*_💓ചൂടന്റെ കാന്താരി 3...💓_* *Part__7* *_SAHALA SACHU_* ________________________________________ മമ്മ പോയ സ്പോട്ടിൽ രണ്ടെണ്ണം നമ്മള് പറയുന്നത്  കേൾക്കാൻ കാതോർത്തു നിന്നതും എന്റെ  ഫോണ് റിങ് ചെയ്തു...... "ഇവളെന്തിനാവും ഇപ്പൊ വിളിക്കുന്നെ..." "ആരാടാ...." നമ്മള് പതുക്കെയാണ് പറഞ്ഞതെങ്കിലും അവന്മാർ കേട്ടു.... ജിയാൻ ചോദിച്ചത് കേട്ടപ്പോ PA ആണെന്ന് പറഞ്ഞു ഞാൻ കോൾ അറ്റൻഡ് ചെയ്തു..... "ഹെലോ....പറയ് ഷഹലാ....ആർ യൂ ഓകെ...???" "ആം ഓകെ സെർ.....ബിസിനസ് ട്രിപ്പിന്റെ കാര്യം ഞാൻ വീട്ടിൽ സംസാരിച്ചു...അവര് സമ്മതിച്ചു.... കുഴപ്പം ഒന്നുമില്ല...." "ഗുഡ്....ആ പ്രൊജക്റ്റിന് വേണ്ട കാര്യങ്ങൾ ഒക്കെയും എത്രയും പെട്ടെന്ന് തന്നെ ചെയ്യണം....ഓകെ...അല്ല,,,,തനിക്ക് വല്ലായ്ക ഒന്നുമില്ലല്ലോ....ഐ മീൻ,,,,ലീവ് എടുക്കേണ്ട വരുമോ...." "ഹേയ് നോ സെർ.....ആം പെര്ഫെക്റ്റ്ലി ഓൾറൈറ്റ്....." "ഓകെ....ദെൻ,,,,,ചോദിക്കുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്....തനിക്ക് നേരത്തെ എന്താ പറ്റിയെ.....കാറിൽ വെച്ച്...." "അതുപിന്നെ....എനിക്ക് സ്പീഡ് കൂടുമ്പോ ഹെഡേയ്ക്ക് വരും....അതുകൊണ്ടാ...." "ഓഹ് ഐ സീ.... എന്ന് കരുതി നീയിനി എന്റെ കൂടെ വരുമ്പോ നിനക്ക് വേണ്ടി സ്പീഡ് കുറക്കാനൊന്നും എന്നെ കിട്ടില്ല... വേണേൽ ഒന്നിച്ച് വന്നാൽ മതി.....ഓകെ... സീ യൂ....." 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 എന്നും പറഞ്ഞു ചൂടൻ കോൾ കട്ടാക്കി പോയപ്പോ നമ്മള് വായും തുറന്ന് ഇരുന്ന് പോയി....ആക്ച്വലി ഇവനെന്താ പ്രോബ്ലം... ഈ.....കോപ്പ്..... നമ്മളതൊക്കെ ആലോചിച്ച് ഇരിക്കുമ്പോ ആണ് പെട്ടെന്ന് പിന്നിൽ നിന്നാരോ തൊണ്ടയനക്കി ശബ്ദം ഉണ്ടാക്കിയത്.... നോക്കിയപ്പോ നമ്മളെ പൊന്നനിയൻ.... "ഹാ....ഷാനു.....എന്താണ്,,,,, എനിക്കിട്ട് പാര പണിയാൻ പുതിയ വല്ലതും കിട്ടിയോ....." നമ്മളവനെ നോക്കി ഇളിച്ചോണ്ട് ചോദിച്ചപ്പോ ചെക്കൻ എന്നെ മൊത്തത്തിൽ ഒന്ന് നോക്കി കൊണ്ട് ബെഡിലേക്ക് ചാടി കേറി എന്റെ ഓപ്പോസിറ്റ് ആയിട്ട് ഇരുന്നു..... "അല്ല ഇത്തൂസെ.....ശരിക്കും എന്താ നടന്നത്....." "എന്ത്...." "അല്ല....ഈ ബോസിന്റെ വീടിന്റെ മുന്നിലൂടെ നിങ്ങള് പൊതുവെ പോകാറില്ലല്ലോ.... അങ്ങനെയുള്ള എന്റെ ഇത്തൂസ് ഇന്നെന്താ ആ വഴി തിരഞ്ഞെടുക്കാൻ കാരണം....." "ആഹ്....