MY DEAR HUBBY❤ Part 35 Nishana ഉമ്മാനെ തൊഴുത് മൂപ്പത്തിക്ക് കെട്ടിപ്പിടിച്ച് ഒരു ഉമ്മയും കൊടുത്ത് തിരിഞ്ഞപ്പോഴാ കർട്ടന്റെ പിറകിൽ ഒളിച്ച് നിൽക്കുന്ന മാക്രിയെ കണ്ടത്, ഉമ്മ എന്നെ പൊരിച്ചടുക്കുന്നത് കണ്ട് രസിക്കാ,, മോളേ,, നീ മുറിയിലോട്ട് വാ,, നിനക്കുളളത് ഞാൻ ഒരുക്കി വെച്ചേക്കാം,, അവളെ നോക്കി ചിരിച്ചിട്ട് ഞാൻ മുറയിലേക്ക് വിട്ടു, ********************************** ആഹഹാ,,, എന്തൊരു സന്തോഷം, കലിപ്പന്റെ മുഖം കണ്ടാൽ അറിയാം മൂപ്പർക്ക് നല്ലോണം വേദനിച്ചിട്ടുണ്ടെന്ന്, അങ്ങനെ തന്നെ വേണം, എന്റെ കരണം പുകച്ചതോണ്ടല്ലേ,, ഞമ്മള് ചാടിതുളളി കളിക്കുന്നത് കണ്ട് ഉമ്മ മൂക്കത്തും വിരൽ വെച്ച് നോക്കുന്നുണ്ട്, "ന്റെ റബ്ബേ,, കുറച്ച് മുമ്പ് വരെ വേദനിക്കുണൂന്നും പറഞ്ഞ് കണ്ണീർ പൊഴിച്ച പെണ്ണാ ഇപ്പൊ ഈ തുളളിക്കണിക്കുന്നത്" ഞമ്മള് പുളിങ്ങ തിന്ന ചിരിയും പാസാക്കി ഒന്ന് സൈറ്റ് അടിച്ചിട്ട് ഫ്രഷാവാൻ മുറിയിലേക്ക് വിട്ടു, മുറിയുടെ മുന്നിൽ എത്തിയപ്പോഴാ കലിപ്പന്റെ ഓർമ്മ വന്നത്, ആള് അകത്തുണ്ടാവോ, ഉണ്ടെങ്കിൽ ഉമ്മാന്റെ കയ്യിൽന്ന് കിട്ടിയതിന് എന്നോട് പ്രതികാരം ചെയ്യും ഉറപ്പാ, തൽക്കാലം കലിപ്പന്റെ മുന്നിലേക്ക് പോവണ്ട, പക്ഷേ ഫ്രഷാവണമെങ്കിൽ പോയേ പറ്റൂ,, എന്താ ചെയ്യാ, ഞമ്മള് മുറിയുടെ വാതിൽ പതിയെ തുറന്ന് നോക്കി, ഭാഗ്യം കലിപ്പനെ കാണുന്നില്ല, ചിലപ്പൊ ബാത്റൂമിലായിരിക്കും, ഞമ്മള് പമ്മി പമ്മി അകത്ത് കയറി കബോട് തുറന്ന് മാറ്റിയുടുക്കാനുളള ഡ്രസ്സും എടുത്ത് തിരിഞ്ഞതും വാതിലിനടുത്ത് കയ്യും കെട്ടി ചിരിച്ചോണ്ട് നിൽക്കുന്ന കലിപ്പനെയാണ് കണ്ടത്, എന്താന്ന് അറിയില്ല ഓന്റെ ചിരിയിൽ എന്തോ വശപിശകുളളത് പോലെ തോന്നാ,, ഓൻ ചിരിച്ചോണ്ട് വാതിൽ ലോക്ക് ചെയ്ത് എന്റെ അടുത്തേക്ക് വന്നു, ഞമ്മക്ക് പേടിച്ചിട്ട് തൊണ്ട വറ്റിവരണ്ടത് പോലെ,, ഓൻ എന്നെ തൊട്ടു തൊട്ടില്ല