📤 ദക്ഷിണ.....📤 writer : Maya S Part:1 to 3 °•꧁.🔥______________🔥. ꧂°•. ƒ๏ℓℓ๏ώ @🔥🔥കട്ടക്കലിപ്പൻ™🔥🔥 https://sharechat.com/profile/vipinpkd _________________________________ കോളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് അവൾ ഓടി ചെന്നു വാതില്‍ തുറന്നു..... മുന്നില്‍ ഒരു പത്ത് നാല്പത്തിയഞ്ച് വയസ്സു പ്രായം തോന്നിക്കുന്ന സുന്ദരിയായ സ്ത്രീയും കൂടെ ഒരാളും ... അത് അവരുടെ ഭർത്താവാണെന്നു അവൾ ഊഹിച്ചു.. "ദക്ഷിണ അല്ലേ?" "അതേ....... നിങ്ങൾ ആരാണെന്ന് എനിക്ക്" ............. "മോൾക്ക് ഞങ്ങളെ മനസ്സിലായില്ലേ?" "എനിക്ക് നല്ല ഓര്‍മ കിട്ടുന്നില്ല" ... "രവി ഇല്ലേ ഇവിടെ?" അയാൾ ചോദിച്ചു....... "ഉണ്ട് ഞാൻ വിളിക്കാം..... നിങ്ങൾ കയറി ഇരിക്കൂ" ..... എന്നാലും അവർ ആരാകും എന്നോര്‍ത്ത് ദക്ഷ അച്ഛനെ വിളിച്ചു മുറിയിലേക്ക് നടന്നു..... "ആരാ വന്നത്?" " അറിയില്ല...അച്ഛൻ ഒന്നു ചെന്നു നോക്കൂ"..... " അല്ല ആരാ ഇത് ദാസനോ? നിങ്ങൾ ഇന്നു വരുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല".... " ദക്ഷേ".... " എന്താ അച്ഛാ"?? "നിനക്ക് ഇവരെ മനസ്സിലായില്ലേ?" ഇല്ല എന്നവൾ തലയാട്ടി.... "അവൾക്ക് ഓര്‍മ കാണില്ല രവിയേട്ടാ" " ഇത് ദാസനും സുഭദ്രയും ആണ്"..... ഏത് ദാസനും സുഭദ്രയും അവൾ മനസ്സിൽ ഓര്‍ത്തു.... എന്നിട്ടവളുടെ അച്ഛനെ ആര് എന്ന ഭാവത്തില്‍ ഒന്നു നോക്കി..... " മോള് ഞങ്ങളെ കുഞ്ഞായിരുന്നപ്പോൾ കണ്ടതാ..... അവസാനം കണ്ടത് ദേവി മരിച്ചു ഒരു മാസം കഴിഞ്ഞപ്പോൾ ആണ്.. അല്ലേ രവിയേട്ടാ"?? " അതേ"..... പെട്ടന്നവൾക്ക് എന്തോ ഓര്‍മ വന്നതു പോലെ ചോദിച്ചു.. " അമ്മയുടെ കൂട്ടുകാരി സുഭദ്ര" ... അതേ.. "അച്ഛൻ എപ്പോഴോ പറഞ്ഞത് ഞാൻ ഓര്‍ക്കുന്നു"... " ഞാനും ദേവിയും അടുത്തടുത്ത വീട്ടിലായിരുന്നു....പ്രീഡിഗ്രീ വരെ പഠിച്ചതും ഒരുമിച്ച്, അത്രയ്ക്ക് അടുപ്പമായിരുന്നു" .... അത് പറയുമ്പോൾ അവരുടെ കണ്ണുകള്‍ നിറഞ്ഞു.. "ദക്ഷേ നീ പോയി ചായ എടുക്കൂ"... " ഉം" .... എന്നാലും അവര്‍ എന്തിനായിരിക്കും ഇവിടെ വന്നത്? അമ്മ മരിച്ചത് എനിക്ക് ഒമ്പത് വയസ്സുള്ളപ്പോഴാണ്... അതിനു ശേഷം ഒരു തവണയേ അവർ ഇവിടെ വന്നിട്ടുള്ളൂ... ഇത്രയും കാലം അവർ എവിടെയായിരുന്നു....? ഇപ്പോഴെന്തിനായിരിക്കും വന്നത്‌? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ ദക്ഷയുടെ മനസ്സിലൂടെ കടന്നു പോയി.. . . . . . . . "അല്ല രവിയേ നീ അവളോട് ചോദിച്ചോ" ? "അവൾക്ക് സമ്മതം ആകും..... എന്റെ ഇഷ്ടത്തിന് അപ്പുറത്തേക്ക് അവൾക്കൊരു തീരുമാനവും ഇല്ല.... അരുണ്‍ എന്തേ വരാഞ്ഞത്".... "അവനെ ഞാൻ ഓഫീസിലെ കാര്യങ്ങൾ ഏല്പിച്ചു... ഞങ്ങൾ രണ്ടു പേരും കൂടെ ഇങ്ങു പോന്നാൽ അവിടെ കാര്യങ്ങളൊന്നും നടക്കില്ല... അവന്‍ മോളെ പിന്നെ ഒരു ദിവസം വന്നു കണ്ടോളാം എന്നു പറഞ്ഞിട്ടുണ്ട്..... ഇപ്പോഴത്തെ പിള്ളേരല്ലേ... കല്ല്യാണം വളരെ ലളിതമായി നടത്താം എന്നാണ് ഞങ്ങൾക്ക്....അരുണിനും അതേ അഭിപ്രായം ആണ്".... " അത് മാത്രമല്ല അവന്റെ കല്ല്യാണം ഞങ്ങളുടെ കുടുംബ ക്ഷേത്രത്തില്‍ വച്ചു നടത്തണം എന്നൊരു ആഗ്രഹം ഉണ്ട് ഞങ്ങൾക്ക്....രവിയേട്ടനെന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ പറയാം കേട്ടോ"..... "എനിക്കെന്ത് അഭിപ്രായം സുഭദ്രേ... നിങ്ങൾക്കറിയാലോ സ്വന്തം എന്നു പറയാൻ എനിക്കെന്റെ മോള് മാത്രമേ ഉള്ളൂ......... ദേവിയുടെ വീട്ടുകാരും എന്റെ വീട്ടുകാരും ഞങ്ങൾ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അന്വേഷിക്കാറില്ല".... അതുകൊണ്ട്‌ എല്ലാം നിങ്ങളുടെ ഇഷ്ടം പോലെ തന്നെ ആയിക്കോട്ടെ..... " എന്നാല്‍ പിന്നെ കല്ല്യാണം ഒരുപാട് നീട്ടി കൊണ്ട് പോകണ്ട എന്നാണ് ഞങ്ങളുടെ അഭിപ്രായം"........ " അവളുടെ കോഴ്സ് കഴിയാന്‍ ഇനി അഞ്ചാറു മാസം കൂടിയേ ഉള്ളൂ"..... " അതിപ്പോൾ അവൾക്ക് കല്ല്യാണം കഴിഞ്ഞും പഠിക്കാലോ...അതൊക്കെ ഞങ്ങൾ ഏറ്റു രവി"..... "ദാസേട്ടന് ഓര്‍മ്മ ഉണ്ടോ? പണ്ട്‌ ദേവിയുള്ളപ്പോൾ നമ്മളിവിടെ വരുമ്പോൾ ഞാൻ അവളോട് പറയുമായിരുന്നു എനിക്ക് ആണ്‍കുട്ടികളെക്കാൾ പെണ്‍കുട്ടികളെ ആണ് കൂടുതൽ ഇഷ്ടം, അതുകൊണ്ട്‌ ദക്ഷൂനെ നീ എനിക്ക് തരുമോ എന്ന് ഞാൻ ചോദിക്കുമായിരുന്നു ...അന്നവൾ പറയുമായിരുന്നു അതിനെന്താ നീ എടുത്തോ എന്റെ കൊച്ചിനെ എന്ന്"... നിറഞ്ഞ കണ്ണുകള്‍ അവർ സാരി തുമ്പ് കൊണ്ട്‌ തുടച്ചു... കുറച്ച് സമയത്തേക്ക് അവിടെ നിശബ്ദത പടർന്നു ദക്ഷ ചായ കൊണ്ടു വന്നു... അത് അവള്‍ സുഭദ്രക്കും ദാസനും കൊടുത്തു..... " അതെന്താ മോളെ അച്ഛന് ചായ ഇല്ലേ"?? ദാസന്‍ ചിരിച്ചു കൊണ്ട്‌ ചോദിച്ചു.... " ഉവ്വ്.... അടുക്കളയില്‍ ഉണ്ട്.... അത് ഞാൻ മാറ്റി വച്ചിരിക്കുകയാണ്" .... "അതെന്താ"? "അച്ഛന് ഷുഗർ ഉണ്ട്" ..... ഞാൻ പോയി എടുത്തിട്ട് വരാം..... . . . . . . . "എന്നാല്‍ രവി ഞങ്ങളിറങ്ങട്ടെ... മുഹൂര്‍ത്തം കുറിച്ചിട്ട് ഞാൻ നിന്നെ വിളിക്കാം" ..... "ഓ ആയിക്കോട്ടെ".... " ഇറങ്ങട്ടെ മോളെ"? " ശരി ആന്റി".... " ആന്റി അല്ല അമ്മ" ..... അവൾ അച്ഛനെ നോക്കി..... . . . . . . . . . . . "അച്ഛാ അവരെന്താ മുഹൂര്‍ത്തം കുറിക്കുന്ന കാര്യം ഒക്കെ പറയുന്നത്"? " അത് നിന്റെയും അവരുടെ മകന്‍ അരുണിന്റേയും കല്ല്യാണം ഞങ്ങൾ ഉറപ്പിച്ചു"... " ഓ വലിയൊരു തമാശ.... ചിരിക്കണോ?" "തമാശ അല്ല,ഞാൻ കാര്യമായിട്ട് പറഞ്ഞതാ"... "ഒന്നു പോ അച്ഛാ".... "ഞാൻ സത്യമാണ് പറഞ്ഞത്... അവർ നിന്നെ പെണ്ണ് കാണാനായി വന്നതാ".... അവൾ വിശ്വാസം വരാതെ അവളുടെ അച്ഛനെ നോക്കി.... " അച്ഛൻ എന്തൊക്കെയാ ഈ പറയുന്നത്."? " വിവാഹം എത്രയും പെട്ടന്ന് തന്നെ ഉണ്ടാകും".... " അച്ഛാ ഞാൻ പഠിച്ചു കൊണ്ടിരിക്കുകയല്ലേ, പെട്ടന്നൊരു കല്ല്യാണം...... എനിക്ക് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല....എനിക്ക് ഇനിയും പഠിക്കണം... ഒരു ജോലി വേണം" .... "അതൊക്കെ കല്ല്യാണം കഴിഞ്ഞും നടക്കും".... " അച്ഛാ ഞാൻ ഒന്നു പറയട്ടെ".... " നീ ഒന്നും പറയണ്ട...ഞാൻ അവര്‍ക്കു വാക്കു കൊടുത്തു... ഈ വിവാഹം നടന്നില്ലെങ്കിൽ പിന്നെ ഞാന്‍ ഉണ്ടാകില്ല".... അച്ഛാ...................... ദക്ഷയ്ക്ക് മുഖം കൊടുക്കാതെ അയാൾ മുറിയിലേക്ക് കയറി പോയി.... നിറമിഴികളോടെ ദക്ഷ അവിടെയിരുന്നു... രാത്രി ഭക്ഷണം കഴിക്കാന്‍ അവൾ അച്ഛനെ വിളിച്ചിട്ടും അയാൾ വരാൻ കൂട്ടാക്കിയില്ല..... " അച്ഛാ അച്ഛനിപ്പോൾ എന്താ വേണ്ടത്? ഞാന്‍ ഈ കല്ല്യാണത്തിന് സമ്മതിക്കണം...അല്ലേ" ? അയാള്‍ മൗനം പാലിച്ചു നിന്നു... " എന്റെ ഇഷ്ടത്തിനായ് ഞാൻ ഇതു വരെ ഒന്നും ചെയ്തിട്ടില്ല... എല്ലാം അച്ഛന്റെ തീരുമാനങ്ങൾ ആയിരുന്നു... ഇതും അങ്ങനെ തന്നെ നടക്കട്ടെ... അച്ഛൻ കാണിച്ചു തരുന്ന ആരെ വേണമെങ്കിലും ഞാൻ വിവാഹം കഴിക്കാം.... വാ ഇനി വന്നു ഭക്ഷണം കഴിക്കൂ... ഒരുപാട് മരുന്നൊക്കെ കുടിക്കാന്‍ ഉള്ളതല്ലേ... വന്നേ"..... ഭക്ഷണം കഴിച്ചു അച്ഛന്റെ മരുന്നുകളെല്ലാം എടുത്തു കൊടുത്തു ദക്ഷ മുറിയിലേക്ക് നടന്നു... തന്റെ കട്ടിലില്‍ ഇരുന്നു എന്തൊക്കെയോ ആലോചിച്ചു കൂട്ടി.... പിന്നീടെപ്പോഴോ ഉറങ്ങി പോയി..... " അടുത്ത ദിവസം കോളേജിൽ ചെന്ന് വിവരങ്ങളെല്ലാം അവൾ സുഹൃത്തുക്കളുമായി പങ്കു വച്ചു.... നീ ഇങ്ങനെ വിഷമിച്ചിട്ട് കാര്യം ഉണ്ടോ?? കല്ല്യാണം കഴിഞ്ഞാലും പഠിക്കാം എന്ന് നിന്റെ അച്ഛൻ പറഞ്ഞില്ലേ" ..... "എന്നാലും" .... "ആരാ ദക്ഷിണ".....?? കോളേജിലെ പ്യൂണിന്റെ ആ ചോദ്യം അവളെ ചിന്തയില്‍ നിന്നും ഉണര്‍ത്തി...... " ഞാൻ ആണ്"..... " കുട്ടിയെ പ്രിൻസിപ്പാൾ വിളിക്കുന്നു" ." എന്നെയോ? എന്തിന്"??. അറിയില്ല.. വരൂ.... " എടീ സുമതി ടീച്ചര്‍ പണിപറ്റിച്ചോ?" " ഏയ്... അങ്ങനെ ആണെങ്കില്‍ നമ്മളെ എല്ലാവരെയും വിളിപ്പിക്കില്ലേ... ഇത് വേറെ എന്തെങ്കിലും ആകും... നീ ചെല്ല്." .... അവൾ മടിച്ച് മടിച്ച് പ്രിൻസിപ്പാളിന്റെ മുറിയിലേക്ക് നടന്നു...... " മേ ഐ ക കമ്മിൻ സർ" .... "യെസ്, വരൂ.....