*_💓ചൂടന്റെ കാന്താരി 3...💓_* *Part__20* *_SAHALA SACHU_* ________________________________________ എന്റെ പേരിൽ കൊത്തി വെച്ച മഹർ നിന്റെ ഇടനെഞ്ചിൽ ഒട്ടും വൈകാതെ വെട്ടിത്തിളങ്ങും....ഇത് റയാന്റെ തീരുമാനം ആണ്......ഈ ചൂടന്റെ മാത്രം കാന്താരി ആയി ഇനിയുള്ള കാലം നീ ജീവിക്കും..... എന്നൊക്കെ മനസിൽ ചിന്തിച്ച് ഞാൻ അവളിലേക്ക് നോട്ടം എറിഞ്ഞു.... അപ്പൊ അവള് ഉണ്ടക്കണ്ണും വെച്ച് കൊണ്ട് നമ്മളെ കണ്ണിലേക്ക് ഉറ്റു നോക്കുവാണ്..... മിക്കവാറും ഇന്നിവിടെ വല്ലതും നടക്കും.... ഐ മീൻ ഇവളെന്നെ കൊല്ലും.....😁 "എന്താടി നോക്കുന്നെ...." എന്ന് ഞാൻ ചോദിച്ചപ്പോ പെണ്ണെന്നെ പിന്നിലേക്ക് തള്ളിമാറ്റി.... "സത്യം പറയ് മനുഷ്യാ.....നിങ്ങൾക്ക് ആരുടെയെങ്കിലും പ്രേതം കൂടിയോ.... അല്ല പെരുമാറ്റം കാണുമ്പോ അതുപോലെ ഉണ്ട്....." "ആഹ് ടി....ഒരു വലിയ പ്രേതം കൂടി..." "ഓഹോ.....ബാധ കൂടാതെ തന്നെ നിങ്ങളെന്റെ ചോര കുടിക്കുന്നുണ്ട്.... ഇനിയിപ്പോ ബാധ കൂടിയാൽ എന്നെ കൊല്ലുമല്ലോ...." അവളെ ചുണ്ട് കോട്ടിയുള്ള സംസാരം കേട്ടപ്പോ ഞാൻ അവളെ തറപ്പിച്ചു ഒന്ന് നോക്കി.....ഞാൻ സോഫയിൽ പോയി ഇരുന്നപ്പോ അവള് ബെഡിലേക്ക് വീണു.... ഓണ് ദി സ്പോട്ട് ചാടി എണീക്കുകയും ചെയ്തു...... "ആ ബെഡ് പൊട്ടിക്കാനുള്ള പുറപ്പാട് ആണോ...." എന്ന് നമ്മള് ചോദിച്ചപ്പോ അവളെന്നെ നോക്കി കൊഞ്ഞനം കുത്തി.....പെട്ടെന്ന് ആണ് നമ്മക്ക് അവളെ ഫോണിൽ നമ്മളെ ഫോട്ടോസ് എടുത്ത് വെച്ചത് ഓർമ വന്നത്...അപ്പൊ തന്നെ ഞാൻ അവിടുന്ന് എണീറ്റ് മെല്ലെ ബെഡിന്റെ അടുത്തേക്ക് നടന്നിട്ട് ഫോണ് കയ്യിലാക്കിയതും പെണ്ണ് ചാടി വന്ന് അതെന്റെ കയ്യിൽ നിന്ന് തട്ടിപ്പറിക്കാൻ നോക്കി..... പക്ഷെ നമ്മള് വിടുമോ....ഞാൻ കൈ പൊക്കി പിടിച്ചപ്പോ അവള് ബെഡിൽ എണീറ്റ് നിന്ന് ഫോണ് കയ്യിലാക്കാൻ നോക്കി എങ്കിലും നമ്മള് വീണ്ടും അത് താഴേക്ക് ആക്കി പിടിച്ചു.....അപ്പൊ അവള് മുഖം വീർപ്പിച്ചു കൊണ്ട് ബെഡിൽ ഇരുന്നു..... "ഫിംഗർ പ്രിന്റ് ലോക് ആണ് എന്റെ ഫോണ്.... എങ്ങനെ ആ ലോക് ഓപ്പണ് ചെയ്യുമെന്ന് എനിക്ക് കാണണം....." എന്നും പറഞ്ഞു കോപ്പത്തി എന്നെ നോക്കി കൊഞ്ഞനം കുത്തിയപ്പോ ഞാൻ നിന്നെ ഇപ്പൊ ശരിയാക്കി തരാം എന്ന രീതിയിൽ ഫോണ് നമ്മളെ കയ്യിൽ തന്നെ പിടിച്ചു.....അതിന് ശേഷം ബെഡിലേക്ക് ഇരുന്നിട്ട് അവളെ നേരെ പോകാൻ തുടങ്ങി...... 🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘 ചെക്കന്റെ ആ പൂച്ചക്കണ്ണും കൊണ്ടുള്ള വശ്യമായ നോട്ടവും ആ വരവും കണ്ടപ്പോ നമ്മക്ക് ആകെപ്പാടെ വിറയൽ വന്നെങ്കിലും ഞാൻ അതൊന്നും പുറമെ കാണിച്ചില്ല.... "എന്താ....." നമ്മള് വിക്കി കൊണ്ട് ചോദിച്ചപ്പോ അവനൊന്ന് ചിരിച്ച് കൊണ്ട് വീണ്ടും നമ്മളെ നേരെ വരാൻ തുടങ്ങി....ഞാൻ പിന്നിലേക്ക് നീങ്ങി നീങ്ങി പോകാൻ തുടങ്ങിയപ്പോ ഒട്ടും പ്രതീക്ഷിക്കാതെ അവൻ എന്റെ രണ്ട് കാലിലും പിടിച്ചു വലിച്ചു..... ദേ പോണ് നല്ല അനുസരണ ഉള്ള കുട്ടിയെ പോലെ ഞാൻ അവന്റെ അടുത്തേക്ക്...... പൂച്ചക്കണ്ണന്റെ ആ നോട്ടം എനിക്ക് സഹിക്കാൻ വയ്യ....