📙 നോവൽ

📚 വായന മുറി ✔
2.9K കണ്ടവര്‍
1 മണിക്കൂർ
പ്രളയം. 29 aniprasad 🎫🎫🎫🎫 മണ്ണെണ്ണവിളക്ക് തിരികെ റെയ്ച്ചലിന്റെ കയ്യിൽ ഏൽപ്പിയ്ക്കാതെ ബെന്നിച്ചൻ തിണ്ണയിൽ വീണു കിടക്കുന്ന ചോരത്തുള്ളികൾക്ക് അടുത്തേയ്ക്ക് അടുപ്പിച്ചു. അടുത്ത സമയത്ത്‌ വീണ കട്ടച്ചോരയ്ക്ക് ചുറ്റും ഉറുമ്പുകൾ ഒത്തുകൂടാൻ തുടങ്ങുന്നതേയുള്ളൂ. "റോബിച്ചാ.." അവൻ അവിടെ നിന്നുകൊണ്ട് വിളിച്ചു. റോബിച്ചനും മറ്റു രണ്ട് പേരും പുറത്തുള്ള കളീലിന് ചുറ്റും ഹെഡ് ലൈറ്റ് അടിച്ചു നോക്കികൊണ്ടിരിയ്ക്കയായിരുന്നു. ബെന്നിച്ചന്റെ വിളികേട്ട് റോബിൻ അവിടേയ്ക്ക് ഓടി വന്നു. അവന്റെ നെറ്റിയിലേക്ക് വീണുകിടന്ന മുടിയിഴകളിലൂടെ മഴ വെള്ളം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. റോബിച്ചനും മായിൻ കുട്ടിയും അടുത്തേയ്ക്ക് വന്നപ്പോൾ തിണ്ണയിൽ വീണുകിടന്ന ചോരത്തുള്ളികളിലേക്ക് ബെന്നിച്ചൻ വിരൽ ചൂണ്ടി. "അവൻ ഇവിടെയുണ്ട്. ഇവിടം വിട്ട് അവൻ എവിടേയ്ക്കും പോയിട്ടില്ല. കുത്തുകൊണ്ട അവന്റെ കയ്യിൽ നിന്ന് വീണുകിടക്കുന്ന ചോരയാ ഇത്.. മറ്റുള്ളവരോട് വീട് വളഞ്ഞു നിൽക്കാൻ പറയ്‌.. ഇവിടുന്ന് അവൻ രക്ഷപ്പെട്ടു പോകാൻ ഇടയാകരുത്. അങ്ങനെ അവൻ രക്ഷപ്പെട്ടിട്ടുണ്ടെങ്കിൽ നമ്മൾ നമ്മളുടെ കുടുംബത്തെ കൂട്ടി ആത്മഹത്യ ചെയ്തോണം.. അല്ലെങ്കിൽ അവൻ നമ്മളെയെല്ലാം ഒന്നൊന്നായി വകവരുത്തും " റോബിച്ചനും, മുരളിയ്ക്കുമൊക്കെ അവൻ പറഞ്ഞതിന്റെ അർത്ഥം മനസിലാകുന്നുണ്ടായിരുന്നു. "ആ വിളക്ക് ഇങ്ങ് താടാ മക്കളേ നിങ്ങളെന്തിനാ അതും പിടിച്ചു നിൽക്കുന്നെ.. ഞാൻ കേറി വാതിലടയ്ക്കട്ടെ. ആ ഒരുമ്പെട്ടവൻ വാതിൽ തുറന്നു കിടക്കുന്നത് കണ്ടാൽ അത് മതി ഇവിടെ പൊറുക്കാൻ കേറാൻ." റെയ്ച്ചൽ, ബെന്നിച്ചന്റെ കയ്യിലിരിയ്ക്കുന്ന വിളക്കിനായി കൈനീട്ടി. "അമ്മച്ചീ.. ഈ വാതിൽ കുറെ നേരമായി ഇവിടെ തുറന്നു കിടക്കുവാരുന്നോ..." റോബിച്ചൻ അവരോട് ചോദിച്ചു. "ആം.. എന്താടാ ചോദിച്ചേ.. മഴ ഒന്ന് കുറഞ്ഞപ്പോ ഞാൻ വന്ന് തുറന്നിട്ടതാ.. കറന്റ് ഇല്ലാത്തതുകൊണ്ട് ഞാൻ വാതിൽ തുറന്നിട്ടിട്ട് ഇവിടെ ഇരിയ്ക്കുവാരുന്നു. നിങ്ങള് വഴിയിൽ വന്നു നിന്ന് ലൈറ്റ് തെളിച്ചു കള്ളനെ തിരയുമ്പോഴൊക്കെ ഞാനിവിടെ ഇരിപ്പുണ്ട്.." "എന്നിട്ട് റോഡിലേക്ക് തൂങ്ങി കിടക്കുന്ന കാട്ടു വള്ളിയിൽ തൂങ്ങി ആ കള്ളൻ ഈ മുറ്റത്തേയ്ക്ക് കയറി വരുന്നത് അമ്മച്ചി കണ്ടില്ലേ.." "ഈ മുറ്റത്തേയ്ക്ക് കയറി വന്നോ.." റെയ്ച്ചൽ അമ്പരന്ന് പോയി. "പോടാ.. നിങ്ങൾക്ക് തോന്നുന്നതാ.. ഞാനിവിടെ ഇരിയ്ക്കുമ്പോ ഒരു പട്ടി ക്കുറുക്കൻ പോലും ഈ മുറ്റത്തോട്ട് വന്നിട്ടില്ല. പോരാത്തതിന് കറന്റ് പോയപ്പോ മുതല് ഞാനീ വിളക്ക്കത്തിച്ചു തിണ്ണയിൽ വച്ചിരുന്നതാ. മുറ്റത്തോട്ട് ആരെങ്കിലും കേറി വന്നിട്ടുണ്ടെങ്കിൽ ഞാൻ കാണാതിരിയ്ക്കുവോടാ ബെന്നീ." "അമ്മച്ചി ശ്രദ്ധിച്ചു കാണില്ല. അല്ലെങ്കിൽ അമ്മച്ചിയുടെ ശ്രദ്ധ ഒരു നിമിഷം എങ്ങോട്ടെങ്കിലും മാറിയിട്ടുണ്ട്.." "എന്റെ ശ്രദ്ധ എങ്ങോട്ട് മാറാൻ. ഞാനിവിടിരുന്ന് റോഡിനപ്പുറത്തെ ആറ്റു വെള്ളത്തിന്റെ ഇരമ്പം കേട്ടുകൊണ്ടിരിയ്ക്കുവാരുന്നു. ചെമ്പൻ മലയിൽ വല്ല ഉരുളും വീണിട്ടുണ്ടെങ്കിൽ ആറ്റിൽ വെള്ളം പൊങ്ങിയാൽ എങ്ങോട്ടെങ്കിലും മാറണമല്ലോ എന്നോർത്ത്‌.. എന്റെ ശ്രദ്ധ മാറിയിട്ടില്ലെന്ന് മാത്രമല്ല ഈ വാതിൽപ്പടിയിൽ നിന്നും എണീറ്റുഞാൻ എങ്ങോട്ടും പോയിട്ടുമില്ല." "അവനിവിടെ വന്നിട്ടുണ്ട് അമ്മച്ചീ. അമ്മച്ചിയുടെ കണ്ണ് വെട്ടിച്ച് അവനീ വീട്ടിനുള്ളിൽ കയറി പറ്റിയിട്ടുണ്ട്..." "ഹെന്റീശോയെ.." റെയ്ച്ചൽ നെഞ്ചത്ത്‌ കൈവച്ചുകൊണ്ട് തനിയ്ക്ക് പിന്നിലെ ഇരുട്ടിലേക്ക് നോക്കി. "നീ വെറുതേ എന്നെ പേടിപ്പിയ്ക്കല്ലേടാ ബെന്നീ. നിങ്ങൾ അതും പറഞ്ഞിട്ട് ഇവിടുന്നിറങ്ങി പോകും. എനിയ്ക്കും അതിയാനും ഇന്നത്തെ രാത്രിപിന്നെ ഉറങ്ങാൻ പറ്റില്ല." "പേടിപ്പിയ്ക്കാൻ പറഞ്ഞതല്ല അമ്മച്ചീ ഞാൻ.. ഇതുകണ്ടോ."ബെന്നിച്ചൻ വിളക്ക് തിണ്ണയിൽ വീണുകിടന്ന ചോര തുള്ളികൾക്ക് നേരെ നീട്ടി. കാറ്റിൽ ആടിയുലഞ്ഞു തിരി കെട്ടു പോയപ്പോൾ ജനൽപ്പടിയിൽ വച്ചിരുന്ന തീപ്പെട്ടി എടുത്ത്‌ റെയ്ച്ചൽ വിളക്ക് തെളിച്ചു. "അത് ചോരയല്ലിയോടാ ബെന്നീ.. കോഴിയെ കൊന്നപ്പോൾ വീണ ചോരയാ അത്.." അവർ പറഞ്ഞത് മനസിലാകാതെ ബെന്നിച്ചനും കൂട്ടരും മുഖമുഖം നോക്കി. "നിങ്ങള് തമ്മിൽ തമ്മിൽ നോക്കേണ്ടേടാ. ആ കിടക്കുന്നത് കോഴിച്ചോരയാ.. രാത്രീല് ചോറിന് കറി പോരാന്നും പറഞ്ഞു അങ്ങേര് പൊരുന്നയിരുന്നഒരു പിടയെ പിടിച്ചു കൊന്നപ്പോൾ വീണ ചോരയാ അത്. അത് കണ്ടിട്ടാണോ നിങ്ങള് ആ കള്ളൻ എന്റെ വീട്ടിൽ കയറിയിരിപ്പുണ്ടെന്ന് പറഞ്ഞത്.. ദേ ഇരിയ്ക്കുന്നു കോഴിയെ കൊന്നതിന്റെ വേസ്റ്റ്.. അത് രാവിലെ എടുത്ത്‌ ആറ്റിൽ കളയാമെന്ന് കരുതി വച്ചേക്കുവാ. അതിൽ നിന്നും ചോര ഇറ്റ് വീഴുന്നത് കണ്ടില്ലേ.." റെയ്ച്ചൽ മുറ്റത്തിന്റെ മൂലയിലേക്ക് വിരൽ ചൂണ്ടി. അവിടെ ചുരുട്ടി കെട്ടി വച്ചിരിയ്ക്കുന്ന കിറ്റിൽ നിന്നും ചോര ഒലിച്ചു വീണു പരന്നിട്ടുള്ളത് അവർക്ക് കാണാമായിരുന്നു. മസാല വഴറ്റുന്നതിന്റെ മണം അവിടെമ്പാടും പടർന്നു തുടങ്ങി. "അങ്ങേര് അതിനേ കറിയാക്കാനുള്ള ഒരുക്കത്തിലാ.. നിങ്ങളിവിടെ നിന്ന് നേരം കളയാതെ ചെമ്പൻ മലയിലേക്ക് പോകുന്ന വഴിയ്ക്കെങ്ങാനും പോയി പരത്. അവൻ രക്ഷപ്പെട്ടു പോകുംമുമ്പ് കയ്യിൽ കിട്ടും." "ഇതാ.. വിളക്ക് വച്ചോ.. എന്നിട്ട് വാതിലടച്ചോ.. ആര് വന്ന് വാതിലിൽ തട്ടിയാലും തുറന്നേക്കല്ലേ അമ്മച്ചീ.." ബെന്നിച്ചൻ കയ്യിലിരുന്ന വിളക്ക് അവർക്ക് കൈമാറിയപ്പോൾ അടുക്കളയിൽ നിന്നും മൂപ്പിച്ച മസാലയിലേക്ക് കോഴിക്കഷണങ്ങൾഇടുന്ന ശബ്ദം അവർ കേട്ടു. റെയ്ച്ചൽ വിളക്ക് വാങ്ങി അകത്തേയ്ക്ക് വച്ച ശേഷം വാതിലടച്ചു. പിന്നെ അവർ ജനൽ തിരശീല മെല്ലെ മാറ്റി പുറത്തേയ്ക്ക് നോക്കി. കുറെ ആൾക്കാർ തന്റെ വീടും പരിസരവും അരിച്ചു പെറുക്കുന്നത് അവർക്ക് അവിടെ നിന്നാൽ കാണാമായിരുന്നു. റേയ്ച്ചൽകണ്ണിമ വെട്ടാതെ അത് നോക്കി നിന്നു. കുറച്ച് സമയത്തിന് ശേഷം അവരെല്ലാം തന്റെ വീട്ടു മുറ്റത്ത്‌ ഒത്തുകൂടുന്നത് അവർക്ക് കാണായി. എല്ലാ മുഖങ്ങളിലും കാണുന്നത് നിരാശയാണ്. അതിൽ ചിലർവീണ്ടും താൻ കോഴി വേസ്റ്റ് വച്ചിരിയ്ക്കുന്നിടത്തേയ്ക്ക് ലൈറ്റ് തെളിച്ചു നോക്കുന്നു. അവർക്കെല്ലാം അവൻ ഇവിടെയെങ്ങോ ഉള്ളതുപോലൊരു സംശയം ഉടലെടുത്തിട്ടുണ്ടെന്ന് അവരുടെ ചലനങ്ങളിൽ നിന്നും റെയ്ച്ചലിനു തോന്നി. "അവൻ രക്ഷപ്പെട്ടു പോയാലും ഈ ജന്മത്ത്‌ ഇനി കൊടുവത്തൂരിന്റെ ഏഴയലിൽ കാൽ കുത്തില്ല..കൊടുവത്തൂർ എന്ന് കേട്ടാൽ തന്നെ ഇനിഅവന് ഏഴു ദിവസം കുളിരും പനിയും ഉണ്ടാകും. അവൻ സ്വപ്നത്തിൽ പോലും കരുതാത്ത ആക്രമണമല്ലാരുന്നോ നമ്മൾ നടത്തിയത്. ഇങ്ങനൊരു അറ്റാക്ക് അവന്റെ ജന്മത്ത്‌ അവൻ നേരിട്ടിട്ടുണ്ടാവില്ല." മായിൻ കുട്ടി താൻ അവനെ അടിച്ചിട്ട കഥ കൂടി മറ്റുള്ളവർക്ക് മുമ്പിൽ പറയാൻ തുടങ്ങി. "അവന്റെ കൈക്ക് കുത്തേറ്റ സ്ഥിതിയ്ക്ക് അവനിവിടം വിട്ടു പോകാതെ പറ്റില്ല. മുറിവ് ചികിൽസിയ്ക്കാൻ അവന് പുല്ലാമലയോ, കുളമുടിയിലോ പോകണ്ടേ." "കൈക്ക് മുറിവ് പറ്റിയതിനാൽ അവന് രാത്രിയിൽ ആറ്റിൽ ചാടി നീന്തി മറുകര പിടിയ്ക്കാൻപറ്റുവോ...പകുതിയ്ക്കചെല്ലുമ്പോ കുഴഞ്ഞ് വെള്ളത്തിൽ താഴില്ലേ." "അവൻ അതും ചെയ്യും അതിനപ്പുറവും ചെയ്യും.. അടിവയറ്റിൽ കത്തി കേറ്റിയാൽ പോലും അതും പൊതിഞ്ഞു പിടിച്ചു വെള്ളത്തിൽ ചാടി നീന്താൻ ചങ്കുറപ്പ് ഉള്ളവനാ.." "എങ്കിൽ അവൻ ആറ്റു തീരത്ത്‌ തന്നെ കാണും.. മഴ പെയ്തു വെള്ളം കലങ്ങിയത് കൊണ്ട്ആറ്റിൽ ചാടാതെ രാവിലെ കടത്ത്‌ വരുമ്പോ അതിൽ കയറിമുങ്ങാൻ കാത്ത്‌ നിൽക്കും.. ഇവിടം മുതൽ കടവ് വരെ ആറ്റു തീരം നമുക്കൊന്ന് അരിച്ചു പെറുക്കി നോക്കാം..കിട്ടിയാൽ വിടരുത്. നട്ടെല്ല് അടിച്ചൊടിച്ചിട്ട് ആറ്റിൽ തള്ളിയേക്കണം." എല്ലാവരും ചേർന്നൊരു തീരുമാനം എടുത്തതോടെ ഹെഡ് ലൈറ്റ്കളുടെ വെളിച്ചം തന്റെ മുറ്റത്ത്‌ നിന്നും ചാറ്റൽമഴയിലൂടെ നീങ്ങി റോഡിലേക്കിറങ്ങുന്നു. പിന്നെ ഇരുട്ടിനേയും മഴയെയും വകവെയ്ക്കാതെ ഒരു കൂട്ടം ചെറുപ്പക്കാർ വള്ളിപ്പടർപ്പുകൾ വകഞ്ഞു മാറ്റി തിരച്ചിലിന് ഇറങ്ങുന്നു. തന്റെ തോളിൽ ബീഡിപ്പുകയുടെ മണമുള്ള നിശ്വാസ വായു തട്ടിയപ്പോൾ റേയ്ച്ചൽ അവിടെ നിന്നുകൊണ്ട് മുഖം തിരിച്ച് നോക്കി. ജോസപേട്ടൻആ തണുത്ത ഇരുട്ടിലും ഒരു തോർത്ത്‌ കൊണ്ട് തന്റെ നെറ്റിയിലും, കഴുത്തിലും പൊടിഞ്ഞ വിയർപ്പ് ഒപ്പുകയാണ്. "പോയോ എല്ലാം.." അയാൾ ഭാര്യയുടെ കാതിലേക്ക് മുഖം അടുപ്പിച്ചു കാറ്റിന്റെ ഒച്ചയിൽ ചോദിച്ചു. "ഉം.." അവർ മൂളി. "ഞാൻ അവിടെ അടുക്കളയിൽ പ്രാണനെടുത്ത്‌ കയ്യിൽ പിടിച്ചു കൊണ്ടാ നിന്നത്.. ആ വന്നവരിൽ ആരെങ്കിലും നമ്മുടെ വീടിനുള്ളിൽ കയറി നോക്കിയാലുള്ള അവസ്ഥ... നാട്ടുകാർ എന്നെ ഇവിടിട്ട് തല്ലി കൊന്നേനെ. എന്റെ കയ്യുടെയും, കാലിന്റെയുമൊന്നും വിറയൽ ഇപ്പോഴും മാറിയിട്ടില്ല.ദാ നോക്ക്." അയാൾ തന്റെ രണ്ട് കയ്യും ഭാര്യയ്ക്ക് മുമ്പിലേക്ക് നീട്ടിപ്പിടിച്ചു. "അവനെ ഇവിടുന്ന് പറഞ്ഞു വിടണ്ടേ റെയ്ച്ചലെ.. നമ്മളെന്തിനാ വെറുതേ ഓരോ കുരിശ്ശെടുത്ത്‌ ചുമലിൽ വയ്ക്കുന്നത്.. അവരുടെ കയ്യിൽ കിട്ടിയാൽ കൊന്നു കളയും എന്ന് പറഞ്ഞതുകൊണ്ടല്ലേ അൽപ്പസമയത്തേക്ക് ഇവിടിരുന്നോളാൻ അനുവാദം കൊടുത്തേ.. അവരെല്ലാം പോയി. എവിടേയ്ക്കെന്ന് വച്ചാൽ പോയി രക്ഷപ്പെട്ടോളാൻ പറയാം.. അവന്റെ ജീവനരക്ഷിയ്ക്കാനുള്ള അവസരം കൊടുത്ത്‌ സഹായിച്ചതിനു നാളെ നാട്ടുകാരെല്ലാം ഒറ്റക്കെട്ടായി നമുക്ക് നേരെ നിൽക്കാൻ പാടില്ല.. എങ്ങോട്ടെന്ന് വച്ചാലിറങ്ങി പോകാൻ പറയാം.." ജോസപ്പേട്ടൻ തിരിഞ്ഞു നടക്കാൻ തുനിയുമ്പോൾ റെയ്ച്ചൽ അയാളെ തിരിച്ച് വിളിച്ചു. "എന്താ.." അയാൾ തിരക്കി. "ഈ രാത്രി കാറ്റിലും മഴയിലും അയാൾ എങ്ങോട്ട് പോകും.." "എങ്ങോട്ടെങ്കിലും പോകട്ടെ. അതെന്തിനാ നമ്മൾ അറിയുന്നത്. അവന് പോകാനാണോ ഇടമില്ലാത്തത്.." "അവരാരും മടങ്ങി പോയിട്ടില്ല.. ഈ രാത്രി മുഴുവൻ അവർ ഇയാളെ തിരഞ്ഞു നടക്കും.. നമ്മൾ ഇവിടെ നിന്ന് അയാളെ ഇറക്കി വിട്ടാൽ അയാൾ ചെന്ന് അവന്മാർക്ക് മുമ്പിൽ ചാടിയാലുള്ള അവസ്ഥ ഒന്നോർത്തു നോക്കിയ്ക്കേ." "നമ്മളെന്തിനാ റെയ്ച്ചലെ അതൊക്കെ ഓർക്കുന്നത്. ഒരു നാട്ടിലുള്ള മുഴുവൻ ജനങ്ങളെയും ശത്രുക്കളാക്കിക്കൊണ്ട് ഇവിടെ കഴിയാനുള്ള ചങ്കുറപ്പ് അവനുണ്ടെങ്കിൽ ഇത്രയും പേരെ തുരത്തിയിട്ട് തന്റെ ജീവൻ രക്ഷിയ്ക്കാനാണോ പ്രയാസം... നമ്മൾ അവനെ സഹായിച്ചതേ തെറ്റ്.അവനെ സഹായിയ്ക്കുക എന്ന് വച്ചാൽ നമ്മൾ ചെയ്തത് നമ്മൾ കാൽ കുത്തി നിൽക്കുന്ന മണ്ണിനെ ചതിക്കുക എന്ന് കൂടിയാണ്. പിന്നെ ഒരു ജീവന്റെ കാര്യമാണല്ലോ എന്നോർത്തപ്പോൾ ഞാൻ കൂട്ട് നിന്നു പോയെന്ന് മാത്രം." "നമ്മൾ അവന്റെ ജീവൻ രക്ഷിച്ചതിനു നമ്മൾക്കെന്തെങ്കിലും ഉപകാരമുണ്ടാകുമെങ്കിലോ അവനെ കൊണ്ട്." കണ്ണുകളിലൊരു പ്രത്യേക തിളക്കം വരുത്തിക്കൊണ്ട് റെയ്ച്ചൽ തിരക്കി. "നമുക്ക് ഉപകാരമോ.. അതും ഇതുപോലൊരു ഗുണ്ടയെ കൊണ്ട്... ഇവനൊക്കെ നമുക്ക് എന്ത് ഉപകാരംപകരം തരാനാ. അവനെപ്പോലൊരു ദുഷ്ടന്റെ നിഘണ്ടുവിൽ കാണില്ലല്ലോ ഉപകാരം എന്നൊരു വാക്ക്." "വാക്കും വ്യാകരണവുമൊന്നും നമ്മൾ നോക്കേണ്ട കാര്യമില്ല. പകരത്തിന് പകരം. അത്രയും മതി.. നമ്മൾ പറയുന്നത് അക്ഷരം പടി അനുസരിച്ചാൽ മാത്രം അവനു നമ്മുടെ ഭാഗത്ത്‌ നിന്നുംസഹായം. അതിനവൻ ഒരുക്കമല്ലെങ്കിൽ ബെന്നിച്ചനെ തിരികെ വിളിയ്ക്കേണ്ട ഒരു ജോലിയേ നമുക്ക് ബാക്കി വരുന്നുള്ളൂ,എന്ത് വേണമെന്ന് അവൻ തീരുമാനിക്കട്ടെ." റെയ്ച്ചൽ ഭർത്താവിന്റെ കയ്യിലിരുന്ന ടോർച്ച് വാങ്ങി തെളിച്ചു കൊണ്ട് അകത്തെ മുറിയിലേക്ക് ചെന്നു. വാതിൽക്കൽ നിന്നു കൊണ്ട് അവർ മുറിയ്ക്കുള്ളിലേക്ക് ടോർച്ചടിച്ചു നോക്കി. ഷർട്ട് ഊരിയെടുത്ത്‌ കയ്യിലെ മുറിവിൽ കെട്ടിക്കൊണ്ട് വെറും നിലത്ത്‌ മലർന്നു കിടക്കയാണ് എസ്തപ്പാൻ. അയാളുടെ ശരീരം നിശ്ചലമാണെന്ന് കണ്ട് അവരുടെ ഉള്ളൊന്ന് ആളി. അവർ മുറിയ്ക്കകത്തേയ്ക്ക് വന്നശേഷം കുനിഞ്ഞു നിന്ന് ടോർച്ചടിച്ചു അവന്റെ നെഞ്ചിൽ ഹൃദയത്തിന്റെ ഭാഗമുയർന്നു താഴുന്നുണ്ടോ എന്ന് നോക്കി. മുഖത്തേയ്ക്ക് വെളിച്ചം വീണതോടെ എസ്തപ്പാൻ കണ്ണുകൾ തുറന്നു. റെയ്ച്ചൽ പേടിച്ച് രണ്ടടി പിന്നോക്കം മാറിപ്പോയി. എസ്തപ്പാൻ വലതുവശം ചെരിഞ്ഞു വലതുകൈമുട്ട് നിലത്ത്‌ കുത്തി തറയിൽ എണീറ്റിരുന്നു. കയ്യിൽ ചുറ്റിയിരുന്ന അവന്റെ ഷർട്ട് ഒരു ചോരക്കട്ടയായി മാറിക്കഴിഞ്ഞിരുന്നു. വലതുകയ്യുയർത്തി അവൻ വെള്ളം വേണമെന്ന് ആംഗ്യം കാട്ടി. "എന്തിനാ വെള്ളം. മൂക്ക് മുട്ടെ പട്ട ചാരായംവിഴുങ്ങിയിട്ട് അതിന് മേൽ വെള്ളമോ.. താൻ വാ തുറന്നാൽ ചാരായം നാറുന്നല്ലോടോ." റേയ്ച്ചൽ അവന്റെ മുഖത്തേയ്ക്ക് അനിഷ്ടത്തോടെ നോക്കി. പിന്നെ തിരിഞ്ഞു ജോസപ്പേട്ടനെ നോക്കി അയാൾക്ക് കുടിയ്ക്കാൻ വെള്ളം കൊണ്ട് വരാൻ പറഞ്ഞു. ജോസപ്പേട്ടൻ വെള്ളമെടുക്കാൻ പോയപ്പോൾ അയാൾ തന്റെ കയ്യിൽ കെട്ടിയിരുന്ന ഷർട്ട് അഴിച്ചു മാറ്റി. ആഴത്തിലുള്ള മുറിവായിരുന്നില്ല അത്. നാലിഞ്ചു നീളത്തിൽ കൈമുട്ടിനു മുകളിൽ മാങ്ങാ പൂളിയത് പോലെ മാംസം പിളർന്ന് നിൽക്കുന്നു. "മരുന്നെന്തെങ്കിലും ഇരിപ്പുണ്ടെങ്കിൽ എടുത്തോണ്ട് വാ കാഴ്ച കണ്ടും കൊണ്ട് നിൽക്കാതെ.." അവന് നല്ല വേദനയുണ്ടെന്ന് അവന്റെ മുഖം പറയുന്നുണ്ടായിരുന്നു. "നീ പറയുമ്പോ മരുന്ന് മുമ്പിൽ കൊണ്ട് വരാൻ ഇവിടാരും ആശുപത്രി നടത്തുന്നില്ല.. നാളെ നേരം വെളുക്കുമ്പോ വേണെങ്കിൽ പുല്ലാമലയ്ക്ക് പോയി മരുന്ന് കൊണ്ട് തരാം.." അങ്ങനെ പറഞ്ഞെങ്കിലും റെയ്ച്ചൽ പോയി ഒരു ഓയിന്റ് മെന്റ് എടുത്തുകൊണ്ട് വന്ന് അവനെ ഏൽപ്പിച്ചു. കൂടെ കുറച്ച് കോട്ടനും. "ഇതേയുള്ളൂ ഇവിടെ. ഇതുവെച്ചു എന്തൊക്കെ ചികിത്സ ചെയ്യാൻ പറ്റുവോ. അതൊക്കെ ചെയ്തോ. വേറേ നിവൃത്തിയില്ല." റെയ്ച്ചൽ കൈമലർത്തി. (തുടരും) രചന :: അനി പ്രസാദ് #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ
