ShareChat
click to see wallet page
മഴയുടെ കിലുക്കം - 21 ✍🏻Ishalin muhabath Insta id : ishal_ayisha_muhabath രാവിലെ എഴുന്നേറ്റ ബീരാൻ വളരെ അസ്വസ്ഥൻ ആണ്. സൈനബക്ക് അയാളിൽ വരുന്നാ മാറ്റം പെട്ടെന്ന് മനസ്സിലാകുമായിരുന്നു.. ഒന്നുമില്ലേലും ഇത്രയും കാലം കൂടെ ജീവിച്ചേ അല്ലെ... ഇപ്പൊ പതിയെ എഴുനേറ്റു നടക്കാൻ ഒക്കെ പറ്റും എന്ന് ആയപ്പോ അടുക്കളയിൽ സൈനബ കയറിയ മതിയെന്നായി ബീരാന്..ചായ കൊടുക്കാൻ വന്നപ്പോഴാണ് ബീരന്റെ മാറ്റം സൈനബ ശ്രേദ്ധിച്ചത്.. "ചായ " ചായ സിറ്റ് ഔട്ടിലെ തിട്ടയിൽ വെച്ചവർ പറഞ്ഞു.. ബീരാൻ തല പൊക്കി ഒന്ന് നോക്കിയതല്ലാതെ മറുപടി ഒന്നും കൊടുത്തില്ല.. അത് പ്രതീക്ഷിച്ച സൈനബ വേറെ ഒന്നും ചോയ്ക്കാണ്ട് അകത്തേക്കു കയറി പോയി.. അപ്പോഴത രഹന റെഡി ആയി ഇറങ്ങി വരുന്നു... "നീ ഇത് എവിടെ പോകുവാ??" സൈനബ തട്ടം നേരെ ഒന്നൂടെ ആക്കി വെക്കുന്നവളോട് ചോദിച്ചു. "ഷോപ്പിംഗിന് പോകുന്നു..." "അതിനു ഡ്രെസ്സൊക്കെ ആവശ്യത്തിൽ ഏറെ ഇല്ലേ രഹന നിനക്ക്?? ഇപ്പൊ എന്തിനാ ഷോപ്പിംഗിന്റെ ആവശ്യം??" "ഈ ഉമ്മാക്ക് എന്തൊക്കെ അറിയണം?? അങ്ങനെ ആവശ്യം വന്നാൽ മാത്രമേ വാഗിക്കാവു എന്ന് ഉണ്ടോ??" "രഹന.. കടത്തിനു മേലെ ആണ് നിക്കുന്നത് നിന്റെ വാപ്പ.. ഇനി അത് കൂടി ആ മനുഷ്യൻ എവിടുന്ന് നിനക്ക് എടുത്തു തരാൻ ആണ്.." "ഞാൻ ആരോടും പണം ഒന്നും അതിനു ചോയ്ക്കുന്നില്ലല്ലോ?? ന്റെയിൽ പണം ഉണ്ട്.." "നിനക്കെവിടെന്ന രഹന പണം??" "ഓ.. ഞാൻ ഓൺലൈൻ ആയിട്ട് കുറച്ചു കുട്ടികൾക്കു ട്യൂഷൻ എടുത്തു കൊടുക്കുന്നുണ്ട്.. അങ്ങനെ കിട്ടിയ പൈസക്ക് ആണ് ഷോപ്പിംഗ് ചെയ്യാൻ പോകുന്നത്.." ചുണ്ടിൽ ലിപ്സ്റ്റിക്ക് ഒന്നൂടെ കടുപ്പിച്ചു അവരുടെ മുന്നിലൂടെ ദേഷ്യത്തിൽ ഇറങ്ങി പോയി അവൾ.. അപ്പോഴും രഹന പറഞ്ഞതിൽ വിശ്വാസം വരാതെ ആണ് സൈനബ നിക്കുന്നത്.. കാരണം പഠിക്കാൻ അത്രക് മിടുക്കി ഒന്നും അല്ല അവൾ..പിന്നെ ഇപ്പൊ ഇതെങ്ങനെ എന്ന ചിന്ത അവരിൽ ഇരട്ടിച്ചു... ബീരനോട് അവൾ ന്തോന്നാകും പറയുന്നത് എന്ന് നോക്കാൻ ചെന്നപ്പോ അയാൾ അവളെ ചിരിച്ചു കൊണ്ട് പറഞ്ഞു വിടുന്നതാണ് കണ്ടത്... അവർ പടച്ചോനോട് എല്ലാം ഏൽപ്പിച്ചു ജോലികളിൽ മുഴുകി.. വീട്ടീന്ന് നേരെ ഇറങ്ങിയ രഹന ഒരു ബസിൽ കയറി രണ്ട് സ്റ്റോപ്പുകൾക്ക് അപ്പുറം