ഫോളോ
ꪜ𝓲ꪜꫀ𝘬
@vivekvivi720
9,666
പോസ്റ്റുകള്‍
8,962
ഫോളോവേഴ്സ്
ꪜ𝓲ꪜꫀ𝘬
752 കണ്ടവര്‍
2 ദിവസം
#പെരിന്തൽമണ്ണ റേഡിയോ തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയിൽ മദ്യ നിരോധനം ഏര്‍പ്പെടുത്തി Perinthalmanna Radio Date: 06-12-2025 മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ വോട്ടെടുപ്പ് അവസാനിക്കുന്നതിന്റെ തൊട്ട് മുന്‍പുള്ള 48 മണിക്കൂര്‍ സമയത്തേക്കും വോട്ടെണ്ണല്‍ ദിവസമായ ഡിസംബർ 13നും മദ്യ നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിറക്കി. ഡിസംബർ ഒൻപതിന് വൈകുന്നേരം ആറു മുതല്‍ വോട്ടെടുപ്പ് ദിനമായ ഡിസംബർ 11ന് വൈകുന്നേരം ആറു വരെയും വോട്ടെണ്ണല്‍ ദിനമായ ഡിസംബർ 13 നുമാണ് മദ്യ നിരോധനം. 2002 ലെ കേരള അബ്കാരി ഷോപ്പ്‌സ് ഡിസ്‌പോസല്‍ ചട്ടങ്ങളിലെ 7(11) (vi) ചട്ടപ്രകാരവും, 1953 ലെ ഫോറിന്‍ ലിക്വര്‍ ചട്ടങ്ങളിലെ 28 A (vi) ചട്ടപ്രകാരവുമാണ് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയത്. -------------------------------------------- ®Perinthalmanna Radio വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
ꪜ𝓲ꪜꫀ𝘬
695 കണ്ടവര്‍
4 ദിവസം
#പെരിന്തൽമണ്ണ റേഡിയോ താമരശ്ശേരി ചുരത്തില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം Perinthalmanna Radio Date: 05-12-2025 താമരശ്ശേരി: ഹെയര്‍പിന്‍വളവുകള്‍ വീതികൂട്ടുന്നതിന്റെ ഭാഗമായി പാതയോരത്ത് മുറിച്ചിട്ട മരങ്ങള്‍ ലോറികളിലേക്ക് കയറ്റുന്നതിനായി താമരശ്ശേരി ചുരത്തില്‍ വെള്ളിയാഴ്ചമുതല്‍ ദേശീയപാതാവിഭാഗം ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. ചെറുവാഹനങ്ങള്‍ ഇടവിട്ട സമയങ്ങളില്‍ മാത്രമേ ചുരംവഴി കടത്തി വിടൂ. വെള്ളിയാഴ്ചമുതല്‍ മൂന്നുദിവസമായി രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുവരെയുള്ള സമയത്ത്, എട്ടാംവളവിനരികില്‍ പാതയോരത്തും വനഭൂമിയിലുമായി മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് ലോറികളിലേക്ക് കയറ്റാനാണ് തീരുമാനം. മരങ്ങള്‍ നീക്കംചെയ്യുന്ന സമയത്ത് ഉണ്ടാവാനിടയുള്ള ഗതാഗതസ്തംഭനം പരിഗണിച്ചാണ് നിയന്ത്രണ നടപടി. ലോറികളില്‍ കയറ്റി ചുരമിറക്കിയെത്തിക്കുന്ന മരങ്ങള്‍ തുടര്‍ന്ന് വെസ്റ്റ്കൈതപ്പൊയിലിലെ പൊതുസ്ഥലത്തേക്ക് ലേലനടപടികള്‍ക്കായി മാറ്റിയിടും. മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് ലോറിയില്‍ കയറ്റുന്ന പകല്‍സമയങ്ങളില്‍ ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാവാന്‍ സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയിലുള്ള ഗതാഗത പുനഃക്രമീകരണം നടത്താന്‍ ആവശ്യപ്പെട്ട് താമരശ്ശേരി, സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പിമാര്‍ക്കും താമരശ്ശേരി, കല്പറ്റ താലൂക്ക് തഹസില്‍ദാര്‍മാര്‍ക്കും പൊതുമരാമത്ത് ദേശീയപാത ഉപവിഭാഗം അധികൃതര്‍ കത്ത് നല്‍കുകയായിരുന്നു. കൂടാതെ, വയനാട് കളക്ടര്‍ക്കും കോഴിക്കോട് കളക്ടര്‍ക്കും പിഡബ്ല്യുഡി എന്‍എച്ച് വിഭാഗം കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇരുവരും ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്കും പോലീസ് വകുപ്പിനും ഗതാഗതനിയന്ത്രണത്തിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങളും ഭാരവാഹനങ്ങളും മൂന്നുദിവസത്തേക്ക് നാടുകാണി ചുരം വഴിയോ, കുറ്റ്യാടി ചുരം വഴിയോ തിരിച്ചുവിടാന്‍ നടപടി സ്വീകരിക്കണമെന്നും കത്തില്‍ നിര്‍ദേശംനല്‍കിയതായി പിഡബ്ല്യുഡി എന്‍എച്ച് കൊടുവള്ളി സെക്ഷന്‍ അസി.