💘 ഖൽബിലെ മൊഞ്ചൻ 💘     Part -- 74/1 *************** ഫോണിലെ അലാറം കിടന്ന് കാറി പൊളിക്കുന്നത് കേട്ട മ്മള് ഉറക്കം തെളിയാതെ കണ്ണ് തുറന്നത്... ഫോൺ എടുത്തു അലാറം  ഓഫാക്കിയിട്ട് മ്മള്  ഫോൺ വെച്ച് പുതപ്പ് തലയിലൂടെ കമഴ്ത്തി വീണ്ടും കണ്ണടച്ച്... ' ഡി....എണിറ്റ് പോടീ... ഈയൊരു ദിവസമെങ്കിലും നിനക്ക് കുറച്ചു നേരത്തെ എണിറ്റു കൂടെ...??.' എന്ന് മ്മളെ ഉൾമനസ്സ് മ്മളോട് മന്ത്രിചതും മ്മള് അത് കേട്ടു എണിറ്റു പോകാൻ തുടങ്ങുമ്പോഴ മ്മളെ മുഖത്തെ പുതപ്പ് മാറ്റി മ്മളെ നെറ്റിയിൽ ഒരുമ്മ കിട്ടിയതു...അപ്പൊ തന്നെ  മ്മള് കണ്ണ് തുറന്ന് ആരാണെന്നു മ്മളെ ഉമ്മ വെച്ചതെന്ന് നോക്കിയതും മ്മളെ നോക്കി പുഞ്ചിരിച്ചു നിക്കുന്ന ഉപ്പച്ചിയെ ആണ് കണ്ടത്... തിരിച്ചു ഉപ്പച്ചിക്ക് ഒരു പുഞ്ചിരി കൊടുത്തു മ്മള് കിടന്നിടത്തു നിന്ന് കണ്ണൊക്കെ തിരുമി എണിറ്റു ബെഡിൽ ഇരുന്ന്... " ഗുഡ് മോർണിംഗ് ഉപ്പചി..." " ഗുഡ് മോർണിംഗ്...  " തിരിച്ചു പുഞ്ചിരിച്ചു കൊണ്ട് മ്മളെ കവിളിൽ തട്ടി കൊണ്ട് പറഞ്ഞിട്ട് പറഞ്ഞിട്ട് ഉപ്പച്ചി റൂമിൽ നിന്ന് പോയി...മൂപ്പര് പോയതും മ്മള് പുതപ്പോക്കെ മാറ്റിയിട്ട്  നിസ്കാര പായയിൽ ഇരുന്ന് ദിക്ർ ചൊല്ലുന്ന ഉമ്മച്ചിടെ അടുത്ത് പോയി മുപ്പത്തിടെ മടിയിൽ തലവെച്ച് കിടന്ന്... ഉമ്മച്ചി കാലും നീട്ടി ദിക്ർ ചെല്ലുമ്പോ മുപ്പത്തിടെ മടിയിൽ പോയി കിടക്കുന്നത് മ്മളെ ഒരു ഹോപ്പി ആണ്ട്ടോ... എന്നാ പണ്ടും ഇപ്പോഴും മ്മള് ഇങ്ങനെ ഈ നേരത്ത് ഉമ്മച്ചിടെ മടിയിൽ കിടക്കുമ്പോ ഉമ്മച്ചി മ്മളെ ചീത്ത പറഞ്ഞു ഒരു പരുവമാകും... പക്ഷെ,,, ഇന്ന് മ്മള് ഇങ്ങനെ കിടക്കുന്നത് കണ്ടിട്ട്  മുപ്പത്തി മ്മളെ ചീത്ത ഒന്നും പറയുന്നില്ല...പകരം മ്മളെ നോക്കി ചിരിച്ചു മ്മളെ തലയിൽ തലോടി തരുന്നുണ്ട്.... ഇങ്ങനെ കിടന്ന് നിസ്കാരം ഖളാഹ് ആകേണ്ടന്ന്,,  ഉമ്മച്ചി പറഞ്ഞപ്പോ മ്മള് ഒരു ഓക്കെയും ,,  പറഞ്ഞു ഉമ്മച്ചിക്ക് ഒരു ഉമ്മയും കൊടുത്തു ഫ്രഷാവാൻ മ്മളെ റൂമിലേക്കു നടന്നു... മ്മള് ചെന്ന് വാതിൽ തുറന്നപ്പോ കണ്ടത് കൂതറകൾ എല്ലാം നല്ല സുഗായി കെട്ടിപിടിച്ചു കിടക്കുന്നത് ആണ്... അവരെ കിടത്തം കണ്ടു മ്മക്ക് ഇച്ചിരി ജലസ്യ തോന്നിയിട്ട് മ്മള് ഒരു ബക്കറ്റ് വെള്ളം എടുത്ത് അവരെയൊക്കെ തലയിൽ കൂടെ കമഴ്ത്തി...ഹിഹി.. ഇപ്പൊ ജലസ്യക്ക് ഒരു മനസുഗം..,🙈 വെള്ളം തട്ടി  അവരൊക്കെ കണ്ണ് തുറന്ന് മ്മളെ തുറിച്ചു നോക്കിയപ്പോ മ്മള് അവരെയൊക്കെ നോക്കി നന്നായിയൊന്നു ഇളിച്ചു കാണിച്ചു പോവാൻ തുടങ്ങിയതും എല്ലാം കൂടി മ്മളെ പിടിച്ചു ബെഡിലേക്ക് ഇട്ട് കച്ചറ കളിക്കാൻ തുടങ്ങി.... എല്ലാം കൂടെ മ്മളെ ഇക്കിളിയാക്കി കൊണ്ട് ഒരു പരുവമാക്കുന്നതിന് മുൻപ് മ്മള്,,, സ്റ്റോപ്പ്‌,, ന്ന് അലറി,,, അവരെയൊക്കെ ഇടയിൽ നിന്ന് എണിറ്റു ബാത്‌റൂമിലേക്ക് ഓടി  കയറി...എന്നിട്ട് പെട്ടന്ന്   ഫ്രഷായി പുറത്തിറങ്ങിയിട്ട്,,, ,, ഞാൻ നിങ്ങള് ഉദ്ദേശിച്ച ആളേ അല്ല,,, ന്നുള്ള ഒരു രീതിയിൽ ആരെയും മൈൻഡ് ആകാതെ   നിസ്കാരം കഴിച്  അവരെയൊന്നും കൂട്ടാതെ മ്മള്  താഴേക്കു പോയി ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചു... മ്മളെ തീറ്റി പാതിയായപ്പോഴ കൂതറകൾ എല്ലാം വന്നു നാസ്ത കഴിക്കാൻ ഇരുന്നത്...അവറ്റങ്ങൾ എല്ലാം മ്മളെ നോക്കി ഇളിച്ചോണ്ട് ഫുഡ്‌ കഴിച്ചപ്പോ മ്മളും അവരെ നോക്കി ഇളിച്ചു കാണിച്ചു ഫുഡ്‌ കഴിക്കൽ തുടർന്ന്.... @@@@@@@@@@@@@@ ( ഷാനു... ) ഫുഡ്‌ കഴിക്കൽ എല്ലാം കഴിഞ്ഞ് ഞങ്ങള് എല്ലാം കൂടെ ദിയനേം കൂടി റൂമിലേക്കു വിട്ട്... രാവിലെ ഞങ്ങളെ എല്ലാം തലയിൽ കൂടെ വെള്ളം കമഴ്ത്തിയതിന് ഞങ്ങളെല്ലാം കൂടെ ദിയനെ പിടിച്ചു ബാത്‌റൂമിൽ കയറ്റി ഷവർ തുറന്ന് അവളെയും കുളിപ്പിച്ച്... ഓള് മതി കുരിപ്പോളെ,,,മ്മക്ക് പനി പിടിക്കും,,, ന്നൊക്കെ പുലമ്പുന്നുണ്ട്... പക്ഷെ മ്മളും കൂതറകളും അത് കേട്ട ഭാവം നടിക്കാതെ നിന്ന്... നിക്കാഹ് നേരത്തെ കഴിഞ്ഞത് കൊണ്ട് ചെക്കന്റെയും പെണ്ണിന്റെയും കല്യാണം ഒരു ഓഡിറ്റോറിയത്തിൽ വെച്ചാണ് നടക്കുന്നത്,,.. വിട്ടിൽ നിന്ന് എല്ലാവരും ഓഡിറ്റോറിയത്തിലെക്ക് നേരത്തെ പുറപ്പെടണംന്ന് ഉപ്പച്ചിയും ഷാനുക്കയും വന്നു പറഞ്ഞപ്പോ.. പിന്നെ നടന്നത്  എല്ലാം പെട്ടന്നായിരുന്നു.... ഫ്രഷ് ആവലും,,,ഡ്രസ്സ്‌ മാറ്റി കൊടുക്കലും,,, ഡ്രസ്സ്‌ മാറ്റലും, ,,, സെൽഫി എടുക്കലും,,,അങ്ങനെയെല്ലാം... സെൽഫിയെടുത്ത് ഓൺ തെ സ്പോട്ടിൽ ഞങ്ങള് അതെല്ലാം സ്റ്റാറ്റസ് ഇട്ട് വെറുപ്പിച്ചു കൊണ്ടിരിക്കുമ്പോഴ മ്മളെ കെട്ട്യോന്റെയും ബ്രദർസിന്റെയും കാക്കുമാരെയും സ്റ്റാറ്റസ് ട്രെയിൻ കണ്ടത്... അതൊന്നും ഇപ്പൊ ഓടിച്ചു നോക്കാൻ നേരെമില്ലാത്തത് കൊണ്ട് മ്മള് മ്മളെ മാക്രിടെ സ്റ്റാറ്റസ് മാത്രം നോക്കി... മ്മളെ മാക്രി കെട്ട്യോൻ  മൊഞ്ചയി മൊഞ്ചിൽ ഒരുലോഡ് ഫോട്ടോസ്  ട്രെയിൻ പോലെ വെച്ചത് എല്ലാം ഒന്ന് ഓടിച്ചു വിട്ട് അവസാനത്തെ പികിന് മ്മള് ഒരു ലോഡ് പുച്ഛവും വിതറി കൊടുത്തു... മ്മളെ പുച്ഛം കണ്ടു മാക്രിയും മ്മക്ക് റിപ്ലൈ ആയി ഒരു കുന്ന് കണക്കിന് പുച്ഛം വിട്ട് തന്നു...