*💘നീയില്ലാ ജീവിതം💘* _ഭാഗം.132_ നമ്മള് എന്താ എന്ന് ഓനോട് ആംഗ്യം കാണിച്ചപ്പോ ഓൻ മിണ്ടല്ലേ എന്ന് ആംഗ്യം കാണിച്ചിട്ട് ടേബിളിൽ ഉണ്ടായിരുന്ന ഒരു ഫ്‌ളവർ വേസ് എടുത്ത് കയ്യിൽ വെച്ചു... നമ്മള് ഓൻ കാണിക്കുന്നത് കണ്ടിട്ട് ഓനെ തന്നെ ഉറ്റു നോക്കിയപ്പോ ഓൻ ഒന്ന് നെടുവീർപ്പിട്ട് കൊണ്ട് വാതില് തുറന്ന് ആ വേസ് എറിയാൻ നിന്നു.... അത് കണ്ട് വാതില് മുട്ടിയ സിനു ആദിയെയും നമ്മളെയും അന്താളിച്ച് നോക്കുന്നത് കണ്ടപ്പോ നമ്മള് ആദിയെ തള്ളി മാറ്റി അവളെ മുന്നില് നിന്നിട്ട് ഓളെ നോക്കി ഒരു അവിഞ്ഞ ചിരി പാസാക്കി കൊടുത്തു.... അപ്പോ തന്നെ ആദിയും അതെ പോലെ ഓളെ നോക്കി ഇളിച്ചോണ്ട് വേസ് എടുത്ത് ടേബിളിൽ വെച്ചു.... "താത്ത.... ഞാൻ നിങ്ങളെ ഡിസ്റ്റർബ് ചെയ്തില്ലല്ലോ അല്ലെ....?" "ഏയ്... അതൊന്നും ഇല്ല നീ വന്ന കാര്യം പറ സിനു...." "അല്ലാ... ആദിൽക്ക എന്തിനാ എന്നെ ഫ്‌ളവർ വേസ് എടുത്ത് എറിയാൻ നിന്നെ...? ഞാൻ വന്നത് ഇഷ്ടായില്ലേ...?" ഓള് ചോദിക്കുന്നത് കേട്ടിട്ട് ഞാനും ആദിയെ തിരിഞ്ഞ് നോക്കി കൊണ്ട് എന്താണെന്ന രീതിയിൽ പുരികം പൊക്കി... അപ്പൊ തന്നെ ആദി പരുങ്ങി കൊണ്ട് സ്ഥലകാല ബോധമില്ലാതെ എന്തൊക്കെയോ പറഞ്ഞിട്ട് പോയി കിടന്നു... ഓന്റെ കാട്ടികൂട്ടൽ കണ്ടിട്ട് സിനു ഫ്യൂസ് പോയ പോലെ നിൽക്കുന്നത് കണ്ടിട്ട് നമ്മക്ക് ചിരി വന്നപ്പോ നമ്മള് ഓളെ തട്ടി വിളിച്ചു... "നീ ഓൻ പറഞ്ഞതൊന്നും നോക്കണ്ട... അത് ഇടക്ക് അങ്ങനെ തന്നെയാ... നീ എന്താ വന്നതെന്ന് പറ... നിനക്ക് എന്തേലും വേണോ...?" "അതൊന്നും അല്ല താത്ത..." "പിന്നെന്താടി....?" "അത് ഇന്ന് ഇങ്ങള് എന്റെ കൂടെ കിടക്കോ...?" സിനു പറയുന്നത് കേട്ടപ്പോ നമ്മക്ക് ചിരി വന്നെങ്കിലും അത് പുറത്ത് കാണിക്കാതെ നമ്മള് ചിരി അടക്കി വെച്ച് ആദിയെ തിരിഞ്ഞ് നോക്കിയപ്പോ ഓൻ കിടന്നിടത്ത് നിന്ന് എണീറ്റിട്ട് നമ്മളെ തന്നെ നോക്കായിരുന്നു... നമ്മള് അപ്പോ തന്നെ സിനൂന്റെ നേരെ തിരിഞ്ഞിട്ട് ഓളെ നോക്കി ഒന്ന് ചിരിച്ചു... "അല്ലാ എന്താ ഇപ്പോ പെട്ടെന്ന് ഇങ്ങനെ വന്ന് വിളിക്കാൻ കാരണം...?" ആദി ഞങ്ങളെ അടുത്തേക്ക് എണീറ്റ് വന്നിട്ട് അത് ചോദിച്ചപ്പോ നമ്മള് ചിരിക്കാതിരിക്കാൻ വേണ്ടി ദീർഘ ശ്വാസം എടുത്ത് വിടായിരുന്നു... "അ... അത്... ആദിൽക്ക പുതിയ സ്ഥലമല്ലേ... അതോണ്ട് ഒറ്റക്ക് കിടക്കാൻ ഒരു പേടി... അതാ ഞാൻ....!!! ഇത്തൂസ് എന്നും നിങ്ങളെ കൂടെയല്ലേ കിടക്കാർ ഇന്ന് ഒരു ദിവസം എന്റെ കൂടെ കിടക്കട്ടെ... പ്ലീസ് ആദിൽക്ക... പ്ലീസ്...." സിനു അതും പറഞ്ഞ് എന്റെ കൈ പിടിച്ച് വലിക്കാൻ തുടങ്ങിയപ്പോ നമ്മള് പൊട്ടിച്ചിരിച്ചോണ്ട് നമ്മളെ കെട്ട്യോന്റെ മുഖത്തേക്ക് ഒന്ന് നോക്കി... നമ്മളെ ചിരി കണ്ടിട്ട് കോന്തൻ നമ്മളെ തുറുക്കനെ ഇടങ്കണ്ണിട്ട് നോക്കുന്നുണ്ട്... അത് കണ്ടപ്പോ തന്നെ നമ്മള് ചിരി അടക്കി പിടിച്ച് വെച്ച് ഓന്റെ മുഖത്തേക്ക് നോക്കി... അപ്പോ ആദി സിനുവിനെ നോക്കി ചിരിച്ചിട്ട് "ഹ്മ്... കൊണ്ട് പൊയ്ക്കോ" എന്ന് പറഞ്ഞപ്പോ നമ്മക്ക് പിന്നേം ചിരി വന്നു... അത് കേൾക്കേണ്ട താമസം സിനു അപ്പൊ തന്നെ ഓനോട് താങ്ക്സ് പറഞ്ഞിട്ട് എന്നെയും വലിച്ചോണ്ട് അവിടന്ന് പോയി... നമ്മള് അപ്പോ ഒന്ന് തിരിഞ്ഞ് നോക്കിയതും ആദി നമ്മളെ പുച്ഛിച്ച് ചിരിച്ചിട്ട് പോടീ കുരിപ്പേ എന്ന് ആംഗ്യം കാണിച്ച് വാതിലടച്ചു.... അത് കണ്ട് നമ്മള് വീണ്ടും ചിരിച്ചോണ്ട് സിനുവിന്റെ കൂടെ ചെന്ന് കിടന്നു... അപ്പൊ ഓള് നെഞ്ചിൽ കൈ വെച്ച് നെടുവീർപ്പിട്ട് നമ്മളെ കെട്ടിപ്പിടിച്ച് കിടക്കുന്നത് കണ്ടപ്പോ തന്നെ നമ്മക്ക് എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നി.... "ഡി... സിനു...." "ഹ്മ്...." "സത്യം പറ... സ്ഥലം മാറി കിടന്ന പേടി കൊണ്ട് തന്നെയാണോ നീയെന്നെ ഇങ്ങോട്ട് വിളിച്ച് വരുത്തിയെ...?" "അ... അതെന്താ നീ അങ്ങനെ ചോദിച്ചേ...?" "അല്ലാ.... സാധാരണ ഏത് പാതാളത്തിൽ പോയി കിടന്നാലും ഒറ്റക്ക് കിടക്കണം എന്ന നിബന്ധന മാത്രമുള്ള നീ പെട്ടെന്ന് നിന്റെ കൂടെ വന്ന് കിടക്കണമെന്ന് പറഞ്ഞപ്പോ എന്തോ..... ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലേന്ന് ഒരു ഡൗട്ട്...." "അ... അത്.... അത് പിന്നെ...." "ഹ്മ്... പറ... എന്താ കാര്യം...? ആ ആഷി ഇങ്ങോട്ട് എങ്ങാനും കേറി വരുമെന്ന് പറഞ്ഞോ...?" നമ്മള് ചോദിക്കേണ്ട താമസം പെണ്ണ് അപ്പോ തന്നെ തലകുലുക്കി സമ്മതിച്ചു... അത് കണ്ട് ഞാൻ ഒന്ന് തലയാട്ടി ചിരിച്ചപ്പോ ഓൾക്ക് ആകെ ചടച്ചു... "അല്ലാ... അനക്ക് എങ്ങനെ മനസ്സിലായി അതാണ് കാരണമെന്ന്....?" "ഹ്മ്..... എനിക്ക് എല്ലാം മനസ്സിലാകും മോളെ... അന്റെ പ്രായം കഴിഞ്ഞിട്ട് തന്നെയല്ലേ ഞാനും വന്നത്... അല്ലാ എന്നിട്ട് അവൻ വന്നോ..." "ഇതുവരെ വന്നില്ല... പക്ഷെ ഇനി വരുമോ എന്നൊരു പേടി... പിന്നെ പുറത്ത് ഗാർഡനിൽ കൂടി ആരൊക്കെയോ നടക്കുന്ന പോലെയും ചാടുന്ന പോലെയും ഓടുന്ന പോലെയുമൊക്കെ തോന്നാ... അതാ ഞാൻ പേടിച്ച് അന്റെ അടുത്തേക്ക് വന്നത്... സോറി...." "ഏയ്... അതൊന്നും സാരമില്ല... നീ ചിലപ്പോ കേട്ടത് പുറത്തുള്ള സെക്യൂരിറ്റി നടക്കുന്ന ശബ്ദം വല്ലതും ആകും... എന്തായാലും ഞാൻ ഇല്ലേ കൂടെ... കണ്ണടച്ച് കിടന്നോ... ആരും വരില്ല...." എന്ന് പറഞ്ഞ് നമ്മള് ഓളെ സമാധാനിപ്പിച്ച് ഉറക്കിയിട്ട് നമ്മളും ഒന്ന് മെല്ലെ കണ്ണടച്ച് കിടന്നു... കുറച്ച് കഴിഞ്ഞപ്പോ ആരോ റൂമിന്റെ മുന്നിലൂടെ നടന്ന് പോകുന്ന പോലെ ശബ്ദം കേട്ടതും നമ്മള് ഞെട്ടി എണീറ്റ് ചുറ്റും ഒന്ന് കണ്ണോടിച്ചു... സിനു നല്ല ഉറക്കിലായിരുന്നു... അതോണ്ട് ഓൾക്ക് പുതച്ച് കൊടുത്തിട്ട് നമ്മളും കിടക്കാൻ നിന്നപ്പോ ജനലിന്റെ അടുത്തൂടെ ആരോ പോയ നിഴല് നമ്മള് കണ്ടു... മിക്കവാറും അത് ആഷി ആകാൻ ആകും സാധ്യത എന്ന് നമ്മക്ക് നല്ലോണം അറിയുന്നതോണ്ട് നമ്മള് മെല്ലെ അവിടന്ന് എണീറ്റ് വാതില് തുറന്ന് പുറത്തേക്ക് തലയിട്ട് നോക്കിയപ്പോ അവിടെ ഒന്നും ആരും ഇല്ലായിരുന്നു.... നമ്മള് അപ്പോ തന്നെ റൂമിൽ നിന്ന് ഇറങ്ങി വാതിലടച്ചിട്ട് ആഷിന്റെ റൂം ലക്ഷ്യമാക്കി നടന്നു... അപ്പോ ആരോ നമ്മളെ ഫോളോ ചെയ്ത് നടന്ന് വരുന്ന പോലെ തോന്നിയതും ഞാൻ പെട്ടെന്ന് തിരിഞ്ഞ് നോക്കി... പക്ഷെ അവിടെ ആരും ഇല്ലായിരുന്നു... നമ്മക്ക് തോന്നിയതാകുമെന്ന് കരുതി കൊണ്ട് നമ്മള് ആഷിന്റെ റൂം തുറന്ന് നോക്കിയപ്പോ ചെക്കൻ നല്ല ഉറക്കിലാണ്... അപ്പോ പിന്നെ ആരാകും അതിലൂടെ പോയതെന്ന് ചിന്തിച്ച് കൊണ്ട് നമ്മള് തിരിച്ച് റൂമിലേക്ക് പോകാൻ നിന്നപ്പോഴാ ആദിയെ ചെന്ന് നോക്കാൻ നമ്മക്ക് തോന്നിയത്... നമ്മള് അപ്പോ തന്നെ തിരിച്ച് ആദിന്റെ റൂമിന്റെ അടുത്തേക്ക് ചെന്ന് വാതിൽ തുറന്ന് നോക്കിയപ്പോ ഓനും നല്ല പൊരിഞ്ഞ ഉറക്കിലാണ്... പിന്നെ ആരാകും അത്... എത്ര ആലോചിച്ചിട്ടും മനസ്സിന് ഒരു സമാധാനവും കിട്ടുന്നില്ല... ഒടുക്കം നമ്മക്ക് തോന്നിയതാകുമെന്ന് സ്വയം പറഞ്ഞോണ്ട് തിരിച്ച് സിനുവിന്റെ അടുത്തേക്ക് തന്നെ ചെന്ന് വാതിലടച്ചതും വീണ്ടും ആരോ അത് വഴി പാസ് ചെയ്ത പോലെ നമ്മള് കണ്ടു... അപ്പോ തന്നെ നമ്മള് വാതില് തുറന്ന് പുറത്തേക്ക് നോക്കിയെങ്കിലും അവിടെയൊന്നും ആരും ഉണ്ടായിരുന്നില്ല... ഇനി വല്ല പ്രേതോ ജിന്നോ മറ്റോ ആകോ പടച്ചോനെ എന്ന് പറഞ്ഞോണ്ട് നമ്മള് വേഗം വാതിലടച്ച് പോയി മൂടി പുതച്ച് കിടന്നു... പക്ഷെ എത്ര ആയിട്ടും നമ്മക്ക് ഉറക്കം മാത്രം വരുന്നില്ല... കണ്ണടച്ചാൽ ആരോ അടുത്തൂടെ പോകുന്ന പോലെയൊക്കെ തോന്നാണ്... പിന്നീട് എപ്പോഴോ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞ് കിടന്ന് നമ്മളും ഉറങ്ങി പോയി.... ××××××××××××××××××××××××××××××××××× "ഡി... താത്ത..." എന്ന് വിളിച്ച് സിനു എന്നെ തൊട്ടപ്പോഴേക്കും നമ്മള് അലറി കൊണ്ട് എണീറ്റ് ഇരുന്നു... നമ്മളെ അലർച്ച കേട്ട് ഓള് ഞെട്ടി നമ്മളെ നോക്കുന്നത് കണ്ട് നമ്മള് സ്വബോധത്തിലേക്ക് വന്നു... എന്നിട്ട് ഓളെ നോക്കി ഒന്ന് ചിരിച്ചിട്ട് അവിടന്ന് എണീറ്റു.... "എന്താടി നീ വല്ല പ്രേതത്തെയും സ്വപ്നം കണ്ടോ...? ഇങ്ങനെ കിടന്ന് അലറുന്നു..." "അ... അത്‌... അതൊന്നുമില്ല... നീ ഇന്ന് എപ്പോഴാ തിരിച്ച് വീട്ടിൽ പോണേ...?" "ഞാൻ ഉച്ച ആകുമ്പോഴേക്കും പോകും... എന്തേ എന്നെ ഇവിടന്ന് ആട്ടിപ്പായിക്കാഞ്ഞിട്ട് നിനക്ക് ഉറക്കം വരുന്നില്ലേ...?" ഓള് ചിരിച്ചോണ്ട് അത് ചോദിച്ചപ്പോ നമ്മളൊന്ന് ചിരിച്ചിട്ട് ഓളെ ചെവിക്ക് ഒരു കിഴുക്ക് വെച്ച് കൊടുത്തു... "അതോണ്ട് അല്ല ചോദിച്ചത്... നിനക്ക് കോളേജ് തുടങ്ങാൻ ആയില്ലേ... അപ്പോ ഇന്ന് എന്തൊക്കെയോ വാങ്ങാൻ പോകണമെന്ന് ഇന്നലെ ഉമ്മച്ചി പറയുന്നത് കേട്ടിരുന്നു അതോണ്ട് ചോദിച്ചതാ..." "ഓ.... അതോണ്ട് ആണോ നീ ചോദിച്ചേ...? ഞാൻ കരുതി ഇനിയും ഞാൻ ഇവിടെ നിന്നാൽ ആദിൽക്കന്റെ കൂടെ നിനക്ക് കിടക്കാൻ പറ്റില്ലെന്ന് വിചാരിച്ചാ നീ അങ്ങനെ ചോദിച്ചതെന്ന്...." ഓള് അതും പറഞ്ഞ് വീണ്ടും നിന്ന് കിണിച്ചപ്പോ നമ്മള് ഒന്നും മിണ്ടാതെ ഒന്ന് പുഞ്ചിരി തൂകി കൊണ്ട് ബെഡ്‌ഷീറ്റോക്കെ മടക്കി വെക്കാൻ തുടങ്ങി... അപ്പൊ സിനു നമ്മളെ പിറകിലൂടെ വന്നിട്ട് നമ്മളെ കഴുത്തില് കയ്യിട്ട് തോളിൽ മുഖം വെച്ചു... "സത്യം