*_ഇസ്ഫർ..._*💙 Part__18 ________________________________________ *killer.....നിന്റെ മുഖം മൂടി അഴിക്കേണ്ട സമയം അടുത്തിരിക്കുന്നു....ബീ കെയർഫുൾ.....* അതും ചിന്തിച്ചു നമ്മള് വീണ്ടും ആ വിന്റോയിലേക്ക് ഒന്ന് നോക്കിയപ്പോ അവിടെ ആരും ഉണ്ടായിരുന്നില്ല....പോയി കാണും...... "അല്ലൂ....." ഞാൻ അവളെ പതിയെ വിളിച്ചപ്പോ അവള് എന്നിൽ നിന്ന് വിട്ട് നീങ്ങി ഇരുന്നു.... ഞാൻ സമയം നോക്കിയപ്പോ രണ്ട് മണി ആയിട്ടുണ്ട്..... "അല്ലൂ....ഉറങ്ങിക്കോ....ക്ഷീണം കാണും.... ചുമ്മാ തലവേദന വരുത്തിക്കേണ്ട...." എന്നും പറഞ്ഞു നമ്മള് അവിടുന്ന് എണീറ്റ് സോഫയിലേക്ക് പോകാൻ പോയതും അവൾ എന്റെ കൈ പിടിച്ചു വെച്ചു..... "നഹാൻ.....എനിക്ക് പേടിയാ....എന്റെ കൂടെ ഇവിടെ ഇരിക്കാവോ....ഞാൻ ഉറങ്ങുന്നത് വരെ.....പ്ലീസ്...." അല്പം ഭയം കലർന്ന സ്വരത്തിൽ അവളത് പറഞ്ഞപ്പോ ഞാനൊന്ന് പുഞ്ചിരിച്ചു കൊണ്ട് അവളെ അടുത്ത് ഇരുന്നു.... അവള് ഉറങ്ങുന്നത് വരെ അവിടെ ഇരുന്നു.... ഉറങ്ങിയെന്ന് തോന്നിയപ്പോ ഞാൻ പതിയെ എണീറ്റ് സോഫയിലേക്ക് പോയി കിടന്നു.....പാവം....വന്ന് കയറിയ അന്ന് തന്നെ അവൾ ആകെ പേടിച്ചു...... നമ്മള് അതൊക്കെ ചിന്തിച്ചു കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി...... 💠💠💠💠💠💠💠💠💠💠💠💠💠💠 "ഷാദി,,,,,,,ടാ....നിർത്തെടാ....എന്തോന്നാ ഇത്......" റൂമിലെ സകലമാനം സാധനങ്ങളും എറിഞ്ഞു പൊട്ടിക്കുന്ന ഷാദിയെ പിടിച്ചു വെച്ചു കൊണ്ട് അവന്റെ ചങ്കുകൾ പറഞ്ഞു...പക്ഷെ അതൊന്നും കൂട്ടാക്കാതെ വീണ്ടും അവൻ ഓരോന്ന് ആയി തട്ടി മറിച്ചിടാൻ തുടങ്ങി...... "ടാ....നിനക്കെന്താ ഭ്രാന്ത് പിടിച്ചോ...." "അതേടാ,,,, ഭ്രാന്ത് തന്നെയാ....അല്ലു എന്ന ഭ്രാന്ത്......എന്റെ സങ്കടം നിനക്കൊന്നും പറഞ്ഞാൽ മനസിലാവില്ലെടാ..ഒരിക്കലും.. ജീവന് തുല്യം സ്നേഹിച്ച,,,,,എന്റെ സ്വന്തം ആയി കണ്ട പെണ്ണ് മറ്റൊരുത്തന്റെ കൈ പിടിച്ചു കണ്മുന്നിലൂടെ പോകുന്നത് കാണുമ്പോ ഉള്ള വേദന ഉണ്ടല്ലോ,,,,,, അനുഭവിച്ച് തന്നെ അറിയണം..... ഓർക്കുന്തോറും ചങ്ക് പൊടിഞ്ഞു പോകുവാ..... എന്റെ ജീവനായിരുന്നു ടാ അവൾ.... എനിക്ക് അത്രേം ഇഷ്ടാ .....പറ്റുന്നില്ല അവളിന്ന് മറ്റൊരുത്തന്റെ സ്വന്തമാണെന്ന് വിശ്വസിക്കാൻ........" അത്രയും പറഞ്ഞു അവൻ ചുമരിന് ആഞ്ഞു കുത്തി....അവന്റെ കണ്ണിൽ നിന്ന് വീഴുന്ന ഓരോ തുള്ളി കണ്ണുനീരും വിളിച്ച് പറയുന്നുണ്ടായിരുന്നു അല്ലുവിനോടുള്ള അവന്റെ സ്നേഹം...... "ഷാദി,,,, ടാ....