💕ഇങ്ങനേയും ഒരു പ്രണയം💕 ✍️safna kannur full പാർട്ട്‌ *part 1&8 എന്റെ മീനൂ ഇന്നെങ്കിലും നേരത്തെ  ഇറങ്ങോ .എനിക്ക് ഓഫീസിൽ ഇന്ന് ഫൻക്ഷൻ  ഉള്ളതാ .പുതിയ എംഡി  ചാർജ്‌ടുക്കുന്ന ദിവസവും .ലേറ്റ് ആയാൽ ബോസ്സിന്റെ കയ്യിൽ നിന്നും കണക്കിന് കേൾക്കേണ്ടി വരും . വരുന്നു ദീപൂ  ഒരു മിനുട്ട് ഇത് തന്നെയല്ലേ അരമണിക്കൂറായി പറയുന്നത്.  പോകുന്നത് സൂപ്പർ മാർക്കറ്റിൽ ബില്ലിംഗ് സെക്‌ഷനിലാ ഒരുക്കം കാണുമ്പം കല്യാണത്തിന് ആണെന്നാ . കഴിഞ്ഞു വാ പോകാം അവന്റെ കവിളിൽ അവളൊരു നുള്ളു കൊടുത്തു .എന്റെ ദീപൂ ഇങ്ങനെ പേടിക്കാൻ ആ ബോസ് എന്താ കടുവയോമറ്റോ ആണോ ? . കടുവയൊന്നും അല്ല നന്ദി വേണോടീ നന്ദി .നിന്നെയും കൊണ്ട് ഒളിച്ചോടി രജിസ്റ്റർ വിവാഹം ചെയ്യുമ്പോൾ   വ ട്ടപൂജ്യമാ കയ്യിൽ .അന്ന് സഹായിക്കാൻ ഈ മനുഷ്യനെ ഉണ്ടായിരുന്നുള്ളൂ .സാധാരണ എംബ്ലോയിന്ന് അക്കൗണ്ട് സെക്ഷനിൽ എത്തിയതും നിനക്ക് സൂപ്പർ മാർക്കെറ്റിൽ ജോലി ശരിയാക്കിയതും എല്ലാം ഇദ്ദേഹമാ .ആദ്യമായിട്ടാ എന്നോട്ഒരു  സഹായം ആവശ്യപ്പെട്ടത് .അദ്ദേഹം സ്ഥലത്തു ഇല്ലാത്തോണ്ട് പുതിയ എംഡി യെ സ്വീകരിക്കേണ്ട എല്ലാ ചുമതലയും എനിക്കാണ് . ആരാ ദീപൂ ഈ എംഡി എവിടെയുള്ളതാ . അറിയില്ല ഐഡന്റി റ്റി ഒന്നും വെളിപ്പെടുത്തിയില്ല ബോസിന് നേരിട്ട് പരിജയം കാണുമായിരിക്കും .അല്ലാതെ ഇത്രയും വലിയ പോസ്റ്റിലേക്ക് ഒരാളെ പരിചപ്പെടുത്താതെ നിയമിക്കില്ലാലോ മാത്രമല്ല പാർട്ണർ ആണെന്നും കേൾക്കുന്നു . എന്താ പേര് മുഹമ്മദ് ചൂടൻ ആവാതിരുന്നാൽ മതിയാരുന്നു . ഗൾഫിലോ മറ്റോ ആയിരുന്നു ആരൊക്കെയോ പറയുന്ന കേട്ടു .മീനുവിനെ കടയുടെ മുന്നിലിറക്കി ബൈക്ക് തിരിക്കുമ്പോഴാ പിന്നിൽ നിന്ന് വിളി കേട്ടത് ദീപൂ .എന്താടാ  ഇത്ര തിരക്ക് . അജ്മൽ .ബിസിയാടാ വൈകുന്നേരം കാണാം .അവൻ പെട്ടെന്ന് പോയി . അല്ല മീനു ഇവനെന്താ വാലിന് തീ പിടിച്ച പോലെ പോകുന്നത് . പുതിയ ബോസ് ചാർജെടുക്കുന്നുണ്ട് പോലും .മൂപ്പർക്കാ  ഇൻചാർജ് അതിന്റെ പടയാ . നീയെന്താ ഇവിടെ വായിനോട്ടമാണോ  ഞാനതൊക്കെ നിർത്തിമോളെ എന്റെ കല്യാണം ഉറപ്പിച്ചത്  തൊട്ട് നന്നാവാൻ തീരുമാനിച്ചു .അവൾക്ക് വാക്ക് കൊടുത്തു ഇനി ഒരു പെണ്ണിനേയും നോക്കില്ലാന്ന് . ഓഹ് പിന്നേ നായയുടെ വാല് കുഴലിൽ ഇട്ടാലും നിവരില്ല മോനെ . എന്നിട്ട് നിന്റെ കെട്ടിയോന്റെ നിവർന്നല്ലോ . നിന്റെയും ഫൈസിയുടെയും  കൂടെ കൂടി മോശമായതല്ലേ  എന്റെ കൂടെകൂടിയപ്പം എന്റെ കെട്ടിയോൻ നന്നായി . ഫൈസി .. ......ആ പന്നിയുടെ പേരു പോലും എനിക്ക് കേൾക്കണ്ട . സോറി ഞാൻ അറിയാതെ ............. ഒന്നും മിണ്ടാതെ പോകുന്ന അജ്മലിനെ നോക്കി അവൾ ഒരു നെടുവീർപ്പിട്ടു . ദീപു ഓഫീസിൽ എത്തി .ഒരുക്കങ്ങൾ എല്ലാം പൂർത്തിയായിട്ടുണ്ട് .പത്തരയ്ക്ക് എത്തുന്ന പറഞ്ഞെ .ഇനി കുറച്ചു സമയം കൂടിയേ ഉള്ളൂ  മനോഹരമായ ഒരു ബൊക്ക കയ്യിൽ പിടിച്ചു കാത്തിരുന്നു .ഒരു കാർവന്നു ഓഫീസിന് മുന്നിൽ നിർത്തി .അതിൽ നിന്ന് ഇറങ്ങിയ ആളെ കണ്ടു ദീപു ഞെട്ടി .ഫൈസി ഇവനാണോ  എംഡി .അവന്റെ കയ്യിൽ നിന്നും ബൊക്ക താഴേക്ക് ഊർന്നുവീണു .അവന്റെ കണ്ണുകളിൽ ഇരുട്ടുകയറുന്ന പോലെ തോന്നി .ബാക്കിയുള്ള സ്റ്റാഫുകൾ അവനെ പരിചയപ്പെടുന്നത് അവൻ കണ്ടു .നിന്നിടത്തു നിന്ന് അനങ്ങാൻ കഴിയുന്നില്ല .ആരോ അവനെ തട്ടി വിളിച്ചു .അപ്പോഴാ സ്വബോധത്തിലേക്ക് തിരിച്ചു വന്നത് .അവന്റെ അടുത്തേക്ക് ഫൈസി  എത്തി . ഹലോ  lam മുഹമ്മദ് ഫൈസാൻ . അവനുനേരെ കൈ നീട്ടി .ദീപുവിന്റെ കാൽമുതൽ നിറുകം തലവരെ മിന്നൽപ്പിറപ്പുപോലെ ദേഷ്യം ഇരച്ചു കയറി അവൻ അടിമുടി വിറച്ചു .അവന്റെ മുഖത്തു ആഞ്ഞടിച്ചു .ഓഫീസ് മുഴുവൻ ഒരു നിമിഷം സ്റ്റക്കായി .പുതിയ എംഡിയെ ഒരു സ്റ്റാഫ് അടിച്ചു .മുറുമുറുപ്പുകൾ ഉയരാൻ തുടങ്ങി . ദീപു ഞാൻ . മിണ്ടരുത് വിളിക്കരുത് എന്റെ പേര് ചത്തില്ലലോ..... അതറിഞ്ഞതിൽ സമാധാനം . ദീപു പുറത്തേക്ക് ഇറങ്ങിപ്പോയി .ഫൈസി  പിറകെ പോയി .അവനെപ്പോഴേക്കും പോയിരുന്നു .ദീപുവിന്റെ .ഓഫീസിൽ നിന്നുള്ള ഒരു പരിചയക്കാരിയുടെ രണ്ടുമൂന്ന് മിസ് കാൾ കണ്ടാണ് മീനു തിരിച്ചു വിളിച്ചത് .കാര്യം അറിഞ്ഞപ്പോൾ മീനു ഞെട്ടിപ്പോയി ദീപു തല്ലുകയോ ?ഒരിക്കലും ഇല്ല .അവന് അത്രപ്പെട്ടെ ന്നൊന്നും ദേഷ്യം   പിടിക്കുന്ന ടൈപ്പ് അല്ല .പിന്നെന്തായിരിക്കും സംഭവിച്ചത് .അവൾ അവന്റെ ഫോണിൽ വിളിച്ചു സ്വിച് ഓഫ് ആണ് .അവൾക്ക് ഒരു പേടി തോന്നി .അജുവിനെ വിളിച്ചു .അജു ദീപു നിന്റെ അടുത്തുണ്ടോ . ഇല്ല വീട്ടിലുണ്ട് എന്നോട് അങ്ങേക്ക് പോവാൻ പറഞ്ഞു ഓൺ ദി വേ .ഞാൻ പിന്നെവിളിക്കാം . സമാധാനമായി വീട്ടിൽ ഉണ്ടല്ലോ .നേരത്തെ ഇറങ്ങാൻ നോക്കാം  .തല്ലാൻ മാത്രം എന്തായിരിക്കും സംഭവിച്ചത് .