പിന്നെ ഞങ്ങൾക്കിടയിൽ പുച്ഛത്തിന്റെ ഒരു കളി തന്നെയായിരുന്നു..😂. കണ്ണും കയും ഇല്ലാതെ മ്മളും മ്മളെ മാക്രിയും  അങ്ങോട്ടും ഇങ്ങോട്ടും പുച്ഛം വിതറി കളിച് കൊണ്ടിരിക്കുമ്പോഴ മ്മക്ക് എന്തക്കയോ അസ്വസ്ഥത അനുഭവപെട്ടത്... തലയൊക്കെ കറങ്ങി മ്മള് വീഴാൻ പോവുന്നത് പോലെ തോന്നിയതും മ്മള് ഫോൺ ബെഡിലേക്കിട്ട് ബെഡിൽ പോയ്‌ ഇരിക്കാൻ തുടങ്ങുമ്പോ ബോധമില്ലാതെ കുഴഞ്ഞു വീഴാൻ പോയതും ദിയ വന്നു മ്മളെ താങ്ങി പിടിച്ചിരുന്ന്..... @@@@@@@@@@@@@ ഷാനു  വീഴാൻ പോയപ്പോ മ്മള് താങ്ങി പിടിച്ചേങ്കിലും അപ്പൊ തന്നെ ഓളെ  ബോധം പോയപ്പോ മ്മക്ക് ആകെ പേടിയാവാൻ തുടങ്ങി...ഓളെ കൈയിൽ പിടിച്ചു നിക്കാൻ മ്മക്ക് പറ്റാത്തത് കണ്ടപ്പോ പതിയെ മ്മള് ഷാനുനെ നിലത്തു കിടത്തി കവിളിൽ തട്ടി വിളിച്ചോണ്ടിരുന്ന്.. " ഷാനു....ഡി.. കണ്ണ് തുറക്ക്... " മ്മള് വെപ്രാളപെട്ട് ഷാനുന്റെ കവിളിൽ തട്ടി ഓളോട് കണ്ണ് തുറക്കാൻ പറയുന്നുണ്ടേലും ഓളെ  അടുത്ത് നിന്ന് ഒരു ചലനവുമില്ല... മ്മളെയും ഷാനുനെയും കണ്ടു പെട്ടന്ന്  ആദിയും ശാലുവും ഹനുവും മ്മളെ അടുത്തേക്ക് വന്നിട്ട് എന്ത് പറ്റിയെന്നു ചോദിച്ചപ്പോ,,ഷാനുന്റെ കിടത്തം കണ്ടു മ്മക്ക് ഒന്നും അവരോട് പറയാൻ പറ്റുന്നുണ്ടായിരുന്നില്ല... മ്മള് തട്ടി വിളിച്ചിറ്റും ഷാനു കണ്ണ് തുറക്കാത്തത് കണ്ടു മ്മക്ക് കരച്ചിൽ ഓക്കെ വന്നു മ്മളെ കണ്ണ് നിറഞ്ഞുക്ക്ണ്...മ്മളെ പോലെ തന്നെ കൂതറകളെയും കണ്ണൊക്കെ നിറഞ്ഞുക്ക്ണ്... കണ്ണൊക്കെ തുടച് മ്മളും ശാലുവും ആദിയും കൂടെ  ഷാനുനെ എടുത്തു ബെഡിൽ കിടത്തി മുഖത്ത് വെള്ളം കുടഞ്ഞപ്പോ ഷാനു  പതിയെ കണ്ണ് തുറന്ന് ഞങ്ങളെ നോക്കി ചിരിക്കാൻ ശ്രമിക്കുന്നുണ്ട്... പെട്ടന്ന് ഹനു മുബിക്കാനെയും കൊണ്ട് റൂമിലേക്കു വന്നപ്പോ കാക്കു ഞങ്ങളോട് എല്ലാം പുറത്തേക് ഇറങ്ങി നിൽക്കാൻ പറഞ്ഞു.... കാക്കുനെ അനുസരിച്ചു മ്മളും കൂതറകളും റൂമിന്റെ പുറത്ത് നില്കുമ്പോഴ മ്മളെ ഉമ്മച്ചിയും ഫൈസിക്കയും ഇത്തൂസും നിഷുവും വന്നു കാര്യം അന്വേഷിച്ചതു...വീട്ടിലെ കൂടുതൽ പേരും ഓഡിറ്റോറിയത്തിലേക്ക് പോയത് കൊണ്ട് ഇപ്പൊ വിട്ടിൽ മ്മളെ ഇവരും മ്മളെ കൂതറകളും മുബികയും  മാത്രേ ഉള്ളു... ഉമ്മച്ചിയോടൊക്കെ അവര് ചോദിച്ചത്തിനു മറുപടി പറയാൻ തുടങ്ങുമ്പോഴ മുബിക്ക റൂമിൽ നിന്ന് ഇറങ്ങി വന്ന ഞങ്ങളെ നോക്കി ചിരിച്ചോണ്ട് പറഞ്ഞത്... *"ഷി ഈസ്‌ പ്രെഗ്നന്റ്... ഷാനു ഒരു ഉമ്മച്ചിയാവാൻ പോവുന്നു..."