വീണ്ടുമൊരു പ്രണയകാലത്ത്...... ഭാഗം :-63 "എന്റെ ആദിയേട്ടാ... ഏട്ടനെങ്കിലും കുഞ്ഞേട്ടനോട് ഒന്ന് പറഞ്ഞു കൂടെ... കല്ലുവിനെ ഇങ്ങനെ വേദനിപ്പിക്കല്ലേന്ന്.. "ഞാൻ എങ്ങനെ പറയാനാ മോളെ.... ഇതൊക്കെ ഒരാൾ പറഞ്ഞു മനസ്സിലാക്കാനുള്ളതാണോ... സ്വയം തോന്നണ്ടേ.... എന്റെ ഊഹം ശെരിയാണെങ്കിൽ അവൻ ഇപ്പോൾ കല്ലുവിന്റെ അടുത്ത് സോറി പറയുവായിരിക്കും... നീ അതൊക്കെ വിട്ടേ... ഇനി നമുക്ക് രണ്ടു ദിവസം കൂടിയേ ഉള്ളു.. അത് കഴിഞ്ഞാൽ പിന്നേ എന്റെ ഭാര്യ ആയിട്ട് ഇവിടെ.... "പോ ആദിയേട്ടാ.... ഞാൻ വെയ്ക്കുവാ.... ബൈ ഗുഡ് നൈറ്റ്‌..... " *ഇന്നെന്താ നേരത്തെ കഴിഞ്ഞോ റൊമാൻസ്......? "നീയെന്താ കല്ലു ഇവിടെ? നീ റൂമിൽ പോകുന്നില്ലേ? 'എനിക്കേത് റൂം? ഞാനും ദേശാടന പക്ഷികളും ഒരുപോലെയാ.... ഇങ്ങനെ അലഞ്ഞു തിരിഞ്ഞു നടക്കും.... "നീ ഏട്ടന്റെ അടുത്ത് പോയില്ലേ? "എന്തിന്? ഡോക്ടർനെ ചുളുവിൽ ഒപ്പിക്കാനോ? നമുക്കൊന്നും വേണ്ടേ.... "ഒന്ന് പോടീ....നീ നോക്കിക്കോ... ഇപ്പോൾ ഏട്ടൻ നിന്നെ വന്നു പൊക്കിയെടുത്തോണ്ട് പോകും... നിനക്ക് കാണണോ??? "അയ്യോ.. പൊന്നെ വേണ്ടാ... അങ്ങേര് പൊക്കിയെടുത്തു കൊണ്ട് പോകുന്നത് തന്നെ എവിടെക്കൊണ്ട് ഇടാമെന്നാലോചിച്ചിട്ടാകും.... എനിക്ക് ഉറക്കം വരുന്നു... നീ വേണേൽ കിടക്ക്.... 😡😡 ബെഡിൽ കയറി കണ്ണുകളുമടച്ചു കിടന്നു... കുറച്ചു കഴിഞ്ഞപ്പോൾ ഡോറിൽ തട്ട് കേട്ടു... ഒപ്പം വിളിയും.... ഋഷ്യ ശൃംഗൻ വിളിക്കുന്നുണ്ട്..... "എഴുന്നേറ്റു പോയി വാതില് തുറക്കുന്നതൊക്കെ കൊള്ളാം... ഞാൻ ഉറങ്ങി... മനസ്സിലായല്ലോ? 😡😡 അവൾ ഒന്ന് മൂളി വാതിൽ തുറക്കാൻ പോയി... ഡോർ അടയുന്ന ശബ്ദം കേട്ടപ്പോൾ തിരികെ പോയി എന്നുറപ്പിച്ചു കൊണ്ട് ഒന്ന് ശ്വാസം നേരെ വിട്ടു...... "കാലൻ പോയോടീ? "ഇല്ല മോളെ... ഞാൻ നിന്നെയും കൊണ്ടേ പോകൂ " ശബ്ദം കേട്ട് എഴുന്നേറ്റു നോക്കിയപ്പോൾ ദേ എന്റടുത്തു വിശാലമായി കിടക്കുന്നു അഖിലൂട്ടൻ.... "അഖിലേ... അഖിലേ....ടീ...... " വിളിക്കണ്ട... അവളില്ല... അവളിപ്പോൾ ആദിയോടൊപ്പം ഡ്രൈവിൽ ആയിരിക്കും... "മര്യാദക്ക് പൊയ്ക്കോ.... ഞാനിപ്പോൾ എല്ലാവരെയും വിളിക്കും.... 'എന്തെന്ന് പറഞ്ഞാ വിളിക്കുന്നത്... ഞാൻ നിന്നെ കയറി പിടിക്കാൻ വന്നേന്നും പറഞ്ഞോ... വിളിക്ക്.... പൊന്നുമോള് വിളിക്ക്.... ' "ഇതെന്തൊരു കഷ്ടമാ... 