❤️സൂപ്പർ story❤️❤️ғᴏʀ ᴍᴏʀᴇ sᴛᴏʀɪᴇs LIKE : Malayalam Love Stories "നീ ഒന്നു കൊണ്ടും പേടിക്കണ്ട... എല്ലാം ഞാൻ ശെരിയാക്കിട്ടുണ്ട്..­. എന്തായാലും ഒരു മാസത്തെ നോട്ടീസ് പീരിയഡ് കഴിഞ്ഞത് കൊണ്ട് നമുക്ക് കല്യാണം കഴിക്കാൻ മറ്റു തടസങ്ങൾ ഒന്നുമില്ല.. നാളെ ഉള്ള ശുഭമുഹൂർത്തത്തിൽ നിന്റെ കഴുത്തിൽ ഞാൻ താലി കെട്ടും.." രാത്രിയുടെ നിശബ്ദതയിൽ ഫോണിലൂടെ ഹരി അർച്ചനയോട് പറഞ്ഞു.. "എനിക്കു ഒരു സമാധാനവും ഇല്ല ഹരിയേട്ടാ... അച്ഛൻ ഭയങ്കര വാശിയിലും ദേഷ്യത്തിലും ആണ്...ഇങ്ങനൊന്നു അറിഞ്ഞാൽ നമ്മളെ കൊല്ലാൻ പോലും മടിക്കില്ല. ഇന്ന് എന്റെ പരീക്ഷ തീർന്നത് കൊണ്ട് നാളെ തന്നെ ഡൽഹിയിൽ ഉള്ള അപ്പച്ചിയുടെ വീട്ടിൽ കൊണ്ട് വിടും എന്ന് അമ്മയോട് പറയുന്നത് ഞാൻ കേട്ടു... അവിടെ വെച്ചു ഏതോ ഒരാളുമായി എന്റെ കല്യാണം ഉറപ്പിക്കാൻ ആണ് ഉദ്ദേശം.." മുറിയുടെ വാതിൽ ശെരിക്കും അടഞ്ഞിട്ടുണ്ടോ എന്ന് നോക്കിയതിനു ശേഷം അവൾ പതുക്കെ ഫോണിലൂടെ ഹരീഷിനു മറുപടി കൊടുത്തു.. "അതിനു നീ എന്തിനാ പേടിക്കുന്നെ..ഇന്ന് രാത്രി 2മണിക്ക് നിന്റെ വീടിനു മുൻപിൽ ഞാൻ ഉണ്ടാകും... നീ ഒച്ചയൊന്നും ഉണ്ടാക്കാതെ ഇറങ്ങി വന്നാൽ മതി.. ആ വീട്ടിൽ ഇന്ന് നിന്റെ അവസാനത്തെ ദിവസമാണ്.. നിന്നെ ആർക്കും വിട്ടു കൊടുക്കില്ല ഞാൻ.. നീ ഇല്ലാതെ എനിക്കു ജീവിക്കാൻ പറ്റില്ല അച്ചു.... " ഫോണിലൂടെ ഹരിയുടെ ശബ്ദം ഇടറി.. ഹരി ഇല്ലാത്ത ജീവിതം നരക തുല്യം എന്ന് കരുതുന്ന അർച്ചന ഹരിയുടെ സ്വന്തമാകാൻ ഒരുപാടു ത്യാഗങ്ങൾ അനുഭവിച്ചു.. "ഹരിയേട്ടാ... എനിക്കറിയാം അത്.. ഞാൻ എന്നും ഹരിയേട്ടനൊപ്പം ഉണ്ടായിരിക്കും.. നമ്മുടെ വീട്ടുകാരുടെ സാനിധ്യത്തിൽ തന്നെ നമ്മുടെ വിവാഹം നടക്കണം എന്നുണ്ടായിരുന്നു പക്ഷെ....... ഈ അച്ഛൻ എന്താ ഇത്രേം ദുഷ്ടനായി പോയത്.. ?? പക്ഷേ അച്ഛന് അമ്മയോട് ഭ്രാന്തമായ സ്നേഹമാണ് അതാണ് ഈ വീട്ടിൽ സന്തോഷം തരുന്ന ഒരുകാര്യം.. എന്നാലും എന്ത് കുറവാ ഹരിയേട്ടനിൽ എന്റെ അച്ഛൻ കണ്ടേ?? " "അത് പിന്നെ എല്ലാ അച്ചന്മാരും അങ്ങനല്ലേഡി.. അദ്ദേഹത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ പണമില്ലത്തതും താഴ്ന്ന ജാതിയും ഒരു കുറവ് തന്നെയാ.. പിന്നെ നമുക്കൊരു കുഞ്ഞുണ്ടാകുന്നത് വരയെ ഈ ദേഷ്യമൊക്കെ കാണുള്ളൂ.. അത് കൊണ്ട് നിന്നെ കല്യാണം കഴിച്ചിട്ട് എന്റെ ആദ്യത്തെ പരിശ്രമം അതായിരിക്കും" "അയ്യടാ.... മോൻ പോയി എല്ലാം റെഡിയാക്കി വെക്കുട്ടോ .... ഇനി കുറച്ചു സമയം കൂടിയേ ഉള്ളു... അപ്പോൾ 2മണിക്ക് കാണാം