💝💘LOVE LASTS FOREVER.......😍😍 🔸🔸🔸🔸🔸🔸🔸🔸🔸🔸 "NOOOO....... 😨😨......... ഇല്ലാ.... ഇല്ലാ..... ഇല്ലാ...... ന്നെ കൊന്നാലും പോവൂല...... " " എന്നാ യ്യ് പഠിക്കണ്ട.അതങ്ങട്ട് നിർത്തിക്കാളെ " അല്ലാഹ്..... 😨. പണി പാളി മോളെ.... ങ്ങൾ കേട്ടോ ഇത്.. മ്മൾ ഉമ്മാനെ ഒന്ന് ദയനീയമായി നോക്കി.... " എന്തേയ്.. അനക്ക് ഇനിയൊന്നും പറയാനില്ലേ. അന്റെ ഉപ്പ കൊറേ കഷ്ട്ടപ്പെട്ടിട്ടാണ് നാട്ടിൽ തന്നെ അഡ്മിഷൻ ശെരിയായത്.... യ്യ് ആ കോളേജിൽ തന്നെ പഠിച്ചാ മതി." " ന്റെ പൊന്നുമ്മാ.... ആ കോളേജിൽ പോയിട്ട്... ആ ജില്ലേൽ പോലും എനക്ക് ആരെയും പരിജയല്ല.... ആര് എന്തൊക്കെ പറഞ്ഞാലും ഞാൻ ആ കോളേജ്ക്ക് പോവൂല.... " " എന്നാ പോവണ്ട.... അന്റെ ഉപ്പ തീരുമാനിച്ചാൽ തീരുമാനിച്ചതാ. അത് അനക് നല്ലോണം അറിയാലോ..... " ഒരു അഞ്ചു മിനിറ്റ് ന്റെ ചെങ്ങായ്മാരെ.... മ്മൾ ആദ്യം മ്മളെ കാര്യത്തിൽ ഒരു തീരുമാനണ്ടാക്കട്ടെ. ന്നിട്ട് ആവാം പരിചയപ്പെടലൊക്കെ... 😜 ഉമ്മാനെ കയ്യിലെടുക്കാൻ സെന്റിയടിക്കല്ലാതെ വേറെ വഴിയില്ല. " ഉമ്മാ... എന്ക്ക് പറ്റൂല.... ഈ നാടും വീടും... എന്തിന് ങ്ങളെയൊക്കെ വിട്ട്.. ആവൂല ഉമ്മാ.... ആവൂല 😭" മ്മൾ മൂക്കൊക്കെ വലിച്ചു കഷ്ടപ്പെട്ട് തേങ്ങി പറഞ്ഞതും ദാ വന്നു ഉമ്മാന്റെ അടുത്ത ഡയലോഗ് " വല്ലാണ്ടങ്ങട്ട് വലിച്ച് കേറ്റണ്ട... അന്നെ കാണാൻ തുടങ്ങീട്ട് 18 കൊല്ലായി ന്റെ മോളെ.... അന്റെ അഭിനയം നിർത്തിക്കാളെ " ആകെ നാറി പണ്ടാരടങ്ങി 🤦‍♀️.. " എന്താ ഉമ്മേം മോളും ഒരു ഗുഡാലോചന " അല്ലാഹ് ഉപ്പ വന്നു... " ങ്ങളെ പുന്നാര മോക്ക് നാട്ടിൽ പഠിക്കണ്ടന്ന്. ങ്ങളെന്നെ ഓളെ പറഞ്ഞ് മനസ്സിലാക്കിക്കോളി. ഞാൻ മടുത്തു " " എന്താ ആയ്ച്ചുമ്മ പ്രശ്നം.. അത് നല്ല കോളേജ് ആണ്. " " ദാ ഉപ്പാ ഞാൻ ഒരായിരം വട്ടം പറഞ്ഞതാ ന്നെ അങ്ങനെ വിളിക്കല്ലേ ന്ന് 😡... " " ഓ... സോറി ആയ്ചൂ.. " "ഉപ്പാ........😠😠😠" ങ്ങൾ കണ്ടോ ന്റെ ചെങ്ങായ്മാരെ ഇവിടത്തെ പുകിൽ... ഇവിടെ എല്ലാരും കൂടി മ്മളെ നാടുകടത്താനുള്ള പുറപ്പാടാണ്... അതിൽ മെയിൻ ന്റെ ഉപ്പ...( അബ്‌ദുൾ സമദ് ) ഉപ്പാനെ എല്ലാർക്കും പേടിയാണ്... മ്മക്കും ഇല്ലാന്നില്ല 😒.... പിന്നെ ഉമ്മ(റംലത്ത് ).... ആൾ ഒരു പാവാണ്‌.. ചില സമയത്ത് മാത്രം 😩... ആരെങ്കിലും സ്വന്തം മക്കളെ ഉന്തിത്തള്ളി പറഞ്ഞയക്കുമോ.. ങ്ങളെന്നെ പറയ്‌.. പിന്നെള്ളത് ന്റെ കാക്കു ( റയാൻ മാലിക് ) ആൾ ഇവിടെയൊന്നുമല്ല.. അങ്ങ് ദൂരെ... അങ്ങ് ദുബായീല്... കാക്കു മ്മക്ക് സപ്പോർട്ടാണ്.. പക്ഷെ ഉപ്പ വരച്ച വരേമന്ന് അങ്ങട്ടൂല്ല.. ഇങ്ങട്ടൂല്ല.. അതാണ് കൊഴപ്പം 😞 പ്യാവം ഞാൻ.... അല്ല ഈ ഞാനാരാ 😬.. ങ്ങൾ നല്ല ആൾക്കാരാ.... മ്മളില്ലാണ്ട് എന്ത് കഥ ല്ലേ... മ്മളാണ് ന്റെ ഉപ്പന്റെയും ഉമ്മന്റേയും ഒരേയൊരു പെൺതരി... കുത്തിത്തിരിപ്പ് എന്താണെന്ന് പോലും അറിയാത്ത ഒരു പ്യാവം മോൾ 😁 പേര് അയ്ശാ ഫിദ ബാക്കി പിന്നെ പറയാട്ടോ.... ഇപ്പൊ മ്മളെ കാര്യം സെറ്റാക്കട്ടെ... ഉപ്പാനോട് സെന്റിയടിച്ചിട്ട് ഒരു കാര്യവൂല്ല.. മ്മൾ വേറെ വഴിക്ക് ചിന്തിക്കണം... ആ.. കിട്ടിപ്പോയ് ✌️✌️ " ഉപ്പാ.... നാട്ടിൽ പോയി പഠിക്കാണെങ്കിൽ ഹോസ്റ്റലിൽ നിക്കേണ്ടിവരും.... അവിടുത്തെ ഫുടൊന്നും ഇന്ക് റെഡിയാവൂല... ഞാൻ മെലിഞ്ഞു പോകും... 😔" " അതിന് യ്യ് ഹോസ്റ്റലിൽ നിക്കാണെന്ന് ആരാ പറഞ്ഞത്... നാട്ടിൽ ന്റെ ഒരു കുടുംബക്കാരുണ്ട്.. യ്യ് ഓരുടെ വീട്ടിൽ നിന്നാണ് പഠിക്കുന്നത്... ഇപ്പൊ റെഡിയായീലെ.. " അല്ലാഹ് ആ അടവും പൊളിഞ്ഞു.... ഉപ്പാന്റെ അടുത്ത ഡയലോഗ് കേട്ടതും നാട്ടിലല്ല ഏത് ഉഗാണ്ടേലാണേലും മ്മൾ പൊയ്ക്കോളാം എന്ന മട്ടായി 😓... " ന്റെ ഫിദൂ.. അന്റെ മുന്നിൽ ഇപ്പൊ രണ്ട് ഓപ്ഷനെ ഉള്ളൂ.... ഒന്ന് : ഞാൻ പറഞ്ഞ കോളേജിൽ ഞാൻ പറഞ്ഞ വീട്ടിൽ നിന്ന് പഠിക്കാം രണ്ട് : ഞാൻ പറയുന്ന ആളെ അനക്ക് കെട്ടാം " " വേണ്ട ഉപ്പാ... ഫസ്റ്റ് ഓപ്ഷൻ മതിയേ..... ഞാൻ പൊയ്ക്കോളാവേ...." ഉപ്പ മ്മക്കൊന്ന് ചിരിച് കാട്ടി റൂമിലേക്കു വിട്ടു.. ഇനിപ്പോ ഇവിടെ നിന്നിട്ടെന്താ... ഞാനും പോയി മ്മൾടെ റൂമ്ക്ക്... അങ്ങനെ ദിവസങ്ങൾ കടന്നുപോയി... പോകല്ലേ എന്ന് മ്മൾ കൊറേ പറഞ്ഞ്.. ആദ്യോക്കെ തലകുത്തി മറിഞ്ഞാലും സമയം പോവൂല... ഇതിപ്പോ വാണം വിട്ടമാതിരിയാ... ഉപ്പ പറഞ്ഞ ആ വീട്ടിൽക്ക് മ്മളിതുവരെ പോയിട്ടില്ല... ഉപ്പാന്റെ ആരാ അത് എന്ന ചോയ്ച്ചപ്പോ ഉമ്മ എന്തോ പുരാണം മാതിരി ബന്ധം പറഞ്ഞു.. ഉപ്പാന്റെ ഉപ്പാടെ രണ്ടാമത്തെ കെട്ട്യോൾടെ..... uff... നാക്കില് പോലും വര്ണില്ല 😂... അവിടെയൊക്കെ പോയിട്ട് എന്ത് കാട്ടാനാ ന്റെ റബ്ബേ 😢... ഇന്നാണ് മ്മൾ പോണത്.... ഉമ്മന്റെയൊക്കെ ആവേശം എന്താന്നാ... ബാഗ് പാക്ക് ചെയ്യുന്നു.... ഡ്രെസ് അയൺ ചെയ്തു തരുന്നു.... ബ്രഷില് പെയ്സ്റ്റാക്കിത്തരുന്നു.... ഫുഡ് വാരിത്തരുന്നു... കുളിപ്പിച്ച് തരാത്തത് എന്റെ.. അല്ല ഉമ്മാന്റെ ഫാഗ്യം 😝... അങ്ങനെ എന്നെ ആ വീട്ടിലെക്ക് കൊണ്ടുപോയി.... ഗേറ്റ് കടന്നപ്പഴേ മ്മൾ അന്തം വിട്ടുപോയി... ഒരുഷാർ വീട്... വീട്ടുമുറ്റത്ത് തന്നെ ഒരു ഗാർഡൻ.. ആകെകൂടെ ഒരു കളർഫുൾ.... ഇതെല്ലാം കണ്ട് വണ്ടറടിച്ചിരിക്കുമ്പഴാണ് ഉമ്മാന്റെ വക ഒരു നുള്ള് കിട്ടിയത്.. " എന്ത് കുന്തം നോക്കിയിരിക്കടീ... ഇറങ്ങാൻ നോക്ക്... " മ്മൾ വേഗം കാറിൽ നിന്നും ഇറങ്ങി.. ഞങ്ങളെ ഓര് വീട്ടിനകത്തേക്ക് കേറ്റി... ഉപ്പയും ഉമ്മയും അവിടെയുള്ളൊരോട് കാര്യായിട്ട് സംസാരിക്കാണ്... സബ്ജെക്ട് ഈ പ്യാവം പിടിച്ച ഫിദുവും 😁 അവ്ടെ ഒരു ഉപ്പയെയും ഉമ്മയെയും മാത്രേ മ്മൾ കണ്ടുള്ളൂ... മ്മൾ ഓർക്കൊന്ന് ചിരിച്ചുകാട്ടി വീട് ചുറ്റിക്കാണാൻ തുടങ്ങി... പെട്ടെന്നാണ് അത് മ്മൾടെ ശ്രദ്ധയിൽ പെട്ടത്... ഹാളിലെ ചുവരിൽ മ്മളെ നോക്കി ചിരിച്ചു നിക്കുന്ന ഒരു മൊഞ്ജന്റെ പിക്സ്... പല പോസിലുള്ളത്... ഉഷാർ..... " അത് ന്റെ കാക്കുവാണ്.... " അത് കേട്ടതും മ്മളൊന്ന് ചമ്മിപ്പോയി... മ്മൾ മെല്ലെയൊന്ന് തിരിഞ്ഞ് നോക്കി... മ്മൾ അസ്സൽ നാടൻ കോഴിയാണെന്ന് വിചാരിച്ചു കാണും... " ഹായ്... ഞാൻ റിൻശ.. റിനു ന്ന് വിളിച്ചാമതി... ഞാൻ +2 ആണ് ട്ടോ... " " ഹെലോ.... ഞാൻ.. " ഫിദ എന്നല്ലേ എന്ന് ഓൾ ഇടക്ക് കേറി പറഞ്ഞതും മ്മളൊന്ന് ഞെട്ടി.. അങ്ങനെ ഓൾ മ്മടെ എല്ലാ ഡീറ്റൈൽസും പറഞ്ഞ്... ഓളുമായി മ്മൾ വേഗം കമ്പനിയായി... അങ്കിൾനെയും ആന്റിയെയും കൊറച്ചു ദിവസം കൊണ്ടുതന്നെ മ്മൾ കുപ്പീലാക്കി.. പിന്നെ ആ മൊഞ്ചൻ... പേര് അജ്മൽ ശാ... റിനു അജുക്ക എന്നാണ് പറയാറ്... ആൾ ഗൾഫിൽ ഒരു കമ്പനിയിൽ വർക്ക്‌ ചെയ്യാണ്.. റിനു പറയാറുണ്ട് മ്മൾ ഇവിടെ ഉള്ള കാര്യം അജുക്കക്ക് അറിയില്ല എന്ന്... സർപ്രൈസ് ആണത്രേ... ഇതിലൊക്കെ എന്തോന്ന് സർപ്രൈസ് 😩.. മ്മൾ ഇവിടെ വന്നതോട് കൂടി ഈ വീട് മാറിയത്രെ... എന്നും ആന്റിയും അങ്കിളും മ്മളെ കളിയാക്കും... വീട്ടിലെ മാവിന്റെ കൊമ്പുകൾ വംശനാശം നേരിട്ട്കൊണ്ടിരിക്കാണെന്ന്... വേറൊന്നും കൊണ്ടല്ല മ്മൾ കേറിയൊടിച്ചിട്ടാ 