വീണ്ടുമൊരു പ്രണയകാലത്ത്..... ഭാഗം :-62 ഏട്ടനായിട്ട് ഒരു പ്രശ്നവും ഉണ്ടാക്കരുത്.... സംഭവം അതായത് കൊണ്ടല്ലേ ഞാൻ ഇത്രയും നിർബന്ധിച്ചത്..... വീണിടം വിദ്യയാക്കി പൊടിപ്പും തൊങ്ങലും ചേർത്ത് സംഭവം കളറാക്കി.... അഖിലേട്ടൻ പെങ്ങൾക്ക് വന്ന ദുർവിധി ആലോചിച്ചു നിൽപ്പുണ്ടായിരുന്നു... ഓം ശാന്തി ഓശാനയിലേ"കെട്ടി ഒരു കൊച്ചുണ്ടാകേണ്ട പ്രായമായി....എന്നിട്ടും കുഞ്ഞാണ് പോലും ".....🙄🙄ആ ഡയലോഗ് ആണ് ഓർമ വന്നത്.. അഖിലേട്ടൻ ടെൻഷൻ കൊണ്ട് ഉലാത്തുന്നത് കണ്ടു.... ഇത്തിരി കൂടി പോയോ? സംശയം ഇല്ലാതില്ല..... പിറ്റേന്ന് അഖിലയോട് കാര്യം പറഞ്ഞപ്പോൾ അവൾ ഒറ്റ പിടിയായിരുന്നു കഴുത്തിൽ.... "എടീ പിടി വിട് പിടി വിട്..... എന്റെ ഫസ്റ്റ് നൈറ്റ്‌ ഇത് വരെ കഴിഞ്ഞിട്ടില്ല " "എടീ ഞാൻ ഏട്ടന്റെ മുഖത്ത് എങ്ങനെ നോക്കും? "കണ്ണുകൊണ്ട്... !!!സില്ലി മാറ്റർ.... പ്ഫ പുല്ലേ... എല്ലാം ഒപ്പിച്ചു വെച്ചിട്ട് നിന്ന് ചളി പറയുന്നോ..... ഇതിലും ഭേദം എനിക്ക് ക്യാൻസർ ആണെന്ന് പറഞ്ഞു മാനുഷിക പരിഗണന വെച്ചെങ്കിലും സമ്മതിപ്പിച്ചു കൂടായിരുന്നോ.... !!! "ചിൽ അഖിലാ ചിൽ... ഇപ്പോൾ എന്താ പ്രശ്നം... നിന്റെ ഗർഭം..... " "എന്റെ ദൈവമേ... ഗർഭമോ.... ഇവൾക്കോ !!എപ്പോ?? ഇന്ദ്ര ചേച്ചി നെഞ്ചത്ത് കൈ വെച്ച് കൊണ്ട് നിലവിളിച്ചു.... അവസാനം നടന്നത് പറഞ്ഞപ്പോൾ ആണ് പാവം ശ്വാസം നേരെ വിട്ടത്.... "അല്ല കല്ലൂ.... അഖിൽ ഈ ജന്മത്തിൽ ഇവളെ കൈ പിടിച്ചു കൊടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല.... അപ്പോഴും പറയും ഇവൾ കുഞ്ഞാന്ന്.... നിന്റെ കാര്യത്തിലും ഈ പരിഗണന ഉണ്ടോ? "നിലാവത്ത് അഴിച്ചു വിട്ട കോഴിയെ പോലാ സാർ.. അതൊന്നും അവിടെ നിന്ന് കിട്ടില്ല... പിന്നെ അഖിലേ ഇപ്പോൾ നീ സഹിക്ക്.. കല്യാണം കഴിഞ്ഞു ഈ കള്ളം സത്യമാക്കിയേക്ക്... പ്രോബ്ലം സോൾവ്ട്... " "അങ്ങനെയൊക്കെ സോൾവ് ആകുമോ... കുഞ്ഞേട്ടൻ അറിഞ്ഞാൽ വൻ സ്ഫോടനം നടക്കും.... കല്യാണം മുടങ്ങുമോന്നാ എന്റെ പേടി " "അഖിൽ അറിയാതെ നീ പിടിച്ചു നിൽക്ക്...അവനെ ബോധിപ്പിക്കാൻ നീ വേണേൽ ശർദ്ധിക്കുകയോ പുളി മാങ്ങ തിന്നുകയോ ചെയ്തോ? "ആർക്കാ മാങ്ങ വേണ്ടത്... ആരാ ചര്ധിച്ചത്.... യുറേക്കാ... ഞാൻ അച്ഛനാകാൻ പോകുന്നു.... എന്റെ ഇന്ദ്രേ.... " ഛർദി, മാങ്ങ.... എങ്ങു നിന്നോ വന്ന വല്യേട്ടൻ ചേച്ചിയെ എടുത്തു കറക്കാൻ തുടങ്ങി.... "വിട് മനുഷ്യാ.... എനിക്ക് ഗര്ഭമൊന്നുമില്ല.... " "പിന്നേ ആർക്കാ? കല്ലൂ നീ ! ഞാനോ.... ഞാൻ അല്ലാ... എന്റെ ഗർഭം ഇങ്ങനെ അല്ലാ.... (ആത്മ ) "എടാ അഖിലേ.... ഓടി വാടാ... നീ ടെസ്റ്റ്‌ പാസ്സ് ആയി.... വാടാ.... " വല്യേട്ടൻ ഒരു ഗ്യാപ് തരാതെ വിളിച്ചു കൂകി... റൂമിൽ നിന്ന് അഖിലേട്ടൻ ഓടി വന്നു..... എന്താ? ആരാ പാസ്സ് ആയത്? "എന്റെ പൊന്നോ... എന്തൊരു