*💘IsHq MuBaRaK💘* _ഭാഗം.24_ ഇന്നത്തോടെ നിന്റെ ഷോർട് ഡ്രസ്സ്‌ ഇടീക്കുന്ന പൂതി ഞാൻ തീർത്ത് തരാം...ഇനി മേലിൽ നീ ഷോർട് ഡ്രെസ്സിന്റെ പേര് എന്നോട് മിണ്ടി പോവില്ല... ആദം മുബാറക് എന്റെ പൂച്ചക്കണ്ണൻ ഭർത്തു നിനക്കുള്ള നെക്സ്റ്റ് പണി നിന്റെ ഈ പാവം ഝാൻസി റാണി ഒരുക്കി കഴിഞ്ഞു.... നമ്മളൊരു കുതന്ദ്ര ചിരി ചിരിച്ച് ബെഡിൽ ചെന്നിരുന്ന് കൗണ്ട് ചെയ്യാൻ തുടങ്ങി...നിങ്ങള് നോക്കിക്കോ പത്തിന് മുന്നേ ആ പൂച്ചക്കണ്ണൻ മ്യാവൂ എന്നെ വിളിച്ചാർക്കും..😼 "ഒന്ന്...രണ്ട്... മൂന്ന്... നാല്...അഞ്ചു..ആറ്...ഏഴ്...എട്ട്...ഒൻപത്...പ...." "ഡി... ഝാൻസി റാണി എന്റെ ഡ്രസ്സ്‌ ബെഡിൽ ഉണ്ട്...അത് എടുത്തോണ്ട് താ..." നമ്മള് പറഞ്ഞപോലെ തന്നെ പൂച്ചക്കണ്ണൻ അലറിയതും നമ്മളൊന്ന് നന്നായി ഇളിച്ചു ബെഡിൽ ഉള്ള അവന്റെ ഡ്രെസ്സിൽ പിടിത്തമിട്ടു... "ഏഹ്...എന്ത്...എന്താ ആദം പറഞ്ഞെ... ഒന്നും കേട്ടില്ല...ഒന്നുടെ പറ..." കേൾക്കാത്ത മട്ടിൽ നമ്മള് തിരിച്ചു അലറി ചോദിച്ചതും അവന് ഡോറിൽ ആഞ്ഞു ചവിട്ടി...അത് കണ്ട് നമ്മള് വായ പൊത്തി ചിരിച്ച് ബെഡിൽ വിരുത്തി ഇട്ട അവന്റെ ഡ്രെസ്സിൽ കയറി ഇരുന്നു... "ഡി...വല്ലാതെ അഭിനയിക്കാൻ നിക്കാതെ മര്യാദക്ക് എന്റെ ഡ്രസ്സ്‌ എടുത്ത് താ..." എന്നവൻ ഡോറിൽ തുരെ തുരെ മുട്ടി പറഞ്ഞപ്പോ നമ്മള് കൊഞ്ഞനം കുത്തി... "എടുത്ത് തരില്ലെങ്കിൽ നീ എന്തോ ചെയ്യും പൂച്ചക്കണ്ണ...എപ്പോഴും നിനക്ക് മാത്രം എന്നോട് പ്രതികാരം ചെയ്ത മതിയോ...ഇടക്കൊക്കെ എനിക്കും ചെയ്യണ്ടേ...അപ്പോഴല്ലേ നമ്മളെ ലൈഫ് കളറാവു..." "ഡി....ഓവർ ആവല്ലേ...ഞാൻ അങ്ങോട്ട് ഇറങ്ങി വന്ന നിന്റെ ലൈഫ് പിന്നെ കാലാകാലത്തേക്കും കളർ ആവും...അത് വേണ്ട എന്നുണ്ടെങ്കിൽ മര്യാദക്ക് എന്റെ ഡ്രസ്സ്‌ എടുത്ത് തന്നോ..." "ഹാ അത് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ വന്നത്...