മഴയുടെ കിലുക്കം - 16
✍🏻Ishalin muhabath
Insta id : ishal_ayisha_muhabath
പിറ്റേ ദിവസം രാവിലെ തന്നെ ദേവദാസ് ഉണർന്നു.. ബെഡിൽ കിടന്ന് കൊണ്ട് തന്നെ മേശ പുറത്ത് ഇരുന്ന മൊബൈൽ ഏന്തി വലിഞ്ഞു എടുത്തു.. സമയം 9.56..അയാൾ ദൃതിയിൽ എഴുനേറ്റു ബെഡിൽ ഇരുന്നു.. നേരെ കാണുന്ന അലമാരയിൽ മുഖം കണ്ടതും അയാളുടെ കൈ തലയിലേക് പോയി... ഇന്നലെ രാത്രി തലയിലെ കെട്ടൊക്കെ ഊരി മാറ്റി.. അത് രാവിലെ കമ്പനിയിൽ പോകണം എന്ന് കരുതിയാണ്.. ചെറിയ ഒരു മുറിവിന്റെ പാട് മാത്രമേ ഇപ്പൊ നെറ്റിയിൽ ഉള്ളു.. അയാൾ പെട്ടെന്ന് തന്നെ ബാത്‌റൂമിലേക് പോയി ഫ്രഷായി താഴെ ഡയനിങ് ഹാളിൽ ചെന്നിരുന്നു.. ആ സമയം അല്ലു അവിടെ ഇരുന്നു ചപ്പാത്തിയും മുട്ട കറിയും കഴിക്കുവായിരുന്നു...
"റൂഗ്മിണി അമ്മേ.. അച്ഛന് കഴിക്കാൻ.."
അല്ലു വിളിച്ചു പറഞ്ഞതും അവർ കഴിച് കൊണ്ടിരുന്ന പാത്രം സ്ലാബിന്റെ പുറത്ത് വെച്ചു കാസ്ട്രോൾ എടുത്ത് കൊണ്ട് അവിടേക്കു പോയി.. ഒരുങി ഇരിക്കുന്ന ലുക്ക് കണ്ടപ്പോഴേ രുഗ്മിണി അമ്മക് കാര്യം മനസ്സിലായി ഓഫീസിലേക്ക് ആണെന്ന്.. അവർ അയാൾക് വിളമ്പി കൊടുത്തു...
കൈ കഴുകാൻ എഴുനേൽക്കുന്നതിനു ഇടക് രുഗ്മിണി അമ്മയോട് നന്ദിനിയെ ചോദിച്ചു.. ആ ചോദ്യം കേട്ട് അല്ലുവും രുഗ്മിണി അമ്മയും പരസ്പരം നോക്കി..
"അത്.. കുഞ്ജ് കമ്പനിയിൽ പോയല്ലോ.."
അത് കേട്ടതും ദേവദാസിനു നേർക്ക് അവർ പറഞ്ഞ ഓരോ കാര്യങ്ങളും ഓർമയിൽ വന്നു... അയാൾ ദേഷ്യം അടക്കി പിടിച്ചു ഓഫീസ് ബാഗുമായി നേരെ പോർച്ചിൽ കിടന്ന കാറുമായി പോയി...
രുഗ്മിണി അമ്മ ഉടൻ തന്നെ ഫോണെടുത്തു നന്ദിനിക്ക് വിളിച്ചു കാര്യം പറഞ്ഞു.. അത് കേട്ടതും അവർ തിരിച്ചൊന്നും പറയാത്തെ ഫോൺ കട്ടാക്കി... നന്ദിനി വലിയ ഒരു ഗ്രൂപ്പുമായിട്ടുള്ള ഡീൽ സംസാരിക്കുക ആണ്.. കിച്ചു പൊതുവെ ദേവദാസിന്റെ കമ്പനിയിൽ ഒന്നും പോകാറില്ല.. പക്ഷെ ഇത് നന്ദിനിക്ക് കുറച്ചു പുതിയ കാര്യങ്ങൾ ആയതോണ്ട് തന്നെ കിച്ചുവിനെ കൂടെ കൂട്ടി... അവന്റെ ഒറ്റക്കുള്ള കഴിവ് കൊണ്ടാണ് സ്വന്തമായി കമ്പനികൾ കൊണ്ട് പോകുന്നത്.. ആ ഒരു വിശ്വാസം നന്ദിനിക്കും ഉണ്ട്....
