🔥ഒരു മധുര പ്രതികാരം 🔥 പാർട്ട്‌ 56 അങ്ങനെ അദ്ദേഹത്തെ ജയിക്കാൻ ഞാൻ അനുവദിക്കുകയില്ല.........അത്‌ ചിലർക്ക് കൊടുത്ത വാക്കുകൾ തെറ്റിച്ചിട്ടായാലും അങ്ങനെ ........ അവർ കണ്ണുതുടച്ചുകൊണ്ട് ദൃഢ നിശ്‌ചയത്തോടെ പറഞ്ഞു.......... ""നീ വിഷമിക്കാതെ.........അംറയുടെ നിക്കാഹ് വരെ സമയം ഇല്ലേ...... അതിനുള്ളിൽ നമുക്കെന്തെങ്കിലും വഴിയുണ്ടാക്കാം........... ഉമ്മി അവരെ ആശ്വസിപ്പിച്ചു....... ""ഇനി കൂടുതൽ വിഷമിച്ചു ബാക്കിയുളഅവരെ കൂടി എല്ലാം അറിയിക്കണ്ട... നീ ആ കണ്ണങ്ങുതുടച്ചെ......... കുട്ടികൾ കാത്തിരിക്കുന്നുണ്ടാകും.... പോയി ഭക്ഷണം കഴിക്കാം....... അവർ ഉമ്മയെ ആശ്വസിപ്പിച്ചു...... അവർ രണ്ടുപേരും ഹാളിലേക്ക് നടന്നു...... അപ്പോഴേക്കും അംറായും ആയിഷുവും ഫുഡെല്ലാം എടുത്തു വെച്ചിരുന്നു....... അവൾ അവർക്ക് ഭക്ഷണം വിളമ്പി കൊടുത്തു. ........... ആയിശു ഉമ്മിക്ക് വേഗം സീറ്റ്‌ ശെരിയാക്കി കൊടുത്തു....... ഉമ്മി... സോറി..... അവൾ മെല്ലെ പറഞ്ഞു.... ഉമ്മി ഒന്നും മിണ്ടാതെ അവിടെ ഇരുന്നു...... അവൾ അസിയെ നോക്കിയപ്പോ അവൾ കണ്ണുകൊണ്ട് ആയിശുനെ ആശ്വസിപ്പിച്ചു....... ഉമ്മിയുടെ വിഷമം അവളിലും വേദന ഉണ്ടാക്കിയിരുന്നു...........എന്തുവന്നാലും ഈ ആയിശു അതെങ്ങനെയെങ്കിലും അതുകണ്ടുപിടിച്ചിരിക്കും...........എനിക്ക് പരിഹരിക്കാൻ കഴിയുന്നതാണെങ്കിൽ അങ്ങനെയും.....അവൾ മനസിൽ ഉറപ്പിച്ചു...... @@@@@@@@@@@@@@@@@ ആദി ഫോണെടുത്തു ആഷിയെ വിളിച്ചു...... ഹലോ.......ആഷി .......... ഇനി നീയെന്ന ഓഫീസിലോട്ട് വരുന്നത്..... അവന്റെ ശബ്‍ദം ഇത്തിരി ഷാർപ് ആയിരുന്നു..... ന്താ ആദി..... ഞാൻ കരുതിയത് നീ സൈമയുടെ കണ്ടിഷൻ അറിയാൻ വേണ്ടി വിളിച്ചതാകും എന്നാ.... അത്രക്ക് അന്യരായോ ഞങ്ങൾ.... അവന്റെ വാക്കുകൾ ഇടറി....... ""നോ ആഷി..... നിനക്ക് അറിയില്ലേ..... തെറ്റുചെയ്തവർ ആരായാലും അവർക്ക് ഞാൻ മാപ്പുകൊടുക്കില്ല..... അത്കൊണ്ട് നീ ഈ വിഷയം എടുത്തിടേണ്ട....... ""പിന്നേ നിന്റെം അമ്രയുടേം വിവാഹം.... അതെത്രയും പെട്ടെന്നു നടത്തണം........ ഇനിയും വെയ്ക്കിപ്പിച്ചുകൂടാ....... ""ആദി....... ആദ്യം ഞാനൊന്നു ഫ്രീയായിക്കോട്ടെ...... എന്റെ പെങ്ങളാ ഇവിടെ ഹോസ്പിറ്റലിൽ കിടക്കുന്നത് അതെന്താ നീ ഓർക്കാത്തെ ..... .. ""ഞാൻ ആൾറെഡി പറഞ്ഞുകഴിഞ്ഞു എനിക്ക് മറ്റുള്ളവരുടെ കാര്യം കേൾക്കണ്ട എന്ന്‌........ എൻറെ പെങ്ങളുടെ ഏറ്റവും വലിയ സ്വപ്നം ആണ് ഈ വിവാഹം...ഇത് എത്രയും പെട്ടെന്ന് നടത്തണം.....thats ഓൾ.... ""നിനക്ക് നിന്റെ സഹോദരി വലുതാണെങ്കിൽ എനിക്ക് എൻറെ സഹോദരിയും വലുതാണ്............ സോ അവളുടെ കാര്യം കൂടി കഴിഞ്ഞേ എനിക്ക് എന്തിനും പറ്റൂ ... ...... അവനും ദേഷ്യം വന്നു...അവൻ അതും പറഞ്ഞു അവൻ കട്ട്‌ ചെയ്തു........ ആഷി കാൾ കട്ട്‌ ചെയ്തതും ആദി ദേഷ്യം കൊണ്ടു ഫോൺ തറയിൽ എറിഞ്ഞു...... ശബ്ദം കേട്ട് സ്റ്റാഫ് എല്ലാം ഓടിവന്നു...... എന്താ സർ...... വാട്ട്‌ ഹാപ്പെൻഡ്...... ""എന്ത്..........