എന്റെ പൂച്ചക്കണ്ണൻ ഭർത്തുവിന് ഞാൻ കുഞ്ഞു കുഞ്ഞ് ഡ്രസ്സ്‌ ഇട്ട് കാണുന്നതല്ലേ ഇഷ്ട്ടം...അത് പോലെ എനിക്കും ഉണ്ട് ഒരു ആഗ്രഹം...ഈ ഡ്രസ്സ്‌ ഞാൻ അങ്ങോട്ട് തരണം എന്നുണ്ടങ്കിൽ എന്റെ പൂച്ചക്കണ്ണൻ മ്യാവൂ ഒന്നും ഇടാതെ ഇങ്ങോട്ട് ഇറങ്ങി വരണം...പറ്റോ എന്റെ പൂച്ചക്കണ്ണന്..." ചുമ്മാ...നമ്മള് വെറുതെ ഓരോന്ന് വിളിച്ചു പറയുന്നുണ്ടെന്ന് കരുതി ആരും എന്നെ തെറ്റ് ധരിച്ചേക്കല്ലേ...നമ്മള് അത്തരക്കാരി നഹി...100% ശുദ്ധം...😌 നമ്മള് പറഞ്ഞത് കേട്ട് അവൻ വീണ്ടും ഡോറിൽ ആഞ്ഞു ചവിട്ടി...പൂച്ചക്കണ്ണന്റെ ദേഷ്യം കാരണം മിക്കവാറും ഡോർ പൊളിയുന്ന ലക്ഷണമാണ്... "&$%#&@ഝാൻസി റാണി...നിന്റെ മനസിലെ ആഗ്രഹം കൊള്ളാം...അവസാനമായി ചോദിക്കാം...നിനക്ക് എന്റെ ഡ്രസ്സ്‌ തരാൻ പറ്റോ ഇല്ലേ..." നമ്മളെ ഇംഗ്ലീഷിൽ അസ്സൽ വെറൈറ്റി തെറി വിളിച്ച് പൂച്ചക്കണ്ണൻ ഡോറിൽ കുത്തി ചൂടായപ്പോ നമ്മള് പൊട്ടിച്ചിരിച്ചു... "ഇല്ല...തരാൻ പറ്റില്ല...പൂച്ചക്കണ്ണ...നിന്റെ മുന്നിൽ ഡ്രസ്സ്‌ കിട്ടാൻ ആകെ ഒരേ ഒരു മാർഗമേ ഒള്ളു...ഞാൻ പറഞ്ഞ പോലെ ഒന്നും ഇടാതെ ഇങ്ങോട്ട് ഇറങ്ങി വര ഡ്രസ്സ്‌ എടുത്തോണ്ട് പോവാ...അല്ലാതെ ഞാൻ കൊണ്ട് തരുമെന്ന വല്ല പ്രതീക്ഷയും ഉണ്ടെങ്കിൽ എന്റെ പൂച്ചക്കണ്ണൻ ഭർത്തു അതങ്ങ് പിച്ചി ചീന്തി കളഞ്ഞേക്ക്...ഇഷാജുബിക്ക് പൂച്ചക്കണ്ണൻ പറയുന്നത് അച്ചേട്ട് അനുസരിക്കലല്ലേ പണി...ഹും..." എന്നും പറഞ്ഞ് നമ്മള് പുച്ഛത്തോടെ മുഖം കോട്ടി മുന്നിലെ മുടി ചൂണ്ടു വിരല് കൊണ്ട് പിന്നിലേക്ക് തട്ടി മാറ്റി... "ഇപ്പൊ ഞാൻ നിന്റെ മുന്നിൽ ഇല്ലാത്തത് കൊണ്ടാണ് നിന്റെ നാവിന് ഇത്ര നീളം എന്നെനിക്ക് നന്നായി അറിയാം...എന്ന് കരുതി ഞാൻ ഇതിന്റെ ഉള്ളിൽ തന്നെ താമസിക്കാൻ ഒന്നും പോവുന്നില്ല...സ്വന്തം കാര്യം സാധിക്കാൻ വേണ്ടി പെണ്ണിന്റെ മാനം ഒഴിച്ച് ബാക്കി എന്തും ചെയ്യാൻ ഉളുപ്പ് ഇല്ലാത്ത എനിക്കാണോ മോളെ ഒരു ഡ്രസ്സ്‌ ഇല്ലാതെ നിന്റെ മുന്നിലേക്ക് വരാൻ പാട്...