💓💓ഹാർട്ട്‌ ബീറ്റ്സ് 2💓💓 ✒️shanu പാർട്ട്‌ 38 (അനു ) ഞൻ zayan നുമായി സംസാരിച്ചു നിക്കുമ്പോൾ ആണ് സിയ ടേബിളിൽ കേറി നിന്ന് മൈക്ക് എടുത്ത് സംസാരിക്കുന്നത് കണ്ടത്..... "എല്ലാർക്കും samaskaram... അല്ല manaskaram... അതും അല്ലല്ലോ ആ കിട്ടി namashkaram...... എനിക്ക് ഇന്ന് കുറച്ചു സത്യങ്ങൾ വെളിപ്പെടുത്തണം അത് പറഞ്ഞിട്ടേ ഞൻ പോവൂ... ഇത് സത്യം ആ സത്യം ആ സത്യം..... "(സിയ ) "ഭാഭി കുടിച്ചിട്ടുണ്ടോ.... "(ആദി ) അപ്പൊ ഞങ്ങൾ എല്ലാരും കൂടി ഓനെ നോക്കി നേരെ സിയ നെ നോക്കിയപ്പോ പെണ്ണ് അവടെ ഉള്ള മരത്തിൽ വലിഞ്ഞു കേറി മോളിൽ ഉള്ള കൊമ്പിൽ പോയി ഇരുന്ന്.... അത് കണ്ടപ്പോ തന്നെ ഞങ്ങൾ എല്ലാരും മരത്തിന്റെ ചുവട്ടിൽ പോയി നിന്ന്.... "സിയ ഇറങ്ങി വന്നേ നീ കളിക്കല്ലേ.... "(മിന്നു ) "പറ്റൂല്ല...😋 "(സിയ ) "നിന്നോട് ആണ് ഇറങ്ങാൻ പറഞ്ഞെ ഇറങ്ങടി😬.... " "നീ പോടാ കൊരങ്ങാ... ഞൻ ഇറങ്ങൂല്ലാ എനിക്ക് കുറച്ചു തുണി ഇല്ലാത്ത സത്യങ്ങൾ പറയണം.....😒 "(സിയ ) "നീ ഇങ്ങ് താഴേക്ക് ഇറങ്ങു എന്നിട്ട് മ്മക്ക് തുണി ഇല്ലാത്തതും ഉള്ളതും ആയ സത്യങ്ങൾ പറയാം... നല്ല കുട്ടിയല്ലേ...😦. "(ആഷി ) "നിന്നോട് അല്ലടാ മാക്രി ഞൻ പറഞ്ഞെ ഞൻ ഇറങ്ങൂല്ലാ എന്ന്... ഇനി മിണ്ടിയാൽ ഞൻ തല മണ്ടക്ക് ഈ കൊമ്പ് എടുത്ത് അടിക്കും..😬.. "(സിയ ) അപ്പൊ തന്നെ ആഷി എന്നെ നോക്കിട്ട് "പൊന്ന് മോനെ അതിന് യാതൊരു ബോധവും ഇല്ലാട്ടോ.....😦 "(ആഷി ) "ടി പുല്ലേ ഇങ്ങോട്ട് ഇറങ്ങടി... ഇല്ലെങ്കിൽ പിടിച്ചു വലിച്ചു ഇടും ഞൻ😠 " എന്ന് മ്മൾ കലിപ്പിൽ പറഞ്ഞപ്പോ ഓൾ ഒരു ചെറിയ കൊമ്പ് പൊട്ടിച്ചു എന്റെ തലക്ക് ഒറ്റ എർ .... മ്മൾ തല ഉഴിഞ്ഞു ഓളെ നോക്കിയപ്പോ "ഞൻ അല്ലെ ഫസ്റ്റ് കേറിയേ.... അനക് വേണേൽ ഇജ്ജ് ഇങ്ങോട്ട് കേറി വാടാ.... ഹും..... 😠"(സിയ ) "ഇവളെ ഞൻ ഇന്ന്...😡. " ഞൻ മരം കേറാൻ നിന്നതും പെണ്ണ് "നീ ഇങ്ങോട്ട് കേറിയാൽ ഞൻ ചാടും.... ഉറപ്പായിട്ടും ചാടും അതും ആ കല്ലിൽക്ക് ചാടും ..😤. " എന്ന് പറഞ്ഞു പെണ്ണ് ചാടാൻ നിന്നപ്പോ മ്മൾ തലക്ക് കയ്യ് കൊടുത്ത്‌ അവടെ നിന്ന്..... "ഗുഡ് ബോയ്.... ഇനി എല്ലാരും അവടെ ഇരുന്നേ... ഞൻ പറയട്ടെ.... ഇരിക്കു... സിറ്റ്... ഡൌൺ.... ഇരിക്കാൻ....