😜 മ്മളൊരു മൃഗസ്നേഹി ആയത് കൊണ്ട് തന്നെ കണ്ട പട്ടിക്കും പൂച്ചക്കും ഒക്കെ മ്മൾ തിന്നാൻ കൊടുക്കും... അതോണ്ട് വീട്ടിൽ മൃഗശല്യം കൂടിയെന്ന് ആന്റി പറയാറുണ്ട്... ഗാർഡൻലെ പൂക്കളുടെ എണ്ണം കുറയാൻ തുടങ്ങി എന്ന് റിനുവും പറയാറുണ്ട്.. എന്ത് ചെയ്യാനാ... മ്മളെ കൊണ്ട് ഇത്രയൊക്കെ പറ്റുള്ളൂ... പിന്നെ കോളേജിൽ മ്മക്കൊരു ചങ്ക് ണ്ട്ട്ടോ... മ്മൾ ഓളെ ഫാത്തി എന്നാണ് വിളിക്കാറ്... മ്മൾ ഈ വീട്ടിൽ വന്നിട്ട് ഏകദേശം ഒരു മാസം ആയിക്കാണും... ഉപ്പയും ഉമ്മയും ഇടക്ക് വരാറുണ്ട്.. മ്മളെ വീട്ടിൽ പോയി നിക്കാൻ ഇവിടെ ആരും സമ്മതിക്കൂല... മ്മളെ മിസ്സ്‌ ചെയ്യും പോലും 😂... ശൊ... ഈ ഫിദുനെക്കൊണ്ട് മ്മൾ തോറ്റ് 😋... അങ്ങനെ ഒരു ദിവസം അങ്കിളും ആന്റിയും കുടുംബത്തിലെ ഒരു കല്യാണത്തിന് പോയി... റിനുന്റെ കാല് വരെ മ്മൾ പിടിച്ചു ക്ലാസിൽ പോകല്ലേ എന്ന്... എവടെ ആ തെണ്ടി പോയി... മ്മക്കാണെങ്കിൽ ഇന്ന് ക്ലാസും ഇല്ലാ.. അങ്ങനെ പോസ്റ്റായി ഇരിക്കുമ്പഴാണ് ഫാത്തിന്റെ കോൾ.... ഓൾടെ കൂടെ ഷോപ്പിങ്ന് പോകാൻ.... ഓൾ പറഞ്ഞത് കേട്ട പാതി കേക്കാത്ത പാതി ആന്റിയെ വിളിച് സമ്മതം വാങ്ങി... അങ്ങനെ മ്മൾ വേഗം റെഡിയായി... ഫാത്തിന്റെ കൂടെ പോയി... ഓൾടെ സ്കൂട്ടിയിൽ... " നിർത്ത്... നിർത്ത്.... ഇവിടെ നിർത്ത്... " " ഇവിടെ എന്തിനാടീ ഇറങ്ങുന്നത് " " ഞാൻ പോയി ഫോൺ റീചാർജ് ചെയ്തുവരാം... നെറ്റ് ഇല്ലാണ്ട് ജീവിക്കാൻ പറ്റുന്നില്ലടീ.... നെറ്റ് ഇല്ലാത്ത ജീവിതം എനിക്ക് ഉപ്പില്ലാത്ത കഞ്ഞി പോലെയാടി..." " മതി.. മതി... ചളിയൊക്കെ പിന്നെ എറിയാ...ഇപ്പൊ പോയി റീചാർജ് ചെയ്യ്... ന്നിട്ട് ഉപ്പ് ഉള്ള കഞ്ഞി കുടിക്ക്... " മ്മൾ ഷോപ്പിൽ കയറിയിട്ട് ഒരു അഞ്ചു മിനിറ്റ് പോലും ആയിട്ടില്ല... അപ്പോഴേക്കും പെണ്ണ് കൈ കാട്ടി വിളിക്കാൻ തുടങ്ങി.... ദാ വന്നു എന്ന് പറഞ്ഞ് മ്മൾ ഷോപ്പിൽ നിന്നിറങ്ങിയതും ഓൾടെ സ്കൂട്ടിയിൽ ഒരു കാർ വന്നു ഇടിച്ചതും ഒരുമിച്ചായിരുന്നു... ദാ കിടക്കുന്നു ചക്ക വെട്ടിയിട്ട പോലെ ഓളും ഓൾടെ സ്കൂട്ടിയും നിലത്ത്... മ്മക്ക് ചിരി വന്നെങ്കിലും ഓളെ പിടിച് എണീപ്പിച്ചു..... കയ്യിനു ചെറിയ പരിക്ക് പറ്റി.... അത് കണ്ടതോടു കൂടെ മ്മക്ക് കലിപ്പ് കേറി... മ്മൾ വേഗം പോയി കാറിന്റെ ഡോർ തുറന്ന് അയാളുടെ കോളറിൽ പിടിച് പുറത്തേക് നിർത്തി... കൈ ചൂണ്ടി രണ്ട് പറഞ്ഞു... " യ്യെന്താ കള്ള് കുടിച്ചാണോ വണ്ടിയോടിക്കുന്നത്... കണ്ടോരുടെ നെഞ്ചത്ത് കേറ്റാനാണോ രാവിലെതന്നെ ഈ കുന്ത്രാണ്ടം എടുത്ത് ഇറങ്ങിയത്... " " സോറി പെങ്ങളെ... അറിയാതെ പറ്റിയതാ... വലിയ ഇഷ്യു ആക്കരുത്.. plzz" ഓൻ സോറിയൊക്കെ പറഞ്ഞപ്പഴാണ് മ്മക്ക് ഒരു കാര്യം ഓടിയത് " എന്ന എടുക്ക്....പൈസ എടുക്ക്... ഓൾടെ കയ്യിന് കാര്യായിട്ട് പറ്റിയിട്ടുണ്ട്... " അത് കേട്ടതും ഫാത്തി ഞെട്ടി എന്ന് ഓൾടെ എക്സ്പ്രെശൻ കണ്ടപ്പോ മനസ്സിലായി... മ്മൾ ഓളോട് കണ്ണ് കൊണ്ട് എന്തെല്ലോ കോപ്രായം കാണിച്ചിട്ടാണ് പെണ്ണ് ഒന്ന് കൈക്ക് ചതവ് പറ്റിയ പോലെയെങ്കിലും അഭിനയിച്ചത്... അതോണ്ടെന്തായി അന്ന് പുട്ടടിക്കാനുള്ള വകയായി.... ഹല്ല പിന്നെ ഈ ഫിദുനോടാ ഓന്റെ വെളച്ചിൽ... അന്ന് ഞങ്ങൾ ഷോപ്പിങ്ങിന് പോയില്ല.. ഓൾക് സീരിയസ് ആയിട്ട് വേദന ആണ് പോലും... ഹോസ്പിറ്റലിൽ പോകാൻ ഓൾ കൂട്ടാക്കിയില്ല.. മ്മളെ വീട്ടിലാക്കി ഓൾ പോയി... മ്മൾ പിന്നേം പോസ്റ്റ്‌ 😑... മ്മൾ കൊറേ ഫോണിൽ കുത്തിയിരുന്നു... അതും മടുത്തു.. ഇനിപ്പോ എന്താ ചെയ്യാ എന്ന് ആലോചിച് നിക്കുമ്പഴാണ് മുറ്റത്തെ മാവ് മ്മളെ മാടി വിളിക്കണപോലെ തോന്നിയത്... മുന്നും പിന്നും നോക്കാതെ അതിന്റെ മേലെ വലിഞ്ഞുകയറി 😜... രണ്ട് മൂന്ന് മാങ്ങ പറിച്ച് താഴേക്കിട്ടു... 