full part " ലൈഫ് പാർട്ണർ " വെളുപ്പാൻകാലത്ത് ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ എണീക്കുന്നത്. അവളാണ് നീന,,, എനിക്ക് ഉറക്കം മതിയായിട്ടില്ല. രാത്രി വളരെ വൈകിയാണ് ഉറങ്ങിയത്. രാത്രി വെറുതെ ഫോണിൽ കുത്തി കൊണ്ടിരുന്നപ്പോൾ ഒരു ഇന്ട്രെസ്റ്റിംഗ് മൂവി കണ്ടു. പിന്നെ അത് കണ്ടു തീർത്തിട്ട് ആണ് ഉറങ്ങിയത്. ഉറക്കം കളഞ്ഞതിന്റെ നീരസത്തോടുകൂടി ഞാൻ ചോദിച്ചു " എന്താടി വെളുപ്പാൻകാലത്ത് " " എന്റെ നാട്ടിൽ പത്തുമണി ഉച്ചയാണ്. ആറു മണി കഴിഞ്ഞാൽ പിന്നെ വെളുപ്പിന് എന്ന് പറയാൻ പറ്റില്ല " " അതൊക്കെ അവിടെ നിൽക്കട്ടെ,,,നീ വിളിച്ച കാര്യം പറ " " കാര്യം വേറൊന്നുമല്ല,,,പുതിയ ഒരു പ്രൊപോസൽ വന്നിട്ടുണ്ട്,,, ആളെ ഒന്ന് മീറ്റ് ചെയ്യണം,,, നീ കൂടെ വരണം " ഇത് ആദ്യത്തെ സംഭവമല്ല. നാലാമത്തെ ആണ്. കഴിഞ്ഞ മൂന്നു തവണയും ആളെ മീറ്റ് ചെയ്യാൻ ഞാൻ തന്നെയാണ് അവളുടെ കൂടെ പോയത്. ഒരു തരത്തിൽ പറഞ്ഞാൽ നമ്മുടെ പഴയ നിറം സിനിമ ഉണ്ടല്ലോ,,, അതുതന്നെ അവസ്ഥ. പക്ഷേ ഇതിൽ ഫാമിലി ഇല്ല പകരം നമ്മൾ മാത്രമേ ഉള്ളു എന്ന് ഒറ്റ വ്യത്യാസം. അഞ്ചാം ക്ലാസ് മുതൽ നമ്മൾ ഒരുമിച്ചാണ് പഠിച്ചത്. ഇപ്പോൾ എം എ കഴിഞ്ഞ് ജോലി ചെയ്യുന്നു. ഏകദേശം പതിനാലു വർഷമായി നമ്മുടെ ഈ ആത്മബന്ധം തുടങ്ങിയിട്ട്. നമ്മുടെ കൂടെയുള്ളവർക്ക് എല്ലാം ഫാമിലി ഉൾപ്പെടെ ഇതൊരു അത്ഭുതം ആയിരുന്നു. നമ്മൾ പ്രണയത്തിലാണെന്ന് എല്ലാവരും ഉറപ്പിച്ചു. പക്ഷേ ഒരിക്കൽ പോലും നമ്മൾക്കിടയിൽ പ്രണയം വർക്കൗട്ട് ആയിട്ടില്ല. എല്ലാവരുടെയും വാദം പൊളിഞ്ഞത് അവൾക്ക് ആദ്യമായി ആലോചന വന്നപ്പോൾ ആയിരുന്നു. എന്റെ ഭാഗത്തുനിന്ന് ഒരു എതിർപ്പും ഉണ്ടായില്ല. പക്ഷേ മൂന്നുതവണയും ചെക്കനെ കാണാൻ അവൾ പുറത്തു പോയി. വീട്ടിൽ വച്ച് പെണ്ണുകാണൽ വേണ്ടെന്നു പറഞ്ഞു. അതിന് പ്രധാന കാരണം എന്നെ കൂടെ കൂട്ടാൻ വേണ്ടി ആയിരുന്നു. ഞാൻ കൂടെയുണ്ടെങ്കിൽ അവൾക്ക് ഒരു ധൈര്യമാണ്. മാത്രമല്ല,,, മനസ്സ് തുറന്ന് ഒരു അഭിപ്രായം ഞാൻ പറയുകയും ചെയ്യും. പക്ഷേ മൂന്നുതവണയും അവൾ തന്നെ പറഞ്ഞു ഓക്കേ അല്ലെന്ന്. എനിക്ക് കൂടുതൽ ഒന്നും പറയേണ്ടി വന്നില്ല. നാലാം തവണ നമ്മൾ ചെക്കൻ കാണാൻ പോവുകയാണ്. ഒരു കഫ്റ്റെരിയയിൽ ഒരു ടേബിളിൽ ഇരുന്ന് അവർ സംസാരിച്ചു. കുറച്ചു ദൂരെ മാറിയിരുന്നു ഞാൻ ഒരു കോഫി കുടിച്ചു കൊണ്ട് ഫേസ്ബുക്കിൽ തോണ്ടാൻ തുടങ്ങി. അരമണിക്കൂറിനുശേഷം അവൾ വന്നു. ചെക്കൻ കാണാൻ കഴിഞ്ഞു ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു. വീട്ടിലേക്കുള്ള യാത്രാമധ്യേ അവൾ പറഞ്ഞു അതും അവൾക്ക് ഒക്കെ ആയിട്ടില്ല എന്ന്. ഒരു റെയിൽവേ ക്രോസിൽ കുറെ നേരം വണ്ടി പിടിച്ചിട്ടു. കുറേ പേരുടെ ഹോൺ അടി യുടെയും ബഹളത്തിന്റെയും ഇടയിൽ ഞാൻ അവളോട് ചോദിച്ചു. " ഡി,,,,നിനക്ക് ഞാൻ ഓക്കെ ആണോ " ആദ്യമൊന്നമ്പരന്നു ശേഷം അവൾ എന്നോട് ചോദിച്ചു " നീ എന്താ അങ്ങനെ ചോദിച്ചേ " " എനിക്കിപ്പോൾ ഇരുപത്തിനാലു വയസ്സായി. മാന്യമായ ഒരു ജോലിയുണ്ട്. കല്യാണം കഴിക്കുന്നത് കൊണ്ട് വേറെ ബുദ്ധിമുട്ടൊന്നും ഇല്ല. നീ കല്യാണം നോക്കുന്നുമുണ്ട്. നീ മനസ്സിലാക്കിയിടത്തോളം എന്നെ മനസ്സിലാക്കിയ വേറെ ആരുമില്ല. പിന്നെ ഞാൻ വേറെ പെണ്ണന്വേഷിച്ച് പോകുന്നത് എന്തിനാ. നീ വേറെ ചെക്കനെ നോക്കുന്നത് എന്തിനാ. ബെസ്റ്റ് ഫ്രണ്ടിന് ബെസ്റ്റ് ലൈഫ് പാർട്ണർ ആയിക്കൂടെ " അപ്പോഴേക്കും ഗേറ്റ് തുറന്നു. അവൾ മറുപടി ഒന്നും പറഞ്ഞില്ല. വണ്ടി മുന്നോട്ടു പോയി. കുറെ കഴിഞ്ഞപ്പോൾ അവൾ വണ്ടി നിർത്താൻ പറഞ്ഞു. ഞാൻ തെല്ലൊന്നു പേടിച്ചു. പറഞ്ഞത് ഒരു അബദ്ധം ആയി പോയോ എന്ന് എനിക്ക് തോന്നി. അവളുടെ മുഖം വാടിയിരുന്നു. പക്ഷേ മുഖം ചെരിച്ചു എന്നെ നോക്കിയപ്പോൾ വാടിയ മുഖത്തിൽ പുഞ്ചിരി കണ്ടു. അവളെന്നോട് പറഞ്ഞു " ഞാനും ആലോചിച്ചതാണ്,,, ഈ പെണ്ണുകാണൽ വേഷം കെട്ടൊഴിവാക്കാനും നിന്നോട് ഇത് ചോദിക്കാനും. പക്ഷേ ധൈര്യം വന്നില്ല. കൂടുതലൊന്നും ആലോചിക്കേണ്ട. നീ വീട്ടിൽ വന്നു പെണ്ണ് ചോദിക്ക് " അവൾ തന്ന ആത്മ ധൈര്യത്തിൽ ഞാൻ പോയി പെണ്ണ് ചോദിച്ചു. ആർക്കും ഒരു എതിർപ്പും ഉണ്ടായില്ല. സമംഗളമായി കല്യാണം നടന്നു. ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു. ഒരു ബെസ്റ്റ് ഫ്രണ്ടിന് ബെസ്റ്റ് ലൈഫ് പാർട്ണർ ആകാൻ പറ്റും.
43.9k കണ്ടവര്‍
12 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post