ഇല്ലേൽ ഞൻ ഇപ്പൊ ചാടും 😁"(സിയ ) "അത് കേട്ടതും എല്ലാരും അവടെ ഇരുന്ന്.... അപ്പൊ പെണ്ണ് കയ്യ് കൊട്ടി ചിരിക്കാ... ചിരിച്ചു ചിരിച്ചു വീഴാൻ പോയപ്പോ ഞങ്ങൾ ഞെട്ടി..... "ഞൻ വീഴുല്ലാ... ഐ ആം എ complan ഗേൾ..... ഇനിച്ചു ഭയങ്കര ശത്തിയാ അറിയോ...😅. "(സിയ) "ഉമ്മാടെ മോളല്ലേ... ഉമ്മ പറഞ്ഞാൽ കേൾക്കില്ലേ... അവടെ നിന്ന് ഇറങ്ങിക്ക...😍. "(സിയ ടെ ഉമ്മ ) അത് കേട്ടപ്പോ ഓൾ കണ്ണ് ഒന്ന് അടച്ചു തുറന്നിട്ട് "ഇജ്ജെതാ.... അന്നേ ഇനിക്ക് അറിയൂല്ലല്ലോ.....🤔 "(സിയ ) "ബെസ്റ്റ്... ഇങ്ങോട്ട് പോരെ മോളെ.... ഓൾ ഏതായാലും സത്യങ്ങൾ ഒക്കെ പറയട്ടെ അല്ലാതെ ഇറങ്ങൂല്ലാ.. "(സിയ ടെ ഉപ്പ ) "ഗുഡ്... അപ്പൊ ഞൻ പറയാൻ പോവുന്നത്... ന്റെ ഉപ്പിയും ഉമ്മിയും ഒക്കെ എവടെ..... കാണാൻ ഇല്ലല്ലോ.....ഇനിക്ക് ഇപ്പൊ ന്റെ ഉപ്പി നെയും ഉമ്മിനെയും കാണണം " എന്ന് പറഞ്ഞു ഹലാക്കിലെ കരച്ചിൽ... അപ്പൊ തന്നെ ഓളെ ഉമ്മയും ഉപ്പയും ഓളെ ഞങ്ങൾ ഇവടെ ഉണ്ട് മോളെ എന്ന് പറഞ്ഞു ചെന്ന്... "ഇങ്ങൾ ആയിരുന്നോ.... ഇങ്ങൾ പിന്നെയും ചെറുതായ... സത്യം പറഞ്ഞോ ഉപ്പച്ചിയെ ഏതു പെണ്ണിനെ വളക്കാൻ വേണ്ടിട്ടാ ഇങ്ങൾ മേക്കപ്പ് ഇട്ടത്...... "(സിയ ) അത് കേട്ടപ്പോ തന്നെ ഓളെ ഉമ്മ ഓളെ ഉപ്പ നെ ഒരു നോട്ടം.... അത് കണ്ടിട്ട് ഓളെ ഉപ്പ ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ഓളെ ഉമ്മ നെ നോക്കിട്ട് സിയനോട്‌ "എന്തിനടി ഇയ്യ് വെറുതെ എന്റെ കഞ്ഞിയിൽ മണ്ണ് വാരി ഇടുന്നത്..... "(ഉപ്പ ) "ഞൻ ഇങ്ങളെ കഞ്ഞിയിൽ മണ്ണ് ഇട്ടില്ലല്ലോ... ഇങ്ങൾ വെറുതെ പറയല്ലേ.... ഇന്നാലും..... 😢😢😢😢" എന്ന് പറഞ്ഞു തേങ്ങി കരയാൻ തുടങ്ങി..... അപ്പൊ തന്നെ ഓളെ ഉപ്പ ഓളെ ആശ്വാസിപ്പിച്ചു..... എന്നിട്ട് മരത്തിന്റെ ചുവട്ടിൽ ഇരുന്ന്.... ഇപ്പൊ എല്ലാരും വല്ല ഫിലിം കാണാൻ ഇരിക്കുന്ന പോലെ മരത്തിന്റെ മണ്ടേൽ ഉള്ള സിയ നെ നോക്കി ഇരിക്കുന്നുണ്ട്..... "നിനക്കെന്താ മൂലകുരു ഉണ്ടോ... ഇരിക്കടാ അവടെ...... " എന്ന് ഓൾ മ്മളെ നോക്കി പറഞ്ഞപ്പോ മ്മൾ കയ്യും കെട്ടി ഓളെ നോക്കി