മിക്കവാറും ഇന്നിവിടെ വല്ലതും നടക്കും..... നമ്മളെ കണ്ണിലേക്ക് തന്നെ അവൻ നോക്കി നിന്നപ്പോ ഞാനും അവന്റെ കണ്ണിലേക്ക് ആഴ്ന്നിറങ്ങിയത് പോലെ തോന്നി.....പെട്ടെന്ന് അവൻ നമ്മളെ മുഖത്തേക്ക് ഊതിയപ്പോ ഒട്ടാകെ കോരി തരിച്ച് പോയി.....ഞാൻ കണ്ണ് മെല്ലെ അടച്ചപ്പോ അവൻ എന്റെ കയ്യിൽ പതിയെ പിടിച്ചു...... ചൂണ്ട് വിരൽ എന്തിലോ കൊണ്ട് പോയി തട്ടിക്കുന്നത് പോലെ തോന്നിയതും ഞാൻ പതിയെ കണ്ണ് തുറന്ന് നോക്കി.... അപ്പൊ അവൻ ദേ കൊലച്ചിരി ചിരിക്കുന്നു..... എന്റെ ഫോണിൽ ഫിംഗർ പ്രിന്റ് ലോക് ആയത് കൊണ്ട് അത് ഓപ്പണ് ചെയ്യിക്കാൻ വേണ്ടിയാണ് കാലമാടൻ ഇത്രേം കാണിച്ച് കൂട്ടിയത്.....ഈ.....ഛെ... നാണംകെട്ടു.... ഞാൻ അവനെ നോക്കി,,,,,, "യൂ ബ്ലഡീ......" എന്നും പറഞ്ഞു കഴുത്ത് പിടിക്കാൻ പോയപ്പോ ചെക്കൻ എണീറ്റ് ഓടി.... ഗ്യാലറി ഓപ്പണ് ചെയ്ത് നമ്മളെടുത്ത പിക് ഒക്കെ നോക്കി കൊണ്ട് തിരിച്ച് എന്റെ കയ്യിൽ തന്നെ ഫോണ് തന്നു..... "ഡിലീറ്റ് ചെയ്‌തൊന്നും ഇല്ലല്ലോ....പിന്നെ എന്തിനാ ഇത്ര കഷ്ടപ്പെട്ട് ഓപ്പണ് ചെയ്തേ....." "മൊഞ്ചുള്ള ഫോട്ടോ ആണേൽ ഡിലീറ്റ് ചെയ്യേണ്ട ആവശ്യം ഇല്ലല്ലോ....ഇതിപ്പോ കുഴപ്പമില്ല....." ഇളിച്ചോണ്ട് അവൻ പറഞ്ഞപ്പോ ഞാൻ തലയിൽ കൈ വെച്ച് കൊണ്ട് ഫോണിലെ ക്യാമറ ഓണാക്കി..... "സ്‌മൈൽ പ്ലീസ്....." എന്ന് നമ്മള് പറഞ്ഞപ്പോ ചെക്കൻ എന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ഇളിച്ചു.... "എന്റെ പൊന്നേ.....എന്റെ മോന്ത നോക്കി ഇളിക്കാൻ അല്ല പറഞ്ഞത്.....ഒരു ഫോട്ടോ എടുക്കാൻ ആണ്.....ഇതിലേക്ക് നോക്ക്.." എന്ന് നമ്മള് പറഞ്ഞപ്പോ ഓഹ് അതിനായിരുന്നോ എന്നും ചോദിച്ച് ചെക്കൻ ഫോണിലേക്ക് നോക്കി നല്ല അഡാർ സ്‌മൈൽ അങ്ങു തന്നു..... പെട്ടെന്ന് ഞാനും അവനും ഒരേ സമയം മുഖത്തോട് മുഖം നോക്കിയതും രണ്ടുപേരുടെയും മുഖങ്ങൾ തമ്മിൽ വെറും ഒരിഞ്ച് മാത്രം വ്യത്യാസത്തിൽ നിന്നു.....നമ്മളെ ഹാർട്ട് പെട്ടെന്ന് ഉയർന്നപ്പോ ഞാനൊന്ന് ഞെട്ടി കൊണ്ട് പിന്നിലേക്ക് നീങ്ങി ഇരുന്നു..... അതിന് ശേഷം നമ്മക്ക് അവന്റെ മുഖത്തേക്ക് നോക്കാൻ എന്തോ ഒരു ചടപ്പ് പോലെ.....അവനും അവിടുന്ന് മാറി ഇരുന്നപ്പോ ഞാൻ അവനെ വിളിച്ചു...... "അതേയ്.....എനിക്കൊരു കാര്യം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്...." 🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘 എന്നവൾ പറഞ്ഞപ്പോ ഞാൻ എന്താണെന്ന രീതിയിൽ അവളെ നോക്കി..... "അന്ന് ആ ഐറ ഓഫീസിൽ വെച്ച് സീൻ ഉണ്ടാക്കിയില്ലേ,,,,,അപ്പൊ അവൾ ഒരു റിങ് കാണിച്ച് എന്തൊക്കെയോ പറഞ്ഞിരുന്നല്ലോ..... നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നോ???....." എന്നവൾ ചോദിച്ചപ്പോ ഞാൻ അവളെ നോക്കി ചിരിച്ചു..... "എന്നെ കുറിച്ച് നിനക്കൊന്നും അറിയില്ല ഷാലു.....ഒന്നും അറിയില്ല....ഈ ബോസ് എന്നൊരു റിലേഷൻ നീ മാറ്റി വെച്ചാൽ നിനക്ക് ഞാൻ RK മാത്രമാണ്.....നീ എന്നെ കുറിച്ച് പലതും അറിയാൻ ബാക്കി ഉണ്ട്... " "എന്നോട് പറയാൻ വിരോധം ഇല്ലേൽ പറഞ്ഞു തരാവോ....." "നാളെ മീറ്റിങ് കഴിഞ്ഞു വരുമ്പോൾ നമുക്ക് ഇവിടുത്തെ ഒരു ബീച്ച് വരെ പോവണം.....