💞 *ചൂടന്റെ കാന്താരി...* 2️⃣💞 PART--61 _______________________________ "യാ അല്ലാഹ്.....എന്റെ റയാനെ ഒരു ആപത്തും കൂടാതെ എനിക്ക് തിരിച്ചു തരണേ......" ഞാൻ അതും പ്രാർത്ഥിച്ചു അവിടെ കണ്ണടച്ചു കിടന്നതും റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടു........തല പൊക്കി ആരാണെന്ന് നോക്കിയപ്പോ കണ്ടത് റിനുവിനെ ആണ്..... നമ്മള് ബെഡിൽ എണീറ്റ് ഇരുന്ന് അവളെ നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചു..... അവൾ നമ്മളെ അടുത്ത് വന്നിരുന്ന് എന്റെ മുഖത്തേക്ക് തന്നെ നോക്കി..... "നല്ല തലവേദന ഉണ്ടോ ബാബി....." എന്റെ കയ്യിൽ പിടിച്ച് അവൾ അത് ചോദിച്ചപ്പോ ഞാൻ മുഖം കുമ്പിട്ട് കൊണ്ട്  ഉണ്ടെന്ന് തലയാട്ടി.... അപ്പൊ അവൾ എന്റെ മുഖം ഉയർത്തി അവളെ നേരെ ആക്കി..... "ഇനി പറയ്....നല്ല തലവേദന ഉണ്ടോ ബാബി....." എന്ന് അവൾ ചോദിച്ചതും ഞാൻ പൊട്ടി കരഞ്ഞു കൊണ്ട് അവളെ നെഞ്ചിലേക്ക് ചാഞ്ഞു.....അപ്പൊ തന്നെ അവൾ കാര്യം മനസിലാവാതെ എന്നെ കെട്ടിപ്പിടിച്ചു.... "ബാബി....എന്തുപറ്റി.... എന്തിനാ കരയുന്നെ....." എന്ന് ചോദിച്ച് അവളെന്റെ മുടിയിലൂടെ വിരലോടിച്ചതും ഞാൻ ഒന്നൂടെ അവളെ ചേർത്ത് പിടിച്ചു..... "ബാബി.....എനിക്ക് മനസിലായി നിങ്ങൾക്ക് എന്തോ വിഷമം ഉണ്ടെന്ന്.... അല്ലാതെ തലവേദന ഒന്നും അല്ലെന്ന് മനസിലായത് കൊണ്ട് തന്നെയാ ഞാൻ ഇപ്പോ ഇങ്ങോട്ട് വന്നത്..... ബാബി എന്നാണ് വിളിക്കുന്നത് എങ്കിലും എന്റെ മനസിൽ നിങ്ങളെന്റെ സ്വന്തം ഇത്തൂസ് തന്നെയാണ്.....കാക്കൂന്റെ വൈഫ് ആയിട്ടല്ല.....എന്റെ സ്വന്തം സഹോദരി ആയിട്ടാണ് ഞാൻ നിങ്ങളെ കാണുന്നത്...... പറയ് ബാബി....എന്താണേലും പറയ്...." എന്നൊക്കെ പറഞ്ഞു അവൾ എന്നെ ചേർത്ത് പിടിച്ചപ്പോ എനിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല..... ഞാൻ എങ്ങനെ പറയും എന്റെ റിനുവിനോട് നിന്റെ കാക്കൂ ഹോസ്പിറ്റലിൽ ആണെന്ന്....യാ അല്ലാഹ്.... "ബാബി....എന്താ ബാബി....ഷെയർ ചെയ്യാൻ പറ്റാത്ത കാര്യമാണോ.... ആണെങ്കിൽ ഞാൻ നിർബന്ധിക്കില്ല ട്ടൊ.. നിങ്ങൾക്ക് ഇഷ്ടം ഉണ്ടേൽ മാത്രം പറഞ്ഞാൽ മതി....." "റിനു......" കരച്ചിലോടെ ഞാൻ അവളെ നോക്കി വിളിച്ചതും അവളുടെ കണ്ണും നിറഞ്ഞു വന്നു..... "പറയണമെന്നില്ല ബാബി.... പക്ഷെ ഇങ്ങള് ഇങ്ങനെ കരയല്ലേ.... അതുമാത്രം എനിക്ക് സഹിക്കില്ല ട്ടൊ....