💞 *ചൂടന്റെ കാന്താരി...* 2️⃣💞 PART--63 ______________________________ ചെക്കൻ നമ്മളെ  നോക്കി പാടിയതും ഞാൻ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു... പെട്ടെന്ന് ആരൊക്കെയോ പൊട്ടി ചിരിക്കുന്ന ശബ്ദം കേട്ട് ഞങ്ങൾ രണ്ടും ഞെട്ടി ഡോറിന്റെ ഭാഗത്തേക്ക് നോക്കിയപ്പോ അവിടുള്ള ആൾക്കാരെ കണ്ട് നമ്മള് പുളിങ്ങ തിന്ന ഇളി പാസാക്കി......😁 ആച്ചിയും റെബിയും ആണ്..... "എന്തോന്നെടാ റയൂ ഇത്.....ഹോസ്പിറ്റൽ ബെഡിലെ റൊമാൻസ്....വിത്ത് സോങ്ങ്.... അവസ്ഥ ആണല്ലോ...." "നിന്നോട് ഒക്കെ ആരെടാ കൃത്യ സമയം കേറി വരാൻ പറഞ്ഞേ.... ഛെ....നല്ല മൂഡിൽ വന്നതായിരുന്നു....അല്ലെ ഷാലു..." എന്ന് നമ്മളെ നോക്കി ഇളിച്ചോണ്ട് ചെക്കൻ പറഞ്ഞതും നമ്മള് കയ്യിലെ ഓറഞ്ചിന്റെ അല്ലി ചെക്കന്റെ കണ്ണിന് നേരെ ആക്കി നല്ല പോലെ ഞെക്കി കൊടുത്തു......അത് കണ്ണിൽ ആയതും ചെക്കൻ,,,,, "ആഅഹ്ഹ്ഹ....എന്റെ കണ്ണ്...." എന്നും പറഞ്ഞു അവിടുന്ന് ഒച്ചപ്പാട് ആക്കാൻ തുടങ്ങി....അതും കൂടി ആയപ്പോഴേക്ക് ആച്ചിയും റെബിയും വീണ്ടും ചിരിക്കാൻ തുടങ്ങി...... "എടി കോപ്പേ..... നിനക്കുള്ളത് ഞാൻ തരാം....കുറച്ച് വെള്ളം താടി ശവമേ...." എന്നൊക്കെ അവൻ അവിടുന്ന് പറയാൻ തുടങ്ങിയപ്പോ നമ്മക്ക് പാവം തോന്നി.... ആച്ചിയെയും റെബിയെയും നോക്കി ഇളിച്ചോണ്ട് നമ്മള് ഒരു കപ്പിൽ വെള്ളം എടുത്ത് വന്നു.....അവന്മാര് ആണെങ്കിൽ പുറത്തേക്കും പോയി.... നമ്മള് കണ്ണ് കഴുകി കൊടുത്തപ്പോ ചെക്കൻ കണ്ണ് വലിച്ചു തുറന്നു..... നമ്മളെ കനപ്പിച്ച് നോക്കി വേറെ എവിടെയോ നോക്കി ഇരുന്നു..... അത് കണ്ടപ്പോ എനിക്ക് സങ്കടം ആയി.... "റയാൻ....ഇങ്ങോട്ട് നോക്ക്....." "എണീറ്റ് പൊക്കോടി.....എന്നോട് മിണ്ടണ്ട ഇനി നീ...." "ഛെ....ഒരു തമാശയ്ക്ക് അല്ലെ.... സോറി..." "പൊക്കോടി പുല്ലേ.....മിണ്ടണ്ട എന്ന് പറഞ്ഞില്ലേ....." "അച്ചോടാ.....കലിപ്പിൽ ആണല്ലോ...." "ആഹ് അതേ....." "കലിപ്പ് മാറാൻ എന്ത് വേണം....." എന്ന് നമ്മള് ചോദിച്ചപ്പോ ചെക്കൻ എന്നെ നോക്കി.....എന്നിട്ട് മെല്ലെ നമ്മളെ നോക്കി സൈറ്റടിച്ചു കാണിച്ച് അവന്റെ ചുണ്ടും നമ്മളെ ചുണ്ടും തൊട്ട് കാണിച്ചു.... "അയ്യടാ.....ചെക്കന്റെ പൂതി കൊള്ളാലോ..." "നീ തരുന്നുണ്ടോ......" "ഇല്ല.....തരില്ല....." "ഓകെ....തരണ്ട.....ഞാൻ വേറെ ആരോടെലും വാങ്ങിക്കോളാം.... ഹല്ല പിന്നെ....." "ദേ തൊരപ്പാ.....എന്റെ വിധം മാറും.... ഹാ.. പറഞ്ഞില്ലെന്ന് വേണ്ട...." "എങ്കിൽ പിന്നെ ഇക്കാന്റെ മുത്ത് ഇക്കാക്ക് ഒരു കിസ് താ....." എന്നും പറഞ്ഞു ചെക്കൻ കണ്ണ് അടച്ച് നിൽക്കുന്ന കണ്ടപ്പോ നമ്മക്ക് ചിരി വന്നു.....ചെറിയ ബേബിയെ പോലുണ്ട്.... ഹഹഹ..... "താ ഷാലു.....വെയിറ്റിങ് ആണേ...." എന്ന് അവൻ വീണ്ടും പറഞ്ഞപ്പോ നമ്മള് അവന്റെ  കവിളിൽ കടിച്ചു പിടിച്ചു.... നല്ലണം പല്ല് അങ്ങട് ആഴ്ത്തി കൊടുത്തപ്പോ ചെക്കൻ കലപില ആക്കുന്നുണ്ട്.....പക്ഷെ നമ്മള് വിട്ടില്ല.... എന്നെ നേരത്തെ ടെൻഷൻ അടിപ്പിച്ചതിന് റിവഞ്ചു ചെയ്തു..... നമ്മള് അത് മതിയാക്കി ചെക്കന്റെ മുഖം നോക്കിയപ്പോ കാണണം എന്റെ മക്കളെ... ഹൗ.....കവിളിൽ നല്ല പോലെ നമ്മളെ പല്ലിന്റെ അടയാളം ഉണ്ട്..... എന്തായാലും ഒരാഴ്ച എങ്കിലും എടുക്കും അതിന്റെ പാട് പോകണം എങ്കിൽ.... അയ്യോ എനിക്ക് വയ്യ.....ഹിഹിഹി..... "വേദനിച്ചോ കേട്ട്യോനെ......" കവിളിൽ ജസ്റ്റ് തടവി കൊടുത്ത് ചിരിച്ചോണ്ട് നമ്മള് ചോദിച്ചപ്പോ,,,,, "ഹേയ്....ഇല്ല....നല്ല സുഖം ഉണ്ട്...." എന്നും പറഞ്ഞു നമ്മളെ പിടിച്ചു വലിച്ചു അവന്റെ അടുത്തേക്ക് ആക്കി ഇരുത്തി നമ്മളെ അടുത്തേക്ക് മുഖം കൊണ്ട് വന്ന് എന്റെ അധരങ്ങൾ അവൻ സ്വന്തം ആക്കി.....യാ അല്ലാഹ്.....നരകം ഒക്കെ കണ്ടു പോയി നമ്മള്..... ഈ കോപ്പന്റെ പല്ല് യക്ഷി പല്ല് വല്ലതും ആണോ പടച്ചോനെ....എന്റെ ചുണ്ട്.... പിന്നെ അവൻ നമ്മളെ വിട്ടിട്ട് എന്നെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചപ്പോ ഞാൻ കിളി പോയ പോലെ അവനെ നോക്കി..... നമ്മളെ നോക്കി അവൻ പൊട്ടി പൊട്ടി ചിരിക്കുന്ന കണ്ടപ്പോ നമ്മള് വേഗം പോയി മിററിൽ നോക്കി....യാ അല്ലാഹ്....ചോര.... എടാ പട്ടി.....നമ്മള് കലിപ്പോടെ അവനെ നോക്കിയപ്പോ ചെക്കൻ എന്നെ നോക്കി ചിരി കണ്ട്രോൾ ചെയ്തു ഇരുന്നു..... "നാണം കെടുമ്പോ ഞാൻ മാത്രം നാണം കെട്ടാൽ പോര.....