന്മാരുടെ കീഴിൽ വേദങ്ങൾ അഭ്യസിച്ചു. രണ്ടു ട്യൂഷൻ മാസ്റ്റർമാരുടെ കീഴിലും, മൂന്നു സ്കൂളുകളിലുമായി ഫോർത്തു ഫോറം വരെ ഔപചാരിക വിദ്യാഭ്യാസം നടത്തി. 1950-ൽ‍ കാംബ്രിഡ്ജ് സീനിയർ പരീക്ഷ എഴുതി.1957-ൽ മദിരാശിയിൽ നിന്നു പ്രസിധീകരിക്കുന്ന ജയകേരളം ആഴ്ചപ്പതിപ്പിൽ, സൊഫൊക്ലിസിന്റെ തീബൻ നാടകങ്ങളെക്കുറിച്ച്‌ കാട്ടുമാടം ഒരു ലേഖനം പ്രസിധീകരിച്ചു. 1958-ൽ ‍ "സൊഫോക്ലിസ്സിനൊരു മുഖവുര" പുറത്തു വന്നു. 60-ൽ ‍ മലയാള നാടകത്തി ന്റെ ചരിത്രവും പ്രത്യേകതകളൂമൊക്കെ നന്നായി മനസ്സിലാക്കാൻ സഹായിക്കുന്ന ഒരാധികാരിക ഗ്രന്ഥം "മലയാള നാടാകങ്ങളിലൂടെ" എഴുതി. അതിനു മുൻപു തന്നെ അദ്ദേഹം എഴുതിയ സ്വതന്ത്ര നാടകം "ശുദ്ധാത്മാക്കൾ" പുറത്തു വന്നു. 1973-ൽ എഴുതിയ "നാടകരൂപചർച്ച" നാടകകൃത്തുകൾക്കും, ആസ്വാദകർക്കും ഒരു പോലെ പ്രയോജനപെട്ടു. 1987-ൽ എഴുതിയ "ഇബ്സൻ", ഇബ്സനെക്കുറിച്ച് പഠിക്കുന്നവർക്ക് ഒരു വഴികാട്ടിയാണ്. 1990 -ൽ പ്രസിദ്ധീകൃതമായ "മലയാള നാടക പ്രസ്ഥാനം" മലയാള നാടക സഹിത്യ ചരിത്രത്തെകുറിച്ചും അതിന്റെ വികാസപരിണാമങ്ങളേക്കുറിച്ചും നല്ലൊരു അവലോകനവും വിലയിരുത്തലുമാണ്. മന്ത്രവാദത്തെപ്പറ്റി "മന്ത്രവാദവും മനശ്ശാസ്ത്രവും" എന്ന പുസ്തകവും "മന്ത്രപൈത്രുകം"എന്ന ആത്മകഥയും അദ്ദേഹം രചിചിട്ടുണ്ട്. "സമയം പോകാത്തവരും, സമയം തികയാത്തവരും (മാതൃഭുമി) എന്നതടക്കം പതിനഞ്ചോളം ചെറുകഥകളും, നിരവധി ലേഖനങ്ങളും അദ്ദേഹത്തിന്റെതായിട്ടുണ്ട്‌. കലാകൗമുദി വാരികയിൽ എഴുതിയിരുന്ന "ഉണ്ണിക്കുള്ള കത്തുകൾ" കൊണ്ടു മാത്രം അദ്ദേഹത്തെ ആദരിക്കുന്ന ഒരുപാടുപേരുണ്ട്‌. സിനിമകള്‍ക്ക് തിരക്കഥ രചിക്കുകയും ചെയ്തിട്ടുണ്ട്. മന്ത്രതന്ത്രങ്ങളില്‍ നിപുണനായാണ് കാട്ടുമാടം അറിയപ്പെടുന്നത്. ഉറച്ച കമ്യൂണിസ്റുകാരനായിരുന്ന അദ്ദേഹം കമ്യൂണിസ്റ് പാര്‍ട്ടിയുടെ പിളര്‍പ്പോടെ രാഷ്ട്രീയമുപേക്ഷിച്ചു. പിന്നീട് തന്ത്രിയായ അദ്ദേഹം മന്ത്രതന്ത്രങ്ങളില്‍ കൂടുതല്‍ ശ്രദ്ധയര്‍പ്പിച്ചു. മലബാറിലെ ഒട്ടേറെ ക്ഷേത്രങ്ങളില്‍ അദ്ദേഹം തന്ത്രിയായിരുന്നിട്ടുണ്ട്. 