💞 ❣💞 Full Part 💞❣ 💞 "" മോനെ, അവൾ എവിടുന്നോ മാസമുറയും തെറ്റിച്ചു മുറിയിൽ വന്നിരുന്നു കരയുന്നുണ്ട്.... എന്റെ മോൻ ഒന്നു സംസാരിച്ചു നോക്കിക്കേ.... അമ്മ കൂടുതൽ വല്ലതും ചോദിച്ചാൽ അവൾ ചത്തു കളയുമെന്നാണ് പറഞ്ഞത് അതാണ് മോൻ ചോദിക്കാൻ പറഞ്ഞത്.... "" ശനിഴായ്ച്ച ഷോപ്പിൽ നല്ല തിരക്കുണ്ടെന്നു പറഞ്ഞിട്ടും അമ്മ അത്യാവശ്യമായി വിളിച്ചു വരുത്തിയപ്പോൾ തന്നെ എനിക്കു എന്തോ പന്തികേട് ഉണ്ടെന്നു തോന്നി .... പക്ഷെ ഇത്രയും മനസ്സിൽ കരുതിയില്ല.... എന്തായാലും ഭാര്യ മഞ്ജുവിനെയും കൂട്ടി പോകാം അവളുടെ മുറിയിലേക്കെന്നു ഞാൻ തീരുമാനിച്ചു.... "" അമ്മേ മഞ്ജു എന്തിയെ.... അവളേം കൂട്ടി പോയി സംസാരിക്കാം.... അല്ലെങ്കിൽ എന്നോട് ഇഷ്ടപെടാത്ത വല്ലതും പറഞ്ഞാൽ എനിക്കു നിയന്ത്രണം പോകും.... വെറുതെയൊരു സീൻ ഉണ്ടായാൽ നാട്ടുകാർ അറിയും..... "" "" മഞ്ജു അവളുടെ കൂടെ മുറിയിൽ ഉണ്ട് മോനെ.... അവൾ അല്ലെങ്കിൽ എന്തേലും ബുദ്ധിമോശം കാണിച്ചാലോ ... എനിക്കു വയ്യ മോനെ ഇതൊന്നും കാണാൻ.... അച്ഛൻ ആണ് ഭാഗ്യം ചെയ്തവൻ ഒന്നും അറിയാതെ നേരത്തേയങ്ങു പോയല്ലോ..... "" "" അമ്മ വിഷമിക്കാതെ ഞാൻ അവളോട് സംസാരിച്ചു എല്ലാം ശരിയാക്കാം..... അവളുടെ കാമുകനെ കൊണ്ട് തന്നെ കല്യാണം കഴിപ്പിക്കാം നമുക്ക്.... നാളെ കാണാൻ വരുന്നവൻ വന്നു കണ്ടിട്ട് പോട്ടെ.... "" "" അതിനു അവൻ ഇവൾ ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ തന്നെ വേണ്ടെന്നു പറഞ്ഞു.......ഇതെല്ലാം ഒരു തമാശ ആയി കാണാൻ...... അവനു ഒരുപാട് പെണ്ണുങ്ങൾ ഉള്ളതിൽ ഒരെണ്ണം മാത്രമാണ് ഇവളെന്നു.... എന്തും ചെയ്യും മോനെ പിന്നെ നമ്മൾ.... "" "" ഹോ, പ്രേമിക്കുമ്പോൾ നോക്കിയും കണ്ടും പ്രേമിച്ചു കൂടെ കുഞ്ഞാവക്കു ..... ബാക്കി ഉള്ളവർക്ക് പണി ഉണ്ടാക്കി വെക്കാൻ.... കുഞ്ഞാവേടെ കാര്യം ഒന്നു കഴിഞ്ഞോട്ടെ അതു കഴിഞ്ഞു കൊടുക്കുന്നുണ്ട് ഞാൻ അവളെ ചതിച്ചവന്..... "" അതും പറഞ്ഞു ഞാൻ കുഞ്ഞാവയുടെ മുറിയിലേക്ക് ചെന്നു.... ചെന്നപ്പോൾ മഞ്ജുവിന്റെ മടിയിൽ കിടന്നു കരയുകയാണ് ഏട്ടന്റെ കുഞ്ഞാവ.....