ഉള്ള ഒരു സ്റ്റോപ്പിൽ ഇറങ്ങി... നേരെ ഒരു തുണി കടയിൽ കയറി... കുറെ ഡ്രസ്സുകൾ നോക്കി. ശേഷം അവളുടെ കണ്ണുകൾ മുട്ട് വരെ ഉള്ള ഒരു ബന്യൻ തുണിയിൽ പതിച്ചു.... കഴുത്തു വി കട്ടാണ്... കൈ സ്ലീവ് ലെസ്സ്... അവൾ നേരെ ട്രയൽ റൂമിൽ പോയി ഇട്ടു നോക്കി.. തട്ടം തലയിൽ നിന്നും ഊരി മാറ്റി... എല്ലാം നോക്കിയപ്പോ അവൾക്കിഷ്ടായി... അവൾ നേരെ പോയി ബില്ല് അടിച്ചു.. ശേഷം ഇട്ടു കൊണ്ട് വന്ന ഡ്രസ്സ്‌ മാറ്റിയിട്ടു വാഗ്യ ഡ്രെസ്സിട്ടു.. മുടി പിരുത്തുമിട്ടു... ലിപ്സ്റ്റിക്ക് ഒന്നൂടെ എടുത്ത് ചുണ്ടിൽ പതിപ്പിച്ചു... അവിടെന്ന് ഇറങ്ങി നേരെ പാർക്കിലെക് പോയി.. അവിടെ തന്നെ കാത്ത് ഇബ്രാഹീംമും കരീമും ഉണ്ടെന്ന് അവൾക്കറിയാമായിരുന്നു... അവളെ കണ്ടതും രണ്ട് പേരുടെയും കണ്ണുകൾ തിളഗി... ദേഹത്തോട് ഒട്ടി നിക്കുന്ന ഡ്രെസ്സിൽ അവളുടെ ഓരോ ഭാഗങ്ങളും എടുത്തു കാട്ടി.. മുഴച്ചു നിക്കുന്ന മാറിടവും വി കട്ടിലൂടെ കാണുന്ന ക്ലിവേജൂമെല്ലാം രണ്ട് പേരിലും വികാരം ഉണർത്തി... രഹന അവർക്ക് മുന്നിലായി ഇരുന്നു.. "ഇത് കൊള്ളാല്ലോടി... സെക്സി ലൂക്കായിട്ടുണ്ട്..." ഇബ്രാഹീം അവളെ അടിമുടി നോക്കി കൊണ്ട് പറഞ്ഞു.. രഹന ഒന്ന് ചിരിച്ചു "നീ ഇതേങ്ങനെ ഇട്ടു?? വീട്ടിൽ ആരുമില്ലായിരുന്നോ??" "ഒണ്ട്... അതൊക്കെ ഞാൻ ഇട്ടു.. കാണാൻ എങനെ ഉണ്ടെന്ന് പറയ്.." ഇബ്രാഹീംനോട് ചോദിച്ച ശേഷം കണ്ണ് കൊണ്ട് കരീമിനോടും ചോദിച്ചു... മിനുസമുള്ള കയ്യും കഴുതും കാലുകളും എല്ലാം രണ്ട് സീറ്റുകൾക്ക് അപ്പുറം ഇരുന്ന് കൊണ്ട് വേറെ ഒരാൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു.. കരീമിനും ഇബ്രാഹീംമിനും എതിരെ ഇരുന്ന രഹനയുടെ കാലുകളിലൂടെ കരീമിന്റെ കാൽ സഞ്ചരിച്ചു തുടങ്ങി.. അതിൽ പുളകം കൊണ്ട് രഹന കരീമിന് ഒരു നോട്ടം നൽകി... അതിൽ അയാളുടെ സകല നിയന്ത്രണവും വിടും എന്ന് മനസ്സിലാക്കിയതും കരീം വാഷ്റൂമിലേക് പോയി.... ഇബ്രാഹീം രഹനയോട് അപ്പോഴും സംസാരിച്ചു കൊണ്ടിരുന്നു... 💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫 സാരഥിയോടും സ്‌മൃതിയോടും രുഗ്മിണി അമ്മയോടും യാത്ര പറഞ്ഞു വൈകുന്നേരം ആയപ്പോ കിച്ചുവും അസിയും അവിടെ നിന്നും ഇറങ്ങി... ഇത്രയും ആഴ്ചകൾ കടന്നു പോയെങ്കിലും