😡😡😡 ലൈറ്റും ഓഫ് ചെയ്തു തിരിഞ്ഞു കിടന്നു.... ശരീരത്തിലൂടെ കൈകൾ ഇഴയുന്നത് പോലെ... "ദേ... എന്റെ അനുവാദമില്ലാതെ എന്നെ തൊട്ടാലുണ്ടല്ലോ.... എന്തിന്റെ പേരിലാ ഈ അവകാശം കാണിക്കുന്നത്.... ചുളുവിൽ ഡോക്ടർനെ അടിച്ചെടുത്തത് കൊണ്ട് സഹതാപം തോന്നി കഷ്ടപ്പെട്ട് ഇഷ്ടം കാണിക്കുന്നതാണോ? "നീയെന്തൊക്കെ പറഞ്ഞാലും എനിക്കൊന്നുമില്ല മോളെ... നിന്റെ പ്രതികരണം ഇങ്ങനൊക്കെ തന്നെയാകുമെന്ന് അറിഞ്ഞിട്ട് തന്നെയാ ഇതിന് ഇറങ്ങി തിരിച്ചത്... എന്റെ കല്ലു ദേഷ്യം തീരുന്നത് വരെ പറഞ്ഞോ.... നിന്റെ ദേഷ്യം കാണാനും ഭംഗിയാടി.... "മനുഷ്യനായാൽ കുറച്ചു ഉളുപ്പും നാണവും വേണം... " "നിന്റെ മുന്നിൽ എനിക്ക് രണ്ടുമില്ല ചക്കരേ.... " "ദേ മനുഷ്യാ....എന്റെ സ്വഭാവം എനിക്ക് തന്നെ പിടിക്കാതെ നിൽക്കുമ്പോഴാ അങ്ങേരുടെയൊരു മൂരി ശൃംഗാരം... മര്യാദക്ക് സ്ഥലം വിട്ടോ... ഇല്ലെങ്കിൽ ഞാൻ എഴുന്നേറ്റു പോകും ഇവിടുന്ന്.... " "ഞാൻ പോകില്ല... ഭാര്യ ഉള്ളിടത്തല്ലേ ഭർത്താവും ഉണ്ടാകേണ്ടത്.... നീ എവിടെയുണ്ടോ അവിടെ ഈ ഞാനും.... മിസ്സ്‌ യൂ വാവേ..... ഇത് ശെരിക്കും വട്ട് തന്നെയാ.... തേനും പാലും എന്നൊക്കെ പറഞ്ഞു സോപ്പിടാൻ വന്നേക്കുന്നു... ഇറങ്ങി പോകാൻ പറഞ്ഞിട്ട്.... അതും ഏറ്റ ഒരടിയും അടിച്ചിട്ട്..., 😡😡😡🙄🙄ഞാൻ മിണ്ടൂല..... അവിടെ നിന്നെഴുന്നേറ്റ് നേരെ അഖിലൂട്ടന്റെ റൂമിലേക്ക് നടന്നു.... "നീ ഇതെങ്ങോട്ടാ? "ഊളൻപാറയിലോട്ട്... എന്തേ വരുന്നോ? റൂമിൽ കയറി ഡോർ ലോക്ക് ചെയ്തു കിടന്നു.... "കല്ലു.. കളിക്കല്ലേ... വാതിൽ തുറന്നെ... ഞാനൊരു കാര്യം പറഞ്ഞോട്ടെ. " നേരം വെളുത്തിട്ട് ഞാൻ കേട്ടോളാം.... ഈച്ചയും ആട്ടി അവിടെ ഇരുന്നോ..... ഡോറിൽ ആഞ്ഞു തൊഴിച്ചപോലൊരു ശബ്ദം കേട്ടു..... പിന്നെ അനക്കമൊന്നും ഉണ്ടായില്ല.... ഞാൻ സുഖസുഷുപ്തിയിൽ ആണ്ടു..... *നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടീ കല്യാണി.... കല്ലും ആണിയും ഞാൻ വേറെ വേറെ ആയി ഇളക്കി മാറ്റും..... എന്നാലും ഇവളെ എങ്ങനെ മെരുക്കുമെന്നാ..... റൊമാൻസ് വർക്ക് ആകുന്നില്ല... കലിപ്പായാൽ അവൾ അതിലും കലിപ്പിൽ.... ഇവൾ എന്നെക്കൊണ്ട് അവളുടെ കാല് പിടിപ്പിക്കുമോ... തളരരുത് അഖിലേ തളരരുത്.... നിന്റെ ഭാര്യയല്ലേ പിടിച്ചേക്ക്... കാര്യം കാണാൻ കഴുതക്കാലും പിടിക്കാമെന്നല്ലേ.... അല്ലെങ്കിലും പറഞ്ഞത് ഇത്തിരി കൂടി പോയി.... അതിപ്പോ അവളും മോശമൊന്നുമല്ലല്ലോ... ഇനിയിപ്പോ നാളെ നേരം വെളുക്കുന്നത് വരെ കാക്കാം.... ഇപ്പോൾ എവിടെയെങ്കിലും തല വെയ്ക്കാം.... പോയി ടീവി യുടെ മുന്നിൽ ഇരുന്നു...