മഴയുടെ കിലുക്കം - 22
✍🏻Ishalin muhabath
Insta id:ishal_ayisha_muhabath
അസി ആലിസിനോട് ആ രണ്ട് ദിവസം നടന്നതെല്ലാം പറഞ്ഞു..
"അസി... നിങ്ങൾ തമ്മിൽ ഇതിനു മുന്നേ ഇങ്ങനെ ആയിരുന്നോ??"
ആലീസ് അവളുടെ മനസ്സിൽ തോന്നിയത് അസിയോട് ചോദിച്ചു.. അതിൽ അസി ഒന്ന് പതറി.. ശേഷം അന്ന് കല്യാണത്തിന്റെ തലേന്ന് ഹോട്ടലിൽ സംഭവിച്ചത് എല്ലാം ആലിസിനോട് പറഞ്ഞു..
"ചെ.. ഇങ്ങനെ ഉള്ള ഒരാളെ ആണോ നീ?? നീ തന്നെ പറയുന്നു കല്യാണം ഉറപ്പിച്ചു എന്ന് മറ്റേ ചേട്ടൻ പറഞ്ഞ്ഹു എന്ന്.. ഒന്നെങ്കിൽ നീ തന്നെ നിന്റെ കിച്ചു സർ നോട് ചോദിക്കണം വായ തുറന്നു.. ഇനി അയാൾക് നീ ഒരു ടൈം പാസ് ആണെങ്കിൽ??"
ശെരിയാ ആലീസ് പറഞ്ഞത്... അങ്ങനെ ആണ് കിച്ചു സർ എന്നെ കണ്ടത് എങ്കിൽ... അസിയുടെ നെഞ്ചം വിങ്ങി...
"ഞാൻ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല... നീ തന്നെ ഒന്ന് ഓർത്തു നോക്ക്... നീ ഇപ്പൊ പറഞ്ഞതൊക്കെ വെച് അയാൾ നിന്നെ കെട്ടൂന്ന് നിനക്ക് തോന്നുന്നുണ്ടോ??അയാളുടെ വീട്ടുകാരുടെ വാക്കിനല്ലേ വില കൊടുക്കു??"
"എനിക്ക് പേടിയാകുന്നു ആലീസെ.."
അസി അലീസിനെ പേടിച്ചരണ്ട പോലെ കെട്ടിപിടിച്ചു കരഞ്ഞു..
"അന്ന് മദ്യപിച്ചു ലക്ക് കെട്ട് ചെയ്തതല്ലേ.. അതെ പോലെ ഇനി നടക്കാതെ നോക്കിയ മതി.. അത് മാത്രം പോരാ... നിന്റെ ശരീരത്തിൽ ഒന്ന് സ്പർശിക്കാൻ കൂടി അനുവദിച്ചുകൂടാ..."
ആലീസ് പറഞ്ഞപ്പോ അസി തല ആട്ടി സമ്മതം അറിയിച്ചു..
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
ബിജു അടുക്കളയിൽ നിക്കുന്ന കാളിന്ദി നുള്ളി പെറുക്കി എടുക്കുന്ന നോട്ടുകളിൽ നോക്കി നിന്നു.. ബിജു വന്നതൊന്നും അവർ അറിഞ്ഞഹിട്ടില്ല..
"അമ്മേ.."
ബിജുവിന്റെ ശബ്ദം കേട്ട് തിടുക്കപ്പെട്ട് അവർ എല്ലാം അവരുടെ പിന്നിലേക്ക് മാറ്റി അതിനു മുന്നിലായി കയറി നിന്നു..
"അമ്മ ന്ത് ചെയ്യുവാ??"
"അത്... ഒന്നൂല്ലാ... വെറുതെ.."
"ഇതാ.."
ബിജു അവന്റെ കയ്യിൽ ഉള്ള ഒരു പൊതി അമ്മക്കായി നീട്ടി.
