ShareChat
click to see wallet page
മഴയുടെ കിലുക്കം - 19 ✍🏻Ishalin muhabath Insta id : ishal_ayisha_muhabath കിച്ചുവിന്റെ കണ്ണുകൾ അവളുടെ മുഖമാകെ പരതി..അസിയിൽ നാണം പടർന്നു... ഇത് വരെ അനുഭവിക്കാത്ത ഒരു തരം ലഹരി കിച്ചുവിന് തോന്നി.. അവൻ അസിയുടെ സീറ്റ്‌ കുറച്ചൂടെ പിന്നിലേക്ക് മാറ്റി... അവൾ പേടിയോടെ അവന്റെ നെഞ്ചിൽ കൈ വെച്ചു അമർത്തി.. "പേടിക്കണ്ട... സീറ്റ്‌ കുറച്ചു പിറകിൽ ആക്കിയതാ..." കിച്ചു ഒരു കണ്ണടച്ച് പറഞ്ഞതും അസിയുടെ ചുണ്ടിൽ ചെറിയ ചിരി വിരിഞ്ഞഹു.. ആ സമയം തന്നെ കിച്ചുവിന്റെ ഫോൺ റിങ് ചെയിതു.. "നയന കാളിങ് " എന്ന് സ്‌ക്രീനിൽ കണ്ടതും അസിക്ക് ഉള്ളിലുണ്ടായ സന്തോഷം അതെ പടി പോകുന്ന പോലെ തോന്നി... കിച്ചു ഡ്രൈവിംഗ് സീറ്റിലേക് നേരെ ഇരുന്നു കൊണ്ട് കാൾ അറ്റൻഡ് ചെയ്തു.. "ഹലോ.." "കിച്ചു.. ഞാൻ... ഒരു ഫയലിന്റെ കാര്യം ചോദിക്കാൻ വിളിച്ചത് ആണ് " "ഏത് ഫയൽ ആണ് താൻ പറയുന്നത്??" കിച്ചു നയനയോട് അതും ചോദിച്ചു പുറത്തേക് ഇറങ്ങി.. അസിയുടെ മുഖം അത് കണ്ട് ചുളുങി. ചുണ്ട് പുളുത്തി സീറ്റ്‌ നേരെ ആക്കി വെച്ചു.. അവൻ സംസാരിക്കുന്നതും സംസാരത്തിൽ വരുന്ന മാറ്റവും അസി നോക്കി കണ്ടു.. 10 15 മിനിറ്റ് ആയിട്ടും കിച്ചുവിന്റെ സംസാരം നീളുന്നത് കണ്ട് അസിക്ക് ദേഷ്യം ഇരച്ചു കയറി.. "ഈ പാതി രാത്രി മനുഷ്യനെ എന്തിനാ ഇവിടെ ഈ നടു റോട്ടിൽ കൊണ്ട് ഇട്ടിരിക്കുന്നത്?? ന്റെ തല വിധി.. പടച്ചോനെ..." അവനെ ചീത്ത പറഞ്ഞത്തിട്ട് നോക്കിയതും അവൻ ഫോണിൽ നോക്കൂ സംസാരിക്കുന്നു... "ഓ. അന്ന് നയനയെ വേണ്ടായിരുന്നു.. ഇഷ്ടമല്ല.. ഇപ്പൊ എവിടെ പോയാലും ഇവൾ കൂടെ കാണുകയും ചെയ്യുന്നു.. ഫോൺ വിളിയും വീഡിയോ കോളും... ഓ.. പിന്നെ എന്തൊത്തിന എന്നെ ഇപ്പൊ..." അവളിൽ കുശുമ്പ് നിറഞ്ഞു നിന്നു.. ഡോർ തുറന്നു അവന്റെ അടുക്കലേക്കു പോയി.. തിരിഞ്ഹു നിന്ന അവന്റെ പിന്നിലൂടെ എത്തി വലിഞ്ഞഹ് ഫോണിലേക്കു നോക്കി... സ്‌ക്രീനിൽ കുഞ്ഞൂ വാവ.. സംസാരം കേട്ടിട്ട് സാരഥി ചേട്ടനെ പോലെ തോന്നുന്നു.. "നിന്റെ പിറകിൽ ആരോ ഉണ്ടല്ലോ??" സാരഥി പറഞ്ഞതും കിച്ചു ആരാണ് എന്നർത്ഥത്തിൽ തിരിഞ്ഞു നോക്കി.. അസി ആണേൽ ചമ്മൽ കാരണം തല താഴ്ത്തി നിന്നു. "നീ... " കിച്ചു അസിയെ തുറിച്ചു നോക്കി. "അത് ബോറടിച്ചു.. അതിന്റെ അകത്തു എത്രയാണ് എന്ന് വെച്ചു ഇരിക്കുന്നത്?" താഴെ നോക്കി പറയുന്നത് കേട്ട് കിച്ചു അവളെ സൂക്ഷിച്ചു നോക്കി.. അവന്റെ നോട്ടം അവളിൽ തന്നെയാണെന്ന് ഇരു സൈഡിലൂടെ ചെറുതായിട്ടവൾക് മനസ്സിലായി.. "ഞാൻ കരുതി ഇപ്പോഴും നയനയുമായിട്ടാണ് സംസാരിക്കുന്നതെന്ന് " അവൾ നിമിഷ നേരം കൊണ്ട് പറഞ്ഞതും സാരഥി ചിരിച്ചു.. "അത് അസി.. ഇനി കെട്ടി കഴിഞ്ഞ ഇങ്ങനെ റൊമാൻസ് ഒന്നും ഉണ്ടാവില്ലല്ലോ.. അതോണ്ട് അവർ അവരുടെ സമയം സ്പെൻഡ്‌ ചെയ്യട്ടെ.." സാരഥി പറഞ്ഞത് കേട്ടപ്പോ അവളുടെ ഹൃദയം വേദനിച്ചു... എന്നിട്ടാണോ എന്നോട് ഇങ്ങനെ ഒക്കെ പെരുമാറിയത് എന്നൊരു ചിന്ത അസിയിൽ ഉടലെടുത്തു.. "അസി.. സുഗാണോ??" സ്‌മൃധി അസിയോട് ചോദിച്ചു.. ഫോൺ കിച്ചു അസിക്ക് നേരെ നീട്ടി... അവളുടെ മുഖത്ത് പ്രകാശം മങി.. "സുഗാണ് ചേച്ചി.. അല്ല.. ഇതെപ്പോ വാവ വന്നത്.. ഞാൻ ഒന്നും അറിഞ്ഞില്ല " "അതൊക്കെ പെട്ടെന്ന് ആയിരുന്നു.. വാവക്ക് പുറത്ത് വരാൻ തോന്നിയപ്പോ ഇങ്ങ് വന്നു..." "ആഹാ... പേരിട്ടോ ചേച്ചി.." "ഇല്ല... ഇവിടെ സാരഥി കുത്തി ഇരുന്നു പേര് തപ്പുവാ... അവിടെ മാമനും നോക്കുന്നുണ്ട്... " അസി അതിനു ചെറുതായി ഒന്ന് ചിരിച്ചു... "അസി.. നീ കാറിൽ കയറിക്കോ.. ഞാൻ ധ വരുന്നു " കിച്ചു അസിയോട് പറഞ്ഞപ്പോ അസി ഡോർ തുറന്നു കാറിനുള്ളിലേക് കയറി.. "എടാ.. പുല്ലേ.. നീ ഇത് ന്തൊക്കെയാ പറയുന്നത്?? കല്യണം പോലും... എനിക്കും നയനക്കും.. നീ നടക്കുന്ന വല്ലോം പറയ്.." "ന്തേ.. നിനക്ക് ഞാൻ പറഞ്ഞത് പിടിക്കാത്ത പോലെ.... അസിയെ കൂടെ കൂട്ടാൻ നിനക്ക് ന്തായാലും ഒരു പ്ലാനും ഇല്ല.. പിന്നെ എന്തിനാ വെറുതെ ആ പെണ്ണിന് ആശ കൊടുക്കുന്നത്?" സാരഥി ചോദിച്ച കാര്യത്തിൽ കിച്ചുവും കുടുങ്ങി.. "എങ്കിൽ ശെരി.. അവളെ തിരികെ കൊണ്ടാക്ക് " സാരഥി അതും പറഞ്ഞു കാൾ കട്ടാക്കി... 💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫 "ന്തിനാ സാരഥി നീ കൊച്ചിനോട് അങ്ങനെ പറഞ്ഞത്?? അവന് ആ കൊച്ചിനെ ഇഷ്ട. അതിനും തിരികെ ഇഷ്ട.അതറിഞ്ഞത്തിട്ട് പിന്നെ എന്തിനാ അവരെ ഇങ്ങനെ അകറ്റി നിർത്തുന്നത് " "നിനക്കറിയില്ല സ്‌മൃധി.. ആ കൊച്ചു കുറെ വേദന തിന്നതാ.. അത് കിച്ചു പറഞ്ഞു നമ്മുക്കറിയാലോ.... അതെ പോലെ കിച്ചുവിന്റെ ഫാമിലി പുറമെ നല്ലതാണെങ്കിലും ആ ഫാമിലി അത്രക് പോരാ സ്‌മൃധി.. കിച്ചുവിന് അസിയെ കൂടെ കൂട്ടാൻ പറ്റുമായിരിക്കും.. പക്ഷെ ഒരു സന്തോഷവും സമാധാനവും അവരുടെ ജീവിതത്തിൽ ഉണ്ടാവില്ല... കൂടാതെ കിച്ചുവിന്റെ കുറവ്..." "ചിലപ്പോ ആ കുറവ് അവൾ സ്വീകരിച്ചാലോ?" സ്‌മൃധി അവളുടെ സംശയം പറഞ്ഞു. "അത് ഓരോരുത്തരുടെയും മനസ്സിന്റെ വലുപ്പം പോലെ ഇരിക്കും... സാരഥി പറഞ്ഞതിലും കാര്യം ഉണ്ടെന്ന് സ്‌മൃതിക്ക് തോന്നി... 💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫 കിച്ചു കുറച്ചു നേരം കൂടെ പുറത്തൊക്കെ നിന്ന ശേഷം കാറിൽ വന്നു കയറി.. അപ്പോഴാണ് അസി പിന്നിൽ ഇരിക്കുന്നത് അവൻ കണ്ടത്.. "താൻ ന്തിനാ പിന്നിൽ ഇരിക്കുന്നത്?? ഞാൻ തന്റെ ഡ്രൈവർ ആണോ??" കിച്ചുവിന്റെ ചോദ്യത്തിന് അസി മറുപടി ഒന്നും നൽകിയില്ല.. കിച്ചുവിനു അസിയുടെ പ്രശ്നം മനസ്സിലായി.. "താൻ ന്തേ മിണ്ടാതെ??" അതിനും അവളിൽ മറുപടി ഇല്ലായിരുന്നു.. "അല്ല.. ഈ രാത്രി എവിടെ പോകും?? ഹോട്ടലിൽ റൂം എടുത്താലോ??" കണ്ണാടി വഴി ചുണ്ട് കടിച് കൊണ്ട് കിച്ചു ചോദിച്ചത് കേട്ടപ്പോ അസിക്ക് അന്ന് ഹോട്ടലിൽ നടന്ന കാര്യങ്ങൾ ഓർമ വന്നതും വേണ്ട എന്ന് കുറച്ചു ഉച്ചത്തിൽ പറഞ്ഞു.. അത് കേട്ടതും കിച്ചുവിന്റെ ചുണ്ടിൽ ചിരി വിടർന്നു... "എന്നെ തിരികെ ഹോസ്റ്റലിൽ ആക്കവോ??" അസിയുടെ കണ്ണുകൾ നിറഞ്ഞഹു... "എന്തായാലും ഇനി തിരികെ ആക്കാൻ പറ്റൂല... അറിയാലോ ആ സെക്യൂരിറ്റി കണ്ടാൽ അത് മതി..." "അത്.. ഞാൻ ന്തേലും കള്ളം പറഞ്ഞു കൊള്ളാം.." "അയ്യടി മനമേ.. അങ്ങനെ ഇപ്പൊ നിന്നെ കൊണ്ടാക്കുന്നില്ല..." കിച്ചു തിരിഞ്ഞു ഇരുന്നു.. ഫോൺ ചാർജിൽ കുത്തിയ ശേഷം വണ്ടി എടുത്തു.. കുറച്ചു ദൂരം പോയപ്പോ വഴിയോരത്തു തട്ട് ദോശക്ക് ആളുകൾ കൂടി നിക്കുന്നത് കണ്ടപ്പോ കിച്ചു വണ്ടി നിർത്തി... അവൻ കടയിലേക്ക് പോയതും രണ്ട് പ്ലേറ്റുമായി വരുന്നതുമെല്ലാം കണ്ട അസിക്ക് എന്തോ ഒരു അസ്വസ്ഥത തോന്നി.. "ഇതാ.. " അസിക്ക് നീട്ടി പിടിച്ചു കൊണ്ട് പറഞ്ഞപ്പോ അവൾ വാഗിച്ചില്ല.. "ഞാൻ കഴിച്ചായിരുന്നു ഹോസ്റ്റലിൽ നിന്നും.." "അത് അപ്പോഴല്ലേ.. ഇത് കഴിച് നോക്ക്...ദോശയും സാമ്പാറും ചമ്മന്തിയും പപ്പടവും വടയും ഉണ്ട്... കൂടെ ഒരു കോഫീയും വാഗി..." അസി അവന്റെ കയ്യിൽ നിന്നും ദോശ വാഗി കഴിക്കാൻ തുടങ്ങി... നല്ല ടേസ്റ്റ് ഉണ്ടായിരുന്നു... രാത്രി കഴിച്ച കപ്പയും എല്ലും എല്ലാം എവിടെ പോയി എന്ന് വേറെ അസി ചിന്തിച്ചു... കിച്ചു ദോശയുടെ ടേസ്റ്റ് കൊണ്ട് ഒരു തവണ കൂടി വാഗിച്ചു വന്നു കഴിച്ചു..അസി അതും കഴിച്ചു കോഫിയും കുടിച്ചപ്പോ തന്നെ കിച്ചു വന്നു പ്ലേറ്റ് വാഗി കൊണ്ട് പോയി.. വണ്ടിയിൽ ഇരുന്ന കുപ്പി വെള്ളത്തിൽ നിന്നും അസി കൈ കഴുകി.. ടിഷ്യൂ വെച്ചു കൈയ്യും മുഖവും തുടച്ചു.. അപ്പോഴാണ് കിച്ചുവിന്റെ ഫോണിൽ മെസ്സേജുകൾ വരുന്ന ശബ്ദം കേട്ടത്... സ്‌ക്രീനിൽ ഓരോ തവണയും മെസ്സേജ് ഫ്രം നയന എന്നത് കാണുമ്പോ അവളിൽ എവിടെ ചെറിയ സങ്കടം തോന്നി... ഈ പാതിരാത്രി.. ഏകദേശം 3 മണി ആയിട്ടുണ്ട്.. ഇവർക്കൊന്നും ഉറക്കവുമില്ലേ?? അവളുടെ കൈ ആ ഫോണിന്റെ ലോക്കിൽ അമർന്നു.. അന്ന് ചെന്നൈയിൽ പോയപ്പോ കിച്ചു അസിയുടെ മുന്നിൽ നിന്നും പല തവണ ഫോൺ അൺലോക്ക് ചെയിത ഓർമയിൽ അവൾ ഫോൺ എടുത്തു അൺലോക്ക് ചെയിതു.. കിച്ചു അപ്പോഴും ആ കടയിൽ തന്നെ നിക്കുന്നത് കണ്ട ധൈര്യത്തിൽ ഉള്ള പുറപ്പാടാണ്...അവൾ വാട്സപ്പ് ഓണാക്കി.. ആദ്യം തന്നെ നയനയുടെ മെസ്സേജ് കണ്ടപ്പോ അതെടുത്തു നോക്കണോ വേണ്ടയോ എന്നൊരു ചിന്ത ഉണ്ടായിരുന്നു... പിന്നെ ഒന്നും നോക്കിയില്ല... കിച്ചു കടയിൽ തന്നെ അല്ലെ ഉള്ളതെന്ന് ഉറപ്പിച് അവളുടെ ചാറ്റ് ഓണാക്കി... ആകെ നയന ഇന്ന് അയച്ച മെസേജ് മാത്രമേ ആ ചാറ്റിൽ ഉള്ളു... "കിച്ചു... നീ ന്താ ഫോൺ പെട്ടെന്ന് കട്ടാക്കിയേ??" "Iam വെയ്റ്റിംഗ് ഫോർ ഉറങ്ങിയോ കാൾ " "ന്താ കിച്ചു ഇത്??? ഞാൻ നിനക്കായി ഇവിടെ വെയിറ്റ് ചെയ്യുവല്ലേ??" ഇങ്ങനെ തുടങ്ങി അനവധി പരിഭവവും സങ്കടവും കൂടി കലർന്ന മെസ്സേജുകൾ ആയിരുന്നു അത്.. അതിൽ അവസാനത്തേത് ആയിരുന്നു അസിക് സഹിക്കാൻ പറ്റാതിരുന്നത്.. "I love you kichetta" അവളുടെ ഒലക്കമേലെ ഒരു പ്രണയം...അസി പെട്ടെന്ന് തന്നെ ആ മെസ്സേജുകൾ ഡിലീറ്റ് ആക്കി.. അപ്പോഴതാ നയന ടൈപ്പിംഗ്‌ എന്ന് കാണുന്നു.. ഉടൻ തന്നെ ഫോൺ പഴയ രീതിക്ക് തിരികെ വെച്ചു.. അപ്പോഴും കിച്ചു അവിടെ തന്നെ നിക്കുവാണ്... ഇവിടെ ഫോണിൽ നയനയുടെ മെസ്സേജുകൾ തുടരെ വന്നു കൊണ്ടിരിക്കുന്നു.. ഇങ്ങനെ ഉള്ള കാര്യങ്ങൾ ആകും അവൾ അയച്ചത് എന്നുള്ളത് കൊണ്ട് അസി പിന്നെ അത് മൈൻഡ് ആക്കാൻ പോയില്ല.. ശെരിക്കും അത് അവരുടെ പ്രൈവസി അല്ലായിരുന്നോ?? താൻ അങ്ങനെ ചെയ്യാൻ പാടില്ലല്ലോ?? തെറ്റല്ലേ? എന്നൊക്കെ തോന്നിയിരുന്നു അസിക്ക് ഉള്ളിൽ... പിന്നെ തോന്നി അത് ചെയ്തില്ല എങ്കിൽ മനസ്സിന് ഒരു സ്വസ്ഥതയും കിട്ടില്ല എന്ന്... ഓരോന്നു ആലോചിച്ചിരുന്ന സമയം കിച്ചു ഡോർ തുറന്നു.. "ഇതാ.." ഒരു പൊതി അവളിലേക്കു കൊടുത്തു.. നല്ല ചൂടുള്ള പഴം പൊഴിയുടെ മണം മൂക്കിലേക് തുളച്ചു കയറി.. "ഇത് ആഗ്ഗോട്ടേക്ക് പോകുമ്പോ കഴിക്കാം.. ഇരിക്കട്ടെ.. നല്ല ടേസ്റ്റ് ആകും.." "നമ്മൾ എവിടെക്കാ പോകുന്നെ??'" "നിന്റെ ഡ്രൈവർ ആയിട്ടല്ലേ എന്നെ ഇരുത്തിയിരിക്കുന്നെ.. അപ്പൊ നീ തന്നെ പറയ്.. ഹോസ്റ്റലിൽ പോകണം എന്ന് പറയണ്ട" "അത് പിന്നെ.. ഉമ്മയെ കുറിച്ച് എന്തേലും അറിയാവോ???" അസി മടിച്ച കിച്ചുവിനോട് ചോദിച്ചു.. "ശെരിക്കും പറഞ്ഞ അറിയില്ല.. തിരക്കിയില്ല എന്നതാ സത്യം... ഇനി ആരേലും അന്വേഷിച് ചെന്ന തന്നെ കെട്ടാൻ നിന്ന കിളവനും കൂട്ടരും തേടി വരും എന്ന് വിചാരിച്ചിട്ട് തന്നെയാ..." "ഉമ്മയെ ഒന്ന് കാണണം എന്നുണ്ടായിരുന്നു..." "അത്... ഇപ്പൊ" "ന്റെ വീട് ആ രണ്ട് വളവ് കഴിഞ്ഞ ആകും... കുറച്ചു കഴിയുമ്പോ ബീരാൻ പള്ളിയിൽ പോകും.. ആ സമയം