. #കട്ടുറുമ്പ് ബാപ്പയെയും ഉമ്മയെയും ഉന്തിത്തള്ളി വീട്ടിൽ നിന്ന് ഇറക്കിവിടാൻ നേരത്ത് സൂറാബി വളരെ ദയനീയമായി അവരെ നോക്കുന്നത് ഞാൻ മാത്രേ കണ്ടുള്ളൂ.... "അരുതേ.. പോകരുതേ.. ഈ കാട്ടാളന്റെ അടുത്ത് എന്നെ തനിച്ചാക്കി പോകരുതേ.. " എന്ന് അപേക്ഷിക്കുന്ന മുഖഭാവത്തോടെ അവളാ വാതിൽപ്പടിയിൽ നിൽക്കുന്നതിന്റെ ഇടക്ക് . പുറത്തേക്കിറങ്ങിയ ബാപ്പ പടിക്കൽ മറന്നുവെച്ച വണ്ടിയുടെ ചാവി എടുക്കാൻ വേണ്ടി വീണ്ടും തിരിച്ചു വന്നു.... "അല്ലെടോ... ഇയ്യ് ന്തിനാ ഇന്ന് തന്നെ പെങ്ങളെ വീട്ടിലേക്ക് ഞങ്ങളെ ഉന്തിത്തള്ളി വിടുന്നത്... നാളെ ഇയ്യ് പോയിക്കഴിഞ്ഞിട്ട് പോയാൽ പോരേ " എന്നും ചോദിച്ചുകൊണ്ടാണ് വന്നത്... അത് കേട്ടപ്പോൾ വായിൽ നല്ല പുളിച്ച തെറി ആണ് വന്നത്... ബാപ്പ ആയിപ്പോയി... അതോണ്ട് "ഇത്രേം അന്തമില്ലാത്ത ഇയാളൊക്കെ എന്ത് മനുഷ്യനാണ്" എന്നൊക്കെ പ്രാകി അഡ്ജസ്റ്റ് ചെയ്തു... "അല്ലാന്ന്.. അളിയൻ അവിടെ പനിച്ചു കിടക്കുമ്പോൾ ഇങ്ങള് രണ്ടാളും ഒന്ന് പോയി നോക്കിയില്ലെങ്കിൽ എങ്ങനെ ശരിയാവും... എനിക്ക് നാളെ പോവാൻ ഉള്ളതുകൊണ്ടാണ് അല്ലേൽ ഞാൻ തന്നെ പോയേനെ " എന്ന് പറഞ്ഞപ്പോൾ മൂപ്പര് "ഉം " എന്നൊന്ന് മൂളി... ന്നട്ട് "അല്ല.. അപ്പൊ അനക്ക് കൊണ്ടാവാൻ ഉള്ള സാധനങ്ങൾ ഒക്കെ പാക്ക് ചെയ്യണ്ടേ " എന്ന് ചോദിക്കുന്നതിനിടക്ക് ഉമ്മ ഇടപെട്ടു... അല്ലേലും ഉമ്മമാർക്ക് ഒടുക്കത്തെ ബുദ്ധിയാണ്.... "അതൊക്കെ ഓനും ഓളും പാക്ക് ചെയ്തോളും.. ഇങ്ങള് അവിടെ കിടന്നു തിരിഞ്ഞു കളിക്കാതെ വേഗം വരാൻ നോക്കി മനുഷ്യാ ഇപ്പൊ പോയാൽ വെയില് ചൂടാവുന്നതിനു മുന്നേ അവിടെ എത്താം " എന്ന് പറഞ്ഞു മൂപ്പത്തി മൂപ്പരെ പിടിച്ചു വലിച്ചു കൊണ്ടുപോയി.. ഗൾഫിൽ നിന്ന് വന്നിട്ട് മാസം രണ്ടായെങ്കിലും സൂറാബിയോടുള്ള കൊതി അതുവരെ തീർന്നിട്ടില്ല... മാത്രമല്ല ലീവ് തീരുകയും ചെയ്തു... ഓളെ ആ തക്കാളി കവിളും ചാമ്പക്കാ ചുണ്ടും ഒക്കെ കണ്ടാൽ പിന്നെയും