Full part യഥാർത്ഥ പ്രണയം ****************** "എന്നാൽ പിന്നെ ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ നമുക്ക് ഇതങ്ങു നടത്താം... എന്താ സരസ്വതി നിന്റെ അഭിപ്രായം...?" --ഇത് പൂമംഗലത്ത് നാരായണ മേനോൻ...കാരണവരുടെ ഏറ്റവും വലിയ മോഹമാണ് പേരക്കുട്ടികളായ ഹരിയുടെയും അനുരാധയുടെയും (അനു ) വിവാഹം...ഹരിയുടെ മുറപ്പെണ്ണാണ് അനു...അനു ജനിച്ചപ്പോഴേ ഇരു വീട്ടുകാരും പറഞ്ഞുറപ്പിച്ചതാണ് ഈ വിവാഹം.. -- "അച്ഛൻ പറയുന്നതു പോലെ...എന്റെ മരുമകളായി അനുവിനെ നാളെ തന്നെ കൊണ്ടു പോവാനും ഞാൻ തയ്യാറാണ്.." സരസ്വതി ചിരിച്ചു കൊണ്ട് പറഞ്ഞു... "ദേവകി എന്തു പറയുന്നു... " മേനോൻ മരുമകളോട് ചോദിച്ചു.. "ബാലേട്ടന്റെ ഏറ്റവും വല്യ മോഹം ആയിരുന്നു അനൂന്റേം ഹരിയുടെം വിവാഹം... അതു കാണാനുള്ള ആയുസ്സ് അദ്ദേഹത്തിനുണ്ടായില്ല്യ...ഹരിയുടെ കയ്യിൽ അനുവിനെ ഏൽപ്പിക്കുന്ന നിമിഷത്തിനു വേണ്ടിയാ അച്ഛാ ഞാനും കാത്തിരിക്കണേ...എന്നു വേണം എന്നു അച്ഛൻ തന്നെ തീരുമാനിച്ചോളൂ.. " ദേവകിയുടെ കണ്ണുകൾ നിറഞ്ഞു... "മുത്തച്ഛാ...ഇപ്പൊ നിശ്ചയം നടത്തി അനുവിന്റെ ഹൗസ് സർജൻസി കൂടെ കഴിഞ്ഞ് വിവാഹം നടത്താം എന്നാ എന്റെ അഭിപ്രായം.. അപ്പോഴേക്കും നമ്മുടെ മംഗലത്തു ക്ലിനിക്കിന്റെ പണിയും പൂർത്തിയാവും..." ഇതാണ് നമ്മുടെ കഥാനായകൻ ഹരി... തനി നാട്ടിൻ പുറത്തുകാരൻ...ആള് ഒരു സ്കൂൾ മാഷാണ്...പിന്നെ കൃഷിയും... "ശെരി ഹരിക്കുട്ടാ...എന്നാൽ അങ്ങനെയാവാം..." മേനോൻ മറുപടി പറഞ്ഞു... ഹരിയുടെ നേരെ വിപരീതമാണ് അനുവിന്റെ സ്വഭാവം...ആള് ഭയങ്കര മോഡേൺ ആണ്... ചുരിദാർ ഒക്കെ എന്നേ ഉപേക്ഷിച്ചു... ഇപ്പോൾ ജീൻസും ടോപ്പും മാത്രമാണ് വേഷം.. പുള്ളിക്കാരി ഇപ്പോൾ എറണാകുളം മെഡിക്കൽ കോളേജിൽ എംബിബിസ് കഴിഞ്ഞ് ഹൗസ് സർജൻസി ചെയ്യുന്നു... വിവാഹക്കാര്യം ചർച്ച ചെയ്യുന്നതിനിടക്കാണ് അനു ബാഗും തൂക്കി കയറി വന്നത്... "ആഹാ...ഇന്ന് എല്ലാരും ഉണ്ടല്ലോ... എന്താ ഇവിടെ ഒരു സർവ്വകക്ഷി യോഗം...? " "അതൊക്കെയുണ്ട് മോള് ബാഗ് വെച്ചിട്ടു വാ.. അമ്മ പറയാം... " "ആ ഇനി പറ ദേവകിക്കുട്ടി.... എന്താ വിശേഷം...? " അനുവിന്റെ ചോദ്യത്തിന് സരസ്വതിയാണ് മറുപടി കൊടുത്തത്... "അനുക്കുട്ടിയെ ഞങ്ങൾ അങ്ങട് കൊണ്ടോവാ...ഹരിയുടെ പെണ്ണായിട്ട്...എത്രയും വേഗം നിശ്ചയം നടത്താനാ തീരുമാനം..." "അച്ഛൻ പെങ്ങള് എന്താ ഈ പറയണേ... വിവാഹമോ...അതും ഹരിയേട്ടനുമായി..പണ്ട് എല്ലാരും കൂടെ ഓരോ മണ്ടത്തരം പറഞ്ഞു വെച്ചിട്ടുണ്ടെന്നു കരുതി...എനിക്ക് സമ്മതമല്ല ഈ വിവാഹത്തിന്... " "അനൂ...കേറി പോടീ അകത്ത്... നിന്റെ സമ്മതം ആരും ചോദിച്ചില്ല..." ദേവകി പൊട്ടിതെറിച്ചു... "എന്റെ സമ്മതമില്ലാതെ ഈ വിവാഹം നടക്കുമെന്ന് തോന്നുന്നുണ്ടോ അമ്മക്ക്?" "ധിക്കാരം പറയുന്നോടീ.. " ദേവകി അനുവിനെ അടിക്കാൻ ഓങ്ങിയതും ഹരി തടുത്തു.. "വേണ്ട അമ്മായി... അവൾക്കിഷ്ടമല്ലെങ്കിൽ നമുക്ക് ഈ ചർച്ച ഇവിടെ അവസാനിപ്പിക്കാം.." "എന്റെ ഹരിയേട്ടാ ഏട്ടന് എന്നെ അറിയുന്നതല്ലേ...എനിക്ക് ഏട്ടനെ പോലത്തെ തനി നാടൻ പയ്യനൊന്നും ചേരില്ല... എന്റെ സങ്കല്പത്തിനൊത്ത ആളേ അല്ല ഹരിയേട്ടൻ...പിന്നെ ഒരു ഡോക്ടർ ആയ എനിക്ക് ഹരിയേട്ടനെ പോലെ ഒരു സ്കൂൾ മാഷ് എങ്ങനെയാ ചേരുക... " "അനൂ... നിന്റെ ഈ അഹങ്കാരം ദൈവം കേൾക്കും... നീ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ പോയതാ നിന്റെ അച്ഛൻ... പിന്നെ നിന്നെ പഠിപ്പിച്ചു ഡോക്ടർ ആക്കിയത് ഈ അമ്മയല്ല...നിന്റെ അച്ഛൻ പെങ്ങളും ഹരിയേട്ടനുമാണ്...ഈ സ്കൂൾ മാഷിന്റെ വരുമാനം കൊണ്ടു തന്നെയാടീ നീ ഡോക്ടർ ആയത്..." ദേവകി കരഞ്ഞു കൊണ്ടു പറഞ്ഞു... "ഈ മുത്തച്ഛന്റെ ഏറ്റവും വല്യ ആഗ്രഹാ മോളേ ഈ കല്യാണം... മോള് എതിര് പറയരുത്... ഇങ്ങനെ തല മറന്ന് എണ്ണ തേക്കാൻ പാടില്ല കുട്ടീ..." "ഒന്നു നിർത്തുന്നുണ്ടോ എല്ലാരും... കടപ്പാടിന്റെ പേരിൽ എന്റെ ജീവിതം ഹോമിക്കാൻ ഞാൻ തയ്യാറല്ല... ഹരിയേട്ടൻ എന്നെ പഠിപ്പിക്കാൻ മുടക്കിയ കാശ് പലിശ സഹിതം ഞാൻ തിരിച്ചു തന്നോളാം... " "അനൂ...