"ആ സ്ഥലം അത്രക് ബഡ്ജറ്റ് ഫ്രണ്ട്‌ലി ഒന്നും അല്ല മാഡം.... പിന്നെ ഈഡ് ആയി ആ പ്രോപ്പർട്ടി തരാം എന്ന് പറഞ്ഞത് കൊണ്ട് മാത്രം നിങ്ങളെ ഇതിൽ വിശ്വസിച് കൂട്ടുന്നു.. അറിയാലോ.. മാഡത്തിന്റെ ഹസ്ബണ്ടിന്റെ പിറകെ നടന്നു അവസാനം നിങ്ങടെ കമ്പനിയെ കൂട്ടണ്ട എന്ന് തീരുമാനിച്ചതായിരുന്നു.. ഇതിപ്പോ മാഡം വന്നു സംസാരിച്ചത് കൊണ്ടാണ്..."
"I know... പഴയത് പറയാതെ ഇപ്പോഴത്തെ ആ ഡീൽ ഉറപ്പിക്കാം..."
നനദിനി അവർക്ക് കൈ കൊടുത്ത് പിരിഞ്ഞഹു... ഇത് കണ്ട് കൊണ്ടാണ് ദേവദാസ് അവിടേക്കു വന്നത്... വന്നവരിൽ ദേവദാസിനോട് പുച്ഛം മാത്രം നിറഞ്ഞഹു നിന്നു.. അയാളെ ഒന്ന് നോക്കുക പോലും ചെയ്യാതെ നന്ദിനിയോടും കിച്ചുവിനോടും യാത്ര പറഞ്ഞു അവർ പോയി..
"നന്ദിനി.. താൻ എന്തൊക്കെയാ ഇത് കാട്ടുന്നത്??"
രോഷം മൂത്തയാൾ നന്ദിനിയെ കേബിനിലേക് കൂട്ടി കൊണ്ട് പോയി പറഞ്ഞു..
"കൈ വിട്ടേ ഏട്ടാ... നമ്മുടെ സ്റ്റാഫുകൾ തന്നെ ശ്രേദ്ധിക്കും... ഞാൻ ഇവിടെ പെന്റിങ് ലിസ്റ്റുകൾ ഒക്കെ എടുത്തു... നിങ്ങൾ സ്വന്തം കമ്പനിയിൽ നിന്ന് തന്നെ എത്ര ലക്ഷം രൂപയാ പറ്റിച്ചു എടുത്തത്.. നിങ്ങളുടെ അക്കൗണ്ടിൽ നിന്നും അത് എവിടേക്കാണ് പോയതെന്നും എല്ലാം ഞാൻ കണ്ട് കഴിഞ്ഹു.... സോ... എന്റെ വഴിയിൽ ഇനി തടസ്സമായി നിക്കണ്ട..."
"നിനക്ക് എപ്പോ തുടങ്ങി ഈ കമ്പനിയിൽ ഇത്ര ആത്മാർത്ഥത.. ഞാൻ കുറച്ചു നാല് കിടന്ന് പോയപ്പോഴോ??? ഈ കമ്പനികൾ എല്ലാം എന്റെ വിയർപ്പിന്റെ അധ്വാനം ആണ്..."
"ഇതിനുള്ള മറുപടി ഞാൻ വീട്ടിൽ പോയിട്ട് തരാം... നമ്മുടെ റൂമിൽ ചെന്നിട്ട്.. ഇപ്പൊ പറഞ്ഞഹ ചിലപ്പോ എന്റെ നിയന്ത്രണം വിട്ട് പോകും...."
നന്ദിനിയെ ഒന്ന് കൂർപ്പിച്ചു നോക്കി കൊണ്ട് സീറ്റിലേക്ക് ഇരുന്നു ദേവദാസ്.. അടുത്തായുള്ള ചയറിൽ നന്ദിനിയും....
