ഫൈസി...കലിപ്പൻ ഇൻ കോളേജ് @@@@@@@@@@@@@@@@ Part 101 ***************** അവനെ കണ്ടതും മ്മള് നിന്നു വിയർക്കാൻ തുടങ്ങി....ഫൈസി ഓരോ കാലടി എടുത്തു വെക്കുമ്പോഴും മ്മളെ ഹൃദയമിടിപ്പ് കൂടി കൊണ്ടിരുന്നു.... ക്രമാതീതമായി നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിലാണ് അതിന്റെ പോക്ക്.... പക്ഷെ,,,,,,എന്നിലേക്ക്‌ വന്ന അവൻ വേഗം ദിശ തെറ്റിച്ച് വേറൊരു ഭാഗത്തേക്ക് നീങ്ങി.... ഞാനും അതുപോലെ തിരിഞ്ഞപ്പോ കണ്ടത് വലിയൊരു വടി കല്ലിന്മേൽ വെച്ച് ചെത്തിക്കൂർപ്പിക്കാണ്....മ്മളെ തല്ലാനാകുമോ ഇങ്ങനെ ചെയ്യുന്നതെന്ന സംശയം എന്നിൽ നിഴലിച്ചിരുന്നു.... സംസാരിക്കാൻ വന്ന ഞാൻ എന്തിനാ നിന്ന് വിറക്കുന്നതെന്ന് എത്രയായിട്ടും എനിക്ക് മനസ്സിലായില്ല.....ഒടുവിൽ രണ്ടും കല്പ്പിച്ചു മ്മള് അവനെ വിളിച്ചു.... " ഫൈസി,,,,,നിന്നോട് കൊറച്ചു കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്....എന്റെ കൂടെയൊന്ന് വരാമോ....?? " ചോദിച്ചത് മിച്ചം....മൗനമായിരുന്നു മറുപടി.... കാറ്റിന്റെ നേർത്ത തലോടലിൽ അതങ്ങു അലിഞ്ഞില്ലാതായി....വാക്കുകൾ കേട്ടിട്ടും മിണ്ടാതെ അവനവന്റെ പണിയിലേർപ്പെട്ടു.... എന്നിട്ടും വിടാൻ ഞാൻ ഒരുക്കമല്ല.... " നീയെന്താടാ ഒന്നുംമിണ്ടാത്തെ....പനപോലെ ഞാൻ ഇവിടെ നിൽക്കുന്നതും ചോദിച്ചതൊന്നും നീ കേട്ടില്ലേ....കേട്ടിട്ടും കേൾക്കാത്ത പോലെ അഭിനയിക്കുവാണോ....?? " പിന്നെയും നേരത്തെ ചെയ്തത് പോലെ തന്നെ.... എന്നാൽ ആ വടി ചെത്തിക്കൂർപ്പിക്കുന്നതിന്റെ ശക്തി ഒന്നൂടെ ഉച്ചത്തിലായി.... അവൻ അസുരൻ ആവാൻ ടൈം ആയെന്ന സിഗ്നൽ ആണത്....അതികം നിന്നാൽ ചെലപ്പോ...പോകുമ്പോ എനിക്ക് തലയുണ്ടായെന്ന് വരില്ല...മ്മളൊന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.... പെട്ടെന്ന്,,,,,മ്മള് നിലം പൊത്തി ഒരു വീഴ്ചയാണ്....ഇതൊട്ടും പ്രതീക്ഷിച്ചില്ല.... വീണിടത്ത് കിടന്ന് പുറകിലേക്ക് നോക്കി... ഇവനാണോ എന്നേ തള്ളിയിട്ടേ.... ഏയ്‌,,,,അങ്ങനെ വരാൻ വഴിയില്ല....കാരണം അവൻ നിന്നനില്പിൽ നിന്നും അനങ്ങിയിട്ട് കൂടിയില്ല.... അതും പറഞ്ഞ് ചെന്നാൽ വേറെ കിട്ടും....എങ്കിൽ പിന്നെയെങ്ങനെ മ്മള് വീണു....ആ സംശയം ഊട്ടിയുറപ്പിച്ചത് മുന്നിൽ കിടക്കുന്ന വടി കണ്ടപ്പോ യായിരുന്നു.... ഇപ്പോഴാണ് ബൾബ് കത്തിയത്....മ്മള് പോകുന്ന തക്കം നോക്കി അവനത് എറിഞ്ഞതാണ്..... പണ്ടേ,,,,മേലേക്ക് നോക്കി നടക്കുന്നതു കൊണ്ടു അത് വരുന്ന വഴി കാണാതെ പോയി.... ഉമ്മി ഇടക്കിടക്ക് പറയും തായേ നോക്കി നടക്കാൻ.... ഇതൊക്കെ അറിയാവുന്നതിനാലാവും മ്മളെ ഉപദേശിച്ചിരുന്നത്....ഹിഹിഹി " അതികം കിടന്നു സുഖിക്കാതെ എഴുന്നേറ്റ് പോടാ....മറ്റുള്ളോർക്ക് പണിയുണ്ടാക്കാതെ....!" അവന്റെ കലിപ്പ് മൂഡ് ഓണായതും....മ്മള് കയ്യ് കൊണ്ടു നിലത്ത് കുത്തി പൊടിതട്ടി എഴുന്നേറ്റു.... ഇവൻ വന്നപ്പോ തൊട്ട് ആക്കാൻ തുടങ്ങിയതാണ്.....ഒന്നുല്ലെങ്കിൽ ബഹുമാനിക്കേണ്ട....ഇതുപോലെ വഴിയിൽ തള്ളിയിടാതെ ഇരുന്നൂടെ.... അവനിക്ക് മാത്രം കലിപ്പായാ മതിയോ.... ഈ നജാഫ് ആരെണെന്ന് ഓനും അറിയാൻ പോണോള്ളൂ....മ്മള് അവന്റെ അടുത്തേക്ക് ചെന്നിട്ട് ഷോൾഡറിൽ കൈയ്‌വെച്ചു..... " നീയെന്തിനാ എന്നേ തള്ളിയിട്ടത്.... അന്നോടൊന്നു എതിർത്തുപ്പോലും സംസാരിക്കാത്ത എനിക്കിട്ടു തന്നെ താങ്ങാനാണോ നിന്റെ ഭാവം...." അത് ചോദിച്ചതിന് അപ്രതീക്ഷിതമായി അവനെന്നെ ചുമരോട് ചേർത്ത് നിർത്തി.... " പിന്നെ എന്തിനാടാ നീയിങ്ങോട്ട് കെട്ടിയെടുത്തെ....അന്റെ അളിയനെ.... മറ്റോ കാണാനോ.... ദേ നോക്ക്,,,,,,എനിക്കിഷ്ട്ടല്ല എന്റെ കാര്യത്തിൽ ആര് തലയിടുന്നതും അഭിപ്രായം പറയുന്നതും.... ഇതെന്റെ ലൈഫ്,,,,,ഞാൻ തീരുമാനിക്കും എങ്ങനെ വേണം വേണ്ടന്നൊക്കെ..... ഉപദേശിച്ച് നേരെയാക്കാൻ ബുദ്ധിമുട്ടണമെന്നില്ല....അതോണ്ട് നീ.... എന്റെ മൈൻഡ് മാറുന്നതിനു മുന്നേ സ്ഥലം വിട്ടോ....അതാ നിനക്കും നിന്റെ തടിക്കും നല്ലത്.... ഫൈസിന്റെ കയ്യിൽ നിന്നും കിട്ടിയവർക്ക് അനുഭവമുള്ളതാണ്....കൂട്ടത്തിൽ നിനക്കും.... അതികം ആരും മ്മളെ മറക്കൂലാ.... കാരണം ഓർമ്മക്കുള്ള മരുന്ന് ഓരോ ദിവസവും എല്ലാവർക്കും കിട്ടാറുണ്ട്.... മോൻ പോയി,,,,,ക്ലാസ്സിലുള്ള മറ്റുള്ള കുട്ടികൾക്ക് ബുദ്ധി പറഞ്ഞു കൊടുക്ക്.....