അവൻ ആ ചോദിച്ചതിൽ ഒരു കാര്യം ഉണ്ട്....എന്താ നീ ഇന്നതിലൂടെ വന്നത്....ആദ്യം അത് പറയ്...." ഇക്കൂസ് രണ്ടും കൂടെ കേറി വന്ന് ഷാനുനേ സപ്പോർട്ട് ചെയ്ത് നമ്മളോട് ചോദിച്ചപ്പോ ഞാൻ മൂന്നിനെയും മാറി മാറി നോക്കി.... "അതിപ്പോ ആ വഴിയിൽ കൂടെ വന്നാൽ എന്തുവാ പ്രശ്നം.....അതെന്താ എനിക്ക് റദ്ദാക്കിയ വഴിയാണോ....ആഹാ...." "എടി എടി.....എന്റെ പൊന്ന് മോളെ....നീ ഇങ്ങനെ ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കുത്തി കാണിക്കുന്നത് പോലെ ഒന്നും പറയാൻ ഇല്ലാതിരിക്കുമ്പോ തർക്കുത്തരം പറയല്ലേ.... കേട്ടോടി....ഇതുവരെയും നീ ആ ഒരു റൂട്ട് സെലെക്റ്റ് ചെയ്ത അറിവ് ഞങ്ങൾക്ക് ഇല്ല..... ആ വഴിയാണേൽ,,,,,അല്പം വളഞ്ഞ വഴിയാണ്.....ഇത്തിരി സമയം കൂടുതൽ എടുക്കും ഇവിടെ എത്താൻ....എന്നിട്ടും എന്റെ പൊന്ന് മോള് അതിലൂടെ വരണമെങ്കിൽ,,,,,,എന്തേലും ഉണ്ടാവും..... സംതിങ് സീരിയസ്...." 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 "ഹേയ്....സീരിയസ് ഒന്നുമല്ല ടാ....ആ Zaai.... അവൻ വീണ്ടും വേണ്ടാത്ത ഓരോ പ്രശ്നങ്ങളും ആയിട്ട് വരുവാടാ...." "Zaai യോ...അവനെന്താ വീണ്ടും..അവനെ നമ്മള് ഒതുക്കിയതല്ലേ....പിന്നെ,,,,ഇപ്പൊ അവൻ പകയും കൊണ്ട് വരേണ്ട കാര്യം ഇല്ലല്ലോ....കാരണം,,,,," "വേണ്ട ജിയാനെ,,,,,ആ ഒരു കാര്യം എന്നോട് പറയരുത്,,,,ഒരു വിധത്തിൽ ഒക്കെയും മറക്കാൻ നോക്കുവാ ഞാൻ.... മതിയായി ഉരുകീട്ട്...വയ്യെടാ ഇനിയും....." ജിയാനെ നോക്കി ഞാനത് പറഞ്ഞപ്പോ അവനും യാനുവും എന്റെ രണ്ട് ഷോള്ഡറിലും ആയി കൈ വെച്ചു.... "അറിയാം.....പക്ഷെ കഴിഞ്ഞതൊക്കെ ആലോചിച്ച് എത്രയെന്ന് വെച്ചിട്ടാ നീ ഇങ്ങനെ....." "ഒക്കെ മറന്ന് തുടങ്ങി ഒരുവിധം സന്തോഷം തിരികെ വന്നതല്ലേ ടാ... അപ്പൊ വീണ്ടും അതേ പോലെ തന്നെ വന്നില്ലേ.....ഇനി ഒരിക്കലും ആ വേദനകൾ  എന്നെ വിട്ട് പോവില്ലെടാ...." "ഇക്കൂ,,,,, നിങ്ങളിങ്ങനെ ആയാൽ ബാക്കി ഉള്ളവർക്ക് അതൊരു അവസരം ആവും... ആരെന്ത് ചെയ്താലും എനിക്കൊരു ചുക്കും ഇല്ലെന്ന രീതിയിൽ നിൽക്കണം.... കേട്ടോ....