* ചിരിയുടെ കൂടെ മൂപര് ഞങ്ങക്ക് ഒരു ഗുഡ് ന്യൂസ്‌ തന്നതും സന്തോഷം കൊണ്ട് മ്മളെഎം ആദിടേം ഹനുന്റേം ശാലുന്റെയുമൊക്കെ കണ്ണ് നിറഞ്ഞുക്ക്ണ്.... ഞങ്ങള് നാലും പരസ്പരം  ഒന്ന് കെട്ടിപിടിച്ചു വേഗം ഷാനുവിന്റെ അടുത്തേക് പോയി.... ബെഡിൽ പുഞ്ചിരിച്ചു കൊണ്ട് ഇരിക്കുന്ന ഷാനുനെ കണ്ടപ്പോ ഞങ്ങള് എല്ലാം കൂടെ  ഓളെ പോയി കെട്ടിപിടിച്ചു.... കെട്ടിപിടിതം എല്ലാം കഴിഞ്ഞ് ഞങ്ങള് നാലും കൂടെ ഓളെ,,, നോക്കി,,,,കൊച്ചു കള്ളി... പണി പറ്റിച്ചല്ലേ,,, ന്നും പറഞ്ഞു പെണ്ണിനെ ഇട്ട് വാരുമ്പോഴ മ്മളെ ഉമ്മചിയും ഇത്തൂസും കാക്കുമാരും റൂമിലേക്ക് വന്നത്... ഉമ്മച്ചി വന്നു ഷാനുന്റെ നെറ്റിയിൽ ഒരുമ്മ വെച്ച്... നിഷുവും ഫൈസിക്കയും..,,, ചിലവും,, കോൺഗ്രസൂമൊക്കെ,, ഞങ്ങള് റാസിടെ കൈയിൽ പറഞ്ഞോളാം. ,,, ഇപ്പൊ എല്ലാവരും ഓഡിറ്റോറിയത്തിലെക്ക് പോവാൻ വേണ്ടി വേഗം വന്നു വണ്ടിയിൽ കേറ്... എന്നും പറഞ്ഞിട്ട് പോയി... അവരെ പിന്നാലെ തന്നെ ഉമ്മച്ചിയും ഇത്തൂസും റൂമിൽ നിന്ന് പോയി... അവരൊക്കെ പോയതും ഷാനു  ഫോൺ എടുത്ത് ആർക്കോ  വിളിക്കാൻ തുടങ്ങിയപ്പോ ആദി ഓളെ കൈയിൽ നിന്ന് ഫോൺ വാങ്ങി... " ആദി ഫോൺ താടി... ഞാൻ ഇക്കനോട് വിളിച്ചു പറയട്ടെ... " " ഈ കാര്യം ഇപ്പൊ നീ നിന്റെ കെട്ട്യോൻ സാറിനോട് പറയണ്ട...പറയാനുള്ള ഒരവസരം ഇന്ന് തന്നെ ഞങ്ങള് നിനക്ക് ഉണ്ടാക്കി തരാം...പോരെ.. " ഓളെ നോക്കി പിരികം പൊക്കി ആദി പറഞ്ഞതും ഷാനു ഓളെ നോക്കി ചിരിച്ചിട്ട്,, മതിയെന്ന്,, പറഞ്ഞു... ******** ഓഡിറ്റോറിയത്തിൽ എത്തിയതും മ്മളെ സ്വികരിക്കാൻ മ്മളെ ഫാമിലിയിലെ ചോട്ടകൾ  എല്ലാം മുന്നിൽ തന്നേ ഉണ്ടായിരുന്നു... വൈറ്റ് റോസും റെഡ് റോസുമൊക്കെ ആയി ഓരോ കുട്ടീസും മ്മക്ക് ഓരോ റോസ് തന്നു മ്മളെ സ്റ്റേജിലേക്ക് കൊണ്ട്പോയി.... യാസ്ന്റെ വീട്ടിലെ ഫങ്ക്ഷനും ഈ ഓഡിറ്റോറിയത്തിൽ വെച്ച് തന്നെയാണ്... നിക്കാഹ് ആരും അറിയാതെ നടന്നത് കൊണ്ട് മഹർ ചാർത്തലും മറ്റു ഫങ്ക്ഷസും എല്ലാം ഇന്നാണ്...എന്നാ  മ്മള് സ്റ്റേജിൽ ഹാജർ ആയിട്ടും മ്മളെ ചെക്കനെ ഈ വഴിക്ക് എവിടെയും കണ്ടിട്ടില്ല...വന്നത് മുതൽ മ്മള് സ്റ്റേജിൽ പോസ്റ്റായി നിന്ന് ഓരോരുത്തരെയും നോക്കി ചിരിച്ചോണ്ട് നിക്കാ... ഇടക്ക് മ്മക്ക് കമ്പനി തരാൻ യാസ്ന്റെ ഇത്തൂസ് വരും....ഇതൂ വന്നത് പോലെ തന്നെ ആരേലും കണ്ട മ്മളെ പോസ്റ്റാക്കി നിർത്തിയിട്ട് അവരെ അടുത്തേക് പോവും.... മ്മളെ കൂതറാസ് എല്ലാം ഐഷുനോട്‌ ഷാനുന്റെ കാര്യം പറയലും റാസിക്കാനോട് എങ്ങാനെ ഈ കാര്യം പൊട്ടിക്കണം.. എന്നൊക്ക പ്ലാൻ ചെയ്തോണ്ട് ഇരിക്കാ.. ശരിക്കും പറഞ്ഞ ഈയൊരു ദിവസം മ്മള് ഇപ്പൊ ഒരുതരം എക്സയ്മെന്റിൽ ആണ് ട്ടോ..