ദക്ഷിണ ഇദ്ദേഹം തന്നെ കൊണ്ടു പോകാൻ വന്നതാണ്"..... അവൾ അയാളെ ഒന്നു നോക്കി മനസ്സിൽ ഓര്‍ത്തു ഇയാള്‍ ആരാണാവോ.... " പക്ഷേ സര്‍ എനിക്കിദ്ദേഹത്തെ"........ "ഞാൻ അരുണ്‍".... അവൾ ഞെട്ടി അയാളെ തന്നെ തുറിച്ചു നോക്കി...... "ഇനി പറയൂ തനിക്ക് ഇദ്ദേഹത്തെ അറിയില്ലേ"? ഉവ്വ്..... " കാര്യങ്ങളെല്ലാം ഇദ്ദേഹം പറഞ്ഞു... യു ആര്‍ റിയലി ലക്കി ദക്ഷിണ.... ഇത്രയും ചെറിയ പ്രായത്തില്‍ ഇന്ത്യയിലെ ടോപ്പ് മോസ്റ്റ് ബിസിനസ്സ്കാരുടെ പട്ടികയില്‍ ഇടം പിടിച്ച ഒരു വെല്‍ നോൺ പേഴ്സൺ ആണ് ഇദ്ദേഹം".... അതിന് ഞാനെന്തു വേണം.... എന്നവൾ മനസ്സിൽ ചോദിച്ചു.... "എനിക്ക് ഇയാളെ കൊണ്ടുപോകാമല്ലോ അല്ലേ സർ"? "യെസ് യെസ്"..... . . . . . " ഒരു നിമിഷം മിസ്റ്റർ അരുണ്‍... ഇത് അവസാന പിരീഡ് ആണ്.. പത്ത് മിനിറ്റ് കഴിഞ്ഞാൽ കോളേജ് വിടും... താങ്കള്‍ക്ക് അത് കഴിഞ്ഞു കൊണ്ടു പോയാല്‍ മതിയെങ്കില്‍"............ ദക്ഷിണ.... Part :2 " ഒരു നിമിഷം മിസ്റ്റർ അരുണ്‍... ഇത് അവസാന പിരീഡ് ആണ്.. പത്ത് മിനിറ്റ് കഴിഞ്ഞാൽ കോളേജ് വിടും... താങ്കള്‍ക്ക് അത് കഴിഞ്ഞു കൊണ്ടു പോയാല്‍ മതിയെങ്കില്‍"............ "ഓ അത് മതി സർ... ഞാൻ പുറത്ത്‌ വെയിറ്റ് ചെയ്യാം" ..... "വേണ്ട താങ്കള്‍ക്ക് ഇവിടെ ഇരിക്കാം" .... "അത് കുഴപ്പമില്ല സര്‍... താങ്ക്യൂ" ..... "ദക്ഷിണ യു ക്യാൻ ഗോ ടു യുവര്‍ ക്ലാസ്സ്" .... "ഓക്കെ സർ" എന്നും പറഞ്ഞവൾ ക്ലാസ്സിലേക്ക് ഓടി... ദിവ്യയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി അച്ഛനെ വിളിച്ചു... " അച്ഛാ.. അരുണേട്ടൻ കോളേജിൽ വന്നിട്ടുണ്ട്"... " ആ നീ അവന്റെ കൂടെ പൊക്കോ..അവന് നിന്നോട് എന്തൊക്കെയോ സംസാരിക്കാനുണ്ട് പോലും".... " അച്ഛാ ഞാൻ" ... " നീ പൊയ്ക്കോ... ഞാൻ കുറച്ച് തിരക്കിലാണ്" ... എന്നു പറഞ്ഞയാൾ ഫോൺ കട്ട് ചെയ്തു..... "എന്താ ദക്ഷിണാ" .? "അരുണ്‍...അയാൾ വന്നിട്ടുണ്ട്".... " എവിടെ"? "പുറത്ത്‌.. എന്നോട് എന്തോ സംസാരിക്കാനുണ്ട് പോലും.. കൂടെ ചെല്ലാൻ"... " നിന്റെ അച്ഛൻ സമ്മതിച്ചോ"? "ഉവ്വ്" .. " ഓ.... നിന്നെ ഞങ്ങളുടെ കൂടെ വിടാന്‍ മാത്രമാണല്ലേ അച്ഛന് പറ്റാത്തത്" ... അവളവര്‍ക്കു മുന്നില്‍ തല കുനിച്ചു നിന്നു... " നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല.... എന്തായാലും അയാൾ വന്നില്ലേ.... നീ പോയി കണ്ട് സംസാരിക്ക്,കാര്യം പറയ്... നിനക്കിപ്പോൾ കല്ല്യാണത്തിന് താത്പര്യം ഇല്ലെന്ന്" .... "അങ്ങനെ പറഞ്ഞാൽ അയാൾ അത് വീട്ടില്‍ പറയും... സുഭദ്രാന്‍റി അത് അച്ഛനോടും പറയും... വലിയ പ്രശ്നമാകും".... മരണമണി മുഴങ്ങുന്നത് പോലെ അവസാന ബെല്ലും അടിച്ചു... " എനിക്ക് പേടിയാകുന്നു".... " ദക്ഷേ.. നീ ഇങ്ങനെ പേടിക്കാതെ... ചെന്ന് സംസാരിക്ക്... നിന്നെ പിടിച്ചു തിന്നുകയൊന്നും ചെയ്യില്ലല്ലോ"... നീ വന്നേ എന്ന് പറഞ്ഞു ദിവ്യ അവളുടെ കൈ പിടിച്ചു പുറത്തേക്കിറങ്ങി.. പുറത്ത്‌ കാറിനരികെ നിന്നയാൾ ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു.... " അതാണോ നിന്റെ ചെക്കന്‍... യെന്നാ ഗ്ലാമറാടീ.... നിനക്ക് വേണ്ടങ്കിൽ പറ ഞാൻ കെട്ടിക്കൊള്ളാം".... " നീ ഒന്നു മിണ്ടാതിരിക്ക് ആശേ" .... ദക്ഷയെ കണ്ടതോടെ അയാൾ ഫോണെടുത്തു കീശയിലിട്ടു ... അവളയാളുടെ അരികിലെത്തിയപ്പോൾ അയാൾ അവള്‍ക്കായി കാറിന്റെ ഡോര്‍ തുറന്നു കൊടുത്തു......... "കയറൂ" ഒരു നിമിഷം അവൾ കൂടെ ഉള്ളവരെയെല്ലാം നോക്കി... അവരെല്ലാവരും കയറാനായി ആംഗ്യം കാണിച്ചു... അവൾ രണ്ടും കല്പിച്ച് കാറിൽ കയറി.... കുറച്ച്‌ നേരത്തെ മൗനം ഭേദിച്ചു ദക്ഷ ചോദിച്ചു... "നമ്മളെവിടേക്കാണ് പോകുന്നത്" ? "തനിക്കെവിടേക്കാണ് പോകേണ്ടത്"? അവളൊന്നും മിണ്ടാതെ പുറത്തേക്ക്‌ നോക്കിയിരുന്നു..... കുറച്ചു കഴിഞ്ഞ് ബീച്ച് റോഡില്‍ കാർ നിർത്തി... ഇറങ്ങി ഇവിടെ നില്‍ക്കൂ... ഞാനിപ്പോൾ വരാം... അവൾ ശരിയെന്ന് തലയാട്ടി.... കാറിൽ നിന്നും പുറത്തേക്കിറങ്ങി ചുറ്റും കണ്ണോടിച്ചു.... കുഞ്ഞായിരുന്നപ്പോൾ ഒരു തവണ അച്ഛന്റെയും അമ്മയുടെയും കൂടെ വന്നതാ ഈ കടൽ കാണാന്‍... പിന്നീടിന്നാണ് കാണുന്നതെന്ന് അവൾ ഓര്‍ത്തു...... "വരൂ"...... "ഏഹ്" ?? "ഇവിടെ നിക്കാതെ കൂടെ വരാൻ" ..... "ഉം" .... ബീച്ചിലുണ്ടായിരുന്ന ഒരു ബെഞ്ചിൽ അവർ സ്ഥാനമുറപ്പിച്ചു.... "ഞാൻ എട്ടിലോ മറ്റോ പഠിക്കുമ്പോഴാണ് നമ്മൾ അവസാനമായി കണ്ടത്... പിന്നീട് ഇന്നാണ് തമ്മില്‍ കാണുന്നത്" ..... അവളവനെ നോക്കി ഒന്നു പുഞ്ചിരിച്ചു....... "സൊ.... മുഖവുര ഇല്ലാതെ ഞാൻ കാര്യത്തിലേക്ക് കടക്കാം.... ഈ കല്ല്യാണത്തിന് തനിക്ക് താത്പര്യം ഉണ്ടോ?" അവൾ കണ്ണ് മിഴിച്ചയാളെ ഒന്നു നോക്കി... " പേടിക്കണ്ട...എന്താണെങ്കിലും തുറന്നു പറഞ്ഞോളൂ".... " ഇല്ല" ....... "ആരോടെങ്കിലും പ്രണയം" ?? അവളൊരു ഞെട്ടലോടെ അല്ല എന്നു തലയാട്ടി..... " പിന്നെ എന്താണ് കാരണം"? " എനിക്ക് പഠിക്കണം... ഒരു ജോലി വേണം.......ഇത്ര പെട്ടന്നൊരു കല്ല്യാണം..........എനിക്കതിനോട് പൊരുത്ത പെടാന്‍ കഴിയില്ല"....... "ഓക്കെ ഫൈന്‍.... ഇനി എന്റെ കാര്യം..... എനിക്കും ഈ കല്ല്യാണത്തിന് തീരെ യോജിപ്പില്ല"... " കാരണം" ?? "കാരണം.. എനിക്കൊരു പ്രണയമുണ്ടായിരുന്നു.... കോളേജില്‍ പഠിക്കുന്ന കാലത്ത്‌...അവളുടെ പേര് അങ്കിത... ആന്‍ഡ് ഷി വാസ് മൈ ജൂനിയര്‍... അസ്ഥിക്ക് പിടിച്ചൊരു പ്രണയം... എന്റെ ഒരാഗ്രഹത്തിനും അമ്മയും അപ്പയും എതിരല്ലായിരുന്നു... അതുകൊണ്ട്‌ തന്നെ ആ ബന്ധം ഞാന്‍ വീട്ടില്‍ അവതരിപ്പിച്ചു... അവര്‍ക്ക്‌ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല... ഒരു ദിവസം എന്റെ കൂടെ പഠിക്കുന്ന കുറച്ചു കൂട്ടുക്കാരെ ഞാൻ വീട്ടിലേക്ക് ക്ഷണിച്ചു... അന്ന് അവളും ഉണ്ടായിരുന്നു... പ്രധാന ലക്ഷ്യം അവളെ അമ്മയ്ക്ക് മുന്നില്‍ അവതരിപ്പിക്കുക എന്നതായിരുന്നു... അന്നവള്‍ വീട്ടില്‍ നിന്നും ഇറങ്ങിയതിനു ശേഷം അമ്മ എന്നോട് ആവശ്യപ്പെട്ടത് ഈ ബന്ധം ഉപേക്ഷിക്കണം എന്നായിരുന്നു.. അതെന്തുകൊണ്ടായിരുന്നെന്ന് എനിക്കിന്നും നിശ്ചയമില്ല... പക്ഷേ അന്ന് ഞാനതിന് തയ്യാറായില്ല... കാരണം എന്റെ ലോകം അവളിലേക്ക് ചുരുങ്ങിയിരുന്നു.... കെട്ടുന്നെങ്കിൽ ഞാൻ അവളെയെ കെട്ടുകയുള്ളൂ എന്നു വാശി പിടിച്ചു... നീ ഉപേക്ഷിച്ചില്ലെങ്കിലും നാളെ അവൾ നിന്നെ ഉപേക്ഷിക്കും എന്ന് അമ്മ തറപ്പിച്ചു പറഞ്ഞു... ഞാനത് വക വച്ചില്ല.... അങ്ങനെ അവളെന്നെ ഉപേക്ഷിക്കുകയാണെങ്കിൽ അന്ന് ഈ അരുണ്‍ അമ്മ പറയുന്ന കുട്ടിയെ വിവാഹം ചെയ്യും എന്നു വെല്ലുവിളിച്ചു .. അവളെന്നെ ഒരിക്കലും ഉപേക്ഷിക്കില്ല എന്ന അന്ധമായ വിശ്വാസമായിരുന്നു എന്നെ കൊണ്ടങ്ങനെ പറയിപ്പിച്ചത്.. ദിവസങ്ങൾ കടന്നു പോയി... കോളേജ് പഠനം അവസാനിച്ചു... അപ്പയുടെ കൂടെ ബിസിനസ്സിൽ ഞാനും കൂടി... ജോലി ഭാരം കൂടിയതോടെ പലപ്പോഴും എനിക്കവളെ വിളിക്കാനും അവൾ വിളിച്ചാല്‍ സംസാരിക്കാനും സമയം ഇല്ലാതെയായി.. അതൊരിക്കലും അവളോടുള്ള ഇഷ്ടക്കുറവ് കൊണ്ടായിരുന്നില്ല... പക്ഷേ എന്നെ മനസ്സിലാക്കാന്‍ അവൾക്ക് സാധിച്ചില്ല... അല്ലെങ്കിൽ മനസ്സിലായിട്ടും അവൾ മനസ്സിലാകാത്ത പോലെ നടിച്ചു"..... " ഒരു ദിവസം എന്നെ കാണാന്‍ അവൾ ഓഫീസിലേക്ക് നേരിട്ട് വന്നു... ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടാണെന്നും അതുകൊണ്ട്‌ എല്ലാം അവസാനിപ്പിക്കാമെന്നും വളരെ ലാഘവത്തോടെ പറഞ്ഞവള്‍ എന്റെ ജീവിതത്തില്‍ നിന്നും പടിയിറങ്ങി.... എന്നെ ഒന്നു കേള്‍ക്കാന്‍ പോലുമുള്ള മനസ്സ് അവൾക്കുണ്ടായിരുന്നില്ല.. ആത്മാര്‍ത്ഥമായ പ്രണയം അതെനിക്ക് മാത്രമായിരുന്നു. അവള്‍ക്ക് ഞാന്‍ മറ്റുള്ളവര്‍ക്കു മുന്നിൽ ചൂണ്ടിക്കാണിക്കാനും അവളുടെ ആവശ്യങ്ങളെല്ലാം നിറവേറ്റി കൊടുക്കാനുമുള്ള ഒരു കാമുകന്‍.. അതിനപ്പുറത്തേക്ക് ഞാൻ അവൾക്കാരും അല്ലായിരുന്നു... ഇതെല്ലാം ഞാൻ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ്.. പക്ഷേ തന്നോടിത് പറയാതിരിക്കാന്‍ പറ്റില്ല.... പിന്നീട് ജീവിതത്തിൽ ഒരു പെണ്‍കുട്ടി വേണമെന്ന് ഞാൻ ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ല..... ഒരു വിവാഹ ജീവിതത്തോടൊന്നും പൊരുത്തപ്പെടാന്‍ എനിക്ക് കഴിയില്ല... അവള്‍ എന്നില്‍ നിന്നും അകന്നതില്‍ പിന്നെ ഞാൻ ആകെ മാറി..ആ മാറ്റം മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ടാകുന്നുണ്ടെന്നും എനിക്കറിയാമായിരുന്നു.. തൊട്ടതിനും പിടിച്ചതിനുമെല്ലാം ദേഷ്യം....കൂടെ പഠിച്ച ആരുമായും എനിക്കിപ്പോള്‍ ഒരു ബന്ധവുമില്ല...എല്ലാവരില്‍ നിന്നും അകന്നു... എല്ലാവരോടും ഒരു തരം വെറുപ്പ്.. അന്ന് അമ്മയ്ക്കു കൊടുത്ത വാക്കാണ് ഇന്നീ കല്ല്യാണത്തില്‍ കലാശിച്ചത്...ഒരുമിച്ചൊരു ജീവിതം തുടങ്ങിയാല്‍ എനിക്കുറപ്പാണ് തനിക്കൊരിക്കലും എന്നെ സഹിക്കാന്‍ പറ്റില്ല... പിന്നെ ഞാൻ ഈ കല്ല്യാണം വേണ്ട എന്നു പറഞ്ഞാല്‍ അമ്മ സമ്മതിക്കില്ല... ഇനി തനിക്ക് മാത്രമേ എന്തെങ്കിലും ചെയ്യാൻ പറ്റുകയുള്ളൂ"... " ഞാൻ എന്തു ചെയ്യാൻ"? " താന്‍ രവി അങ്കിളിനോട് പറയണം ഈ കല്ല്യാണം വേണ്ടെന്ന്".... " അതൊക്കെ ഞാൻ പറഞ്ഞു നോക്കിയതാ.... അച്ഛൻ സമ്മതിക്കില്ല."... " അല്ലെങ്കിൽ പരസ്പരം എല്ലാം അറിഞ്ഞ സ്ഥിതിക്ക് ഈ വിവാഹത്തിന് സമ്മതിക്കാം".... ആശ്ചര്യത്തോടെ അവൾ അയാളെ നോക്കി.. " ഞാൻ നോക്കിയിട്ട് വേറെ വഴി ഒന്നും കാണുന്നില്ല... വിവാഹം ഒരു പേരിനു മാത്രം... വീട്ടുകാരെ ബോധ്യപ്പെടുത്താന്‍.... തനിക്ക് തന്റെ ഇഷ്ടത്തിന് ജീവിക്കാം... ഇഷ്ടമുള്ള അത്രയും കാലം പഠിക്കാം...തന്റെ ഒരു കാര്യത്തിലും ഞാനോ എന്റെ ഒരു കാര്യത്തിലും താനോ ഇടപെടാതെ നമുക്ക്‌ ജീവിക്കാം.... താന്‍ അല്ലെങ്കിൽ വേറെ ഒരു പെണ്‍കുട്ടി എന്തായാലും എന്നെങ്കിലും എന്റെ ജീവിതത്തിലേക്ക് കടന്നു വരും...ഒരുപാട് പ്രതീക്ഷകളോടെ ഒരാൾ വന്നിട്ട് എനിക്കൊരിക്കലും സ്നേഹിക്കാന്‍ പറ്റുകയില്ല... ആ ശാപം ഏറ്റുവാങ്ങുന്നതിലും നല്ലത്‌ എന്നെ സ്നേഹിക്കാന്‍ പറ്റാത്ത ഒരാൾ ജീവിതത്തിലേക്ക് വരുന്നതാണ്... ഇതാകുമ്പോള്‍ ഞാൻ കാരണം ഒരു കുട്ടിയുടെ ജീവിതം തകർന്നു എന്ന മനപ്രയാസവും വേണ്ടല്ലോ.... ഇനി തനിക്ക് തീരുമാനിക്കാം".... " എനിക്ക് അങ്ങനെ ഒരു തീരുമാനം ഒന്നും എടുക്കാന്‍ അറിയില്ല.. ഒക്കെ അച്ഛൻ തീരുമാനിക്കുന്ന പോലെ ആണ് എന്റെ കാര്യങ്ങള്‍.... ഈ കല്ല്യാണം എന്തായാലും അച്ഛന്‍ നടത്തും...ഞാൻ എന്ത് പറഞ്ഞാലും അത് ഈ കല്ല്യാണം ഒഴിവാക്കാൻ പറയുന്ന കള്ളം ആയിട്ടെ അച്ഛൻ കണക്കാക്കുകയുള്ളൂ..... അതു കൊണ്ട്‌ നിങ്ങൾ എടുത്ത തീരുമാനം തന്നെയാണ് നല്ലത്‌....പരസ്പരം അപരിചിതരെ പോലെ നമുക്ക് ജീവിക്കാം.... എന്നെങ്കിലും പിരിയണം എന്ന് തോന്നുമ്പോള്‍ പിരിയാം."... " ഫൈന്‍.... അപ്പോൾ നമുക്ക് പോകാം... ഇനി ഒരു കൂടി കാഴ്ച്ച ഉണ്ടാകില്ല".... " ഉം" ..... " വരൂ ഞാൻ വീട്ടില്‍ കൊണ്ടു വിടാം"... " വേണ്ട ഞാന്‍ ഒറ്റക്ക്".... " പറഞ്ഞത് കേട്ടാല്‍ മതി... തന്നെ കൂട്ടി കൊണ്ടു വന്നത് ഞാനാണ്.. അതുകൊണ്ട്‌ തന്നെ സുരക്ഷിതമായി എത്തിക്കേണ്ട ചുമതല എനിക്കുണ്ട്.... വാ"..... അയാളുടെ ശബ്ദമുയര്‍ന്നു....... നന്നായി ഇയാള്‍ക്ക് എന്നെ ഇഷ്ടപ്പെടാഞ്ഞത്...ഇല്ലെങ്കില്‍ ഈ കാണ്ടാമൃഗത്തിന്റെ സ്വഭാവം ഉള്ള ഇങ്ങേരെ ഞാൻ സ്നേഹിക്കേണ്ടി വരുമായിരുന്നു.... അവൾ സ്വയം ചിന്തിച്ചു.... " എന്താ തനിക്ക് വരാൻ വല്ല ബുദ്ധിമുട്ടും ഉണ്ടോ"? " ഏയ്..... ഇല്ല" "എന്നാല്‍ വാ" .... അവളയാളെ പിന്തുടര്‍ന്നു കാറിൽ കയറി ..... വീടിന്റെ മുന്നില്‍ കാർ നിർത്തി... ഉമ്മറത്ത് അച്ഛൻ അവളെയും കാത്ത് ഇരിക്കുന്നുണ്ടായിരുന്നു... അരുണിനെ കണ്ടപ്പോൾ അയാൾ മുറ്റത്തേക്കിറങ്ങി വന്നു..... മോന്‍ വരൂ.. വീട്ടില്‍ കയറിയിട്ട് പോകാം.... "ഇല്ല അങ്കിള്‍... ഇന്ന് സമയം ഇല്ല.. പിന്നീടൊരിക്കലാകാം" .... അവരുടെ സംഭാഷണത്തെ വക വയ്ക്കാതെ ദക്ഷ അകത്തേക്ക് കയറി.... "ദക്ഷിണേ" ....... അയാളുടെ വിളി കേട്ടവൾ തിരിഞ്ഞു നോക്കി... "അയാൾ പോയോ!?" "അയാളോ? ഇനി ഒരിക്കല്‍ കൂടി അങ്ങനെ വിളിച്ചാല്‍ എന്റെ സ്വഭാവം മാറും.... അവനെ അരുണേട്ടൻ എന്നു വിളിക്കാൻ നിനക്ക് എന്തെങ്കിലും പ്രയാസം ഉണ്ടോ " ?? അയാൾ ദേഷ്യത്തോടെ അവള്‍ക്കു നേരെ തിരിഞ്ഞു .... "ഇല്ല അച്ഛാ ഞാൻ പെട്ടന്ന്" .. "ഉം" ..... "അച്ഛനെന്തിനാ വിളിച്ചത്"? " വിവാഹ തീയ്യതി കുറിച്ചു... അടുത്ത മാസം അഞ്ചാം തീയ്യതി".... " ഉം ...അതിപ്പോൾ എന്നോട് പറയണ്ട ആവിശ്യം ഇല്ലല്ലോ... എല്ലാം അച്ഛന്റെ ഇഷ്ടം അല്ലേ" ...... എന്ന് പറഞ്ഞവൾ മുറിയില്‍ കയറി വാതിലടച്ചു..... . . . . . . . . അച്ഛന് വിഷമം ആയി കാണുമോ!! ആദ്യമായിട്ടാണ് അച്ഛനെ എതിര്‍ത്ത് സംസാരിച്ചത്... അവൾ വേഗം വാതില്‍ തുറന്നു അച്ഛന്റെ അടുക്കലേക്ക് ഓടി.... " അച്ഛാ"..... " ഉം".... " ഞാൻ പെട്ടന്ന് എന്തോ ഓര്‍ത്തു പറഞ്ഞു പോയതാ..... അച്ഛന് വിഷമം ആയോ" ?? "നീ ഇവിടെ വന്നിരിക്ക്" ... അവൾ അയാളുടെ അരികില്‍ ചെന്നിരുന്നു..... "അച്ഛന്‍ നിനക്ക് ദോഷം വരുന്നതെന്തെങ്കിലും ഇതു വരെ ചെയ്തിട്ടുണ്ടോ" ?? "ഇല്ല"..... "പെട്ടന്ന് അച്ഛനെന്തെങ്കിലും സംഭവിച്ചാല്‍ നിനക്ക് ആരും ഇല്ലാതെ ആയി പോകും..... അച്ഛന് നിന്നെ വിശ്വസിച്ചേൽപ്പിക്കാൻ അവരെ ഉള്ളൂ... അരുണ്‍ നല്ല പയ്യനാ മോളെ...നിന്നെ പൊന്നു പോലെ നോക്കും... സുഭദ്രയും ദാസനും ഒക്കെ നല്ല മനസ്സുള്ളവരാ.... അവരുടെ സമ്പത്തും കുടുംബമഹിമയും വച്ച് നമ്മളെക്കാൾ പത്തിരട്ടി നല്ല ബന്ധം അവര്‍ക്കു കിട്ടും.... എന്നിട്ടും അവർ ഇങ്ങോട്ട് വന്ന് അന്വേഷിച്ചു നിന്നെ... നീ അവരുടെ അടുത്ത് എത്തിയാല്‍ പിന്നെ അച്ഛന് മനസ്സമാധാനത്തോടെ കണ്ണടക്കാം"..... " ഒന്നു മിണ്ടാതെ ഇരിക്കുമോ ....? ഒരു മുത്തച്ഛന്‍ വന്നിരിക്കുന്നു..... കല്ല്യാണത്തിന് എനിക്ക് സമ്മതം ആണെന്ന് പറഞ്ഞില്ലേ... വന്നേ ഭക്ഷണം കഴിക്കാം"...... ദക്ഷിണ.......... Part:3 ഒരോ ദിനങ്ങളും വളരെ പെട്ടന്നു കടന്നു പോയി .... വിവാഹത്തിന് അരുണിന്റെ കുടുംബത്തിലെ അടുത്ത ബന്ധുക്കളും ദക്ഷയുടെയും രവിയുടെയും കുറച്ച് സുഹൃത്തുക്കളും മാത്രമായിരുന്നു ഉണ്ടായിരുന്നത്... . . . . . ഒരു പെണ്ണിനവളുടെ ജീവിതത്തിലേറ്റവും സന്തോഷകരമായ ദിനങ്ങളിലൊന്ന് അവളുടെ വിവാഹ ദിവസമാണ് ... എന്നാല്‍ ദക്ഷക്കന്ന് പ്രത്യേകിച്ച് വികാരങ്ങളൊന്നും ഉണ്ടായിരുന്നില്ല... പക്ഷേ എന്തുകൊണ്ടോ അയാളവളുടെ നെറുകയില്‍ സിന്ദൂരം അണിയിച്ചപ്പോൾ അവളുടെ നെഞ്ചൊന്നു പിടഞ്ഞു... യാന്ത്രികമായി അവൾ തന്റെ കൈകൾ കൂപ്പി അയാളുടെ ദീര്‍ഘായുസ്സിനായ് പ്രാര്‍ത്ഥിച്ചു...... ഇറങ്ങാന്‍ നേരം ദക്ഷയുടെ ചിന്തകള്‍ മുഴുവനും അച്ഛനെ കുറിച്ചായിരുന്നു..... അച്ഛന്റെ മുഖത്തേക്ക് നോക്കിയപ്പോള്‍ അവള്‍ക്കവളുടെ കരച്ചിലടക്കിവക്കുവാനായില്ല .... ഒരു കൊച്ചു കുട്ടിയെന്നോണം അവളയാളുടെ നെഞ്ചിലേക്ക് വീണു കരഞ്ഞു....