*💙അവളായിരുന്നെന്റെ_ലോകം 💙* *ഫുൾ പാർട്ട്‌* *✍🏻 ഫിറോസ്‌* *📚 വായന മുറി* ഇതിലെ കഥയും കഥാപാത്രവും സാങ്കൽപ്പികമല്ലെന്നു നിനക്ക് തോന്നുന്നുണ്ടെങ്കിൽ അത് തികച്ചും യാതൃച്ഛികം മാത്രം... കാരണം ഇതിൽ നീയും ഞാനും നമ്മുടെ കുഞ്ഞു ലോകവുമാണ് ഉള്ളത്.. ഒരു ജൂലയ് മാസത്തിലെ തകർത്തു പെയ്യുന്ന മഴയുടെ അനുഭൂതി അനുഭവിച്ചു കൊണ്ടിരിക്കെയാണ് അവൻ ആദ്യമായി അവളെ കോളേജ് വരാന്തയിൽ വച്ച് കാണുന്നത്.. നിഷ... പേരുപോലെ തന്നെ നിലാവിന്റെ ഭംഗി ആയിരുന്നു അവൾക്ക്. ഒരു പാവം അച്ചായത്തി പെണ്ണ്. കണ്ട മാത്രയിൽ തന്നെ കൗതുകം തോന്നി അവളോട് അവന്. സാറന്മാരുടെ പരിചയപ്പെടലും സൗഹൃദം എന്ന വലയം ഉണ്ടാക്കുന്നത് കൊണ്ടും ക്ലാസ്സിലെ ആദ്യ ദിവസം കടന്നു പോയി... കൂട്ടുകാരുമായുള്ള രാത്രി നീണ്ട സൊറ പറച്ചിൽ വളരെ നേരത്തെ തന്നെ നിർത്തി ആദ്യമായി അവൻ നേരത്തെ വീട്ടിൽ ഹാജരായി... അന്ന് രാത്രിയിലെ അവന്റെ ചിന്ത മുഴുവൻ ആ സുന്തര നിലാവിനെ കുറിച്ചായിരുന്നു... സാധാരണ തമിഴ് ടപ്പാൻകുത്ത് പാട്ട് മാത്രം കേൾക്കുന്ന അവൻ അന്ന് ആദ്യമായി മലയാള സംഗീതം ആസ്വതിക്കാൻ തുടങ്ങി... അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഒരുമാത്ര വെറുതെ നിനച്ചു പോയി എന്ന ഗാനം കേൾക്കുമ്പോൾ അവൻ അറിഞ്ഞു എന്ത് കൊണ്ടും "ഐ മിസ്സ് യു" എന്നതിനോട് ഉപമിക്കാവുന്ന മറ്റൊരു വാക്ക് മലയാളത്തിൽ വേറെ ഇല്ലെന്ന്... ആസ്വതിച്ചു കൊണ്ട് തന്നെ അവൻ ഉറക്കത്തിലേക്ക് വഴുതി വീണു... സ്വപ്നത്തില് ലയിച്ചു കിടന്ന അവൻ ഉമ്മയുടെ വിളി കേട്ട് ഉടൻ തന്നെ എഴുനേറ്റു.. സാധാരണ ആസനത്തിൽ വെയിൽ അടിച്ചാലും എഴുന്നേൽക്കാത്ത ടീമാ.. വേഗം തന്നെ കാക്കകുളിയും പാസ്സാക്കി അവൻ കോളേജിലേക്ക് നീങ്ങി... പറഞ്ഞപോലെ ഞമ്മളെ പരിചയ പ്പെടുത്തിയില്ലല്ലോ ഈ കഥയിൽ പറയുന്ന അവൻ എന്ന വാക്ക് എന്നെ തന്നെയാണ് സൂചിപ്പിക്കുന്നത്... എന്നെ കുറിച്ചു പറയുവാണെങ്കിൽ ശോ അങ്ങനെ എടുത്തു പറയത്തക്ക സൽസ്വഭാവം ഒന്നും ഇല്ലാത്ത ഒരു തെമ്മാടി.. മുഖ പുസ്തകത്തിലെ മുഖം മൂടിയാവാൻ ആഗ്രഹിക്കുന്നത് കൊണ്ട് പേര് തൽക്കാലം പുറത്തുവിടുന്നില്ല സെക്സ് - ആണ് (അതിന് തെളിവുണ്ട് ) മതം - ജൻമ്മം കൊണ്ട് മുസ്ലിം......... കർമ്മം കൊണ്ട് ഒരു താന്തോന്നി സ്ഥലം - (പോസ്റ്റുകൾ വായിച്ച ആരെങ്കിലും തേടിവന്ന് തല്ലിയാലോ തല്കാലം അതും പറയുന്നില്ല) പ്രേരണ - കയ്യക്ഷരമോ ... അക്ഷരതെറ്റോ ഇവിടെ ഒരു പ്രശ്നമല്ല എന്ന തിരിച്ചറിവ്.. തിരിച്ചറിവുകൾ അത് നല്ലതാണ്. അതിന് മതവും ജാതിയും ഇല്ല പക്ഷേ മണവും ഗുണവും ഉണ്ട് . ഓരോ തിരിച്ചറിവുകളും ഓരോരുത്തരിലും ദിശാബോധം ഉണ്ടാക്കുന്നു . ഞാൻ ഇതിൽ എഴുതുന്ന ചളികൾ (പോസ്റ്റുകൾ ) ഒരിക്കൽആല്ലെങ്കിൽ മറ്റൊരിക്കൾ ഞാൻ തിരിച്ചറിഞ്ഞ സത്യങ്ങൾ ആണ്......... പ്രതികരിച്ചോളു പക്ഷെ ദേഹോപദ്രവം എല്പിക്കരുത്... ഇപ്പോ ഏകദേഷം എന്നെക്കുറിച്ചും ന്റെ സ്വഭാവത്തെ ക്കുറിച്ചും