"അമ്മ വാഗിക്കോ... ഇത് അല്ലെ അമ്മയും തിരയുന്നത് "
കാളിന്ദി സംശയത്തോടെ പൊതി വാഗി നോക്കി.. അതിനുള്ളിൽ പണം ഇരിക്കുന്നത് കണ്ട് അവർ ബിജുവിനെയും പണത്തിന്റെ പൊതിയേയും മാറി മാറി നോക്കി..
"അമ്മ പേടിക്കണ്ട... അമ്മ ജോലിക്ക് പോകുന്ന വീടുകളിൽ ആരോ അനാവശ്യം പറഞ്ഞതും അത് കാരണം ജോലി പോയതുമെല്ലാം ഞാനും അറിഞ്ഞു അമ്മേ.. ആ വാടകക്കാരൻ പൈസ വാഗ്ഗാൻ വന്ന ദിവസം ഇവിടെ കിടന്ന്ന് പറഞ്ഞതെല്ലാം ഞാൻ കെട്ടതാ.. എന്റെ അമ്മ ആരുടെ മുന്നിൽ തല കുനിക്കണ്ട.. അയാൾക് വേണ്ട പൈസ ഇതിന്ന് കൊടുത്തിട്ട് വാക്കി വീട്ടു സാധനം വാഗിക്കാൻ എടുത്തോ അമ്മേ..."
"മോനെ.. ഈ പൈസ ഇപ്പൊ ആരാ കടം തന്നത്??"
"അമ്മക് തോന്നുന്നുണ്ടോ കടം തരൂന്ന് ആരേലും.. ഞാൻ പണം ഉണ്ടാക്കിയത് അധ്വാനിച്ചു തന്നെയാ അമ്മേ... എനിക്ക് അമ്മ്മയെ കഷ്ടപ്പെടുത്താൻ പറ്റില്ല.. ഞാൻ നോക്കിക്കൊള്ളാം എല്ലാം.."
"മോനെ.. ജോലിക് വേണ്ടി ഇനിയും എന്തൊക്കെ പഠിക്കണം എന്ന് അപ്പുറത്തെ വീട്ടിലെ കൊച്ചു പറഞ്ഞായിരുന്നു.. അപ്പൊ അത്.."
"അതൊക്കെ ഞാൻ നോക്കിക്കൊള്ളാം.. അമ്മ അതോർത്തു പേടിക്കണ്ട.. ഞാൻ തെറ്റായ വഴിയിൽ കൂടി പോയല്ല പണം കൊണ്ട് വന്നത്... അത് മാത്രം അമ്മ ഓർത്ത മതി..."
കാളിന്ധിയുടെ മുഖത്തുള്ള കണ്ണീരും വിയർപ്പും അവരുടെ സാരി തലപ്പ് കൊണ്ട് ബിജു തുടത്തി കൊടുത്തു..
കാളിന്ദി അവന്റെ നെറ്റിയിൽ വാത്സല്യത്തോടെ ചുംബിച്ചു..
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
രാത്രി ഓഫീസ് വിട്ട് വന്ന കിച്ചുവിനെ ദേവദാസ് തടഞ്ഞു..
"കല്യാണ ഡേറ്റ് ഫിക്സ് ആക്കി..."
ദേവദാസ് പറഞ്ഞത്തിലെ പൊരുൾ മനസ്സിലാവാതെ കിച്ചു അയാളെ നോക്കി..
"നീയും നയനയും ആയിട്ടുള്ള കല്യാണ കാര്യം ആണ് ഞാൻ പറഞ്ഞത്.."
കിച്ചു പുച്ഛത്തോടെ സോഫയിലേക് ഇരുന്ന് ഷോക്ക്സ് ഊരി മാറ്റി..
"നിനക്ക് എന്തേലും suggestion ഉണ്ടെങ്കിൽ പറയാം..."
"ഉണ്ട്.. കല്യാണത്തിനോട് താല്പര്യം ഇല്ല..."
