🔥 ഒരു മധുര പ്രതികാരം 🔥 പാർട്ട്‌ 47 ""What...........,,,,,, ഇത്രയും വലിയൊരു സംഭവം നടന്നിട്ട് എന്നെ യോന്നറിയിച്ചില്ലെന്നു വെച്ചാ........ എന്താ ഷാഹിന...... എല്ലാ അധികാരങ്ങളും നിന്നിൽ മാത്രം മതി എന്നാണോ....... ബിസിനസ്‌ മീറ്റിനു പോയി തിരിച്ചു വന്ന ആദിയുടെ പപ്പാ അവന്റെ ഉമ്മിയോട്‌ കയർത്തു..... നോക്കൂ.........അങ്ങനെ അല്ല...... നിങ്ങളിവിടെ ഇല്ലാ ..... Enough.......അവർ പറയാൻ മുഴുവിപ്പിക്കുന്നതിന് മുന്നേ അവർ ഇടയിൽ കയറി പറഞ്ഞു...... നീ എന്താ കരുതുന്നത്...... ഇവരുടെ എല്ലാം കാര്യം ഒന്നും എന്നെ അറിയിക്കാതിരുന്നാൽ എല്ലാം ശെരിയാകുമെന്നാണോ ....... എവിടെ എൻറെ മകൻ ....ആദിൽ ഇബ്രാഹിം....... അവനും എല്ലാ കാര്യങ്ങളും നോക്കാൻ വളർന്നല്ലോ........ സബാഷ്........ നോക്കൂ..... ഈ സമയം ഇതിനെ പറ്റി പറയാനുള്ളതല്ല........ അവൾ എത്രയും പെട്ടെന്ന് വരട്ടെ എന്നു പ്രാർത്ഥിക്കാം... അവർ കിട്ടിയ ധൈര്യത്തിൽ പറഞ്ഞു... ഓ..... നീ എന്നോട് സംസാരിക്കാൻ മാത്രം വളർന്നോ..... ഇതു ഹോസ്പിറ്റൽ ആയി പോയി.... അറിയാലോ എന്നെ.......എത്രയും പെട്ടെന്ന് തയാറായിക്കോ.......എല്ലാം കൂട്ടി ഞാൻ വെച്ചിട്ടുണ്ട്..... അവരോട് കൈചൂണ്ടി സംസാരിക്കുന്നതിനിടയിൽ ആരോ അങ്ങോട്ട് വന്നതും അയാള് നിർത്തി....... ആദിയുടെ ഉമ്മിയുടെ മുഖത്ത് ഭയം നിഴലിച്ചു........എല്ലാം തന്റെ തെറ്റാണ്.... പറഞ്ഞാൽ മതിയായൊരു..... പക്ഷെ അങ്ങോട്ട് വിളക്കുന്നത് ഇഷ്ട്ടമല്ലലോ... പിന്നെ എന്ത് ചെയ്യും ...... @@@@@@@@@@@@@@@ 🎼തങ്ക ഭസ്‌മകുറിയിട്ട തമ്പുരാട്ടി... നിന്റെ.... മൂളിപ്പാട്ടും പാട്ടും പാടി അകത്തോട്ടു വന്ന റഹീം കണ്ടത് കൂടെ ഉള്ളഒരുത്തൻ,, കാവൽ നിന്നവൻ നിലത്തു താഴെ കിടക്കുന്നതാണ്.........,,,, ""സേവ്യർ.... ടാ...........ഇവൻ അടിച്ചു പാമ്പായി ഇവിടെ കിടക്കുവാണോ..... അയാൾ അവനെ തട്ടി വിളിച്ചു നോക്കിയെങ്കിലും അവൻ എണീറ്റില്ല........ "'അല്ലേലും ഇവന്മാരെ ഒക്കെ ഏൽപ്പിക്കുന്ന എന്നെ പറഞ്ഞാ മതിയല്ലോ...... തിന്നുമുടിക്കാനല്ലാതെ ജോലി വെടിപ്പായി ചെയ്യാനറിയാത്ത ശവങ്ങൾ..... അവൻ പിറുപിരുതൊണ്ട് അകത്തേക്ക് കയറിയപ്പോ ബാക്കിയുള്ള രണ്ടുമൂന്നെണ്ണവും വീണുകിടന്നുരുളുന്നതാണ്..... നെറ്റിയിക്കെ പൊട്ടി ചോരയൊലിച്ചു....... ഒരു അടിനടന്നതിന്റെ പാടുണ്ടല്ലോ...... അയാള് വിറളി പിടിച്ചു അതിലൊരുതന്റെ അടുത്തേക്ക് ചെന്നു വിളിച്ചു.... ""ടാ.... അശോക.... എന്താ...ന്താ ഉണ്ടായത്.... അവൻ അയാളെ പിടിച്ചെഴുനേൽപ്പിച്ചു ചോദിച്ചു.... ""അവൾ......... ഒരുത്തൻ വന്നു...... അവർ രക്ഷപെട്ടു..... അയാൾ അവിടേം ഇവിടേം തൊടാതേ അകത്തേക്ക് ചൂണ്ടി പറഞ്ഞു...... പറഞ്ഞു......... ഇടികൊണ്ട് അവശനായിരുന്നു..... പറയാൻ ബുദ്ധിമുയിരുന്നു ayaal..... എന്താ.... എന്താ നീ പറഞ്ഞത്..... അവനെ അവിടെ ഇട്ടു അയാൾ അകത്തേക്ക് കയറി നോക്കിയപ്പോആയിശു ഇരുന്ന ചെയറിൽ അവളെ ബന്ധിപ്പിച്ച കയർ മാത്രമുണ്ടായിരുന്നോള്ളൂ........ ഓ ഷിറ്റ് ....... അയാൾ ദേഷ്യം കൊണ്ട് കസേര ചവിട്ടി തെറിപ്പിച്ചു......... അവൾ...... ഈ റഹീമിന്റെ കയ്യിൽ നിന്നും രക്ഷപെട്ടുന്നോ....... വിടില്ല ഞാൻ...... എന്നു പറഞ്ഞു തിരിച്ചു അവന്റെ അടുത്തേക്ക് വന്നുഷോൾഡറിൽ പിടിച്ചോണ്ട് ചോദിച്ചു.... പറയെടാ...... എങ്ങനെ അവൾ രക്ഷപെട്ടു ....... ആരാ അവളെ കൊണ്ടുപോയത്...... അവൻ പറയാൻ തുടങ്ങി..... @@@@@ ""മിസ്റ്റർ റിഹാൻ..... താൻ വരുന്നത് ആരെങ്കിലും കണ്ടോ........... അവൻ അവളുടെ കൈയ്യിലെ കെട്ടഴിക്കുമ്പോഴും അവളുടെ മുഖത്തു ഭയം ഉണ്ടായിരുന്നു..... കാരണം അവർ ചില്ലറക്കാരല്ല ....... ഒരാൾ.... അവനെ ഞാൻ ശെരിയാക്കി......... ബാക്കിയുള്ളവരും ഏതുനിമിഷവും ഇവിടെ എത്താം അതിനുമുന്നേ നമുക്ക് ഇവിടെനിന്നും പോകണം........അവൻ സീരിയസ് ആയി പറഞ്ഞു....... മൂപ്പർക് നല്ലപേടിയുണ്ടെന്നു തോന്നുന്നു.........ഒരു കൈ അഴിച്ചു അവൻ...... പിന്നെ രണ്ടുപേരും കൂടി മറ്റേ കൈയും....ശേഷം ആയിശു കാലും അഴിച്ചു ... "" ഇറ്റ് ഈസ് ഡൺ......,,,,, അവരുടെ രണ്ടു പേരുടെ മുഖവും സന്തോഷം കൊണ്ടു വിടർന്നു.. "Make ഇറ്റ് ഫാസ്റ്റ്......വാ...... നമുക്ക് എന്തെങ്കിലും വഴിയുണ്ടോ നോക്കാം ഇതിലൂടെ പുറത്തേക്ക് കടക്കാൻ""...,,,,,,, എന്നും പറഞ്ഞു അവൻ അവിടെ എവിടെഎങ്കിലും പുറത്തേക്ക് കടക്കാൻ വാതിൽ ഉണ്ടോ എന്ന് നോക്കി........ താനൊരു പേടിത്തൊണ്ടൻ ആണല്ലോ...... നല്ലൊരു ഫൈറ്റ് ഒക്കെ ഉണ്ടാക്കി രക്ഷിച്ചു കൊണ്ടുപോകല്ലേ വേണ്ടേ...... ഇതൊരുമാതിരി.... അവൾ കണ്ണുമറച്ചിട്ടൊണ്ട് പറഞ്ഞു........ അയ്യെടാ..... ഞാനും കൂടി ഇപ്പൊ വന്നില്ലായിരുന്നേൽ കാണായിരുന്നു...... അപ്പോളും ഇത് തന്നെ പറയണം..... രക്ഷിക്കാൻ വന്നതും പോരാ.... സോറി ഡോക്ടർ....... അവൾ മുഖം വാടി കൊണ്ട് പതിയെ പറഞ്ഞു... ഏയ്യ്.... ഞാനൊരു തമാശ പറഞ്ഞതാ......ടേക്ക് ഇറ്റ് ഈസി മാൻ..... കുറച്ചു മുന്നോട്ട് പോയപ്പോ ഒരു വിൻഡോ കണ്ടു..........അതിന്റെ വാതിലുകളൊക്കെ ദ്രവിച്ചതോണ്ട് ഒറ്റതള്ളിനു തന്നെ പുറത്തേക്കു വീണു......... അതുവഴി പുരാത്തേക്കു കടക്കാം........ ഫുൾ ഇരുട്ടാണ്... അവൻ ഫോണിലെ ലൈറ്റ് ഉപയോഗിച്ച് പുറത്തേക്ക് നോക്കി...... പിറകിലേക്കുള്ള വഴിയെല്ലാം കാടുമൂടി കിടക്കാണ്...... പക്ഷെ രക്ഷപെടാൻ ഇതല്ലാതെ വേറെ വഴിയില്ല........ മുന്നോട്ട് പോയാൽ അതാപകടവുമാണ്...... താൻ ഒക്കെയല്ലേ....... അവൻ ആയിശുവിനോട് ചോദിച്ചു...... കുഴപ്പമില്ല റിഹാൻ...... എന്നും പറഞ്ഞു അവൾക്ക് നേരെ നീട്ടിയ അവന്റെ കയ്യിൽ പിടിച്ചു സ്റ്റെപ് വെക്കാൻ നിന്നതും പിറകിൽ നിന്നും ആരുടെ സൗണ്ട് കേട്ടു...... ""ഇവിടെ നിന്നും രക്ഷപ്പെട്ടു പോകാം എന്ന് കരുതിയോ രണ്ടുപേരും ""..... അവന്റെ പിറകിൽ കൈവച്ച് കൊണ്ട് ഒരുത്തൻ അവനെ തടഞ്ഞിരിക്കുന്നു .... ഒരു നിമിഷം പിടിക്കപ്പെട്ടു എന്ന് കരുതി കണ്ണടച്ച് ശേഷം അവൻ പതിയെ മിഴികൾ തുറന്നു തുറന്നു..........