സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്‌ർ എഫ്‌സിയും ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എഫ്‌സി ഗോവയും തമ്മിലുള്ള എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ടു (ACL 2) ഗ്രൂപ്പ് 'ഡി' മത്സരം നാളെ, ഒക്ടോബർ 22-ന്, ഗോവയിലെ ഫറ്റോർഡയിലുള്ള പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കും.
ലോകോത്തര താരവും അൽ നസ്‌റിൻ്റെ നായകനുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തിനായി ഇന്ത്യയിലേക്ക് എത്തില്ല. ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് നിരാശ നൽകുന്ന വാർത്തയാണിത്. എവേ മത്സരങ്ങളിൽ കളിക്കുന്നത് ഒഴിവാക്കാൻ താരത്തിന് കരാറിൽ ഇളവുകളുണ്ട്.
റൊണാൾഡോ ഇല്ലെങ്കിലും, അൽ നസ്‌ർ ടീം സൂപ്പർ താരങ്ങളാൽ സമ്പന്നമാണ്. സാദിയോ മാനെ, ജാവോ ഫെലിക്സ്, കിംഗ്സ്ലി കോമാൻ, ഇന്നിഗോ മാർട്ടിനസ് തുടങ്ങിയ പ്രമുഖ താരങ്ങൾ ഗോവയിൽ എത്തിയിട്ടുണ്ട്.
ഗ്രൂപ്പ് ഡിയിൽ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച അൽ നസ്‌ർ പോയിൻ്റ് പട്ടികയിൽ ഒന്നാമതാണ്. എന്നാൽ, എഫ്‌സി ഗോവ കളിച്ച രണ്ട് മത്സരങ്ങളിലും തോറ്റ് പോയിൻ്റ് ഒന്നുമില്ലാതെ അവസാന സ്ഥാനത്താണ്. ഗോവയുടെ ഈ സീസണിലെ ആദ്യ പോയിൻ്റ് നേടാനാണ് അവർ ഈ കടുപ്പമേറിയ മത്സരത്തിനിറങ്ങുന്നത്.
ഇന്ത്യൻ സമയം രാത്രി 7:15 ന് ആരംഭിക്കും.
#⚽ ഫുട്ബോള്‍ 🏆 #⚽ ഇന്ത്യൻ ഫുട്ബോൾ ടീം #🔥 Al-Nassr #♥ Ronaldo Fans ⚽ #⚽ പോർച്ചുഗൽ ടീം