ആരെയും ഇതു വരെ തല്ലാൻ പോയിട്ട് അവൻ ചീത്ത വിളിക്കുന്നത് പോലും കേട്ടിട്ടില്ല .     ഇങ്ങനേയും ഒരു പ്രണയം  Part 2 എന്തിനാ പെട്ടെന്ന് കാണണം എന്ന് പറഞ്ഞു msg അയച്ചത് .രാവിലെ തിരക്കിട്ട് പോവുന്ന കണ്ടല്ലോ .ബോസ് വന്നില്ലേ . വന്നു .ആരാന്ന് അറിയോ ആ കള്ളപ്പന്നി ഫൈസി . അജ്മൽ ഇരുന്നിടത് നിന്നും എഴുന്നേറ്റു പോയി .നിനക്ക് ആൾ മാറിയതാണോ . ആളുമാറുന്നു അവനെ അത്രപെട്ടെന്ന് മറക്കാൻ പറ്റുമോടാ .ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞപ്പം സത്യമോ ന്ന് വിശ്വസിക്കാൻ തന്നെ കഴിഞ്ഞില്ല ദേഷ്യവും സങ്കടവും സന്താഷവും  എല്ലാം ഒന്നിച്ചു വന്നു .മൂന്നര  വർഷം...... ഇത്രയും കാലം കഴിഞ്ഞിട്ട് നാട്ടി ലേക്ക് വന്നത് എന്തിനായിരിക്കും . വിശ്വസിക്കാൻ പറ്റുന്നില്ല . ആകെ വെളുത്തു തുടുത്തു മൊഞ്ജനായിട്ടുണ്ട് . അവനി ത്രയും കാലം എവിടെയായിരുന്നു .ദീപു എന്തോ ആലോചനയിലാണ് . നീ എന്താ ചിന്തിക്കുന്നേ . .അവളറിഞ്ഞു കാണുമോ  വന്നത്  .ആദ്യം അവന്റെ വരവിന്റെ ഉദ്ദേശ്യം  അറിയട്ടെ ബെല്ലടിക്കുന്ന ശബ്ദം കേട്ടു .ദീപു വാതിൽ തുറന്നു .തിരിച്ചു അടക്കാൻ നോക്കിയെങ്കിലും ഫൈസി  തള്ളിത്തുറന്നു അകത്തു കടന്നു. രണ്ടാളും ഉണ്ടല്ലോ . മീനു എവിടെ . അജു  അവന്റെ കോളറയിൽ പിടിച്ചു .കാലനുപോലും നിന്നെ വേണ്ടല്ലോടാ . എന്റെ കാലൻ നിങ്ങളെല്ലേ പിന്നെ വേറേത് കാലൻ  വരാനാ . ദീപു ഞാൻ പോകുന്നു .അജ്മൽ പോകാനിറങ്ങിയതുംഫൈസി  അവനെ പിടിച്ചു വച്ചു . എനിക്ക് പറയാനുള്ളത് കേട്ട് പോയാൽ മതി .എത്രകാലം കൂടീട്ടാടാ കാണുന്നെ . നീ അല്ലേടാ പുല്ലേ ഞങ്ങളെ വിട്ട് പോയത് . എന്നെ വേണ്ടാത്ത എനിക്ക് വേണ്ടാത്ത ഈ ലോകം ഞാനുപേക്ഷിക്കുകയാ എന്നൊരു മെസ്സേജ് അയച്ചു പോയതല്ലേ .കൊല്ലം മൂന്നായി ജീവിച്ചിരിപ്പുണ്ടോ മരിച്ചോ ഒരറിവും ഇല്ല എവിടെയൊക്കെ തിരക്കിന്ന് അറിയോ .അവനും അവന്റെയൊരു പ്രേമവും .ലോകത്ത് നീ മാത്രമല്ലേ പ്രേമിച്ചിട്ടുള്ളൂ . അതൊക്കെ വിടെട നമുക്ക് പണ്ടത്തെ പോലെ അടിച്ചു പൊളിക്കണം  .നിങ്ങളല്ലാതെ വേറെയാരാടാ എനിക്കുള്ളത് .എന്നോട് ക്ഷമിക്കെടാ .നിങ്ങളറിയാതെ നിങ്ങളെപ്പറ്റി എല്ലാം ഞാനറിഞ്ഞിരുന്നു .ഇവന്റെ ഒളിച്ചോട്ടവും കല്യാണവും എല്ലാം . എന്നാലും നിനക്ക് എങ്ങനെയാടാ ഞങ്ങളെ പിരിയാൻ മനസ്സുവന്നത് . എന്റെ ഓർമയിൽ എ പ്പോഴും നിങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ .പിന്നെ ഈ നാടും മറ്റുള്ള ആൾക്കാരും എല്ലാവരോടും വെറുപ്പായിരുന്നു .പോകുമ്പോൾ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ അവളുടെ മുന്നിൽ നിവർന്നുനിൽക്കാൻ ഒരു ഐഡന്റിറ്റി .ഇപ്പൊ എല്ലാം നേടി .കാലം കഴിയുന്തോറും വെറുപ്പും ദേഷ്യവും   കുറയും എന്ന സത്യവും ഓർമകൾക്ക് മരണം ഇല്ലന്നും  മനസ്സിലാക്കി .എനിക്കിപ്പോ എല്ലാവരെയും  കാണണം .ആദ്യം എന്റെ വീട്ടിൽ പോകണം .പിന്നെ എന്നെ തേച്ചിട്ട്  പോയ അവളെയും കാണണം . അതിന് അവള് ഇപ്പോൾ  അജു ബാക്കി പറയുന്നതിന് മുൻപ് ദീപു വിഷയം മാറ്റി .ഡാ അജു നീ ഇവനെ കണ്ടാൽ തല്ലിക്കൊല്ലണം എന്ന് പറയാറില്ലേ മറന്നോ .അവൻ കണ്ണ് കൊണ്ട് വേണ്ടാന്ന് അജുവിനോട്  പറഞ്ഞു . എന്നാലും നിനക്ക് ഒരു മെസ്സേജ്എങ്കിലും  അയക്കലെല്ലടാ പട്ടീ . മീനു വൈകുന്നേരം വീട്ടിലെത്തിയപ്പോൾ കണ്ടകാഴ്ച അവൾ തലക്ക് കയ്യും കൊടുത്തു നിന്നുപോയി .എന്റീശ്വരാ ഇത് എന്റെ വീടോ അതോ മുൻസിപ്പാലിറ്റി വെയ്സ്റ്റ് തട്ടുന്ന സ്ഥലോ .അല്ല ദീപൂ എംഡിയെ തല്ലി ജോലി പോയ പാർട്ടിയാണോ ഇവിടെ നടന്നത് . നഷ്ട്ടപ്പെട്ട മുത്തിനെ തിരിച്ചു കിട്ടിയെടി .അവൻ അവളെ കെട്ടിപ്പിടിച്ചു കവിളിൽ ഒരു മുത്തം കൊടുത്തു . തന്നെ തേച്ചിട്ട് പോയ വല്ലവരും തിരിച്ചു വന്നോ ഇത്രക്ക് സന്തോഷം  . ഒന്നുപോടി പൂച്ചക്കണ്ണൻ വന്നു . അവളൊന്ന് ഞെട്ടിയത് അവൻ കണ്ടു . അവനെ നീ കണ്ടോ . ഇപ്പഴാ ഇവിടുന്ന് പോയത് എംഡി അവനായിരുന്നു . അതു ശരി തല്ലിയത് അവനെയായിരുന്നോ ഞാനും വിചാരിച്ചു തല്ലുകൊടുക്കാൻ മാത്രം ദേഷ്യം നിനക്ക് ആരോടാണെന്ന് .അവളെപ്പറ്റി ചോദിച്ചോ . ഇല്ല ഗൾഫുകാരന്റെ  ഒപ്പരം പോയ അവളെ അവന് കാണണം എന്ന് . നീ എന്ത് പറഞ്ഞു . അവന്റെ മുഖത്തു അവളോടുള്ള വാശി  ഞാൻ കണ്ടു .അവളെ മുന്നിൽ വലിയ കാശുകാരനായുള്ള പൊങ്ങച്ചം കാണിക്കാനാ അവൻ വന്നത് .അവളുടെ  സമ്പാദ്യത്തിന് മുന്നിൽ താൻ ഒന്നുമല്ലെന്ന്  അവൻ നേരിട്ട് അറിയട്ടെന്ന് ഞാൻ കരുതി .അങ്ങനെയൊരു ശിക്ഷയെങ്കിലും കൊടുക്കണ്ടേ അവന് . അവളായിരുന്നു ശരി അല്ലേടാ .മീനു ഒരു തേങ്ങലോടെ ദീപുവിന്റെ മാറിലേക്ക് ചാഞ്ഞു .അവളെ ചേർത്തു പിടിക്കുമ്പോഴും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു .നിനക്ക് ഞാനില്ലേടീ . ഒരു മനസ്സും മൂന്ന് ശരീരവും ആണ് ഫൈസി അജു ദീപു .ഹൈ സ്കൂൾ മുതലുള്ള കൂട്ടുകെട്ട് .ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ കട്ട ചങ്ക്‌സ് .ഡിഗ്രി ഫസ്റ്റ് ഇയർ ഇവരുടെ ക്ലാസ്സിൽ ആയിരുന്നു ഞാനും .  ദീപുവിന്റെ  മനസ്സിലേക്ക് കടന്നുവന്നത് മുതൽ ഞാനും അവർക്കിടയിലേക്ക് വന്നു .എനിക്ക് എന്നും അത്ഭുതമായിരുന്നു ഇവരുടെ ഫ്രണ്ട്ഷിപ്പ് .ചെയ്യുന്നത് തെറ്റായാലും ശരിയായാലും ഒരുമിച് .കൂട്ടിന് അത്യാവശ്യം രാഷ്ട്രീയവും . ക്യാമ്പസിൽ ഇവർ എന്നും സംസാരവിഷയമാണ് .ചൂടൻ സ്വഭാവം കൊണ്ട് ആരും പേടിച്ചു അടുത്തു പോകാത്ത  ഫൈസി . വായിനോട്ടത്തിന് പേരുകേട്ട അജുവും സെന്റിമെൻസിൽ മൂക്കും കുത്തി വീഴുന്ന ദീപുവും  .ഞങ്ങൾക്കിടയിലേക്ക് അവളും വന്നു .ഞങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ . ഫൈസി  ഇപ്പം എവിടെയാ ഉള്ളത് എനിക്ക് കാണണം എന്നുണ്ടായിരുന്നു . കാണാമെടി. ഇനി എന്നും ഞങ്ങളുടെ കൂടെ അവനുണ്ടാകും .എവിടേക്കും അവനെ ഇനി വിടില്ല . ആർത്തലച്ചു വരുന്ന തിരമാലകളെ നോക്കിഫൈസി  ആ കടൽക്കരയിലെ പാറക്കെട്ടിലേക്ക് ചാഞ്ഞിരുന്നു മൂന്നര  വർഷമായി നാട് വിട്ട് പോയിട്ട് എന്നിട്ട് എന്താ നേടിയത് എന്താ മറന്നത് .ഒന്നിനും കഴിഞ്ഞില്ല. മറക്കാൻ ശ്രമിച്ചതൊക്കെ കൂടുതൽ തെളിമയോടെ മുന്നിലേക്ക് തന്നെ വന്നു .അവളെ മറക്കാൻ ഒരിക്കലും എനിക്ക് കഴിയില്ലെന്ന് മനസ്സിലായി .തന്റെ ശരീരത്തിൽ ഓരോ അണുവിലും അവളുണ്ട് .ഈ ജന്മത്തിൽ അവളുടെ സ്ഥാനത്തു മറ്റൊരു പെണ്ണിനെ എനിക്ക് കാണാൻ കഴിയില്ല .ഇന്ന് അവൾ മറ്റൊരാളുടെ ആണ് .അറിയാഞ്ഞിട്ടല്ല .പക്ഷേ അംഗീകരിക്കാൻ പറ്റുന്നില്ല . എന്റെ ഇഷ്ടം  മനസ്സിൽ തന്നെ കുടിയിരിത്തിക്കോളാം .വരും ജന്മങ്ങളിൽ എങ്കിലും അവളെ എനിക്ക് കിട്ടണം എന്ന പ്രാർത്ഥനയെ ഉള്ളൂ .കണ്ട കിനാവുകൾ ഒരുമിച്ച് പൂർത്തിയാക്കാൻ.എന്റേത് മാത്രമായി അവളെ സ്വന്തമാക്കാൻ ...... വർഷങ്ങൾ വേണ്ടി വന്നു അവളെ ഭാഗത്തു ചില ശരികൾ ഉണ്ടെന്നു തോന്നിപ്പിക്കാൻ .അതും ഇന്ന് ദീപൂവിന്റെ ജീവിതത്തിലൂടെ ആണ് മനസ്സിലായത് .ഒരു പക്ഷേ മീനുവിന്റെ സ്ഥാനത്തു ഇന്ന് അവളായിരുന്നേനെ   . നാട്ടിലുള്ള ഒരാളെ  ഗൾഫിൽ വച്ചു കണ്ടിരുന്നു ദീപുവിനെ ഇതുവരെ വീട്ടിൽ കയറ്റിയിട്ടില്ലന്നും മീനുവിനെ അംഗീകരിക്കാൻ അവർ തയ്യാറായിട്ടില്ലെന്നും .തന്റെ ഉപ്പ തളർന്നു കിടപ്പിലാണെന്നും വീട്ടിലെ സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്നും അറിഞ്ഞത് .അതാണ് അജ്ഞാത വാസം അവസാനിപ്പിച്ചു തിരിച്ചു വരണം എന്ന് തോന്നിയത്  . നിന്നെ മറന്നെന്ന് പറയുമ്പോഴും  മറക്കാൻ ശ്രമിച്ചപ്പോഴും നിന്റെ ഓർമകളിൽ നിന്ന് ഓടിഅകന്നപ്പോഴും തോറ്റു പോയത് നിനക്കായ് തുടിച്ചിരുന്ന എന്റെ ഹൃദയത്തിന് മുന്നിൽ മാത്രമാണ്. ഇഷാന  .ഒരുകാലത്തു എന്റേത് മാത്രമായ എന്റെ പെണ്ണ് .അവളുടേത് എന്ന് പറയാൻ എന്റെ കയ്യിൽ അവളുടെ ഈ ഡയറി മാത്രമേ ഉള്ളൂ .അതിൽ മുഴുവൻ  എന്നെക്കുറിച്ചു മാത്രമേ അവൾ എഴുതിയിട്ടുളൂ .ഞാനായിരുന്നു അവളുടെ ലോകം .faisi my world....  my life.... my every  think......... അവളുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളും എല്ലാം ഇതിൽ എഴുതിയിട്ടുണ്ട് പിരിയുന്നതിനു കുറച്ചു ദിവസം മുൻപ് അവൾ അറിയാതെ അവളുടെ ബാഗിൽ നിന്ന് ഞാനെടുത്തതായിരുന്നു ഇത് .എല്ലാം അവസാനിപ്പിച്ച് അവിടുന്ന് ഇറങ്ങിയ ശേഷം  അവളെന്തിനായിരിക്കും എന്നെ വിളിച്ചത് .എല്ലാ തേപ്പുകാരിക്കും പറയാനുള്ളത് പോലെ എന്നെ മറക്കണം എന്ന് പറയാനോ അതോ വെറുക്കരുതെന്ന് പറയാനോ .അതുമല്ലെങ്കിൽ സഹോദരനായിട്ട് കാണാൻ പറയാനായിരിക്കും .ഇനി അത് ഓർത്തിട്ട് എന്താ കാര്യം .അവളെയും കാണണം .ഒന്നുമല്ലെങ്കിലും ഞാൻ നല്ല നിലയിൽ എത്താൻ കാരണം അവളോടുള്ള വാശിയാണ് .പ്രണയത്തിന്റെ കാര്യത്തിൽ അജുവാണ് ശരി .മനസ്സിൽ തട്ടാതെയുള്ള പ്രണയം അപ്പോൾ തേപ്പ് കിട്ടിയാലും കൊടുത്താലും നോ പ്രോബ്ലം .പക്ഷേ എനിക്ക് അങ്ങനെയായിരുന്നില്ല മനസ്സ് കൊടുത്താ പ്രണയിച്ചത് .അവളുപോകുമ്പോൾ അത് തിരിച്ചു തന്നതും ഇല്ല . .അവളുടെ മുഖം അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു . അവനാ ഡയറി എടുത്ത് ഒരിക്കൽ കൂടി വായിക്കാൻ തുടങ്ങി .ആദ്യമായി അവളെ കണ്ടത് ഡിഗ്രി ലാസ്റ്റ് ഇയർന് പടിക്കുമ്പോഴാണ് .അവളെ കണ്ട ദിവസംഅവന്  ഓർമയിലേക്ക് വന്നു . രാവിലെ തന്നെ അജുവും ദീപുവും നിർബന്ധിച്ചത് കൊണ്ടാണ് കോളേജിൽ വന്നത് . ഫസ്റ്റ് ഇയർ സ്റ്റുഡന്റ്സ്  വരുന്ന ദിവസമാണ് ഇന്നേ ശരിക്ക് അവർക്കിട്ട് പണി കൊടുക്കാൻ കഴിയൂ പ്ലീസ് വാടാ .