കിട്ടിക്കാണും എന്ന് വിശ്വസിക്കുന്നു... ഇനി നമുക്ക് കോളേജിലേക്ക് പോവാം.. ഇപ്പോഴല്ല പിന്നെ.... ഭാഗം 2 """"""""""" പതിവ് പോലെ തന്നെ ക്ലാസ്സ് മുറിയിൽ എല്ലാരും ഹാജരായിരിക്കുന്നു പക്ഷെ എന്റെ മനസ്സ് തേടിയത് അവളെ ആയിരുന്നു... പക്ഷെ അവളെ മാത്രം കണ്ടില്ല.. അവൾ ഇന്ന് വരില്ല എന്നുറപ്പായത് കൂടി എങ്ങനെ എങ്കിലും ക്ലാസ്സിൽ നിന്ന് ചാടണം എന്നായിരുന്നു എന്റെ ചിന്ത മുഴുവൻ... ചാടാനുള്ള ഒരുക്കങ്ങളുമായി ഇരിക്കുമ്പോഴാണ് ക്ലാസ്സിലേക്ക് സാറിന്റെ കടന്നു വരവ്.. വലിയ വായിൽ ചരിത്രം പഠിപ്പിക്കുന്ന സാറിനെ മനസ്സിൽ പ്രാകി കൊണ്ടും അദ്ദേഹത്തിന്റെ പിതാവിനെ മനസ്സിൽ സ്മരിച്ചുകൊണ്ടും ക്ലാസ്സിലെ ഡെസ്കിന്റെയും ബെഞ്ചിന്റെയും എണ്ണം എടുത്തു ഞാൻ കോട്ടുവായും വിട്ടിരുന്നു.. ഓരോ നിമിഷവും എന്നിൽ ഓരോ യുഗം പോലെ അനുഭവപ്പെട്ടു... ക്ലാസ് വിട്ടുള്ള മടക്ക യാത്രയിലും കൂട്ടുകാരുമൊത്തുള്ള സൊറ പറച്ചിലിലും എല്ലാം എന്റെ മനസ്സിൽ നിറഞ്ഞു നിന്നതു ആ നിലാവിന്റെ കുഞ്ഞു മുഖമായിരുന്നു... രാത്രിയിൽ വന്നു ബേസ്ബുക്ക് എന്ന മുഖപുസ്തകത്തിൽ അന്ന് ഞാൻ ആദ്യമായി ഒരു പ്രണയത്തിന്റെ സ്റ്റാറ്റസ് ഇട്ടു. സാധാരണ ഈ വിധ സ്റ്റാറ്റസ് ഒന്നും ഇടാറില്ല വിജയ് എന്ന താരത്തിന്റെ ഫോട്ടോസ് മാത്രേ ഇടാറുള്ളൂ ( വിജയ് എന്ന നടന്റെ കടുത്ത ആരാധകൻ ആയിരുന്നു ഞാൻ. തുള്ളാത മനവും തുള്ളും എന്ന പടം ചെറുപ്പത്തിൽ കണ്ടത് മുതൽ അദ്ദേഹത്തെ ഒരു താര വിഗ്രഹാമായി മനസ്സിൽ കുടി ഇരുത്തിയതാണ്.) ദിവസങ്ങൾ കടന്നു പോയി അവളുമായി സൗഹൃദത്തിൽ എത്തിയത് വളരെ എളുപ്പത്തിലായിരുന്നു... വെറും സൗഹൃദം എന്ന് പറഞ്ഞാൽ പോരാ നിറം സിനിമയിലെ ചാക്കോച്ചനെയും ശാലിനിയെയും പോലെ... അവൾക്കും ഞാൻ നല്ലൊരു ഫ്രണ്ടായി മാറിക്കഴിഞ്ഞിരുന്നു.. ന്റെ പ്രണയത്തെ മനസ്സിന്റെ അടിത്തട്ടിൽ ആരും അറിയാതെ എന്തിന് അവൾ പോലും അറിയാതെ ഞാൻ കുഴിച്ചു മൂടിയിരുന്നു.. കാരണം ഞാൻ കാണിച്ച സൗഹൃദം പ്രണയമായിരുന്നു എന്നവൾ അറിഞ്ഞാൽ പിന്നെ എന്നെന്നേക്കുമായി അവൾ എന്നിൽ നിന്നും ആകലുമോ എന്ന പേടി എല്ലായ്പ്പോഴും എന്റെ മനസ്സിൽ നീണ്ട് നിന്നു.. ബൈക്കോസ് മൈ അവകർഷണാബോധം... അങ്ങനെ ഇരിക്കെ ഒരു ദിവസം എന്റെ കൂട്ടുകാരിൽ ഒരുത്തന് അവളോട് ഭയങ്കര പ്രേമം അവനെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. ആര് കണ്ടാലും കൊതിക്കുന്ന ഒരു കുഞ്ഞു കാന്താരി ആയിരുന്നു അവൾ... ഞാനും അവളും നല്ല ഫ്രണ്ട് ആയതു കൊണ്ട് അവളോട് ഉള്ള അവന്റെ ഇഷ്ടം തുറന്ന് പറയാൻ കൂട്ടുകാർ ബ്രോക്കറായി നിയമിച്ചതും എന്നെത്തന്നെ... പറയണോ വേണ്ടയോ എന്നായിരുന്നു മനസ്സ് മുഴുവൻ ചിന്ത അവസാനം മനസ്സിന്റെ നൊമ്പരം കടിച്ചമർത്തി അത് പറയാൻ തന്നെ തീരുമാനിച്ചു.. അന്ന് എന്നെത്തതിലും നേരത്തെ തന്നെ ക്ലാസ്സിൽ ചെന്ന്.. സ്നേഹിക്കുന്ന പെണ്ണിനെ മറ്റൊരുത്തന് വേണ്ടി ബ്രോക്കറായി ചെല്ലണ്ട എന്നെ ഓർത്തു