കിച്ചു അഴിച്ച ടൈയുമെടുത്തു ഷോക്ക്സും ബാഗുമായി റൂമിലേക്കു പോകാൻ നിന്നതും ദേവദാസ് കിച്ചുവിന് മുന്നിലായി വന്നു നിന്നു..
"അതെ നിന്റെ തന്ത കൊടുത്ത വാക്കാണ് അയാൾക്ക് മുന്നിൽ.. അത് മാറാൻ ഞാൻ സമ്മതിക്കില്ല..."
"എന്റെ തന്ത എന്ന് കേൾക്കുന്നതെ എനിക്ക് ഇഷ്ടം അല്ല... മര്യാദക്ക് ഞാൻ തന്നോട് പറയുവാ എന്നെ കൊണ്ട് കൂടുതൽ പറയിപ്പിക്കല്ലേ..."
"കിച്ചു... "
ദേവദാസ് ദേഷ്യം കൊണ്ട് അലറി... മുകളിൽ നിന്നും ഇതെല്ലാം കണ്ട് നിന്ന നന്ദിനി പുച്ഛത്തോടെ റൂമിലേക്കു കയറി പോയി..
"താൻ പോടോ.."
കിച്ചു അയാളെ മറി കടന്ന് പോകാൻ പോയപ്പോ ദേവദാസ് കിച്ചുവിന് നേരെ കൈ ഉയർത്തി..
കിച്ചു അയാളുടെ കൈ തടഞ്ഞഹ് കൊണ്ട് ദൂരേക്ക് കൈ വലിച്ചു എറിഞ്ഞഹ്..
"താൻ എന്താടോ വിചാരിച്ചേക്കുന്നത്?? തന്റെ അടി കൊണ്ട ഞാൻ പേടിച്ചു അരണ്ട് കല്യാണം കഴിക്കും എന്നോ?? ഒരു പെൺകുട്ടിയുടെ ജീവിതം ആണ്.. അതെനിക് നല്ല ബോധം ഉണ്ട്... ഇതേ പോലെ എത്ര പേരുടെ ജീവിതം നിങ്ങൾ തകർത്തു?? അവരൊക്കെ ഇനി എപ്പോഴാ അവകാശവും പറഞ്ഞു ഇവിടേക്ക് വരുന്നതെന്ന് കണ്ടറിയാം... "
ദേഷ്യം കൊണ്ട് കിച്ചുവിന്റെ ചുണ്ട് വിറച്ചു.. കണ്ണുകൾ ചുമന്നു...
"ഇനി കുറെ ഉണ്ട് തന്നെ പറ്റി പറയാൻ.. മകളുടെ പ്രായം മാത്രം വരുന്ന ഇവിടെ നിന്ന പെൺകുട്ടിയെ വരെ നിങ്ങൾ.. ചെ... എനിക്ക് വെറുത്തു നിങ്ങളെ... ആ നിങ്ങളുടെ ഒരു അവകാശവും എനിക്ക് വേണ്ട... അത് കൈ പറ്റിയാൽ പോലും ദൈവം നിന്ദിക്കും എന്നെ"
"എന്റെ അമ്മ ആയത് കൊണ്ട് മാത്രമ തന്നെ സഹിക്കുന്നത്.. വേറെ ഏതേലും സ്ത്രീ ആയിരുന്നേൽ കാണാമായിരുന്നു..."
കിച്ചുവിന് പറഞ്ഞിട്ടും മതി വരാത്ത പോലെ തോന്നി. റൂമിൽ ആണേലും അല്ലു ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു...
"തുഫ്..."
ഒരു തന്ത വന്നേക്കുന്നു......കാക്കിച്ചു തുപ്പി കൊണ്ട് അവൻ പടി കയറി മുകളിലേക്കു പോയി..
കിച്ചു വാതിൽ ശക്തിയിൽ അടക്കുന്നത് എല്ലാവരുടെയും കാതുകളിൽ മുഴങ്ങി കേട്ടു..