☺️.. കാരണം... രണ്ട് വർഷങ്ങൾക്ക് ശേഷമാല്ലേ  മ്മള് മ്മളെ കോന്തനെ ഒന്ന് കാണുന്നത്... അതിന്റെ ഒരു.. ഹിഹി.. 🙈 അങ്ങനെ ഷാനുനെ ഒരു മൂലക്കെ ഇരുത്തിയിട്ട് സ്റ്റേജിലേക്ക് മ്മളെ കൂതറകൾ എല്ലാം വന്നു..എന്നിട്ട്  പോസ്റ്റായി നിക്കുന്ന മ്മളോട് കത്തിയടിച് നിക്കുമ്പോഴ മ്മളെ കാക്കുമാരും ബ്രദർസും സ്റ്റേജിലേക്ക് വന്നത്... " ദിയ.. നീ പറ...എങ്ങനെയുണ്ട് ഞങ്ങളെ കാണാൻ.. 🤔 " മ്മളോട് ആയി അൻസിക്ക ചോദിച്ചതും മ്മള് അവരെയൊക്കെ ഒന്ന് നോക്കി ചിരിച്ചു... " മാഷാ അല്ലാഹ്... എല്ലാവരും മൊഞ്ചായിക്ക്ണ്... " " നീയും മൊഞ്ചത്തി ആയിക്ക്ണ്... " ഫായിക്ക " ഓള് പണ്ടേ മൊഞ്ചത്തി അല്ലെ... " മ്മളെ സപ്പോർട്ട് ചെയ്തോണ്ട് റിച്ചുക്ക..😎 " അതാണ് മ്മള്.. " മ്മള് " അപ്പൊ റിച്ചുക്ക ഞാനോ..??.. " ഐഷുവാണ് " ഫൈസിയോട്  ചേർന്ന് നിൽക്ക് എന്നാലേ നിനക്ക് മാർക്ക് ഇടാൻ ഒക്കു... " റിച്ചുക്ക " അപ്പൊ ഞങ്ങൾക്ക്...??.. " ആദി " സംശയം വേണ്ടാ... നിങ്ങളും നിങ്ങളെ കെട്ട്യോൻമാരെ  വിളിച്ചിട്ട് അവരോടു ചേർന്ന് നിൽക്ക്.. അപ്പൊ ഞങ്ങള് മാർക്ക്‌ ഇടാംട്ടോ... " ഫായിക്ക ഞങ്ങള് എല്ലാം ഓരോന്നു പറഞ്ഞു കളിച്ചു  സംസാരിച്ചോണ്ടിരിക്കുമ്പോഴും മ്മളും കൂതറകളും  വാച്ച് ചെയ്തത് റാസിക്കാനെ ആയിരുന്നു...  ഫൈസിക്കയും റാഷിക്കയും ചോദിക്കുന്നതിന് റാസിക്ക മറുപടി കൊടുക്കുന്നുണ്ടേലും മൂപര് ഞങ്ങൾക്കിടയിൽ ഷാനുനെ തപ്പുന്നുണ്ട്... ഓളെ തപ്പുന്നുത്തിനിടയിൽ കാക്കു മ്മളെ നോക്കിയതും മ്മള്,,, എന്താ നോക്കുന്നെ,,, ന്നുള്ള രീതിയിൽ മൂപ്പരെ നോക്കി... അപ്പൊ കാക്കു മ്മളെ അടുത്തേക്ക് വന്നു ഒന്ന് ഇളിച്ചു... " ദിയ... ഷാനു എവിടെടി...??.. " " ഓളെയാണോ ങ്ങള് ഇത്രേം നേരം തപ്പിയിരുന്നത്..." മ്മള് മൂപ്പരെ നോക്കി ആക്കി കൊണ്ട് ചോദിച്ചതും...മറുപടിയായി കാക്കു ഇളിച്ചോണ്ട് തലയാട്ടി അതെന്ന് പറഞ്ഞു... മ്മളും റാസിക്കയും സംസാരിക്കുന്നത് കണ്ടു ഫൈസിക്കയും റാഷിക്കയും ചിരിച്ചോണ്ട് ഞങ്ങളെ അടുത്തേക് വന്നപ്പോ ബ്രദർസും അതുപോലെ ചിരിച്ചോണ്ട് വന്നു... അവരൊക്കെ റാസിക്കാനെ നോക്കി ചിരിക്കുന്നത് കണ്ടു മ്മക്ക് ചിരി വരുന്നുണ്ടേലും മ്മള് അത് പിടിച്ചു വെച്ച് മൂപ്പരെ നോക്കി... " പറയടി... ഷാനു എവിടെ..??  " " ആദി... നീ ഷാനുനെ കണ്ടോ... " റാസിക്ക മ്മളോട് ചോദിച്ചത് മ്മള് ആദിയോട് ചോദിച്ചതും ആദി ഞങ്ങക്ക് രണ്ടാൾക്കും ഷാനുനെ ചൂണ്ടി കാണിച്ചു തന്നു... ഷാനുനെ ഞങ്ങള് ഓഡിറ്റോറിയത്തിന്റെ ഒരു മൂലക്കെ ഇരുത്തിയത് കൊണ്ട് സ്റ്റേജിൽ നോക്കിയ മാത്രമേ ഇപ്പൊ ഓളെ കാണാൻ പറ്റു.... " ദിയ... ഇവരൊക്കെ ഇവിടെ നിന്റെ കൂടെ നിൽക്കുമ്പോ അവള് മാത്രം എന്താ അവിടെ പോയിരിക്കുന്നത്...." " അറിയൂല്ല... ആഹ് പിന്നെ.. കുറച്ചു നേരമായി ഓള് ഫുൾ ശോകം ആണ് കാക്കു.." " എന്തിന്... " " അതും ഞങ്ങൾക്ക് അറിയില്ല... പക്ഷെ...  ഇടക്ക് മാക്രി,,, ന്നും വിളിച്ചു ഓള് കലിപ്പ് ആവുന്നുണ്ടായിരുന്നു.... " ആദി റാസിക്കാനെ നോക്കി പറഞ്ഞതും മ്മളും കൂതറകളും ചിരി കടിച്ചു പിടിച്ചു നിന്ന്... അപ്പോഴ ചിരിടെ പവർ കൂട്ടാൻ വേണ്ടി റാഷിക്ക റാസിക്കാനോട്‌ ചോദിച്ചത്.... " റാസി.. ആരാടാ ഷാനുന്റെ മാക്രി... " ചോദ്യം കേട്ടു മറുപടിയായി റാസിക്ക ഞങ്ങളെയൊക്കെ നോക്കി ഒരേ ഇളി ആയിരുന്നു....എന്നിട്ട്...,,,  അന്ത മാക്രി നോം തന്നെയാ,,,ന്നു പറഞ്ഞു ഞങ്ങളെയൊക്കെ ഇടയിൽ നിന്ന് മൂപ്പര്  ഷാനുന്റെ അടുത്തേക് പോയി... " അങ്ങനെ റാസിടെ മാവും പൂത്തുലഞ്ഞു...  ഇനി എന്നാണാവോ നമ്മള്ടെയൊക്കെ..." ഒരു ദീർഘശ്വാസം വിട്ട് റാഷിക്ക ശാലുനെ നോക്കി ഇളിച്ചോണ്ട് പറഞ്ഞതും... ശാലു മൂപ്പരെ നന്നായിയൊന്നു നോക്കി... ഞങ്ങളൊക്കെ അത് കണ്ടും കേട്ടും അവരെ രണ്ടിനെയും നോക്കി ചിരിക്കുമ്പോഴ ഹനു റാഷിക്കാനോടായി പറഞ്ഞത്... " ഷിദുക്ക....പ്ലീസ്  കണ്ട്രോൾ യുവർ സെൽഫ്... ഓക്കേ.. " " ഉവ്വ് പെങ്ങളെ... മ്മള് കണ്ട്രോൾ ചെയ്തോളാം... ആഹ്.. മുബി നീയും ഇപ്പൊ തന്നെ കണ്ട്രോൾ ചെയ്തു വെച്ചോ അലെൽ സെൽഫ് എന്ന് പറയാൻ നിനക്ക് ലൈഫ് കാണില്ല... " റാഷിക്ക ഹനുന് ഇട്ട് താങ്ങികൊണ്ട് മുബിക്കാനോട് പറഞ്... " അതുണ്ടാവില്ല ഭായ്,,, കാരണം... മ്മക്ക് കണ്ട്രോൾ പണ്ടേ ഇത്തിരി കൂടുതൽ ആണ്... " മുബിക്ക ഹനുനെ നോക്കി ഇളിച് കാണിച്ചു റാഷിക്കാനെ നോക്കി പറഞ്ഞതും  ഞങ്ങളൊക്കെ,,, ഉവ്വ്,,, ഉവ്വെയ്,,, ന്നും പറഞ്ഞു മൂപര് നല്ലോണം കളിയാക്കി വിട്ട്.... @@@@@@@@@@@@@ ( റാസി... ) പെണ്ണിപ്പോ മ്മളെ മാക്രി,,,ന്നും വിളിച്ചു എന്തിനാ കലിപ്പ് ആവുന്നേന്ന് മ്മള്  ഒരു നിമിഷം ആലോചിച്ചിട്ട്‌ അവരെയൊക്കെ ഇടയിൽ നിന്ന് മ്മള് മ്മളെ കെട്ട്യോളെ  അടുത്തേക് പോയി ഓളെ  അടുത്ത് ഒരു ചെയറിൽ ചാരി ഇരുന്ന്...  മ്മളെ കണ്ടിട്ട് പെണ്ണ് മൈൻഡ് ചെയ്യാതെ നിഷ്കു പോലെ ഇരിക്കുന്നത് കണ്ടപ്പോ മ്മള് ഓളെയൊന്നു തോണ്ടി...