നല്ല സൂപ്പർ സ്ഥലം ആണ്.... അവിടെ വെച്ച് നീയറിയും,,,,,,റയാനെ കുറിച്ച്.....പറഞ്ഞു തരാം ഞാൻ...... പോരെ..." നമ്മള് അവളെ നോക്കി ചോദിച്ചപ്പോ പെണ്ണ് സമ്മതമെന്ന രീതിയിൽ തലയാട്ടി.... 🔹🔹🔹 "അല്ല,,,,സെർ എന്താ അവിടെ കിടക്കുന്നെ....ഞാൻ സോഫയിൽ കിടക്കാം,,,,, നിങ്ങൾ ഇവിടെ കിടന്നോ...." നമ്മള് പുതപ്പും പില്ലോയും എടുത്ത് സോഫയിൽ പോയി കിടക്കുന്നത് കണ്ടപ്പോ അവള് പറഞ്ഞു.... "വേണ്ട....നീയവിടെ കിടന്നോ...എനിക്ക് ബെഡ് തന്നെ വേണമെന്ന് ഒന്നുമില്ല.... " "ആരാ ഈ പറയുന്നത്.....വെൽ നോൺ ബിസിനസ് മാൻ RK തന്നെയാണോ.... പട്ടുമെത്തയിൽ കിടന്നുറങ്ങുന്ന എന്റെ മുതലാളി എനിക്ക് വേണ്ടി സോഫയിൽ കഷ്ടപ്പെട്ട് കിടന്നുറങ്ങുന്ന കാഴ്‌ച സഹിക്കാൻ ഉള്ള മനക്കരുത്ത് ഈ പാവം തൊഴിലാളിക്ക് ഇല്ല...." 🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘 നമ്മള് കണ്ണുമടച്ച് സങ്കടം മുഖത്ത് ഫിറ്റ് ചെയ്ത് ചുമ്മാ ചെക്കനെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞു....ഇപ്പൊ വരും പൂച്ചക്കണ്ണൻ അലറി കൊണ്ട് എന്നും കരുതി നമ്മള് കണ്ണൊന്നും തുറക്കാതെ അങ്ങനെ തന്നെ ഇരുന്നു.... പക്ഷെ ചെക്കന്റെ ശബ്ദം ഒന്നും കേൾക്കാത്തത് കൊണ്ട് ഞാൻ മെല്ലെ കണ്ണ് തുറന്ന് നോക്കിയപ്പോ നമ്മളെ തൊട്ട് മുന്നിൽ ഇരിക്കുന്ന റയാനെ കണ്ടതും ഞാൻ പെട്ടെന്ന് പേടിച്ച് പിന്നിലേക്ക് നീങ്ങി ഇരുന്നു.... "ഹോ....പേടിച്ച് പോയല്ലോ ഞാൻ...." നെഞ്ചിൽ കൈ വെച്ച് നമ്മള് പറഞ്ഞപ്പോ ചെക്കൻ എന്നെ നോക്കി ഇളിച്ചോണ്ട് നമ്മളെ അടുത്തേക്ക് നീങ്ങി വരാൻ തുടങ്ങി.... ഞാൻ ഒന്ന് ഇളിച്ചോണ്ട് മെല്ലെ എണീറ്റ് ഓടാൻ പോയപ്പോ അവൻ നമ്മളെ രണ്ട് ഭാഗത്തും ആയി കൈ കുത്തി വെച്ച് ലോക് ചെയ്തു....ഇതിപ്പോ ഞാൻ ഇതിനുള്ളിൽ പെട്ട് പോയല്ലോ പടച്ചോനെ..... "എന്റെ ചുന്ദരി കുട്ടിക് മുതലാളിയോട് അത്രയ്ക്ക് സ്നേഹമുണ്ടോ,,,,, ഇങ്ങനെ സങ്കടം വരാൻ.... " നമ്മക്ക് ഇട്ട് താങ്ങിയത് ആണെന്ന് നല്ലത് പോലെ നമ്മക്ക് മനസിലായി..... "ഒരു കാര്യം ചെയ്യാം.... നമുക്ക് രണ്ട് പേർക്കും ഇവിടെ ഒരുമിച്ച് കെട്ടിപ്പിടിച്ചു കിടക്കാം.... അപ്പൊ നിന്റെ പരാതിയും പരിഭവവും ഒക്കെ മാറുമല്ലോ അല്ലെ...." എന്നവൻ ചോദിച്ചതും ഞാൻ ഞെട്ടി പണ്ടാറടങ്ങി കൊണ്ട് അവനെ നോക്കി.... "ഇങ്ങനെ നോക്കല്ലേ കോപ്പേ....എന്റെ കണ്ട്രോൾ പോയി വല്ലതും ഞാൻ ചെയ്ത് പോയാൽ പിന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല......" എന്നവൻ ഇത്തിരി വശ്യമായി പറഞ്ഞപ്പോ ഞാൻ ചെക്കനെ തള്ളി മാറ്റി കൊണ്ട് സോഫയിലേക്ക് ഓടിപ്പോയി അതിന്റെ മേലെ കേറി ഇരുന്നു....അപ്പൊ തുടങ്ങി ചൂടൻ കിണിക്കാൻ....ഇവന് ഇന്നെന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട്..... "നിങ്ങള് അവിടെ തന്നെ കിടന്നാൽ മതി.... ഞാൻ ഇവിടെ കിടന്നോളാം....." എന്ന് നമ്മള് പറഞ്ഞപ്പോ അവൻ ഓകെ എന്ന രീതിയിൽ ഇളിച്ച് കാണിച്ച് അവിടെ കിടന്നു.... 🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘 അവള് ഉറങ്ങിയെന്ന് മനസിലായപ്പോ ഞാൻ മെല്ലെ ബെഡിൽ നിന്ന് എണീറ്റ് അവളെ അടുത്ത് പോയി പെണ്ണിന്റെ മുഖത്തേക്ക് നോക്കി.....