അതാണ് ആദ്യം വേണ്ടത്..... കല്യാണമേ വേണ്ടെന്ന് ചിന്തിക്കുന്ന നിങ്ങൾ ഇനി അതേ കുറിച്ച് ചിന്തിക്കണം... മറ്റൊരുവളെ നിങ്ങൾ ലൈഫിലേക്ക് കൂട്ടിയാൽ ആ ഐറ പിശാശിന്റെ ശല്യവും തീരും..... ഇപ്പൊ തന്നെ മമ്മ നിങ്ങളെ കാര്യം ആലോചിച്ച് വല്ലാത്ത ടെന്ഷനിൽ  ആണ്... രണ്ട് തവണ ഡാഡും മമ്മയും നിങ്ങളെ ആഗ്രഹം നടത്തി തരാൻ നിന്നില്ലേ.....ഇനി നിങ്ങള് അവരെ ആഗ്രഹം നടത്തി കൊടുക്ക്..... അപേക്ഷയാ...." യാനു നമ്മളെ നോക്കി പറഞ്ഞപ്പോ ജിയാനും അത് സമ്മതിച്ചു.... "റയൂക്കാ....നിങ്ങളെ ഡാഡ് വിളിക്കുന്നുണ്ട്.....അവിടേക്ക് ചെല്ലാൻ പറഞ്ഞു...." പെട്ടെന്ന് ലൈഭ വന്നിട്ട് പറഞ്ഞപ്പോ നമ്മളെ കൈയ്യുടെ കാര്യം മമ്മ ഡാഡിനോട് പറഞ്ഞു എന്ന് മനസ്സിലായി.... അവളോട് ഇപ്പൊ വരാമെന്നും പറഞ്ഞിട്ട് ഞാൻ ഒന്ന് ഫ്രഷ് ആവാൻ കയറി...... Zaai യുടെ വാലാട്ടികളെ ഒതുക്കുന്നതിനിടയിൽ പറ്റിയതാണ്... ഒരുത്തൻ കത്തി വീശിയത് കണ്ടില്ല.... എന്തുകൊണ്ടോ കയ്യിൽ ആണ് കൊണ്ടത്....അല്ലേൽ രണ്ടിലൊന്ന് ആയേനെ..... നേരെ ഞങ്ങളെ ഹോസ്പിറ്റലിലേക്ക് തന്നെ വിട്ടു.....ഡാഡിനോട് ഈ കാര്യം പറയരുതെന്ന് ഞാൻ അവരോട് പറഞ്ഞിരുന്നു....അതുകൊണ്ട് മമ്മ പറഞ്ഞതാവാൻ തന്നെയാ ചാൻസ് കൂടുതൽ..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 "നീയെന്താടി കുന്തം വിഴുങ്ങിയത് പോലെ ഇരിക്കുന്നെ....പറയെടി.... എടി ഷാലു.... നിന്നോടാ പറഞ്ഞേ പറയാൻ....." ഷാഹിക്ക നമ്മളെ പിടിച്ച് കുലുക്കി ചോദിച്ചപ്പോ ഞാനൊന്ന് ശ്വാസം വലിച്ചു വിട്ടു..... "അത് ആ ടേണിങ്ങിൽ ആ ഇഷാന്റെ ഒരു ഫ്രണ്ടിനെ കണ്ടപ്പോ,,,,,,,,". നമ്മള് പറഞ്ഞത് കേട്ടപ്പോ മൂന്നും എന്നെ തുറിച്ചു നോക്കി..... "ഇഷാന്റെ ഫ്രണ്ടിനെ കണ്ടതിന് നീയെന്തിനാ റൂട്ട് മാറ്റി പിടിച്ചത്...." "അത് പിന്നെ എന്തേലുമൊക്കെ പറയാൻ നിൽക്കേണ്ട എന്ന് കരുതിയിട്ടാണ്....." "ഷാഹിയെ....എന്തോ കുഴപ്പമുണ്ടല്ലോ....." ഷെബീക്ക നമ്മളെ നോക്കി കൊണ്ട് ഷാഹിക്കാനോട് പറഞ്ഞപ്പോ രണ്ടും കൂടി ഉണ്ടെന്ന് പറഞ്ഞു...... "ഷാലു....നീയായിട്ട് നിന്റെ പ്രശ്നം പറയുന്നോ....അതോ ഞങ്ങൾ പറയിപ്പിക്കണോ....." "വേണ്ട...ഞാൻ പറയാം...പക്ഷെ,,,,അതിന് മുന്നേ ഒരു കണ്ടീഷൻ,,,,,,കേട്ട് കഴിഞ്ഞാൽ നിങ്ങള് മൂന്നും ഒരു വഴക്കിനും പോകരുത്....പ്ലീസ്...." "അതൊക്കെ നമുക്ക് ആലോചിക്കാം.... നീ ആദ്യം കാര്യം പറയ്.....പിന്നെ പറയുമ്പോ,,,, ആദ്യം തൊട്ടേ പറയണം....