നിങ്ങൾക്ക് ജോബ് ടൈം അല്ലെ..... എന്തെങ്കിലു കേൾക്കുമ്പോഴേക്കും ഓടി വന്നേക്കും...... അവന്റെ വഴക്ക് കേട്ടതും എല്ലാരും പിരിഞ്ഞു പോയി..... ആദി ഫുൾ സ്ട്രെസ് മോഡിലായി.. അവൻ കോട്ട് അഴിച് ചെയറിൽ ചാരികിടന്നു....... ആയിശുവിന്റെ തന്നോടുള്ള സമീപനം...... വാപ്പിയുടെ സൈമയോടുള്ള അട്ടച്ച്മെന്റ്റ്..... അഷിയുടെ ഓഫീസിലെ അബ്സെന്റസ്..... ഇപ്പൊ അവൻ പറഞ്ഞത്...... എല്ലാം കൂടി അവനെ വയലെൻറ് ആക്കി......... തലവേദന എടുക്കാൻ തുടങ്ങിയിരുന്നു..... അവൻ കണ്ണടച്ചു കിടന്നു..... @@@@@@@@@@@@@@@@@ ഫുഡെല്ലാം കഴിഞ്ഞ് അംറായും അസിയു ആയിഷുവും ഹാളിൽ ഇരിക്കുകയായിരുന്നു.... ""ഇത്താ..... ഇനി ഓഫീസിലോട്ട് പോണില്ലേ....... ആകെ കുറച്ചല്ലേ പോയൊള്ളൂ..... അസി ആയിശുവിനോട് ചോദിച്ചു.... ""പോണം മോളെ........ കുറച്ചു ലീവ് എടുക്കട്ടെ...... തലക്കിപ്പോഴും ചെറുതായി വേദനിക്കുന്നു......... ""അതുശേരിയാ...... ഇങ്ങള് ലീവ് എടുത്തോളിൻ.... വയ്യാണ്ട് പോവണ്ടാ..... അപ്പോഴാണ് ആയിശുവിന്റെ ഫോൺ റിങ് ചെയ്തത്..... അവള്ടെ ഉമ്മിടെ കാളായിരുന്നു ...... ഉമ്മിയുടെ കാൾ...... അവളിലൂടെ ഒരു ഭയം കടന്നുപോയി...... താൻ പേടിച്ചിട്ട് ഇതുവരെ ഉമ്മിയെ വിളിച്ചില്ല..... ഇനി എന്തുപറയാനാണോ എന്തോ . .... അവള്ടെ മുഖത്ത് പരിഭ്രമം നിറഞ്ഞു.... ""ഒരുമിനിറ്........... ഉമ്മി വിളിക്കുന്നു.... എന്നു അവരെ നോക്കി പറഞ്ഞു അവൾ ഫോണെടുത്തു എണീറ്റു പോയി........ ""ഒക്കെ ഇത്താ...... അവർ അവളെ നോക്കിപറഞ്ഞു.... അവൾ പോയതും അസി അംറയെ നോക്കി ചോദിച്ചു... ""അപ്പൊ ഇത്ത എങ്ങനെ യാ കാര്യങ്ങൾ.... ഓൾ സെറ്റല്ലേ..... അവൾ ചിരിച്ചോണ്ട് ചോദിച്ചു..... ""അതെ.........മോളെ.......... എവെരിതിങ് സെറ്റ്........... നമ്മളെ സലീമിക്ക എല്ലാം റെഡിയാക്കി.......... ഇനി നൈറ്റ്‌ ആവേണ്ടതേ ഒള്ളൂ.......... അതിനു വേണ്ടി ഐ ആം സോ എസ്‌സിറ്റഡ്......... ""ഞാനും ഇത്തു....... എന്ന്‌ പറഞ്ഞു അവൾ അംറയെ ഇറുകെ പുണർന്നു....... അവർ എന്തോ ബിഗ് സർപ്രൈസ് പ്ലാൻ ചെയ്തു ഒരുക്കി വെച്ചിരിക്കുന്നു എന്ന് തോന്നുന്നു............ @@@@@@@@ അവൾ ഫോണെടുത്തു മുകളിൽ തന്റെ റൂമിലോട്ട് പോയി.... ""ഹലോ ഉമ്മി......... അവൾ പതിയെ വിളിച്ചു.... ""മോളെ ആയിശു............. നിനക്ക് സുഖല്ലേ....... അതെ ഉമ്മീ..... അവൾ ഫോൺ വിളിക്കുന്നുന്ടെലും ഉമ്മി അടുത്തത് ഇനി എന്ത് പറയും എന്ന്‌ പേടിച്ചു കയ്യും കാലും വിറക്കാൻ തുടങ്ങിയിരുന്നു ...... കാരണം ഉമ്മിയുടെ വാക്കുകൾ ഞങ്ങളുടെ ഈ ബന്ധം അവസാനിപ്പിക്കുന്നതിലെ എത്താറുള്ളയിരുന്നു.. ""ഇത്രയും ദിവസം നീ ഞങ്ങളെ ഒന്ന് വിളിച്ചില്ലല്ലോ...... ""അത്‌ ഉമ്മി.....ഉമ്മിക്കറിയാവുന്നതല്ലേ ഇവിടുത്തെ പ്രോബ്ലം .... ""എനിക്കറിയാം... എൻറെ വായിൽനിന്നു കേള്കക്കുംന് കരുതിയല്ലേ നീ ഒഴിഞ്ഞു മാറി നടക്കുന്നത്.... "'അതല്ല ഉമ്മീ........ അവൾ കണ്ണുമുറുകെ അടച്ചു ....... ഉമ്മിക്ക് മനസിലായിക്കണ്...... ""എനിക്കറിയാൻ പറ്റും...... ഒന്നുല്യേ ലുംഞാനെന്റെ ഉമ്മിയല്ലേ....... അത്‌ ഉമ്മി..... അവൾ ബബബ അടിച്ചു...... "" വേണ്ട മോളെ.... എന്തായാലും നീ ഓകെയായില്ലേ....... അതുമതി..... നീ നാളെ ഇതുവഴി ഒന്നുവാ..... വാപ്പിക്ക് നിന്നെ ഒന്നുകാണണം എന്ന്‌....... ഉമ്മിയുടെ വാക്കുകളിൽ ഒരു സമാധാനം ഉണ്ടായിരുന്നു....... അവൾക്കും അപ്പോഴാ സമാധാനം ആയത്...... വാപ്പിക്ക് ഫോൺ കൊടുക്കൂ ഉമ്മി..... വാപ്പി ഇവിടെ ഇല്ല മോളെ... പുറത്ത് പോയി....... നാളെ ഞാൻ വരാം ഉമ്മി എന്നും പറഞ്ഞു അവൾ കാൾ കട്ട്‌ ചെയ്തു...... ഉമ്മി ഇങ്ങനെ സംസാരിക്കും എന്ന്‌ അവൾ കരുതിയില്ല.... പാതി ജീവൻ തിരിച്ചു കിട്ടിയ പോലെ ആയി അവൾക്ക്.... ഏന്തായാലാലും നാളെ അതുവഴിപോകുമ്പോ ഈ ഫോംസ് അവിടെ കൊടുക്കാം...... ഇതും കൂടി കാണുമ്പോ ആദിയെ പറ്റി ഉമ്മിക്ക് ഒന്നുകൂടി മതിപ്പ് കൂടും.... ഐ ആം ഷുവർ.... അവൾ മനസ്സിൽ പറഞ്ഞു @@@@@@@@@@@@ ഇരുട്ടാകാൻ തുടങ്ങിയിരുന്നു..... ആദി ഇപ്പൊ വരും.... വന്നാൽ ഇന്നെന്തായാലും തന്റെ ഫീലിംഗ്സ് എന്തായാലും അവനോട് പറയണം...... ആയിഷുവും ആകെ എക്സൈറ്റെഡ് ആയിരുന്നു............ ആദി ശെരിക്കും ഒരു ഹീറോ ആയി മാറിയിരുന്നു അവളടെ മനസ്സിൽ......... ""യെസ് ആയിശു........ മഞ്ഞുരുകാൻ സമയം ആയിരിക്കുന്നു.............അവൾ സ്വയം പറഞ്ഞു..... അവൾ തന്റെ കബോർഡ് തുറന്നു.....നിറയെ പലനിറത്തിലുള്ള സാരികൾ..... അതിൽ നിന്നും ആദിയുടെ ഫേവറിറ്റ് കളർ മെറൂൺ തന്നെ എടുത്തു........ അവൾ അതും കയ്യിലെടുത്തു നൃത്തം ചവിട്ടി......... അവൾ അണിഞ്ഞൊരുങ്ങി വന്നപ്പോഴും ഒരു സുന്ദരി തന്നെ യായി മാറിയിരിന്നു..........തന്റെ ആഭരണ പെട്ടിയിൽ നിന്നും അവൾ നീളമുള്ള എയറിങ്‌സ് മാച്ച് ആയത് എടുത്തു ധരിച്ചു............... "ആയിശു.... ഇനിയും ഒരു ഒളിച്ചുകളി വേണ്ട....... ഇന്ന് തന്നെ നിന്റെ ഫീലിംഗ്സ് അവനോട് പറയണം............. അവൾ കണ്ണാടിയിൽ തന്റെ രൂപത്തെ നോക്കി കൊണ്ടു പറഞ്ഞു..... അപ്പോഴേക്കും ആദിയുടെ കാർ ആദിൽ മൻസിലിൽ വന്നു നിന്നു... അവൾ വേഗം സ്റ്റെയർ കേസ് ഇറങ്ങി ആദി വരുന്നതും കാത്തു പൂമുഖത്തു തന്നെ നിന്നു...... അവള്ടെ ഹൃദയം പെരുമ്പറ കൊള്ളൂകയായിരുന്നു........... അവൾ തന്റെ സാരി ഒന്നുകൂടെ ഞൊറിഞ്ഞിട്ടു........... വണ്ടിയിൽ നിന്നും ഇറങ്ങിയ ആദി സിറ്ഔട്ടിലേക്ക് കയറി............ ഇന്നത്തെ ദിവസം അവൻ ഫുൾ ഓഫായിരുന്നു........ പക്ഷെ ആയിശു നിൽക്കുന്നിടത്തേക്ക് ശ്രദ്ധിക്കാതെ ...,,, അവളെ ഒന്ന് നോക്കുക കൂടി ചെയ്യാതെ മുകളിലോട്ട് കയറി പോയി............ ആയിശുവിന്റെ സകല മൂഡും പോയി.... സത്യം പറഞ്ഞ അവന്റെ പോക്കുകണ്ടതും ആദ്യം നിരാശ വന്നു.... പിന്നേ ദേഷ്യവും ..... ""ഹും........ ഈ പൂച്ചക്കണ്ണന് എന്നെ ഒന്ന് നോക്കിയാലെന്താ............കണ്ണ് പറിഞ്ഞു വീഴോ..... 😏അവന്റെ ഒരു ജാഡ..... തനിത്രേം ഒരുങ്ങി നിന്നിട്ടും ഒന്ന് നോക്കുക പോലും ചെയ്യാതെ🙁......,,,,,, അവൾ കെറുവിച് കൊണ്ടു അടുക്കളയിൽ പോയി കോഫിയെടുത്തു മുകളിലോട്ട് കയറി ...... റൂമിലെത്തിയപ്പോ ആദി ടൈയ്യും കൊട്ടുമെല്ലാം അഴിച്ചു വെക്കുകയായിരുന്നു......... ഹ്മ്മ്.... ഹ്മ്മ്..... അവൾ പതിയെ ഒന്ന് മുരടനക്കി...... ""എന്താ ആയിശു""......... അവൻ അവളെ ശ്രദ്ധിക്കാതെ തന്നെ തന്റെ വാച് അഴിച്ചുവെക്കുന്നതിനിടയിൽ ചോദിച്ചു .... അവന്റെ ചോദ്യം കേട്ടപ്പോ അവൾ അധികം ദേഷ്യം വന്നു....... അതോണ്ട് അവൾ ഒന്നുല്യാ എന്ന വാ ക്കിൽ ഒതുക്കി അവൻക്ക് നേരെ കോഫി നീട്ടി...... ""അവിടെ വെച്ചേക്ക്..... അവൻ അതും പറഞ്ഞു ഫ്രഷാകാൻ പോയി...... ""അവൾ അതവിടെ വെച്ചു റൂമിനു പുറത്തേക്കു ഇറങ്ങി...... ഗോവണിപ്പടികൾ ഇറങ്ങി..... അല്ല..... ഈ പൂച്ചകണ്ണനിതെന്തു പറ്റി...........