*💘IsHq MuBaRaK💘* _ഭാഗം.39_(2) ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുന്നതിനിടയിലും ആദമിന്റെ കാര്യം ആലോചിച്ചിട്ട് നമ്മക്ക് ഒന്നും ഇറങ്ങാഞ്ഞിട്ട് എന്തൊക്കെയോ കഴിച്ചെന്ന് വരുത്തി നമ്മള് പെട്ടന്ന് എണീറ്റ് വില്ലക്ക് പുറത്തേക്ക് ഇറങ്ങി ഗാർഡൻ സൈഡിലെ ഇരിപ്പിടത്തിൽ ചെന്നിരുന്ന് പൂളിലേക്ക് കണ്ണ് പായിച്ചു 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 "ഡാ ആഹി ഇപ്പൊത്തന്നെ ജുബിയുടെ അടുത്തേക്ക് പോണോ.." ജുബി വില്ലയിൽ നിന്നും ഇറങ്ങി ഗാർഡനിലേക്ക് പോയ പാടെ ആഹി തുടങ്ങിയതാ അവന് സിസ്റ്റർ ഇൻ ലോയെ കാണണം സംസാരിക്കണം എന്നൊക്കെ ഒരേ വാശി..എന്തിനാ എന്ന് ചോദിച്ചിട്ട് പറയാം എന്നും പറഞ്ഞ് നമ്മളെയും വലിച്ചോണ്ട് ഗാർഡനിലേക്ക് ഓടാണ് നമ്മളെ പുന്നാര അനിയൻ "നീ ഒന്ന് മിണ്ടാതെ വാ ആഷിത്ത..എനിക്ക് സിസ്റ്റർ ഇൻ ലോയോട് ഒന്ന് സംസാരിക്കണം " എന്നും പറഞ്ഞ് യാതൊരു ബെല്ലും ബ്രെക്കും ഇല്ലാതെ ആഹി നമ്മളെ കയ്യിൽ പിടിച്ച് വലിച്ച് ഗാർഡനിലേക്ക് ഇടിച്ചു കയറി ചെന്നതും ജുബിയുണ്ട് പൂളിലേക്ക് തന്നെ നോക്കി കണ്ണും നിറച്ച് നിക്കുന്നു..അത് കണ്ടതും നമ്മക്ക് വല്ലാത്ത പാവം തോന്നി..ആഹിയെ നോക്കിയപ്പോ അവന്റെ മുഖത്തെ ഭാവങ്ങളും ഏകദേശം നമ്മളെ പോലെയാണ് ആഹി നമ്മളെയൊന്ന് നോക്കി പുഞ്ചിരിച്ചു ജുബിയുടെ അടുത്തേക്ക് നടന്നു.. "സിസ്റ്റർ ഇൻ ലോ.." എന്നും വിളിച്ച് അവൻ ചാടി ഇരിപ്പിടത്തിൽ ചെന്നിരുന്നതും ജുബിയൊന്ന് ഞെട്ടിയിട്ട് മന്തപ്പോടെ അവനെ നോക്കിയിട്ട് നമ്മളെ നോക്കി..എന്നിട്ട് പെട്ടന്ന് കണ്ണ് തുടച്ചു ഞങ്ങളെ രണ്ട് പേരെയും നോക്കി ഒരു ചിരി ചിരിച്ചപ്പോ നമ്മളും അവൾക്ക് തിരിച്ചൊരു പുഞ്ചിരി സമ്മാനിച്ചു അവളുടെ അപ്പുറത്തെ സൈഡിൽ ഇരുന്നു "എന്താ ജുബി..നീ കരയാണോ.." എന്ന് നമ്മള് തല ചെരിച്ചു അവളെ മുഖത്തേക്ക് നോക്കി പുഞ്ചിരിയോടെ ചോദിച്ചപ്പോ അവള് ഏയ്‌ എന്ന് പറഞ്ഞിട്ട് എന്നെയും ആഹിയെയും ഒന്ന് നോക്കി അപ്പോഴേക്കും ആഹി അവളുടെ അടുത്തേക്ക് കൂടുതൽ നീങ്ങി ഇരുന്ന് അവളുടെ കഴുത്തിലൂടെ കയ്യിട്ടു "സിസ്റ്റർ ഇൻ ലോ...ഞാനൊരു കാര്യം ചോദിച്ച സത്യം പറയോ.." കുറെ നേരമായി നമ്മളും അവന്റെ വായിൽ നിന്നും കേൾക്കാൻ വേണ്ടി വെയിറ്റ് ചെയ്ത് നിക്കുന്ന ചോദ്യം അവൻ ജുബിയോട് ചോദിച്ചപ്പോ നമ്മള് ആകാംഷയോടെ ജുബിയിലേക്കും അവനിലേക്കും ശ്രദ്ധ പതിപ്പിച്ചു "അതിനെന്താ പറയാലോ..നീ ആദ്യം കാര്യമെന്താണെന്ന് പറ.." എന്ന് ജുബി വളരെ സിമ്പിൾ ആയി ആഹിയെ നോക്കി പറഞ്ഞപ്പോ അവൻ നമ്മളെയൊന്ന് നോക്കിയിട്ട് ജുബിയെ നോക്കി "അത് വേറൊന്നും അല്ല..ശെരിക്കും സിസ്റ്റർ ഇൻ ലോക്ക് ആദമിനെ ഒരുപാട് ഇഷ്ട്ടാണോ.." എന്നവൻ ചോദിച്ചതും ജുബി പെട്ടന്ന് മുഖം ചുളിച്ചു നമ്മളെയൊന്ന് നോക്കിയിട്ട് ആഹിയെ നോക്കി "അതെന്താ ആഹി നീയിപ്പോ അങ്ങനെ ചോദിക്കാൻ കാരണം.." "പ്രത്യേകിച്ച് കാരണമൊന്നുമില്ല..