ഏട്ടാ.. " വാക്കുകൾ പറഞ്ഞവസാനിപ്പിച്ചു അവർ ഫോൺ സംഭാഷണം നിർത്തി വെച്ചു.. ചുവരിൽ പറ്റി പിടിച്ചിരിക്കുന്ന വാച്ചിൽ സൂചിയുടെ സഞ്ചാരം നിരീക്ഷിച്ചു കൊണ്ട് അർച്ചന ഭൂതകാലത്തിലേക്ക് പോയി.. കോളേജ് കാലത്ത് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാതെ ഇരുന്ന ഒരു കുട്ടിയ്ക്ക് മുന്നിൽ സ്വന്തം ചോറ്റു പാത്രം നീട്ടിയത് കണ്ടപ്പോഴാണ് ഹരിയെ അർച്ചന ശ്രദ്ധിച്ചു തുടങ്ങിയത്... പരുക്കന്മാരായ അച്ഛനെയും ചേട്ടനെയും പോലെയാണ് എല്ലാ ആണുങ്ങളും എന്ന് കരുതിയ അർച്ചനയ്ക്ക് ഹരി ഒരു അത്ഭുതമായിരുന്നു... കോളേജിൽ ആർക്കും ഉപകാരി ആയിരുന്നു അർച്ചനയുടെ സീനിയർ ആയിരുന്ന ഹരി.. മറ്റുള്ളവരെ സന്തോഷിപ്പിച്ചു നടക്കുന്ന ഹരി ആരോരുമില്ലാത്ത ആളാണെന്നു അറിഞ്ഞപ്പോൾ അവളിൽ പ്രണയത്തിന്റെ മൊട്ടുകൾ വിടരുകയായിരുന്നു.. അർഹത ഇല്ലാത്തതിനെ സ്വപ്നം കാണാൻ പോലും ആഗ്രഹിക്കാത്ത ഹരി പണക്കാരൻ ബിസിനസ്കാരനായ ശേഖരന്റെ മകൾ അർച്ചനയുടെ ഇഷ്ടത്തിനെ പാടെ അവഗണിച്ചെങ്കിലും അവളുടെ ആത്മാർത്ഥയ്ക്കു മുന്നിൽ ഹരി അയ്യാളുടെ മനസ് അവൾക്കു കൊടുത്തു.... കാമത്തിന്റെ രുചി ഇല്ലാതെ തീവ്രമായി അവർ പ്രണയിച്ചു. ഹരിയുടെ പഠനം പൂർത്തിയായി കഴിഞ്ഞപ്പോൾ ഇരുവർക്കും കാണാൻ സാഹചര്യം കിട്ടാതായി.. പല സ്ഥലങ്ങളിൽ വെച്ചു കാണുകയും സംസാരിക്കുകയെം ചെയ്യുന്നത് കണ്ട അർച്ചനയുടെ അച്ഛന്റെ ഒരു സുഹൃത്താണ് ഇരുവരുടെയും ബന്ധം അവളുടെ വീട്ടിൽ അറിയിച്ചത്.. അവിടുന്ന് അങ്ങോട്ട്‌ അവർക്ക് വേദനകളുടെയും യാധനകളുടെയും നാളുകൾ ആയിരുന്നു... അച്ഛനും ചേട്ടനും അവളെ മാറി മാറി ഉപദ്രവിക്കുന്നത് നോക്കി നിൽക്കാനേ അവളുടെ അമ്മയ്ക്ക് കഴിഞ്ഞുള്ളൂ ... ഹരിയെം അവർ ഉപദ്രവിച്ചു, ഭീഷണി പെടുത്തി.., അർച്ചനയെ കുറെ നാൾ വീടിനുള്ളിൽ തളച്ചിട്ടു, പക്ഷെ എന്നിട്ടും അവരുടെ സ്നേഹം കൂടുകയല്ലാതെ കുറഞ്ഞിരുന്നില്ല.. പിന്നീട് അവളെ കോളേജിൽ കൊണ്ട് വിടാൻ ഒരു കാവൽ പട തന്നെയുണ്ടായിരുന്നു അതും എന്തിനും പോകുന്ന കുറെ ഗുണ്ടകൾ. സ്വത്തുവകകൾക്കൊപ്പം ഉയർന്ന വിദ്യാഭ്യാസവും ഉണ്ടെങ്കിൽ നല്ല പണക്കാരനായ ഒരാളെ കൊണ്ട് തന്ന അർച്ചനയെ കെട്ടിക്കാം അതിലൂടെ കുറേ കൂടി സ്വത്തു സമ്പാദിക്കാം എന്ന ഒരൊറ്റ കാരണം കൊണ്ടായിരുന്നു അയ്യാൾ അവളുടെ പഠനം പാതി വഴിയിൽ നിർത്തിതിരുന്നേ.. പിന്നെ സുഹൃത്തുക്കളുടെ പിന്തുണ ഉള്ളത് കൊണ്ട് മിണ്ടാനും കാണാനുമൊക്കെ വഴികൾ അവർക്ക് മുന്നിൽ തെളിഞ്ഞു വന്നു കൊണ്ടിരുന്നു.. വീണ്ടും ഇരുവരുടെയും പ്രണയബന്ധം അവളുടെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കികൊണ്ടിരുന്ന­ു പക്ഷെ അവർ തളർന്നില്ല.. ആത്മാർത്ഥമായി പ്രണയിക്കുന്നവരുടെ മനസും അതിർത്തിയിലെ പട്ടാളക്കാരുടെ ധൈര്യവും ഒന്നിനു മുന്നിലും കീഴടങ്ങില്ല എന്നുള്ള ഹരിയുടെ വാക്കുകൾ ആണ് അവനൊപ്പം ഇറങ്ങി പോകാൻ അവൾക്കു ധൈര്യം കൊടുത്തത് വാച്ചിലെ സൂചി 2മണിയിൽ ഓടിയെത്തിയപ്പോൾ ഹരിയുടെ മെസ്സേജ് വന്നു.. അത് കണ്ടപ്പോൾ തന്നെ അർച്ചന ഹരി വാങ്ങി കൊടുത്ത 3 ജോഡി ഡ്രസ്സ്‌ എടുത്തു വെച്ച ബാഗുമായി പോകാൻ തയ്യാറെടുത്തു,, അവളുടെ അച്ഛന്റെ കാശോ ഒരു തരി പൊന്നോ എടുക്കരുതെന്ന് ഹരിക്ക് നിർബന്ധമുണ്ടായിരുന്ന­ു. മുറിയിൽ നിന്നിറങ്ങി പടിയിലൂടെ താഴേക്കു ഇറങ്ങുമ്പോൾ അമ്മ ഇറയത്തെ സോഫയിൽ ഇരിക്കുന്ന കണ്ടു അർച്ചന എന്ത് ചെയ്യണമെന്നറിയാതെ സ്തംഭിച്ചു നിന്നു... "മോൾ പൊക്കോളൂ... നിന്റെ അച്ഛൻ നിന്നെ ഉപദ്രവിക്കുന്നത് കാണാൻ ഇനിയും എനിക്കു വയ്യ.. ഞാൻ നിന്റെ അമ്മയല്ലേ... ഞാൻ എങ്ങനെ സഹിക്കും.?? നിന്റെ സന്തോഷമാ എനിക്കു വലുത്..പണം മാത്രം കാണുന്ന നിന്റച്ഛൻ ഒരിക്കലും ഇതിനു സമ്മതിക്കില്ല.. ഏതോ ദുഷ്ടനായ പണക്കാരനു നിന്നെ കൊടുക്കുന്നതിലും നല്ലത് നീ സ്നേഹിക്കുന്ന ആൾക്കൊപ്പം നീ ജീവിക്കുന്നതാണ് മോളെ.. മോൾ ധൈര്യമായി പൊയ്ക്കോ.. അച്ഛൻ ശബ്ദം കേട്ടാലൊന്നും ഉണരില്ല.. മോൾ ഫോണിൽ സംസാരിക്കുന്നത് ഞാൻ കേട്ടു അത്കൊണ്ട് ഞാൻ അച്ഛന് കൊടുത്ത പാലിൽ ഉറക്കഗുളിക ചേർത്ത് കൊടുത്തു.. മോൾ പൊക്കോ... ആഗ്രഹിക്കുന്ന ജീവിതത്തിലേക്ക്, അമ്മയുടെ അനുഗ്രഹം ഉണ്ടാകും എന്നും......" "പക്ഷേ അമ്മയെ അച്ഛൻ ഭ്രാന്തമായി സ്നേഹിക്കുന്നുണ്ടല്ല­ോ, അപ്പോൾ അമ്മ പറഞ്ഞാൽ അച്ഛൻ കേൾക്കില്ലേ ??" അർച്ചന പ്രതീക്ഷയോടെ ചോദിച്ചു.. "പാവപ്പെട്ടവനായിരുന്­ന നിന്റച്ഛൻ ഈ നിലയിൽ എത്തിയത് ഞാൻ അങ്ങേരുടെ ജീവിതത്തിൽ വന്നപ്പോഴാണ്.. അങ്ങേരുടെ ഐശ്വര്യങ്ങൾക്ക് ഞാനാണ് കാരണം എന്നത് കൊണ്ടാണ് എന്നോട് ഇത്രേം സ്നേഹം.. പക്ഷേ ഈ കാര്യത്തിൽ ഞാൻ പറഞ്ഞാലും അയ്യാൾ കേൾക്കില്ല.. നീ പൊക്കോ മോളെ.. താമസിക്കണ്ട.. അമ്മ നിനക്ക് വേണ്ടി പ്രാർത്ഥിക്കും " അർച്ചന അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു.. അമ്മയുടെ കയ്യിൽ കിടന്ന വളകൾ അവർ അർച്ചനയുടെ കയ്യിൽ നിർബന്ധിച്ചു വെച്ചു കൊടുത്തു.. ഇനിയും നിന്നാൽ വൈകുമെന്ന് ഓർത്തു അവൾ അമ്മയുടെ കാൽ തൊട്ടു അനുഗ്രഹം വാങ്ങിച്ചു ശബ്ദം ഉണ്ടാക്കാതെ ആ വീട്ടിൽ നിന്നും ഇറങ്ങി.. അവൾ ആഗ്രഹിച്ച ഹരിയുമായി ഉള്ള