🔸🔸🔸🔸🔸🔸🔸🔸🔸🔸 കൂയ്..... ഞാനാണ് അജ്മൽ ശാ.... വീട്ടുകാർക്ക് ഒരു സർപ്രൈസ് ആയിക്കോട്ടേ എന്ന് കരുതിയാണ് ആരോടും പറയാതെ നാട്ടിലേക് വന്നത്.... മ്മളെ കൂട്ടാൻ മ്മടെ ചങ്ക്‌സ് ഹാജറായിക്ക്ണ്... ഫ്രണ്ട്സ് മ്മക്ക് ഒരു പാർട്ടി അറേഞ്ച് ചെയ്തിരുന്നു... ഞങ്ങൾ ഫ്രണ്ട്സ് മാത്രം ഉള്ളത്... അങ്ങനെ തിരക്ക് പിടിച് പോകുന്നതിന് ഇടയിലാണ് കാർ ഒരു സ്കൂട്ടിയെ പോയി തട്ടിയത്.... ഷാനു ആയിരുന്നു വണ്ടി ഓടിച്ചത്... എല്ലാരും വീണ ആളെ ശ്രദ്ധിച്ചപ്പഴും മ്മളെ കണ്ണിൽ പെട്ടത് ഓളെ എണീപ്പിക്കുന്ന ആളാണ്... ഒരു അസ്സല് ഉമ്മച്ചിക്കുട്ടി.... റെഡ് ശാളിനുള്ളിലെ ആ കുഞ്ഞുമുഖം മ്മളെ വല്ലാതെ ആകർഷിച്ചു.... പെട്ടെന്നാണ് ഓൾടെ നോട്ടം ഞങ്ങടെ കാറിൻമേൽ പതിഞ്ഞത്.... ഓൾടെ വരവ് കണ്ടാലറിയാം ഇന്ന് ഷാനുന്റെ മയ്യത്താണ് എന്ന്.... അമ്മാതിരി വരവാണ് വന്നത്.... മ്മക്ക് അപ്പൊ ഒരു കുസൃതിയാണ് തോന്നിയത്... മ്മൾ മ്മടെ ഫോൺ ഓണാക്കി വീഡിയോ പിടിച്ച് 😜.... ഓൾടെ പ്രവർത്തി കണ്ടപ്പോ മനസ്സിലായി ആളൊരു തന്റേടിയാണെന്ന്... എന്നാൽ പിന്നീടുള്ള പ്രവർത്തി കണ്ടപ്പോ ആളൊരു പഠിച്ച കള്ളിയാണെന്നും ഒരു കാന്താരിയാണെന്നും മാനസ്സിലായി 😀... മ്മക്ക് ഓളോട് ഓൾടെ പേരും വീടും ഒക്കെ ചോദിക്കണം എന്നുണ്ടായിരുന്നു.. പിന്നെ വെറുതെ തടി കേടാക്കണ്ട എന്ന് വിജാരിച്ച് കാറിൽ തന്നെയിരുന്നു.. പോകുന്ന വഴിയിലൊക്കെ ഓളായിരുന്നു ചർച്ചാ വിഷയം.. അങ്ങനെ പാർട്ടിയൊക്കെ കഴിഞ്ഞ് നേരെ വീട്ടിലേക് വിട്ടു... മ്മളെ കാണുമ്പോഴുള്ള എല്ലാരുടെയും അവസ്ഥ എന്തായിരിക്കും എന്ന് ഓർത്തിട്ട് വല്ലാത്ത ഒരു ഇത്.. ☺️.. അങ്ങനെ ഗേറ്റ് കടന്ന് വീട്ടുമുറ്റത്ത് എത്തിയതും മ്മൾ ഞെട്ടിപ്പോയി.. മൂന്നാല് മാങ്ങകൾ ഒരുമിച്ച് ശടപടേന്ന് നിലത്ത്... ഇതിപ്പോ ഏത് അണ്ണാനാണ് ഇത്ര ഉഷാറായി മാങ്ങ പറിക്കുന്നെ എന്ന് ചിന്തിച് മുകളിലേക്കു നോക്കിയതും മ്മളെ കണ്ണ് തള്ളിപ്പോയി... ഇന്ന് രാവിലെ ഷാനുനെ നാറ്റിച്ച് പറ്റിച്ച പെണ്ണ്... " ഏയ്‌.... എന്താ അവിടെ പണി...." അല്ലാഹ്... ആരാപ്പോ മ്മളെ ഇങ്ങനെ വിളിക്കുന്നത്.. ആരോ കൈ കൊട്ടി അലറിവിളിച്ചയപ്പഴാണ് മ്മൾ താഴേക്കു നോക്കിയത്... ആളെ കണ്ടതും മ്മൾ പകച്ചുപോയി... മ്മൾ പോലും അറിയാതെ മ്മടെ അധരങ്ങൾ മൊഴിഞ്ഞു... " അജുക്ക...😓😨.." അജുക്കയെ കണ്ടതും മ്മൾ വെപ്രാളം പിടിച് ഇറങ്ങാൻ തുടങ്ങി.... " ഉമ്മാ.... ഉപ്പാ... എല്ലാരും ഒന്ന് വന്നേ.... ദാ നമ്മളെ മാവിൻമേൽ ഒരു കള്ളി " അജുക്കന്റെ അലറിവിളിക്കൽ കേട്ടതും മ്മടെ ബാലൻസ് പോയി ന്റെ ചെങ്ങായ്മാരെ..... "പടോ....., 💥💥....അല്ലാഹ് ന്നെ കാത്തോളീ.... " മ്മൾ ഊരയും കുത്തി നിലത്ത്.... പെട്ടെന്നാണ് മ്മൾ അത് കേട്ടത്... "ഹാ... ഹാ... ഹാ... " അജുക്കന്റെ കൊലച്ചിരി കണ്ടതും മ്മക്ക് സങ്കടായി 😢.... കരഞ്ഞീല എന്നേയുള്ളൂ.... മ്മൾ ഒരുവിധത്തിൽ പൊടി തട്ടി എണീച്ചതും അജുക്കന്റെ അടുത്ത വെടിക്കെട്ട്... " ആരാണ് യ്യ്.. അനക്ക് ആരാണ് ന്റെ വീട്ടിലെ മാവ്മ്മന്ന് മാങ്ങ പറിക്കാനുള്ള ലൈസൻസ് തന്നത്.. " മാവ്മ്മന്ന് മാങ്ങയല്ലാണ്ട് പിന്നെ ചക്കയാണോ പറിക്കാ....മ്മൾ മനസ്സിൽ പറഞ്ഞതാട്ടോ... " അത്... അ... ഞ..