അറിയാൻ ഒരു ആഗ്രഹം..സിസ്റ്റർ ഇൻ ലോ സത്യം പറ ആദമിനെ ഒരുപാട് ഇഷ്ടമാണോ.." എന്ന് അവൻ ജുബിയോട് ചോദിച്ചപ്പോ ജുബിയൊന്ന് ശ്വാസം എടുത്ത് വിട്ടിട്ട് ഒന്ന് ചിരിച്ചു "അതേ..പൂച്ചക്കണ്ണനെ എനിക്ക് ഒരുപാട് ഇഷ്ട്ട..എന്നിരുന്നാലും നിങ്ങളുടെ ആ മുടിയന് എന്നോട് ഒരിഷ്ടം ഇല്ലല്ലോ..അതാലോചിക്കുമ്പോഴാ അവനോട് ഒരു ദേഷ്യം " എന്ന് ജുബി പറഞ്ഞത് കേട്ട് നമ്മക്ക് ചിരി വന്നെങ്കിലും നമ്മള് ചിരി കടിച്ച് പിടിച്ച് ആഹിയെ നോക്കിയപ്പോ അവനെന്തൊക്കെയോ സ്വയം ചെല്ലി പെറുക്കി ജുബിയെ നോക്കി " ആദം അങ്ങനെതന്നെയാ സിസ്റ്റർ ഇൻ ലോ..സിസ്റ്റർ ഇൻ ലോക്ക് വല്ലതും പറ്റി നോക്കണം അപ്പൊ അവന്റെ ഇഷ്ടവും പ്രണയവുമൊക്കെ തന്നെ പുറത്ത് വന്നോളും..അതൊക്കെ അവിടെ നിക്കട്ടെ..സിസ്റ്റർ ഇൻ ലോ ആദമിന് വേണ്ടി ഏതറ്റം വരെയും പോവാൻ റെഡിയാണോ.." എന്ന് ആഹി ചോദിച്ചത് കേട്ട് നമ്മള് വായും പൊളിച്ച് ഇവനിതെന്തൊക്കെയാ ഈ ചോദിക്കുന്നെ എന്ന് ചിന്തിച്ചപ്പോഴേക്കും ജുബി അത് അവനോട് ചോദിച്ചു "അല്ല നീയെന്താ ആഹി ഇങ്ങനെ ഓരോ ചോദ്യങ്ങൾ ചോദിക്കുന്നത്..ആദമിന് വേണ്ടി ഞാൻ ഏതറ്റം വരെ പോവാനാ..നീയിങ്ങനെ ഓരോ അന്തമില്ലാത്ത ചോദ്യം ചോദിക്കാതെ കൈയെടുത്തെ.. ഞാൻ പോട്ടെ.." എന്നും പറഞ്ഞ് ജുബി അവന്റെ കയ്യെടുത്ത് മാറ്റി പോവാൻ നിന്നപ്പോ ആഹി അവൾക്ക് റ്റാറ്റാ കൊടുത്ത് പറഞ്ഞ് വിട്ടു.. അവന്റെ ഈ ചോദ്യങ്ങൾക്ക് പിറകിലുള്ള ലക്ഷ്യം എന്താണെന്ന് നമ്മക്ക് മനസിലാവാഞ്ഞിട്ട് നമ്മള് അവനെ തന്നെ നോക്കി നിന്നപ്പോ ജുബി പോയി എന്ന് കണ്ടതും ആഹി മുഴുവൻ സെറ്റും കാട്ടി ഒന്നൊന്നര ഇളി ഇളിച്ചു നമ്മളെ നോക്കി "യുറേക്ക...മതി ആഷിത്ത എനിക്കിത് മാത്രം മതി..." എന്നും പറഞ്ഞ് ആഹി നമ്മളെ കൈ പിടിച്ച് ഞെക്കിയപ്പോ നമ്മളവന്റെ കയ്യിൽ ആഞ്ഞടിച്ചു അവനെ തുറിച്ചു നോക്കി "എന്തെങ്കിലും കീറ ഫ്ലോപ്പ് പ്ലാൻ മനസ്സിൽ കണ്ടിട്ടല്ലേ നീ ജുബിയോട് അമ്മാതിരി ചോദ്യം ചോദിച്ചത്..ആഹി നിന്നോട് ഞാൻ ആദ്യം തന്നെ പറയാം...എല്ലാപ്പോത്തെയും പോലെ എന്തെങ്കിലും കഞ്ഞ പിഞ്ഞ പ്ലാൻ ആണെങ്കിൽ നീ എന്നോട് പറയണ്ട.." എന്ന് നമ്മള് തീർത്ത് പറഞ്ഞ് അവന് നേരെ കൈ കാണിച്ചതും അവൻ മുഖം ചുളുക്കി നമ്മളെ കൈ പിടിച്ച് താഴ്ത്തി "ഇല്ല ആഷിത്ത..ഇത് എപ്പോഴെത്തെയും പോലെ ഫ്ലോപ്പ് ആവുന്ന പ്ലാൻ അല്ല..പൊളി ഓഫ് ദി ഇന്റർനാഷണലാ.. ആദ്യം നീ ഞാൻ പറയുന്നത് മുഴുവൻ കേൾക്ക്... എന്നിട്ട് തീരുമാനിക്ക് പ്ലാൻ ഫ്ലോപ്പ് ആണോ അല്ലേ എന്ന്...മ്മ്.." എന്നും പറഞ്ഞ് അവൻ നമ്മളെ നോക്കിയപ്പോ നമ്മള് കുറച്ച് ജാഡയിട്ട് അവനെ ഇരുത്തി നോക്കിയിട്ട് ഒരു ഒഴുക്കൻ മട്ടിൽ പറ എന്ന് പറഞ്ഞു..അപ്പൊത്തന്നെ അവൻ നമ്മളെ അടുത്തേക്ക് നീങ്ങി വന്നു ചെരിഞ്ഞിരുന്നു "ഇന്ന് വില്ലയിൽ സിസ്റ്റർ ഇൻ ലോയും ആദവും ഇത്തയും ഞാനും പിന്നെ ASR ഡാൻസ് ഗ്രൂപ്പ് മെമ്പർസും മാത്രമേ ഉണ്ടാവുകയുള്ളൂ..