ഒരു ചെറു ചിരിയോടെ ഞാൻ അവളെ നമ്മളെ കയ്യിൽ എടുത്ത് ബെഡിൽ കൊണ്ട് കിടത്തി........ പുതപ്പ് പുതച്ചു കൊടുത്ത് ഞാൻ അവിടുന്ന് എണീക്കാൻ നിന്നപ്പോ അവളെ കൈ നമ്മളെ കയ്യിൽ പിടിയുറപ്പിച്ചു... പടച്ചോനെ,,,,, ഇവള് ഉറങ്ങിയില്ലേ എന്നു കരുതി ഞാൻ മടിച്ച് മടിച്ച് അവളെ മുഖത്തേക്ക് നോക്കിയപ്പോ പൂച്ച കുഞ്ഞിനെ പോലെ ഉറങ്ങുവാണ് അവള്.... അപ്പൊ ഉറക്കത്തിൽ പിടിച്ചതാണ് ല്ലേ കൈ....ചുമ്മാ പേടിച്ചു.... ഞാൻ ഒരു പുഞ്ചിരിയോടെ അവളെ അടുത്ത് മുട്ടുകുത്തി ഇരുന്നു....അവളെ കൈ എന്റെ മുഖത്ത് ചേർത്ത് വെച്ച് ഞാൻ അവളെ മുടിയിലൂടെ വിരലോടിച്ചു.... 'ഒന്നും അറിയുന്നില്ലല്ലോ ഷാലു നീ....നിന്നെ ഓർത്ത് വേദനിച്ച് ഒരുത്തൻ കുറച്ച് അപ്പുറത്തെ റൂമിൽ ഉണ്ടെന്നും,,,,അവൻ നിന്റെ ഇക്കാക്കയാണെന്നും ഒന്നും നീ അറിയുന്നില്ലല്ലോ...പാവം,,,,,അവന്റെ അവസ്ഥ എനിക്ക് ചിന്തിക്കാൻ കൂടി വയ്യ പെണ്ണേ.....ആ സ്ഥാനത്ത് ഞാൻ എന്നെയും എന്റെ ലൈഭയെയും സങ്കല്പിച്ച് നോക്കുമ്പോഴാ അവന്റെ വേദന എത്രത്തോളം ആണെന്നും അതിന്റെ ആഴമെത്രയുണ്ടെന്നും ഒക്കെ മനസിലായത്...... നീയവനെ തിരിച്ചറിയുന്ന നിമിഷം അവന്റെ മുഖത്തെ ആ സന്തോഷം ആലോചിക്കുമ്പോ എനിക്ക് എത്രമാത്രം സന്തോഷം ഉണ്ടെന്ന് അറിയോ....എന്റെ അമൻ,,,,,പാവമാണ് അവൻ.... നീ അവനെ നോക്കി അപരിചിതത്വത്തോടെ പെരുമാറുന്നത് കാണാൻ എനിക്ക് പോലും കഴിയില്ല.... എന്നിട്ടും അത് സഹിച്ച് നിന്ന അവനെ സമ്മതിക്കണം..... ഇനി ഒരിക്കൽ സത്യങ്ങൾ ഒക്കെ നിന്റെ ഓർമയിലേക്ക് വരുന്ന നിമിഷം സത്യത്തിൽ തകരാൻ പോകുന്നത് നീയല്ലേ,,,,,അതാലോചിക്കുമ്പോ എനിക്ക് ആകെപ്പാടെ ഒരു വിറയൽ കേറുവാ..... അമൻ നിന്റെ സ്വന്തം ചോര ആണെന്നും ഷെബിയും അവന്റെ കുടുംബവും നിന്റെ ആരുമല്ലെന്നും അതിലുപരി നിന്റെ പപ്പയും മമ്മയും ഇന്നീ ലോകത്ത് ഇല്ലെന്നും ഒക്കെ നീയറിഞ്ഞാൽ,,,,,,നീ ഒരുനാൾ ജീവനെ പോലെ സ്നേഹിച്ച അതേ റയാൻ തന്നെയാണ് ഞാനെന്ന് ഓർമയിൽ വന്നാൽ......,,,,,,എല്ലാം കൊണ്ടും വലിയൊരു ട്രാജഡി ആയി മാറും...... എല്ലാം സഹിക്കാനും ക്ഷമിക്കാനും ഉൾക്കൊള്ളാനും ഉള്ള കരുത്ത് നിനക്ക് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാൻ മാത്രമേ എനിക്കാവൂ.......നിനക്ക് ഓർമ വരേണ്ടത് അത്യാവശ്യം ആണ്.....അത് എന്നെ ഓർമ വരാൻ ഒന്നുമല്ല....എന്റെ മാഹിക്ക് വേണ്ടി.....അവനെ നീ തിരിച്ചറിയാൻ വേണ്ടി....അതിന് ഏതറ്റം വരെയും ഞാൻ പോകും.....' എന്നൊക്കെ മനസിൽ കരുതി ഞാൻ അവളെ കവിളിൽ മെല്ലെ ഒന്ന് മുത്തം കൊടുത്തു.....പതിയെ അവളെ കൈ എന്റെ കയ്യിൽ നിന്ന് മാറ്റി ഞാൻ സോഫയിൽ പോയി കിടന്ന് അവളെ നോക്കി എപ്പോഴോ ഉറങ്ങിപ്പോയി..... 🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘 "നാണമില്ലല്ലോ ഇഷാനെ അവന്മാരെ കയ്യീന്ന് തല്ലും വാങ്ങി വരാൻ....ഛെ.... കഷ്ടം തന്നെ....." ഇഷാന്റെ കൂട്ടുകാരൻ അവനെ നോക്കി പറഞ്ഞപ്പോ ഇഷാൻ അവരെ നോക്കി ഒന്ന് പുച്ഛിച്ചു.... "ഞാൻ ഒക്കെ കണക്ക് കൂട്ടി വെച്ചിട്ടുണ്ട്... രണ്ടും ട്രിപ്പും ആഘോഷവും ഒക്കെ കഴിഞ്ഞു ഒന്നിങ്ങ് വന്നോട്ടേ....നാണം കെടുത്തും ഞാൻ രണ്ടിനേം.....