ഈ രണ്ട് ദിവസം അസിക്കുള്ളിൽ എന്നും ഓർമ്മിക്കാൻ ഉള്ളതായിരുന്നു... അതൊക്കെ ഓർത്തപ്പോ അവളുടെ മുഖം അവൾ പോലും അറിയാതെ ചുമന്നു.. പക്ഷെ നയനയുടെ കാര്യം ഓർത്തപ്പോ ആ മുഖത്ത് പെട്ടെന്ന് സങ്കടവും നിഴലിച്ചു... 💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫 നരേന്ദ്രനും പത്മിനിയും ഗാർഡനിൽ ഇരുന്നു ചായ കുടിക്കുവാണ്..അവിടേക്കാണ് മകൾ നയന കടന്ന് വരുന്നത്.. "ന്താ മോളെ മുഖത്ത് സങ്കടം " വിഷമത്തോടെ അച്ഛന്റെയും അമ്മയുടെയും നടുക്ക് കിടന്ന ചയറിലേക് ഇരുന്നു.. "ചായ പറയട്ടെ??" അമ്മ വീണ്ടും വാത്സല്യത്തോടെ ചോദിച്ചു.. "അച്ഛാ... ഈ അമ്മ എന്താ ഇങ്ങനെ?? എനിക്ക് എന്റെ വിഷമം താഗ്ഗൻ വയ്യാ " മകളെ തന്നെ നോക്കി ഇരുന്ന അച്ഛനോട് നയന പറഞ്ഞു.. "ന്താ പ്രശനം? മോൾ പറയു " അച്ഛൻ നരേന്ദ്രൻ സീരിയസായി ചോദിച്ചു.. "അത്.. അച്ഛാ... എനിക്ക് കിച്ചുവിനെ ഇഷ്ടാണ്.. നിങ്ങൾ എന്താ അത് പ്രോസസ്സ് ചെയ്യാതെ??" "അത് മോളെ... ഞാൻ ദേവദാസിനെ വിളിച്ചായിരുന്നു.. അപ്പോഴാണ് അയാൾ ആക്‌സിഡന്റ് ആയി ഹോസ്പിറ്റലിൽ ആണെന്ന് പറഞ്ഞത്... പിന്നെ എനിക്ക് നല്ല തിരക്കായി പോയി... ഇന്നല്ലേ മോൾ എന്നെ കാണുന്നത് ശെരിക്കും??" നയന അയാൾ പറഞ്ഞതൊക്കെ സമ്മതിച്ചു.. "ഇപ്പൊ അയാളുടെ വൈഫും കമ്പനിയിൽ പോയി തുടങ്ങിയിട്ടുണ്ട്.. അത് കൊണ്ട് നമ്മുക്ക് കുറച്ചു കഴിഞ്ഞ് അങ്ങ്ങോട്ടേക്ക് പോകാം..." അത് കേട്ടപ്പോ പത്മിയിൽ പുച്ഛം നിറഞ്ഞഹു.. "അവർ പോയിട്ട് അവിടെ എന്തോന്ന് ചെയ്യാനാ??" ആ പുച്ഛം അവരുടെ വായിൽ നിന്നും പുറത്തേക് വന്നു.. "എന്തായാലും അമ്മയെ പോലെ വീട്ടിൽ ഇരിക്കുന്നില്ലല്ലോ?? പോയി ഭർത്താവിനെ സഹായിക്കുന്നില്ലേ?? അമ്മ ഇവിടെ എന്താ ചെയ്യുന്നേ?? സമയ സമയം കഴിക്കുന്നു എന്നല്ലാതെ വേറെ ന്ത്‌ പണിയുണ്ട് അമ്മക്ക്??" നയന രോഷത്തോടെ ചോദിച്ചു.. പത്മിനിയുടെ തല താഴ്ന്നു പോയി... "അമ്മയും മോളും അടിയൊക്കെ നിർത്തു.. രണ്ടാളും റെഡി ആകാൻ നോക്ക്... പോയിട്ട് വരാം നമ്മുക്ക് " നരേന്ദ്രൻ ചായ കപ്പുമായി അകത്തേക്കു പോയി.. പത്മിനി പിറകയും... നയനയുടെ മുഖത്ത് സന്തോഷം അല തല്ലിയിരുന്നു.. 💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫 സൺ‌ഡേ ആയതിനാൽ ദേവദാസും നന്ദിനിയും