ഉമ്മാമ്മയും ഉമ്മിയും കുറച്ച് കഴിഞ്ഞ അമ്മായിയുടെ അടുത്തേക്ക് പോവും..നമ്മളെ അമ്മായി കൊല മാസ്സ് ഓഫ് ദി ഇന്ത്യ ആയോണ്ട് ഉമ്മിയും ഉമ്മാമ്മയും കെണിഞ്ഞു പരിശ്രമിച്ചാൽ പോലും അമ്മായി അവരെ ഇന്ന് വില്ലയിലേക്ക് വിടില്ല..പിന്നെ ഉള്ളത് ആദിക്കയും നൈലുത്തയും..നൈലുത്താന്റെ ചെക്കപ്പ് ഡേറ്റ് ഇന്നാണെന്ന് ആദിക്ക രാവിലെ ഉമ്മിയോട് പറഞ്ഞിരുന്നു..അതോണ്ട് അവർ ചെക്കപ്പ് കഴിഞ്ഞ നൈലുത്താന്റെ മാൻഷനിലേക്ക് പോയിട്ട് ഇന്ന് അവിടെയാണ് സ്റ്റേ ചെയ്യുന്നത്..അതോണ്ട് വില്ലയിൽ അവരും ഉണ്ടാവില്ല.." എന്ന് ആഹി സന്തോഷത്തോടെ പറഞ്ഞതും നമ്മള് പുരികം പൊക്കി "അതോണ്ട് എന്താ.." "ഇത്ത നീ തോക്കിൽ കേറി വെടി വെക്കല്ലേ ഞാനൊന്ന് പറയട്ടെ..അവരൊന്നും വില്ലയിൽ ഇല്ലാത്ത സ്ഥിതിക്ക് ഇന്ന് നമ്മള് വില്ല തല കുത്തി മറിച്ചിട്ടാലും അവരാരും അറിയാൻ പോവുന്നില്ല..ആദമിനെയും സിസ്റ്റർ ഇൻ ലോയെയും സ്നേഹിപ്പിക്ക എന്ന ധൗത്യം ഞാൻ വിട്ടു..കാരണം സിസ്റ്റർ ഇൻ ലോ പറഞ്ഞല്ലോ എനിക്ക് മാത്രം ഇഷ്ട്ടമുണ്ടായിട്ട് കാര്യമില്ല ആദമിന് കൂടെ ഇഷ്ട്ടം വേണമെന്ന്..അവന് സിസ്റ്റർ ഇൻ ലോയെ ഇഷ്ടമാണോ അല്ലെന്ന് ഇപ്പോഴും ഇവിടെ ആർക്കും അറിയില്ല..അതോണ്ട് അക്കാര്യം ഞാൻ വിട്ടു...സ്വബോധത്തിൽ ആദം ഒരിക്കലും അവന്റെ ഇഷ്ട്ടം പുറമേക്ക് കാണിക്കുമെന്ന് എനിക്ക് തോന്നുന്നില്ല..അബോധാവസ്ഥയിലും അവൻ ഏകദേശം അങ്ങനെ തന്നെ ആയിരിക്കും..ഞാനിപ്പോ പറഞ്ഞു വരുന്നത് എന്താണെന്ന് വെച്ചാൽ ആദമിന് ഒരു കൂടിയ അബദ്ധം സിസ്റ്റർ ഇൻ ലോയിൽ സംഭവിക്കണം.." എന്ന് ആഹി പറഞ്ഞപ്പോ നമ്മള് ആകാംഷയോടെ എന്താണെന്ന് ചോദിച്ചു..അതിനവൻ പിന്നീട് പറഞ്ഞ കാര്യങ്ങൾ കേട്ടതും നമ്മളെ ചെവിയിലൂടെ ആകെ മൊത്തം പൊന്നീച്ചയുടെ ഉത്സവം ആയിരുന്നു..എല്ലാം കേട്ട് കഴിഞ്ഞതും നമ്മള് നന്നായൊന്ന് ശ്വാസം വലിച്ച് ആഹിയെ നോക്കി "പ്ലാൻ അടിപൊളിയ..എല്ലാ സെറ്റ് അപ്പും നിന്റെ കയ്യിൽ ഉണ്ടെന്ന് നീ പറഞ്ഞില്ലേ.. പക്ഷേ ജുബിയെ എങ്ങനെ വീഴ്ത്തും.." എന്ന് നമ്മള് ചോദിച്ചതും ആഹി വല്ലാത്തൊരു ചിരി ചിരിച്ച് അതൊക്കെ ഞാൻ വീഴ്ത്തിക്കോളാം എന്ന് പറഞ്ഞപ്പോ നമ്മളും ഒന്ന് ചിരിച്ചു 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 സമയം കുറെ കഴിഞ്ഞ് ഉച്ചയോട് അടുത്തപ്പോ ഉമ്മിയും ഉമ്മാമ്മയും നമ്മളോടും ആഷിത്തയോടും ആഹിയോടുമൊക്കെ ഏതോ ഒരു അമ്മായിയുടെ വീട്ടിലേക്ക് പോവാണെന്ന് പറഞ്ഞ് അവര് പോയി അതിന് പിന്നാലെ തന്നെ ആദിക്കയും നൈലുത്തയും ഇറങ്ങിയപ്പോ നമ്മള് ആഹിയുടെ കൂടെ കൂടി..ആഷിത്താക്ക് പിന്നെ പേഷ്യന്റ്സ് ഉണ്ടായൊണ്ട് ഇത്ത ഡോക്ടർ വേഷമണിഞ്ഞു ഔട്ട്‌ ഹൗസിലേക്കും പോയി ആഹി ആണെങ്കിൽ ഇരുന്ന സ്ഥലത്ത് നിന്ന് അനങ്ങാതെ കോളയും കുടിച്ച് ഫോണിൽ പൊരിഞ്ഞ ഗെയിം കളിയാണ്..