ഞാൻ.... ഈ " പടച്ചോനെ ഈ പെണ്ണ് വിക്കത്തിയാണോ... ആളെ കണ്ടാൽ ഒരു കള്ളലക്ഷണണ്ട്.. " തെളിച്ചു പറയ്‌ പെണ്ണെ " " ഞാൻ ഐഷ ഫിദ... അജുക്കന്റെ ഉപ്പാടെ കുടുംബത്തിലെ ഒരു കുട്ടിയ... ഞാൻ ഇവിടെയുള്ള കോളേജിലാണ് പഠിക്കുന്നത്.. അത് കൊണ്ടെന്നെ ഈ വീട്ടിലാണ് ഇപ്പൊ താമസം... ങ്ങളെ ഉപ്പാടെയും ഉമ്മാന്റെയും കൂടെ... ബോർ അടിച്ചത് കൊണ്ടാ മാവ്മ്മെ കേറിയത്... അല്ലാണ്ട് മ്മൾ കട്ട് പറിച്ചതല്ലാ..... 😥😥..." പെണ്ണിന്റെ ഒറ്റ ശ്വാസത്തിലുള്ള പറച്ചിൽ കേട്ടതും മ്മക്ക് ചിരിയാണ് വന്നത്... ഓൾ ഇവിടെയാണ് താമസം എന്ന് കൂടെ കേട്ടപ്പോ ഒരായിരം ലഡു പൊട്ടി 😍😍.. പെണ്ണിന്റെ കോലം കണ്ടിട്ടാണെൽ ചിരിയടക്കാൻ വയ്യ.. ബനിയനും ത്രീഫോർത്തുമാണ് ഓൾടെ വേഷം... പട്ടി ചന്തക്ക് പോയപോലുള്ള നിൽപ്പും ഭാവവും ആകെക്കൂടെ ഒരു പൊട്ടത്തി ലുക്ക്‌.. അല്ലാഹ്... കൊറേ നേരായല്ലോ അജുക്ക മ്മടെ ചോര കുടിക്കാൻ തുടങ്ങീട്ട്.. അജുക്കന്റെ നോട്ടവും ഭാവവും അത്ര നല്ലതല്ല... വേഗം തടി തപ്പുന്നതാണ് നല്ലത്... come on ഫിദൂ.. " കാക്കൂ........ " മ്മൾ സ്കൂട്ടാവാൻ നിക്കുമ്പഴാണ് റിനുന്റെ എൻട്രി... പിന്നെയവിടെ ആങ്ങള പെങ്ങൾ സ്നേഹപ്രകടനമായിരുന്നു.... ഞങ്ങൾ അകത്തു കയറി.. മ്മൾ വേഗം റൂമിലേക്ക് പോയി... കൊറച്ച് ഡീസന്റ് ആകാം എന്ന് കരുതി ഒരു ചുരിതാർ എടുത്തിട്ടു.. റിനുനെ കണ്ടാലറിയാം.. ഓളാകെ വണ്ടറടിച്ച് നിക്കാണെന്ന്... റിനുനോട് അതും ഇതും പറഞ്ഞിരിക്കുമ്പഴാണ് സ്റ്റെയർ ഇറങ്ങി വരുന്ന ഓളെ കണ്ടത്.... നേരെത്തെ കണ്ട പൊട്ടത്തി ലുക്കൊക്കെ പോയി ഇപ്പൊ നല്ല മൊഞ്ചത്തിയായീണ്ട് 💗...പെണ്ണ് മ്മളെ നോക്കി ഒന്ന് പുഞ്ചിരിച്ച് നേരെ കിച്ചണിലേക് പോയി.. " എന്താ കാക്കൂ ങ്ങളെ ഉള്ളിലിരിപ്പ്... ഫിദൂനെ വിട്ടേക്... ഓൾ ഇവിടെത്തെ കുട്ടിയാ... അതായത് കാക്കുന്റെ പെങ്ങൾ.... മനസ്സിലായോ.. " " പെങ്ങളോ... ഒന്ന് പോടി പെണ്ണെ... യ്യ് അതികം വാജകടിക്കല്ലേ... അതിരിക്കട്ടെ ഉപ്പയും ഉമ്മയും എവിടെ പോയി.. " "ഓര് ഒരു കല്യാണത്തിന് പോയതാ.. ഇപ്പൊ എത്തും... " അപ്പൊ കിച്ചണിലേക് പോയ ഫിദൂനെ പിന്നെ കാണുന്നത് ഉപ്പയും ഉമ്മയും വന്നതിന് ശേഷമാണ്.. മ്മളെ കണ്ടപ്പോ ഓരൊക്കെ ശെരിക്കും ഞെട്ടി.. അങ്ങനെ ഞങ്ങൾ എല്ലാരും ഒരുമിച്ച് തന്നെ ഫുടൊക്കെ കഴിച്ചു.. നമ്മക്കാണേൽ ഫിദൂന്റെ മുഖത്ത്ന്ന് കണ്ണെടുക്കാനും തോന്നുന്നില്ല.... ഉമ്മക്കും ഉപ്പക്കും ഓളെ കുറിച് പറയാൻ ഒരുപാട് ടൈം വേണ്ടിവന്നു... അത്രക്കുണ്ടേയ് 😜 എന്തായാലും ഓൾ മ്മടെ ഖൽബിൽ പതിഞ്ഞുപോയി.... ഉപ്പാനോടും ഉമ്മനോടും ഉള്ള ഓൾടെ കളിയും ചിരിയും എന്നെ വല്ലാതെ ആകർഷിച്ചു... റിനുനോടുള്ള ഓൾടെ ചളിയടിക്കലും പൊട്ടൻ കളിയും മ്മക്ക് വല്ലാണ്ട് ഇഷ്ട്ടായി.. മ്മൾ ഇവിടെ വന്നിട്ട് ഇന്നത്തേക്ക് രണ്ടാഴ്ചയായി.... ഇത് വരെ ഫിദുനോട്‌ ഒന്ന് സംസാരിക്കാൻ പോലും അവസരം കിട്ടീട്ടില്ല... മ്മടെ നോട്ടം കണ്ടിട്ടാണെന്ന് തോന്നുന്നു ഓൾ മ്മടെ മുന്നിൽ പെടാറില്ല... ന്റെ പൊന്ന് ചെങ്ങായ്മാരെ..... ഇത് വല്ലാത്തൊരു അവസ്ഥയാ.... ഈ അജുക്കന്റെ നോട്ടം സഹിക്കാൻ വയ്യ... വീട്ടിലേക് തിരിച്ച് പോയാലോ എന്ന് വരെ തോന്നിപ്പോയി.... അതും പോരാഞ്ഞിട്ട് മ്മൾ ഇപ്പഴാ ഒരു കാര്യം മനസ്സിലാക്കിയത്.. അജുക്കന്റെ റൂമും മ്മടെ റൂമും നൈബേർസ് ആണ് 😞...