നീ ഉണ്ടെങ്കിൽ ഒരു ധൈര്യമാട ഞാൻ വരാം പക്ഷേ നിങ്ങളുടെ കോപ്രായങ്ങൾക്ക് കൂട്ട് നിൽക്കില്ല . അത് മതി നീ ഒന്നിനും നിൽക്കണ്ട ഞങ്ങളുടെ കൂടെ നിന്നാൽ മാത്രം മതി . അങ്ങനെയാണേൽ ഓക്കേ . അവർ ഓരോത്തർക്കും പണി കൊടുക്കുമ്പോൾ ഇഷ്ടമല്ലെങ്കിലും ശരിക്കും എൻജോയ് ചെയ്തിരുന്നു . ഒരു സ്വീറ്റ് വോയിസ് കേട്ടാണ് അതാരാണെന്ന് അറിയാൻ നോക്കിയത് . ചേട്ടാ ഈ ഫസ്റ്റ് ഇയറിന്റെ ക്ലാസ്സ് എവിടെയാ . ഇങ്ങനേയും ഒരു പ്രണയം Part 3 എസ്ക്യൂസ്മീ. ചേട്ടാ ഈ ഫസ്റ്റ് ഇയറിന്റെ ക്ലാസ്സ്‌റൂം  എവിടെയാ. ഏതാടാ പെട്ടെന്ന് പൊട്ടി മുളച്ച ഒരു പെങ്ങള്. അവർ തിരിഞ്ഞു നോക്കി. രണ്ടു പെൺകുട്ടികൾ അതും ന്യൂ അഡ്മിഷൻ. എല്ലാ കുട്ടികളും റാഗിങ്ങ് പേടിച്ചു സീനിയേഴ്സ് മുന്നിൽ വിറച്ചു നിൽക്കുമ്പോൾ ഇവളുമാര് ഇങ്ങോട്ട് വന്നു പണിമേടിക്കുന്നോ .രണ്ടു സുന്ദരി കിളികൾ .അജുവിന് സന്തോഷമായെന്ന് അവന്റെ മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി  .അതിലൊരുത്തിയുടെ താടിയിലുള്ള മറുകാ ആദ്യം കണ്ണിൽ പെട്ടത് .വെളുത്ത്  തുടുത്തു നിക്കുന്ന മുഖത്ത് ആ കറുത്ത മറുക് എടുത്തു കാണിച്ചിരുന്നു  .മാൻപേട പോലുള്ള കണ്ണുകളും തക്കാളി കവിളും ആരെയും മയക്കുന്ന പുഞ്ചിരി തൂകുന്ന ചുണ്ടുകളും .ആ മറുകും എല്ലാം കൂടി സുന്ദരികുട്ടി  തന്നെ .അവളാണ് സംസാരിക്കുന്നത് . പെങ്ങളൂട്ടി ഇപ്പം എന്താ ചോദിച്ചേ ദീപു ചോദിച്ചു . ഫസ്റ്റ് ഇയർ ക്ലാസ്സ് എവിടെയാ ന്ന്  . തന്റെ പേരെന്താ. എന്റെ പേര് ഇഷാന   .ഇത് നസ്രി ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത അറിയോ ഇഷാന മോൾക്ക് അറിയാം കോളേജിലെ ആദ്യത്തെ ദിവസം വളരെ ഈസിയായി അവളതു പറഞ്ഞപ്പോൾ ഞങ്ങൾക്ക് കൗതുകമാണ് തോന്നിയത് . അത്രെയേ ഉള്ളൂ മക്കൾ റാഗിങ്ങ് കേട്ടിട്ടുണ്ടോ . ഇല്ല അങ്ങനെ പറഞ്ഞാൽ എന്താ ചേട്ടാ   . അയ്യോടാ പാവം ചേട്ടൻ പഠിപ്പിച്ചു തരാട്ടോ  .മോള് സിനിമകാണലും  പേപ്പർ വായനയുംഒന്നും  ഇല്ലേ  . വീട്ടിൽ പേപ്പർ ഇടാറില്ല ടീവി യിൽ ആണെങ്കിൽ ഇത്ത  സീരിയൽ മാത്രമേ കാണാറുള്ളൂ  ബാക്കിസമയം അനിയൻ സ്പോർട്സ് ചാനലും കാണും .എന്താ ചോദിച്ചത് . എവിടുന്നാടാ കുറ്റിയും പറിച്ചു ഇവളുമാര് വരുന്നത് . മോൾക്ക് പാട്ട് പാടാൻ അറിയോ . ഇല്ല . ഡാൻസ് കളിക്കാനോ ഇല്ല  ചേട്ടന്റെ താടി കിടു വാട്ടോ ചേട്ടന്റെ പേരെന്താ . I ആം അജ്മൽ അജ്ജുന്ന് വിളിച്ചാൽ മതി . അവൾ ദീപുവിനെ തന്നെ നോക്കി നിന്നു . എന്താ നോക്കുന്നെ  അത് പിന്നേ... പിന്നേ ...എനിക്ക് ചേട്ടനെപോലുള്ള  ഒരു ഇക്കയുണ്ടായിരുന്നു . അതിന്. അവൻ ..അവൻ .....ബാക്കി പറയാതെ സങ്കടത്തോടെ മുഖം താഴ്ത്തി നിന്നു .  ദീപുവിന്റെ കാര്യം പിന്നെ പറയണ്ട . പെങ്ങളൂട്ടി ഇവിടുന്ന് വലത്തോട്ട് പോയാൽ രണ്ടാമത്തെ ക്ലാസ്സാ .പൊയ്‌ക്കോട്ടോ . അജു അവനെ നോക്കി പല്ലു കടിച്ചു പിടിച്ചു പരമ നാറി  എന്നാലുംഅവന്റെ വീക്നെസ്സിൽ തന്നെഅവരു  പിടിച്ചല്ലോ  .അവരുടെ മുന്നിൽ വിലകളയേണ്ടെന്ന്  കരുതിയാ നീയിങ് വാടാ നിനക്ക് കാണിച്ചുതരാം .അജു ദീപുവിന്റെ  ചെവിയിൽ പറഞ്ഞു. നല്ല കോമഡിപീസു പിള്ളേരായിരുന്നു വെറുതെ വിട്ടല്ലോടാ . പാവങ്ങളാടാ പൊയ്ക്കോട്ടേ . അതുവരെ മിണ്ടാതിരുന്ന ഫൈസിയുടെ ചിരികേട്ട് അവർ അവനെ നോക്കി എന്താ ഇളിക്കുന്നെ . ഇനിയും നിന്നുരുന്നെങ്കിൽ ആ പിള്ളേർ നിങ്ങളെ റാഗിങ്ങ് ചെയ്തേനെ. മനസ്സിലായില്ല . എട പൊട്ടന്മാരെ അവൾ നിങ്ങളെ സ് കെച്ചിട്ട് വന്നതാ . എന്തിന് അതറിയില്ല പക്ഷേ അവൾക്ക് എങ്ങനെ കൃത്യമായി നിങ്ങളുടെ വീക്നെസ് മനസ്സിലായി . എട അജു ശരിക്കും ഇവൻ പറയുന്നതിൽ കാര്യം ഉണ്ടോ . നീ എന്താ അപ്പോൾ പറയാഞ്ഞേ .ഒരു പാട് പാവം കുട്ടികളെ നിങ്ങൾ കോമാളി വേഷം കെട്ടിച്ചില്ലേ  .അതിന്റെ കൂലി നിങ്ങൾക്ക് കിട്ടിക്കോട്ടേന്ന് കരുതി . അവർ ഇവിടെ തന്നെയല്ലേ ഉള്ളെ കാണിച്ചുകൊടുക്കാം . മോനെ ദീപൂ പെങ്ങളൂട്ടി കൊള്ളാവോ മീനുവാണ് . നീ കാണുന്നുണ്ടായിരുന്നോ . കണ്ടു പെങ്കോന്തൻ മാര് എന്റെ വില കളയാൻ . ഞങ്ങൾ എന്തു ചെയ്തെന്നാ . ദീപു ഇപ്പം ക്‌ളാസ് കാണിച്ചു കൊടുത്ത പെണ്ണില്ലേ അവൾ എന്നോട് ബെറ്റു പിടിച്ചാ വന്നത് സീനിയേഴ്സ് എന്നെ റാഗ് ചെയ്യില്ലെന്നും ദീപു തന്നെ ക്‌ളാസിൽ കൊണ്ടാക്കിത്തരുമെന്നും.നിങ്ങളുടെ അടുത്ത് കണ്ടത് കൊണ്ട് മറ്റുള്ളവർ അവളെ വെറുതെ വിടുകയും ചെയ്തു .എന്തെങ്കിലും ചെറിയ പണിഷ്മെന്റ് കൊടുക്കുന്ന വിചാരിച്ചേ അതും ചെയ്തില്ല . ഇപ്പം എന്തുണ്ട് എന്ന അർത്ഥത്തിൽ ഫൈസി അവരെ നോക്കി . ഏതാ ആ കാന്താരി എന്റെ ഫ്രണ്ടിന്റെ അനിയത്തിയാ .റാഗിങ് പേടിച്ചു കൂട്ടു വിളിച്ചതാ എന്നെ .ദീപുവിനെ അവൾക്ക് അറിയാം ബാക്കിയുള്ളവരെ ഞാൻ പരിചയപ്പെടുത്തി കൊടുത്തു .അവൾ പറഞ്ഞ വാക്കുപാലിച്ചു .