നമ്മക്ക് ആണെങ്കിൽ ആരും സംസാരിക്കാൻ ഇല്ലാതെ ബോറടിച്ചു പ്രാന്ത് കയറാൻ തുടങ്ങിയപ്പോ ആഹിയോട് പറഞ്ഞ് നമ്മള് വില്ലയുടെ പുറത്തേക്ക് പോവാൻ വേണ്ടി എണീറ്റതും പുറത്ത് പൂച്ചക്കണ്ണന്റെ കാർ വന്നു നിർത്തുന്ന ശബ്ദം കേട്ടു അപ്പൊത്തന്നെ ആഹി ഡീസന്റ് ആയി ഫോൺ ടേബിളിൽ വെച്ച് നമ്മളെ അടുത്തേക്ക് വന്നപ്പോഴേക്കും പൂച്ചക്കണ്ണൻ ഏതൊക്കെയോ കോട്ടും സ്യൂട്ടും ഇട്ട ഫയൽ ഒക്കെ പിടിച്ച രണ്ട് മൂന്ന് കിങ്കരൻമ്മാരോട് എന്തൊക്കെയോ കാര്യമായി സംസാരിച്ചു വില്ലക്ക് അകത്തേക്ക് കയറി വന്ന് നമ്മളെ നോക്കിയോന്ന് സൈറ്റ് അടിച്ച് കാണിച്ച് വാണം വിട്ട പോലെ അവരെയും കൊണ്ട് മുകളിലേക്ക് കയറി പോയി ഇവനിത് ആരെയും കൊണ്ട ഈ വന്നിരിക്കുന്നെ എന്നാലോചിച്ചു നമ്മള് വായും പൊളിച്ച് മുകളിലേക്ക് നോക്കി നിന്നപ്പോ ആഹി പെട്ടന്ന് നമ്മളെ വാ അടച്ച് വെച്ചു നമ്മളെ മുഖം അവന്റെ നേരെ തിരിച്ചു പിടിച്ചു "ഇങ്ങനെ വായും പൊളിച്ച് നിക്കണ്ട...ആ മല്ലൻമ്മാർ എക്സിബിഷന് വേണ്ടി ആദമിന്റെ പെയിന്റിംഗ് കൊണ്ട് പോവാൻ ഇടക്കിടക്ക് വില്ലയിലേക്ക് വരാറുണ്ട്.." എന്നും പറഞ്ഞ് ആഹി ഇളിച്ചു കാണിച്ചപ്പോഴാണ് നമ്മക്ക് ഇന്നലത്തെ കാര്യം ഓർമ വന്നത്..മിക്കവാറും അവന്റെ ആ വർക്ക്‌ കൊണ്ട് പോവാൻ വന്നതാവും..നമ്മളാണെങ്കിൽ അത് കണ്ടിട്ട് പോലുമില്ല എന്നാലോചിച്ചപ്പോ നമ്മക്ക് സങ്കടം തോന്നിയെങ്കിലും ഈ ഒരു മൂഡിൽ നമ്മക്ക് കാണാൻ ഒന്നും തോന്നാത്തൊണ്ട് ആഹിയെ നോക്കിയോന്ന് പുഞ്ചിരിച്ചു നമ്മളും അവനും സോഫയിൽ ചെന്നിരുന്ന് ഫോണിൽ തോണ്ടി കുറി നടത്തി സമയം നീക്കി കൊണ്ടിരുന്നു ഒരു കാൽ മണിക്കൂർ കഴിഞ്ഞതും മുകളിലേക്ക് പോയ കിങ്കരൻമ്മാരും പൂച്ചക്കണ്ണനും ബഡാ ശബ്‌ദത്തിൽ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ഇംഗ്ലീഷിൽ സംസാരിച്ചു താഴേക്ക് ഇറങ്ങി വരുന്ന ശബ്ദം കേട്ട് നമ്മള് പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോ ആ രണ്ട് തടിയൻമ്മാരെ കയ്യിലായി നമ്മളെ പൂച്ചക്കണ്ണന്റെ പെയിന്റിംഗ് ഭദ്രമായി കെട്ടി പുതഞ്ഞു കൊണ്ട് വരുന്നുണ്ട് അവർ മൂന്ന് പേരും സംസാരിച്ചോണ്ട് താഴേക്ക് ഇറങ്ങി വന്നിട്ട് കുറച്ച് നേരം താഴെ വട്ടം കൂടി സംസാരിച്ചു പൂച്ചക്കണ്ണന് ഷേക്ക്‌ ഹാന്റും ഹഗ്ഗും കൊടുത്ത് രണ്ട് പേരും പെയിന്റിംഗും കൊണ്ട് സ്ഥലം വിട്ടു അപ്പൊത്തന്നെ നമ്മള് സോഫയിൽ നിന്നും എണീറ്റ് അവന്റെ അടുത്തേക്ക് ചെന്നതും അവൻ കാറിന്റെ കീ വിരലിൽ ഇട്ട് കറക്കി നമ്മളെ അടുത്തേക്ക് പുഞ്ചിരിച്ചോണ്ട് വന്ന് നമ്മളെ ഷോൾഡറിൽ പിടിച്ച് അവനിലേക്ക് ചേർത്ത് നിർത്തി "ഇപ്പൊത്തന്നെ ഒരുപാട് ലേറ്റ് ആയി..വിശന്നിട്ട് വയ്യ..ഡാൻസ് ക്ലബ്ബിലേക്ക് പെട്ടന്ന് പോണം..