പിന്നെയും കടിച്ചു പറിച്ചു തിന്നു ഗൾഫിലൊന്നും പോകാതെ ഓളെ കൂടെത്തന്നെ കൂടാൻ തോന്നും... പക്ഷേ എന്ത് ചെയ്യാൻ ഓളെ കൂടെ കൂടിയാൽ മാത്രം പോരല്ലോ ഓൾക്ക് നേരത്തിനു നക്കാനും ഉടുക്കാനും ഉള്ളതൊക്കെ കൊടുക്കുകയും വേണ്ടേ... അതിന് ഗൾഫ് അല്ലാതെ വേറെ പോംവഴി ഒന്നുമില്ല.... പോവുന്നതിനു മുൻപായി ഓളെ ശരിക്കൊന്നു ഒറ്റയ്ക്ക് കിട്ടാൻ വേണ്ടിയാണ് ഒരുവിധം ബാപ്പയെയും ഉമ്മയെയും വീട്ടിൽ നിന്നും ഉന്തിത്തള്ളി വിട്ടത്... ബാപ്പയും ഉമ്മയും ബാപ്പാന്റെ പുതിയ ബുള്ളറ്റിൽ കുടുകുടു ചൊല്ലി പോണത് കണ്ടപ്പോൾ കുഴിയിലേക്ക് കാലു നീട്ടാനുള്ള നേരമായിട്ടും പ്രണയിച്ചു കൊതിതീരാത്ത രണ്ട് ഇണക്കുരുവികൾ കൊക്കുരുമ്മി ചിറകടിച്ചു പറന്നു പോകുന്നതുപോലെയാണ് തോന്നിയത്.... അവർ കണ്ണിൽ നിന്നും മറഞ്ഞതും ഓതിരം തിരിഞ്ഞു വാതിൽപ്പടിയിൽ പേടിച്ചു വിറച്ചു നിൽക്കുന്ന സൂറാബിക്ക് നേരെ ഒരു ചാട്ടം ചാടി... അത് കണ്ടതോടെ ഓളെ പേടി പിന്നെയും കൂടി... "അരുതേ എന്നെ നശിപ്പിക്കരുതേ കാട്ടാളാ " എന്ന ഭാവത്തിൽ അവൾ ഓടി രക്ഷപ്പെടാൻ ഒരു ശ്രമം നടത്തി നോക്കി... പക്ഷേ എന്ത് ചെയ്യാൻ.. എങ്ങോട്ട് ഓടാൻ.. ഇനിയിപ്പോ ഓടിയാലും ഏത് വരെ ഓടും... ഏതായാലും ഓള് രക്ഷപെടാൻ വേണ്ടി ഓടിക്കയറിയത് ബെഡ്റൂമിലേക്ക് ആയത് കൂടുതൽ സൗകര്യമായി എന്ന് പറഞ്ഞാൽ മതിയല്ലോ.... ഉമ്മറത്തെ വാതിൽ അടച്ചു കുറ്റിയിട്ട ഉടനേ തന്നെ ഉടുത്തിരുന്ന ലുങ്കി വലിച്ചു പറിച്ചെടുത്തു തലയിൽ കെട്ടി അങ്കത്തിനിറങ്ങിയ ചേകവരെപ്പോലെ നേരെ ബെഡ്‌റൂം ലക്ഷ്യമാക്കി നടന്നു... റൂമിലേക്ക് കേറിചെന്നപ്പോൾ ഓള് മുറിയുടെ മൂലക്ക് ആകെ പേടിച്ചു വിറച്ചു നിൽക്കുകയാണ്... "ന്താ മുത്തേ ഇയ്യ് അങ്ങനെ നിക്കുന്നത്.. അനക്ക് ഇക്കാനെ ഇഷ്ടല്ലേ " എന്ന് ലേശം സോപ്പ് കലർത്തി ചോദിച്ചപ്പോൾ.. "ഇഷ്ടമൊക്കെത്തന്നെയാണ്.. പക്ഷേ അടുത്തേക്ക് വരരുത്.. എനിക്ക് വയ്യ സത്യായിട്ടും വയ്യ.. കഴിഞ്ഞ രണ്ട് മാസമായി മര്യാദക്കൊന്നു