ഒന്ന് കണ്ട് തിരിച്ചു വന്നോളാം..." അസിയുടെ പറച്ചിലിൽ ഉമ്മയെ കാണാത്തതിൽ ദുഃഖം നിറഞ്ഞഹ് നിന്നു.. "നോക്കട്ടെ..." അസി പറഞ്ഞത് കണക്കാക്കി കിച്ചുവിന്റെ കാർ അസിയുടെ വീട്ടിന്റെ വളവിൽ ഒതുക്കി നിർത്തി... കുറച്ചു കഴിഞ്ഞ് ബീരാൻ പള്ളിയിൽ പോകാൻ റെഡി ആയി വരുന്നത് കണ്ട അസി പെട്ടെന്ന് തന്നെ സീറ്റിലേക് കിടന്നു.. "നീ ന്തോന്നു ചെയ്യുന്നത്??" "അയാൾ എന്നെ കാണില്ലേ??" "ഇല്ല.. ഇത് പുറത്ത് നിക്കുന്നവർക് കാണാൻ പറ്റാത്ത ഗ്ലാസ്‌ കവർ ആണ്..." അസി ചമ്മലോടെ എഴുന്നേറ്റ് ഇരുന്നു.. ബീരാൻ പതിവില്ലാത്ത വണ്ടി കണ്ടതും ഒന്ന് ചുറ്റും നോക്കിയ ശേഷം ആണ് പള്ളിയിലേക്കു പോയത്.. "ഇനി എപ്പോ വരും അയാൾ??" "ഇനി ബാങ്ക് കേട്ട് നിസ്കരിച്ചു കടയിൽ നിന്നും ചായയും കുടിച്ചിട്ടേ വരു" "ഇനി ധൈര്യമായി പോയി കണ്ടിട്ട് വാ.." "ഞാൻ ഒറ്റക്ക??" "പിന്നെ... ഞാൻ കൂടെ വരണോ??" "മ്മ്..." "ഏഹ്.. നിനക്ക് ന്ത്‌ പെണ്ണെ... എന്നെ കൂടെ പിടിച്ചു കെട്ടാൻ തന്നെ നിന്റെ പരിപാടി..." അത് കേട്ടതും അസി ചുണ്ട് പിളർത്തി പിണങ്ങിയ പോലെ ഇറങി നടന്നു.. കിച്ചുവും പിറകെ പോയി.. അസി ബീരാൻ ചാവി വെക്കുന്ന സ്ഥലം എവിടെ ഒക്കെ ആകും എന്ന് കരുതി നടന്നു തുടങ്ങി.. അപ്പോഴാണ് രഹന വാതിൽ തുറന്നു ഇറങ്ങി വരുന്നത് അസി കണ്ടത്... അവൾ ഗേറ്റിനു പിറകിലേക് മാറി നിന്നു... വീടിന്റെ പിറകിൽ നിന്നും ഒരാൾ വരുന്നത് കണ്ടപ്പോ അസി അയാളെ സൂക്ഷിച്ചു നോക്കി.. എവിടെ?? ഇരുട്ട് മാത്രം... സിറ്റ് ഔട്ടിൽ അയാൾ വന്നു.. ജുബ്ബ ആണ് വേഷം... രഹനയോട് എന്തോ പറഞ്ഞു അവളുടെ താടി തുമ്പിൽ അയാൾ പിടിച്ചു..രഹന ചിരിയോടെ അകത്തേക്കു പോയതും ജുബ്ബ ഇട്ട മനുഷ്യൻ തിരിഞ്ഞു... "അല്ലാഹ്... കരീം.. ആ ഇബ്രാഹീമിന്റെ വലം കൈ.. ഇയാൾ... രഹന.." അവളുടെ നെഞ്ചോന്ന് കത്തി... രഹന അയാൾക് നേരെ ന്തോ ഒരു പൊതി നീട്ടി.. അയാൾ അതും വാഗി അവളെ ഇടുപ്പിൽ പിടിച്ചു അടുത്തേക് ചേർത്തു... അവളിൽ നാണം ഉടലെടുത്തു... അസിയുടെ തല നാണക്കേട് കൊണ്ട് താഴ്ന്നു... "ചെ... ഇവൾ... ഇവൾക്ക് ഇത്ര