ഇതിനു പകരം എന്താണാവോ എന്നോട് ആവിശ്യപ്പെടുന്നത് . സീനിയേഴ്സ്ന് ഇട്ടു പണിയുന്നോ അവൾക്കുള്ള പണി കൊടുത്തോളം  . സുന്ദരി കൊച്ചാണ് ഒന്ന് ചൂണ്ടയിട്ട് നോക്കിയാലോ . അജൂ അതിന് വേണ്ടി കഷ്‌ടപ്പെടണ്ട .ഒരുപാട് പേര് ശ്രമിച്ചതാ ഇത് വരെ ഒരാൾക്കും പി ടികൊടുത്തിട്ടില്ല .വെറുതെ ടൈം വെസ്റ്റ് ആക്കണ്ട .മാത്രമല്ല  പണി പിറകെന്ന് തരുന്ന വീട്ടുകാരുമാ .തടി കേടാവണ്ടാ .അവളെ വിട്ടേക്ക് . ഒരു ചെറിയ പണി ഞാൻ എന്തായാലും  കൊടുക്കും അജു പറഞ്ഞു . ഇതിലൊന്നും താല്പര്യമില്ലാത്തോണ്ട് ഫൈസി മിണ്ടാതെ നിന്നു  . നസ്രീ  നീ അവരുടെ കൂടെ ഉണ്ടായിരുന്ന ഫൈസാനെ  ശ്രദ്ധിച്ചിനോ മീനു പറഞ്ഞത് പോലെ പാവം ഒന്നും അല്ല കുറച്ചു ജാഡ പാർട്ടിയാ .എന്നാലും മൊഞ്ജനാട്ടോ അവന്റെ കണ്ണുകൾ എന്തു ക്യൂട്ടാ .കൃഷ്ണമണി കളുടെ കളർ കണ്ടിനോ ശുദ്ധ കറുപ്പല്ല എന്നാൽ പൂച്ചക്കണ്ണും അല്ല. നല്ല മൊഞ്ചൻ ഫ്രീക്കൻ. അതു ശരി നീ അവന്റെ ഗ്ലാമർ നോക്കി ഇരിക്കുകയായിരുന്നോ എന്റെ കയ്യും കാലും വിറ ച്ചിട്ട് വീണു പോകുമെന്ന പേടിയിലാ ഞാനിത്രയും സമയം അവിടെ നിന്നത് . അവര്‌ തരുന്ന ചെറിയ പണിഷ്മെന്റ് വാങ്ങി  വന്നാൽ മതിയായിരുന്നു മീനു പറഞ്ഞു സത്യം അറിയുമ്പം ഇരട്ടി പണി കിട്ടും  നസ്രി ഇഷയോട്  ചൂടായി  . ആ ഫൈസിയെ പേടിച്ചാൽ മതി ബാക്കി രണ്ടും പാവാ പിന്നെ മീനു കൂടെയില്ലേ . മീനു പറഞ്ഞാൽ ദീപു കേൾക്കും ബാക്കി രണ്ടും കേൾക്കുന്ന ഉറപ്പുണ്ടോ എനിക്ക്  എന്തെങ്കിലും പണി കിട്ടിയാലുണ്ടല്ലോ അതിന്റെ ഇരട്ടി നിനക്ക് ഞാൻ തരും .ആവശ്യമില്ലാതെ അവരുടെ അടുത്ത് ചെന്ന് പണി തരുമോന്ന് ചോദിച്ചു വന്നിരിക്കുന്നു . വെറുതെ പേടിപ്പിക്കല്ലേടീ പിശാചേ ഒന്നും സംഭവിക്കില്ല .അവർ ക്‌ളാസ്സിൽ കയറി .ക്ലാസ്സിലിരിക്കുമ്പോഴും അവളുടെ മനസ്സിൽ ചെറിയ പേടി തോന്നി പണികിട്ടോ .ഇന്റെർവെല്ലിനും ഉച്ചക്കുമെല്ലാം പുറത്തിറങ്ങാതെ പിടിച്ചു നിന്നു .ക്ലാസ്സ് വിട്ടു പോകുമ്പോൾ മെയിൻ ഗേറ്റിന്റെ അടുത്ത് അവർ നിക്കുന്നത് അവൾ കണ്ടു . ഇങ്ങനേയും ഒരു പ്രണയം പാർട്ട് 4 ഹലോ അങ്ങനെ അങ്ങ് പോയാലോ . ഇഷാന  ഇങ്ങ് വന്നേ . ഉള്ളിൽ ചെറിയ പേടിയുണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ അവരുടെ അടുത്തേക്ക് ചെന്നു. നിന്റെ ഇക്കാക്ക് എന്താ പറ്റിയേ. എന്തെങ്കിലും പറ്റിയെന്ന് ഞാൻ പറഞ്ഞിനോ ഇല്ലല്ലോ  .അറിയാതെ വായിൽ നിന്നും വീണ് പോയതായിരുന്നു .ഒന്നും മിണ്ടില്ലെന്ന് നസ്റിക്ക്   വാക്കു കൊടുത്തതായിരുന്നു  . സോറി ഒരു തമാശക്ക്......  . ഞങ്ങളും തമാശയായി കരുതാം  നാളെ വരുമ്പോൾ ആയിരം പ്രാവിശ്യം Iam  very sorry എന്ന് എഴുതിയിട്ട് വന്നാൽ മതി . യാ അള്ളോ ആയിരം പ്രാവശ്യമോ പിന്നെ ഞങ്ങളോട് എന്ത് ധൈര്യത്തിലാ മുട്ടാൻ വന്നത് . ഞാൻ ദീപുവിനെ പരിചയപ്പെടാൻ വന്നതാ . പിന്നെ ഞാൻ അതിനല്ലേ സോറി പറഞ്ഞത് please ഇപ്രാവശ്യം വെറുതെ വിടണം .ദീപുവിനെ ദയനീയമായി നോക്കി . മീനു അറിഞ്ഞാൽ എനിക്കിട്ട് പണി കിട്ടും എ ന്ന്അറിയിന്നോ ണ്ട്‌ മനസ്സില്ലാ മനസ്സോടെ ആണ് അജുവിന്റെ കൂടെ നിൽക്കുന്നത് . അജു പാവങ്ങളല്ലേ പകുതി യാക്കി കൊടുക്കട . ദീപു പറഞ്ഞോണ്ട് ചെറിയ ഇളവ് 500പ്രാവിശ്യം എഴുതിയിട്ട് വന്നാൽ മതി . അജു കുറച്ചു കൂടി കുറച്ചോടെ ഇഷാന ചോദിച്ചു . അജു ന്നോ ബഹുമാനവും പോയോ . അല്ല ചേട്ടൻ പറഞ്ഞിരുന്നു അജ്ജുന്ന് വിളിച്ചാൽ മതിയെന്ന് . Mmm അവനൊന്ന് മൂളി .എന്നാൽ വിട്ടോ നാളെ എഴുതികാണിച്ചു  ക്ലാസിൽ കയറിയാൽ മതി . അവളൊന്ന് ഫൈസിയെ നോക്കി കണ്ണുകൾ തമ്മിൽ ഇടഞ്ഞപ്പോ  താഴേക്ക് നോക്കി .ഇനി ഇവ നെങ്ങാനും വായ തുറന്നാലോ ന്ന് പേടിച്ചു  നസ്രിയുടെ കയ്യും പിടിച്ചു  മുന്നോട്ട് വേഗത്തിൽ നടന്നു . ഇഷാ  ഞാൻ എഴുതി തരില്ല എനിക്ക് രാത്രി ഒരു കല്യാണത്തിന് പോകാനുണ്ട് സോറി . അല്ലേലും നീയെപ്പോഴാടീ ഉപകാരത്തിന് എത്തിയത് ശവം .എന്താ വേണ്ടെന്ന് എനിക്കറിയാം .മീനുവിനെ കൊണ്ട് എഴുതിക്കും .ദീപുവിന്റെ കാര്യം വീട്ടിൽ പറയുന്ന പറഞ്ഞു ഭീഷണിപ്പെടുത്തും . നീ നന്നാവില്ല അല്ലേ .എങ്ങനേലും എഴുതാൻ നോക്ക് അല്ലേൽ പണി പിന്നെയും കിട്ടും . മീനുവിനോട് പറഞ്ഞപ്പോൾ അവള് പറഞ്ഞുഎന്റെ ഹാൻറൈറ്റ് അവർക്കറിയാം .അതിന്റെ പേരിൽ പിന്നെയും പണി കിട്ടും .നീകഴിയുന്നത്ര എഴുത് ബാക്കി ഞാൻ ദീപുവിനെ കൊണ്ട് ശരിയാക്കികൊള്ളം . എങ്ങനെയെക്കൊയോ ഒരു നൂറു പ്രാവിശ്യം എഴുതി .ബാക്കി ഫോട്ടോസ്റ്റാറ്റ് എടുത്ത് കൊടുത്തു കാലുപിടിക്കാം അതുംകരുതി ഉറങ്ങാൻ കിടന്നു .പതിവ് പോലെ തന്നെ ത്രിമൂർത്തികൾ പതിവ് സ്ഥലത്തന്നെ ഇരിപ്പുണ്ട് .മീനുവിനെയും കൂട്ട് പിടിച്ചായിരുന്നു പോയത് .കടലാസ് അജുവിന് നേരെ നീട്ടി . നീയെന്താ ആളെ കളിയാക്കുകയാ ഇത് നൂറല്ലേ ഉള്ളൂ .അതും  ഫസ്റ്റ് ഐ ലാസ്‌റ്റ്  y വേറൊന്നും മനസ്സിലാവുന്നു ഇല്ല . സോറി അതേയ് വല്ലാത്ത കൈവേദന ഇത്രയേ എഴുതാൻ പറ്റിയുള്ളൂ .ബാക്കി വേണേൽ ഫോട്ടോസ്റ്റാറ് എടുത്തുതരാം .നീ ഞങ്ങൾക്കിട്ട് പണിതരാൻ മാത്രം ആയോ .അവൾ മീനുവിൻറ നോക്കി . ദീപൂ ഇവൾ സോറി പറഞ്ഞു .ഇനി ഇത് ഇഷ്യൂ ആക്കരുത് .എനിക്ക് വേണ്ടി എല്ലാവരും ക്ഷമിക്കണം please . ഓക്കേ മീനു പറഞ്ഞോണ്ട്  ഇപ്രാവശ്യം വെറുതെ വിടുന്നു ഇനി ഇത് ആവർത്തിച്ചാലുണ്ടലോ  ഞങ്ങൾ ആരാണ് ശരിക്കും അറിയും . അവൾ അവിടെനിന്നും പോയി .പക്ഷെ പ്രശ്നങ്ങൾ തുടങ്ങുകയായിരുന്നു അവിടുന്ന്  .ക്ലാസ് കഴിഞ്ഞു പോകാൻ നേരം ഫൈസി മുന്നിൽ വന്നു നിന്നു . സീനിയേസ് ഒരുപാട് പേരുനോക്കുന്നത് കണ്ടു .രണ്ടു നോട്ട് ബുക്ക് അവളുടെ നേർക്ക് നീട്ടി . എന്താ ഇത് . മുകളിലുള്ള നോട്ട് നോക്കി മറ്റേ നോട്ട് കംപ്ലീറ്റ് ചെയ്യണം .നാളെ തന്നെ .എന്നിട്ട് ക്ലാസ്സിൽ കയറിയാൽ മതി .ഹാൻഡ് റൈറ്റ്  വൃത്തിയുണ്ടായിരിക്കണം നോട്ട് നീറ്റായിരിക്കണം .ഒരു തെറ്റും ഉണ്ടാവാനും പാടില്ല .മനസ്സിലായലോ അവരോട് കാണിച്ചത് പോലെ വിള ച്ചിലുമായി എന്റടുത്ത്  വന്നാലുണ്ടല്ലോ മോൾ പിന്നെ ഈ സ്കൂളിൽ കാണില്ല .ഗൗരവത്തിൽ അതും പറഞ്ഞു അവൻ പോയി . ഇഷ  ദീപുവിനെയും അജുവിനെയും നോക്കി .അവർ കാണാത്തപോലെ തിരിച്ചു നടന്നു .ഒരു കാര്യം മനസ്സിലായി മിണ്ടാപൂച്ചയാണ് നേതാവ് .അവന്റെ വാക്കുകൾക്ക് എതിരായി ആർക്കും എതിരഭിപ്രായം ഇല്ല .പൂച്ചക്കണ്ണൻ അവനാരാണെന്ന വിചാരം കാലൻ . അല്ലെടീ അവന് പൂച്ചാക്കണ്ണണോ നീയല്ലേ പറഞ്ഞത് ക്യൂട്ട് ആണെന്ന് . കൃഷ്ണമണി കറുപ്പല്ലാലോ അങ്ങനെ യല്ലാത്തവരെല്ലാം പൂച്ചക്കണ്ണ്എന്നാ പറയുക .അവക്കിപ്പം അതറിയാഞ്ഞിട്ടാ അവനാരാ രാജാവോ എന്നോട് ആജ്ഞാപിക്കാൻ .മനസ്സിൽ ഒരുപാട് തെറിയും വിളിച്ചു .വേറെ വഴിയില്ലാത്തോണ്ട് എഴുതി കൊടുത്തു .പിന്നെ ഇടക്കിടെ ഇതുപോലെ നോട്ട് തരാൻ തുടങ്ങി .വഴക്കിന് പോകണ്ടാന്ന് കരുതി സഹിച്ചു നിന്നു .വേറൊരു സംഭവവും നടക്കുന്നുണ്ടായിരുന്നു പൂച്ചകണ്ണൻ എന്ന പേര് ആരൊക്കെയോ പറഞ്ഞു പറഞ്ഞു മറ്റുള്ളവരിലേക്കും വ്യാപിച്ചു . ഒരു ദിവസംനോട്ട് തന്നപ്പോൾ  സഹികെട്ട് അവനോട് പറഞ്ഞു . ഞാൻ എന്താ നിന്റെ അടിമയാണോ ? ഇങ്ങനേയും  ഒരു പ്രണയം Part5 ഞാനെന്താ നിന്റെ അടിമയോ ? നീ പറയുന്നത് കേൾക്കാൻ ഞാനിത് കംപ്ലൈന്റ് ചെയ്യും .എനിക്ക് ഇനി മുതൽ എഴുതിത്തരാൻ പറ്റില്ല .എനിക്കുമുണ്ട് ഒരുപാട് എഴുതാനും പഠിക്കാനും .അവൻ ആ നോട്ട് തിരിച്ചു വാങ്ങി ഒന്നും മിണ്ടാതെ പോയി .പൊതുവെ ഒന്നും മിണ്ടാറില്ല പക്ഷേ ഇന്ന് എന്തോ പറയാൻ വന്നത് വേണ്ടാന്ന് വെച്ച് പോയതുപോലെ തോന്നി .എന്തായാലും ശല്യം ഒഴിവായല്ലോ .വൈകുന്നേരം ഇതുവരെ കാണാത്ത മൂന്നാല് സീനിയേഴ്സ് കുട്ടികൾ കാണാൻ വ ന്നപ്പോഴാണ് പൂച്ചക്കണ്ണൻ മൗനമായിട്ട് പോയതിന്റെ കാരണം മനസ്സിലായത് .അവർ മൂന്ന് നോട്ട് ബുക്ക് കയ്യിൽ തന്നിട്ട് പറഞ്ഞു എഴുതീട്ട് നാളെ വന്നാൽ മതി .പിന്നെ ആർക്കാ കംപ്ലൈന്റ് കൊടുക്കുന്നത് എന്ന് വെച്ചാ പറഞ്ഞാ മതി ഞങ്ങളും കൂടെ വരാം . അതിലൊരു ഭീഷണിയുടെ സ്വരം ഉണ്ടെന്ന് അവൾക്ക് മനസ്സിലായി .ആ നോട്ട് വാങ്ങുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നു . ഫൈസിയും അജുവും നോക്കുന്നത് അവൾ കണ്ടു .അവരെ നോക്കാതെ അവൾ മുന്നോട്ട് നടന്നു . അജു പറയുന്നത് അവൾ കേട്ടു ഇത്ര വേണ്ടായിരുന്നെടാ . അതവൾ ചോദിച്ച് വാങ്ങിയതാ .അവൾക്കേ ഒരുപാട് എഴുതാനും പഠിക്കാനും ഉണ്ടെന്ന് ഞാനതിന് അവളെ സഹായിച്ചതല്ലേ . അവൾക്ക് ആദ്യമായി ഇതിന് പകരം ചോദിക്കണമെന്ന് തോന്നി . അല്ല മീനു ഫൈസിക്ക് എന്നോടെന്താ ഇത്ര ദേഷ്യം .അന്നത്തെ സംഭവത്തിന് ആണെങ്കിൽ അജുവിനും ദീപുവിനും എന്നോട് ഒരു ദേഷ്യവും ഇല്ല .ഞാനുമായിട്ട് നല്ല കമ്പനിയും ആണ് . ദേഷ്യം ഉണ്ടായിട്ടല്ല .അവന് ജീവനാ അവന്റെ ഫ്രണ്ട്സ് .അവർക്ക് വേണ്ടി എന്തും ചെയ്യും നീ അന്ന് ചെയ്തത് ഒരു തമാശയായിട്ടേ അവർ എടുത്തിട്ടുമുള്ളൂ .അവരുടെ ഓപ്പോസിറ്റ് ഒരു ടീമ് ഉണ്ട് .എന്നും ഇവരുമായിട്ട് ഉടക്കാണ് .അവർ ഈ സംഭവം വലിയ ചർച്ചയായിട്ട് എടുത്തു നീ അവരെ നാണം കെടുത്തിയെന്നും അവർക്ക് പുല്ലുവിലയാ കൽപ്പിക്കുന്നെന്നും നിനക്ക് മുന്നിൽ അവർ തോൽവി സമ്മതിച്ചെന്നും മറ്റും എന്തൊക്കെയോ പറഞ്ഞു പിരി കേറ്റിയതാ .അതാ നിന്നെ കൊണ്ട് നോട്ട് എഴുതിപ്പിക്കുന്നത് .ഞങ്ങളൊക്കെ കൂടി അവന്റെ മനസ്സിൽ നിന്നോട് ഒരു സിമ്പതിയൊ  ക്കെ തോന്നിപ്പിച്ചതായിരുന്നു നീ ഇന്ന് അവനെ വെല്ലുവിളിച്ചതോടെ അതിനും തീരുമാനമായി . അപ്പോൾ ഞാനീ വർഷം മുഴുവൻ നോട്ട് എഴുതേണ്ടി വരുമോ .മോൾ ഈ നോട്ട് പിടിച്ചേ ആരതാണെന്ന്  വെച്ചാ കൊടുത്തേക്ക് ഞാനിനി കോളേജിൽ വരുന്നില്ല .