രണ്ട് റൂമികളിലായി ചോർ കഴിച്ചു കിടന്നു ഉറങ്ങി എണീറ്റ് ചായ കുടിക്കാൻ വന്നു... രുഗ്മിണി അമ്മ ഇല്ലാത്തത് കൊണ്ട് ഉച്ചക്കത്തെ ഫുഡ്‌ ഹോട്ടലിൽ തന്നെ പറഞ്ഞു... അല്ലുവിന് അന്ന് അച്ഛനും അമ്മയും വീട്ടിൽ ഉള്ളത് കൊണ്ട് അവിടെ നിക്കാൻ തോന്നിയില്ല.. ബൈക്കുമെടുത്തു കറക്കമായിരുന്നു.. ബിജുവിനെ അവൻ നന്നായി മിസ്സ്‌ ചെയ്യുന്നുണ്ടായിരുന്നു.. പക്ഷെ എന്തോ വാശിയിൽ അല്ലു ഒറ്റക്ക് മുന്നേറി... ചായ ഇടാൻ ദേവദാസ് അടുക്കളയിൽ പോയി.. ടീവി വെച് ചാനൽ മാറ്റി കൊണ്ടിരുന്ന നന്ദിനി അത് കണ്ടായിരുന്നു.. അയാൾ ഇട്ടു മാറിയിട്ട് അടുക്കളയിൽ പോകാം എന്ന് ചിന്തിച്ചിരുന്ന നന്ദിനിയുടെ മുന്നിലേക്ക് ചായ കപ്പ്‌ നീണ്ടു വന്നു.. "കുടിക്ക്..." ദേവദാസ് കൊടുത്തത് കൊണ്ട് തന്നെ അവൾക് തെല്ലൊരു ഭയം തോന്നിയിരുന്നു.. "ഇന്ന് ഒരു ചേഞ്ച്‌ ആകാം..." ദേവദാസ് എന്താണ് നന്ദിനി പറയുന്നത് എന്ന അർത്ഥത്തിൽ അവളെ നോക്കി. "നമ്മുക്ക് ചായ കപ്പ്‌ എക്സ്ചേഞ്ച് ചെയിതു കൊണ്ട് പിണക്കം മാറ്റാം.." കേട്ട പാടെ ദേവദാസ് അയാളുടെ കപ്പ്‌ നന്ദിനിക്കായി നൽകി.. അപ്പൊ നന്ദിനിക്ക് ചായധൈര്യമായി കുടിക്കാം എന്ന്.. രണ്ടാളും ചായ കുടിച് തുടങ്ങിയ സമയത്താണ് ഡോറിൽ റിങ് കേട്ടത്.. ആരാണെന്ന് അറിയാനായി ദേവദാസ് വാതിൽ തുറന്നു.. തന്റെ മുന്നിൽ നിൽക്കുന്ന നയനയെയും അച്ഛനെയും അമ്മയെയും അയാൾ നിറഞ്ഞ ചിരിയോടെ അകത്തേക്കു സ്വീകരിച്ചു. അപ്പോഴാണ് നന്ദിനി അവരെ കാണുന്നത് "ഹേയ് ആന്റി..." "നയന മോളെ... ഇപ്പോഴെങ്കിലും ഓർത്തല്ലോ നമ്മളെ " നന്ദിനി കള്ള പരിഭവത്തോടെ പറഞ്ഞതും നയന അവരെ കെട്ടി പിടിച്ചു കവിളിൽ ഉമ്മ നൽകി. "ഇത് പണിഷ്മെന്റ് ആയിട്ട് കൂട്ടിക്കോ ആന്റി..." "മ്മ്... ചായ എടുക്കട്ടെ??" "അയ്യോ.. ബിസിനെസ്സ് ലേഡിയെ കൊണ്ട് പണി ചെയ്യിപ്പിക്കാൻ അല്ല നമ്മൾ വന്നത്.. അല്ലെ പത്മിനി??" അത് കേട്ടപ്പോ അവർ ചിരിക്കുന്നു എന്ന രീതിയിൽ പല്ല് കാട്ടി... എന്നാൽ ദേവദാസിനു നരേന്ദ്രന്റെ പറച്ചിൽ ഒട്ടും പിടിച്ചില്ല.. "ഞാൻ അത്രക് വലിയ ബിസിനസ്‌ കാരി ഒന്നുമല്ല... ജീവിക്കണ്ടേ?? അതിനുള്ളതൊക്കെ ചെയ്യുന്നു എന്നെ ഉള്ളു" അവടെ കൂട്ടാ ചിരി ഉയർന്നു.. "നമ്മൾ വന്നത് ഇവരുടെ കാര്യം ഊട്ടി ഉറപ്പിക്കാൻ ആയിരുന്നു.. ഇനി