കരയല്ലേ....." "ഇല്ലെടാ.....ഇന്നും അവൾക്ക് എന്റെ മനസിൽ വലിയൊരു സ്ഥാനം ഉണ്ട്..... അവളെ മറക്കാൻ മാത്രം ആരും എന്നോട് പറയരുത്..... എനിക്കാവില്ല അതിന്......" "നീയെന്തൊക്കെയാടാ ഈ പറയുന്നെ.... നിന്നെയും സ്വപ്നം കണ്ട് കഴിയുന്ന ഒരുത്തി ഉണ്ടവിടെ.... അവളെ മറന്ന് പോയോ നീ......" ആ ചോദ്യം കേട്ടതും ഷാദി ദേഷ്യത്തോടെ അവരെ നോക്കി..... "അവളൊരുത്തി കാരണമാ എനിക്കെന്റെ അല്ലുവിനെ നഷ്ടമായത്....അവള് മാത്രമാ കാരണം....ലോകത്ത് ഇത്രേം ആണ്പിള്ളേര് ഉണ്ടായിട്ടും ആ പുല്ലിന് പ്രേമിക്കാൻ കണ്ടത് എന്നെ മാത്രം...... അവളോട് ഇപ്പൊ എനിക്ക് സ്നേഹം അല്ലെടാ....പകയാ,,,പക....നിനക്കൊക്കെ തോന്നുന്നുണ്ടോ എനിക്ക് അവളെ സ്നേഹിക്കാൻ കഴിയുമെന്ന്,,,,ഒരിക്കലും ഇല്ല.....സ്നേഹം പോയിട്ട് ഒരുതരി സഹതാപം പോലുമില്ല അവളോട് എനിക്ക്... കെൻസ,,,,,തൂഫ്,,,,, അവള് കാരണം എനിക്ക് അല്ലുവിനെ നഷ്ടം ആയി... അതിന്റെ പക ഞാൻ അവളോട് തീർത്തിരിക്കും....നോക്കിക്കോ..... അല്ലുവിന് വാക്ക് കൊടുത്തിരുന്നു കെൻസയെ സ്നേഹിക്കാൻ ശ്രമിക്കുമെന്ന്.....പക്ഷെ,,,,,,ഒരിക്കലും അതിനെനിക്ക് കഴിയില്ല..... ഒരിക്കലും....." അവന്റെ വാക്കുകൾ കേട്ടപ്പോ കൂട്ടുകാർക്ക് ഭയം തോന്നി....അപ്പോഴത്തെ അവന്റെ അവസ്ഥയിൽ അവനോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിയപ്പോ അവര് മിണ്ടാതിരുന്നു.....ഇനിയങ്ങോട്ട് അവന്റെ അവസ്ഥ എന്താവുമെന്ന് ആലോചിച്ച് അവർക്ക് ഭയം ഉണ്ടായിരുന്നു.... അപ്പോഴും കെൻസയോട് ഉള്ള പകയും കൊണ്ട് ഇരിക്കുവായിരുന്നു ഷാദി..... 💠💠💠💠💠💠💠💠💠💠💠💠💠💠 എണീറ്റപ്പോ അല്ലു ബെഡിൽ ഉണ്ടായിരുന്നില്ല.....വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോ ബാത്‌റൂമിൽ ആണ് ഉള്ളതെന്ന് മനസിലായി...... കുളി കഴിഞ്ഞു ഇറങ്ങി വരുന്ന അവളെ ഒരു നിമിഷം ഒന്ന് നോക്കി നിന്ന് പോയി... പിന്നെ അധികം അവിടെ നിൽക്കാതെ വേഗം പോയി ബാത്‌റൂമിൽ കേറി..... ഇന്നിനി വേഗം ഹോസ്പിറ്റലിലേക്ക് പോവണം....ആ പയ്യന്റെ അവസ്ഥ എന്താണെന്ന് അറിയില്ല.....ഇന്നലെ വന്നതിന് ശേഷം വിളിച്ചു നോക്കിയിട്ടും ഇല്ല..... @@@@@@ ഉപ്പയും ഞാനും തച്ചുവും കൂടി നിസ്കാരം ഒക്കെ കഴിഞ്ഞു വരുമ്പോ ഹാളിൽ ഇരുന്ന് അല്ലുവും സഫുവും കൂടി എന്തോ പറഞ്ഞു ചിരിക്കുന്നതാണ് കണ്ടത്‌...ചക്കിക്കൊത്ത ചങ്കരൻ എന്നത് പോലെയാ ഇവിടുത്തെ അവസ്ഥ....