തന്റെ കയ്യിൽ പിടിച്ചിരുന്ന ആയിശുവിന്റെ കൈവിട്ടു....എന്നിട്ട് അവളോട് മാറി നിലയ്ക്കാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു..... അവൾ പേടിച്ചു പിറകിലോട്ട് മാറിയതും അവൻ കൈ മടക്കി തിരിഞ്ഞു അവൻറെ മോന്തകിട്ട് ശക്തിയിൽ കുത്തുകൊടുത്തു........ അയാള് ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് അതിൽ അവൻ കഴുതുപിന്നിലോട്ടായി ചോര തുപ്പി മറിഞ്ഞു വീണു ....... റിഹാന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു ഞരമ്പോക്കെ എഴുനേറ്റു നിന്നിരുന്നു........ ഓ.... ആയിശു അയാളുടെ വീഴ്ച കണ്ടു വായ പൊത്തി......... അപ്പോഴേക്കും രണ്ടുമൂന്നു പേര് കൂടി വന്നു അവന്റെ ചുറ്റും നിന്നു ..........പിന്നെ അവിടെ ഇടിയുടെ പൂരം തന്നെയായിരുന്നു....... ഇവനിങ്ങനെ ഒക്കെ ഫൈറ്റ് ചെയ്യാനറിയോ....... അവൻ അവരെ ഓരോരുത്തരെ എടുത്തു കറക്കി ഭിത്തിയിൽ ഒട്ടിച്ചു ........ ഇതെല്ലാം കണ്ടു അന്തം വിട്ടു വായും പൊത്തി ആയിശു ഒരു മൂലയിൽ നിൽപ്പുണ്ടായിരുന്നു .............. അപ്പോഴേക്കും വേറെ ഒരുത്തൻ വന്നു അവന് നേരെ കത്തി വീശിയത്........ നോ...... അവളുടെ വായിൽ നിന്നും ശബ്ദം ഉയർന്നു...... പക്ഷെ അവൻ പുഷ്പം പോലെ കത്തിയിൽ നിന്നും തെന്നി മാറി...... അവന്റെ കൈപിടിച്ചു തിരിച്ചു.... അവന്റെ കൈയിൽ നിന്നും കത്തി ഊർന്നുവീണു........ ""മതി മിസ്റ്റർ റിഹാൻ......... എന്നും പറഞ്ഞു ആയിശു അവനെ വിളിക്കാൻ വന്നപ്പോഴാണ് അതിലൊരുത്തൻ വന്നു ആയിശുവിന്റെ മുടിക്ക് പിടിച്ചു വലിച്ചത്....... ഹൌ.....ഹാ..........വേദനകൊണ്ട് അവളൊരു കൊണ്ട് അവന്റെ പിടി വിടുവിക്കാൻ നോക്കിയെങ്കിലും വിഫലമായി......... അതുകണ്ട റഹാൻ ആയിശുവിൻറെ അടുത്തേക്ക് വന്നതും ബാക്കിയുള്ളോൻമാരൊക്കെ എണീറ്റ് വന്നു അവനു ചുറ്റും നിന്നു..... മുടിയിൽ പിടിച്ചു അവളെ വലിച്ചോണ്ട് നടക്കാൻ തുടങ്ങിയതും അവൻമാരെ ഒക്കെ റിഹാനെ വളഞ്ഞു അടിക്കാൻ തുടങ്ങി......... അവനും അവന്മാരെ കൈകാര്യം ചെയ്തു...... ""റിഹാൻ..... അവളെ വലിച്ചോണ്ട് നടന്നവനു കുറച്ചു കഴിഞ്ഞപ്പോ മുന്നോട്ട് നടക്കാൻ കഴിയുന്നില്ല....... അവൻ തിരിഞ്ഞു നോക്കിയപ്പോ ആയിശുവിന്റെ കയ്യിൽ റിഹാൻ മുറുകെ പിടിച്ചിരിക്കുവാണ്......... അയാൾ പകെച്ചുകൊണ്ട് അവനെ നോക്കി അവള്ടെ കൈവിട്ടു..... അവൻ അവളെ പിടിച്ചു അവന്റെ പിറകിലോട്ട് മാറ്റി....... രണ്ടു കൈകൾ നീട്ടിപിടിച്ചു പൊട്ടിച്ചു അവന്റെ രണ്ടു ചെവിയും ചേർത്തുപിടിച്ചു കൊടുത്തു നല്ലൊരെണ്ണം ........ അതിൽ അവന്റെ ചെവിയി ൽനിന്നും ഒരു മൂളക്കം പുറത്തേക്ക് വന്നു........ അപ്പോഴാനുപിറകിൽ നിന്നും ഒരു ശബ്ദവും ആയിശുവിന്റെ നിലവിളിയും കേട്ടത്.... ആദി ...... പിറകിൽ നിന്നും ശബ്‍ദം കേട്ട് തിരിഞ്ഞതും തന്റെ മുന്നിൽ തലയിലും കൈവെച്ചു ആയിശു കുഴഞ്ഞു ബോധം കെട്ടുവീഴുന്നു ..... അവൻ നോക്കുമ്പോ വേറൊരുത്തൻ കയ്യിൽ വടിയും പിടിച്ചു നിൽക്കുന്നു അവള്ടെ പിറകിൽ .......... അവൻ ആയിശുവിന്റെ തലക്ക് വടികൊണ്ട് അടിച്ചതാണ്..... ഡാ........ റിഹാൻ അലറി കൊണ്ട് അവന്റെ അടുത്തുചെന്നു ....... അയാൾ വടികൊണ്ട് അവന്റെ നേരെ വീശിയതും അവൻ കുനിഞ്ഞുമാറി അവൻ വലത്തേ കൈകൊണ്ട് കൈകണയിൽ പിടിച്ചു തിരിച്ചെത്തും അസ്ഥികൾ നുറുങ്ങി കയ്യിൽ നിന്നും വടി താഴോട്ട് വീണു ......അവന്റെ കോളറിൽ പിടിച്ചു വലിച്ചു ശക്തിയിൽ നേരെ ഭിത്തിയിൽ കൊണ്ടോയി ഇടിച്ചു... അയാൾ ഊർന്നു താഴോട്ട് വീണു............ അപ്പോഴാ ആയിശുനെ ഓർമവന്നത്..... ആയിശു ....... അയാളെ അവിടെ ഇട്ടു അവൻ നേരെ ഓടി അവള്ടെ അടുത്തേക്ക് വന്നു.... അവൾ ബോധം കെട്ടുകിടക്കുയായിരുന്നു... ""ആയിശു........ അവൻ അവളെ എടുത്തു അവിടെ ഉള്ള ആ വിൻഡോ വഴി പുറത്തേക്കു സർ.......... അവൻ പറഞ്ഞു നിർത്തി.... അതുകേട്ടതും ചൊട്ടറഹീം അവനോട് കയർത്തു... ""നിങ്ങൾ ഇത്രയും പേരുണ്ടായിട്ടും അവനെ ഒന്ന് തൊടാൻ പറ്റിയില്ലെന്നു പറഞ്ഞാൽ.... നിങ്ങളെ ഒക്കെ തീറ്റി പോറ്റുന്ന എന്നെ പറഞ്ഞാൽമതിയല്ലോ......... നല്ലൊരു മൊതലായിരുന്നു ....... അതിനെ ഒന്നുഅനുഭവിക്കാൻ കൂടെ പറ്റാൻഡ്..... കിടക്കുന്ന കിടപ്പ് കണ്ടില്ലേ..... എന്നും പറഞ്ഞു തിരിഞ്ഞ് നേരെ ആദിയുടെ മുന്നിലേക്ക് ആയിരുന്നു.... ,""ഡാ എവിടെ എന്റെ ആയിശു ..... നീയൊക്കെ അവളെ പിടിച്ചു കൊണ്ടുവരും അല്ലേടാ ........ഹൌ dare യൂ എന്നുപറഞ്ഞു ആദി തന്റെ കൈത്തരിപ്പ് തീരുവോളം അവനെ പൊതിരെ തല്ലി............. അയ്യാൾ തടയാൻ ശ്രമിച്ചെങ്കിലും വിഫലമായി.... അത്രക്കും കലിപ്പിലായിരുന്നു ആദി..... പക്ഷേ ആശി ചുറ്റും കിടക്കുന്ന അവരെയാണ് നോക്കിയത്..... എന്തോ ഒരു പന്തികേട് ഉണ്ടല്ലോ .......,,..., ആയിശുവിനെ എവിടെയും കാണുന്നുമില്ല.... ""എവിടെടാ അവൾ .... അവളെ താനൊക്കെ എന്താ ചെയ്തത് എന്നും പറഞ്ഞു ആദി അവനെ താഴേക്ക് തള്ളിയിട്ട് കോളറിൽ പിടിച്ച് തല്ലി കൊണ്ട് ദേഷ്യത്തിൽ ചോദിച്ചു........,, അയാൾ എന്തൊക്കെ പറയാൻ ശ്രമിച്ചെങ്കിലും അയാൾക്ക് വാ തുറക്കാൻ പോലും പറ്റാത്ത അവസ്ഥയിലായി പോയി..... ആഷി അവിടെ ഒക്കെ ചെക്ക് ചെയ്തു തിരിച്ചു വന്നു ആദിയെ വിളിച്ചു ...... ആദി അവനെ നോക്കി തിരിഞ്ഞ സമയത്ത് ""അവർ ഇവിടെ ഇല്ല സാർ.... അവർ രക്ഷപ്പെട്ടു..... എന്നെ ഒന്നും ചെയ്യല്ലേ എന്നെ വിടൂ...... അയാൾ വേദന കൊണ്ട് പറഞ്ഞൊപ്പിച്ചു.... പക്ഷേ അവൻ പരിസരബോധം മറന്ന് തൻറെ ദേഷ്യമെല്ലാം അയാളുടെ ശരീരത്തിൽ തീർത്തു..... അയാൾ ഇപ്പോൾ ചാകും എന്ന ഘട്ടത്തിൽ ആയി.... ""ആദി ഇനിയും അയാളെ തല്ലിയാൽ ചത്തുപോകും..... നോക്ക് ആയിശുനെ എവിടെയും കാണുന്നില്ല എന്ന് പറഞ്ഞു സത്യം ആണെന്ന് തോന്നുന്നു............ ആശി പറഞ്ഞപ്പോഴാണ് അവൻ കോളറിനു വിട്ടത്.....,,,,. അവൻ പറഞ്ഞതിൽ അവന് വിശ്വാസം ആയില്ല .... ""ആയിശു....... ആദി അവിടെ മൊത്തം അവളെ തിരഞ്ഞുകൊണ്ട് ഒരു ഭ്രാന്തനെ പോലെ ഓടി നടന്നു........... നീ എൻറെ ആയിശുനെ എന്ത് ചെയ്തു എന്ന് പറഞ്ഞു വീണ്ടും അവനെ ഇടിക്കാൻ തുടങ്ങി.........അവന്റെ മുടിയൊക്കെ പാറി പറഞ്ഞു ഒരു ഭ്രാന്തനെ പോലെ ആയിട്ടുണ്ട് വേഷം ....... ആദി കൺട്രോൾ യുവർസെൽഫ്..... ആയിശു..... അവൾ.... അവൻ ആഷിയെ നോക്കി കൈമലർത്തി..... ""വിഷമിക്കാതെ...... ആദി... എനിക്ക് തോന്നുന്നു അവൾ ചിലപ്പോൾ ഇവിടെ നിന്ന് രക്ഷപ്പെട്ട പോയതാകും... ഞാൻ പറഞ്ഞില്ലേ മിസ്റ്റർ റിഹാൻ അവൻ ചിലപ്പോൾ അവളെ രക്ഷപ്പെടുത്തിയത് ആണെങ്കിലോ.... അതു കേട്ടതും പ്രതീക്ഷയോടെ ആദി അവിടെ നിന്ന് എണീറ്റു കണ്ണുതുടച്ചു............ യെസ്....ആഷി അങ്ങനെ തന്നെയാകും...... എന്നിട്ട് ഫോണെടുത്തു.... ""നീ ആ നമ്പറിലേക്ക് വിളിച്ചു നോക്കൂ"".... ആശി കുറെ ട്രൈ ചെയ്തെങ്കിലും റിങ്‌ ചെയ്യാതെ പെട്ടെന്ന് തന്നെ ഡിസ്കണക്റ്റ് ആയി........ ആദിയുടെ മുഖത്തെ നിരാശ കണ്ടതും ""ഇത് ഫോറസ്റ്റ് ഏരിയ അല്ലെ.... റേഞ്ച് പ്രോബ്ലം ആകും .... അവൻ ആദിയെ ആശ്വസിപ്പിച്ചു..... നീ വാ അധികദൂരം പോയിട്ട് ഉണ്ടാകില്ല.... നമുക്ക് പോയി നോക്കാം........ ഇവന്മാരെ ഇനി എന്ത് ചെയ്യും ...... അവിടെ വീണു കിടക്കുന്ന ആഷി നോക്കി അവൻ ചോദിച്ചു....... അപ്പോഴേക്കും ഒരു പോലീസ് വാൻ അവിടെ വന്നു നിന്നു ...... അതിൽ നിന്നും കുറച്ചു പോലീസുകാർ ഇറങ്ങി വന്നു.... ""താങ്ക്യൂ.... Mr ആദി....... ഇവന്മാരെ തപ്പി നടക്കുവായിരുന്നു.......... പിടികിട്ടാപുള്ളികളാ........ തന്റെ ഇൻഫർമേഷൻ കിട്ടിയതു കൊണ്ടാണ് ഇവന്മാരെ പിടിക്കാൻ കഴിഞ്ഞത്..... ഈ ഉപകാരം ഒരിക്കലും മറക്കില്ല..... ഇറ്സ് ഒക്കെ ഇൻസ്‌പെക്ടർ... എല്ലാ വരെയും പോലീസ് വന്നു കൊണ്ടുപോയി.... ആദി എന്നാലും ആരായിരിക്കും ഇതിന് പിറകിൽ നിന്ന് ഒരു ക്ലൂ പോലും കിട്ടില്ലല്ലോ..... അതിനെ ആദി അവന്റെ മുഖത്തേക്ക് ഒന്ന് നോക്കുക മാത്രം ചെയ്തു...... എന്നിട്ട് അവൻ പുറത്തേക്ക് നടന്നു... @@@@@@@@@@@#@## റിഹാൻ ആയിശുവിനെ എടുത്തുകൊണ്ട് കണ്ട വഴിയെ ഓടി...........ചുറ്റും കാടായിരുന്നു........പുറത്തു അവൻ മാരുടെ വണ്ടി കിടപ്പുണ്ട് ....... പക്ഷെ ആരുടെയോ വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ അതുവഴി ഇറങ്ങി ഓടിയതാണ്......(ആദിയുടെ വണ്ടി വന്ന സമയം...പക്ഷെ അവനറിഞ്ഞില്ല ) അവരെ മാനേജ് ചെയ്തു വരുമ്പോഴേക്കും അവർ ആയിശുവിനെ..... അതുകൊണ്ട് റിസ്ക് എടുക്കാൻ നിന്നില്ല..... പക്ഷെ ഇതുവഴി പോയപ്പോഴാണ് പെട്ടു എന്നു മനസിലായത്.......... കുറേ ഓടി തളർന്നപ്പോൾ അവൻ താഴെഒരു മരത്തിനു ചുവട്ടിൽ അവളെ കിടത്തി......... ചെറിയൊരു വടി കഷ്ണമായിരുന്നു..... അതുകൊണ്ട് കൂടുതൽ ബുദ്ധിമുട്ടൊന്നും ഉണ്ടായിക്കാനില്ല.....