ജെട്ടിയിട്ട് നടക്കാൻ പോലും പറ്റാതെപോയ എന്റെ അവസ്ഥ നിങ്ങളൊന്നു മനസ്സിലാക്കണം.." എന്ന് പറഞ്ഞു കൈ കൂപ്പിയപ്പോൾ പാവം തോന്നിയെങ്കിലും ഉദ്യമത്തിൽ നിന്ന് പിന്മാറാനുള്ള ഹൃദയവിശാലതയൊന്നും ഞമ്മക്കില്ലാതെപോയി.. കാരണം പരസ്പരം ശരിക്കൊന്ന് കാണാൻ എനിക്കും അവൾക്കും മുന്നിൽ ഈ ഒരു ദിവസം കൂടിയേ ബാക്കിയുള്ളൂ... "ന്റെ സൂറാബി.. ഇയ്യ് ന്റെ അവസ്ഥയും കൂടി ഒന്ന് മനസ്സിലാക്കണം... ഇന്നൊരു ദിവസം കൂടി അല്ലേ ഉള്ളൂ.. നാളെ ഇക്ക പോവൂലെ.. അത് കഴിഞ്ഞു രണ്ട് കൊല്ലത്തേക്ക് അനക്ക് ഫുൾ ലീവ് അല്ലേ ഇയ്യ് വേണേൽ ഒരു പത്ത് ജെട്ടി ഒക്കെ ഒപ്പരം ഇട്ട് നടന്നോ " എന്നൊക്കെ പറഞ്ഞു അപേക്ഷിച്ചപ്പോൾ പെണ്ണിന്റെ മുഖത്ത് ഒരു ഇളം പുഞ്ചിരി ഒക്കെ വിരിഞ്ഞു തുടങ്ങി.... "ഉം.. ഞാൻ സമ്മതിക്കാം.. പക്ഷേ ഒരുമാതിരി കരിമ്പിൻകാട്ടിൽ ഇറങ്ങിയ ആനയെപ്പോലെ ആക്കരുത് " എന്ന് പറഞ്ഞപ്പോൾ സമ്മതിച്ചു കൊടുത്തു... കാരണം വേറൊന്നുമല്ല തലേന്ന് രാത്രി അക്രമം സഹിക്കവയ്യാതായപ്പോൾ രക്ഷപെടാൻ മറ്റൊരു മാർഗ്ഗവുമില്ലാത്ത അവസ്ഥയിൽ "നിർത്തെടാ പട്ടീ " എന്നും പറഞ്ഞു അവൾ ചവിട്ടിയ ചവിട്ടിന്റെ വേദന അപ്പോഴും പോയിട്ടില്ലായിരുന്നു.... ഏതായാലും അവൾ സമ്മതിച്ച സ്ഥിതിക്ക് തലയിൽ കെട്ടിയ ലുങ്കി അഴിച്ചു കട്ടിലിലേക്കിട്ട ശേഷം ഓടിച്ചെന്ന് അവളുടെ കവിളത്തൊരു നുള്ള് കൊടുത്തു ഒപ്പം.. മൂക്കത്തൊരു കടിയും... ന്നട്ട്... "അന്നെ ഞമ്മള് കടിച്ചു തിന്നോട്ടെ സൂറാബി " എന്ന് ചോദിച്ച ഉടനേ.. "ഇങ്ങക്ക് ഞാൻ ചോറിൽ വിഷം കലക്കി തരേണ്ടി വരുമോ കാട്ടാളാ" എന്നുള്ള ഓളെ നിഷ്കളങ്കതയോടെയുള്ള ഡയലോഗ് കേട്ടപ്പോൾ അറിയാതെ ചിരിച്ചുപോയി... എന്റെ ചിരി കണ്ടപ്പോൾ ഓളും ചിരിച്ചു... . അങ്ങനെ രണ്ടാളും ചിരിച്ചുകൊണ്ട് കണ്ണിൽ കണ്ണിൽ നോക്കി ദാഹാർദ്രമായ ചുണ്ടുകളിൽ പ്രണയത്തിന്റെ സകല രൗദ്രഭാവങ്ങളും ആവാഹിച്ചു നിൽക്കുന്നതിനിടക്കാണ്‌.. ടിങ്.. ടോങ്.. ബെല്ലടി ശബ്ദം