മ്മക്ക് അതൊന്നും തീരെ ദഹിക്കൂലാ....അപ്പൊ നജാഫ് ചെല്ല്,,,,,,!!! " നിലത്ത് നിർത്തി കോളറോക്കേ ശരിയാക്കി അവിടെന്ന് മ്മളെ പറഞ്ഞയച്ചു....നേരെ ന്റെ ജീവനും കയ്യിലെടുത്ത് ഒരൊറ്റ പാച്ചിലാണ്.... പോകുന്ന വഴിക്ക് മ്മക്ക് ഒരു കാര്യം മനസ്സിലായി..... എന്താന്ന് വെച്ചാൽ....അവനെ കലിപ്പ് കൊണ്ടു നേരിടാൻ പറ്റൂലാ....സ്നേഹം കൊടുത്തു തളക്കണം....ഇതും ഏറ്റില്ലേൽ മ്മള് മറ്റുള്ളോരെ നന്നാക്കുന്ന പണിയങ്ങു നിർത്തും.... ഓരോന്ന് ആലോചിച്ചു തലപുണ്ണാക്കി നടക്കുമ്പോഴും പുറകിലേക്ക് നോക്കാതിരിക്കാൻ മ്മക്ക് കഴിഞ്ഞില്ല....അന്നേരം അവൻ ആ കെട്ടിടത്തിനുള്ളിലേക്ക് വലിഞ്ഞത് കണ്ടു.... " പണിപാളിയല്ലേ....വല്ല ആവശ്യമുണ്ടോ നിങ്ങൾക്ക്....തല്ല് കൊള്ളാനായിട്ട്....ഹിഹിഹി... അതല്ല മാഷേ,,,,,അവന്റെ കയ്യ്കൊണ്ട് തന്നെ മരിക്കൂന്ന് പ്രതിജ്ഞ എടുത്തിട്ടുണ്ടോ.....?? ഇതിപ്പോ എത്രാമത്തെ തവണയാണ് അവന്റെ കാലുപിടിക്കുന്നത്....ഇച്ചിരി ഉളുപ്പുണ്ടേൽ ഈ പണി നിർത്തിക്കോളി....!!! " മുത്തുമണി പൊഴിയുന്ന ശബ്‌ദം കാതിൽ അലയടിച്ചതും.....അത് ആ പർദ്ദക്കാരിയുടെ പുച്ഛ അവലോകനം ആണെന്ന് പിടിക്കിട്ടി...അന്നേരം ഫൈസിന്റെ ചെറിയ കലിപ്പ് എനിക്കും വന്നു.... പക്ഷെ,,,,,അതിനേക്കാൾ തമാശ....ഈ പറയുന്ന സാധനത്തിനെ മ്മള് കാണുന്നില്ലെന്നാണ്..... മറഞ്ഞു നിന്നിട്ട് പ്രഖ്യാപനം നടത്തുന്ന അവളെ കയ്യിൽ കിട്ടിയാൽ പപ്പടം പോലെ പൊടിക്കും.... " ഭീരുക്കളെ പോലെ ഒളിച്ചിരിക്കാതെ പുറത്തേക്ക് ഇറങ്ങി വാടി....നിന്നോട് രണ്ടെണ്ണം പറഞ്ഞാലേ.....എനിക്ക് ഉറക്കൊള്ളൂ,,,,, പലപ്രാവശ്യം പറഞ്ഞതാ മര്യാദയില്ലാതെ എന്നോട് വാചകം അടിക്കാൻ വരരുത്.... നീയൊക്കെ അവനെക്കാളും....കഷ്ടമാണ്.... പർദ്ദയിട്ട രാക്ഷസി,,,,,!!" കലിപ്പോടെ അത്യാവശ്യ ഡയലോഗ് ഒക്കെ മ്മള് പറഞ്ഞിട്ട് യാതൊരു മറുപടിയില്ല.... ഓഹോ,,,,,അപ്പോ മ്മളെ കലിപ്പിനും ചിലരൊക്കെ പേടിപ്പിക്കാൻ കഴിഞ്ഞു....മ്മക്കും ഇതു പറ്റും ലെ....അതോടെ മ്മള് കഞ്ചുക മഞ്ജുക പുളകിതനായി.... സ്ലോ മോഷനിൽ നടക്കാൻ തുനിഞ്ഞതും പെട്ടെന്ന് മുന്നിലേക്ക് എന്തോന്ന് വീണു....മ്മള് മാറിനിന്നോണ്ട് മേലെ തട്ടിയില്ല....ശരിക്ക് നോക്കിയപ്പോ അതൊരു ചെരുപ്പായിരുന്നു..... അള്ളോഹ്....മ്മള് പറഞ്ഞതിന് നന്നായി റിസൽറ്റും കിട്ടുന്നുണ്ടല്ലോ....ഇതും അവളുടെ പണി തന്നെയാകും....കരുതിയിരിക്കണം.... " നീയെന്റെ കൈയ്യിന്ന് വാങ്ങിക്കും.... വെറുതെ വേണ്ടാത്ത പണിക്ക് നിൽക്കണോ...? " " ഇങ്ങള് പറഞ്ഞത് കേട്ടില്ലേൽ ഞാൻ ഇനിയും പറയും....അത് കേൾക്കേണ്ടിയും വരും...." മ്മള് മെല്ലെ ശബ്‌ദം കേട്ട ഭാഗത്തേക്ക് നടന്നു ചെന്നതും....അവിടെയുള്ള ഒരു ചുമരിനു പുറകിൽ അവള് ഒളിച്ചു നിൽക്കുന്നത് കണ്ടു....മ്മള് വേഗം പിന്നിലായി നിന്നു.... " എന്താ മ്മളെ ഡയലോഗിൽ പേടിച്ചു പോയോ....ഇത്രയൊക്കെ ഒള്ളു ഇങ്ങളൊക്കെ....മാഷാണ് പോലും മാഷ്....എന്തിന് നന്ന്....ഹിഹിഹി...!! " മ്മളെ വന്നതും നിൽക്കുന്നതൊന്നും അറിയാതെ ഒരുപാട് വർത്താനം പറഞ്ഞ് കസറാണ്..... പെണ്ണ് തിരിഞ്ഞതും മ്മളെ കാൽ തെറ്റി അവള് വീഴാൻ പോയി.... പക്ഷെ,,,,,മ്മള് പിടിക്കാനൊന്നും പോയില്ല..... ദേ കിടക്കുന്നു നിലത്ത്....ചക്ക വെട്ടിയിട്ട പോലെ....കിടന്നിടത്ത് നിന്നും മ്മളെ സഹായത്തിനായി ദയനീയതോടെ നോക്കുന്നുണ്ട്..... അവൾക്ക് തൊട്ടരികിൽ ചെന്നിട്ട് മ്മള് ഇരുന്നു.... " നിന്റെ വാചകം ഒക്കെ പൊളിയാ.... പക്ഷെ,,,,,മേലെ ഇതൊക്കെ കണ്ടു നിൽക്കുന്ന ഒരാളുണ്ടെന്ന് നീ ഓർത്തില്ല....അവിടെയിപ്പോ ഫോർ ജിയാണ്....മോളെ,,,,,ഓൺ ദ സ്പോട്ടിൽ പണികിട്ടുമെന്ന് ബോദ്യമായില്ലേ.....!! " " സാർ,,,,,ഒരബദ്ധം പറ്റിയതാണ്....ഇനി ആവർത്തിക്കില്ല.... തൽക്കാലം സാറിപ്പോ എന്നേ സഹായിക്കണം....ഇല്ലേൽ എനിക്ക് എഴുന്നേൽക്കാൻ പറ്റൂലാ.... പ്ലീസ് സാർ,,,,! " " ഡി,,,,,കുരുത്തക്കേട് ചോദിച്ചു വാങ്ങിച്ച നിന്നെ ഞാൻ എന്തിന് സഹായിക്കണം..... അവിടെ കിടക്ക്....ഇൻക്ക് ഇച്ചിരി ഉളുപ്പ് കൂടുതലാ.... അന്യ പുരുഷൻ പെണ്കുട്ടിയോളെ സഹായിക്കാൻ പാടില്ലാ.....അറിയില്ലേ നിനക്ക്....? " ഇപ്പൊ അവളുടെ മോന്ത കടന്നൽ കുത്തിയ പോലുണ്ട്.....പറഞ്ഞത് പറ്റിയിട്ടുണ്ടാകില്ല.... " പോടാ അവിടന്ന്....