Ooi ഖൽബൂസ് ഞാൻ എത്തി 💞MeharNishan💞 P@RT 67 ✒️Mehariya Thasni ************************************* ഷാനുക്ക അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ ശെരിക്കും എന്തോ ജീവിതം അവസാനിപ്പിക്കാൻ വരെ തോന്നി.... പക്ഷെ എല്ലാം ശെരിയാക്കും എന്ന് ഒരു ശതമാനം വിശ്വാസം എന്റെ ഉള്ളിൽ ഉണ്ടായിരുന്നു അത് മുറുക്കെ പിടിച്ചു ഞാൻ എങ്ങോട്ടെന്നില്ലാതെ ഒരുപാട് കറങ്ങി..... ഇപ്പോൾ മഴകൊള്ളാൻ ഒരു പ്രതേക സുഖം പോലെ... മനസ്സിന് എന്തൊക്കെയോ ഒരു കുളിർ കിട്ടിയത് പോലെ പക്ഷെ ഷാനുക്ക പറഞ്ഞതൊക്കെ വീണ്ടും മനസ്സിൽ വരുമ്പോൾ അറിയാതെ ഞാൻ വീണ്ടും കരയും പിന്നെ പിന്നെ എല്ലാം മറക്കാൻ നോക്കും പക്ഷെ ചില വാക്കുകൾ എത്ര മനസ്സിൽ നിന്ന് കഴുകി കളഞ്ഞാലും അതിന്റെ അംശങ്ങൾ വീണ്ടും ബാക്കിയായി അവിടെ ഉടെലെടുക്കും..... അവസാനം ഇത്തിരി ആശ്വാസം കിട്ടാൻ അന്ന് ഷാനുക്കയുമായി വന്നിരുന്ന സ്ഥലത്ത് വന്നിരിക്കും അവിടെ പോയി അങ്ങനെ ആ പച്ചപരവതാനികളെ നോക്കി ഇരിക്കും എന്നെ പോലെ ഒരുപാട് പേര് അവിടെ വരുന്നുണ്ട് ചിലർക്കൊക്കെ കൂട്ടുണ്ട് ചിലർ എന്നെ പോലെ ഒറ്റക്കും.... മറ്റുള്ളവരുടെ പ്രശ്നങ്ങൾ ഒക്കെ ഒരിക്കൽ ഒന്ന് കേട്ട് നോക്കണം അപ്പോ ഞാൻ അനുഭവിക്കുന്നത് ഒന്നും അതിന്റെ മൊട്ടുസൂജി ഓളം പോലും വലുപ്പം ഉണ്ടാക്കില്ല എല്ലാം ശെരിയാക്കും എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ കഴിയുന്നവർക്കേ വിജയം ഉണ്ടാക്കു അങ്ങനെ ഓരോന്ന് ഒക്കെ ചിന്തിച്ചു നേരം ഇരുട്ട് ആയപ്പോൾ ഞാൻ വീട്ടിലേക്ക് മടങ്ങി അപ്പോഴേക്കും മഴയൊക്കെ തോർന്നിരുന്നു.... ഞാൻ വീട്ടിൽ ചെന്നതും ഉമ്മയൊക്കെ മഴകൊണ്ടതിന് ചീത്തയൊക്കെ പറഞ്ഞു ഞമ്മള് അത് അതികം കേട്ട് നില്കാതെ വേഗം പോയി ഫ്രഷ് ആയി പിന്നെ മുറിയിൽ നിന്ന് ഇറങ്ങിയതേ ഇല്ല ഇക്കാക്കർ വന്നു വിളിക്കും ഞാൻ പോയില്ല... ഓൽ ഓരോന്ന് കുത്തി കുത്തി ചോയിച്ചിട്ടും ഞാൻ ഒന്നും പറഞ്ഞില്ല അതോണ്ട് മുന്നും എന്നോട് തെറ്റി പോയി.... ഉമ്മി പിന്നെ ഫുഡ്‌ എടുത്തു മുറിയിൽ വന്നു ആദ്യം മടിച്ചേങ്കിലും പിന്നെ എങ്ങനെയൊക്കെയോ കഴിച്ചു.... ഞാൻ ഒറങ്ങാൻ പോകുക ആണെന്ന് പറഞ്ഞു വാതിലടച്ചു ഒരു മുക്കിൽ ഇരുന്നു സങ്കടം വന്നപ്പോ വീണ്ടും മുഖം പൊതി കരഞ്ഞു കൊണ്ടിരിക്കുന്നു..... എന്താ എനിക്ക് എങ്ങനെയൊക്കെ എന്ന് ചിന്തിച്ചു വീണ്ടും വീണ്ടും എനിക്ക് സഹിക്കാൻ വയ്യാതെ ആയപ്പോ പൊട്ടി പൊട്ടി കരഞ്ഞു പെട്ടന്ന് ആണ് ആരോ വന്നു ലൈറ്റ് ഓൻ ചെയ്ത് ഇക്കാക്ക ആണെന്ന് ആണ് കരുതിയത് നോക്കുമ്പോൾ ഷാനുക്ക ആയിരുന്നു ഒരുനേരം അമ്പരന്നു ഞാൻ പെട്ടന്ന് എണിറ്റു അപ്പോഴേക്കും ഇക്ക ചിരിച്ചോണ്ട് ഇക്കാടെ അടുത്തേക്ക് കെട്ടിപ്പിടിക്കാൻ വിളിച്ചതും എനിക്കെന്തോ എന്റെ സന്തോഷം അടക്കി പിടിക്കാൻ കഴിയാത്തത് പോലെ ആയിരുന്നു ഞാൻ കണ്ണീർ തുടച്ചു വേഗം ഇക്കാടെ അടുത്തേക്ക് ഓടി ഇക്കയെ ഇറുക്കി കെട്ടിപിടിച്ചു ഇക്കയും എന്നെ ചേർത്ത് പിടിച്ചു ഒരു നേരം ഇത് സ്വപ്നം ആണോന്ന് വരെ എനിക്ക് തോന്നി..... പക്ഷെ സ്വപ്നം അല്ല അത് സത്യം ആയിരുന്നു ഇക്കാടെ ഞെഞ്ചോട് ചേർന്ന് ഇങ്ങനെ കിടക്കുമ്പോൾ എവിടുന്നും കിട്ടാത്ത ഒരു പ്രതേക തരാം മന സുഖം അതെനിക്ക് വല്ലാത്ത ഒരു തരാം ആശ്വാസം ആയിരുന്നു കൊറച്ചു നേരം അങ്ങനെ തന്നെ നിന്ന് അറിയാതെ വീണ്ടും എന്റെ കണ്ണുകൾ ഈറനണിഞ്ഞു..... 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜 അവളെ അങ്ങനെ നെഞ്ചോട് ചേർത്ത് നിർത്തിയപ്പോൾ എനിക്കെന്തോ വല്ലാത്ത സന്തോഷം തോന്നി കൊറച്ചു നേരം അങ്ങനെ തന്നെ നിന്ന് കുറച്ചുകഴിഞ്ഞപ്പോൾ ഷർട്ട്‌ നനഞ്ഞത് പോലെ തോന്നി അപ്പോ തന്നെ മനസിലായി മെഹ്രു കരയുക ആണെന്ന് ഞാൻ വേഗം അവളെ എന്നിൽ നിന്ന് അകറ്റി അവളുടെ മുഖം പിടിച്ചു ഉയർത്തി.... "ഇനിയും എന്തിനാ മെഹ്രു കരയുന്നെ നിന്റെ ഷാനുക്ക വന്നില്ലേ...". "അ.... അത്... സന്തോഷം കൊണ്ട് ആണ് ഇക്ക... " " "ഒത്തിരി കരഞ്ഞോ നീ... " "ഏയ് ഇല്ല എന്റെ ഇക്ക എന്തൊക്കെ പറഞ്ഞാലും എന്റെ അടുത്ത് തന്നെ വരുമെന്ന് എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു..... " ഞാൻ പെട്ടന്ന് അവളുടെ മുഖം എന്റെ കയ്യിൽ കോരി എടുത്തു... "അത്രക്ക് ഇഷ്ടാണോ എന്നെ " "മം ജീവൻ ആണ് ..." ഞാൻ പെട്ടന്ന് അവളുടെ നെറ്റിയിൽ എന്റെ അധരങ്ങൾ പതിപ്പിച്ചു.... അവളുടെ കവിളിലും എന്റെ അധരങ്ങൾ പതിപ്പിച്ചു..... "ഇനി ഒരിക്കലും വേദനിപ്പിക്കില്ലട്ടോ.... ഇക്കനോട് ഷെമി... " ഞാൻ അത് പറയും മുന്നേ അവൾ എന്റെ വാ പൊതി... "അതൊന്നും വേണ്ട ... ഇക്ക വന്നല്ലോ... എന്നെ ഒന്ന് ചേർത്ത് പിടിച്ചല്ലോ അത്... mathi എനിക്ക് ഈ ജീവിതകാലം വരെയും സന്തോഷിക്കാൻ ഇക്കയെ ഒന്ന് കെട്ടിപിടിച്ചപ്പോഴേക്കും എന്റെ എല്ലാ സങ്കടങ്ങളും അലിഞ്ഞു പോയി ഇപ്പോ മെഹ്രു ഹാപ്പി ആണ് ഒത്തിരി ഹാപ്പി.... " അവൾ അത് പറഞ്ഞതും ഞാൻ വീണ്ടും അവളെ എന്റെ നെഞ്ചോട് ചേർത്ത് കെട്ടിപിടിച്ചു..... "ഒരു നിമിഷം ഞാൻ വന്നില്ലായിരുന്നുവെങ്കിലോ....." "ഇക്ക വരും എന്നെനിക്ക് ഒറപ്പ് ആണ് കാരണം ഈ മെഹ്റുവിനെ അതികം നേരം വേദനിപ്പിക്കാൻ ഇക്കാക്ക് ആവില്ല..".. "എന്തിനാ മെഹ്രു നീ എന്നെ ഇങ്ങനെ സ്നേഹിക്കുന്നെ.... ഞാൻ ഇത്രയൊക്കെ നിന്നെ പറഞിട്ടും നിനക്ക് എന്നോട് ഒന്ന് ദേഷ്യപ്പെടാൻ പോലും തോന്നുന്നില്ലേ..." "എന്തിന് ഇക്ക ഇക്ക എന്നെ അങ്ങനെ ഒക്കെ പറയുമ്പോഴും എനിക്ക് ഇക്കയോടുള്ള സ്നേഹം കുടിയിട്ടേ ഉള്ളു ഒട്ടും കുറഞ്ഞിട്ടില്ല....ഇക്ക എന്നെ സ്നേഹിക്കുന്നതിനേക്കാൾ എനിക്കിപ്പോ ഇഷ്ടം ഇക്ക എന്നോട് ദേഷ്യപെടുമ്പോൾ ആണ്..... ദേഷ്യപെടുമ്പോൾ ആണ് ഇക്കയെ കാണണം ഒത്തിരി മൊഞ്ജ്..".. ഓൾ എന്റെ നെഞ്ചോട് ചേർന്ന് കിടന്നു അങ്ങനെ പറഞ്ഞതും ഞാൻ മെല്ലെ ഓൾടെ മുഖം ഉയർത്തി.... "അത്രക്ക് മൊഞ്ചുണ്ടോ... " "മം " "എന്റെ മെഹ്രുവിന്റെ അത്രയൊന്നും ഇല്ല...". "നുണ " "അല്ലേടി സത്യം... ' "ഒന്ന് പോ ഇക്ക" എന്ന് പറഞ്ഞു ഞമ്മള് ഞെഞ്ചിനിട്ട് ഒരു കുത്ത് കൊടുത്തു.. "അള്ളോ... " "അയ്യോ വല്ലാണ്ട് വേദനിച്ചോ " എന്ന് പറഞ്ഞവൾ അവിടെ മെല്ലെ തടവി തന്നു ഞാൻ അവളെ തന്നെ നോക്കി നിന്ന്..... പെട്ടന്ന് എന്റെ അധരങ്ങൾ അവളുടെ കഴുത്തിലേക്ക് ആയി ചലിച്ചു അവിടെ ഉള്ള മുടിയിഴകൾ മാറ്റി ഞാൻ പതിയെ എന്റെ അധരങ്ങൾ അവിടെ പതിപ്പിച്ചു... അവൾക്ക് ഇക്കിളി ആയെന്ന് തോനുന്നു അവൾ പെട്ടന്ന് എന്നിൽ നിന്ന് വിട്ടു നിന്ന്.... "വേ... വേണ്ട... ഇക്ക... " "പിന്നെ എന്താ വേണ്ടത്..." അവൾ പുറകിലേക്ക് നടക്കാൻ തുടങ്ങി.. ഞാൻ അതിനനുസരിച്ചു അവളുടെ എടുത്തേക്കും നടന്നു... "ഓ . ഒന്നും വേണ്ട . " "വേണ്ടേ " പെട്ടന്ന് ഞാൻ അവളുടെ കയ്യ് പിടിച്ചു ഒരറ്റ വലി വലിച്ചു അരയിലൂടെ കയ്യിട്ട് അവളെ ചേർത്തു് പിടിച്ചു... "ഒന്നും താരത്തെ പോയാൽ മെഹ്റുവിന് സങ്കടം ആവില്ലേ.. " "ഇ .. ഇല്ല " "ഒട്ടും ഇല്ലേ.. " "ഇല്ല...." "എന്നാ ok "എന്ന് പറഞ്ഞു ഞാൻ അവളെ വിട്ടു നിന്ന് പോവാൻ നിന്നതും പെട്ടന്ന് അവൾ എന്റെ കോളറിൽ പുടിച്ചു വാലിച്ചു അവളുടെ അടുത്തേക്ക് നിർത്തി... "എങ്ങോട്ടാ..." "നിനക്ക് ഒന്നും വേണ്ടെന്ന് പറഞ്ഞില്ലേ അപ്പോ പോകാം എന്ന് കരുതി.... " "ഹോ പറയുമ്പോഴേക്കും അങ്ങ് പോവാ... " "മം പിന്നെ എന്താ വേണ്ടത്.. " "പോണ്ട... " "അതെന്താ പോയാൽ.. " "വേണ്ട അത്ര തന്നെ ."