അപ്പൊ പെണ്ണ് മ്മളെ നേരെ തിരിഞ്ഞു മ്മളെ നോക്കി ചിരിച്ചു... " ഇക്ക.. മ്മളോരു കാര്യം ചോദിക്കട്ടെ... " " ഒരു കാര്യം ആണേൽ ചോദിക്കണ്ട....വേറെ വല്ലതും ആണേൽ നീ ചോദിച്ചോ... " "  മ്മളെ സൗന്ദര്യം ഓക്കെ പോയ.. ഇക്ക വേറെ കെട്ടോ... " മ്മളെ നോക്കി എടിപിടിയെന്ന് ഓള് ചോദിച്ചതു കേട്ടു മ്മക്ക് കലിപ്പ് വന്നെങ്കിലും മ്മള് അത് പിടിച്ചു വെച്ച് നിന്ന്.... ഇവളിപ്പോ എന്ത് കുന്തത്തിന,, ഇങ്ങനെ ചോദിക്ക്ണേ,, ന്നും ആലോചിച്ചു  മ്മള് ഓളെ നെറ്റി ചുളിച്ചു നോക്കിയപ്പോ പെണ്ണ്,,, പറയ് ഇക്ക,,, ന്നും പറഞ്ഞു മ്മളെ തോണ്ടുന്നുണ്ട്...... " മ്മള് നിന്റെ സൗന്ദര്യം കണ്ടിട്ട് ആണല്ലോ നിന്നെ സ്നേഹിച്ചേ... അപ്പൊ പിന്നെ അതുപോയ മ്മക്ക്  വേറെ കെട്ടണ്ടേ...???  " ഓളെ നോക്കി കലിപ്പിൽ  മ്മള് പിരികം പൊക്കി ചോദിച്ചതും പെണ്ണിന്റെ മോന്തയൊക്കെ മ്മളെ പോലെ  കലിപ്പ് ആയി വരുന്നുണ്ട്.... " അപ്പൊ,, എന്നെയും എന്റെ കൊച്ചിനെയും വഴിയാധരമാക്കി നിങ്ങള് വേറെ കെട്ടോ...??.. " നല്ല സ്ട്രോങ്ങിൽ പെണ്ണ് മ്മളോട് ചോദിച്ചതും മ്മള് ഓള് പറഞ്ഞത് മനസിലാവാതെ വായും പൊളിച്ചു നിന്ന്... പെട്ടന്ന് എവിടുന്നോ ഒരു വെളിവ് വന്നിട്ട് മ്മള് അതിശയിച്ചു പെണ്ണിനെ നോക്കിയപ്പോ ഓള് നാണത്തോടെ മ്മളെ നോക്കി ചിരിച്ചിട്ട് തല താഴ്ത്തി നിൽക്കാ...  " ഷാനു...ഞാൻ,,, " " അതെ ഇക്ക,, നിങ്ങള് ഒരു ഉപ്പച്ചി ആവാൻ പോവുന്നു... " പെണ്ണ് പറഞ്ഞിട്ടും മ്മക്ക് ഒരു വിശ്വാസം വരാതെ മ്മള് ഓളോട് ചോദിച്ചപ്പോഴേക്കും  മ്മക്ക് ഒരു മറുപടി തന്നു ഷാനു മ്മളെ നെഞ്ചിലെക്ക് ചാഞ്ഞിരുന്ന്... മ്മളും അപ്പോ ഒരു പുഞ്ചിരി തൂകി കൊണ്ട്  തിരിച്ചു മ്മളെ പെണ്ണിനെ മ്മളോട് ചേർത്ത് പിടിച്ചു... സന്തോഷം  കൊണ്ട് മ്മക്ക് ഇപ്പൊ എന്താ ചെയ്യേണ്ടത് എന്നറിയില്ല... പതിയെ ഓളെ മ്മളിൽ നിന്ന് അകറ്റി നിർത്തിയിട്ട് പെണ്ണിനെ നോക്കി ചിരിച്ചിട്ട്‌ മ്മള് ഓളെ മുഖം കൈയിലേടുത്ത് നെറ്റിയിൽ ചുംബിച്ചു... എന്നിട്ട് മ്മള് സ്റ്റേജിൽ നിക്കുന്നവരെയൊക്കെ നോക്കിയപ്പോ എല്ലാം ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ട്.... ¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥ *വിഷ് യു ഹാപ്പി മാരീഡ് ലൈഫ് മച്ചാ..* മ്മളെ വിഷ് ചെയ്തിട്ടുള്ള അഫ്സിയുടെ മെസ്സജ് കണ്ടിട്ടാ മ്മള് എണീറ്റത്...ഓന്റെ മെസ്സേജ് കണ്ടിട്ട് മ്മക്ക് ഒരു പന്തികേട് മണത്തങ്കിലും അതൊക്കെ കളഞ്ഞു മ്മള് തിരിച്ചു ഓനോട്‌ ഒരു താങ്ക്സ് പറഞ്ഞു...