ജീവിതത്തിലേക്ക്.... വീടിന് ഗേറ്റിന്റെ മുന്നിൽ ഹരിയുടെ കാർ നിൽക്കുന്നത് കണ്ടു അർച്ചന ഓടിച്ചെന്നു കാറിൽ കേറി... അമ്മയെ നോക്കി കണ്ണീരോടെ യാത്ര പറഞ്ഞു. കാർ എങ്ങോട്ടെന്നില്ലാതെ പാഞ്ഞു.. ഹരിയുടെ ഉറ്റ സുഹൃത്ത് കണ്ണൻ ആണ് വണ്ടി ഓടിച്ചത്.. വേദനകളും സങ്കടങ്ങളും ആഗ്രഹങ്ങളും ഒക്കെ പറഞ്ഞു കൊണ്ട് ഹരിയും അർച്ചനയും സന്തോഷത്തോടെ കെട്ടിപിടിച്ചു കരഞ്ഞു.. പരസ്പരം സ്നേഹിക്കുന്നവരെ ഒരുമിപ്പിച്ചതിലുള്ള നിർവൃതിയിൽ കണ്ണൻ വിജയം കണ്ടെത്തിയ ആഹ്ലാദത്തിൽ ആയിരുന്നു.. അർച്ചനയുടെ ഉള്ളിൽ മാത്രം പേടിയുടെ പേമാരി പെയ്തു കൊണ്ടിരുന്നു.. അത് മനസിലാക്കിയ ഹരി അവളെ ചേർത്ത് പിടിച്ചു "നീ ധൈര്യായിട്ട് ഇരിക്കു അച്ചു.. ഞാനില്ലേ കൂടെ... നമ്മൾ ഒരുമിച്ചു ജീവിക്കും.. കൂടിപോയാൽ ഒരു മാസം അത് കഴിയുമ്പോൾ നിന്റച്ഛന്റെ ദേഷ്യമൊക്കെ മാറും.. നീ എന്തിനാ പേടിക്കുന്നെ ?? പേടിക്കാതെടി പെണ്ണെ.. " ഹരിയുടെ ആത്മാർത്ഥതയും ആത്മവിശ്വാസവും അർച്ചനയുടെ പേടിയെ തെല്ലൊന്ന് ശമിപ്പിച്ചു... രജിസ്റ്റർ ഓഫീസിൽ നിന്നു പുതിയ ജീവിതത്തിലേക്ക് ഒപ്പ് വെച്ചു അവർ ഒന്നായി... നിഴൽ പോലെ കൂടെ നില്കാൻ കണ്ണനെ പോലൊരു സുഹൃത്ത് ഉള്ളത് കൊണ്ട് ആരും പെട്ടന്ന് എത്തിപ്പെടാത്ത ഒരിടത്തു സുരക്ഷിതമായി ഇരുവർക്കും താമസ സൗകര്യം ഒരുങ്ങി... ഹരിയുടെയും അർച്ചനയുടെയും ജീവിതത്തിൽ സന്തോഷത്തിന്റെ പുതിയ അദ്ധ്യായങ്ങൾക്ക് തുടക്കമായി.. അവർ സ്വപ്നം കണ്ട ജീവിതം അങ്ങേയറ്റം അവർ ആസ്വദിച്ചു. സ്നേഹിക്കാനും പരിചരിക്കാനും അവർ തമ്മിൽ മത്സരിച്ചു.. കുറച്ചു ദിവസങ്ങൾ കഴിഞ്ഞു ഹരി തന്റെ ജോലിയിൽ പ്രവേശിച്ചു.. എന്തേലും ഒഴിവു സമയം കിട്ടിയാൽ അപ്പോൾ തന്ന ഹരി അർച്ചനയെ വിളിക്കും.. അമ്മയുടെ സ്ഥാനത്തു അടുത്ത വീട്ടിലെ സുമ ചേച്ചി കൂടി വന്നതോടെ ഹരിക്ക് അർച്ചന വീട്ടിൽ തനിച്ചാണെന്നുള്ള ഭയം മാറി കിട്ടി... സന്തോഷകരമായ ദാമ്പത്യം രണ്ടു മാസത്തേക്ക് എത്തി ചേർന്ന സമയത്താണ് അർച്ചന ഒരു ദിവസം തല ചുറ്റി വീണത്.. അടുത്തുണ്ടായിരുന്ന സുമ ചേച്ചി ആദ്യം ഒന്ന് പേടിച്ചെങ്കിലും വെള്ളം തളിച്ച് അവളെ ഉണർത്തി കൊണ്ട് പുതിയ അവകാശിയുടെ വരവിനു 9 മാസത്തെ ഇടവേളയെ ഉള്ളു എന്നവർ അറിയിച്ചു. സന്തോഷത്തോടെ അവൾ ഹരിയെ വിളിച്ചു.. "ഹരിയേട്ടാ... എവിടെയാ??? നേരത്തെ വരണേ.. എന്താ കാര്യമെന്നോ ??? അതൊക്കെ ഇവിടെ വന്നിട്ട് പറയാമെ.. വണ്ടി ഓടിക്കുവല്ലേ... ഫോണിൽ സംസാരിക്കണ്ട.. നേരത്തെ വരണേ.. " നേരം സായാഹ്നത്തോട് അടുത്തപ്പോൾ ഹരിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സാരിയുമുടുത്ത്‌ ഹരിയുടെ ഇഷ്പ്പെട്ട ശർക്കര പായസവും ഉണ്ടാക്കി അവൾ ഹരിയെ കാത്തിരുന്നു. സുമ ചേച്ചിയും ഒപ്പം ഉണ്ടായിരുന്നു..