അവളുടെ കരച്ചിലും അവസ്ഥയും ഓർത്തപ്പോൾ എനിക്കു വല്ലാതെ സങ്കടം ആയി..... എന്നെ കണ്ടതും കുഞ്ഞാവയുടെ കരച്ചിലിന്റെ ശബ്ദം കൂടി..... ഞാൻ അവളെ വിളിച്ചു.... "" കുഞ്ഞാവേ മോളെ മീനു,, ഏട്ടന്റെ കുഞ്ഞാവക്കു ഒന്നുമില്ല..... ഇതൊന്നും ഓർത്തു മോൾ ടെൻഷൻ ആകണ്ട.... ഈ ഇന്റർനെറ്റ്‌ യുഗത്തിലും ഇതിനൊക്കെ പോംവഴി ഇല്ലാതെ ഇരിക്കുമോ..... നാളെ മോളെ ഒരുകൂട്ടർ കാണാൻ വരുന്നുണ്ട് അതു കഴിഞ്ഞു നമുക്ക് ഇതു കളയാം..... അല്ലെലുമൊരു ചതിയന്റെ കുഞ്ഞിനെ നമുക്ക് എന്തിനാണ്.... "" എൻറെ സംസാരം കേട്ടപ്പോൾ കുഞ്ഞാവയുടെ കരച്ചിലിന്റെ ശബ്ദം കൂടി.... എനിക്കു ഉള്ളിൽ പകയും ദേഷ്യവും ഇതു എൻറെ പൊന്നു പെങ്ങളോട് ചെയ്തവനോട് വന്നുവെങ്കിലും ആ സിറ്റുവേഷൻ ഒന്നിനും പറ്റാത്തത് ആയിരുന്നു.... ഞാൻ കുഞ്ഞാവയുടെ തലമുടിയിൽ തലോടികൊണ്ട് പറഞ്ഞു.... "" കുഞ്ഞാവേ ഈ പ്രായത്തിൽ പ്രണയമൊക്കെ പതിവാണ്.... ഞാനും പ്രണയിച്ചിട്ടുണ്ട് പക്ഷെ അതൊന്നും നമ്മുടെ ജീവിതത്തെ ബാധിക്കാൻ പാടില്ല.... എൻറെ കുഞ്ഞാവ പാവം ആയതുകൊണ്ട് ഒരുത്തനെ കൂടുതൽ വിശ്വസിച്ചു,, അവനു ഭാഗ്യം ഇല്ലെന്നു കരുതിയാൽ മതി എൻറെ കുഞ്ഞാവയെ പോലെയൊരു നല്ല പെണ്ണിനെ കല്യാണം കഴിക്കാൻ.... അതു അവന്റെ നഷ്ടം,, അല്ലാതെ എൻറെ കുഞ്ഞാവയുടേത് അല്ല...."" ഒരുവിധത്തിൽ ഞാനും ഭാര്യയും പിന്നെ ഇടക്കുവെച്ചു മുറിയിലോട്ടു കയറി വന്ന അമ്മയും കൂടി കുഞ്ഞാവയെ സമാധാനിപ്പിച്ചു..... പൂർണമായും സമ്മതം ഇല്ലെങ്കിലും നാളെ വരുന്ന ചെറുക്കനെ കാണാനും അതിനു ശേഷം വയറ്റിൽ ഉള്ള കുഞ്ഞിനെ നശിപ്പിക്കാനും കുഞ്ഞാവ സമ്മതിച്ചു..... അതിനു ശേഷം മഞ്ജുവിനോട് ചോറെടുത്തു വെക്കാൻ പറഞ്ഞു ഞാൻ മഞ്ജുവിനെയും കൂട്ടി വെളിയിലേക്കു ഇറങ്ങി.... വെളിയിലേക്കു ഇറങ്ങിയതും മഞ്ജു ഒറ്റ കരച്ചിൽ....... ദൈവമേ ഇതു ഇനി എന്തു കുന്തം ആണോ എന്നു കരുതി നിന്നപ്പോൾ അതിനുള്ള കാരണം വെളിയിൽ വന്നു.... "" എന്നാലും എന്നോടു പ്രണയം ഒന്നും ഇല്ലായിരുന്നു പറഞ്ഞിട്ട് ഇപ്പോൾ കുഞ്ഞവയോട് സത്യം