കേട്ടത്... "ശ്ശെ.. ഈ.. സമയത്ത് ഏത് നായിന്റെ മോനാണാവോ" എന്ന് ചിന്തിച്ചുകൊണ്ട് ലുങ്കി എടുത്തു ഉടുക്കുന്നതിന്റെ ഇടക്ക് സൂറാബിയെ ഒന്ന് പാളി നോക്കി... ഓളെ മുഖത്ത്. "ഹാവൂ.. രക്ഷപ്പെട്ടു " എന്നൊരു ഭാവം ഇല്ലേ എന്നൊരു സംശയം... ആ ഫ്ലോ അങ്ങ് പോയിക്കിട്ടിയെങ്കിലും "ഇയ്യ് ഇവിടെത്തന്നെ നിക്ക് ട്ടോ.. ഞാൻ പോയി ആരാന്നു നോക്കി വരാം " എന്ന് പറഞ്ഞതോടെ ഓള് വീണ്ടും ഡൌൺ ആയി... നേരെ ചെന്ന് വാതില് തുറന്നു നോക്കിയപ്പോൾ അമ്മോൻ ആണ്... മൂപ്പര് തോളിൽ ഒരു ബാഗ് ഒക്കെ ഇറുക്കിപ്പിടിച്ചു പൊട്ടക്കണ്ണടയും വച്ചു തോളിലൂടെ ഒരു ടവ്വലും ഇട്ട് വായിൽ മുറുക്കാനും ചവച്ചു ഇളിച്ചോണ്ട് നിൽക്കുന്നത് കണ്ടപ്പോൾ മൂക്കിനിട്ടൊരു കുത്ത് വച്ചു കൊടുക്കാൻ ആണ് തോന്നിയത്.. പക്ഷേ എന്ത് ചെയ്യാൻ അമ്മോൻ ആയിപ്പോയില്ലേ... "ആ.. ഇയ്യ് ഇവിടെ ഉണ്ടായിരുന്നോ... അല്ല ബാപ്പയും ഉമ്മയും ഒക്കെ എവിടെപ്പോയി " എന്നുള്ള ചോദ്യത്തോടെയാണ് മൂപ്പര് ഞമ്മളെ എതിരേറ്റത്... "ഓര്.. രണ്ടാളുംകൂടി പെങ്ങളെ വീട്ടിൽ പോയി.. ഇങ്ങള് പോയി വൈന്നേരം വരി എല്ലാരെയും കാണാലോ " എന്ന് പറഞ്ഞു മൂപ്പരെ പറഞ്ഞു വിടാൻ ഒരു ശ്രമം നടത്തി നോക്കിയെങ്കിലും അതിനിടയിൽ ഇരിക്കാൻ ഒന്നും പറയാതെ തന്നെ മൂപ്പര് കസേര വലിച്ചിട്ട് ഇരിപ്പ് കഴിഞ്ഞിരുന്നു... "ഞാൻ ബാങ്കിൽ പോണ വഴി ആയിരുന്നു.. ഇയ്യ് നാളെ പോവാണ് ന്ന് ഉമ്മ പറഞ്ഞു.. അപ്പൊ പോണ വഴിക്ക് അന്നെയും ഒന്ന് കണ്ടാള ന്ന് വച്ചു " എന്ന് പറഞ്ഞു മൂപ്പര് മുറുക്കാൻ ചവക്കുന്ന വായ തുറന്നു എന്തോ ഒരു വൃത്തികെട്ട ചിരിയും ചിരിച്ചു... അത് കണ്ടപ്പോൾ ജുറാസിക് പാർക്കിലെ നരഭോജിയായ ദിനോസറിനെ ആണ് കണ്ടത്.... "കണ്ടില്ലേ... ന്നാ പൊയ്‌ക്കോളി " മൂപ്പര് വന്നതിന്റെ ഇഷ്ടക്കേട് ശരിക്കും മുഖത്ത് പ്രകടിപ്പിച്ചുകൊണ്ടാണ് അത് പറഞ്ഞതെങ്കിലും മൂപ്പര് എന്തോ വല്യ തമാശ കേട്ടതുപോലെ ആ അപേക്ഷ ചിരിച്ചു തള്ളി... "അതേ.. ഞാൻ ഒരു വഴിക്ക് ഇറങ്ങാൻ തുടങ്ങുകയായിരുന്നു.. മ്മക്ക് വൈകുന്നേരം കണ്ടാൽ പോരേ " എന്ന് ചോദിച്ചപ്പോൾ മൂപ്പര് ഓക്കേ പറഞ്ഞു.. ന്നട്ട് "അല്ല ഇയ്യ് എങ്ങോട്ട പോണത് " എന്ന് ചോദിച്ചപ്പോൾ.. "ഒന്ന് ടൗൺ വരെ പോണം.. ഒരാളെ കാണാൻ ഉണ്ട്.. ഇങ്ങള് ഇറങ്ങിക്കോളി " എന്ന് പറഞ്ഞിട്ടും ആ കുരുപ്പ് ഇറങ്ങിയില്ല... "ന്നാ ഞാനും വര അന്റെ കൂടെ.. ന്നെ ആ ബാങ്കിൽ ഒന്ന് ഇറക്കിത്തന്നാൽ മതി... ഇപ്പൊ പണ്ടത്തെപ്പോലെ ഒന്നുമല്ല.. നടക്കാനൊന്നും തീരെ വയ്യ " എന്ന് പറഞ്ഞു മൂപ്പര് ചുളിവ് വീണ മുട്ടുകാലിൽ കൈകൊണ്ട് തടവി കാണിച്ചു തന്നു... ഒരുമാതിരി (A) പടത്തിൽ ഷക്കീല സീൻ കാണിക്കുന്നതുപോലെ... അതുകൂടി കേട്ടപ്പോൾ പെരുവിരലിൽ നിന്ന് ഒരു തരിപ്പ് അരിച്ചുകേറി തലച്ചോറിൽ വരെ എത്തിയതാണ്.. പക്ഷേ എന്ത് ചെയ്യാൻ.. അമ്മോൻ ആയിപ്പോയില്ലേ... "അതേ.. ഞാൻ ഇറങ്ങാൻ കുറച്ചു ലേറ്റ് ആവും.. കുളിക്കണം മാറ്റണം.. ഇങ്ങക്ക് ഞാൻ ഒരു ഓട്ടോ വിളിച്ചു തന്നാൽ പോരേ " എന്ന് ചോദിച്ചു ഓട്ടോ വരെ ഓഫർ ചെയ്‌തെങ്കിലും കുരിപ്പ് അതിലും വഴങ്ങിയില്ല... "കുഴപ്പല്ല മാനോ... ബാങ്ക് തുറക്കാൻ ആവുന്നതല്ലേ ഉള്ളൂ.. സമയം ണ്ടല്ലോ ഇയ്യ് അന്റെ പണി ഒക്കെ കഴിച്ചോ.. ഞാൻ കാത്തിരിക്ക " എന്ന് പറഞ്ഞു പണ്ടാരം കസേരയിൽ സൂപ്പർഗ്ലൂ ഇട്ട് ഒട്ടിച്ചു വച്ചതുപോലെ പോലെ അതേ ഇരിപ്പ് തന്നെ... പോരാത്തതിന് മൂപ്പര് അന്നേരം എന്തൊക്കെയോ വളവള പറയുന്നുമുണ്ട്.. കുടുംബകാര്യം ഗൾഫിനെപ്പറ്റി... പക്ഷേ മ്മള് ആകെ മൊത്തം വേറെ മൂഡിൽ ആയിരുന്നതുകൊണ്ട് അതൊന്നും കേൾക്കാൻ പറ്റിയ മാനസികാവസ്ഥയിൽ അല്ലായിരുന്നു.. മൂപ്പരെ പറ്റിക്കാൻ വേണ്ടി ഫോൺ എടുത്തു മെസേജ് നോക്കുന്നതുപോലെ കാണിച്ചിട്ട്... "ഇങ്ങള് പൊയ്‌ക്കോളി ട്ടോ മാമാ.. ടൗണിൽ വരാം ന്ന് പറഞ്ഞ ചെങ്ങായി മെസേജ് അയച്ചിട്ടുണ്ട്.. ഓന് വരാൻ പറ്റൂല പോലും.. അതോണ്ട് എന്റെ പോക്ക് ക്യാൻസൽ ആയി " എന്ന് പറഞ്ഞപ്പോൾ മൂപ്പര് കസേരയിൽ നിന്നും