📚 വായന മുറി ✔
824 കണ്ടവര്‍
1 മണിക്കൂർ
മിഴിയോരങ്ങളിൽ. 12 Aniprasad 🎫🎫🎫🎫🎫🎫🎫🎫 സാധാരണ എട്ടു മണിയ്ക്ക് ഡ്യൂട്ടി കഴിഞ്ഞിറങ്ങാറുള്ള അശോകൻ ഇന്ന്‌ അഞ്ച് മണിയോടടുപ്പിച്ചു ഡ്യൂട്ടി തീർത്ത്‌ വീട്ടിലേക്ക് പുറപ്പെടാൻ ഒരുങ്ങുകയാണ്. നാളത്തെ ദിവസം ലീവ് ആയതിനാൽ ആശാലതയുടെ കല്യാണനിശ്ചയ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ്ക്കോളാം എന്ന് ഏറ്റിട്ടുള്ള ചുരുക്കം ചില സഹപ്രവർത്തകരെ ഒരു തവണ കൂടി സമയം ഓർമിപ്പിച്ച ശേഷം അശോകൻ ബൈക്കിന് അരികിലേക്ക് വന്നു ഹെൽമെറ്റ് എടുത്തു തലയിൽ പിടിപ്പിയ്ക്കുമ്പോഴാണ് ബാഗിൽ വച്ചിരുന്ന ഫോൺ ശബ്ദിയ്ക്കുന്നത്. അവൻ ബൈക്കിലേക്ക് കയറിയിരുന്ന ശേഷം ബാഗ് പെട്രോൾ ടാങ്കിനു മീതെ വച്ച് അതിൽ നിന്നും ഫോണെടുത്ത്‌ നോക്കി. അതിൽ രതീഷ് കോളിങ് എന്ന് തെളിഞ്ഞു കണ്ടതോടെ അശോകന്റെ നെറ്റി ചുളിഞ്ഞു. നാളെ കല്യാണ നിശ്ചയ ചടങ്ങ് നടക്കാനിരിയ്ക്കെ ഇപ്പോൾ എന്തിനാണാവോ രതീഷ് ഫോൺ ചെയ്യുന്നത്.. ഉച്ചയോടടുപ്പിച്ചു താൻ ആഹാരം കഴിച്ചുകൊണ്ടിരിയ്ക്കെ ആണല്ലോ രതീഷ് വിളിച്ച് വീട്ടിലെ ഒരുക്കങ്ങളെ കുറിച്ച് തിരക്കിയത്.അപ്പോൾ വിവരങ്ങൾഎല്ലാം തന്നെ തങ്ങൾ വിശദമായി സംസാരിച്ചതും ആണ്. അശോകൻ കോൾ അറ്റന്റ് ചെയ്തു ഫോൺ കാതോട് ചേർത്തു. "അശോകേട്ടൻ ഡ്യൂട്ടിയിലാണോ.." രതീഷിന്റെ ചോദ്യത്തിന് സ്വതേയുള്ള മാർദവം ഇല്ലെന്ന് അവന് തോന്നി. "ഞാൻ ഡ്യൂട്ടി കഴിഞ്ഞിറങ്ങി. വീട്ടിലേക്ക് പോകാനായി ബൈക്ക് സ്റ്റാർട്ട് ചെയ്തതേയുള്ളൂ.." "ശരി, അശോകേട്ടൻ വീട്ടിലേക്ക് പോകേണ്ട.. ഇങ്ങോട്ട് പോരെ.. എനിയ്ക്ക് സംസാരിയ്ക്കാനുണ്ട് അശോകേട്ടനോട്." "എന്താ രതീഷേ കാര്യം. നമ്മൾ ഉച്ചയ്ക്ക് വിളിച്ച് ഇരു വീട്ടിലെയും കാര്യങ്ങളും, ഒരുക്കങ്ങളുമൊക്കെ സംസാരിച്ചതല്ലേ. പെട്ടന്നെന്താ വീണ്ടും രതീഷിന് എന്നോട് സംസാരിയ്ക്കാനുള്ളത്." "അത് നമുക്ക് നേരിൽ സംസാരിയ്ക്കാനുള്ളതാണ് അശോകേട്ടാ.. ഫോണിലൂടെ സംസാരിച്ചാൽ ശരിയാകില്ല."" "അമ്മ കുറച്ച് മുമ്പേയും വീട്ടിൽ നിന്ന് വിളിച്ചിരുന്നു രതീഷേ. ഞാൻ വീട്ടിൽ ചെന്നിട്ട് അവിടെ അത്യാവശ്യമായ എന്തോ കാര്യം തീർക്കാനുണ്ടെന്ന്." "അത് അശോകേട്ടൻ വീട്ടിൽ തിരിച്ച് ചെന്നിട്ട് തീർത്താൽ മതി. അമ്മ വീണ്ടും വിളിച്ചാൽ ഞാൻ രതീഷിന്റെ വീട്ടിലേക്ക് പുള്ളിക്കാരൻ വിളിച്ചിട്ട് പോവാ അമ്മേ. കാര്യം ഞാൻ തിരിച്ച് വന്നിട്ട് പറയാം എന്ന് പറഞ്ഞേക്ക്.. അശോകേട്ടൻ ഇപ്പോൾ ഇവിടെ വന്നില്ലെങ്കിൽ നാളെ ചിലപ്പോൾ അശോകേട്ടന്റെ സഹോദരിയുടെ കല്യാണ നിശ്ചയ ചടങ്ങ് നടന്നില്ലെന്നു വരും." അശോകന്റെ മറുപടിയ്ക്ക് കാത്ത്‌ നിൽക്കാതെ രതീഷ് പെട്ടന്ന് കോൾ കട്ടാക്കി. അശോകന് എത്ര ചിന്തിച്ചിട്ടും രതീഷ് തന്നോട് പെട്ടന്ന് അവിടേയ്ക്ക് ചെല്ലാൻ പറഞ്ഞത് എന്തിനാണെന്ന് പിടി കിട്ടിയില്ല.പക്‌ഷേ അവന്റെ അവസാന വാചകത്തിലെ ഭീഷണിയുടെ ഒരു സ്വരം അശോകന്റെ കാതിലങ്ങിനെ മൂളിപ്പറന്നുകൊണ്ടിരുന്നു. അവിടെ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അശോകന് ഉറപ്പായി. ആശയേ കുറിച്ച് എന്തോ അവൻ അറിഞ്ഞു കഴിഞ്ഞിരിയ്ക്കുന്നു എന്ന് വേണം രതീഷിന്റെ സംസാരത്തിൽ നിന്ന് മനസിലാക്കാൻ. സംഗതി താൻ സംശയിച്ചത് തന്നെ ആണെങ്കിൽ ആരാവും ആ ചതി ചെയ്തിട്ടുണ്ടാവുക.. അശോകൻ കൊടുമണിൽ പോയി രതീഷിനെ കണ്ട ശേഷം വീട്ടിൽ പോയാൽ മതിയെന്ന തീരുമാനത്തിൽ എത്തി. അശോകൻ കുന്നിക്കോട് നിന്നും പട്ടാഴി വഴി എനാത്ത്‌ എത്തിയ ശേഷം അവിടെ നിന്നും തിരിഞ്ഞു കൊടുമണിലേക്ക് ബൈക്കോടിച്ചു പോയി. കുന്നിക്കോട് നിന്നും കൊടുമണിൽ എത്താൻ അശോകന് നാൽപ്പത് മിനിറ്റ് സമയം തികച്ച് വേണ്ടി വന്നില്ല. അവൻ പാലയ്ക്കൽ ബംഗ്ലാവിന്റെ ഗേറ്റിന് മുമ്പിൽ ബൈക്ക് നിർത്തി ഹോണടിച്ചപ്പോൾ ഗേറ്റ് കീപ്പർ ഗണേശൻ ഇറങ്ങിവന്ന് ഗേറ്റ് തുറന്നു കൊടുത്തു. അശോകൻ ബൈക്ക് ഓടിച്ചുകൊണ്ട് പോയി മുറ്റത്ത്‌ നിർത്തിയ ശേഷം ഇറങ്ങി വന്ന് സിറ്റൗട്ടിലേക്ക് കയറി. അവൻ കോളിങ് ബെല്ലിൽ വിരലമർത്തും മുൻപേവാതിൽക്കൽ മൃദുലയുടെ നിഴലനക്കം കാണായി. "ഹായ് അങ്കിൾ.." അവിടെ നിന്നുകൊണ്ട് അവൾ അവനെ വിഷ് ചെയ്തു. "ഗുഡ് ഇവനിംഗ് മോളേ... അമ്മയില്ലേ ഇവിടെ.." "ഇല്ല. അമ്മ കുഞ്ഞങ്കിളിന്റെ വീട്ടിലേക്ക് പോയിരിയ്ക്കുന്നു. ഇപ്പോൾ അങ്ങോട്ട് ഇറങ്ങിയതേയുള്ളൂ. ഏഴം കുളത്താണ് അങ്കിളിന്റെ വീട്.. അങ്കിൾ ഇരിയ്ക്ക് കേട്ടോ. ഞാൻ കുടിയ്ക്കാൻ എടുത്തിട്ട് വരാം." അവൾ തിരിഞ്ഞു അകത്തേയ്ക്ക് നടക്കാൻ തുടങ്ങുമ്പോൾ അശോകൻ ചോദിച്ചു :"മോളേ, രതീഷ് ഇവിടില്ലേ. " "ഉണ്ടല്ലോ. രതീഷേട്ടൻ പുറത്തേയ്ക്ക് പോകാൻ തുടങ്ങിയിട്ട് തിരിച്ച് കയറി വന്നതാ. ആരോ കാണാൻ വരുന്നുണ്ടെന്നും പറഞ്ഞ്. അങ്കിളായിരുന്നോ ഏട്ടനെ ഫോണിൽ വിളിച്ചത്.." അവൾ ഒരു മറുപടിയ്ക്ക് വേണ്ടി അശോകനെ നോക്കിയെങ്കിലും അവൻ തന്റെ പ്രതികരണം ഒരു ചിരിയിൽ ഒതുക്കി കളഞ്ഞു. മൃദുല, അശോകന് കുടിയ്ക്കാൻ കാപ്പിയും ചിപ്സും കൊണ്ട് വച്ച ശേഷം ചെന്ന് രതീഷിനെ കൂട്ടിക്കൊണ്ട് വന്നു. "രതീഷേട്ടൻ അങ്കിളിനെയും കൂട്ടിക്കൊണ്ടാണോ ടൗണിലേക്ക് പോകുന്നത്.." മൃദുല സഹോദരനോട് ചോദിച്ചു. "അല്ല.. ഞങ്ങൾക്ക് ചില കാര്യങ്ങൾ സംസാരിയ്ക്കാൻ ഉണ്ടെടീ. അതിനാ അശോകേട്ടൻ വന്നത്.." അശോകൻ ചായ കുടിച്ച ശേഷം കപ്പ് തിരികെ വയ്ക്കുന്നത് കാത്ത്‌ നിന്നതാണ് രതീഷ്. "നമുക്ക് പുറത്തേയ്ക്ക് ഇരുന്നാലോ അശോകേട്ടാ.." രതീഷ് ഇരുന്നിടത്ത്‌ നിന്ന് എണീറ്റ് കൊണ്ട് തിരക്കിയപ്പോൾ മറുപടി പറയാതെ അശോകനും കൂടെ എണീറ്റു. വീട്ടിനുള്ളിൽ ഇരുന്നു തങ്ങൾ സംസാരിച്ചാൽ അത് മിദുവിന്റെയോ, വീട്ടിലെ ജോലിക്കാരുടെയോ ആരുടെയെങ്കിലും കാതിൽ വീഴാൻ ചാൻസുണ്ട്. കുറച്ച് മുൻപ് തന്റെ മുൻപിൽ വന്ന്നിന്ന് ആ പെൺകുട്ടി പറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് അറിയുക മാത്രമാണ് തന്റെ ലക്ഷ്യം. "ഇരിയ്ക്ക്." ഉച്ചയ്ക്ക് ആതിര തന്നെ കാണാൻ വന്നപ്പോൾ തങ്ങൾ ഇരുന്നു സംസാരിച്ച ഇടത്ത്‌ വന്ന് രതീഷ് അശോകന് ഇരിയ്ക്കാൻ ഇരിപ്പിടം ചൂണ്ടിക്കാട്ടി. "അമ്മ പിന്നീട് വിളിച്ചായിരുന്നോ അശോകേട്ടനെ.." രതീഷ് സംസാരത്തിനു തുടക്കമിട്ടു. "ഇല്ല. ഞാനിപ്പോൾ ചെല്ലുമെന്ന് കരുതി കാത്തിരിയ്ക്കയാവും അവർ.. എന്നെ കാണാതാവുമ്പോ ഇനിവിളിയ്ക്കാനും മതി." "അശോകേട്ടനോട് ഇങ്ങോട്ട് വരാൻ ഞാൻ ആവശ്യപ്പെട്ടത് എന്തിനാണെന്ന് അശോകേട്ടന് അറിയോ... ഇന്ന് കൊല്ലത്ത്‌ നിന്നും ഒരഥിതി എന്നെ കാണാൻ ഇവിടെ വന്നിട്ടുണ്ടായിരുന്നു... ആശോകേട്ടന്റെ സഹോദരിജോലി ചെയ്യുന്ന അതേ ബിൽഡിങ്ങിൽ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പെൺകുട്ടി..." "ആശാലത ജോലി ചെയ്യുന്നത് സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ആണല്ലോ.. ആ ബിൽഡിങ്ങിൽ മറ്റൊരു സ്ഥാപനവും പ്രവൃത്തിയ്ക്കുന്നതായി എനിയ്ക്കറിയില്ലല്ലോ രതീഷേ." "അവർ അടുത്ത കൂട്ടുകാരികളാണെന്നാണ് പറഞ്ഞത്. കൊല്ലത്തിനു അടുത്തൊരു സ്ഥലമാണ് അവരുടെ വീട്ഇരിയ്ക്കുന്നത്.." അശോകൻ ആശാലതയുടെ, തനിയ്ക്കറിയാവുന്ന സുഹൃത്തുക്കൾ ആരൊക്കെയാണെന്ന് ഒന്നോർത്തു നോക്കി. "എനിയ്ക്ക് വേണമെങ്കിൽ ഇക്കാര്യം നിങ്ങളോടെല്ലാം ഒളിച്ചു വയ്ക്കാമായിരുന്നു.. അല്ലെങ്കിൽ ആശാലതയെ നേരിട്ട് വിളിച്ച് ചോദിയ്ക്കാമായിരുന്നു. പക്‌ഷേ ഇത് ഒരു ചീറ്റിങ്ങ് ആണെന്ന സംശയത്താലാണ് ഞാൻ അശോകേട്ടനെ വിളിച്ച് വരുത്തി സംസാരിയ്ക്കുന്നത്.." രതീഷ് തന്നെ ആതിര കാണാൻ വന്നതും, അവൾ പറഞ്ഞ കാര്യങ്ങളും വള്ളി പുള്ളി തെറ്റാതെ അയാളെ അറിയിച്ചു. രതീഷിന് മുൻപിലിരുന്ന അശോകനെ വിയർത്തുതുടങ്ങി. "പക്‌ഷേ ആശാലതയുടെ സൗഹൃദ വലയങ്ങളിലൊന്നും ആതിര എന്നൊരു പേര് ഞങ്ങൾ കേട്ടിട്ടേയില്ലല്ലോ. ആശ കൂട്ടുകാരികളെക്കുറിച്ചൊക്കെ ആഹാരം കഴിച്ചുകൊണ്ടിരിയ്ക്കുമ്പോൾ ഞങ്ങളോട് സംസാരിയ്ക്കാറുള്ളതാണ്.. ഇതെന്തോ.. ആരോ നമ്മളെ കബളിപ്പിയ്ക്കാൻ വേണ്ടി... അതല്ലെങ്കിൽ ആശയോട് ശത്രുതയുള്ള ഒരാൾ." "എന്റെയും സംശയം അത് തന്നെയാണ് അശോകേട്ടാ.. പക്‌ഷേ ആശാലതയോട് ശത്രുതയുള്ള ആൾ കല്യാണം മുടക്കിയാണോ നമ്മളെ കബളിപ്പിയ്ക്കേണ്ടത്.ആശാലതയ്ക്ക് വരുന്ന ഒരു കല്യാണം മുടക്കി കളഞ്ഞാൽ തീരുന്നതാണോ അവൾക്ക് ആശാലതയോടുള്ള ശത്രുത.." "ആ പെൺകുട്ടിയെ കുറിച്ച് മറ്റെന്തെങ്കിലും ഒരു ക്ലൂ തരാവോ. എന്തായാലും മതി." രതീഷ് തന്റെ ഫോണെടുത്ത്‌ ഗാലറി തുറന്ന് ആരതിയുടെ ചിത്രം കാണിച്ചു കൊടുത്തു. "ഇതാണ് അവൾ. ഇവൾ വന്നിരുന്നത് തന്നെ സി സി ടി വി ക്യാമറയുടെ മുൻപിലാണ്. കല്യാണം കലക്കാൻ വന്നതാണെങ്കിലും അവൾക്ക് ഇപ്പോഴും അത് മനസിലായിട്ടുണ്ടാവില്ല.." അശോകന് ആവണിയുടെ ചിത്രം ഒറ്റ നോട്ടത്തിൽ തന്നെ മനസിലായി. അവൾ നിരവധി തവണ ആശാലതയോടൊപ്പം വീട്ടിൽ വന്നിട്ടുള്ളതാണ്.അപ്പോഴൊക്കെ തന്നോട് സംസാരിച്ചിട്ടുള്ളതുമാണ്. "ഇവൾ ഇവളുടെ പേര് എന്താണെന്നാ പറഞ്ഞത്.." ആ ഫോട്ടോയിലേക്ക് നോക്കികൊണ്ട് തന്നെ അശോകൻ തിരക്കി. "ആതിര..."രതീഷ്പറഞ്ഞു. "വീട് കൊല്ലവും. അല്ലേ.." "അതേ.." "എങ്കിൽ ഇവൾ ആദ്യം കബളിപ്പിച്ചിരിയ്ക്കുന്നത് രതീഷിനെയാണ്.. ഇവൾ ആതിരയുമല്ല, ഇവളുടെ വീട് കൊല്ലത്തും അല്ല. ഇവളുടെ പേര് ആവണി എന്നാണ്.. കുര റെയിൽവേ സ്റ്റേഷനപ്പുറം, റെയിൽ വേ പാതയ്ക്ക് സമാന്തരമായുള്ള അമ്പലം റോഡിലാണ് ഇവളുടെ വീട്..രതീഷ് എന്നോടികാര്യം പറഞ്ഞ് വന്നപ്പോഴേ എനിയ്ക്കുറപ്പായിരുന്നു ഇതൊരു കെണിയാവുമെന്ന്." "ഈ പെൺകുട്ടിയ്ക്ക് ആശാലതയോട് വിരോധം തോന്നാൻ എന്താണ് കാരണം അശോകേട്ടാ.." "അതിന്റെ മറുപടി പറയേണ്ടത് അവളാണ്. സാരമില്ല അത് ഞാൻ അവളെക്കൊണ്ട് പറയിപ്പിച്ചോളാം.ഇതങ്ങനെ വെറുതേ വിട്ടു കളയാൻ പറ്റുന്ന കേസ് അല്ലല്ലോ." "അശോകേട്ടന് ബുദ്ധിമുട്ടായിക്കാണും ഞാൻ ഇവിടേയ്ക്ക് വിളിച്ച്വരുത്തിയത്.. എനിയ്ക്ക് ഇതല്ലാതെ വേറേ മാർഗംഇല്ലായിരുന്നു അശോകേട്ടാ. എന്റെ മനസിലുണ്ടായ സംശയം മാറ്റേണ്ട ചുമതല എന്റേതല്ലേ.. നമുക്കീ വിഷയം ഇവിടെ വച്ഛ് അവസാനിപ്പിച്ചേക്കാം, അല്ലേ അശോകേട്ടാ.ഇനി അവളെ നേരിൽ കണ്ട് ഒരു ചോദ്യവും പറച്ചിലും ഒന്നും വേണ്ട. അവൾക്ക് ഞാൻ ആശാലതയെ കല്യാണം" കഴിയ്ക്കുന്നത് ഇഷ്ടമായില്ലെങ്കിൽ അടുത്ത പടി എന്താണെന്ന് വച്ചാൽ ചെയ്തോട്ടെ.." രതീഷ് അങ്ങിനെ പറഞ്ഞെങ്കിലും അത് വിട്ടു കളയാൻ അശോകൻ ഒരുക്കമായിരുന്നില്ല. തിരിച്ച് പോകും വഴി ആവണിയെ കണ്ട ശേഷം. അടങ്ങി പോയാൽ മതി എന്ന് അശോകൻ മനസ്സിൽ കണക്ക് കൂട്ടി കുറച്ച് നേരം കൂടി സംസാരിച്ചിരുന്നു രുഗ്മിണി മടങ്ങി വന്ന് കണ്ട ശേഷമാണ് അശോകൻ തിരികെ പോന്നത്. ♦️ സന്ധ്യയോടടുത്ത നേരം. ആവണി കുളികഴിഞ്ഞു വന്ന് നിലവിളക്ക് തെളിയിയ്ക്കാൻ വിളക്കിലേക്ക് എണ്ണ പകർന്നുകൊണ്ട് നിൽക്കുമ്പോഴാണ് താഴെ വഴിയിൽ ഒരു ബൈക്ക് വന്നു നിൽക്കുന്ന ഒച്ച കേട്ടത്. അച്ഛൻ പുറത്തേയ്ക്ക് പോയ ശേഷം ഇതുവഴി പോകുന്ന ആരുടെയെങ്കിലും ബൈക്കിൽ കയറി തിരിച്ചെത്തിയതാവും എന്ന് ആവണിയ്ക്ക് തോന്നി. "അമ്മേ, അച്ഛൻ വന്നെന്ന് തോന്നുന്നു കേട്ടോ.ഒന്ന് നോക്കണേ അമ്മേ." അടുക്കളയിൽ നിന്ന സീമന്തിനീ കേൾക്കാൻ വേണ്ടി ആവണി വിളിച്ച് പറഞ്ഞു. അതൊരു സൂചനയാണ്. രണ്ടാലും മൂടിലുള്ള ഷാപ്പിൽ പോയി രണ്ടെണ്ണം വീശിയിട്ട് വരുന്ന പതിവ് ദാമോദരൻ പിള്ളയ്ക്ക് ഉള്ളതാണ്.തിരികെ വഴിയിൽ വന്ന് നിന്നാൽസീമന്തിനീ ചെന്നുവേണം റോഡിൽ നിന്ന് ഭർത്താവിനെ താങ്ങി വീട്ടു മുറ്റത്തേയ്ക്കുള്ള പടവുകൾ കയറാൻ സഹായിയ്ക്കാൻ. അല്ലെങ്കിൽ അയാൾ ആ റോഡ് സൈഡിൽ ഇരുന്നു കളയും. പതിവ് പോലെ ഭർത്താവ് വന്നതാകാം എന്ന ചിന്തയിൽ സീമന്തിനീ ചെന്ന് നോക്കിയ ശേഷം തിരികെ വന്നു. ആവണി എണ്ണയിൽ തിരി നനച്ച് തീപ്പെട്ടി ഉരച്ചു കത്തിയ്ക്കാൻ തുടങ്ങുകയാണ്. "അത് നിന്റെ അച്ഛനൊന്നുമല്ല മോളേ. ആ കൊച്ചനാ. പോലീസുകാരൻ. ആവണീശ്വരത്തുള്ള നിന്റെ കൂട്ടുകാരിയില്ലേ, ആശാലത. അതിന്റെ ആങ്ങള ചെക്കൻ.." ആശാലത വിളക്ക് കൊളുത്താനായി ആദ്യം ഉരച്ച കമ്പ് അവളുടെ കയ്യിലെ വിറ കാരണം കെട്ടു പോയി. ആവണിയുടെ മനസ്സിൽ ഒരാപത് സൂചന തോന്നി. "അശോകേട്ടൻ ആണോ അമ്മേ അത്.." "ആ.. അശോകൻ എന്നല്ലേ അതിന്റെ പേര്. അത് തന്നാ ആള്." "അമ്മ ഇതൊന്ന് കത്തിച്ചേ. ഈ നേരത്ത്‌ നമ്മുടെ വീട്ടിലേക്ക് അശോകേട്ടൻ വന്നത് എന്തിനാണെന്ന് ഞാനൊന്ന് നോക്കട്ടെ.." ആവണി തീപ്പെട്ടി അവിടെ തന്നെ വച്ചതിനു ശേഷം എണീറ്റു. "നീ അത് കത്തിച്ചു വച്ചിട്ട് പോ മോളേ.." സീമന്തിനീ പറഞ്ഞത് അവളുടെ കാതിലേക്ക് വീണില്ല. പെരുമ്പറ കൊട്ടുന്ന ഹൃദയത്തോടെ ആവണി പുറത്തേക്കിറങ്ങി ചെല്ലുമ്പോൾ അശോകൻ മുറ്റത്തേയ്ക്ക് കയറി വന്നു കഴിഞ്ഞിരുന്നു. അവന്റെ മുഖം വലിഞ്ഞു മുറുകി ഇരിയ്ക്കുന്നത് കണ്ടപ്പോഴേ അവൾക്കൊരു പന്തികേട് അനുഭവപ്പെട്ടു. അവന്റെ മുഖത്തേയ്ക്ക് നോക്കി ആവണി ഒന്ന് ചിരിയ്ക്കാൻ ശ്രമിച്ചെങ്കിലുംഅത് വിഫലമായിപ്പോയി. (തുടരും) രചന :: അനി പ്രസാദ് #💞 പ്രണയകഥകൾ #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #📖 കുട്ടി കഥകൾ