ചാനൽ അടിച്ചു മാറ്റി കൊണ്ടിരിക്കെ എന്തോ വീഴുന്ന പോലെ ശബ്ദം കേട്ടു.... ദേ വല്യേട്ടൻ.... എന്താ ഏട്ടാ.? എന്ത് പറ്റി? "ഹേയ് എന്ത് പറ്റാൻ... ഞാൻ ഒന്ന് ലോങ്ങ്‌ ജംപ് ചാടിയതാ... പുറത്തു കൂടി ഷീറ്റും തലയണയും വന്നു വീണു...കതക് വലിച്ചടയ്ക്കുന്ന ശബ്ദവും.... "വല്യേട്ടാ നമ്മൾ ഒരേ വഞ്ചിയിലെ യാത്രക്കാരാണല്ലോ... എന്തിനാ ഏട്ടത്തി പുറത്താക്കിയത്? "എന്ത് പറയാൻ.... അവൾ അഖിലയുടെ കല്യാണത്തിന് എടുത്ത സാരി നോക്കുവായിരുന്നു.... ഇതല്ലേടീ നിന്റെ കൂട്ടുകാരി കഴിഞ്ഞ ആഴ്ച ഉടുത്തു കൊണ്ട് ചുവന്ന ബാഗും തൂക്കി ബസ് സ്റ്റോപ്പിൽ നിന്നതെന്ന് ചോദിച്ചു പോയി.... കാലമാടാ കണ്ടവളുടെ സാരിയും നോക്കി നടന്നോന്ന് പറഞ്ഞു ഒറ്റ തൊഴിയായിരുന്നു...കണ്ണ് തുറന്നപ്പോൾ നിന്റെ മടിയിലാ..... " "എന്തിനാ പറയാൻ പോയത്? മിണ്ടാണ്ട് ഇരുന്നൂടായിരുന്നോ? "ഇപ്പോഴാ ഞാനും അതാലോചിക്കുന്നേ.... എന്തായാലും സാരി ഒരു ഡിസൈൻ ആണെങ്കിലും കളർ വേറെയാടാ ...... അവളുടേത് റാണി പിങ്ക് ആണ്... അവളുടെ കൂട്ടുകാരിയുടേത് ബേബി പിങ്കും..... അതിരിക്കട്ടെ നീയെന്താ ഇവിടെ? "ഒരു compromise നു ശ്രെമിച്ചതാ.... അവൾ മുറിയിൽ കയറി ഡോർ ലോക്ക് ചെയ്തു.. ഞാൻ പുറത്തുമായി... അവൾ വീഴുമെന്ന് തോന്നുന്നില്ല... " "നിനക്ക് വേണമെങ്കിൽ ഞാൻ ഐഡിയ തരാമെടാ " "അവളുടെ കയ്യിൽ നിന്നും അടി മാത്രമേ എനിക്കിനി കിട്ടാനായുള്ളു... അത് കൂടി ഏട്ടൻ വാങ്ങിച്ചു തരരുത്....പ്ലീസ്.... 🙏 "നിനക്ക്‌ പുച്ഛം... ഞാൻ പറഞ്ഞോണ്ടാ ഇപ്പോൾ നീ സത്യം അറിഞ്ഞത്.. ഇല്ലെങ്കിൽ കാണായിരുന്നു.. അവൾ നിന്നെ കളഞ്ഞിട്ട് പോകുന്നത്.... എടാ ഞാൻ പറയുന്നത് കേൾക്ക്... ഈ പെണ്ണുങ്ങൾ എന്ന് പറയുന്നതിനെയോക്കെ ഉണ്ടല്ലോ പൊതുവെ നമുക്ക് മൂന്നു category ആക്കാം... ഒന്ന് പാവം ഭയങ്കരി, രണ്ട് മീഡിയം ഭയങ്കരി മൂന്നു ഭയങ്കര ഭയങ്കരി...... ഇവരെയൊക്കെ നമ്മുടെ വാരിയെല്ല് കൊടുത്തുണ്ടാക്കിയതാണെന്നുള്ള ഒരു നന്ദി ഇവളുമാർക്ക് ഇല്ലാ.... അത് കൊണ്ട് നീ പോയി ഒരു മാപ്പ് പറഞ്ഞു കാലിൽ പിടിച്ചു വലിച്ചു കണ്ണീരു കൊണ്ട് നനച്ചു.... പൊട്ടിക്കരഞ്ഞു......... "അപ്പോൾ ഇതാണല്ലേ പണി...... എനിക്കൊന്നും വേണ്ടേ.. എന്റെ കല്ലുവിന് എന്നെ മനസ്സിലാകും... അവൾക്കെന്നെ അറിയാം... "ഓഹ് . പിന്നെ.. ചെല്ല് ചെല്ല് അവൾ നിന്നെ പഞ്ഞിക്കിടും... 