തുറന്നു പറഞ്ഞല്ലോ നേരത്തെ ആരോ ആയി ഇഷ്ടം ആയിരുന്നെന്നു..... സത്യം പറഞ്ഞോ ഏതാണ് അവൾ.... ഇപ്പോളും ബന്ധം ഉണ്ടോ എനിക്കു ഇപ്പോൾ അറിയണം..... "" "" എൻറെ പൊന്നു മഞ്ജു ഞാനതു കുഞ്ഞാവയെ ഒന്നു സമാധാനിപ്പിക്കാൻ പറഞ്ഞതല്ലേ..... ഉടനെ അതിൽ പിടിച്ചു തൂങ്ങിക്കോണം..... എനിക്കു അങ്ങനെ ഒരു കാമുകിയും ഇല്ല ഒന്നും ഇല്ല.... പിണങ്ങാതെ പോയി ചോറെടുത്തു വെക്കു എൻറെ ടെൻഷൻ കൂട്ടാതെ.... "" പൂർണമായും എന്നെ വിശ്വസിച്ചാലും ഇല്ലെങ്കിലും മഞ്ജു കുണുങ്ങി കുണുങ്ങി ചോറെടുത്തു വെക്കാൻ അടുക്കളയിലേക്കു പോകുന്നത് കാണാൻ ഒരു പ്രത്യേക ചന്തം ഉള്ളതായി എനിക്കു തോന്നി.... ഞാൻ പുറകിൽ കൂടി ചെന്നു അവളെ ഒന്നു ചുറ്റി പിടിച്ചു ഒരു ഉമ്മ കൊടുത്തു.... ഇങ്ങനെ ഒരു പൊട്ടിപ്പെണ്ണ്.... അവൾ എൻറെ പിടി വിടീച്ചുകൊണ്ട് ദേ ചെറുക്കാ അമ്മ കാണും എന്നു കൊഞ്ചി പറഞ്ഞുകൊണ്ട് ഓടി പോയി ചോറ് എടുത്തു വെച്ചു.... ചോറ് കഴിച്ചതിനു ശേഷം ഞാൻ ഷോപ്പിലേക്ക് പോകാനായി ഇറങ്ങി ..... അന്നത്തെ ദിവസം പിന്നെ വലിയ തട്ടുകേടുകൾ കുടുംബത്തിൽ ഉണ്ടാവാതെ കടന്നു പോയി.... നാളെയാണ് കുഞ്ഞാവയെ പെണ്ണ് കാണാൻ വരുന്ന ദിവസം, അവൾ കരഞ്ഞുകൂവി കുളമാക്കാതെ ഇരുന്നാൽ മതിയായിരുന്നു എന്നു മനസ്സിലോർത്തു ഞാൻ ഉറങ്ങി പോയി...... അടുത്ത ദിവസം രാവിലെ തന്നെ എൻറെ കുഞ്ഞാവയെ കാണാനുള്ള ചെറുക്കൻകൂട്ടർ വന്നു.....അവരിൽ ഒരാളെ എനിക്കു നല്ല പരിചയം ഉണ്ടായിരുന്നു.... പരിചയം അല്ല എൻറെ കോളേജിലെ പ്രണയിനി മീര ആയിരുന്നു..... അവൾ എന്നെ അധികം ശ്രദ്ധിച്ചില്ല അതുകൊണ്ട് തന്നെ ഞാൻ അവളെയും മൈൻഡ് ചെയ്തില്ല.... സാധാരണ പെരുമാറും പോലെ ഞങ്ങൾ പെരുമാറി.... അതിലും വലിയ പണി ആയി തോന്നിയത് ചെറുക്കൻ മീരയുടെ ആങ്ങള ആണെന്ന് അറിഞ്ഞപ്പോൾ ആയിരുന്നു.... ദൈവമേ ഇത് എന്തൊരു പരീക്ഷണം ഒന്നിന് പുറകെ ഒന്നായി... കുഞ്ഞാവേ എങ്ങനേലും ഒന്നു കെട്ടിച്ചു വിടാൻ നോക്കുമ്പോൾ കാണാൻ വരുന്നത് പൂർവ്വകാമുകിയുടെ അനുജൻ..... കുഞ്ഞാവ മനസ്സില്ല മനസ്സോടെ ചായയും