നിനക്കായ്‌ മാത്രം...... ഭാഗം :-7 "നാളെയാണ് നാളെയാണ് നാളെയാണ്... എന്നെ കൂട്ടിയിട്ടു കത്തിക്കുന്നത് നാളെയാണ്..... " അങ്ങേരെ കെട്ടുന്ന കാര്യം പറഞ്ഞപ്പോൾ വായയ്ക്കകത്തോട്ട് പോയ ചായയ്ക്ക് പോലും സഹിച്ചില്ല...... അപ്പോൾ പിന്നെ ഞാനോ !!!!!!!!!! എഴുന്നേറ്റു ഓടിയാലോ......... വേണ്ട ഓടിച്ചിട്ട് തല്ലും ...... "എന്താ വേണി നീയീകാണിച്ചത്? ദേവാ മോന് കുഴപ്പമൊന്നുമില്ലല്ലോ?? "ആസിഡ് ഒന്നുമല്ലല്ലോ?? ചായയല്ലേ അമ്മേ !!!! "വേണീ നീ എന്റെൽ നിന്നും മേടിക്കും.... എഴുന്നേറ്റു പോടീ...... അമ്മ അറിയാതെ ആണെങ്കിലും ചെയ്ത ഉപകാരം..... എഴുന്നേറ്റു പോയേക്ക് വേണി എന്ന് എന്റെ അഭിപ്രായത്തെ ഞാൻ തന്നെ മാനിച്ചു കൊണ്ട് പതിയെ ഉയർത്തെഴുന്നേറ്റു..... "എന്റെ യശോദേ.... നീ എന്തിനാ അവളെ വഴക്ക് പറയുന്നത്... അവള് പറഞ്ഞത് ശെരിയല്ലേ... ചായ അല്ലെ... അത് തുടച്ചാൽ പോകും... ദേവാ അത് കഴുകിക്കളഞ്ഞേക്ക് മോനെ...... അച്ഛൻ പെങ്ങളുടെ സമയോചിതമായ ഇടപെടൽ അവിടെ നടന്നത് കൊണ്ട് ഞാൻ എന്റെ തടി കേട് പാടില്ലാതെ സംരക്ഷിച്ചു എന്ന് ഞാൻ വിശ്വസിച്ചു.... "എന്നാലും എന്റെ അനിയാ...... വേണി വെള്ളഷർട്ടിൽ എണ്ണയെന്തോ തേച്ചെന്ന് പറഞ്ഞു നമ്മുടെ വീടിനെ തലകീഴാക്കി ഇട്ടവനാണല്ലോ മിണ്ടാതെ ഇരിക്കുന്നത് എന്ന് ആലോചിക്കുമ്പോഴാ എന്ന് അനന്ദുവേട്ടൻ...... "ഞാൻ കുടിച്ചോണ്ടിരുന്ന വെള്ളം ഇത്തിരി ഇവന്റെ മുഖത്ത് തെറിച്ചെന്നു പറഞ്ഞു ഒരു ബക്കറ്റ് വെള്ളം എന്റെ തലയിൽ കമിഴ്ത്തിയവനാണ് ഈ ദേവൻ എന്നാലോചിക്കുമ്പോഴാ എന്ന് അപ്പുക്കുട്ടൻ....... ഇവരെന്തിനാ ചത്ത കുഞ്ഞിന്റെ ജാതകം മാട്രിമോണിയ്ക്ക് അയക്കുന്നത് എന്നു ആലോചിക്കുന്ന ഞാനും..... എന്തായാലും കടുവ എഴുന്നേറ്റു പോയി... ഞാൻ ആശ്വാസത്തിന്റെ പ്രതീകമായി നെഞ്ചത്തോട്ട് കയ്യും വെച്ചു....... "ടി വേണി.. എന്റെ ഒരു ഷർട്ട് എടുത്തു ദേവന് കൊടുത്തേക്ക്..... അപ്പുക്കുട്ടൻ..... എല്ലാം അറിഞ്ഞു വെച്ച് കൊണ്ട് എന്തിനാ..... why???? രൂക്ഷമായി അപ്പേട്ടനെ നോക്കി... നീ നോക്കിപേടിപ്പിക്കയൊന്നും വേണ്ട..