ഇനി രാവിലേ താനങ്ങനെ ഒക്കെ പറഞ്ഞത് കൊണ്ടാന്നോ...... അപ്പൊ ഞാനങ്ങനെ പറഞ്ഞുന്നു വെച്ച് പിന്നേ മാറ്റിപ്പറയില്ലെന്നുണ്ടോ.........വെറുതെ അണിഞ്ഞൊരുങ്ങിയ എന്നെ പറഞ്ഞ മതിയല്ലോ...... അവൾ പിറുപിരുതൊണ്ട് താഴേക്കിറങ്ങി..... @@@@@@@@@@@@ ബാത്‌റൂമിൽ കയറി ഷവരും തിരിച്ചു അതിന്റെ ചുവട്ടിൽ കുറച്ചു നേരം നിന്നു ആദി............ @@@@@@@@@@ ആയിശു കോവണിപ്പടികൾ ഇറങ്ങി വരുന്നതും കണ്ടു അംറ ആയിശുവിന്റെ അടുത്തേക്ക് ചെന്നു ""ആയിശു ..... നീ എനിക്ക് ഒരു ഉപകാരം ചെയ്യോ ......... ""ന്താ അംറ..... ന്താ വേണ്ടേ.....ആയിശു അവള്ടെ അടുത്തേക്ക് ചെന്നു.... ""ആദിയുടെ തുണിയെല്ലാം മേലെ ടെറിസിൽ വിരിച്ചുട്ടുണ്ട്..... അതൊന്നു പോയി എടുക്കാൻ നിന്നോട് പറയാൻ ഏൽപ്പിച്ചതാ............ കൂടെ എന്റേതും ഉണ്ട്... അതും കൂടി...... അസിയോട് പറഞ്ഞപ്പോ ഓൾക്ക് പഠിക്കാൻ ഉണ്ടെന്നും പറഞ്ഞു വാതിൽ അടച്ചു ഇരിക്ക ........ ""അതിനെന്താ അംറ..... ഞാൻപോകാലോ......... ടെറസ്സിൽ അല്ലെ.......ആധിടെ ഡ്രെസ്സിന്റെ കൂടെ അതും ഞാനെടുത്തു തരം എന്നും പറഞ്ഞു..... അവൾ മുകളിലോട്ട് കയറി................... മേലെ ഡോറിനു ചെറിയ പ്രശ്നം ഉണ്ടേ പെട്ടെന്ന് ലോക്ക് വീഴും...... ശെരി അംറ എന്നും പറഞ്ഞു അവൾ മുകളിലോട്ട് കയറി.... മേലെ അവള്ടെ റൂമും കഴിഞ്ഞു അപ്പറിലോട്ട് കയറണം ടെറസ്സിൽ എത്താൻ...............അവൾ ആ സ്റ്റേയേറും കഴിഞ്ഞു ടെറസിൽ എത്തി...... അവൾ ഡോർ തുറന്നു അകത്തേക്ക് കടന്നപ്പോ വാതിൽ പതിയെ അടഞ്ഞു..... അതവൾ ശ്രദ്ധിച്ചില്ല........ അവൾ ടെറസ്സിലേക്ക് എത്തലും പെട്ടെന്ന് തന്നെ കറന്റ് പോകലും ഒരുമിച്ചായിരുന്നു.......... അവൾ ശെരിക്കും സ്കെയേർഡ് ആയി...... ""അള്ളോഹ്.......ഈ കറന്റിന് പോകാൻ കണ്ട സമയം ..... നമ്മളിവിടെ പെട്ടല്ലോ.......... ഫോണാണെൽ എടുതുല്യാ........... അവൾ തപ്പി പിടിച്ചു ഡോർ വരെ ചെന്നു...... അവൾ ഡോർ തുറന്നിരിക്കുകയാണെന്നു കരുതി കടക്കാൻ നിന്നതും നെറ്റി ചെന്നിടിച്ചതും പെട്ടെന്നായിരുന്നു ........ഇരുട്ടായതോണ്ട് കണ്ണും കാണുന്നിലായിരുന്നു ..... ""അള്ളോ... അവൾ തന്റെ നെറ്റി ഉഴിഞ്ഞു......... അവൾ തപ്പി തടഞ്ഞു നോക്കിയപ്പോഴാണ് ഡോർ ലോക്കഡ്‌ ആണെന്ന് മനസിലായത്........ ""വീണ്ടും പെട്ടല്ലോ.... ഇത് എങ്ങനെ ലോക്ക് ആയത്...... ഞാൻ അട ച്ചതില്ലല്ലോ........ അവൾ ലോക്ക് തുറക്കാൻ നോക്കിയെങ്കിലുംനടന്നില്ല ...... സമയം പോകും തോറും അവൾക്ക് പേടിയായി ...... ഹെലോ....... അംറ..... അസി...... ആരെങ്കിലും ഉണ്ടോ..... ഹെല്പ് മി......... അവൾ വിളിക്കാൻ ശ്രമിച്ചെങ്കിലും അവളുടെ ശബ്ദം പുറത്തേക്കു വന്നില്ല....... @@@@@@@@@@@@@@ ഡീ.........അസി...... ആയിശു മോളിലോട്ട് പോയി കുറച്ചു സമയം ആയി........ മേലെ വിരിച്ച ആദിയുടെ ഡ്രെസ്സെല്ലാം എടുക്കാൻ പോയതാ..........കാണുന്നില്ല.... നീയോന്നു ചെന്നുനോക്കിയേ............ ആയിശുവിനെ കാണാഞ്ഞു അംറ അസിയെ വിളിച്ചു...... ഞാൻ നോക്കിയിട്ട് വരാം ഇത്ത എന്നും പറഞ്ഞു അവൾ മുകളിലോട്ട് കയറി...... അവിടുന്ന് നെക്സ്റ്റ് സ്റ്ററിലോട്ട് കയറി ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും പറ്റിയില്ല .......,, അസി.... അംറ..... എനിക്ക് പേടിയാകുന്നു..... ഇവിടെ ടെറസിൽ ആണേൽ വെളിച്ചവും ഇല്ല..... ""ഇത്തു......... ഇത് തുറക്കാൻ പറ്റുന്നില്ല....... എന്തായാലും ഇങ്ങള് ബേജാറാകല്ലിം........നമ്മള് പോയി വല്ലിക്കാനേ വിളിച്ചു വരാം എന്നും പറഞവൾ വെപ്രാളപെട്ടൊണ്ട് താഴ്ത്തേക്കിറങ്ങി........... @@@@@@@@@@@@@@@## ഫ്രഷായി വന്ന ആദി ആയിശുവിനെ നോക്കിയെങ്കിലും കണ്ടില്ല.......... അവൻ ഇപ്പൊ റീലാക്സിട് ആയിരുന്നു....... ""കുറച്ചു മുന്നേ ഇവിടെ കോഫി യും പിടിച്ചു നിന്നിരുന്നല്ലോ .....കോഫി ഇവിടെ ഇരുപ്പുണ്ട് ആളെവിടെ പോയി......... ഇവള്ടെ ഒളിച്ചു കളി ഇപ്പോഴും തീർന്നില്ലേ...... 🙄 അവൻ ചിന്തിച്ചോണ്ട് താഴോട്ട് ഇറങ്ങാൻ നിന്നപ്പോഴാ അസി അവന്റെ അടുത്തേക്ക് വന്നത്,,.... ""ഇക്കാ...... ഇക്കാ...... ""എന്താ മോളെ..... നീയെന്താ ഇത്ര ടെൻഷൻ ആയി..... ....... എന്താആപ്സ്റ്റയെറിന്റെ ഭാഗത്തു നിന്നും...... എനി പ്രോബ്ലം..... ""അത്‌ ഇക്കാ..... ഇ ത്തു മോളിൽ ടെറസ്സിൽ കുടുങ്ങിപ്പോയി........... വാതിൽ ആണേൽ ലോക്‌ടും .......ഇങ്ങള് ഒന്നുചെന്നു നോക്കീം............ എന്ത്.......അവളിപ്പോ ഈ സമയത്ത് അപ്സ്റിയറിൽ........... ഞാനൊന്നു ചെന്നു നോക്കട്ടെ എന്നും പറഞ്ഞു അവൻ വേഗം മുകളിലോട്ട് കയറി...... അപ്പോഴേക്കും ഞാൻ താഴെപ്പോയി വിവരം അറിയിച്ചു വരാം എന്ന് പറഞ്ഞു അസി താഴോട്ടും....... @@@@@@@@@@@@@@ ഈ ടൈമിൽ ഇവൾ ടെറസ്സിന് മുകളിലോട്ട് പോയതെന്തിനാ..... ഇനി താമസം എങ്ങാനും അങ്ങോട്ട് മാറ്റിയോ.... 🙄അവള്ടെ ക്യാരക്ടർ വെച്ച് അങ്ങിനെ ആകാനും സാധ്യത ഉണ്ട്....... അവൻ ഡോർ അമര്ത്തി ഒന്ന് ഉന്തിയതെ ഉള്ളൂ അത്‌ തുറന്നു...... പക്ഷെ അറ്റ് ത മൊമെന്റ് അവിടെ കണ്ട കാഴ്ച വർണകൾക്കുമതീതമായിരുന്നു........... ഇരുട്ടിനെ വാകച്ചുമാറ്റികൊണ്ട് c7 ലൈറ്റിസിന്റെ പ്രകാശം ആ ടെറസ്സുമുഴുവൻ മിന്നി തെളിഞ്ഞു ............. ടെറസ് നിറയെ അതിന്റെ പ്രകാശത്താൽ തിളങ്ങി നിന്നു.............. ഒറ്റഉയരത്തിൽ ബൾബുകൾ കൊണ്ടു ഒരു കൂടാരം പോലെ തോന്നിച്ചു..... ഇടയിലെവിടെനിന്നോ ഒരു മ്യൂസിക് ഒഴുകി ഒഴുകി വരുന്നുണ്ടായിരുന്നു...........താഴെ നിലത്തു റോസാപ്പൂക്കൾ കൊണ്ടു ഒരു പാത വിരിച്ചിരിക്കുന്നു..... അത്‌ ചെന്നുനിൽക്കുന്നത് ഒരു ടേബിളിന്റെ അടുത്ത്...... ആ ടേബിളിൽ ഫുഡെല്ലാം സെറ്റ് ചെയ്തിരിക്കുന്നു.............. വെൽ ഡെക്കറേറ്റഡ് ആണ്.......... ഫുഡിന്റെ കൂടെ കൂടെ ഒരു വൈന്റെ ഒരു ബോട്ടിലും പിന്നേ രണ്ട് ഗ്ലാസ്സെസും.... ആധിയും ആയിഷുവും പകച്ചുകൊണ്ട് പരസ്പരം നോക്കി.......... ആയിശു ആദിയുടെ പണിയാണോന്നും ആധി അവള്ടെ പണിയാണോ എന്നുമുള്ള മട്ടിൽ ""ഇതെല്ലാം....... നിന്റെ പണിയാനാണല്ലേ..... ആദി ആയിശുവിനെ നോക്കി പിരികം പൊക്കിക്കൊണ്ട് ചോദിച്ചു..... ""ഞാനോ..... നിങ്ങളല്ലേ എന്നോട് ഇവിടെ ഉള്ള ഡ്രസ്സ്‌ എടുക്കാൻ അംറയെ ഏൽപ്പിച്ചത് ..... നിങ്ങളല്ലേ അപ്പൊ........... അവർ പരസ്പരം കണ്ണിലേക്കു നോക്കികൊണ്ട് നിന്നു.......... ""അപ്പോഴേക്കും ഡോറിന്റെ ആ ഭാഗത്ത് നിന്നു ഒരു ശബ്ദം കേട്ടു...... ""ഹേയ്... ക്യൂട്ട് couples.... ഇത്രേം നല്ലൊരു അറ്‌മോസ്‌ഫെയറിൽ ഇവിടേം നിന്നു അടിയുണ്ടാക്കാതെ...... "" ഹാവ് എ വണ്ടർ ഫുൾ ഡിന്നർ........... എൻജോയ് ഇറ്റ് ........... അവർ നോക്കിയപ്പോ അംറായും അസിയും അവരെ നോക്കികൊണ്ട് ചിരിച്ചുകൊണ്ടു പറയുന്നു ..........ഇനി എസ്‌കേപ്പ് അകന്നു കരുതണ്ട എന്നും പറഞ്ഞു ഡോർ ലോക്കും ചെയ്തു........... അപ്പൊഎല്ലാം ഇവരുടെ പ്ലാനിങ് ആയിരുന്നു അല്ലെ..........അവർ രണ്ടുപേരും നെറ്റിയിൽ കൈവെച്ചോണ്ട് പറഞ്ഞു...... ""എന്തായാലും നല്ല അറ്റമോസ്‌ഫിയർ ........ വന്നു ഫുഡ്‌ കഴിക്കാം എന്നും പറഞ്ഞു ആദി അവളെ ടേബിളിനരികിലേക്ക് ക്ഷണിച്ചു......... ആധി തന്നെ മൈൻഡ് ചെയ്തത്കൊണ്ട് അവള്ടെ എല്ലാ മൂഡും നേരത്തെ തന്നെ പൊയ്‌പോയിരുന്നു.....സോ അവൾ എൻജോയ് ചെയ്യാൻ പറ്റിയ ഒരു മാനസിക അവസ്ഥയിൽ ആയിരുന്നില്ല ... ""ഈപിള്ളേരിതെപ്പോ സെറ്റപ്പ് ആക്കി.... തന്നോടൊന്നും പറഞ്ഞില്ലല്ലോ,.,....,,,.ഇതൊക്കെയായിരുന്നു ആയിശുവിന്റെ മനസ് മുഴുവൻ..... അതാലോചിച്ചു മുന്നോട്ട് നടന്നതും കാൽ ഒന്ന് സ്ലിപ്പായതും ഒരുമിച്ചായിരുന്നു..... പക്ഷെ താഴെ വീഴുന്നതിനു മുന്നേ അവൾ ആദിയുടെ കൈകളിൽ ഭദ്രമായിരുന്നു ...............അവൻ ഒരുകൈകൊണ്ട അവളെ കയ്യിലും മറ്റേ കൈകൊണ്ട് അരയിലൂടെയും ചുറ്റിപിടിച്ചു....... ...അവൾ കുറച്ചു നേരം ആ നിൽപ്പ് നിന്നു....... ... അവളുടെ ഹൃദയം തക് തക് കൊട്ടാൻ തുടങ്ങിയിരുന്നു.... അവൾ വീഴാൻ പോയ പേടിയിൽ കണ്ണുകൾ മുറുകെ അടച്ചു.......അവൻ ആയിശുവിന്റെ മുഖത്തോട്ട് കൗതുകത്തോടെ നോക്കി.... അവളുടെ ക്യൂട്ട് ഏക് സ്പ്രെഷൻ.... അവൻ എൻജോയ് ചെയ്യൂക യായി രുന്നു...... ബട്ട്‌ അവളുടെ മനസ്... അതോർത്തപ്പോ ആകെ നിരാശ വന്നു ...... അവൾ മിഴികൾ പറ്റിയെ തുറന്നു അവന്റെ കണ്ണുകളിലെക്ക് ആണ് അവള്ടെ നോട്ടം ചെന്നത്.... ആകണ്ണുകളിലെ തിളക്കം.........അവളാ നോട്ടത്തിൽ മറന്നു നിന്നു..... പക്ഷെ ആദി പതിയെ അവളെ പിടിച്ചു നേരെ നിർത്തി........ അവൻ ശ്രദ്ധമാറ്റികൊണ്ട് അവളോട് അവിടെ ഇരിക്കാൻ പറഞ്ഞു..... ""ഈ പൂച്ചക്കണ്ണൻ ഇതെന്തുപറ്റി..... ഇങ്ങനെ ബീഹെവ് ചെയ്യുന്നതെന്താ ...........അതൊ തന്നിൽ നിന്നു അകലാൻ തന്നെയാണോ തീരുമാനം..... അവളുടെ മനസിലൂടെ ഒരായിരം ചിന്തകൾ കടന്നുപോയി.... അവൾ നിരാശയോടെ അവൻ വലിച്ചിട്ട ചൈയറിലോട്ട് ഇരുന്നു...... എവിടുന്നു തുടങ്ങുമെന്നറിയാതെ കുറച്ചു നേരത്തെ മൗനത്തിനു ശേഷം ""ബ്യൂട്ടിഫുൾ അല്ലെ..... രണ്ടുപേരും ചുറ്റും അലങ്കരിച്ചത് നോക്കി ഒരുമിച്ച് പറഞ്ഞു..... യാ.... നൈസ്....(ആധി) ഹ്മ്മ്.... (ആയിശു) അവൻ ഫുഡ്‌ തുറന്നു നോക്കി.... നൂഡിൽസ്.... ഫ്രൈഡ് റൈസ്..... പിന്നെ അതിലേക്കുള്ള കറി ഐറ്റംസ്..... എല്ലാം സെറ്റ് ആക്കി വെച്ചിരുന്നു........ ആദി അവൾക്ക് കുറച്ചു ന്യൂഡിൽസ് വിളമ്പി കൊടുത്തു........ അവൻ കുറച്ചു റൈസും.......... കഴിക്ക്...... അവൻ അവളോട് പറഞ്ഞു..... ആയിശു തന്റെ പ്ലേറ്റിലോട്ട് നോക്കി......... നൂഡിൽസ്.... അത്‌ കഴിക്കാൻ ഫോർക്കും സ്പൂണും...... ഓൾ ക്കാണേൽ ഈ പരിഷ്‌കാരം ഒന്നുമിഷ്ടമല്ല..... പക്ഷെ ആദിയുടെ മുന്നിൽതന്റെ വില കളയേണ്ടെന്നുകരുതി അവൾ അതെടുത്തു അവിടെ ഒരു യുദ്ധം തന്നെ നടത്തി....... ആധിയാണേൽ അവള്ടെ കോപ്രായം കണ്ടു ചിരി അടക്കി നിന്നു..... ഇതൊന്നും ഇതുവരെ കണ്ടിട്ടില്ല അല്ലെ..... അവന്റെ ചോദ്യം അതവൾക്ക് അങ്ങ് തീരെ പിടിച്ചില്ല..... അവൾ അവനെ നോക്കി കണ്ണുമേൽ എടുത്തിട്ട്......... വന്നപ്പോ തുടങ്ങിയതാ അവന്റെ ജാഡ......... നമ്മളെ മൈന്റക്കാ കൂടി ഇല്ല........ ഇപ്പൊ വല്യ വർത്താനം കൂടി... അതോണ്ട് ഓള് ഓന്റെ ഭാഗത്തേക്ക്‌ നോക്കിയില്ല..... "" നമ്മൾക്ക് രണ്ടുകൈയ്യുള്ളപ്പോ ഈ രണ്ട് കുന്ത്രാണ്ടത്തിന്റെ ആവിശ്യം ഇല്ല ....... എന്നും പറഞ്ഞു അവൾ അതെടുത്തു മാറ്റിവെച്ചു കയ്യോണ്ട് വരികഴിക്കാൻ തുടങ്ങി.... ഫുഡിനു പറഞ്ഞ ആയിശുനു നോ കോംപ്രമൈസ് ആണല്ലോ........... ""മെല്ലെ കഴിക്ക് ആയിശു..... ടേബിൾ മന്നെർഴ്സില്ലാതെ.....നിന്റെ ആക്രാന്തം കണ്ടാ ഈ ഫുഡെല്ലാം ഇവിടുന്നു ജീവൻ വെച്ചു ഓടുമല്ലോ...... ""ഹി ഹി.... വെരി ഫണ്ണി.....ഇനിയും ചിരിക്കണോ..... അവൾ അവനെ നോക്കി ഇളിച്ചോണ്ട് ഒന്നാക്കി.....സത്യത്തിൽ അവള്ടെ ഫ്രസ്ട്രേഷൻ കൊണ്ടായിരുന്നു അവൾ അങ്ങനെ ബീഹെവ് ചെയ്തത്...... ആദി അവളെനോക്കി നെറ്റി ചുളിച്ചൊണ്ട് ഫുഡ്‌ കഴിച്ചു..... ""കൊരങ്ങൻ... തെണ്ടി..... ഇത്രേം സുന്ദരിയായി അണിഞ്ഞൊരുങ്ങിയ തന്നെ ഒന്ന് നോക്കുക കൂടി ചെയ്യാതെ വെട്ടി വിഴുങ്ങുന്നത് കണ്ടില്ലേ..... ബ്ലഡി ഫൂൾ..... അവൾ മനസ്സിൽ പിറുപിറുതൊണ്ടുനിന്നു...... ആദി ഫുഡ്‌ കഴിച്ചു കഴിഞ്ഞു നോക്കിയപ്പോഴേക്കും അവിടെ ഉണ്ടായിരുന്ന ഫുഡെല്ലാം മ്മളെ ആയിശു ടെന്ഷനിൽതീർത്തിരുന്നു....... ആദി ആദ്യം ഒന്നമ്പരന്നുവെങ്കിലും അവന് ശെരിക്കും ചിരിവന്നു..... ""പാകൽ...... അവൻ തലയാട്ടി കൊണ്ടു പറഞ്ഞു..... ആയിശു തന്റെ പ്ലേറ്റിലെ അവസാന വറ്റും കഴിഞ്ഞപ്പോഴാ ശ്രദ്ധിച്ചത്..... അവിടെ ഉള്ള ഫുഡെല്ലാം കഴിഞ്ഞത്..... അള്ളോ.... ഈ കൊരങ്ങൻ ടേബിൾ മാനേ ഴ്സിനെ പറ്റി പറഞ്ഞു ഫുഡെല്ലാം തീർത്തല്ലോ....... അവൾ അവനെ നോക്കികൊണ്ട് മനസിൽ പറഞ്ഞു..... അവൻ കഴിച്ചു അവള്ടെ മുഖത്തേക്ക് നോക്കിയപ്പോ അവള്ടെ ചുണ്ടിനരികിൽ ഇത്തിരി ഫുഡിന്റെ ഭാഗം പിടിച്ചിരിപ്പുണ്ടായിരുന്നു...... ആദി അവളെ നോക്കി നെറ്റി പൊക്കി കാണുകൊണ്ട് കാണിച്ചു കൊടുത്തു..... ഈ മാക്രി എന്താ കണ്ണുകൊണ്ട് ഡാൻസ് കളിക്കുന്നത്...... അവൾ അവനെ നോക്കി പിറുപിറുത്തു .... എന്താ..... അവൾ അവനോട് ചോദിച്ചു..... അവൻ അവന്റെ അവന്റെ ചുണ്ടിണവിടെ കാണിച്ചു അവള്ടെ നേരെ വിരൽ നീട്ടി..... ദാ അവിടെ.... അവൾ തന്റെ കണ്ണുകൊണ്ട് താഴേ ചുണ്ടിലെക്ക്‌ പാളി നോക്കിഎന്നിട്ട് ഒരു കൈകൊണ്ട് തട്ടി നോക്കി...