പേടിപ്പിച്ചു.... പെട്ടന്ന് ആഷി മ്മളെ കയ്യ് പിടിച്ചു വലിച്ചു അവടെ ഇരുത്തി..... "എന്താ നിനക്ക് പറയാൻ ഉള്ളത്... ഞങ്ങൾ കേട്ടോളം... ചാടരുത് ട്ടാ..... "(കണ്ണൻ ) "ഇല്ലാ.... ഞൻ പറയണത് ഇങ്ങൾ കേട്ടാൽ ഞൻ ചാടൂല്ലാ "(സിയ ) "ഇല്ലാ ഞങ്ങൾ കേട്ടോളം... നീ പറ.... "(ചാരു ) "ആ പറയാം... പണ്ട് പണ്ട് പണ്ട്..... അല്ലേൽ വേണ്ട... ഇങ്ങക്ക് ഒക്കെ അറിയോ ഇവടെ കൊറേ രഹസ്യങ്ങൾ ഉണ്ട്... ഫസ്റ്റ് ഈ കാക്കുവും മിന്നുവും തമ്മിൽ മുടിഞ്ഞ ലബ് ആയിരുന്നു ഓരു മാത്രല്ല കണ്ണേട്ടനും ചാരുവും.... " അത് കേട്ടതും എല്ലാരും അവരെ ഒരു നോട്ടം... ഇവർ തമ്മിൽ ഇഷ്ടാണ് എന്നുള്ളത് ഞങ്ങൾ ഫാമിലിക്കല്ലതെ റിലേറ്റീവ്സ് ന് ഒന്നും അറിയില്ല.... അവരോട് ഒക്കെ arranged മാര്യേജ് ആണെന്ന പറഞ്ഞത്...... "ചുമ്മാ ബോധം ഇല്ലാതെ പറയാ അല്ലാതെ ഒന്നും അല്ല... സീരിയസ് ആക്കി എടുക്കണ്ട. .. "(ഉമ്മി ) "അല്ലല്ല ഞൻ ചത്യ പറഞ്ഞതു.... ഈ കാക്കു എത്ര തവണ മിന്നു ന് ഉമ്മ കൊടുത്തിട്ടുണ്ട് എന്നറിയോ..... "(സിയ ) അത് കേട്ടപ്പോ zayan ഞെട്ടി ആഷി നെയും മിന്നു നെയും ഒറ്റ നോട്ടം... രണ്ടും കൂടി ചിരിക്കാണോ കരയണോ എന്നറിയാത്ത അവസ്ഥയിൽ തലക്ക് കയ്യും കൊടുത്ത് ഇരിക്കുന്നുണ്ട്..... "അളിയാ 😬"(zayan ) "സത്യ വേണേൽ കാക്കു നോട്‌ ചോദിച്ചോക്ക്.... "(സിയ ) "ഇതിലും ഭേദം ഞൻ തുണി ഇല്ലാതെ റോഡിൽ കൂടി നടക്കുന്നത് ആയിരുന്നു..... "(ആഷി ) "അപ്പൊ നിനക്ക് പ്രശ്നം ഇല്ലെങ്കിലും കാണുന്ന നാട്ടുകാർക്ക് പ്രശനം ഇല്ലേ..... "(ആദി ) "ടാ പട്ടി.... "(ആഷി ) "ഹലോ എല്ലാരും ഇങ്ങോട്ട് നോക്കോ.....ന്റെ കണ്ണേട്ടൻ ഉണ്ടല്ലോ പാവ ഇങ്ങനെ ഒന്നും ചെയ്യൂല്ല മൂപ്പർ ഇല്ലേ ഫസ്റ്റ് നൈറ്റ്‌ നടത്താൻ പ്ലാൻ ആക്കിട്ടുള്ളൂ അല്ലടാ കൊച്ചു ഗള്ള..... "(സിയ ) "ടി കുരിപ്പേ ഇല്ലാത്തത് പറയരുത് ട്ടാ....ഞൻ ഓളെ ഒന്നും ചെയ്തിട്ടില്ല..... "(കണ്ണൻ ) "അതിന് ചെയ്ത് എന്ന് ഞനും പറഞ്ഞില്ലല്ലോ പ്ലാൻ ചെയ്ത് എന്നല്ലേ പറഞ്ഞുള്ളു... ഇന്നേ വെറുതെ ചീത്ത വിളിച്ചില്ലേ... ഞൻ ഇപ്പൊ ചാടും..... 