രണ്ടും നല്ല കൂട്ടുകാർ അല്ലെ... ഈ വീട് ഇനി ഇതുപോലെ തന്നെ ഉണ്ടായാൽ മതിയായിരുന്നു..... "ഹാ....വന്നോ....." ഞങ്ങളെ കണ്ടപ്പോ സഫു ചിരിയോടെ ചോദിച്ചു.....അല്ലു ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു..... "ആഹ്....വന്നു....വേഗം പോയി ഇക്കാക്ക് ഒരു ചൂട് ചായ എടുത്തോണ്ട് വാ...." തച്ചു പറയുന്ന കേട്ടപ്പോ അവള്,,,,, "ഇപ്പൊ കിട്ടും നോക്കിക്കോ...." എന്നും പറഞ്ഞു കൊഞ്ഞനം കുത്തി കാണിച്ചു.... "നിങ്ങളെ രണ്ടിനെയും കെട്ടിച്ചത് ഇപ്പൊ വല്യ അബദ്ധം ആയെന്ന് തോന്നുന്നല്ലോ... എപ്പോഴും വഴക്ക് തന്നെ...." ഞങ്ങൾക്ക് മൂന്നാൾക്കും വേണ്ട ചായ എടുത്തോണ്ട് വന്ന് ഉമ്മാ പറയുന്ന കേട്ടപ്പോ ഞാനും ഉപ്പയും ശരി വെച്ചു..... "സ്നേഹം ഉള്ളിടത്തെ വഴക്കുള്ളൂ....അല്ലെ സഫു....." എന്ന് തച്ചു ചോദിച്ചപ്പോ അവൾ,,,, "ശരിയാ,,,,,,ഇവിടെ സ്നേഹം ഇത്തിരി ഓവർ ആണോ എന്നാ എന്റെ ഡൗട്ട്...." എന്ന് പറഞ്ഞു കുലുങ്ങി ചിരിക്കാൻ തുടങ്ങി....അവളെ കൂടെ ഞങ്ങളും കൂടിയപ്പോ തച്ചു എല്ലാത്തിനെയും നോക്കി കണ്ണുരുട്ടി കാണിച്ചു..... "അല്ലു ഇതൊന്നും കണ്ട് പഠിക്കണ്ടാ ട്ടൊ... എല്ലാത്തിനും ഒരുപിരി ലൂസാ....ഞാൻ മാത്രമേ ഉള്ളൂ നോർമൽ....." തച്ചു പറയുന്ന കേട്ടപ്പോ ഞാനും സഫുവും അവനെ നോക്കി ഓഹ് എന്നാക്കി കോറസ് പാടി..... "അല്ല....നീയെന്താ ഇന്നലെ പോകാതെ ഇവിടെ നിന്നെ....." തച്ചു സഫുവിനെ നോക്കി കണ്ണുരുട്ടി കാണിച്ച് ചോദിച്ചപ്പോ അവൾ അവന്റെ തലമണ്ട നോക്കി ഒരു മേട്ട് കൊടുത്തു..... "പോകാൻ നിന്ന എന്നെ നിർബന്ധിച്ചു ഇവിടെ നിർത്തിച്ചതും പോരാ....എന്നിട്ട് ഇപ്പൊ ചോദിക്കുന്നത് കേട്ടില്ലേ...." "ആഹാ...ആണോ തച്ചൂ....സത്യം പറയെടാ....എന്തായിരുന്നു നിന്റെ ഉദ്ദേശം....എന്റെ പെങ്ങളെ നി വല്ലോം ചെയ്തോ....." ഞാൻ വാപൊത്തി ചിരിച്ചോണ്ട് തച്ചൂനെ നോക്കി ചോദിച്ചപ്പോ,,,,,, "അയ്യേ....ഞാനാ ടൈപ്പ് അല്ല....സത്യം ആയിട്ടും അല്ല....." എന്നും പറഞ്ഞു അവൻ ഇത്തിരി നീങ്ങി ഇരുന്നു... അത് കണ്ടപ്പോ ഞങ്ങളൊക്കെ ചിരിച്ചു പോയി......അപ്പോഴാണ് മിന്നൂ സ്റ്റെയർ ഇറങ്ങി താഴെ വരുന്നത് കണ്ടേ..... "ആഹാ....എഴുന്നേറ്റോ....ഏഴ് മണി ആവുന്നതെ ഉള്ളൂ.....എന്തിനാ ഇത്ര നേരത്തെ എണീറ്റത്....." സഫു അവളെ നോക്കി ആക്കി ചോദിച്ചതും അവള് പോടി എന്നും വിളിച്ച് അവിടെ വന്നു നിന്നു.... "ഇവിടെ ആയത് കൊണ്ടാ ഇത്ര നേരത്തെ എണീറ്റത്....