എണീറ്റു... "ഹാവൂ.. പണ്ടാരം ഒഴിഞ്ഞുകിട്ടി " എന്ന് ആശ്വസിക്കുന്നതിന്റെ ഇടക്ക് മൂപ്പര് വായിലിരുന്ന മുറുക്കാൻ മുറ്റത്തേക്ക് നീട്ടിത്തുപ്പിയ ശേഷം തിരിച്ചു കസേരയിൽ തന്നെ ഇരുന്നു അരയിലിരുന്ന പൊതി അഴിച്ചു അടുത്ത മുറുക്കാൻ ചുരുട്ടിക്കൂട്ടി വായിലിട്ടു.. ന്നട്ട് അത് ചവക്കുന്നതിന്റെ ഇടക്ക്... "അല്ല മാനോ.. ഇപ്പൊ ഒമാൻ റിയാലിനൊക്കെ എന്താ റേറ്റ് " എന്നൊരു ചോദ്യം... "ഇങ്ങളെ കയ്യിൽ ഒമാൻ റിയാൽ ഉണ്ടോ.? " എന്ന് തിരിച്ചു ചോദിച്ചപ്പോൾ മൂപ്പര് അത് സ്കിപ്പ് ചെയ്തു അടുത്തതിലേക്ക് കടന്നു... "ഇയ്യ് ഇന്നോ ഇന്നലെയോ ഒക്കെ ഉള്ളി വാങ്ങാൻ പോയിരുന്നോ.? ഉള്ളിക്കൊക്കെ ഇപ്പൊ എന്താ വെല... ഈ മോങ്ങിനെക്കൊണ്ട് ഉള്ള ഓരോ എടങ്ങേറുകളെ " എന്നൊക്കെ പറഞ്ഞു എന്തേലുമൊരു ചർച്ച തട്ടിക്കൂട്ടി എടുക്കാനുള്ള ശ്രമം തുടരുന്നത് കണ്ടതോടെ ആകെ പിടുത്തം വിട്ടു... "ഓന്റൊരു മോങ്ങി... ഇറങ്ങിപ്പോടാ നായിന്റെ മോനേ " എന്നൊരു അലർച്ച ആയിരുന്നു... അത് കേട്ടതോടെ അമ്മോൻ വായിൽ ഇട്ടിരുന്ന മുറുക്കാൻ അറിയാതെ മുണുങ്ങിപ്പോയി... ന്നട്ട് പന്തം കണ്ട പെരുച്ചാഴിയെപ്പോലെ ദയനീയമായി ഒരു നോട്ടം.. അത് കണ്ടപ്പോൾ വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി.. അല്ലെങ്കിലും മനഃപൂർവം പറഞ്ഞതല്ല.. ആ സിറ്റുവേഷനിൽ അറിയാതെ നാവിൽ വന്നതാണ്.... മൂപ്പര് ആ ഞെട്ടലിൽ നിന്നും പുറത്ത് വന്ന ശേഷം "അല്ല ഇയ്യ് എന്താ പറഞ്ഞത് " എന്ന് ചോദിച്ചപ്പോൾ മൂപ്പരെ വഷളാക്കണ്ടല്ലോ എന്ന് കരുതി ചിരിച്ചുകൊണ്ട്.. "അത് പിന്നെ മോങ്ങി ഒരു നായിന്റെ മോൻ ആണെന്ന് പറഞ്ഞതായിരുന്നു.. എന്തെന്നറിയില്ല ആ ചെങ്ങായിന്റെ പേര് കേട്ടാൽ മതി അപ്പൊ തന്നെ ന്റെ കൺട്രോൾ പോകും " എന്നൊക്കെ പറഞ്ഞു കൺവിൻസ്‌ ചെയ്തപ്പോൾ അമ്മോൻ ഓക്കേ ആയി.. ന്നാലും മൂപ്പർക്ക് എന്തോ ഒരു വിശ്വാസക്കുറവില്ലായ്മപോലെ ഉണ്ടായിരുന്നു... "ന്നാ ശരി മാനോ... ഇനിയും ഇരുന്നാൽ ബാങ്കിലെത്താൻ നേരം വൈകും " എന്ന് പറഞ്ഞു മൂപ്പര് ഇറങ്ങാൻ തുടങ്ങിയപ്പോൾ ആണ് സമാധാനം ആയത്.. പക്ഷേ മൂപ്പര് ഇറങ്ങുന്നതിനിടക്കും ചെരുപ്പിടുന്നതിന്റെ ഇടക്കും തിരിഞ്ഞും മറിഞ്ഞും ഒക്കെ സംശയഭാവത്തിൽ എന്നെത്തന്നെ നോക്കുന്നുണ്ടായിരുന്നു... ഉള്ളിൽ നല്ല കട്ട കലിപ്പും അയാളെ അരച്ച് കലക്കി കുടിക്കാൻ ഉള്ള ദേഷ്യവും ഉണ്ടെങ്കിലും പുറമേക്ക് അതൊന്നും കാണിക്കാതെ ഇളിച്ചോണ്ട് നിൽക്കുന്ന എന്റെ ഇളി കണ്ടിട്ട് ഞാൻ അങ്ങനെ പറഞ്ഞതായി വിശ്വസിക്കാൻ ഉള്ള പ്രയാസം കാരണമാവാം ആ നോട്ടം.. "അല്ല മാമ... കുറച്ചുനേരം കൂടി ഇരുന്നു ചായ ഒക്കെ കുടിച്ചിട്ട് പോയാൽ പോരേ " എന്ന് നല്ല പാൽനിലാ പുഞ്ചിരി പൊഴിച്ചുകൊണ്ട് ചോദിച്ചപ്പോൾ മൂപ്പര് ഒന്ന് നിന്നു.. ന്നട്ട് ന്റെ മുഖത്തേക്ക് ഒന്നുടെ നോക്കി... വീണ്ടും ന്റെ മുഖത്തുള്ള നേരത്തേതിനേക്കാൾ തെളിച്ചമുള്ള പാൽനിലാ പുഞ്ചിരി കണ്ടപ്പോൾ മൂപ്പർക്ക് എന്തോ വല്യ ആശ്വാസം പോലെ... മോങ്ങിയെത്തന്നെ ആവും പറഞ്ഞത് എന്നുള്ള ആശ്വാസത്തിൽ മൂപ്പര് എന്റെ നേരെ നോക്കി ചിരിച്ചു... ന്നട്ട്... "അല്ല.. അടുത്താഴ്ച അല്ലേ ബീയാത്തൂന്റെ മോളെ കല്യാണം.. ഇയ്യ് എന്തെങ്കിലും കൊടുക്കുന്നുണ്ടോ " എന്ന് ചോദിച്ചു വീണ്ടും കയറി വരാൻ ഒരു ശ്രമം നടത്തിയതോടെ മ്മളെ കൺട്രോൾ വീണ്ടും പോയി... കയ്യിൽ കിട്ടിയത് ഒരു കസേര ആയിരുന്നു.. അതെടുത്ത് ഓങ്ങിയപ്പോൾ.. ആള് ഒന്ന് പേടിച്ചു പുറകോട്ട് മാറി... ആ പേടിച്ചരണ്ട മുഖഭാവം കണ്ടപ്പോൾ തല്ലാൻ വേണ്ടി എടുത്തതല്ല എന്ന് ബോധിപ്പിക്കാൻ വേണ്ടി വീണ്ടും നല്ലൊരു ചിരി പാസാക്കി മെല്ലെ ആ കസേര എടുത്തു മുറ്റത്തേക്കിറങ്ങി കണ്ടത്തിലേക്ക് ഒരൊറ്റ ഏറു വച്ചു കൊടുത്തു... "എന്തിനാടാ ആ കസേര എറിഞ്ഞത് " എന്ന മൂപ്പരെ ചോദ്യത്തിന്.. "അത് പഴേ കസേര ആണ് മാമാ.. പൊട്ടിയിട്ടുണ്ട്.. ആരേലും അതിൽ അറിയാതെ വന്നിരുന്നു എന്തേലും പറ്റിക്കണ്ട ന്ന് കരുതി എറിഞ്ഞതാണ് " എന്നങ്ങോട്ട് ചാമ്പി... ഇപ്രാവശ്യം