തെറ്റ് നിന്റെ ഭാഗത്താണ്... പോയി എടുത്തു കൊടുക്കെടി..... പേടിച്ചിട്ടൊന്നുമല്ല.... നിന്നെ പിന്നെ ഞാൻ എടുത്തോളാം..... അപ്പുവേട്ടന്റെ റൂമിൽ ചെന്നു ഷർട്ട് എടുക്കുമ്പോഴേക്കും കടുവ വാഷ്‌റൂമിൽ നിന്നും ഇറങ്ങി വന്നു... "ദാ പിടിക്ക്.... അപ്പുവേട്ടൻ തരാൻ പറഞ്ഞു...... ഷർട്ട് നീട്ടി കാണിച്ചു....... വാങ്ങിക്കില്ലാന്ന് കണ്ടപ്പോൾ ബെഡിൽ എടുത്തിട്ടു.... ലേശം അഹങ്കാരം ഉണ്ടെന്ന് കരുതിക്കോട്ടെ..... നമ്മളൊക്കെ ഫേക്ക് ആണെന്ന് ഐ മീൻ കടുവയെ ഒറ്റയ്ക്ക് കണ്ടാൽ പേടിയാന്ന് നമ്മൾ മാത്രം അറിഞ്ഞാൽ പോരെ..... 😁🙄 "നിൽക്കെടി അവിടെ.... അങ്ങനങ്ങു പോയാലോ?? "പിന്നെ ഞാനെന്തു വേണം?? "പോയി ഡോർ ലോക്ക് ചെയ്തിട്ട് വാടി.... 😡😡മീശയും മുറുക്കി മുണ്ട് ഒരു കാല് കൊണ്ട് ലാലേട്ടൻ സ്റ്റൈലിൽ ഉയർത്തി പറഞ്ഞു..... "അയ്യട മനമേ... തീപ്പെട്ടി കോലേ.. മനസ്സിലിരിപ്പ് നോക്കണേ.... ഞാൻ അത്തരക്കാരി അല്ല....എന്താണേലും ഇങ്ങനെ നിന്ന് പറഞ്ഞാൽ മതി.... 😬😬 "എങ്കിൽ ശെരി.... നീ ഇവിടൊന്ന് ചൊറിഞ്ഞേ..... പുറം തിരിഞ്ഞു നിന്ന് കൊണ്ട് പറഞ്ഞു.... കുളിയും നനയും ഇല്ലാണ്ടായാൽ ഇതല്ല ഇതിനപ്പുറവും ചൊറിയും..... നീ വല്ലതും പറഞ്ഞോ? "വല്ല കടലിലും പോയി ചാടരുതോ..... ഉപ്പിൽ കിടക്കുമ്പോൾ അണുക്കൾ ചാകും.... കുളിക്കയും ഇല്ല നനക്കയും ഇല്ല... എന്നിട്ടോ പേര് ശ്രീ ദേവ്‌ പോലും... വല്ല ചൊറിയൻ പുഴു എന്ന് വേണം ഇടാൻ.... "അത് എന്താന്നോ... ഞാൻ നിനക്ക് ഒരു കോമ്പറ്റിഷൻ ആകാൻ വേണ്ടി കുളിക്കാതെ ഒരു മാസം ജീവിക്കാൻ നോക്കിയതാ... ഒരു ദിവസം ആയപ്പോഴേ എനിക്ക് വല്ലാണ്ടായി... നിനക്കിതൊക്കെ എങ്ങനെ സാധിക്കുന്നു.... നോക്കി നിൽക്കാതെ ചൊറിയെടി...... 😬😬 ഓഹോ എനിക്കിട്ട് താങ്ങിയതായിരിക്കും... തനിക്ക് ഞാൻ വെച്ചിട്ടുണ്ടെടോ ശുപ്പാണ്ടി..... "എന്താടി അനക്കമൊന്നും ഇല്ലാത്തതു? പറഞ്ഞത് ചെയ്യടി? ആ പിന്നെ ആ വിശറി എടുത്തൊന്ന് വീശിക്കെ... എന്താ ഉഷ്ണം..... ഈ ഫാൻ ഓടുമ്പോഴോ? 