അവളെ തലയുയർത്തി നടക്കാൻ ഞാൻ സമ്മതിക്കില്ല...." അവൻ പലതും മനസിൽ തീരുമാനിച്ചുറപ്പിച്ചത് പോലെ പറഞ്ഞപ്പോ കൂട്ടുകാർ പരസ്പരം നോക്കി....അവൻ കാര്യമായി എന്തോ പ്ലാൻ ചെയ്തിട്ട് ഉണ്ടെന്ന് മനസിലായപ്പോ അവര് പിന്നൊന്നും പറയാൻ പോയില്ല.... 🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘 "ടാ.....ഇങ്ങനെ കുടിക്കല്ലേ Zaai.... കരള് കത്തിപ്പോവും....." ഷാമിൽ Zaai യെ നോക്കി പറഞ്ഞപ്പോ Zaai സ്കോച്ച് കയ്യിൽ പിടിച്ച് അവനെ നോക്കി പൊട്ടിച്ചിരിച്ചു..... "കരളോ,,,,, എനിക്കോ,,,,,എടാ Zaahir Ali ക്ക് കരളും ഇല്ല.....ഹൃദയവും ഇല്ല.... ആകെ ഉള്ളത് കുറെ പകയും പിന്നെ പെണ്ണെന്ന വർഗ്ഗത്തോടുള്ള അടങ്ങാത്ത ലഹരിയും....." എന്ന് പറഞ്ഞോണ്ട് അവൻ വീണ്ടും കുടിച്ചപ്പോ ഷാമിൽ അവന്റെ കയ്യിൽ നിന്ന് ബോട്ടിൽ പിടിച്ചു വാങ്ങി.... "എടാ....മതി....ഇപ്പൊ തന്നെ ഓവർ ആണ് നീ.....നിന്നേം ഓർത്ത് ഇരിക്കുന്ന ഒരു പെണ്ണ് നാട്ടിൽ ഉണ്ടെന്ന ബോധം വേണം നിനക്ക്......" "ഛെ ഛെ....നീ എന്തൊക്കെയാ ഷാമിലെ പറയുന്നേ.....എന്നേം കാത്തിരിക്കുന്ന പെണ്ണോ.....ഇമ്മാതിരി സെന്റിമെന്റൽ ഡയലോഗ് ഒന്നും Zaai ക്ക് എവിടെയും കൊള്ളില്ല....അല്ലേലും അവളെ ഒക്കെ ആരാ ഭാര്യയായി അംഗീകരിക്കാൻ പോകുന്നേ......ഡാഡിയുടെ ഫ്രണ്ടിന്റെ മോളും നല്ല ക്യാഷ് പാർട്ടിയും ആയത് കൊണ്ട് ഞാൻ സമ്മതിച്ചു,,,,, പിന്നെ അവളാണേൽ കാണാനും അത്യാവശ്യം സുന്ദരിയാണ്...... പേരിനൊരു ഭാര്യ,,,,,,ചുമ്മാ നാട്ടുകാരെയും വീട്ടുകാരെയും ബോധിപ്പിക്കാൻ...... അല്ലാതെ Zaai ക്ക് അവളെ എന്തിനാടാ...." "ടാ....എല്ലാം തമാശയല്ല Zaai...അവളൊരു പെണ്ണാണ്.....നിനക്ക് കുട്ടിച്ചോറാക്കാൻ വേണ്ടിയാണേൽ അവളെ വിവാഹം ചെയ്യണ്ട.....ചുമ്മാ എന്തിനാടാ ഒരു പെണ്ണിന്റെ ശാപം എടുത്ത് തലയിൽ വെക്കുന്നെ....." ഷാമിൽ പറഞ്ഞപ്പോ Zaai അവനെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചു..... "എന്റെ പൊന്ന് ഷാമിലെ.... നീയിനി എന്തൊക്കെ പറഞ്ഞിട്ടും ഒരു കോപ്പുമില്ല... Zaaiക്ക് ഒന്നും തലേൽ കേറാൻ പോണില്ല.. എന്റെ അടുത്ത ടാർഗറ്റ് തൊട്ടടുത്ത മുറിയിൽ ഉണ്ട്,,,,,, അത് ഞാൻ തേടിപ്പിടിച്ചു പോയവളോ എന്നെ തേടി വന്നവളോ അല്ല,,,,, വിധി,,,,, അവളുടെ വിധി Zaai യുടെ കൈ കൊണ്ട് പിടഞ്ഞു തീരാനാ.... അവൻ,,,,,, അവനോടുള്ള പക ഞാൻ തീർക്കാൻ പോകുന്നത് അവളിലൂടെയാ...." "നീയാരുടെ കാര്യമാ പറയുന്നേ Zaai...." പകയോടെ ഉള്ള Zaai യുടെ സംസാരം കേട്ടപ്പോ ഷാമിൽ ചോദിച്ചു..... "RK,,,,, അറിയില്ലേ നിനക്ക് അവനെ.... അവന്റെ PA,,,,, അവളുടെ കാര്യമാ ഞാൻ പറഞ്ഞത്.....അവനോടുള്ള എന്റെ പക ഓരോ ദിനം കഴിയുന്തോറും എനിക്ക് കൂടി വരുവാ,,,,,,,പകയും വീഞ്ഞും ഒരുപോലെയാ,,,,,, പഴകുന്തോറും അതിന് വീര്യം കൂടി വരും....." "അതിന് ആ പെങ്കൊച്ച് എന്ത് ചെയ്തു.... അവന്റെ PA...." "എടാ....അവന് നോവുന്ന കാര്യങ്ങൾ ചെയ്യുക എന്നത് എനിക്കൊരു ഹരമാ.... അവളെ തൊട്ടാൽ അവന് പൊള്ളും.... അവൻ അതോർത്ത് നീറും..... അതെനിക്ക് കാണണം.....