❤️ഷാൻ റീ 😘എൻട്രി മാലാഖ
939 കണ്ടവര്‍
2 മണിക്കൂർ
ഋതുനന്ദനം... Part 102 ദേവദത്തന്റെ വരികളിൽ നിന്നും മുഖമുയർത്തിയ ശ്രീലക്ഷ്മി മിഴികൾ തുടച്ചു കൊണ്ടെഴുന്നേറ്റു. തൊട്ടടുത്ത് കിടന്ന നോട്ട്ബുക്കിൽ നിന്നുമൊരു പേജ് കീറിയെടുത്തു. പേന കൊണ്ടെന്തോ കുത്തിക്കുറിക്കുവാൻ തുടങ്ങി.... മനസ്സിൽ നിറഞ്ഞ വാക്കുകൾ പകർത്തിയതിനു ശേഷമവൾ അതിലേക്കൊരു പുഞ്ചിരിയോടെ നോട്ടമയച്ചു.... പൊടുന്നനെ ശ്രീലക്ഷ്മിയുടെ മനസ്സിൽ താനിത് വരേ ചിന്തിച്ചതെല്ലാമോർത്തല്പം ജാള്യത നിറഞ്ഞു... ദേവേട്ടനെ താൻ സ്നേഹിക്കുന്നു പക്ഷേ മനസ്സ് കൊണ്ട് മറ്റൊരു പുരുഷനെ ആഗ്രഹിച്ച തന്നെപ്പോലെയൊരു പെണ്ണല്ല ദേവേട്ടന്റെ ജീവിതത്തിലേക്ക് വരേണ്ടത്. താൻ മനസ്സാൽ കളങ്കപ്പെട്ടവളാണ്. തന്നെപ്പോലെയൊരു പെൺകുട്ടിയല്ല ദേവേട്ടനർഹിക്കുന്നത്...കപോലങ്ങളിലേ ക്കൊഴുകിയ അസ്രകണങ്ങളെ പാണീതലത്താൽ തൂത്തുകൊണ്ട് ശ്രീലക്ഷ്‌മി ചിന്തിച്ചു... വീണ്ടുമൊരാഴ്ച്ച കൂടി കടന്നു പോയി. ദേവദത്തനെപ്പറ്റിയൊരു വിവരവുമില്ല. മിക്ക ദിവസവും ചന്ദ്രശേഖരനോടവൾ ദേവദത്തനെ കുറിച്ചന്വേഷിക്കുമെങ്കിലും നിരാശയിരുന്നു ഫലം.... മകളുടെ രോഗം ഭേദമായിട്ടവൾ പൂർണ്ണമായും പൂർവസ്ഥിതിയിലേക്ക് വന്നെങ്കിലും ചന്ദ്രശേഖരനും സാവിത്രിയ്ക്കും അവളുടെ പഴയത് പോലുള്ള കുസൃതികളൊന്നും കാണിക്കാത്തതൊരു നഷ്ടബോധമായി അലട്ടിക്കൊണ്ടിരുന്നു. എന്നാലും അധികം താമസിയാതെ മകളെ തിരിച്ചു കിട്ടിയതിൽ അവരോരുപാട് സന്തോഷിക്കുകയും ചെയ്തു. ഇരുവർക്കും അതിനൊക്കെ നന്ദി പറയുവാനുണ്ടായിരുന്നത് ദേവദത്തനോട് മാത്രമായിരുന്നു.... ദേവദത്തന്റെ അഭാവത്തിൽ ശ്രീലക്ഷ്മി വളരെ അസ്വസ്ഥയാവുന്നത് ശ്രദ്ധയിൽ പെട്ട ചന്ദ്രശേഖരനും സാവിത്രിയ്ക്കും മകളുടെ മനസ്സിൽ ദേവദത്തനെത്രത്തോളം നിറഞ്ഞിരിക്കുന്നു എന്നോർത്ത് ഒരേ സമയം അത്ഭുതവും ആനന്ദവും തോന്നി... രവിയുടെ മരണവാർത്ത കേട്ട് ബോധം കേട്ട് വീണ് ആരേയും തിരിച്ചറിയാതെ ആരോടും മിണ്ടാതെയിരുന്ന ശ്രീക്കുട്ടി ദേവനെ കണ്ട മാത്രയിൽ തിരിച്ചറിഞ്ഞത് തനിയ്ക്കും സാവിത്രിയ്ക്കും ഒരത്ഭുതമായിരുന്നു. തുടർന്നുള്ള ദിവസങ്ങളിലുള്ള ദേവന്റെ അവളോടുള്ള ഇടപെടൽ തന്നെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു... അവളുടെ കുസൃതികളെയെല്ലാം വളരെ ക്ഷമാപൂർവമൊരു പുഞ്ചിരിയോടെയായിരുന്നു അവൻ നേരിട്ടു കൊണ്ടിരുന്നത്. എത്ര ദിവസമാണ് ദേവൻ തന്റെ ജോലിയെല്ലാം ശ്രീക്കുട്ടിയ്ക്കായി മാറ്റി വച്ചത്. ഒരു ഘട്ടത്തിൽ തകർന്നു പോയ തനിയ്ക്കും സാവിത്രിയ്ക്കും ധൈര്യം പകർന്നു കൊണ്ടിരുന്നത് അവനാണ്. അവൻ ചെയ്ത ഉപകാരങ്ങൾക്ക് അവനോടുള്ള കടപ്പാട് ഒരിക്കലും തീരാത്തതാണ്...ചന്ദ്രശേഖരൻ പ്രതിസന്ധിഘട്ടത്തിൽ ദേവദത്തന്റെ സഹായങ്ങളെ നന്ദിപൂർവമോർത്തു... ================================== രണ്ട് ദിവസത്തിന് ശേഷവും ദേവദത്തനെ കുറിച്ചൊരു വിവരവുമറിയാത്ത വ്യസനത്തിൽ തന്റെ മുറിയിലിരിക്കുമ്പോൾ ശ്രീലക്ഷ്മിയുടെ മനസ്സിൽ ദേവദത്തനെന്താവുമൊന്ന് വിളിക്കുക പോലും ചെയ്യാത്തതെന്നും തന്നോടെന്തെങ്കിലും ദേഷ്യം കാണുമോയെന്നുമുള്ള ആകുലതയിലായിരുന്നു.... ദേവദത്തന്റെ സ്നേഹം താനർഹിക്കുന്നില്ലെന്ന് സ്വയം പറഞ്ഞു പഠിക്കുമ്പോഴും അവളുടെ അന്തരാത്മാവ് ചിന്തകൾക്ക് വിരുദ്ധമായി അവനെയൊന്ന് കാണുവാനായി തുടിച്ചു കൊണ്ടിരുന്നു.... കുറച്ചു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ വീടിന് കുറച്ചപ്പുറത്ത് നിന്നുമായൊരു ബൈക്കിന്റെ ഇരമ്പം അവളുടെ ശോത്രപുടങ്ങളിലേക്ക് ഇരച്ചെത്തി.... ആ ബൈക്കിന്റെ ശബ്ദം ശ്രവിച്ച ശ്രീലക്ഷ്‌മിയ്ക്ക് സന്തോഷമടക്കുവാൻ കഴിഞ്ഞില്ല..തന്നിലേക്കൊരു ശക്തിശാശ്വതത്വം സന്നിവേശിക്കുന്നത് പോലെയുളവായ അവളുടനെ എഴുന്നേറ്റ് അനിർവചനീയമായൊരു ഉത്സാഹത്തോടെ പൂമുഖത്തേക്ക് തന്റെ ചുവടുകൾ വച്ചു.... പ്രമദവനത്തിലേറി ഝടിതിയിൽ പൂമുഖത്തേക്ക് പദവിന്യാസം വയ്ക്കുന്ന അവളുടെ പാദസഹസ്രദളങ്ങൾക്ക് അകമ്പടിയായി വെള്ളിക്കൊലുസ്സുകൾ പികനാദങ്ങൾ മുഴക്കിക്കൊണ്ടിരുന്നു.... ആവേശത്തോടെ ഓടിയങ്കണത്തിലെത്തിയ ശ്രീലക്ഷ്മിയുടെ നയനങ്ങളിൽ ഒരു ബനിയനും വെള്ളമുണ്ടും ധരിച്ചു തലയിലൊരു തൊപ്പിയും വച്ച് ബൈക്കിൽ നിന്നുമിറങ്ങുന്ന ദേവദത്തന്റെ രൂപം പതിഞ്ഞു കഴിഞ്ഞിരുന്നു.... തീർത്ഥാടനം കഴിഞ്ഞു തന്റെ വീട്ടിലേക്ക് രാവിലെയെത്തി ഫ്രഷായി എത്രയും പെട്ടെന്ന് ശ്രീലക്ഷ്മിയുടെ വീട്ടിലേക്ക് വണ്ടിയോടിച്ചു വന്നിറങ്ങുമ്പോൾ അവന്റെ മനസ്സവളെ കാണുവാൻ തുടിച്ചു കൊണ്ടിരിക്കുകയായിരുന്നു. അങ്കണത്തിൽ ബൈക്ക് വച്ചിറങ്ങുമ്പോൾ ശ്രീലക്ഷ്മിയൊന്നിറങ്ങി വന്നിരുന്നുവെങ്കിലെന്ന് മനസ്സിൽ വൃഥാ ആഗ്രഹിച്ച തന്റെ മുന്നിലേക്ക് അഴിഞ്ഞു വീണ നീണ്ടിടതൂർന്ന കുന്തളങ്ങളുമായി ദാവണിയും ചുറ്റി നീലോൽപ്പല മിഴികളിലൊരായിരം നെയ്ത്തിരിനാളങ്ങളുടെ അംശുക്കളണിഞ്ഞു ആനന്ദത്തോടെ പങ്കജബാന്ധവമയൂഖവദനയായി എത്തിച്ചേർന്ന ശ്രീലക്ഷ്മിയെ കണ്ടപ്പോൾ ദേവദത്തൻ ആമോദചിത്തനായവളെ നോക്കിയൊരു പുഞ്ചിരിയയച്ചു.... പരസ്പരം മിഴികൾ കൊരുത്തു കൊണ്ട് നിൽക്കുമ്പോൾ അവരുടെ മിഴികൾക്ക് പലതും പറയുവാനുണ്ടായിരുന്നു..... ദേവദത്തനിൽ നിന്നും മിഴികളെടുക്കാതെ നോട്ടമയച്ചു നിന്ന ശ്രീലക്ഷ്മി പൊടുന്നനെ ദേവദത്തന്റെ നെഞ്ചിലേക്ക് വീണവനെ ഇറുക്കിപ്പിടിച്ചു കൊണ്ട് നിന്നു.... ശ്രീലക്ഷ്മിയുടെ അപ്രതീക്ഷിതമായ പ്രവൃത്തിയിൽ ദേവദത്തൻ ഇതികർത്തവ്യമൂഢനായി നിന്നു പോയി നിമിഷങ്ങളോളം.... "ദേവേട്ടാ... എവിടെയായിരുന്നു ഇത്ര ദിവസം..?ദേവേട്ടന്റെ ലച്ചുവെത്രത്തോളം വിഷമിച്ചുവെന്നറിയാമോ"...? നീരണിഞ്ഞ മിഴികളോടെ ദേവദത്തന്റെ നെഞ്ചിലേക്ക് മുഖമമർത്തി അവന്റെ ഹൃദയകമലദലങ്ങൾ മുഴക്കുന്ന തന്റെ നാമമണിഞ്ഞ മർമ്മരങ്ങളെ തന്റെ ശ്രവണപുടങ്ങളിലേക്കാവാഹിക്കവേ ശ്രീലക്ഷ്മിയുടെ അധരങ്ങളിൽ നിന്നും പരിഭവങ്ങളുടെ ചമയമണിഞ്ഞ ചോദ്യങ്ങളായി വാക്കുകൾ പൊഴിഞ്ഞു വീണു കൊണ്ടിരുന്നു.... കുറച്ച് ദിവസങ്ങൾക്കു മുമ്പ് ചിന്തിച്ചതെല്ലാം ദേവദത്തനെ കണ്ട നിമിഷത്തിൽ മറന്നു പോയിരുന്നു... കണ്ട മാത്രയിൽ തന്നെയും കെട്ടിപ്പിടിച്ചു തന്റെ നെഞ്ചിലേക്ക് മുഖമമർത്തിക്കരയുന്ന ശ്രീലക്ഷ്മിയുടെ പ്രവൃത്തിയിൽ ദേവദത്തനൊന്ന് പകച്ചു... രോഗാവസ്ഥയിൽ പലപ്പോഴും ലച്ചുവിത് പോലെ ചെയ്തിട്ടുണ്ടെങ്കിലും രോഗാവസ്ഥ പൂർണ്ണമായും മാറിയതിനു ശേഷമിതാദ്യമായാണ്. പൂർണമായും പൂർവസ്ഥിതിയിൽ എത്തിയതിനു ശേഷം ലച്ചു തന്നോട് ചെറുതായൊരു അകലം പാലിച്ചിരുന്നു. എന്തോ അവളെ തടയുന്ന പോലെ തനിയ്ക്കനുഭവപ്പെടുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ ലച്ചു പരിഭവത്തോടെ സംസാരിക്കുന്നത് രോഗമുള്ളപ്പോൾ സംസാരിക്കുന്ന പോലെയാണ്... ദേവദത്തനൊരു പകപ്പോടെ ചിന്തിച്ചു.. "ലച്ചൂ... ലച്ചൂ"...തന്റെ നെഞ്ചിലേക്ക് മുഖമമർത്തിക്കരയുന്ന ശ്രീലക്ഷ്മിയുടെ ചുമലിൽ പതിയെ തട്ടിക്കൊണ്ടു ദേവദത്തനവളെ വിളിച്ചു... ശ്രീലക്ഷ്മി നീരണിഞ്ഞ നയനങ്ങളോടെ തന്റെ ശിരസ്സുയർത്തി ദേവദത്തനെ നോക്കി... "ലച്ചൂ... എന്തിനാ കരയുന്നത് "...? ശ്രീലക്ഷ്മിയുടെ മിഴികളിലെ അശ്രുകണങ്ങളെ തൂത്ത് കൊണ്ട് ദേവദത്തനൊരു പുഞ്ചിരിയോടെ അവളോട് തിരക്കി... "ദേവേട്ടാ.... എത്ര ദിവസമായി ദേവേട്ടൻ പോയിട്ട് "...? "ഒരു വാക്ക് പോലുമെന്നോട് പറഞ്ഞില്ലല്ലോ. ഞാനെത്രത്തോളം വിഷമിച്ചു എന്നറിയാമോ"..ശ്രീലക്ഷ്മി ദേവദത്തന്റെ മിഴികളിലേക്ക് തന്റെ നോട്ടമയച്ചു കൊണ്ട് മൊഴിഞ്ഞു... ഉപബോധമനസ്സിൽ തന്നെ സ്നേഹിച്ചിരുന്ന ലച്ചുവിന്റെ ബോധമനസ്സിലും തന്നോടുള്ള പ്രണയം പൂവിട്ടിരിക്കുന്നു... ശ്രീലക്ഷ്മിയുടെ സംസാരത്തിൽ ആനന്ദചിത്തനായ് ദേവദത്തൻ ചിന്തിച്ചു... "ലച്ചൂ... ഞാനൊരു തീർത്ഥയാത്ര പോയിരിക്കുവായിരുന്നു. കുറച്ച് ക്ഷേത്രങ്ങളിൽ പോയി. തന്റെയസുഖം പൂർണ്ണമായും ഭേദമായാൽ അവിടൊക്കെ പോകാമെന്നു വഴിപാട് നേർന്നിരുന്നു ഞാൻ. തന്നോട് പറയുവാൻ കഴിഞ്ഞില്ല"...ദേവദത്തനൊരു വാത്സ്യത്തോടെ ശ്രീലക്ഷ്മിയ്ക്ക് നേരെ മന്ദഹാസമയച്ചു കൊണ്ട് മറുപടി നൽകി... ദേവദത്തന്റെ മറുപടിയിലും തന്നോടുള്ള കരുതലിലും ശ്രീലക്ഷ്മിയുടെ മനം നിറഞ്ഞു... അപ്പോഴാണ് ശ്രീലക്ഷ്മി ദേവദത്തനെ ഒന്ന് കൂടി ശ്രദ്ധിച്ചത്. ദേവദത്തൻ തൊപ്പി കൊണ്ട് മറച്ച തല മുണ്ഡനം ചെയ്തിട്ടുണ്ടെന്ന്. അടുത്ത നിമിഷമവൾ ദേവദത്തന്റെ തലയിൽ നിന്നും തൊപ്പിയെടുത്തു മാറ്റി. അത്യാവശ്യം നല്ല മുടിയുണ്ടായിരുന്ന തല മുണ്ഡനം നടത്തിയത് കണ്ട ശ്രീലക്ഷ്മിയൊന്ന് പകച്ചു.... "ദേവേട്ടാ... ഇത് "....? ഒരു പകപ്പോടെ ദേവദത്തനെ നോക്കിക്കൊണ്ടവന്റെ മുണ്ഡനം ചെയ്ത ശിരസ്സിലേക്ക് തന്റെ വിരൽ ചൂണ്ടിക്കൊണ്ട് ശ്രീലക്ഷ്മി തിരക്കി... "ലച്ചൂ... ഞാനൊന്ന് തിരുപ്പതി പോയി. നിന്റെ രോഗം ഭേദമായാൽ എന്റെ മുടി സമർപ്പിക്കാമെന്ന് വഴിപാട് നേർന്നിരുന്നു. പിന്നെ ഗുരുവായൂർ ശയനപ്രദക്ഷിണം അങ്ങനെ പല ക്ഷേത്രങ്ങളിലേക്കും നേർച്ചയുണ്ടായിരുന്നു. രണ്ടാഴ്ചയോളം വിവിധക്ഷേത്രങ്ങളിൽ നേർന്ന വഴിപാടുകൾ നടത്താനുള്ള തീർത്ഥാടനത്തിലായിരുന്നു"...ശ്രീലക്ഷ്മിയുടെ നീലനയനങ്ങളിലേക്ക് നോക്കിയൊന്ന് മന്ദഹസിച്ചു കൊണ്ട് ദേവദത്തൻ മൊഴിഞ്ഞു... തനിയ്ക്ക് വേണ്ടി നേർച്ചയായി തല മുണ്ഡനം നടത്തിയത് കേട്ട നിമിഷത്തിൽ ശ്രീലക്ഷ്മിയുടെ മിഴികൾ വീണ്ടും നിറഞ്ഞു തുളുമ്പി... ഉള്ളിൽ നിന്നുമുയർന്ന വിതുമ്പലടക്കിക്കൊണ്ട് ശ്രീലക്ഷ്മി ദേവദത്തന്റെ തലയിൽ തന്റെ കരാംഗുലികളാൽ അരുമയായൊന്നു തഴുകി... അവന്റെ തലയിൽ തലോടുമ്പോൾ അടക്കി നിർത്തിയ വിതുമ്പൽ അടക്കുവാൻ കഴിയാതെയൊരു പൊട്ടിക്കരച്ചിലോടെ ശ്രീലക്ഷ്മി ദേവദത്തന്റെ നെഞ്ചിലേക്ക് വീണവനെ ആഞ്ഞു പുൽകി.... "ദേവേട്ടാ.... ദേവേട്ടനെയൊരുപാട് അവഗണിച്ചിട്ടുണ്ട് ഞാൻ എന്നിട്ടും എനിക്ക് വേണ്ടി ദേവേട്ടനിതൊക്കെ ചെയ്യുമ്പോൾ കുറ്റബോധം കൊണ്ട് നീറുവാ ഞാൻ. ദേവേട്ടനെ കാണാൻ കഴിയാതെ മനസ്സ് നുറുങ്ങുന്ന വേദനയോടെയാ ഞാനിത്രയും ദിവസം തള്ളിനീക്കിയത്. ദേവേട്ടനെ കാണാതെയിരുന്നപ്പോൾ എന്റെ ശക്തിയെല്ലാം ചോർന്നു പോകുന്നത് പോലെ തോന്നിയെനിയ്ക്ക്. ദേവേട്ടനെന്നോട് ദേഷ്യം കാണുമെന്നു പോലും ഞാൻ ചിന്തിച്ചു പോയി. അവസാനം ഞാനവഗണിച്ച ദേവേട്ടൻ മാത്രമേ എനിയ്ക്ക് തുണയായിട്ടുണ്ടായുള്ളൂ. ദേവേട്ടന്റെ ലച്ചുവിനോട് ക്ഷമിയ്ക്ക് ദേവേട്ടാ".... ദേവദത്തനെയിറുക്കിപ്പിടിച്ച ശ്രീലക്ഷ്മിയിൽ നിന്നുമൊരു പൊട്ടിക്കരച്ചിലോടെ വാക്കുകൾ അടന്നു വീണുകൊണ്ടിരുന്നു.... ദേവദത്തന്റെ മനസ്സിൽ ആനദത്തിൻ ദേവദുന്ദുഭികൾ ഭേരി മുഴക്കിക്കൊണ്ടിരുന്നു... തന്നെ കാണുവാൻ പറ്റാത്ത വിധത്തിൽ ലച്ചുവിന്റെ ബോധമനസ്സിൽ താൻ നിറഞ്ഞിരിക്കുന്നു. ഒരുപാട് വ്യസനത്തോടെ ഒരിക്കൽ തനിയ്ക്ക് നഷ്ടമാവുമെന്ന് കരുതിയ തന്റെ മനോസോപനത്തിൽ അരങ്ങ് തകർക്കുന്ന നർത്തകിയുടെ ബോധമനസ്സിലിപ്പോൾ താൻ മാത്രം...മനസ്സിൽ അലയടിച്ച പ്രണയസാഗരവീചികളോടെ ദേവദത്തൻ മനസ്സിലാമോദത്തോടെ ചിന്തിച്ചു.... "ലച്ചൂ.... നിന്റെ ദേവേട്ടനീ ജന്മം നിന്നെ വെറുക്കുവാൻ കഴിയില്ല മോളെ. നിനക്ക് പൂർണ്ണമായും ഭേദമായപ്പോൾ ഒന്നും വൈകിക്കേണ്ടെന്ന് കരുതി ഇറങ്ങിയതാ ഞാൻ. തിരിച്ചു വന്നിട്ടെല്ലാം പറയാമെന്നു കരുതി. ഫോൺ ചെയ്‌ത് നിന്നെയറിയിക്കുവാനൊന്നും സമയം കിട്ടിയില്ല"...