എന്റെ കാന്താരി കുട്ടി എന്നും ഹാപ്പി ആയി ഇരിക്കണം ...." "റിനു..... എനിക്ക് അറിയില്ല ഞാൻ എങ്ങനെ പറയേണ്ടത് എന്ന്..... എനിക്ക് ഒന്നും മനസിലാവുന്നില്ല....." "ബാബി......ദേ നോക്കിക്കേ.....എന്റെ കാക്കൂ വരുമ്പോ ഈ കണ്ണീരും സങ്കടവും ഒന്നുമല്ല കാണേണ്ടത് കേട്ടോ.... ഹാപ്പി മൂഡ് ആണ്.....എന്ത് വിഷമം ആണേലും അതൊക്കെ കാക്കൂന് വേണ്ടി മാറ്റി വെച്ചേക്ക്........" "നിന്റെ കാക്കൂ തന്നെയാ റിനു എന്റെ ഈ കണ്ണീരിന് കാരണം....." നമ്മള് അത് പറഞ്ഞപ്പോ അവൾ സംശയത്തോടെ എന്നെ നോക്കി.... "ഓഹോ.... അപ്പൊ രണ്ടും കൂടി വഴക്കിട്ടു ഇരിക്കുവാ അല്ലെ....ഹഹഹ....അതിന് ആണോ ബാബി ഇങ്ങനെ കരയുന്നെ.... അയ്യേ മോശം മോശം....." എന്നൊക്കെ പറഞ്ഞു അവള് നമ്മളെ കളിയാക്കിയപ്പോ അവളോട് എങ്ങനെ പറഞ്ഞു മനസിലാക്കും എന്ന് എനിക്ക് പിടി കിട്ടിയില്ല...... "അല്ല റിനു..... ഞാൻ....എന്റെ റയാൻ... അവൻ.....അവൻ ഹോസ്പിറ്റലിൽ ആണ് റിനു.....ഐ സി യൂ വിൽ ആണ്..... ക്രിട്ടിക്കൽ സ്റ്റേജ് ആണ്......" നമ്മള് അതും പറഞ്ഞു മുഖം പൊത്തി പിടിച്ച് പൊട്ടി കരഞ്ഞതും റിനു നമ്മളെ കയ്യിൽ മുറുകെ പിടിച്ചു...... "എന്താ ബാബി....എന്താ പറഞ്ഞേ.... എന്റെ കാക്കൂ.....എന്റെ കാക്കൂന് എന്താ പറ്റിയെ......" നമ്മളെ കൈ രണ്ടും മുഖത്ത് നിന്ന് മാറ്റി റിനു കരഞ്ഞു കൊണ്ട് നമ്മളോട് ചോദിച്ചപ്പോ ഞാൻ നടന്നതൊക്കെ അവളോട് പറഞ്ഞു കൊടുത്തു..... ഒക്കെ കേട്ടിട്ട് അവൾ തരിച്ചു ഇരിക്കുവാണ്...... "റിനു....എനിക്ക് സങ്കടം സഹിക്കാൻ വയ്യെടാ......ഞാൻ കാരണം എന്റെ റയാൻ.... ഞാൻ ഒറ്റൊരാൾ കാരണം ആണ് അവൻ അങ്ങനെ അവിടെ...." "അല്ല ബാബി.....അങ്ങനെ ഒന്നും ചിന്തിക്കല്ലേ........എന്റെ കാക്കൂന്റെ ഭാഗ്യമാണ് നിങ്ങൾ.....നിങ്ങളെക്കാൾ നല്ലൊരു പെണ്ണിനെ അവന് ഇനി കിട്ടാൻ ഇല്ല..... ദുആ ചെയ്യ് ബാബി......