ശരത്തേട്ടാ ഒരു കീറത്തുണി എടുത്തോണ്ടു വായോ”.. ധന്യേടെ നീട്ടിയുള്ള വിളി കേട്ടാണ് താൻ വായിച്ചു കൊണ്ടിരുന്ന പത്രവും മടക്കി വച്ച് അകത്തേക്ക് നടന്നത് … അമ്മയും ശാരൂം അകത്തുണ്ട് … എന്നിട്ടെന്തിനാണാവോ ഇവളിപ്പൊ തന്നെ വിളിക്കുന്നത് ?? അയാളോർത്തു.. “എന്താടീ .. പന്ത്രണ്ടാം മണിയ്ക്ക് വിളിച്ചു കൂവണേ”?? “എട്ടാ … ദേ ഈ കിളിമീൻ വെട്ടുമ്പൊ കറിക്കത്തീടെ വക്ക് കൊണ്ട് എന്റെ കൈ മുറിഞ്ഞ്” .. ചൂണ്ടുവിരലിൽ നിന്നും രക്തം കിനിയുന്നുണ്ട്.. “നോക്കീം കണ്ടു മൊക്കെ വെട്ടണം… അല്ലേൽ ഇങ്ങനാ” .. “ഞാൻ ശ്രദ്ധിച്ചാ വെട്ടിയേ”.. അവൾ ന്യായീകരിക്കാൻ ശ്രമിച്ചു.. “ആ സാരമില്ല പോട്ടെ ഇങ്ങോട്ട് നീട്ട്” .. “തൊടീല് തേങ്ങയിടാൻ ആള് വന്നു .. അപ്പൊ അമ്മേം ശാരൂം അങ്ങോട്ട് പോയി” .. “അവരുണ്ടാർന്നേൽ ഏട്ടനെ ബുദ്ധിമുട്ടിക്കില്ലായിരുന്നു” “ഉം” “പിന്നേ … ഒരു കാര്യം ചോദിച്ചാ സമ്മതിക്കുവോ”?? “ആം.. ആദ്യം ചോദിക്ക് എന്നിട്ട് പറയാം”.. താൻ ഗൗരവം ഭാവിച്ചു .. “നാളെ നമ്മടെ കൃഷ്ണന്റമ്പലത്തീ വച്ച് എന്റെ കൂടെ ട്യൂട്ടോറിയലില് പഠിച്ച സ്നേഹേടെ കല്യാണമാ” .. “ഏട്ടനെ കൂട്ടിച്ചെല്ലാംന്ന് ഞാനവൾക്ക് വാക്ക് കൊടുത്തിട്ട്ണ്ട്”.. “നടക്കുമെന്ന് തോന്നുന്നില്ല”…”കാരണം നാളെ കൂപ്പിലൊരു തടിനോക്കാൻ കോളനീലെ അജിയ്ക്കൊപ്പം പോകാമെന്ന് ഏറ്റിറ്റുണ്ട്… അതോണ്ട് നീ തന്നെ പൊയ്ക്കോ” “ആണോ .. ഓ എന്നാ സാരംല്യ”.. അതു പറയുമ്പോൾ അവളുടെ മുഖത്ത് ഉരുണ്ടുകൂടിയ കാർമേഘം തനിയ്ക്കു കാണാമായിരുന്നു.. ********** *********** ******** പിറ്റേന്ന് രാവിലെ… കുളിച്ച് തലതുവർത്തി ഇറങ്ങി ജനാലയ്ക്കരികിലത്തെ കണ്ണാടിയിൽ നോക്കി മുടി ചീകുന്നതിനിടയിൽ കണ്ടു ..ധന്യ അപ്പുറത്ത് മുറ്റമടിച്ചുവാരുന്നത് … തന്നെ കണ്ടിട്ടും കാണാത്ത ഭാവത്തിലാണ് പുള്ളി …മുഖം കടന്നല് കുത്തി വീർത്തതു പോലെ !! “ശ്ശ്” .. “എന്താ”? “നിന്റെ മുഖത്തിനെന്താ ഒരു വാട്ടം”?? “ഓ ഏട്ടന്റെ തോന്നലാ” ?? അവൾ വീണ്ടും മുറ്റമടി തുടർന്നു .. “ഡീ” .. “എന്തുവാ ഏട്ടാ” ?? അവൾ നീരസത്തോടെ തലയുയർത്തി.. “ഇങ്ങു ജനലിനരികിലേക്ക് വാ” “ആം… വന്നു ഇനി പറ” “കല്യാണത്തിനു പോണില്ലേ” ?? “ഇല്ല .. എനിക്കെങ്ങും വയ്യ ഒറ്റയ്ക്ക് പോവാൻ” “അതിനൊറ്റയ്ക്കാന്ന് ആരു പറഞ്ഞു” ?? “നമ്മളൊരുമിച്ചല്ലേ പോവുന്നേ” . “സത്യം” ????.. അവളുടെ മുഖം വിടർന്നു . “എന്റെ മന്ദബുദ്ധി ഭാര്യയാണേ സത്യം” “ദേ ഞാനിപ്പൊ എത്തീട്ടോ” … അവൾ ചൂലും കളഞ്ഞേച്ച് ഓടി മുറിയ്ക്കകത്തു കയറി എനിക്കു മുന്നിലെത്തി.. “ഏട്ടാ” .. “എന്താടീ”??? “ഒന്നു കണ്ണടച്ചേ” .. “ആ അടച്ചു” “ചക്കരയുമ്മ” … തുറന്നു കിടന്ന വാതിൽ പോലും കാര്യമാക്കാതെ .. പെട്ടെന്നായിരുന്നു അവൾ തന്നെ കെട്ടിപ്പിടിച്ചു കവിളിൽ ചുംബിച്ചത്…!!!!! “ഞാൻ ദേ ..ഇപ്പൊ കുളിച്ചൊരുങ്ങി വരാംട്ടോ” .. പറഞ്ഞിട്ട് തിരിഞ്ഞു നടക്കുമ്പൊൾ പെണ്ണിന്റെ മുഖം സന്തോഷം കൊണ്ട് ചുവന്നു തുടുത്തിരുന്നു.. അല്ലെങ്കിലും നാട്ടുമ്പുറത്തു വളർന്ന പെണ്ണുങ്ങൾക്ക് .. ഷോപ്പിംഗ് മാളിലെ സിനിമയും .. ബർഗറും പിസ്സേം ബൈക്കിലെ കറക്കോം ഒന്നുമല്ല സന്തോഷം എന്നു പറയുന്നത് … ഇതുപോലെയുള്ള പ്രതീക്ഷിയ്ക്കാത്ത ചില കുഞ്ഞു സർപ്രൈസുകളാണ് … അത് നിങ്ങൾക്ക് കൊടുക്കുവാൻ സാധിച്ചാൽ മതി … അവൾ നിങ്ങളെ ജീവനിലധികം സ്നേഹിക്കുവാൻ ❤️❤️❤️😍 #📔 കഥ #💑 സ്നേഹം
24.8k കണ്ടവര്‍
10 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post