വാതില­ിൽ മുട്ട് കേട്ടപ്പോൾ അവൾ ഓടി ചെന്നു വാതിൽ തുറന്നു. "ആഹാ.. കണ്ണേട്ടൻ ആയിരുന്നോ., ഞാൻ കരുതി ഹരിയേട്ടൻ ആണെന്ന്... ഹരിയേട്ടൻ നേരത്തെ വരുന്നു പറഞ്ഞിരുന്നു. വാ അകത്തു കേറി ഇരിക്കു കണ്ണേട്ടാ.. എന്ത് പറ്റി ഷർട്ട്‌ മുഴുവൻ ചെളിയാണല്ലോ.. കൈയിലൊക്കെ രക്തവും ഉണ്ടല്ലോ? ദേ നെറ്റിയിൽ നിന്നുമൊക്കെ രക്തം.. എന്ത് പറ്റി കണ്ണേട്ടാ... പറ.. എന്റെ ഹരിയേട്ടൻ എവിടെ... ? " കണ്ണൻ പരിഭ്രമത്തെ മറച്ചു പിടിച്ചു കൊണ്ട് അവളോട്‌ പറഞ്ഞു "ഒന്നുല്ല മോളെ.. ബൈക്കിൽ നിന്നു ഞാനും അവനും ഒന്ന് വീണു... നീ വേഗം വാ നമുക്ക് ഒരിടം വരെ പോകണം, സുമ ചേച്ചി, ചേച്ചി കൂടെ വാ." "എന്ത് പറ്റി കണ്ണാ ?? എന്താ പ്രശ്നം??" അവർ ആശങ്കയോട് കൂടി ചോദിച്ചു "ഹരി മോളേം കൂട്ടി ചെല്ലാൻ പറഞ്ഞു.. സംസാരിച്ചു നിൽക്കാൻ സമയമില്ല" "എന്റെ ഹരിയേട്ടന് വല്ലോം പറ്റിയോ.. പറ കണ്ണേട്ടാ.. ഹരിയേട്ടൻ എവിടെ?" "ഒന്നുല മോളെ.. അവനു ഒന്നും പറ്റിയില്ല.. നീ വേഗം വാ " മറ്റൊന്നും ആലോചിക്കാതെ അവൾ കണ്ണന്റെ കൂടെ ചെന്നു.. വളരെ വേഗത്തിൽ വണ്ടി ഓടിച്ചു കണ്ണൻ ഒരു ഹോസ്പിറ്റലിനു മുന്നിൽ വണ്ടി നിർത്തി "ഇവിടെ എന്താ കണ്ണേട്ടാ? ഹരിയേട്ടൻ എവിടെ... ???" അയ്യാൾ ഒന്നും പറയാതെ അവളെയും കൊണ്ട് ICU ലക്ഷ്യമാക്കി നടന്നു അപ്പോഴേക്കും വെള്ള തുണി കൊണ്ട് മൂടിയ ജീവനറ്റ ഒരു ശരീരം അവൾക്കു എതിരെ എത്തി.. അവളുടെ അടുത്ത് നിന്ന സുമ ചേച്ചി മുഖത്തു നിന്നു തുണി മാറ്റിയപ്പോൾ അർച്ചനയുടെ ഒരു അലർച്ച കേട്ടു. "ഹരിയേട്ടാ..........­... " ആ അലർച്ചയോടെ അവളുടെ കണ്ണിൽ ഇരുട്ട് മറഞ്ഞു.. "13 വെട്ടോ !!!??" ഹരിയുടെ സുഹൃത്തു രാകേഷ് ഞെട്ടലോടെ കണ്ണനോട് ചോദിച്ചു സന്തോഷം മാത്രം നിറഞ്ഞ ആ ചെറിയ വീടിന്റെ ഉമ്മറത്തു ഹരിയുടെ തലയ്ക്കു മീതെ നിലവിളക്ക് കത്തി എരിയുന്നുണ്ടായിരുന്ന­ു.. ഒരു തുള്ളി കണ്ണുനീർ പോലും വരാതെ നിശ്ചലയായി അർച്ചന ഹരിയുടെ മൃദുദേഹം നോക്കി ഇരിക്കുന്നുണ്ട്.. സുമ ചേച്ചി അവളെ ചേർത്ത് പിടിച്ചു കരയുന്നു..ഒരു പ്രതികരണവും ഇല്ലാതെ ഉള്ള അവളുടെ ആ ഇരുത്തം അവരിൽ പേടി ഉണർത്തി, അവൾ ഒന്ന് കരഞ്ഞിരുന്നെങ്കിൽ എന്ന് അവർ പ്രാർത്ഥിച്ചു.. "അതേ... 13 വെട്ട്... ഡോക്ടർ പറഞ്ഞു.. പക്ഷെ എല്ലാർക്കും നല്ലത് മാത്രം ചെയ്യുന്ന ഹരി ചേട്ടനെ ആരാണ് ഇങ്ങനെ ക്രൂരമായി..... ???" പറയുന്നത് മുഴുവിക്കാൻ അർച്ചനയുടെ സുഹൃത്തായ നിഥിന് കഴിഞ്ഞില്ല.. വിതുമ്പി നിന്ന കണ്ണൻ പെട്ടന്ന് പൊട്ടിത്തെറിച്ചു "നമ്മുടെ ഹരിയെ കൊന്നത് അവന്മാരാ... അവളുടെ തന്തയും ആങ്ങളയും..." കണ്ണനെ അമ്പരപ്പോടെ നോക്കിയ അവരോടു അയ്യാൾ എല്ലാം പറഞ്ഞു.. "അർച്ചന അവനെ വിളിച്ചപ്പോൾ ഞങ്ങൾ ഒരുമിച്ചായിരുന്നു...­ വളവു തിരിഞ്ഞപ്പോൾ ആണ് ഒരു വണ്ടി ഞങ്ങളെ ഇടിച്ചിട്ടത്. അതിൽ നിന്ന് മുഖം മറച്ചു 5, 6 അവന്മാർ ഇറങ്ങി വന്നു.. എല്ലാത്തിന്റെ കയ്യിലും വടിവാളും കത്തിയും ഉണ്ടായിരുന്നു. പക്ഷെ എന്നിട്ടും ഞങ്ങൾ ചെറുത്തു.. ഹരി അതിൽ ഒരുത്തന്റെ കാലും ഒടിച്ചു.. എന്റെ തലയ്ക്കു അടി കൊണ്ടത് കണ്ടപ്പോൾ അവൻ ഒന്ന് പതറി ആ സമയം ഒരുത്തൻ ഹരിയുടെ കഴുത്തിൽ കത്തി വെച്ചു.. ഒടുവിൽ എന്നേം അവനേം വണ്ടിയിൽ കയറ്റി.. എന്നെ ഒരിടത്തു തള്ളി ഇട്ടു അവർ ഹരിയെ കൊണ്ട് പോയി... " ഒന്ന് നിർത്തിയതിനു ശേഷം അയ്യാൾ വീണ്ടും പറഞ്ഞു തുടങ്ങി.. "കുറേ നേരം കഴിഞ്ഞപ്പോൾ അവർ തിരികെ വന്നു നമ്മുടെ ഹരിയെ എന്റെ മുന്നിലേക്ക് എടുത്തെറിഞ്ഞു, രക്തത്തിൽ കുളിച്ച നിലയിലായിരുന്നു അവൻ.. നമ്മുടെ ഹരിയുടെ കണ്ണ് പോലും ആ ............... ചൂഴ്ന്നെടുത്തു.. " അത് പറഞ്ഞപ്പോൾ കണ്ണന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങി.. "ആഴത്തിൽ ഉള്ള മുറിവുകളിൽ നിന്ന് രക്തം വന്നു കൊണ്ടിരുന്നു.. ജീവന്റെ അവസാന തുടിപ്പിൽ വേദന കടിച്ചമർത്തി എന്നോട് പറഞ്ഞതൊരൊറ്റ കാര്യമാ 'എന്റെ അച്ചുന്റൊപ്പം ജീവിച്ചു എനിക്കു കൊതി തീർന്നില്ലല്ലോടാ..' അവളുടെ പേരെഴുതിയ മോതിരം കിടന്ന അവന്റെ വിരൽ അവന്മാർ മുറിച്ചെടുത്തിരുന്നു­ രക്ഷപെടും എന്ന പ്രതീക്ഷയിലാണ് ആശുപത്രിയിൽ എത്തിച്ചേ... പക്ഷെ.. " നിയന്ത്രണം വിട്ടു അയ്യാൾ അപ്പോഴേക്കും കരഞ്ഞു തുടങ്ങി.. ഹരിയുടെ ചേതനയറ്റ ശരീരം ചിതയിലേക്ക് എടുത്തപ്പോഴും അർച്ചന പ്രതികരിച്ചില്ല.. അപ്പോഴേക്കും അവൾ ബോധം മറഞ്ഞു വീണു.. ഹരിയുടെ കർമങ്ങൾ കഴിഞ്ഞു തിരിച്ചു വീട്ടിലേക്കു വന്ന കണ്ണനും സുഹൃത്തുക്കളും ഞെട്ടിതരിച്ചു നിന്നു.. "മോനെ... കണ്ണാ.... അർച്ചന.. അവളുടെ മനസ് കൈ വിട്ടു പോയെടാ.... മയക്കത്തിൽ നിന്ന് ഉണർന്ന അവൾ ഹരിയെ ഫോണിൽ വിളിക്കുന്നു, അവനു വേണ്ടി ഭക്ഷണം ഉണ്ടാക്കി വെക്കുന്നു.., അവന്റെ വസ്ത്രങ്ങൾ ഒക്കെ കഴുകുന്നു... എനിക്കു വയ്യ മോനെ ഇതൊന്നും കാണാൻ.... അവളിൽ നമ്മുടെ ഹരിയുടെ കുഞ്ഞുണ്ടെന്നു പോലും അവൾ മറന്നു... " ഏങ്ങലടിച്ചു കരഞ്ഞു കൊണ്ട് സുമ ചേച്ചി കണ്ണനോട് പറഞ്ഞു.. "എന്താ ചേച്ചി പറഞ്ഞെ... ??" "അതേ കണ്ണാ.. ഹരി അച്ഛനായി എന്ന സന്തോഷം അറിയിക്കാനാ ഇന്ന് നേരത്തെ വരാൻ പറഞ്ഞെ... " അപ്പോഴേക്കും ഫോണിൽ സംസാരിച്ചു കൊണ്ട് അർച്ചന വന്നു. "ആഹാ.. ഇതാരൊക്കെയാ വന്നേക്കുന്നെ.. ??