അവന് ഒന്നും സംഭവിക്കില്ല..... ഇങ്ങള് ധൈര്യമായി ഇരിക്ക്...... ടെൻഷൻ ആവല്ലേ..... എന്റെ കാക്കൂനെ നിങ്ങൾക്ക് അറിഞ്ഞൂടെ.... സിമ്പിൾ ആൻഡ് പവർഫുൾ..... അങ്ങനെ അവന്മാരൊന്നും ഒരു ഇരുമ്പ് വടി കൊണ്ട് അടിച്ചാൽ അവന് ഒന്നും സംഭവിക്കില്ല...." എന്നൊക്കെ പറഞ്ഞു നമ്മളെ ആശ്വസിപ്പിച്ചു അവൾ..... "കിടന്നോ ബാബി.....കരയല്ലേ.... പ്ലീസ്.... പടച്ചോനോട് ദുആ ചെയ്യ്..... സമാധാനം ആയി കിടന്നോ....നാളെ നേരം വെളുക്കുമ്പോഴേക്ക് അവന് ബോധം വന്നിരിക്കും......" അവൾ നമ്മളെ കെട്ടിപ്പിടിച്ചു കൊണ്ട് അതും പറഞ്ഞു പുറത്തേക്ക് പോയി..... 🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘 അവരുടെ സംസാരം പുറത്ത് നിന്ന് കേട്ട ഷംനയും സിനുവും റിനു പുറത്തേക്ക് വരുന്നത് മനസിലാക്കിയപ്പോ മറഞ്ഞു നിന്നു.....റിനു കടന്ന് പോയതും രണ്ടാളും മുഖത്തോട് മുഖം നോക്കി..... ഷംനയുടെ കണ്ണൊക്കെ നിറഞ്ഞു കവിഞ്ഞു...... "സിനു.....എന്റെ റയൂ....അവൻ അവിടെ..." "നീയെന്തിനാഡീ കരയുന്നെ...." "അല്ലാതെ പിന്നെ....അവനെന്ന് വെച്ചാൽ എനിക്ക് ഭ്രാന്താണെന്ന് നിനക്ക് അറിഞ്ഞൂടെ.....എന്നിട്ടാണോ ഓരോന്ന് ചോദിക്കുന്നെ....." "എന്റെ പൊന്ന് ഷംന....അവനൊന്നും സംഭവിക്കില്ല....നീ ധൈര്യമായി ഇരിക്ക്...." "ഹ്മ്മ.....ഒന്നും പറ്റാതിരുന്നാൽ മതിയായിരുന്നു....." "പക്ഷെ ഒരു കാര്യം പറ്റാൻ പ്രാർത്ഥിച്ചോ.....". "എന്ത്....." "അവന്റെ ഓർമ പോവാൻ....." "അതെന്തിനാഡീ......അപ്പൊ അവൻ ഒക്കെ മറക്കില്ലേ...." "യെസ്..... മറക്കും.....നിന്നോട് ഉള്ള വെറുപ്പ് അടക്കം മറക്കും....അപ്പൊ പിന്നെ കാര്യം ഒക്കെ എളുപ്പം ആയില്ലേ.... ആ ഷഹലയെ ഇവിടുന്ന് അടിച്ചു പുറത്ത് ആക്കിയാൽ അവനോട് കുറച്ച് കള്ള കഥകൾ ഒക്കെ പറഞ്ഞു വിശ്വസിപ്പിക്കാലോ നമുക്ക്....." "അത് പോയിന്റ്....പക്ഷെ അവളെ എങ്ങനെ പുറത്താക്കും......" "അതിനല്ലേ നമ്മുടെ ആന്റി.... മറിയാന്റി വിചാരിച്ചാൽ മതി....." "അതിന് ആ പെണ്ണുംപിള്ളയ്ക്ക് അവളെന്ന് വെച്ചാൽ ജീവനല്ലേ....." "പിരി കേറ്റി കൊടുക്കാൻ അല്ലെ കോപ്പേ നമ്മളൊക്കെ ഇവിടെ......നീ വന്നേ...." "എങ്ങോട്ടാ ഡി...." "നീ വാടി ശവമേ......" അതും പറഞ്ഞു സിനു അവളുടെ കയ്യും പിടിച്ചു വലിച്ചു പോയത് റയാന്റെ ഉമ്മാന്റെ റൂമിലേക്ക് ആയിരുന്നു.....ബെഡിൽ ഇരുന്ന് എന്തോ നോക്കുവായിരുന്നു അവർ ...... "ആന്റി......