അവളുടെ കൈകൾ അച്ഛന്റെ ഷർട്ടിൽ മുറുകെ പിടിച്ചിരുന്നു... അന്നാദ്യമായി അയാളുടെ കണ്ണുകൾ നിറഞ്ഞു.. അയാളുടെ കണ്ണില്‍ നിന്നും പൊടിയുന്ന ഓരോ തുള്ളി കണ്ണുനീരിനും അയാൾ അവളില്‍ നിന്നും ഒളിപ്പിച്ചു വച്ച സ്നേഹത്തിന്റെയും വാത്സല്യത്തിന്റേയും കഥകൾ പറയുവാനുണ്ടായിരുന്നു... "മോളെ നീ ഇങ്ങനെ കരയാതെ... നിനക്കെപ്പോൾ വേണമെങ്കിലും അച്ഛന്റെ അടുത്ത് വന്നുകൂടെ" ... മോള് വന്നേ എന്നും പറഞ്ഞ് സുഭദ്ര രവിയില്‍ നിന്നുമവളെ വേർപ്പെടുത്തി കാറിൽ കയറ്റി.... കൂടെ സുഭദ്രയും, അരുണും, അരുണിന്റെ അച്ഛനും കയറി... കാര്‍ മുന്നോട്ടെടുത്തു... പിന്തിരിഞ്ഞു നോക്കിയപ്പോൾ ഒറ്റക്ക് നില്‍ക്കുന്ന അച്ഛനെ കണ്ടവളുടെ സങ്കടം വര്‍ധിച്ചു... അവൾ വീണ്ടും പൊട്ടി കരയാന്‍ തുടങ്ങി..... സുഭദ്രയവളെ നെഞ്ചോട് ചേര്‍ത്തു പിടിച്ചെന്തൊക്കെയോ പറഞ്ഞാശ്വസിപ്പിക്കാൻ നോക്കി.. ഫലമുണ്ടായില്ല... കാറൊരു വലിയ വീടിന്റെ മുറ്റത്ത്‌ കൊണ്ടു നിർത്തി... പെട്ടന്ന് തന്നെ സുഭദ്ര കാറിന്റെ ഡോര്‍ തുറന്നകത്തേക്ക് ഓടി...... ഡോര്‍ തുറന്ന് അരുണവളോടിറങ്ങാനായ് പറഞ്ഞു.... അവള്‍ കണ്ണുകൾ തുടച്ച് പുറത്തേക്കിറങ്ങി..... നിമിഷങ്ങൾക്കകം സുഭദ്രയും കുറച്ചു സ്ത്രീകളും പുറത്തേക്ക്‌ വന്നു.... സുഭദ്രയുടെ കൈയിലുണ്ടായിരുന്ന കത്തിച്ച നിലവിളക്ക് അവര്‍ ദക്ഷയുടെ കൈകളില്‍ നല്‍കി ... "വലതു കാല്‍ വച്ചു കയറൂ മോളെ" ....... അവർ രണ്ടുപേരും അകത്തേക്ക് കയറി.... കൈയിലുണ്ടായിരുന്ന വിളക്ക് അവൾ പൂജാമുറിയിൽ കൊണ്ടു വച്ച് രണ്ടുപേരും പ്രാര്‍ത്ഥിച്ചു... അവിടെ ഉണ്ടായിരുന്ന സ്ത്രീകളെല്ലാം ദക്ഷയ്ക്ക് ചുറ്റും കൂടി..... "അരുണ്‍ നിന്റെ മുറിയുടെ താക്കോൽ തരൂ" ..... " അതെന്തിനാ".... " മോളുടെ വസ്ത്രങ്ങൾ എല്ലാം നിന്റെ മുറിയില്‍ അല്ലേ.....നീ ആ താക്കോൽ ഇങ്ങു താ" ..... അയാൾ പോയി തന്റെ കാറിന്റെ ഡോര്‍ തുറന്നു... അതിലുള്ള അയാളുടെ പഴ്സിൽ നിന്നും മുറിയുടെ ചാവി എടുത്ത് സുഭദ്രയുടെ കൈയിൽ കൊടുത്തു....... " വാ മോളെ....... അമ്മ നിനക്ക് മുറി കാണിച്ചു തരാം".... അവർ ദക്ഷയുടെ കൈകൾപിടിച്ചവളെ മുകളിലേക്ക് കൂട്ടി കൊണ്ടു പോയി... "ഇതാണ് നിങ്ങളുടെ മുറി....... മോള് ഈ വേഷം ഒക്കെ ഒന്ന് മാറിക്കോ... മാറാനുള്ള വസ്ത്രങ്ങൾ എല്ലാം ദേ ആ വലിയ ബാഗില്‍ ഉണ്ട്....ഇനി എന്തെങ്കിലും വേണമെങ്കിൽ അമ്മയെ വിളിച്ചാല്‍ മതി.. അമ്മ താഴെ ഉണ്ടാകും...... മോള് ഓക്കെ ആണെങ്കിൽ മാത്രം താഴേക്ക് വന്നാല്‍ മതി... ക്ഷീണം ഉണ്ടെങ്കിൽ ഇവിടെ ഇരുന്നോളൂ.... ഫങ്ഷന് സമയമാകുമ്പോള്‍ അമ്മ വന്നു വിളിക്കാം"....... " ഉം" .... സുഭദ്ര പോയതും അവൾ വാതിലടച്ച് കിടക്കയിലേക്ക് വീണു കരയാന്‍ തുടങ്ങി... കരഞ്ഞു കരഞ്ഞെപ്പോഴോ അവൾ ഉറങ്ങി പോയി......... . . . . . " അല്ല സുഭദ്രേ അരുണിനെ മാത്രമേ കാണുന്നുള്ളുവല്ലോ പെണ്‍കുട്ടി എവിടെ"......???? " അവൾ മുറിയിലാണ്"...... " അതെന്താ അങ്ങനെ....? ഞങ്ങളൊക്കെ അവളെ കാണാന്‍ വേണ്ടി അല്ലേ വന്നത്" ....... "അരുണ്‍...... നീ പോയി മോളെ ഇങ്ങു വിളിച്ചു കൊണ്ട് വന്നേ" ..... "ഞാനോ"... " ആ നീ തന്നെ... വേഗം ചെല്ല്".... അരുണ്‍ മുറിയില്‍ കയറിയപ്പോള്‍ ദക്ഷ നല്ല ഉറക്കമായിരുന്നു ... എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരാൾ തന്റെ മുറിയില്‍ കയറുന്നതെന്ന് അവന്‍ ഓര്‍ത്തു..... അമ്മ പോലും കയറാറില്ല.. മുറി വൃത്തിയാക്കുന്നത് പോലും താനാണ്... പുറത്ത്‌ പോകുമ്പോൾ മുറി പൂട്ടി താക്കോലുമായിട്ടാണ് പോവുക... ഇനി മുതൽ തന്റെ മുറി മറ്റൊരാള്‍ക്ക് കൂടി സ്വന്തം... അവന്‍ പെട്ടന്നു ചിന്തയില്‍ നിന്നുമുണർന്നു ദക്ഷയെ വിളിച്ചു.... "അതേ എഴുന്നേൽക്ക്".... "ഇല്ല അച്ഛാ ഒരു പത്തു മിനിറ്റ് കൂടി പ്ലീസ്" .... "താന്‍ എന്തൊക്കെയാ ഈ പറയുന്നത്...... ഞാൻ അരുണാണ്" ... പെട്ടന്നവൾ എന്തോ ഓർത്തതു പോലെ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു...കണ്ടത് തൊട്ടു മുന്നില്‍ അന്താളിച്ചു നിൽക്കുന്ന അരുണിനെ ആണ്.... അവൾ വീണ്ടും അവളുടെ കരച്ചില്‍ തുടർന്നു.... " എടോ താനൊന്നു നിർത്തുമോ ഈ കരച്ചില്‍....എപ്പോൾ തുടങ്ങിയതാണ്"... അവന്‍ ദേഷ്യത്തോടെ അവളെ നോക്കി.... അവൾ ഒന്നു കൂടി ഉച്ചത്തില്‍ കരയാന്‍ തുടങ്ങി.... "ഇത് വലിയ തലവേദന ആയല്ലോ ഈശ്വരാ..... ദേ എന്നെ വെറുതെ ദേഷ്യം പിടിപ്പിച്ചാൽ ഉണ്ടല്ലോ..