അവിടെ ഒരുപാട് വർക്ക്‌ പെൻഡിങ്ങിൽ കിടക്ക " എന്ന് പൂച്ചക്കണ്ണൻ പറഞ്ഞപ്പോ നമ്മള് തലയാട്ടി ആഹിയെ കഴിക്കാൻ വിളിക്കാൻ ചെന്നപ്പോ തഅവൻ ഫോണിൽ നിന്നും കണ്ണ് മാറ്റാതെ എനിക്ക് വിശക്കുന്നില്ല നിങ്ങള് കഴിച്ചോ എന്ന് പറഞ്ഞ് പച്ച കൊടി കാണിച്ചപ്പോ പൂച്ചക്കണ്ണൻ നമ്മളെയും വലിച്ചോണ്ട് ഡൈനിങ് ഹാളിലേക്ക് ചെന്നു അവൻ വരാൻ കാത്ത് നിന്ന പോലെ ലിസി വന്ന് ഭക്ഷണം മുഴുവൻ ടേബിളിൽ നിരത്തി വെച്ചപ്പോ നമ്മള് അവനോട് ഇരിക്കാൻ പറഞ്ഞ് പ്ലേറ്റ് നിവർത്തി വെച്ച് അവന്റെ ഭക്ഷണം ഒക്കെ വിളമ്പി കൊടുത്തു നമ്മള് നമ്മളെ ചെയറിൽ ഇരുന്നു രാവിലെ ഒന്നും കഴിക്കാത്തൊണ്ട് പൂച്ചക്കണ്ണൻ നല്ല ആക്രാന്തത്തോടെ വലിച്ച് വാരി കയറ്റുന്നത് നമ്മള് ഒരു ചിരിയാലെ നോക്കി നിന്നപ്പോ അവൻ പെട്ടന്ന് തല തിരിച്ചു നമ്മളോട് കഴിക്കുന്നില്ലേ എന്ന് ചോദിച്ചപ്പോ നമ്മള് വിശപ്പില്ലാന്ന് പറഞ്ഞു..അവന് നിർബന്ധിപ്പിച്ചു കഴിപ്പിക്കുന്ന സ്വഭാവം ഇല്ലാത്തോണ്ട് അവന് പെട്ടന്ന് കഴിച്ച് എണീറ്റ് നമ്മളോടും ആഹിയോടും ബൈ പറഞ്ഞ് സ്പെക്ക്സും വെച്ച് വന്ന അതേ സ്പീഡിൽ പോയപ്പോ നമ്മള് അവന്റെ പിന്നാലെ ഓടി അവനാണേൽ നമ്മളെക്കാളും സ്പീഡിൽ നടന്നു പോവുന്നത് കണ്ട് നമ്മള് കുറച്ച് സ്പീഡിൽ ഓടിയിട്ട് വില്ലയുടെ പുറത്ത് എത്താൻ ആയതും രണ്ടും കല്പ്പിച്ചു പുറകിൽ നിന്നും ഉച്ചത്തിൽ "ആദം....." എന്ന് വിളിച്ചു..അപ്പൊത്തന്നെ അവൻ വില്ലക്ക് പുറത്തിറങ്ങി പെട്ടന്ന് നിന്ന് പുറകിലേക്ക് തിരിഞ്ഞു നമ്മളെ നോക്കി എന്താ എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചതും നമ്മള് ഇപ്പൊ എന്തിനാ ഇങ്ങോട്ട് ഓടി വന്നത് എന്ന് പോലും ഓർമ ഇല്ലാതെ ആയി നമ്മള് നിന്ന് പരുങ്ങി കളിച്ചു അവനെ നോക്കിയൊന്ന് ചിരിച്ചു "ഒന്നുല്ല ചുമ്മാ വിളിച്ചതാ.." എന്നും ഇളിച്ചോണ്ട് പറഞ്ഞ് അവൻ ഇങ്ങോട്ട് വല്ലതും പറയുന്നതിന് മുന്നേ തന്നെ വില്ലക്ക് അകത്തേക്ക് ഓടി സ്ഥലം വിട്ടു..അല്ലങ്കിൽ അവൻ നമ്മളെ പഞ്ഞിക്കിടും വില്ലയിൽ ആരുമില്ലാത്തത് കൊണ്ടാണോ എന്തോ ഇപ്പൊ ഓരോ മിനിറ്റും നീങ്ങാൻ വല്ലാത്ത ബുദ്ധിമുട്ട്..കുറെ സമയം നമ്മളും ആഹിയും ആഷിത്തയും പാമ്പും കോണിയും കളിച്ചു വൈകുന്നേരമാക്കി വിട്ടപ്പോഴുണ്ട് ഒരഞ്ചാറ് കാർ ഒന്നിച്ചു വില്ലക്ക് മുന്നിലേക്ക് വന്നു നിർത്തിയിട്ട് അതിൽ നിന്നും സിദ്ധുവും ചുരുളമുടിയനും ആദവും പിന്നെ അവരുടെ ഗ്രുപ്പിലെ കാൽ ട്രൗസറും ഷോർട് ഷർട്ടും ഇട്ട കുറെ ന്യൂ ജെൻ പെണ്ണുങ്ങളും പൂച്ചക്കണ്ണനെ പോലെ തന്നെ കീറി പറിഞ്ഞ പാന്റും ഷർട്ടും പല കളറിൽ ഉള്ള ഗ്ലാസും ഒക്കെ ഇട്ടിട്ടുള്ള ചെക്കൻമ്മാരും ട്രാവൽ ബാഗും കയ്യിൽ ഒരു ലാപ്പും പിടിച്ച് നിര നിരയായി മുകളിലേക്ക് കയറി പോവുന്നു അവൻ നേരത്തെ അവർ വരുമെന്ന് പറഞ്ഞൊരു സൂചന നമ്മക്ക് നൽകിയത് കൊണ്ട് നമ്മള് അവരെയൊന്നും ശ്രദ്ധിക്കാതെ പാമ്പും കോണിയിൽ കോൺസെൻട്രേറ്റ് ചെയ്തു അങ്ങനെ പാമ്പും കോണിയിൽ അതീവ വിജയം കരസ്ഥമാക്കി ആഹി ജയിച്ചപ്പോ നമ്മള് കളി നിർത്തി കിച്ചണിലേക്ക് ചെന്ന് ലിസിയുടെ കൂടെ കൂടി രാത്രിക്കുള്ള ഫുഡിന് സഹായിച്ചു കൊടുത്തു 🌸🌸🌸🌸🌸🌸🌸🌸🌸 "ആഹി...