ഒരു അന്യ പുരുഷൻ വന്നിരിക്കുന്നു.... നീയൊരു ഒറിജിനൽ പുരുഷൻ ആണോ സ്ത്രീയാണോന്ന് ആർക്കറിയാം.....ഫൈസിയെ കാണുമ്പോ സ്ത്രീയും.....ക്ലാസെടുക്കുമ്പോ പുരുഷനും....ബല്ലാത്തൊരു സൃഷ്ടിപ്പ്....!! അവളെന്റെ പൗരുഷത്തെ വരെ ചോദിക്കുന്ന തരത്തിൽ എത്തിയിപ്പോ കാര്യങ്ങൾ..... ഞാൻ ദേശ്യത്തോടെ അവളെ പിടിച്ചു വലിച്ചതും പെട്ടെന്നെഴുന്നേറ്റ വെപ്രാളത്തിൽ....അവളെന്റെ നെഞ്ചത്തോട്ട് വീണു.... അതും കൂടി തീരുമാനം ആകാനുണ്ടെർന്ന്.... അക്കാര്യത്തിൽ തീരുമാനമായി.... ജീവിതത്തിൽ ആദ്യമായിട്ടാണ് ന്റെ തെസ്‌നിക്ക് പകരം വേറൊരാൾ എന്റെ നെഞ്ചിൽ കിടക്കുന്നത്.... ആ സന്ദർഭത്തെ മനോഹരമാക്കാൻ കിളികളുടെ കൊഞ്ചലും.... അന്തരീക്ഷത്തിലുണ്ടായ മാറ്റങ്ങളും കൂട്ടിനുണ്ടായിരുന്നു.... എനിക്കെന്തോ പോലെയായി....അവളെ അടർത്തി മാറ്റിയപ്പോഴും ആ മിഴികൾ അന്നേരം തായേ വീണുകിടക്കുന്ന പുൽനാമ്പുകളിൽ ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുകയായിരുന്നു .... " ഡോ,,,,,കെട്ടിപ്പിടിച്ചു നിൽക്കാനാണോ നിന്റെ ഏർപ്പാട്....ഇതു വേറെ വല്ലോരും കണ്ടാൽ ന്റെ കഞ്ഞികുടിമുട്ടും..... വെറുതെ എന്നേ കൊല്ലാകൊല ചെയ്യണോ....." മ്മള് പറഞ്ഞു നാവെടുക്കും മുന്നേ അവളുടെ ഡയലോഗ് എൻ ഹൃദയത്തിൽ ആലേഖനം ചെയ്യപ്പെടാൻ അധിക നേരാം ചിന്തിക്കേണ്ടി വന്നില്ല..... " അതേയ്,,,,,എന്നും ഇതുപോലെ എന്നേ ഇങ്ങള് നെഞ്ചോട് ചേർത്തുവെക്കോ....ഇവിടെ കിടക്കുമ്പോ വല്ലാത്തൊരു സുരക്ഷിതത്വം ഫീൽ ചെയ്യുന്നുണ്ട് മ്മക്ക്..." ആഹാ....ഇത്രേം പറഞ്ഞതിന് പിന്നിൽ ഇതായിരുന്നല്ലേ ഉദ്ദേശം....ടോൺ മാറുന്നത് കണ്ടപ്പോയെ സംശയം ഇല്ലാതില്ലെർന്നു.... " ഓ പിന്നെ,,,,ന്റെ നെഞ്ചിൽ സുരക്ഷിതത്വം കൊണ്ടുവന്ന് വെച്ചേക്കല്ലേ.... താൻ മെനക്കെടുത്താതെ ഒന്ന് പോയെ.... ഇതു പുതിയൊരു അടവാണെന്ന് മനസ്സിലാക്കാൻ ഒരുപാടങ്ങു കടന്നു ചിന്തിക്കണമെന്നില്ലാ.... ഹ്മ്മ്....അതോണ്ട് പർദ്ദക്കാരി പോവാൻ നോക്ക്....!! " അത് പറഞ്ഞതും അവൾക്കാകെ ചടച്ചു.... ഇപ്പൊ കരയുമെന്ന അവസ്ഥയിലാണ്..... എങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ എന്നെയും തള്ളിമാറ്റി....കണ്ണീർ തുടച്ചു കൊണ്ട് നടന്നകന്നു..... ഞാൻ പറഞ്ഞതിന് അവള് കരഞ്ഞു പോകേണ്ട വല്ല ആവിശ്യവും ഉണ്ടോ....?? അതിന് മാത്രമൊന്നും മ്മള് അവളോട് പറഞ്ഞിട്ടില്ല....എന്നിട്ടും ആ കരിമഷി കണ്ണുകൾ നിറഞ്ഞത് ഞാൻ കരണമല്ലെന്ന് ഓർക്കുന്തോറും ചങ്കിലൊരു കുത്തൽ..... ക്ലാസ്സെടുക്കാനും അവളെ ഫേസ് ചെയ്യാനുള്ളൊരു മനപ്രയാസം കൊണ്ട് സാറിനോട് ലീവ് ചോദിച്ച് വീട്ടിലേക്ക് വിട്ടു..... പോകുന്ന നേരത്തും അവളെനിക്കൊരു നോട്ടം സമ്മാനിച്ചിരുന്നു..... പിന്നീയൊന്നും നോക്കാതെ,,,,,നേരെ വീട്ടിലേക്ക് ചെന്നതും അവിടെ ആരെയും കാണാനില്ല...... ഉമ്മിയെ തിരഞ്ഞ് പോയപ്പോ അയല്പക്കത്തെ ഇത്തനോട് സംസാരിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.....ഉമ്മിന്റെ ചങ്കുകളാണ് അവരൊക്കെ..... മ്മള് വേഗം അവിടെന്ന് സ്കൂട്ടായി....മേലെ ബാൽക്കണിയിൽ പോയിരുന്നു ഓരോന്ന് ചിന്തകൾക്ക് വിട്ടു കൊടുത്തു.... കടിഞ്ഞാൺ ഇല്ലാതെ പായുന്ന കുതിരക്ക് ദിശതെറ്റി ഏത് വഴിയിലൂടെയും സഞ്ചരിക്കാം.... അതുപോലെയാണ് എന്റെ ചിന്തകളെ ഞാൻ കണക്കാക്കുന്നത്.... " എന്നാലും അവള് എന്ത് കണ്ടിട്ടാണ് എന്നേ ഇഷ്ട്ടനാണെന്നൊക്കെ പറഞ്ഞത്....അറ്റ്ലീസ്റ്റ് അവളുടെ പേര് പോലുമെനിക്ക് അറിയില്ല.... യാതൊരു തരത്തിലുള്ള അടുപ്പം അവളോടെന്നല്ല ആരോടും മ്മള് ഇതുവരെ കാണിച്ചിട്ടില്ലായിരുന്നു..... ഇനി അവളെ കെട്ടിയെന്നിരിക്കട്ടെ,,,,അതെന്റെ ഉമ്മയ്ക്കും പെങ്ങൾക്കും പറ്റുമെന്നു ആർക്കറിയാം.....എങ്ങനെയായാലും ഒരു ഗുരു ശിഷ്യ ബന്ധത്തിൽ അത്തരമൊരു നടപ്പ് വേണ്ടാ....അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം....." അപ്പോഴാണ് എന്റെ പെങ്ങള് സന്തോഷത്തോടെ ഓടിവരുന്നത് ദൃഷ്ടികളിൽ പതിഞ്ഞു.... യൂണിഫോമു പോലും മാറ്റാതെ അവളെനിക്ക് അഭിമുഖമായി വന്നിരുന്നു.... പ്രത്യേകമായൊരു തെളിച്ചം അന്നേരം അവളുടെ മുഖത്തെ പ്രസന്നമാക്കി....കണ്ണുകൾ കൊണ്ട് എന്തേയ് എന്ന് ചോദിച്ചതും ഒന്നുമില്ലെന്ന് പറഞ്ഞ് പുറത്തേക്ക് ആകാംഷയോടെ നോക്കി ഒരേ നിൽപ്പ്..... " എന്താ പെങ്ങളൂട്ടിക്ക് വല്ലാത്തൊരു പരവേശം....