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
2500 രൂപ ഉണ്ടായിരുന്നു ബിജുവിന്റെ ശമ്പളം... അവൻ അത് അമ്മ കാണാതെ ഒരു പെട്ടിയിൽ ഇട്ടു വെച്ചു.. അവൻ ന്തൊക്കെയോ ലക്ഷ്യങ്ങൾ മനസ്സിൽ കണ്ട്.... ശേഷം പഠിക്കാൻ ഉള്ള പുസ്തകവും എടുത്തു ചിമ്മിനി വിളക്കിന്റെ വെട്ടത്തിൽ വന്നിരുന്നു പഠിച്ചു...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
ഓരോ ദിവസവും അസിയും ആലീസും കൂടുതൽ അടുത്ത് കൊണ്ട് ഇരുന്നു.. അസിയുടെ ഉള്ളിൽ കിച്ചു പിന്നെ തന്നെ കാണാൻ വരാത്തതിലും ഫോൺ വിളിക്കാത്തത്തിലും വിഷമം തോന്നിയിരുന്നു.. തിരികെ വിളിക്കാൻ നമ്പറും അറിയില്ലല്ലോ എന്നവൾ ഓർക്കാതെയും ഇരുന്നില്ല.. അന്ന് കിച്ചു ഹോസ്റ്റലിൽ വിളിച്ചതൊന്നും ആലീസ് അസിയോട് പറഞ്ഞില്ല... അന്ന് രാത്രിയോ പിറ്റേന്ന് രാവിലെയോ കൂടി ആലീസ് കിച്ചുവിന്റെ വിളി പ്രതീക്ഷിച്ചു... പക്ഷെ പിന്നെ കരുതി അയാൾക് അസിയോട് അങ്ങനത്തെ ഇഷ്ടം ഒന്നും ചിലപ്പോ കാണില്ല എന്ന്... എന്ത് സപ്പോർട്ടും കൊടുത്ത് ആലീസ് കൂടെ തന്നെ ഉണ്ട്... പിന്നെ കൃത്യമായ ഹോസ്റ്റൽ ഫീസും കോച്ചിംഗ് സെന്ററിലെ പൈസയും കിച്ചു അടക്കുന്നുണ്ട്...
അങ്ങനെ ഒരു ദിവസം,
"അസി...."
അഷ്‌റഫ് സർ വിളിച്ചതും അസി കണ്ണുകൾ ഉയർത്തി അയാളെ നോക്കി...
"തന്നെ മാഡം വിളിക്കുന്നു..."
സർ അതും പറഞ്ഞു ചിരിയോടെ പോയി. അസി അപ്പോഴും ന്തിനാകും മാഡം വിളിക്കുന്നത് എന്നാലോചിച്ചു മാഡത്തിന്റെ റൂമിലേക്കു പോയി...
പുറം തിരിഞ്ഞു ഇരിക്കുന്ന രണ്ട് പേരെ കണ്ട് അസി വാതിലിന്റെ അവിടെ തന്നെ നിന്നു..
"ആസിയ.. വരു..."
മാഡം അകത്തേക്കു വിളിച്ചതും അസി അകത്തേക്കു കയറി വന്നു.. ഇരിക്കുന്നവരെ അവൾ നോക്കിയതെ ഇല്ല...
"ക്ലാസ്സ് ടെസ്റ്റിൽ തനിക് നല്ല മാർക്കുണ്ട്... എക്സാം എഴുതിയ നല്ല പോലെ തനിക് സ്കോർ ചെയ്യാൻ പറ്റും.. പക്ഷെ പ്രോബ്ലം ഡിഗ്രി / ഡിപ്ലോമ വേണം എന്നതാണ് "
മാഡം പറഞ്ഞത് കേട്ടപ്പോ അസിക്കും നിരാശ പടർന്നു..
"തനിക് ഞാൻ ഒരു ഓഫർ തരാം... അഷ്‌റഫ് സർ ഡിപ്ലോമ ഇൻ ബാങ്കിംഗ് ആൻഡ് ഫിനാൻസ് ക്ലാസ്സ് എടുത്ത് തരും... 3 മാസത്തിനുള്ളിൽ ഡിപ്ലോമ എക്സാം ആകും.. അപ്പൊ അതിന്റെ കാര്യം..."
മാഡം പൂർത്തിയാക്കാതെ ഇരിക്കുന്നവരുടെ മുഖത്തേക്ക് നോക്കി... അതെ സമയം തന്നെ അസിയും ഇരിക്കുന്നവരെ നോക്കി.. ഇരിക്കുന്നവരെ കണ്ട് അവളുടെ കണ്ണുകൾ വികസിച്ചു.. സന്തോഷം കൊണ്ട് അവളുടെ മനസും തുള്ളുന്നത് അവൾ അറിഞ്ഞഹു ...
കിച്ചു സാറും സാരഥി ഏട്ടനും.... അസിക്ക് വല്ലാത്ത ഒരു സന്തോഷം അവളിൽ ഉടലെടുത്തു ...
അസിയെ പക്ഷെ കിച്ചു ഒന്ന് നോക്കുക പോലും ചെയ്തില്ല.. സാരഥി അസിക്ക് ഒരു പുഞ്ചിരി നൽകി എങ്കിലും അസിയുടെ നോട്ടം കിച്ചുവിൽ ആണെന്നത് സാരഥിക്ക് പിടികിട്ടി...
അവനിൽ നിന്നും ഒരു നോട്ടം പോലെ ഏൽക്കാതെ വന്നപ്പോ ആ കണ്ണുകൾ സങ്കടത്തോടെ താഴ്ന്നതും സാരഥി ശ്രേദ്ധിച്ചു അവനും ഒരു സങ്കടം തോന്നി കിച്ചുവിന്റെ പ്രവർത്തിയിൽ.. പക്ഷെ ഇപ്പൊ ഇതല്ലാതെ വേറേ നിവർത്തി ഇല്ല താനും...
"മാഡം... ആ സർ നോട് ക്ലാസ്സ് എടുത്ത് കൊടുക്കാൻ പറഞ്ഞോളൂ.... ഫീസ് ഞാൻ അടക്കാം..."
"എങ്കിൽ ശെരി കൈലാസ്..."
കിച്ചുവും സാരതിയും അവിടെ നിന്നും എഴുനേറ്റു... കിച്ചു അറിയാതെ പോളും ഒരു നോട്ടവും അവളിൽ വീഴ്ത്തിയില്ല...
അസി നോക്കി കാണുക ആയിരുന്നു കിച്ചുവിനെ....
"അസി... എങനെ ഉണ്ട് ക്ലാസ്സൊക്കെ "
"കൊള്ളാം...."
ചിരിച്ചു അവളത് പറഞ്ഞു... പിന്നെയും സാരഥി ഹോസ്റ്റലിലേയും റൂം മേറ്റിന്റെ കാര്യം ഒക്കെ ചോദിച്ചു... നടന്നു പോകുന്നതിനിടക് സാരഥിയോട് അസി സ്‌മൃതിയുടെ കാര്യം തിരക്കി ..ആള് കാറിൽ ഇരിക്കുന്നുണ്ടെന്ന് അറിഞ്ജതും അസി കൂടെ കാറിന്റെ അടുത്തേക് ചെന്നു..
"ചേച്ചി... സുഗാണോ "
കോ ഡ്രൈവിംഗ് സീറ്റിങ് ആകെ വാടി തളർന്നു ഇരിക്കുന്ന സ്‌മൃതിയിൽ അസിയെ കണ്ടതും ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു..
"നമ്മൾ നേരിട്ട് കണ്ടിട്ടില്ലല്ലോ ആസിയ... അന്ന് വീഡിയോ കാളിൽ ഞാൻ നിന്നെ കണ്ടിരുന്നു "
അസി സംശയത്തോടെ നോക്കി..
"പേടിക്കണ്ട... സാരഥി അന്ന് കിച്ചുവിന്റെ വീട്ടിൽ വന്നില്ലേ?? ആ ദിവസം സാരഥി കാട്ടി തന്നതാ ."
"ഓ..."
"ഡ്രെസ്സൊക്കെ ഇഷ്ടപ്പെട്ടായിരുന്നോ?? തന്നെ അന്ന് കണ്ടത് വെച്ചിട്ട ഓർഡർ ചെയ്തത്.. പിന്നെ വെളുത്ത കുട്ടി ആയോണ്ട് മിക്ക നിറവും ചേരുമല്ലോ...."
അത് കേട്ടപ്പോ അവളുടെ നെഞ്ചിൽ ആരോ കുത്തി വലിക്കുന്നത് പോലെ തോന്നി. കിച്ചു തനിക്കായി വാഗി തന്നതാണെന്നാണ് വിചാരിച്ചത്.. പക്ഷെ.. ഇത് ......
"താൻ കയർ... ഫുഡ് കഴിച്ചിട്ട് തിരികെ കൊണ്ടാക്കാം..."
"വേണ്ട... ഞാൻ ഹോസ്റ്റലിന്ന് കഴിച്ചോളാം..."
"അത് പറ്റില്ല.... കയറു.."
സ്മൃതി നിർബന്ധിച്ചപ്പോ അസി പുറകിൽ കയറി... സാരഥി കിച്ചുവിന്റെ കയ്യിൽ നിന്ന് കീ വാഗി ഡ്രൈവിംഗ് സീറ്റിൽ കയറി... കോ ഡ്രൈവിംഗ് സീറ്റിൽ സ്‌മൃധിയും ഇരുന്നു.. കിച്ചു അസിക്കടുത്തായി പിറകിൽ കയറി.
സാരഥി സോങ് പ്ലേ ചെയിതു.. അതിനിടയിൽ സ്‌മൃധിയും സാരതിയും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്... ന്താണ് സംസാര വിഷയം എന്നത് ക്ലിയർ ആകുന്നില്ലായിരുന്നു...
ഒരു റെസ്റ്റോറന്റ് കണ്ടതും കാർ പാർക്ക് ചെയ്ത് 4 ആളും ഇറങ്ങി.. വയറും ഉന്തി പിടിച്ചു സ്‌മൃധി വളരെ പാട് പെട്ടാണ് നടക്കുന്നത് എന്ന് അസിക്ക് തോന്നി...