ഞാൻ നിന്നോട് ഒന്നുടെ ചോദിക്കാ.. എല്ലാം ഓക്കേ അല്ലേ.. ഒരു കുഴപ്പവും ഇല്ലല്ലോ... ഞാൻ മുകളിൽ ചെന്ന് നോക്കിയപ്പോ ആദം റൂമിൽ ഇരുന്ന് തിരക്കിട്ട് ലാപ്പിൽ ആണ്..അവന്റെ ഗ്രൂപ്പ്‌ മെമ്പർസ് ഒക്കെ ഡാൻസ് സ്റ്റുഡിയോയിലും ആണ്.." എന്ന് ഇത്ത നമ്മളോട് പറഞ്ഞപ്പോ നമ്മള് എല്ലാം ഓക്കേ ആണെന്ന് പറഞ്ഞ് സോഫയിൽ ഇരിക്കുന്ന കവർ എടുത്ത് കിച്ചണിലേക്ക് നടന്നു കിച്ചണിൽ എത്താൻ നേരം നമ്മള് ഉള്ളിലേക്ക് ഒന്ന് തലയിട്ടു നോക്കിയപ്പോ ജുബിത്ത ആദമിന് വേണ്ടി ജ്യൂസ്‌ അടിക്കാണ്..പോരാത്തതിന് ലിസിയും അവിടെ ഒന്നും ഇല്ലാന്ന് കണ്ടതും നമ്മള് മുഖത്തെ ഭാവമൊക്കെയൊന്ന് മാറ്റി സീരിയസ് ആയി കൊണ്ട് സിസ്റ്റർ ഇൻ ലോ എന്നും വിളിച്ച് കിച്ചണിലേക്ക് കയറി ചെന്നു നമ്മളെ വിളി കേട്ട പാടെ തന്നെ ജുബിത്ത ജ്യൂസ്‌ ഗ്ലാസ്സിലേക്ക് ഒഴിച്ച് തിരിഞ്ഞു നമ്മളെ നോക്കി..അപ്പൊത്തന്നെ നമ്മള് ഓടി ചെന്ന് ജുബിത്തയുടെ മുന്നിലേക്ക് കവർ നീട്ടി "ആദം സിസ്റ്റർ ഇൻ ലോക്ക് തരാൻ വേണ്ടി ഇപ്പൊ കൊടുത്ത് വിട്ടതാ..കവർ കണ്ടിട്ടെന്തോ ഡ്രസ്സ്‌ ആണെന്ന് തോന്നുന്നു..ഇതിപ്പോ തന്നെ ഇട്ടോണ്ട് വരാൻ പറഞ്ഞു..പിന്നെ വേറെ എന്തോ ഒന്നുടെ പറഞ്ഞല്ലോ..എന്തായിരുന്നു അത്..ഹാ ഇത് ഇടാതെ റൂമിലേക്ക് ചെന്ന ഇന്നലെ ഫോണിൽ കാണിച്ച എന്തോ ഒന്ന് കാണിച്ച് തരുമെന്ന് പറഞ്ഞു.." എന്ന് നമ്മള് നന്നായി അഭിനയിച്ചു പറഞ്ഞതും ജുബിത്ത പെട്ടന്നൊന്ന് ഞെട്ടിയിട്ട് നമ്മളെ നോക്കിയിട്ട് കവറിലേക്ക് നോക്കി..ആ CCTV ഫൂട്ടേജിന്റെ കാര്യമൊക്കെ നമ്മള് ഇന്നലെ തന്നെ അറിഞ്ഞിരുന്നു..ഇന്നലെ ആദമിന്റെ റൂമിന്റെ സൈഡിലൂടെ പാസ്സ് ചെയ്തപ്പോ അവൻ ഫൂട്ടേജിന്റെ പേരും പറഞ്ഞ് ജുബിത്തയെ പേടിപ്പിക്കുന്നതൊക്കെ നമ്മളിന്നലെ വ്യക്തമായി കേട്ടതാ 😪ഒളിഞ്ഞു കേൾക്കൽ ഒരു ശീലമാണുണ്ണി നമ്മള് ഒന്നും അറിയാത്ത ഭാവം നടിച്ചു കവർ ജുബിത്തയുടെ കയ്യിലേക്ക് വെച്ചു കൊടുത്തിട്ട് ഒരുമാതിരി ഒരു ഇളി ഇളിച്ചു "എന്താ നൈറ്റിൽ പ്രത്യേകമായൊരു ഡ്രസ്സ്‌ ഒക്കെ...മ്മ്.. മ്മ്മ്.. നടക്കട്ടെ നമ്മക്ക് എല്ലാം മനസ്സിലാവുന്നുണ്ട്..എന്നിട്ടാണോ കള്ളി ആദമിന് സിസ്റ്റർ ഇൻ ലോയോട് സ്നേഹമില്ല എന്നൊക്കെ പറഞ്ഞത്.." എന്നും പറഞ്ഞ് നമ്മള് കിണിച്ചോണ്ട് ജുബിത്താന്റെ കവിളിൽ തോണ്ടിയപ്പോ ഇത്ത നമ്മളെ കണ്ണുരുട്ടി നോക്കി ദേഷ്യത്തോടെ കവർ ഞെളുക്കി പിടിച്ച് ജ്യൂസ്‌ എടുക്കാൻ നിന്നതും നമ്മള് അപ്പൊത്തന്നെ ഗ്ലാസ്‌ പിടിച്ച് വാങ്ങി "സിസ്റ്റർ ഇൻ ലോ പോയി ഗെസ്റ് റൂമിൽ നിന്നും ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തോ അപ്പോഴേക്കും ഞാൻ ജ്യൂസ്‌ അവിടെ കൊണ്ട് വെച്ചോളാം...