മൂത്ത് നിക്കുവായിരുന്നോ??? അതും ആ കിളവൻ" അസിയുടെ നാവ് തരിച്ചു.. അവൾ രണ്ടും കല്പ്പിച്ചു ഗേറ്റ് തുറക്കാൻ പോയതും കിച്ചു അവളെ എടുത്ത് പൊക്കി കൊണ്ട് നേരെ ഓടി വണ്ടിയിൽ കയറി... ഗേറ്റിന്റെ അവിടെ എന്തോ ശബ്ദം കെട്ട് കരീമും രഹനയും അവിടേക്കു നോക്കി.. വേറെ ശബ്ദം ഒന്നും പിന്നീട് കേൾക്കാഞ്ഞത്തിട്ട് കരീം രഹനയോട് യാത്ര പറഞ്ഞു ഇറങ്ങി... കിച്ചു അസിയെ കാറിന്റെ ബാക്ക് സീറ്റിൽ കൊണ്ട് ഇരുത്തി.. കിച്ചുവും അവൾക്കടുത്തായി കയറി..ഡോർ ലോക്കാക്കി.. കാർ സ്റ്റാർട്ട്‌ ചെയ്യാതെ ഇട്ടു.... കരീമിന്റെ ജീപ്പ് കിച്ചുവിന്റെ വണ്ടി പാസ്സ് ചെയിതു പോയി.. വീടിന്റെ ഫ്രൻഡിൽ കിടക്കുന്ന കാർ ആയതോണ്ട് കരീം കിച്ചുവിന്റെ വണ്ടിയെ അധികം ശ്രേദ്ധിച്ചില്ല... കിച്ചു ബുദ്ധിപൂർവം ആയിരുന്നു കാർ പാർക്ക്‌ ചെയ്തത് എന്ന് അപ്പോഴാണ് അസിയും നോക്കിയത്... മുറ്റത്തു വണ്ടി ഇടാൻ സ്ഥലമില്ലാത്ത ഒരു വീടായിരുന്നു അത്.. "എന്നാലും അവൾ... ചെ..." "ഇതൊക്കെ എന്താടോ?? തന്റെ സിസ്റ്റർ കൊള്ളാം... മിക്കവാറും ആ ബീരന്റെ കൊണം ആകും ഇതല്ലേ??" കിച്ചു കളിയായി ചോദിച്ചു.. "അയാളുടെ സ്വഭാവം എനിക്ക് എങനെ അറിയാം... തനി ചെറ്റയാണ് എങ്കിലും മകൾക്ക് വേണ്ടി മരിക്കാനും അയാൾ തയ്യാർ ആണ്..." അസി ന്തോ ഓർത്തു കൊണ്ട് പറഞ്ഞു.. അപ്പോഴും അവന്റെ കണ്ണ് തട്ടിയത് ശ്വാൽ മാറി കിടന്ന അവളുടെ കഴുത്തിടുക്കിൽ ആയിരുന്നു... കിച്ചു പ്രതീക്ഷിക്കാതെ അവളുടെ കഴുത്തിടുക്കിലേക് മുഖം ചേർത്തു...അസി അവനെ പിടിച്ചു മാറ്റാൻ ശ്രേമിച്ചു.. അതിനു ബാലമായി കിച്ചു അവളുടെ കൈകളിൽ പിടുത്തമിട്ടു..കിച്ചുവിന്റെ താടി രോമങ്ങൾ അവളിൽ കുസൃതി കാട്ടി..അതോടപ്പോം അവന്റെ മുഖവും ചുണ്ടും നാവും... അസിയിൽ നിന്നും സീൽക്കരങ്ങൾ കേട്ടതും കിച്ചുവിന് അവളിൽ പടർന്നു കേറാൻ മോഹം അതിയായി... തുടരും.... #📙 നോവൽ #📔 കഥ #❤ സ്നേഹം മാത്രം 🤗 #💞 പ്രണയകഥകൾ
📙 നോവൽ - Ishalin muhabath Insta id :ishal_ayisha_muhabath) Ishalin muhabath Insta id :ishal_ayisha_muhabath) - ShareChat

More like this