അസിയുടെ ദയനീയമായ നോട്ടം കണ്ടതും അസിയെ നോക്കി സ്‌മൃധി ചിരിച്ചു.
"നീ ന്തിനാ ഇതൊക്കെ കണ്ട് പേടിച്ചു നിക്കുന്നത്....സമയം നിനക്ക് ഇനിയും ഉണ്ട്..."
സ്‌മൃധി ചിരിയോടെ പറഞ്ഞതും അസിയിൽ ഭാവങ്ങൾ മിന്നി മറഞ്ഞഹു...
കിച്ചു സ്പീഡിൽ നടന്നു അകത്തേക്കു പോയി ആരോടോ സംസാരിക്കുന്നുണ്ട്... അത് കണ്ട് സാരതിയും പോയി.. താൻ പതിയെ സ്‌മൃതിയോടൊപ്പം നടന്നു... ഒരു ടേബിളിൽ മുടി ഷോർട് ആയി കട്ട് ചെയ്ത് ഇട്ടിരുന്ന ഒരു പെൺകുട്ടി ഇരിക്കുന്നത് കണ്ടു.. വേഷം മോഡേൺ ആണ്... ബനിയനും ജീൻസും... സ്‌മൃഥിയെ ചയറിൽ ഇരുത്തി അസി ആ പെൺകുട്ടിയുടെ മുഖത്തേക്ക് നോക്കി..
"നയന "
അസിയുടെ മനസ്സിൽ ആ പേരും കിച്ചുവിന്റെ റൂമിൽ കയറി വന്നു തന്നെ അടിക്കാൻ വന്നതൊക്കെ ഓർമ വന്നു...
"ഇത്.. ആ വീട്ടിൽ ജോലിക്ക് നിന്ന പെണ്ണല്ലേ "
പുച്ഛത്തോടെ നയന അസിയെ നോക്കി ചോദിച്ചു... അതെ എന്ന രീതിയിൽ കിച്ചു താള ആട്ടി കാണിച്ചു..
"ഇവളെന്തെ നമ്മുടെ കൂടെ?? അതും പുതിയ വേഷത്തിൽ??? തട്ടം ഒക്കെ ഇട്ടു??"
നയന അത് ചോദിച്ചപ്പോഴാണ് കിച്ചുവും അസിയും ഒരു പോലെ ഞെട്ടിയത്...
"അത് ഇവളുടെ ട്വിൻ സിസ്റ്റർ ആയിരുന്നു... ഇവരുടെ പേരെന്റ്സ് ഇന്റർകാസ്റ്റ് ആയോണ്ട് രണ്ട് മക്കളെയും രണ്ട് റിലീജിയനിൽ വളർത്തുന്നു..."
സാരഥി ഞൊടി ഇട കൊണ്ട് പറഞ്ഞ കള്ളം കേട്ട് സ്മൃതി പോലും അന്തിച്ചു നിന്നു...
ഇതൊക്കെ എവിടെന്നു വരുന്നെടാ എന്നൊരു നോട്ടം കിച്ചു സാരഥിക്ക് നൽകി.. സാരഥി ചിരിയെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ ചുണ്ട് പിളർത്തി കാണിച്ചു...
അസി അപ്പോഴും ഒന്നും മിണ്ടിയില്ല.. കിച്ചുവിനെ വീക്ഷിച്ചു കൊണ്ടിരുന്നു... നയനയുമായി ന്തൊക്കെയോ സംസാരിച്ചു ഫുഡ് കഴിക്കുന്നുണ്ട്... അസിക്ക് കഴിക്കാൻ തോന്നിയില്ല..
"ചേച്ചി... എനിക്ക് പാർസൽ എടുത്ത മതി.. കഴിക്കാൻ തോന്നുന്നില്ല..."
അസി സ്‌മൃധിയോട് പറഞ്ഞു വാഷ് റൂമിലേക്കു പോയി... കഴിക്കാതെ അവൾ പോയതും കിച്ചു സ്‌മൃതിയെ നോക്കി.. സ്‌മൃധി കണ്ണ് കൊണ്ട് അസി പോകുന്ന വഴിയേ പോകാൻ എന്ന പോലെ ആക്ഷൻ കാട്ടിയതും കിച്ചു എഴുനേറ്റു..
"അത്.. കിച്ചു കഴിക്കുന്നില്ലേ??"
"മതി.. കൂടുതൽ കഴിച്ചാൽ ഉറഗി പോകും ചിലപ്പോ....ഡ്രൈവ് ചെയ്യണം..."
നയന ഓക്കേ എന്ന് പറഞ്ഞു കഴിക്കുന്നത് തുടർന്നു...
കിച്ചു വാഷിംറൂമിലേക് കയറിയതും അസി കിച്ചുവിന്റെ കയ്യ് പിടിച്ചു വലിച്ചു ചുമരിനോട് ചേർത്ത് നിർത്തി...
"എന്നോടെന്താ മിണ്ടാതെ?? എന്തേലും ഉണ്ടെങ്കിൽ തുറന്നു പറയണം.... അല്ലാതെ ഇങ്ങനെ മനുഷ്യനെ ഇട്ടു വട്ടം കറക്കരുത്..."
അസി ദേഷ്യത്തിൽ പറഞ്ഞത്തിട്ട് പോയതും കിച്ചു ഇപ്പൊ ഇവിടെ എന്താ നടന്നത് എന്ന ചിന്തയുടെ ഒരു നിമിഷം നിന്നു. ശേഷം അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു...
"ചേച്ചി.. ഞാൻ പോകുവാ..."
"അസി.. നമ്മൾ ആക്കി തരാം തിരികെ..."
ഇത് പറഞ്ഞു കൊണ്ട് നിന്നപ്പോഴാ കിച്ചു നടന്നു അടുത്തെത്തിയത് അസി കണ്ടത്...
"വേണ്ട ചേച്ചി... പലർക്കും ബുദ്ധിമുട്ടാകും.. ഞാൻ പോകുവാ... "
"എങ്കിൽ ഈ ബിരിയാണി കൊണ്ട് പൊക്കോ.."
സ്‌മൃധിയിൽ നിന്നും ചിരിയോടെ അതും വാഗി അവൾ സാരഥിയോടും പറഞ്ഞു അവിടെ നിന്നും ഇറങ്ങി നടന്നു.. കിച്ചുവിന് അവളുടെ പിന്നാലെ പോണം എന്തുണ്ടെങ്കിലും അവൻ പോയില്ല.. വെറുതെ എന്തിനാ മോഹിപ്പിക്കുന്നത്.... എനിക്ക് തോന്നിയത് പോലെ ഉള്ള ഇഷ്ടം അവൾക്കും തോന്നിയിരുന്നു എന്ന് തോന്നുന്നു....
അവൻ ഓരോന്നാലോചിച്ചു കാർ ഡ്രൈവ് ചെയിതു... നയന അവളുടെ വണ്ടിയിൽ തിരികെ വരുമെന്നും പറഞ്ഞു...
തിരികെ നടന്നു പോകുമ്പോ അസിക് എന്തോ ചടപ്പ് തോന്നി..
അല്ലെങ്കിൽ തന്നെ ഞാൻ ആരാ?? പണവും കാശും ഒന്നുമില്ലാത്ത കുടുംബം.. പോരാഞ്ഞത്തിട്ട് അവരുടെ റിലീജിയനുമായിട്ട് ചേരുന്നതുമല്ല.. എന്നെ നോക്കാത്തത് ഒക്കെ നന്നായി... പക്ഷെ എന്തിന്റെ പേരിലാ ഞാൻ അയാളെ ചുമരിൽ ചേർത്ത് നിർത്തിയത്...
അവളിൽ ആ നിമിഷം ഒരു മിന്നായം പോലെ കടന്നു പോയി.. അവൾ കണ്ണുകൾ അടച്ചു തുറന്നു..
ശേ വേണ്ടായിരുന്നു... നാണക്കേടായി... നാളെ ഇനി നയനയെ കല്യാണം കഴിച്ചിട്ട് ഇതൊക്കെ പറഞ്ഞു ചിരിക്കുവോ???
അവളിൽ ചിന്തകൾ കൂടി കൂട്ടി തുടങ്ങിയിരുന്നു..
കോച്ചിംഗ് സെന്ററിൽ എത്തിയപ്പോ അഷ്‌റഫ് സർ ചിരിച്ചു കൊണ്ട് കയറുന്ന വാതിൽ തന്നെ നിൽപ്പുണ്ട്..
"ഇത് അല്ലെ ബാഗ് "
മുന്നിലേക്ക് നീട്ടി അവനത് ചോദിച്ചതും അസി അതെ എന്ന് പറഞ്ഞു ബാഗ് വാഗി..
"തന്റെ സ്പോൺസർ ആള് കൊള്ളാല്ലോ.... എന്തായാലും നല്ല മനുഷ്യൻ.."
"അല്ല.. സ്പോൺസർ..."
"ഞാൻ ആരോടും പറയാൻ ഒന്നും പോണില്ല.. അല്ലെങ്കിലേ തന്റെ പിറകെ ക്ലാസ്സിൽ ഉള്ള രണ്ട് മൂന്ന് പേർ ഒലിപ്പിച്ചു നടക്കുന്നുണ്ട്... അത് ഞാൻ ആയിട്ട് കളയുന്നില്ല..."