എനിക്ക് തന്നെ പുച്ഛം തോന്നി ഒന്നല്ല ഒരുപാട് തവണ... അവളുടെ ഹായ് പറഞ്ഞുള്ള കടന്ന് വരവ് മനസ്സിനെ വല്ലാതെ അലട്ടി.. എന്നത്തതിലും സുന്ദരിയാണ് ഇന്ന് എന്ന് അറിയാതെ തോന്നിപ്പോയി.. രണ്ടും കല്പിച്ചു ഞാൻ അവന്റെ ഇഷ്ടം എന്നിലൂടെ അവളോട് പറഞ്ഞു... (തുടരും) ഭാഗം 3 ""'''''''''''''"""""" ഡി എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്" പറയ് കേക്കട്ടെ... "അത് അത്"" ഏത്... നിന്ന് വിയർക്കാതെ നീ കാര്യം പറ.. അത് നമ്മുടെ ജോബിന് നിന്നെ ഇഷ്ടാണെന്ന്. അവന് നിന്നോട് പറയാനുള്ള മടി കൊണ്ട് എന്നോട് പറഞ്ഞു വിട്ടതാ.. ഞാൻ അവനോട് എന്താ പറയണ്ടെ.. "നീ ഇപ്പൊ താന്തോന്നിത്തരം നിർത്തി ബ്രോക്കർ പണി തുടങ്ങിയോ" അതല്ലടോ നിന്റെ മനസ്സിൽ എന്താണെന്ന് അറിയാൻ ഉള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാ നിനക്ക് അവനെ ഇഷ്ടമാണോ.. അവന്റെ പ്രണയത്തിന്റെ മൂട്ടിലിട്ട് അമിട്ട് പൊട്ടിക്കുന്ന പോലെ അവൾ മറുപടിയും തന്നു... ഞാൻ പ്രണയിക്കാൻ ഒന്നുമല്ല ഇവിടെ വന്നത് പഠിക്കാന.. (ശെരിയാ ഓള് ഒരു ബുജിയ) മാത്രമല്ല എന്റെ അച്ഛനും അമ്മയും കണ്ടെത്തുന്ന ആളെ അല്ലാതെ വേറൊരാളേ ഞാൻ പ്രണയിക്കില്ല.. ഇനീ നീ ഇതുപോലുള്ള ബ്രോക്കർ പണിയുമായി എന്റടുത്തു വരരുത്... യ്യോ സന്തോഷം കൊണ്ട് മനസ്സിൽ ലഡു പൊട്ടി ( ഒരു ലഡു, രണ്ടു ലഡു, മൂന്നു ലഡു, കുറച്ചു നേരത്തേക്ക് അങ്ങനെ പൊട്ടിക്കൊണ്ടേ ഇരുന്നു)... വലിയ പെരുന്നാളും, ഓണവും ക്രിസ്തുമസ്സും... ഒരുമിച്ചു വന്നപ്പോലെ തോന്നി.. ഇടക്കൊരു ദുഃഖവെള്ളി പോലെയും തോന്നി കാരണം ന്റെ അവളോടുള്ള ന്റെ പ്രണയം അവൾ എന്നെങ്കിലും അറിഞ്ഞാൽ എനിക്ക് കിട്ടുന്ന മറുപടിയും ഇത് തന്നെ ആണെങ്കിലോ.. മനസ്സിൽ കൂട്ടുകാരന്റെ പ്രണയത്തിന്റെ ശവക്കല്ലറയിൽ ഒരു റോസാപൂവും വച്ച് നമുക്ക് വേറൊരുത്തിയെ സെറ്റ് ആക്കാടാ എന്ന്‌ അവനോട് പറഞ്ഞതോട് കൂടി ആ കാര്യത്തിന് ഒരു തീരുമാനമായി... സോറി എന്ന ഒരു വാക്കിലൂടെ ഞങ്ങൾ വീണ്ടും പഴയ സൗഹൃദത്തിലായി... ദിവസങ്ങൾ കടന്ന് പോയി ഇടക്കെപ്പഴോ കൂട്ടുകാരിൽ ഒരാൾക്ക് തോന്നിയ ഒരു ചെറിയ സംശയം മറ്റുള്ളവരിലേക്ക് പകർച്ചവ്യാതി പോലെ പടരാൻ അധികം സമയം വേണ്ടി വന്നില്ല... അത് വേറൊന്നുമല്ല ഞങ്ങൾ തമ്മിൽ പ്രണയത്തിലാണോ എന്ന്... പക്ഷെ അതൊന്നും അവൾ കാര്യമാക്കിയില്ല... ആരെങ്കിലും അവളോട് നിങ്ങൾ തമ്മിൽ പ്രണയത്തിലാണോ എന്ന് ചോദിച്ചാൽ "ഒരു ആണും പെണ്ണും തമ്മിൽ അടുത്ത് ഇടപഴകുന്നതിനെ പ്രണയം എന്നല്ലാതെ മറ്റൊരു വാക്കും കൂടി പറയും സൗഹൃദം" ഇതായിരുന്നു അവളുടെ മറുപടി... കൊച്ചു കുട്ടികളെ പോലെ എന്നോട് സംസാരിക്കുന്ന അവളോട് എനിക്ക് എന്നും ഒരു കൗതുകം തന്നെ ആയിരുന്നു... അങ്ങനെ ഇരിക്കെ ഒരു ദിവസം ആയിരുന്നു കോളേജിലെ ഓണപ്പരുപാടി.. ഹാഫ് സാരിയും ഉടുത്തു അഞ്ജനമെഴുതിയ മിഴികളുമായി ന്റെ മുന്നിലേക്ക് നടന്നു വരുന്ന ആ അച്ചായത്തി കുട്ടിയെ കണ്ടപ്പോ എന്റെ സാറേ..... ആ ഫീലിങ് പറഞ്ഞറിയിക്കാൻ പറ്റുല്ല... ഓള് തട്ടം ഇട്ടില്ലേലും ചുറ്റിനുമുള്ളതൊന്നും കാണാൻ പറ്റില്ല... ആ നിമിഷം പണ്ടെങ്ങോ ഞാൻ മനസ്സിന്റെ അടിത്തട്ടിൽ കുഴിച്ചിട്ട ന്റെ പ്രണയമെന്ന വികാരം കുത്തി തോണ്ടി പുറത്തു വരുന്ന പോലെ തോന്നി.. തുടരും.... ഭാഗം 4 """'''''""""""" "നീയെന്താ ഇങ്ങനെ നോക്കുന്നെ ഞാൻ സാരി ഉടുത്താൽ പറ്റില്ലേ"... പാടത്തെ കോലം പോലെ പോലെ നിന്നിരുന്ന ഞാൻ സ്വപ്നലോകത്ത് നിന്നും ഉണർന്നത് അപ്പോഴായിരുന്നു... ഒരു കുഞ്ഞു ചിരിയും പാസ്സാക്കിയിട്ട്‌ ഹേ നിനക്കിത് ചേരില്ല വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ നന്നായിരുന്നേനെ... മടുപ്പിക്കുന്ന ഒരു മറുപടിയും കൊടുത്തു... നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ അവൾ കുറച്ചു ജാഡ ഇട്ടാലോ അവൾക്ക് അത് നന്നായി ചേരുന്നുണ്ട് എന്നതിലുപരി അവൾക്കെ അത് ചേരു എന്ന് അറിയാതെങ്കിലും തോന്നിപ്പോയി... അവളിൽ നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല... കുഴി മാന്തി പുറത്തു വന്ന പ്രണയമെന്ന വികാരം എന്നെ അവളിലേക്ക് തന്നെ അടുപ്പിച്ചുകൊണ്ടിരുന്നു..... പിന്നീടുള്ള ഓരോ ദിവസങ്ങൾ കടന്ന് പോകുമ്പോഴും മനസ്സിന് ഒരു പിടച്ചിലായിരുന്നു... ജാതി മതം എന്ന വേലിക്കെട്ടുകൾ ഇല്ലായിരുന്നെങ്കിൽ പണ്ടേക്ക് പണ്ടേ ഞാനെന്റെ ഇഷ്ടം അവളെ അറിയിച്ചേനെ... ഞാൻ കൊച്ചു കൊച്ചു കാരണങ്ങൾ ഉണ്ടാക്കി അവളുടെ സൗഹൃദത്തിൽ നിന്നും ന്റെ പ്രണയത്തിൽ നിന്നും അകലാൻ തുടങ്ങി... കാരണം മറ്റൊന്നുമല്ല വീണ്ടും വീണ്ടും കാണുമ്പോ ഞാൻ അവളെ വെറുതെ മോഹിച്ചുപോകുന്നു.... പിന്നെയും അവളോട് അടുത്ത് സംസാരിക്കുമ്പോൾ എന്റെ മനസ്സിന്റെ നിയന്ത്രണം വിട്ട് അവളോട് ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞാൽ... ഇത്രയും നാൾ നിധിപോലെ അവൾ കൊണ്ട് നടന്ന എന്റെ സൗഹൃദം പ്രണയമായിരുന്നു എന്ന് അറിഞ്ഞാൽ എന്നെക്കാളും വിഷമിക്കുന്നത് അവളായിരിക്കും എന്ന് അറിയാമായിരുന്നു.. ആ സൗഹൃദം തന്നെ എന്നെന്നേക്കുമായി ഇല്ലാതാകുമെന്ന് എനിക്ക് തോന്നി.. അത് കൊണ്ട് ഓരോ തവണ അവൾ മിണ്ടാൻ വരുമ്പോഴും ഞാൻ ഒഴിഞ്ഞു മാറി.. ഇല്ലാത്ത ഓരോ കാരണങ്ങൾ ഉണ്ടാക്കി അവളോട് വഴക്കിട്ടു... ഞങ്ങളുടെ സൗഹൃദം തന്നെ ഇല്ലാതായിരിക്കുന്നു... ദിവസങ്ങളും മാസങ്ങളും കടന്നു പോയി ആദ്യ വർഷത്തിലെ അവസാന പരീക്ഷയും എഴുതി കോളേജിൽ നിന്ന് ഇറങ്ങുമ്പോൾ നിറകണ്ണുകളോടെ അവൾ നോക്കിയ ഒരു നോട്ടമുണ്ട്... അരികിൽ ചെന്ന് വാരി പുണർന്ന് എല്ലാം തുറന്ന് പറയണമെന്നുണ്ട് പക്ഷെ.................... ഞാനൊരു തെറ്റും നിന്നോട് ചെയ്തിട്ടില്ല പിന്നെ ഈ മൗനത്തിന്റെ കാരണം എന്താണ് എന്ന് ആ ഒഴുകി നടക്കുന്ന കണ്ണ് നീർ എന്നോട് പരിഭവം പറയുന്ന പോലെ തോന്നി... മിഴി നിറഞ്ഞത് അവളുടെ ആണെങ്കിലും മുറിഞ്ഞതും വേദനിച്ചതും ഈ ഹൃദയത്തിന് തന്നെ ആയിരുന്നു... പിന്നീടുള്ള കുറച്ചു ദിവസങ്ങൾ നീണ്ട വർഷങ്ങൾ പോലെ അനുഭവപ്പെട്ടു.. ആ നിമിഷങ്ങളിലാണ് ഞാൻ അക്ഷരങ്ങൾ കൊണ്ട് മാന്ത്രിക കൊട്ടാരം മെനഞ്ഞു തുടങ്ങിയിരുന്നത്.... അവളെ കാണണം ഒന്ന് സംസാരിക്കണം എല്ലാം തുറന്നു പറയണം എന്ന് തോന്നി തുടങ്ങിയിരിക്കുന്നു... അല്ല എല്ലാം പറയണം... കുമ്പസാരകൂട്ടിൽ ഇരുന്നു കേൾക്കുമ്പോലെ അവൾ എല്ലാം കേൾക്കണം... അല്ലെങ്കിലും ഈ ജാതിയും മതവുമൊക്കെ മനുഷ്യർ സൃഷ്ടിച്ചതല്ലേ എന്ന് ഞാൻ എന്റെ മനസ്സിനെ പറഞ്ഞു പാക്കപ്പെടുത്തിയിരിക്കുന്നു.. അടുത്ത ക്ലാസ് തുടങ്ങാൻ ഇനി ഒരു ദിവസം കൂടി... നാളെ ക്ലാസ്സിൽ ചെല്ലുമ്പോൾ ഞാൻ അഭിനയിച്ചു ജയിക്കാൻ ശ്രെമിച്ചിട്ടും തോറ്റു പോയ എന്റെ ജീവിത നാടകത്തെ കുറിച്ചു അറിയും... ന്റെ പ്രണയം അവളായിരുന്നു എന്ന് അവൾ അറിയും... അവൾ അത് സ്വീകരിച്ചാലും നിരസിച്ചാലും.. തുടരും...... ഭാഗം 5 """""""""""" കോളേജിൽ ചെന്ന ഉടനെ എന്റെ കണ്ണുകൾ തേടിയത് അവളെ ആയിരുന്നു... ബോബനും മോളിയും പോലെ നടന്നിരുന്ന ഞങ്ങൾ കീരിയും പാമ്പും പോലെ ആയതിന്റെ ചർച്ച ആയിരുന്നു കൂട്ടുകാർക്കിടയിൽ..... പ്രേതീക്ഷിച്ച പോലെ തന്നെ അവൾ ക്ലാസ് മുറിയിൽ ഉണ്ട്... എന്തോ വലിയ വായനയിലാണ് കക്ഷി.. അവൾക്ക് കുറച്ചു കൂടി മൊഞ്ച്‌ കൂടിയോ എന്നൊരു സംശയം... എന്തൊക്കെ ആണെങ്കിലും എല്ലാ കാര്യങ്ങളും തുറന്ന് പറയണം... ഞാൻ അവളെ വിളിച്ചു... ഡി എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട് ഒന്ന് വന്നേ... മൗനം ആയിരുന്നു മറുപടി.. അവളുടെ നിശബ്‌ധതയെ കീറി മുറിച്ചു വീണ്ടും വിളിച്ചു.. ആലുവ മണപുറത്തു വച്ച് കണ്ട പരിചയം പോലും അവൾ കാട്ടിയില്ല... അവളെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല... ഇതുപോലെ കുറേ തവണ അവളും എന്നോട് കെഞ്ചിയതാണല്ലോ... ഓരോ തവണ ഞാൻ അവളോട് മിണ്ടാൻ ശ്രെമിക്കും തോറും അവൾ എനിക്ക് തരുന്ന ഏറ്റവും വലിയ ശിക്ഷ പോലെ തോന്നി അവളുടെ ആ മൗനം...... ഞാനും ഒരാണാണല്ലോ ദേഷ്യവും വാശിയുമൊക്കെ എനിക്കും കാണില്ലേ.. ഞാനും ഒട്ടും വിട്ടു കൊടുക്കാൻ തയ്യാറായില്ല... ഞാനും അവളോട് പരിഭവം കാണിച്ചു... പിന്നീടുള്ള ദിവസങ്ങളിൽ അവളുടെ ദേഷ്യവും വാശിയും കുറഞ്ഞു വരുന്ന പോലെ എനിക്ക് തോന്നി... അവളോട് ന്റെ ഇഷ്ടം എങ്ങനെയെങ്കിലും പറയാൻ തന്നെ ഞാൻ തീരുമാനിച്ചു.. അങ്ങനെ ഇരിക്കെ ഒരു ദിവസം ക്ലാസ് കഴിഞ്ഞു ഇറങ്ങാൻ നേരം അവൾ എന്റെ മുന്നിലൂടെ പോകുമ്പോൾ രണ്ടും കല്പിച്ചു ഞാൻ അവളോട് ഒന്ന് നിൽക്കാൻ പറഞ്ഞു... അവൾ നിന്നില്ലേലും പിടിച്ചു നിർത്തിട്ട് ടി കൊച്ചെ നിന്നെ ഇനിക്കിഷ്ട്ടമാണ്... വെറും ഇഷ്ടമല്ല ഭ്രാന്തമായ പ്രണയം... നിനക്കെന്നെ ഇനിയിപ്പോ ഇഷ്ടമല്ലേലും നിന്റെ വീട്ടുകാര് എന്നെ പിടിച്ചു കുരിശിൽ തറച്ചാലും ഞാൻ നിന്നെ പ്രണയിച്ചു കൊണ്ടേയിരിക്കും... ഇതുപോലെ പറയണം എന്ന് മനസ്സിൽ ഉറപ്പിച്ചു... വിളി കേൾക്കാൻ കാത്തിരുന്നയെന്നോണം തിരികെ നടന്നു എന്റെ അരികിലേക്ക് വന്നു.... അവളുടെ ആ കണ്ണുകളിലേക്ക് നോക്കുമ്പോൾ പടച്ചോനെ ഇത്രയും നേരം ഞാൻ സംഭരിച്ചു വച്ച എന്റെ ദൈര്യം മുഴുവൻ പാട്ടയിലെ ഊട്ടയിലൂടെ ചോർന്നു പോകുന്നപോലെ തോന്നി... ഭൂരിഭാഗം പെൺകുട്ടികളും പറയും തന്റേഡിത്തോടെ വന്നു മുഖത്തു നോക്കി ഇഷ്ടമാണെന്ന് പറയുന്നവരെയാ ഞങ്ങൾക്കിഷ്ടമെന്ന്... തന്റേടക്കുറവുകൊണ്ടൊന്നുമല്ല സഹോദരി.. സ്നേഹിക്കുന്ന പെണ്ണിനോട് ഇഷ്ടം തുറന്നു പറയാൻ ചെല്ലുമ്പോൾ അവളുടെ കണ്ണുകളിൽ നോക്കുമ്പോൾ ആ നിമിഷം എതൊരാണിനും (അല്ലെങ്കിൽ വെണ്ട പറഞ്ഞു വെറുതെ ചളമാക്കുന്നില്ല) രണ്ടുപേരുടെയും കുറച്ചു നിമിഷത്തെ മൗനത്തിനു ശേഷം അവൾ അവളുടെ വലതു കൈ എന്റെ നെഞ്ചിന് നേരെ ഉയർത്തി കിടുക്കൻ ഒരു അടി തന്നു.... ഇത്രയും നാൾ ഒരു തെറ്റും ചെയ്യാതെ എന്നെ നോവിച്ചതിനു ഞാൻ ആരോടാ എന്റെ പരിഭവം പറയുക എന്നൊരു ഡയലോഗും കാച്ചി ഒരു കുഞ്ഞു പുഞ്ചിരിയും നൽകി അവൾ അവിടെ നിന്ന് ഇറങ്ങി ഓടി... തുടരും....... ഭാഗം 6 """""''''''''''''''''' അവളുടെ ആ പിണക്കം മാറിയിരിക്കുന്നു... അന്നത്തെ രാത്രിയിൽ ഞാൻ ഉറങ്ങാതെ സ്വപ്‌നങ്ങൾ കാണുകയായിരുന്നു...... എങ്ങനെ എന്റെ പ്രണയം ഞാൻ അവളോടായി പറയും... പറയുമ്പോഴുള്ള അവളുടെ ആ മറുപടി എന്തായിരിക്കും..... ഒരു പക്ഷെ അവൾ അത് നിരസിച്ചാൽ വീണ്ടും അവൾ എന്നിൽ നിന്ന് അകലും ഒരു പക്ഷെ പിന്നീട് ഒരിക്കലും അവൾ എന്നോട് മിണ്ടിയില്ലന്നും വരാം... പക്ഷെ ഞാൻ ഒന്നും തുറന്ന് പറയാതിരുന്നാൽ... എന്റെ മനസ്സാക്ഷിയോട് ഞാൻ ചെയ്യുന്ന ഏറ്റവും വലിയ തെറ്റായിരിയ്ക്കും അതെന്ന് തോന്നി..... ആ ദിവസം ഉറങ്ങാനേ കഴിഞ്ഞില്ല. അടുത്ത ദിവസം കോളേജിൽ ചെന്ന പാടെ ഞാൻ എന്റെ ഇഷ്ടം തുറന്നു പറഞ്ഞു... അവളോടല്ല അവളുടെയും എന്റെയും ഏറ്റവും അടുത്ത ഒരു കൂട്ടുകാരനോട്... (ഞങ്ങൾ പ്രണയത്തിലാണെന്ന് ക്ലാസ്സിൽ പകർച്ചവ്യാതി പോലെ പടർന്നപ്പോൾ അത് വിശ്വസിക്കാത്ത സുഹൃത്തുക്കളിൽ ഒരാൾ ഇവനായിരുന്നു) എല്ലാം ഞാൻ അവനോട് കുമ്പസരിച്ചപ്പോൾ നീ വിഷമിക്കണ്ട എടുത്തു ചാടി അവളോട് ഒന്നും പറയാനും നിൽക്കണ്ടാ ആദ്യം അവളുടെ മനസ്സിൽ എന്താണെന്ന് നൈസിന് ഞാനൊന്ന് നോക്കട്ടെ എന്നിട്ട് നമുക്ക് വേണ്ടത് പോലെ ചെയ്യാം ഇതായിരുന്നു അവന്റെ മറുപടി..... അവളോട് ഓരോ തവണ മിണ്ടാൻ ചെല്ലുമ്പോഴും ഞാൻ അറിയാതെ എന്റെ മനസ്സ് അവളോട് I LOVE YOU എന്ന് പറയുമോ എന്നൊരു പേടി..... അതുകൊണ്ടു തന്നെ ഞാൻ അധികം അവളോട് സംസാരിക്കാൻ പോയില്ല..... അവൾക്ക് പക്ഷെ അത് മനസ്സിലായിട്ടില്ല അതുകൊണ്ടു തന്നെ അവൾ സാദാ രീതിയിൽ തന്നെ ആയിരുന്നു എന്നോട് പെരുമാറിയത്... ഒരു ദിവസം കോളേജ് കഴിഞ്ഞു വീട്ടിലേക്ക് പോകാൻ നേരം ന്റെ കൂട്ടുകാരൻ എന്നോട് വന്നു പറഞ്ഞു... ഡാ ഞാൻ നിന്റെ ഇഷ്ടം അവളെ അറിയിച്ചിട്ടുണ്ട്.... (പടച്ചോനെ ഹുസൈൻ ബോൾട്ടിനെ ഓടി തോൽപ്പിച്ച ഫീലിംഗ് ആയിരുന്നു മനസ്സിൽ... അവളുടെ മനസ്സ് അറിഞ്ഞത് കൊണ്ടായിരിക്കുമല്ലോ എന്റെ ഇഷ്ടം അവൻ പറഞ്ഞത്.... അവനെ ഞാൻ മനസ്സ് കൊണ്ട് ദൈവത്തെ പോലെ കണ്ടു...) എന്താണെന്ന് വച്ചാൽ ആലോചിച്ചു ഒരു മറുപടി കൊടുക്കാൻ ഞാൻ അവളോട് പറഞ്ഞിട്ടുണ്ട്....) ഞാൻ അവനോടു ചോദിച്ചു.. ങേ അപ്പൊ നീ പറഞ്ഞതോ അവളുടെ മനസ്സിൽ എന്താണെന്ന് അറിഞ്ഞിട്ട് എന്റെ ഇഷ്ടം പറയാം എന്ന് ഒരു പക്ഷെ അവൾക്കെന്നോട് അങ്ങനെയൊന്നും ഇല്ലെന്ന് പറഞ്ഞാലോ... അതൊന്നും എനിക്ക് കണ്ടു പിടിക്കാൻ കഴിഞ്ഞില്ല അളിയാ നി അകമേ കരഞ്ഞു പുറമെ ചിരിക്കുമ്പോൾ ഒരു വിഷമം അതുകൊണ്ട് ഞാൻ അവളോട് എല്ലാം പറഞ്ഞതാ അളിയാ.... ഇങ്ങനെ ഒരു മുടന്തൻ മറുപടിയും അവൻ തന്നു (ദ്രോഹി നേരത്തെ മനസ്സ് കൊണ്ട് ദൈവത്തെ പോലെ കണ്ട അവനെ അടുത്തുള്ള ആ കിണറ്റിലേക്ക് എടുത്ത് ഇട്ടാലോ എന്ന് ഒരുനിമിഷം കൊണ്ട് തോന്നി.....) എന്തായാലും അവൾ എന്റെ ഇഷ്ടം അറിഞ്ഞിരുന്നു.. ഇനി എന്തായിരിക്കുമോ അവളുടെ മറുപടി....... തുടരും...... ഭാഗം 7 """""""""''' അന്നത്തെ രാത്രി മുഴുവൻ മനസ്സിൽ കണക്ക് കൂട്ടലുകളായിരുന്നു.... അവളുടെ മറുപടി എന്തായിരിക്കും... അവൾക്ക് ഇഷ്ടമല്ലെങ്കിൽ പിന്നീട് ഒരിക്കലും അവൾ എന്നിട് സംസാരിക്കില്ല.... മനസ്സിന് വല്ലാത്ത ഒരു വീർപ്പ്മുട്ടൽ... എന്തൊക്കെ ആയാലും ആ കുഞ്ഞു നിലാവിനെ മറ്റൊരുത്തന് വിട്ടു കൊടുക്കാൻ എന്റെ മനസ്സ് തയ്യാറല്ലായുരുന്നു... അവൾ എനിക്ക് വേണ്ടി മാത്രം പിറന്നതാണെന്ന് മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു..... ഫോൺ എടുത്ത് ഹെഡ്സെറ്റും കുത്തി വിളക്ക് വയ്ക്കും വിണ്ണിൽ തൂവിയ സിന്തൂരം എന്ന ഗാനം കേൾക്കുന്നതിനിടയിൽ എപ്പഴോ മയങ്ങി പോയി.... പതിവ് പോലെ തന്നെ കോളേജിൽ ചെന്ന് ക്ലാസ്സിൽ കയറുന്നതിനിടയിൽ വേണ്ടാ വേണ്ടാ എന്ന് പറഞ്ഞിട്ടും കേൾക്കാതെ അവളിരിക്കുന്ന ബെഞ്ചിലേക്ക് എന്റെ കണ്ണ് പോയി... അതെ അവൾ വന്നിട്ടുണ്ട് പക്ഷെ എന്റെ പ്രതീക്ഷകൾക്ക് വിപരീതമായിയിരുന്നു എല്ലാം.... അവൾ എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല.... പടച്ചോനെ എല്ലാം കൈവിട്ട് പോയിരിക്കുന്നു.... ഞാൻ കിനാവ് കണ്ടതെല്ലാം ഒരു നിമിഷം കൊണ്ട് തച്ചുടച്ച പോലെ തോന്നി...... എന്റെ സ്വപ്നം എന്റെ മോഹം എല്ലാം വെറും പാഴ് കിനാവ്...... എല്ലാം ശെരിയാക്കിതരാം എന്ന് പറഞ്ഞ കൂട്ടുകാരന്റെ അപ്പനെ മനസ്സിൽ സ്മരിച്ചുകൊണ്ട് അവസാന ബെഞ്ചിൽ കയറിയിരുന്നു.... ക്ലാസ്സിൽ സാർ കയറിയതും വിടൽസ് നടത്തിയതും ഒന്നും ഞാൻ അറിഞ്ഞില്ല.... അവളുടെ അരികിലായിരുന്നു എന്റെ മനസ്സ്.... അന്നത്തെ ദിവസം അവൾ എന്നെ ഒന്ന് നോക്കിയത് പോലുമില്ല.... ചങ്ക് കുത്തി കീറുന്ന വേദനയായിരുന്നു ഉള്ളിൽ... ശെരിക്കും വിരഹം എന്താണെന്ന് അവൾ പഠിപ്പിച്ചു തന്നു... കിനാവ് കാണാൻ പറഞ്ഞവൾ തന്നെ എല്ലാം വെറും കിനാവാണെന്ന് മനസ്സിലാക്കി തന്നു.... അങ്ങനെ ഒരാഴ്ച്ചയായി എന്നെ കണ്ടിട്ടും