മതി... ഇനി ദയവ് ചെയ്ത് നീ ഒന്നും പറയല്ലേ... അത് താങ്ങാൻ ഈ ഹരിയേട്ടന് കഴിഞ്ഞെന്നു വരില്യ..." അത് പറയുമ്പോൾ ഹരിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു... "മോനെ ഹരി നമുക്ക് പോവാം... ഇത് നമ്മുടെ പഴയ അനുവല്ല അവൾ ഒരുപാട് മാറി...അച്ഛാ...ഏടത്തി.. ഞങ്ങൾ ഇറങ്ങാ.." സരസ്വതി കരച്ചിലടക്കി പിടിച്ച് പറഞ്ഞു... അന്നു പൂമംഗലത്ത് തറവാട് നിശബ്ദമായിരുന്നു....എല്ലാവരെയും വേദനിപ്പിച്ചു സംസാരിച്ചതിൽ അനുവിന് കുറ്റബോധം ഉണ്ടായിരുന്നു...പിറ്റേന്ന് രാവിലെ അനു ഹരിയുടെ വീട്ടിലേക്കു പോയി.. എല്ലാ കാര്യങ്ങളും ഹരിയോട് തുറന്നു പറയാൻ... "അച്ഛൻ പെങ്ങളേ... " "അല്ല ഇതാര് അനുവോ..? " "എന്നോട് ദേഷ്യം ഉണ്ടാവും ലേ...? " "ഇല്ല അനു... ഒരു കണക്കിന് മോള് പറഞ്ഞതാ ശെരി... മോളുടെ മനസ്സ് അറിയാതെ ഞങ്ങൾ മനക്കോട്ട കെട്ടാൻ പാടില്ലായിരുന്നു..." "ഹരിയേട്ടൻ..?" "അവൻ മോളിൽ ഉണ്ട്... പിള്ളേരുടെ പരീക്ഷ പേപ്പർ നോക്കാ..." "എനിക്ക് ഹരിയേട്ടനെ ഒന്നു കാണണായിരുന്നു.. " "അതിനു എന്തിനാ എന്റെ സമ്മതം? മോള് ചെല്ല്.. " ********** "ഹരിയേട്ടാ.." "എന്താ അനൂ ഈ വഴിക്കൊക്കെ? " "എനിക്കെന്താ ഈ വഴിക്ക് വന്നൂടെ... ഏട്ടന് എന്നോട് ദേഷ്യാണോ?" "ദേഷ്യം ഒന്നും ഇല്ല അനു... നീ പറഞ്ഞത് ശെരിയാ... തനി നാട്ടിൻപുറത്തുകാരനായ ഈ സ്കൂൾ മാഷ് നിനക്ക് ചേരില്ല...നിന്റെ ആഗ്രഹം പോലെ ഒരു മോഡേൺ പയ്യനെ തന്നെ നിനക്ക് കിട്ടട്ടെ..." "ഹരിയേട്ടാ... എനിക്ക്.. എനിക്ക് ഒരാളെ ഇഷ്ടാണ്... ഹരിയേട്ടൻ എല്ലാരേം പറഞ്ഞു സമ്മതിപ്പിച്ചു ഞങ്ങളുടെ വിവാഹം നടത്തി തരണം...എന്റെ കോളേജിൽ തന്നെ പഠിക്കുന്ന ആളാ.. രാഹുൽ.. ഇപ്പൊ ജനറൽ മെഡിസിനിൽ എംഡി ചെയ്യാ...ആള് ഭയങ്കര മോഡേൺ ആണ്... എന്റെ സങ്കൽപത്തിനു ചേരുന്ന ആൾ..." "അനൂ... നീയിത് എന്തിനുള്ള പുറപ്പാടാ?" "രാഹുൽ നല്ല പയ്യനാ ഹരിയേട്ടാ...