അവന് ഞാൻ നൽകുന്ന ശിക്ഷകളിൽ ഒന്നാമത്തേത് അതാണ്.... അവള് കഴിഞ്ഞാൽ എന്റെ അടുത്ത ടാർഗറ്റ് അവന്റെ കുടുംബത്തോട്ടാ..... ലൈഭ,,,,,അവന്റെ പെങ്ങൾ,,,,,ആങ്ങളമാര് മൂന്നെണ്ണം ഉണ്ടെന്ന പവറിൽ അവളെന്നോട് വെല്ലുവിളി നടത്തിയത് ഒന്നും ഈ Zaai മറന്നിട്ടില്ല....എണ്ണിയെണ്ണി ചോദിക്കും ഞാൻ അവളോട്....." "നിന്നോട് ഞാനൊന്നും പറയുന്നില്ല Zaai.... നീ നിനക്ക് തോന്നിയത് പോലെ ചെയ്യ്...." ഷാമിൽ അതും പറഞ്ഞു സ്കോച്ച് വായിലേക്ക് കമഴ്ത്തി..... 🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘 "ടാ....അപ്പൊ നീയവനോട് ഒക്കെയും പറഞ്ഞോ...." ഷെബി ഫോണിലൂടെ ചോദിച്ചു.... "ഇല്ലെടാ....പകുതി പറഞ്ഞു വെച്ചു.... ബാക്കി ഇനി നാട്ടിൽ എത്തിയിട്ട് ഷെബി പറയുമെന്ന് പറഞ്ഞു...." "അപ്പൊ നീ വരില്ലേ...." "ഉണ്ടാവും ടാ....ഇവിടുന്ന് ആയത് കൊണ്ടും ഐഷു അവിടെ തനിച്ച് ആയത് കൊണ്ടും അവനോട് കൂടുതൽ ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല......" "ആഹ്....ഇനിയിപ്പോ എന്നെ കൂടെ നേരിൽ കണ്ടാൽ അവൻ മിക്കവാറും നമ്മളെ രണ്ടിനെയും കൊല്ലും...." "ഹ്ഹ്ഹ്ഹ....അതെന്തായാലും കിട്ടും.... പ്രതീക്ഷിച്ച് ഇരുന്നോ...." "ആഹ്.....അല്ല കോപ്പാ....നീയെപ്പോഴാ ലണ്ടനിലേക്ക് പോയത്..... അതെന്താ എന്നോട് പറയാതിരുന്നത്....." "ആഹ്.....നീയെന്നോട് ഐഷുവിനെ ലണ്ടനിലേക്ക് വിടാൻ സമ്മതം ചോദിച്ചപ്പോ തന്നെ ഞാൻ തീരുമാനിച്ചതാണ് എന്തായാലും അവളെ പിന്നാലെ തന്നെ ഇവിടേക്ക് വരണമെന്ന്... റയൂ ഒന്നിച്ചുള്ളത് ആണ് ധൈര്യം എങ്കിൽ കൂടിയും അവൻ ഇല്ലാത്ത സമയത്ത് അവളെ തൊട്ടരികിൽ പോലും അപകടം ഉണ്ടാവുമല്ലോ എന്ന് ആലോചിച്ചു..... അവര് പോവുന്ന ഡേറ്റ് നീ പറഞ്ഞപ്പോ തന്നെ ഞാൻ ടിക്കറ്റ് ബുക് ചെയ്തിരുന്നു... പിന്നെ,,,ഷെബി,,,അറിയാലോ,,,അന്നത്തെ ആ ആക്സിഡന്റ് ഒരിക്കലും ഒരു നോർമൽ ആക്സിഡന്റ് അല്ല,,,,ഇറ്റ്‌സ് എ പ്ലാൻഡ് മെർഡർ അറ്റംപ്റ്റ്.... ഐഷു ജീവനോടെ ഉണ്ടെന്ന് അറിഞ്ഞതിന് ശേഷമാണ് അവര് വീണ്ടും കളിയുമായി വന്നത്....ഇന്നിപ്പോ അവൻ എന്നെക്കൂടെ കണ്ടതോടെ ഞാനും ജീവനോടെ ഉണ്ടെന്ന് അവൻ മനസിലാക്കി കാണും......ഇനിയിപ്പോ കളി സ്ട്രോങ് ആവും...... എന്റെ പപ്പയുടെയും മമ്മയുടെയും ജീവന് ഞാൻ അവരോട് എണ്ണിയെണ്ണി കണക്ക് ചോദിക്കുന്ന ദിവസം അടുത്തു തന്നെ വരും ഷെബി......അതിന് മുന്നേ എന്റെ ഐഷു,,,,,അവൾക്ക് ഓർമ തിരികെ ലഭിക്കണം,,,,,അവളെ നല്ലൊരുവന്റെ കയ്യിൽ ഏൽപ്പിക്കണം....." എന്ന് അമൻ പറഞ്ഞപ്പോ ഷെബി പറഞ്ഞ കാര്യം കേട്ട് അവൻ അതിശയിച്ചു... "നമ്മുടെ റയൂനേക്കാൾ നല്ലൊരു പയ്യൻ ആരെടാ നമ്മുടെ ഷാലുന്.... അവൻ മാത്രമല്ലേ നമ്മുടെ അനിയത്തിക്ക് ചേർച്ച....." "എടാ....അതിന് അവൻ കൂടെ വിചാരിക്കണ്ടെ.....ഫിദ,,,,,അവളെ ഒഴിവാക്കി അവൻ എന്റെ ഐഷൂനെ സ്വീകരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ...." "റയൂ മാത്രമല്ല മാഹി,,,,,നീയും കുറെ കാര്യങ്ങൾ അറിയാൻ ഉണ്ട്.....നാട്ടിലേക്ക് വന്നിട്ട് അതൊക്കെ ഞാൻ പറയാം.... ഷാലുവിനെ കുറിച്ചോ അവളുടെ ഭാവിയെ കുറിച്ചോ ഓർത്ത് നിനക്ക് ഇനിയൊരു ടെൻഷനും വേണ്ട.....