... ഞാൻ പെട്ടന്ന് അവളുടെ അരയിലൂടെ കയ്യിട്ട് ഒന്നുടെ ചേർത്തു് പിടിച്ചു.... !എന്താ നാണം ആണോ" "എ... എന്തിന്... " "അല്ല ഞാൻ ഇങ്ങനെ ഒക്കെ ചെയുമ്പോൾ..". "എ... ഏയ് അങ്ങനെ ഓ... ഒന്നുല്ല" "പിന്നെ എന്തിനാ ഈ വിക്കുന്നെ പേടിയാണോ എന്നെ..". "ഇല്ല ഇക് പേടിയൊന്നുല്യാ..." "ഇല്ലേ..." "ഇല്ല...." "ആഹാ ഇന്നാ ഇനി ഇയ്യ് വിക്കിയിൽ... " "വി... വിക്കിയിൽ... " !ദേ ഇപ്പോ വിക്കിയല്ലോ" "ഇല്ല ഇനി വിക്കില്ല..". "മം വിക്ക് അപ്പോ ഞാൻ ബാക്കി തരാ" "എന്ത് തരാ... " "അതിപ്പോ ഇയ്യ് അറിയണ്ട ഇയ്യ് അറിഞ്ഞ ചിലപ്പോ ഇനി വിക്കില്ല അപ്പോ എനിക്ക് ചാൻസ് കിട്ടില്ല..". "എന്താണ് ഇക്ക പറ ഇക്ക പ്ലീസ്..." "പറയൂല മോളെ " !Plzz ഇക്ക..... " "പറയില്ല... " "ഹും പോ ദുഷ്ട്ട അവിടുന്ന് എന്നോട് മിണ്ടേണ്ട..." അവൾ പിണങ്ങി എന്നിൽ നിന്ന് മാറി നിന്ന്... !ആഹാ അപ്പോഴേക്കും പിണങ്ങിയോ... " "പോ എന്നോട് മിണ്ടേണ്ട.... " "ആഹാ ഇതെന്താപ്പോ കഥ ദേ ഇങ്ങോട്ട് നോക്ക് " "നോക്കില്ല " "ഇവിടെ വാ പെണ്ണെ " എന്ന് പറഞ് ഞാൻ അവളെ വീണ്ടും എന്നോട് ചേർത്ത് നിർത്തി "നിനക്കിപ്പോ അതറിയണം അത്രേ അല്ലെ ഉള്ളു" "ഹാ " "മം ഇന്നാ പറയാൻ അല്ലേൽ വേണ്ട ചെയ്യാം അല്ല നീ പറ പറയണോ ചെയ്യണോഎന്ന് " അവൾ അപ്പൊ ഭയങ്കര ആലോചന അതിന് ശേഷം എന്നെ നോക്കി "പറഞ്ഞാൽ മതി " "അത് വേണ്ട ചെയ്യാം അതാ എനിക്ക് ഇഷ്ടം " "വേണ്ട പറഞ്ഞാൽ മതി" "പോരല്ലോ... " "അത് മതി " "വേണ്ട ഇക്ക " "വേണം " പെട്ടന്ന് ആണ് ഡോറിൽ ആരോ മുട്ടുന്നത് കേട്ടത് ഞങ്ങൾ രണ്ടുപേരും ആ ഭാഗത്തേക്ക് ശ്രദ്ധിച്ചു എന്നിട്ട് പതിയെ ഡോറിന്റെ അടുത്തേക്ക് നടന്നു... എന്നിട്ട് മെല്ലെ ഡോർ തുറന്നതും ആരുമില്ല ഞങ്ങൾ പെട്ടന്ന് പുറത്തേക്ക് ഇറങ്ങിയതും ഞങ്ങളുടെ രണ്ടാളുടെയും ഇരു സൈഡിൽ നിന്നും ഭും എന്നൊരു സൗണ്ട് കേട്ടു മെഹ്രു പെട്ടന്ന് എന്നെ കേറി കെട്ടിപിടിച്ചു ഞാനും ഒന്ന് കണ്ണടച്ച് എന്നിട്ട് പതിയെ തുറന്നതും ഞങ്ങൾക്ക് മേലേക്ക് വർണ്ണ കടലാസുകൾ വീഴാൻ തുടങ്ങി ... മെഹറു അത് കണ്ടതും എന്നിൽ നിന്ന് മെല്ലെ മാറി നിന്ന് പെട്ടന്ന് എന്റെ സൈഡിൽ നിന്ന് അർഷുവും അവളുടെ സൈഡിൽ നിന്ന് സഫുവും വന്നു " "ഹാപ്പി ബർത്തഡേ ഷാനുക്ക" എന്ന് പറഞ്ഞു രണ്ടാളും ഞമ്മളെ കെട്ടിപിടിച്ചു..... അപ്പോഴാണ് ഇന്ന് എന്റെ ബർത്തഡേ ആണെന്ന് എനിക്ക് തന്നെ ഓർമ വന്നത് ഞാൻ അവരോട് താങ്ക്സ് ഒക്കെ പറഞ്ഞു.... അർഷു "ആഹാ രണ്ടാളും കൂടി എന്തായിരുന്നു അകത്തു പരിപാടി...... മം . മ്മ്മ്.. ആയ്കോട്ടെ" എന്ന് അർഷു പറഞ്ഞതും മെഹ്രു അർശുവിനിട്ട് ചവിട്ട് കൊടുക്കുന്നുണ്ട്... "ഹേയ് നിങ്ങൾ അവരെ അവിടെ പിടിച്ചു നിർത്തിയിരിക്കണോ ദേ ഇങ്ങോട്ട് വിട് അവരെ" എന്ന് പറഞ്ഞു താഴെ നിന്ന് സൗണ്ട് കേട്ടു നോക്കുമ്പോൾ സിറാജ് ആണ് അപ്പോഴാണ് ശെരിക്കും ആ വീടിന്റെ കോലം ശ്രദിച്ചത് ഒരുപാട് അലംകരിച്ചിട്ടുണ്ട് മെഹ്റുവിനെ കാണാനുള്ള തിടുക്കത്തിൽ ഇങ്ങോട്ട് കയറിയപ്പോൾ അതൊന്നും ശ്രദ്ധിച്ചില്ല.... പിന്നെ ഞങ്ങൾ വേഗം താഴേക്ക് ഇറങ്ങി... അവിടെ ഉപ്പയും ഉമ്മയും ആമിനുമായും സ്ററാജുവും സജ്ജുവും എല്ലാരും ഉണ്ടായിരുന്നു അപ്പോഴേ ക്കും അവിടെ കേക്ക് എല്ലാം സെറ്റ് ആക്കി വെച്ചിട്ടുണ്ട് .... ഞങ്ങൾ പെട്ടന്ന് താഴേക്ക് ഇറങ്ങി ചെന്ന് എല്ലാരും എന്നെ വിഷ് ചെയ്തു..... മെഹറുവും ഇപ്പോഴാ വീട് ശ്രദിക്കുന്നതെന്ന് തോനുന്നു അവൾ വീട് മൊത്തം ഒന്ന് നോക്കുന്നുണ്ട്.... ഞാൻ എല്ലാരോടും താങ്ക്സ് ഒക്കെ പറഞ്ഞു.. "മെഹ്രു ഇത് നിന്റെ വീട് തന്നെയ" "അതെനിക്ക് അറിയാം " "അല്ല അന്റെ നോട്ടം കണ്ടാൽ തോന്നില്ല അതുകൊണ്ട് പറഞ്ഞത് ആണ്..". "ഹും " ഞമ്മള് ഒന്ന് ഇക്കയെ നോക്കി പേടിപ്പിച്ചു "മെഹ്രു നിനക്ക് ഒരു സർപ്രൈസ് ഉണ്ട് " "ഇക്കാടെ ബർത്തടയ്ക്ക് എനിക്ക് എന്ത് സർപ്രൈസ്..." "മം എന്റെ ബർത്തടയ്ക്ക് സർപ്രൈസ് നിനക്കിരിക്കട്ടെ ദേ അങ്ങോട്ട് നോക്ക് " എന്ന് പറഞ്ഞു ഷാനുക്ക ചൂണ്ടിയ ഭാഗത്തേക്ക് ഞാൻ നോക്കിയതും ഞമ്മള് അത്ഭുതപ്പെട്ടു ദേ നില്കുന്നു ഉപ്പി.....ഞമ്മള് വേഗം പോയി ഉപ്പയെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു.... "ഉപ്പ എപ്പോഴാ വന്നത് എന്നോട് ആരും പറഞ്ഞില്ലല്ലോ " "അതിനല്ലേ സർപ്രൈസ് എന്ന് പറയുന്നത് " ഞമ്മള് വീണ്ടും ഉപ്പയെ കെട്ടിപിടിച്ചു "ദേ അർഷു നോക്ക് ഉപ്പി" "ഹോ ഞമ്മള് ഒക്കെ എപ്പോഴേ കണ്ടു കെട്ടിപ്പിടുത്തം ഒക്കെ കഴിഞ്ഞു " "ഓഹോ അപ്പോ ഞാൻ മാത്രേ അറിയാത്തത് ഉള്ളു അല്ലെ " "ഹാ അതൊക്കെ പോട്ടെ വാ ഇങ്ങോട്ട് " എന്ന് പറഞ്ഞു ഉപ്പ എന്നെ ഷാനുക്കയുടെ അടുത്ത് നിർത്തി... "എന്നാ കേക്ക് കട്ട് ചെയ്തോ മോനെ " "ഹാ" അങ്ങനെ ഞാൻ കേക്ക് കട്ട് ചെയ്തു ആദ്യം തന്നെ എന്റെ മെഹ്റുവിന് കൊടുത്തു.... അവൾ എനിക്കും തിരിച്ചു തന്നു.... പിന്നെ എല്ലാവർക്കും കൊടുത്തു.... സജ്ജുക്ക "ഹാ മെഹ്രു അന്റെ മുറിയിൽ കുത്തിരിപ്പ് നിരാഹാരം കഴിഞ്ഞോ എപ്പോൾ കയറിയത് ആണെന്ന് അറിയോ ഇവൾ" സജ്ജു അങ്ങനെ പറഞ്ഞതും മെഹ്രു എന്നെ നോക്കി "മെഹ്റുവിനെ ഞാൻ ഇന്ന് ഒത്തിരി വേദനിപ്പിച്ചു അവൾക്ക് താങ്ങാൻ കഴിയാത്ത വിധം ഉള്ള പല വാക്കുകളും ഇന്നവളിൽ ഞാൻ പ്രയോഗിച്ചു എല്ലാം ഒന്നും ചെയ്യാത്ത എന്റെ മെഹ്രു കേട്ട് നിന്ന് ഞാൻ അല്ലെങ്കിലും പണ്ട് മുതലേ ഇവളെ വേദനിപ്പിക്കുക്ക അല്ലെ ചെയ്തിട്ട് ഉള്ളു എത്ര കരയിച്ചിട്ടുണ്ട് അതിനു കണക്ക് പോലും ഇല്ല എന്നിട്ടും എന്നെ വിടാതെ എന്റെ പിന്നാലെ നടന്നു എന്നെ സ്നേഹിച്ചിട്ടേ ഉള്ളു എന്റെ മെഹ്രു .... ഞാൻ തന്നെ പല പ്രാവശ്യം അവളോട് ചോദിച്ചിട്ടുണ്ട് അവൾക്ക് എന്നോട് ദേഷ്യം ഇല്ലെന്ന് അപ്പോഴും അവൾ പറയും എന്നെ അവൾക്ക് ജീവൻ ആണെന്ന്.... ഇങ്ങനെ ഒരു പെണ്ണിനെ തന്നെ എനിക്ക് വെച്ച് നീട്ടിയല്ലോറബ്ബേ അതിന് ഞാൻ അല്ലാഹുവിനോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു..... ഇനിയും വയ്യ എന്റെ പെണ്ണിനെ വേദനിപ്പിക്കാൻ.... " ഞാൻ പെട്ടന്ന് മെഹ്രുവിന്റെ ഭാഗത്തേക്ക് തിരിഞ്ഞു നിന്ന് അവളുടെ മുഖത്തേക്ക് നോക്കി നിന്നുംഅവൾ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു എന്തോ എന്നിൽ നിന്ന് കേൾക്കാൻ കൊതിക്കുന്നത് പോലെ "എന്റേത് ആയിക്കൂടെ മെഹ്രു.... നീ നിഷാന്റെ മെഹ്രു ആയി എന്റെ മഹറിന്റെ അവകാശിയായി ആയി നീ ആഗ്രഹിച്ചത് പോലെ 💞MeharNishan💞 ആയി എനിക്കെന്നോ നിനക്കെന്നോ വേർതിരിവില്ലാതെ നാം ഒന്നായി ഇനി അങ്ങോട്ട് ജീവിക്കാൻ നീ എന്റെ കൂടെ ഉണ്ടാവില്ലേ...". പെട്ടന്ന് ഇക്ക അങ്ങനെ ചോദിച്ചതും എനിക്ക് എന്തോ എന്റെ എല്ലാ ഇമോഷൻസും പുറത്ത് വരുന്നത് പോലെ ചിരിക്കണോ കരയണോ എന്നറിയാതെ ആയി ഒരുനിമിഷം ഞാൻ മുഖത് രണ്ട് കയ്യും വെച്ചു പൊട്ടി കരഞ്ഞു പോയി.... ഞാൻ അങ്ങനെ പറഞ്ഞതും അവൾ പെട്ടന്ന് മുഖം പൊതി കരഞ്ഞത് കണ്ടപ്പോൾ എനിക്ക് താങ്ങിയില്ല ഞാൻ പെട്ടന്ന് അവളെ പോയി കെട്ടിപിടിച്ചു..... അവളും പെട്ടന്ന് എന്നെ ഇറുക്കി കെട്ടിപ്പിച്ചു എല്ലാരും നല്ലോണം കയ്യടിക്കുന്നു വിസിൽ അടിക്കുന്നു ആകെ ബഹളം... ഞാൻ പതിയെ മെഹ്റുവിനെ എന്നിൽ നിന്ന് അകറ്റി നിർത്തി... "എന്താ സമ്മതം അല്ലെ " ഞാൻ തലകുലുക്കി "ആ" എന്ന് പറഞ്ഞു ഇക്കയെ വീണ്ടും കെട്ടിപിടിച്ചു എനിക്കെന്തോ എന്റെ സന്തോഷം കണ്ട്രോൾ ചെയ്യാന് കഴിയാത്തത് പോലെ ആയിരുന്നു കാരണം ഈ ഒരു