കാൻസർ പ്രതിരോധത്തിലും ചികിത്സയിലും വിപ്ലവകരമായ മുന്നേറ്റവുമായി കേരളം മാറുകയാണ്. അത്യാധുനിക സൗകര്യങ്ങളോടെ പുതുതായി നിർമ്മിച്ച കൊച്ചിൻ കാൻസർ സെൻ്ററും, വിപുലീകരിച്ച മലബാർ കാൻസർ സെൻ്റർ ഫെയ്സ് 2-ഉം സജ്ജമാകുന്നതോടെ കാൻസർ ഗവേഷണ-ചികിത്സാ രംഗത്ത് കേരളം രാജ്യത്തെ തന്നെ പ്രധാന ഹബ്ബായി മാറും. റീജിയണൽ കാൻസർ സെൻ്റർ (RCC) ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾക്കൊപ്പം ഈ പുതിയ സംരംഭങ്ങൾ കൂടി ചേരുന്നതോടെ സാധാരണക്കാർക്ക് ലോകോത്തര നിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കാൻ സാധിക്കും. കാൻസറിനെ നേരത്തെ കണ്ടെത്താനും ഫലപ്രദമായി പ്രതിരോധിക്കാനും ലക്ഷ്യമിട്ടുള്ള സർക്കാർ നീക്കം ആരോഗ്യ മേഖലയിലെ മറ്റൊരു പൊൻതൂവലാണ്. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്

