കഥ ഫുൾ പാർട്ട്‌ ഒരു ഹോസ്പിറ്റലിൽ നിന്നാണ് സ്നേഹയും അരുണും കണ്ടുമുട്ടുന്നത്, വാർഡിൽ അടുത്തടുത്ത ബെഡിൽ ആയിരുന്നു, ആദ്യമൊക്കെ ഒരു ചിരിയിൽ ഒതുക്കിയ അവർ പിന്നീട് പരിജയപെട്ടു, തന്റെ പേരെന്താ? ഡോ, താൻ എങ്ങനെയാഡോ സ്കൂട്ടിയിൽ നിന്ന് വീണത്? സ്നേഹ, ഡിഗ്രി സ്റ്റുഡന്റസ് ആണ് വീണതോ, അതൊരുത്തൻ കാർ വന്നു ഇടിച്ചതാണ്, വീണതേ ഓർമ്മയുള്ളൂ, പിന്നെ ഇവിടെയെത്തി, അവനെ എന്റെ കയ്യിൽ കിട്ടിയാലില്ലേ,,,, പിന്നെ തന്റെ പേരെന്താ? സ്നേഹ അരുണിനെ നോക്കിയപ്പോൾ അവന്റെ മുഖത്ത് ഒരു തരം അമ്പരപ്പ്, ഡോ, താൻ എന്താ ചോദിചിട്ട് ഒന്നും മിണ്ടാത്തത്? എന്റെ പേര് അരുൺ , അക്കൗണ്ടെന്റാണ്, ഒരു accsident പറ്റിയതാണ്, അല്ല, തന്നെ ഇടിച്ചയാളെ തനിക്ക് കണ്ടാൽ മനസിലാവുമോ? താനെന്താ അങ്ങനെ ചോദിച്ചത്, ഇനി താനെങ്ങാനുമാണോ, സ്നേഹ എന്താടോ പറയുന്നേ വെറുതെ ചോദിച്ചതാണ്, അയ്യോ അരുണേ ഞാൻ ചുമ്മാ പറഞ്ഞതാ താൻ പറയെടോ ഇത്രനേരവും അമ്മ ഉണ്ടായിരുന്നു, അമ്മ ഇപ്പോൾ വീട്ടിൽ പോയി അങ്ങനെ ഞാൻ ബോറഡി ക്കുകയായിരുന്നു , താൻ പറയെടോ ഹോ സ്നേഹ എങ്ങനെയെങ്കിലും വീട്ടിലെത്തിയാൽ മതി, ഇനി പോവും വരെ താനുണ്ടല്ലോ അങ്ങനെ അവർ വീട്ടുകാരെപറ്റിയും പരസ്പരം സംസാരിച്ചു, അങ്ങനെ അവർ നല്ല കൂട്ടായി, എണീറ്റ് നടക്കാൻ ആയപ്പോൾ ഒന്നിച്ചു പുറത്തു പോകുമായിരുന്നു, ഇന്ന് സ്നേഹ ഡിസ്ചാർജ് ആവുകയാണ്, അരുണേ പോകട്ടെ , ഫോൺ നമ്പറില്ലേ കയ്യിൽ വിളിക്ക് പിന്നെ കാണാം ബൈ സ്നേഹ ഓക്കേ ടാ ബൈ അവൾ പോവുന്നതും നോക്കി അവൻ നിന്നു, സ്നേഹ പോയത് മുതൽ അവളെ അരുണിനെ മിസ്സ്‌ ചെയ്യുന്ന പോലെ തോന്നി, അവളെ കാണണം എന്നും തോന്നി, അവൻ പിറ്റേന്ന് സ്നേഹയെ വിളിച്ചു, പക്ഷെ ഫോൺ കിട്ടിയില്ല, അത് അരുണിനെ ഭ്രാന്ത് പിടിപ്പികുന്ന പോലെ തോന്നി, തനിക് ഇതെന്താ പറ്റിയെത് എന്നവൻ ആലോചിച്ചു അരുണിന് മനസിലായി അവൻ സ്നേഹയെ പ്രണയിക്കുന്നുണ്ടെന്ന്, പക്ഷെ അവളുടെ ഭാഗത്തു നിന്ന് എന്തായിരിക്കും reaction ഇനി അവൾ തന്നെ ഫ്രണ്ട്ആയിട്ടാണ് കാണുന്നതെങ്കിലോ ,,, പക്ഷെ തനിക്ക് മറക്കാനാവുമോ അവന്റെ ചിന്തയെ കീറിമുറിച്ചു കൊണ്ട് ഫോൺ റിങ് ചെയ്തു ഒരു പ്രൈവറ്റ് നമ്പർ ആയിരുന്നു, ഹലോ അരുണും ഹലോ എന്ന് ചോദിച്ചു അപ്പോൾ, എടോ താനെന്നെ മറന്നോ ഹോ ആരിത് സ്നേഹയോ തന്റെ നമ്പർ വിളിച്ചിട്ട് കിട്ടിയില്ല എന്ന് അരുൺ പറഞ്ഞു, അപ്പോൾ തനിക്ക് എന്നെ അറിയാല്ലേ ഞാൻ വിചാരിച്ചു മറന്നു എന്ന് സ്നേഹ പറഞ്ഞു തന്നെ എനിക്കൊന്ന് കാണണം അരുൺ പറഞ്ഞു എനിക്കും തന്നോട് ഒരു കാര്യം പറയാനുണ്ട് കാണുമ്പോൾ പറയാം അങ്ങനെ നാളെ കാണാനുള്ള സ്ഥലം ഉറപ്പിച്ചു, അരുണിന് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു, എന്ക്കിലും അവൾ അക്‌സെപ്റ് ചെയ്യുമോ എന്ന ഭയം അവനിലുണ്ടായിരുന്നു, അവനന്ന് ഉറക്കം വന്നേയില്ല, എങ്ങനെയോ നേരം വെളുപ്പിച്ചു, രാവിലെ അവൾ പറഞ്ഞ സ്ഥലത്ത് അവൻ കാത്തിരുന്നു, സ്നേഹ അതാ വരുന്നു, ഹായ് അരുൺ , എന്തൊക്കെയാ ഹായ് സ്നേഹ, തനിക്ക് എന്താ പറയാനുള്ളത്, എനിക്കോ ഞാൻ മനസ്സിൽ ഒരു കാര്യം വിചാരിച്ചാൽ അത് പറയാതെ പറ്റില്ല , പറഞ്ഞു കഴിഞ്ഞ് താനെന്തു പറഞാലും ശെരി അത് ഉൾകൊള്ളാനുള്ള ധൈര്യം ഉണ്ട് തന്നെ കാണാതിരിക്കാൻ എനിക്കാവില്ല എനിക്ക് ഇഷ്ട്ടാണ് ഇയാളെ ഇത് കേട്ട അരുണിന്റെ മുഖം സന്തോഷം കൊണ്ട് തിളങ്ങി ഡീ ഇത് തന്നെയാ ഞാനും പറയാൻ വന്നത്, എന്തു പറയുമെന്ന് വിചാരിച് ഇരിക്കുമ്പോളാ എനിക്കും നിന്നെ ഇഷ്ട്ടമാണ് കേട്ടോടി , എന്നെ ഹോസ്പിറ്റലിൽ ആക്കാൻ കാരണക്കാരനായ അയാളോട് താക്സ് പറയണം നമ്മളെ ഒന്നിപ്പിച്ചതിന് അല്ലേ അരുണേ എന്നാൽ ആ താക്സ് എനിക്ക് തന്നേക്ക് ആ അയാൾ ഞാനാണ് എന്ന് അരുൺ പറഞ്ഞതും സ്നേഹ അവനെ അടിച്ചതും ഒരുമിച്ചായിരുന്നു അവരുടെ വസന്തകാലം ഇവിടെ തുടങ്ങുന്നു,,,,
31k കണ്ടവര്‍
11 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post