എല്ലാം കൂടെ കൊണ്ട് പോവുമ്പോ ബുദ്ധിമുട്ട് ആവും " എന്ന് നമ്മള് അതി ദയനീയമായി പറഞ്ഞപ്പോ ജുബിത്ത പുഞ്ചിരിച്ചു തലയാട്ടി കവറും പിടിച്ച് ഇറങ്ങി പോയി ജുബിത്ത പോയ പാടെ തന്നെ ആഷിത്ത കയറി വന്നതും നമ്മള് പോക്കെറ്റിൽ ഒളിപ്പിച്ചു വെച്ച ചെറിയ ബോട്ടിൽ എടുത്ത് അതിലേക്ക് നോക്കിയൊരു ചിരി ചിരിച്ചു "ബൊക്കാഡിയോ ആൽക്കഹോൾ..ഇതിന്റെ ലേശം അകത്തേക്ക് പോയ അടുത്ത 8 മണിക്കൂർ മത്തിളകി ഭൂമിയിൽ ഇരുന്ന് ആകാശത്തിലൂടെ പറക്കാം.." എന്നും പറഞ്ഞ് നമ്മള് ആഷിത്തയെ നോക്കി ചിരിച്ചപ്പോ ഇത്ത ഒരു ചിരി ചിരിച്ചു..അത് കണ്ട് നമ്മള് പടച്ചോനെയും മനസ്സിൽ വിളിച്ച് കണ്ണും പൂട്ടി ബോട്ടിൽ പൊട്ടിച്ച് അതിൽ നിന്നും രണ്ട് സ്പൂൺ ആൽക്കഹോൾ എടുത്ത് ജ്യൂസിൽ ഒഴിച്ച് നന്നായി കലക്കി "എന്റെ പുന്നാര ആദം ബ്രോ..നിന്റെ മുന്തിരി ജ്യൂസ്‌ ഞാൻ മോഹമുന്തിരി ആക്കും..." എന്നും പറഞ്ഞ് നമ്മള് ഒരു ഒന്നൊന്നര കലക്ക് കലക്കിയിട്ട് സ്പൂൺ എടുത്ത് മാറ്റി 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ആദം...നീ ഒരു കാലത്തും നന്നാവില്ല.. ഇങ്ങനെ പോയ അവൻ നമ്മളെ CCTV ഫൂട്ടേജ് കാണിച്ച് ഭീഷണിപെടുത്തി ഓരോ വേഷം കെട്ടിക്കും..അതിന് ഇന്നത്തോടെ എന്തെങ്കിലും തീരുമാനം ഉണ്ടാക്കിയെ പറ്റു...ഇനിയും ഇതിങ്ങനെ വിട്ടാൽ ശെരിയാവില്ല എന്നൊക്കെ നമ്മള് സ്വയം ഓരോന്ന് പിറു പിറുത്ത് ഗെസ്റ് റൂമിൽ കയറി ഡോർ അടച്ച് ലോക്ക് ദേഷ്യത്തോടെ നിലത്ത് ആഞ്ഞു ചവിട്ടി ബെഡിൽ കൊണ്ട് പോയി കവർ കമഴ്ത്തിയതും അതിനുള്ളിൽ നിന്നും എന്തെല്ലാമോ ബെഡിലേക്ക് ചാടി അതെന്താണെന്ന് നോക്കാൻ വേണ്ടി നമ്മള് കവർ നിലത്തേക്കിട്ട് ബെഡിലേക്ക് നോക്കിയതും അഡാർ ലുക്ക്‌ ഉള്ള നേവി ബ്ലൂ സാരിയും ഗോൾഡൻ കളർ ബ്ലൗസിൽ ബ്ലാക്ക് സ്റ്റോൺ കൊണ്ട് എംബ്രോയ്ഡറി വർക്കും..കൂടാതെ നമ്മള് യൂസ് ചെയ്യുന്ന മീഡിയം റെഡ് കളർ ലിപ്സ്റ്റിക്കും ഐകോണിക്കും മസ്കാരയും അങ്ങനെ തുടങ്ങി പലതും അതൊക്കെ കണ്ട് നമ്മള് വായും പൊളിച്ച് അതിലേക്ക് തന്നെ നോക്കി നിന്നപ്പോഴാണ് ഒരു ചെറിയ ബ്ലാക്ക് പേപ്പർ കണ്ടത്..നമ്മളത് അപ്പൊ തന്നെ എടുത്ത് തുറന്നു നോക്കി *"My Girl..Am Waiting For You💓"* എന്ന് പ്രിന്റ് ചെയ്ത് വെച്ചേക്കുന്നത് കണ്ടിട്ട് നമ്മള് ദേഷ്യത്തോടെ പല്ലിറുമ്പി പേപ്പർ പിച്ചി ചീന്തി നിലത്തേക്ക് എറിഞ്ഞു ഒന്നുടെ നിലത്ത് ആഞ്ഞു ചവിട്ടി സാരി ഉടുക്കാൻ വേണ്ടി എല്ലാം കെട്ടിപ്പെറുക്കി ഡ്രസിങ് റൂമിലേക്ക് ചെന്നു ചെറുപ്പം മുതലേ നമ്മക്ക് സാരി ഉടുക്കാൻ നല്ല പൂതി ആയോണ്ട് അതെങ്ങനെ ഭംഗിയായി ഉടുക്കാം എന്നൊക്കെ നമ്മള് പഠിച്ചിട്ടുണ്ട്..