എളിമ.... so fast yah.... proud of u അനിയൻ കുട്ടാ proud of u.... " ഇങ്ങേരിത് കുളമാക്കുമെന്നാ തോന്നുന്നത്!! ഇന്ദ്രേച്ചി പതിയെ പറഞ്ഞിട്ട് എന്നെ നോക്കി.. "എന്തിനാ ഏട്ടാ? കാര്യം പറ..... " "നിന്റെ ഭാര്യ ഗർഭിണിയാടാ.... " ഇതൊക്കെ എപ്പോ എന്നുള്ള ഭാവത്തിൽ അഖിലേട്ടൻ നോക്കുന്നു... വീട്ടിൽ വേറെ ആരും ഇല്ലാത്തതു ആരുടെയോ ഭാഗ്യം..... "എന്നാലും നീ ലോഞ്ചു ചെയ്യുമെന്ന് പറഞ്ഞപ്പോൾ പണിപ്പുരയിൽ ആണെന്ന് ഞാൻ അറിഞ്ഞില്ലെടാ "ഇതൊക്കെ എങ്ങനെ സാധിക്കുന്നു? Anyway congrats... " *ഡാ അഖിലേ ചിലവ് വേണം? ചുളുവിൽ ഒപ്പിച്ചതല്ലേ!!!!! *ഒന്ന് പോയെ ഏട്ടാ... മനുഷ്യൻ മര്യാദക്ക് ഒന്ന് നേരെ നോക്കിയിട്ട് പോലുമില്ല.. പിന്നാ ഗർഭം !!!! "അപ്പോൾ അതല്ലേ? "അല്ലാന്ന്..... "അപ്പോൾ എന്നും രാത്രി നീ അവിടെ എന്തായിരുന്നു ഏണിയും പാമ്പും കളിയ്ക്കുവാരുന്നോ? "ആഹ് അതെ.... തൊണ്ണൂറ്റി ഒൻപതിൽ എത്തുമ്പോൾ പാമ്പ് വിഴുങ്ങും... അപ്പോൾ വീണ്ടും ഒന്നിൽ വന്നു നിൽക്കും... " "എടാ അതിനൊക്കെ ഒരു കഴിവ് വേണം.... കട്ട എടുത്തു ചുമ്മാ കുലുക്കിയാൽ പോരാ ദൈവത്തിനെ കൂടി വിളിക്കണം... ഇന്ന് രാത്രി നീ ദൈവത്തിനെ വിചാരിച്ചു ഒന്ന് കൂടെ കട്ട ഇട്ടു നോക്ക്.... തൊണ്ണൂറ്റി നാലെത്തുമ്പോൾ ഒരാറ് കിട്ടിയാൽ നീ വീട്ടിൽ എത്തില്ലേ... " "ചുമ്മാതല്ല അച്ഛൻ പറയുന്നത്... തളം വെയ്ക്കണമെന്ന്.... !! "നീവല്ലതും പറഞ്ഞായിരുന്നോ? 'വല്ലാത്ത തലയാന്ന് പറഞ്ഞതാ..... Thank u thank u thank u.... അപ്പോൾ ഇവിടെ ആർക്കും ഗർഭം ഇല്ലാത്ത സ്ഥിതിക്ക് സഭ പിരിച്ചു വിട്ടിരിക്കുന്നു. മ്മ്... എല്ലാവരും പൊയ്ക്കോ..... ഞങ്ങൾ മൂന്നു പേരും അടുക്കളയിലേക്ക് പോയി.... ഫുഡ്‌ ഉണ്ടാക്കി കൊണ്ട് നിന്നപ്പോൾ അമ്മയും അച്ഛനും തിരിച്ചു വന്നു... മുഹൂർത്തം കുറിച്ചു കിട്ടി.... ഒരു മാസത്തിനു ശേഷം..... അങ്ങനെ അഖിലയുടെ മാവും പൂത്തു.... അടുക്കളയിൽ പച്ചക്കറി കട്ട്‌ ചെയ്തു കൊണ്ട് നിന്നപ്പോൾ ആണ് പുറകിൽ നിന്നും വിളി കേട്ടത്... "ഗര്ഭിണിയ്ക്ക് റസ്റ്റ്‌ ഒന്നും വേണ്ടെന്ന്? കനപ്പിച്ചൊന്ന് നോക്കിയപ്പോൾ ആള് സ്ഥലം വിട്ടു..... "എന്നാലും എന്റെ ദൈവമേ.... നീ എന്നെ അച്ഛനാകാൻ വീണ്ടും വീണ്ടും മോഹിപ്പിക്കുവാണല്ലോ !!!നിനക്ക് എന്റെ കാര്യത്തിൽ ഉള്ള ഉത്സാഹം പോലും എന്റെ ഭാര്യയ്ക്ക് ഇല്ലാ..... രാത്രി കിടക്കാൻ പോയപ്പോഴും മേലേക്ക് നോക്കി നിൽപ്പാണ്.... ഒന്നും മിണ്ടാതെ കണ്ണുമടച്ചു കിടന്നു..... എന്തെങ്കിലും ആശ്വസിപ്പിക്കാൻ പോയാൽ ഒട്ടകത്തിന് ഇടം കൊടുത്ത അവസ്ഥയിലാകും... പിന്നെ അങ്ങോട്ട് ഒരു ഓട്ടപാച്ചിൽ തന്നെ ആയിരുന്നു.... വിവാഹം ക്ഷണിക്കണം.... വിവാഹത്തിനുള്ള ഡ്രെസ്സും ആഭരണവും എടുക്കണം.... അങ്ങനെ പിടിപ്പത് പണികൾ... അഖിലേട്ടൻ മാത്രം ഒന്നിലും ചേരാതെ വിട്ടു നിന്നു.. സംസാരിച്ചേ പറ്റു... കോളേജ് തുറന്നു... ഒരു ദിവസം ക്ലാസ്സിന് പോയിട്ട് തിരിച്ചു വന്നപ്പോൾ ആള് റൂമിൽ എന്തോ ആലോചനയിൽ ആയിരുന്നു... വന്നത് പോലും അറിഞ്ഞിട്ടില്ല....