എടുത്തുകൊണ്ട് വന്നു.... മഞ്ജു മുൻകൈ എടുത്തു തള്ളി വിട്ടത് ആണെന്നു എനിക്കു മനസ്സിലായി.... എന്തേലും ആവട്ടെ ഒന്നു കാര്യങ്ങൾ മംഗളമായി നടന്നാൽ മതിയായിരുന്നു..... ചായ കുഞ്ഞാവ ചെറുക്കന്റെ കയ്യിൽ കൊടുത്തതും ചെറുക്കൻ കുഞ്ഞവയോട് പേര് ചോദിച്ചു.... കുഞ്ഞാവ ചെറുക്കന്റെ മുഖത്തേക്ക് നോക്കിയിട്ടില്ലെന്നു എനിക്കു മനസ്സിലായി.... അവന്റെ ശബ്ദം കേട്ടതും കുഞ്ഞാവയുടെ മുഖത്തൊരു തെളിച്ചം വന്നത് ഞാൻ കണ്ടു........ അവൾ ആവേശത്തോടെ അവനോടു ചോദിച്ചു "" എടാ അഭി നീയോ,,, എന്നെ പറ്റിച്ചതാണല്ലേ ഉപേക്ഷിച്ചു പോകുകയാണെന്ന് പറഞ്ഞു.... അല്ലങ്കിലും എനിക്കറിയാം നിനക്കു എന്നെ വേണ്ടെന്നുവെക്കാൻ പറ്റില്ലെന്ന്.... അത്രക്കും സ്നേഹിക്കുന്നില്ലെടാ ഞാൻ നിന്നേ.... "" "" ഉണ്ടല്ലോ മീനു,,, നീ എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.... അതിലും കൂടുതൽ നിൻറെ ചേട്ടനെ എൻറെ ചേച്ചി പ്രണയിച്ചിട്ടുണ്ട്......എന്നിട്ടു ഒരു പണക്കാരി പെണ്ണിനെ കണ്ടപ്പോൾ എല്ലാം മറന്നു പോയവൻ ആണ് നിൻറെ ചേട്ടൻ.... പുള്ളിക്കിട്ടു ഒരു പണി കൊടുക്കാൻ വേണ്ടി തന്നെയാണ് ഞാൻ നിന്നേ പ്രണയിച്ചത്.... "" അവന്റെ വാക്കുകൾ കേട്ടു കുഞ്ഞാവ നിന്നു കരഞ്ഞപ്പോൾ മീര എഴുന്നേറ്റു അടുത്തോട്ടു ചെന്നു കുഞ്ഞാവയെ സമാധാനിപ്പിച്ചു..... "" മോളെ മീനു,,,, മോൾ വിഷമിക്കണ്ട.... മോളെ എൻറെ അനുജൻ ചതിക്കില്ല.... അങ്ങനെ ചതിച്ചാൽ എൻറെ അനുജനും ബന്ധങ്ങൾക്ക് വില കല്പിക്കാത്ത നിൻറെ ചേട്ടനും തമ്മിൽ എന്താണ് വ്യത്യാസം.... എൻറെ അനുജൻ നല്ല തന്തക്കു പിറന്നവൻ ആണ് അതുകൊണ്ട് ഒറ്റ വാക്കേ ഉണ്ടാകു...... അല്ലാതെ തോന്നുമ്പോൾ തോന്നുമ്പോൾ വാക്ക് മാറില്ല..... ഞാൻ പറഞ്ഞിട്ടാണ് നിന്നേ അവൻ സ്നേഹിച്ചത്,, പിന്നെ നിന്റെ ചേട്ടന്റെ പെങ്ങളായതുകൊണ്ട് മാത്രമാണ് അവൻ നിന്നോട് മോശമായി പെരുമാറിയത് അല്ലെങ്കിൽ നീയും അവൻ വേണ്ടെന്നു പറയുമ്പോൾ ചൂയിന്ഗം ചവച്ചു നമ്മൾ നല്ല ഫ്രണ്ട്‌സ് ആണെന്ന് പറഞ്ഞാൽ എൻറെ അനുജനും തേഞ്ഞു പോകില്ലേ ... നിൻറെ ചേട്ടൻ വിഷമിക്കണം