പക്ഷെ അത്‌ മറ്റേ സൈഡിൽ ആയിരുന്നു...... ഇ വിടെയാണോ എന്ന മട്ടിൽ അവനോട് അവൾ തലയാട്ടി കൊണ്ടു ചോദിച്ചു..... ""നോ...... അവൻ അവിടുന്ന് എഴുന്നേറ്റു അവള്ടെ അടുത്ത് ചെന്നു...... അവന്റെ വരാവുകണ്ടതും അവളുടെ ഹൃദയം പടപടാ മിടിക്കാൻ തുടങ്ങി.....അതങ്ങനെ ആണല്ലോ... പതിയെ അവൻ താഴ്ന്നിരുന്നു അവന്റെ വിരൽ കൊണ്ടു അത് തുടച്ചു കൊടുത്തു......... ആ സമയം അവന്റെ നോട്ടം അവള്ടെ കണ്ണുകളിൽ തറച്ചു നിന്നു........... അവള്ടെ മുഖവും ചുണ്ടുകളും തണുത്തു വിറയാൻ തുടങ്ങിയിരിന്നു........... രണ്ടുപേരും കുറച്ചു നേരം പരസ്പരം കണ്ണിലേക്കു തന്നെ നിന്നു.... അവന്റെ കൃഷ്ണമണികൾ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുന്നുണ്ടായിരുന്നു..... ""ലെറ്റസ് ഫിനിഷ് ഇറ്റ്..... പെട്ടെന്ന് തന്നെ ആദിയുടെ വായിൽനിന്നും ഈവാക്കുകൾ മുഖത്തു ഒരു ഭാവ ഭേദമില്ലാതെ വന്നപ്പോ അവൾ ഒന്ന് ഞെട്ടി എഴുനേറ്റു...... ""ആദി എന്ത് ഫിനിഷ് ചെയ്യാം വെന്നാണ് പറയുന്നത്...... അവള്ടെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി........ ഒരുപക്ഷേ ഈ ബന്ധം ആകുമോ...... അവൾ ആകെ ഡെസ്പ് ആയി തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അവള്ടെ കയ്യിൽ ആദിയുടെ പിടിത്തം മുറുകിയിരുന്നു..... അവൾ കണ്ണുകൾ വിടർത്തി തിരിഞ്ഞു നോക്കുന്നതിനു മുന്നേ ആദി അവളെ പിടിച്ചു തിരിച്ചു അവനിലേക്ക് നിർത്തി..... അവന്റെ ഒരു കൈകൊണ്ട് അവളുടെ അരയിലൂടെ പിടിച്ചു...... ""നിനക്ക് ഇനിയും ഇതൊന്നു നിർത്തിക്കൂടെ പെണ്ണെ..... ഈ ഒളിച്ചുകളി..... എൻറെ ഖൽബ് പൊട്ടിപ്പോകും ഇങ്ങനെ ചെയ്താ...........അവൻ പ്രണയാർഥമായി അവളുടെകണ്ണുകളിലേക്ക് നോക്കികൊണ്ട് ചോദിച്ചു..... ആദി ഞാൻ..... അവൻ തന്റെ ചുണ്ടുകൾ അവളുടെ കാതിരിനരികിലേക്ക് കൊണ്ടു വന്നു....... ഡീ പെണ്ണെ ഈ മെറൂൺ സാരിയിൽ നിന്റെ മോന്ജ് ന്നുകൂടി കൂടി കൂടിക്കണ്.......... ഇങ്ങനെ എന്നെ ഭ്രാന്തുപ്പിടിക്കാതെ നീ ....... അവന്റെ ഓരോ വാക്കുകളും അവള്ടെ അടിവയറ്റിൽ മഞ്ഞു പൊഴിച്ചു കൊണ്ടിരിന്നു..... അപ്പൊ താൻ കരുതിയത് വെറുതെയാ... അവൻ തന്നെ ശ്രദ്ധിച്ചിരിക്കുന്നു.... ചിലപ്പോ തന്നെ കലിപ്പാക്കാനാകുo മൈൻഡ് ചെയ്യാത്ത പോലെ അഭിനയിച്ചത് ..........അവൾ മനസ്സിൽ ഓരോന്ന് ചിന്തിച്ചു.... ""ഇനിയും പറയാൻ താമസമെന്താ........ഹെ.... എനിക്ക് കേൾക്കണം നിനക്ക് പറയാനുള്ളത്...... അവൻ പിരികം ഉയർത്തികൊണ്ട് അവളോട് പറഞ്ഞു ...... തന്റെ മനസിലുള്ളതും അവന് മനസിലായിരിക്കുന്നു......... പറ പെണ്ണെ..... ഐ ആം വെയ്റ്റിംഗ്..... അവൾ തലതാഴ്ത്തി നാണത്തോടെ അവന്റെ തോളിലോട്ട് ചേർന്നു നിന്നു ആദിയുടെ കാതിൽ മെല്ലെ മൊഴിഞ്ഞു...... ""ഐ ലവ് യൂ റ്റൂ ആദി ................ തുടരും.... 🖋 shamliya നമ്മള് ഇന്നലെ പോസ്റ്റിയതായിരുന്നു... പക്ഷെ കാർന്നോർ ഇതു ഡെലീറ്റാക്കി.... അതോണ്ട് ഒന്നുകൂടി പോസ്റ്റാണ് ..... വായിച്ചവരുണ്ടേൽ ഒന്നുകൂടി ലൈക്‌ ചെയ്യാൻ മറക്കല്ലേ #📙 നോവൽ
📙 നോവൽ - ഒരു മര പ്രതികാരം Written by Shamliya - ShareChat
46.2k കണ്ടവര്‍
12 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post