കേട്ടോ....." എന്നും പറഞ്ഞു അവൻ നമ്മക്ക് ഒരു ഫ്‌ളൈയിങ് കിസ് തന്നപ്പോ നമ്മക്ക് ചടച്ചു......പോടാ തെണ്ടി എന്നും  വിളിച്ച് നമ്മള് അവനെ നോക്കി കൊഞ്ഞനം കുത്തി....... "ഡീ.....എന്റെ സ്വഭാവം മാറ്റരുത്....നിന്റെ പണ്ടത്തെ സീനിയർ റയാൻ അല്ല ഞാൻ ഇപ്പൊ....നിന്റെ കേട്ട്യോൻ ആണ്... മര്യാദക്ക് ഇക്കാ എന്ന് വിളിച്ചോ... അല്ലേൽ അടിച്ച് കൊല്ലും ഞാൻ....." "അയ്യട....ഇക്ക അല്ല....കൊക്ക....ഹും..... കണ്ടാലും മതി....." എന്നും പറഞ്ഞു നമ്മള് അവനെ നോക്കി കൊഞ്ഞനം കുത്തിയപ്പോ ചെക്കൻ ഡീ എന്ന് അലറിയതും ഉമ്മയും റിനുവും കേറി വന്നതും ഒരുമിച്ച് ആയിരുന്നു.... അവരെ കണ്ടതും നമ്മള് ഒന്ന് ഇളിച്ചു കാണിച്ചു..... "എന്താ രണ്ടാളും കൂടി ബഹളം...." "അതുണ്ടല്ലോ ഉമ്മാ.....ഈ ഇക്ക പറയാ... റയാൻ എന്ന് തന്നെ വിളിച്ചാൽ മതിന്ന്,,,,,,, എനിക്ക് ആണേൽ ബഹുമാനം ഇത്തിരി കൂടുതൽ ആണേ.....പക്ഷെ ഈ ഇക്കാക്ക് അതൊന്നും മനസിലാവുന്നില്ല...." എന്നും പറഞ്ഞു നമ്മള് ചെക്കനെ ഒന്ന് പാളി നോക്കിയപ്പോ കണ്ണ് രണ്ടും തള്ളി നമ്മളെ നോക്കി ഇരിക്കുവാണ് പാവം... ഹഹഹ....അല്ലപിന്നെ.... "എന്താ റയൂ.....ഇക്കാ എന്ന് തന്നെയല്ലെ പിന്നെ വിളിക്കേണ്ടത്....." "അതിന് ഉമ്മാ ഞാൻ....പിന്നെ...." "ഹാ മതി മതി.....മോളെ,,,,അവന് അതാണ് ഇഷ്ടം എങ്കിൽ അങ്ങനെ തന്നെ വിളിച്ചാൽ മതി....." ഉമ്മാ അത് പറഞ്ഞു കേട്ടപ്പോ നമ്മള് ചെക്കനെ നോക്കി വാ പൊത്തി ചിരിച്ചു... അപ്പൊ തന്നെ അവൻ നമ്മളെ നോക്കി കണ്ണുരുട്ടി കാണിച്ചു....നമ്മള് ഒന്ന് സൈറ്റ് അടിച്ചു കാണിച്ച് റിനുവിനെ നോക്കിയപ്പോ പെണ്ണ് തലയാട്ടി ചിരിക്കുന്നുണ്ട്..... അവൾക്ക് സംഭവം മനസിലായി എന്നു തോന്നുന്നു..... ആച്ചിയും റെബിയും റൂമിലേക്ക് കേറി വന്നപ്പോ നമ്മളെ ചെക്കൻ അവരോട് സൊറ പറയാൻ തുടങ്ങി.... "ആ ഷംനയും സിനുവും അമ്മായിയും വരുന്നുണ്ട്.....നല്ലൊരു പണി കൊടുത്തിട്ട് ഉണ്ട് ഞാൻ....ഹഹഹ.... ഹാപ്പി ആയിട്ടുണ്ടാവും മൂന്നാളും...." റിനു പറയുന്ന കേട്ടപ്പോ ഞങ്ങൾ ഒക്കെ അവളെ നോക്കി..... "ഇങ്ങനെ നോക്കണ്ട.... അവരോട് ഞാൻ പറഞ്ഞത് കാക്കൂന്റെ ഓർമ പോയി.... ആരെയും മനസിലാവുന്നില്ല.... എന്നൊക്കെയാ....