ഹും...എന്തായാലും എന്റെ ഭാര്യ എന്നോട് ആവശ്യപ്പെട്ട ആദ്യത്തെ ആഗ്രഹമല്ലേ...അത് നടത്തി തരാതിരിക്കുന്നത് എന്നെ സംബന്ധിച്ചു വളരെ മോശമാണ്...അത് കൊണ്ട് ഞാൻ നിന്റെ മുന്നിലേക്ക് വരാം...ബട്ട്‌...." എന്നവൻ പറഞ്ഞ് നിർത്തിയപ്പോ നമ്മക്ക് എന്തോ പന്തികേട് തോന്നാൻ തുടങ്ങി...വെറുതെ ഒരു രസത്തിന് അവനോട് ഡ്രസ്സ്‌ ഇടാതെ പുറത്തേക്ക് ഇറങ്ങി വരാൻ വലിയ ആളെ പോലെ വെല്ലുവിളിച്ചത് തെറ്റായോ എന്നൊരു പേടി ഇപ്പൊ നമ്മക്ക് ഇല്ലാതില്ല...കാരണം അത് ആദം മുബാറക് ആണെന്ന കാര്യം നമ്മള് മറന്നോ എന്നൊരു ഡൌട്ട്... അവന്റെ ബട്ടിൽ നമ്മക്കൊരു പണി ഒളിഞ്ഞിരിപ്പുണ്ടെന്ന് നമ്മളെ മനസ് പറഞ്ഞപ്പോ പാട് പെട്ട് ഉമിനീർ ഇറക്കിയിട്ട് നമ്മള് ഡോറിലേക്ക് ഉറ്റു നോക്കി... "ബ...ബട്ട്‌...ബാക്കി പറ..." എന്ന് നമ്മള് തൊണ്ട ഇടറി കൊണ്ട് പേടിയോടെ ചോദിച്ചപ്പോ അവൻ പൊട്ടിച്ചിരിച്ചു... "ബട്ട്‌...ഞാനങ്ങു ഇറങ്ങി വന്ന പിന്നെ നിന്നേം പൊക്കി എടുത്തോണ്ട് ഇതിന്റെ ഉള്ളിലേക്ക് ഒരു വരവ് വരും...നിന്റെ ആഗ്രഹം നിറവേറ്റിയ പോലെ ഞാൻ എന്റെ ആഗ്രഹവും അങ്ങ് നിറവേറ്റും...അതെന്ന് വെച്ച് നീ ഇവിടെ കിടന്ന് കുത്തി മറിഞ്ഞു മോങ്ങിയാലും ഞാൻ എന്റെ ആഗ്രഹം നിറവേറ്റാതെ നിന്നെ പുറം ലോകം കാണിക്കില്ല...എന്റെ ഒരു കുളി കഴിഞ്ഞതാ എന്നാലും സാരമില്ല നീയും കൂടെ ഉണ്ടാവുമ്പോൾ ഒരു കുളി കൂടെ കുളിക്കാൻ എനിക്കൊരു മടിയുമില്ല...അതിന്റെ ത്രില്ലോന്ന് വേറെ തന്നെയാ...അപ്പൊ എങ്ങനെയാ കാര്യങ്ങൾ ഞാൻ അങ്ങോട്ട് ഇറങ്ങി വരല്ലേ എന്റെ ഭാര്യെ..." ഒരു കള്ളചിരിയാലെ പൂച്ചക്കണ്ണൻ ബാത്റൂമിന്റെ അകത്ത് നിന്ന് പറഞ്ഞ കാര്യങ്ങൾ കേട്ട് നമ്മളെ വയറ്റിലൂടെ ഒരു കാലളങ്ങു കാളി...