കാര്യമായിട്ട് എന്തോ ഉണ്ടല്ലോ....? " " അതൊക്കെയുണ്ട് കാകു,,,,,കൊറച്ചു നേരം മ്മളോട് ഒന്നും പറയാതെ നിൽക്കിം.....!! " സംഭവം ചോദിക്കാൻ തുനിഞ്ഞപ്പോ അവള് ശൂ,,,,,മിണ്ടരുതെന്ന് പറഞ്ഞ് മ്മളെ വായപൊത്തി....ഞാനും അവളെ പോലെ പുറത്തേക്ക് ശ്രദ്ധയെ തിരിച്ചു വിട്ടു..... ഞങ്ങളുടെ വീടിനു അപ്പുറത്താണ് ഉപ്പാന്റെ അനിയന്റെ താമസം.....അവിടെയൊരു കാർ വന്നു നിർത്തിയപ്പോ തൊട്ട് ഇവിടൊരുത്തി ഹലാക്കിന്റെ ചാടി കളി..... " തനു നിനക്ക് വട്ടായോ,,,,,ആകെ അതിന്റെയൊരു കൊറവും കൂടെ ഉണ്ടെർന്നു...!!" " എനിക്കൊന്നും പറ്റിയില്ല....ആ കാറിനുള്ളിൽ നിന്നും ഇറങ്ങുന്ന ആളെ ശരിക്ക് നോക്കീം..... അപ്പൊ മനസ്സിലാകും മ്മളെന്തിനാ കുത്തി മറിഞ്ഞതെന്നൊക്കെ,,,,,,! " അവിടെയുണ്ടായിരുന്ന കാഴ്ച കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന ഒന്നാണ്..... എന്നെയും എന്റെ കുടുംബത്തെയും ദ്രോഹിച്ചവന്റെ മോൾടെ കയ്യും കാലും ഒടിഞ്ഞിട്ടുണ്ട്.... ആരുടെ പണിയാണെന്ന് അറിയില്ലേലും ന്റെ തനുവിന്റെ മുഖത്ത് അവളോട്‌ ഒരുതരം പുച്ഛമാണ്.... " താനുമോളെ,,,,,,നിനക്ക് കണ്ടിട്ട് എന്ത് തോന്നുന്നു.....?? " എന്റെ ചോദ്യത്തിന് മറുപടിയെന്നോണം ഒരു പുഞ്ചിരി സമ്മാനിച്ചു.... " നമ്മളെ ദ്രോഹിക്കുന്നവർക്ക് ഇങ്ങനെ കിട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ.... ആര് കൊടുത്തതാണെങ്കിലും ഒക്കെ അവളുടെ കയ്യിലിരിപ്പ് കൊണ്ടാണ്.....!! " അവളുടെ തലയിൽ തലോടി കൊണ്ട് നിൽക്കുന്ന നേരത്ത് ഞങ്ങളെ മാത്രം പകയോടെ വീക്ഷിക്കുന്ന സജയെ ആരും കണ്ടിരുന്നില്ല.... പെട്ടെന്നാണ്,,,,,ആരോ വിളിച്ചപോലെ തോന്നിയത്....ചുമ്മാ പുറത്തേക്ക് നോക്കിയതും സജയുടെ കണ്ണുകളിൽ കനലെരിയുന്നത് എനിക്കറിയാമായിരുന്നു..... ആ നോട്ടം നൽകി....അന്നേരം അവളുടെ ഉപ്പയും കൂടെയുണ്ടായിരുന്നു....രണ്ടു പേരും അകത്തേക്ക് ഉൾവലിഞ്ഞു..... ഇതൊന്നും തെസ്നി കാണാത്തത് ഭാഗ്യം....!! അല്ലെങ്കിൽ ഒരു തെറിയഭിഷേകം നടക്കേണ്ടതാണ്..... പിറ്റേന്ന്,,,,,, ശനിയാഴ്ച ആയതിനാൽ മ്മക്ക് ലീവായിരുന്നു.....ഉള്ള ടൈമിൽ ഉമ്മയോടും പെങ്ങളോടും കത്തിയടിച്ചിരിക്കും.... അന്നേരം പുറത്തേക്കൊന്നും പോകാൻ ഒരു മൂഡുണ്ടാവില്ല..... എന്റെ ലോകം ഇവരാണ്....അവർ കയിഞ്ഞിട്ടെ മ്മക്ക് എന്തുമുള്ളൂ....അങ്ങനെ ഫോണിലും കുത്തി കളിച്ചു കൊണ്ടിരിക്കുന്ന നേരത്താണ് അക്കാര്യം ഓർമ്മ വന്നത്..... * അള്ളോഹ്,,,,,നാളെയാണ് പെങ്ങളൂട്ടിന്റെ ജന്മദിനം....അതെന്തായാലും പൊളിക്കണം.... സ്വന്തമെന്ന് പറയാൻ എനിക്കാകെ അവള് മാത്രമാണുള്ളത്.... ഏതൊരു കാകുവിന്റെയും രാജകുമാരിയെന്ന് പറയുന്നത് അവരുടെ പെങ്ങളായിരിക്കും.... അവളേറ്റവും കൂടുതൽ സ്നേഹിക്കുന്നതും പല കാര്യങ്ങളും ഷെയർ ചെയ്യുന്നത് അവരോടാണ്.... അവരില്ലാത്ത വീട്,,,,,സത്യം പറഞ്ഞാൽ ഇരുൾ അടഞ്ഞപോലെയാണ്....ഉമ്മ കഴിഞ്ഞാൽ നമ്മളെ കൂടുതൽ സ്വാധിനിക്കാൻ കഴിയുന്നത് പെങ്ങന്മാരായിരിക്കും..... ഉപ്പ മരിച്ചതിനു ശേഷം ഇവിടം ഉറങ്ങിയപ്പോലെയായിരുന്നു....ആരും ഒന്നും പറയാതെ തനിച്ചായ ഒരുപാട് ദിവസങ്ങൾ.... സങ്കടം വരുമ്പോ....അന്നേരം ന്റെ ഉപ്പന്റെ മുഖം മനസ്സിലേക്ക് ഓടിവരും.... വീണ്ടും ഒരുയർത്തെഴുന്നേൽപ്പ് സാധ്യമാക്കിയത് തനുവിന്റെ കളിയും ചിരിയും കണ്ടിട്ടാണ്....അതെന്നും നിലനിർത്താൻ ഞാൻ ആഗ്രഹിക്കുന്നു...കൂടെ ന്റെ ഉമ്മിയുടേതും.... ഇനിയുള്ള എന്റെ ഉത്തരവാദിത്തമെന്ന് പറയുന്നത്.... അവളെ പൊന്നു പോലെ നോക്കുന്നവനെ ഏൽപ്പിക്കണം....അതുവരെ എനിക്കൊരു സമാധാനവും കിട്ടില്ല.... അവളെന്റെ സഹോദരിയെന്നതിലുപരി നല്ലൊരു ഫ്രണ്ടും മാനസൂക്ഷിപ്പുകാരി ഒക്കെയാണ്.... ഫ്രണ്ടെന്നും സഹോദരിയെന്നും രണ്ടുതരം വാക്കുകൾ ആണെങ്കിലും ഒരു അർത്ഥത്തേയും അത് സൂചിപ്പിക്കുന്നു.... അവളിനി പടിയിറങ്ങുന്ന അവസരം ചിന്തിക്കുമ്പോയെ ന്റെ കണ്ണു നിറയുന്നുണ്ട്.... എത്ര ദൂരത്തേക്കും മൈലുകൾക്കപ്പുറം അവള് പോയാലും എന്നും ന്റെ ഹൃദയത്തിൽ തന്നെയുണ്ടാകും..... സജക്ക് കിട്ടിയത് അവള് പറഞ്ഞപ്പോലെ കൊറച്ചു കുറഞ്ഞുപ്പോയി.....അവളെ കരയിക്കാനും കലിപ്പാക്കാനും ഒക്കെയുള്ള അവകാശം എനിക്കുള്ളതാ.... അതിനെ മറികടന്ന ഓളെ കൊല്ലാനുള്ള ദേഷ്യം ഇരച്ചു വന്ന നേരത്തും....