അസിക്ക് ചിരിയാണ് വന്നത്..
"സർ... സോറി "
"മ്മ്.. തൻസി ചിരിച്ചോ.. പക്ഷെ ഞാൻ പറഞ്ഞത് സത്യമാ..."
"ഞാൻ പോട്ടെ സർ.."
"നിക്കടോ... ഞാൻ ചായ പറഞ്ഞു... ആ ചേട്ടന്റെ ചായ സൂപ്പറാ... തനിക്കും കുടിച്ചിട്ട് പോകാം..."
അപ്പോഴാണ് കയ്യിലെ പൊതിയിൽ അഷ്‌റഫ് നോക്കിയത്...
"ഇത് ബിരിയാണി ആണ്..."
എന്ന് പറഞ്ഞതും ചായ എടുത്ത് വെച്ചു ആ ചേട്ടൻ വിളിച്ചിരുന്നു..
അസിയോടെ അഷ്‌റഫ് പൊതുവെ ഉള്ള ഓരോ കാര്യങ്ങൾ ചോദിക്കുന്നുണ്ട്.. അസിക്ക് അതിനൊക്കെ കൃത്യമായ മറുപടി ഉണ്ടെന്നും അഷ്‌റഫ് മനസ്സിലാക്കി... കഴിക്കാൻ പരിപ്പ് വട കൂടി വാഗി രണ്ടാളും ആസ്വദിച്ചു ചായ കുടിച്ചു...
പോകാൻ നേരം അസി പൊതിയിൽ നിന്നും ഒരു പൊതി എടുത്തു അശ്‌റഫിന് നീട്ടി..
"എനിക്കെന്തിനാടോ ഇത്??"
"സാറിന്റെ കുട്ടിക്ക് കൊടുക്കാലോ..."
അത് കേട്ടതും അവൻ അറിയാതെ ഒന്ന് ചിരിച്ചു പോയി.. ശേഷം അത് വാഗി അവന്റെ വണ്ടിയിലേക് വെച്ചു..
റൂമിൽ എത്തിയ അസിക്ക് താൻ കിച്ചുവിനോട് കാണിച്ച ആ പ്രവർത്തിയിൽ മനസ്സ് തന്നെ കുറ്റ പെടുത്തി കൊണ്ടിരുന്നു....
രാത്രി ആലീസ് വന്നപ്പോ മൂഡാഫായി ഇരിക്കുന്ന അസിയെ കണ്ട് ആലീസ് കാര്യം തിരക്കി.. മടിച് മടിച് ഇന്നുണ്ടായതൊക്കെ ആലീസ് അസിയോട് പറഞ്ഞു...
"അസി.. അയാൾക് അങ്ങനെ ഉള്ള ഇഷ്ടം ഒന്നും ഉണ്ടാകില്ല... ആ കല്യാണത്തിൽ നിന്നും വിളിച്ചോണ്ട് വന്നത് നിനക്ക് നല്ലൊരു ഭാവി തരാൻ വേണ്ടി ആയിരിക്കും.. അതിനായിരിക്കും നിന്നെ പഠിപ്പിക്കുന്നത്..."
ആലീസ് പറഞ്ഞതിനെ എതിർത്തു പറയാൻ ഒന്നും അസിക്ക് തോന്നിയില്ല... അവൾ മിണ്ടാതെ കിടന്നു...
കഴിക്കണ്ടയോ??
ആലീസ് ആണ് ചോദിക്കുന്നത്.. അതിനു അസി അവളുടെ ബാഗിലെക് കൈ ചൂണ്ടി കാണിച്ചു..
"നി ന്തോന്നു കാണിക്കുന്നത് അസി.."
"അത്.. ആ ബാഗിൽ ബിരിയാണി ഇരിപ്പൊണ്ട്.. രണ്ട് പൊതി ഉണ്ടായിരുന്നു.. ഒന്ന് അഷ്‌റഫ് സർ ന് കൊടുത്തു.."
അത് കേട്ട പാടെ ബാഗ് തുറന്നു ആലീസ് പൊതി എടുത്ത് വെച്ചു.. അസിയെയും കൂട്ടി രണ്ടാളും ആസ്വദിച്ചു കഴിച്ചു..
"നിനക്ക് പോക്കറ്റ് മോനേ എന്തേലും തന്നോ അവർ??"
"ഇല്ല... "
ആലിസിന് ശെരിക്കും ന്താ അസിയോട് പറയേണ്ടത് എന്ന് അറിയില്ലായിരുന്നു... ഒരു പെൺകുട്ടിക്ക് എന്തെല്ലാം ആവശ്യങ്ങൾ കാണും... എന്ത് കൊണ്ട പൈസ കൊടുക്കാതെ എന്ന് ആലീസ് മനസ്സിൽ പിറുപിറുത്തു...