2005 മേയ് 8-ന് (74-ആം വയസ്സിൽ ) മരണമടഞ്ഞു. കൃതികൾ മലയാള നാടകങ്ങളിലൂടെ നാടകരൂപചർച്ച മലയാള നാടകപ്രസ്ഥാനം മന്ത്രപൈതൃകം (ആത്മകഥ) മന്ത്രവാദവും മനഃശാസ്ത്രവും സൊഫോക്ലിസ്സിനൊരു മുഖവുര ഇബ്സൻ ശുദ്ധാത്മാക്കൾ (നാടകം) 1869 - ഓസ്ട്രിയ ലോകത്തിലെ ആദ്യത്തെ പോസ്റ്റ്കാർഡുകൾ പുറത്തിറക്കി........ 1880 - തോമസ് ആൽ‌വ എഡിസൺ ലോകത്തിലെ ആദ്യത്തെ വൈദ്യുത വിളക്കു നിർമ്മാണശാല സ്ഥാപിച്ചു........ 1886 - ബലൂചിസ്ഥാൻ ഇന്ത്യയുടെ ഭാഗമായി.... 1888- നാഷനൽ ജ്യോഗ്രാഫിക്ക് മാഗസിൻ ആദ്യമായി പ്രസിദ്ധീകരിച്ചു....... 1891- സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി അമേരി ക്കയിലെ കാലിഫോർണിയയിൽ സ്ഥാപിതമായി 1908ഫോർഡ് കമ്പനി അതിന്റെ പ്രശസ്തമായ മോഡൽ -ടി കാർ പുറത്തിറക്കി.... 1926 - കുട്ടികളുടെ ക്ഷേമത്തിനായി ബാൽകാഞ്ചി ബാരി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു..... 1928 - സോവിയറ്റ് യൂണിയൻ ആദ്യത്തെ പഞ്ചവൽസര പദ്ധതി ആരംഭിച്ചു........ 1937- സുപ്രിം കോടതിയുടെ ആദ്യകാല രൂപമായ ഫെഡറൽ കോടതി നിലവിൽ വന്നു..... 1949 -മറാത്തി രംഗഭുമി' എന്ന നാടക കമ്പനി സ്ഥാപിച്ചു........ 1949 മാവോ സേതൂങ്ങ്‌ ചൈനയെ ജനകീയ റിപബ്ലിക്കായി പ്രഖ്യാപിച്ചു... .... 1953- ഭാഷാടിസ്ഥാനത്തിലെ ആദ്യ സംസ്ഥാനം ആന്ധ്ര പ്രദേശ് നിലവിൽ വന്നു..... 1957- താലിഡോ മൈഡ് (Anti- nausea drug & Sleeping aid) വിപണിയിലിറക്കി...... 1958-ഭാരത്തിന്റെ മെട്രിക് സിസ്റ്റം അവതരിപ്പിച്ചു 1960നൈജീരിയ, സൈപ്രസ്‌ എന്നീ രാജ്യങ്ങൾ ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടി..... 1961 - കിഴക്കൻ, പടിഞ്ഞാറൻ കാമറൂണുകൾ ഒന്നിച്ചു ചേർന്ന് റിപ്പബ്ലിക്ക് ഓഫ് കാമറൂൺ സ്ഥാപിതമായി....... 1961 - യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിഫൻസ് ഇന്റലിജൻസ് ഏജൻസി രൂപീകരിച്ചു, ഇത് രാജ്യത്തെ ആദ്യത്തെ കേന്ദ്രീകൃത സൈനിക രഹസ്യാന്വേഷണ സംഘടനയായി..'..... 1964 - ജപ്പാനിൽ ടോക്യോക്കും ഒസാകയ്ക്കു മിടയിൽ ഷിൻ‌കാൻസെൻ എന്ന അതിവേഗ റെയിൽ സർ‌വീസ് ആരംഭിച്ചു....... 