നമ്മള് കണ്ണ് തള്ളി വാ പൊളിച്ച് നിന്നപ്പോ പൂച്ചക്കണ്ണൻ ലോക്ക് തുറക്കുന്ന ശബ്‌ദം കേട്ടതും നമ്മള് അപ്പൊ തന്നെ ചാടി എണ്ണീറ്റ് അവന്റെ ഡ്രസ്സ്‌ എടുത്ത് ബാത്റൂമിന്റെ അങ്ങോട്ട് ഓടി ഡോറിന്റെ പിടിയിൽ മുറുക്കി പുറത്തേക്ക് വലിച്ച് പിടിച്ചു... അപ്പോഴേക്കും അവൻ ഉള്ളിലെ ലോക്ക് തുറന്ന് ഡോർ വലിച്ചോണ്ടിരുന്നങ്കിലും നമ്മള് സകല ശക്തിയും എടുത്ത് ഡോറിന്റെ പിടിയിൽ മുറുക്കെ പിടിച്ചു നിന്നു... "ഡി...ഡോറിന്റെ പിടി പിടിച്ച് മുറുക്കാതെ അവിടെന്ന് മാറി നിക്ക്...എന്നാലല്ലേ എനിക്ക് പുറത്തേക്ക് വരാൻ പറ്റു..." എന്നവൻ ഒച്ച വെച്ച് ഉള്ളിൽ നിന്ന് വലിച്ചപ്പോ നമ്മള് പിടി ഒന്നുടെ മുറുക്കി... "വേ..വേണ്ട ആദം...ഞാ...ഞാൻ തന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി വെറുതെ അങ്ങനെയൊക്കെ പറഞ്ഞതാണ്...അല്ലാതെ സ്വപ്നത്തിൽ പോലും എനിക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിട്ടില്ല...ഞാൻ എന്തെങ്കിലും ഒക്കെ പറഞ്ഞെന്ന് വെച്ച് എന്നെ പട്ടിയെ പറയുമ്പോലെ പറയുന്നതിന് പകരം എന്തിനാ അതൊക്കെ സീരിയസ് ആയി എടുക്കുന്നത്...ആദം വിചാരിച്ചാൽ സാധിക്കാൻ പറ്റുന്ന എത്രയെത്ര ആഗ്രഹങ്ങൾ എനിക്കുണ്ട്...എന്നിട്ടാണോ ഇതൊക്കെ..ഛെ ഛെ ഛെ....നിനക്ക് ഇപ്പൊ എന്താ വേണ്ടത്...ഡ്രസ്സ്‌ അല്ലെ... ഞ...ഞ...ഞാൻ ഇപ്പൊ തന്നെ തരാം...പക്ഷെ ഞാൻ ഡോർ തുറക്കുമ്പോ നീ ഇങ്ങോട്ട് ഇറങ്ങി വരില്ല എന്ന് പ്രോമിസ് ചെയ്യണം..." എന്ന് നമ്മള് കുറച്ചധികം പേടിയോടെ ഡോറിൽ ചെവി വെച്ച് പറഞ്ഞപ്പോ കുറച്ച് നേരത്തിന് അകത്ത് നിന്നും ഒരു ആട്ടവും അനക്കവും ശബ്ദവുമൊന്നും കേട്ടില്ല...ആള് വടിയായോ എന്ന് കരുതി നമ്മള് ഡോറിൽ മുട്ടാൻ നിന്നപ്പോഴാണ് പെട്ടന്ന് പൂച്ചക്കണ്ണൻ സംസാരിച്ചു തുടങ്ങിയത്... "അങ്ങനെയാണോ...എന്ന ഓക്കേ...i promise you...നീ ഡോർ തുറന്നാൽ ഞാൻ ഉറപ്പായും പുറത്തേക്ക് ഇറങ്ങി വരില്ല..." പൂച്ചക്കണ്ണൻ നമ്മക്ക് അങ്ങനെ ഒരു വാക്ക് തന്നപ്പോ വല്ലാത്ത ആശ്വാസം തോന്നി...