എന്നിട്ട്  ഫ്രഷായി വന്നു ഫൈസിയെയും അജുനെയും കൂട്ടി പള്ളിയിലേക്ക് പോയി.... നിസ്കാരമൊക്കെ കഴിഞ്ഞ് പള്ളിയിൽ നിന്ന് തിരിച്ചു വരുന്ന വഴിക്ക് കമ്പനിടെ ഒരു മെയിൽ വന്നൊന്ന് നോക്കാൻ വേണ്ടി അജു മ്മളെ ഫോൺ വാങ്ങിയപ്പോ അഫ്സിയുടെ മെസ്സേജ് കണ്ടിട്ട് ഓൻ മ്മളെ തുറിച്ചു നോക്കാ... " യാസ്,,, അഫ്സി.. ഓൻ  നിന്നെ വിഷ് ചെയ്തതോ.. അതോ ഇന്ന് എന്തേലും പ്രോബ്ലം ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് തന്നതോ... " എന്നൊരു ചോദ്യം അജു മ്മളെ നേരെ വിട്ടതും മ്മള് ഓനെ നോക്കിയൊന്നു ചിരിച്ചു... ഫൈസി അപ്പൊ അജുനോട്‌ എന്താ കാര്യംന്ന് ചോദിച്ചപ്പോ,, മറുപടി ഒന്നും പറയാതെ അജു  ഫൈസിക്ക് അഫ്സിയുടെ മെസ്സേജ് കാണിച്ചു കൊടുത്തു....  " ഡാ..എനിക്കെന്തോ അഫ്സിയുടെ മെസ്സേജ് കണ്ടിട്ട്,,, " " ഇന്ന് എന്തേലും പ്രോബ്ലം ഉണ്ടാവുമോ എന്നാ പേടിയല്ലേ...??  " ഫൈസിയെ മുഴുവിപ്പിക്കാതെ മ്മള് ഓനോട്‌ അങ്ങോട്ട് ചോദിച്ചതും ഓൻ മ്മളെ നെറ്റി ചുളിച്ചു നോക്കുന്നുണ്ട്...  " ഓന്റെ കാര്യം ആലോചിച്ചു നിങ്ങള് ആരും പേടിക്കണ്ട...  അഫ്സി ഇന്ന് ഒരു പ്രശ്നവും ഉണ്ടാക്കില്ല..ആഗ്രഹിച്ചത് സ്വന്തമാക്കാൻ പറ്റാത്ത നിരശയിലും മ്മളോട് ഉള്ള ദേഷ്യത്തിലും  ആണ് അവനിപ്പോ... അങ്ങനെ ഇരിക്കെ ഇന്നൊരു ദിവസം അവൻ  ഞങ്ങളെ എൻജോയ് ചെയ്യാൻ വിടും... " മ്മള്  അവരെ രണ്ടിനെയും നോക്കി ചിരിച്ചോണ്ട് പറഞ്ഞപ്പോ  അജുവും ഫൈസിയും മ്മളെ നോക്കി  തിരിച്ചോന്ന് ചിരിച്ചു കാണിച്ചു... വിട്ടിൽ എത്തിയിട്ട്  ,,, ഇനി എനിക്ക് നിന്റെ കൂടെ റോളില്ല.. അവിടെ എന്റെ  പെങ്ങളെ കൂടെയാണ് റോള്,,, ന്നും പറഞ്ഞു ഫൈസി മ്മളെ പെണ്ണിന്റെ അടുത്തേക് ഓന്റെ വീട്ടിലേക്ക് പോയി...... °°°°°°°°°° വിട്ടിൽ നിന്ന് എല്ലാവരും ഓഡിറ്റോറിയത്തിലേക്ക് പോയ ശേഷമാണ് മ്മളും അജുവും കൂട്ടരും ഓഡിറ്റോറിയത്തിലേക്ക് തിരിച്ചത്... ഇന്ന് മ്മളെ കാണുമ്പോ പെണ്ണിന്റെ മുഖം എങ്ങനെയിരിക്കും എന്നാലോചിച്ചു മ്മക്ക് ചിരി വരുന്നുണ്ട്.. കാരണം,,,  വർഷങ്ങൾക്ക്  ശേഷമല്ലേ പെണ്ണ് മ്മളെ കാണുന്നത്.... ഡ്രൈവ് ചെയ്യുമ്പോഴും മ്മള് ഓളെയും ആലോചിച്ചു ചിരിക്കുന്നത് കണ്ടു അജു മ്മളെ നോക്കി തലയാട്ടുന്നുണ്ട്.... ഓനെ നോക്കി ഇളിച്ചു കാണിച്ചു മ്മള് വണ്ടി ഓഡിറ്റോറിയത്തിലേക്ക് തിരിച്ചു...  ( തുടരും... ) //////////////////////// #📙 നോവൽ
📙 നോവൽ - ഖൽബിലെ മൊഞ്ചൻ DRAM PRINCES | part 7 / LS / 1 - ShareChat
20.2k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post