എപ്പോ വന്നു... ? എല്ലാരും ഉണ്ടല്ലോ... ടാ നിതിനെ... നീ എപ്പോ വന്നു ??ഹരിയേട്ടാ ദേ കണ്ണേട്ടനും നമ്മുടെ കൂടെ പഠിച്ചവരും ഒക്കെ വന്നേക്കുന്നു .... പെട്ടന്ന് വരണേ... എന്നും പറഞ്ഞു ഓവർ സ്പീഡ് വേണ്ടാട്ടോ.. " ഫോൺ കട്ട്‌ ചെയ്തു കൊണ്ടവൾ പറഞ്ഞു "എല്ലാർക്കും ഇപ്പൊ ചായ എടുക്കാമെ.." അതേ.. അവളിൽ വ്യത്യാസം വന്നിരിക്കുന്നു, ഹരിയുടെ ജീവനൊപ്പം അവളുടെ സ്വബോധവും നഷ്ടമായിരിക്കുന്നു..­ അവർ ആ കാഴ്ച കണ്ടു തകർന്നു പോയി.. കേസ് ഒക്കെ ആയി ദിവസങ്ങൾ കടന്നു പോയി.. കാശെറിഞ്ഞു വിദഗ്ധരായ വക്കീലന്മാരെ വെച്ചും തെളിവുകൾ നശിപ്പിച്ചും നിയമത്തിന്റെ കൈകളിൽ നിന്നും അവർ രക്ഷപെട്ടു. ഇപ്പോൾ അവരുടെ ആവശ്യം അർച്ചനയെ വീണ്ടെടുക്കുക ശേഷം അവളെ ആ പണക്കാരനായ ആളെ കൊണ്ട് വിവാഹം കഴിപ്പിക്കുക എന്നുള്ളതാണ്.. ഹരിയെ ക്രൂരമായി കൊന്നിട്ടും അവൾ അവന്റെ ഓർമകളിലൂടെ ഒരു ഭ്രാന്തിയായി ജീവിക്കുകയാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ അവളെ ആ ദുഷ്ടൻമാർ വീട്ടിലെ ഒരു വലിയ മുറിയിൽ ചങ്ങലകാളാൾ ബന്ധിച്ചു പൂട്ടിയിട്ടു.. അമ്മ മാത്രം അവളെ ഓർത്തു കരയുകയും വേദനിക്കുകയും ചെയ്തു.. ആ വീട്ടിൽ അവളുടെ കരച്ചിലും അലർച്ചയും മുഴങ്ങി കൊണ്ട് നാളുകൾ കഴിഞ്ഞു പോയി.. ഒരു ദിവസം വൈകിട്ടു ചായ കുടിച്ചിരിക്കെ അർച്ചനയുടെ മൂത്തസഹോദരൻ അഭിലാഷ് ശേഖരനോട് ചോദിച്ചു.. "അച്ഛാ... മറ്റന്നാൾ ആണ് ഡീലർസ് നമ്മുടെ വീട്ടിൽ വരുന്നത്.. അപ്പോൾ അവളുടെ അലർച്ച കരച്ചിൽ ഒക്കെ ആകുമ്പോൾ ആകെ നാണക്കേടാകും.. അന്നേ ഞാൻ പറഞ്ഞതാ വീടിനു നാണക്കേടുണ്ടാക്കിയ അവളെ കൂടി അങ്ങ് തീർക്കാം എന്ന്.. അപ്പൊ ഒരു ഫോട്ടോ കാണിച്ചപ്പോൾ തന്നെ അവളെ അങ്ങ് സ്വപ്നം കണ്ടു നടക്കുന്ന ആ പണച്ചാക്ക് ബിസിനസ്കാരന് കെട്ടിച്ചു കൊടുക്കാം എന്ന് പറഞ്ഞു അച്ഛൻ തടഞ്ഞോണ്ടാ.. എന്നിട്ടിപ്പോ എന്തായി... ഒരുത്തന്റെ കുഞ്ഞിനെ വയറ്റിൽ ചുമക്കുന്ന ആ ഭ്രാന്തിയെ അയ്യാൾ വേണ്ടാന്ന് പറഞ്ഞില്ലേ... ഇനി എന്ത് ചെയ്യും നമ്മൾ? എങ്ങനാ ഇറക്കി വെക്കും ഈ ഭാരത്തെ?? അയ്യാൾ മുഖം ഉയർത്തി എന്തോ ആലോചിച്ചു അഭിലാഷിനെ ഒന്ന് നോക്കി "നീ ഒരു കാര്യം ചെയ്യ്.. നമ്മുടെ ഏതേലും എസ്റ്റേറ്റിലുള്ള വീട്ടിലേക്കു അവളെ മാറ്റ്.. ആരെങ്കിലെയും നോക്കാൻ ഏൽപ്പിക്കാം.. അവിടെ കിടക്കട്ടെ അന്തസ്സ്കെട്ടവൾ " അമർഷത്തോടെ അയ്യാൾ പല്ല് ഞെരിച്ചു.. മകളുടെ തീരാനഷ്ടത്തെ കുറിച്ച് ഓർത്തു നീറി നീറി കരയുന്ന അർച്ചനയുടെ അമ്മ ഇതെല്ലാം കേൾക്കുന്നുണ്ടായിരുന­്നു.. അവർ അർച്ചനയ്ക്ക് ആഹാരം നൽകിയതിനു ശേഷം ക്രൂരനായ അച്ഛന്റേം മകന്റേം മുന്നിൽ എത്തി.. "ആരും എന്റെ മോളെ എവിടേം കൊണ്ട് പോയി ഇടേണ്ട.. അവൾ ഒരാളെ സ്നേഹിച്ചു എന്നുള്ള തെറ്റ് മാത്രേ ചെയ്തിട്ടുള്ളു.. അതിനു ചെകുത്താൻമാരായ നിങ്ങൾ അവളുടെ ജീവിതം നശിപ്പിച്ചു.. ഇനി അവളെ ഭാരമായി കാണണ്ട.. " ഇത്രേം പറഞ്ഞപ്പോഴേക്കും ചുമച്ചു കൊണ്ട് അവർ നിലത്തു വീണു. ഭാര്യയെ ജീവനെ പോലെ കരുതിയ അയ്യാളുടെ നെഞ്ച് പിടഞ്ഞു.. അയ്യാൾ ഓടിച്ചെന്നു അവരെ തന്റെ കൈകളിൽ താങ്ങി കൊണ്ട് പറഞ്ഞു "നിനക്കെന്താ പറ്റി.. ?? എന്താ ചുമക്കുന്നെ ? വാ നമുക്ക് ഹോസ്പിറ്റലിൽ പോകാം " "ഞാനെങ്ങോട്ടുമില്ലാ.­. എന്റെ മോൾ നിങ്ങൾക്കിനി ഒരിക്കലും ഒരു ബാധ്യതയാകില്ല.. വിഷം കലർത്തിയ ആഹാരമാണ് എന്റെ മോൾക്ക്‌ ഞാനിന്നു കൊടുത്തത്... ഒരമ്മയെന്ന നിലയിൽ അത്രയും ദയവു എങ്കിലും ഞാൻ കാണിക്കണ്ടേ??" അവർ വിമ്മിഷ്ടപെട്ടു കൊണ്ട് പറയുന്നത് കേട്ടിട്ട് എന്താ നടക്കുന്നതെന്ന് മനസിലാകാതെ ശേഖരനും അഭിലാഷും മുഖത്തോട് മുഖം നോക്കി.. അപ്പോഴേക്കും ആ അമ്മ രക്തം ഛർദിച്ചു.. അത് കണ്ട ശേഖരൻ അവരെ മാറോടു ചേർത്ത് പിടിച്ചു.. അവർ പ്രതികാരത്തോടെ വീണ്ടും പറഞ്ഞു "എന്റെ മോളുടെ ജീവിതം നശിപ്പിച്ചപ്പോൾ നിങ്ങൾ ഓർത്തില്ല നമ്മൾ ചെയ്ത അതേ തെറ്റാണു അവൾ ചെയ്തതെന്ന്.. എന്റെ കഴുത്തിൽ താലി ഇടുന്നതിന് മുൻപ് നിങ്ങളും ഒരു ദരിദ്രൻ ആയിരുന്നു എന്ന്... അവൾക്കു കൊടുത്ത വിഷത്തിന്റെ ബാക്കി എന്റെ ഉള്ളിലും കലർന്നിട്ടുണ്ട് .. പ്രാണനെ പോലെ അവൾ സ്നേഹിച്ചിരുന്ന ആളെ കൊന്ന നിങ്ങൾ അറിയണം അവൾ അനുഭവിച്ച അതേ വേദന... ഭ്രാന്തമായി എന്നെ സ്നേഹിക്കുന്ന നിങ്ങൾക്ക് ഇതിലും വലിയ ശിക്ഷ തരാനില്ല.. നിങ്ങൾ... " പറഞ്ഞവസാനിപ്പിക്കും മുന്നേ അവരുടെ പ്രാണൻ അവരെ വിട്ടു പോയിരുന്നു.. അത് കണ്ട അയ്യാൾ അവരെ ചേർത്ത് പിടിച്ചു അലറി വിളിച്ചു "ആയിഷ...............­. ആയിഷ....." അത് കണ്ട അഭിലാഷ് മരവിച്ചു നിന്നു.. അപ്പോൾ അത് വഴി പോയ ഒരു ഭ്രാന്തൻ ഇങ്ങനെ പറയുന്നുണ്ടായിരുന്നു­ #📔 കഥ #💌 പ്രണയം "കർമം പോലെ ഫലം... എന്ത് നേടി മനുഷ്യാ നീ ഇപ്പോൾ എന്ത് നേടി.... ????"
26.2k കണ്ടവര്‍
15 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post