പറ താത്ത... ആദിൽക്കന്റെ കൂടെ കിടക്കാഞ്ഞിട്ട് നിനക്ക് ഇന്നലെ ഉറക്കം വന്നിട്ടില്ലല്ലോ...?" ഓളെ ചോദ്യം കേട്ട് ഞാൻ ഓളെ മുഖത്തേക്ക് ഒരു സംശയത്തോടെ നോക്കിയപ്പോ ഓള് ഒരു കള്ളച്ചിരിയോടെ എന്റെ കവിളിൽ പിടിച്ച് നുള്ളി... "കൊച്ചുകള്ളി... ഞാൻ കണ്ടു ഇന്നലെ രാത്രി ഒരു പോള കണ്ണടക്കാതെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞ് കിടന്ന് നേരം വെളുപ്പിക്കുന്നത്.... എന്റെ താത്ത... എന്നാലും ആദിൽക്കാനെ ഒരു ദിവസം പോലും നിനക്ക് വിട്ട് പിരിഞ്ഞിരിക്കാൻ പറ്റില്ലേ....? അത്രക്ക് ഇഷ്ടാണോ അനക്ക് ആദിൽക്കാനെ...?" സിനു ചോദിക്കുന്നത് കേട്ട് നമ്മള് ഒന്നും മിണ്ടാതെ ആദിനെ പറ്റി ചിന്തിച്ച് ഏതോ ലോകത്ത് എന്ന പോലെ നിന്നപ്പോ സിനു നമ്മളെ പിടിച്ച് കുലുക്കി.... "ഹലോ... അപ്പോഴേക്കും സ്വപ്‌നം കാണാൻ തുടങ്ങിയോ...? എന്റെ താത്താ... ഞാൻ ഇന്ന് തന്നെ പൊയ്‌ക്കോളാം ഇങ്ങനെ സ്വപ്‌നം ഒന്നും കണ്ട് നിൽക്കണ്ടന്നെ... നിങ്ങൾക്ക് ഇടയിലേക്ക് ഒരു കട്ടുറുമ്പായിട്ട് ഞാൻ ഇനി ഒരിക്കലും വരില്ലായെ... ഇന്നലത്തോടെ മടുത്തു..." ഓള് അതും പറഞ്ഞ് ചിരിച്ചോണ്ട് ബാത്റൂമിലേക്ക് പോയപ്പോ എന്റെ മനസ്സിൽ എന്തൊക്കെയോ അസ്വസ്ഥതകൾ കയറി കൂടാൻ തുടങ്ങി... ഇന്നലെ ആരാകും അതിലൂടെ പോയതെന്ന് ചിന്തിക്കുമ്പോ വീണ്ടും ഉള്ള സമാധാനം കൂടി പോകാണ്... ഇന്നലെ നടന്നത് ആദിയോട് തുറന്ന് പറയണോ അതോ വേണ്ടയോ, അതിനി എനിക്ക് തോന്നിയാതാകോ എന്നൊക്കെ ചിന്തിച്ചിട്ട് എന്താ ചെയ്യേണ്ടതെന്ന് ഒരു എത്തും പിടിയും കിട്ടിയില്ല.... ★★★★★★★★★★★★★★★★★★★ ഇന്നലെ ആഷി എന്റെ കാല് പിടിച്ചിട്ടാ ഞാൻ സിനുവിനെ ഞങ്ങളെ കൂടെ വിടുമോ എന്ന് ഉമ്മാനോടും ഉപ്പാനോടും പോയി ചോദിച്ചത്... എന്നിട്ട് ഒടുക്കം അവളെ പറഞ്ഞ് വിട്ടിട്ടാണെങ്കിലോ നമ്മളെ കഞ്ഞീല് നമ്മള് തന്നെ മണ്ണ് വാരിയിട്ട അവസ്ഥയിലായി... എല്ലാത്തിനും ആ ആഷിയെ പറഞ്ഞാൽ മതിയല്ലോ... അവൻ വല്ലതും പറഞ്ഞ് അവളെ പേടിപ്പിച്ച് കാണും അതാ ഇന്നലെയും നമ്മക്ക് ഒറ്റക്ക് കിടക്കേണ്ടി വന്നത്... എന്നാലും അവളൊന്ന് ഉറങ്ങിയതിന് ശേഷം എന്റെ കെട്ട്യോൾക്ക് എന്റെ അടുത്തേക്ക് ഒന്ന് വരായിരുന്നു... പെണ്ണ് അതും ചെയ്തില്ല.... വരട്ടെ... ഇന്ന് എന്തായാലും അവളെ എങ്ങോട്ടും വിടുന്ന പ്രശ്നമില്ല... ഇന്ന് മുതൽ ഞാൻ ഓഫീസിൽ പോയി തുടങ്ങാണ്... ഇതുവരെ ദുബായിലെ ബിസിനെസ്സ് ഒക്കെ നോക്കി നടത്തിയിട്ടുള്ളൂ എങ്കിലും നാട്ടിലെ ബിസിനസ്സിൽ ഒന്നും ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയും ഞാനും എന്റെ പാർട്ണർസും ചെയ്തിട്ടില്ല... വൈകാതെ തന്നെ ദുബായിലെ ബിസിനെസ്സ് ഒക്കെ നോക്കി നടത്താൻ ജോണിനെയും ജാസിയേയും ഏർപ്പാട് ചെയ്യണം... അവര് ഫാമിലിയടക്കം ചെന്ന് അതൊക്കെ ഒന്ന് നോക്കി നടത്തട്ടെ... പിന്നെ നാട്ടിൽ എന്റെ കൂടെ വർക്ക് ചെയ്യാൻ സിയാദും അൻസിയും നിസുവും ഉള്ളതോണ്ട് കമ്പനി കാര്യങ്ങളിൽ അധികം പ്രഷർ ചെലുത്തേണ്ട കാര്യമില്ല... ദുബായിലെ കാര്യങ്ങളൊക്കെ ജാസിയേയും ജോണിനെയും ഏല്പിക്കുന്നതിൽ അവർക്കും എതിർപ്പില്ലാത്തൊണ്ട് അവരെ സൗകര്യം അനുസരിച്ച് അവർ പൊയ്‌ക്കോട്ടെ.... അതിന് മുമ്പ് എല്ലാവർക്കും കൂടി ഒരു ഹണിമൂൺ ട്രിപ്പ് ഞാൻ പ്ലാൻ ചെയ്തിട്ടുണ്ട്... ഇപ്പോ തന്നെ ഹസി കേറിങ് ആയതോണ്ട് അവളെ അധികം ഒന്നും എങ്ങോട്ടും പോകാൻ അനുവദിക്കുന്നില്ല... കുറച്ച് കൂടി കഴിഞ്ഞാൽ പിന്നെ തീരെ പോകാൻ സമ്മതിക്കില്ല... അതോണ്ട് അതിന് മുമ്പ് തന്നെ എല്ലാവരും കൂടി ചേർന്ന് മലേഷ്യയിലേക്ക് ഒരു ട്രിപ്പ് പോകണം... ടിക്കറ്റും ഫെസിലിറ്റീസുമൊക്കെ ഒരു കോൾ ചെയ്താൽ തന്നെ അറേഞ്ച് ചെയ്യാവുന്നതെയുള്ളൂ... പക്ഷെ അതിനൊക്കെ മുൻപ് നമ്മളെ ബീവിന്റെ സമ്മതം കൂടി നമ്മക്ക് അറിയണം... എന്നിട്ടെ തീയതി ഒക്കെ തീരുമാനിക്കുന്നുള്ളൂ.... ഇന്ന് രാവിലെ ഞാൻ എണീറ്റപ്പോ തന്നെ ആവി പറക്കുന്ന കോഫിയാണ് ടേബിളിൽ കണ്ടത്... പിന്നെ ഓഫീസിൽ പോകുമ്പോ ഇടാനുള്ള ഡ്രെസ്സൊക്കെ അവള് അയേൺ ചെയ്ത് വെച്ചിട്ടുമുണ്ട്... പക്ഷെ നമ്മളെ പൊണ്ടാട്ടിയെ മാത്രം ഇതുവരെ ഈ പരിസരത്തേക്ക് കണ്ടില്ല... ഞാൻ പിന്നെ കുളിയും റെഡിയാകലുമൊക്കെ കഴിഞ്ഞ് താഴേക്ക് ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ വന്നപ്പോഴുണ്ട് ഓള് എല്ലാവർക്കും ഫുഡ് വിളമ്പാൻ നിൽക്കുന്നു... "ആഹാ... ഓഫീസിൽ പോകാൻ റെഡിയായി കൊണ്ട് ഇത്തൂസിന്റെ ഹീറോ വന്നല്ലോ.... ഇനി എങ്കിലും ആ മുഖത്ത് ഒരല്പം ചിരി വരോ...?" നമ്മള് വന്ന് ടേബിളിൽ ഇരുന്നപ്പോ സിനു പറയുന്നത് കേട്ട് ഐഷുവിനെ നോക്കിയപ്പോഴാ അവള് ഈ ലോകത്ത് ഒന്നും അല്ലെന്ന് നമ്മക്ക് മനസ്സിലായത്... ഞാൻ വന്ന് ഇരുന്നത് പോലും അറിഞ്ഞിട്ടില്ലാത്ത പോലെ ആർക്കൊക്കെയോ ഫുഡ് വിളമ്പി കൊടുക്കാണ് ഓള്... "മോളെ ഫെബി... ആദിക്ക് വിളമ്പി കൊടുക്ക് അവന് ഓഫീസിൽ പോകാൻ ഉള്ളതല്ലേ..." ഉമ്മി പറയുന്നത് കേട്ട് ഐഷു പെട്ടെന്ന് ചിന്തയിൽ നിന്ന് ഉണർന്നിട്ട് നമ്മളെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി നമ്മക്ക് ഫുഡ് വിളമ്പാൻ തുടങ്ങി... ഓളെ ആ പെട്ടെന്നുള്ള മാറ്റം കണ്ട് നമ്മള് ഓളെ തന്നെ കണ്ണിമ വേട്ടതെ നോക്കിയെങ്കിലും നമ്മളെ കെട്ട്യോള് മാത്രം നമ്മളെ മുഖത്തേക്ക് ഒന്ന് നോക്കിയത് പോലുമില്ല... എന്തായാലും അവളെ ശ്രദ്ധ നമ്മളെ മാത്രം ആകണമെന്ന് നമ്മക്ക് നല്ലോണം നിർബന്ധമുള്ളതോണ്ട് നമ്മള് ആഷിയെയും സിനുവിനെയും ഉമ്മിയെയും ഒന്ന് ഇടങ്കണ്ണിട്ട് നോക്കി... മൂന്ന് പേരും തീറ്റയിൽ ശ്രദ്ധ ചെലുത്തി നിൽക്കുന്നത് കൊണ്ട് നമ്മള് അപ്പൊ തന്നെ ഐഷുവിന്റെ വയറ്റിനിട്ട് ഒരു കിഴുക്ക് വെച്ച് കൊടുത്തു... പെണ്ണ് അപ്പൊ തന്നെ ഓളെ ഉണ്ടകണ്ണും കാണിച്ച് നമ്മളെ നോക്കി കണ്ണുരുട്ടിയിട്ട് അവര് കാണുമെന്ന് ആംഗ്യം കാണിച്ചപ്പോ നമ്മള് ചിരി അടക്കി പിടിച്ചോണ്ട് വീണ്ടും അവളെ പിടിച്ച് നുള്ളി... പക്ഷെ ഇപ്രാവശ്യം നമ്മള് ചെയ്തത് സിനുവും ആഷിയും കണ്ടിട്ടുണ്ട്... അവര് രണ്ട് പേരും കൂടി പ്ലേറ്റിലേക്ക് നോക്കി കൊണ്ട് ചിരി അടക്കി പിടിക്കുന്നത് കണ്ടിട്ട് ഐഷു നമ്മളെ രൂക്ഷമായി നോക്കി... നമ്മള് ഓളെ നോക്കി ഒന്നുമില്ലെന്ന് കണ്ണിറുക്കി കാണിച്ചപ്പോ നമ്മളെ കെട്ട്യോള് നമ്മളെ കാലിന് നല്ല അഡാർ ചവിട്ടങ്ങ് തന്നു... നമ്മള് അപ്പൊ തന്നെ തരിപ്പിൽ കയറിയിട്ട് ഇരുന്ന് ചുമച്ചോണ്ട് തലക്ക് അടിച്ചു... "ഐഷുത്താ.... ഇക്കൂസിന് കുടിക്കാൻ വെള്ളം കൊടുക്ക്... കാലിൽ തട്ടിയത് തലയിൽ കയറി കാണും...." എന്ന് പറഞ്ഞ് ഓനും സിനുവും കൂടി അടക്കി പിടിച്ച് ചിരിച്ചത് കണ്ട് ഐഷു നമ്മളെ കാലിൽ നിന്ന് അവളെ കാലെടുത്തിട്ട് നമ്മളെ തലക്കിട്ട് രണ്ട് കൊട്ടും കുടിക്കാൻ വെള്ളവും തന്ന് ഓള് ഒരു അവിഞ്ഞ ചിരി പാസാക്കിയപ്പോ നമ്മളും അവരെ നോക്കി ഒന്ന് ചിരിച്ച് കൊടുത്ത് വേഗം ഫുഡ് കഴിച്ച് എണീറ്റു... എന്നിട്ട് കൈ കഴുകി വന്ന് ഓഫീസ് ഫയൽസൊക്കെ എടുത്തിട്ട് ഐഷുവിനോട് യാത്ര പറഞ്ഞ് ഇറങ്ങാൻ നിന്നപ്പോ നമ്മളെ പെണ്ണിന്റെ മുഖത്ത് അപ്പോഴും തെളിച്ചം ഇല്ലായിരുന്നു... "എന്താ ഐഷു... എന്താ നിനക്ക് പറ്റിയെ...? രാവിലെ മുതൽ നിന്റെ മുഖത്ത് അത്ര തെളിച്ചം പോരല്ലോ എന്താ കാര്യം...?" "ഒന്നുമില്ല ആദി... നിനക്ക് വെറുതെ തോന്നുന്നതാകും... എനിക്ക് ഒരു കുഴപ്പവുമില്ല... എന്റെ കെട്ട്യോൻ ഇപ്പോ ഓഫീസിൽ പോകാൻ നോക്ക്... വേഗം..." എന്ന് പറഞ്ഞ് അവളെന്നെ തള്ളി കൊണ്ട് പാർക്കിങ്ങിലേക്ക് കൊണ്ട് പോയി... നമ്മള് ബാഗും ഫയൽസുമൊക്കെ കാറിൽ വെച്ചിട്ട് തിരിഞ്ഞ് ഐഷുവിനെ നോക്കി ചിരിച്ചു... "ഹാ... പിന്നെ... അടുത്ത ആഴ്ച നമ്മള് എല്ലാവരും കൂടി ഒരു ഹണിമൂൺ ട്രിപ്പ് പ്ലാൻ ചെയ്തിട്ടുണ്ട്... അൻസിന്റെയും സൽമന്റെയും കല്യാണം കഴിയട്ടെ എന്ന് കരുതി കാത്തിരിക്കായിരുന്നു.... എന്താ നിന്റെ അഭിപ്രായം...?" "അത് ഒന്നും വേണ്ട ആദി... ഞാൻ എങ്ങോട്ടുമില്ല... എനിക്ക് എവിടേം പോകണ്ട...." "അതെന്താ ഇപ്പോ അങ്ങനെ...? നിന്നെ കെട്ടി കൊണ്ട് വന്നതിൽ പിന്നെ വിരുന്നിനല്ലാതെ ഈ വീടിന്റെ പുറത്തേക്ക് പോലും നിന്നെ കൊണ്ട് പോയിട്ടില്ലെന്ന് ഉമ്മിക്ക് ഭയങ്കര പരാതിയാ... എനിക്ക് വയ്യ ഇനിയും അത് കേട്ടൊണ്ട് നിൽക്കാൻ... അതോണ്ട് നമ്മള് അടുത്ത ആഴ്ച മലേഷ്യയിലേക്ക് പോകുന്നു... അതിൽ ഒരു മാറ്റവുമില്ല...." എന്ന് പറഞ്ഞ് നമ്മള് ഒളോട് ചൂടായി കൊണ്ട് കാറിൽ കയറി ഡോർ വലിച്ചടച്ച് അവിടന്ന് ഓഫീസിലേക്ക് പുറപ്പെട്ടു... പിന്നെ ആർക്കായാലും ദേഷ്യം വരില്ലേ... അവളെ ഓരോ ന്യായങ്ങൾ... ★★★★★★★★★★★★★★★★★★★ 'ഛെ... ഞാൻ ഒരിക്കലും ആദിയോട് അങ്ങനെ പറയരുതായിരുന്നു... ഇന്നലത്തെ സംഭവം ഓർത്തിട്ടാ ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത്.. അല്ലേലും ഞാൻ എന്തിനാ ഇപ്പോ അതൊക്കെ ആലോചിക്കുന്നത്...? നോ... എല്ലാം എന്റെ മൈൻഡിൽ നിന്ന് ഡിലീറ്റ് ആക്കണം... എന്നിട്ട് ട്രിപ്പിന് പോകാനുള്ള തയ്യാറെടുപ്പുകളൊക്കെ നടത്തണം... കല്യാണം കഴിഞ്ഞിട്ട് ആദ്യമായാണ് ഒരു ട്രിപ്പ് പോകുന്നത് അതും നമ്മളെ ഫ്രണ്ട്സിന്റെയും ബ്രദേഴ്സിന്റെയും കൂടെ... ഇതിൽപ്പരം എനിക്ക് എന്താ വേണ്ടത്... ആദിക്ക് ഇപ്പോ എന്നോട് ദേഷ്യം