ആന്റിയോട് കാല് പിടിച് പറഞ്ഞിട്ടും റൂം മാറാൻ സമ്മതിക്കുന്നില്ല... ഇന്നലെകൂടെ അങ്കിൾ പറഞ്ഞ്.. എന്താന്നോ.. അജുക്ക വന്നതിന് ശേഷം മ്മൾ മാറിയത്രെ. അതും അജുക്കനോടാണ് പറഞ്ഞത്.. ബനിയനും ത്രീഫോർത്തും ഇട്ടുനടന്ന ഞാൻ ഇപ്പൊ only ചുരിദാർ.. എണ്ണേല് കടുക് ഇട്ട പോലത്തെ സ്വഭാവം ഇപ്പൊ കടുക് വെള്ളത്തിലിട്ട മാതിരി ആയത്രെ... സാധാരണ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ക്ലാസ്സിൽ പോണ ആൾ ഇപ്പൊ ഒറ്റ ദിവസം പോലും ലീവാക്കാറില്ല എന്ന്... അങ്ങനെ ഒരോന്ന് ആലോചിച് നിക്കുമ്പഴാണ് റിനു വന്നത്... " ഫിദൂ.. യ്യ് എന്ത് നോക്കി നിക്കാണ്.. അന്നെ ഉമ്മ വിളിക്ക്ണ്ട്.. യ്യ് വേഗം റെഡിയായി വാ... നമ്മക് ഒരുമിച്ച് പോകാം ഇന്ന്.. " " ആ ഞാൻ റെഡിയായി... ദാ ഇപ്പൊ വരാം... പിന്നേയ്... അജുക്ക ണ്ടോ ഇവിടെ.. " " ന്റെ ഫിദൂ.. യ്യ് എന്തിനാ ന്റെ കാക്കുനെ പേടിക്കുന്നെ... കാക്കു ഇവിടെ ഇല്ലാ...ജോഗിംഗിന് പോയതാ.. " ഹാവൂ 😥...അത് കേട്ടതും മനസ്സിന് വല്ലാത്തൊരു കുളിര് 😁... മ്മൾ താഴേക്ക് പോകാൻ നിക്കുമ്പഴാണ് അജുക്കന്റെ റൂമിന്റെ ഡോർ തുറന്ന് കിടക്കുന്നത് കണ്ടത്... മ്മൾ അത് അടക്കാൻ ചെന്നതും റൂം കണ്ട് മ്മൾടെ കണ്ണ് തള്ളിപ്പോയി.. എന്തൊരു വൃത്തിയും വെടിപ്പും.... പക്ഷെ ആളെ കണ്ടാൽ പറയൂല.. ഒന്നാന്തരം കോഴി... പെട്ടെന്നാണ് അജുക്കന്റെ ഫോട്ടോസ് മ്മളെ ശ്രദ്ധയിൽ പെട്ടത്.. ആൾ മൊഞ്ചൻ തന്നെ... പറഞ്ഞിട്ടെന്താ ഉള്ളിലിരിപ്പ് എന്താണെന്ന് ആരറിഞ്ഞു 😒 ഓ.... മുപ്പത്തിരണ്ട് പല്ലും കാണിച്ച് ഇളിക്കുന്നത് കണ്ടീലെ... മ്മക്ക് സഹിച്ചീല്ല.. കയ്യിൽ കിട്ടിയ ഒരു പെന്നെടുത്ത് ഒരു പല്ല് മ്മൾ അങ്ങട്ട് കറുപ്പിച്ചു... കൂടെ കൊറച്ചു ഡയലോഗും.. " എന്താ അന്റെ വിചാരം... പെങ്കുട്ട്യോൾ വെറും ഊളകളാണെന്നോ.... no അജ്മൽ ശാ... never... ഓന്റെയൊരു നോട്ടവും ഇളിയും .. കണ്ടേച്ചാലും മതി.. " മ്മൾ വായിൽ വന്ന കൊറച്ചു തെറിയൊക്കെ പറഞ്ഞ് ഓൻക്കൊരു കൊമ്പും വരച്ചു കൊടുത്ത്... ഇപ്പൊ ചുന്ദരനായി എന്നും പറഞ്ഞ് തിരിഞ്ഞതും ഡോറിൽ ചാരിനിന്ന് മ്മളെ വീക്ഷിക്കുന്ന അജുക്കയെ കണ്ട് മ്മടെ ബോധം പോയി 😱😱 " മോ...മോണിംഗ്... അ.. അജുക്ക... ജോ...ജോഗിങ് ഇത്ര വേഗം കഴിഞ്ഞോ... " മ്മടെ ചോദ്യം കൂട്ടാക്കാതെ ഡോർ ലോക്ക് ചെയ്യുന്ന അജുക്കയെ കണ്ടതും മ്മക്ക് പേടിയായി.. ജോഗിംഗോക്കെ കഴിഞ്ഞ് ഫ്രഷ് ആകാൻ റൂമിലേക്ക് വന്നപ്പോഴാണ് മ്മൾ അത് കണ്ടത്... എന്റെ ഫോട്ടോ പേന കൊണ്ട് കുത്തിവരച്ചു ആകെ അലമ്പാക്കി വെച്ച്ക്ക്ന്ന്... പെണ്ണിന്റെ പറച്ചിൽ കേട്ടാൽ ചിരി മുട്ടും... മ്മളെ കണ്ടതും ഓളൊന്ന് പതറി... മ്മൾ വേഗം ഡോർ ലോക് ചെയ്ത് ഓളെ ലക്ഷ്യം വെച്ച് നടന്നു.. അല്ലാഹ്... ഞാൻ പെട്ട്... അജുക്കന്റെ വരവ് കണ്ടാലറിയാം എന്തോ ഉള്ളിൽ വെച്ചുള്ള നടപ്പാണെന്ന്... അജുക്ക മീശ പിരിച്ചുകൊണ്ട് മ്മളെ നോക്കി ചിരിച്ചതും മ്മൾ നിന്ന് വിറക്കാൻ തുടങ്ങി.. അജുക്കന്റെ വരവിന്റെ ഉദ്ദേശം മനസ്സിലായതും മ്മൾ മുന്നും പിന്നും നോക്കാതെ ഡോർ ലക്ഷ്യം വെച്ച് ഓടി.... ഓടിയെന്നല്ലാതെ എവിടെയും എത്തീല😞... അജുക്ക മ്മളെ പിടിച് ചുവരിൽ ചേർത്തു നിർത്തി.. ഇരുസൈഡിലും അജുക്കന്റെ കൈകൾ കൊണ്ട് തടഞ്ഞു വെച്ചു... ന്റല്ലാഹ്..... ഈ പെണ്ണിന് എന്തൊരു മൊഞ്ചാ.... കണ്ണൊക്കെ ഇപ്പൊ നിലത്ത് വീഴും എന്ന മട്ടാണ്... അതിർ വരമ്പുകളിട്ട ആ കണ്ണുകൾ മ്മളെ ഭ്രാന്ത് പിടിപ്പിക്കാണ്... പേടിച്ചിട്ടാണെന്ന് തോന്നുന്നു ഓൾ നല്ല പോലെ വിയർക്കുന്നുണ്ട്... മ്മടെ കരങ്ങൾ ഓൾടെ മുഖത്തെക്ക് അടുത്തതും പെണ്ണ് അലറിവിളിച്ചതും ഒരുമിച്ചായിരുന്നു.... " ആന്റി..... ഓടി