full part കലിപ്പന്റെ പെണ്ണ് 😘😘 ഉറക്കത്തിനിടയിൽ എപ്പോഴോ കണ്ണ് തുറന്നപ്പോഴാണ് ബെഡ്ലാമ്പിന്റെ വെളിച്ചത്തിൽ എന്റെ നേരെ ചെരിഞ്ഞു കിടന്നു എന്നെ തന്നെ നോക്കുന്ന അവളെ കണ്ടത്. ആ നോട്ടം കണ്ടു എനിക്ക് അല്പം പേടി തോന്നാതെ ഇരുന്നില്ല. കാരണം അവൾ ഇങ്ങനെ ഉറക്കം ഒഴിച്ച് ഇരിക്കുന്നുണ്ടേൽ അതിന്റെ പിന്നിൽ എന്തെങ്കിലും കോനിഷ്ട്ട് ഉണ്ടാവും. " ഡീ പൊന്നു നിനക്കെന്താ ഈ പാതിരാത്രിയിൽ ഉറക്കം ഒന്നും ഇല്ലേ......?" " എന്താ ഏട്ടാ ?" "ഡീ പോത്തേ നീ എന്താ കണ്ണ് തുറന്നു സ്വപ്നം കാണുവാ...... ?" "അല്ലല്ലോ " "പിന്നെ.... ?" " എന്നും സ്വപ്നത്തിൽ മാത്രം അടുത്ത് കിട്ടുന്ന എന്റെ രാജകുമാരനെ കണ്ണ് നിറയെ കാണുവായിരുന്നു... " "ഹോ നിനക്ക് വട്ടാ, കിടന്നു ഉറങ്ങു പെണ്ണെ" എന്നും പറഞ്ഞു ഞാൻ വീണ്ടും കണ്ണടച്ച് കിടന്നു. ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞു കണ്ണ് തുറന്നു നോക്കുമ്പോഴും അവൾ എന്നെ തന്നെ നോക്കി അതെ കിടപ്പായിരുന്നു. ശ്ശെടാ ഈ പെണ്ണിന് ഇതെന്നാ പറ്റി..... ? എന്റെ നോട്ടം കണ്ട് ആവണം രണ്ടു കണ്ണും ചിമ്മി എന്റെ അടുത്തേക്ക് കുറച്ചൂടി നീങ്ങി കിടന്നു കാന്താരി. " ഡീ പൊണ്ടാട്ടി " " എന്താടാ ഏട്ടാ... ?" "നീ എന്താ ഉറങ്ങാത്തെ?" ഉറക്കം വരുന്നില്ലേ?" "ഉറക്കം വരണില്ല ഏട്ടാ, ഞാൻ എന്തോ ആലോചിച്ചു കിടന്നതാ" " എന്താണാവോ ഇതിനും മാത്രം ആലോചിക്കാൻ...... ? നീ ഇനി ഈ വീടിനു ബോംബ് എങ്ങാനും ഇടാൻ ഉള്ള ആലോചനയിൽ ആണോ.... ? "ഏയ് വീടിനു ഇടില്ല, മിക്കവാറും ഈ തേങ്ങാ തലയിൽ വെച്ച് പൊട്ടിക്കും....ഹല്ല പിന്നെ.... " ഈ കുരുപ്പ് എന്നെ കൊല്ലുവോ..... ?" ആ അതൊക്കെ പോട്ടെ നീ എന്താ ആലോചിച്ചോണ്ടു ഇരുന്നേ.....? "ഏയ് ഒന്നുമില്ല ഏട്ടാ" " ഹാ പറയടീ.. " "അത് നമ്മൾ പരിചയപ്പെട്ടതും ഇഷ്ട്ടത്തിലായതും ഒടുവിൽ കല്യാണം കഴിഞ്ഞതും ഒക്കെ ആലോചിക്കുവായിരുന്നു " 'അതിനു എന്തിനാ കണ്ണു നിറഞ്ഞേ എന്റെ പൊന്നിന്റെ.... ? വീട്ടിൽ പോകാൻ തോന്നുന്നുണ്ടോ..... ? "ഏയ് അതൊന്നും അല്ല ഏട്ടാ" "പിന്നെ എന്താടി കോപ്പേ നിന്റെ പ്രശ്നം....? അവൾ പാതിരാത്രിയിൽ കണ്ണും മിഴിച്ചു ഇരിക്കുന്നു " "ഹാ ഒന്നൂല്ല ഏട്ടാ " " ഡീ പുല്ലേ മര്യാദക്ക് പറഞ്ഞോ അല്ലേൽ അടിച്ചു കണ്ണു മുറിക്കും ഞാൻ " " ഹോ ഇങ്ങനെ ഒരു കലിപ്പൻ, മൂക്കത്താ ദേഷ്യം, പോ ഞാൻ മിണ്ടൂല". "അയ്യേ എന്റെ കൊച്ച് പിണങ്ങല്ലേ, എന്നോട് പറ എന്താ എന്റെ പൊന്നിന് പറ്റിയെ.... ?" "ഏട്ടാ അതെ,,,,,, ഇനി കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ ഏട്ടൻ തിരിച്ചു ദുബായിക്ക് പോവില്ലേ... ?" "ആഹ് അതിനു ?" "അപ്പൊ ഇനി ഈ മുഖം ഒന്ന് അടുത്ത് കാണണമെങ്കിൽ ഒരു വർഷം കാത്തിരിക്കേണ്ടേ..... ? അതോണ്ട് നോക്കി ഇരുന്നു കൊതി തീർക്കാൻ നോക്കുവായിരുന്നു ഞാൻ. " അതു പറഞ്ഞു തീർന്നതും മുഖം എന്റെ നെഞ്ചിലേക്ക് പൂഴ്ത്തി എന്നെ ഇറുക്കി പിടിച്ചു കിടന്നു അവൾ. നെഞ്ചിൽ നനവ് തട്ടിയപ്പോൾ മനസിലായി കണ്ണുനീർ ഞാൻ കാണാതിരിക്കാൻ വേണ്ടി മുഖം ഒളിപ്പിച്ചതാണ് എന്ന്.... എന്റെ നെഞ്ചും നീറുന്നുണ്ടായിരുന്നു. കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞാൽ ഇവളെ വിട്ടു പോവണമല്ലോ എന്നോർത്ത്.... കല്യാണം കഴിഞ്ഞു ഒരു മാസം തികയുന്നതേ ഉള്ളൂ. എന്റെ പെണ്ണിനെ ഒന്ന് കണ്ടു കൊതി തീർന്നിട്ടില്ല. കല്യാണത്തിന് മുൻപ് രണ്ടു വർഷം പ്രേമിച്ചു എന്ന് പറഞ്ഞിട്ടെന്താ കാര്യം..... അതിനിടയിൽ ആകെ നേരിൽ കണ്ടത് ആകെ 6 ദിവസം മാത്രമാ, അതും ഞാൻ ഓരോ വർഷം കൂടുമ്പോൾ നാട്ടിൽ വരുമ്പോ മാത്രം. പരസ്പരം അടുത്തതും അടുത്തതും അറിഞ്ഞതും സ്നേഹിച്ചതും ഇണങ്ങിയതും പിണങ്ങിയതും എല്ലാം ഫോൺ വിളിയിലൂടെയും ചാറ്റിങ്ങിലൂടെയും ആയിരുന്നു. എനിക്ക് പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്, ഒരുപാട് അകലെ ആയിരുന്നിട്ടും ഒന്ന് കാണാൻ പോലും പറ്റാഞ്ഞിട്ടും ഞങ്ങൾക്ക് ഇത്ര തീവ്രമായി ഭ്രാന്തമായി എങ്ങനെ സ്നേഹിക്കാൻ സാധിക്കുന്നു എന്ന്. പതിയെ അവളെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി അവളുടെ മുഖം കൈകളിൽ കോരി എടുത്തു പതിയെ വിളിച്ചു, " ഡീ പൊണ്ടാട്ടി, ഒന്നിങ്ങു നോക്കിയേ " "എന്താടാ ഏട്ടാ", പറ." നീ ആദ്യമേ ആ മുഖം ഒന്ന് നന്നായിട്ടു തുടച്ചെ, കരഞ്ഞു കഴിഞ്ഞാൽ പെണ്ണിനെ കാണാൻ ഒരു ഭംഗിയും ഇല്ല. വേഗം മുഖം ഒക്കെ തുടച്ചു മുഖത്ത് ഒരു ചിരിയും ഫിറ്റ് ചെയിതു ചോദിച്ചു അവൾ "ഇപ്പൊ കുഴപ്പമുണ്ടോ ഏട്ടാ?" "ഏയ് ഒരു കുഴപ്പവും ഇല്ല. എന്റെ പൊന്നു ചുന്ദരി വാവ അല്ലെ. കൊച്ച് ഏട്ടൻ പറയുന്നത് ശ്രെദ്ധിച്ചു കേൾക്കണം. ഏട്ടന് നിന്നെയും അച്ഛനെയും അമ്മയെയും വീടിനെയും നാടും ഒക്കെ വിട്ടിട്ടു പോവാൻ ഇഷ്ട്ടം ഉണ്ടായിട്ടാണോ.....? അല്ല... പോവാതെ വേറെ നിവർത്തി ഇല്ല പോന്നൂസേ, കൊച്ച് ഒന്ന് മനസിലാക്കിക്കേ " "ഏട്ടാ എനിക്കറിയാം എല്ലാം. നമുക്കു വേണ്ടി കൂടിയാ ഈ കഷ്ടപ്പെടുന്നത് എന്നും. എങ്ങും വിടാൻ തോന്നണില്ല അതാ. കൂടെ ഇരുന്നു മതിയായിട്ടില്ല" "പൊന്നുവേ, കൊച്ച് സങ്കടപെടല്ലേ, കൊച്ച് സങ്കടപ്പെട്ടാൽ എനിക്ക് എങ്ങനെയാ സന്തോഷായിട്ടു ഇരിക്കാൻ പറ്റുന്നെ.. . ?" "അയ്യേ എനിക്ക് കുഴപ്പമൊന്നും ഇല്ലടാ ഏട്ടാ.... നീ പോയിട്ട് വേഗം ഇങ്ങു വരില്ലേ, അതു മതി". "പിന്നല്ലാതെ, ഒരു വർഷം ദാ എന്നും പറഞ്ഞു അങ്ങ് തീർന്നു പൊക്കോളും. അതു കഴിഞ്ഞാൽ എന്റെ പൊന്നൂന്റെ അടുത്തേക്ക് പറന്നു വരത്തില്ലേ ഞാൻ......? " വേഗം വന്നേക്കണം ട്ടോ " " ആഹ് ഡീ വന്നേക്കാം " . " എനിക്ക് വയ്യ ഡാ ഏട്ടാ നീ ഇല്ലാതെ ഇവിടെ ഒറ്റയ്ക്ക് " . " അയ്യേ പൊന്നു ഇവിടെ ഒറ്റയ്ക്ക് അല്ലല്ലോ , അച്ഛനും അമ്മയും മുത്തശ്ശിയും ഒക്കെ ഇല്ലേ ?" " എന്നാലും ഏട്ടാ.... " " ഒരു എന്നാലും ഇല്ല. പൊന്നൂസേ ഒരു മൂന്ന് വർഷം കൊണ്ട് നമ്മുടെ കടങ്ങൾ ഒക്കെ തീരും . അത് കഴിഞ്ഞാൽ പിന്നെ ഞാൻ തിരിച്ചു പോവില്ല. ഇവിടെ എന്റെ പൊന്നൂടെ കൂടെ തന്നെ നിൽക്കും. ". " ശരിക്കും ?" " ആഹ് ഡീ പോത്തേ സത്യായിട്ടും. നീ തന്നെ അല്ലേ പണ്ട് എന്നോട് പറഞ്ഞത് കടങ്ങൾ ഒക്കെ തീർന്നാൽ പ്രവാസി പട്ടം മതിയാക്കി നാട്ടിലേക്ക് വന്നോണം എന്ന്." " ഹോ ആദ്യമായിട്ടാ ഞാൻ പറയണ ഒരു കാര്യം മുടക്ക് പറയാതെ സമ്മതിച്ചു തരുന്നത് , എനിക്ക് സന്തോഷായി ഡാ ഏട്ടാ" എന്നും പറഞ്ഞ് താടി പിടിച്ച് ഒറ്റ വലിയാ കുരുപ്പ്. " ആആഹ് ഡീ കുട്ടിപ്പിശാചേ വിട് , വേദനിക്കണു, ഈ കണക്കിന് തിരിച്ചു പോവാൻ ഞാൻ കാണൂല്ലല്ലോ എന്റെ മുത്തപ്പാ. " " അയ്യോ സോറി സോറി പെട്ടെന്ന് ഒരു സന്തോഷത്തിനു... സോറി ഡാ ഏട്ടാ ." " എന്നാൽ പിന്നെ പെട്ടെന്ന് ഒരു സന്തോഷത്തിനു നിനക്ക് ഒരുമ്മ തന്നൂടെ ?" " അയ്യടാ മോൻ കിടന്നു ഉറങ്ങാൻ നോക്ക്. എനിക്ക് ഉറക്കം വരണു " " പാതിരാത്രി എന്റെ ഉറക്കം കളഞ്ഞിട്ട് നീ കിടന്നു ഉറങ്ങുന്നോ ? " എന്നാൽ പിന്നെ ഞാൻ ആ പറമ്പിൽ ഇറങ്ങി കിളയ്ക്കാം. എന്തിയേ?" " ഓ അതൊന്നും വേണ്ട, ഇങ്ങു വന്നേ എന്റെ കൊച്ചിനെ ഞാൻ ഒന്നു സ്നേഹിക്കട്ടെ. " " ദേ ചെറുക്കാ എന്റെ കയ്യീന്ന് മേടിക്കും." "എന്ത് ?" "ഒറ്റ അടി" " ഓഹ് അതാരുന്നോ? ഞാൻ വിചാരിച്ചു..." " എന്ത് വിചാരിച്ചു?" " ഓഹ് ഒന്നൂല്ലേ , തമ്പുരാട്ടികിടന്നു ഉറങ്ങിക്കോ " എന്നും പറഞ്ഞ് തിരിഞ്ഞു കിടക്കാൻ തുടങ്ങിയ എന്നെ തിരിച്ചു കിടത്തി നെഞ്ചിൽ ഒരു കടിയും തന്നു കാലമാടത്തി... " ഇന്നത്തെ ക്വാട്ട തീർന്നടീ കുരുപ്പേ വാ ഉറങ്ങാം" എന്നു പറഞ്ഞു അവളെ ചേർത്ത് പിടിച്ചു കിടക്കുമ്പോൾ നെഞ്ചിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സന്തോഷമായിരുന്നു, വേറെ ആർക്കും വിട്ടു കൊടുക്കാതെ ഈ കാന്താരിയെ സ്വന്തമാക്കാൻ സാധിച്ചതോർത്ത്..... പാർവ്വതി
31.6k views
12 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post