പിറ്റേന്ന് കാലത്തെ തന്നെ കോച്ചിംഗ് സെന്ററിലേക് പോയ അസിയെ കാത്ത് അഷ്‌റഫ് ക്ലാസ്സ് റൂമിൽ നിക്കുന്നുണ്ടായിരുന്നു.. വൈകുന്നേരം 3 മണി വരെ ആണ് കോച്ചിംഗ്... 3-4 വരെ അഷ്‌റഫ് സർ ബാങ്കിംഗ് ആൻഡ് ഫൈനസ് നെ പറ്റി പറഞ്ഞ് തരാമെന്ന് പറഞ്ഞു.. കൂടാതെ പഠിക്കാനായി കുറച്ചു പോർഷൻ വെച്ചു ഓരോ ദിവസവും തരാമെന്നു ഡൌട്ട്സ് ഉള്ളത് ചോദിച്ച മതിയെന്നും പറഞ്ഞു...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
ഇന്നലെ എക്സാം തുടങ്ങുക ആണ്.. ബിജു അവന്റെ അമ്മയുടെ അനുഗ്രഹം വാങി കോളേജിലേക് പോയി... രേഷ്മ ബിജുവിനെ കാത്ത് കോളേജ് ഗേറ്റിന്റ മുന്നിൽ തന്നെ ഉണ്ടായിരുന്നു.. ഓരോ ടോപിക്കിനെ കുറിച്ച് പറഞ്ഞ് കൊണ്ട് രണ്ടാളും ഹാൾ ടിക്കറ്റ് നോക്കി എക്സാം റൂം കണ്ടെത്തി..അപ്പോഴാണ് അല്ലുവും രഹനയും ഓരോന്നു പറഞ്ഞു ചിരിച്ചു കൊണ്ട് വരുന്നത് ബിജു കണ്ടത്..
"അല്ലു.. ബെസ്റ്റ് വിശസ്..."
ബിജു അല്ലുവിന് നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞു.. ആ സമയം അല്ലുവിന് അന്നുണ്ടായ സംഭവം ഒക്കെ മനസ്സിലേക്ക് ഇരച്ചു കയറി..ദേഷ്യം കൊണ്ട് അവൻ പല്ലുകൾ കടിച് പിടിച്ചു ബിജുവിന്റെ കൈ തട്ടി മാറ്റി...
ബിജു അപ്പോഴും ചിരിച്ചു കൊണ്ട് നിക്കുന്നത് കണ്ട രശ്മിക്ക് ആശ്ചര്യം തോന്നി... അവൾ ബിജുവിനോട് ഒന്നും ചോദിച്ചില്ല.. പരീക്ഷ കാലം ആയത് കൊണ്ട് തന്നെ ബിജുവിനെ സങ്കട പെടുത്തണ്ട എന്ന് വിചാരിച്ചു രണ്ടാളും എക്സാം ബെൽ കേട്ടതും റൂമികളിലേക് കയറി...
അസിക്കും ഇന്ന് തൊട്ടാണ് ബാങ്കിംഗ് എക്സാം.. അവൾ ഹാൾ ടിക്കറ്റ്റിൽ വന്ന അടുത്ത് തന്നെ ഉള്ള ഒരു കോളേജിൽ നേരത്തെ പോയിരുന്ന്... പേടി ഉണ്ടെങ്കിലും പടച്ചോനോട് എല്ലാം അർപ്പിച്ചവൾ രണ്ടും കൽപ്പിച്ചു എക്സാം എഴുതനായി കയറി....
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
വീട്ടിൽ ദേവദാസും നന്ദിനിയും നല്ല വഴക്കായി എന്നതിന് ഉദാഹരണം ആണ് രണ്ടാളും വെവ്വെറേ മുറികളിൽ കിടക്കുന്നതും നേരിട്ട് മിണ്ടാത്തതും എല്ലാം... രണ്ടാളും ഓഫീസിലേക്ക് പോകുമ്പോ രുഗ്മിണി അമ്മ താടിക്കും കൈ വെച്ചു നോക്കി നിക്കുക ആണ്..
"എങനെ പൊക്കൊണ്ടിരുന്നതാ.... എല്ലാം ദൈവത്തിന്റെ ഓരോ കളികൾ.."
അവർ പറഞ്ഞത്തിട്ട് തിരിഞ്ഞു നോക്കിയതും കിച്ചുവിന്റ മുഖത്ത്....
തുടരും.....
#📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ #❤ സ്നേഹം മാത്രം 🤗