ആയിരിക്കോ എന്തോ...? കുറച്ച് കഴിഞ്ഞിട്ട് വിളിച്ച് നോക്കാം.. കോന്തന്റെ മൂഡ് എങ്ങനെ ഉണ്ടെന്ന് നോക്കാലോ...' നമ്മള് അങ്ങനെ ഓരോന്ന് ചിന്തിച്ച് പോയി ഫുഡ് കഴിക്കാൻ ഇരുന്നപ്പോ സിനു പോയി റെഡിയായിട്ട് ഇറങ്ങി വരുന്നത് കണ്ടു... "ഡി... നീയിത്ര നേരത്തെ പോകാണോ...?" "ഹാ താത്ത... നയനയൊക്കെ നേരത്തെ തന്നെ വീട്ടിലേക്ക് വരുമെന്ന് വിളിച്ച് പറഞ്ഞിരുന്നു... അതോണ്ട് എനിക്ക് ഇപ്പോ തന്നെ പോയെ പറ്റൂ...." ഓള് അത് പറഞ്ഞ് തീർന്നില്ല അപ്പോഴേക്കും കോളേജിൽ പോകാൻ റെഡിയായി കൊണ്ട് ആഷിയും ഇറങ്ങി വരുന്നത് കണ്ടപ്പോ തന്നെ നമ്മക്ക് ഏകദേശം കാര്യങ്ങൾ പിടി കിട്ടിയിരുന്നു... ആഷി ഇപ്പൊ പിജി ചെയ്യാണ് അതും ഞങ്ങള് പഠിച്ച കോളേജിൽ... അവിടെ തന്നെയാണ് സിനുവിനും നയനക്കും ഒക്കെ ഡിഗ്രിക്ക് അഡ്മിഷൻ കിട്ടിയിട്ടുള്ളത്.... "ആഷി... നീ കോളേജിൽ പോകല്ലേ...? പോകുന്ന വഴിക്ക് ഇവളെ ഒന്ന് വീട്ടിൽ കൊണ്ട് വിട്ടേക്ക്..." ഉമ്മി അതും പറഞ്ഞോണ്ട് അടുക്കളയിൽ നിന്ന് വന്നപ്പോ നമ്മളൊന്ന് ചിരിച്ചോണ്ട് രണ്ടിന്റെയും മുഖത്തേക്ക് ഒന്ന് നോക്കി... സിനു അതൊന്നും വേണ്ടെന്ന് പറഞ്ഞ് ഒഴിയാൻ നോക്കുന്നുണ്ടെങ്കിലും അവളും അത് തന്നെയാണ് ആഗ്രഹിക്കുന്നതെന്ന് നമ്മക്ക് നല്ലോണം മനസ്സിലാകുന്നുണ്ട്... "ഏയ്... ഉമ്മി ഞാൻ ആ വഴിയല്ല പോകുന്നത്... അതോണ്ട് എനിക്ക് വയ്യ ഇവളെ ഡ്രോപ്പ് ചെയ്യാൻ..." ആഷി കുറച്ച് ബിൾഡ് അപ്പിന് വേണ്ടി അങ്ങനെ പറഞ്ഞ് നിന്നപ്പോ സിനു തൊള്ളേം തുറന്ന് നിന്ന് ഓനെ നോക്കായിരുന്നു... "എന്നാ നീ ഇത്ര ബുദ്ധിമുട്ടി അവളെ കൊണ്ട് വിടണമെന്നില്ല ആഷി.. അവളെ ഡ്രൈവർ കൊണ്ട് വിട്ടോളും..." നമ്മള് അത് പറഞ്ഞതും സിനുവിന് ചിരി വന്നു... ആഷി ആണെങ്കിൽ പറഞ്ഞതും അബദ്ധായോ എന്ന നിലയിൽ നിൽക്കാണ്... "അ... അതൊന്നും സാരമില്ല ഐഷുത്താ... ഒന്നുമില്ലെങ്കിലും ഇങ്ങളെ അനിയത്തിയല്ലേ... അപ്പൊ നിങ്ങളൊക്കെ ഇങ്ങനെ പറഞ്ഞ് നിർബന്ധിക്കുമ്പോ എങ്ങനെയാ പറ്റില്ലെന്ന് പറയാ... അതോണ്ട് കുട്ടിയെ ഞാൻ ഡ്രോപ്പ് ചെയ്‌തോളം എനിക്ക് നോ പ്രോബ്ലം..." ആഷി വീണിടത്ത് കിടന്ന് ഉരുളുന്നത് കണ്ട് നമ്മളും ഒന്ന് ചിരിച്ച് കൊടുത്തിട്ട് അവന്റെ കൂടെ തന്നെ സിനുവിനെ പറഞ്ഞ് വിട്ടു... ആദിന്റെ ബുള്ളറ്റിലാണ് അവര് രണ്ട് പേരും കൂടി പോയത്... അവരെ പോക്ക് കണ്ടിട്ട് രണ്ടും കൂടി പ്ലാൻ ചെയ്തത് ആണോ ഇതെന്ന് നമ്മക്ക് നല്ലോണം ഡൗട്ടുണ്ട്.... ××××××××××××××××××××××××××××××××××× ആദി ഓഫീസിൽ എത്തിയോ എന്നറിയാൻ വേണ്ടി നമ്മള് ഒന്ന് വിളിച്ചപ്പോ കോന്തൻ ഇപ്പോ ബിസി ആണെന്നും പറഞ്ഞ് ചൂടായി കൊണ്ട് ഫോൺ വെച്ചു... ഓൻ ഇങ്ങനെ ചൂടാകാൻ മാത്രം നമ്മള് എന്താ പറഞ്ഞതെന്ന് എത്ര ആലോചിച്ചിട്ടും നമ്മക്ക് പിടി കിട്ടിയില്ല... അതോണ്ട് നമ്മളും ഓനെ മൈൻഡ് ചെയ്യണ്ടെന്ന് തീരുമാനിച്ചു... വാശി അവന് മാത്രം ഉണ്ടായാൽ പോരല്ലോ... രാത്രി ഓഫീസിൽ നിന്നും വന്നിട്ട് നമ്മളെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ ഓൻ ഫുഡൊക്കെ കഴിച്ച് എണീറ്റ് റൂമിൽ പോകുന്നത് കണ്ടിട്ട് നമ്മക്ക് തന്നെ അത്ഭുതായി... ഇങ്ങനെ ചെറിയ കാര്യത്തിന് പോലും പിണങ്ങാൻ ആദി കൊച്ചു കുട്ടിയാണോ എന്ന് വരെ നമ്മള് ചിന്തിച്ചു പോയി... പിന്നെ അവനെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യമില്ലല്ലോ... നമ്മളും അത്രക്ക് മോശമൊന്നുമല്ല... ആദിയോട് വഴക്കിടാൻ കിട്ടുന്ന ഒരു അവസരവും നമ്മള് പാഴാക്കാറില്ല... അതെന്ത് ചെറിയ കാര്യമായാലും ശരി... ആദി ഫുഡ് കഴിച്ച് പോയതിന് പിന്നാലെ നമ്മളും ഫുഡൊക്കെ കഴിച്ച് എല്ലാ പണിയും തീർത്ത് ജാനു ചേച്ചിയെ സഹായിച്ചിട്ട് റൂമിലേക്ക് ചെന്നപ്പോ ഓൻ തലയിൽ കൈ വെച്ചോണ്ട് കിടന്ന് ഉറങ്ങാണ്.... ഇത്ര പെട്ടെന്ന് കോന്തൻ ഉറങ്ങിയോ എന്ന് സംശയിച്ച് നമ്മള് ഓന്റെ അടുത്ത് ചെന്ന് നോക്കിയതും ഓൻ പെട്ടെന്ന് തിരിഞ്ഞ് കിടന്നു.... ഇനി ചെലപ്പോ ഓഫീസിലെ സ്‌ട്രെസിന്റെ ക്ഷീണം കാരണമാകും കോന്തൻ പെട്ടെന്ന് ഉറങ്ങിയത് എന്ന് കരുതി പിന്നെ ഞാനും ശല്യം ചെയ്യാൻ നിൽക്കാതെ തലയണയും പുതപ്പും എടുത്ത് സോഫയിൽ പോയി കിടക്കാൻ നിന്നു.... അപ്പോഴാണ് നമ്മള് ആ കാഴ്ച കാണുന്നത്... സോഫയിട്ട ഭാഗത്ത് സോഫ പോയിട്ട് അതിന്റെ ഒരു പൊടി പോലും അവിടെയൊന്നും കാണാൻ ഇല്ല... അതിപ്പോ എവിടെ പോയെന്ന് ചിന്തിച്ച് നമ്മള് റൂം മൊത്തം ഒന്ന് കണ്ണോടിച്ച് നോക്കിയപ്പോഴുണ്ട് നമ്മളെ കെട്ട്യോൻ അടക്കി പിടിച്ച് ചിരിക്കുന്നു... അപ്പോ തന്നെ സോഫ ഇവിടന്ന് എങ്ങോട്ടാ എണീറ്റ് പോയതെന്ന് നമ്മക്ക് നല്ല