ലീവിന് വന്നപ്പോൾ വാങ്ങിയ പുതുപുത്തൻ കസേര ആണെന്ന് ഞമ്മക്കല്ലേ അറിയൂ... പക്ഷേ അതോടെ മാമൻ പിന്നൊന്നും ചോദിക്കാനും പറയാനും നിക്കാതെ വെടികൊണ്ട പന്നിയെപ്പോലെ അവിടുന്ന് തടി എടുത്തു തന്നു.... മൂപ്പര് പടിപ്പുര ചാടിക്കടന്നു പോകുന്നതിനിടക്ക്.. "മാമാ.. വൈന്നേരം ന്തായാലും വരണം ട്ടോ " എന്ന് പുറകിൽ നിന്ന് വിളിച്ചു പറഞ്ഞത് കേട്ടെങ്കിലും മൂപ്പര് അത് കേൾക്കാത്ത ഭാവത്തിൽ നടന്നകലുന്നത് കാണാൻ നല്ല ചന്തം ഉണ്ടായിരുന്നു.. ഒപ്പം ഉള്ളിലൊരിത്തിരി നൊമ്പരവും പക്ഷേ... അത് മൂപ്പര് ഇരന്നു വാങ്ങിയതാണ് എന്ന് കരുതി സ്വയം ആശ്വസിക്കുകയല്ലാതെ വേറെ നിവൃത്തി ഇല്ലായിരുന്നു... കാരണം ആരുടേയും ശല്യമില്ലാതെ സൂറാബിയെ സ്നേഹിക്കാനും ഓളോടൊപ്പം ചിലവഴിക്കാനും വേണ്ടി അത്രക്ക് കഷ്ടപ്പെട്ട് നേടിയെടുത്ത ഇത്തിരി സമയമാണ്.. അത് അപഹരിക്കാൻ ഒരു കട്ടുറുമ്പിനെയും ഞമ്മള് അനുവദിക്കില്ലല്ലോ... അവസ്ഥ അതാണ്... കൂട്ടത്തിൽ കുത്താൻ നടക്കുന്ന പോത്തിന്റെ മുന്നിൽ പോയി വേദമോതാൻ നിൽക്കരുതെന്ന് പണ്ടുള്ളവര് പറഞ്ഞത് വെറുതേ ഒന്നുമല്ല എന്നുകൂടി ഓർത്തെടുത്തു കുറച്ചൂടെ ആശ്വാസം കണ്ടെത്തി ... കാര്യങ്ങൾ അങ്ങനെയൊക്കെ ആണെങ്കിലും പാവം അമ്മാവൻ മൂപ്പരോട് ഞാൻ അങ്ങനൊന്നും ചെയ്യരുതായിരുന്നു കള്ള നായിന്റെ മോനേ... സ്വന്തം അമ്മാവനെക്കാൾ വലുതാണോ അനക്ക് ഡിങ്കോൾഫി.. എന്നൊക്കെ ഞാൻ എന്നെത്തന്നെ മനസ്സുകൊണ്ട് ചീത്ത വിളിക്കുകയും ചെയ്തു... ആ ചീത്തവിളികൂടി കഴിഞ്ഞപ്പോൾ പോയ മൂഡ് തിരിച്ചു വന്നപോലെ പിന്നൊന്നും നോക്കീല മുറ്റത്ത് വച്ചു തന്നെ ഉടുത്തിരുന്ന ലുങ്കി ഊരി കസേര എറിഞ്ഞ അതേ കണ്ടത്തിലേക്ക് ഒരൊറ്റ ഏറ് വച്ചുകൊടുത്തു.. ന്നട്ട് സകല ശക്തിയും സിരകളിലേക്ക് ആവാഹിച്ചു ഞമ്മളെ ഖൽബിന്റെ കൽക്കണ്ടകനിയായ സൂറാബിയുടെ അടുത്തേക്ക് കുതിച്ചു പാഞ്ഞു... #📔 കഥ
30.5k കണ്ടവര്‍
12 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post