ദേവദത്തൻ ശ്രീലക്ഷ്മിയുടെ ചുമലിൽ തലോടിയാശ്വസിപ്പിച്ചു കൊണ്ട് മൊഴിഞ്ഞു... തുടർന്ന് ദേവദത്തൻ ശ്രീലക്ഷ്മിയുടെ മുഖം തന്റെ നെഞ്ചിൽ നിന്നുമുയർത്തി അവളുടെ മിഴികൾ തുടച്ചു കൊടുത്തു.... "ലച്ചൂ.... അന്ന് നീയവഗണിച്ചതൊരു തെറ്റായിട്ട് ഞാൻ ചിന്തിച്ചിട്ട് പോലുമില്ല. നിന്റെ സ്ഥാനത്ത് ആരാണെങ്കിലും അങ്ങനെ മാത്രമേ ചിന്തിക്കൂ. എന്നെയവഗണിച്ചുവെന്ന് നീ പറയുന്ന സമയത്തും നീയെന്നെ പലപ്പോഴും നിന്റെ മിഴികളാൽ തേടുന്നത് ഞാനറിയുന്നുണ്ടായിരുന്നു. അതിനെ കുറിച്ചോർത്ത് ഒരിക്കലും സങ്കടപ്പെടരുത്"...ശ്രീലക്ഷ്മിയുടെ നയനങ്ങളിലേക്ക് നോട്ടമയച്ചു കൊണ്ട് ദേവദത്തൻ മൊഴിഞ്ഞു... നിമിഷങ്ങളോളം ദേവദത്തന്റെ മിഴികൾ ശ്രീലക്ഷ്മിയുടെ മിഴികളുമായി കൊരുത്തുകൊണ്ടിരുന്നു.... അവന്റെ മിഴികളിൽ നിന്നുമുതിരുന്ന പ്രണയത്തിൻ ഗഭസ്ഥികളുടെ പ്രവാഹത്തിൽ ത്രപാമുഖിയായ ശ്രീലക്ഷ്മിയൊരു ചെറുചിരിയോടെ തന്റെ ശിരസ്സ് കുനിച്ചു.. "മോനെ ദേവാ... മോനെവിടെയായിരുന്നു ഇത്രയും ദിവസം"...സാവിത്രിയുടെ ശബ്ദം ദേവദത്തനെയും ശ്രീലക്ഷ്മിയേയും സ്ഥലകാലബോധത്തിലേക്ക് എത്തിച്ചു.... താനിപ്പോഴും ദേവദത്തനെ ഇറുക്കിപ്പിടിച്ചിരിക്കുകയാണെന്ന് തിരിച്ചറിഞ്ഞ ശ്രീലക്ഷ്മിയൊരു ജാള്യതയോടെ അവനിൽ നിന്നുമകന്നു മാറി... ദേവദത്തൻ സാവിത്രിയോട് താൻ തീർത്ഥാടനം നടത്തുവാൻ പോയതും വഴിപാട് നടത്തിയതുമെല്ലാം വിവരിച്ചു.... ദേവദത്തന്റെ വിവരണവും മുണ്ഡനം ചെയ്ത ശിരസ്സുമെല്ലാം കണ്ട സാവിത്രിയുടെ മനസ്സിലവനോട് നിറഞ്ഞ നന്ദി ആനന്ദാശ്രുക്കളായി മിഴികളിൽ നിറച്ചു... ദേവദത്തൻ തന്റെ ബൈക്കിൽ നിന്നുമൊരു തുണി ബാഗ് എടുത്ത് സാവിത്രിയുടെ കൈയിൽ കൊടുത്തു. എന്നിട്ട് അവരുടെ മിഴികൾ തുടച്ചു.... "അമ്മേ... ഒരുപാട് കരഞ്ഞതല്ലേ ഇനി വേണ്ട. പ്രസാദമാണ് ഈ ബാഗിലുള്ളത്. അമ്മയെനിയ്ക്കു അമ്മയുടെ സ്പെഷ്യൽ ചായ ഉണ്ടാക്കിത്തന്നേ വേഗം"...ദേവദത്തൻ സാവിത്രിയെ തന്നോട് ചേർത്ത് പിടിച്ചൊരു കപടഗൗരവത്തോടെ മൊഴിഞ്ഞു... സാവിത്രിയൊന്ന് പുഞ്ചിരിച്ചു കൊണ്ട് തന്റെ മിഴികൾ തുടച്ചു... തുടർന്ന് ദേവദത്തൻ സാവിത്രിയെയും ചേർത്ത് പിടിച്ചു കൊണ്ട് അങ്കണത്തിൽ നിന്നും പൂമുഖം ലക്ഷ്യമാക്കി നീങ്ങി. അവരുടെ പുറകെ ശ്രീലക്ഷ്മിയും.... ദേവേട്ടനെ ആദ്യമായി കണ്ട നിമിഷമാ കണ്ണുകൾ തന്നെയാകർഷിക്കുന്നത് പോലെ തനിയ്ക്കുളവായിരുന്നു. അന്ന് താനൊരു നീരസത്തോടെ പെരുമാറിയ മനുഷ്യനിന്ന് തന്റെ ആയുർസുഖങ്ങൾക്ക് വേണ്ടി ക്ഷേത്രദർശനങ്ങളും വഴിപാടുകളും നടത്തി വന്നിരിക്കുന്നു....മുന്നിൽ സാവിത്രിയേയും ചേർത്ത് പിടിച്ചു കൊണ്ട് നടക്കുന്ന ദേവദത്തനെ നോക്കിക്കൊണ്ട് ശ്രീലക്ഷ്മി ചിന്തിച്ചു.... ആദ്യമായ് കണ്ട നിമിഷം മുതൽ ദേവേട്ടൻ തന്റെ അമ്മയെ അമ്മേ എന്ന് തന്നെയാണ് വിളിക്കുന്നത്. അമ്മയ്ക്ക് ദേവേട്ടനോടന്ന് തൊട്ടേയൊരു പ്രത്യേക താല്പര്യമാണ്. ദേവേട്ടനെ കാണുമ്പോഴുള്ള അമ്മയുടെ മുഖഭാവങ്ങളിൽ അറിയാം അമ്മയെത്രത്തോളം ദേവേട്ടനിലെല്ലാ കാര്യത്തിലും വിശ്വാസമർപ്പിച്ചിരിക്കുന്നു എന്ന്....ദേവദത്തനെ ആദ്യമായ് ഈ പൂമുഖത്ത് വച്ചു കണ്ട നിമിഷം നടന്ന കാര്യങ്ങൾ ശ്രീലക്ഷ്മിയൊരു പുഞ്ചിരിയോടെ അവരുടെ പുറകിലായ് നടക്കുന്നതിനിടയിൽ ചിന്തിച്ചു... ================================== പൂമുഖത്തേക്ക് കയറിയപ്പോൾ ദേവദത്തനവിടെ കസേരയിലിരുന്നു. സാവിത്രി ദേവദത്തനുള്ള ചായ ഉണ്ടാക്കിക്കൊണ്ട് വരാമെന്നും പറഞ്ഞു അകത്തേക്ക് നടന്നു. ശ്രീലക്ഷ്‌മിയും അമ്മയെ അനുഗമിച്ചു... അകത്തേക്ക് കയറിയ ശ്രീലക്ഷ്മി അമ്മയുടെ കൂടെ അടുക്കളയിലേക്ക് പോകുന്നതിനു പകരം തന്റെ മുറിയിൽ കയറി മേശക്കരികിലിരുന്ന് ഓരോന്നോർത്തു കൊണ്ടിരുന്നു. അവൾ കുറച്ച് ദിവസം മുമ്പ് താനെന്തോ കുറിച്ചിട്ടിരുന്ന കടലാസ് പേജ് കൈയിലെടുത്തു. അതിലേ വാക്കുകളിലേക്കൊരു പുഞ്ചിരിയോടെ തന്റെ നീലാംബുജ നയനങ്ങളോടിച്ചു കൊണ്ടിരുന്നു.... അക്ഷരങ്ങളിലേക്ക് നയനങ്ങളോടിക്കവേ ശ്രീലക്ഷ്മിയ്ക്ക് അവളുടെ മനസ്സ് പ്രണയത്തിൻ അമരതരുപുഷ്പങ്ങൾ വൃഷ്ടിയായി പെയ്തു നിറയുന്നത് പോലെയുളവായിക്കൊണ്ടിരുന്നു... "ലച്ചൂ"... അപ്രതീക്ഷിതമായി ദേവദത്തന്റെ വിളി കേട്ടൊന്ന് പകച്ച ശ്രീലക്ഷ്മിയവന്റെ നേരെ നോക്കിയെഴുന്നേറ്റു. എഴുന്നേൽക്കുന്നതിനിടയിൽ അവളൊരു വിധത്തിൽ ദേവദത്തൻ കാണാതെയാ കടലാസ് കഷണമൊളിപ്പിച്ചു.... "ലച്ചൂ... തനിയ്ക്ക് തരാനായി കൊണ്ട് വന്നതായിരുന്നു ഇത്.ബൈക്കിൽ നിന്നുമെടുക്കാൻ മറന്നു പോയി ഇല്ലെങ്കിൽ അവിടെ വച്ചു തന്നെ തന്നേനെ"....ദേവദത്തനൊരു കുഞ്ഞു പുസ്തകം ശ്രീലക്ഷ്മിയ്ക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.... ശ്രീലക്ഷ്മി ദേവദത്തനെ നോക്കിയൊന്ന് ചിരിച്ചു കൊണ്ടൊരു കൈ നീട്ടി ധൃതിയിലത് വാങ്ങി. അവളാ പുസ്തകം നോക്കി. ലളിതാസഹസ്രനാമത്തിന്റെ ചെറിയൊരു പതിപ്പ്.... "ദേവേട്ടാ... താങ്ക്സ് "... ദേവദത്തനോട് നന്ദി പറയുമ്പോൾ അവളറിയാതെ വെപ്രാളത്തിലകപ്പെട്ടു... ശ്രീലക്ഷ്മിയുടെ വെപ്രാളവും പരുങ്ങലും ശ്രദ്ധിച്ച ദേവദത്തനവളെയൊരു സംശയത്തോടെ നോക്കി... "ലച്ചൂ... തനിയ്ക്കെന്ത് പറ്റി"...? "താനെന്തിനാ പരുങ്ങുന്നത് "...? ദേവദത്തൻ സംശയം കലർന്ന മുഖഭാവത്തോടെ ശ്രീലക്ഷ്മിയോട് തിരക്കി... "ഒന്നുമില്ല ദേവേട്ടാ... ഒട്ടും പ്രതീക്ഷിക്കാതെ ദേവേട്ടനെ കണ്ടപ്പോൾ ഞാനൊന്ന് വെപ്രാളപ്പെട്ടു പോയതാണ്.. അല്ലാതെ വേറൊന്നുമില്ല"....ശ്രീലക്ഷ്മി ദേവദത്തന് മറുപടി നൽകി... "ലച്ചൂ... തനിയ്ക്ക് കള്ളം പറയുവാനറിയില്ല പ്രത്യേകിച്ച് എന്നോട്. അതൊന്നുമല്ലെന്ന് എനിക്കറിയാം... എന്താണ് തന്റെ മറ്റേ കൈയിൽ"...ശ്രീലക്ഷ്‌മിയുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിയോടെ ദേവദത്തൻ തിരക്കി... ശ്രീലക്ഷ്മി ഒന്നുമില്ലെന്ന് തലയാട്ടി.... മറുപടിയായി ദേവദത്തനൊന്നും പറയാതെ ചൊടിയിലണിഞ്ഞ ചിരിയോടെ ശ്രീലക്ഷ്മിയ്ക്കടുത്തേക്ക് വന്നു. ശ്രീലക്ഷ്മിയുടെ അനുവാദത്തിന് കാക്കാതെ അവൾ പുറകോട്ടാക്കി മറച്ചു പിടിച്ചിരുന്ന കൈയിൽ പിടിച്ചു തന്റെ മുന്നിലേക്ക് കൊണ്ട് വന്ന ദേവദത്തൻ ശ്രീലക്ഷ്മിയൊരു കടലാസ് കൈയിൽ പിടിച്ചതായി ശ്രദ്ധിച്ചു... ദേവദത്തനാ കടലാസ് ബലമായി പിടിച്ചു വാങ്ങി. അവനേ തടയുവാൻ കഴിയാതെ അശക്തയായി നിന്നു പോയി ശ്രീലക്ഷ്മി... ആ കടലാസിലേക്ക് നോക്കിയ ദേവദത്തൻ അതിലെ അക്ഷരങ്ങളിലേക്ക് തന്റെ മിഴികളോടിച്ചു. മിഴികളോടിക്കുന്തോറും ദേവദത്തന്റെ മിഴികൾ തിളങ്ങി വദനത്തിൽ ആനന്ദത്തിൻ ഇന്ദ്രധനുസ്സിൻ സപ്തവർണ്ണങ്ങൾ പെയ്തിറങ്ങിക്കൊണ്ടിരുന്നു... "ലച്ചൂ... ഇത് താനെഴുതിയതാണോ"...? അടക്കാൻ കഴിയാത്ത ആഹ്ലാദത്തിൻ അലകൾ വാക്കുകളിലും മുഖത്തും നിറച്ച് കൊണ്ട് ദേവദത്തൻ ശ്രീലക്ഷ്മിയോട് ചോദിച്ചു... മറുപടിയൊന്നും പറയാതെ ശിരസ് താഴ്ത്തി നിന്ന ശ്രീലക്ഷ്മിയുടെ കപോലങ്ങളിൽ വ്രീളയുടെ അഗ്നിശിഖാവർണ്ണങ്ങൾ പെയ്തിറങ്ങിക്കൊണ്ടിരുന്നു... നമ്രശിരസ്കയായി തന്റെ രത്നാധരങ്ങളിൽ ഇലഞ്ഞിപ്പൂക്കളൊളിപ്പിച്ച ശ്രീലക്ഷ്മി അതേയെന്ന് തലയാട്ടി... മനസ്സിൽ നിറഞ്ഞ ആനന്ദത്തിൽ ആവേശഭരിതനായ ദേവദത്തൻ വീണ്ടുമാ അക്ഷരങ്ങളിലൂടെ തന്റെ മിഴികളോടിച്ചു കൊണ്ടിരുന്നു... ""മന്ദസ്മിതം തൂകിയ നിൻ വാക്മൊഴികൾക്കും തൂലികയിൽ നിന്നുമടരുന്ന വരികൾക്കും ദാഹിക്കുന്ന കകഞ്ജലമായ് മാറിയ ദിനങ്ങളിൽ... നീയില്ലാത്തയെൻ ദിനങ്ങൾ വ്യസനത്തിൻ മേചകാഭ്രങ്ങളാൽ നിറയവേ ബലക്ഷയം ഭവിച്ചു പതത്രങ്ങൾ കൊഴിഞ്ഞു ധരണിയിൽ വീണൊരു വിഹഗമായി ഞാനെൻ ദേവാ...."" ശ്രീലക്ഷ്‌മിയെഴുതിയ വരികളിൽ ദേവാ എന്ന വാക്ക് സ്പഷ്ടമാക്കി എഴുതിയിരുന്നു... പ്രണയം ദേവദത്തന്റെ മനസ്സിൽ ഉദരഥിതരംഗങ്ങളായ് നിറഞ്ഞപ്പോൾ അവനത് തന്റെ ദൃഷ്ടിയിലേക്കാവാഹിച്ചു ശ്രീലക്ഷ്മിയുടെ നേരെയയച്ചു. ദേവദത്തന്റെ പ്രണയമയൂഖങ്ങൾ നിറഞ്ഞ നോട്ടത്തിനു മുമ്പിൽ മന്ദാക്ഷമുഖിയായ ശ്രീലക്ഷ്മിയൊരു മൃദുമന്ദസ്മിതത്തോടെ മുഖം പൊത്തിക്കൊണ്ട് നിന്നു... "അച്ഛാ"...പൊടുന്നനെയുയർന്ന അഭിരാമിയുടെ വിളിയിൽ ദേവദത്തൻ തന്റെയോർമ്മകളിൽ നിന്ന് കൊണ്ടുള്ള വിവരണത്തിന്റെ മഞ്ചലിൽ നിന്നുമവരോഹിതനായി അഭിരാമിയേയും മിത്രയേയും നോക്കി... ഇരുവരും അമ്പരപ്പോടെ നിൽക്കുന്നത് കണ്ട ദേവദത്തനുള്ളിൽ ചിരിച്ചു കൊണ്ടിരുന്നു... "അച്ഛാ...അമ്മ അച്ഛനെ കുറിച്ച് വരികൾ എഴുതിയെന്നോ"...? അത്ഭുതമടക്കുവാൻ കഴിയാതെ അഭിരാമി ദേവദത്തനോട് തിരക്കി.... ദേവദത്തൻ പുഞ്ചിരിയോടെ അതേയെന്ന് തല കുലുക്കി.... തുടരും കണ്ണൂർകാരൻ ❤️❤️❤️ #📚 ട്വിസ്റ്റ് കഥകൾ #✍ തുടർക്കഥ #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ
❤️ഷാൻ റീ 😘എൻട്രി മാലാഖ
847 കണ്ടവര്‍
2 മണിക്കൂർ
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/Xb19Q3Z?d=n&ui=v64j8rk&e1=cഋതുനന്ദനം... Part 102 ദേവദത്തന്റെ വരികളിൽ നിന്നും മുഖമുയർത്തിയ ശ്രീലക്ഷ്മി മിഴികൾ തുടച്ചു കൊണ്ടെഴുന്നേറ്റു. തൊട്ടടുത്ത് കിടന്ന നോട്ട്ബുക്കിൽ നിന്നുമൊരു പേജ് കീറിയെടുത്തു. പേന കൊണ്ടെന്തോ കുത്തിക്കുറിക്കുവാൻ തുടങ്ങി.... മനസ്സിൽ നിറഞ്ഞ വാക്കുകൾ പകർത്തിയതിനു ശേഷമവൾ അതിലേക്കൊരു പുഞ്ചിരിയോടെ നോട്ടമയച്ചു.... പൊടുന്നനെ ശ്രീലക്ഷ്മിയുടെ മനസ്സിൽ താനിത് വരേ ചിന്തിച്ചതെല്ലാമോർത്തല്പം ജാള്യത നിറഞ്ഞു... ദേവേട്ടനെ താൻ സ്നേഹിക്കുന്നു പക്ഷേ മനസ്സ് കൊണ്ട് മറ്റൊരു പുരുഷനെ ആഗ്രഹിച്ച തന്നെപ്പോലെയൊരു പെണ്ണല്ല ദേവേട്ടന്റെ ജീവിതത്തിലേക്ക് വരേണ്ടത്. താൻ മനസ്സാൽ കളങ്കപ്പെട്ടവളാണ്. തന്നെപ്പോലെയൊരു പെൺകുട്ടിയല്ല ദേവേട്ടനർഹിക്കുന്നത്...കപോലങ്ങളിലേ ക്കൊഴുകിയ അസ്രകണങ്ങളെ പാണീതലത്താൽ തൂത്തുകൊണ്ട് ശ്രീലക്ഷ്‌മി ചിന്തിച്ചു... വീണ്ടുമൊരാഴ്ച്ച കൂടി കടന്നു പോയി. ദേവദത്തനെപ്പറ്റിയൊരു വിവരവുമില്ല. മിക്ക ദിവസവും ചന്ദ്രശേഖരനോടവൾ ദേവദത്തനെ കുറിച്ചന്വേഷിക്കുമെങ്കിലും നിരാശയിരുന്നു ഫലം.... മകളുടെ രോഗം ഭേദമായിട്ടവൾ പൂർണ്ണമായും പൂർവസ്ഥിതിയിലേക്ക് വന്നെങ്കിലും ചന്ദ്രശേഖരനും സാവിത്രിയ്ക്കും അവളുടെ പഴയത് പോലുള്ള കുസൃതികളൊന്നും കാണിക്കാത്തതൊരു നഷ്ടബോധമായി അലട്ടിക്കൊണ്ടിരുന്നു. എന്നാലും അധികം താമസിയാതെ മകളെ തിരിച്ചു കിട്ടിയതിൽ അവരോരുപാട് സന്തോഷിക്കുകയും ചെയ്തു. ഇരുവർക്കും അതിനൊക്കെ നന്ദി പറയുവാനുണ്ടായിരുന്നത് ദേവദത്തനോട് മാത്രമായിരുന്നു.... ദേവദത്തന്റെ അഭാവത്തിൽ ശ്രീലക്ഷ്മി വളരെ അസ്വസ്ഥയാവുന്നത് ശ്രദ്ധയിൽ പെട്ട ചന്ദ്രശേഖരനും സാവിത്രിയ്ക്കും മകളുടെ മനസ്സിൽ ദേവദത്തനെത്രത്തോളം നിറഞ്ഞിരിക്കുന്നു എന്നോർത്ത് ഒരേ സമയം അത്ഭുതവും ആനന്ദവും തോന്നി... രവിയുടെ മരണവാർത്ത കേട്ട് ബോധം കേട്ട് വീണ് ആരേയും തിരിച്ചറിയാതെ ആരോടും മിണ്ടാതെയിരുന്ന ശ്രീക്കുട്ടി ദേവനെ കണ്ട മാത്രയിൽ തിരിച്ചറിഞ്ഞത് തനിയ്ക്കും സാവിത്രിയ്ക്കും ഒരത്ഭുതമായിരുന്നു. തുടർന്നുള്ള ദിവസങ്ങളിലുള്ള ദേവന്റെ അവളോടുള്ള ഇടപെടൽ തന്നെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു... അവളുടെ കുസൃതികളെയെല്ലാം വളരെ ക്ഷമാപൂർവമൊരു പുഞ്ചിരിയോടെയായിരുന്നു അവൻ നേരിട്ടു കൊണ്ടിരുന്നത്. എത്ര ദിവസമാണ് ദേവൻ തന്റെ ജോലിയെല്ലാം ശ്രീക്കുട്ടിയ്ക്കായി മാറ്റി വച്ചത്. ഒരു ഘട്ടത്തിൽ തകർന്നു പോയ തനിയ്ക്കും സാവിത്രിയ്ക്കും ധൈര്യം പകർന്നു കൊണ്ടിരുന്നത് അവനാണ്. അവൻ ചെയ്ത ഉപകാരങ്ങൾക്ക് അവനോടുള്ള കടപ്പാട് ഒരിക്കലും തീരാത്തതാണ്...ചന്ദ്രശേഖരൻ പ്രതിസന്ധിഘട്ടത്തിൽ ദേവദത്തന്റെ സഹായങ്ങളെ നന്ദിപൂർവമോർത്തു... ================================== രണ്ട് ദിവസത്തിന് ശേഷവും ദേവദത്തനെ കുറിച്ചൊരു വിവരവുമറിയാത്ത വ്യസനത്തിൽ തന്റെ മുറിയിലിരിക്കുമ്പോൾ ശ്രീലക്ഷ്മിയുടെ മനസ്സിൽ ദേവദത്തനെന്താവുമൊന്ന് വിളിക്കുക പോലും ചെയ്യാത്തതെന്നും തന്നോടെന്തെങ്കിലും ദേഷ്യം കാണുമോയെന്നുമുള്ള ആകുലതയിലായിരുന്നു.... ദേവദത്തന്റെ സ്നേഹം താനർഹിക്കുന്നില്ലെന്ന് സ്വയം പറഞ്ഞു പഠിക്കുമ്പോഴും അവളുടെ അന്തരാത്മാവ് ചിന്തകൾക്ക് വിരുദ്ധമായി അവനെയൊന്ന് കാണുവാനായി തുടിച്ചു കൊണ്ടിരുന്നു.... കുറച്ചു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ വീടിന് കുറച്ചപ്പുറത്ത് നിന്നുമായൊരു ബൈക്കിന്റെ ഇരമ്പം അവളുടെ ശോത്രപുടങ്ങളിലേക്ക് ഇരച്ചെത്തി.... ആ ബൈക്കിന്റെ ശബ്ദം ശ്രവിച്ച ശ്രീലക്ഷ്‌മിയ്ക്ക് സന്തോഷമടക്കുവാൻ കഴിഞ്ഞില്ല..