വെച് താമസിപ്പിക്കണ്ട..." "അത്.. കിച്ചു ഇവിടെ ഇപ്പൊ ഇല്ല.. വന്നിട്ട് എന്താണെന്ന് വെച്ച നമ്മൾ അറിയിക്കാം..." ദേവദാസ് നരേന്ദ്രനോട് പറഞ്ഞു... പിന്നെയും ബിസിനെസ്സിന്റെ കുറച്ചു കാര്യങ്ങൾ പറഞ്ഞു അവരുടെ സംസാരം നീണ്ടു.. 💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫 രാത്രി ഒൻപത് മണി ആയപ്പോ കിച്ചുവിന്റെ വണ്ടി അസിയുടെ ഹോസ്റ്റലിന് മുന്നിലെത്തി.. അസിക്ക് യാത്ര പറയാൻ നല്ല വിഷമം തോന്നി.. കഴിക്കാൻ ഉള്ളതൊക്കെ വാങ്ങിയ പൊതി അവൾക്കായി അവൻ നീട്ടി.. "പൊക്കോ..." "അത്.. വരണില്ലേ??" "ഇല്ല.. നീ കയറി പൊക്കോ.. സെക്യൂരിറ്റി ചേട്ടൻ കൈ കാണിക്കുന്നുണ്ട് എനിക്ക്.. നീ പൊക്കോ.. ഇത് കൂടി ആ ചേട്ടന് കൊടുത്തേക്ക്.." അസിയുടെ മുഖത്തേക്ക് നോക്കാതെ കണ്ണുകൾ പല ഇടങ്ങളിൽ ചലിപ്പിച്ചു കൊണ്ട് കിച്ചു അതും പറഞ്ഞു കാറിനുള്ളിലേക് കയറി.. അസി മടിയോടെ നടന്നു കിച്ചു നൽകിയ ക്യാഷ് സെക്യൂരിറ്റി ചേട്ടന് നൽകി.. ചേട്ടൻ കിച്ചുവിന് പുഞ്ചിരി ഒക്കെ നൽകി നല്ല ചിരിയോടെ അവനെ നോക്കി നന്ദി പറഞ്ഞു. ശേഷം അവന്റെ അടുത്തേക് പോയി.. "സർ പേടിക്കണ്ട.. സാറിന്റെ ആളെ നോക്കിക്കൊള്ളാം " സെക്യൂരിറ്റി ചേട്ടൻ പറയുന്നത് അസി കേട്ടു.. അവൾ തിരിഞ്ഞു ഒന്ന് നോക്ക പോലും ചെയ്യാതെ റൂമിലേക്കു പോയി... കിച്ചു സെക്യൂരിറ്റി ചേട്ടനോട് യാത്ര പറഞ്ഞു അവിടെന്ന് തിരിച്ചു... പൊതി മേശ പുറത്ത് വെച്ചു.. ആലീസ് കുളിക്കുവാണെന്ന് അവൾക് മനസ്സിലായി... എന്തോ മനസ് ഒട്ടും ഓക്കേ അല്ലായിരുന്നു.. വന്ന പാടെ കുളിക്കാൻ ഉള്ളതൊക്കെ എടുത്ത് അലീസിനെ കാത്തിരുന്നു ... കുറച്ചു കഴിഞ്ഞ് അവൾ കുളിച്ചിറഗി... അസി അലീസിനോട് ഒന്നും പറയാതെ കുളിക്കാൻ കയറി.. താള വഴി വെള്ളം വീഴുന്നുണ്ട് എന്നല്ലാതെ അവൾ വേറെ ഏതോ ലോകത്തായിരുന്നു... അലീസ് ഇതെന്താ ഇങ്ങനെ എന്ന് വിചാരിച്ചു അസിയെ നോക്കി നിന്നു... ശേഷം തുണി വിരിച്ചിടാൻ പോയി... കുറെ നേരത്തിനു ഒടുവിൽ അസി പുറത്തേക് വന്നു.. സങ്കടം മുഖത്ത് ആകെ നിറഞ്ഞു നിന്നു.. "ഇതെന്ന പറ്റി അസി " ആലീസ് അത് ചോദിചതും അസി അവളെ ഒന്നടങ്കം കെട്ടി പുണർന്നു പൊട്ടി കരഞ്ഞഹു പോയി.. തുടരും... #📙 നോവൽ #📔 കഥ #❤ സ്നേഹം മാത്രം 🤗 #💞 പ്രണയകഥകൾ
📙 നോവൽ - ShareChat

More like this