ബോധ്യമായി... കോന്തൻ ഉറങ്ങാതെ നമ്മളെ ഇടങ്കണ്ണിട്ട് നോക്കി നമ്മളെ നിരീക്ഷിച്ചോണ്ട് ഇരിക്കാണ്... ഇന്ന് ഓനോട് ട്രിപ്പിന് പോകാൻ ഞാൻ റെഡിയാണെന്നൊക്കെ പറയണം എന്ന് കരുതി അവന് വിളിച്ചപ്പോ ഒടുക്കത്തെ ജാഡ അല്ലായിരുന്നോ അപ്പോ നമ്മളും അൽപ്പം വെയിറ്റ് ഇട്ട് നിന്നു... നമ്മള് പുതപ്പ് നിലത്ത് വിരിച്ചിട്ട് അവിടെ അങ്ങ് കിടന്നു... അല്ലാ പിന്നെ ഈ ഫെബിയോടാ ഓന്റെ കളി... കുറച്ച് കഴിഞ്ഞപ്പോ കോന്തന്റെ അനക്കം ഒന്നും കേൾക്കാത്തോണ്ട് ഉറങ്ങിയെന്ന് കരുതി നമ്മള് തിരിഞ്ഞ് കിടന്നപ്പോഴുണ്ട് ഓൻ നമ്മളെ നോക്കി കൊണ്ട് കട്ടിലിൽ കിടക്കുന്നു... അപ്പോ തന്നെ നമ്മള് ഓനെ നോക്കി പുച്ഛിച്ചിട്ട് തിരിഞ്ഞ് കിടന്നു.... അപ്പൊ ആദി എങ്ങോട്ടോ എണീറ്റ് പോകുന്ന പോലെ നമ്മക്ക് തോന്നി... തിരിഞ്ഞ് നോക്കിയപ്പോ ടേബിളിന്റെ അടുത്തേക്കാണ് പോകുന്നത്... വെള്ളം കുടിക്കാൻ ആകുമെന്ന് ചിന്തിച്ച് നമ്മളത് കാര്യമാക്കാതെ വീണ്ടും തിരിഞ്ഞ് കിടന്നു... അപ്പൊ പെട്ടെന്ന് എസിന്റെ സ്പീഡ് കൂടി വന്ന് റൂമാകെ തണുപ്പ് പടർന്ന് പിടിക്കാൻ തുടങ്ങി... നമ്മളാണെങ്കിൽ നിലത്ത് കിടന്നതോണ്ട് നിലമാകെ ഐസിനെ പോലെ തണുത്ത് ഉറഞ്ഞിട്ടുണ്ട്... മിക്കവാറും നമ്മളും ഐസ് ആകുമെന്ന് മനസ്സിലായപ്പോ തന്നെ നമ്മള് വേഗം എണീറ്റ് ടേബിളിൽ ഉണ്ടായിരുന്ന എസിന്റെ റിമോട്ട് കൊണ്ട് സ്പീഡ് കുറച്ചു... എന്നിട്ട് ഓനെ നോക്കി കണ്ണുരുട്ടിയിട്ട് വീണ്ടും പോയി കിടന്നു... അപ്പൊ തന്നെ ആദി എണീറ്റ് വന്ന് വീണ്ടും എസിന്റെ സ്പീഡ് കൂട്ടിയതും നമ്മള് ഓന്റെ കയ്യീന്ന് റിമോട്ട് തട്ടി പറിച്ച് വാങ്ങി സ്പീഡ് കുറച്ചു... അപ്പോ ഓൻ എന്റെ കയ്യീന്ന് അത് വാങ്ങി ഫുൾ സ്പീഡിൽ അത് കൂട്ടി വെച്ചിട്ട് അതെടുത്ത് എറിഞ്ഞു... റിമോട്ട് അപ്പൊ തന്നെ രണ്ട് കഷ്ണമായിട്ട് ചിന്നി ചിതറി... അത് കണ്ട് നമ്മള് തൊള്ളേം തുറന്ന് നമ്മളെ കോന്തനെ നോക്കിയപ്പോ ഓൻ നമ്മളെ പുച്ഛിച്ച് ചിരിച്ചോണ്ട് ബെഡിൽ പോയി മൂടി പുതച്ച് കിടന്നു... നമ്മള് നിലത്ത് വിരിച്ച പുതപ്പെടുത്ത് നമ്മളെ മൂടിയിട്ട് ആ കോന്തനെ നോക്കി കണ്ണുരുട്ടിയെങ്കിലും ഓൻ അതൊന്നും വക വെക്കാതെ നല്ല സുഖത്തോടെ കിടന്നുറങ്ങാണ്... ഇനിയിപ്പോ എസിന്റെ സ്വിച്ച് ഓഫ് ആക്കുകയല്ലാതെ വേറെ മർഗമില്ലെന്ന് മനസ്സിലായപ്പോ നമ്മള് ചെന്ന് എസി ഓഫാക്കി വീണ്ടും നിലത്ത് കിടന്നു... അപ്പൊ തന്നെ ആദി കോന്തൻ പോയി എസി ഓണാക്കിയത് കണ്ടപ്പോ നമ്മക്ക് ദേഷ്യവും സങ്കടവും ഒക്കെ കൂടി ഒരുമിച്ച് വരാൻ തുടങ്ങി... "ഇത് ഭയങ്കര കഷ്ടാട്ടോ... ഈ തണുപ്പത്ത് അല്ലെങ്കിലും എന്തിനാ ആദി എസി ഫുൾ സ്പീഡിൽ ഇട്ടത്... അതൊന്ന് ഓഫ്ആക്ക്... ഇല്ലേൽ ഞാൻ ഇപ്പോ തണുത്ത് മരവിച്ച് ചാകും..." "ഇത് എന്റെ റൂം... എന്റെ ഇഷ്ടത്തിന് അനുസരിച്ച് ഞാൻ ഇവിടെ എന്ത് വേണേലും ചെയ്യും... എസി ഇടേണ്ടതും ഓഫ് ആക്കേണ്ടതും എന്റെ ഇഷ്ടം... അതിൽ നീ ഇടപെടണ്ട... നിനക്ക് ഇത്രക്ക് ബുദ്ധിമുട്ടാണെങ്കിൽ ഇവിടന്ന് ഇറങ്ങി പൊയ്ക്കോ..." ഓന്റെ പറച്ചില് കേട്ടപ്പോ തന്നെ നമ്മള് അവിടന്ന് എണീറ്റ് തലയണ കൊണ്ട് അവനിട്ട് ഒരു ഏർ കൊടുത്തതും കോന്തൻ അത് ക്യാച്ച് പിടിച്ചു... "അങ്ങനെ നീ പറഞ്ഞു എന്ന് കരുതി ഇറങ്ങി പോകാനെ ഞാൻ ഇവിടത്തെ വേലക്കാരിയൊന്നുമല്ല... നാലാൾ കാൺകെ എന്റെ കഴുത്തിൽ മഹർ ചാർത്തി ഈ വീടിന്റെ പടി ചവിട്ടി വന്നവളാ... അപ്പൊ അതിന്റേതായ എല്ലാ അവകാശവും എനിക്കുണ്ട്... അത് ഈ റൂമിന്റെ കാര്യത്തിൽ ആയാലും ശരി നിന്റെ കാര്യത്തിൽ ആയാലും ശരി..." എന്ന് പറഞ്ഞ് നമ്മള് പുതപ്പ് കൊണ്ട് മേലാകെ പൊതിഞ്ഞിട്ട് കട്ടിലിന്റെ അടിയിൽ ചുരുണ്ടു കൂടി കിടന്നു.... നമ്മള് പറഞ്ഞതൊക്കെ കേട്ടിട്ട് നമ്മളെ കോന്തൻ നമ്മളെ വന്ന് ഓന്റെ കൂടെ കിടക്കാൻ വിളിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല... നമ്മള് ആണെങ്കിൽ ഇവിടെ നിലത്ത് തണുത്ത് ഉറഞ്ഞ് ഒരു പരുവമായി കൊണ്ടിരിക്കാ.... ഇനിയും ആ കോന്തൻ വന്ന് വിളിക്കുമെന്ന് പ്രതീക്ഷിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായോണ്ട് രണ്ടും കൽപ്പിച്ച് നമ്മള് ബെഡിൽ കിടക്കാൻ തീരുമാനിച്ചു... ഇല്ലെങ്കിലേ നാളെ നമ്മളെ ഡെഡ് ബോഡിയാകും കാണാ.... അതോണ്ട് നമ്മള് മെല്ലെ കട്ടിലിന്റെ അടിയിൽ നിന്നും എണീറ്റ് വന്നിട്ട് ആദി ഉറങ്ങിയോ എന്ന് നോക്കി... ഓൻ അപ്പുറം തിരിഞ്ഞ് കിടക്കുന്നതോണ്ട് ഉറങ്ങാണോ അതോ കണ്ണ് തുറന്ന് കിടക്കാണോ എന്ന് മനസ്സിലാകുന്നില്ല... ഇനി ഇപ്പോ എന്ത് തന്നെ ആയാലും ശരി ഇനിയും ഇവിടെ ഇങ്ങനെ നിന്ന് മരവിക്കാൻ നമ്മക്ക് തീരെ താല്പര്യം ഇല്ലാത്തൊണ്ട് വേഗം ബെഡിൽ പോയി കിടന്ന് ആദിയെ കെട്ടിപ്പിടിച്ചു.... അപ്പൊ തന്നെ ഓൻ നമ്മളെ ഭാഗത്തേക്ക് തിരിഞ്ഞ് കിടന്നിട്ട് നമ്മളെ നോക്കി എന്തേ എന്ന രീതിയിൽ പുരികം പൊന്തിച്ചു... നമ്മള് അപ്പോ തന്നെ ഓനിൽ നിന്ന് കയ്യെടുത്തിട്ട് ഒന്നുമില്ലെന്ന് കണ്ണിറുക്കി കാണിച്ചു... അത് കണ്ട് ഓൻ ഒരു കള്ളച്ചിരി പാസാക്കുന്നത് കണ്ടപ്പോ നമ്മള് ഓന്റെ വയറ്റിനിട്ട് ഒരു കുത്ത് കൊടുത്തിട്ട് ഓനെ കെട്ടിപ്പിടിച്ച് കിടന്നു... "എന്തേടി.... നിന്റെ വാശിയൊക്കെ കളഞ്ഞോ.....?" "ഹ്മ്...." "എന്തേ ഇത്ര പെട്ടെന്ന് കളഞ്ഞത്...?