തന്നിലേക്കൊരു ശക്തിശാശ്വതത്വം സന്നിവേശിക്കുന്നത് പോലെയുളവായ അവളുടനെ എഴുന്നേറ്റ് അനിർവചനീയമായൊരു ഉത്സാഹത്തോടെ പൂമുഖത്തേക്ക് തന്റെ ചുവടുകൾ വച്ചു.... പ്രമദവനത്തിലേറി ഝടിതിയിൽ പൂമുഖത്തേക്ക് പദവിന്യാസം വയ്ക്കുന്ന അവളുടെ പാദസഹസ്രദളങ്ങൾക്ക് അകമ്പടിയായി വെള്ളിക്കൊലുസ്സുകൾ പികനാദങ്ങൾ മുഴക്കിക്കൊണ്ടിരുന്നു.... ആവേശത്തോടെ ഓടിയങ്കണത്തിലെത്തിയ ശ്രീലക്ഷ്മിയുടെ നയനങ്ങളിൽ ഒരു ബനിയനും വെള്ളമുണ്ടും ധരിച്ചു തലയിലൊരു തൊപ്പിയും വച്ച് ബൈക്കിൽ നിന്നുമിറങ്ങുന്ന ദേവദത്തന്റെ രൂപം പതിഞ്ഞു കഴിഞ്ഞിരുന്നു.... തീർത്ഥാടനം കഴിഞ്ഞു തന്റെ വീട്ടിലേക്ക് രാവിലെയെത്തി ഫ്രഷായി എത്രയും പെട്ടെന്ന് ശ്രീലക്ഷ്മിയുടെ വീട്ടിലേക്ക് വണ്ടിയോടിച്ചു വന്നിറങ്ങുമ്പോൾ അവന്റെ മനസ്സവളെ കാണുവാൻ തുടിച്ചു കൊണ്ടിരിക്കുകയായിരുന്നു. അങ്കണത്തിൽ ബൈക്ക് വച്ചിറങ്ങുമ്പോൾ ശ്രീലക്ഷ്മിയൊന്നിറങ്ങി വന്നിരുന്നുവെങ്കിലെന്ന് മനസ്സിൽ വൃഥാ ആഗ്രഹിച്ച തന്റെ മുന്നിലേക്ക് അഴിഞ്ഞു വീണ നീണ്ടിടതൂർന്ന കുന്തളങ്ങളുമായി ദാവണിയും ചുറ്റി നീലോൽപ്പല മിഴികളിലൊരായിരം നെയ്ത്തിരിനാളങ്ങളുടെ അംശുക്കളണിഞ്ഞു ആനന്ദത്തോടെ പങ്കജബാന്ധവമയൂഖവദനയായി എത്തിച്ചേർന്ന ശ്രീലക്ഷ്മിയെ കണ്ടപ്പോൾ ദേവദത്തൻ ആമോദചിത്തനായവളെ നോക്കിയൊരു പുഞ്ചിരിയയച്ചു.... പരസ്പരം മിഴികൾ കൊരുത്തു കൊണ്ട് നിൽക്കുമ്പോൾ അവരുടെ മിഴികൾക്ക് പലതും പറയുവാനുണ്ടായിരുന്നു..... ദേവദത്തനിൽ നിന്നും മിഴികളെടുക്കാതെ നോട്ടമയച്ചു നിന്ന ശ്രീലക്ഷ്മി പൊടുന്നനെ ദേവദത്തന്റെ നെഞ്ചിലേക്ക് വീണവനെ ഇറുക്കിപ്പിടിച്ചു കൊണ്ട് നിന്നു.... ശ്രീലക്ഷ്മിയുടെ അപ്രതീക്ഷിതമായ പ്രവൃത്തിയിൽ ദേവദത്തൻ ഇതികർത്തവ്യമൂഢനായി നിന്നു പോയി നിമിഷങ്ങളോളം.... "ദേവേട്ടാ... എവിടെയായിരുന്നു ഇത്ര ദിവസം..?ദേവേട്ടന്റെ ലച്ചുവെത്രത്തോളം വിഷമിച്ചുവെന്നറിയാമോ"...? നീരണിഞ്ഞ മിഴികളോടെ ദേവദത്തന്റെ നെഞ്ചിലേക്ക് മുഖമമർത്തി അവന്റെ ഹൃദയകമലദലങ്ങൾ മുഴക്കുന്ന തന്റെ നാമമണിഞ്ഞ മർമ്മരങ്ങളെ തന്റെ ശ്രവണപുടങ്ങളിലേക്കാവാഹിക്കവേ ശ്രീലക്ഷ്മിയുടെ അധരങ്ങളിൽ നിന്നും പരിഭവങ്ങളുടെ ചമയമണിഞ്ഞ ചോദ്യങ്ങളായി വാക്കുകൾ പൊഴിഞ്ഞു വീണു കൊണ്ടിരുന്നു.... കുറച്ച് ദിവസങ്ങൾക്കു മുമ്പ് ചിന്തിച്ചതെല്ലാം ദേവദത്തനെ കണ്ട നിമിഷത്തിൽ മറന്നു പോയിരുന്നു... കണ്ട മാത്രയിൽ തന്നെയും കെട്ടിപ്പിടിച്ചു തന്റെ നെഞ്ചിലേക്ക് മുഖമമർത്തിക്കരയുന്ന ശ്രീലക്ഷ്മിയുടെ പ്രവൃത്തിയിൽ ദേവദത്തനൊന്ന് പകച്ചു... രോഗാവസ്ഥയിൽ പലപ്പോഴും ലച്ചുവിത് പോലെ ചെയ്തിട്ടുണ്ടെങ്കിലും രോഗാവസ്ഥ പൂർണ്ണമായും മാറിയതിനു ശേഷമിതാദ്യമായാണ്. പൂർണമായും പൂർവസ്ഥിതിയിൽ എത്തിയതിനു ശേഷം ലച്ചു തന്നോട് ചെറുതായൊരു അകലം പാലിച്ചിരുന്നു. എന്തോ അവളെ തടയുന്ന പോലെ തനിയ്ക്കനുഭവപ്പെടുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ ലച്ചു പരിഭവത്തോടെ സംസാരിക്കുന്നത് രോഗമുള്ളപ്പോൾ സംസാരിക്കുന്ന പോലെയാണ്... ദേവദത്തനൊരു പകപ്പോടെ ചിന്തിച്ചു.. "ലച്ചൂ... ലച്ചൂ"...തന്റെ നെഞ്ചിലേക്ക് മുഖമമർത്തിക്കരയുന്ന ശ്രീലക്ഷ്മിയുടെ ചുമലിൽ പതിയെ തട്ടിക്കൊണ്ടു ദേവദത്തനവളെ വിളിച്ചു... ശ്രീലക്ഷ്മി നീരണിഞ്ഞ നയനങ്ങളോടെ തന്റെ ശിരസ്സുയർത്തി ദേവദത്തനെ നോക്കി... "ലച്ചൂ... എന്തിനാ കരയുന്നത് "...? ശ്രീലക്ഷ്മിയുടെ മിഴികളിലെ അശ്രുകണങ്ങളെ തൂത്ത് കൊണ്ട് ദേവദത്തനൊരു പുഞ്ചിരിയോടെ അവളോട് തിരക്കി... "ദേവേട്ടാ.... എത്ര ദിവസമായി ദേവേട്ടൻ പോയിട്ട് "...? "ഒരു വാക്ക് പോലുമെന്നോട് പറഞ്ഞില്ലല്ലോ. ഞാനെത്രത്തോളം വിഷമിച്ചു എന്നറിയാമോ"..ശ്രീലക്ഷ്മി ദേവദത്തന്റെ മിഴികളിലേക്ക് തന്റെ നോട്ടമയച്ചു കൊണ്ട് മൊഴിഞ്ഞു... ഉപബോധമനസ്സിൽ തന്നെ സ്നേഹിച്ചിരുന്ന ലച്ചുവിന്റെ ബോധമനസ്സിലും തന്നോടുള്ള പ്രണയം പൂവിട്ടിരിക്കുന്നു... ശ്രീലക്ഷ്മിയുടെ സംസാരത്തിൽ ആനന്ദചിത്തനായ് ദേവദത്തൻ ചിന്തിച്ചു... "ലച്ചൂ... ഞാനൊരു തീർത്ഥയാത്ര പോയിരിക്കുവായിരുന്നു. കുറച്ച് ക്ഷേത്രങ്ങളിൽ പോയി. തന്റെയസുഖം പൂർണ്ണമായും ഭേദമായാൽ അവിടൊക്കെ പോകാമെന്നു വഴിപാട് നേർന്നിരുന്നു ഞാൻ. തന്നോട് പറയുവാൻ കഴിഞ്ഞില്ല"...ദേവദത്തനൊരു വാത്സ്യത്തോടെ ശ്രീലക്ഷ്മിയ്ക്ക് നേരെ മന്ദഹാസമയച്ചു കൊണ്ട് മറുപടി നൽകി... ദേവദത്തന്റെ മറുപടിയിലും തന്നോടുള്ള കരുതലിലും ശ്രീലക്ഷ്മിയുടെ മനം നിറഞ്ഞു... അപ്പോഴാണ് ശ്രീലക്ഷ്മി ദേവദത്തനെ ഒന്ന് കൂടി ശ്രദ്ധിച്ചത്. ദേവദത്തൻ തൊപ്പി കൊണ്ട് മറച്ച തല മുണ്ഡനം ചെയ്തിട്ടുണ്ടെന്ന്. അടുത്ത നിമിഷമവൾ ദേവദത്തന്റെ തലയിൽ നിന്നും തൊപ്പിയെടുത്തു മാറ്റി. അത്യാവശ്യം നല്ല മുടിയുണ്ടായിരുന്ന തല മുണ്ഡനം നടത്തിയത് കണ്ട ശ്രീലക്ഷ്മിയൊന്ന് പകച്ചു.... "ദേവേട്ടാ... ഇത് "....? ഒരു പകപ്പോടെ ദേവദത്തനെ നോക്കിക്കൊണ്ടവന്റെ മുണ്ഡനം ചെയ്ത ശിരസ്സിലേക്ക് തന്റെ വിരൽ ചൂണ്ടിക്കൊണ്ട് ശ്രീലക്ഷ്മി തിരക്കി... "ലച്ചൂ... ഞാനൊന്ന് തിരുപ്പതി പോയി. നിന്റെ രോഗം ഭേദമായാൽ എന്റെ മുടി സമർപ്പിക്കാമെന്ന് വഴിപാട് നേർന്നിരുന്നു. പിന്നെ ഗുരുവായൂർ ശയനപ്രദക്ഷിണം അങ്ങനെ പല ക്ഷേത്രങ്ങളിലേക്കും നേർച്ചയുണ്ടായിരുന്നു. രണ്ടാഴ്ചയോളം വിവിധക്ഷേത്രങ്ങളിൽ നേർന്ന വഴിപാടുകൾ നടത്താനുള്ള തീർത്ഥാടനത്തിലായിരുന്നു"...ശ്രീലക്ഷ്മിയുടെ നീലനയനങ്ങളിലേക്ക് നോക്കിയൊന്ന് മന്ദഹസിച്ചു കൊണ്ട് ദേവദത്തൻ മൊഴിഞ്ഞു... തനിയ്ക്ക് വേണ്ടി നേർച്ചയായി തല മുണ്ഡനം നടത്തിയത് കേട്ട നിമിഷത്തിൽ ശ്രീലക്ഷ്മിയുടെ മിഴികൾ വീണ്ടും നിറഞ്ഞു തുളുമ്പി... ഉള്ളിൽ നിന്നുമുയർന്ന വിതുമ്പലടക്കിക്കൊണ്ട് ശ്രീലക്ഷ്മി ദേവദത്തന്റെ തലയിൽ തന്റെ കരാംഗുലികളാൽ അരുമയായൊന്നു തഴുകി... അവന്റെ തലയിൽ തലോടുമ്പോൾ അടക്കി നിർത്തിയ വിതുമ്പൽ അടക്കുവാൻ കഴിയാതെയൊരു പൊട്ടിക്കരച്ചിലോടെ ശ്രീലക്ഷ്മി ദേവദത്തന്റെ നെഞ്ചിലേക്ക് വീണവനെ ആഞ്ഞു പുൽകി.... "ദേവേട്ടാ.... ദേവേട്ടനെയൊരുപാട് അവഗണിച്ചിട്ടുണ്ട് ഞാൻ എന്നിട്ടും എനിക്ക് വേണ്ടി ദേവേട്ടനിതൊക്കെ ചെയ്യുമ്പോൾ കുറ്റബോധം കൊണ്ട് നീറുവാ ഞാൻ. ദേവേട്ടനെ കാണാൻ കഴിയാതെ മനസ്സ് നുറുങ്ങുന്ന വേദനയോടെയാ ഞാനിത്രയും ദിവസം തള്ളിനീക്കിയത്. ദേവേട്ടനെ കാണാതെയിരുന്നപ്പോൾ എന്റെ ശക്തിയെല്ലാം ചോർന്നു പോകുന്നത് പോലെ തോന്നിയെനിയ്ക്ക്. ദേവേട്ടനെന്നോട് ദേഷ്യം കാണുമെന്നു പോലും ഞാൻ ചിന്തിച്ചു പോയി. അവസാനം ഞാനവഗണിച്ച ദേവേട്ടൻ മാത്രമേ എനിയ്ക്ക് തുണയായിട്ടുണ്ടായുള്ളൂ. ദേവേട്ടന്റെ ലച്ചുവിനോട് ക്ഷമിയ്ക്ക് ദേവേട്ടാ".... ദേവദത്തനെയിറുക്കിപ്പിടിച്ച ശ്രീലക്ഷ്മിയിൽ നിന്നുമൊരു പൊട്ടിക്കരച്ചിലോടെ വാക്കുകൾ അടന്നു വീണുകൊണ്ടിരുന്നു.... ദേവദത്തന്റെ മനസ്സിൽ ആനദത്തിൻ ദേവദുന്ദുഭികൾ ഭേരി മുഴക്കിക്കൊണ്ടിരുന്നു... തന്നെ കാണുവാൻ പറ്റാത്ത വിധത്തിൽ ലച്ചുവിന്റെ ബോധമനസ്സിൽ താൻ നിറഞ്ഞിരിക്കുന്നു. ഒരുപാട് വ്യസനത്തോടെ ഒരിക്കൽ തനിയ്ക്ക് നഷ്ടമാവുമെന്ന് കരുതിയ തന്റെ മനോസോപനത്തിൽ അരങ്ങ് തകർക്കുന്ന നർത്തകിയുടെ ബോധമനസ്സിലിപ്പോൾ താൻ മാത്രം...മനസ്സിൽ അലയടിച്ച പ്രണയസാഗരവീചികളോടെ ദേവദത്തൻ മനസ്സിലാമോദത്തോടെ ചിന്തിച്ചു.... "ലച്ചൂ.... നിന്റെ ദേവേട്ടനീ ജന്മം നിന്നെ വെറുക്കുവാൻ കഴിയില്ല മോളെ. നിനക്ക് പൂർണ്ണമായും ഭേദമായപ്പോൾ ഒന്നും വൈകിക്കേണ്ടെന്ന് കരുതി ഇറങ്ങിയതാ ഞാൻ. തിരിച്ചു വന്നിട്ടെല്ലാം പറയാമെന്നു കരുതി. ഫോൺ ചെയ്‌ത് നിന്നെയറിയിക്കുവാനൊന്നും സമയം കിട്ടിയില്ല"...ദേവദത്തൻ ശ്രീലക്ഷ്മിയുടെ ചുമലിൽ തലോടിയാശ്വസിപ്പിച്ചു കൊണ്ട് മൊഴിഞ്ഞു... തുടർന്ന് ദേവദത്തൻ ശ്രീലക്ഷ്മിയുടെ മുഖം തന്റെ നെഞ്ചിൽ നിന്നുമുയർത്തി അവളുടെ മിഴികൾ തുടച്ചു കൊടുത്തു.... "ലച്ചൂ.... അന്ന് നീയവഗണിച്ചതൊരു തെറ്റായിട്ട് ഞാൻ ചിന്തിച്ചിട്ട് പോലുമില്ല. നിന്റെ സ്ഥാനത്ത് ആരാണെങ്കിലും അങ്ങനെ മാത്രമേ ചിന്തിക്കൂ. എന്നെയവഗണിച്ചുവെന്ന് നീ പറയുന്ന സമയത്തും നീയെന്നെ പലപ്പോഴും നിന്റെ മിഴികളാൽ തേടുന്നത് ഞാനറിയുന്നുണ്ടായിരുന്നു. അതിനെ കുറിച്ചോർത്ത് ഒരിക്കലും സങ്കടപ്പെടരുത്"...ശ്രീലക്ഷ്മിയുടെ നയനങ്ങളിലേക്ക് നോട്ടമയച്ചു കൊണ്ട് ദേവദത്തൻ മൊഴിഞ്ഞു... നിമിഷങ്ങളോളം ദേവദത്തന്റെ മിഴികൾ ശ്രീലക്ഷ്മിയുടെ മിഴികളുമായി കൊരുത്തുകൊണ്ടിരുന്നു.... അവന്റെ മിഴികളിൽ നിന്നുമുതിരുന്ന പ്രണയത്തിൻ ഗഭസ്ഥികളുടെ പ്രവാഹത്തിൽ ത്രപാമുഖിയായ ശ്രീലക്ഷ്മിയൊരു ചെറുചിരിയോടെ തന്റെ ശിരസ്സ് കുനിച്ചു.. "മോനെ ദേവാ... മോനെവിടെയായിരുന്നു ഇത്രയും ദിവസം"...സാവിത്രിയുടെ ശബ്ദം ദേവദത്തനെയും ശ്രീലക്ഷ്മിയേയും സ്ഥലകാലബോധത്തിലേക്ക് എത്തിച്ചു.... താനിപ്പോഴും ദേവദത്തനെ ഇറുക്കിപ്പിടിച്ചിരിക്കുകയാണെന്ന് തിരിച്ചറിഞ്ഞ ശ്രീലക്ഷ്മിയൊരു ജാള്യതയോടെ അവനിൽ നിന്നുമകന്നു മാറി... ദേവദത്തൻ സാവിത്രിയോട് താൻ തീർത്ഥാടനം നടത്തുവാൻ പോയതും വഴിപാട് നടത്തിയതുമെല്ലാം വിവരിച്ചു.... ദേവദത്തന്റെ വിവരണവും മുണ്ഡനം ചെയ്ത ശിരസ്സുമെല്ലാം കണ്ട സാവിത്രിയുടെ മനസ്സിലവനോട് നിറഞ്ഞ നന്ദി ആനന്ദാശ്രുക്കളായി മിഴികളിൽ നിറച്ചു... ദേവദത്തൻ തന്റെ ബൈക്കിൽ നിന്നുമൊരു തുണി ബാഗ് എടുത്ത് സാവിത്രിയുടെ കൈയിൽ കൊടുത്തു. എന്നിട്ട് അവരുടെ മിഴികൾ തുടച്ചു.... "അമ്മേ... ഒരുപാട് കരഞ്ഞതല്ലേ ഇനി വേണ്ട. പ്രസാദമാണ് ഈ ബാഗിലുള്ളത്. അമ്മയെനിയ്ക്കു അമ്മയുടെ സ്പെഷ്യൽ ചായ ഉണ്ടാക്കിത്തന്നേ വേഗം"...ദേവദത്തൻ സാവിത്രിയെ തന്നോട് ചേർത്ത് പിടിച്ചൊരു കപടഗൗരവത്തോടെ മൊഴിഞ്ഞു... സാവിത്രിയൊന്ന് പുഞ്ചിരിച്ചു കൊണ്ട് തന്റെ മിഴികൾ തുടച്ചു... തുടർന്ന് ദേവദത്തൻ സാവിത്രിയെയും ചേർത്ത് പിടിച്ചു കൊണ്ട് അങ്കണത്തിൽ നിന്നും പൂമുഖം ലക്ഷ്യമാക്കി നീങ്ങി. അവരുടെ പുറകെ ശ്രീലക്ഷ്മിയും.... ദേവേട്ടനെ ആദ്യമായി കണ്ട നിമിഷമാ കണ്ണുകൾ തന്നെയാകർഷിക്കുന്നത് പോലെ തനിയ്ക്കുളവായിരുന്നു. അന്ന് താനൊരു നീരസത്തോടെ പെരുമാറിയ മനുഷ്യനിന്ന് തന്റെ ആയുർസുഖങ്ങൾക്ക് വേണ്ടി ക്ഷേത്രദർശനങ്ങളും വഴിപാടുകളും നടത്തി വന്നിരിക്കുന്നു....മുന്നിൽ സാവിത്രിയേയും ചേർത്ത് പിടിച്ചു കൊണ്ട് നടക്കുന്ന ദേവദത്തനെ നോക്കിക്കൊണ്ട് ശ്രീലക്ഷ്മി ചിന്തിച്ചു.... ആദ്യമായ് കണ്ട നിമിഷം മുതൽ ദേവേട്ടൻ തന്റെ അമ്മയെ അമ്മേ എന്ന് തന്നെയാണ് വിളിക്കുന്നത്. അമ്മയ്ക്ക് ദേവേട്ടനോടന്ന് തൊട്ടേയൊരു പ്രത്യേക താല്പര്യമാണ്. ദേവേട്ടനെ കാണുമ്പോഴുള്ള അമ്മയുടെ മുഖഭാവങ്ങളിൽ അറിയാം അമ്മയെത്രത്തോളം ദേവേട്ടനിലെല്ലാ കാര്യത്തിലും വിശ്വാസമർപ്പിച്ചിരിക്കുന്നു എന്ന്....ദേവദത്തനെ ആദ്യമായ് ഈ പൂമുഖത്ത് വച്ചു കണ്ട നിമിഷം നടന്ന കാര്യങ്ങൾ ശ്രീലക്ഷ്മിയൊരു പുഞ്ചിരിയോടെ അവരുടെ പുറകിലായ് നടക്കുന്നതിനിടയിൽ ചിന്തിച്ചു... ================================== പൂമുഖത്തേക്ക് കയറിയപ്പോൾ ദേവദത്തനവിടെ കസേരയിലിരുന്നു. സാവിത്രി ദേവദത്തനുള്ള ചായ ഉണ്ടാക്കിക്കൊണ്ട് വരാമെന്നും പറഞ്ഞു അകത്തേക്ക് നടന്നു. ശ്രീലക്ഷ്‌മിയും അമ്മയെ അനുഗമിച്ചു... അകത്തേക്ക് കയറിയ ശ്രീലക്ഷ്മി അമ്മയുടെ കൂടെ അടുക്കളയിലേക്ക് പോകുന്നതിനു പകരം തന്റെ മുറിയിൽ കയറി മേശക്കരികിലിരുന്ന് ഓരോന്നോർത്തു കൊണ്ടിരുന്നു. അവൾ കുറച്ച് ദിവസം മുമ്പ് താനെന്തോ കുറിച്ചിട്ടിരുന്ന കടലാസ് പേജ് കൈയിലെടുത്തു. അതിലേ വാക്കുകളിലേക്കൊരു പുഞ്ചിരിയോടെ തന്റെ നീലാംബുജ നയനങ്ങളോടിച്ചു കൊണ്ടിരുന്നു.... അക്ഷരങ്ങളിലേക്ക് നയനങ്ങളോടിക്കവേ ശ്രീലക്ഷ്മിയ്ക്ക് അവളുടെ മനസ്സ് പ്രണയത്തിൻ അമരതരുപുഷ്പങ്ങൾ വൃഷ്ടിയായി പെയ്തു നിറയുന്നത് പോലെയുളവായിക്കൊണ്ടിരുന്നു... "ലച്ചൂ"... അപ്രതീക്ഷിതമായി ദേവദത്തന്റെ വിളി കേട്ടൊന്ന് പകച്ച ശ്രീലക്ഷ്മിയവന്റെ നേരെ നോക്കിയെഴുന്നേറ്റു. എഴുന്നേൽക്കുന്നതിനിടയിൽ അവളൊരു വിധത്തിൽ ദേവദത്തൻ കാണാതെയാ കടലാസ് കഷണമൊളിപ്പിച്ചു.... "ലച്ചൂ... തനിയ്ക്ക് തരാനായി കൊണ്ട് വന്നതായിരുന്നു ഇത്.ബൈക്കിൽ നിന്നുമെടുക്കാൻ മറന്നു പോയി ഇല്ലെങ്കിൽ അവിടെ വച്ചു തന്നെ തന്നേനെ"....ദേവദത്തനൊരു കുഞ്ഞു പുസ്തകം ശ്രീലക്ഷ്മിയ്ക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.... ശ്രീലക്ഷ്മി ദേവദത്തനെ നോക്കിയൊന്ന് ചിരിച്ചു കൊണ്ടൊരു കൈ നീട്ടി ധൃതിയിലത് വാങ്ങി. അവളാ പുസ്തകം നോക്കി. ലളിതാസഹസ്രനാമത്തിന്റെ ചെറിയൊരു പതിപ്പ്.... "ദേവേട്ടാ... താങ്ക്സ് "... ദേവദത്തനോട് നന്ദി പറയുമ്പോൾ അവളറിയാതെ വെപ്രാളത്തിലകപ്പെട്ടു... ശ്രീലക്ഷ്മിയുടെ വെപ്രാളവും പരുങ്ങലും ശ്രദ്ധിച്ച ദേവദത്തനവളെയൊരു സംശയത്തോടെ നോക്കി... "ലച്ചൂ... തനിയ്ക്കെന്ത് പറ്റി"...? "താനെന്തിനാ പരുങ്ങുന്നത് "...? ദേവദത്തൻ സംശയം കലർന്ന മുഖഭാവത്തോടെ ശ്രീലക്ഷ്മിയോട് തിരക്കി... "ഒന്നുമില്ല ദേവേട്ടാ... ഒട്ടും പ്രതീക്ഷിക്കാതെ ദേവേട്ടനെ കണ്ടപ്പോൾ ഞാനൊന്ന് വെപ്രാളപ്പെട്ടു പോയതാണ്.. അല്ലാതെ വേറൊന്നുമില്ല"....