അവൾ എല്ലാ ഷോക്കും കൂടിയായപ്പോ പേടിച്ചുകാണും......... അതുകൊണ്ടാണ് കുറച്ചു നേരം അവൻ അവളെ നോക്കിക്കൊണ്ട് നിന്നു........ ഇത്രയും കാലം ഒരു പെണ്ണിനും തൻറെ ജീവിതത്തിൽ ഇതുവരെ സ്ഥാനം ഉണ്ടായിട്ടില്ല..... പക്ഷേ ഇവളെ കണ്ടത് മുതൽ...... അറിയാതെ എന്തോ ഒരിഷ്ടം തോന്നി പോകാ ...... അവൻ അവളെ അവിടെ കിടത്തി ..... പതിയെ അവളെ വിളിച്ചുണര്ത്താൻ നോക്കി .... ആയിശു....... അവൻ അവളെ തട്ടി വിളിച്ചു ......പക്ഷെ അവൾ എണീറ്റില്ല ....... അവൻ അവിടെ നിന്നെഴുന്നേറ്റ് കുറച്ചു ദൂരം നടന്നു വെള്ളം കിട്ടുമോ എന്നു അവിടെ ഒക്കെ നോക്കി അവസാനം ഒരു ചെറിയ തടാകം കണ്ടു...... ... തന്റെ കയ്യിൽ വെള്ളം കോരിയെടുത്തു കൊണ്ട് വന്നു അവള്ടെ മുഖത്ത് തെളിച്ചു ........ വെള്ളം തട്ടിയതും അവൾ പതിയെ കണ്ണുകൾ മുറുകെ അടച്ചു തുറന്നു .... ""ആദി .......... അവൾ പതിയെ വിളിച്ചു...... . ആരാ ഈ ആദി....നേരത്തെ വിളിക്കുന്നത് കേട്ടല്ലോ..... ഇനി ഒരുപക്ഷെ ബ്രദർ ആകുമോ..... അവൻ മനസ്സിൽ കരുതി.... ""ആയിശു... ഇത് ഞാൻ ആണ്.... ഡോക്ടർ... റിഹാൻ""..... സോറി മിസ്റ്റർ റിഹാൻ...... നമ്മൾ നമ്മളിപ്പോ എവിടെയാ....അവൾ പകച്ചു കൊണ്ട് പതിയെ കണ്ണുതുറന്നു എഴുനെറ്റിയിരുന്നു.... ചുറ്റും നോക്കി... നിലാവെളിച്ചത്തിൽ അവൾക്ക് മനസിലായി കാറിലാണ് എന്നു...... ചുറ്റും കാട് ... മരങ്ങൾ മാത്രം..... ""താൻ വിഷമിക്കാതെ..... അവരുടെ കയ്യിൽ നിന്നും നമ്മൾ ഇപ്പോൾ സേഫ് ആണ്..... എന്നും പറഞ്ഞു അവൻ അവള്ടെ കയ്യിൽ തന്റെ കയ്യിൽ ചേർത്ത് പിടിച്ചു അസ്വാസിപ്പിക്കാൻ നോക്കി....... അവൾ പതിയെ കൈവിടുവിച്ചു.... ""എത്രയും പെട്ടെന്ന് നമ്മൾക്ക് ഹോസ്പിറ്റലിൽ എത്തണം... മിസ്റ്റർ റിഹാൻ.....അവർ എന്നെ കിട്ടാത്ത ദേഷ്യത്തിന് അംറയെ ട്രാപ് ആക്കാൻ നോക്കിയാലോ........ ""അപ്പൊ ഇതാരെങ്കിലും മനപ്പൂർവം ആയിട്ട് ചെയ്തതാണ് എന്നാണോ പറയുന്നത് ..... തന്നോട് ആർക്കാണ് ഇത്ര ശത്രുത..... അങ്ങനെ ആണെങ്കിൽ നിങ്ങൾ ഇത്തിരി ഫേമസ് ആയ ആള് ആകുമല്ലോ........ അവൻ നിർത്തിയിട്ടു തുടർന്നു ""ഓ ഇപ്പോഴാ ഓർത്തെ... നിങ്ങള് എ ഐ ഗ്രൂപ്പിന്റെ എംഡിയുടെ മകൾ ആണല്ലോ അല്ലെ....... അതാണ്‌ ആദി എന്നു താൻ ഇടക്ക് വിളിക്കുന്നത് കേട്ടത്...... Mr ആദിൽ റഹ്മാൻ.......എ ഫേമസ് ബിസിനെസ്സ് മാൻ... ഒരുപാട് കേട്ടിട്ടുണ്ട്...... അങ്ങനല്ല മിസ്റ്റർ റിഹാൻ..... അവനങ്ങനെ പറഞ്ഞപ്പോ അവൾ തിരുത്താൻ നിന്നെങ്കിലുംമുഴുവനാക്കാൻ പറ്റിയില്ല...... അവൾക്ക് തലവിങ്ങുന്നപോലെ..... കൂടുതസ്ട്രെസ്സ് കൊടുക്കാതെ.... കുറച്ചു നേരം അവൾ ഒന്നും മിണ്ടാതെ ഇരുന്നു...... എന്നിട്ട് അവനോട് ചോദിച്ചു..... ""നിങ്ങൾ അവനെ ഒന്ന് വിളിക്കോ.... കയ്യിൽ ഫോൺ ഉണ്ടോ..... എൻറെ ഫോൺ അവമ്മാരുടെ അടുത്താ.... "" അതിനെന്താ ചെയ്യാലോ.... എന്നും പറഞ്ഞ് അവൻ ഫോൺ എടുത്തു..... പക്ഷേ ഫോണിൽ ഒരു റേഞ്ച് ഒരു കണികപോലും ഉണ്ടായിരുന്നില്ല.. ഇവിടെ റേഞ്ച് ഇല്ലല്ലോ..... ഇനി എന്ത് ചെയ്യും........... വാ നമുക്ക് കുറച്ചു കൂടി മുന്നോട്ടു പോയ്‌ നോക്കാം... എന്നുപറഞ്ഞ് അവൻ മുന്നോട്ടു നടക്കാൻ തുടങ്ങി....