നാളെ രാവിലെ വരെ പിടിച്ച് വെച്ചൂടായിരുന്നോ...?" "അങ്ങനെ ചെയ്തിരുന്നെങ്കിലേ നാളെ എന്റെ തണുത്തുറഞ്ഞ ശരീരം വെള്ള പുതപ്പിക്കേണ്ടി വന്നേനെ...." നമ്മളത് പറഞ്ഞതും ആദി നമ്മളെ ഓനിൽ നിന്നും അകറ്റിയിട്ട് നമ്മളെ കണ്ണുരുട്ടി പേടിപ്പിക്കാൻ തുടങ്ങി.... അത് കണ്ട് നമ്മള് ഒരു അവിഞ്ഞ ചിരി പാസാക്കിയപ്പോ ഓൻ നമ്മളെ കാത് പിടിച്ച് തിരിച്ച് പൊന്നാക്കി.... "ഇനി മേലാൽ അങ്ങനെ വല്ലതും നീ പറയോ... പറയോന്ന്....?" "ഇല്ലാ..... വേദനിക്കുന്നുണ്ട് കോന്താ.... എന്റെ കാത്....വിട്...." അപ്പോ തന്നെ ആദി കാതിൽ നിന്നും പിടി വിട്ടിട്ട് എന്റെ തലയിൽ തലോടി ഓന്റെ നെഞ്ചോട് ചേർത്ത് വെച്ചു... "തമാശക്ക് ആണെങ്കിൽ പോലും നീ ഒരിക്കലും അങ്ങനെ ഒന്നും പറയരുത് ഐഷു... എനിക്ക് അത് സഹിക്കാൻ കഴിയില്ല...." "ഇനി ഞാൻ അങ്ങനെ ഒന്നും പറയില്ല എന്റെ കോന്താ... എന്റെ ആദിക്ക് വിശമായാൽ പിന്നെ എനിക്കും അത് വിശമാകും...." "അതിരിക്കട്ടെ.... നീയിപ്പോ എന്നെ എന്താ വിളിച്ചേ....? കോന്താ... ആദി എന്നല്ലേ....? നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ അങ്ങനെ വിളിക്കരുതെന്ന്.... ഇനി മേലാൽ അങ്ങനെ വിളിച്ച് പോകരുത് കേട്ടല്ലോ..." "ഓക്കേ കോന്താ ഇനി ഞാൻ അങ്ങനെ വിളിക്കില്ല...." നമ്മളതും പറഞ്ഞ് ഓനെ നോക്കി ചിരിച്ചപ്പോ ആദി നമ്മളെ വയറിൽ പിടിച്ച് ഇക്കിളിയാക്കി.... "എന്താടി നീ പറഞ്ഞെ...? നിന്നെ ഞാൻ ഇന്ന് ശരിയാക്കുമെടി...." "ഞാൻ വെറുതെ പറഞ്ഞതാ ...ഹ...ഹ...ഹ... ആദി... അടങ്ങി നിൽക്ക്...." "ഇനി നീ അങ്ങനെ വിളിക്കോ...? ഇല്ലാന്ന് പറ... ഇല്ലാന്ന് പറയെടി...." "ഇല്ലാ.... ഞാൻ ഇനി വിളിക്കൂലാ കോന്താ...." എന്ന് പറഞ്ഞ് ആദിന്റെ കൈക്കുള്ളിൽ കിടന്ന് നമ്മള് ചക്രശ്വാസം വലിച്ചു... അവനെ പിന്നെ കോന്താ എന്ന് വിളിച്ചതിന് നമ്മളെ ഇക്കിളിയല്ല ആക്കിയത്... പകരം നല്ല അഡാർ മറുപടിയാ തന്നത്... പിന്നെ ഉണ്ടായത് എന്താണെന്ന് പറയാൻ പാടില്ല.. അതൊക്കെ സെൻസർ ബോർഡ് നിരോധിച്ചിരിക്കാ... അതോണ്ട് എല്ലാവരും പോയി കിടക്കാൻ നോക്കിയേ... ഞങ്ങളും ഒന്ന് പോയി സുഖായിട്ട് കിടന്നുറങ്ങട്ടെ... അപ്പൊ എല്ലാവർക്കും ഗുഡ് നൈറ്റ്... ××××××××××××××××××××××××××××××××××× മൂന്ന് മാസങ്ങൾക്ക് ശേഷം..... "ഐഷൂ.... എന്റെ ഷർട്ട് എവിടെടി...." "ഓ....... അതൊക്കെ ഞാൻ അയേൺ ചെയ്ത് ആ ടേബിളിൽ വെച്ചേക്കുന്നത് കണ്ടൂടെ മനുഷ്യാ...." "അപ്പൊ എന്റെ വാച്ചും പേഴ്സും എന്ത്യേ...?" "അതല്ലേ ആ കബോഡിൽ വെച്ചേക്കുന്നത്.... എല്ലാത്തിനും എന്നെ ഇങ്ങനെ വിളിക്കാതെ അതൊക്കെ നിനക്ക് തന്നെ ഒന്ന് നോക്കി എടുത്തൂടെ ആദി.... എനിക്ക് ഇവിടെ അടുക്കളയിൽ നൂറ് കൂട്ടം പണിയുണ്ട്.... ഇന്ന് ആണെങ്കിൽ ജാനു ചേച്ചി പണിക്ക് വന്നിട്ടില്ല.... ഉമ്മിയാണെങ്കിൽ ഉംറക്ക് പോയതാ... ആഷി ആണെങ്കിൽ കോളേജ് ട്രിപ്പ് എന്ന് പറഞ്ഞ് രണ്ട് ദിവസായിട്ട് ഒരു വിവരവുമില്ല... ഇതിനിടക്ക് ഈ വീട്ടിലെ എല്ലാ പണിയും ഒറ്റക്ക് എടുത്ത് നിനക്ക് കഴിക്കാൻ വേണ്ടി വെച്ചുണ്ടാക്കി തന്നാൽ അതിലൊക്കെ ഒരു നൂറ് കൂട്ടം കുറ്റം.... എന്നാൽ പിന്നെ ഒരു നല്ല വാക്ക് പറയാ അതില്ല.... അല്ലേലും കെട്ടി കൊണ്ട് വന്ന പുതുക്കത്തിലെ ഈ സ്നേഹമൊക്കെ കാണൂ എന്ന് പറയുന്നത് എത്ര ശരിയാ... അതിന്റെ ഒരു വലിയ ഉദാഹരണം തന്നെയല്ലേ ഈ ഞാൻ.... അല്ലേലും ഇതൊക്കെ ഞാൻ ആരോട് പറയാനാ ആര് കേൾക്കാനാ... നീയെങ്കിലും ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ ഐഷു....? എവടെ... നീയും ആ കോന്തന്റെ സൈഡല്ലേ... ഞാൻ അല്ലെ ഇപ്പൊ വലഞ്ഞത്...." "ആരോടാടി കാലത്തേ തന്നെ ഇങ്ങനെ കത്തിയടിക്കുന്നത്....? ആ നേരത്ത് നിനക്ക് വല്ല പണിയും ചെയ്തൂടെ..." നമ്മള് ആദിക്ക് കഴിക്കാൻ വേണ്ടി ഫുഡ് ഉണ്ടാക്കുന്നതിനിടക്ക് കേറി വന്ന് ആദി പറയുന്നത് കേട്ടപ്പോ നമ്മക്ക് ദേഷ്യം വന്നു... നമ്മള് അപ്പോ തന്നെ അവിടെ ഉണ്ടായിരുന്ന ഫ്‌ളവർ വേസ് എടുത്ത് നിലത്തേക്ക് എറിഞ്ഞ് പൊട്ടിച്ചു... "ദേ നോക്ക് ആദി... അല്ലേൽ തന്നെ ഇവിടെ തീയിൽ ചവിട്ടി നിൽക്കാ... അതിനിടക്ക് നീയും കൂടി കേറി വന്ന് മണ്ണെണ്ണ ഒഴിക്കാൻ നോക്കല്ലേ... പിന്നെ നിന്നെയും എരിച്ച് കളഞ്ഞിട്ടെ ആ തീ കെടു...." നമ്മള് പറയുന്നത് കേട്ടിട്ട് ആദി ചിരിച്ചോണ്ട് ഐഷു പൂച്ചയെ എടുത്ത് സോഫയിൽ പോയി ഇരുന്നിട്ട് ഓന്റെ ഏതൊക്കെയോ ഫയൽസ് നോക്കാൻ തുടങ്ങി.... നമ്മള് ഫുഡൊക്കെ റെഡിയാക്കി വെച്ച് ഓനോട് വന്ന് കഴിക്കാൻ പറഞ്ഞപ്പോ ഓൻ ഐഷുവിനെ അവിടെ വെച്ചിട്ട് ടേബിളിലേക്ക് വന്നു.... "പോയി കൈ കഴുകി വാ ആദി... ഐഷുവിനെ എടുത്തിട്ട് കൈ കഴുകാതെയാണോ ഫുഡ് കഴിക്കാൻ പോണേ...." നമ്മളെ പറച്ചില് കേട്ടിട്ട് ആദി ഒന്ന് ഇരുത്തി മൂളി കൊണ്ട് പോയി കൈ കഴുകി വന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ തുടങ്ങി... കൂടെ നമ്മളും ഇരിക്കുന്നുണ്ട്ട്ടോ.... "ആദി.... സനക്ക് വിശേഷമുണ്ടെന്ന് ജാസി വിളിച്ച് പറഞ്ഞിരുന്നു... നമുക്ക് ഒന്ന് അവിടം വരെ പോയാലോ...?" "ഹ്മ്.... ജാസി എനിക്കും വിളിച്ചിരുന്നു... എന്തായാലും അഖിലയെ കാണാൻ പോകാനിരിക്കല്ലായിരുന്നോ അപ്പോ അങ്ങോട്ടും പോകാം..." ആദി പറയുന്നത് കേട്ട് ഞാൻ ചിരിച്ചോണ്ട് ഒന്ന് തലയാട്ടി ഫുഡ് കഴിച്ചു... നമ്മളെ ഫ്രണ്ട്സിൽ ഇപ്പോ ഞാൻ ഒഴികെ ബാക്കിയുള്ളവരൊക്കെ പ്രെഗ്നന്റാ... എന്തിനേറെ പറയുന്നു നമ്മളെ ശാലുവിന് വരെ വയറ്റിലുണ്ട്... ഇപ്പോ നമ്മള് മാത്രം ഇങ്ങനെ ഒഴിഞ്ഞ് നടക്കുന്നതിന്റെ അസൂയ മൊത്തം അവറ്റകൾക്ക് നമ്മളോട് ഉണ്ടെങ്കിലും നമ്മക്ക് ഒരു ചെറിയ വിഷമം ഇല്ലാതില്ലാതില്ലാ... ഹാ എന്നേലും ഒരിക്കൽ നമ്മളെ മാവും പൂക്കുമായിരിക്കും... "ഐഷു... എന്താ ഈ കറിക്ക് തീരെ ഉപ്പില്ലാത്തത്...." "ആര് പറഞ്ഞു... പാകത്തിന് ഉപ്പുണ്ടല്ലോ..." "ഒലക്കയാണ്... എനിക്ക് വയ്യ ഒരു രുചിയുമില്ലാത്ത ഈ ഫുഡ് കഴിക്കാൻ...." എന്ന് പറഞ്ഞ് ഓൻ ആ പ്ളേറ്റ് എനിക്ക് നേരെ നീട്ടിയപ്പോ നമ്മള് ടേബിളിൽ ഉണ്ടായിരുന്ന ഉപ്പ് പാത്രം എടുത്ത് അതിലെ ഉപ്പ് മുഴുവൻ കറിയിൽ കൊട്ടിയിട്ട് ഓന്റെ നേരെ നീക്കി വെച്ചു... "ദാ... ഇപ്പോ കഴിച്ചോ... ഉപ്പ് നല്ലോണം ഇട്ടിട്ടുണ്ട്.... കഴിക്ക്..." "ഡി... ഞാൻ പറഞ്ഞെന്ന് കരുതി നീ ഉപ്പ് മുഴുവൻ കൊട്ടിയിട്ട് എന്നെ ഉപ്പ് തീറ്റിക്കാൻ നോക്കാണോ...?" "അതെ... ഈയിടെയായി നിനക്ക് ഇത്തിരി കുബുദ്ധി കൂടുതലാ... അത് ഇതോടെ തീരട്ടെ... കഴിക്ക് അത്..." നമ്മള് ഓനോട് ചൂടായി കൊണ്ട് അതും പറഞ്ഞ അവിടന്ന് എണീറ്റ് അടുക്കളയിലേക്ക് ചെന്നപ്പോ ആദി പൊരിഞ്ഞ ചിരിയായിരുന്നു... നോക്കണ്ടാ ഇത് ഇവിടെ സ്ഥിരം പതിവാ... എന്റെ വായേന്ന് സ്ഥിരം രണ്ടെണ്ണം കേൾക്കാതെയും തല്ല് കിട്ടാതെയും മൂപ്പര് ഓഫീസിൽ പോകില്ല... അത്രക്ക് സ്നേഹവും നമ്മളോട്... അതോണ്ട് നമ്മള് ഓന് സ്ഥിരം കൊടുക്കാറുള്ള കോട്ട കൊടുത്തിട്ട് ഓനെ ഓഫീസിലേക്ക് പറഞ്ഞയച്ചു... എന്നിട്ട് ഇന്ന് രാവിലെ മുതൽ ഓനുമായി വഴക്കിട്ട് പൊട്ടിച്ച സാധനങ്ങളൊക്കെ പെറുക്കി വെച്ച് നമ്മള് പാത്രം കഴുകാൻ നിന്നു.... അപ്പോഴാണ് ആരോ കോളിംഗ് ബെല്ലടിക്കുന്ന ശബ്ദം കേട്ടത്... നമ്മള് അപ്പോ തന്നെ കൈ കഴുകി വാതിലിന്റെ അടുത്തേക്ക് പോകാൻ നിന്നപ്പോ ടേബിളിൽ ആദിന്റെ ഒരു ഫയൽ ഇരിക്കുന്നത് കണ്ടു... അപ്പോ കോന്തൻ ഫയലെടുക്കാൻ മറന്നിട്ട് അതെടുക്കാൻ വന്നത് ആണെന്ന് മനസ്സിലായതും നമ്മള് ആ ഫയലെടുത്ത് റൂമിൽ കൊണ്ട് പോയി വെച്ചിട്ട് ഒന്നും അറിയാത്ത പോലെ ചെന്ന് വാതില് തുറന്ന് കൊടുത്തു.... അപ്പൊ അവിടെയൊന്നും ആരെയും കാണുന്നില്ലായിരുന്നു... ഗേറ്റിന്റെ അവിടെ നോക്കിയപ്പോ അവിടെ ഉണ്ടായിരുന്ന സെക്യൂരിറ്റി ചേട്ടന്മാരെയും കാണാനില്ല... ഇവര് ഇതെങ്ങോട്ടാ പോയെ...? ആരാ ബെല്ലടിച്ചത് എന്ന് ആലോചിച്ച് നമ്മള് ചെന്ന് വാതിലടക്കാൻ നിന്നതും പെട്ടെന്ന് സാലിം വന്ന് നമ്മളെ വാതിലടക്കാൻ സമ്മതിക്കാതെ തടസ്സം സൃഷ്ടിച്ചു... "ഹായ്... ആദിന്റെ ഐഷു.... വാതില് അടച്ച് നീയിതെങ്ങോട്ടാ പോകാൻ നോക്കുന്നെ...? വാതിലൊന്ന് തുറക്ക് ആദിന്റെ ഐഷു... നമുക്ക് ചെറിയ കൊച്ചു വർത്താനമൊക്കെ പറഞ്ഞോണ്ടിരിക്കാം..." എന്ന് പറഞ്ഞോണ്ട് സാലിം വാതിൽ തള്ളി തുറന്നതും നമ്മള് നിലത്തേക്ക് വീണു... (തുടരും) ******************************************** ഈ പാർട്ട് ബോറായതിൽ ക്ഷമിക്കണം... സമയ പരിധി മൂലമാണ് ലെങ്ത്ത് കുറയുന്നത്... അടുത്ത ഭാഗം നാളെ രാത്രി 10.30ന്...
66.4k views
2 months ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post