എന്റെ വീട്ടിൽ ആയിരിന്നേൽ പത്ത് മണി മുട്ടാതെ കണ്ണ് തുറക്കില്ലായിരുന്നു......" "ആഹ്....ഇന്നലെ ഞാൻ ഒത്തിരി നിർബന്ധിച്ചിട്ടാ ഇവൾ നിൽക്കാൻ സമ്മതിച്ചത്.....ചുമ്മാതല്ല ഡിമാന്റ് കാണിച്ചത്....ഉറക്കം കളയാൻ മടിച്ചിട്ടാ കള്ളി....." ഉമ്മ പറഞ്ഞത് കേട്ടപ്പോ അവളൊന്നു ഇളിച്ചു കാണിച്ചു..... "ഹൗ....ഉറങ്ങി മതിയായില്ല.... ഒന്നൂടെ പോയി കിടന്നാലോ...." "അതെന്താ....ഇന്നലെ രാത്രി നീ മോഷ്ടിക്കാൻ പോയിരുന്നോ....." സഫു ചോദിച്ചപ്പോ മിന്നൂ അവളെ നോക്കി ഒന്ന് പുച്ഛിച്ചു കാണിച്ചു...... "അത് പറഞ്ഞപ്പഴാ ഓർത്തെ....ഇന്നലെ അല്ലു എന്തോ കണ്ട് പേടിച്ചു എന്നൊക്കെ കേട്ടല്ലോ....എന്ത് പറ്റിയതാടി....." 💠💠💠💠💠💠💠💠💠💠💠💠💠💠 സഫു നമ്മളെ തോളിൽ കൈ വെച്ച് ചോദിച്ചപ്പോ ഞാൻ നഹാനെ ഒന്ന് നോക്കി..... അപ്പൊ അവൻ അവിടുന്ന് എണീറ്റു..... "അതൊരു മനുഷ്യ പ്രേതത്തെ കണ്ടു പേടിച്ചതാ.....പിടിക്കുന്നുണ്ട് ഞാൻ.... എന്റെ കയ്യിൽ കിട്ടും....കിട്ടാതെ എവിടെ പോവാൻ......ല്ലേ....." എന്നെ നോക്കി അതും ചോദിച്ച് അവൻ റൂമിലേക്ക് കേറി പോയി.....അപ്പൊ തന്നെ ഞാനും അവന്റെ പിന്നാലെ പോയി..... ഞാൻ റൂമിലേക്ക് കേറി പോവുമ്പോ അവൻ യൂണിഫോം എടുത്ത് കയ്യിൽ പിടിച്ച് നിൽക്കുവാണ്....അയേണ് ചെയ്യാൻ ആണെന്ന് തോന്നുന്നു..... "ഇങ്ങ് തന്നേക്ക്.....ഞാൻ ചെയ്യാം....." "വേണ്ടാ ഭാര്യേ.....മനസില്ലാതെ ആരെയും ബോധ്യപ്പെടുത്താൻ നീ ഒന്നും ചെയ്ത് തരേണ്ട....." "ദേ കോന്താ.... ചുമ്മാ എന്നെ ദേഷ്യം പിടിപ്പിക്കാതെ അതിങ്ങോട്ട് താ....." എന്നും പറഞ്ഞു നമ്മള് അവന്റെ കയ്യീന്ന് അത് പിടിച്ചു വാങ്ങി അയേണ് ചെയ്യാൻ വേണ്ടി പോയി....എന്നെ നോക്കി ഒന്ന് ചിരിച്ചോണ്ട് അവൻ ബെഡിലേക്ക് ഇരുന്ന് ഫോണിൽ കുത്താൻ തുടങ്ങി..... അയേണ് ചെയ്യുന്ന ഇടക്ക് നമ്മളെ മനസിലേക്ക് ഇന്നലെ രാത്രി നടന്ന കാര്യങ്ങൾ ഒക്കെ കടന്നു വരാൻ തുടങ്ങി... ഈ വീട്ടിൽ ഇനി വല്ല പ്രേതോം ഉണ്ടോ... അമ്മാതിരി അനുഭവങ്ങൾ ആയിരുന്നല്ലോ രാവിലെ എണീറ്റ് മിറർ നോക്കിയപ്പോ അതിൽ ഇന്നലെ കണ്ട കില്ലെർ എന്ന വാക്ക് ഉണ്ടായിരുന്നില്ല..... നഹാൻ മായ്ച്ച് കളഞ്ഞതാവും....എന്നാലും ആരാവും ഇതിന് പിന്നിൽ... ഒരു IPSകാരന്റെ വീട്ടിൽ,,,,അല്ല റൂമിൽ കേറി വന്ന് ഇത്രേം ചെയ്യാൻ മാത്രം ധൈര്യം ആർക്കാ ഉള്ളത്...... അതൊക്കെ ചിന്തിച്ചു നിൽക്കുമ്പോ ആണ് പെട്ടെന്ന് നമ്മളെ മനസിലേക്ക് നേരത്തെ സ്റ്റെയർ ഇറങ്ങി താഴെ വന്ന പെണ്ണിനെ കുറിച്ച് ഓർമ വന്നത്....