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
അഷ്‌റഫ് സർ കോളേജിൽ നിന്നും നാട്ടിലേക്ക് പോയിട്ട് ഇപ്പൊ 4 ദിവസമായി..കുട്ടികളിൽ പലരും സാറിന്റെ സൗന്ദര്യത്തിന്റെ ആരാധനക്കാർ ആയതോണ്ട് തന്നെ സാറിന്റെ വിവരം എവിടെ നിന്നെങ്കിലും ചോർത്തി കൊണ്ട് വരും..
അസി അവൾക് വേണ്ടുന്ന നോട്സ് പ്രിപേർ ചെയ്യുന്ന തിരക്കിലാണ്.. ചുറ്റുമുള്ളവരുടെ ചർച്ചകൾ ചെവിയിൽ കേൾക്കുന്നുണ്ട്.. പലരും ആ സ്റ്റയറിൽ വെച് ഉണ്ടായ സംഭവം വെച് തന്നെ കുത്തി പറയുന്നതും അവൾക് മനസ്സിലായി..
"ഗുഡ് മോർണിംഗ് "
പരിചയമായ ആ ശബ്ദം കേട്ടതും അസിയും നോക്കി..
അഷ്‌റഫ് സർ തന്നെ.. ഒന്നൂടെ ഭംഗി കൂടിയ പോലെ എല്ലാവർക്കും തോന്നി..
"സർ... ഗ്ലാമർ കൂടിയല്ലോ?? എന്താ രഹസ്യം.."
കൂട്ടത്തിൽ ഉള്ള ഒരു പെൺകുട്ടി ചോദിച്ചപ്പോ അഷ്‌റഫ് ചിരിച്ചു.. നുണ കുഴി കാട്ടിയുള്ള അവന്റെ ചിരി അതൊരു പ്രേത്യേക്ക് ഭംഗി ആയിരുന്നു..
"അത്.. വീട്ടുകാരെ ഒക്കെ കണ്ട സന്തോഷം വരില്ലേ... അതിന്റെയ മുഖത്ത് പ്രകടം ആകുന്നത്..."
അഷ്‌റഫ് ചിരിയോടെ പറഞ്ഞു.. തുടുത്ത കവുളുകളും ചുമന്ന ചുണ്ടും ചിരിക്കുമ്പോൾ എടുത്ത് കാട്ടുന്ന നുണക്കുഴിയും അഷ്‌റഫ് സാറിന്റെ മൊഞ്ച് കൂട്ടി... അസിയും സാറിൽ വന്ന മാറ്റം ശ്രേദ്ധിച്ചു.. മുന്നേ വെളുപ്പൊക്കെ തന്നെ ആണെങ്കിലും ആ പ്രസരിപ്പ് ഒന്നൂടെ കൂടിയ പോലെ അവൾക് തോന്നി...
ക്ലാസ്സ് കഴിഞ്ഞഹ് പോകാൻ നേരം അഷ്‌റഫ് അസിയെ നോക്കി.. അവളും അവനായി ഒരു പുഞ്ചിരി നൽകി.ഇത് ക്ലാസ്സിലെ മറ്റു കുട്ടികൾ വേറെ രീതിയിൽ വ്യാഖ്യനിക്കാൻ തുടങ്ങിയത് കേട്ടപ്പോ അസി ക്ലാസ്സ് മുറിയിൽ നിന്നും പുറത്തേക് ഇറങ്ങി..
"ഡോ... വൈകുന്നേരം പോകല്ലേ നേരത്തെ.. ഒന്ന് വെയിറ്റ് ചെയ്യണേ.."
അഷ്‌റഫ് അസിയോട് പറഞ്ഞ് ബുക്കുമായി മാഡത്തിന്റെ മുറിയിലേക് പോയി..
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
"അസി.. നി ന്താ ഇങ്ങനെ?? ആ ഫോണിൽ ഇടാൻ സിം നാളെ എടുക്കണം.."