അവൾക്ക് റയൂനോട് ഉണ്ടായിരുന്ന ഇഷ്ടം അവൻ നിന്റെ വായിൽ നിന്ന് കേട്ടറിഞ്ഞ സ്ഥിതിക്ക്,,,,, *ഇനി മുതൽ അവള് അവന്റെ മാത്രം പെണ്ണായിരിക്കും.....തീർച്ച....."* ഷെബിയുടെ വാക്കുകൾ കേട്ടപ്പോ അമന് സന്തോഷവും സമാധാനവും ആയി..... "പിന്നെ ആ ഇഷാൻ,,,,,അവനെ ഞാനൊന്ന് കാണുന്നുണ്ട്.....എന്റെ പെങ്ങളെ അവൻ ഏത് രീതിയിൽ കണ്ടിട്ടാണ് വിവാഹം ചെയ്യാൻ താൽപ്പര്യം കാണിച്ചതെന്ന് നീ പറഞ്ഞ നിമിഷം തൊട്ട് ഞാനവന് ഓങ്ങി വെച്ചതാ.....കൊല്ലും ഞാൻ ആ പന്നിയെ...." "എടാ....അവന് വേണ്ടത് ഞങ്ങൾ തന്നെ കൊടുത്തിട്ടുണ്ട്....നീയിനി അവന്റെ മുന്നിൽ പോയി അവൾക്ക് വേണ്ടി തല്ല് ഉണ്ടാക്കിയിട്ട് പ്രശ്നം കൂടുതൽ വഷളാക്കരുത്....." "ഹ്മ്മ.....എന്തായാലും അവനെ ഞാൻ വെറുതെ വിടില്ല.....നോക്കിക്കോ നീ....." "ആഹ്....ഇപ്പൊ കുറച്ച് ഒന്ന് നീ അടങ്ങി നിൽക്ക്....ഓകെ...." "ഹ്മ്മ....ഓകെ എന്നാൽ ബൈ...." 🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘 രാവിലെ ഉറക്കം എണീറ്റ ഞാൻ പെട്ടെന്ന് ഞെട്ടിപ്പോയി....ഞാൻ ഇതിപ്പോ എപ്പോഴാ ബെഡിൽ എത്തിയത്....അതും ചിന്തിച്ച് ഞാൻ നോക്കിയപ്പോ റയാൻ സോഫയിൽ കിടക്കുന്നത് കണ്ടതും നമ്മക്ക് ഏകദേശം കാര്യം പിടികിട്ടി...... ഹൗ.....അപ്പൊ നമ്മളോട് ഇഷ്ടവും കെയറിങ്ങും ഒക്കെ ഉണ്ട്....ഈ പുറമെ ഇങ്ങനെ ചാടി കടിക്കുന്ന സ്വഭാവം ആണേലും ആളൊരു പച്ചപാവം ആണല്ലേ...ഹിഹിഹി.... ഞാൻ അതും ചിന്തിച്ച് എണീറ്റ് അവന്റെ അടുത്തേക്ക് പോയിട്ട് മുട്ടുകുത്തി ഇരുന്നു..... "എന്റെ പൂച്ചക്കണ്ണാ..... എന്താണെന്ന് അറിഞ്ഞൂടാ.....ആദ്യം കണ്ടപ്പോ തന്നെ നമ്മക്ക് ഒരു സ്പാർക് തോന്നിയതാ നിന്നോട്......അതെന്താണെന്ന് എനിക്ക് ഈ നിമിഷം വരെയും  മനസിലായിട്ടില്ല..... നീയെന്റെ അടുത്ത് വരുമ്പോഴും മിണ്ടുമ്പോഴും ഒക്കെ വല്ലാത്തൊരു നെഞ്ചിടിപ്പ് ആണ്...... കാലം എനിക്കായി നിന്നെ കാത്തുവെച്ചത് പോലൊരു തോന്നൽ....വെറും തോന്നൽ ആണ് ട്ടൊ.....അല്ലാതെ എനിക്ക് പ്രേമം ഒന്നുമല്ല....എന്നാലും ഒന്നും ഇല്ലാതില്ല...." എന്നും പറഞ്ഞു ഞാൻ അവന്റെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചിട്ട് നേരെ എണീറ്റ് ബാത്റൂമിലേക്ക് പോയി..... 🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘 അവൾ പറഞ്ഞതൊക്കെ കണ്ണുമടച്ച് കിടന്ന് കേട്ട നമ്മക്ക് സത്യത്തിൽ അത്ഭുതം ആണ് തോന്നിയത്....ഈ കോപ്പ് എന്തൊക്കെ പറഞ്ഞിട്ടാ പോയത്.... ഹ്ഹ്ഹ്ഹ....സത്യം ആയിട്ടും നമ്മക്ക് ചിരി വരുന്നുണ്ട്......ശരിയാ നീ പറഞ്ഞത്.... കാലം നിനക്കായി എന്നെയും എനിക്കായി നിന്നെയും കാത്ത് വെച്ചത് തന്നെയാ..... 🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘🔘 "പോകാം......" മീറ്റിങ് കഴിഞ്ഞു പുറത്തേക്ക് ഇറങ്ങിയപ്പോ നമ്മളെ മുഖത്തേക്ക് നോക്കി റയാൻ ചോദിച്ചപ്പോ ഞാൻ തലയാട്ടി.....അവൻ പറഞ്ഞ ബീച്ചിലേക്ക് നമ്മള് പോവുമ്പോ എന്തോ വല്ലാത്തൊരു എക്സൈറ്റ്മെന്റ്..... വേറൊന്നും അല്ല.....ഇന്ന് അറിയാൻ പോകുവല്ലേ ഈ ചൂടന്റെ പാസ്റ്റ് ലൈഫ്.... ബീച്ചിൽ എത്തിയപ്പോ അവൻ എന്നോട് ഇറങ്ങാൻ പറഞ്ഞു......കോട്ട് കാറിൽ അഴിച്ച് വെച്ച് അവൻ നമ്മളെ കൂടെ നടന്നപ്പോ ഞാൻ അവന്റെ മുഖത്തേക്ക് നോക്കി....... "പറയ്....." "ഹൗ....