പറഞ്ഞത് പോലെ അവളാരാ..... എവിടെയോ കണ്ട് പരിചയം ഉണ്ടെനിക്ക്,,,,,,,എവിടെയാണെന്ന് ഓർമ ഇല്ല...... ഇതൊക്കെ ആലോചിച്ചു നിൽക്കുമ്പോ ആണ് പെട്ടെന്ന് എന്റെ തോളിൽ ആരുടെയോ കരസ്പർശം ഏറ്റത്... നോക്കിയപ്പോ ആ പെണ്ണ് ആണ്..... "എന്താണ്....ഇത്രക്ക് ഗാഢമായ ചിന്ത.... ആ ഡ്രെസ് കത്തി പോവാതെ സൂക്ഷിച്ചോ ട്ടാ...." അവള് പറഞ്ഞപ്പോ ആണ് അതെനിക്ക് ഓർമ വന്നത്....കത്തിപ്പോയാൽ തൊരപ്പൻ അതുപോലെ നമ്മളെയും കത്തിച്ചേനെ..... ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു.... "അല്ലുവിന് എന്നെ അറിയോ,,,,എവിടെ,,,, ഞാൻ മിൻഹ ഫാത്തിമ,,,,, മിന്നൂ എന്ന് വിളിക്കും.....ഫറുവിന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്....." "ഓഹ്...." അവള് പറയുന്നത് കേട്ടപ്പോ ഞാൻ ഒന്ന് ചിരിച്ചു കൊടുത്തു.....അപ്പൊ ഫ്രണ്ടാണ്.... "നമ്മള് തമ്മിൽ മുന്നേ കണ്ടിട്ട് ഉണ്ടോ... എനിക്ക് നല്ല പരിചയം തോന്നുന്നു....." ഞാൻ അത് ചോദിച്ചപ്പോ അവളെന്തൊ പറയാൻ തുനിഞ്ഞതും പെട്ടെന്ന് നഹാൻ നമ്മളെ വിളിച്ചു കൂവി....ഞാനപ്പോ തന്നെ അവളെ നോക്കി ചിരിച്ചോണ്ട് യൂണിഫോം എടുത്ത് റൂമിലേക്ക് പോയി...... "എന്താ...." "എന്തുവാടി.....ഒരു ഷെർട്ടും പാന്റും അയേണ് ചെയ്യാൻ അരമണിക്കൂർ വേണോ നിനക്ക്....ഇതൊന്നും ചെയ്ത് ശീലമില്ല ല്ലേ...." "ഓഹ് പിന്നെ.....ശീലമില്ലാത്തത് കൊണ്ടൊന്നും അല്ല....നിങ്ങടെ ആ ഫ്രണ്ട് വന്നു സംസാരിക്കാൻ നിന്നത് കൊണ്ടാ...." "ഫ്രൻഡോ....." "ആ.....മിൻഹ...." "ആഹാ....അവളെ പരിചയപ്പെട്ടൊ നീ...." "അഹ്ഹ്....പിന്നെ,,,,അവളെ എനിക്ക് മുന്നേ പരിചയം ഉള്ളത് പോലൊരു തോന്നൽ....." "ഉണ്ടാവും....ഉണ്ടാവുമല്ലോ....." അത്രയും പറഞ്ഞ് അവൻ നേരെ ഡ്രസിങ് റൂമിലേക്ക് പോയി..... അവനെന്താ അങ്ങനെ പറഞ്ഞേ എന്ന് ചിന്തിച്ചു നമ്മള് താഴേക്കും നടന്നു...... "ഇച്ചു ഇന്ന് ലീവല്ലേ മോളെ...." ഉമ്മി നമ്മളോട് ചോദിച്ചു..... "അല്ല ഉമ്മാ....ഇച്ചൂക്ക അവിടുന്ന് റെഡി ആവുന്നുണ്ട്....." "ഈ ചെക്കന്റെ കാര്യം.....ഇന്ന് പോവണം എന്ന് എന്താ ഇത്ര നിർബന്ധം..... കല്യാണം കഴിഞ്ഞ് ഒരു ദിവസം തികഞ്ഞില്ല....." "മൂപ്പരെ ജോലി അതല്ലേ ഉമ്മാ...നമുക്ക് ഒന്നും പറയാൻ കഴിയില്ലല്ലോ.... ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ടാവില്ലേ....." "ആഹ്....