അവളെ അവൻ എടുക്കാണോ എന്ന് ചോദിച്ച പ്പോൾ അവൾ വേണ്ട എന്ന് പറഞ്ഞു... ഗുണ്ടകളുടെ കയ്യിൽ നിന്നും രക്ഷപ്പെടാൻ സഹായിച്ച എങ്കിലും....അവനോട് അതിനുള്ള കടപ്പാടും നന്ദിയുമുണ്ട്.... പക്ഷെ താനിപ്പോൾ ഒക്കെയാണ്..... അതുമാത്രമല്ല അവൻ തന്നിൽ നിന്നും എന്തൊക്കെയോ പ്രതീക്ഷിക്കുന്ന പോലെ...... അതുകൊണ്ട് അവൻ അങ്ങനെ പറഞ്ഞപ്പോ അവൾക്ക് വയേർഡ് ആയി ഫീൽ ചെയ്തു....... പക്ഷെ അവൻ ആള് ഡീസന്റ് ആണ്..... എന്നാലും.......അവന് തന്നോടെന്തോ ഫീലിംഗ് ഉണ്ടോന്നുപോലും തോന്നിയിട്ടുണ്ട്........ ചിലപ്പോ തന്റെ തെറ്റിദ്ധരണയും ആകാം...... അവൾ ഒറ്റയടിക്ക് വേണ്ട എന്ന് പറഞ്ഞപ്പോൾ അവൻ എന്തോ പോലെ തോന്നി.... വേണ്ടായിരുന്നു ചോദിക്കുന്നുണ്ടായിരുന്നു..... അവൾ തന്നെ കുറിച്ച് എന്തു കരുതിയോ എന്തോ..... അവൻ ഒരു ചമ്മൽ പോലെ തോന്നി..... എന്നാലും അവൻ അത് മൈൻഡ് ചെയ്യാതെ മുന്നോട്ട് നടന്നു... ആയിശുവിൻ ആണെങ്കിൽ നടന്നിട്ട്നീങ്ങുന്നില്ല തലക്കകത്ത് നല്ല വിങ്ങൽ പോലെ നല്ലോണം വേദനിക്കുന്നുണ്ട്..... അവൻ കുറച്ചു മുന്നോട്ടു നടന്നു തിരിഞ്ഞു നോക്കിയപ്പോൾ ആയിഷ നന്നേ പിറകിലായിരുന്നു.... അവൻ തിരിച്ചുവരുന്ന അവൾക്ക് നേരെ തൻറെ കൈനീട്ടി..... എടുക്കുന്നില്ല എങ്കിൽ വേണ്ട തനിക്ക് എന്റെ കൈപിടിച്ച് നടന്നുടെ.... അയാം എ ഡോക്ടർ.... അങ്ങനെ കരുതിയാൽ മതി..... ഒരു പേഷ്യന്റിനെ സഹായിക്കുന്നു എന്ന് കരുതിയാൽ മതി........ അവൻ അങ്ങനെ പറഞ്ഞപ്പോൾ അവൾ ക്കും എന്തോ വിഷമം ആയി ....... അവനോട് അങ്ങനെ പറയേണ്ടിരുന്നിലാ എന്നു തോന്നി.... അതുകൊണ്ട് അവൾ മറുത്തൊന്നും പറഞ്ഞില്ല.......അവൾക്കുനേരെ നീട്ടിയ കയ്യിൽ അവൾ പിടിച്ചു..... അവരുടെ കരസ്പരശഓ പരസ്പരം മേറ്റ മാത്രയിൽ അയിശുവിനു പ്രേത്യേകിച്ചു തോന്നിയില്ലെങ്കിലും അവൻറെ മനസ്സിൽ ആകെ പ്രണയത്തിന്റെ പൂമഴ പെയ്തു കൊണ്ടിരിക്കുകയായിരുന്നു അന്നേരം .........പാവം അവൻ ഏതോ മായതീരത്തു അവളുമായുള്ള തന്റെ ജീവിതം സ്വപ്നം കാണുകയായിരുന്നു.... അവർ കുറച്ചു ദൂരം മുന്നോട്ട് പോയി...... ഏകദേശം പാതയോടെത്തി.... @@@@@@@@@@@@@@@ ആധിയും ആഷിയും കുറെ സമയം അവിടെയൊക്കെ തിരഞ്ഞെങ്കിലും അവരെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല..... ""ആഷി....... എന്താ ഇനി ചെയ്യാ..... അവൾ..... ""നീ ഒന്നുകൂടെ അയാളുടെ നമ്പറിൽ വിളിച്ചു നോക്ക്.... ""എനിക്ക് വയ്യാ എന്നും പറഞ്ഞു അവൻ അവിടെ നിലത്തു മുട്ടുകുത്തി നിന്നു ഉറക്കെ അലറി.... ""ആയിശു...................,,,, കാടിന്റെ നിശബ്ദതതയിൽ അവന്റെ ശബ്‍ദം അവിടെ ഒന്നാകെ പ്രകമ്പനം കൊണ്ടു......... @@@@@@@@@@@@ ആദി........