എന്റെ നോട്ട് എഴുതാൻ ഇത്താത്താന്റെ കാലു പിടിക്കുന്ന എന്നോടാ അവന്റെ നോട്ട് എഴുതാൻ പറയുന്നത് . ഇത്രചെറിയകാര്യത്തിന്കോളേജിൽവരുന്നില്ലാന്ന് പറയാൻ നാണമില്ലല്ലോ .സീനിയേഴ്സ് മറ്റുള്ളവർക്ക് കൊടുക്കുന്ന പണി നീ കണ്ടിട്ടില്ലല്ലോ അതുവെച്ചു നോക്കുമ്പോൾ ഇത് ഒന്നുമല്ല . ഒരു നോട്ട് ഇങ്ങ് തന്നേക്ക് ഞാനെഴുതിതരാം . അവനോട് നീ പോയി സോറി പറ . ഞാനെന്തിനാ സോറി പറയുന്നത് നീ പോയി അവനോട് സംസാരിച്ചു എന്നെ വെറുതെ വിടാൻ പറ നിന്റെ ഫ്രണ്ടല്ലേ. ഞാൻ പറഞ്ഞാലൊന്നും കേൾക്കില്ല. അവൻ വല്ലാത്തൊരു ടൈപ്പാ. ശരിക്കും പറഞ്ഞാൽ അജുവും ദീപുവും പോലും അവന്ന് എതിരായി ഒരു വാക്ക് പോലും പറയില്ല. നീ തന്നെ നേരിട്ട് അവനോട് സംസാരിക്ക് അതാ നല്ലത്. ഇങ്ങനേയും ഒരു പ്രണയം Part6 ഫൈസിക്ക് പ്രണയം ഒന്നും ഇല്ലേ ഇല്ല ഫ്രീക്കൻ ആണലോ പിന്നെന്താ പ്രണയം ഇല്ലാത്തത് . മുൻപ് ഉണ്ടായിരുന്നെന്ന് ദീ പു പറഞ്ഞു കേട്ടിട്ടുണ്ട് . അവന്റെ പേഴ്‌സണൽ കാര്യം ഒന്നും ചോദിക്കരുതെന്ന് ദീപു എന്നോട് പറഞ്ഞിട്ടുണ്ട്. തേപ്പ് കിട്ടിയതാണല്ലേ .എങ്ങനെ കിട്ടാതിരിക്കും ഇതല്ലേ സ്വഭാവം . അങ്ങനെ പറയണ്ട ചിലരൊക്കെ ഇപ്പോഴും പ്രൊപ്പോസ് ചെയ്തതാ .പിന്നെ അവര് പോകുന്ന വഴിക്ക് അവനെ കാണില്ല . അപ്പോൾ പ്രണയം പേടിയാണ് . നീ എന്താ ആലോചിക്കുന്നേ നിനക്ക് നോക്കാനുള്ള പ്ലാൻ വല്ലതും ഉണ്ടോ . പിന്നേ അവനെ കൊല്ലാനുള്ള ദേഷ്യം ഉണ്ട് എനിക്കിപ്പം അപ്പോഴാ പ്രേമം .ഞാൻ പോട്ടെ നാളെ കാണാം .രാത്രിനോട്ട് എഴുതുമ്പോഴും  ഉറങ്ങാൻ കിടക്കുമ്പോഴും ഒറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളൂ  നോട്ട് എഴുതാൻ തരുന്നത് എങ്ങനെയെങ്കിലുംനിർത്തിക്കണം .അവസാനം ഒരു വഴി തെളിഞ്ഞു വന്നു .കുറച്ചു ചീപ്പാണ് എന്നാലും പ്രശ്നമില്ല .നോട്ട്സ് എഴുതാൻ വയ്യ കോളേജിൽ പോകാൻ വല്ലാത്ത ഉന്മേഷം തോന്നി .അല്ലെങ്കിലും അങ്ങനെയാണല്ലോ ആർകെങ്കിലും പണിയാൻ വല്ലാത്ത ഉത്സാഹമാണ്  .കോളേജിൽ എത്തിയതും നേരെ ഫൈസിയുടെ അടുത്തേക്ക് ചെന്നു . Sorry ഇനി എപ്പോൾ വേണമെങ്കിലും എത്ര നോട്ട്സ് എഴുതാൻ ഉണ്ടെങ്കിലും തന്നോളൂട്ടോ .പിന്നെ മറ്റുള്ളവരുടെ നോട്ട് വേണ്ട ഇയാളെ നോട്ട് മതി .ആ നോട്ട്സ് അവന്റെ കയ്യിൽ കൊടുത്തു മനോഹരമായ ഒരു പുഞ്ചിരിയും പാസാക്കി അവൾ പോയി . ഫൈസീ നോട്ട് എഴുതി അവക്ക് വട്ടായോ .ഞാൻ കരുതി അവൾ നിന്നോട് സോറി ഒക്കെ പറഞ്ഞു കാലു പിടിക്കുമെന്ന് . എടാ അജൂ ഞാനും അങ്ങനെയാ കരുതിയെ ഇവൾക്ക് എന്താ പറ്റിയെ ദീപു ചോദിച്ചു . ഇവൾ എനിക്കിട്ട് എന്തോ ഒപ്പിച്ചിട്ടുണ്ട് എനിക്ക് അങ്ങനെയാ തോന്നുന്നത് ഫൈസി പറഞ്ഞു .എന്തായാലും സാരമില്ല നീ ഇവളുടെ ഹാൻഡ്‌റൈറ് കണ്ടിട്ടില്ലാലോ സൂപ്പറാ . എന്താ മോനെ ഒരു സ്പെല്ലിങ് മിസ്റ്റേക് . ഒന്ന് പോടാ എനിക്ക് ഒരാഴ്ച ജോലിയുണ്ട് അത് കഴിഞ്ഞാൽ പിന്നെ പാവത്തിനെ ബുദ്ധിമുട്ടിക്കില്ല .വാശിക്ക് തുടങ്ങിയെതെങ്കിലും ഇപ്പം കാണുമ്പോൾ ചെയ്യുന്നത് തെറ്റാണ് എന്ന് തോന്നുന്നുണ്ട് .സാരമില്ല എല്ലാത്തിനും ചേർത്ത് ഒരു സോറി പറഞ്ഞു നമുക്ക് ഒരു പാർട്ടി കൊടുക്കാം പോരെ .പിന്നെ അതിന് വേണ്ടാത്ത അർഥം ഒന്നും കൊടുക്കണ്ട മനസ്സിലായല്ലോ ? രണ്ടു ദിവസം കഴിഞ്ഞാണ് അവൻ പിന്നെ നോട്ട് കൊടുത്തത് അവൾ സന്തോഷത്തോടെ അതും വാങ്ങി പോയി .നസ്രി രാത്രി ഞാൻ വാട്സപ്പിൽ ഒരു msg അയക്കും എനിക്ക് അത് നല്ല വൃത്തിയിൽ ഒരു വെള്ള കടലാസിൽ എഴുതി തരണം . എന്താ കാര്യം അവനിട്ടുള്ള പണിയാണോ . Mm . നിനക്ക് എഴുതിയാൽ പോരെ അത് ശരിയാവില്ല നാളെ മറ്റാരെങ്കിലും അത് വായിച്ചാൽ ഞാൻ  എഴുതിയതല്ല എന്ന് പറഞ്ഞു വാദിക്കാൻ എനിക്ക് കഴിയണം . പ്രശ്നമാവോ ഒന്നും ഉണ്ടാവില്ല നമ്മൾ പേര് വെക്കില്ലലോ എന്നാലും .... മര്യാദയ്ക്ക് എഴുതിക്കോണം ഇല്ലേൽ എന്നെ അറിയാലോ . അതാ എനിക്ക് ശരിക്കും പേടി . കോളേജിൽ എത്തിയ ഉടനെ തന്നെ ആ നോട്ടുമായി അവന്റെ അടുത്തു പോയി .നോട്ട് അവനു കൊടുത്തു .അവിടെ തന്നെ നിന്നു . എന്താ വേണ്ടേ ഒന്നുമില്ല എന്ന അർത്ഥത്തിൽ തലയാട്ടി .തിരിഞ്ഞു നടന്നു .മെല്ലെ തിരിഞ്ഞു നോക്കി .അവനാ നോട്ട് തുറന്നു നോക്കുന്നതും ആ കടലാസ് വായിച്ചതിന് ശേഷം ചുരുട്ടി എറിയുന്നതും കണ്ടു .  അവളെ തന്നെ നോക്കുന്നത്  കണ്ടു .കാണാത്ത മട്ടിൽ മുന്നോട്ട് നടന്നു  .അജുവും ദീപുവും ആ കടലാസ് എടുത്ത് വായിക്കുന്നത് കണ്ടു .അജുവും ദീപുവും പൊട്ടിച്ചിരിക്കുന്നതും അവൻ എന്നെ തന്നെ നോക്കി നിക്കുന്നതും കണ്ടപ്പോൾ സന്തോഷം തോന്നി. ഇങ്ങനേയും ഒരു പ്രണയം Part8 ഒന്ന് പോയേ ദീപൂ എനിക്ക് പേടിയാ എടി പേടിയുള്ളവർക്ക് വരില്ല. അങ്ങനെയല്ല മോനേ പേടിയുള്ളവർക്കേ വരുന്ന ഞാൻ കേട്ടിട്ടുള്ളത് . സിൽക്ക് വാങ്ങിത്തരാം . നിനക്ക് ഞാൻ അങ്ങോട്ട് വാങ്ങിത്തരാം .