അതും ശരിയാ....." "അമ്മായി,,,,,അല്ലുവിനെ കിട്ടിയപ്പോ ഞാൻ ഔട്ട് ആയോ...." സഫു അതും ചോദിച്ച് വന്നപ്പോ ഉമ്മി അവളെ നോക്കി കണ്ണുരുട്ടി കാണിച്ചു.... "ഇനി അമ്മായി ഒന്നുമല്ല....ഉമ്മിയാണ്...." "അയ്യോ സോറി എന്റെ ഉമ്മി കുട്ടീ.... അല്ല,,, എന്താണ് രണ്ടാളും കൂടി ഒരു കുശലം പറച്ചിൽ,,,,,," "ഇച്ചുവിന്റെ കാര്യം പറയുവായിരുന്നു..... ആ ചെക്കൻ ഡ്യുട്ടിക്ക് പോകാൻ റെഡി ആകുവാ പോലും....." "ഹാ....പോലീസ് അല്ലെ....പോട്ടെ സാരമില്ല.....ഇങ്ങടെ മൂത്ത മോൻ പിന്നെ പ്രൊഫസർ ആണേലും കളി കണ്ടാൽ ജില്ലാ കളക്ടർ ആണ്.....ഒരു ലീവെടുക്ക്,,,, നമുക്ക് പോയി ഒന്ന് കറങ്ങീട്ട് വരാമെന്ന് പറഞ്ഞാൽ എന്തൊരു ജാഡയാണെന്ന് അറിയോ....." അവളെ രോദനം കേട്ടിട്ട് ഞാനും ഉമ്മയും ചിരിക്കാൻ തുടങ്ങി.....സഫു ഇപ്പൊ എറണാകുളത്ത് MBBS ന് പഠിക്കുവാണ്.... ഇപ്പൊ ലീവിന് വന്നതാണ്...... "അല്ല....നീയെപ്പോഴാ തിരിച്ചു പോകുന്നേ..." "തീരുമാനിച്ചില്ല ഡി.... ഒരാഴ്ചക്കുള്ളിൽ പോണം..... അല്ലേൽ അവിടുന്ന് ചവിട്ടി പുറത്തിടും....." 💠💠💠💠💠💠💠💠💠💠💠💠💠💠 ഒരു കേസിന്റെ ഭാഗമായി അന്വേഷണത്തിന് പോയിട്ട് രാത്രി ലേറ്റ് ആയിരുന്നു എത്താൻ....വരുന്ന വഴിക്ക് എന്റെ ഫോണ് റിങ് ചെയ്തു..... "ഹെലോ...." "ഇസ്ഫർ നഹാൻ IPS.... wowww.... ജോയിൻ ചെയ്ത് കുറഞ്ഞ കാലം കൊണ്ട് തന്നെ പേരെടുത്ത ഓഫീസർ....അതിന് ഒക്കെ പുറമെ,,,,ഞാൻ ഒത്തിരി സ്നേഹിക്കുന്ന എന്റെ പെണ്ണിനെ എന്നിൽ നിന്ന് പറിച്ചു മാറ്റിയവൻ,,,,,,, ഞാൻ ആരാണെന്ന് ചിന്തിച്ചു തല പുകക്കേണ്ട ഡോ.....ദി ഹിഡൻ പ്ലെയർ,,,,, ഓർമ ഇല്ലേ അന്നൊരു ലെറ്റർ കിട്ടിയത്.... പറഞ്ഞതല്ലേ ഞാൻ,,,,,,പിന്മാറി പോകാൻ... എന്നിട്ടും നീ കേട്ടില്ല..... അറിയോ നിനക്ക്,,,,,,എന്റെ പ്രണനെയാ നീ വലിച്ചോണ്ട് പോയത്,,,,,,തഞ്ചത്തിൽ അവളെ മനസിൽ കയറി പറ്റി സ്വന്തമാക്കാൻ ഇരുന്ന എന്നെ പറ്റിച്ചു കൊണ്ട് എനിക്ക് മുന്നേ നീ കളത്തിൽ ഇറങ്ങി...... നീ ഇത്രക്ക് മിടുക്കൻ ആണെന്ന് ഞാൻ അറിയാൻ വൈകി പോയി..." "ഹേയ് യൂ....." "അലറാതെ കമ്മീഷണറെ,,,,,ഞാനൊന്ന് പറഞ്ഞു പൂർത്തിയാക്കട്ടെ...... അപ്പൊ പറഞ്ഞു വന്നത് എന്താണെന്ന് വെച്ചാൽ,,,, ഷീ ഈസ് മൈൻ,,,,,കല്യാണം കഴിഞ്ഞെന്ന് കരുതി പിൻമാറാൻ ഞാൻ ഇല്ല....എനിക്ക് അറിയാം,,,,,,കുറെ കാലം എടുക്കും അവള് നീയുമായുള്ള ബന്ധം മനസോടെ സ്വീകരിക്കാൻ......