അങ്ങോട്ട് വന്നോട്ടെ....." സിനു ചോദിക്കുന്ന കേട്ടപ്പോ അവര് മുഖം ഉയർത്തി രണ്ടാളെയും നോക്കി.... "ആഹാ....എന്താ അവിടെ നിന്ന് കളഞ്ഞത്....വാ രണ്ടാളും...." നിറഞ്ഞ പുഞ്ചിരിയോടെ അവര് പറഞ്ഞപ്പോ സിനു ഷംനയെയും കൂട്ടി അകത്തേക്ക് കയറി...... "ഡീ കോപ്പേ.....നേരത്തെ കരഞ്ഞത് പോലെ കരയ്....." എന്ന് സിനു പതിയെ പറഞ്ഞപ്പോ ഷംന അവളെ നോക്കി.....റയാനെ കുറിച്ച് ആലോചിച്ചപ്പോ ശരിക്കും ഷംനയ്ക്ക് സങ്കടം വന്നു...... "എന്താ രണ്ടാളെയും മുഖം വല്ലാതെ...." "അത് പിന്നെ ആന്റി.....എങ്ങനെ പറയുക എന്നൊന്നും അറിയില്ല....എങ്കിലും ആന്റിയോട് പറയാതിരിക്കുന്നത് മോശമാണെന്ന് തോന്നി..... അതുകൊണ്ടാണ് വന്നത്...." കണ്ണ് നിറച്ച് സിനു പറഞ്ഞത് കേട്ടപ്പോ അവര് അവളെ സംശയത്തോടെ നോക്കി......സിനു ഷംനയുടെ കയ്യിൽ പിടിച്ചു നുള്ളിയതും ഷംനയുടെ കരച്ചിൽ ശബ്ദത്തിൽ ആയി..... "ഷംന.....കരയല്ലേ....പ്ലീസ്....." സിനു അവളെ ആശ്വസിപ്പിക്കാൻ തുടങ്ങി..... "എന്താ മോളെ.... എന്തിനാ കരയുന്നെ.... ഷംന....പറയ് കുട്ടീ....കരയല്ലേ...." "അത് പിന്നെ അമ്മായി.....റയാൻ.... അവൻ...." "അവനെന്താ പറ്റിയെ.....എന്റെ മോന് എന്തേലും കുഴപ്പം ഉണ്ടോ....." "ഉണ്ട് ആന്റി.....അവൻ ഇപ്പൊ ഹോസ്പിറ്റലിൽ ആണ്...." "റബ്ബേ.....എന്തു പറ്റി എന്റെ കുട്ടിക്ക്.... പറയ് മോളെ....." സിനു കേട്ട കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തു...... "അല്ലാഹ്....എന്റെ മോൻ....അവനൊന്നും വരുത്തല്ലേ...." നെഞ്ചത്ത് കൈ വെച്ച് കരഞ്ഞോണ്ട് അവര് ബെഡിൽ ഇരുന്നു.... "ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത എന്റെ മോന് തന്നെ ഇത് വന്നല്ലോ പടച്ചോനെ....." ആ ഡയലോഗിൽ കേറി സിനു കൊത്തി..... "ഒക്കെ അവള് കാരണമാ ആന്റി.... അവളെ രക്ഷിക്കാൻ പോയത് കൊണ്ടല്ലേ പാവം റയൂന് ഇങ്ങനെ ഒക്കെ.... അല്ലേലും കുന്നോളം ശത്രുക്കൾ ഉള്ള അവളെ ഒക്കെ നമ്മുടെ റയൂന് വേണ്ടി ആലോചിക്കേണ്ട വല്യ ആവശ്യവും ഉണ്ടായിരുന്നോ....." "സെൻസ.....നീ അതിര് വിടരുത്..... നീ ആരെ കുറിച്ചാണ് സംസാരിക്കുന്നത് എന്ന് വല്ല ബോധവും ഉണ്ടോ....ഉണ്ടോന്ന്.... അവൾ എന്റെ മരുമകളാണ്..... അല്ല,,,, മകളാണ്.....