അതും അനുജത്തിയെ ഓർത്തു അത്രയും ഞങ്ങൾ ചിന്തിച്ചുള്ളൂ... മോൾക്ക് വിഷമം ആയെങ്കിൽ മാപ്പ്......"" ഞാൻ ഒന്നും മിണ്ടാതെ കുനിഞ്ഞു നിന്നു.... ഒരു കണ്ണ് ഇട്ടു മഞ്ജുവിനെ നോക്കിയപ്പോൾ എല്ലാവരും പോട്ടെ എന്നുള്ള മുഖഭാവം ഞാൻ അവളിൽ കണ്ടു.... നിനക്കു എങ്ങനെ ഭർത്താവിനെ കേൾക്കെ ഇങ്ങനെ പറയാൻ കഴിയുന്നു മീര എന്നുള്ള അർത്ഥത്തിൽ ഞാൻ മീരയെ നോക്കി......അവളുടെ കോന്തൻ ഭർത്താവ് ഒരു കസേരയിൽ ഒരു അനക്കവുമില്ലാതെ ചായയും കുടിച്ചിരിക്കുന്നു ഭാര്യയുടെ പഴയ പ്രണയലീലകൾ കേട്ടിട്ടും..... എന്തൊരു പെങ്കോന്തൻ ആണോ ശവം ഞാൻ മനസ്സിലോർത്തു..... എൻറെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയ മീര പറഞ്ഞു.... "" നിങ്ങൾ നോക്കുക ഒന്നും വേണ്ട... ഭർത്താവിനെ കേൾക്കെ ഞാൻ പറഞ്ഞത് അദ്ദേഹത്തിന് എല്ലാം അറിയാവുന്നതുകൊണ്ടാണ്.... അതു മാത്രമല്ല അദ്ദേഹത്തെ പോലെ ഒരു ആണിനെ കല്യാണം കഴിച്ചതുകൊണ്ട് എനിക്കു ഇപ്പോൾ നിൻറെ മുൻപിൽ വന്നു ഇങ്ങനെ നിൽക്കാനും കഴിഞ്ഞു...... നീ ഉപേക്ഷിച്ചു പോയപ്പോൾ വീട്ടുകാർക്ക് വേണ്ടി കല്യാണം കഴിച്ചതാണ് അദ്ദേഹത്തിനെ,,, ആ എന്നെ ഇത്രയും ധൈര്യശാലി ആക്കിയതും എൻറെ ഭർത്താവ് ആണ്.... അതുകൊണ്ട് നിന്നേ നഷ്ടപെട്ടത് ഇപ്പോൾ എൻറെ ഭാഗ്യം ആയാണ് എനിക്കു തോന്നുന്നത്..... "" പഴയ കാമുകിയും വീട്ടുകാരും എന്നെ എൻറെ വീട്ടിൽ വന്നു നാവുകൊണ്ട് ചവിട്ടി മെതിച്ചിട്ടും ഞാൻ ഒന്നും മിണ്ടിയില്ല എൻറെ കുഞ്ഞാവക്കു വേണ്ടിയിട്ടു.... എങ്കിലും എല്ലാവരും സന്തോഷത്തോടെ കുഞ്ഞാവടെ കല്യാണം നടത്താൻ ആണല്ലോ തീരുമാനിക്കുന്നതെന്നു ഓർത്തപ്പോൾ എനിക്കു സമാധാനം ആയി..... എൻറെ കാമുകിയുടെ അനുജനെ കുറ്റം പറയാൻ കഴിയില്ല എൻറെ പെങ്ങളുടെ മനസ്സ് വേദനിച്ചപ്പോൾ എനിക്കു എത്രമാത്രം വിഷമിച്ചോ,,, അതുപോലെ തന്നെ അല്ലേ അവന്റെ പെങ്ങൾക്ക് വേദനിച്ചപ്പോൾ അവനും വേദനിച്ചത് ..... പോട്ടെ എല്ലാം നല്ലതിനാണെന്നു സമാധാനിക്കാം.... പക്ഷെ എല്ലാവരും പോയി കഴിയുമ്പോൾ മഞ്ജു ഇന്നു നെഞ്ചത്ത് താണ്ഡവം ആടും