ആ കാലം മതി എനിക്ക് അവളിൽ നിന്ന് പൂർണ്ണമായും നിന്നെ അകറ്റാൻ....... അവളെ ഞാൻ കൊണ്ട് പോയിരിക്കും ഇസ്ഫർ,,,,,,ഒന്നുകിൽ അവള് എനിക്ക്,,,,, അല്ലേൽ,,,,,ആർക്കും വേണ്ട.... അവളേം കൊല്ലും,,,,,ഞാനും ചാവും..... കാത്തിരുന്നോ നീ.....കൗണ്ട് സ്റ്റാർട്ട് നൗ...." മറുത്ത് എന്തേലും പറയുന്നതിന് മുന്നേ തന്നെ കോൾ കട്ടായി....ഷിറ്റ്,,,,,ഏതവൻ ആണോ എന്തോ.....തിരിച്ചു വീണ്ടും ആ നമ്പറിലേക്ക് വിളിച്ചപ്പോ സ്വിച്ച് ഓഫ് ആയിരുന്നു.....ഹ്മ്മ....നോക്കാം...... വീട്ടിൽ എത്തിയപ്പോ അല്ലു തന്നെയാണ് ഡോർ തുറന്ന് തന്നത്....ആഹാ....എന്ത് നല്ല ഭാര്യ.....ഹിഹിഹി.....അവളെ നോക്കി ഒന്ന് സൈറ്റടിച്ചു കാണിച്ച് സ്റ്റെയർ കയറി പോകാൻ നിന്നതും പെണ്ണ് പിന്നിൽ നിന്ന് വിളിച്ചു...... "ഫുഡ് എടുത്ത് വെക്കട്ടെ.....", "നീ കഴിച്ചായിരുന്നോ....." "ഇല്ല....." "ഹ്മ്മ....എടുത്ത് വെക്ക്....അപ്പോഴേക്ക് ഞാൻ ഫ്രഷ് ആയി വരാം....." അതും പറഞ്ഞു ഞാൻ മുറിയിലേക്ക് പോയി..... ഒന്നിനെ പിടി കിട്ടിയപ്പോ ഇനി അടുത്തത്... എവിടെ നോക്കിയാലും ശത്രുക്കൾ ആണല്ലോ പടച്ചോനെ....ജോലിയെ അങ്ങനെ ആണ്....ഇനിയിപ്പോ അതിന് പുറമെ വേറെ തരത്തിലും.... ഹ്മ്മ.... "കഴിഞ്ഞില്ലേ നീരാട്ട്......കുറെ ടൈം ആയല്ലോ....." പെണ്ണ് വന്ന് വാതിൽ തല്ലി പൊട്ടിക്കാൻ നോക്കുന്നുണ്ട്..... "എന്താടി കോപ്പേ.....വരുന്നു....." നമ്മള് കുളിച്ചു പുറത്ത് ഇറങ്ങിയപ്പോ ചിന്താ വിഷ്ടയായ ശ്യാമളയെ പോലെ പെണ്ണ് ബെഡിൽ ഇരിക്കുന്നുണ്ട്..... "എന്തുവാടി...." "അത്....പിന്നേ....നിങ്ങൾ കൂടി വരാവോ താഴേക്ക്.... എനിക്ക് ഒറ്റക്ക് എന്തോ ഒരു പേടി...." മടിച്ച് മടിച്ച് പെണ്ണ് പറയുന്നത് കേട്ടതും ഒരേ സമയം നമ്മക്ക് ചിരിയും ദേഷ്യവും വന്നു..... ആ കില്ലെർ എന്നും പറഞ്ഞു നടക്കുന്ന ഒരുമ്പെട്ടവൾ കാരണമാ പാവം ആകെ പേടിച്ചത്.....അതേ സമയം ഇത്രയും ധൈര്യശാലി ആയ അല്ലു തന്നെയാണോ ഇതെന്ന് നമ്മള് ആലോചിച്ചു...ഹിഹിഹി.... "ഹാ....നടക്ക്.... അല്ലേലും പുറമെ മാത്രമേ നിന്റെ ഡയലോഗ് ഒക്കെ ഉള്ളൂ എന്ന് എനിക്ക് അറിയാം...പേടിത്തൊണ്ടി...." "നിങ്ങളെ ഈ പ്രേതാലയത്തിൽ ഇത്തിരി പേടിയോടെ അല്ലാതെ നിൽക്കാൻ നമ്മള് വല്ല ജിന്നൊന്നും അല്ല പാക്കരാ...." "പ്രേതാലയമോ...." "അല്ല ഗോസ്റ്റ് ഹൗസ്.....ഒന്നിങ്ങ് വന്നേ..." എന്നും പറഞ്ഞു നമ്മളെയും പിടിച്ചു വലിച്ചു അവള് താഴേക്ക് ഇറങ്ങി..... നമ്മള് കയ്യും കഴുകി ടേബിളിൽ പോയി ഇരുന്നപ്പോ അല്ലു കിച്ചനിലേക്ക് പോയി.... നമ്മള് അവിടെ അങ്ങനെ ഇരിക്കുമ്പോ ആണ് പെണ്ണ് പെട്ടെന്ന് ഉമ്മാ എന്ന് അലറുന്ന കേട്ടെ....