ആദിയുടെ ശബ്ദം കേട്ടപോലെ..... ആയിശുവിന്റെ കണ്ണുകൾ വിടർന്നു......ആദിയുടെ ശബ്ദം കേട്ടപോലെ............. അവളെ തഴുകുന്ന കാറ്റിൽ ആദിയുടെ പ്രേസേന്റ്സ് അവൾക്ക് ഫീൽ ചെയ്തു....... അവൾ പതിയെ അവന്റെ കയ്യിൽ നിന്നും കൈ വിടുവിച്ചു...... തന്റെ എല്ലാ ക്ഷീണവും മാറിയപോലെ അവൾ ഉറക്കെ ആദി എന്നും വിളിച്ചു മുന്നോട്ട് ഓടി....... @@@@@@@@@@@ താഴെ കുനിഞ്ഞിരുന്നു മുഖം പൊത്തി കരഞ്ഞോണ്ടിരുന്ന ആദിയുടെ ചെവിയിലേക്ക് അവള്ടെ ശബ്‍ദം തുളഞ്ഞു കയറി..... ആയിശു...... അവൻ പിടഞ്ഞെണീറ്റു .......... @@@@@@@ ""ഏയ്യ്..... താനെങ്ങോട്ട ഓടുന്നത്...... ഇതൊരു കാടാണ്...... ആയിശു ..... ഇവിടെ ആരും വരില്ല....... അവനും അവള്ടെ പിറകേ ഓടി അവള്ടെ കൈപിടിച്ച് വെച്ചു... ..... ""നൊ..... ഞാൻ കേട്ടു.... ആദി.... അവൻ ഇവിടെ എവിടെയോ ഉണ്ട്..... അവന്റെ ശബ്ദം ഞാൻ കേട്ടു..... അവൾ അവൻറെ കൈ വിടുവിക്കുവാൻ ശ്രമിച്ചു കൊണ്ട് ചുറ്റും നോക്കി പറഞ്ഞു....... ""ഇല്ല ഞാൻ ഒന്നും കേട്ടില്ലല്ലോ....അത് തനിക്ക് തോന്നിയത് ആകും.....ഇവിടെ ഒറ്റക്ക് ഓടാതെ.... വല്ല വന്യമൃഗങ്ങളോ മറ്റോ കാണും..... അവനവളെ തടയാൻ ശ്രമിച്ചെങ്കിലും അവൾ കൈ വിടുവിച്ച് വീണ്ടും മുന്നോട്ട് ആദി എന്നും വിളിച്ചുകൊണ്ട് ഓടി .... @@@@@@@@@@@@@@@@@ ആഷി.... ആയിശു ഇവിടെ എവിടെയോ ഉണ്ട്........ അവൻ ആഷിയെ പിടിച്ചുകൊണ്ടു പറഞ്ഞു ..... അവന്റെ കണ്ണിൽ നിന്നും വിഷാദം അകന്നിരുന്നു..... പകരം എന്തോ ഒരു തെളിച്ചം വന്നു..... ""ഐ ക്യാൻ ഫീൽ ഹെർ...... അവൾ..... അവളിവിടെ എവിടെയോ ഉണ്ട്.... അവൻ എണീറ്റു ചുറ്റും നോക്കി.... എന്നിട്ട് അവൻ മുന്നോട്ട് ഓടാൻ തുടങ്ങി..... ""ആദി..... അങ്ങോട്ട് പോണോ.....അവിടെ ഉൾക്കാടാണ്...... ""വാ നമുക്കിവിടെ ഈ പാതയോരത് വെയിറ്റ് ചെയ്യാം........ ""നോ..... എനിക്ക് അവളെ കാണണം...... അവളവിടെ ഉണ്ട്.... ആദി അതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് ഓടി...... രണ്ടുപേരും പരസ്പരം ഒരേദിശയിലായിരുന്നു ഓഫീ വന്നത്..... അവസാനം തനിക്കു കുറച്ചു മുന്നിലായി അവൾ കണ്ടു.... തന്റെ ആദിയെ...... തനിക്കഭിമുഖമായി ............ ആധിയും കണ്ടു തന്റെ പ്രിയതമയെ.... രണ്ടുപേരുടെയും കണ്ണിൽ സങ്കടമോ സന്തോഷമോ എന്നറിയാത്ത പോലെയായിരുന്നു.... ""ആയിശു.... അവൻ പതിയെ മന്ത്രിച്ചു ആദി...... അവർ പരസ്പരം അരികിലേക്ക് ഓടിവന്നതും അവർക്കിടയിലേക്ക് ഒരു ഭീമാകാരമായ ഒരു രൂപം കാടിളക്കി മറിച്ചുകൊണ്ട് കടന്നു വന്നു..... തുടരും...... സോറി... വെയ്ക്കിയതിൽ ക്ഷമ ചോദിക്കുന്നു.... ഇനി നെക്സ്റ്റ് ടുസ്‌ഡേ.... അതുവരെ വെയിറ്റ് ചെയ്യണേ... love യൂ all 😘😘😘 #📙 നോവൽ
49.9k കണ്ടവര്‍
5 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post