ഓർക്കുമ്പോൾ പേടിയാകുന്നു...... എല്ലാം കൂടി ഞാൻ മനസ്സിൽ ഓർത്തു നിന്നപ്പോൾ മീരയുടെ ഭർത്താവ് എൻറെ അരുകിൽ വന്നിട്ട് പറഞ്ഞു.... "" വിഷമിക്കണ്ട സഹോ ഒന്നും ഓർത്തു.... എല്ലാം നല്ലതിനാണെന്നു കരുതിയാൽ മതി..... സഹോയുടെ ഭാര്യ ആ നില്കുന്നത് അല്ലേ,,, പൊൻകുന്നംകാരി മഞ്ജു,,, നല്ല അടിപൊളി ചേർച്ചയാണ് നിങ്ങൾ.... സഹോ, എൻറെ ഭാര്യേ മാത്രമല്ലെ ചതിച്ചിട്ടുള്ളു എങ്കിൽ അവൾ ഒരു പഞ്ചായത്തിലെ ചെറുപ്പക്കാരെ മുഴുവൻ ചതിച്ചാണ് നിങ്ങളുടെ തലയിൽ ആയതു..... കൂടുതൽ ഒന്നും പറയണ്ടല്ലോ അല്ലേ,,, ഇപ്പോൾ തന്നെ സമാധാനം ആയി കാണുമല്ലോ....ഇതാകും വിവാഹം സ്വർഗത്തിൽ വെച്ചു നടക്കുന്നുവെന്ന് പറയുന്നത് അല്ലേ സഹോ.... "" അതും പറഞ്ഞു എൻറെ മുഖത്തു നോക്കി ഒരു ആക്കിയ ചിരിയും ചിരിച്ചു അവളുടെ ഭർത്താവ് ഇറങ്ങി പോയി...... കല്യാണം ഉറപ്പിച്ചു മീരയുടെ കുടുംബവും ഇറങ്ങി കഴിഞ്ഞപ്പോൾ എന്നോടു അമ്മ പറഞ്ഞു ചട്ടനെ പൊട്ടൻ ചതിച്ചാൽ പൊട്ടനെ ദൈവം ചതിക്കും..... കാര്യം അറിയാതെ ആണെങ്കിലും അമ്മ കറക്റ്റ് ഡയലോഗ് തന്നെ പറഞ്ഞു...... ""അമ്മേ അമ്മ പറഞ്ഞത് വളരെ സത്യമാണ്....... വരാൻ ഉള്ളത് വണ്ടി പിടിച്ചു അങ്ങു പൊൻകുന്നത്തു നിന്നാണേലും വരും അമ്മേ.... "" അമ്മ ചിരിച്ചോണ്ട് കാര്യങ്ങൾ പൂർണമായും മനസ്സിലായില്ലെങ്കിലും കയറി പോയി..... കുഞ്ഞാവ പുതിയ ജീവിതം സ്വപ്നം കണ്ടു സന്തോഷിച്ചു.... അവർ രണ്ടും അകത്തു കയറിയപ്പോൾ എന്നെ ഇപ്പോൾ കൊന്നു കളയും ഭാവത്തിൽ നിന്ന മഞ്ജുവിനെ ഞാൻ അടുത്തോട്ടു വിളിച്ചു.... ""മഞ്ജു, നമുക്കിടയിൽ ഇനി വഴക്ക് വേണ്ട.... പൊൻകുന്നം കഥകൾ ഞാനും അറിഞ്ഞു മുത്തേ..... അപ്പോൾ ഇനി പരസ്പരം എങ്കിലും തേക്കാതെ ജീവിക്കാം അല്ലേ....."" ഞാനതു പറയുമ്പോൾ ആരും കാണാതെ ചമ്മിയ മഞ്ജുവിനെ കണ്ടപ്പോൾ എനിക്കു എന്നോടു തന്നെ സഹതാപം തോന്നി.... എങ്കിലും ഉള്ളിൽ എല്ലാം കലങ്ങിത്തെളിഞ്ഞ ആശ്വാസവും ഉണ്ടായിരുന്നു...... A story by #അരുൺ_നായർ
29.3k views
13 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post