1967 - ഇന്ത്യൻ ടൂറിസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് സ്ഥാപിച്ചു........ 1969 - കോൺകോർഡ് എന്ന ശബ്ദാതി വേഗ വിമാനം ആദ്യമായി ശബ്ദവേഗം ഭേദിച്ചു...... 1971 - അമേരിക്കയിലെ ഒർലാൻഡോയിൽ ഡിസ്നി വേൾഡ് പ്രവർത്തനമാരംഭിച്ചു...... 1971 - രോഗനിർണ്ണയത്തിനായ് ആദ്യത്തെ പ്രായോഗിക സിടി സ്കാനർ ഉപയോഗിച്ചു........ 1975 - മുഹമ്മദ് അലി ജോ ഫ്രേസിയറെ മനിലയിൽ വെച്ച് ബോക്‌സിങ്ങ് മൽസരത്തിൽ തോല്പിച്ചു........ 1978 - ശൈശവ വിവാഹ നിയമത്തിൽ, വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം പുരുഷന്മാർക്ക് 21 വയസും സ്ത്രീകൾക്ക് 18 വയസും ആയി ഉയർത്തി....... 1990 - ജസ്റ്റിസ് രംഗനാഥ് മിശ്ര സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു....... 1990 - മണ്ഡൽ കമ്മീഷൻ ശുപാർശകൾ നടപ്പാക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്യുന്നു. 1991-ക്രൊയേഷ്യൻ ആദ്യന്തര യുദ്ധം Dubrovink ദ്വീപ് യുഗോസ്ലേവ്യ പിടിച്ചു...... 1997 - ഒറ്റ അക്കമോ തൽക്ഷണ ലോട്ടറികളോ നിരോധിക്കാൻ ഓർഡിനൻസ് പ്രഖ്യാപിച്ചു...... 2003 - ജപ്പാൻ അതിന്റെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ജാക്സാ രൂപീകരിച്ചു...... 2006 - ഇന്ദ്ര നൂയി പെപ്സികോയുടെ പുതിയ സിഇഒ ആയി.... 2012 - അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റിൽ നടന്ന ചാവേറാക്രമണത്തിൽ 3 നാറ്റോ സൈനികരും 16 അഫ്ഗാൻ പോലീസും കൊല്ലപ്പെട്ടു..... 2018 - അമേരിക്ക, കാനഡ, മെക്സിക്കോ (USMCA) എന്നിവ തമ്മിൽ നാഫ്തയ്ക്ക് പകരമായി ന വ്യാപാര കരാർ പ്രഖ്യാപിച്ചു...... 2018- ജയിംസ് പി.അലിസണ്‍ (അമേരിക്ക) ടസാകു ഹോന്‍ജോ (ജപ്പാന്‍) എന്നിവര്‍ ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായി 2019ഇന്ത്യ ഉള്ളിയുടെ കയറ്റുമതി നിരോധിച്ചു 2020 - സാൻ മറിനോയുടെ രാഷ്ട്രത്തലവനായി അലസ്സാൻഡ്രോ കാർഡെല്ലിയും സത്യപ്രതിജ്ഞ ചെയ്തു . (ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രത്തലവനായി)....... 