മറിയം അവളെ ഒന്നും ചിന്തിക്കാതെ ആലോചിച്ചത് അവളുടെ സ്വഭാവം അറിഞ്ഞു കൊണ്ട് തന്നെയാ.... പിന്നെ നീ പറഞ്ഞത് പോലെ കുന്നോളം ശത്രുക്കൾ,,,,,അതൊക്കെ എന്റെ മോനും ഉണ്ട്.....അവനെ കല്യാണം കഴിച്ചത് കൊണ്ട് അവൾക്ക് എന്തേലും പറ്റുമോ എന്നൊരു പേടിയാ എനിക്ക്..... സ്വന്തം ഭാര്യയെ രക്ഷിക്കാൻ അല്ലെ അവൻ പോയത്.....അല്ലാതെ കാമുകിയെ ഒന്നുമല്ലല്ലോ....തന്റെ ഭാര്യക്ക് ഒരാപത്ത് വരുമ്പോ അവളെ രക്ഷിക്കേണ്ടത് ഭർത്താവിന്റെ കടമ തന്നെയാണ്.... അതിന് വേറെ ആരും വരില്ല..... എന്റെ മോന് ഒന്നും പറ്റില്ല..... എന്നെക്കാൾ ഉപരി അവന് വേണ്ടി എന്റെ ഷാലു മോൾ പ്രാർഥിക്കുന്നുണ്ടാവും.....അവളുടെ പ്രാർത്ഥന എന്റെ റബ്ബ് കണ്ടില്ലെന്ന് നടിക്കില്ല..... ഇനി രണ്ടാളും നിന്ന് കാല് വേദനിപ്പിക്കണം എന്നില്ല.....പൊക്കോ....." അവര് ഉറച്ച ശബ്ദത്തോടെ പറഞ്ഞതും രണ്ടാളും അപ്പൊ തന്നെ സ്ഥലം കാലിയാക്കി..... 🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘 ബാബിയോട് അങ്ങനെ ഒക്കെ പറഞ്ഞു ആശ്വാസം നൽകി വന്നെങ്കിലും എന്റെ നെഞ്ചിൽ തീയാണ്....യാ അല്ലാഹ്... എന്റെ കാക്കൂ....അവനൊരു ആപത്തും വരുത്തല്ലേ...... കിടന്നിട്ടൊന്നും ഉറക്കം വരുന്നില്ല..... ഉമ്മാന്റെ കൂടെ കിടക്കാം ഇന്ന്... അതാണ് നല്ലത്.....നമ്മള് അതും കരുതി ഉമ്മാന്റെ റൂമിലേക്ക് പോകുമ്പോ ആണ് ആ ഷംനയും സിനുവും ഉമ്മാന്റെ റൂമിലേക്ക് പോകുന്നത് കണ്ടേ..... നമ്മള് ഡോറിന്റെ അടുത്ത് മറഞ്ഞു രണ്ടിനെയും ശ്രദ്ധിച്ചു.... ഞാനും ബാബിയും തമ്മിൽ സംസാരിക്കുന്നത് അവറ്റകൾ രണ്ടും ഒളിഞ്ഞു കേട്ടിരുന്നു എന്ന് നമ്മക്ക് മനസിലായി......അവളുമാരെ പ്രകടനം കണ്ടപ്പോ മോന്തയടക്കി ഒന്ന് കൊടുക്കാൻ ആണ് തോന്നിയത്..... ഈ സിനുവിന് ഇതെന്തിന്റെ കേടാണ്.... ആ മൂധേവിയുടെ കൂടെ കൂടി ഓരോന്ന് ചെയ്യാൻ ഇവൾക്ക് വട്ടാണോ..... ഉമ്മാനെ പിരി കേറ്റാൻ നോക്കിയത് ആണ് രണ്ടും..... പക്ഷെ ഉമ്മാന്റെ മാസ് റിപ്ലെ കേട്ടപ്പോ രണ്ടാളും കിളി പോയ പോലെ നിൽക്കുന്നുണ്ട്.....അങ്ങനെ തന്നെ വേണം.... ഉമ്മാ പൊക്കോ എന്ന് പറഞ്ഞതും രണ്ടിന്റെയും വരുന്ന സ്റ്റൈൽ കണ്ടപ്പോ നമ്മക്ക് ചിരി കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞില്ല.....