😝.....അതൊക്കെ കേട്ടിട്ട് തുള്ളിച്ചാടി ആണ് മൂന്നിൻറേം വരവ്.....ദയവ് ചെയ്ത് ആരും കുളം ആക്കരുത്.......കുറച്ച് നാൾ അവരെ ഒന്ന് വട്ടം കറക്കാം...... ബാബി.....ഒന്ന് സഹകരിച്ച് നിന്നെക്കണേ." "ഇതൊക്കെ പറയാൻ ഉണ്ടോ റിനു.... നമുക്ക് പൊളിച്ചടുക്കാം...." അവരെ മനസിലിരിപ്പ് ഉമ്മിക്ക് മുന്നിൽ തുറന്ന് കാട്ടാൻ ഉള്ള അവസരം ആണിത്... സോ പാളി പോവാതെ നോക്കണം..... ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ "ഞാൻ പറഞ്ഞതല്ലേ നിന്നോട്,,,,,, അവന്റെ ഓർമ പോകാൻ പ്രാർത്ഥിച്ചോ എന്ന്.... നിനക്ക് ഭാഗ്യം ഉണ്ട് മോളെ....." "എന്റെ സിനു....പക്ഷെ അമ്മായി ഒക്കെ എല്ലാം പറഞ്ഞു കൊടുക്കില്ലേ അവന്.... അപ്പൊ പിന്നെ എങ്ങനെ...." "മോളെ,,,,,ഓർമ പോയ അവനോട് ആര് എന്ത് പറഞ്ഞാലും അവൻ വിശ്വസിക്കും... എന്തേലും കള്ള കഥ ഉണ്ടാക്കി പറഞ്ഞു അവനെ വിശ്വസിപ്പിക്കണം നീ.... അവന്റെ പെണ്ണ് നീയാണെന്ന് പറയണം....കേട്ടല്ലോ." ഷംനയുടെ ഉമ്മാ പറഞ്ഞതിനോട് സിനുവും യോജിച്ചു......മനസിൽ പലതും കണക്ക് കൂട്ടി കൊണ്ട് അവർ ഹോസ്പിറ്റലിലേക്ക് പോയി..... ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ ഞാൻ അവിടിരുന്ന് ഷാലൂനെ വായി നോക്കുവാണ്.....ഹിഹിഹി....പെണ്ണ് എന്തോ ബുക്ക് വായിക്കുവാണ്..... ആച്ചിയും റെബിയും ഏതേലും ഒന്നിനെ വളക്കാൻ കിട്ടുമോ എന്ന് നോക്കട്ടെ എന്നും പറഞ്ഞു പോയിട്ടുണ്ട്.... ഏതേലും നേഴ്‌സിന്റെ പിന്നാലെ പോയി തല്ലും വാങ്ങി വരുമോ എന്നാണ് പേടി...... ഉമ്മയും റിനുവും ഡോക്ടറെ കാണാൻ പോയിട്ടുണ്ട്...... അങ്ങനെ അവിടെ ഇരിക്കുമ്പോ ആണ് പെട്ടെന്ന് സിനുവും ഷംനയും അമ്മായിയും കയറി വന്നത്......അവരെ കണ്ടതും നമ്മള് സ്റ്റക്കായി.....ഷാലൂനെ വിളിക്കാൻ പോകുമ്പോ ആണ് പെട്ടെന്ന് റിനു പറഞ്ഞത് ഓർമ വന്നേ...... നമ്മളെ കണ്ടതും ഷംന കണ്ണൊക്കെ നിറച്ച് നമ്മളെ അടുത്തേക്ക് വന്നു..... മുഖത്ത് സങ്കടം നിറച്ച് നിൽക്കുന്ന അവളെ കണ്ടതും നമ്മക്ക് പെരുവിരൽ മുതൽ അങ്ങു എരിഞ്ഞു കേറുന്നുണ്ട്..... ഷാലു അവരെ കണ്ടതും എണീറ്റ് ഞങ്ങളെ അടുത്തേക്ക് വന്നു..... "എന്റെ റയൂ,,,,, നിനക്ക് എന്ത് പറ്റി.... പാവം... കോലം കണ്ടില്ലേ....