നമ്മള് ഞെട്ടി കൊണ്ട് കിച്ചനിലേക്ക് പോയതും പെണ്ണ് ഓടി വന്നു നമ്മളെ കേറി പിടിച്ചു..... "എന്താ.....അല്ലൂ....എന്താടി...." "അവിടെ......" "എവിടെ..... എന്തുവാ...." "ദേ അവിടെ....." എന്നും പറഞ്ഞു അവൾ കൈ ചൂണ്ടിയ ഭാഗത്തേക്ക് നമ്മളെ കണ്ണ് പോയി.... ________________________________________ തുടരും (അതേയ്....ഇനി ഉച്ചക്ക് ക്‌ളാസ് ഉള്ള ദിവസങ്ങളിൽ ഞാൻ സ്റ്റോറി പോസ്റ്റ് ചെയ്യില്ല ട്ടൊ.....എനിക്ക് ക്ലാസ് കഴിഞ്ഞു വന്നു ടൈപ്പ് ചെയ്യാൻ നല്ല ബുദ്ധിമുട്ട് ഉണ്ട്.....സോ,,,,,ആ ദിവസങ്ങളിൽ ഞാൻ സ്റ്റോറി പോസ്റ്റ് ചെയ്യില്ല.... പിന്നെ,,,,,ലെങ്ത് കൂട്ടാൻ പറയുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്,,,,,ഈ ടൈപ്പിംഗ് അത്ര നിസാര പണിയല്ല.....എനിക്ക് ഇത് മാത്രമല്ല ചെയ്യാൻ ഉള്ളത്,,,,,ക്ലാസ് ഒക്കെ കഴിഞ്ഞു വന്നു ഈ ലെങ്ത്തിൽ ടൈപ്പ് ചെയ്യുന്നത് തന്നെ ഒത്തിരി ബുദ്ധിമുട്ട് ഉള്ള കാര്യമാണ്.....ഞങ്ങളെ അവസ്ഥ കൂടി മനസിലാക്കാൻ ദയവ് ചെയ്ത് ശ്രമിക്കണം..... വായിക്കാൻ നിങ്ങൾക്ക് വേണ്ടത് അഞ്ച് മിനിറ്റ് ആണേൽ ഞങ്ങൾക്ക് ഇത് ടൈപ്പ് ചെയ്യാൻ ഏറ്റവും കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും വേണം..അതുകൊണ്ട് ഇനിയും ലെങ്ത് കൂട്ടാൻ പറഞ്ഞു എന്നെ വിഷമിപ്പിക്കരുത് പ്ലീസ്...... മറ്റൊരു കാര്യം,,,,, *ഇന്നെന്റെ പ്രിയപ്പെട്ട ഇത്തൂസിന്റെ പിറന്നാൾ ആണ്...നിങ്ങളിൽ ചിലർക്ക് എങ്കിലും അറിയും,,,,പെണ്മനസ് എന്ന സ്റ്റോറി റൈറ്റർ ജഫ്‌സീല യഹ്‌യ,,,,,എന്റെ മുത്തുമണി ഇത്തൂസ്,,,,,,എനിക്കേറെ പ്രിയപ്പെട്ട ഒത്തിരി ഞാൻ സ്നേഹിക്കുന്ന കള്ള വവ്വാൽ,,,,,,* *ഇന്നത്തെ എന്റെ സ്റ്റോറി കോപ്പത്തിക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു....😁....ഇത് വെച്ച് അഡ്ജസ്റ്റ് ചെയ്യ് ട്ടാ....ഹിഹിഹി....* *അപ്പൊ എല്ലാരും നമ്മളെ കൂടെ കൂടി എന്റെ മുത്തുമണിക്ക് വിഷസ് പാടിക്കോ,,,,ഹാപ്പി ബർത്ത് ഡേ ടൂ യൂ....ഹാപ്പി ബർത്ത് ഡേ ടൂ യൂ....* 😘😘😘 അപ്പൊ അടുത്ത ഭാഗം നാളെ ഇല്ല... മറ്റന്നാൾ,,,,രാത്രി ഇൻ ഷാ അല്ലാഹ്....) Sahala Sachu
📙 നോവൽ - ஹார்டல் Sahala Sachu - ShareChat
61.8k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post