അത്രമേൽ ഇടുങ്ങിയ പാതയായിരുന്നോ എൻ്റെ മനസ്സെന്നും അത്രമേൽ കാഠിന്യമേറിയതായിരുന്നോ എൻ്റെ സ്നേഹമെന്നും എനിക്കറിയില്ല..
ആദ്യമായും അവസാനമായും ഹൃദയം മോഹിച്ചൊരാൾ എന്നിൽ നിന്നും ഇപ്പോൾ ഒരുപാട് ദൂരെയാണ്..
ഓർക്കും തോറും ആളിക്കത്തുകയാണ് പലതും...
നീയില്ലാതെ ഞാൻ മരിച്ചു കൊണ്ടിരിക്കുന്നുവെന്ന് അറിയിക്കാൻ പോലും ധൈര്യമോ ശക്തിയോ ഇല്ലാതെ ഞാൻ മാത്രം നിന്നിൽ നിന്നും വേർപെടുമെന്ന് ഉറപ്പായിരിക്കുന്നു..
എൻ്റെ മിഴികൾക്കു മുന്നിൽ അയാളൊരു മഞ്ഞുമഴയാണ്..
അയാൾക്കെന്തു സംഭവിച്ചുവെന്ന് എനിക്കറിയില്ല..
ഇനി അറിയുകയുമില്ലായിരിക്കാം...
എപ്പോഴും നിശബ്ദമായിരുന്ന അയാളുടെ മൗനത്തിന് ഇന്ന് എന്ത് അർത്ഥമാണെന്നും അറിയില്ല... #എന്റെ എഴുത്തുകൾ ✍🏻ഞാൻ എഴുതിയ വരികൾ ✍🏻നിനക്കായ് 😍ishtam നിന്നോട് 💗എന്റെ മാത്രം നീ 😘പ്രണയം #❤ സ്നേഹം മാത്രം 🤗 #💞 നിനക്കായ്
00:12