അതോണ്ട് വല്യ പെടാ പാട് പെടാതെ ഉടുക്കാലോ എന്നൊക്കെ വെച്ച് നമ്മള് ബ്ലൗസ് എടുത്ത് ഇടാൻ നിന്നതും ബ്ലൗസിന് ബാക്ക് ഇല്ലാഞ്ഞിട്ട് ആദ്യം ഒന്ന് അന്തം വിട്ടെങ്കിലും പൂച്ചക്കണ്ണൻ ആയോണ്ട് ഇങ്ങനെയൊക്കെ ഉണ്ടാവു എന്നറിയാവുന്നത് കൊണ്ട് അവനെ പ്രാകി പറഞ്ഞ് ബ്ലൗസ് ഇട്ട് താഴത്തെയും മുകളിലെയും രണ്ട് ചരട് കെട്ടിയിട്ട് പുറം തിരിഞ്ഞു കണ്ണാടിയിലൂടെ നോക്കിയതും നമ്മളെ രോമാഞ്ച പുളകിതയായ കടപ്പുറവും വയറുമൊക്കെ മുഴുവനും പ്രദർശനവസ്തുവായി നന്നായി കാണുന്നുണ്ട്.. നമ്മള് പിന്നെ അത് കാര്യമാക്കാതെ സാരി ഭംഗിയായി ഉടുത്ത് ഡ്രസിങ് റൂമിൽ നിന്നും പുറത്തിറങ്ങി മുഖം കഴുകി സാരിക്കനുസരിച്ച് മേക്കപ്പ് ചെയ്ത് മുടി അഴിച്ചു കുറച്ച് മുന്നിലേക്ക് ഇട്ട് കണ്ണാടിയിലൂടെ നമ്മളെ ടോട്ടലി നോക്കിയതും നമ്മളെ ചൊർക്ക് കണ്ടിട്ട് നമ്മള് തന്നെ വായിനോക്കി നിന്നു എന്തോ ഈ സാരി നമ്മക്ക് വല്ലാതെ പിടിച്ചു..അതോണ്ട് കടപ്പുറം ഒന്നും നമ്മക്കൊരു വിഷയമേ അല്ല... നമ്മള് കണ്ണാടിയിൽ നോക്കി സ്വയം ഒന്ന് ചിരിച്ച് റൂമിലേക്ക് പോവാൻ വേണ്ടി ഷോൾ എടുത്ത് നമ്മളെ മെലിലൂടെ പുതച്ചിട്ട് ഒന്ന് ശ്വാസം വലിച്ച് വിട്ട് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയതും ആഹി പറഞ്ഞ പോലെ തന്നെ ജ്യൂസ്‌ കൊണ്ട് വന്ന് ടേബിളിൽ വെച്ചിട്ടുണ്ട്.. നമ്മള് ടേബിളിൽ നിന്നും ജ്യൂസ്‌ എടുത്ത് ഓരോ അടി മുന്നോട്ട് നടക്കുംതോറും കയ്യും കാലൊക്കെ കുഴയാൻ തുടങ്ങി..എന്തിന് വേണ്ടിയാകും പൂച്ചക്കണ്ണൻ നമ്മളോട് സാരി ഉടുക്കാൻ പറഞ്ഞതെന്ന് ആലോചിച്ചു നമ്മക്ക് പ്രാന്തെടുക്കാൻ തുടങ്ങിയപ്പോ നമ്മളെ നെഞ്ചിടിപ്പ് വല്ലാതെ ഉയരാൻ തുടങ്ങി..അതിനനുസരിച്ചു നമ്മളെ ശ്വാസത്തിന്റെ ഗതിയൊക്കെ മാറി കയ്യും കാലും വിറച്ചു ജ്യൂസ്‌ തെന്നി പോവാൻ തുടങ്ങിയതും നമ്മള് സ്പീഡിൽ നടന്നു റൂമിന്റെ മുന്നിൽ ചെന്ന് നിന്നു എന്നിട്ട് ശബ്ദം ഉണ്ടാക്കാതെ റൂമിന്റെ ഉള്ളിൽ നിന്നും പൂച്ചക്കണ്ണന്റെ വല്ല ശബ്ദവും കേൾക്കുന്നുണ്ടോ എന്ന് നോക്കിയെങ്കിലും അവന്റെ ശബ്ദമൊന്നും കേൾക്കാത്തൊണ്ട് നമ്മക്ക് ടെൻഷൻ കൂടി തൊണ്ട വരളാൻ തുടങ്ങിയതും വെള്ളത്തിനായി നമ്മള് നാല് പുറം കണ്ണ് പായിച്ചെങ്കിലും എവിടെയും വെള്ളം കാണാതായി നമ്മള് ചുമക്കാൻ തുടങ്ങിയതും പെട്ടന്ന് കയ്യിലെ ജ്യൂസ്‌ലേക്ക് കണ്ണ് പോയി എല്ലായ്പ്പോഴും ആദം ജ്യൂസ്‌ കുടിക്കുന്നതല്ലേ...ഇന്നിപ്പോ അവൻ കുടിച്ചില്ലങ്കിലും വലിയ സീൻ ഒന്നുമില്ല..അല്ലങ്കിൽ നമ്മള് ചുമച്ചു ചാവും എന്ന് നമ്മള് സ്വയം മനസിനോട് പറഞ്ഞ് ഒന്ന് ചുമച്ചു കണ്ണ് രണ്ടും ഇറുക്കെ അടച്ച് ജ്യൂസ്‌ ഒറ്റ വലിക്ക് കുടിച്ച് തീർത്ത് കണ്ണ് തള്ളി തുറന്ന് ഗ്ലാസ്‌ നിലത്ത് വെച്ച് ശ്വാസം വലിച്ചിട്ട് ഡോർ തുറന്നു റൂമിനുള്ളിലേക്ക് അകത്തേക്ക് കയറി ഇതെല്ലാം നോക്കി നിന്ന തൂണിന് മറവിലെ നാല് കണ്ണുകളും നിമിഷനേരം കൊണ്ട് ബുൾസൈ കണക്കെ പുറത്തേക്ക് തള്ളി വന്നു "ആഷിത്ത.. ഇത് പണി പാളിന്ന തോന്നുന്നേ.." തുടരും നെക്സ്റ്റ് നാളെ രാത്രി 9:30 #📙 നോവൽ #📔 കഥ
📙 നോവൽ - ISHQ MUBARAK Part 9 ( 22 dream manzi - ShareChat
42.3k കണ്ടവര്‍
8 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post