തടഞ്ഞു നിർത്തിയതും ഇവളാണ്....അത്രക്കും സ്നേഹിക്കാനേ അവൾക്ക്‌ കഴിയുള്ളൂ.... അവളെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്.... കുട്ടികുറുമ്പ് എത്ര കാട്ടിയാലും അവളില്ലാത്ത ഒരു ലൈഫ് ചിന്തിക്കാൻ കൂടി പറ്റൂലാ.... ഇനിയും അവളെ ഒരുപാട് സ്നേഹിച്ചു വീർപ്പുമുട്ടിക്കണം....മരിക്കുന്ന നാൾ വരെ ന്റെ പെങ്ങളൂട്ടിയുടെ കണ്ണ് നിറയാതെ കൊണ്ടു നടക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു....* അവളുടെ ഓരോ കാട്ടികൂട്ടലും ആലോചിച്ചു ചിരികാണ് പിന്നെ മ്മള് ചെയ്തത്.... " എന്താ കാകു ചിരിക്കാൻ മാത്രം ഇന്ന് നിങ്ങൾക്ക് കിട്ടിയത്.....എന്നോടും കൂടെ പറ.... ഞാനും ചിരിക്കട്ടെ.....!! " അത് ചോദിച്ചോണ്ട് അവള് ബെഡിൽ വന്നിരുന്നു....ഒരു പുഞ്ചിരി സമ്മാനിച്ചു പുറത്തേക്ക് ഇറങ്ങിയപ്പോയേക്കും അവള് അവിടെയുമെത്തി..... " നിങ്ങൾ ഞാൻ ചോദിച്ചത് കേൾക്കാതെ എവിടെക്കാ.....പോകുന്നെ.....? " " ഞാൻ എവിടെക്കുമില്ല....പിന്നെ നീയൊരു കാര്യം ചെയ്യ്,,,,,വേഗം പോയി റെഡിയായിട്ട് വാ... ഒരു സ്ഥലം വരെ പോകാനുണ്ട്....!! " " എങ്ങോട്ടാ.....? " " അത് എത്തുമ്പോ കാണാം....നീയിപ്പോ പറഞ്ഞത് കേൾക്കാൻ....അതിന് മുന്നേ ഉമ്മിയെയൊന്ന് കണ്ടേച്ചു വരാം....!" അവളെ പറഞ്ഞയച്ചു നേരെ ഉമ്മിന്റെ അടുത്തേക്ക് നീങ്ങി....മുപ്പത്തി അടുക്കളയിൽ തിരക്കിട്ട പണിയിലാണ്....ഞാൻ പുറകിലൂടെ ചെന്ന് ഉമ്മിയുടെ ഷോൾഡറിൽ തല വെച്ചു.... " ന്റെ ഉമ്മി ഇന്ന് ഭയങ്കര ബിസിയാണല്ലോ.... ഞാൻ സഹായിക്കട്ടെ....." പാത്രം കഴുകുന്നതിനിടക്ക് എന്നെയൊന്നു തിരിഞ്ഞു നോക്കിയതും.....മ്മള് അസ്സലായി ചിരിച്ചു കൊടുത്തു....കാര്യം ഉമ്മിക്ക് പിടികിട്ടി യതിന്റെ സിംബലാണ് ആ നോട്ടം..... " നജു,,,,അനക്ക് എന്നോട് എന്തോ പറയാനുണ്ട്.....അതാണ് ഈ ചോദ്യത്തിന് പിന്നിലുള്ള ഉദ്ദേശം.....!! " " ഇങ്ങള് സംഭവണല്ലോ,,,,,അതും എത്ര പെട്ടെന്ന് മനസ്സിലാക്കി....അതാണെന്റെ ഉമ്മച്ചി...." കവിളിൽ ഒരു കിസ്സ് കൊടുത്തതും ഉമ്മിയൊന്ന് ചിരിച്ചു.....അപ്പൊ കാര്യം മ്മള് അവതരിപ്പിക്കേം ചെയ്തു..... " നാളെ അവളുടെ ബര്ത്ഡേയാണ്....ഗിഫ്റ്റ് എന്തേലും വാങ്ങിക്കണ്ടേ....അതിനൊന്ന് പുറത്തേക്ക് പോവാ....ഞങ്ങൾ രണ്ടുപ്പേരും... ഇങ്ങൾക്ക് സമ്മതാണോ....? " മറുപടി പറയാതെ....കയ്യ് തട്ടത്തിന്റെ തലപ്പ് കൊണ്ട് തുടച്ചു ഉമ്മി....പുറത്തേക്കിറങ്ങി... കൂടെ ഞാനും.... ഉപ്പാന്റെ മരണ ശേഷം പൊതുവെ ആരുടേയും ബര്ത്ഡേ ആഘോഷിക്കാറില്ല..... ആദ്യമായി ന്റെ പെങ്ങള് ചോദിച്ചതും അക്കാര്യം തന്നെയാണ്....എന്തുകൊണ്ടാ അങ്ങനെ പറയുന്നതെന്ന്..... അന്നുണ്ടായ ഉറങ്ങാത്ത മുറിവ് ആ ദിവസത്തെ കൂടുതൽ ഓർമിപ്പിച്ചുകൊണ്ടിരുന്നു.... അതാണ് ഉമ്മിന്റെ മൗനത്തിനുള്ള പ്രധാന കാരണം.... എന്നോട് പലവട്ടം അത് അവള് ചോദിച്ചിരുന്നവെങ്കിലും കൃത്യമായിട്ടുള്ള ഒരു മറുപടി നൽകാതെ ഞാൻ ഒഴിഞ്ഞു മാറി.... അവളുടെ കുഞ്ഞു മനസ്സ് വേദനിക്കാൻ ആഗ്രഹിക്കാത്തത് കൊണ്ട്.... ഒരിക്കെ....ഇതുകേട്ട ഉമ്മിക്ക് പറയാനുള്ളത്‌ അവളുടെ ആദ്യ പിറന്നാളിന് നടന്ന സംഭവമാണ്....അത് അറിഞ്ഞതിനാൽ പിന്നെയൊരു സാഹസത്തിനും അവള് മുതിർന്നില്ല..... വീട്ടിൽ പരിപാടി നടക്കുന്ന ടൈമിൽ....ഉപ്പാന്റെ അനിയൻ വന്നു ഒരുപാട് പ്രശനമുണ്ടാക്കി.... അത് ആലോചിക്കുന്തോറും ഇന്നും ഉമ്മാന്റെ നെഞ്ചിൽ തീയാണ്..... സ്വന്തം കെട്ടിയോൻ മണ്മറഞ്ഞു പോയിട്ടും.... തള്ളക്കും മക്കൾക്കും കൊട്ടിയാഘോഷിക്കാൻ നാണവും മാനവുമില്ലെന്ന് ചോദിച്ചതും.... മറ്റുള്ളവരുടെ മുന്നിൽ ആട്ടിയതുമൊക്കെ ഇന്ന് നടന്നപോലെ തോന്നിക്കുന്നു..... ദിശയറിയാതെ തുഴയുന്ന ഉമ്മിന്റെ കൂടെ തുണക്ക് അന്നാരുമുണ്ടായിരുന്നില്ല.... സൃഷ്ട്ടാവായ അല്ലാഹുവല്ലാതെ,,,,,, ഉമ്മിന്റെ ജീവിതത്തിൽ ഓരോ രാത്രിക്കും കരഞ്ഞു തീർത്ത....കണ്ണീരിന്റെ കയ്പ്പേറിയ.... ഒരുപാട് കഥകൾ പറയാനുണ്ടായിരുന്നു.... ഹൃദയത്തെ കുത്തി മുറിവേൽപ്പിക്കാൻ എല്ലാവർക്കും കഴിയും....അതത്ര തേച്ചാലും മായ്ച്ചാലും പോവൂലാ.... ചുമരിൽ ഒരാണി അടിച്ചു കേറ്റി,,,,പിന്നീടത് എടുത്തു മാറ്റുമ്പോ അവിടം ആഴത്തിലുള്ള കേടുപാടുകൾ കാണാൻ സാധിക്കും... അതുപോലെയാണ് മറ്റുള്ളവരെ വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കുമ്പോഴും സംഭവിക്കുന്നത്..... പറഞ്ഞവാക്കും കൈവിട്ട ആയുധവും തിരിച്ചു എടുക്കാൻ പറ്റില്ല....