ShareChat
click to see wallet page
സ്വപ്ന ജയിലിലാണെങ്കിലും അവൾക്ക് വേണ്ട സഹായങ്ങൾ പുറത്തുനിന്ന് കൃത്യമായി ലഭിക്കുന്നുണ്ടായിരുന്നു... ബദ്രി തന്റെ രഹസ്യ അന്വേഷണ വിഭാഗത്തെ ഉപയോഗിച്ച് സ്വപ്നയുടെ സന്ദർശക പട്ടിക പരിശോധിച്ചു. അവിടെ ഒരു പേര് കണ്ട് ബദ്രി സ്തംഭിച്ചുപോയി ശങ്കർ. വിശ്വ ഗ്രൂപ്പിന്റെ ഏറ്റവും വിശ്വസ്തനായ ലീഗൽ അഡ്വൈസറാണ് ശങ്കർ. വർഷങ്ങളായി വിശ്വനാഥന്റെ കൂടെയുള്ളയാൾ. "ശങ്കർ അങ്കിൾ എന്തിനാണ് സ്വപ്നയെ കാണാൻ പോകുന്നത്?" ബദ്രി മാളവികയോട് ചോദിച്ചു. മാളവികയ്ക്കും അത് വിശ്വസിക്കാനായില്ല. "ബദ്രിയേട്ടാ, നമുക്ക് ആരെയും പെട്ടെന്ന് സംശയിക്കാൻ പറ്റില്ല. പക്ഷേ മുത്തശ്ശൻ പറഞ്ഞത് പോലെ ജാഗ്രത വേണം." മുത്തശ്ശൻ ശങ്കറെ പരീക്ഷിക്കാൻ ഒരു വഴി കണ്ടെത്തി. ഒരു വ്യാജ ബിസിനസ്സ് കരാർ തയ്യാറാക്കി മുത്തശ്ശൻ അത് ശങ്കറെ ഏൽപ്പിച്ചു. "ശങ്കറേ ഇത് നമ്മുടെ കമ്പനിയുടെ ഏറ്റവും രഹസ്യമായ പുതിയ പ്രൊജക്റ്റ് ആണ്. ഇത് നീ സുരക്ഷിതമായി വെക്കണം." മുത്തശ്ശൻ ആ ഫയലിൽ ഒരു ചെറിയ ചിപ്പ് രഹസ്യമായി വെച്ചിരുന്നു. രാത്രിയായപ്പോൾ ആ ചിപ്പ് മൂവ് ചെയ്യുന്നത് മുത്തശ്ശൻ തന്റെ ഫോണിൽ കണ്ടു. ശങ്കർ ആ ഫയലുമായി നേരെ പോയത് നഗരത്തിലെ ഒരു രഹസ്യ കേന്ദ്രത്തിലേക്കായിരുന്നു. മുത്തശ്ശൻ ഉടനെ ബദ്രിയെയും അജയ്യെയും അങ്ങോട്ട് അയച്ചു. അവിടെ ശങ്കർ ഒരാളുമായി ഗൂഢാലോചന നടത്തുകയായിരുന്നു. അത് മറ്റാരുമായിരുന്നില്ല, സ്വപ്നയുടെ സഹോദരൻ സഞ്ജയ് ആയിരുന്നു. വിദേശത്തായിരുന്ന അവൻ രഹസ്യമായി നാട്ടിലെത്തിയതായിരുന്നു. ഇതിനിടയിൽ രശ്മിയും അജയ്യും ചേർന്ന് മറ്റൊരു കാര്യം കണ്ടെത്തി. സ്വപ്നയുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ശങ്കർ വഴി വലിയ തുകകൾ കൈമാറപ്പെടുന്നുണ്ട്. "രശ്മി, നമ്മൾ ഈ തെളിവുകൾ കമ്മീഷണർക്ക് കൈമാറണം," അജയ് പറഞ്ഞു. പക്ഷേ രശ്മിക്ക് ഒരു പേടിയുണ്ടായിരുന്നു. "അജയ്, ശങ്കർ അങ്കിൾ വളരെ ബുദ്ധിമാനാണ്. തെളിവുകൾ ശക്തമല്ലെങ്കിൽ അദ്ദേഹം ഊരിപ്പോരും." രശ്മിയുടെ പക്വത അജയ്യെ വീണ്ടും അത്ഭുതപ്പെടുത്തി. അവൾ ഓരോ നീക്കവും വളരെ ആലോചിച്ചാണ് ചെയ്യുന്നത്. ✨✨✨✨✨✨✨✨✨✨✨✨✨ കുടുംബത്തിന്റെ വെപ്രാളവും ദിവസങ്ങളായുള്ള ഉറക്കമില്ലായ്മയും മാനസിക വിഷമങ്ങളും മാളവികയെ തളർത്തിയിരുന്നു. അന്ന് രാവിലെ എല്ലാവരും ഉമ്മറത്ത് സംസാരിച്ചിരിക്കുകയായിരുന്നു. മാളവിക ചായയുമായി അങ്ങോട്ട് വരുമ്പോൾ അവളുടെ മുഖം വിളറിയിരുന്നു. പെട്ടെന്ന് കണ്ണുകളിൽ ഇരുട്ട് കയറുന്നത് അവൾ അറിഞ്ഞു. കൈയ്യിലിരുന്ന ചായ ഗ്ലാസ് താഴെ വീണ് ചിതറി. ബദ്രിയേട്ടാ... എന്ന് പകുതിയിൽ മുറിഞ്ഞ ഒരു വിളി മാത്രം പുറത്തു വന്നു. അടുത്ത നിമിഷം അവൾ ബോധരഹിതയായി തറയിലേക്ക് വീണു . മാളു.... ബദ്രി അലറിക്കൊണ്ട് ഓടിവന്ന് അവളെ താങ്ങി. അവളുടെ തല തന്റെ മടിയിൽ വെച്ച് അവൻ തട്ടിവിളിച്ചു. "മാളൂ... കണ്ണ് തുറക്ക്... എന്തുപറ്റി?" ബദ്രിയുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. വിശ്വനാഥനും ദേവയാനി അമ്മയും പരിഭ്രമിച്ച് അങ്ങോട്ട് ഓടിവന്നു. "വേഗം ഹോസ്പിറ്റലിൽ കൊണ്ടുപോകാം ബദ്രി സമയം കളയണ്ട!" അജയ് കാർ സ്റ്റാർട്ട് ചെയ്ത് മുറ്റത്തേക്ക് എത്തിച്ചു. ബദ്രി മാളവികയെ കൈകളിൽ കോരിയെടുത്ത് കാറിന്റെ പിൻസീറ്റിലേക്ക് കിടത്തി. അവളുടെ തല തന്റെ നെഞ്ചോട് ചേർത്ത് പിടിച്ച് അവൻ ഓരോ നിമിഷവും പ്രാർത്ഥിക്കുകയായിരുന്നു. ഹോസ്പിറ്റലിലേക്ക് എത്തുന്നതുവരെ ബദ്രി അവളുടെ തണുത്ത കൈകളിൽ മുറുക്കി പിടിച്ചിരുന്നു. ആ മുഖത്തെ വിളർച്ച കാണുമ്പോൾ തന്റെ ജീവൻ തന്നെ നിലച്ചുപോകുന്നത് പോലെ ബദ്രിക്ക് തോന്നി. ഹോസ്പിറ്റലിലെ കാത്തിരിപ്പിന്റെ ഓരോ നിമിഷവും ബദ്രിക്ക് യുഗങ്ങൾ പോലെ തോന്നി. ഡോക്ടർ പരിശോധന കഴിഞ്ഞ് പുറത്തേക്ക് വന്നപ്പോൾ എല്ലാവരും ഉത്കണ്ഠയോടെ അരികിലേക്ക് പാഞ്ഞു. ബദ്രിയുടെ കണ്ണുകളിലേക്ക് നോക്കി ഡോക്ടർ പതുക്കെ പുഞ്ചിരിച്ചു. "പേടിക്കാൻ ഒന്നുമില്ല ബദ്രി. അധികമായ ക്ഷീണവും സ്ട്രസ്സും കാരണമാണ് അവൾ വീണുപോയത്. പക്ഷേ... ഇതിനോടൊപ്പം നിങ്ങൾക്കൊരു സന്തോഷവാർത്ത കൂടിയുണ്ട്." എല്ലാവരും നിശബ്ദരായി. ഡോക്ടർ തുടർന്നു, "മാളവിക ഗർഭിണിയാണ് നിങ്ങൾ അച്ഛനാകാൻ പോകുന്നു ബദ്രി." ആ വാർത്ത കേട്ടതും ബദ്രിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. തൊട്ടടുത്ത് നിന്ന അജയ് ബദ്രിയെ കെട്ടിപ്പിടിച്ചു. ദേവയാനി അമ്മ സന്തോഷം കൊണ്ട് ദൈവത്തിന് നന്ദി പറഞ്ഞു... ബദ്രി പതുക്കെ ഐ.സി.യുവിന് ഉള്ളിലേക്ക് നടന്നു. കണ്ണ് തുറന്ന് തളർച്ചയോടെ കിടക്കുന്ന മാളവികയെ കണ്ടപ്പോൾ അവന്റെ ഉള്ളം ഉരുകി. അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു. "മാളൂ... നീ എനിക്ക് നൽകിയത് ഈ ലോകത്തിലെ ഏറ്റവും വലിയ നിധിയാണ്. ഇനി നീ ഒന്നിനെക്കുറിച്ചും പേടിക്കണ്ട, നിന്നെയും നമ്മുടെ കുഞ്ഞിനെയും നോക്കാൻ ഈ ബദ്രി കൂടെയുണ്ടാകും." മാളവികയുടെ കണ്ണുകളിൽ നിന്ന് ആനന്ദക്കണ്ണീർ ഒഴുകി. തങ്ങളുടെ ജീവിതത്തിലെ കരിനിഴലുകൾ മാറി പ്രകാശം പരന്നു തുടങ്ങിയ നിമിഷമായിരുന്നു അത്. തുടരും 😊✨ #❤ സ്നേഹം മാത്രം 🤗 #📝 ഞാൻ എഴുതിയ വരികൾ #😍 ആദ്യ പ്രണയം #💔 നീയില്ലാതെ
❤ സ്നേഹം മാത്രം 🤗 - Contract Iarriage Contract Iarriage - ShareChat

More like this