എനിക്ക് ഇത് സഹിക്കാൻ വയ്യ....." എന്നൊക്കെ തുടങ്ങി ഷംന ഓസ്‌കാറിന്‌ ഉള്ള അഭിനയം തുടങ്ങിയപ്പോൾ അവൾക്ക് സപ്പോർട്ട് നൽകി കൊണ്ട് ആശ്വസിപ്പിക്കൽ സീനുമായി അവളെ ഉമ്മയും സിനുവും ഒന്നിച്ച് കൂടി..... നമ്മള് ഷാലുവിനെ ഒന്ന് പാളി നോക്കിയപ്പോ പെണ്ണിന്റെ മോന്ത കണ്ട് നമ്മക്ക് ചിരി വന്നു.....വീർപ്പിച്ച് വെച്ചിട്ടുണ്ട്..... "ആരാ നിങ്ങളൊക്കെ....." പിന്നെ ഒട്ടും കുറക്കാതെ നമ്മളും തുടങ്ങി അഭിനയം.....ഇപ്രാവശ്യത്തെ ബെസ്റ്റ് ആക്ടർ അവാർഡ് നമ്മക്ക് തന്നെ....😝 നമ്മളെ ചോദ്യം കേട്ടിട്ട് മൂന്നും നമ്മളെ നോക്കി കണ്ണ് നിറച്ചു.... ഷാലു ആണെങ്കി ചിരിക്കാതിരിക്കാൻ പാട് പെടുന്നുണ്ട്.... പാവം...... "അയ്യോ....എന്റെ കുട്ടിക്ക് ഞങ്ങളെ ഓർമ ഇല്ലേ.....ഞാൻ നിന്റെ അമ്മായി ആണ് മോനെ..... പിന്നെ ദേ ഇത് സിനു... നിന്റെ ഫ്രണ്ട് ആണ്....." അമ്മായി നമ്മക്ക് പരിചയപ്പെടുത്തി തരാൻ തുടങ്ങി..... "അപ്പൊ ഇതോ......" നമ്മള് ഷംനയെ ചൂണ്ടിക്കാട്ടി ചോദിച്ചപ്പോ,,,,, "ഇത് നിന്റെ മുറപ്പെണ്ണ് ആണ് മോനെ.... എന്റെ മോള്....നിങ്ങളെ കല്യാണം തീരുമാനിച്ചു വെച്ചതാണ്....." പെണ്ണുംപിള്ള പറയുന്ന കേട്ടപ്പോ നമ്മക്ക് അടിമുടി അങ്ങു തരിച്ചു കേറി....ബട്ട് കണ്ട്രോൾ ചെയ്ത് നിന്നു......നമ്മള് ഷാലൂനെ നോക്കിയപ്പോ പെണ്ണ് കിളി പോയ പോലെ നിൽക്കുന്നുണ്ട്..... നമ്മളെ നോട്ടം കണ്ട അവൾ നമ്മക്ക് സൈറ്റടിച്ചു കാണിച്ച് അവരെ നേരെ കുരച്ചു ചാടി..... "എന്തൊക്ക കള്ളങ്ങൾ ആണ് നിങ്ങൾ പറയുന്നേ.....ഛെ.....ഞാൻ ഇവന്റെ ഭാര്യയാണ്.....എന്നിട്ടാണോ ഇങ്ങനെ ഒരൊന്നൊക്കെ....." "ഭാര്യയോ.....ദേ റയൂ....നോക്കിക്കേ.... കഴിഞ്ഞ അഞ്ച് വർഷമായി ഞാനും നീയും പ്രേമത്തിൽ ആയിരുന്നു.....അതിന് ഇടയിൽ ആണ് ഈ ഒരുമ്പെട്ടവൾ കേറി വന്നത്......ഇവൾക്ക് നിന്നെ വേണം പോലും.....