1% ന്യായം അവരുടെ ഭാഗത്താണെങ്കിലേ വാദിച്ചു വാദിച്ചു കുറ്റം നമ്മുടെ തലയിൽ കെട്ടിവെയ്ക്കും.. ഇതിപ്പോ 60%ന്യായം അവളുടെ ഭാഗത്താണ്... നിന്നെ കൊന്നു കുഴിച്ചു മൂടാതിരിക്കാൻ ഞാൻ മുട്ടിപ്പായിൽ പ്രാർത്ഥിക്കാം.... നേരം വെളുക്കുന്നത് വരെ പിന്നേ വല്യേട്ടന്റെ ഉപദേശം ആയിരുന്നു... കേട്ട് കേട്ട് ഒരു കാര്യം തീരുമാനിച്ചു... അവളുടെ വീക്ക്നെസ്സ് മുതലെടുക്കുക.... അപ്പോൾ നിങ്ങൾ വിചാരിക്കും ഞാൻ ടിക് ടോക് ചെയ്യുമെന്ന്.... അയ്യേ..... അവളെ വീഴ്ത്താൻ ഒറ്റ വഴിയേയുള്ളു.... പ്രണയം..... പ്രണയിച്ചു പ്രണയിച്ചു ശ്വാസം മുട്ടിക്കുക... അപ്പോൾ അവൾ എന്നോട് പറയും അഖിലേട്ടാ ഏട്ടനില്ലാതെ എനിക്ക് ജീവിക്കാൻ വയ്യെന്ന്..... ഇല്ലെങ്കിൽ ഞാൻ പറയിപ്പിക്കും...... ****** രാവിലെ ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് കണ്ണ് തുറന്നു നോക്കിയത്... അഖിലേട്ടന്റെ ഫോൺ.... അതും എന്റെ നമ്പറിൽ നിന്നും... സമയം അഞ്ചു മണി കഴിഞ്ഞതേയുള്ളൂ ഇന്നലത്തെ കാര്യങ്ങൾ ഓർമയിൽ വന്നു... മുഖം കഴുകി ഡോർ തുറന്നു വെച്ചു...... ഇന്ന് മുതൽ അവളുടെ ബന്ധുക്കളെല്ലാം വന്നു തുടങ്ങും.... ഇന്നാണ് അഖിലയുടെ ഹൽദിയും മെഹന്ദിയും വെച്ചേക്കുന്നത്.... ഓടി പോയി കുളിച്ചിട്ട് താഴേക്ക് ചെന്നു... ഹാളിൽ അഖിലൂട്ടനും വല്യേട്ടനും എഴുന്നേറ്റു ഇരിക്കുന്നു ... അടുക്കളയിലേക്ക് പോയപ്പോൾ ആന്റി ചായ ഉണ്ടാക്കാനുള്ള പുറപ്പാടിലും... ഇന്ദ്രേച്ചിയെ പോയി വിളിച്ചെഴുന്നേല്പിച്ചു... അഖിലയെ ഞങ്ങൾ രണ്ടു പേരും കൂടി ചവിട്ടി എഴുന്നേൽപ്പിച്ചു..... "നാളെ വേറൊരു വീട്ടിൽ ചെന്നു കയറേണ്ട പെണ്ണാണ് പോത്ത് പോലെ കിടന്നുറങ്ങുന്നത്... "സ്വന്തം വീട്ടിൽ പന്ത്രണ്ടു മണിയായാൽ പോലും എഴുന്നേൽക്കാത്ത നീയാണോ കല്ലു എന്നോട് ഇത് പറയുന്നത്...? വേണ്ടായിരുന്നു... ഒന്ന് സ്വയം പൊങ്ങാൻ നോക്കിയതാ... ചായ ഉണ്ടാക്കിയത് കൊണ്ട് പോയി എല്ലാവർക്കും കൊടുത്തു.... അഖിലൂട്ടന്റെ മുന്നിലേക്ക് പോയി നിന്നു..... "എനിക്കിഷ്ടമായി ഈ പെണ്ണിനെ..."ചുണ്ടുകൾ കൊണ്ട് ഉമ്മ തരുന്നതായി കാണിച്ചു..... ദേഷ്യം കൊണ്ട് തുറിച്ചു നോക്കി.. അവിടെ യാതൊരു കുലുക്കവും ഇല്ലാ.... "അയ്യോ അമ്മ ഓടി വായോ ഇങ്ങോട്ട്.... വല്യേട്ടൻ നില വിളിക്കാൻ തുടങ്ങി... എന്താ എന്താടാ കാര്യം? എന്തിനാ നിലവിളിക്കുന്നത്? "ദേ ഈ അഖിലിന് കോച്ചു വാതം ആണെന്ന് തോന്നുന്നു... എന്തൊക്കെയോ ചുണ്ടും കോട്ടി കാണിക്കുന്നു...