😢😢😢😢" എന്ന് പറഞ്ഞു ഓൾ ചാടാൻ നിന്നതും ആദി "അയ്യോ ഭാഭി നോ.... കണ്ണേട്ടന് മ്മക്ക് അടി കൊടുക്കാംട്ടോ.... ഇനി ഇയ്യ് ന്റെ ഭാഭിനെ ചീത്ത പറയോ... പറയോ എന്ന്... " എന്നൊക്കെ പറഞ്ഞു കുഞ്ഞു കുട്ടികളോട് പറ്റിക്കുന്ന പോലെ കണ്ണനെ അടിക്കുന്ന പോലെ കാട്ടിയപ്പോ ഓൾ കയ്യ് കൊട്ടി ചിരിച്ചു എന്നിട്ട് മുടി പിടിച്ചു വലിക്കു എന്നൊക്കെ പറഞ്ഞു ഭയങ്കര കളി.... മ്മൾ അപ്പൊ ചെന്ന് ഫോനിൽ വീഡിയോ ഓണ് ആക്കി അതൊക്കെ ഷൂട്ട്‌ ചെയ്യാൻ പറ്റിയോരു സ്ഥലത്ത് ഫോൺ വെച്ച്..... എന്നിട്ട് തിരിച്ചു വന്നിരുന്നു...... "ഇനി എനിക്ക് പറയാൻ ഉള്ളത് ന്റെ ആദി നെ കുറിച്ചാ..... " എന്ന് സിയ പറഞ്ഞതും ഓൻ അപ്പൊ എന്നാ ശെരി പിന്നെ കാണാം എന്ന് പറഞ്ഞു ഓടാൻ നിന്നതും ആഷിയും കണ്ണനും ഓനെ അവടെ പിടിച്ചു അവരുടെ നടുവിൽ ഇരുത്തി...... "കേട്ടിട്ട് പോവാ മോനെ..... "(കണ്ണൻ ) "വേണോ 😢"(ആദി ) "പറയട്ടെ..... "(സിയ ) "ആ പറ ഖൽബെ.... "(ചാരു ) "ഇവൻ ണ്ടല്ലോ ഒരു പെൺകുട്ടിനെ ഇഷ്ടാ... എന്താ ഓളെ പേര്... ടാ എന്താ ഓളെ പേര്.... " എന്ന് ഓൾ ആദി നെ നോക്കി പറഞ്ഞപ്പോ ഓൻ "ഏതു പെണ്ണ് എന്ത് പേര് എന്തൊക്കെയാ ഈ ഭാഭി പറയുന്നേ ഞൻ പോട്ടെ.... എനിക്ക് അത്യാവശ്യം ആയി ബാത്‌റൂമിൽ പോണം.... "(ആദി ) എന്ന് പറഞ്ഞു ഓൻ എണീക്കാൻ നിന്നതും ഞങ്ങൾ ഓനെ പിടിച്ചു വെച്ച് കണ്ണുരുട്ടിയപ്പോ "Shafeera ഷെറിൻ... "(ആദി ) "ആ അതന്നെ.... ഭയങ്കര ഇഷ്ടാ ഓൻ.... എനിക്ക് ഫോട്ടോ ഒക്കെ കാണിച്ചു തന്ന്.... ഉമ്മച്ചിയെ മ്മക്ക് ഓന്റെ കെട്ടു വേഗം നടത്തനെ..... "(സിയ ) അപ്പൊ ഉമ്മച്ചി ഓനെ ഒറ്റ നോട്ടം... ഓൻ ആണേൽ എല്ലാർക്കും ഇളിച്ചു കാണിച്ചു കൊടുക്കുന്നുണ്ട്..... "കൊച്ചു ഗള്ള ഇതൊക്കെ ണ്ടായിരുന്നോ.... മര്യാദക്ക് ഞങ്ങൾക്കും കാണിച്ചു തന്നോ ഫോട്ടോ ഇല്ലേൽ ഉണ്ടല്ലോ "(മിന്നു ) "കാണിച്ചു തരം.... "(ആദി ) ഓൻ ഫോണിൽ പിക് എടുത്ത് കാണിച്ചു തന്ന്... നല്ല മൊഞ്ചത്തി കുട്ടി..... "അതെ ഇങ്ങൾ ഞൻ പറയണത് കേൾക്കോ..... "(സിയ ) "ആ ഇയ്യ് പറ "(ദിയ ) "ആ... അടുത്തത് ഇനിക്ക് പറയാൻ ഉള്ളത് ന്റെ ദിയ നെ കുറിച്ചാ..... "(സിയ ) അത് കേട്ടപ്പോ ദിയ ഞെട്ടി നെഞ്ചത് കയ്യ് വെച്ച് നീങ്ങി നീങ്ങി ബാക്കിൽക്ക് പോവാൻ നിന്നപ്പോ മിന്നുവും ചാരുവും ഓളെ പിടിച്ചു ഇരുത്തി..... "ഇബൾക്ക് ഇല്ലേ ഇന്റെ ഡ്രാക്കു നോട്‌ മൂത്ത പ്രേമം ആയിരുന്നു അറിയോ ഇങ്ങൾക്ക്.... ഇപ്പൊ ഇല്ലാട്ടാ.... ഇപ്പൊ ഏതോ ഒരു കോന്തനോട്‌ ഓൾക്ക് crush ആണ്...ഏതാ എന്ന് എനിക്ക് അറിയൂല്ല..... "(സിയ ) അപ്പൊ തന്നെ എല്ലാരും ദിയ നെ നോക്കിയപ്പോ ഓൾ ഷാൾ കൊണ്ട് മുഖം മറച്ചു പിടിക്കാൻ നോക്കി എന്നിട്ട് സിയ നെ നോക്കി പല്ല് കടിച്ചു..... "ഇനി എനിക്ക് പറയാൻ ഉള്ളത് വേറൊരു കാര്യാ... ഉമ്മച്ചി ഉപ്പച്ചി ഇങ്ങൾക്ക് അറിയോ ഞനും ഈ ഡ്രാക്കുവും ഇല്ലേ കണ്ട അന്ന് തൊട്ടേ ഭയങ്കര ശത്രുക്കൾ ആയിരുന്നു.... കണ്ടാൽ ഞങ്ങൾ കൊല്ലും അങ്ങനെ ആയിരുന്നു..... ഇപ്പൊ ഉണ്ടല്ലോ ഇനിക്ക് ഇണ്ടല്ലോ ഈ ഡ്രാക്കു നെ പെരുത്ത് ഇഷ്ടാ.... ഐ ലവ് യു ഡ്രാക്കു.... ഇജ്ജ് ഇല്ലാതെ ഇനിക്ക് ഒരു നിമിഷം ഇരിക്കാൻ പറ്റൂല്ല എന്നൊന്നും ഇല്ലാട്ടാ... പക്ഷെ എനിക്ക് അന്നേ ഭയങ്കര ഇഷ്ടാ... കൊറേ കൊറേ കൊറേ ഇഷ്ടാ..... ഉമ്മ 😘😘😘😘😘😘😘😘😘" എന്നൊക്കെ പറഞ്ഞു ഓൾ മ്മക്ക് ഫ്ലൈയിങ് കിസ്സ് ഒക്കെ തന്ന് സൈറ്റ് അടിച്ചു കാണിച്ചപ്പോൾ മ്മളെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിടർന്നു.... മ്മൾ തിരിച്ചും ഓൾക്ക് സൈറ്റ് അടിച്ചു കിസ്സ് കൊടുത്ത്..... നീ ഇല്ലാതെ എനിക്കും പറ്റില്ലടി അണ്ണാച്ചി എന്ന് എനിക്ക് പറയണം എന്നുണ്ടായിരുന്നു..... "ഇത് cheating ആണ്.. ഞങ്ങളെ ഒക്കെ കുറ്റം പറഞ്ഞിട്ട് ഓനെ മാത്രം പൊക്കി പറയാ... നോ വേ " എന്ന് മിന്നു പറഞ്ഞപ്പോ സിയ മ്മളെ മുഖത്തു നിന്ന് കണ്ണ് എടുത്ത് ഓളെ തുറിച്ചു നോക്കിട്ട് "എന്തിനടി പുല്ലേ ഒച്ച വെക്കുന്നെ ഞൻ ന്റെ ഡ്രാക്കു നെ നോക്കുന്നത് കണ്ടൂടെ അനക്ക്.... അനക് ഇപ്പൊ എന്താ വേണ്ടേ ഓന്റെ കുറ്റം അല്ലെ കുറ്റം.... " എന്ന് പറഞ്ഞു ഓൾ ആലോചിച് പെട്ടന്ന് എന്തോ കിട്ടിയ പോലെ ഞെട്ടിട്ട് "കിട്ടി ഈൗ തെണ്ടി ണ്ടല്ലോ ഓനോട്‌ ഞാൻ പറഞ്ഞിരുന്നു എന്നോട് ഇജ്ജ് എന്നാ ഐ ലവ് യു എന്ന് പറയുന്നത് അന്നേ മ്മടെ ഫസ്റ്റ് നൈറ്റ്‌ നടക്കൂ എന്ന്.... എന്നിട്ട് ണ്ടല്ലോ ഇബന് ഉണ്ടല്ലോ പടച്ചോനെ ഈ പെണ്ണ് എന്നെ നാറ്റിക്കും.... "സിയ........ ദേ ഡോറ തുടങ്ങാൻ ആയി വേഗം വായോ.... " എന്ന് മ്മൾ പറഞ്ഞപ്പോ പെണ്ണ് സത്യാണോ എന്ന് ചോദിച്ചു മരത്തിന്റെ താഴെ കൊമ്പിൽ ഇരുന്നിട്ട് കയ്യ് നീട്ടി എടുക്കാൻ പറഞ്ഞപ്പോ ഞൻ പോയി ഓളെ എടുത്ത് താഴെ ഇറക്കാൻ നിന്നപ്പോ ഓൾ സമ്മതിച്ചില്ല മ്മളെ കഴുത്തിൽ കൂടി കയ്യിട്ട് മ്മളെ കവിളിൽ അമർത്തി ഉമ്മ വെച്ച്..... അപ്പൊ മ്മൾ ചിരിച്ചു കൊണ്ട് ഓൾക്ക് തിരിച്ചും ഉമ്മ കൊടുത്ത്..... "അതെ ഭാഭി പറഞ്ഞു കംപ്ലീറ്റ് ആക്കില്ല... അത് ആക്കിട്ടു മതി ഇങ്ങടെ romance..... "(ആദി ) "ഇജ്ജ് പോടാ മാങ്ങ തലയ... ഞൻ അനക് വേറൊരു കാര്യം പറയാം.... അതുണ്ടല്ലോ ആ ഐറ ഇല്ലേ ഓളെയും ഫമിനെയും റോഷനെയും ഞൻ ഹോസ്പിറ്റലിൽ ആക്കിയത് ഞൻ ആണ്... വേറെ ആരോടും പറയണ്ടട്ടാ.....അപ്പൊ ശെരി ന്റെ ഡോറ തുടങ്ങാൻ ആയി... വണ്ടി പോട്ടെ..... "(സിയ ) മ്മൾ ഓളെ എടുത്ത് മ്മടെ ഫോണും എടുത്ത് റൂമിലേക്ക് നടന്നതും "വരു കൂട്ടുകാരെ ഒന്നിച്ചു നമ്മുക്ക് പോകാം... ഒന്നിച്ചു നമ്മൾ പോയാൽ ശ്രമിച്ചാൽ വിജയം നമ്മുക്ക്... നമ്മൾ എങ്ങോട്ടാ പോണേ ഡോറ കാണാൻ.. നമ്മൾ എങ്ങോട്ടാ പോണേ ഡോറ കാണാൻ...... യ്യോ.. നീലാകാശം പീലി വിടർത്തു പച്ച തേങ്ങോല..... " എന്നൊക്കെ പാട്ട് പാടി മ്മടെ നെഞ്ച് ഓൾ ചെണ്ട ആക്കിക്കുന്നു.... അങ്ങനെ പെണ്ണിനെ കൊണ്ട് പോയി റൂമിൽ ബെഡിൽ ഇട്ടപ്പോ ഓൾ എണീറ്റിട്ടു മ്മളെ നോക്കി ഇളിച്ചു കാണിച്ചിട്ട് മ്മളോട് അടുത്തേക്ക് വരാൻ പറഞ്ഞു.... അപ്പോ മ്മൾ തല്ലു കിട്ടോ എന്ന് വിചാരിച്ചു പോവാൻ മടിച്ചപ്പോ "ഇവടെ വാടാ പട്ടി..... "(സിയ ) ഇനി പോയില്ല എങ്കിൽ നല്ല തെറി കേൾക്കും... ഇതിനൊക്കെ ഞൻ മോളെ നിനക്ക് നാളെ തരുന്നുണ്ട്...... കയ്യോടെ വാങ്ങിക്കാൻ റെഡി ആയിക്കോ..... മ്മൾ അടുത്ത് ചെന്നതും ഓൾ ചിരിച്ചു കൊണ്ട് മ്മളെ ചുണ്ടിൽ ഒരു ഉമ്മ തന്നിട്ട് "മ്മക്ക് ഒളിച്ചു കളി കളിച്ചാലോ.... " എന്ന്... പകച്ചു പോയി ഞൻ..... "എന്തോന്ന്.... 