😨😨 ഫാൻ ഓടിയാൽ ചൂട് മാറണമെന്നുണ്ടോ?? നീ കേട്ടിട്ടില്ലേ ഉഷ്ണം ഉഷ്ണേന ശാന്തി കൃഷ്ണ എന്ന് ..... അവര് പഴയ നടിയല്ലേ?? ആര്? ശാന്തി കൃഷ്ണ 🤪😜 "എടി എടി എടി..... കൂടുതൽ നിഷ്കളങ്കത കാണിക്കല്ലേ പൊന്നുമോളെ.... പതിനേഴാമത്തെ വയസ്സിൽ ഇരുപത്തി മൂന്ന് വയസ്സുള്ള ഒരു പാവം പയ്യനെ മതി പറയണ്ട.... ഒരബദ്ധം പറ്റിപ്പോയി..... ഇനിയും അബദ്ധം പറ്റണ്ടെങ്കിൽ പറഞ്ഞത് ചെയ്യ്.... വേഗം വേഗം...... ഞാൻ പോയി ഡോർ ലോക്ക് ചെയ്തോട്ടെ... പ്ലീസ്..... ആദ്യമേ ഞാൻ ഇത് തന്നെയല്ലേ പറഞ്ഞതും...... ആ പോയിട്ട് വാ...... ഡോർ ലോക്ക് ചെയ്യാൻ വാതിൽക്കൽ എത്തി..... ഡാ പട്ടി തെണ്ടീ.... കച്ചറെ.... ശുപ്പാണ്ടി..... എന്നോട് കളിച്ചാലുണ്ടല്ലോ ആ മൃദുലയുടെ കാര്യം ഞാൻ നാട് മൊത്തം അറിയിക്കും... വേണ്ടി വന്നാൽ അവൾക്ക് ഗർഭം ഉണ്ടായെന്നും പറഞ്ഞു പരത്തും....പിന്നെ പശുവിനെ കറക്കാൻ അപ്പുക്കുട്ടനെയും കൂട്ടി പോയതൊന്നും ഞാൻ മറന്നിട്ടില്ല.... (മല്ലു സിംഗ് )..പീഡനവീരാ ശ്രീ ദേവാ.... നിന്നെ പിന്നെ കണ്ടോളാം... ... ഇതും പറഞ്ഞു അവിടുന്ന് ഇറങ്ങി ഓടി......ഇല്ലെങ്കിൽ.... ഇടിവെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥയിൽ ആയിരുന്നു ദേവൻ... ഈശ്വരാ.... ഞാൻ അല്ല... ആ അപ്പുക്കുട്ടൻ ആണ്... ഇതിപ്പോ പീഡനക്കേസിൽ പ്രതി ഞാൻ ആകുമല്ലോ.... 😨😨😨 ഇന്ന് ആ അപ്പുക്കുട്ടനെ വെറുതെ വിടില്ല.. നോക്കിക്കോ... 😡 വേണി മോളെ നിനക്ക് ഞാൻ തരാടി.... ഒളിഞ്ഞു നോക്കിയതോ നോക്കി... എന്നിട്ട് സ്വന്തം ചേട്ടനെ സേഫ് ആകുന്നോ..... ******* ഹോ ആ കടുവയെ ഇങ്ങനെ കാണാൻ എന്തൊരു സുഖം... കുറച്ചു നേരത്തെ പ്രയോഗിക്കേണ്ടതായിരുന്നു..... ആ എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടെന്നല്ലേ..... ഇതാണ് ആ സമയം... കടുവയുടെ ബെസ്റ്റ് ടൈം.... ഒന്ന് കുളിച്ചു സുന്ദരി ആയി നേരെ ഹാളിൽ പോയി ഇഡ്ഡലിയും സാമ്പാറും തട്ടി വിട്ടു.... അപ്പോഴേക്കും അച്ഛൻ പെങ്ങളും കുടുംബവും പോയി കഴിഞ്ഞിരുന്നു.... മുഖത്ത് നോക്കാൻ കടുവയ്ക്ക് നാണക്കേടായിരിക്കും..... അല്ലാണ്ടെന്താ... അച്ഛമ്മയുടെ ഷഷ്ടിപൂർത്തി ആഘോഷം ഒരു ഫ്രണ്ട്നെ വിളിക്കുവാൻ ഉണ്ടെന്നും പറഞ്ഞു നേരെ ഇറങ്ങി...... സ്കൂട്ടിയും എടുത്തു നേരെ പറപ്പിച്ചു.... വഴിയിൽ എന്തിലോ കയറി ടയർ പഞ്ചർ ആയി.... വണ്ടിയും നിർത്തിയിട്ടു ഞാൻ ഇറങ്ങി നോക്കിയപ്പോ വഴിയിൽ കാര മുള്ളും..... ചുറ്റിനും ഒരൊറ്റ എണ്ണത്തിനെ കാണ്മാനും ഇല്ലാ... കടുവയുടെ പറമ്പാണ്..... ഇതെന്തു കഷ്ടമാണ്.... നടരാജ സർവീസ് ആണോ ഇന്നത്തെ എന്റെ തലയിലെഴുത്ത്.... പെട്ടെന്നാണ് അത് സംഭവിച്ചത്....... ചുവന്ന കളറിൽ എന്തോ എന്റെ മേലേക്ക് വീണു..... നല്ല ചൂടുണ്ട്..... ഇനി ചോരയാണോ 😨😨😨 ഞാൻ ചുറ്റിനും നോക്കി...... ഒന്നേ നോക്കിയുള്ളൂ.... ഭേഷ്... കടുവ ഈസ്‌ ഹിയർ...... വിത്ത്‌ പുകയില..... പുകയില ഇൻ ഹിസ് വായ.... മനസ്സിലായില്ല അല്ലെ... കുറെ മുന്നേ പീഡനക്കേസിൽ പെടുത്തിയ പ്രതി ദേ ചുവരും ചാരി നിൽക്കുന്നു.... ...... മുറുക്കി കൊണ്ട്.... അയ്യേ.... നാറി മുറുക്കി തുപ്പി... 😭😭😭..... എന്ത് പണിയാടോ കാണിച്ചത്?? തനിക്ക് തുപ്പാൻ എന്റെ മേലെ സ്ഥലം കിട്ടിയോളു..... "ഇവിടെ ഇപ്പോൾ തുപ്പാൻ കണക്കാക്കി നിന്റെ മോന്തായം മാത്രേ ഉള്ളു... കോളാമ്പി കണക്കെ..... "ഡോ... തനിക്കെന്തിന്റെ കേടാ.... എന്താ തന്റെ ഉദ്ദേശം? 😡😡 "ഇങ്ങനെ വ്യക്തമായിട്ട് ചോദിച്ച സ്ഥിതിക്ക് ഒരേയൊരു ഉദ്ദേശം മാത്രേ ഉള്ളു... അത് മാത്രം ...... ബുഹഹഹ..... 🤪🤪 ഷർട്ടിന്റെ ബട്ടൻസും ഊരി ചുണ്ട് ഉമ്മ കൊടുക്കാൻ എന്ന പോലെ അടുത്തേക്ക് വരുന്നു... പ്രതിരോധിക്കൂ വേണി പ്രതിരോധിക്കൂ..... ചുറ്റിനും നോക്കിയപ്പോൾ ഒരു ഓല മടല്..... അതും നല്ല ഉണങ്ങിയിട്ടില്ലാത്തത്....... അതെ... ഇത് തന്നെയാണ് വഴി.........ഒരേയൊരു വഴി... .😬😬 (തുടരും ) ഇന്നും കൂടി ലെങ്ത് ക്ഷെമിക്കുക.. നാളെ തൊട്ട് ലെങ്ങ്തിൽ പോസ്റ്റ്‌ ചെയ്യാം #📙 നോവൽ
📙 നോവൽ - Sanj - ShareChat
38.4k കണ്ടവര്‍
12 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post