ഒരു തമാശ തോന്നി 'ഠോ ' ഞെട്ടിക്കാൻ വേണ്ടി ചെയ്തതാ... ഒരു നോട്ടം ആയിരുന്നു.. ഇപ്പോൾ ഞാൻ ഞെട്ടിയേനെ.... "അഖിലയ്ക്ക് ഇതെത്രയാ മാസം? ഓഹ്.. ഗോഡ്.... അതിപ്പോ ഒന്ന്...കഴിഞ്ഞു.... "അവളെ ഡോക്ടർനെ കാണിക്കണ്ടേ? കല്യാണം കഴിഞ്ഞിട്ട് അവർ ഒരുമിച്ചു പോയി കണ്ടോളും.... ഏട്ടൻ അതൊക്കെ വിട്ടേ... ഇനി ഒരാഴ്ച കൂടിയല്ലേ ഉള്ളു... എൻജോയ്... മുഖമടച്ചുള്ള അടി കവിളത്തു വീണു.... എണ്ണിയ നക്ഷത്രങ്ങൾ വീണ്ടും വീണ്ടും തെളിഞ്ഞു വന്നു മുന്നിൽ.... 1 2 4 6ഛെ.... 1 2 3 4 5...... "ഇതെന്തിനാണെന്ന് മനസ്സിലായോ?നിന്നെ കൂടെപ്പിറപ്പായി കണ്ടു കൂടെ നടക്കുന്നവളെ ഇല്ലാത്തത് പറഞ്ഞു ചതിക്കുന്നതിനു... അവളുടെ ഒലക്കമ്മലെ ഗർഭം..... നീയാരാന്നാടീ നിന്റെ വിചാരം? ഞാൻ കല്ലു.. k a ലു... അല്ലേ (ആത്മ ) അവളെ പറ്റി ഇല്ലാത്തതു പറയുമ്പോൾ ഒരു കൂസലും ഇല്ലായിരുന്നല്ലോ... വല്ലാത്ത തൊലിക്കട്ടി തന്നെ...നിന്റെ പല അടവുകളും പക്വത ഇല്ലാന്ന് ഞാൻ ക്ഷെമിച്ചു.. പക്ഷെ ഇത്... ഞാൻ ക്ഷെമിക്കുമെന്ന് മനസ്സിൽ പോലും വിചാരിക്കണ്ട നിരഞ്ജന നീ .. " "അത് പിന്നേ നിങ്ങൾ സമ്മതിക്കാത്തത് കൊണ്ടല്ലേ അങ്ങനൊക്കെ പറഞ്ഞത്.... ഈ വീട്ടിൽ വേറെ ആർക്കും ഇല്ലാത്ത പ്രശ്നമാണല്ലോ നിങ്ങൾക്ക് 😡😡😡 ദേഷ്യം വന്നു.. അല്ല പിന്നേ... "ഇത്രയും ചെയ്ത് വെച്ചിട്ട് അതിനെ ന്യായീകരിക്കാൻ നിനക്കെ പറ്റു.... അതെങ്ങനെ മക്കളെ വളർത്തുമ്പോൾ നേരെ വളർത്തണം... അല്ലെങ്കിൽ ഇങ്ങനൊക്കെ ഇരിക്കും.... " "വേണ്ടാ... നിർത്തിക്കോ... എന്നെ പറയുമ്പോൾ ഞാൻ മാത്രം മതി..അതിൽ എന്റെ വീട്ടുകാരെ വലിച്ചിഴയ്ക്കരുത്... നിങ്ങൾ...... Shut up.... ചെയ്യാനുള്ളതൊക്കെ ചെയ്തില്ലേ.... നീ പിടിച്ചിടം ജയിക്കണം.... നിനക്ക് ജയിക്കണം... അതിനിടയിൽ നിനക്കൊന്നും അറിയണ്ട.. നാളെ നിനക്ക് ജയിക്കാൻ വേണ്ടി എന്നെ കൊല്ലേണ്ടി വന്നാൽ എന്നെ കൊല്ലുമോ? "ഏട്ടനെന്തിനാ എഴുതാപ്പുറം വായിക്കുന്നത്? ഒരു ഭാര്യ എന്താണെന്നുള്ള ബോധം എനിക്കുണ്ട്... " "ഓഹ് റിയലി... ഭാര്യ..... നീ.... ഞാൻ അതോർത്തില്ല... അത് പോലും നീ ചതിച്ചു നേടിയതല്ലേ... എന്നെ നാണം കെടുത്തി..... ചുളുവിൽ ഒരു ഡോക്ടർനെ ഭർത്താവായിട്ട് കിട്ടിയാൽ കയ്ക്കുമോ... അല്ലെ....