അതെന്നും കാലത്തിനു മായ്ക്കാൻ കഴിയാത്ത മുറിവായി ഹൃദയത്തിൽ അവശേഷിക്കും.... അങ്ങനെയൊരു ബോധം ഉണ്ടായിരുന്നുവെങ്കിൽ ഇന്നീ ലോകത്ത് ഒരാളും വെറുതെ കണ്ണീർ വാർക്കേണ്ടി വരില്ലായിരുന്നു.... എന്റുമ്മി ഇന്നും പിടിച്ചു നിന്നത്....ഞാനുണ്ടല്ലോ എന്നാശോസത്തിലാണ്.....ആ ഉമ്മിന്റെ കണ്ണു ഒരിക്കൽ കൂടി തുളുമ്പാൻ അന്നതൊരു കാരണമായി.... പൊറുക്കില്ല ഈ നജു,,,,,എല്ലാം തിരിച്ചു ചോദിക്കാൻ ഒരു ദിവസത്തിന്....വേണ്ടി കാത്തിരിക്കുകയാണ് ഞാൻ.... അതിനൊക്കെ പലിശസഹിതം കൊടുത്ത് ന്റെ മാതാപിതാക്കളുടെയും അനിയത്തിയുടെയും ഖൽബ്‌ നിറക്കണം..... കണ്ണിൽ നിന്നും ഉതിർന്നു വീഴുന്ന കണ്ണുനീർ തുള്ളികൾ.....ഉമ്മി തുടക്കുന്നത് കണ്ടപ്പോയെ.... ഞാൻ ചിന്തിക്കുന്ന അതെ കാര്യം ഓർത്തിട്ടാണ് ഉമ്മിയും കണ്ണു നിറച്ചതെന്ന് മനസ്സിലായി..... " ഉമ്മാ,,,,,,നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ വേണ്ടാ.... ഏതായാലും അവൾക്ക്‌ അറിയില്ല നാളത്തെ ദിവസത്തിന്റെ പ്രത്യേകത.... അതുകൊണ്ട് പോകാനുള്ള ആഗ്രഹത്തെ ഞാൻ മാറ്റിവെച്ചോളാം.....!! " ഉമ്മിയുടെ അരികിൽ ചേർന്ന് നിന്ന് അത് പറഞ്ഞ്....തിരിഞ്ഞു നടക്കാൻ തുനിഞ്ഞതും വിറയാർന്ന ശബ്ദത്തിൽ അവിടെയെന്നെ പിടിച്ചു നിർത്തി.... പറയാൻ പോകുന്നത് എന്താണെന്ന് എനിക്ക് ഊഹിക്കാമായിരുന്നു....എന്നാലും ഉമ്മി വിളിച്ചതിനു മറുപടിയായി ഞാൻ അവിടെ നിന്നു.... " മോനേ,,,,,അവളെ സന്തോഷമാണ് നിനക്ക് വലുതെന്നു ഉമ്മിക്ക് നന്നായിട്ട് അറിയാം....അതിന് ഞാൻ തടസ്സം നിൽക്കുന്നില്ല....ഇങ്ങള് പോയിട്ട് വരിൻ,,,,,,!! " ഉമ്മാ...ന്ന് വിളിച്ചു ഞാൻ കെട്ടിപ്പിടിച്ചു കരഞ്ഞു....കണ്ണുകൾക്ക് ഇത്രയും കാലമായിട്ട് ഒരു സ്വസ്ഥതയും കിട്ടിയിട്ടില്ല.... അന്നേരം ഉമ്മിന്റെ ഷോൾഡർ നനഞ്ഞു കുതിർന്നിരുന്നു.... " കാകു,,,,,മ്മള് റെഡി....അപ്പൊ പോവല്ലേ.... അല്ല....ഇങ്ങള് എന്താ ഉമ്മിനേം കെട്ടിപ്പിടിച്ചു നിൽക്കുന്നില്ലേ....ഇതാപ്പോ നന്നായത്....!! " തനുവിന്റെ ചോദ്യം കേട്ടതും കണ്ണൊക്കെ തുടച്ചു മുഖത്തൊരു ചിരി വരുത്തി..... അവള് കാണുന്നതിന് മുന്നേ ഒന്ന് ഫ്രഷായിട്ട് വരാമെന്ന് പറഞ്ഞോണ്ട് അകത്തേക്ക് പോയി.... കണ്ണൊന്നു കലങ്ങിയാൽ അവൾക്ക്‌ കാര്യം എന്താണെന്ന് അറിയേണ്ടി വരും.... അതിനിടവരുത്തിയാൽ അവളാകും പിന്നെ കരഞ്ഞു അലമ്പാക്കുന്നത്.... ഡ്രെസ്സും മാറ്റി....ഉമ്മിയോടും സലാം പറഞ്ഞ് ഞങ്ങൾ യാത്ര തിരിച്ചു..... ******************************************** ടൈം രണ്ടടിച്ചതും ക്ലോക്കിലേക്ക് നോക്കി.... ഉറക്കിനെ അതുവരെ ബന്ധിച്ചു നിർത്തിയതയായിരുന്നു....പിന്നെയത് കാഴ്ചയെ മറച്ചപ്പോഴാണ് ഡയറി അടച്ചു വെച്ച് വേഗം ബെഡിലേക്ക് വീണത്.... അപ്പോഴും നിദ്രയെ പുൽകാൻ എന്തോ തടസ്സമായി വന്നുകൊണ്ടിരുന്നു..... ഞാൻ അതുവരെ ആലോചിച്ചത് തെസ്നിന്റെ ലൈഫിനെ കുറിച്ചാണ്..... ഇത്രയും പ്രശ്നങ്ങളും സങ്കടങ്ങളുമുള്ള കുട്ടിയാണെന്ന് കണ്ടാൽ പറയുകയേയില്ല.... എപ്പോഴും ഒരു നറുപുഞ്ചിരി ആ അധരങ്ങളിൽ കാണാൻ കഴിഞ്ഞിരുന്നു...... സുബഹ് ബാങ്ക് കൊടുത്തതും....ആരോ ഉണർത്തിയപ്പോലെ മ്മള് ഞെട്ടിയെഴുന്നേറ്റു.... ചുറ്റുപാടും നോക്കിയപ്പോ അന്നമ്മയും സഫയും ശ്രീയുമൊക്കെ പോത്തുപോലെ കിടന്നുറങ്ങാണ്..... ഫർസി ഫ്രഷാവാണെന്ന് തോന്നുന്നു ബാത്‌റൂമിൽ നിന്നും ശബ്‌ദമൊക്കെ കേൾക്കുന്നുണ്ട്..... ഞാൻ നേരെ റൂമിലേക്ക്‌ വരുന്ന പ്രകാശ കിരണ ങ്ങളെ കയ്യ് കൊണ്ട് എത്തിപ്പിടിക്കാൻ നോക്കുന്നുണ്ട്.....വിൻഡോയുടെ കമ്പിയിൽ പിടിച്ച് വിദൂരതയിലേക്ക് കണ്ണും നട്ട് അങ്ങനെ നിന്നു..... " എന്താ ഐഷു,,,,,ഇത്ര നേരത്തെ എഴുന്നേറ്റ് ദിവാസ്വപ്നം കാണുവാണോ നീ....? " തല തുവർത്തികൊണ്ട് കണ്ണാടിയിലെ..... പ്രതിബിബത്തിൽ നോക്കി അവളെന്നോട് അത് ചോദിച്ചതും സൈറ്റ് അടിച്ചു കാണിച്ചു കൊടുത്തു..... " ഫർസി,,,,,മ്മക്ക് സ്വപ്നം കാണാനും സ്നേഹിക്കാനും ഉണ്ടെങ്കിലല്ലേ അതിനൊക്കെ നിൽക്കൂ.....മ്മളെയൊക്കെ ആര് സ്നേഹിക്കാൻ.....!! " ഇടംകണ്ണിട്ട് അവളുടെ മറുപടിക്ക് ഞാൻ ചെവിയോർത്തു.....മ്മക്ക് കിട്ടിയത് നനഞ്ഞ തോർത്തു കൊണ്ട് അടാർ തല്ല്.... രാവിലത്തെ കൈനീട്ടം കിട്ടി ബോധിച്ചു മ്മളെ പാട്ടിനു പോയി.... ഫുഡടിയും കഴിഞ്ഞു....നേരെ ബസ്റ്റോപ്പിലേക്ക് വിട്ടു....ബസ് വരുന്നത് വരെ കത്തിയടിയാണ് മെയിൻ പരിപാടി....പിന്നെ അല്ലറചില്ലറ വായിനോട്ടവും.... ഇന്ന് പതിവില്ലാത്ത തിരക്കായതിനാൽ കാലു കുത്താൻ പോലും സ്ഥലമില്ല.... കേറാൻ നിൽക്കുന്ന ടൈമിൽ ന്റെ ചങ്ക്‌സൊക്കെ ദയനീയമായി നോക്കുന്നുണ്ട്.... " ഐഷു,,,,,ഇതിൽ കേറണ്ടല്ലോ.... അടുത്ത ബസിനു പോയാപ്പോരേ,,,,? " അന്നമ്മയാണ്..... " കിട്ടുന്നതിൽ എങ്ങനേലും കേറാൻ നോക്ക്....ഇല്ലേൽ കോളജിലെത്തുമ്പോ പടിയടച്ചു പിണ്ഡം വെക്കും.....അറിയില്ലേ ആ ജിറാഫിന്റെ സ്വഭാവം....!! " അവള് പറഞ്ഞതിന് യോജിക്കാത്തത് കൊണ്ട് ഞാനും അതേ സ്പോട്ടിൽ തിരിച്ചടിച്ചു.... " നീ പറയുന്നത് പോലെ ചെയ്യാൻ കഴിയാത്തത് കൊണ്ടല്ലേ അന്നമ്മ....അത് പറഞ്ഞെ,,,,, എന്റെ അഭിപ്രായവും അതു തന്നെയാണ്...." അവളെ മാറ്റി നിർത്തിയപ്പോ....ഫർസി അന്നമ്മയെ സപ്പോർട്ട് ചെയ്ത് സംസാരിച്ചതും ന്റെ സകല കണ്ട്രോളും പോയി....ഒരു പൊട്ടിത്തെറിയായിരുന്നു.... " എന്നാൽ നീയും അവളുമൊക്കെ.....ഭാവി കെട്ടിയോന്മാരെ വിളിച്ചിട്ട് ബൈക്കിൽ പാട്ടും പാടി....ജോളിയായിട്ട് പോരെ.... എനിക്ക് വയ്യാ അങ്ങേരെ വായിലുള്ളത് കേൾക്കാൻ.....!! " " വരാത്തവർ വരണ്ട ഐഷു,,,,,നീ വന്നേ..... നമുക്ക് എങ്ങനേലും ഇടിച്ചു കേറാം..." ഞാനും ശ്രീയും പിന്നിലുള്ള ഡോറിലൂടെ കുത്തിപ്പിടിച്ചു കേറിയപ്പോയേക്കും.... ബാക്കിയുള്ള മൂന്നും ഫ്രണ്ട് ഡോറിലൂടെ കേറി.... കിട്ടിയ സീറ്റിൽ ഞെളിഞ്ഞിരുന്നു..... ബാഗ് പിടിക്കാൻ പറഞ്ഞപ്പോ....മ്മളെ മൈൻഡ് ചെയ്യാതെ....ഒരു ഇളിയും പാസ്സാക്കി അവരുടെ കത്തിയടിക്കൽ പരിപാടിയിലേക്ക് മുഴുകി.... തെണ്ടികൾ....സ്വന്തം ഫ്രണ്ടിന് ത്യാഗം ചെയ്യാൻ പോലും ഒന്നിനും കൊള്ളൂല.... മനസ്സിൽ ഒരുപാട് പ്രാകി....കേറിയപ്പോഴാണ് അതിന്റെ ഗതികേട് മനസ്സിലാകുന്നത്..... വേണ്ടായിരുന്നു....വെറുതെ കുഴിയിൽ ചെന്ന് ചാടുന്നത് ന്റെ സ്വഭാവം തന്നെയല്ലേ.... അനുഭവിക്കുക.... ബോയ്സും അതികം ഉണ്ടായിരുന്നത്.... അവരുടെ കാലിലൊക്കെ ചവിട്ടി....ഒരു വിധത്തിൽ ലേഡീസിന്റെ സീറ്റിനു അരികിൽ ചെന്നെത്തി..... ഒരു യുദ്ധം കഴിഞ്ഞ നെടുവീർപ്പ് ഒന്നയച്ചു കിട്ടിയ കമ്പിയിൽ മുറുകെ പിടിച്ചു....ബസ് ഓടിക്കുന്നവൻ കൊല്ലാൻ കൊണ്ടുപോകുന്ന തരത്തിലുള്ള പോക്കാണ്....ശരിക്ക് നിന്നില്ലെങ്കിൽ ടിക്കറ്റില്ലാതെ മേലോട്ട് പോകും.... ഞാൻ പുറകിലും ശ്രീ എനിക്ക് മുന്നിലുമാണ് നിൽക്കുന്നത്.....ബസിന്റെ സ്പീഡ് കൂടുന്നതിനനുസരിച്ച് എല്ലാവരും ആടിയുലയുന്നുണ്ട്..... പെട്ടെന്നാണ്.....ഷോൾഡറിന്റെ തായേ എന്തോ ഇഴയുന്നത് പോലെ തോന്നിയത്.... തിരിഞ്ഞു നോക്കുമ്പോ ആരെയും കാണാൻ കഴിഞ്ഞില്ല..... വീണ്ടും നോക്കിയപ്പോ,,,,,എനിക്ക് പുറകിലായി ഒരു സ്കൂൾ പയ്യൻ നിക്കുന്നത് കണ്ടു.... എന്നാൽ....അവനൊരു നിശ്ചിത അകലം കീപ്പ് ചെയ്തിട്ടാണ് നിൽക്കുന്നത്..... പക്ഷെ,,,,,അതിലെന്തോ പന്തികേട് തോന്നാതിരുന്നില്ല.....ആൾക്കൂട്ടത്തിനിടയിൽ വെച്ച് ഇങ്ങനെ സംഭവിക്കുന്നതെന്നും പൊതുവെ ആരും കാണാറില്ലെന്നതാണ് സത്യം.... പിന്നെയും,,,,,ഇതു തന്നെ പ്രവർത്തിച്ചതും ന്റെ ദേശ്യം മുഴുവനും പിടിച്ചിരുന്ന കമ്പിയിൽ ഞെരിച്ചു കളഞ്ഞു.....ഒടുവിൽ അത് കൂടി വന്നതും കൺട്രോൾ തെറ്റി....അവനെ പൊട്ടിക്കാൻ തുനിഞ്ഞു.... " നിനക്ക് അമ്മയും പെങ്ങമ്മാരുമില്ലേ..... വൃത്തികെട്ടവനെ....നിന്റെ സൂക്കേട് ഞാൻ മാറ്റി തരാം....!! " എന്ന് പറഞ്ഞു....പൊട്ടിക്കാൻ കൈകൾ ഉയർത്തിയതും പുറകിൽ നിൽക്കുന്ന ആളെ കണ്ട് ശരിക്കും ഞാൻ ഞെട്ടി..... ഫൈസി,,,,,, അവൻ വേറെ എവിടേക്കോ നോക്കി നിൽക്കാണ്....എന്റെ മുഖത്തേക്ക് പോലും നോക്കാതെ....ഉയർത്തിയ കൈകൾ താഴത്തി മുന്നോട്ടു തന്നെ തിരിഞ്ഞു..... ഇവനെപ്പോ....ഇതിൽ കേറിപ്പറ്റി....? അവനാകോ അങ്ങനെയൊക്കെ ചെയ്തത്....? ചോദ്യങ്ങൾ കൊണ്ട് വീർപ്പുമുട്ടി നിൽക്കുന്ന നേരത്ത്....ന്റെ ഷോൾഡറിൽ എന്തോ തറക്കുന്ന പോലെ തോന്നിയെനിക്ക്.... അപ്പൊതന്നെ മനസ്സിലായി....അത് ഫൈസിന്റെ താടിയാണെന്ന്.... അന്നേരം മിന്നൽ പിണർപ്പ് പോലെ....ഒരു കറന്റ് എന്നിലൂടെ പാഞ്ഞുപ്പോയി...