അമ്മ പോയി വെട്ടുകത്തി എടുത്തു കയ്യിലേക്ക് കൊടുക്ക്.... ഞാൻ പോയി ഒന്ന് നടുവ് നിവർത്തട്ടെ.... ' "ഞാൻ പ്രസവിച്ചതായിപ്പോയി.. ഇല്ലെങ്കിൽ ഉണ്ടല്ലോ.... ആന്റി അവിടുന്ന് പോയി.... ഞാൻ ഒന്ന് വല്യേട്ടനെ നോക്കി.... "നിന്നെ ഞാൻ എന്നും ചില ദുഷ്ടദൃഷ്ടികളിൽ നിന്നും സംരക്ഷിച്ചിരിക്കും പെങ്ങളെ ' വല്യേട്ടൻ റൂമിലേക്ക് പോയി... അഖിലേട്ടൻ റൂമിലേക്ക് വരാൻ കണ്ണു കാണിച്ചു... പിന്നേ.. ഇപ്പോൾ തന്നെ... ഞാൻ വരില്ല..... രണ്ടു ദിവസം കൂടെ കഴിഞ്ഞാൽ ഞാൻ പോകും എന്റെ വീട്ടിലേക്ക്.... പിന്നെ അഖിലൂട്ടൻ ഹോസ്പിറ്റലിലേക്ക് പോകുന്നത് വരെ മുന്നിലേക്ക് പോയില്ല... ബന്ധുക്കളൊക്കെ വരാൻ തുടങ്ങി.. അഖിലയെ ഹൽദിയ്ക്കായി ഒരുക്കിയിട്ട് ഞാനും ഇന്ദ്രേച്ചിയും റെഡി ആകാനായി പോയി.... അഖിലേട്ടന് ഇത് വരെ എത്തിയിട്ടില്ല.. ഇടാനുള്ള ഡ്രസ്സ്‌ ബെഡിൽ എടുത്തിട്ടിട്ട് ഒന്ന് ഫ്രഷ് ആകാൻ പോയി.... റെഡി ആയി ഇറങ്ങിയതും അഖിലേട്ടൻ റൂമിലേക്ക് വന്നതും ഒരുമിച്ചായിരുന്നു... ഒന്ന് നോക്കിയിട്ട് താഴേക്ക് പോകാൻ ഇറങ്ങുമ്പോൾ ഒരുമിച്ചു പോകാമെന്നു പറഞ്ഞു.... "എനിക്ക് പോണം.. ആരെയും കാത്തു നിൽക്കാനൊന്നും വയ്യാ " "നിന്റെ പ്രശ്നം എന്താ കല്ലു... നീ ചെയ്തത് ശെരിയാണോ... സ്വന്തം അനിയത്തിയെ കുറിച്ചു ഭാര്യ വിവാഹത്തിന് മുന്നേ ഗർഭിണി എന്ന കള്ളം പറഞ്ഞെന്നറിയുമ്പോൾ ഏതൊരാങ്ങളയും എങ്ങനെ പ്രതികരിക്കുമോ അതല്ലേ ഞാനും ചെയ്തുള്ളു... " "ശെരിയാ.. അത് മാത്രമേ ചെയ്തിട്ടുള്ളു അല്ലേ.... എന്റെ തെറ്റ് തന്നെയാ സമ്മതിച്ചു.... ഇനിയെന്താ വേണ്ടത്? നിങ്ങളുടെ കഷ്ടപ്പെട്ട ഇഷ്ടം ഇനിയും ഉണ്ടോ... ഇറങ്ങി പോകാൻ പറഞ്ഞില്ലേ.... ചുളുവിൽ ഒരു ഡോക്ടർനെ കിട്ടിയെന്ന അഹങ്കാരം എന്നിൽ നിന്നും ഇല്ലാണ്ടാവട്ടെ... ഞാനും ഈ വിവാഹം കഴിഞ്ഞാൽ ഇവിടുന്ന് പോകും.... ഒരിക്കലും തിരിച്ചു വന്നു ശല്യം ചെയ്യില്ല... " നീ അങ്ങനെ എന്നെ വിട്ടിട്ട് പോകുമോ? പോകുമോന്നു? ദേഷ്യം കൊണ്ട് മുഖം വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു.... ഡോർ തുറന്നു പുറത്തേക്കിറങ്ങി... function തുടങ്ങിയിരുന്നു... ഹൽദി കഴിഞ്ഞു മെഹന്ദി....അമ്മയും അച്ഛനും ചേച്ചിയും വന്നപ്പോൾ ഞാനും അവരുടെ കൂടെ പോയിരുന്നു... ഇന്ദ്രേച്ചി ചേച്ചിയുടെ വീട്ടുകാർക്കൊപ്പവും.... സംഭവം കിടു ആയി... എല്ലാം കഴിഞ്ഞു ആളുകൾ പോയപ്പോൾ നേരം ഒരുപാട് വൈകിയിരുന്നു.... എല്ലാവരും ക്ഷീണിതരായത് കൊണ്ട് വിശ്രമിക്കാനായി പോയി... ഞാൻ മേളിലേക്ക് നോക്കി കൊണ്ട് നിന്നു... "നിനക്ക് ISRO യിൽ ജോലികിട്ടിയോ കല്ലു? "അസ്ഥാന കോമഡി അടിക്കല്ലേ വല്യേട്ടാ.... ഞാൻ മേളിലേക്ക് പോണോ വേണ്ടേന്നു ആലോചിച്ചു നിൽക്കുവാ? "ചിത്രഗുപ്തൻ വന്നോ നിന്നെ കൊണ്ട് പോകാൻ.... കാലൻ കയറിട്ടാൽ നീ തൂങ്ങി കയറിക്കോ... നീ പോകാൻ മടിച്ചാൽ പകരം ആളെ തിരഞ്ഞിറങ്ങിയാലോ... റിസ്കാ മോളെ... " "നിങ്ങൾ ശെരിക്കും ഡോക്ടർ തന്നാണോ? "അയ്യോ ശെരിക്കും ഞാൻ ഡോക്ടർ ആണെടീ.. എന്റെൽ സ്റ്റെത് ഉണ്ടല്ലോ.. നീ കണ്ടിട്ടില്ലേ... " "എന്റെ വല്യേട്ടാ ഞാൻ കാല് പിടിക്കാം.. ഞാൻ സീരിയസ് ആയിട്ട് ആലോചിക്കുവായിരുന്നു... റൂമിലേക്ക് പോണോ വേണ്ടേന്ന്... " "അതിന് നീയെന്തിനാ ഇത്രയും ആലോചിക്കുന്നത്? തീർച്ചയായും പോവണ്ട... അവൻ അവിടെ സമാധാനമായിട്ട് കിടന്നു അവളെ പറ്റി ആലോചിക്കട്ടെ... നീപോയി ശല്യം ഉണ്ടാക്കി അവന്റെ മൂഡ് മാറി അവൻ അവളെ മറന്നു പോയെന്ന്‌ പറഞ്ഞു കരഞ്ഞു എന്റെ മോളെ വന്നു ദക്ഷ മോളെ ദച്ചു എന്നൊക്കെ വിളിച്ചു നൊസ്റ്റു അടിച്ചു പിന്നേ നിന്നോട് ദേഷ്യപ്പെട്ടു.... വേണ്ടെടീ അവൻ അവിടെ സമാധാനത്തോടെ കിടക്കട്ടെ..... "എങ്കിൽ ഇന്ന് പോയി സമാധാനം ഉണ്ടാക്കി കെടുത്തിയിട്ട് തന്നെ കാര്യം.. അങ്ങേരും അങ്ങേരുടെ നൊസ്റ്റുവും കാമുകിയും... ഒരു ദച്ചു... മാറങ്ങോട്ട്.. "കല്ലൂ പോകുന്നതൊക്കെ കൊള്ളാം... അവൻ അവളെ പറ്റി വല്ലതും പറഞ്ഞാൽ അവനെ നീ തല്ലുകയൊന്നും ചെയ്യരുത്... എന്റെ അനിയൻ പാവമാ 😰😰😨😨 'ഇതിനെയാണ് പറയുന്നത് വെടക്കാക്കി തനിക്കാക്കുക എന്ന്... എന്റെ ഐഡിയ കേൾക്കാൻ പറഞ്ഞപ്പോൾ എന്തായിരുന്നു... തല്ല് കൊള്ളാൻ വയ്യ പോലും.. ഇനി നിന്നെ രക്ഷിക്കാൻ ആരും ഇല്ലെടാ... ബു ഹാ ഹാ...... മോളെ... ഇന്ദ്രേ.... ചേട്ടൻ വരുന്നെടീ...... ദൈവമേ ഇന്ന് ഈ സാരിയുടെ കാര്യം മാത്രം വേണ്ടാ..... "ഇന്ദ്രേ.... നിനക്ക് വേണ്ടി ഞാൻ ഒരു കാര്യം പ്ലാൻ ചെയ്യുന്നുണ്ട്.... എന്താണെന്ന് മോള് ചോദിച്ചേ? "എന്താ? "ഞാൻ നിനക്ക് ഒരു ജോഡി കമ്മല് വാങ്ങിതരാമെന്ന് വിചാരിക്കുന്നു.. "ആണോ? ഡയമണ്ട് ആണോ ഏട്ടാ? "അല്ലെടീ നമ്മുടെ സാന്ദ്ര ഇന്ന് ഫങ്ക്ഷന് വന്നപ്പോൾ ഇട്ടിട്ട് വന്നില്ലേ...... ഗോൾഡിൽ എമറാൾഡ് വെച്ച... "ഏത് സാന്ദ്ര?😡 "എടീ നമ്മുടെ സേതു മാമയുടെ മോളില്ലേ... നിനക്ക് മനസ്സിലായില്ലേ ഇന്ന് ഗ്രീൻ കളർ ചുരിദാറൊക്കെ ഇട്ടു ലൂസ് ഹെയറിൽ വന്ന മൂക്കിൽ മൂക്കുത്തിയൊക്കെ ഇട്ട്.... ഇനിയും മനസ്സിലായില്ലേ ചുണ്ടിന് മുകളിൽ കുഞ്ഞു മറുകൊക്കെ ഉള്ള..... " "ടാ നിഖിലേ 😡😡 "ടാ എന്നാ... ഇന്ദ്രേ മോളെ ഞാൻ നിന്റെ ഭർത്താവാ.... "ആ ഒരൊറ്റ കാര്യം കൊണ്ടാ ഞാൻ തലയ്ക്കടിക്കാത്തത്... ഇല്ലെങ്കിൽ ഉണ്ടല്ലോ.... മര്യാദക്ക് കണ്മുന്നിൽ നിന്നും എങ്ങോട്ടെങ്കിലും പൊയ്ക്കോ... ഇല്ലെങ്കിൽ..... 