ശ്രീലക്ഷ്മി ദേവദത്തന് മറുപടി നൽകി... "ലച്ചൂ... തനിയ്ക്ക് കള്ളം പറയുവാനറിയില്ല പ്രത്യേകിച്ച് എന്നോട്. അതൊന്നുമല്ലെന്ന് എനിക്കറിയാം... എന്താണ് തന്റെ മറ്റേ കൈയിൽ"...ശ്രീലക്ഷ്‌മിയുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിയോടെ ദേവദത്തൻ തിരക്കി... ശ്രീലക്ഷ്മി ഒന്നുമില്ലെന്ന് തലയാട്ടി.... മറുപടിയായി ദേവദത്തനൊന്നും പറയാതെ ചൊടിയിലണിഞ്ഞ ചിരിയോടെ ശ്രീലക്ഷ്മിയ്ക്കടുത്തേക്ക് വന്നു. ശ്രീലക്ഷ്മിയുടെ അനുവാദത്തിന് കാക്കാതെ അവൾ പുറകോട്ടാക്കി മറച്ചു പിടിച്ചിരുന്ന കൈയിൽ പിടിച്ചു തന്റെ മുന്നിലേക്ക് കൊണ്ട് വന്ന ദേവദത്തൻ ശ്രീലക്ഷ്മിയൊരു കടലാസ് കൈയിൽ പിടിച്ചതായി ശ്രദ്ധിച്ചു... ദേവദത്തനാ കടലാസ് ബലമായി പിടിച്ചു വാങ്ങി. അവനേ തടയുവാൻ കഴിയാതെ അശക്തയായി നിന്നു പോയി ശ്രീലക്ഷ്മി... ആ കടലാസിലേക്ക് നോക്കിയ ദേവദത്തൻ അതിലെ അക്ഷരങ്ങളിലേക്ക് തന്റെ മിഴികളോടിച്ചു. മിഴികളോടിക്കുന്തോറും ദേവദത്തന്റെ മിഴികൾ തിളങ്ങി വദനത്തിൽ ആനന്ദത്തിൻ ഇന്ദ്രധനുസ്സിൻ സപ്തവർണ്ണങ്ങൾ പെയ്തിറങ്ങിക്കൊണ്ടിരുന്നു... "ലച്ചൂ... ഇത് താനെഴുതിയതാണോ"...? അടക്കാൻ കഴിയാത്ത ആഹ്ലാദത്തിൻ അലകൾ വാക്കുകളിലും മുഖത്തും നിറച്ച് കൊണ്ട് ദേവദത്തൻ ശ്രീലക്ഷ്മിയോട് ചോദിച്ചു... മറുപടിയൊന്നും പറയാതെ ശിരസ് താഴ്ത്തി നിന്ന ശ്രീലക്ഷ്മിയുടെ കപോലങ്ങളിൽ വ്രീളയുടെ അഗ്നിശിഖാവർണ്ണങ്ങൾ പെയ്തിറങ്ങിക്കൊണ്ടിരുന്നു... നമ്രശിരസ്കയായി തന്റെ രത്നാധരങ്ങളിൽ ഇലഞ്ഞിപ്പൂക്കളൊളിപ്പിച്ച ശ്രീലക്ഷ്മി അതേയെന്ന് തലയാട്ടി... മനസ്സിൽ നിറഞ്ഞ ആനന്ദത്തിൽ ആവേശഭരിതനായ ദേവദത്തൻ വീണ്ടുമാ അക്ഷരങ്ങളിലൂടെ തന്റെ മിഴികളോടിച്ചു കൊണ്ടിരുന്നു... ""മന്ദസ്മിതം തൂകിയ നിൻ വാക്മൊഴികൾക്കും തൂലികയിൽ നിന്നുമടരുന്ന വരികൾക്കും ദാഹിക്കുന്ന കകഞ്ജലമായ് മാറിയ ദിനങ്ങളിൽ... നീയില്ലാത്തയെൻ ദിനങ്ങൾ വ്യസനത്തിൻ മേചകാഭ്രങ്ങളാൽ നിറയവേ ബലക്ഷയം ഭവിച്ചു പതത്രങ്ങൾ കൊഴിഞ്ഞു ധരണിയിൽ വീണൊരു വിഹഗമായി ഞാനെൻ ദേവാ...."" ശ്രീലക്ഷ്‌മിയെഴുതിയ വരികളിൽ ദേവാ എന്ന വാക്ക് സ്പഷ്ടമാക്കി എഴുതിയിരുന്നു... പ്രണയം ദേവദത്തന്റെ മനസ്സിൽ ഉദരഥിതരംഗങ്ങളായ് നിറഞ്ഞപ്പോൾ അവനത് തന്റെ ദൃഷ്ടിയിലേക്കാവാഹിച്ചു ശ്രീലക്ഷ്മിയുടെ നേരെയയച്ചു. ദേവദത്തന്റെ പ്രണയമയൂഖങ്ങൾ നിറഞ്ഞ നോട്ടത്തിനു മുമ്പിൽ മന്ദാക്ഷമുഖിയായ ശ്രീലക്ഷ്മിയൊരു മൃദുമന്ദസ്മിതത്തോടെ മുഖം പൊത്തിക്കൊണ്ട് നിന്നു... "അച്ഛാ"...പൊടുന്നനെയുയർന്ന അഭിരാമിയുടെ വിളിയിൽ ദേവദത്തൻ തന്റെയോർമ്മകളിൽ നിന്ന് കൊണ്ടുള്ള വിവരണത്തിന്റെ മഞ്ചലിൽ നിന്നുമവരോഹിതനായി അഭിരാമിയേയും മിത്രയേയും നോക്കി... ഇരുവരും അമ്പരപ്പോടെ നിൽക്കുന്നത് കണ്ട ദേവദത്തനുള്ളിൽ ചിരിച്ചു കൊണ്ടിരുന്നു... "അച്ഛാ...അമ്മ അച്ഛനെ കുറിച്ച് വരികൾ എഴുതിയെന്നോ"...? അത്ഭുതമടക്കുവാൻ കഴിയാതെ അഭിരാമി ദേവദത്തനോട് തിരക്കി.... ദേവദത്തൻ പുഞ്ചിരിയോടെ അതേയെന്ന് തല കുലുക്കി.... തുടരും കണ്ണൂർകാരൻ ❤️❤️❤️❤️ #📔 കഥ #📙 നോവൽ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ
STORY BOARD
1.3K കണ്ടവര്‍
4 മണിക്കൂർ
*വാസുകിയം* ഭാഗം : 30 (¡¡) ✍️ ഗായത്രി വാസുകിയം ആമി രാത്രി തന്റെ റൂമിൽ ഇരിക്കുകയാണ് രശ്മി... കൈയിൽ ജപമാല കോർക്കുന്ന മാലയുണ്ട്... അവളുടെ റൂമിലേക്ക് അവളുടെ പപ്പ കടന്നു വന്നു... രശ്മി.... പപ്പാ..... എന്ത്‌ ഇരുപ്പാ മോളെ ഇത്... മര്യാദക്ക് ആഹാരം കഴിക്കുന്നില്ല, ആരോടും മിണ്ടാട്ടം ഇല്ലാതെ ഈ മുറിയിൽ... അവൾ അതിനു ചിരിക്കാൻ ശ്രമിച്ചു... മോളെ പോയവർ പോയി, ഞങ്ങൾക്കും വയസ്സായി.. ഇനി എത്ര നാൾ എന്നറിയില്ല...ഞങ്ങൾ കൂടെ ഇല്ലാതെ ആയാൽ എന്റെ മോൾ ഒറ്റപെട്ടു പോവും.... പപ്പാ പറഞ്ഞു വരുന്നത്... മോൾക്ക് ഒരു വിവാഹം.... അവൾ ഞെട്ടി, അവളുടെ മനസ്സിൽ അവളുടെ കുഞ്ഞിന്റെ തുടിപ്പും നീരദിന്റെ ക്രൂരതകളും തെളിഞ്ഞു.. അതിൽ അവൾ ഒന്ന് കിടുങ്ങി വിറച്ചു....... പപ്പാ.. അത്..... അവൾ ഒന്നും മിണ്ടാതെ നിന്നു... മോൾ ആലോചിച്ചു ഒരു തീരുമാനം എടുക്ക്.... അവൾ എന്ത്‌ ചെയ്യണം എന്നറിയാതെ കുഴങ്ങി....... രാവിലെ റൗണ്ട്സിനു പോയി തിരികെ വരുകയാണ് കാശി, ഇനി ഇന്ന് എമർജൻസി ഒന്നുമില്ലെങ്കിൽ അവൻ ഫ്രീ ആണ്....... പെട്ടന്ന് ആരോ അവന്റെ കൈയിൽ വലിച്ചു, സ്റ്റോർ റൂമിനകത്തേക്ക് ഇട്ടു... പെട്ടെന്ന് ഉള്ള നീക്കം അയതുകൊണ്ടു അവനു ഒന്നും ചെയ്യാൻ കഴിഞ്ഞില്ല...... ആരാ തന്നെ ഇവിടെയ്ക്ക് വലിച്ചു ഇടാൻ എന്ന് ആലോചിച്ചു നിന്നതും മുന്നിൽ നിൽക്കുന്ന ദക്ഷിണയെ കണ്ടു അവന്റെ ചുണ്ടിൽ ചിരി മിന്നി മാഞ്ഞു......... ദക്ഷിണ അവന്റെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കുകയായിരുന്നു..... കുറുമ്പ് ഒളിപ്പിക്കുന്ന ആ മുഖത്തേക്ക് തന്നെ നോക്കി നിൽകുമ്പോളാണ് ഒരു അലർച്ച കേട്ട് ഞെട്ടിയത്...... അത് ആരാന്നു നോക്കിയതും, വേറെ ആരുമല്ല അവളുടെ ദേവേട്ടനാണ് അലറിയത്.... കാശി :എന്തിനാ എന്നെ നീ ഇങ്ങോട്ട് വലിച്ചിട്ടേ........😏😉 ദക്ഷ :എന്റെ ചെവി പോണു, പയ്യ... എനിക്ക് കേൾക്കാം.....😬😏 കാശി :എങ്കിൽ പറ എന്തിനാ എന്നെ ഇതിനകത്തേക്ക് വലിച്ചിട്ടേ എന്ന്....😏 ദക്ഷ :അതോ ഒരു കാര്യം ചോദിക്കാൻ 😌 കാശി :എന്ത്‌ കാര്യം 🙈🤔😁 ദക്ഷ :ദേവി, കൂടെ നിക്കണേ, തപ്പി തടയരുതേ (ആത്മ ) ടോ, എനിക്ക് എന്താ ഒരു കുറവ്..... അവളുടെ ചോദ്യം കേട്ട് അവന്റെ റിലേ പോയി, ആദ്യമായിട്ടാണ് ഇങ്ങനെ ഒക്കെ സംസാരിക്കുന്നെ..... കാശി : അല്ല, നീ എപ്പോ എന്താ ചോദിച്ചേ....🤔🤔🤔 ദക്ഷ : തനിക്കു,ചെവി കേട്ടൂടെ.. കുറെ നാളായി ഞാൻ ഇങ്ങനെ നടക്കാൻ തുടങ്ങിയിട്ട്, മര്യാദക്ക് നോക്കണം വല്ല കുറവും ഉണ്ടോ..😏😏 കാശി : നിനക്ക് പ്രത്യേകിച്ച് കുറവ് ഒന്നുമില്ല.. പിന്നെ മണ്ടത്തരം കുറച്ചു കൂടുതൽ ആണ്..... ദക്ഷിണ അവനെ നോക്കി പുച്ഛിച്ചു 😏. ദക്ഷ : അപ്പൊ എനിക്ക് കുറവ് ഒന്നുമില്ല അല്ല... അവൾ അവന്റെ അടുത്തേക്ക് നടന്നോണ്ട് ചോദിച്ചു.. കാശി : ഇല്ലന്ന് ഞാൻ പറഞ്ഞല്ലോ... പിന്നെ എന്താ 😬 ദക്ഷ അവന്റെ നേരെ മുന്നിൽ വന്നു നിന്നു...... ദക്ഷ : എനിക്ക് ഒരു കുറവും ഇല്ലെങ്കിൽ പിന്നെ തനിക്കു എന്താ എന്നെ സ്നേഹിച്ചാൽ........ കാശി അവൾ കുറച്ചു ടൈം എടുത്തു കൺഫെസ്സ് ചെയ്യും എന്നാണ് കരുതിയെ...... പക്ഷെ എങ്ങനെ ഒന്ന് അവൻ പ്രതീക്ഷിച്ചില്ല..... അവളുടെ സ്വരമാണ് അവനെ ചിന്തകളിൽ നിന്ന് മോചിതനാക്കിയത്........ ദക്ഷ : എനിക്ക് ഉത്തരം തരണം....... കുറെ നാളായി ഞാൻ പിറകെ നടക്കാൻ തുടങ്ങിയിട്ട്, ഇത്തിരി എങ്കിലും ഉളിപ്പ് വേണം...... ഇവിടെ നിന്ന് ചിന്തിക്ക് ഞാൻ പോണു......😡😡 അവൻ ഒന്നും മിണ്ടാതെ എന്തോ ആലോചിച്ചു നിൽക്കുന്ന കണ്ടു ദേഷ്യം വന്നു തുടുത്തു നിൽക്കുകയാണ് ദക്ഷ.....അവൾ അവനെ മറികടന്നു പോകയതും പെട്ടന്ന് അവളെ ആരോ തിരിച്ചു നിർത്തി...... അവൾ തിരിഞ്ഞു നോക്കും മുൻപ് തന്നെ കാശി അവളെ ചുമ്മാരോട് ചേർത്ത് ലോക്ക് ചെയ്തു......... എന്താ...... ബാക്കി പറയാൻ കഴിയാത്തത് പോലെ അവന്റെ കണ്ണിൽ അവൾ കുരുങ്ങി പോയി, അവനും അവളുടെ കണ്ണിൽ തന്നെ നോക്കി നിൽക്കുകയായിരുന്നു...... ഇപ്പൊ നിനക്ക് ഒന്നും പറയണില്ല mrs. ദക്ഷിണ മഹാദേവൻ...🤔😏. കാശിയെ ഇത്ര അടുത്ത് കണ്ടതും അവൾക്ക് ദേഹം വിറയ്ക്കാൻ തുടങ്ങി... എന്താ പറയേണ്ടത് എന്ന് അറിയാതെ പോലെ....... എന്താ ഇപ്പൊ ഒന്നും ചോദിക്കണ്ടേ🤔... ദക്ഷിണ :അത്.... അത് .. അത് 😉 ദക്ഷിണ : അത്.. ദേവേട്ടന് എന്താ.. എൻ... എന്നെ ഇഷ്ടമല്ലാതെ 😢 കാശി : ഞാൻ പറഞ്ഞോ നിന്നോട് ഇഷ്ടമല്ലന്ന് ☺️😌😌 ദക്ഷിണ : അപ്പൊ എന്നെ വഴക്ക് പറഞ്ഞതോ...ദേഷ്യപ്പെട്ടതോ 🤔 കാശി : അത് നീ എന്റെ പിറകെ നടന്നിട്ട് അല്ലെ.......നിനക്ക് തോന്നിയ അഫക്ഷൻ എന്നോട് പറയാതെ, എന്റെ സഹോദരിയെ കൂട്ട് പിടിച്ചു എന്നെ അറിയാൻ ശ്രമിച്ചു.... അവളുടെ കൈയിൽ അല്ല എന്റെ മനസ്സും ഇഷ്ടങ്ങളും..... ദക്ഷിണ : അപ്പൊ എന്നെ ഇഷ്ടമായിരുന്നോ 🙈 കാശി : എവിടെയൊക്കെയോ, പക്ഷെ അന്ന് സ്റ്റൈയറിൽ നിന്ന് നീ വീണ ശേഷം ആണ് എന്റെ ഹൃദയത്തിൽ നീ ഉണ്ടെന്ന് എനിക്ക് മനസിലായത്...... ദക്ഷിണ : അപ്പൊ എന്നെ ശെരിക്കും ഇഷ്ടമാണോ ..... ഇഷ്ടത്തെകാൾ ഉപരിയാണ് എനിക്ക് നിന്നോട്... ഇത്രയും നാളായി എന്റെ കൂടെ ഉണ്ടായിരുന്നിട്ടും നിനക്ക് എന്നോടുള്ള പ്രണയത്തെ മനസിലാക്കാൻ എനിക്ക് കഴിഞ്ഞില്ല എന്ന് വിഷമം മാത്രമേ ഉള്ളു......... ദക്ഷ : ഒരിക്കലും കിട്ടില്ല എന്ന് കരുതിയതാ..... ഇപ്പോൾ ദൈവം എനിക്ക് തന്നതാ...... കാശി : love you dakku... Love to the moon back dear..... ദക്ഷിണ : ലവ് യു ടു.... അവൾ നിറ മിഴികളോട് അവനെ നോക്കി , അവനോടു ചേർന്നനിന്നു അവൾ... ചിലത് അങ്ങനെയാണ്... എപ്പോഴും ആദ്യപ്രണയം തന്നെ എല്ലാവർക്കും സന്തോഷം തന്നെ നൽകണം എന്നില്ല.. മറിച്ചു അവർ നമ്മളെ വേദനിപ്പിക്കും,.. ആ വേദന മറക്കാൻ ചിലപ്പോൾ ദൈവം തന്നെ കൂട്ടിനു ഒരാളെ തരും............ അവൾ അവനോട് ചേർന്ന തന്നെ നിൽക്കുക ആയിരുന്നു..... ദേവേട്ടാ...... ഹം....അവൻ മൂളി.. വിച്ചു ചേച്ചി വല്ലതും പറഞ്ഞോ.... എനിക്ക് നിന്നിൽ നിന്ന് അത് ഒന്നുടെ കേൾക്കണം....അവളോട്‌ നീ പറഞ്ഞത് അത്രയും.... ഞാൻ ഒരു കാര്യം ചോദിച്ചാൽ വിഷമം ആവുമോ.... ചോദിക്ക്.... എനിക്ക് അച്ചു ചേച്ചിടെ....,....... ബാക്കി പറയാതെ അവൾ അത് നിർത്തി.... കൊണ്ട് പോവും ഞാൻ, അവളോട്‌ നേരിട്ട് പറയാൻ..... അവൻ സന്തോഷത്തോടു കൂടിയാണ് അത് പറഞ്ഞത്, അവൾക് അവരെ അംഗീകരിക്കുന്നു എന്നതിൽ മനസ്‌ നിറഞ്ഞു......... പെട്ടെന്ന് അവൾ വാചിലേക്ക് നോക്കി, അവനിൽ നിന്ന് മാറി.... അയ്യോ എനിക്ക് 11.00 am വാർഡിൽ റൌണ്ട്സ് ഉണ്ട്, ഞാൻ പോട്ടെ..... അവൾ വെപ്രാളപ്പെട്ട് പോകാൻ തുടങ്ങി.... അതിനു ഇപ്പൊ 10:30 പോലും ആയില്ലല്ലോ.... എനിക്ക് കുറച്ചു പ്രിപറേഷൻ ഉണ്ടായിരുന്നു..... ഹം.. നീ പൊക്കോ.... നീ ഇറങ്ങി കുറച്ചു കഴിഞ്ഞു ഞാൻ വരാം...ഞാൻ വിളിക്കാം നിന്നെ.... ഹ്മ്മ്.... അവൾ ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങിയതും പെട്ടന്ന് സ്റ്റക്ക് ആയി, അവിടെ നിന്നു .... അവൾ പോകാതെ എന്താ എന്ന് നോക്കാൻ ചെന്ന അവൻ കാണുന്നത്, ദക്ഷിണയുടെ മുന്നിൽ നിൽക്കുന്ന വസുവിനെ ആയിരുന്നു.... ആഹാ, കൂട്ടുപ്രതിയും ഉണ്ടല്ലോ...... വാ മോനെ വാ.... ഡോറിന്റെ പിന്നിൽ നിന്ന കാശിയെ കണ്ടു അവൾ ചോദിച്ചു.... അവളെ കണ്ടതും കാശി ഒരു ചിരി ചിരിച്ചു പക്ഷെ അതൊരു ചമ്മൽ കലർന്ന ചിരി ആയിരുന്നു, അവൻ ദക്ഷിണയുടെ അടുത്ത വന്നു..... നീ എന്താ ഇവിടെ.... ചമ്മൽ മറച്ചു അവൻ ചോദിച്ചു..... വൈകിയേ ഒന്ന് കാണിക്കാൻ വന്നതാ..... അല്ല നിങ്ങൾ എന്താ ഇതിനകത്തു.... ഞങ്ങൾ... ദക്ഷിണ ഒന്ന് നിർത്തി... വസു : ഞങ്ങൾ 🙄.. കാശി : ഞങ്ങൾ സംസാരിക്കുക ആയിരുന്നു.... അല്ലെ, ദക്ഷിണയെ നോക്കി അവൻ ചോദിച്ചു... അവൾ അതെ എന്ന് തലയാട്ടി .. വസു : ഹ്മ്മ്... സൂക്ഷിക്കണം ഇങ്ങനെ സ്റ്റോറിൽ നിന്ന ഒക്കെ സംസാരിക്കുമ്പോൾ, നിനക്ക് പ്രോബ്ലം ഒന്നുമില്ല കാശി.. അത് പോലെ അല്ല ദക്ഷ.. ഇപ്പൊ ഞാൻ അല്ലായിരുന്നു എങ്കിൽ അത് ഒരു സംസാരം ആയേനെ...... ദക്ഷിണ : ഞങ്ങൾ അത് ശ്രദ്ധിക്കാം ചേച്ചി, അല്ല വൈകിയേ അവിടെ ഒറ്റയ്ക്ക് ഇരുത്തിയിട്ടാണോ വന്നേ, എന്ത്‌ പറ്റി.... കാശി : ഇവളാണോ വൈകിയേ ഒറ്റയ്ക്ക് ഇരുത്തുന്നെ... ഒക്കത്ത് എടുത്തു ആയിരിക്കും വന്നിട്ടുണ്ടാവുക ... ആരാടാ കൂടെ വന്നേ മാമി ആണോ..... അവൾക്ക് പനി കൂടുതൽ ആയോ.... വസു : ചൂട് ഉണ്ട് ഇപ്പോഴത്തെ സമയം അല്ലെ, അതോണ്ട് ഒന്ന് ഡോക്ടറെ കാണിക്കാം എന്ന് കരുതി... അമ്മ അല്ലടാ വിച്ചേട്ടൻ ആണ് വന്നേ... വിധുച്ചേയും മോളും അവിയേട്ടന്റെ ക്യാബിനിൽ ഉണ്ട്... ഞാൻ നിന്നെ തപ്പി ഇറങ്ങിയതാ... അപ്പോഴാണ്.... കാശി : വിധു ഉണ്ടോ കൂടെ....അവൻ ഇന്ന് ഓഫീസിൽ പോയില്ലേ അവൻ വെപ്രാളത്തോടെ ചോദിച്ചു.. വസു : ഇല്ല...