അതായത്,,,,,, കഴിഞ്ഞ വർഷം സംഭവിച്ചത് മുതൽ....." അവര് പറയുന്നത് കേട്ടപ്പോ നമ്മളൊന്ന് നെടുവീർപ്പിട്ടു കൊണ്ട് കാര്യങ്ങൾ ഒക്കെയും പറഞ്ഞു....കേട്ട് കഴിഞ്ഞപ്പോ മൂന്നിന്റെയും മുഖം ശ്രദ്ധിച്ച നമ്മൾക്ക് ഒന്നും പറയണ്ടായിരുന്നു എന്ന് തോന്നി പോയി.....ഇന്ന് കമ്പനിയിൽ വന്നുണ്ടാക്കിയ പ്രശ്നം കൂടി കേട്ടപ്പോ അവനെ മിക്കവാറും ഇന്ന് തന്നെ പോയി കൊല്ലാൻ ഉള്ള ചാൻസ് കാണുന്നുണ്ട്...... പക്ഷെ എന്റെ പ്രതീക്ഷയൊക്കെ തെറ്റിച്ചു കൊണ്ട് അടി പൊട്ടിയത്,,,,,എന്റെ കവിളിൽ ആണ്.....അതും എന്റെ ഷാഹിക്കാന്റെ കയ്യീന്ന്.....ഇത്രേം നാള് എന്നെ ഒന്ന് നുള്ളി നോവിക്കാത്ത കൊരങ്ങൻ ആണ്....ഇപ്പൊ തല്ലിയത്.... "ഇതൊന്നും എന്താടി നീ നേരത്തെ ഞങ്ങളോട് പറയാതിരുന്നത്..... പറയാൻ...." "അത്....അതുപിന്നെ.... ഞാൻ പേടിച്ചിട്ടാ..." "പേടിച്ചിട്ടൊ...ആരെ...നിനക്ക് ഇത്രേം വല്യ പ്രശ്നം ഉണ്ടായിട്ടും ഞങ്ങൾ അത് അറിഞ്ഞില്ലേൽ പിന്നെ ഞങ്ങളൊക്കെ നിന്റെ ആങ്ങളമാർ തന്നെയാണോടി...." എന്നും പറഞ്ഞു അവൻ വീണ്ടും നമ്മളെ തല്ലാൻ  വേണ്ടി കൈയ്യോങ്ങിയതും ഷെബീക്ക പിടിച്ച് വെച്ചു..... "അവളെ തല്ലിയിട്ട് കാര്യമില്ല.... പൊട്ടിക്കേണ്ടത് അവനിട്ടാ.... വിശ്വാസം നേടിയെടുത്ത് ചതിക്കാൻ നോക്കുമ്പോ കൊന്ന് കളയുവാ വേണ്ടത്......വാ...." എന്നും പറഞ്ഞു അവര് മൂന്നും എണീറ്റ് പോയപ്പോ നമ്മക്ക് ഉള്ള സമാധാനം കൂടെ പോയി കിട്ടി.....എന്റെ റബ്ബേ....ഇനി എന്താ ചെയ്യാ..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഭിത്തിയിൽ തൂക്കിയിട്ട ഷാലുവിന്റെ ഫോട്ടോയിൽ കൂടെ വിരലോടിച്ചു കൊണ്ട് അയാൾ വശ്യമായ ഒരു ചിരി ചിരിച്ചു.... "നിന്നെ കാണുന്ന ഓരോ നിമിഷവും ഞാൻ എന്നെ തന്നെ മറക്കുവാണ് ഐഷാ....ഒരു നിമിഷം കൊണ്ട് എനിക്ക് എന്റെ ജീവിതത്തിലേക്ക് നിന്നെ കൊണ്ട് വരാൻ കഴിയും.....പക്ഷെ ഇങ്ങനെ നീ അറിയാതെ നിന്നെ പിന്തുടരാനും,,,,,,നിന്നെ പ്രണയിക്കാനും ഒരു പ്രത്യേക സുഖമാ....." അവളെ ഫോട്ടോയിൽ ഒന്ന് ചുംബിച്ചു കൊണ്ട് അവൻ ചിരിച്ചു..... "ഇനിയെങ്ങാനും നിനക്കെന്നെ വിട്ട് പോകാൻ തോന്നിയാൽ,,,,,ഈ ലോകത്തെ ഏറ്റവും വലിയ വേദനയും നീ അറിയും.... നിന്റെ കാര്യത്തിൽ ഞാനൊരു ഭ്രാന്തനാണ് ഐഷാ.....നിന്നെ സ്വന്തമാക്കാൻ ഏതറ്റം വരെയും ഞാൻ പോകും.....