അതിന് വേണ്ടി നിന്റെ ഉമ്മാനെയും പെങ്ങളെയും ഒക്കെ മയക്കി എടുത്തിരുക്കുവാ ഇവൾ...... നമ്മുടെ കല്യാണം ഉറപ്പിച്ചത് ആണെന്ന് പറഞ്ഞിട്ടും ഒഴിഞ്ഞു പോവുന്നില്ല....." ഷംന പറയുന്നത് ഒക്കെ കേട്ടിട്ട് നമ്മളെ ഷാലൂനെ നോക്കിയപ്പോ പെണ്ണ് ചിരി കടിച്ചു പിടിച്ചു നിൽക്കുവാണ്...... "സത്യമാണോ......" നമ്മള് നിഷ്‌കു ഭാവത്തിൽ അങ്ങു ചോദിച്ചപ്പോ എന്റെ ഭാര്യ ഉഗ്രരൂപിണി ആയി...... "റയാൻ....ഇവര് പറയുന്നത് ഒന്നും വിശ്വസിക്കരുത്......വെറും കള്ളം പറയുന്നതാണ്....." ഇതൊക്കെ കേട്ടിട്ട് നമ്മള് ഉള്ളിൽ ചിരിച്ചു മരിക്കുവാണ്.... യാ അല്ലാഹ്..... പെട്ടെന്നാണ് നമ്മളെ ചങ്കുകൾ കേറി വന്നത്.....അവന്മാര് വരുമ്പോ കാണുന്നത് ഷാലുവും അവരും തമ്മിൽ ഉള്ള കുഴപ്പം.... "എന്താ ഇവിടെ......" ഷാനു ചോദിച്ചത് കേട്ടപ്പോ അവരെ നോട്ടം നമ്മളെ ചങ്കുകളെ നേരെ ആയി..... "അതു തന്നെയാ എനിക്കും മനസിലാവാത്തത്....എന്താ ഇവിടെ..... ദേ ഇവര് പറയുന്നു,,,,,എന്റെയും ഈ കുട്ടിയുടെയും കല്യാണം ഫിക്സ് ചെയ്തത് ആണെന്ന്......ദേ ഈ കുട്ടി പറയുന്നു ഇവൾ എന്റെ ഭാര്യയാണെന്ന്...... എനിക്ക് ആണേൽ ഒന്നും ഓർമ ഇല്ലല്ലോ.... അതുകൊണ്ട് ഒന്നും മനസിലാവുന്നില്ല...." അവന്മാര് കുളം ആക്കണ്ട എന്നു കരുതി നമ്മള് അവരെ നോക്കി ഇതൊക്കെ പറഞ്ഞപ്പോ അവറ്റകൾക്ക് കാര്യം പിടി കിട്ടി......ഇനി ഇവിടെ നിൽക്കുന്നത് പന്തി അല്ലെന്ന് മനസിലായപ്പോ അവന്മാരൊക്കെ നൈസായി മുങ്ങി...... പെട്ടെന്ന് ഉമ്മയും റിനുവും കേറി വന്നപ്പോ അവരൊക്കെ അടങ്ങി....പിന്നെ അധികം ഒന്നും മിണ്ടാൻ നിൽക്കാതെ മൂന്നും വേഗം സ്ഥലം കാലിയാക്കി.....അവര് പോയതും നമ്മളെ ചങ്കുകളും ആച്ചിയും റെബിയും കേറി വന്നു.....പിന്നൊരു പൊട്ടിച്ചിരി ആയിരുന്നു അവിടെ....... അപ്പോഴാണ് ഷാലുവിന്റെ ഉമ്മയും ഉപ്പയും വന്നത്.....പിന്നെ അവരെ ചോദ്യം ആയി... പറച്ചിൽ ആയി....അങ്ങനെ അവിടെ ഇരുന്നു...... ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ "പറഞ്ഞതല്ലേ ഞാൻ......RKയാണ് അവളെ ഭർത്താവ്.....നീയും അവനും ഒക്കെ ചേർന്ന് കുടുക്കാൻ നോക്കിയാൽ കുടുങ്ങില്ല.... അത് ഐറ്റം വേറെയാ......" ഫെബി Zaai യെ നോക്കി പുച്ഛത്തോടെ പറഞ്ഞപ്പോ അവൻ അവളെ രൂക്ഷമായി നോക്കി....... "ഇനിയും എന്തിനാ ഇതൊക്കെ Zaai.... ഒന്ന് ചിന്തിച്ച് നോക്ക്.....