നീ എന്തിനാ അതിനു വെപ്രാളപ്പെടുന്നേ... കാശി : നിനക്ക് പകരം വിധു ആണ് വന്നെങ്കിലോ.. ഞാൻ അവനോടു ഒന്നും പറഞ്ഞിട്ടില്ല.... വസു : വിച്ചേട്ടന് അറിയാം, എങ്കിലും നീ പറയണം.. വിച്ചേട്ടൻ ദക്ഷയെ കാണാൻ കൂടിയാണ് വന്നത്..... ദക്ഷിണ : ചേച്ചി, ഞാൻ..... വസു : പേടിക്കണ്ട...... എന്റെ വിച്ചേട്ടൻ പാവമാ... ദക്ഷിണയെ ഒന്ന് കാണാം..... അത്രേ ഉള്ളു..... ദക്ഷിണ : ഞാൻ പോട്ടെ.. റൗണ്ട്സ് ഉണ്ട്... പിന്നെ കാണാം...... വസു :ശെരി.. പിന്നെ കാണാം ദക്ഷിണ, അവരോടു പറഞ്ഞു പോയതും കാശിയെ ഒന്ന് കൂർപ്പിച്ചു നോക്കി, വസു അവിടെ കാബിനിലേക്ക് പോയി ,. വൈകിയേ ഡോക്ടറെ കാണിച്ചു വേറെ കുഴപ്പമില്ല എന്ന് മനസിലാക്കി, വിധു ദക്ഷിണയെ കണ്ടിട്ട് കാശിയെ ഒന്ന് കൂർപ്പിച്ചു നോക്കി പോയി.... കാശി തലയിൽ കൈ വെച്ചു.... വിധുവിന്റ പിറകെ പോയ വസുവിനെ അവൻ പിടിച്ചു നിർത്തി...... ടാ, വിച്ചു .. ഒന്ന് സോൾവ് ആക്കടി.... കാശി, സൊ സോറി.. സ്നേഹം ഉള്ളത് കൊണ്ട് പറയുവാ... നിങ്ങൾ അനിയനും ചേട്ടനും ഇടയ്ക്ക് ഞാൻ കയറില്ല.... പരസ്പരം തല്ല് കൂടിയും കാര്യം പറഞ്ഞും അങ്ങ് തീർത്താൽ മതി..... പോട്ടെടാ... എന്നെ കണ്ണ് വെട്ടിച്ചു ആ പെണ്ണ് ചിലപ്പോൾ പനി ആയിട്ട് ഐസ്ക്രീം കുടിക്കാൻ പോവും......ഇന്ന് വൈകുന്നേരം സംസാരിക്ക്.. നീ പറയാത്തതിൽ ഉള്ള പരിഭവമാണ്........ ചെന്ന ഒന്ന് കെട്ടിപ്പിടിച്ചു സോറി പറഞ്ഞാൽ തീരും...... കാശിടെ തോളിൽ ഒന്ന് തട്ടി അവൾ ചുരിദാറിന്റെ ദുപ്പട്ട ഒതുക്കി പിടിച്ചു എൻട്രൺസിലേക്ക് നടന്നു... ദേവേട്ടാ.. വിധു ചേട്ടന് എന്നെ ഇഷ്ടമായില്ലേ..... ദക്ഷിണ വിഷമത്തോടെ ചോദിച്ചു... എന്റെ ഇഷ്ടത്തിനപ്പുറം അവനൊന്നുമില്ല.... ഇത് ഞാൻ അവനോടു പറയാത്തത്തിൽ ഉള്ള പിണക്കമാണ്... എന്റെ കൈയിലെ തെറ്റാണു... വൈകിയേ വസു കൊണ്ട് നടക്കുന്നത് പോലെ ആണ് അവൻ എപ്പോഴും എന്നോട്,.. ആ അവനോടു ഞാൻ പറയാത്തത്തിൽ ഉള്ള സങ്കടമാണ് അത്......വസു പറഞ്ഞത് പോലെ അത് ഞാൻ ആയി തന്നെ തീർക്കണം .........ഇതിൽ നീ വിഷമിക്കണ്ട..... ദക്ഷിണയോട് പറഞ്ഞിട്ട് കാശി കാബിനിലേക്ക് പോയി എന്നും വരുന്ന സമയത്തിന് മുൻപ് തന്നെ കാശി വീട്ടിലേക്ക് വന്നു, അവൻ നേരെ ചെന്നത് വിധുവിന്റെ റൂമിൽ ആയിരുന്നു.... ഡോർ തുറന്നു കിടക്കുക ആയിരുന്നു.. വിധു ലാപ്ടോപ്പിൽ എന്തോ ചെയുകയും... വസു എന്തോ വായിച്ചോണ്ട് ഇരിക്കുകയായിരുന്നു.... കാശിയെ കണ്ടതും വസു ബുക്കും ഫോണും എടുത്തു ഡോർ ചാരി റൂമിന് പുറത്തേക്കു പോയി.... വിധു അവനെ കണ്ടിട്ടും മൈൻഡ് ചെയ്യാതെ ലാപ്ടോപ്പിൽ വർക്ക്‌ ചെയ്യുക ആയിരുന്നു....... അവൻ വിധുവിന്റെ അടുത്ത് ചെന്നിരുന്നു...... വിധു .... കാശി വിളിച്ചിട്ടു അവൻ മൈൻഡ് ചെയ്തില്ല ... വിധു... വിളി ഒരുപാട് ആയപ്പോൾ അവൻ തലയുയർത്തി നോക്കി ........ സോറി വിധു, സത്യത്തിൽ എനിക്ക് അവളോട് ഉള്ള ഫീലിംഗ് പ്രണയം ആയിരുന്നു എന്ന് ഞാൻ വളരെ വൈകിയാണ് അറിഞ്ഞത്.....ഞാൻ ആരോടും പറഞ്ഞിട്ടില്ല വിധു... വിച്ചു അവളുടെ കുരുട്ടു ബുദ്ധി വെച്ച് കണ്ടുപിടിച്ചതാ.......സത്യം ടാ... ദക്ഷിണ എന്നെ ഇത്രയും നാളായി പ്രണയിക്കുന്നു എന്ന് ഞാൻ... എനിക്ക് അറിയുക പോലും ഇല്ലായിരുന്നു, സത്യം ടാ.... ഇന്നാണ് ഞാൻ എന്റെ പ്രണയം അവളോട്‌ കൺഫസ് ചെയ്തേ..... അത് കഴിഞ്ഞു പറയാം എന്ന് കരുതിയതാ..... എനിക്ക് പിണക്കം ഒന്നുമില്ല.... നീ ചെല്ല്..... വിധു ഗൗരവത്തിൽ പറഞ്ഞു.... ടാ ചെക്കാ, സോറി പറഞ്ഞപ്പോൾ നിനക്ക് അഹങ്കാരം... അല്ലെ... എന്താടാ നിനക്ക് എത്ര ഗൗരവം..... കാശി അവന്റെ താടിയിൽ പിടിച്ചു വലിക്കുകയും അവനെ അടിക്കുകയും ചെയ്തു... കാശി, ചുമ്മാതെ ഇരിക്ക്.. ഞാനും നല്ലത് തരും........ ഹോ പിന്നെ....... കാശി അവനെ പുച്ഛിച്ചു 😏 അത്രയ്ക്ക് ആയോ...... വിധുവും തിരിച്ചു കൊടുത്തു.... ബഹളം കേട്ട് വസുവും അടുക്കളയിൽ നിന്ന തവിയുമായി സുധയും ഓടി വന്നു.... ബെഡിൽ കിടന്നു കൊച്ചു കുട്ടികളെ പോലെ അടികൂടുന്ന വിധുവിനെയും കാശിയെയും കണ്ടു വസുവിനു ചിരി വന്നു....... സുധ രണ്ടെണ്ണത്തിനെയും നോക്കി തലയിൽ കൈവെച്ചു...... ചെന്നു രണ്ടിന്റെയും മുതു നോക്കി തവിക്ക് രണ്ടു കൊടുത്തു...... അതോടെ അവർ നല്ല കുട്ടികൾ ആയി...... വയസ്സ് ഇത്രയും ആയിട്ടും നാണം ഉണ്ടോന്ന് നോക്കിയേ കൊച്ചുപിള്ളേരെ പോലെ... സുധ അവരെ നോക്കി കണ്ണുരുട്ടി പറഞ്ഞു കൊണ്ടു താഴെക്ക് പോയി.... കാശി വിധുവിനെ ചിരിച്ചോണ്ട് കെട്ടിപിടിച്ചു, വിധു തിരിച്ചും... അതിന്റെ ഇടയ്ക്ക് വസുവും കൂടെ ചേർന്നു...💖 ദിവസങ്ങൾ പോയി മറിഞ്ഞു..... കാശിയും ദക്ഷിണയും ഇപ്പോൾ അവരുടെ പ്രണയലോകത്തു ആണ്.... രണ്ടു വീട്ടുകാർക്കും അതിനെ കുറിച്ച് അറിയുകയും ചെയാം... എങ്കിൽ വിവാഹം കഴിച്ചു തരാം എന്ന് പറഞ്ഞപ്പോൾ.. കുറച്ചു കൂടെ പ്രണയിച്ചിട്ടേ അവർ വിവാഹം കഴിക്കുന്നുള്ളു എന്ന് പോലും... ഇതിനിടയ്ക്ക് മിലി വന്നു പോയി... ഒരുപാട് മാറ്റങ്ങൾ അവളുടെ സ്വഭാവത്തിൽ ഉണ്ടായി...അത് എല്ലാവർക്കും സന്തോഷം ഏകി... ദച്ചുവിന് ഇപ്പൊ 7 മാസം ആണ്, അതിന്റെതായിട്ടുള്ള ശരീരക ആസ്വസ്ഥകൾ അവൾക് ഉണ്ട്, എങ്കിലും ആളു ഹാപ്പി ആണ് . രശ്മി അവളുടെ പപ്പയുടെയും നീരദിന്റെ അമ്മയുടേയും നിർബന്ധം കാരണം വിവാഹത്തിന് സമ്മതിച്ചു..... വീണ്ടും ചായ കപ്പുകൾ അടങ്ങിയ ട്രെയുമായി മമ്മയുടെ കൂടെ ഹാളിലേക്ക് നടന്നതും, പഴേ ഓർമ്മകൾ അത്രയും വീണ്ടും അവളെ നോവിച്ചു തുടങ്ങി...... പക്ഷെ ചെറുക്കന് നേരെ ചായനീട്ടിയതും, മുന്നിൽ ഇരിക്കുന്ന ആളെ കണ്ടു അവൾ ഞെട്ടി.... ജോ....... അറിയാതെ അവളുടെ വായയിൽ നിന്ന് ഉതിർന്നു വീണു.......... തുടരും...... #📙 നോവൽ #💞 പ്രണയകഥകൾ
STORY BOARD
1.3K കണ്ടവര്‍
4 മണിക്കൂർ
*വാസുകിയം* ഭാഗം : 30 (¡) ✍️ ഗായത്രി വാസുകിയം ആമി ഓഡിയോ കേട്ട് കണ്ണടച്ച് തന്റെ ടേബിളിൽ ചാരി ഇരിക്കുകയാണ് കാശി. ഇത്രയും വർഷമായി ദക്ഷിണ അവനെ പ്രണയിക്കുന്നു എന്നത് അവനൊരു വല്ലാത്ത അത്ഭുതം ആയിരുന്നു... അവൻ ഒട്ടും പ്രതീക്ഷിച്ച ഒന്നായിരുന്നില്ല അത്... നാളെ രാവിലെ ദക്ഷിണയെ കാണുമ്പോൾ അവളുടെ റെസ്പോൺസ് എന്തായിരിക്കും എന്നത് അവൻ ഊഹിക്കാൻ ശ്രമിച്ചു... ഒരു ചിരിയോടെ അവന്റെ ക്യാബിൻ ലോക്ക് ചെയ്തു പുറത്തേക്കു ഇറങ്ങി.... പാർക്കിങ്ങിലേക്ക് നടന്നു..... കാശി വീട്ടിലേക്ക് ചെന്നപ്പോൾ വസു ഗാർഡനിൽ നിൽക്കുക ആയിരുന്നു.. അവൻ അവളുടെ അടുത്തേക്ക് ചെന്നു, അവൾ ചെടികളെ നോക്കുകയായിരുന്നു, വിച്ചു..... അവൻ വിളിച്ചോണ്ട് അവളുടെ അടുത്തേക്ക് ചെന്നു... ആഹാ, എത്തിയോ കാമുകൻ..... അവൾ തിരിഞ്ഞു അവനെ നോക്കി... മെല്ലെ പറയ്... ആദ്യം അതൊന്നു ഓക്കേ ആവട്ടെ.... നിനക്ക് വട്ടാണോ, കാശി.. ആ കൊച്ചിനെ ഇങ്ങനെ വട്ടു പിടിപ്പിക്കാൻ... ഇഷ്ടമാണെന്നു പറയാതെ.. ചുമ്മാ... കാശി അവളെ നോക്കി ചിരിച്ചു.... നീ പറഞ്ഞത് പോലെ അവൾ നേരിട്ട് വന്നു പറയട്ടെ, അപ്പൊ ഞാൻ അവൾക്ക് മറുപടി കൊടുക്കാം.....😉😉 നീ നന്നാവില്ല ചെറുക്കാ, ലാസ്റ്റ് ആ പെങ്കൊച്ചിന്റെ കൈയിൽ നിന്ന് രണ്ടു കിട്ടുമ്പോളെ നീ പഠിക്കു....... അവൻ അതിനു മറുപടി പറയാതെ ചിരിച്ചോണ്ട് അകത്തേക്ക് കയറി..... ഗാർഡനിൽ നിന്ന് കേറി ഫ്രഷ് ആയി വിളക്ക് വെച്ച ശേഷം, കുറച്ചു ബുക്ക്‌ റെഫർ ചെയ്തു കൊണ്ട് ഇരുന്നപ്പോൾ ആണ്, മീരയുടെ ഫോൺ അവളെ തേടി എത്തിയത്..... ഹലോ... 📱 ഇന്ന് എവിടെ പോയതാ ഉച്ചക്ക്.. പിന്നെ കണ്ടില്ല... ഞാൻ മെസ്സേജ് ഇട്ടായിയരുന്നല്ലോ, നിനക്ക്.. 📱 അത് കണ്ടു, എവിടെ ആയിരുന്നു ഇന്ന്.. ഒരാളെ കാണാൻ പോയതാടാ, കുറെ ആയി കാണണം എന്ന് വിചാരിക്കുന്നു, ഇന്നാണ് അതിനു കഴിഞ്ഞത്.... 📱 അതെയോ, അടുത്ത ആഴ്ച കൊണ്ട് കോളേജ് വെക്കേഷന് വേണ്ടി ക്ലോസ് ചെയ്യും എന്ന് പറഞ്ഞു.... ഞാൻ അറിഞ്ഞെടാ.... അവൾ താഴേക്കു നോക്കിയതും വിധുവിന്റെ കാർ ഗേറ്റ് കടന്നു വരുന്നത് കണ്ടു... ടാ, ഞാൻ പിന്നെ വിളിക്കാം, വിച്ചേട്ടൻ വന്നു, താഴേക്കു ചെല്ലട്ടെ..... 📱 അപ്പൊ ശെരിയാടാ ബൈ... ഓക്കേ ബൈ ടാ.... വസു ഫോൺ കട്ട്‌ ചെയ്തു താഴേക്ക് ഇറങ്ങി, സാധാരണ വിധു വരുമ്പോൾ ചിരിയോടെ ആണ് വരാറ്, പക്ഷെ ഇന്ന് അവന്റെ മുഖം അങ്ങനെ അല്ലായിരുന്നു..... അവൻ അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഫോൺ വിളിച്ചു കൊണ്ട് റൂമിലേക്ക് പോയി... അവൾ കിച്ചണിൽ നിന്ന് കോഫി എടുത്തു അവന്റെ അടുത്തേക്ക് റൂമിൽ ചെന്നതും അവൻ ഫ്രഷ് ആയി ലാപ്ടോപ്പിൽ നോക്കി ഇരിക്കുക ആയിരുന്നു.... വിച്ചേട്ടാ, ദാ കോഫി... അവൾ കോഫി കപ്പ്‌ നീട്ടി... അവിടെ വെച്ചേക്ക്.... അവൾ അത് ടേബിൾ വെച്ചു... എന്ത്‌ പറ്റി വിച്ചേട്ടാ, എന്തെങ്കിലും പ്രശ്നം ഉണ്ടോ... പ്രത്യേകിച്ച് ഒന്നും ഇല്ല, നീ ചെല്ല്.... വിച്ചേട്ടാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു.... ഒന്ന് നിർത്തു ഗായത്രി, ഞാൻ ഇപ്പോൾ ഓഫീസിൽ നിന്ന് വന്നത് അല്ല ഉള്ളു... മനുഷ്യന് ഒരു സ്വസ്ഥത തരില്ലെന്ന് വെച്ചാൽ എന്താ ചെയ്യുക.... അവൻ ദേഷ്യത്തോടെ ചോദിച്ചു... വിച്ചേട്ടൻ ഞാൻ.... നീ ഒന്ന് ശല്യം ചെയ്യാതെ ഇരിക്കുമോ എന്നെ..... അവളുടെ മുഖം വല്ലാതെ ആയി, അവൾ ഒന്നും മിണ്ടാതെ വെളിയിലേക്ക് ഇറങ്ങാൻ നേരം, അവന്റെ കൈ കയറി തട്ടി കോഫി കപ്പ്‌ താഴെ വീണു, പൊട്ടി....... ഇത് എങ്ങനെ വിളുമ്പിൽ കൊണ്ട് വെച്ചാൽ എങ്ങനെ പൊട്ടാതെ ഇരിക്കും ഒരു ശ്രദ്ധയില്ലാതെ... അവൻ ദേഷ്യത്തിൽ ചോദിച്ചു..... അവൾ ഒന്നും മിണ്ടാതെ, താഴെ ചെന്നു മോപ്പും ബാസ്കറ്റ്റും ഡസ്റ്റ്പാനുമായി വന്നു, അവിടെ വൃത്തിയാക്കി, തുടച്ചിട്ടു.........ഇടയ്ക്ക് ഒരു കപ്പിന്റെ ഗ്ലാസ്‌ പീസ് കൊണ്ട്, അവളുടെ കൈ മുറിഞ്ഞു... പക്ഷെ അവൾ അത് സരമാക്കിയില്ല.... വിധു ഇതൊന്നും ശ്രദ്ധിക്കാതെ, ലാപ്പിൽ തിരക്കിട്ട പണിയിൽ ആയിരുന്നു, ഇടയ്ക്ക് ആരെയൊക്കെയോ ഫോണിൽ വിളിച്ചു കൊണ്ടും ഇരുന്നു.... അവൾ അതൊക്കെ ക്ലീൻ ചെയ്തു താഴെ കൊണ്ട് വെച്ചു, വേറെ ഒരു കോഫീ കൊണ്ട് ടേബിൾ വെച്ചു, അപ്പോഴേക്കും അവളുടെ ഫോൺ ബെൽ ചെയ്തു...... വൈകി 😍... കാളിങ് എന്ന് കണ്ടതും അവൾ ഫോൺ എടുത്തു... എന്താ വൈകി എന്ത്‌ പറ്റി..... അവളുടെ സ്വരത്തിൽ ഒരു അമ്മയുടെ ആകുലത നിറഞ്ഞു 📱 വിച്ചുമ്മ, ഒന്ന് ഇവിടെ വരെ വരുമോ..... എനിക്ക് വിച്ചുമ്മയെ കാണണം..... വിച്ചുമ്മ വരാം, മോള് പേടിക്കണ്ട...... അവൾ വിധുനോട് പറയാൻ ചെന്നതും, നേരതത്തെ സംഭവം, ആലോചിച്ചു വേണ്ടന്ന് വെച്ചു... സ്റ്റിക്കി നോട്പാടിൽ നിന്ന് ഒരു സ്റ്റിക്കി എടുത്തു.. Going to vasukiyam... Vaiki need my presence.... Tonight their, Call me tomorrow morning, when you're free..... അത്രയും എഴുതി, അവൾ അവന്റെ ടേബിളിന്റെ അപ്പർ സൈഡിൽ ഒട്ടിച്ചു, ഫോൺ എടുത്തു താഴേക്ക് ഇറങ്ങി.... കാശി താഴെ ഇരുന്നു ഫിലിം കാണുക ആയിരുന്നു, അപ്പച്ചി ഉണ്ട് കൂടെ, മാമ്മൻ ഓഫീസ് മുറിയിൽ ഉണ്ട്...... കാശി, എന്നെ ഒന്ന് തറവാട്ടിൽ കൊണ്ട് ആക്കുമോ.... അവൾ ചോദിച്ചു.. എന്താ ഇപ്പോൾ അങ്ങോട്ട്‌ പോകാൻ, വിധു എവിടെ മോളെ..... അപ്പച്ചി ചോദിച്ചു വിച്ചേട്ടൻ നല്ല വർക്കിൽ ആണ്, എന്തോ സീരിയസ് മാറ്റർ ആണെന്ന് തോന്നുന്നു....വൈകിക്ക് വയ്യാന്ന് തോന്നുന്നു, അല്ലാതെ ഇങ്ങനെ എന്നെ കാണണം എന്ന് പറഞ്ഞു വിളിക്കില്ല......... കാശി, വസുവിന്റെ മുഖം ശ്രദ്ധിച്ചു, എന്തോ പ്രശ്നം ഉണ്ടെന്ന് തോന്നി.... പക്ഷെ അവൻ ഒന്നും ചോദിച്ചില്ല..... നീ വാ, അവള് കരച്ചിൽ തുടങ്ങി കാണും... ഞാൻ കൊണ്ട് വിടാം... കാശി ഫോൺ എടുത്തു ബോക്സിറിന്റെ സൈഡ് പോക്കറ്റിൽ ഇട്ടു, ബൈക്കിന്റെ കീ എടുത്തു....... അവൾ കാശിക്ക് ഒപ്പം ഗായത്രിയത്തിലേക്ക് പോയി... അവൾ അവിടേക്ക് കയറും മുൻപ് കാശി ചോദിച്ചു..... വിച്ചു, നീ ഓക്കേ ആണോ 🤔... ഹം.. അവൾ ഒന്ന് മൂളി, അകത്തേക്ക് കയറി.. അമ്മാ..... വസു അകത്തേക്ക് കയറി വിളിച്ചു... എന്താ വസു, നീ ഈ രാത്രിയിൽ... മിത്ര ചോദിച്ചു.. എനിക്ക് ഇങ്ങോട്ട് വരാൻ പാടില്ലെന്ന് ഉണ്ടോ അമ്മ, വൈകി എവിടെ.. അത് പറ, അവൾ വിളിച്ചോണ്ട് ആണല്ലേ ഓടി വന്നത്..... മോളിൽ ഉണ്ട്, ചെറുതായി പനി, അത്കൊണ്ടാണ് നിന്നെ അവൾ വിളിച്ചത് വിച്ചു..... ഹം.. ഞാൻ ഒന്ന് നോക്കട്ടെ... അവൾ വല്ലതും കഴിച്ചോ... ഇല്ല.. ഞാൻ കഞ്ഞി എടുക്കുക ആയിരിന്നു... മിത്ര പറഞ്ഞു.. ഞാൻ എടുത്ത് കൊടുത്തോളം, കാശി നീ ഒന്ന് അവളെ നോക്ക്, ഇല്ലെങ്കിൽ ഹോസ്പിറ്റലിൽ കൊണ്ട് പോകാം.. അവൾ ടെൻഷനോടെ പറഞ്ഞു... നീ ടെൻഷൻ ആവണ്ട, ഞാൻ നോക്കട്ടെ... കാശി വസുവിന്റെ തോളിൽ തട്ടി വൈകിടെ റൂമിലേക്ക് പോയി... വസു അടുക്കളയിൽ പോയി, കഞ്ഞി എടുത്തു, കുറച്ചു മാങ്ങ അച്ചാറും എടുത്തു... ഫ്ലാസ്ക് എടുത്തു ചെറു ചൂട് വെള്ളം ഒഴിച്ച് ഫ്ലാസ്കിൽ എടുത്തു.... മിത്രയും അച്ഛമ്മയും അവളുടെ ഈ ചെയ്തികൾ ഒക്കെ നോക്കികൊണ്ട് ഇരിക്കുകയാണ്.... എന്റെ വസു, ഇങ്ങനെ ടെൻഷൻ ആവണ്ട നീ.. അവൾക്ക് ചെറിയ ചൂടെ ഉള്ളു.. അതിനിങ്ങനെ ഓടി പാഞ്ഞു വരണോ... അച്ചമ്മ ചോദിച്ചു... പറഞ്ഞ മനസിലാവില്ല അമ്മേ, അവൾക്ക്... മിത്ര പറഞ്ഞു.. നന്ദിയും മാധവനും ടെസ്റ്റിൽന്റെ ആവിശ്യത്തിന് കോയമ്പത്തൂർ പോയിരിക്കുകയാണ്.... രണ്ടു പേരും പറഞ്ഞത് ഇഷ്ടപ്പെടാതെ, വസു മുഖം കൊട്ടി , കഞ്ഞിയും ഫ്ലാസ്കും ആയി മുകളിലേക്ക് പോയി... പറഞ്ഞത് ഇഷ്ടപ്പെട്ടില്ല... മിത്ര പറഞ്ഞു... അച്ഛമ്മ അതിനു ചിരിക്കുകയാണ് ചെയ്തത്..... കാശി വൈകിയേ നോക്കിയപ്പോൾ അവൾ മയങ്ങുക ആയിരുന്നു, ചെറിയ ചൂടെ ഉള്ളു..... അപ്പോഴേക്കും വസു കേറി വന്നു, അവളുടെ മുഖത്തെ ടെൻഷൻ കണ്ടതും കാശി അവളെ നോക്കി... ചെറിയ ചൂടെ ഉള്ളു, വിച്ചു.. ഒരു ഡോള കിടക്കുന്നതിനു മുൻപേ ഫുഡ്‌ കഴിപ്പിച്ചിട്ട് കൊടുത്തു, ആവിയും കൊടുക്ക്..... അവൾ ഓക്കേ ആവും.. നീ ടെൻഷൻ ആവണ്ട.. നീ നോക്കിക്കോ നാളെ അവൾ സാധാരണ പോലെ എന്റെ മണ്ടയിൽ കയറാൻ വരും.. ഇതൊക്കെ ഇന്ന് രാത്രി കൊണ്ട് തീരും... അവൾ എഴുന്നേൽക്കുമ്പോ കഞ്ഞി കൊടുത്താൽ മതി... ചൂട് തോന്നു എങ്കിൽ തുണി നനച്ചു ഇട്ടുകൊടുക്കണം.... വേറെ എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്ക്... ഞാൻ ഇറങ്ങുവാ..... കാശി അവളെ ഒന്ന് നോക്കി.. താഴേയ്ക്ക് ഇറങ്ങി.. വസു ബൗൾ അടച്ചു ടേബിളിൽ വെച്ചു വൈകിക്ക് അടുത്ത് ഇരുന്നു..... ********* വിധു ലാപ്ടോപ്പിൽ നിന്ന് കണ്ണെടുത്തു.. ഇന്ന് ഓഡിറ്റിംഗ് ഉള്ള ദിവസം ആയിരുന്നു ഓഫീസിൽ, അതിന്റെ ടെൻഷനിൽ ആയിരുന്നു അവൻ... ലാപ്ടോപ് അടച്ചു അവൻ വസുവിനെ തിരിഞ്ഞു....