കഴിഞ്ഞില്ലേൽ നീ പിന്നെ ഈ ഭൂമിയിൽ ഉണ്ടാവില്ല..... ഹ്ഹ്ഹ്ഹ്ഹ....." അവൻ പൊട്ടി ചിരിച്ചു കൊണ്ട് കസേരയിലേക്ക് ചാഞ്ഞിരുന്നു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കയ്യിലെ മുറിവിനെ കുറിച്ച് ഡാഡ് ചോദിച്ചെങ്കിലും ഒന്നുമില്ലെന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു..... "റയൂ...." ഡാഡിന്റെ റൂമിൽ നിന്ന് പുറത്തിറങ്ങിയപ്പോ പെട്ടെന്ന് പിന്നിൽ നിന്ന് തമി വിളിച്ചു.... "ആഹ്....എന്താടാ...." "അത്....ഷാലുവിന്റെ വണ്ടി ഓകെ ആയിട്ടുണ്ട്...." "ആഹ്...അതിനി എന്തായാലും നാളെ എത്തിക്കാം....അവൾക്ക് വരാൻ നാളെ കമ്പനിയിൽ നിന്ന് വണ്ടി അയച്ചെക്ക്.... നീ ഒന്ന് വിളിച്ച് പറഞ്ഞാൽ മതി....അല്ലേൽ വല്ല ബസിനും തൂങ്ങി പിടിച്ച് വരാൻ നിൽക്കും...." "ഓകെ ടാ....." എന്നും പറഞ്ഞു അവൻ പോയി.....പോയ സ്പോട്ടിൽ തിരികെ വരികയും ചെയ്തു.... "അതിന് എന്റെ കയ്യിൽ അവളെ നമ്പർ ഇല്ലെടാ....." അവൻ ഇളിച്ചോണ്ട് പറയുന്നത് കേട്ടപ്പോ ഞാൻ ചിരിച്ചു....ഞാൻ തന്നെ വിളിച്ചോളാം എന്നും പറഞ്ഞു നമ്മള് റൂമിലേക്ക് നടന്നു... ആ കുരിപ്പിന്റെ ഫോണിൽ വിളിച്ചിട്ടാണേൽ എടുക്കുന്നുമില്ല....കോപ്പ്....അവസാനം തമിക്ക് നമ്പർ കൊടുത്ത് അവനോട് തന്നെ വിളിക്കാൻ പറഞ്ഞു....അല്ല പിന്നെ.... അവളേം വിളിച്ച് ഇരിക്കാതെ എനിക്ക് വേറെ പണിയുണ്ട്.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 "എന്താ....അങ്ങനെ പറഞ്ഞോ....അപ്പൊ അവളെയും എന്റെ റയൂനെയും ഒന്നിപ്പിക്കാൻ ആണോ ഇവിടുള്ളവരുടെ പ്ലാൻ....." "അതേ ഐറ....നീ ഇതിന് സമ്മതിക്കരുത്...അവളെ കാണുമ്പോ തന്നെ അറിയാം ഒരു അഹങ്കാരി ആണെന്ന്....മാത്രവുമല്ല,,,,,നമ്മുടെ കമ്പനിയിലെ വെറുമൊരു എംപ്ലോയീ മാത്രമാണ് അവള്..... ആ പെണ്ണിനെയൊക്കെ റയാനെ കൊണ്ട് കെട്ടിക്കാൻ നിന്നാൽ,,,,ഛെ നാണക്കേട്... അവനെന്ത് കൊണ്ടും ചേർച്ച നീ തന്നെയാ...പണത്തിന് പണം.... സൗന്ദര്യത്തിന് സൗന്ദര്യം.... അവളെതോ കുപ്പത്തൊട്ടി ആണെന്ന എനിക്ക് തോന്നുന്നത്......" "ഐറ ജീവിച്ചിരിക്കുമ്പോൾ,,,,,അവളെന്റെ റയൂന്റെ ലൈഫിലേക്ക് വരില്ല....ഉറപ്പ്.... അവളെ കൊല്ലേണ്ടി വന്നാൽ അതും ഞാൻ ചെയ്യും....അവനെന്നും ഈ ഐറയ്ക്ക് ഉള്ളതാണ്...അവനിൽ എനിക്ക് മാത്രമേ അവകാശമുള്ളൂ....." കൈ ചുരുട്ടി പിടിച്ച് ചുമരിലേക്ക് കുത്തി കൊണ്ട് അവള് പറഞ്ഞപ്പോ ഷെഫ്ന പിന്നിൽ നിന്ന് ചിരിച്ചു...... 