2023 - മില്ലിയുടെ പിൻഗാമിയായി ചാൾസ് ബ്രൗൺ യുണൈറ്റഡ് സ്റ്റേറ്റ്സ് ആംഡ് ഫോഴ്‌സ് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫിന്റെ ചെയർമാനായി ...... 2024 - ഫ്യൂമിയോ കിഷിദയുടെ പിൻഗാമിയായി ജപ്പാൻ്റെ 65-ാമത് പ്രധാനമന്ത്രിയായി ഷിഗെരു ഇഷിബ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു...... ജന്മദിനങ്ങൾ 1847- ആനി ബസന്റ്,സ്വാതന്ത്ര്യ സമര സേനാനി, ഹോംറുൾ പ്രസ്ഥാനം ആരംഭിച്ചു , കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡണ്ട്......... 1896- ലിയാക്കത്ത് അലി ഖാൻ പ്രഫമ പാക്ക് പ്രധാനമന്ത്രി, നെഹ്റുവിന്റെ ഇടക്കാല സർക്കാരിലെ ധനമന്ത്രി....... 1904- എ.കെ.ജി,പാവങ്ങളുടെ പടത്തലവൻ, മദ്രാസിലേക്ക് പട്ടിണി ജാഥ നയിച്ചു, ഗുരുവായൂർ സത്യാഗ്രഹം വളൻറിയർ ക്യാപ്റ്റൻ,കണ്ണൂർ പെരളശ്ശേരി സ്വദേശി...... 1906 - സച്ചിൻ ദേവ് ബർമൻ,ഹിന്ദി സിനിമാ സംഗീത സംവിധായകൻ....... 1906 - പനമ്പിള്ളി ഗോവിന്ദമേനോൻ. സ്വാതന്ത്ര്യ സമര സേനാനി,മുൻ കേന്ദ്ര മന്ത്രി 1915 - ജെറോം സെയ്മോർ ബ്രൂണർ അമേരിക്കൻ മനഃശാസ്ത്രജ്ഞൻ മനഃശാസ്ത്ര പാഠ്യപദ്ധതിയിലെ കോഗ്നിറ്റീവ് സൈക്കോളജിയിലും കോഗിനിറ്റീവ് പഠനരീതിയിലും ധാരാളം സംഭാവനകൾ നൽകി ..... 1918- ഡോ വെങ്കടപ്പ ഗോവിന്ദ സ്വാമി. മധുര അരവിന്ദ് കണ്ണാശുപത്രി സ്ഥാപകൻ 1919- ഫാദർ വടക്കൻ,സാമുഹ്യ പ്രവർത്തകനായപാതിരി വിമോചന സമര നായകൻ........ 1924- ജിമ്മി കാർട്ടർ,USA 39ത് പ്രസിഡണ്ട്. നോബൽ സമാധാന ജേതാവ്..... 1927 - ശിവാജി ഗണേശൻ,തമിഴ് ചലച്ചിത്ര രംഗത്തെ ഐതിഹാസിക നടൻ. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ തമിഴ് ചലച്ചിത്ര രംഗത്ത് മികച്ച അഭിനയം കാഴ്ച്ച വച്ച ശിവാജിക്ക് 1959 ൽ കെയ്‌റോ, ഈജിപ്തിൽ വച്ച് നടന്ന ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട് ..... 1930 - ജെ.കെ.വി. (കെ.വി. ജോസഫ്) പത്രപ്രവര്‍ത്തകന്‍,നോവലിസ്റ്റ്,ചെറുകഥാകാരന്‍ എന്നീ നിലകളില്‍ സവിശേഷവ്യക്തിത്വം J K Vഎന്ന തൂലികാ നാമത്തിൽ അറിയപ്പെട്ടിരുന്നു ...... 