എന്നരീതിയിൽ ഞമ്മളെ മുന്നിൽ നിന്നു, പേടിച്ചിട്ട് ഞമ്മളെ ഹാർട്ട് ബീറ്റ് ഒക്കെ കൂടി, പെട്ടെന്ന് ഓൻ എന്റെ അരയിലൂടെ കയ്യിട്ട് ചേര്‍ത്ത് പിടിച്ചു, ഞമ്മള് കണ്ണു തളളി ഓനെ നോക്കിയപ്പോ ഓൻ ഓന്റെ മുഖം എന്റെ മുഖത്തിനടുത്തേക്ക് കൊണ്ട് വന്നു, ഞമ്മള് കണ്ണ് രണ്ടും ഇറുക്കി അടച്ചു, ഓന്റെ ചുടു നിശ്വാസം എന്റെ ചെവിയിൽ പതിച്ചതും ഞമ്മള് ഒന്ന് പുളഞ്ഞു, "സോറി " എന്തൊക്കെയോ പ്രതീക്ഷിച്ച് നിന്നിരുന്ന ഞമ്മള് കണ്ണ് തുറന്ന് ഓനെ നോക്കിയപ്പോ ഓൻ ഞമ്മളെ കവിളിൽ അടിച്ച ഭാഗത്ത് മുത്തം തന്നു, ഓന്റെ ചുടു കണ്ണുനീർ കവിളിൽ പതിച്ചപ്പോഴാണ് കലിപ്പൻ കരയാണെന്ന് മനസ്സിലായത്, "വേദനിച്ചോടാ,, സോറി, വേദനിപ്പിക്കണമെന്ന്,,, കരുതി ചെയ്തതല്ല, അപ്പോഴത്തെ,, ദേഷ്യത്തില്,, അറിയാതെ പറ്റിപ്പോയതാ,, " ഒരു തേങ്ങലോടെ കലിപ്പൻ പറഞ്ഞു, ഓന്റെ തേങ്ങലൊക്കെ കണ്ടിട്ട് തല്ല് കിട്ടിയത് മൂപ്പർക്കാണെന്ന് തോന്നും, "റിയൂ,,, എന്നോട് ദേഷ്യമായത് കൊണ്ടാണോ മിണ്ടാത്തത്" "ദേഷ്യോ, എന്തിന് ഞാൻ അതൊക്കെ അപ്പൊഴെ മറന്നു" "അല്ല നീ കളളം പറയാ, നിന്റെ മുഖം കണ്ടാലറിയാം നിനക്ക് എന്നോട് നല്ല ദേഷ്യമുണ്ടെന്ന്," "ശ്ശൊടാ,, സത്യായിട്ടും എനിക്ക് ദേഷ്യം ഇല്ല " "ചുമ്മാ പറയല്ലേ റിയൂ,," "സത്യം" "ആണോ? എന്നാ പിന്നെ എനിക്ക് ഇവിടെ ഒരു കിസ്സ് താ, എങ്കിലെ ഞാൻ വിശ്വസിക്കൂ" "ആഹ്,, ഏ,,,, " ചുണ്ടിൽ കൈ വെച്ച് കളളച്ചിരിയോടെ നിൽക്കുന്ന ഓന്റെ മുഖം കണ്ടപ്പോ എനിക്കും ചിരിവന്നു, പിന്നെ ചിരിച്ചാൽ കലിപ്പൻ ചോദിച്ചത് ഇപ്പോ തന്നെ കൊടുക്കേണ്ടി വരും, ഞമ്മള് ഒരു കൃത്രിമ ദേഷ്യം മുഖത്ത് ഫിറ്റ് ചെയ്ത് ഞമ്മളെ കയ്യിലുണ്ടായിരുന്ന ഡ്രസ്സ് കൊണ്ട് ഓനെ അടിക്കാൻ തുനിഞ്ഞതും ചെക്കൻ ഒറ്റ ഓട്ടമായിരുന്നു, ബെഡിന്റെ ചുറ്റും ഇട്ട് ഓൻ ഞമ്മളെ കുറെ ഓടിച്ചു, അവസാനം ഞങ്ങൾ രണ്ട് പേരും തളർന്ന് ബെഡിലേക്ക് വീണ് മുഖത്തോട് മുഖം