എന്തൊരു ആകാംക്ഷ......ഇത്തിരി വെയിറ്റ് ചെയ്യ്....ഞാൻ പറയാം....വാ.... അവിടെ ഇരിക്കാം....." എന്നും പറഞ്ഞു നമ്മളെ കയ്യും പിടിച്ച് അവൻ അവിടുള്ള ചെയറിന്റെ അടുത്തേക്ക് നടന്നു.....ഞങ്ങൾ രണ്ടും അവിടെ ഇരുന്ന് കടലിലേക്ക് നോക്കി.... "വൺ കണ്ടീഷൻ......" അവൻ പെട്ടെന്ന് എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞപ്പോ ഞാൻ എന്താണെന്ന രീതിയിൽ അവനെ നോക്കി...... "ഞാൻ കഥ പറയുമ്പോൾ ഇടയ്ക്ക് കേറി വല്ല കൊനിഷ്‌ടും ചോദിച്ച് എന്റെ ഫ്ലോ അങ്ങു കളയരുത്....കേട്ടല്ലോ....." അവൻ ഇത്തിരി റൂഡ് ആയിട്ട് നമ്മളെ നോക്കി പറഞ്ഞപ്പോ ഞാൻ സമ്മതമെന്ന രീതിയിൽ തലയാട്ടി......അവൻ പറയുന്ന കാര്യങ്ങൾക്ക് വേണ്ടി കാതോർത്തു..... ✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️ ________________________________________                       *(തുടരും)* (അപ്പൊ റയാന്റെ പാസ്റ്റ് അടുത്ത പാർട്ട് മുതൽ.....എന്തായാലും കുറഞ്ഞത് ഒരു അഞ്ച് പാർട്ട് എങ്കിലും പാസ്റ്റ് മാത്രം ആയി ഉണ്ടാവും......കുഴപ്പം ഒന്നുമില്ലല്ലോ അല്ലെ... അപ്പൊ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ *വാലന്റൈൻസ് ഡേ ആശംസകൾ.....💓💓💓💓💓* ഏവരുടെയും പ്രണയം പൂത്തുലയട്ടെ,,,,😁...... പരസ്പരം സ്നേഹിക്കുന്നവർക്ക്  എന്നും വാലന്റൈൻസ് ഡേ അല്ലെ... സ്നേഹിക്കാൻ പ്രത്യേക ദിവസം ആവശ്യമില്ലല്ലോ അല്ലെ....😍😍..... എങ്കിലും നമ്മളെ കരളുകൾക്ക് എന്റെ വിഷസ് ഇരുന്നോട്ടെ.....💞💞💞 പിന്നെ നിങ്ങൾ എല്ലാവരും ക്രിയേറ്റ് ചെയ്യുന്ന വീഡിയോസ് ഇമേജസ് ഒക്കെ നമ്മള് ഓരോന്നായി പോസ്റ്റ് ചെയ്യുന്നുണ്ട്... ഒത്തിരി താങ്ക്സ് ഉണ്ട്....സത്യം പറഞ്ഞാൽ നമ്മക്ക് എന്തോ വല്ലാത്ത സന്തോഷം തോന്നുന്നു അതൊക്കെ കാണുമ്പോ,,,, വളരെ കുറച്ച് പാർട്ടുകൾ മാത്രമേ ആയുള്ളൂ എങ്കിലും ഇത്രയധികം ക്രിയേഷൻസ് നമ്മള് ഒരിക്കലും എക്സ്പെക്റ്റ് ചെയ്തിരുന്നില്ല.......😍😍😍😍😍 അതും നല്ല ജോർബാർ ആയിട്ടുള്ളവ.... എന്റെ എല്ലാ സ്റ്റോറീസും പോലെ ഇതും നിങ്ങള് എല്ലാവരും മനസിലേറ്റി കഴിഞ്ഞു എന്നുള്ളതിന് തെളിവ് ആണ് ഒക്കെയും... 💓💓💓....എനിവേ താങ്ക്യൂ സോമച്ച്...😘😘 കഴിഞ്ഞ പാർട്ടിലെ കമന്റുകൾ ഒക്കെ ഞാൻ കണ്ടു.....ഹെന്റെ റബ്ബേ....ഇജ്ജാതി കമന്റ്സ്....നമ്മക്ക് സന്തോഷം ആയി മക്കളെ സന്തോഷം.ആയി....😍😍😍😍.. ഹൊയ്‌ ഹൊയ്‌ ഹയ്യമ്മ ഹയ്യമ്മ....😘😘.... ഇന്നത്തെ പാർട്ടിന് പരമാവധി ലെങ്ത് ഉണ്ട്.....പിന്നെ അഭിപ്രായങ്ങൾ അറിയിക്കുക.....എങ്ങനെ ഉണ്ടെന്ന് ഒന്നും അറിയില്ല....നിങ്ങളുടെ സപ്പോർട്ട് എനിക്ക് മസ്റ്റ് ആണ്.....ഒത്തിരി സപ്പോർട്ട് നൽകുന്നുണ്ട്.....😍😍....ഇനിയങ്ങോട്ടും എനിക്ക് അത് ആവശ്യമാണ്....സപ്പോർട്ട് കൂടുകയല്ലാതെ കുറയരുത്....അപ്പൊ നമ്മക്ക് വിഷമം ആവും....🙈🙈😁😁🏃🏃 അപ്പൊ അടുത്ത ഭാഗം ഇൻ ഷാ അല്ലാഹ് *നാളെ രാത്രി 10 മണിക്ക്.....*)
📙 നോവൽ - - ചൂട് കാതോരി - 8 Part _ 20 Sahala Sachu - ShareChat
43.8k കണ്ടവര്‍
11 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post