❤100%LOVE ❤ 🖋 Rinu അതെ ഇന്നാണ് ആ ദിവസം......എല്ലാ പെൺകുട്ടികളുടെയും പോലെ സ്വന്തം നിക്കാഹിന് എനിക്ക് കഴിയുന്നില്ല സന്തോഷിക്കാൻ..... ഒരുപാട് ആഗ്രഹിച്ചതാ എന്റെ യാസിയെ ..........ഓന്റെ കൂടെ അല്ലാതെ ഒരു ജീവിതം എനിക്കുണ്ടാവില്ല എന്ന് ഒരുപാട് തവണ ഓന്റെ കയ്യിലടിച് സത്യം ചെയ്തതാ..... എന്നിട്ടും ആ വാക്ക് പാലിക്കാതെ ഇന്ന് ഞാൻ മറ്റൊരുത്തന്റെ മഹ്റിന്നവകാശിയാവാൻ പോവുന്നു.... ഇനി മണിക്കൂറുകളുടെ ദൈർഗ്യം മാത്രമേയുള്ളു ആ ഒരു നിമിഷത്തിന്.... നിങ്ങക്കൊന്നും എന്നെ പിടികിട്ടീട്ടുണ്ടാവില്ല ല്ലേ... ഞാൻ ഹസ്ബിയ സലിം ....അഹ്മദ് സലീമിന്റെയും ഷാദിയ സലീമിന്റെയും മൂത്ത പുത്രി....ഒരു അനിയനുണ്ട് എനിക്ക് MY CRIME PARTNER അഹ്മദ് റസ്‌ബിൻ സലീം... ഞങ്ങൾ തമ്മിൽ ഒന്നര വയസ്സിന്റെ മാറ്റമേയുള്ളു.... ഇനി കാര്യത്തിലേക്ക് വരാം..... ഒരുപാട്..... ഒരുപാട്എന്ന് വെച്ചാൽ ഒരുപാട് ഒരുപാട് ഒരുപക്ഷെ ന്റെ ഉപ്പച്ചിയും റസ്ബിയും കഴിഞ്ഞാൽ ഞാൻ ഇത്രയുമധികം ഒരു പുരുഷനെ സ്നേഹിച്ചിട്ടുണ്ടെങ്കിൽ അത് ന്റെ യാസിനെ മാത്രമാണ്... യാസി....... 😣😣😣😣😣 നീയെവിടെയാ........... കാത്തിരിക്കാൻ പറഞ് നീ എന്നിൽ നിന്നും അകന്നിട്ട് ഇന്നേക്ക് രണ്ട് വർഷം കഴിഞ്ഞിരിക്കുന്നു...... ഇത് വരെ ഒരു വിവരവുമില്ല.......😥ബാംഗ്ളൂരിൽ പോവാണ്... റാഷി (യാസിയുടെ ഫ്രണ്ട് )അവിടെ ഒരു ജോലി ശരിയാക്കീട്ടുണ്ട്... ഞാൻ വരും.... നീ കാത്തിരിക്കണം...... ആരൊക്കെ എതിർത്താലും ഹസ്ബി യാസി ക്കുള്ളതാ..... ഞാൻ വരും..... അവനെ അവസാനമായി കാണുമ്പോൾ എന്നെ ചേർത്തുപിടിച്ചു പറഞ്ഞവാക്കുകൾ മനസ്സിലേക്ക് അലയടിച്ചുകൊണ്ടിരുന്നു..... സങ്കടത്തെ തടുത്തുനിർത്താൻ സാധിക്കാതെ കണ്ണുകൾ നിയന്ത്രണമില്ലാതെ ഒഴുകിക്കൊണ്ടിരുന്നു .... പെട്ടെന്നാണ് ആവാക്കുകൾ ന്റെ കാതുകളിലേക്ക് തുളഞ് കേറിയത്.... ഷാദി നിക്കാഹ് കഴിഞ്ഞു അവരെത്തി മോളെ വിളിക്ക്..... മോളെ ഷൈലു നീ പോയി ഹസ്ബിയെ വിളിക്ക്.... ഉമ്മച്ചി പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു ...പാവം എനിക്ക് വേണ്ടി ഒരുപാട് ക്ഷമിച്ചിട്ടുണ്ട് ന്റെ ഉമ്മച്ചിയും ഉപ്പച്ചിയും..... വളർത്തുദോഷാണ് എന്ന് പറഞ് എല്ലാരും ഓരേ പഴിക്കുമ്പോഴും മോൾടെ സന്ദോഷത്തിന് വേണ്ടി ആ പാവങ്ങൾ എന്റെ കൂടെ നിന്നിട്ടേ ഉള്ളു... എന്നാൽ അൻഷിക്കാന്റെ ആലോചന വന്നപ്പോൾ ഉപ്പച്ചി എന്റെ അടുത്തുവന്നിരുന്ന് കുറെ സംസാരിച്ചു മോളെ അച്ചൂസെ ഉപ്പച്ചീന്റെ കുട്ടിക്ക് ന്നോട് ദേഷ്യം തോന്നല്ലേട്ടോ ഷാനു അങ്കിൾ ഒരുപാട് നാളായി ന്നോട് പറയുന്നു നിന്നെ ഓന്ക്ക് കൊടുക്കാൻ... നിന്നെ അൻഷിടെ പെണ്ണാക്കാൻ...