വാക്ക് കേൾക്കാൻ എത്രയായി കൊതിക്കുന്നു പെട്ടന്ന് ഇങ്ങനെ ഒന്ന് കേട്ടപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ ആയി എനിക്ക് ഇപ്പോ പുതിയൊരു ജീവൻ തിരിച്ചു കിട്ടിയ പോലെ... "ഹാ ഇന്നാ നമുക്ക് ഇപ്പോ ഇവിടെ ഒരു മോതിരം മാറ്റൽ ചടങ്ങ് കൂടി നടത്താം " എന്ന് പറഞ്ഞു അർഷു ഒരു ചെറിയ ബോക്സ്‌ ഞങ്ങൾക്ക് നീട്ടി ഞാൻ അപ്പോ ഷാനുക്കയിൽ നിന്ന് മാറി നിന്ന്.... ആ ബോക്സ്‌ തുറന്നതും അതിൽ രണ്ട് റിങ് ആയിരുന്നു ഞാനും ഷാനുക്കയും ഒന്ന് മുഗാമുഗം നോക്കി എന്നിട്ട് ഞാൻ ഒരു റിങ് എടുത്തു ഷാനുക്കയും എടുത്തു ആദ്യം ഷാനുക്ക എന്റെ കയ്യിൽ ഇട്ടു തന്നു അതിന് ശേഷം ഞാൻ ഷാനുക്കയുടെ കയ്യിൽ ഇടാൻ നിൽകുമ്പോൾ ആണ് ഇക്കയുടെ കയ്യിൽ മറ്റൊരു മോതിരം ഞാൻ പെട്ടന്ന് ഇക്കയെ നോക്കി "ഇത് ഹാദിയ ഇട്ട് തന്നത് ആണ് " എന്ന് പറഞ്ഞു ഇക്ക ഒരു കള്ള ചിരി ഞമ്മള് അപ്പോ തന്നെ ഇക്കയെ നോക്കി പേടിപ്പിച്ചതും ഇക്ക പെട്ടന്ന് അത് ഊരി വലിച്ചെറിഞ്ഞു ഞമ്മള് അപ്പോ തന്നെ ആ റിങ് എടുത്തു ഇക്കയുടെ കയ്യിലും ഇട്ടു കൊടുത്തു.... സഫുക്ക "അങ്ങനെ മെഹ്രു അന്റെ ആഗ്രഹം സാധിച്ചില്ല ഹോ ഷാനു ഇയ്യ് ഇതിനെ എങ്ങനെ സഹിച്ചു കൊണ്ട് പോകും" സ്ററാജുക്ക :"അത് ശെരിയാ ഞങ്ങൾ മൂന്നാൾക്ക് ഇവളെ ഇവിടെ താങ്ങാൻ പറ്റുന്നില്ല അപ്പോ ഷാനു ഒറ്റക് ഇതിനെ എങ്ങനെ നോക്കും " "അതൊക്കെ ഷാനുക്ക നോക്കിക്കോളും ഇങ്ങൾ ബേജാർ ആവണ്ട" "ഹാ നോക്കിയല്ലേ പറ്റു " എന്ന് ഇക്ക നമ്മളെ ആക്കികൊണ്ട് ഒരു ഡയലോഗ് "എന്താ ഇങ്ങക്ക് നോക്കാൻ വല്ല ബുദ്ധിമുട്ടും ഉണ്ടോ" "ഏയ് ഇല്ലേ ഞമ്മള് ഒന്നും പറഞ്ഞില്ല" "മം അങ്ങനെ വഴിക്ക് വാ...". "വന്നോളാവേ.... " എന്ന് ഇക്ക പറഞ്ഞതും എല്ലാരും നമ്മളെയും ഇക്കയെയും ഓരോന്ന് പറഞ്ഞു കളിയാക്കാൻ തുടങ്ങി ഞമ്മള് വേഗം ഇക്കയെയും കെട്ടിപിടിച്ചു മുഖം മറച്ചു.... ഇതിനിടയിൽ ഞമ്മള് അർശുവിനെ ശ്രദിച്ചത് "ഹേയ് അർഷു നിനക്ക് പ്രപ്പോസ് ചെയ്യാനോ മറ്റോ പ്ലാൻ ഉണ്ടോ' എന്ന് ഞാൻ ചോദിച്ചതും ഓൾ കേട്ട പാടെ ഒരു ഞെട്ടൽ എന്നിട്ട് സജ്ജുകയെ നോക്കി ഓൾ ബാ ബാ ബാ... തുടങ്ങി ഇവൾ ശെരിയാവില്ല... ഓരോരുത്തർ ഓളെ കമെന്റ് അടിക്കൽ തുടങ്ങി പാവം... ഞമ്മള് വേഗം അവളെ എന്റെ അടുത്ത്a കൊണ്ട് വന്നു നിർത്തി "എല്ലാവരും കേൾക്കാൻ വേണ്ടി ഞാൻ ഒരു കാര്യം പറയാം " "എന്താണാവോ " "അർഷു എന്ന് സജ്ജുകയെ പ്രപ്പോസ് ചെയുന്നോ അന്ന് മതി ഇനി എന്റെയും ഷാനുക്കയുടെയും മാരേജ്...