വല്ലോരും കേട്ടാല്‍ ഞാൻ നിന്നെ വല്ലതും ചെയ്തെന്ന് വിചാരിക്കും... അവളുടെ സങ്കടം വര്‍ധിച്ചു... മിണ്ടാതിരുന്നില്ലേൽ ഞാൻ തൂക്കിയെടുത്ത് നിന്റെ വീട്ടില്‍ കൊണ്ടിടും....പിന്നെ അവിടെ ഇരുന്നു കരയേണ്ടി വരും".... . . . . . . . . " അരുണ്‍ എന്താ ഇവിടെ" ?? " അമ്മയ്ക്കിപ്പൊ സന്തോഷായില്ലേ....!! ഓരോ മാരണങ്ങൾ... അതിനോട് ഒന്ന് മിണ്ടാതെ ഇരിക്കാൻ പറ ".... " അരുണ്‍ നീ പുറത്ത്‌ പോ... അവന്‍ ദേഷ്യത്തോടെ മുറിയുടെ വാതില്‍ വീശി അടച്ചു പുറത്തേക്ക്‌ പോയി...... മോളെ... നീ വിഷമിക്കണ്ട"... " അച്ഛൻ അവിടെ ഒറ്റക്ക്".... അവള്‍ വീണ്ടും വിതുമ്പി.... " ഇന്നൊരു രാത്രി അല്ലേ മോളെ ..നാളെ രാവിലെ പോവില്ലേ നിങ്ങൾ അച്ഛന്റെ അടുത്തേക്ക്.....മോള് പോയിട്ട് നാളെ കഴിഞ്ഞു വന്നാല്‍ മതി....അരുണിനോട് അമ്മ പറയാം.... ഇനി സങ്കടം ഉണ്ടോ" ? "ഇല്ല" .... "എന്നാല്‍ അമ്മേടെ മോള് പോയി ഈ വേഷം ഒക്കെ മാറ്റി ഒന്നു കുളിച്ചു താഴേക്ക് വന്നേ....അവിടെ എല്ലാവരും മോളെ അന്വേഷിക്കുന്നുണ്ട്" .... " ഉം" ....... സുഭദ്ര നേരെ അരുണിന്റടുത്തേക്ക് നടന്നു... "അരുണ്‍.....അതിനെ വഴക്ക് പറയാതെ ഒന്നു സമാധാനിപ്പിച്ചൂടെ നിനക്ക്" ... " അതിന്റെ ആവിശ്യം ഒന്നുമില്ല.. അവള് കൊച്ചു കുഞ്ഞൊന്നും അല്ലല്ലോ .. നഴ്സറി പിള്ളേര് പോലും ഇങ്ങനെ കരയില്ല"..... " മോനെ... എത്രയോ ചെറുപ്പത്തില്‍ അമ്മയെ നഷ്ടപ്പെട്ടതാ അതിന്... പിന്നീടിങ്ങോട്ട് അവൾക്ക് എന്തിനും ഏതിനും രവിയേട്ടനെ ഉണ്ടായിട്ടുള്ളൂ....അതു കൊണ്ടാണ് അവൾക്കിത്ര സങ്കടം.....അതുകൊണ്ട്‌ നീ അതിനോട് ദേഷ്യം ഒന്നും കാണിക്കരുത്"..... " ആ ഇല്ല" ....... " നിങ്ങൾ താഴേക്ക് വാ"... " ആ നടക്ക്" ...... " നീ എങ്ങോട്ടാ?" " താഴേക്ക്"... " അവളെ കൂട്ടിയിട്ട് വാ" " അവൾക്ക് രണ്ട് കാലില്ലേ.. അവള്‍ നടന്നു വന്നോളും" " അരുണ്‍ നീ എന്താ മോനെ"................. " അമ്മാ വേണ്ട.........ഈ കല്ല്യാണം ഉറപ്പിക്കുന്നതിന്റെ മുമ്പേ ഞാൻ പറഞ്ഞതാണല്ലോ എനിക്കവളെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല എന്ന്...... അവൾക്ക് വേണ്ടി എനിക്ക് മാറാനും കഴിയില്ല"...... . . . . " സുഭദ്രേ"......................... " ദാ ഏട്ടത്തി വരുന്നു" ...... "നീ എന്താ എന്ന് വച്ചാൽ ചെയ്യ് "..... എന്നു പറഞ്ഞു സുഭദ്ര താഴേക്ക് നടന്നു........ പിന്നാലെ അരുണും....... " പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ ദക്ഷ വസ്ത്രങ്ങള്‍ എല്ലാം മാറി താഴേക്ക് ചെന്നു" ...... " ആ മോള് വന്നോ!" അവൾ ഒന്നു പുഞ്ചിരിച്ചു........ സുഭദ്ര അവൾക്ക് എല്ലാവരെയും പരിചയപ്പെടുത്തി കൊടുത്തു..... വന്നവരിൽ പലരും അവള്‍ക്കു കിട്ടിയ ഭാഗ്യമാണ് ഈ ബന്ധം എന്ന് അടക്കം പറയുന്നുണ്ടായിരുന്നു........ ഏകദേശം രാത്രി ഒരു പതിനൊന്ന് മണി ആയപ്പോഴേക്കും സുഭദ്ര അവളെ ഭക്ഷണം കഴിപ്പിച്ച് മുറിയിലേക്ക് പറഞ്ഞയച്ചു....... അവൾ ആ മുറി മുഴുവന്‍ നന്നായ് വീക്ഷിച്ചു.... എല്ലാ സാധനങ്ങളും നല്ല വൃത്തിയായി അടുക്കി വച്ചിരിക്കുന്നു....ഷെല്‍ഫ് നിറയെ പുസ്തകങ്ങൾ, അതെല്ലാം വരി വരിയായി ഒതുക്കി വച്ചിട്ടുണ്ട് .. ചുമരില്‍ ആരോ വരച്ച ഒരുപാട് ചിത്രങ്ങളും ഉണ്ട് .....പെട്ടന്നവളുടെ കണ്ണുകൾ ഒരു ചിത്രത്തില്‍ പതിഞ്ഞു.... അരുണിന്റെ അമ്മയെയും അച്ഛനെയും വരച്ച ഒരു ഫ്രെയിം....അവൾക്കത് വല്ലാതെ ഇഷ്ട്ടപെട്ടു... പെട്ടന്ന് മുറിയില്‍ ഒരു കാൽ പെരുമാറ്റം കേട്ടവൾ തിരിഞ്ഞു നോക്കി... അത് അരുണായിരുന്നു........ അവർ രണ്ടു പേരും എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നറിയാതെ മുഖത്തോട് മുഖം നോക്കി നിന്നു..............
31.3k കണ്ടവര്‍
12 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post