നമ്മള് ഡോറിലെ പിടി പതിയെ അയച്ച് മെല്ലെ മെല്ലെ ഡോർ തുറന്ന് ആദ്യം അവന്റെ റ്റീഷർട്ടിന്റെ കുറച്ച് അകത്തേക്ക് ആക്കി പിടിച്ചപ്പോ അവനത് വാങ്ങി പുറത്തേക്ക് കയ്യിട്ട് വിരൽ ഞൊടിച്ച് ബാക്കി കൂടെ തരാൻ ആംഗ്യം കാണിച്ചു...അപ്പൊത്തന്നെ നമ്മള് എല്ലാ ഡ്രെസ്സും അവന്റെ കയ്യിലേക്ക് വെച്ച് കൊടുത്ത് നമ്മളെ കൈ പെട്ടന്ന് പുറകിലേക്ക് വലിച്ചപ്പോ അവന് അവന്റെ കൈ ഏന്തി വലിഞ്ഞു നമ്മളെ കവിളിൽ പിച്ചിയിട്ട് ഗുഡ് ഗേൾ എന്ന് പറഞ്ഞ് ഡോർ വലിച്ചടച്ചു... അത് കണ്ട് നമ്മള് നെഞ്ചിൽ കൈ വെച്ച് ആശ്വാസത്തോടെ നെടുവീർപ്പിട്ട് പെട്ടന്ന് കയ്യിൽ കിട്ടിയ ഒരു ഡ്രസ്സ്‌ എടുത്ത് ഡ്രസിങ് റൂമിൽ കയറി ഡോർ അടച്ചു... ഇനിപ്പോ ഷോർട് എങ്കിൽ ഷോർട്...പൂച്ചക്കണ്ണൻ നമ്മള് വിജാരിച്ചതിനെക്കാളും മുകളിൽ തെമ്മാടി ആയത് കൊണ്ട് അവൻ പറയുന്നത് അനുസരിക്കുന്നതാവും നമ്മക്ക് എല്ലാം കൊണ്ടും നല്ലത്...അല്ലങ്കിൽ അവൻ പറഞ്ഞത് പറഞ്ഞ പോലെ ചെയ്യും...വെറുതെ എന്തിനാ നമ്മള് ആകാശത്തിലൂടെ പോവുന്ന പണിയെ ഏണി വെച്ച് പിടിച്ച് വാങ്ങുന്നത്...അതിനെ അതിന്റെ വഴിക്കങ്ങു വിട്ടേക്കണം..അതല്ലേ അതിന്റെ ഒരു ശെരി... നമ്മള് കൂടുതൽ ഡ്രെസ്സിന്റെ ഭംഗിയും നീളവും വലിപ്പവുമൊന്നും നോക്കാതെ പെട്ടന്ന് എടുത്തിട്ട് കണ്ണാടിയിലേക്ക് നോക്കിയപ്പോഴാണ് ആ മഹാസത്യം നമ്മള് മനസിലാക്കിയത്...നമ്മള് ഇപ്പൊ ഇട്ടിരിക്കുന്ന ഡ്രസ്സ്‌ പണ്ട് ഒന്നാം ക്ലാസ്സിൽ പഠിച്ചപ്പോൾ ഇട്ടിരുന്ന ഫ്രോക്കിന്റെ അത്ര വലിപ്പമേ ഒള്ളു...ഇതിൽ കൂടുതൽ ഞാൻ പറയണ്ടല്ലോ...പറഞ്ഞ് വന്നത് നമ്മളെ കാൽ മുട്ടിന് താഴെ കഷ്ടിച്ച് എത്തി നിൽക്കുന്നു എന്ന് പറയാം... ഇതിട്ടോണ്ട് നമ്മള് പുറത്തേക്ക് ഇറങ്ങുന്ന കാര്യം ആലോചിച്ചതും അപ്പൊത്തന്നെ അഴിച്ചു മാറ്റാൻ നിന്നെങ്കിലും പൂച്ചക്കണ്ണൻ നമ്മളെ വില്ലയിൽ വെച്ച് ചെയ്തതൊക്കെ ആലോചിച്ചപ്പോ അവനോടുള്ള പേടി കാരണം