മണ്ടികൾ...... പെട്ടെന്ന് റൂമിന്റെ പുറത്ത് കയ്യും കെട്ടി നിൽക്കുന്ന നമ്മളെ കണ്ടതും രണ്ടാളും പ്ലിങ്ങി.....അത് കണ്ടപ്പോ ഞാൻ രണ്ടിനെയും നോക്കി നല്ലണം ആക്കി ചിരിച്ചു..... "എന്തുപറ്റി.... പോയ കാര്യം നടന്നില്ല അല്ലെ...." നമ്മളെ ചോദ്യം കേട്ടപ്പോ രണ്ടും പരുങ്ങി കളിക്കാൻ തുടങ്ങി..... "എന്റെ സിനു....നിനക്കിത് എന്തിന്റെ കേടാണ്....ഇവളെ വാക്കും കേട്ടിട്ട് നീ വേണ്ടാത്ത പണിക്ക് ഇറങ്ങിയാൽ എല്ലാർക്കും നിന്നോട് വെറുപ്പ് ആവും എന്നല്ലാതെ വേറൊരു ഉപകാരവും ഇല്ല.... അതുകൊണ്ട് പൊന്ന് മോൾ ഈ പണിക്ക് ഇനി നിൽക്കേണ്ട ട്ടൊ.....ഇപ്പൊ പ്ലിംങ് ആയത് ഞാൻ മാത്രേ കണ്ടുള്ളൂ.....സോ വേഗം വിട്ടോ....." നമ്മളെ സംസാരം കേട്ടപ്പോ രണ്ടാളും ചമ്മി ഒരു വക ആയി നമ്മളെ നോക്കി ഒരു പോക്ക് അങ്ങു പോയി....ഞാൻ ഉമ്മാന്റെ റൂമിലേക്കും കേറി..... 🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘 തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നമ്മക്ക് ഉറക്കം വരുന്നില്ല.....എങ്ങനെ ഒക്കെയോ നേരം വെളുപ്പിച്ചു..... രാവിലെ നമ്മള് ഹോസ്പിറ്റലിൽ പോകാൻ റെഡി ആയി താഴെ ഇറങ്ങിയപ്പോ നമ്മളെയും കാത്ത് റെഡി ആയി നിൽക്കുന്ന ഉമ്മാനെ കണ്ടതും നമ്മള് അന്തം വിട്ടു....... ________________________________________ തുടരും (ഹൊയ്‌ ഫ്രണ്ട്സ്.....🙈....ഒരു കാര്യം പറയാൻ ഉണ്ട്.....എന്താണെന്ന് വെച്ചാൽ ഇനി കുറച്ച് ദിവസത്തേക്ക് സ്റ്റോറി ഇല്ല.... ബികോസ്,,,,നമ്മളെ നെറ്റ് ഓഫർ ഇന്നത്തോടെ ഹുദാ ഗുവാ.....നെക്സ്റ്റ് പാർട്ട് എപ്പോഴാണെന്ന് നമ്മക്ക് ഉറപ്പ് പറയാൻ ആവില്ല.... സോ വെയിറ്റ് ചെയ്യണേ ട്ടൊ......എത്രയും പെട്ടെന്ന് തന്നെ നമ്മള് വരാൻ നോക്കാം..... ഇൻ ഷാ അല്ലാഹ്....അപ്പൊ നല്ലൊരു കിടിലോസ്ക്കി പാർട്ടും ആയി വരാട്ടോ.... അതുവരേക്കും ഒരു ചിന്ന ബ്രെക്ക്...... ഇനി എന്നെ തപ്പണ്ട....ഞാൻ ഓടി.... 🏃🙈) SAHALA SACHU
📙 നോവൽ - ചൂട് കാന്താരി Written by Sahala Sachu - ShareChat
74.6k കണ്ടവര്‍
21 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post