1931- കാട്ടുമാടം നാരായണൻ എഴുത്തുകാരൻ, നാടകനടൻ, മന്ത്ര- തന്ത്ര വിദഗ്ധൻ........ 1945-രാംനാഥ് കോവിന്ദ്,ഇന്ത്യയുടെ മുൻ രാഷ്ട്രപതി.......... 1951- ജി.എം.സി. ബാലയോഗി,ടിഡിപി നേതാവ്,മുൻ ലോക്സഭാ സ്പീക്കർ..... 1955- ചുനക്കര രാജൻ,ചിത്രകാരൻ, ശിൽപ്പി.കൂറ്റൻ കാളത്തല ശിൽപ്പി എന്ന പേരിൽ ഗിന്നസ് ബുക്കിൽ ഇടം നേടി.... 1956- തെരേസാ മേ,ബ്രിട്ടിഷ് പ്രധാനമന്ത്രി. 1966-ജോർജ് വിയ,മുൻ ലോകഫുട്ബാളർ, ലൈബിരിയൻ പ്രസിഡണ്ട് 1984- വിനീത് ശ്രീനിവാസൻ ,മലയാള സിനിമയിലെ യുവഗായകൻ, അഭിനേതാവ് സംവിധായകൻ...... ചരമവാർഷികങ്ങൾ 1862 - മേജർ ജെനറൽ വില്യം കള്ളെൻ, 1840 മുതൽ 1860 വരെ തിരുവിതാംകൂറിന്റെയും കൊച്ചിയുടെയും റെസിഡന്റായിരുന്ന ബ്രിട്ടീഷ് സൈനികൻ ജിയോളജി, സസ്യശാസ്ത്രം, സംസ്കാരം തുടങ്ങിയവയെക്കുറിച്ച് എഴുതിയിട്ടുണ്ട്. തിരുവനന്തപുരത്തെ നേപ്പിയർ മ്യൂസിയം ആരംഭിക്കുന്നതിൽ പ്രധാനപങ്കുവഹിച്ചു.... 1911 - വിൽഹെം ഡിൽഥെയ്,ജർമൻ തത്ത്വചിന്തകൻ. ഇദ്ദേഹത്തിന്റെ പ്രധാന സംഭാവന മാനവികശാസ്ത്രങ്ങളുടെ വിജ്ഞാനസിദ്ധാന്താധിഷ്ഠിത വിശകലനമാണ്. വിൽഹെം ഡിൽഥെയുടെ വീക്ഷണങ്ങളിൽ കാന്റ്, ഹെഗൽ, ഷെല്ലിങ് (Schelling), ഫ്രീഡ്രിക്ക് ഷ്ലയർമാഖർ തുടങ്ങിയവരുടെ സ്വാധീനം ദൃശ്യമാണ് .... 1957 - എ.ജെ. ജോൺ,പ്രസിദ്ധനായ കോൺഗ്രസ് നേതാവ്, സ്വാതന്ത്ര്യ സമരസേനാനി അഭിഭാഷകൻ....... . 1994 - ഖാലിദ്, മലയാള സാഹിത്യകാരൻ... 2012 - എൻ രാമകൃഷ്ണൻ,കേരളത്തിലെ മുൻ തൊഴിൽ വകുപ്പ് മന്ത്രി.... 2012 - എറിക് ഹോബ്സേ,ബ്രിട്ടിഷ് കമ്യൂണിസ്റ്റ് നേതാവ്,കമ്യുണിസ്റ്റ് ഭരണ തകർച്ച,വിശ്വാസ പ്രമാണത്തിന്റേതല്ലേ എന്ന് പ്രചരിപ്പിച്ച വ്യക്തി....... 2022 - കോടിയേരി ബാലകൃഷ്ണൻ, മുൻ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി, സി.പി.ഐ(എം) പൊളിറ്റ് ബ്യൂറോ അംഗം. . 2006 മുതൽ 2011 വരെ ആഭ്യന്തര, വിനോദസഞ്ചാര വകുപ്പ് മന്ത്രി, പതിമൂന്നാം കേരളനിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് ...... #✍️വിദ്യാഭ്യാസം #💯 PSC പരീക്ഷകള്‍ #✍️പൊതുവിജ്ഞാനം
See other profiles for amazing content