'അതൊക്കെ നിന്റെ വെറും വിചാരം മാത്രമാണ് മോളെ....ഈ വീട്ടിൽ നിനക്ക് ഒരു സ്ഥാനവുമില്ലെന്ന് എനിക്ക് നന്നായി അറിയാം....മണ്ടി....' അതും മനസിൽ കരുതി ഷെഫ്ന ഐറയുടെ ഷോള്ഡറിൽ ഒന്ന് തട്ടി കൊണ്ട് അവിടുന്ന് പോയി.....അവള് കോരിയിട്ട കനലിലേക്ക് തീ ആളിക്കത്തിക്കുന്നത് പോലെ റയാൻ പറഞ്ഞ ഓരോ വാക്കും അവളെ മനസിലേക്ക് വന്നു..... "ഇല്ല.....നിന്നെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ല റയാൻ.....ഒരിക്കലും വിട്ട് കൊടുക്കില്ല......നീയെന്റേതാ....എന്റേത് മാത്രം....." 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 "മേഡം,,,,,,ആ പ്രോജക്റ്റിന് വേണ്ട ഐറ്റംസ് ഒക്കെ റെഡി ആയിട്ടുണ്ട്.... അതൊക്കെ ശരിക്കും പരിശോധിച്ച് നോക്കാൻ സെർ പറഞ്ഞു....തമീം സെർ അവിടെയുണ്ട്....മേഡം കൂടെ അവിടേക്ക് പോകണം....." മാനേജർ വന്നിട്ട് അത് പറഞ്ഞപ്പോ നമ്മള് ഓകെ എന്നും പറഞ്ഞു കൊണ്ട് പ്രൊഡക്ഷൻ ഏരിയയിലേക്ക് പോയി..... നാളെയാണ് റയാൻ പറഞ്ഞ ദിവസം..... ഈ ഒരാഴ്ച ആയിട്ട് ഇപ്പൊ ഞാൻ ഇതിന്റെ പിന്നാലെ തന്നെയായിരുന്നു.... എല്ലാ വർക്കും നമ്മളെ തലയിൽ ഇട്ട് തന്നതല്ലേ പൂച്ചക്കണ്ണൻ... അതുകൊണ്ട് നിന്ന് തിരിയാൻ സമയമില്ല....പ്രൊഡക്ഷൻ സെന്ററിലേക്ക് പോകുന്ന വഴിയിൽ തമിയുടെ കോൾ വന്നപ്പോ സംസാരിച്ച് നടക്കുന്നതിനിടയിൽ എതിരെ വന്ന ഒരാളുമായി കൂട്ടി മുട്ടിപ്പോയി..... ഇവിടേക്ക് വന്നിട്ടിപ്പൊ മൂന്നാഴ്ച കഴിഞ്ഞു....എന്നിട്ടും എനിക്ക് ഇവിടെ മര്യാദക്ക് ആരെയും അറിയില്ല..... "നോക്കി നടക്കെന്റെ കുട്ടി...അല്ല താൻ....???..." നമ്മളെ പിടിച്ച് കൊണ്ടവൻ എന്നോട് ചോദിച്ചപ്പോ ഞാൻ ഒരു സോറി പറഞ്ഞു.... "ഇറ്റ്സ് ഓകെ....താൻ ഇവിടുത്തെ PA അല്ലേ.....ഞാൻ വിക്രം....GM ആണ്...." "ഓഹ്....ഗുഡ് മോണിങ് സെർ...." "ആഹ്...മോണിങ്....അല്ല,,,,എങ്ങോട്ടാ ഇത്രയ്ക്ക് തിരക്കിട്ടിട്ട്...." എന്ന് അവൻ നമ്മളോട് ചോദിച്ചതും,,,,, "ഹാ...ഷാലു....നീ ഇവിടെ നിൽക്കുവാണോ.... വന്നേ...." തമി നമ്മളോട് അതും പറഞ്ഞോണ്ട് വന്നു,,, "സെർ ഇവിടെ ഉണ്ടായിരുന്നോ.... ഗുഡ് മോണിങ് സെർ...." വിക്രമിനെ നോക്കി തമി പറഞ്ഞപ്പോ അവനും തിരിച്ച് വിഷ് ചെയ്തു.... "എവിടേക്കാ തമീം...." "അതുപിന്നെ സെർ,,,,,ആ ലണ്ടൻ കമ്പനിയും ആയുള്ള പ്രോജക്റ്റിന് വേണ്ട ഐറ്റംസ് ഒക്കെ റെഡി ആയിട്ടുണ്ട്.... നാളെയാണ് ബോസ് പറഞ്ഞ ലാസ്റ്റ് ഡെയ്റ്റ്.... സോ,,,,ആ ഐറ്റംസ് ഒക്കെ ഒന്ന്  പരിശോധിക്കാൻ ആണ്.....