😡😡😡 ************ ഇങ്ങേരുടെ നൊസ്റ്റുവും ദച്ചുവും... ഇന്നത്തോടെ ഞാൻ നിർത്തി തരാം.... റൂമിലേക്ക് പോയി നിലത്തേക്ക് ഷീറ്റ് വിരിച്ചു.... നീയെന്തിനാ അവിടെ കിടക്കുന്നെ.. ബെഡിൽ സ്ഥലം ഉണ്ടല്ലോ? ഒന്നും മിണ്ടിയില്ല... "ഞാൻ പിടിച്ചു വിഴുങ്ങത്തൊന്നുമില്ല... " "അയ്യോ അതോണ്ടൊന്നുമല്ല... കാമുകിയെ പറ്റി അയവിറക്കുമ്പോൾ നമ്മളൊരു ശല്യം ആകണ്ടാന്ന് വിജാരിച്ചാ....😡😡😡 "ഞാൻ അതിനു അവളെപ്പറ്റി ഓർക്കാറുകൂടി ഇല്ലാ... ഇന്നലെ വല്യേട്ടൻ എന്തോ പറഞ്ഞെന്ന് വെച്ചു... നീയെന്താ ഇങ്ങനെ? നീ മേളിൽ കയറി കിടന്നേ........ സൗകര്യമില്ല.... അത് മനസ്സിൽ പറഞ്ഞതാ.... കണ്ണുകളിൽ ഉറക്കം പിടിച്ചത് കൊണ്ട് പിന്നേ ബഹളത്തിനൊന്നും പോയില്ല....അലാറം അടിച്ചപ്പോൾ കണ്ണുകൾ വലിച്ചു തുറന്നു... ഇന്ന് അഖിലയുടെ കല്യാണമാണ്... ഈ വീട്ടിൽ വന്നപ്പോൾ അപരിചിതത്വം തോന്നാതിരുന്നത് അഖില കൂടെ ഉണ്ടായത് കൊണ്ടാണ്.. ഇന്നത്തോടെ അതും കഴിയും.. നാളെ എനിക്കും ഈ വീട് ഓർമയിൽ മാത്രം.... എഴുന്നേറ്റത് മാത്രം ഓർമയുണ്ട്.... ആരുടേയോ നിലവിളി കേട്ടു... ലൈറ്റ് ഇട്ടപ്പോൾ ഞാൻ ബെഡിലാണ്... ഞാൻ നിലത്തു നിന്നെഴുന്നേറ്റ് പോയത് പോലെ പോയതാ.. അഖിലൂട്ടൻ അടുത്ത് കിടന്നായിരുന്നോ... അല്ല ഞാൻ നിലത്തല്ലേ കിടന്നത്... 🙄🙄🙄🤔🤔 "എന്റെ കല്ലു... ഇങ്ങനെയൊക്കെ എന്റെ ദാമ്പത്യം നീ തകർക്കരുത്... നഷ്ടം നിനക്ക് കൂടിയാ..... "ഞാൻ നിലത്ത് അല്ലേ കിടന്നത്... അപ്പോൾ എഴുന്നേറ്റു പോയപ്പോൾ....സോറി . " വേഗം അവിടെ നിന്നെഴുന്നേറ്റ് പോയി റെഡി ആയി... അപ്പോഴേക്കും വല്യേട്ടൻ വന്നു... പിന്നെ അഖിലയെയും കൊണ്ട് ക്ഷേത്രത്തിലേക്ക് പോയി... തിരികെ വന്നു ഡ്രെസ്സും എടുത്തു കൊണ്ട് അഖിലയെയും വേറൊരു കുട്ടിയേയും കൂട്ടി പാർലറിലേക്കും വിട്ടു .. റൂമിലേക്ക് വന്നപ്പോൾ അഖിലേട്ടൻ ഒരുങ്ങുവാണു.... ഇങ്ങേരു രണ്ടാമത്തെ കെട്ടിനുള്ള പുറപ്പാടാണോ ആവോ? 🙄🤔 ഒന്നും മിണ്ടാതെ ഡ്രെസ്സും എടുത്തു വാഷ് റൂമിലേക്ക് പോയി... റെഡി ആയി ഇറങ്ങിയപ്പോഴും അവിടെ വൻ ഒരുക്കമാണ്... സ്വന്തം കല്യാണത്തിന് ഒരുങ്ങാൻ പറ്റാത്തതിന്റെ കേട് തീർക്കുന്നതാകും.... മുടിയിലേക്ക് പൂവ് വെച്ചു.... രണ്ടു വളയും കമ്മലും എടുത്തിട്ടു.... റെഡി ആയി പുറത്തേക്കിറങ്ങി.... കോളേജിൽ നിന്നും ഫ്രണ്ട്സ് ഉള്ളത് കൊണ്ട് നെറുകയിൽ കുങ്കുമം തൊടാൻ പറ്റാതെ ആകെ സങ്കടം... എങ്കിലും അവകാശപ്പെട്ടതല്ല നേടിയത് എന്നുള്ള കുറ്റ ബോധം ഉള്ളത് കൊണ്ട് ഒന്നിനും തുനിഞ്ഞില്ല...... "കല്ലൂ... ഇതൊന്നു നോക്കിയേ.... " ഇനി എന്താന്ന് നോക്കിയപ്പോൾ കയ്യിൽ കുങ്കുമചെപ്പുമായി ആള് നിൽക്കുന്നു.. സൂക്ഷ്മമായി നോക്കിയിട്ട് അടുത്തേക്ക് വന്നു.... 