വായോ.... അജുക്ക എന്നെ പീഡിപ്പിക്കുന്നേ...... ന്നെ രക്ഷിക്കണെ...... " ഞാൻ വേഗം തന്നെ ഓൾടെ വായ പൊത്തി.... " ഞാൻ അന്നെ പീഡിപ്പിക്കാൻ വന്നതല്ല... ഒരു കാര്യം പറയാൻ വന്നതാണ്.... അത് പറഞ്ഞ് കഴിഞ്ഞാൽ ഫിദൂന് പോകാം.... " " ഇല്ലാ... എനിക്കൊന്നും കേൾക്കണ്ട.... ഇയാളെ ഇന്ന് ഞാൻ കുടുക്കും.... " പെണ്ണ് ഒരു തരത്തിലും അടങ്ങുന്ന ലക്ഷണം കണ്ടില്ല... അതോടെ മ്മക്ക് ഒരു ഐഡിയ തോന്നി... മ്മൾ വേഗം തന്നെ ഓളെ അന്നെടുത്ത ആ വീഡിയോ കാണിച്ച്.. ന്നിട്ട് കൊറച്ചു മാസ്സ് ഡയലോഗും... " ദാ... ഈ വിഡിയോ നോക്ക്... അന്റെ കോളേജിൽ പകുതിമുക്കാൽ ആളുകളും ന്റെ ഫ്രണ്ട്സാണ്... ഈ വീഡിയോ ഞാൻ ഓർക്ക് അയച്ചു കൊടുത്താൽ ഉള്ള അവസ്ഥ അറിയോ.. കോളേജിൽ എല്ലാർക്കും യ്യ് ഒരു പഠിച്ച കള്ളിയായിരിക്കും... ആളുകളെ പറ്റിച്ച് നടക്കുന്നോൾ എന്ന ചീത്തപ്പേര് വേണോ.. വേണോന്ന്... " അന്ന് ആ കാറിൽ ഈ പഹയൻ ണ്ടായിരുന്നോ.. ന്നിട്ട് മ്മൾ കണ്ടീലല്ലോ... ഇതിലും ഭേദം ന്നെ അങ്ങട്ട് കൊല്ലുന്നതായിരുന്നു 😢..ന്റെ ഒരു തലവിധി നോക്കണേ... ഇനിപ്പോ അജുക്ക പറയുന്നത് കേട്ടേ പറ്റൂ... " വേണ്ട... " " എന്ത് വേണ്ടാന്ന് 🤔" " ചീത്തപ്പേര്.... ങ്ങൾ പറഞ്ഞോളി ഞാൻ കേൾക്കാം " " ആ... അങ്ങനെ വഴിക്ക് വാ.... എനിക്ക് പറയാനുള്ളത് വേറൊന്നുമല്ല... മ്മൾ ഈ നിക്കുന്ന ഫിദയെ ന്റെ ജീവിതസഖിയാക്കാൻ തീരുമാനിച്ചു... വെറും തീരുമാനമല്ല ഉറപ്പിച്ച കാര്യമാണ്... " അത് കേട്ടതും മ്മളൊന്ന് ഞെട്ടി 😨 " ഇല്ലാ.... അത് ഇയാൾ ഒറ്റക്ക് ഉറപ്പിച്ചാ മതിയോ... ന്റെ വീട്ടുകാർക്ക് ഞാൻ വാക്ക് കൊടുത്തിട്ടുള്ളതാ ഓരെ ചതിക്കില്ലാന്ന്.... ന്റെ ഉപ്പയും ഉമ്മയും സെലക്ട്‌ ചെയ്യുന്ന ആളെ മനസ്സ് നിറഞ്ഞ് സ്വീകരിക്കാനേ എനിക്ക് കഴിയൂ.... അത് കൊണ്ട് അജുക്ക ഇത് മറന്നേക്ക്.... എന്നെ ഒരു പെങ്ങളായിട്ട് കണ്ടോളൂ.... " " കഴിയില്ല... എനിക്കെന്നല്ല ലോകത്ത് ഒരാൾക്കും കഴിയില്ല സ്നേഹിച്ച പെണ്ണിനെ പെങ്ങളായി കാണാൻ.... ഇത് വരെ ആരും ഈ അജ്മലിന്റെ ഖൽബിൽ സ്ഥാനം പിടിച്ചിട്ടില്ല.... എന്നാൽ നീ... ഇല്ല ഫിദൂ.... ഒരിക്കലും ഇല്ല...." അജുക്ക പറഞ്ഞത് കേട്ടതും മ്മക്ക് എന്തോ പോലെയായി... ഞാൻ വിചാരിച്ച പോലത്തെ ഒരാളല്ല അജുക്ക എന്ന് മ്മക്ക് മനസ്സിലായി... പെട്ടെന്നാണ് അജുക്ക മ്മളെ ആ നെഞ്ചോട് ചേർത്തത്.... മ്മൾ അങ്ങ് ഇല്ലാണ്ടായിപ്പോയി ന്റെ പൊന്ന് ചെങ്ങായ്മാരെ.... മ്മൾ വേഗം തന്നെ കുതറി മാറി.... " ഫിദൂ plzz...ഇവിടെ നിന്നൂടെ... ന്റെ പെണ്ണായിട്ട്.... ന്റെ ഉപ്പക്കും ഉമ്മക്കും യ്യ് ജീവനാണ്.... ഓര് എന്തായാലും എതിർ നിക്കില്ല.... സന്തോഷിക്കായിരിക്കും ചെയ്യാ... I love u ഫിദ... love u so much.. " അജുക്ക എന്തൊക്കെയോ പറഞ്ഞ് മ്മളെ പിടിച് കുലുക്കി... പെട്ടെന്നാണ് അജുക്ക മ്മടെ മുഖം ആ കൈക്കുള്ളിൽ ആക്കിയത്... അജുക്കയുടെ മുഖം മ്മടെ മുഖത്തോട് ചേർത്തതും മ്മൾ സ്‌തംഭിച്ചു പോയി... "ഠപ്പേ..........." മ്മൾ അജുക്കന്റെ മുഖമടക്കി ഒന്നങ്ങട്ട് പൊട്ടിച്ചു.... അജുക്കനെ തള്ളിമാറ്റി മ്മൾ റൂമിലേക്ക് ഓടി... അന്ന് മ്മൾ കോളേജിലേക്ക് പോയതേയില്ല... റൂമിൽ ഓരോന്ന് ആലോചിച് ഇരുന്നു.. ഒന്നും വേണ്ടായിരുന്നു.... അജുക്കയെ തല്ലിയതിൽ മ്മക്ക് വല്ലാത്ത സങ്കടം തോന്നി.... ആപ്പോഴത്തെ ഒരു അവസ്ഥയിൽ അറിയാതെ ചെയ്തു പോയതാണ്.. അജുക്കയോട് സോറി പറയണം എന്ന് തോന്നി.. അന്ന് തന്നെ മ്മൾ അജുക്കയോട് സോറി