*ശ്രീരാഗമോ* Music: *ശരത്ത്* Lyricist: *ഒ എൻ വി കുറുപ്പ്* Singer: *കെ ജെ യേശുദാസ്* Raaga: *ഖരഹരപ്രിയ* Film/album: *പവിത്രം* ******************************* ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ നിൻ മൗനമോ പൂബാണമായ് നിൻ രാഗമോ ഭൂപാളമായ് എൻ മുന്നിൽ നീ പുലർകന്യയായ്... പ്ലാവിലപ്പൊൻ‌തളികയിൽ പാൽപ്പായസച്ചോറുണ്ണുവാൻ പിന്നെയും പൂമ്പൈതലായ് കൊതി തുള്ളി നിൽക്കുവതെന്തിനോ ചെങ്കദളിക്കൂമ്പിൽ ചെറുതുമ്പിയായ് തേനുണ്ണുവാൻ കാറ്റിനോടു കെഞ്ചി ഒരു നാട്ടുമാങ്കനി വീഴ്ത്തുവാൻ ഇനിയുമീ തൊടികളിൽ കളിയാടാനോടും... കോവിലിൽ പുലർ‌വേളയിൽ ജയദേവഗീതാലാപനം കേവലാനന്ദാമൃതത്തിരയാഴിയിൽ നീരാടി നാം പുത്തിലഞ്ഞിച്ചോട്ടിൽ മലർമുത്തുകോർക്കാൻ പോകാം ആനകേറാമേട്ടിൽ ഇനി ആയിരത്തിരി കൊളുത്താം ഇനിയുമീ കഥകളിൽ ഇളവേൽക്കാൻ മോഹം... #🎶 സിനിമാ ഗാനങ്ങൾ #🎶 പാട്ടുകള്‍
04:18
14k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post