ഓന്ക്ക് നിന്നെ ചെറുപ്പം തൊട്ടേ ഇഷ്ടാണ് മോളെ... നിന്റെ ഇഷ്ടത്തിന് ഒരു തടസ്സാവേണ്ടാന്ന് കരുതീട്ടാണ് നിന്നോട് ഇതുവരെ ഓനൊന്നും പറയാഞ്ഞേ... ഇനിയും ഉപ്പച്ചീടെ കുട്ടി ഞങ്ങളെ വിഷമിപ്പിക്കരുത് ... ഈ കല്യാണത്തിന് എതിര് നിൽക്കരുത്... യാസി നിന്നെ ഇപ്പഴും സ്നേഹിക്കണ്ടേൽ ഒരു തവണയെങ്കിലും ന്റെ കുട്ടിക്ക് വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്തോ ... അവൻ അത്രക്ക് റിയൽ ആയിരുന്നെങ്കിൽ കഴിഞ്ഞ രണ്ടു വര്ഷം ന്റെ കുട്ടി ഇങ്ങനെ ഉരുകി തീരില്ലായിരുന്നു.... പാവം മോൾടെ ഉമ്മച്ചിയും മോളെ പോലെ തന്നെ മനസ്സ് തുറന്ന് ഒന്ന് ചിരിച്ചിട്ട് എത്ര നാളായി... റിച്ചുമോന്റെ അവസ്ഥയും ഇങ്ങനെത്തന്നെ നിങ്ങൾ ഇങ്ങനെആവുമ്പോൾ എനിക് സഹിക്കാൻ കഴിയോ.... നിന്റെ ഉമ്മച്ചിക്ക് നിന്നോട് ഇത് പറയാനുള്ള ധൈര്യം ഇല്ല അച്ചൂസെ...ഉപ്പച്ചീന്റെ മോൾ നല്ലോം ആലോചിച്ചു ഉപ്പച്ചിക്ക് അനുകൂലമായ മറുപടി താരൊണ്ട്.... ഒടുക്കം പറഞ്ഞവാക്കുകൾ എന്നെ വല്ലാണ്ട് തളർത്തി.... ഉപ്പച്ചീന്റെ മടിയിൽ തലവെച്ചുകിടന്ന് കൈകൾ ചേർത്ത് പിടിച്ചു വിതുമ്പി കരഞ്ഞുകൊണ്ട് അൻ ഷിക്കാന്റെ പാതിയാവാൻ ഞാൻ സമ്മതം അറിയിച്ചു... ഹസ്ബീ...... മതി സങ്കടപ്പെട്ടത്... ഒരുപാട് കരഞ്ഞു ലെ... കണ്ണൊക്കെ വല്ലാണ്ട് ചുമന്നിരിക്കുന്നു...... ഷൈലു (എന്റെ ഉറ്റ സുഹൃത് )എനിക്ക് പറ്റുന്നില്ലെടാ.... യാസിടെ മുഖ ന്റെ മനസ്സ് മുഴുവൻ.. ഓനെ ഖൽബിൽ കൊണ്ട് നടന്നിട്ട് അൻഷിക്കാന്റെ മുന്നിൽ കഴുത്തുനീട്ടാൻ വയ്യെടാ.... ന്റെ മനസ്സ് അനുവദിക്കുന്നില്ലെടാ.... 😭😭😭😭😭 ഹസ്ബീ...ടാ...... നീ ചെന്ന് മുഖം ഒന്ന് വാഷ് ചെയ്തേ... മണവാട്ടീടെ മുഖം ഇനി വാടാൻ പാടില്ലാട്ടോ......നിന്നെ വെയിറ്റ് ചെയ്ത് ഒരാളവിടെ നിൽക്കുന്നുണ്ട് മഹറിടാൻ n.....ഇനിയങ്ങോട്ട് നിന്റെ ഹീറോ mr:അൻഷിഫ് റഈസ് 😎......... തുടരും....... hii frindz, ചുമ്മാ എഴുതി നോക്കീതാ... തെറ്റ് ഒക്കെ ണ്ടാവും... ക്ഷമിക്കണം ട്ടോ.... 😁😁 plzz like &cmmnt😊 ..
46.5k കണ്ടവര്‍
13 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post