കോട്ടയംകാരനാ...ഫാമിലി ബാംഗ്ലൂർ സെറ്റ്ൽട് ആണ്..." "ശെരി.. നിന്റെ താല്പര്യം അതാണെങ്കിൽ നമുക്ക് നടത്താം...പക്ഷേ അവനോട് ബന്ധുക്കളെ കൂട്ടി നിന്നെ പെണ്ണ് കാണാൻ വരാൻ പറയണം... അതാ നാട്ടു നടപ്പ്... അമ്മായിയെ ഞാൻ പറഞ്ഞു മനസ്സിലാക്കാം... " "താങ്ക് യു ഹരിയേട്ടാ... " അനു സന്തോഷത്തോടെ വീട്ടിലേക്ക് പോയി... ഹരിയുടെ മനസ്സ് വിങ്ങു കയായിരുന്നു... പിറ്റേന്ന് അനു കോളേജിലെത്തിയതും രാഹുലിനെ കണ്ടു... "രാഹുൽ...ഒരു ഹാപ്പി ന്യൂസ്‌ ഉണ്ട്... വൈകീട്ട് നമുക്കൊന്ന് മീറ്റ് ചെയ്യണം..." "ഓഫ് കോഴ്സ് അനു..." വൈകീട്ട് അനു പറഞ്ഞതനുസരിച്ചു കോളേജിനടുത്തുള്ള ഒരു കഫെയിൽ ഇരുവരും മീറ്റ് ചെയ്തു... "എന്താ അനൂ ഹാപ്പി ന്യൂസ്‌? " "നമ്മുടെ കാര്യം ഞാൻ ഹരിയേട്ടനോട് പറഞ്ഞു...വിവാഹക്കാര്യം വീട്ടിൽ പറഞ്ഞു സമ്മതിപ്പിക്കാം എന്നു ഏട്ടൻ ഏറ്റിട്ടുണ്ട്.. " "വിവാഹമോ..." രാഹുൽ പൊട്ടിച്ചിരിച്ചു... "എന്താ രാഹുൽ? " "നിനക്ക് വല്ല ഭ്രാന്തുമുണ്ടോ പെണ്ണേ? എടീ ഡ്രസ്സിങ്ങിൽ മാത്രം മോഡേൺ ആയാൽ പോര... ചിന്താഗതിയും മോഡേൺ ആക്കണം.. " "രാഹുൽ നീ എന്തൊക്കെയാ ഈ പറയുന്നേ? എനിക്കൊന്നും മനസ്സിലാവുന്നില്ല..." "എടി പൊട്ടി...ജീവിതം മുഴുവൻ ഒരു പെണ്ണിനെ മാത്രം ചുമക്കുന്ന ഏർപ്പാടിന് ഈ രാഹുലിനെ കിട്ടില്ല...മാക്സിമം ത്രീ മന്ത്സ്...നിന്റെ കാര്യത്തിൽ ആ കാലാവധി ഇപ്പൊ കഴിഞ്ഞു..." "രാഹുൽ.. നീ വിവാഹം കഴിക്കാമെന്നു പറഞ്ഞു എന്നേ ചീറ്റ് ചെയ്യാർന്നു ലേ.. " "അങ്ങനെ പറഞ്ഞോണ്ടല്ലേ മോളേ എനിക്ക് നിന്നെ മതി വരുവോളം അനുഭവിക്കാൻ പറ്റിയെ..." അനുവിന്റെ കവിളിൽ നുള്ളി കൊണ്ട് രാഹുൽ അത് പറഞ്ഞതും അവന്റെ മുഖത്തു ആഞ്ഞടിച്ചു ഒരു ഭ്രാന്തിയെ പോലെ അലറിക്കരഞ്ഞു കൊണ്ട് അവൾ ഓടി...പിറ്റേന്ന് തന്നെ അനു വീട്ടിലേക്ക് തിരിച്ചു.. **ഹരിയേട്ടനെയും വീട്ടുകാരെയും തള്ളി പറഞ്ഞതിന്... എന്റെ അഹങ്കാരത്തിന്.. ദൈവം തന്ന ശിക്ഷയാണിത്...വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ടു ഇനി ജീവിക്കുന്നതിൽ അർത്ഥം ഇല്ല...** ബാത്‌റൂമിൽ കയറി ബ്ലേഡ് കൊണ്ട് വെയ്ൻ കട്ട്‌ ചെയ്യുമ്പോൾ മനസ്സു കൊണ്ട് അനു ഹരിയോട് മാപ്പ് പറഞ്ഞു...ബോധം പാതി മറഞ്ഞപ്പോഴേക്കും ബലിഷ്ഠമായ ഒരു കൈ അവളുടെ കയ്യിൽ അമർന്നു...കണ്ണു പതിയെ തുറന്നപ്പോൾ അവൾ കണ്ടു... "ഹരിയേട്ടൻ.. " കാവി മുണ്ട് കീറി അവളുടെ കയ്യിലെ മുറിവിൽ ഇറുക്കി ചുറ്റുമ്പോൾ ഹരിയുടെ കണ്ണു നിറഞ്ഞിരുന്നു... "ഹരിയേട്ടാ...വിടൂ.. എനിക്ക് ജീവിക്കണ്ട..." അനു കൈ വലിച്ചതും ഹരി അവളുടെ കവിളിൽ ആഞ്ഞടിച്ചു... "എന്നാൽ പോയി മരിക്കെടീ...അതിനു മുൻപ് നിന്നെ ഒരുപാട് സ്നേഹിക്കുന്ന ഞങ്ങൾക്കെല്ലാം കുറച്ചു വിഷം കലക്കി താ..." അനു ഇരു കൈകൾ കൊണ്ടും മുഖം പൊത്തി പൊട്ടിക്കരഞ്ഞു... ഹരി അവളുടെ കൈകൾ മാറ്റി ആ മുഖം അവന്റെ കൈക്കുമ്പിളിൽ ആക്കി.. "എന്താ എന്റെ അനൂട്ടിക്ക് പറ്റ്യേ? ഹരിയേട്ടനോട് പറ മോളേ.. " ഹരിയെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് അനു പറഞ്ഞു... "രാഹുൽ.. അവൻ..അവൻ എന്നേ ചതിക്കായിരുന്നു ഹരിയേട്ടാ.. ഞാൻ അവന്റെ വലയിൽ പെട്ടു പോയി..." "സാരമില്ല അനൂ...ഇപ്പോഴെങ്കിലും നീ സത്യം തിരിച്ചറിഞ്ഞില്ലേ..." "അനൂ.. ഇനിയെങ്കിലും ഈ ഹരിയേട്ടനെ സ്നേഹിചൂടെ നിനക്ക്.." "എനിക്ക് ഇനി അതിനുള്ള അർഹത ഇല്ല ഏട്ടാ...ഒരു പെൺകുട്ടിക്ക് വേണ്ട പരിശുദ്ധി ഇന്നെനിക്കില്ല...നാടിനെയും സംസ്കാരത്തെയും പുച്ഛിച്ചു മോഡേൺ ആവാൻ പോയ എനിക്ക് ദൈവം തന്ന ശിക്ഷയാവും...ഏട്ടന്റെ അനു നശിച്ചു... ഹരി അനുവിന്റെ വാ പൊത്തി.. "അരുത് മോളേ... എന്റെ അനുക്കുട്ടിക്ക് ഒന്നും സംഭവിചിട്ടില്ല്യ...എല്ലാ പരിശുദ്ധിയോടും കൂടി നീ എന്റെ മനസ്സിലുണ്ട്...എല്ലാം ഒരു ദുസ്വപ്നം പോലെ നമുക്ക് മറക്കാം... നമ്മളല്ലാതെ വേറാരും ഇതറിയണ്ട...