കഥ ഫുൾ പാർട്ട്‌ ❤️സുറുമി ഹാരിസ് ❤️ അലീന സ്കൂൾ ടീച്ചറായി ജോയിൻ ചെയ്യുകയാണ്‌ ഇന്ന് , ഫസ്റ്റ് ഡേ ആയത് കൊണ്ട് തന്നെ അവൾ നേരത്തെ പോയി, പ്രിൻസിപ്പാളിനെ കണ്ടപ്പോൾ പറഞ്ഞു ചെറിയ ക്ലാസ്സ്‌ ആയത്കൊണ്ട് തന്നെ മാനേജ് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് അലീന ചിരിച്ചു കൊണ്ട് തലയാട്ടി, അവിടുന്ന് ഇറങ്ങി തന്റെ ക്ലാസ്സ്‌ ലക്ഷ്യമാക്കി നടന്നു അപ്പോഴാണ് അവിടെ ഒരു ബോർഡ് കണ്ടത് | A ഇതാണ് ഇനി എന്റെ ലോകം എന്നവൾ മനസ്സിൽ ഓർത്തു, അവളെ കണ്ടതും കുട്ടികൾ ഗുഡ് മോർണിംഗ് ടീച്ചർ എന്നു പറഞ്ഞു, അലീന അവരോട് തന്റെ പേര് പറഞ്ഞു പരിചയപ്പെടുത്തി, എല്ലാ കുട്ടികളെയും അലീനയും പരിചയപ്പെട്ടു ഫസ്റ്റ് ഡേ അങ്ങനെ കഴിഞ്ഞു, അവൾ ഫോണിലേക്ക് നോക്കി ഇന്നും അമ്മ വിളിച്ചിരുന്നു, ജോണിനെ കൊണ്ട് തന്നെ വിവാഹം ചെയ്യിപ്പിക്കാൻ മമ്മിയ്ക്ക് എന്താ ഇത്ര,, തിരക്ക്, കാലിനു മുടന്തുള്ളവനെ വിവാഹം ചെയ്താൽ , അല്ലെങ്കിലും ഒരു കുറവുമില്ലാത്ത തന്നെ കൊണ്ട് , അവനെയും കൊണ്ട് മറ്റുള്ളവരുടെ മുന്നിൽ എങ്ങനെ ,,,,,, പപ്പ മരിച്ചപ്പോൾ സഹായിച്ചതു ശെരിയായിരിക്കാം പക്ഷെ തന്റെ ഭാഗത്തുനിന്നും മമ്മി എന്തുകൊണ്ട് ചിന്തിക്കുന്നില്ല, അവരായിട്ട് മമ്മിയോട് ഒന്നും പറഞ്ഞിട്ടില്ല എന്നിട്ടും,,,,, കൂട്ടുകാരിയുടെ മകനായത് കൊണ്ടായിരിക്കാം ,, അത്കൊണ്ട് തന്നെ അവൾ മമ്മിയെ തിരിച്ചു വിളിച്ചില്ല, പിറ്റേന്ന് രാവിലെ സ്കൂൾ മുറ്റത്തെത്തിയതും ടീച്ചറെ എന്ന വിളിക്കേട്ടാണ് അലീന തിരിഞ്ഞു നോക്കിയത് , ഒരു കൊച്ചു സുന്ദരി ചിരിച്ചു കൊണ്ടു നിൽക്കുന്നു തന്റെ ക്ലാസ്സിൽ ഉള്ള കുട്ടിയാണെന്ന് തോന്നുന്നു ഇന്നലെ കണ്ടതുപോലെ ,, എന്നവൾ മനസിലോർത്തു, അലീന അവളോട് പേരെന്താ എന്നു ചോദിച്ചു, ജിയ എന്നവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു, എപ്പോഴും ജിയയെ കാണുന്നതും ഒന്നിച്ച് വരുന്നതും ഒരു പതിവായി, അങ്ങനെ അലീന ജിയയോട് പെട്ടെന്ന് അടുത്തു, അവളുടെ പുഞ്ചിരിയ്ക്ക് മറ്റുള്ള കുട്ടികളിൽ നിന്നും പ്രതേകത ഉള്ളതായി അവൾക്കു തോന്നി, സ്കൂളിൽ മീറ്റിംങ്ങും മറ്റുപരിപാടികളും ഉള്ളപ്പോഴേല്ലാം ജിയയുടെ അച്ഛനായിരുന്നു വന്നിരുന്നത് അമ്മയെ കുറിച്ച് ചോദിച്ചാൽ അബദ്ധമാവുമോ,, എന്നവൾ മനസിലോർത്തു, അപ്പോഴാണ് ജിയയുടെ അച്ഛൻ അടുത്തേക്ക് വന്നത്, ഇവൾക്ക് ടീച്ചറെ കുറിച്ച് പറയാനേ സമയമുള്ളുവെന്നും അത്കൊണ്ട് തന്നെ പഠിത്തത്തിൽ ഇബ്രൂമെന്റ് ഉണ്ടെന്നും അലീനയോട് അയാൾ പറഞ്ഞു, അലീന ചിരിച്ചു കൊണ്ട് അവൾ മിടുക്കിയാണെന്നും പറഞ്ഞു, അയാളോട് അവളുടെ അമ്മയെ കുറിച്ച് ചോദിക്കാൻ ഒരുങ്ങവെയാണ് മറ്റൊരു കുട്ടിയുടെ പേരെന്റ്സ് വിളിച്ചതും,, അവരോട് പറഞ്ഞുവരുമ്പോഴേക്കും അയാളും ജിയയും അവിടുന്ന് പോയിരുന്നു, പിന്നീട് ഒരിക്കൽ സിറ്റിയിൽ പോയപ്പോൾ ടീച്ചറെ എന്ന വിളികേട്ടപ്പോൾ അലീനയ്ക്ക് മനസിലായി അത് ജിയയാണെന്ന് അന്നും അവളുടെ കൂടെ അവളുടെ അച്ഛനെ ഉണ്ടായിരുന്നുള്ളൂ, അങ്ങനെ ഇരിക്കെ പതിവുപോലെ ജിയയെ കാണാത്തതിനെ തുടർന്നാണ് മറ്റുള്ള കുട്ടികളോട് ചോദിച്ചതും, എന്നാൽ അവർക്ക് ആർക്കും അറിയില്ലന്നും പറഞ്ഞു, ടീച്ചേഴ്സിനോട് അന്വേഷിച്ചപ്പോൾ ഫോൺ നമ്പർ അറിയില്ലന്നും വീട് കുറച്ചു ദൂരെ ആണെന്നും പറഞ്ഞു, അവളുമായി അത്ര അടുത്തത് കൊണ്ടാവാം അലീന അവളെ മിസ്സ്‌ ചെയ്യുന്ന പോലെ തോന്നി, പിറ്റേന്നും ജിയ വന്നില്ല, അന്ന് അലീന വൈകുന്നേരം അവളുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു, വൈകുന്നേരം പ്രിൻസിപ്പാളിനോട് ചോദിച് സ്കൂളിൽ നിന്നും നേരത്തെ ഇറങ്ങി, ഓട്ടോയിൽ ജിയയുടെ വീടിന്റ മുന്നിൽ വണ്ടിയിറങ്ങി, ഒരു കൊച്ചു വീടായിരുന്നു അത് എന്നാൽ വീട് പൂട്ടിയ നിലയിലായിരുന്നു, അലീനയ്ക്ക് മനസ്സിൽ അസ്വസ്ഥത തോന്നി, എന്തായാലും വന്നു ഇനി അടുത്തവീട്ടിൽ ചോദിക്കാമെന്നവൾ കരുതി, അടുത്ത് കണ്ട വീട്ടിൽ പോയി അലീന കാളിങ് ബെൽ അടിച്ചു, ഒരു സ്ത്രീ ഇറങ്ങി വന്ന് ആരാണെന്ന് ചോദിച്ചു, അടുത്ത വീട്ടിൽ ഉള്ളവർ എവിടെ പോയെന്നും താൻ ജിയയുടെ ക്ലാസ്സ്‌ ടീച്ചർ ആണെന്നും അലീന പറഞ്ഞു, ജിയ മോൾക്ക് പനിയാണെന്നും അവളെയും കൊണ്ട് ഹോസ്പിറ്റലിൽ പോയതാണെന്നും പറഞ്ഞു, അലീനയ്ക്ക് ജിയയുടെ അമ്മയെ പറ്റിയുള്ള സംശയം മടിച്ചുമടിച്ചവൾ ചോദിച്ചു, ആ കൊച്ചിന് കണ്ണുകാണില്ലല്ലോ അതിന്റെ എന്തോ ചെക്കപ്പിനും കൂടിയാണ് പോയത് , ആ സ്ത്രീ പറഞ്ഞത് അലീനയിൽ ഞെട്ടലുണ്ടാക്കി, അപ്പോഴേക്കും അപ്പുറത്ത് ഒരു ഓട്ടോ വന്ന് നിന്നു, അതിൽ നിന്ന് ജിയയും അയാളും ആദ്യമിറങ്ങി അതിന് ശേഷം ജിയയെ പോലുള്ള ഒരു സ്ത്രീയും ഇറങ്ങി വന്നു, അയാൾ ആ സ്ത്രീയുടെ കയ്യിൽ പിടിച്ചിട്ടുണ്ടായിരുന്നു, അലീന അവർക്കരികിലേക്ക് പോയി, അവളെ കണ്ടത് കൊണ്ടാകണം ജിയ ടീച്ചറെ എന്നു വിളിച്ചു കൊണ്ട് അലീനയുടെ അടുത്തേക്ക് ഓടിവന്നു,, അവർ അലീനയെ അകത്തേക്ക് കൂട്ടികൊണ്ടുപോയി, എന്നിട്ട് അയാൾ ചായ എടുക്കാനായി പോയി, ഈ സമയം അലീന ജിയയുടെ അമ്മയുമായി ജിയയുടെ കാര്യമൊക്കെ സംസാരിച്ചു, അയാൾക്ക് ഭാര്യയ്ക്ക് കണ്ണ്കാണില്ലല്ലോ എന്നൊരു തോന്നലോ , ആ സ്ത്രീയ്ക്ക് തനിക്ക് ഇങ്ങനെ ആണല്ലോ എന്ന ഒരു വികാരമോ അവരിൽ കാണാത്തതിൽ അലീന അത്ഭുതപ്പെട്ടു, ആ വീട് ഒരു കൊച്ചു സ്വർഗം പോലെയാണെന്ന് അലീനയ്ക്ക് തോന്നി, അവസാനം എന്തൊക്കയോ പറഞ്ഞപ്പോൾ അവരുടെ ജീവിതകഥ കൂടി അലീനയോട് പറഞ്ഞു, ഇവളെ ഞാൻ പെണ്ണുകാണാൻ പോയപ്പോൾ തന്നെ എനിക്ക് ഇഷ്ട്ടമായി, അപ്പോൾ അവൾക്ക് കണ്ണുകാണാമായിരുന്നു , ആ കണ്ണുകൾക്ക് തിളക്കം കൂടുതലായിരുന്നു അതാണ് തന്നെ ആകർഷിച്ചതും , അങ്ങനെ ഇരു വീട്ടുകാർക്കും പരസ്പരം ഇഷ്ട്ടമായി വിവാഹം 1 അടുത്തമാസത്തേക്ക് ഉറപ്പിച്ചു, പിന്നെ ഞങ്ങൾ രണ്ട് പേരും പരസ്പരം അടുത്തു, എന്നാൽ വിധി മറ്റൊന്നായിരുന്നു കല്യാണ ഡ്രസ്സ്‌ എടുക്കാനായി പോവുന്ന വഴിയിൽ വെച്ച് ഒരു ആക്സിഡന്റ് ,,,, അവളുടെ അച്ഛനും അമ്മയും മരിച്ചു, അവൾക്ക് തലയിൽ അടിയേറ്റതിനാൽ ഒരാഴ്ചത്തോളം ബോധമില്ലായിരുന്നു, പിന്നീട് ബോധം തെളിഞ്ഞപ്പോഴാണ് അവൾക്ക് ഇനി ഈ ലോകം കാണാൻ കഴിയില്ലന്നു മനസിലായത്, എന്നാൽ പറഞ്ഞ മുഹൂർത്തത്തിൽ മറ്റൊരു പെണ്ണിനെ കണ്ടുപിടിച്ചു വിവാഹം കഴിപ്പിക്കാൻ വീട്ടുകാർ ശ്രമിച്ചു, കണ്ണ് കാണാത്തവളെ വേണ്ടെന്നും പറഞ്ഞു , എന്നാൽ തന്റെ ജീവിതത്തിൽ മറ്റൊരു പെണ്ണില്ലെന്ന് പറഞ്ഞ് ഇവളെ നെഞ്ചോടു ചേർത്തു , ആ സ്നേഹം ഇപ്പോഴും ഞങ്ങൾക്ക് പരസ്പരമുണ്ട്, എല്ലാവരെക്കാളും സന്തോഷത്തോടെ ആണ് കഴിയുന്നതും, അതൊക്കെ പറയുമ്പോൾ ജിയയുടെ അമ്മയുടെ കണ്ണുകൾ നിറയുന്നതും ഒപ്പം അയാളോടുള്ള സ്നേഹവും,, ആ മുഖത്തു പ്രതിഫലിക്കുന്നതായി അലീനയ്ക്ക് തോന്നി, അലീനയുടെ കണ്ണുകൾ നിറഞ്ഞു എന്നാൽ ആരും കാണാതെ അവൾ മറച്ചു പിടിച്ചു,, അവിടെ നിന്നും ഇറങ്ങുമ്പോൾ അലീന ഒരു ഉറച്ച തീരുമാനം എടുത്തിരുന്നു, അവൾ അമ്മയെ വിളിച്ച് എനിക്ക് ജോണിനെ വിവാഹം കഴിക്കാൻ സമ്മതമാണെന്ന് അറിയിച്ചു,,,, ജിയയുടെ അമ്മയുടെയും അച്ഛന്റ്റെയും ജീവിതത്തിൽ നിന്ന് അലീന ചിലത് മനസിലാക്കി """ഭംഗിയിലല്ല കാര്യം മനസിലാണെന്നും ഒപ്പം സ്നേഹം കൊണ്ട് വൈകല്യങ്ങളെ അതിജീവിക്കാൻ കഴിയുമെന്നും,,,,,, #📔 കഥ
50.7k കണ്ടവര്‍
11 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post