എന്‍ജിനിയര്‍ എം. സലീം അറിയിച്ചു. താമരശ്ശേരി ചുരത്തിലെ 6, 7, 8 ഹെയര്‍പിന്‍ വളവുകളുടെ നവീകരണത്തിന് കരാറേറ്റെടുത്ത ഡല്‍ഹി ആസ്ഥാനമായുള്ള ചൗധരി കണ്‍സ്ട്രക്ഷന്‍സ് കമ്പനി അധികൃതര്‍, റോഡ് പ്രവൃത്തിക്കു മുന്നോടിയായി താമരശ്ശേരി ചുരത്തില്‍നിന്ന് ഇതിനകം ആകെ മുറിച്ചത് 140 മരങ്ങള്‍. ഇതില്‍ എട്ടാംഹെയര്‍പിന്‍ വളവിന് അരികിലെ വനഭൂമിയില്‍നിന്നുമാത്രം 129 മരങ്ങളാണ് മുറിച്ചിരിക്കുന്നത്. നവംബര്‍ 26-നാണ് മരംമുറി തുടങ്ങിയത്. ചുരംപാത വികസനത്തിനായി വനംവകുപ്പില്‍നിന്ന് പൊതുമരാമത്തുവകുപ്പ് ഏറ്റെടുത്ത വനഭൂമിയില്‍നിന്ന് ആകെ 393 മരങ്ങളാണ് മുറിക്കാന്‍ പുതുതായി അനുമതിയുള്ളത്. നിയന്ത്രണം രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുവരെ മള്‍ട്ടി ആക്സില്‍, ഭാരവാഹനങ്ങള്‍ വഴിതിരിച്ചുവിടും ചെറുവാഹനങ്ങള്‍ ഇടവിട്ട സമയങ്ങളില്‍ മാത്രമേ ചുരംവഴി കടത്തിവിടൂ. --------------------------------------------- ®Perinthalmanna Radio വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
ꪜ𝓲ꪜꫀ𝘬
601 കണ്ടവര്‍
4 ദിവസം
#പെരിന്തൽമണ്ണ റേഡിയോ പത്താംക്ലാസ് വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച ആത്മീയ ചികിത്സകൻ പിടിയില്‍ Perinthalmanna Radio Date: 05-12-2025 പെരിന്തല്‍മണ്ണ: മാനസികവെല്ലുവിളി നേരിടുന്ന പത്താം ക്ലാസ് വിദ്യാര്‍ഥിയെ ലൈംഗിക പീഡനത്തിരയാക്കിയ ആത്മീയ ചികിത്സകനെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റുചെയ്തു. മണ്ണാര്‍ക്കാട് പയ്യനടം പള്ളിക്കുന്ന് ചോലമുഖത്ത് മുഹമ്മദ് റഫീഖ് (43) ആണ് അറസ്റ്റിലായത്. പെരിന്തല്‍മണ്ണ-പട്ടാമ്പി റോഡിലുള്ള ഇയാളുടെ ക്ലിനിക്കിലാണ് ആത്മീയചികിത്സ നടത്തിയിരുന്നത്. പെരിന്തല്‍മണ്ണയില്‍ ആഴ്ചയില്‍ രണ്ടുദിവസം മാത്രമാണ് ചികിത്സനടത്താന്‍ എത്തുന്നത്. 2024 ഒക്ടോബറില്‍ കുട്ടിയുടെ മുത്തശ്ശിയാണ് പെരിന്തല്‍മണ്ണയിലെ ചികിത്സയ്ക്ക് കൊണ്ടുവന്നത്. തുടര്‍ചികിത്സയ്ക്ക് കഴിഞ്ഞ മാര്‍ച്ചില്‍ എത്തിയപ്പോഴാണ് ലൈംഗികാതിക്രമം ആദ്യം നേരിടുന്നത്. പ്രതി ചികിത്സനടത്തുന്ന കെട്ടിടത്തിലെ രണ്ടാംനിലയിലെ അടച്ചിട്ടമുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. തുടര്‍ന്ന് അഞ്ചുതവണ പ്രതിയില്‍നിന്ന് ലൈംഗികാതിക്രമം നേരിട്ടു. ഈ കാര്യം കുട്ടി സ്‌കൂളിലെ സുഹൃത്തിനോട് പറയുകയായിരുന്നു. സുഹൃത്ത് സ്‌കൂളിലെ കൗണ്‍സലര്‍ക്ക് വിവരം കൈമാറി. തുടര്‍ന്ന് പാലക്കാട് ചൈല്‍ഡ് ലൈനില്‍ വിവരംകൈമാറി. ഇയാളെ ജില്ലാ ആശുപത്രിയിലെത്തിച്ച് പരിശോധനയും നടത്തി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. --------------------------------------------- ®Perinthalmanna Radio വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
ꪜ𝓲ꪜꫀ𝘬
723 കണ്ടവര്‍
4 ദിവസം
#പെരിന്തൽമണ്ണ റേഡിയോ നിലമ്പൂർ- ഷൊർണൂർ മെമുവിന് തുവ്വൂരിൽ സ്റ്റോപ്പ് അനുവദിച്ചു Perinthalmanna Radio Date: 05-12-2025 ​പെരിന്തൽമണ്ണ : നിലമ്പൂർ- ഷൊർണൂർ മെമുവിന് തുവ്വൂരിൽ സ്റ്റോപ്പ് അനുവദിച്ചു. സ്റ്റോപ്പ് ആരംഭിക്കുന്ന ദിവസം ഉടൻ പ്രഖ്യാപിക്കും. 16 കോച്ചുകൾ നിർത്താൻ സൗകര്യത്തിന് പ്ലാറ്റ്ഫോം നവീകരണം അടുത്തയിടെയാണ് പൂർത്തിയായത്. --------------------------------------------- ®Perinthalmanna Radio വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
See other profiles for amazing content