എന്റെ വീട്ടുകാരെ പോലും നീ നിന്റെ വശത്താക്കി നിന്റെ കള്ള കണ്ണീർ കാണിച്ചു കൊണ്ട്.... കുടുംബ പാരമ്പര്യം ആയിരിക്കും കൂടെ നിൽക്കുന്നവരെ ചതിയ്ക്കുക എന്നത്... യൂ നോ വൺ തിങ് ഇപ്പോൾ എനിക്ക് തോന്നിപ്പോകുവാ നീ വേണ്ടി വന്നാൽ മറ്റാർക്കെങ്കിലും വേണ്ടി എന്നെയും ചതിക്കുമെന്ന്..... ഇത്തിരി അയ്യോ പാവം തോന്നി കഷ്ടപ്പെട്ട് നിന്നോടുള്ള ഇഷ്ടം ഉണ്ടാക്കി എടുത്തപ്പോൾ....... "എന്താ പറഞ്ഞത്.... സഹതാപം കൊണ്ട്..... എന്നോട് ഇഷ്ടം..... ഛെ..... മതി..... ഇനി ഒരിഞ്ചു പോലും നിങ്ങൾ എന്നെ ഇഷ്ടപ്പെടരുത്... എനിക്ക് വേണ്ടാ അങ്ങനെയുള്ള ഇഷ്ടങ്ങളൊന്നും... നിങ്ങൾ പറഞ്ഞല്ലോ ചതിച്ചു നേടിയതാ നിങ്ങളെയെന്ന്‌... അതെ ചതിച്ചതാ... ഞാൻ തന്നെ... തന്നെ കെട്ടാൻ വേണ്ടി തന്നെയാ... സത്യം അറിഞ്ഞ സ്ഥിതിക്ക് ഇനി എന്നെ സ്നേഹിക്കരുത്..... എന്നിലേക്ക് നിങ്ങൾ സഹതാപം കാണിക്കരുത്..... അതീ കഴുത്തിൽ കിടക്കുന്നതിനെ അപമാനിച്ചതിന് തുല്യമായിപോകും.... വെറുപ്പ് തോന്നിപ്പോകുവാ എനിക്ക് നിങ്ങളോട്.... വെറും വെറുപ്പ്. ...... "വെറുപ്പാണെങ്കിൽ എന്തിനാ ഇവിടെ കടിച്ചു തൂങ്ങുന്നത്... ഇറങ്ങി പൊയ്ക്കൂടേ....മനുഷ്യന്റെ സ്വസ്ഥത കളയാനായിട്ട്.... " "പൊയ്ക്കോളാം ഞാൻ... ഇനി ഇവിടെ ഉണ്ടാകില്ല... അഖിലയുടെ കല്യാണം വരെ ഞാൻ ഉണ്ടാകും.. അത് കഴിഞ്ഞു ഞാൻ പോകും... എന്നന്നേക്കുമായി..... " റൂമിൽ നിന്നിറങ്ങി ആരും കാണാതെ ഒരിടത്തു പോയി നിന്ന് കരഞ്ഞു.... എന്നാലും പ്രണയകഥയിലെ അഞ്ജലിയെ സ്നേഹിക്കുന്ന കാർമേട്ടനെ പോലെ ഗായത്രിയിലെ ഗായത്രിയെ സ്നേഹിക്കുന്ന സഞ്ജുവിനെ പോലെ ഒരു കെട്ട്യോൻ അതായിരുന്നു എന്റെ സ്വപ്നം... ഇതിപ്പോ അങ്ങേർക്ക് സ്നേഹം വരുന്നത് പോലും പാവം തോന്നിയാ.... എല്ലാം പോയി..... ആരും അറിയണ്ട... കല്യാണത്തിനായി മനസ്സ് കൊണ്ട് തയ്യാറെടുത്തിരിക്കുന്നവർ ഇതൊന്നും അറിയണ്ട..... മുഖത്തൊരു ചിരിയും അണിഞ്ഞു അവർക്കൊപ്പം ഇങ്ങനെ ചിരിച്ചു നടന്നു....ദുഃഖ സീരിയലിലെ നായികമാരെ പോലെ... ഇടയ്ക്ക് കണ്ണു നിറയാതിരിക്കാൻ പെടാ പാട് ആയിരുന്നു.... സീരിയസ് മോടൊന്നും പറ്റുന്നില്ല... അല്ലെങ്കിലും ആ അഖിലൂട്ടന് ഒരെല്ല് കൂടുതലാണ്.... എന്നെങ്കിലും വരും എന്റടുത്തു തന്നെ... അന്ന് ബാക്കി... എന്നാലും തെണ്ടി എന്തടിയാ അടിച്ചേ.... രാത്രി അഖിലയുടെ കൂടെ കിടന്നു... അവൾ പടിയിറങ്ങുമ്പോൾ ഞാനും ഇറങ്ങും.എല്ലാം പ്ലാൻഡ് ആണ്... പിറ്റേന്ന് ആദിയേട്ടൻ വീട്ടിലേക്ക് വന്നു.....അഖിലേട്ടന്റെ ഒപ്പം... അഖിലയെ കാണാൻ ആയിട്ട്.... അച്ഛനും അമ്മയും വിവാഹം ക്ഷണിക്കാൻ പോയിരിക്കുന്നു.. "നിനക്ക് ഞാൻ എപ്പോഴാ ഗർഭം ഉണ്ടാക്കിയത്? എനിക്കറിയണം.... അഖില ഒന്നും മിണ്ടാതെ തല കുനിഞ്ഞു നിന്നു... വല്യേട്ടനും ഇന്ദ്രേച്ചിയും ആദിയേട്ടനോട് എന്തൊക്കെയോ പറയ്യുന്നുണ്ട്...