ക്വാളിറ്റിയും  ക്വാണ്ടിറ്റിയും ഒക്കെ ഒന്ന് ഉറപ്പ് വരുത്തണം...." "ഓഹ് അങ്ങനെ.... അല്ല അതിനെന്തിനാ PA,,,,, ഇൻവെന്ററി മാനേജർ നീയല്ലേ,,,,, ഐറ്റംസ് ഒക്കെ നോക്കേണ്ടത് നിന്റെ ഡ്യുട്ടി അല്ലെ...." "അതേ സെർ,,,,ബട്ട് ഈ പ്രോജക്റ്റ് വർക്ക് മുഴുവൻ ബോസ് മേഡത്തെയാ ഏൽപ്പിച്ചത്,,,,,സോ,,,," "ഓഹ്..ദെൻ ക്യാരിഓണ്,,,സീ യൂ..ആൻഡ് ഓൾ ദി ബെസ്റ്റ് ഐഷാ,,,,," "താങ്ക്യൂ സെർ....." നമ്മളെ നോക്കി ചിരിച്ചു കൊണ്ട് അവൻ  പോയപ്പോ ഞാൻ തമിയുടെ കൂടെ നടന്നു.....പ്രൊഡക്ഷൻ ഏരിയയിൽ നിന്ന് ആ ഐറ്റംസ് ഒക്കെയും മറ്റൊരു റൂമിലേക്ക് മാറ്റി വെച്ചിട്ടുണ്ട്,,,,,,, അവിടേക്കാണ് പോയത്,,,,, 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഓരോന്നും അവൾ കയ്യിലെടുത്ത് പരിശോധിക്കുന്നത് ഞാൻ ക്യാമറയിലൂടെ വീക്ഷിക്കാൻ തുടങ്ങി,,,,,ഡയമണ്ട്‌സ് ഒക്കെയും എടുത്ത് നോക്കുമ്പോ അതിന്റെ തിളക്കം കാരണം അവളെ കണ്ണുകളും തിളങ്ങുന്നത് പോലെ തോന്നുന്നുണ്ട്..... ഒറ്റ നോട്ടത്തിൽ ഒരു എയ്ഞ്ചൽ ആണ് അവൾ,,,,,നുണക്കുഴി കവിളിൽ സൈഡിൽ ആയിട്ട് ഒരു മറുക് ഉണ്ട്....ഡിംബിൾ ബ്യുട്ടി,,,,,ചിരിക്കുമ്പോ അവളെ കാണാൻ ഒരു ഒന്നൊന്നര മൊഞ്ചാണ്.... പക്ഷെ പൊട്ടിച്ചിരിക്കുമ്പോ സൗണ്ട് കേട്ടാൽ ഓട്ടോറിക്ഷ സ്റ്റാർട്ട് ആക്കിയത് പോലെയും.....😁 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 "സെർ,,,,,എല്ലാം ഒകെയാണ്....പിന്നെ ക്വാളിറ്റിയുടെ കാര്യമൊക്കെ എന്നെക്കാൾ നന്നായി അറിയുന്നത് തമിക്ക് അല്ലെ.... സോ അതൊക്കെ അവൻ നോക്കി കൺഫോം ചെയ്തിട്ടുണ്ട്....." ഞാൻ അതൊക്കെ പറഞ്ഞു കൊണ്ട് അവനെ നോക്കിയപ്പോ ചെക്കൻ ഫോണിൽ നോക്കി ഇരിക്കുവാണ്..... ഈ പൂച്ചക്കണ്ണനെ ഞാൻ ശരിയാക്കും.... ഇത്രേം നേരം വായിലെ വെള്ളം വറ്റിച്ചത് വെറുതെയായി.....നമ്മള് ഒന്ന് സെർ എന്ന് വിളിച്ച് നോക്കി....നോ റെസ്പോൻസ്.... കക്ഷി വേറെ ഏതോ ലോകത്താണ്...... "സാർർർർർർർ............." അവന്റെ ടേബിളിൽ രണ്ട് കൈ കൊണ്ടും ആഞ്ഞു തല്ലി കൊണ്ട് നമ്മള് ഉറക്കെ വിളിച്ചപ്പോ ചെക്കൻ ഞെട്ടി പിടഞ്ഞു എണീറ്റ് ചുറ്റും നോക്കി....