'എന്റെ ഭാര്യ ആണെങ്കിൽ ഇത് ഇന്ന് ഈ നെറുകയിൽ ഉണ്ടായിരിക്കണം... നെറുകയിൽ കുങ്കുമവും കൊണ്ട് കൈകൾ നീണ്ടു.. "എന്ത് അധികാരത്തിൽ ആണ് ഞാനിതു ഏറ്റു വാങ്ങേണ്ടത്... ചുളുവിൽ ഒരു ഡോക്ടർനെ ഞാൻ അടിച്ചെടുത്തു എന്നുള്ളതിലൊ കഷ്ടപ്പെട്ടു എന്നോട് ഇഷ്ടം തോന്നിയെന്ന പേരിലോ? "നിനക്ക് തോന്നുന്നുണ്ടോ അങ്ങനെ? എന്റെ ചില തെറ്റിദ്ധാരണകൾ കാരണം ഞാൻ അറിയാതെ പറഞ്ഞു പോയി... ഇപ്പോൾ അതെല്ലാം തിരുത്തി ഞാൻ പറയുന്നു.ഏത് നിമിഷത്തിലാണോ നിന്നോട് കഷ്ടപ്പെട്ട് ഇഷ്ടം ഉണ്ടായി എന്ന് പറഞ്ഞത് ആ നിമിഷത്തെ ഞാൻ പഴിച്ചു പോകുന്നു.. നിന്നോട് എനിക്ക് നമ്മുടെ വിവാഹത്തിന് മുന്നേ തോന്നിയ ഇഷ്ടമാണ് .. സാഹചര്യങ്ങൾ കാരണം എന്തൊക്കെയോ നടന്നു.. തെറ്റിദ്ധാരണകൾ കാരണം പറയാൻ കഴിഞ്ഞില്ല... ഇനിയും പറയാതിരുന്നാൽ ശെരിയാകില്ല...നീ എന്നിൽ നിന്നും ഒരുപാട് അകന്നു പോകുന്നു... ഞാൻ...... "കല്ലൂ... വേഗം വാ.... സമയം ആയി... പുറത്തു നിന്ന് ഇന്ദ്രേച്ചി വിളിച്ചു... ഫോണും എടുത്തു കൊണ്ട് ഞാൻ മുറി വിട്ടിറങ്ങി... ഇറങ്ങുന്നതിനു മുന്നേ ആ കരങ്ങൾ എന്നെ ചുറ്റി പിടിച്ചു... നെറുകയിൽ ചുവപ്പ് പടർന്നു... ഒന്നും മിണ്ടാതെ ഇന്ദ്രേച്ചിയെയും കൂട്ടി അഖിലയുടെ അടുത്തേക്ക് പോയി അവിടെ നിന്ന് മണ്ഡപത്തിലേക്കും.... അവളുടെ സന്തോഷം കൊണ്ടുള്ള വെപ്രാളം കാണുമ്പോൾ ഞാനും ഇന്ദ്രേച്ചിയും പരസ്പരം എന്തൊക്കെയോ പറഞ്ഞു കളിയാക്കി കൊണ്ടിരുന്നു... ആദിയേട്ടൻ വന്നു... അഖിലയെയും കൂട്ടി കതിർമണ്ഡപത്തിലേക്ക് നടന്നു..... (തുടരും ) അപ്പോൾ നാളെ അഖിലയുടെ മാവ് പൂക്കാൻ പോകുകയാണ്... ഈ മഹാമഹത്തിലേക്ക് താങ്കളുടെ സകുടുംബ സാന്നിധ്യം സാദരം ക്ഷണിച്ചു കൊള്ളുന്നു... സ്ഥലം- id മഴ.... സമയം -ദേ ഈ നേരത്ത്.. നാളെ തൊട്ട് മൂന്നു ജോഡികളുടെയും സംഭാഷണവും കൂടി ആഡ് ചെയ്യും.... ഇനി അവിടെ എന്താ നടക്കുന്നതെന്ന് കല്ലൂട്ടന് പറഞ്ഞു തരാൻ പറ്റില്ലല്ലോ... മുന്നേ ഒരു കല്യാണം നടത്തിയ ക്ഷീണം തീർന്നിട്ടില്ല.... വായിച്ച നിങ്ങൾക്കും.... നിർതിയിട്ട് പൊയ്ക്കൂടേ എന്നാരും ചോദിക്കണ്ട... ചിലരുടെ സങ്കടം സഹിക്കാൻ വയ്യാ... അതോണ്ട് ഇത്തിരി കൂടി.... പ്ലീസ്.... #📙 നോവൽ
📙 നോവൽ - ShareChat
45.1k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post