അഷ്‌റഫ് വൈകുന്നേരം നൽകിയ ഫോൺ അലീസിനെ ഏൽപ്പിച്ചു ഇനി എന്ത് എന്ന് പേടിയോടെ ഇരിക്കുവാണ് അസി..
"നി വന്നെ.. മെസ്സിൽ പോകം.. വിശക്കുന്നു.."
പതിവ് പോലെ അവിടെ ചപ്പാത്തിയും സാമ്പാറും... ഒരു മാറ്റവുമില്ല.. പിന്നെ വിശപ്പല്ലേ മനുഷ്യന്റെ ഏറ്റവും വലിയ തോൽവി... ആലീസ് അത് ആസ്വദിച്ചു കഴിച്ചു... പക്ഷെ അസിക്ക് ന്തോ വലിയ ഭയം മനസ്സിൽ നിറഞ്ഞു നിന്നു.. അത് കൊണ്ട് തന്നെ അവൾക് കഴിക്കാൻ തോന്നിയില്ല...
"നി ന്താ കഴിക്കാതെ??"
"എനിക്ക് വിശപ്പില്ല ആലീസ്.. "
അസി അവളുടെ പാത്രവും ആയി എഴുന്നേറ്റു പോയി..ആലീസ് വിശപ്പ് ഉള്ളത് കൊണ്ട് കഴിച്ചു..
"ചേച്ചി... നാളെ എങ്കിലും നല്ല ആഹാരം എന്തെങ്കിലും തരണേ"
പാത്രം വെക്കാൻ പോയ സമയം മെസ്സിലെ ചേച്ചിയോട് ആലീസ് അതും പറഞ്ഞു ഇട്ടിരുന്ന ടോപ്പിൽ കൈ തുടച്ചു റൂമിലേക്കു പോയി...
ബെഡിൽ കമിഴ്ന്നു കിടന്ന് ന്തോ ഓർത്തിരുന്ന അസിയെ ഒന്ന് നോക്കിയ ശേഷം ആലീസ് ഫോണുമെടുത്തു ബെഡിലിരുന്നു..കുറച്ചു കഴിഞ്ഞു അഷ്‌റഫ് കൊടുത്ത ഫോൺ ഓണാക്കി നോക്കി... ക്യാമറ ഒക്കെ നല്ല ക്ലാരിറ്റി ഉണ്ട്.. അവൾ നാളെ തന്നെ സിം എടുക്കാനായി തീരുമാനിച്ചു...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
അല്ലുവും രഹനയുമായി സംസാരം ഒക്കെ കുറച്ചു കുറഞ്ഞ മട്ടാണ്... അല്ലുവിന് ഒരു ജോലി വേണം എണ്ണ ആശയം ഉദിച്ച മുതൽ അവൻ അമ്മയോട് ചോദിച്ചു പിറകെ നടക്കുവാണ്.. റിസൾട്ട് വന്നിട്ട് മതി എന്ന അവരുടെ പറച്ചിലിൽ അല്ലുവിന് നന്നായി വേദനിച്ചിരുന്നു.. അച്ചനോട് ചോദിച്ച പിന്നെ അതിന്റെ പിറകെ ആയിരിക്കും അച്ഛന്റെ കോനിഷ്ട വർത്താനം.. ഇപ്പൊ അത്രക് മുഖം കൊടുക്കാറ് ഇല്ല പൊതുവെ അച്ഛന്.. ആരുടെ ഭാഗത്തു തെറ്റ് ശെരി എന്ന് സ്വായം ന്യായീകരിക്കാൻ വയ്യാത്തത് കൊണ്ട് അല്ലു അത് ചികയാൻ നിന്നില്ല..
"ഏട്ടാ... എനിക്ക് ഏട്ടന്റെ ഓഫീസിൽ ഒരു ജോലി ശെരിയാക്കി തരുവോ??"