അവൻ വെപ്രാളത്തിൽ എണീറ്റപ്പോ കയ്യിലെ ഫോണ് എങ്ങോട്ടോ തെറിച്ചും പോയി.... പടച്ചോനെ.....ഇന്നെന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി....ഈ കടുവ മിക്കവാറും എന്നെ സൂപ്പ് ആക്കാനുള്ള ചാൻസ് കാണുന്നുണ്ട്.....എന്നെ അവന്റെ ആ പൂച്ചക്കണ്ണുകൾ കൊണ്ട് തുറിച്ചു നോക്കാൻ തുടങ്ങി..... അത് കണ്ടിട്ട് ഞാനീ നാട്ടുകാരിയെ അല്ലെന്ന ഭാവത്തിൽ നിന്നപ്പോ അവൻ നടന്ന് പോയി വീണ് കിടക്കുന്ന അവന്റെ ഫോണെടുത്ത് കയ്യിൽ പിടിച്ച് തിരിച്ചും മറിച്ചും നോക്കി.... എന്നിട്ട് നേരെ എന്റടുത്തേക്ക് വന്നു..... "നിനക്കെന്താടി പ്രാന്താണോ പുല്ലേ.... മനുഷ്യന്മാരേ പേടിപ്പിച്ച് കൊല്ലുമോ...." 'അതിന് ഇയാൾ മനുഷ്യൻ അല്ലല്ലോ.... കടുവയല്ലേ,,,,,' എന്ന് നമ്മള് മനസിൽ പറഞ്ഞപ്പോ അവൻ എന്നെ  പിടിച്ച് തള്ളി....നമ്മള് അപ്പൊ തന്നെ അവനെ നോക്കിയപ്പോ ചെക്കൻ എന്നെ നോക്കി ദഹിപ്പിക്കാൻ തുടങ്ങി.... "വല്ലതും പറഞ്ഞോ തമ്പുരാട്ടി....." എന്നവൻ എന്നോട് ചോദിച്ചപ്പോ നമ്മള് ഒന്നുമില്ലെന്ന് പറഞ്ഞു ചിരിച്ചു..... "എന്തിനായിപ്പോ നീ കിടന്ന് കാറിയത്..." "അതുപിന്നെ,,,,, ഞാൻ ഇവിടുന്ന് കാര്യമായി പ്രോജക്റ്റിനെ കുറിച്ച് പറയുമ്പോ സെർ അവിടുന്ന് ഫോണിൽ നോക്കുന്ന കണ്ടപ്പോ ഞാൻ അറിയാതെ,,,," "അതിനാണോ നീ എന്റെ ഫോണ് ഈ കോലത്തിൽ ആക്കിയത്....ആണോ ടി..." എന്നും പറഞ്ഞു അവൻ നമ്മളെ നോക്കി അലറിയപ്പോ അവന്റെ ഫോണിലേക്ക് ഞാൻ അറിയാതെ നോക്കി പോയി..... അതിന്റെ കോലം കണ്ടപ്പോ ചിരിക്കരുതെന്ന് മനസ് പറഞ്ഞെങ്കിലും അറിയാതെ പൊട്ടി ചിരിച്ചു പോയി..... ചിലന്തി വല കെട്ടിയത് പോലെ ഉണ്ട്..... "ഡീ......." അവൻ അലറിയപ്പോഴാ നമ്മക്ക് ബോധം വന്നത്.....കടുവയുടെ മുഖം കാണുമ്പോ എന്നെ ഇപ്പൊ കടിച്ച് തിന്നുന്ന കോലത്തിൽ ഉണ്ട്..... എന്നെ കാക്കണേ റബ്ബേ.... ________________________________________                       *(തുടരും)* (ബോർ ആയിട്ടുണ്ട് ഈ പാർട്ട്. റിയലി സോറി....അടുത്ത ഭാഗം നന്നാക്കാൻ ശ്രമിക്കാം..... നെക്സ്റ്റ് പാർട്ട് വ്യാഴാഴ്ച രാത്രി 9 മണിക്ക്....ഇൻ ഷാ അല്ലാഹ്...)
📙 നോവൽ - ചൂട് കാര് Part 7 SAHALA SACHU @ zainianno - ShareChat
71.4k കണ്ടവര്‍
6 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post