എന്താ അങ്ങനെ പോരെ ഇക്ക " റബ്ബേ മൂക്കിൽ പല്ല് മുളകേണ്ടി വരോ അർഷു " എന്ന് ഇക്ക ചോദിച്ചതും ഓൾ ഇക്കാക് നല്ലോണം കൊടുത്തു "ഹോ മതി അർഷു ഇന്നാ അങ്ങനെ തന്നെ ആവട്ടെ അല്ലെ സജ്ജു " "ഹാ കാത്തിരുന്നോ ഓൾ പറഞ്ഞില്ലേൽ ഞാൻ വേറെ വള്ളോല്മാരെയും കെട്ടും കേട്ടോ അർഷു " എന്ന് പറഞ്ഞു സജ്ജുക്ക ഓളെ നോക്കി പുരികം പൊക്കി ചിരിക്കുന്നുണ്ട്.... ഞമ്മള് ഓളോട് സാരല്ല എന്ന് പറഞ്ഞു സഫുക്ക "ഹോ ഇന്റെ അർഷു ഇയോന്ന് വേഗം പ്രപ്പോസ് ചെയ്യാൻ നോക്ക് എന്നിട്ടു വേണം ഞങ്ങൾക്കൊക്കെ ഒന്ന് പെണ്ണ് കെട്ടാൻ " ഞങ്ങൾ എല്ലാവരും :"എന്തോ.....' സഫുക്ക "അല്ല നിങ്ങൾക്കൊക്കെ " "ഹാ അങ്ങനെ " "അത് കഴിഞ്ഞു ഇക്കും " "എങ്ങനെ എങ്ങനെ " "ഹോ ഞാൻ പെണ്ണ് കെട്ടിനില്ല പോരെ " "അനക്ക് കെട്ടാൻ ആവുമ്പോൾ ഞങ്ങൾ പറയാട്ടോ മോൻ ഇപ്പോ പഠിക്കാൻ നോക്ക് " !ഹോ ആയ്കോട്ടെ " എന്നൊക്കെ പറഞ്ഞു എല്ലാരും ചിരിയും കളിയും ആകെ ബഹളം.... ഇതിനിടയിൽ ഞാൻ ഷാനുക്കയെ നോക്കി ഇക്കയും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട് ഞാൻ മെല്ലെ പോയി ഇക്കയെ കെട്ടിപിടിച്ചു എന്നിട്ട് തലയുയർത്തി ഇക്കയെ നോക്കി അപ്പോ ഇക്ക എന്താ എന്നർത്ഥത്തിൽ എന്നോട് പിരികം പൊക്കി ഞാൻ ഒന്നുമില്ല എന്ന് പറഞ്ഞു തലതാഴ്ത്തി ഇക്കയെ ഇറുക്കി കെട്ടിപിടിച്ചു ഇക്ക എന്നെയും ചേർത്ത് പിടിച്ചു.... അങ്ങനെ അന്നത്തെ ദിവസം ഞങ്ങൾ ആഘോഷിച്ചു തിമിർത്തു എന്നാൽ മെഹറുവും ഷാനുവും ഇന്ന് ഒന്നിച്ചപ്പോൾ അവർ ഇനി എത്ര വല വലിയ അപകടങ്ങളെ ആണ് നേരിടാൻ പോകുന്നത് എന്ന് അവർ അറിഞ്ഞില്ല.... (തുടരും )..... Hii gayss....കഥയുടെ ഏകദേശ ഗതി വെച്ചു നോക്കുമ്പോൾ ഇനി ആണ് കഥ തുടങ്ങാൻ പോകുന്നത് നിങ്ങൾ കാത്തിരിക്കുന്ന പാസ്റ്റും എന്റെ കഥയിലെ മെയിൻ വില്ലനും അർഷുവിന്റെ പ്രപോസും വലിയ വലിയ ഫയ്റ്റുകൾ അങ്ങനെ പലതും വരാൻ കിടക്കുന്നു എന്റെകുഞ്ഞുമണീസ് എല്ലാത്തിനും നല്ലോണം സപ്പോർട്ട് ചെയ്യണം പക്ഷെ അതല്ല പ്രശ്നം സ്കൂൾ തുറക്കാർ ആയി ഇനിയിപ്പോ ഡെയിലി പോസ്റ്റിങ്ങ്‌ ഒന്നും നടക്കില്ല എന്നാലും ഞാൻ ലെങ്ത് കൂട്ടി പോസ്റ്റാൻ ശ്രമിക്കാം.... എന്ന എല്ലാരും കമെന്റ് അറിയിക്കിം.. thanku for all saporting guyss😘😘😘😘😘😘😘😘😘😘😘 #📙 നോവൽ
📙 നോവൽ - Mehar Niahan RO | MehCHOTIE MASTI - ShareChat
32.8k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post