"അല്ലു.. ഞാൻ അവിടെ നോക്കുന്നത് വെൽ എക്സ്പീർട്സിനെ ആണ്.. അല്ലാണ്ട്.."
കിച്ചു ലാപ്പിൽ നോക്കി പറഞ്ഞു..
"ഏട്ടാ.. ഈ എക്ഷ്പെര്ട്സ് ആകണം എങ്കിൽ എവിടെ എങ്കിലും ജോലിക്കായി നിക്കണം.. എന്നാലേ പറ്റു..."
"അവിടെ ട്രെയിനി ആയിട്ട് നിക്ക്... കുറച്ചു പിന്നിലേക്ക് വന്നിട്ടുണ്ട്.. അമൌന്റിന്റെ പ്രശ്നമാണ്... അതൊക്കെ കൊണ്ട.. നിനക്ക് സാരഥിയുടെ കൂടെ നിക്കാൻ പറ്റുവോ?? ഞാൻ റെക്കമന്റ് ചെയ്യാം..."
"ആദ്യം ഏട്ടന്റെ കൂടെ കുറച്ചു നാള് നിക്കട്ടെ.. എന്നിട്ട് സാരഥി ചേട്ടന്റെ ഒപ്പം നോക്കാം..."
അല്ലു അതും പറഞ്ഞു റൂമിലേക്കു പോയി...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
"അമ്മേ... സൂപ്പർ മാർക്കറ്റിലെ ചേട്ടനാ പറഞ്ഞത്... നല്ല സ്ഥലമൊക്കെ തന്നെയാ... ശമ്പളം ആദ്യം കുറവാണ്.. പിന്നെ ഓരോ രീതി അനുസരിച്ചു ആണ്.."
ബിജു അത്താഴ സമയം അമ്മയോട് സൂപ്പർ മാർക്കറ്റിലെ മുതലാളി അവനു ജോലി ശെരിയാക്കിയ കാര്യം പറയുക ആണ്..
"മോൻ പോയി നോക്ക്.."
"അതെന്ന അമ്മേ.. മറ്റന്നാൾ മുതൽ കേറാനായിട്ട പറഞ്ഞത്.. കമ്പ്യൂട്ടർ ആണ് മെയിൻ ആയിട്ട് ഉള്ളത്.."
അതിനെ കുറച്ചു കൂടുതൽ ഒന്നും കാളിന്തിക്ക് അറിയാൻ പാടില്ലാത്തത് മൂലം അവർ ചിരിച്ചു കൊണ്ട് ബിജു പറയുന്ന ഓരോന്നും കേട്ടിരുന്നു.. കൂട്ടത്തിൽ മകന് ഓരോന്നു വിളമ്പി വീണ്ടും ഊട്ടാനും മറന്നില്ല....
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
ഓഫീസിലെ പ്രശ്നങ്ങളും വീട്ടിലെ പ്രേശ്നവും എല്ലാം നന്ദിനിയെ നന്നായി ബാധിച്ചിരുന്നു.. ഓഫീസിൽ നിന്നും താൻ തന്റെ ഭർത്താവിന്റെ പല മോശ പ്രവർത്തിയും അറിഞ്ഞതിൽ വിഷമം നന്ദിനിക്കുണ്ട്..അത് മാത്രം അല്ല പല തിരുമറിയും ദേവദാസ് നടത്തിയതായി നന്ദിനിക്ക് മനസ്സിലായി..
ഫയൽസ് നോക്കുന്നതിനിടക്ക് വന്ന കാൾ ഫോണിൽ നോക്കാതെ നന്ദിനി അറ്റൻഡ് ചെയ്തു
"ഹലോ..."
"നന്ദിനി മാഡം ദേഷ്യത്തിൽ ആണോ?? ഞാൻ പേർസണൽ കാര്യം പറയാൻ ആണ് വിളിച്ചത്"
ശബ്ദം മനസ്സിലാകാതെ നന്ദിനി സ്ക്രീനിലേക് നോക്കി.. നയന ഡാഡ്... അവരുടെ ചുണ്ടുകൾ മൊഴിഞ്ഞു.