എനിക്ക് തൊട്ടരികിൽ വന്നതും അവന്റെ നിശ്വാസം പിൻകഴുത്തിൽ തൊട്ടു തൊട്ടില്ലെന്ന് തരത്തിൽ എന്നേ തലോടി കൊണ്ടിരുന്നു..... " ഡീ കാന്താരി,,,,,ഇവിടെയുണ്ടായിരുന്ന ഞെരമ്പ് രോഗിയെ മോന്തായടക്കി കൊടുത്ത് പിന്നിലേക്ക് ഞാൻ നിർത്തിയിട്ടുണ്ട്.... ടൈം കിട്ടുമ്പോ ഒന്ന് നോക്കുന്നത് നല്ലതാ.... പിന്നെ,,,,,അവൻ തലോടുന്നതും സഹിച്ച് നിന്നാൽ....ചെലപ്പോ നിനക്ക് ഇഷ്ടമില്ലാത്ത ഭാഗങ്ങളിലേക്ക് കാമവെറിയോടെ ഇതുപോലെ വന്നിരിക്കും.... എന്നോട് മാത്രം വായിട്ടലക്കാൻ നിനക്ക് നൂറു നാവണല്ലോ....ഇവനെ പോലുള്ളവനെ നിലക്ക് നിർത്താനൊന്നും നിന്റെ നാക്കിനും കയ്യിന് എല്ലുമുണ്ടാവില്ല....സ്വയം സൂക്ഷിക്കാൻ ഒന്ന് പഠിച്ചേര്....ഹംകേ,,,,,,!! " ഇത്രയും പറഞ്ഞ് ഫൈസി അകന്നു നിന്നു.... പറഞ്ഞതനുസരിച്ച് പുറകിലേക്ക് നോക്കിയപ്പോ....അവന്റെ കണ്ണൊക്കെ കലങ്ങി....കവിൾത്തടം ചീർത്തു ഒരു പരുവായിട്ടുണ്ട്.... ഫൈസിക്ക് ഇപ്പോഴും എന്നോട് ഇഷ്ട്ടമുണ്ടല്ലേ.... അതോണ്ടല്ലേ....ഇങ്ങനെയൊരു സിറ്റുവേഷനിൽ അവനെന്നെ രക്ഷിച്ചത്..... ചെലപ്പോ....ഇല്ലെങ്കിലെന്ന് ഞാൻ ചിന്തിക്കുന്നില്ല....കാരണം അതെന്നെ കൂടുതൽ വേദനിപ്പിച്ചു കൊണ്ടിരിക്കും..... ******************************************* വണ്ടി കംപ്ലൈന്റ് ആയിട്ട് നന്നാക്കാൻ ഗാരേജിൽ കൊടുത്തത് കൊണ്ടാണ് ബസിൽ പോകാമെന്ന് കരുതിയത്.... അപ്പോഴാണ്....യാതൃശ്ചികമായി ഐഷുവിനെ കണ്ടതും.... അവളെ ഫേസ് ചെയ്യാൻ ഇഷ്ടമില്ലാത്തോണ്ട്... മുന്നിലേക്ക് പോകാതെ പുറകിൽ തമ്പടിച്ചത്... അന്നേരം ആ കാഴ്ച കണ്ടതിനാൽ ന്റെ ചോര തിളച്ചു മറിയാൻ തുടങ്ങി.... അവള് സഹിച്ചു നിൽക്കുന്നുണ്ടെങ്കിലും ഒന്നും പറയുന്നില്ല..... ഇതൊക്കെ കണ്ട് നിൽക്കാൻ എനിക്ക് കഴിയാത്തത് കൊണ്ട്....ആൾക്കൂട്ടത്തിലൂടെ തിക്കി തിരക്കി....അവനെ വിളിച്ചു....കിട്ടിയ സ്ഥലം നോക്കി മോന്തയടക്കിയൊന്ന് പൊട്ടിച്ചു....എന്നിട്ട് പുറകിലേക്ക് തള്ളിമാറ്റി... ഐഷുവിന് പുറകിലായി നിന്നു.... അപ്പൊ അവള് തല്ലാൻ കയ്യോങ്ങിയിരുന്നു... എന്നെക്കണ്ടതും ഞെട്ടിക്കൊണ്ട് ആ ശ്രമം വേണ്ടാന്ന് വെച്ചു.... ന്റെ പെണ്ണിനെ മോശം രീതിയിൽ ഒരുത്തൻ നോക്കിയാൽ എനിക്കത് സഹിക്കില്ല.... പിന്നെ....തൊട്ടത് കണ്ടാൽ കൊന്നിട്ടേ ഫൈസിക്ക് വിശ്രമമുണ്ടാകൂ.... ഇതിപ്പോ....ചെറിയ പയ്യനായത് കൊണ്ട് അങ്ങനെയൊരു ഡോസ് കൊടുത്തതാ.... വേറെ വല്ലോരും ആണെങ്കിൽ ഒന്നിന് പോകാൻ പറ്റാത്ത അവസ്ഥയാക്കിയേനെ..... ഐഷു....വിചാരിക്കുന്നുണ്ടാകും.... അവളോടുള്ള ഇഷ്ട്ടം കൊണ്ടാണെന്ന്.... ഒരിക്കലുമല്ല.... ഇനി അവൾക്ക്‌ പോലും ഊഹിക്കാൻ കഴിയാത്ത തരത്തിൽ ഞാൻ മാറിയതൊന്നും അരിഞ്ഞുണ്ടാകില്ല....അതൊക്കെ ഈ ഫൈസി കാണിച്ചു കൊടുക്കും.... അവളെന്നെ ഇടക്കിടക്ക് നോക്കുന്നുണ്ടെങ്കിലും ഞാൻ മൈൻഡ് ചെയ്യാതെ പുറം കാഴ്ചകളിൽ മുഴുകി.... അന്നേരം ആ മുഖം ദയനീയതയോടെ എന്നേ നോക്കി പലതും പറയുന്നുണ്ട്....എല്ലാം കണ്ടില്ലെന്നു നടിച്ചു.....ശകതമായ തീരുമാനത്തിന്റെ പേരിലാണ് ഞാൻ ഇങ്ങനെ ചെയ്യുന്നത് കൊണ്ട്..... പെട്ടെന്നായിരുന്നു,,,,,അത് സംഭവിച്ചത്..... ( തുടരും ) ******************************************** ഇന്നലെ പോസ്റ്റാൻ കഴിയാഞ്ഞത്....നെറ്റിന്റെ എന്തോ പ്രോബ്ലം കൊണ്ടാണ്....അതിന് ആദ്യം തന്നെ മുഷിഞ്ഞ നിങ്ങളോട് ക്ഷമ ചോദിക്കുന്നു..... എന്നേ സപ്പോർട്ട് ചെയ്യുന്ന എന്റെ നല്ലവരായ വായനക്കാരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.... എങ്കിലും പറഞ്ഞെ പറ്റൂ,,,,,, ഒരുപാട് നന്ദിയുണ്ട്....ഇത്രയധികം ഉയരങ്ങൾ താണ്ടാൻ കൂടെ നിന്നതിന്.....വിമർശനങ്ങൾ ചൂണ്ടിക്കാണിച്ചതിന്.....അങ്ങനെ ഒരുപാട് ഒരുപാട്..... ഇൻബോക്സിൽ കുറെപേർ മെസ്സേജ് അയച്ചിട്ടുണ്ട്....ഒന്നിനും റിപ്ലൈ തരാൻ കഴിഞ്ഞിട്ടില്ല....തന്നാൽ തന്നെ നോട്ട് വരാതെ ഡിലീറ്റ് ആയിപോകാണ്....ആരും ഒന്നും വിചാരിക്കരുത്..... ഒരിക്കൽ കൂടി,,,,,എല്ലാവരോടും ഹൃദയം തൊട്ട് നന്ദി അറിയിക്കുന്നു.... അടുത്ത പോസ്റ്റ്....എന്നാണെന്നു അറിയില്ല.... അത് എഴുതി കഴിഞ്ഞതിന് അനുസരിച്ചേ പറയാൻ ഒക്കൂ....എന്നാലും എത്രയും പെട്ടെന്ന് പോസ്റ്റാൻ നോക്കാം.... ഇൻഷാ അല്ലാഹ്ഹ്.... !!!
71k views
2 months ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post