അവളെ റൂമിൽ ഒന്നും കണ്ടില്ല..... ശേ, ഓഫീസിലെ ടെൻഷൻ അത്രയും ഗായുവിന്റ മേലെ തീർത്തു, വേണ്ടായിരുന്നു... അവൾക്ക് വിഷമം ആയി കാണും...... അവൻ വിഷമത്തോടെ ആലോചിച്ചു. പോയി സോറി പറയണം... അവൻ മനസ്സിൽ പറഞ്ഞു കൊണ്ട് എഴുന്നേറ്റപ്പോൾ ആണ് സ്റ്റിക്കി നോട്ട് കണ്ടത്.... അവൻ വേഗം ഫോൺ എടുത്തു താഴേക്ക് ഇറങ്ങി....അവൻ ഇറങ്ങിയതും കാശി കേറി വന്നു..... നീ എങ്ങോട്ടാ വിധു... അവൻ ചോദിച്ചു ഞാൻ തറവാട്ടിൽ പോവുകയാ..... അവൻ പുറത്തേക്കു ഇറങ്ങിയതും കാശി വിളിച്ചു.. വിധു.. നീയും വിച്ചുവും തമ്മിൽ എന്തെങ്കിലും വഴക്ക് ഉണ്ടായോ... അവൾ ആകെ ഗ്ലൂമി ആയിരുന്നു... അത്, ചെറുതായിട്ട്.. എന്റെ കൈയിലെ മിസ്റ്റേക്ക് ആണ്.. ഞാൻ ടെൻഷനിൽ ഇരിക്കുകയായിരുന്നു.. ശ്രദ്ധിച്ചില്ല... ഹം.. ചെല്ല്.. ചെന്നു പിണക്കം മാറ്റാൻ നോക്ക്... കാശി അകത്തേക്ക് പോയി..വിധു പുറത്തേക്കു നടന്നു.... ****** വൈകി എഴുന്നേറ്റതും അവളുടെ അടുത്ത് ഇരിക്കുന്ന അവളുടെ വിച്ചുമ്മയെ കണ്ടു... വിച്ചുമ്മ... അവൾ വിളിച്ചോണ്ട് എഴുന്നേറ്റു... എഴുന്നേറ്റോ, കുളിച്ചിട്ട് വെയിൽ കൊണ്ടോ നീ...അതായിരിക്കും പനി വന്നത്..... അറിയില്ല, അവൾ വസുവിന്റെ മാറിലേക്ക് ചാഞ്ഞു.... വസു മെല്ലെ അവളെ ചേർത്ത് പിടിച്ചു.... വിച്ചുമ്മ കഞ്ഞി എടുത്തു തരാം.. കഞ്ഞി കുടിച് മരുന്ന് കഴിക്കുമ്പോൾ ഈ പനി ഒക്കെ മാറും.... വേണ്ടന്ന് വൈകി പറഞ്ഞു എങ്കിലും, വസു അവളെ പിടിച്ചു ഇരുത്തി, കൊച്ച് കുഞ്ഞിങ്ങളെ കഴിപ്പിക്കും പോലെ കഴിപ്പിച്ചു, ഗുളികയും കൊടുത്തു.. ആവിയും പിടിപ്പിച്ചു... ***** വിധു ഡോറിൽ മുട്ടിയപ്പോൾ മിത്രയാണ് വാതിൽ തുറന്നത്... നിന്നെ കണ്ടില്ലല്ലോ എന്ന് ഞാൻ വിചാരിച്ചതെ ഉള്ളു വിധു... മിത്ര പറഞ്ഞതും അവൻ ചിരിച്ചു.... അമ്മമ്മ എവിടെ? കിടന്നു.... വൈകിക്ക് എന്ത്‌ പറ്റി, എവിടെ അവർ... മോളിൽ വൈകിടെ റൂമിൽ ഉണ്ട്, വൈകിക്ക് ചെറിയ ഒരു പനി, അതിനാ ഇങ്ങനെ വെപ്രാളപെട്ട് ഓടിയത് പെണ്ണ്... ഇങ്ങനെയയാൽ എന്ത്‌ ചെയ്യും... മിത്ര ചിരിയോടെ ചോദിച്ചു... ഞാൻ ഒന്ന് നോക്കട്ടെ മാമി... അവൻ ചിരിയോടെ മുകളിൽ സ്റ്റെപ് കയറി... ഇതേ സമയം... ഉറങ്ങിക്കോ വൈകി, വിച്ചുമ്മ ഇവിടെ തന്നെ ഉണ്ട്... വിച്ചുമ്മയെ കാണാതെ വിധുച്ച തിരക്കില്ലേ.... അത് സാരമില്ല.. വൈകിക്ക് വയ്യാന്ന് പറഞ്ഞാൽ വിധുച്ചയ്ക്ക് മനസിലാവും.... വിച്ചുമ്മ എനിക്കൊരു പാട്ട് പാടി തരുമോ ഉറങ്ങാൻ.... ഹം... അവളെ ചാരി കിടത്തി അവൾ മൂളി തുടങ്ങി...... എൻ കണിമലരേ മമ മനസ്സിന്നാലോലം എൻ കണിമലരേ ചായുറങ്ങാനാലോലം കഥമൊഴിയായ് പാടാം നിൻ മോഹഗാനം മന്ദാര തേൻകുരുന്നേ കഥമൊഴിയായ് പാടാം നിൻ മോഹഗാനം എന്നോമൽ പൂനിനവേ നീ കണ്മണിയല്ലേ മണിമുത്തല്ലേ വിൺകനവേ രാരാരാ.. വിധു സ്റ്റെപ് കയറി മുകളിൽ എത്തിയതും വസു പാടുന്നത് കേട്ടു ചിരിച്ചു, അവൻ മെല്ലെ വൈകിടെ മുറിയിലേക്ക് നോക്കിയതും, വൈകിയേ ചേർത്ത് പിടിച്ചു പാടി ഉറക്കുന്ന വസുവിനെ കണ്ടു, നെഞ്ചിൽ കൈകെട്ടി ഡോറിൽ ചാരി അവരെ നോക്കി നിൽക്കുന്ന വിധുവിനെ കണ്ടു വസു മുഖം തിരിച്ചു, വൈകി കിടന്നോണ്ട് അവനെ കൈനീട്ടി വിളിച്ചു.. അവൻ ചിരിച്ചോണ്ട് അവളുടെ അടുത്ത് ഇരുന്നു തലയിൽ തലോടി, ഇടയ്ക്ക് വസുവിനെ നോക്കുന്നുമുണ്ട്..... കാർമേഘമലിഞ്ഞു മനമിതളാർന്നു ഈറൻകാലമായ് തൂമോഹമെഴുന്നു തരളിതഭാവം എങ്ങോ മാഞ്ഞുപോയ് അരുണിമയുടെ മാനം പ്രിയമാർന്നിടുമ്പോൾ എന്നുള്ളിലെതോ ലയം മതിമോഹനരൂപൻ ചാഞ്ചാടിടുമ്പോൾ എന്നുള്ളില്ലേതോ പദം ( എൻ കണിമലരേ) പാട്ട് തീർന്നതും വൈകി ഉറങ്ങി, അവളെ നല്ലത് പോലെ ഒന്ന് പുതപ്പിച്ചു, കൈകൊണ്ട് തട്ടി മെല്ലെ.. എന്നിട്ട് വിധുവിനെ നോക്കി ബാൽക്കണിയിലേക്ക് നടന്നു... വിധു ചിരിച്ചു കൊണ്ട് അവളുടെ പിറകെ ചെന്നു, വസു റെയിലിൽ കൈ അമർത്തി പുറത്തേക്ക് നോക്കി നിൽക്കുകയാണ്, അവൻ പിറകിൽ കൂടെ ചെന്നു അവളുടെ വയറിൽ കൈചേർത്ത്, അവളുടെ തോളിൽ താടി കുത്തി നിന്നു....അവൾ മൈൻഡ് ചെയ്തില്ല.... സോറി,.. അവൻ മെല്ലെ അവളുടെ ചെവിയിൽ പറഞ്ഞു.. അവൾ മൈൻഡ് ചെയ്തില്ല... അവൻ അവളെ തിരിച്ചു നിർത്തി, പക്ഷെ അവൾ മുഖം കൊടുത്തില്ല... ഗായു, സോറി ടാ.. ഞാൻ.. ഞാൻ കുറച്ചു ടെൻഷനിൽ ആയിരുന്നു, അതാണ് നിന്നോട് ആദ്യം തന്നെ പോകൻ പറഞ്ഞത്.. സോറി.... അവൾ മൈൻഡ് ചെയ്തില്ല.. അവൻ രണ്ടു കൈയും ചെവിയിൽ പിടിച്ചു സോറി പറഞ്ഞത്, അവൾ അറിയാതെ ചിരിച്ചു....ചിരി അമർത്തി പിടിക്കാൻ ചുണ്ടിൽ കൈ വെച്ചപ്പോൾ ആണ് വിധു അവളുടെ കൈയിലെ മുറിവ് കണ്ടത്.... ഇത് എങ്ങനെ പറ്റിയതാ, അവൻ അവളുടെ കൈ പിടിച്ചു അവൻ ചോദിച്ചു.... അത് കോഫി കപ്പ് എടുത്തപ്പോൾ പറ്റിയതാ... അത് സാരമില്ല.... അവൾ സാമട്ടിൽ പറഞ്ഞു... അവൻ കൈപിടിച്ച് നോക്കി, മെല്ലെ അതിൽ ചുണ്ട് ചേർത്തു.... സോറി, ടാ.. ഞാൻ വിചാരില്ലടാ... പെട്ടന്ന് ആകെ കൊണ്ട് ടെൻഷൻ ആയപ്പോൾ....സോറി.. അവൻ വിഷമത്തോടെ പറഞ്ഞു... സാരമില്ല.. വിച്ചേട്ടൻ ടെൻഷനിൽ ആണെന്ന് ഞാനും ഓർക്കണമായിരുന്നു....എനിക്ക് ഒരു പിണക്കം ഒന്നുമില്ല.. അവൾ പറഞ്ഞു.. സത്യം ആയിട്ടും.... ഹം...... അവൾ മൂളി..... അവൻ മെല്ലെ അവളെ അവനിലേക്ക് ചേർത്തു നിർത്തി...അവന്റെ നെഞ്ചിൽ ചേർത്ത് നിന്നു.....ഇടയ്ക്ക് രണ്ടു പേരുടേയും കണ്ണ് ഉറങ്ങി കിടക്കുന്ന വൈകിയിലേക്ക് കണ്ണ് പോയി കൊണ്ട് ഇരുന്നു... ****** #📙 നോവൽ ആണ്
ഇഷലിന്റെ കൂട്ടുകാരി 🥰
1.2K കണ്ടവര്‍
5 മണിക്കൂർ
അവളിൽ നിറഞ്ഞ പുഞ്ചിരിയും പെയ്തൊഴിഞ്ഞ കണ്ണുനീരും , ഇക്കാലമത്രയും അവളാടിത്തീർത്ത ജീവിത നാടകത്തിലെ കഥാപാത്രങ്ങളും ഒക്കെയൊന്ന് ഈ അക്ഷരക്കെട്ടിലൂടെ പ്രകടമാക്കിയിട്ടുണ്ട്.... വായിച്ചറിയണം അവൾക്ക് പ്രിയപ്പെട്ട അവളോട് തന്നെ പറയുന്ന കഥ 😊... #Nimnavijay #a well deserved gift for myself 🥰 #selflove #selfrespect #എഴുത്തിനെപ്രണയിച്ചവൾ✍🏻✍🏻 #📙 നോവൽ
ℂ𝕒𝕡𝕥𝕚𝕒𝕟 𝕄𝕚𝕝𝕝𝕖𝕣
1.9K കണ്ടവര്‍
5 മണിക്കൂർ
ശരീരത്തിന്റെ അഴകളവുകൾ എടുത്തു കാണിക്കുന്ന വസ്ത്രങ്ങളുമണിഞ്ഞ് കണ്ണാടിയുടെ മുൻപിൽ നിൽക്കുകയാണ് നിത്യ. നിന്റെ പുതിയ കാമുകനേം തേച്ചോ പെങ്കൊച്ചേ നീ? നിത്യയോട് നിർമ്മല ചോദിച്ചു. അവന് പക്വത ഇല്ല ചേച്ചി..അതുകൊണ്ട് അവനെ വിട്ടു. എന്റെ കൊച്ചേ... ഇതിനും മാത്രം എവിടുന്നു കിട്ടുന്നു നിനക്കീ കള്ളക്കാമുകന്മാരെ? വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ല എന്നല്ലേ ചേച്ചീ.. ഉവ്വുവ്വ്... ഇതിപ്പോ എത്രാമത്തെയാ? പതിനാറാമത്തെ. എന്റെ പൊന്നുകൊച്ചേ നിന്നെ സമ്മതിച്ചിരിക്കുന്നു. ചേച്ചി പ്രേമിച്ചിട്ടൊന്നും ഇല്ലേ ? ഉണ്ട് ഒരാളെ, അങ്ങേരെത്തന്നെ ഞാൻ എന്റെ ജീവിതപങ്കാളിയാക്കുകയും ചെയ്തു. ഓഹ് ചേച്ചിയൊക്കെ വിശുദ്ധ പ്രണയത്തിന്റെ ആൾക്കാരാണ് അല്ലേ? അതെ, ഞങ്ങളൊക്കെ പഴയ ആളുകളല്ലേ കുട്ടി. അതിനും മാത്രം പ്രായമായോ നല്പത്തിയഞ്ചു വയസ്സല്ലേ ഉള്ളൂ...? നാല്പത്തിയഞ്ചായില്ലേ, നിനക്ക് ഇരുപതിനാല്ആയതല്ലേ ഉള്ളൂ...ആയപ്പോഴേക്കും പതിനാറ് കാമുകന്മാരും... നിർമ്മല വായ പൊത്തി ചിരിച്ചു. ഒന്ന് പോ ചേച്ചീ കളിയാക്കാതെ.... സംസാരിച്ചു നിൽക്കാൻ സമയമില്ല മോളെ, പോകാൻ സമയമായി. ബാഗുമെടുത്ത് നിർമ്മല പോകാൻ ഇറങ്ങി. നിൽക്ക് ചേച്ചി, ഞാനും വരാം.നിത്യ പറഞ്ഞു. നിന്നെ കൊണ്ടുപോകാൻ കാമുകന്മാരുണ്ട് മോളെ, എനിക്കെ കൃത്യസമയത്ത് ചെല്ലണം. ഇല്ലെങ്കിൽ അരുൺസാറിന്റെ വായിൽ ഇരിക്കുന്നത് മുഴുവൻ കേൾക്കേണ്ടി വരും. നിർമ്മല ലിഫ്റ്റിന് നേരെ ഓടി. അവർ ജെപി നഗറിലെ ഫ്ലാറ്റിൽ ഒരുമിച്ചാണ് താമസം. നിർമ്മല തിരുവനന്തപുരത്തുകാരിയാണ്, നിത്യ കണ്ണൂരുകാരിയും. നിർമ്മല വർഷങ്ങളായി ഇവിടെയാണ്‌ ജോലി. നിർമ്മല ജോലി ചെയ്യുന്നിടത്തേക്കാണ് നിത്യ ആദ്യമായി ജോലി കിട്ടി വന്നത്. അങ്ങനെയാണ് നിർമ്മലയോടൊപ്പം താമസം തുടങ്ങിയത്. പിന്നീട് നിത്യ മറ്റൊരു സ്ഥാപനത്തിലേക്ക് ജോലി കിട്ടി മാറിയെങ്കിലും, താമസം ഇപ്പോഴും അവർ ഒരുമിച്ചു തന്നെ. നിത്യ ഒന്നുകൂടെ കണ്ണാടിയിൽ നോക്കി. ഉള്ളത് പറയാമല്ലോ മുഖഭംഗിയും ശരീരഭംഗിയും ഒരേപോലെ ഉള്ള താനാണ് ഓഫീസിലെ സ്റ്റാർ. പെണ്ണുങ്ങൾ പോലും അസൂയയോടെയും കുശുമ്പോടെയും തന്നെ ഒളിക്കണ്ണിട്ട് നോക്കുന്നത് കാണുമ്പോൾ ഉള്ളിൽ ഒരുതരം സന്തോഷം നിറയും. അല്ലെങ്കിൽ തന്നെ അവനവന്റെ സൗന്ദര്യം അവനവൻ സൂക്ഷിക്കണം. അവൾ ഓഫീസിലേക്ക് പോകാൻ ഇറങ്ങിയപ്പോഴാണ് ഫോൺ ബെല്ലടിച്ചത്. ഓഹ്..കാർത്തിക്കാണ്. അവൾ കാൾ കട്ടാക്കി. വീണ്ടും ഫോൺ ബെല്ലടിക്കാൻ തുടങ്ങി. ഇവനെക്കൊണ്ട് വലിയ ശല്യമാണ്. കാര്യം, കുറച്ചുനാൾ മുൻപ് വരെ ഇവൻ തന്റെ കാമുകൾ ആയിരുന്നു. പക്ഷെ, അവന്റെ സ്വഭാവം അത്ര ശരിയല്ലെന്ന് തോന്നി. ഒരുദിവസം തന്റെ അനുവാദമില്ലാതെ തന്റെ ഉടലിൽ കൈവച്ചതോടെ അവനോടുള്ള ഇഷ്ട്ടം ആവിയായി പോയിഎന്നുള്ളതാണ് സത്യം. സത്യം പറയാമല്ലോ എന്റെ പതിനാറു കാമുകന്മാരെയും ഞാൻ തേച്ചത് ഇതേ കാര്യം കൊണ്ടാണ്. തന്റെ ശരീരത്തിൽ തൊടാൻ ഒരുത്തനെയും താൻ അനുവദിക്കില്ല. പ്രേമിച്ചു കല്യാണം കഴിക്കണം എന്നാണ് തന്റെ ആഗ്രഹം. പറ്റുന്ന ഒരാളെ കണ്ടെത്തണം എന്ന് വിചാരിച്ച്‌ പ്രണയത്തിലാകുമെങ്കിലും, ഈ ആണുങ്ങളുടെ സ്വഭാവം അത്ര പിടിക്കുന്നില്ല. വെറും കച്ചറകളാണ് ആണുങ്ങൾ എന്ന് തോന്നിപോകുന്നു. കോഴിക്കൂടിന് ചുറ്റും നടക്കുന്ന കുറുക്കനെ പോലെ ആയിരുന്നു തന്റെ കാമുകന്മാർ, അവന്മാരുടെ നോട്ടം കാണുമ്പോൾ അറപ്പാകും. നിർമ്മല ചേച്ചിയോട് ഈ വിഷയം പറയുമ്പോൾ ചേച്ചി തന്നെ കളിയാക്കും, ഇങ്ങനെ ഉള്ളതിന്റെ അഴകും അളവും എടുത്ത് കാണുന്നത് പോലെ വസ്ത്രം ധരിച്ചാൽ, ആരായാലും നോക്കി പോകുമത്രേ.. തുണിയും വാരിച്ചുറ്റി പുതച്ചു മൂടിനടക്കാൻ തനിക്കെങ്ങും വയ്യ. പെൺകുട്ടികൾ നല്ല ഒരുങ്ങി, തന്റെ ഭംഗിയൊക്കെ എടുത്തു കാണിക്കുന്ന വസ്ത്രങ്ങൾ അണിഞ്ഞു നടക്കണം. അതാണ് ഭംഗി. അവൾ ലിഫ്റ്റിനു നേരെ നടന്നു. വീണ്ടും ഫോണിലേക്ക് കർത്തിക്കിന്റെ കാൾ വന്നു കൊണ്ടിരുന്നു. അവൾ അവനെ ബ്ലോക്ക് ചെയ്തു. ഫോണും കൈയിൽ പിടിച്ചു നിൽക്കുകയായിരുന്ന കാർത്തിക്കിന്റെ മുഖം വല്ലാതെ ചുവന്നു. അവൾ തന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. എത്ര ദിവസമായി അവളെ കണ്ടിട്ട്. സൗന്ദര്യം ഉള്ളതിന്റെ അഹങ്കാരമാണ് അവൾക്ക്. അങ്ങനെ ഞാൻ നിന്നെ വെറുതെ വിടില്ല. ഈ കാർത്തിക്കിന് കിട്ടാത്തതൊന്നും ആർക്കും കിട്ടണ്ട. അയാൾ പോക്കറ്റിൽ കൈയിട്ടു, ചെറിയൊരു കുപ്പി കൈയിൽ എടുത്തു. ഇന്നലെ മുതൽ സൂക്ഷിച്ചു വയ്ക്കുന്നതാണ്. തന്നെ അവൾ വീണ്ടും സ്വീകരിക്കുമെങ്കിൽ താനവളെ കൂടെ കൂട്ടുമായിരുന്നു. എന്നേക്കുമായി അവളെ തന്റെതാകുമായിരുന്നു. അവളോളം സൗന്ദര്യമുള്ള ഒരു പെണ്ണിനെ താൻ ജീവിതത്തിൽ കണ്ടിട്ടില്ല. പക്ഷെ തന്നെ അവൾ ഒഴിവാക്കി. ഇനി അവൾക്ക് സൗന്ദര്യം വേണ്ടാ. അയാൾ കയ്യിലിരുന്ന ആ ** സി **. ഡ് പോക്കറ്റിലേക്ക് തന്നെ വച്ചു. അവൾ ഓഫിസിലേക്ക് വരുന്ന സമയം തനിക്കറിയാം. അവൾ വരുമ്പോൾ ഇതവളുടെ മു**ഖ ** ത്തേക്ക് ഒ ** ഴി *-ക്കണം. തന്നെ ഒഴിവാക്കിയതിനുള്ള ശിക്ഷയാണിത്. അവളുടെ ഓഫീസിനരുകിലേക്ക് അയാൾ വണ്ടി തിരിച്ചു. 💚💚💚💚 തുടരും. അഞ്ചു തങ്കച്ചൻ #💞 പ്രണയകഥകൾ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ
Trending Tags