നന്നാവാൻ സമയം ഇനിയും ഉണ്ട്.....ഇപ്പൊ എണീറ്റ് ഇരിക്കാൻ പോലും വയ്യ നിനക്ക്......ഈ പക ഒക്കെ കളഞ്ഞൂടെ..... ഒരു പുതിയ മനുഷ്യൻ ആയി ജീവിച്ചൂടെ ഇനിയുള്ള കാലം....." ഫെബി പറയുന്നത് കേട്ടപ്പോ അവൻ കേൾക്കാത്ത ഭാവത്തിൽ കണ്ണും അടച്ച് കിടന്നു.....അവനോട് എന്ത് പറഞ്ഞാലും നേരെ ആവില്ലെന്ന് ഉറപ്പ് ആയപ്പോൾ ഫെബി മിണ്ടാതിരുന്നു...... ഇതൊക്കെ പുറത്ത് നിന്ന് കേട്ടൊണ്ട് വന്ന ഫറു ഫെബിയെ പതിയെ വിളിച്ചു..... "ഫെബി..... ഇതൊരു അവസരം ആണ്.... നമ്മുടെ Zaai യെ മാറ്റിയെടുക്കാൻ ഉള്ള അവസരം.....ഇനി അങ്ങോട്ട് എന്തിനും ഏതിനും അവന്റെ ഇടംവലം ആയി നീ തന്നെ വേണം.....അവൻ പോലും അറിയാതെ അവന്റെ മനസ്സിൽ നിന്നോട് ഇഷ്ടം വരണം.....  ആ ഇഷ്ടം വന്നാൽ പിന്നെയാണ് നമ്മുടെ കളി......" "എന്താ നീ ഉദ്ദേശിക്കുന്നത്....." "പറയാം......" ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ ദിവസങ്ങൾ കൊഴിഞ്ഞു പോയി....ഇന്ന് റയാനെ ഡിസ്ചാർജ് ആക്കുവാണ്.... ഷംനയും സിനുവും വന്നിട്ട് മുറപോലെ ഓരോന്ന് പറയുന്നുണ്ട് അവനോട്..... ഇനിയിപ്പോ വീട്ടിൽ എത്തിയാൽ എന്തൊക്കെ കാണേണ്ടി വരുമോ എന്തോ.... _________________________________________ തുടരും (ഹെലോയ്......എന്തൊക്കെ ഉണ്ട്....🙈.... നിങ്ങളെ കമന്റ് ഒക്കെ വായിച്ചു ട്ടൊ.... യാ ഹുദാ.....ഇത്രക്ക് വേണ്ടായിരുന്നു....🤣.... എന്താ ചെയ്യാ മക്കളെ,,,,,ട്വിസ്റ്റ് ഇട്ട് ടെൻഷൻ അടിപ്പിച്ചു കൊല്ലുക നമ്മളെ ഹോബികളിൽ ഒന്നായിപ്പോയി....😌..... ആരൊക്കെയോ ഹായ് പറയാൻ പറഞ്ഞു.. പറഞ്ഞ ആൾക്കാരേ പേര് ഓർമ ഇല്ല.... അപ്പൊ നല്ലൊരു ബെല്ലോരു മൊഞ്ചുള്ള ഹായ്....😜😜..... പിന്നെ,,,,,വലിയ പെരുന്നാൾ ആവുമ്പോഴേക്ക് തീർക്കണം എന്നു പറഞ്ഞ ആളോട്,,,,,അതിന് ഇനിയും ഉണ്ടല്ലോ ഒരുമാസം.....നമ്മക്ക് നോക്കാം... ഇൻ ഷാ അല്ലാഹ്....😎 അപ്പൊ അടുത്ത ഭാഗം നാളെ രാത്രി ഇൻ ഷാ അല്ലാഹ്.....) Sahala Sachu
📙 നോവൽ - - ചൂടൻ കാന്താരി മ SAHALA SACHU A AVALAN - ശശി മ ON ACE EDT OR Veure - ShareChat
58.6k കണ്ടവര്‍
15 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post