എന്റെ മുഖത്തോട്ട് ഒന്ന് സൂക്ഷിച്ച് നോക്കിക്കേ ഒരു പാട്  പോലും ഇതുവരെ വന്നിട്ടില്ല .അങ്ങനെയുള്ള മുഖം മുഴുവൻ ആലോചിക്കാൻ തന്നെ വയ്യ നീ ഒന്ന് പോയേ . നിനക്ക് മുഖത്ത് കുരു  വരാത്തത് ഞങ്ങളെ കുഴപ്പം ആണോ. മിനിമം ആരെയെങ്കിലും  പ്രേമിച്ചാലല്ലേ പ്രേമക്കുരുവെങ്കിലും വരൂ.നല്ല  മോളല്ലേ Please please അതിനിത് പ്രേമക്കുരുവല്ല vzv യാ. വന്നാൽ ചിലർക്ക് കല പോവില്ല. ഞാൻ ആണെങ്കിൽ കണ്ട അന്നുതന്നെ നിന്റെ ഗ്ലാമറിന് മുന്നിൽ വീണുപോയതാ  അഥവാ നിന്റെ ഗ്ലാമറിന് വല്ല കുഴപ്പവും സംഭവിച്ചാലും നിനക്കൊരു ജീവിതം തരാൻ ഞാൻ തയ്യാറാണ്. അജുക്കുട്ടാ ഓഫർ ഞാൻ സ്വീകരിച്ചിരിക്കുന്നു.എന്നാലും ഈ പണിക്ക് ഞാനില്ല. എന്റെ പൊന്നു ദീപൂ എന്നെ വെറുതെ വിട്ടേക്ക്. ഫോണും വാട്സപ്പും fb യുള്ള ഈ കാലത്ത് ആരെങ്കിലും ലെറ്റർ എഴുതുമോ . അതിന് അവൾക്ക് സ്വന്തമായി ഫോണില്ലാഞ്ഞിട്ടല്ലേ  വീട്ടിലെ ഫോൺ ആണെങ്കിൽ അവൾക്ക് റൂമിൽ നിന്ന് പുറത്തിറങ്ങാൻ കഴിയില്ലാലോ .അവളിന്നലെ എങ്ങനെയൊക്കെയോ ആണ് എന്നെ ഫോൺ വിളിച്ചത് .സത്യം പറഞ്ഞാൽ അവളെ വല്ലാതെ മിസ് ചെയ്യുന്നെടീ please . ആരെങ്കിലും അറിഞ്ഞാലോ ആരും അറിയില്ല . എന്നാലും .......എനിക്ക് അസുഖം വന്നാലോ നീ ആ വീട്ടിൽ കയറേണ്ട മുന്നിലുള്ള റോഡിൽ നിന്നാ മതി അവളുടെ അനിയത്തിയുടെ കയ്യിൽ നോട്ടിൽ വെച്ചു തന്നോളും ആരും അറിയില്ല please . അജുവിന്റെയും ദീപുവിന്റെയും നിരന്തരമായുള്ള please വിളിയിൽ ഒടുവിൽ സമ്മതിക്കേണ്ടി വന്നു അവർക്കിടയിൽ ഹംസമായി മാറാൻ  .അങ്ങനെ ആദ്യമായി ഒരു പ്രേമലേഖനം  കൈകൊണ്ട് തൊട്ടു .ഒരു പാട് പള്ളിയിൽ നേർച്ചയും ആക്കി മീനുവിന്റെ അസുഖം എനിക്ക് പടരാതിരിക്കാൻ  . രണ്ടാമത്തെ ദിവസം അവളുടെ മറുപടി ദീപുവിന് കൊടുക്കാൻ പോയി .നോട്ട് ബുക്കിനുള്ളിൽ വെച്ചു  ലൈബ്രറിയിൽ നിന്ന് അവനു കൊടുക്കാൻ പോവുമ്പോൾ ആദ്യമായിട്ട് ചെയ്യുന്ന കള്ളത്തരം ആയത് കൊണ്ടാവണം  കൈ വിറച്ചു നോട്ട് താഴെ വീണു .കറക്റ്റ് സമയത്ത് ലൈബ്രറി ഇൻചാർജുള്ള സാറിന് അതുവഴി വരാനും അത് സാർ എടുത്തു എനിക്ക് തരുമ്പോൾ ലെറ്റർ താഴെ വീഴാനും സാർ അത് വായിച്ചു നോക്കിയിട്ട് സ്റ്റാഫ് റൂമിലേക്ക് വരാൻ ഓഡർ തരാനും എല്ലാം ടൈമിങ് ആയിരുന്നു . എന്ത് ചെയ്യണണം എന്ന് അറിയാതെ പേടിച്ചു വിറച്ചു ഇരിക്കുമ്പോഴാ ദീപുവും അജുവും വന്നത് . ലെറ്റർ എവിടെ  സംഭവം അറിഞ്ഞപ്പോൾ ദീപുവിന്റെ ഡയലോഗ് കേട്ടപ്പോൾ ദേഷ്യം വന്നു അതിലെന്താ എഴുതിയെന്ന് നിനക്ക് അറിയോ വായിൽ വന്ന തെറിമുഴുവൻ അവനെ വിളിച്ചു . ഞാനിപ്പം എന്താ ചെയ്യണ്ടെന്ന് പറയട പിശാചേ.  ആരെങ്കിലും അറിഞ്ഞാൽ ജീവിച്ചിരുന്നിട്ട് കാര്യം ഇല്ല .സാർ വീട്ടിലേക്ക് വിളിച്ചു പറ ഞ്ഞാലോ .ആലോചിക്കുമ്പം തല കറങ്ങുന്നു .അവളുടെ കണ്ണ് നിറയുന്നത് അവൻ കണ്ടു . നീ പേടിക്കണ്ട നിന്റെ കൂടെ ഞാനും വരാം .കുറ്റം ഞാനേറ്റൊളം  നിനക്ക് പ്രശ്നം ഒന്നും ഉണ്ടാവില്ല . ഫൈസി അപ്പോൾ അവിടേക്ക് വന്നു .ദീപു അവനോട് കാര്യം പറഞ്ഞു .അവൻ അവളെത്തന്നെ നോക്കി ഒരു മിനുട്ട് ആലോചിച്ചു പറഞ്ഞു .നിന്നോട് ആര് എന്ത് ചോദിച്ചാലും ഞാനാ ദീപുവിന് ആ ലെറ്റർ കൊടുക്കാൻ പറഞ്ഞത് എന്ന് പറഞ്ഞാൽ മതി .വേറൊന്നും പറയേണ്ട. ഒന്നും മനസ്സിലായില്ലെങ്കിലും അവനിലെന്തോ ആദ്യമായി  ഒരു വിശ്വാസം തോന്നി . സ്റ്റാഫ് റൂമിലേക്ക് കയറിപ്പോൾ ഭൂമി പിളർന്നു താഴേക്ക് പോയെങ്കിൽ എന്ന് മനസ്സുരുകി പ്രാർത്ഥിച്ചു .പഠിക്കാൻ വരുന്നതോ അതോ പ്രേമിക്കാൻ വരുന്നതോ .വന്നിട്ട് ഒരു മാസേ ആയുള്ളൂ .കയ്യിലിരിപ്പ് കണ്ടില്ലേ .മൂന്നാല് ടീച്ചേഴ്സും ഉണ്ട് .എല്ലാവർക്ക് മുന്നിലും തൊലി ഉരിയുന്നത് പോലെ തോന്നി . ആർക്കാ നീ ഇത് എഴുതിയത് . പേടികൊണ്ട് ശബ്ദം പുറത്തു വരുന്നില്ല .എങ്കിലും എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു ഫൈസാൻ ഈ ലെറ്റർ ദീപുവിന് കൊടുക്കാൻ പറഞ്ഞു .എനിക്കൊന്നും അറിയില്ല . പ്യൂണിനെ വിട്ട് അവരെ വിളിപ്പിച്ചു . അവർ വന്നു എന്തായിരിക്കും ഇവന്റെ മനസ്സിൽ ആലോചിച്ചിട്ട് ഒന്നും മനസ്സിലാവുന്നതും ഇല്ല .ഇനി എനിക്കിട്ടുള്ള പണി വല്ലതും ആവുമോ. ഒറ്റ പാർട്ടിൽ പോസ്റ്റാൻ ആവാത്തൊണ്ട മൂന്ന് പാർട്ടായ പോസ്റ്റിയത് .plz check prfl #📙 നോവൽ https://b.sharechat.com/6EgzGZxVIW?referrer=otherShare
📙 നോവൽ - ومعاني പോസ്റ്റ് ചെയ്തത് : @ status5 Posted on : ShareChat t - നോവൽ ഇങ്ങനേയും ഒരു പ്രണയം - * part . GET IT ON T - Google Play - ShareChat
32.4k കണ്ടവര്‍
4 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post