കാണാത്ത പോലെ അഭിനയിക്കാൻ തുടങ്ങിയിട്ട്..... അവളുടെ പിറകെ നടന്നു കെഞ്ചാൻ തോന്നി പക്ഷെ ഒരാണായത് കൊണ്ടും ഒലിപ്പീര് പഞ്ചാര എന്നീ പേരുകൾ കേൾക്കാൻ തയ്യാറല്ലാത്തത് കൊണ്ടും പിറകെ നടന്നു ശല്യം ചെയ്യാനൊന്നും നിന്നില്ല..... പിന്നീട് ഓരോ ദിവസവും ക്ലാസ്സ് മുറിയിൽ കയറുമ്പോഴും എല്ലാവരോടും ദേഷ്യവും വാശിയും ആയിന്നു ഞാനൊരു ഭ്രാന്തനെപോലെ ആയിക്കൊണ്ടിരിക്കുകയാണെന്നു മനസ്സ് ഇടക്കിടക്ക് ഓർമിപ്പിച്ചു കൊണ്ടിരുന്നു.... എന്നാലും അവളെ മറക്കാനോ വെറുക്കാനോ എനിക്ക് കഴിയില്ലായിരുന്നു... അങ്ങനെയിരിക്കെ ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞു ഇറങ്ങുന്നതിനിടയിലാണ് പെട്ടന്ന് പുറകിൽ നിന്നൊരു വിളി വന്നത്.... തുടരും.... അവസാന ഭാഗം """"""""""""""""""""""""" പിറകെ നിന്ന് വിളിച്ചത് അവളായിരുന്നു.... ഞാൻ ആകാംശ കൊണ്ടു വേഗം തന്നെ തിരിഞ്ഞു നോക്കി.. ഇയാള് ഇപ്പൊ പണ്ടത്തെ പോലെ അല്ലല്ലോ സ്വഭാവം ഒക്കെ മാറിയിരിക്കുന്നു.... നീ എല്ലാവരോടും പഴയത് പോലെ തന്നെ പെരുമാറണം ഈ മുഷിച്ചിലൊക്കെ മാറ്റി പഴയ താന്തോന്നിയായി നടന്നാൽ മതി അതാ എനിക്കിഷ്ടം.... എന്ന് പറഞ്ഞിട്ട് വേഗം അവൾ നടന്നു പോയി... ഒന്നും മനസ്സിലാകാത്ത ഒരു പൊട്ടനെ പോലെ ഞാൻ അവളുടെ കണ്ണുകളിൽ അങ്ങനെ നോക്കി നിന്നു.... എന്നിട്ടും എന്തെ അവൾ എന്റെ ഇഷ്ടത്തേകുറിച്ചു ഒരുവാക്കു പോലും മിണ്ടിയില്ല.... ഒന്നും ആലോചിക്കാതെ തന്നെ ഓടി അവളുടെ അടുത്തെത്തി എന്നിട്ട് ചോദിച്ചു... ഈ അച്ഛായത്തി കുട്ടിക്ക് ഈ തെമ്മാടിയെ സ്നേഹിക്കാൻ കഴിയോ..??? പെട്ടന്നായിരുന്നു മറുപടി... തെമ്മാടിയോട് കാന്താരിയ്ക്ക് പണ്ടേ പ്രണയമായിരുന്നു.... എന്നിട്ട് ഒരു ചെറു പുഞ്ചിരിയും പാസ്സാക്കി അവൾ പോയി ഇത് കേട്ടപ്പോൾ തന്നെ മനസ്സിനകത്തു വലിയ പെരുന്നാളായുരുന്നു... അതെ അവൾക്കെന്നെ ഇഷ്ടമാണെന്ന് പിന്നെന്തിനാ ഇത്രയും നാൾ അവൾ എന്നെ ശോകമൂകനായി തളച്ചിട്ടതു... അല്ലെങ്കിലും ഈ പെങ്കുട്ട്യോൾ എല്ലാം ഇങ്ങനാ നമ്മളെ പിറകെ നടത്തിച്ചു നടത്തിച്ചു രസിക്കും ചാടി കയറി ഇഷ്ടമാണെന്ന് പറഞ്ഞാൽ ചിലപ്പോ അവരുടെ റേഞ്ച് ഇല്ലാതായാലോ.... എന്തൊക്കെ ആയാലും ആ കാന്താരിയോടു ഇന്നും ഒരു തരം ആരാധനയാണ്.... മടുക്കാത്ത ഒരു തരം ആരാധന...... എന്റെ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ചത് അവളാണ്.. ഞാൻ നീ എന്നീ വാക്കുകൾ മാറ്റി നമ്മൾ എന്ന് പറയിപ്പിച്ചത് അവളാണ്... എന്നും ആ മിഴികൾ എന്നോട് പരിഭവം കാട്ടിയിരുന്നത് എന്റെ കണ്ണ് നിറയുമ്പോഴാണ്.... എന്റെ വേദനയുടെ പാതിയിൽ കൂടുതൽ അവൾ ചോദിച്ചു വാങ്ങി നിറകണ്ണുകളോടെ പുഞ്ചിരിക്കുന്നത് എനിക്ക് വേദനിക്കാതിരിക്കാൻ വേണ്ടിയാണ്... അതെ അന്നും ഇന്നും ഇനി എന്നും അവൾ മാത്രമാണ് എന്റെ ലോകം.... End........!!!!!
51.9k views
2 months ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post