ഇതെല്ലാം കണ്ടിട്ടും അവളുടെ കുഞ്ഞു ഏട്ടന് മാത്രം ഒരു കുലുക്കവും ഇല്ലാ . ഇനിയും ഞാൻ മിണ്ടാതെ ഇരുന്നാൽ.... അവൾ ഒരുപാട് കരയേണ്ടി വരും..... "ആദിയേട്ടാ.... സോറി.... ഞാനാ അത് പറഞ്ഞത്.... അതും ഒരാളോട് മാത്രം... ഇവിടെ വേറെ ആർക്കും അറിയില്ല ഒന്നും... കല്യാണത്തിന് സമ്മതിക്കാൻ വേണ്ടി പറയേണ്ടി വന്നു... " "അതിനും വേണ്ടി ഇവിടെ എന്ത് തല പോകുന്ന സംഭവമാ നടന്നത്? ഇത്ര പെട്ടന്ന് ഒരു കല്യാണം നടത്താൻ.. "ഒന്നും നടന്നില്ലേ.... ഇല്ലെങ്കിൽ അവളുടെ കൈ പിടിച്ചു നോക്കി നോക്ക്... ആദിയേട്ടൻ ഓരോ പ്രാവശ്യം പിണങ്ങുമ്പോഴും അവൾ അവൾക്ക് സ്വയം വേദന കൊടുത്തോണ്ടിരിക്കുവാണ്.... ഏതെങ്കിലും ഒരു നിമിഷത്തിൽ എല്ലാം അവസാനിപ്പിക്കാൻ അവൾക്ക് തോന്നിയാൽ... ഇതിനെല്ലാം കാരണം ആദിയേട്ടൻ ആണ്.... നിങ്ങൾ അവളെ സമാധാനിപ്പിക്കുന്നതിന് പകരം കൂടുതൽ വഴക്ക് പറഞ്ഞു അവളിൽ നിന്ന് കൂടുതൽ അകന്നു.. അങ്ങനെയൊന്നുമില്ല എന്ന് പറയുന്നതിന് പകരം നിനക്ക് എന്നെ സംശയം ആണെങ്കിൽ കളഞ്ഞിട്ട് പോടീ എന്ന് പറഞ്ഞു...അവൾ ഇഷ്ടം പിടിച്ചു വാങ്ങിയത് കൊണ്ടാകും അല്ലെ എന്ന് സ്വയം ഇരുന്ന് കരയുന്നത് ഞാൻ നോക്കി നിൽക്കണമായിരുന്നോ . ആദ്യം എനിക്കും ഇതൊരു തമാശ ആയിരുന്നു... പക്ഷെ ഇവളുടെ കയ്യിൽ ബ്ലൈഡ് വെച്ചുള്ള വരകൾ കണ്ടപ്പോൾ പിന്നേ മിണ്ടാതിരിക്കാൻ തോന്നിയില്ല.. കൂടെപ്പിറപ്പായിട്ട് തന്നെയാ ഇത് വരെ കണ്ടത്... ഒരു താലി മാത്രം മതി എന്ന് അവൾ പറഞ്ഞപ്പോൾ അത് നേടിക്കൊടുക്കാൻ ഞങ്ങൾ കൂട്ട് നിന്നു...തെറ്റാണെങ്കിൽ അത് എന്റെ മാത്രം തെറ്റാണ്.. അവളെ ഒന്നും പറയണ്ട അവൾ ഇതൊന്നും അറിഞ്ഞിട്ടില്ല.... ഞാനും ഇന്ദ്രയും കല്ലുവും ചേർന്നാ ഇത് വരെ എത്തിച്ചത്.... അതിലൊരു തെറ്റും ഞങ്ങൾ കാണുന്നില്ല... ഒരു ജീവൻ പോകുന്നതിനേക്കാൾ എത്രയോ നല്ലതാ ഒരു വിവാഹം.... വല്യേട്ടൻ അത് പറഞ്ഞപ്പോൾ അഖിലേട്ടൻ എന്നെ നോക്കി.. ഞാൻ സീലിങ്ങിലേക്കും.. "വേണ്ട കല്ലൂ .. എനിക്ക് വേണ്ടി നീ ഇത്രയൊക്കെ ചെയ്തില്ലേ... അതിന് തന്നെ എനിക്ക് അറിയില്ല നിന്നോട് എങ്ങനെ നന്ദി പറയണമെന്ന്.. പിന്നെ ആദിയേട്ടൻ ഇപ്പോ പഴയത് പോലൊന്നുമല്ല... ഇഷ്ടം ഞാൻ പിടിച്ചു വാങ്ങിയതാണ് .... ആദിയേട്ടന് ശെരിക്കും എന്നെ ഇഷ്ടം ആയിട്ടാണോ ഇതിന് വേണ്ടി ഇറങ്ങി തിരിച്ചത്? അതോ സഹതാപം തോന്നിയിട്ടാണോ? പലപ്പോഴും അവഗണന കാണുമ്പോൾ തോന്നിപ്പോകുവാ.......😰😰😭😭 ആദിയേട്ടൻ അഖിലയെ നെഞ്ചോട് ചേർക്കുമ്പോൾ ഞങ്ങൾ മൂക സാക്ഷികളായി... അവരെ ഒറ്റയ്ക്കിവിട്ടിട്ട് ഞാൻ റൂമിലേക്ക് പോയി ബാഗ് എടുത്തു ഡ്രസ്സ്‌ ഒക്കെ അടുക്കി വെച്ചു..... ഈശ്വരാ അങ്ങേര് കൈ പിടിച്ചു നോക്കുമ്പോൾ വളയിട്ടു കൈ മുറിഞ്ഞതാണെന്ന് മാത്രം തോന്നിക്കല്ലേ.. ആമെൻ.....രണ്ടു പോറൽ മാത്രേ ആകെയുള്ളു.. 😁😁😁വേറെ വഴിയില്ല... പ്രാർത്ഥിക്കാം... അതല്ലേ പറ്റു... പുറകെ നിന്ന് രണ്ടു കൈകൾ ആവരണം ചെയ്യുന്നത് ഞാൻ അറിഞ്ഞു... സോറി..... എന്നോട് പറയാമായിരുന്നു.. സഹതാപം കൊണ്ടുള്ള ഇഷ്ടം..... അത് മാത്രം ആയിരുന്നു മനസ്സിൽ മുഴുവനും... കൈകൾ തട്ടി മാറ്റി റൂമിൽ നിന്നുമിറങ്ങി പോയി.... ആദിയേട്ടന്റെയും അഖിലയുടെയും സന്തോഷം കാണുമ്പോൾ അവരുടെ ഒരുമിച്ചുള്ള ജീവിതത്തിന് ഞാനൊരു നിമിത്തം ആയി... അങ്ങനെ വിശ്വസിക്കാനാ ഇപ്പോൾ ഇഷ്ടം.... അല്ലാതെ ഒരു സ്നേഹവുമില്ല... ആർക്കും.. എന്നോട്.... ദിവസങ്ങൾ കടന്നു പോയി... വിവാഹം അടുത്തെത്തി... അഖിലയുടെ സന്തോഷം കണ്ടപ്പോൾ പിന്നേ നമുക്കെന്തു സങ്കടം.... "ടീ.... നിനക്ക് അവിടെ പോയിട്ട് എന്താവശ്യം ഉണ്ടെങ്കിലും... "ഞാൻ വിളിക്കാം വല്യേട്ടാ..... "വിളിക്കുകയെ അരുത്... മര്യാദക്ക് പോണപോക്കിൽ പൊയ്‌ക്കോളണം... " വല്യേട്ടൻ ഫുൾ സെന്റി അടിപ്പിച്ചു ചിരിപ്പിച്ചു ഒരു വഴിയാക്കി.... കണ്ണീരൊക്കെ അവിടെ കഴിഞ്ഞു.... "എന്നാലും എന്റെ വല്യേട്ടാ.. എന്തായിരുന്നു ഡയഗോല്.... ജീവൻ ആണ് വലുത് പോലും... രജനീകാന്ത് പറയുമോ ഇത് പോലെ " "കണ്ണാ നീ പഠിച്ച സ്കൂളില് നാൻ ഹെഡ്മാസ്റ്റർ ടാ... അതൊക്കെ ശെരി... അഖിലേ നിനക്കെന്നും ഞങ്ങളോട് ഈ കാര്യത്തിൽ സ്മരണ ഉണ്ടായിരിക്കണം " "അതെന്നും ഉണ്ടായിരിക്കും ഏട്ടാ... "ആ സ്മരണയുടെ ഭാഗമായി നിങ്ങൾക്ക് ജനിക്കുന്ന പെങ്കൊച്ചിനു ഞങ്ങൾ മൂന്നു പേരുടെ പേരും ചേർത്തൊരു പേരിടണം.. ഇന്ദ്ര, നിഖിൽ, കല്യാണി " "അതേതു പേര്.. ഞങ്ങൾ മൂന്നു പേരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി.. 'ഇഖിലാണി... "എങ്ങനുണ്ട്? വെറൈറ്റി അല്ലേ... !! "അയ്യോ എന്റെ കെട്ട്യോനു പ്രാന്ത് ആയെ !! എന്ന് ഇന്ദ്രേച്ചി... "എന്റെ വല്യേട്ടാ.. ഇങ്ങനൊക്കെ കൊച്ചിന് ആരെങ്കിലും പേരിടാമോ.. കഷ്ടം തന്നെ.. "ഇതെന്റെ ആഗ്രഹമാണ്... എന്റെ മോൾക് ദക്ഷ എന്ന പേരിട്ടത് നിന്റെ ഭർത്താവ് എന്റെ അനിയൻ മഹാനാണ്.... ദക്ഷ മോളെ ദച്ചു എന്ന് വിളിക്കുമ്പോൾ അവന്റെ പഴയ കാമുകിയെ ഓർക്കുമെന്ന് പോലും.. നൊസ്റ്റാൾജിയ ആണ് പോലും... ഇതെങ്കിലും എനിക്ക് പേരിട്ടെ പറ്റു.... ഓഹോ അപ്പോൾ അതാണ്‌ കാര്യം.... കരച്ചിൽ വരുന്നു.... നമ്മളോടൊക്കെ പേരിന് പോലും ഇഷ്ടമല്ല... ഇന്നും തേച്ചു വെടിപ്പാക്കിയവളോട് വൻപ്രേമവും... "നീയെന്തിനാ കരയുന്നത്? ഇതൊന്നും നിനക്ക് അറിയില്ലായിരുന്നോ? "എന്റെ ചേച്ചി ഇതൊന്നും എനിക്ക് അറിയില്ല... ഓരോ ദിവസവും ഞാൻ ഞെട്ടി കൊണ്ടിരിക്കുവാ..... ഇന്നലെ നടന്നത് മുഴുവനും അവരോടു പറഞ്ഞു... "എടീ അവൻ ദേഷ്യം കൊണ്ട് പറഞ്ഞതാകും.. നിന്നോടുള്ള പ്രേമം മൂത്തു അവൻ ഇവിടെ കൂടെ തേരാ പാരാ നടന്നത് ഞങ്ങൾക്ക് മാത്രേ അറിയൂ... പിന്നെ ആ പ്രശ്നം അത് അവന്റെ മനസ്സിൽ ഇപ്പോഴും കിടക്കുവാണെന്ന് ആരും അറിഞ്ഞുമില്ല... ഒന്ന് സംസാരിച്ചാൽ എല്ലാം ശെരിയാകും... "അതൊന്നും വേണ്ട... എനിക്ക് ആരുടേയും സ്നേഹവും വേണ്ട... ഇതും പറഞ്ഞു ആരും അങ്ങോട്ടേക്ക് പോകണ്ട... recommend ചെയ്തു കിട്ടേണ്ടതൊന്നുമല്ല സ്നേഹം.... ഓരോന്നും പറഞ്ഞു ഇരുന്നപ്പോഴാണ് അഖിലൂട്ടൻ ഹോസ്പിറ്റലിൽ പോയിട്ട് തിരികെ വന്നത്... "എന്താ ഏട്ടാ ഇവിടെയൊരു ചർച്ച? "ഓഹ് ഒന്നുമില്ലെടാ... ദക്ഷ മോളുടെ പേര് വന്ന വഴി ഒന്ന് കല്ലുവിനോട് പറഞ്ഞതാ... "ഏട്ടാ........................ "വിളിച്ചിട്ട് കാര്യമൊന്നുമില്ല... ഇടുമ്പോൾ ആലോചിക്കണമായിരുന്നു.. ഇതൊക്കെ കാണേണ്ടി വരുമെന്ന്.. അവൾ അറിഞ്ഞില്ലാന്നുള്ളത് ഇപ്പോഴാ ഞാൻ അറിഞ്ഞത്.... ഞാൻ ഒന്നും മിണ്ടാതെ അവിടുന്ന് എഴുന്നേറ്റു പോയി...... ***************************** *ടാ അഖിലേ നിനക്ക് വിവരമുണ്ടോടാ... സ്വന്തം ഭാര്യയോട് കഷ്ടപ്പെട്ട് ഇഷ്ടം ആയതാണെന്ന് പറയാൻ? "അത് അപ്പോഴത്തെ ദേഷ്യം കൊണ്ട് പറഞ്ഞതാ. സോറി പറഞ്ഞല്ലോ... "അവൾ നിനക്ക് ഡിവോഴ്സ് തരാൻ നിൽക്കുവാ... സോറിയൊന്നും അവിടെ ഏറ്റില്ല... "ഡിവോഴ്സോ.... എന്തിന്.....? അതിനും വേണ്ടി ഒന്നും നടന്നില്ലല്ലോ "പിന്നെ നീ അവളോട്‌ പറഞ്ഞെന്ന് പറഞ്ഞതോ.... നിന്നെ പറ്റിച്ചു കല്യാണം കഴിച്ചതാണെന്ന്... "അത് സത്യമല്ലേ..... കോപ്പാണ്... എടാ പുല്ലേ അവൾ മനസ്സ് കൊണ്ട് അറിയാത്ത കാര്യമാ അത്.. നിന്നോട് കല്യാണം കഴിഞ്ഞ അന്ന് തന്നെ പറഞ്ഞതല്ലേ അവൾ നിരപരാധിയാണെന്ന്.. അവൾ ഒന്നും ചെയ്തിട്ടില്ലാന്ന്... നീ കേട്ടോ എന്നിട്ട്... "അവൾ ആ ആദർശിനോട് പറയുന്നത് ഞാൻ എന്റെ ചെവികൊണ്ട് കേട്ടതാ.... "അവൾക്ക് തലയ്ക്കു വെളിവില്ലാന്നാണോ മോനേ നിന്റെ വിചാരം.... സ്വയം നാണം കെടാൻ ആരെങ്കിലും തുനിഞ്ഞിറങ്ങുമോ.... ചെയ്തതെല്ലാം നീ.. എന്നിട്ടും കുറ്റം അവൾക്കൊ.....നീ വിശ്വസിക്കില്ലാന്ന് അറിയാം.... ഈ ഫോണിൽ ഒരു വീഡിയോ ഉണ്ട്... പ്രതി കുറ്റസമ്മതം നടത്തുന്ന വീഡിയോ... അന്ന് വീട്ടിൽ ഇത് നടന്നപ്പോൾ വെറുതെ ഷൂട്ട്‌ ചെയ്തതാ... എന്തായാലും അതുപകാരപ്പെട്ടു... നീ തന്നെ കണ്ടിട്ട് പറ... അവളുടെ തെറ്റെന്താണെന്ന്... ഫോണിൽ വീഡിയോ പ്ളേ ആയി... ദർശന പറയുന്നതായിരുന്നു അതിൽ.. എല്ലാം കണ്ടു കഴിഞ്ഞിട്ട് വല്യേട്ടനെ നോക്കി... "ചില സമയം കണ്ണ് കൊണ്ട് കാണുന്നതും ചെവി കൊണ്ട് കേൾക്കുന്നത് പോലും കളവായിരിക്കും.. അവൾ നല്ലൊരു കുട്ടിയാ... എന്റെ കൂടെപ്പിറപ്പിനെ പോലെ... അത് കൊണ്ടാ നീയുമായിട്ടുള്ള വിവാഹം ഞാൻ ഇത്രയും പ്ലാനിങ്ങിൽ നടത്തിയത്... അവൾക്ക് നിന്നെ മാറ്റാൻ കഴിയുമെന്നുള്ള ഉറപ്പിൽ.. പക്ഷെ ഇന്നവൾ തകർന്നത് ഞാൻ കണ്ടു.. നീ കാരണം.... ആരെയും കഷ്ടപ്പെട്ട് ഇഷ്ടപ്പെടരുത് അഖിലേ... പ്രത്യേകിച്ച് അവളെ... നഷ്ടം അവൾക്ക് മാത്രം ആയിരുന്നു.... നിന്റെ ഭാഗത്തു നിന്ന് സംഭവിച്ച തെറ്റ്... അവളുടെ ചേച്ചി കാരണം ആഗ്രഹിക്കാത്ത ഒരു ജീവിതം അവൾ ജീവിക്കുന്നു.... എന്നിട്ടും നീ അവളോട്‌ കാണിക്കുന്നതോ.... നമ്മുടെ അഖില മോൾടെ പ്രായമേയുള്ളൂ അവൾക്ക്.... അത് കൂടി ആലോചിക്ക്.... "വല്യേട്ടൻ അകത്തേക്ക് കയറി പോയി... "ഏട്ടാ.... എനിക്ക് പറയാനുള്ള അറിവോ പക്വതയോ ഇല്ലാ... പക്ഷെ അവളുടെ ജീവിതം ഇപ്പോൾ ഇങ്ങനെ ആയത് ഞാൻ കാരണമാണ്... ആദിയേട്ടനെ വിവാഹം കഴിച്ചു പോകേണ്ടവൾ എനിക്ക് വേണ്ടി മാത്രം ഒഴിഞ്ഞു മാറി.. ഞങ്ങൾക്ക് വേണ്ടി അവളും കേട്ടില്ലേ വഴക്ക്... ഏട്ടനും ആയിട്ടുള്ള വിവാഹം ഉറപ്പിച്ചപ്പോൾ പോലും അവൾ മനസ്സ് കൊണ്ട് ആഗ്രഹിച്ചിട്ടില്ല ഒന്നും.. ഏട്ടനും ഇതിൽ നിരപരാധി ആണെന്ന് അറിഞ്ഞപ്പോൾ അവൾ സ്വയം ഒഴിഞ്ഞു മാറി... ഇഷ്ടമില്ലാത്ത ജീവിതം ഏട്ടന്റെ തലയിൽ കെട്ടി വെയ്ക്കണ്ടാന്നു പറഞ്ഞ്.. അവിടെയും അവൾക്ക് ഏട്ടന്റെ സന്തോഷം ആയിരുന്നു വലുത്... സ്വയം നാണം കെട്ടാലും കല്യാണമണ്ഡപത്തിൽ നിന്നും അവൾ ഏട്ടന് വേണ്ടി ഇറങ്ങി പോകുമായിരുന്നു... ഏട്ടനോട് തോന്നിയ ഇഷ്ടം പോലും അവൾ ഏട്ടന്റെ സന്തോഷത്തിന് വേണ്ടി മാറ്റി വെച്ചു... അവൾക്ക് വേണേൽ സെൽഫിഷ് ആയിട്ട് ഇതൊന്നും വേണ്ടാന്ന് പറഞ്ഞു ആദിയേട്ടനെയും കെട്ടി ഒന്നും അറിയാത്ത മട്ടിൽ ജീവിക്കാമായിരുന്നു... എനിക്കും ഏട്ടനും വേണ്ടി മാത്രമല്ലേ ഏട്ടാ അവൾ ഇന്ന് വരെയും നിന്നിട്ടുള്ളു... എന്നിട്ടും ഇത് മോശമായിപ്പോയി... എന്റെ ഏട്ടന് ഇത്രയും ഇടുങ്ങിയ ചിന്താഗതി ആണെന്ന് ഞാൻ അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഈ വിവാഹം നടത്താൻ ഞാൻ കൂട്ട് നിൽക്കില്ലായിരുന്നു.... അഖിലയും അകത്തേക്ക് കയറി പോയി .. ചെയ്തത് തെറ്റായി പോയി.... നിരഞ്ജനയുടെ മുഖം മനസ്സിൽ നിറഞ്ഞു.... പാവത്തിനെ ഒരുപാട് നോവിച്ചു....സോറി പറയാൻ പോലും അർഹത ഇല്ലാ.... എല്ലാം അവൾക്കറിയാമായിരുന്നു... ഒരിക്കൽ പോലും ന്യായീകരിക്കാൻ ശ്രെമിച്ചിട്ടില്ല... തെറ്റ് തന്റെ ഭാഗത്താണ്...... (ഇതേ സമയം മറ്റൊരു റൂമിൽ ) "നിങ്ങൾ എന്തൊക്കെ ഡയലോഗാ മനുഷ്യാ അഖിലിനോട് പറഞ്ഞത്? "ഇപ്പോൾ അവനൊരു കുറ്റബോധം തോന്നും.... അവൻ ഒരു ക്ഷമാപണവുമായിട്ട് ഇപ്പോൾ കല്ലുവിന്റെ അടുത്തോട്ടു പോകും... "അപ്പോൾ എന്താകും? "കല്ലുവിന്റെ ഇപ്പോഴത്തെ സ്വഭാവത്തിന് ഒരു ആട്ടും തുപ്പും ഞാൻ പ്രതീക്ഷിക്കുന്നു.. അടി കൊള്ളാതെ തിരികെ എത്തിയാൽ ഭാഗ്യം.... രണ്ടടിയുടെ കുറവ് അവനുണ്ടായിരുന്നു... അതിതോടെ തീർന്നോളും... "എന്നാലും ഇത്രയ്‌ക്കൊക്കെ വേണോ? "ഇതൊക്കെ എന്ത്? ഇതോടെ അവൻ നന്നാവും... അവന്റെ നൊസ്റ്റു....ഇനി അടുത്തത് ആദി... രണ്ടും കൂടി എനിക്ക് കുഞ്ഞിലേ എന്തോരം തല്ല് വാങ്ങിത്തന്നതാണെന്ന് അറിയാവോ... അവനെ അഖില ഒതുക്കിക്കോളും.... അരപ്പിരിയും മുക്കാൽ പിരിയുമാണ് രണ്ടിനും ഭാര്യമാർ..... ഇതിനെയാണ് പറയുന്നത് കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന്..... (തുടരും ) അങ്ങനെ സ്റ്റോറി ക്ലൈമാക്സ്‌നെ തൊട്ട് കൊണ്ടിരിക്കുകയാണ്.... ഇനി കുറച്ചു കൂടി...... #📙 നോവൽ
📙 നോവൽ - ShareChat
47.9k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post