😵" "ഒളിച്ചു കളി... അല്ലെങ്കിൽ ഓടി പിടുത്തം കളിച്ചാലോ...... വാ കളിക്കാം.... " എന്ന് പറഞ്ഞു മ്മളെ തട്ടി മാറ്റി ഒറ്റ ഓട്ടം ആയിരുന്നു ഓൾ..... "ടി അവടെ നിക്ക്.... " മ്മൾ പിന്നാലെ ഓടി... അപ്പോഴാണ് ആഷി ഒക്കെ വരുന്നത് കണ്ടത്..... "ടാ ആ കോപ്പിനെ പിടിക്കടാ.... " മ്മൾ പറഞ്ഞത് കേട്ടു അവർ ഓളെ പിടിക്കാൻ നിന്നെങ്കിലും പെണ്ണ് നൈസ് ആയി മുങ്ങി.... പിന്നെ കൊറച്ചു നേരം അതിന്റെ പിന്നാലെ ഓടൽ ആയിരുന്നു പണി..... ഓളെ പിടിക്കാൻ നോക്കിയ എല്ലാർക്കും നല്ല ചവിട്ടും കുത്തും ഒക്കെ കിട്ടി അവസാനം ഓളെ കൂടി ഒളിച്ചു കളി കളിച്ചാൽ ഓൾ നിക്കാം എന്ന് പറഞ്ഞപ്പോ ഞങ്ങൾ സമ്മതിച്ചു... അങ്ങനെ ആഷി എണ്ണന് പോയപ്പോ ഒളിക്കാൻ ആണെന്ന് പറഞ്ഞു ഞൻ ഓളെ എടുത്ത് റൂമിലെക്ക് പോയി ഡോർ അടച്ചു കുറ്റി ഇട്ട്..... പിന്നെ ഓളെ ഉപദ്രവം ആയിരുന്നു... അവസാനം പിടിച്ചു ഒതുക്കി ഒരു കിസ്സ് അങ്ങ് കൊടുത്തപ്പോ പെണ്ണ് അടങ്ങി ഒതുങ്ങി ഇരുന്ന്..... പതിയെ പതിയെ ഉറങ്ങി...... ഓളെ അടുത്ത് ഇരുന്ന് ഓളെ നെറ്റിയിൽ ഒരു ഉമ്മ koudth ഓളെ കെട്ടിപിടിച്ചു ഞനും എപ്പോഴോ ഉറങ്ങി പോയി..... &&&&&&&&&&&&&&& (മിന്നു ) സിയ നെ കൊണ്ട് കാക്കു റൂമിൽ പോയപ്പോ ഞങ്ങൾ എല്ലാവരും ഒന്ന് റസ്റ്റ്‌ എടുക്കാൻ വേണ്ടി സോഫയിൽ ഇരുന്നതും ഉമ്മമാരും ഉപ്പ യും റിലേറ്റീവ്സ് ഒക്കെ വന്നു...... "നേരം 2 മണി ആയി... എല്ലാരും പോയി കിടന്നോ..."(ഉമ്മാമ്മ ) "പിന്നെ ഇന്ന് തൊട്ട് ആണ് സിയ താത്ത പറഞ്ഞ കണ്ടിഷൻ തുടങ്ങുന്നത്.... മണവാളന്മാരും മണവാട്ടിമാരും പരസ്പരം നല്ലോണം കണ്ടോ... ഇനി കല്യാണത്തിന്റെ അന്നേ കാണാൻ പറ്റു.... അറിയാലോ കണ്ടിഷൻ തെറ്റിച്ചാൽ നല്ല കടുത്ത പണിഷ്മെന്റ് ആയിരിക്കും..... "(ആമി ) "അത് അവൾ തമാശക്ക് പറഞ്ഞതാവും അല്ലെ... അതൊക്കെ ഇനി വേണോ... "(കണ്ണേട്ടൻ ) "അവൾ എങ്ങനെ പറഞ്ഞാലും അത് ഒരു വെറൈറ്റി ആണ് അതോണ്ട് ഞങ്ങൾ അത് അങ്ങ് നടപ്പിൽ ആക്കാൻ തീരുമാനിച്ചു..... "(കാക്കു ) "വേണ്ടായിരുന്നു അളിയാ "(ഇക്ക ) "വേണം അളിയാ..... "(കാക്കു ) അപ്പോഴാണ് മ്മൾ വേറെ ഒരു കാര്യം ശ്രദ്ധിച്ചതു മ്മടെ ആമി ടെ നോട്ടം മൊത്തം മ്മടെ കാക്കു ന്റെ നേർക്ക് ആയിരുന്നു.... അള്ളോഹ് അപ്പൊ ഇവൾക്ക് ന്റെ ഭാഭി ആവാൻ വല്ല പ്ലാൻ ഉണ്ടോ..... അവസാനം ഞങ്ങളോട് പോയി കിടക്കാൻ പറഞ്ഞപ്പോൾ ഞങ്ങൾ പോയി കിടന്ന്... എന്നാലും സിയ ഞങ്ങളോട് ഇത് വേണ്ടയിരുന്നു... നിനക്ക് എല്ലാം കൂടി നാളെ തരാടി കോപ്പേ...... സിയ പിന്നെ ഡ്രാക്കു ന്റെ കൂടെ ആയതോണ്ട് ഞനും ചാരുവും ദിയ യും കെട്ടിപിടിച്ചു കിടന്ന്..... &&&&&&&&&&&&&&&&& (ഹാഷി ) "വാട്ട്‌.... അവൾ കുടിച്ചില്ല എന്നോ... നിന്നെ ഒക്കെ പണി ഏൽപ്പിച്ചതു എന്തിനാടോ..... ക്യാഷ് കൊറേ വാരി കൊണ്ട് പോയല്ലോ..... എനിക്ക് ഒരു excuse ഉം വേണ്ട.. അവളെ എനിക്ക് വേണം അറിയാലോ അവൾ ജീവനോടെ ഇരുന്നാൽ അത് നമ്മുക്ക് എല്ലാർക്കും പ്രശനം ആണ്..... നമ്മളെ കേസ് ഇപ്പൊ അന്വേഷിക്കുന്നതു ഏതോ ഒരു ന്യൂ പോലീസ് ഓഫീസർ ആണ്... അതും അണ്ടർ കവർ ഓപ്പറേഷൻ ആണെന്ന കേട്ടത്... അവൾ എന്തെങ്കിലും പറഞ്ഞാൽ അതോടെ തീർന്നു... അതിന് മുന്നേ അവളെ തീർക്കണം...... വിത്തിന് 24 hours അവൾ എന്റെ മുന്നിൽ കാണണം... അത് ഇനി ആരെ കൊന്നിട്ട് ആയാലും വേണ്ടില്ല...... ഒകെ..... " മ്മൾ ഫോൺ വെച്ച് അത് എറിഞ്ഞു പൊട്ടിച്ചു.... ദേഷ്യം കാരണം തല ആകെ പൊട്ടുന്ന പോലെ..... നീ എന്റെ കയ്യിൽ നിന്ന് രക്ഷപെടില്ല മിന്നാ... നിന്റെ അന്ത്യം അത് അടുത്ത്...... "സർ എന്നാലും ആരായിരിക്കും നമ്മളെ കേസ് അന്വേഷിക്കുന്ന ആൾ.... ഇത് വരെ ആളെ പേരോ ഡീറ്റെയിൽസൊ ഒന്നും ഒരു ആൾക്കും അറിയില്ല.... " "അറിയില്ല ആരായാലും അവൻ എന്നെ ഒരു ചുക്കും ചെയ്യില്ല..... അവളെ ആ മിന്നയെ കൊന്നു തള്ളി ഞൻ നേരെ മുംബൈയിലേക്ക് പോകും... പിന്നെ മ്മടെ ബിസിനസ് അവടെ ആയിരിക്കും.....പെണ്ണ് കച്ചവടം അവടെ നല്ല സ്കോപ്പ് ആണ് ഹഹ ഹ..... " മ്മൾ ടേബിളിൽ ഉള്ള മദ്യം എടുത്ത് കുടിച് കണ്ണും അടച്ചു ഇരുന്ന്.... എന്നാലും ആരായിരിക്കും അത്..... തുടരും...... &&&&&&&&&&&&&&& ഇഷ്ടം ആയാൽ പറയാ... കഥ എങ്ങോട്ടാ പോണേ എന്ന് ചോദിച്ചാൽ സത്യായിട്ടും ഇനിക്കും അറിഞ്ഞൂടാ അങ്ങനെ പോണുണ്ട്..... ഭൂമി ഉരുണ്ടതു അല്ലെ എവടെലും ഒക്കെ ചെന്ന് എത്തുമായിരിക്കും..... അപ്പൊ നെക്സ്റ്റ് മായി ഞൻ എപ്പോഴേലും ഒക്കെ വരണ്ട് ബൈ.... lub u qalbooz😘😘😘😘 #📙 നോവൽ
📙 നോവൽ - Deatz 2 - ShareChat
33.9k കണ്ടവര്‍
8 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post