'ഹലോ.. "
മറു തലക്കൽ ശബ്ദം കേൾക്കാത്തതിനാൽ നരേന്ദ്രൻ ഒന്നൂടെ പറഞ്ഞു..
"ഹലോ.. നയനയുടെ അച്ഛാ.. ഞാൻ ഓഫീസില.."
"അതറിയാം.. ഇപ്പൊ ഞാനും നിങ്ങടെ കമ്പനിയിലെ പാർട്ണർ ആണല്ലോ.."
അപ്പോഴാണ് നരേന്ദ്രൻ പറഞ്ഞതിന്റെ പൊരുൾ നന്ദിനിക്ക് മനസ്സിലായത്... അന്ന് വീട്ടിൽ വന്നപ്പോ ബിസിനെസ്സ് കുറച്ചു ഡൽ ആണെന്ന് അറിഞ്ഞു നരേദ്രൻ എമൗണ്ട് കുറച്ചു ദേവദാസിന്റെ അക്കൗണ്ടിലേക്ക് അയക്കാം എന്ന് പറഞ്ഞിരുന്നു.. ഇപ്പൊ പറഞ്ഞത് പാർട്ണർ ഷിപ് എന്ന് വെച്ച?? അതിനർത്ഥം??
"നന്ദിനി ബിസി ആണോ?? ദേവദാസിനെ വിളിച്ചിട്ട് കിട്ടുന്നില്ല..അതാ ഞാൻ തന്നെ വിളിച്ചത്"
നരേന്ദ്രൻ പറഞ്ഞ്ഹു.
"അത് ദേവേട്ടൻ മീറ്റിങ്ങിൽ പോയിരിക്കുവാണ്..."
"ഓ.. ഐ നോ...വിൻസെന്റ്സ് ഗ്രൂപ്പിന്റെ അല്ലെ??നയന ആണ് നമ്മുടെ കമ്പനിയെ റപ്രെസെന്റ് ചെയ്ത് പോയത്"
"അതന്നെ... ഇവിടുന്ന് ദേവേട്ടൻ പോയി.. "
"തനിക് മീറ്റിങ്ങിൽ ഒക്കെ പൊക്കൂടെ?? കുറച്ചൂടെ ആക്റ്റീവ് ആകണ്ടേ??"
നരേന്ദ്ര നന്ദിനിയെ കുത്തി പറഞ്ഞത് പോലെ നന്ദിനിക്ക് തോന്നി...
"നന്ദിനി ഞാൻ പിന്നീട് വിളിക്കാം അപ്പൊ.."
നരേന്ദ്രൻ കാൾ കട്ടാക്കി... അയാളുടെ മുഖത്ത് ചിരി വിരിഞ്ഞഹു.. നിഗൂഢമായ ചിരി...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
രാത്രി സിം പുതിയത് എടുത്തത് ആക്റ്റീവ് ആയോ എന്ന് നോക്കുവാന് ആലീസ്.. 3 ദിവസം ആകുമ്പോ ആകുമെന്നാണ് പറഞ്ഞത്... ഇന്നും ആയില്ല എങ്കിൽ നാളെ ആ കടയിൽ കൊണ്ട് പോണം ഒന്നൂടെ...
അതും ഓർത്തു ആലീസ് ബാഗിൽ ഇരുന്ന ചിപ്സ് പൊട്ടിച്ചു കഴിക്കാൻ തുടങ്ങി.. അസി ബെടൊക്കെ തട്ടി കുടഞ്ഞഹു.. ആ സമയമാണ് ആലീസ് ന്തോ ഓർത്ത പോലെ അസിയോട് പറഞ്ഞത്.. കേട്ട പാടെ അസിയുടെ കണ്ണ് നിറഞ്ഞഹു...
തുടരും...
#📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ #❤ സ്നേഹം മാത്രം 🤗