നോക്കി പൊട്ടിച്ചിരിച്ചു, പിന്നെ കലിപ്പൻ ഞമ്മളെ കൈ പിടിച്ച് വലിച്ചു, ഓൻ വലിക്കുമ്പൊ കൂടെ പോകാൻ നിൽക്കുന്ന ഞാൻ കൃത്യം ഓന്റെ നെഞ്ചത്തും എത്തി, ഓൻ ഞമ്മളെ മുഖത്തേക്ക് വീണ് കിടക്കുന്ന മുടിയൊക്കെ ഒതുക്കി നെറ്റിയിൽ മുത്തം വെച്ചതും ഞമ്മള് ഇരു കൈകൾ കൊണ്ടും ഓനെ കെട്ടിപ്പിടിച്ചു, ************************************ "ടി മാക്രി,, നിന്റെ ഒരുക്കം ഇത് വരെ കഴിഞ്ഞില്ലേ,, നേരം ഒരുപാടായി, " ഞമ്മള് വാതിൽ തട്ടി വിളിച്ചു എവിടെ തുറക്കുന്നു, ഒരുങ്ങാനെന്നും പറഞ്ഞ് അകത്ത് കയറിയിട്ട് മണിക്കൂറുകളായി, ഇന്ന് ഉപ്പാന്റെ ക്ലോസ് ഫ്രണ്ടിന്റെ മകളുടെ മാരേജ് ആണ്, ഉമ്മാക്ക് കാലിന് വയ്യാത്തത് കൊണ്ട് എന്നോടും റിയൂനോടും പോയി വരാൻ പറഞ്ഞു, അത് കേട്ടതും പെണ്ണ് ഒരുങ്ങാനെന്നും പറഞ്ഞ് പോയതാ,, രാത്രി ഫങ്ഷനാണ്, ഇപ്പഴെ സമയം ഒരുപാടായി, "നീ എന്താ അകത്ത് അടയിട്ട് ഇരിക്കാണോ, നേരം ഒരുപാടായി, ഒന്ന് വേഗം വാ, ഇനിയും വന്നില്ല എങ്കിൽ ഞാൻ തനിച്ച് പോകും പറഞ്ഞേക്കാം," "ആഹ് ദാ കഴിഞ്ഞു, ഇനി പോകാം,," വാതിൽ തുറന്ന് അവൾ പറഞ്ഞു, ഒരു നിമിഷം ഞാൻ അവളെ നോക്കി, ബ്ലൂ കളർ സാരിയിൽ പെണ്ണ് ചെത്തി പൊളിച്ച് നിൽക്കാ, "ഇത് കൊളളാം,, ഇത്രയും സമയം ലേറ്റാവുന്നൂന്നും പറഞ്ഞ് വാതിൽ തല്ലിപ്പൊളിച്ച ആളാ ഇപ്പൊ ദാണ്ടേ വായും പൊളിച്ച് കണ്ണും മിഴിച്ച് നിൽക്കുന്നു" "നീ എന്റെ മനസ്സമാധാനം ഇല്ലാതാക്കാൻ വേണ്ടി ആണോ ഇങ്ങനെ ഒരുങ്ങി കെട്ടി വന്നത് " "ഞാൻ ഒരുങ്ങിയാൽ നിങ്ങളെ മനസ്സമാധാനം എങ്ങനെ പോകാനാ," ഇടുപ്പിന് കൈ കൊടുത്തോണ്ട് അവൾ ചോദിച്ചു, "ഒന്നൂല്ല്യ വാ,, ഇറങ്ങാം,," ഇതിനോടൊക്കെ വിവരിക്കാൻ നിന്നാൽ സമയം പോകും മിക്കവാറും ഇന്ന് സകല വായീ നോക്കികളും ഇവളുടെ പിറകെ ആയിരിക്കും, അത്രയും മൊഞ്ചിലല്ലേ പെണ്ണ് ഒരുങ്ങിയിരിക്കുന്നത്, ആരായാലും ഒന്ന് നോക്കി പോകും, ഇവളെ ഈ കോലത്തില് കണ്ടിട്ട് എന്റെ കണ്ട്രോള് തന്നെ പോവോന്നാ എന്റെ പേടി, ഞങ്ങള് ഉമ്മാനോട് യാത്ര പറഞ്ഞ് ഇറങ്ങി, നേരേ വണ്ടി ഓഡിറ്റോറിയത്തിലേക്ക് വിട്ടു, ********************************* കാറ് പാർക്ക് ചെയ്ത് ഞങ്ങൾ അകത്തേക്ക് കയറിയതും ഞാൻ സ്തമ്പിച്ച് നിന്നു, അകത്ത് കോട്ടും സൂട്ടും ഇട്ട കുറെ ആളുകൾ, കൂടെ പുട്ടിയിട്ട ചുണ്ടിൽ ചായം പൂശിയ പെണ്ണുങ്ങളും, കല്യാണമെന്ന് പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല, ഇവർക്കിടയിൽ നിന്നോണ്ട് ഞാൻ എന്ത് ചെയ്യാനാ, ഞമ്മള് അവരെ എല്ലാവരെയും വീക്ഷിക്കുന്നതിനിടയിൽ കലിപ്പൻ എന്റെ കൈ പിടിച്ച് സ്റ്റേജിലെക്ക് നടന്നു, മണവാട്ടിയേയും മണവാളനെയും പരിചയപ്പെട്ട് വിശ് ചെയ്ത് ഇറങ്ങിയതും പ്രായമായ ഒരാൾ വന്ന് കലിപ്പനെ കെട്ടിപ്പിടിച്ചു, കണ്ടിട്ട് പെണ്ണിന്റെ ഉപ്പാനെ പോലെ തോന്നുന്നു, അവര് തമ്മിൽ എന്തൊക്കെയോ സംസാരിച്ചതിന് ശേഷം കലിപ്പൻ എന്റെ തോളിലൂടെ കയ്യിട്ട് എന്നെ അദ്ധേഹത്തിന് പരിചയപ്പെടുത്തി കൊടുത്തു, ഞാൻ ഊഹിച്ചത് പോലെ പെണ്ണിന്റെ ഉപ്പയാണ്, പിന്നെ ആരൊക്കെയോ ഇടിച്ച് കയറി വന്ന് കലിപ്പനെ പൊതിഞ്ഞു, കലിപ്പൻ അവരോടൊക്കെ സംസാരിച്ച് നിന്നു, ഞമ്മക്ക് എന്തോ ആകെ ബോറടിച്ചു, ഒന്ന് കത്തി വെക്കാൻ ആരെ എങ്കിലും കിട്ടിയിരുന്നെങ്കിൽ ന്നും കരുതി നിന്നപ്പോഴാണ് ആരോ റിയൂന്നും വിളിച്ച് എന്റെ അടുത്തേക്ക് വന്നത്, ഞാൻ സൂക്ഷിച്ചു നോക്കി, നല്ല പരിചയമുളള മുഖം, പക്ഷേ ആരാണെന്ന് മനസ്സിലായില്ല "റിയൂന് എന്നെ മനസ്സിലായില്ല അല്ലേ,, നമ്മളിതിന് മുമ്പ് കണ്ടിട്ടില്ല, എങ്കിലും പറഞ്ഞാൽ മനസ്സിലാവും," ഞാൻ നെറ്റിചുളിച്ചു അവളെ നോക്കിനിന്നതും അവള് കൈ തന്നു, "ആലോചിച്ച് തല പുണ്ണാക്കണ്ട, ഞാൻ ഫിദ" "ഫി,,ഫിദ," അതെ അവൾ തന്നെ അന്ന് നദീർ അയച്ചു തന്ന ഫോട്ടോയിൽ കണ്ടിരുന്നു, ഞാൻ അവളെ അത്ഭുതത്തോടെ നോക്കി, "എന്നെ നിനക്ക് എങ്ങനെ മനസ്സിലായി ഫിദ," "ഫോട്ടോയിൽ കണ്ടിട്ടുണ്ടെങ്കിലും എനിക്ക് മനസ്സിലായില്ലായിരുന്നു, പിന്നെ അസിക്കാന്റെ കൂടെ കണ്ടപ്പോ ഊഹിച്ചു, " ചെറു ചിരിയോടെ അവൾ പറഞ്ഞു, ഫിദയുടെ അസുഖം മാറിയ കാര്യവും മറ്റും കലിപ്പൻ എന്നോട് പറഞ്ഞിരുന്നു, അപ്പൊ മുതൽ അവളെ കാണണമെന്ന് കരുതി ഇരിക്കായിരുന്നു, ആള് നല്ല അസ്സല് വായാടിയാണ്, ഞങ്ങള് പെട്ടെന്ന് തന്നെ കൂട്ടായി, കുറച്ച് കഴിഞ്ഞ് നദീറും കലിപ്പനും ഞങ്ങളുടെ അടുത്തേക്ക് വന്നു, നദീറിന്റെ ബന്ധുവാണ് കല്ലാണച്ചെക്കൻ, ഞങ്ങള് കുറച്ച് സമയം സംസാരിച്ച് ഇരുന്നു, പിന്നെ ആരോ വിളിച്ചത് കൊണ്ട് നദീറും കലിപ്പനും പോയി, ഞാനും ഫിദയും വീണ്ടും ഓരോ കാര്യങ്ങൾ പറഞ്ഞ് ഇരുന്നു, പെട്ടെന്ന് ഫിദയുടെ മുഖം ഇരുണ്ടു, മുഖം വലിഞ്ഞ് മുറുകി, പല്ല് കടിച്ച് അവൾ എങ്ങോട്ടാ രൂക്ഷമായി നോക്കുന്നുണ്ട്, അവളുടെ മുഖഭാവം കണ്ടപ്പോ എന്തോ എനിക്ക് പേടി തോന്നി, പെട്ടെന്ന് അവൾക്ക് എന്ത് പറ്റിയെന്നും ചിന്തിച്ച് അവള് നോക്കുന്ന ഭാഗത്തേക്ക് ഞാനും നോക്കി, പക്ഷേ സംശയിക്കതായി ആരും ഉണ്ടായിരുന്നില്ല, ഞാൻ വീണ്ടും ഫിദയെ നോക്കിയപ്പോ അവളൊരു പുഛത്തോടെ ചിരിക്കുന്നത് കണ്ടു, എന്തൊക്കെയോ തീരുമാനിച്ച് ഉറപ്പിച്ചത് പോലെ,, ഫിദയുടെ മുഖഭാവം കണ്ട് പേടിച്ച് ഞാൻ അവളോട് ഇപ്പൊ വരാമെന്നും പറഞ്ഞ് എണീറ്റ് കലിപ്പന്റെ അടുത്തേക്ക് പോകാൻ തുനിഞ്ഞതും ഒരു വെയ്റ്ററുമായി കൂട്ടിയിടിച്ച് അയാളുടെ കയ്യിലുണ്ടായിരുന്ന ജൂസ് കുറച്ച് എന്റെ സാരിയിലൂടെ പോയി, അയാളോട് സോറിയും പറഞ്ഞ് ഞാൻ വാശ്റൂമിൽ ചെന്ന് സാരി വൃത്തിയാക്കിയപ്പൊ ആരോ പിറകിൽ നിൽക്കുന്നത് പോലെ തോന്നി, നോക്കിയപ്പോ അവിടെ ഒന്നും ആരെയും കണ്ടില്ല, ഞാൻ സാരിയൊന്ന് കുടഞ്ഞ് പുറത്തേക്ക് ഇറങ്ങിയതും ആരോ എന്റെ വാ പൊത്തിപ്പിടിച്ച് എന്നെ അവിടെ നിന്നും വലിച്ചോണ്ട് പോയി, തുടരും #📙 നോവൽ
77.8k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post