എനിക്ക് വേണം അനൂ നിന്നെ.. ഈ ജന്മം മുഴുവൻ... " ഹരിയുടെ നെഞ്ചിൽ വീണു പൊട്ടിക്കരയുമ്പോൾ തന്റെ ഹരിയേട്ടന്റെ സ്നേഹം മനസ്സിലാക്കാത്തതിന്റെ കുറ്റബോധം ആയിരുന്നു അനുവിന്റെ മനസ്സു നിറയെ... "എനിക്ക് ഈ ജന്മം മുഴുവൻ സ്നേഹിക്കാൻ ഈ നാട്ടിൻപുറത്തുകാരൻ മാഷിനെ വേണം...എന്റെ ഹരിയേട്ടനെ ഇനി ഞാൻ ഒരിക്കലും വിഷമിപ്പിക്കില്ല...എന്നോട് ക്ഷമിക്കൂ ഏട്ടാ... " "മതി അനൂ... ഇത്രേം മതി എനിക്ക്..." ഹരി അനുവിനെ ഒന്നു കൂടെ ചേർത്തു പിടിച്ചു... ************* (ഒരു വർഷത്തിന് ശേഷം....) "അനൂ..." "എന്താ ഹരിയേട്ടാ...? " ഹരി അനുവിനെ കൺകുളുർക്കെ നോക്കി... കക്ഷി ഇപ്പൊ മോഡേൺ വേഷമൊക്കെ ഉപേക്ഷിച്ചു തനി നാടനാ ട്ടോ.. "എന്താ ഏട്ടാ ഇങ്ങനെ നോക്കണേ..?" "എന്റെ ഡോക്ടറുട്ടിയെ സാരിയിൽ കാണാൻ എന്തു ചേലാ..." "അയ്യടാ... ആദ്യം കാണല്ലേ..കല്യാണം കഴിഞ്ഞ് മാസങ്ങളായി... " ഹരി ഒരു കള്ളചിരി ചിരിച്ചു.. "ഒരു സന്തോഷ വാർത്തയുണ്ട്... എന്റെ അനുക്കുട്ടിയുടെ ക്ലിനിക് ഉത്ഘാടനം ചെയ്യാൻ എം എൽ എ എത്തുന്നു..." "വേണ്ട ഹരിയേട്ടാ... അയാളോട് വിളിച്ചു പറ വരണ്ടാന്നു .." "നീ എന്താ അനൂ ഈ പറയുന്നേ?" "മംഗലത്ത് ക്ലിനിക് എന്റെ ഈ പാവം മാഷ് തന്നെ ഉത്ഘാടനം ചെയ്യണം... എന്നിട്ട് Dr.അനുരാധ ഹരികൃഷ്ണന്റെ കസേരയിൽ ആദ്യം എന്റെ ഹരിയേട്ടൻ ഇരിക്കണം..." ഹരിയുടെ കണ്ണു നിറഞ്ഞു... അനു ആ കണ്ണുനീർ തുടച്ചു ഹരിയുടെ രണ്ടു കവിളിലും ചുംബിച്ചു കൊണ്ട് പറഞ്ഞു... "എന്റെ ഈ മാഷിന്റെ മനസ്സിലെ സ്നേഹവും നന്മയുമൊന്നും ഒരു എം എൽ എ ക്കും ഉണ്ടാവില്ല...അതോണ്ട് ഹരിയേട്ടന്റെ കൈ കൊണ്ടു തന്നെ ആ ക്ലിനിക് തുറക്കണം...ഏട്ടന്റെ അനുക്കുട്ടിടെ വല്യ മോഹാ അത്..." ഹരി അനുവിനെ വാരിപ്പുണർന്നു... ഹരിയും അനുവും ജീവിച്ചു തുടങ്ങുകയാണ്...മനസ്സു നിറയെ ആത്മാർത്ഥമായ സ്നേഹവുമായി... . ശുഭം -അനുരാധ-
19.9k views
12 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post