പറയാൻ ചെന്നതും അജുക്ക മ്മളെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല... മ്മളെ അവോയ്ഡ് ചെയ്യുന്ന പോലെ... പിന്നീടങ്ങോട്ട് അജുക്ക മ്മളെ മൈൻഡ് പോലും ചെയ്തീല്ല..... അങ്ങനെ ദിവസങ്ങൾ ഒരുപാട് കടന്നുപോയി.... അജുക്ക ഇപ്പഴും അങ്ങനെതന്നെ.... എന്തോ അജുക്കയുടെ പെണ്ണായി ഈ വീട്ടിൽ കഴിയാൻ മ്മളും ആഗ്രഹിച്ചു തുടങ്ങി.... പക്ഷെ വിധിയില്ല... അജുക്കയോട് മ്മടെ ഇഷ്ട്ടം തുറന്ന് പറയണം എന്നുണ്ടെങ്കിലും മനസ്സ് അനുവദിച്ചില്ല.... സ്നേഹിച്ചു തുടങ്ങിയാൽ പിരിയാൻ ബുദ്ധിമുട്ടായിരിക്കും... അത് കൊണ്ട് മ്മടെ ഇഷ്ട്ടം മ്മൾ മുളയിലേ നുള്ളിക്കളഞ്ഞു... പക്ഷെ അജുക്ക ഇപ്പഴും മ്മളോട് കമാന്നൊരക്ഷരം മിണ്ടീട്ടില്ല 😢 അങ്ങനെ ഒരു ദിവസം ഉപ്പാടെ കോൾ വന്നു... മ്മക്ക് ഒരു ആലോചന വന്നെന്നും... പെണ്ണ് കാണാൻ ഓര് വരുന്നുണ്ട് എന്നും.. അതുകൊണ്ട്തന്നെ പിറ്റേ ദിവസം ഉപ്പ മ്മളെ കൂട്ടാൻ വന്നു... എല്ലാരോടും യാത്ര പറഞ്ഞ് മ്മൾ അവിടം വിട്ടു..ഒരാളോടൊഴികെ.. അജുക്ക... 😭 ഉപ്പന്റെയും ഉമ്മയുടെയും സന്തോഷം കാണുമ്പോ അജുക്കന്റെ കാര്യം പറയാൻ മ്മക്ക് തോന്നിയില്ല... അത് കൊണ്ട് തന്നെ മറ്റൊരാളെ സ്വീകരിക്കാൻ മ്മൾ മാനസികമായി തയാറെടുത്തു... എങ്കിലും ഉള്ളിലെവിടെയോ അജുക്കയും അജുക്കയുടെ വാക്കുകളും തങ്ങിനിന്നു.. 😔 അങ്ങനെ അതും എത്തി.. മ്മടെ പെണ്ണ് കാണൽ... വിറയ്ക്കുന്ന കൈകളിൽ ജ്യൂസുമായി മ്മൾ ഹാളിലേക്കു നടന്നു... ചെക്കനേയും കൂട്ടരെയും കണ്ടതും മ്മക്ക് അവ്ടെ നിന്ന് ഡിസ്കോ ഡാൻസ് കളിക്കാനാണ് തോന്നിയത് 😂😂🤣..... സന്തോഷം കൊണ്ടെനിക്ക് നിക്കാൻ വയ്യേ എന്ന് പറഞ്ഞ പോലെയായി.... ന്റെ അജുക്ക..... ന്റെ മുത്ത്, 😘.... റിനു വന്നിട്ടില്ല.... " ആന്റി എനിക്ക് അജുക്കയോട് ഒന്ന് സംസാരിക്കണം... " എന്ന് മ്മൾ പറഞ്ഞതും എല്ലാരും കൂടി മ്മളെ നോക്കി വെറുപ്പിക്കാൻ തുടങ്ങി... മ്മൾ ഓര്ക്ക് ഒരു ഇളി പാസാക്കി 😁😁... " എല്ലായ്പോഴും ചെക്കന് പെണ്ണിനോടാണ് സംസാരിക്കാൻ ണ്ടാകാ... ന്റെ മോൾടെ കാര്യം നേരെ തിരിച്ച്... ന്റെ വിധി.. അല്ലാണ്ടെന്തുപറയാൻ ".... മ്മൾ എല്ലാരേയും നോക്കി ഒരു വളിച്ച ചിരിയും ചിരിച് അജുക്കനേയും കൂട്ടി ടെറസിലേക് വിട്ടു... ആൾ ഇപ്പൊ നല്ല ഉഷാറാ.....മ്മളോട് ഒരു ദേഷ്യവൂല്ല.... 💖 അജുക്ക പറയാ ഈ കല്യാണം well planed ആണെന്ന്... അജുക്കയും ഞാനും തമ്മിലുള്ള കല്യാണം രണ്ട് മൂന്ന് വർഷം മുന്നെ പറഞ്ഞുവെച്ചതാണെന്ന്.. അങ്കിൾ നിർബന്ധിച്ചിട്ടാണത്ത്രെ മ്മളെ നാട്ടിലെ കോളേജിൽ ചേർത്തത്... പക്ഷെ അജുക്ക ഈയടുത്താണത്രെ അറിഞ്ഞത്... മ്മൾ ഒരു പൊട്ടത്തി.... ഒന്നും അറിയാതെ... ശേ.. ചിന്തിക്കാൻ കൂടി വയ്യ... എല്ലാം കൂടി കേട്ട് ആകെ ചമ്മി നാറി നിക്കുമ്പഴാണ് അജുക്കന്റെ അറ്റാക്... അജുക്ക മ്മളെ വലിച്ച് ആ നെഞ്ചോട് ചേർത്തു... ഒരു സ്വകാര്യമെന്നോണം മ്മടെ കാതിൽ മൊഴിഞ്ഞു... " അന്ന് എന്നെ തല്ലിയതിന് ഞാൻ പകരം വീട്ടാൻ പൂവാ.... " അത് കേട്ടതും മ്മക്ക് പേടിയും നാണവും ഒരുമിച്ച് വന്നു 💞........ THE END....... 🌟🌟🌟🌟🌟🌟🌟🌟🌟🌟🌟 hello ചെങ്ങായ്മാരെ.... ഈ സ്റ്റോറി ഇഷ്ട്ടായോ.... ങ്ങളെ സപ്പോർട്ടാണ് മ്മടെ ധൈര്യം.... ങ്ങൾ കൂടെ ണ്ടെങ്കിലേ മ്മക്ക് ഒരു തൊരണ്ടാകൂ.... ഇഷ്ട്ടായാൽ ലൈക്‌ ചെയ്യണെ.... ങ്ങള്ടെ അപിപ്രായം മ്മളോട് പറയാൻ മറക്കരുത്.... byee.... 😘😘😘
56.5k കണ്ടവര്‍
8 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post