കണ്ണ് ഇറുക്കെ അടച്ച് ചുണ്ട് കടിച്ച് പിടിച്ച് ഡ്രസ്സ്‌ പിടിച്ച് താഴ്ത്തി കൊണ്ടിരിക്കുന്നു... ••••••••••••••••••••••••••••••••••••••••••••••••• ഇവിടേക്ക് വന്നിട്ട് ഇത് വരെ ഉമ്മിക്ക് വിളിച്ചില്ലല്ലോ എന്ന് വെച്ച് നമ്മള് പെട്ടന്ന് തന്നെ റെഡിയായി ഫോൺ എടുത്ത് ഉമ്മിക്ക് വിളിക്കാൻ നിന്നപ്പോ ഫോണിൽ അഞ്ചിന്റെ പൈസക്ക് റേഞ്ചില്ല...അത് കണ്ട് ദേഷ്യം കൊണ്ട് നമ്മള് പല്ല് കടിച്ച് ഫോണും പിടിച്ച് നാല് പുറവും റേഞ്ച്ന് വേണ്ടി പാഞ്ഞു നടന്നപ്പോ അവസാനം വിൻഡോ സൈഡിൽ എത്തിയപ്പോ റേഞ്ച് വന്നു... നമ്മള് അപ്പൊത്തന്നെ ഉമ്മിന്റെ നമ്പറിലേക്ക് ഡയൽ ചെയ്ത് ഫോൺ ചെവിയോടടുപ്പിച്ച് വിൻഡോ വെറുതെ തുറന്ന് നോക്കിയപ്പോ പുറത്ത് അങ്ങിങ്ങായി മഞ്ഞു വീണ് തുടങ്ങിയിട്ടുണ്ട്...പുറത്ത് നിന്നും തണുത്ത കാറ്റ് നമ്മളെ മുഖത്തേക്ക് അടിച്ച് വീശി കൊണ്ടിരുന്നപ്പോഴാണ് നമ്മക്ക് ഝാൻസി റാണിയെ ഓർമ വന്നത്... അപ്പൊത്തന്നെ നമ്മള് അവളെ ലഗ്ഗേജ് നോക്കിയപ്പോ കുറെ ഡ്രസ്സ്‌ കുത്തി മറിഞ്ഞു കിടക്കുന്നുണ്ട്...ആ കിടപ്പ് കണ്ടപ്പോ തന്നെ മനസിലായി നമ്മളെ പേടിച്ചിട്ട് ഏതെങ്കിലും ഷോർട് ഡ്രസ്സ്‌ എടുത്തോണ്ട് ഓടിയിട്ടുണ്ടാവുമെന്ന്... ഉമ്മിക്ക് കാൾ പോവുന്നുണ്ടെങ്കിലും അറ്റൻഡ് ചെയ്യാത്തത് കണ്ട് നമ്മള് കാൾ കട്ട്‌ ചെയ്ത് വിൻഡോ അടച്ച് ഝാൻസി റാണിയുടെ ലഗേജിൽ നിന്നും പാകത്തിന് ഇറക്കം തോന്നിക്കുന്ന കുറച്ച് കട്ടി കൂടിയ ഡ്രസ്സ്‌ തപ്പി നോക്കുന്നതിനിടയിലാണ് ഒരു ചെറിയ കവർ നമ്മള് കണ്ടത്...അപ്പൊത്തന്നെ നമ്മള് അതെടുക്കാൻ നിന്നതും പിന്നെ നമ്മക്ക് എന്തോ വേണ്ട എന്ന് തോന്നിയപ്പോ അതൊന്നും ശ്രദ്ധിക്കാതെ ഒരു ഡ്രസ്സ്‌ എടുത്ത് ചിക്കിയിട്ട ഡ്രസ്സ്‌ ഒക്കെ അതിലേക്ക് തന്നെ കുത്തി തിരുകി വെക്കുന്നതിനിടയിലാണ് ആ കവറിൽ നിന്നും എന്തൊക്കെയോ ചെറിയ പേപ്പർ ട്രോളിയിലേക്ക് വീണത്... അതിലെന്തോ കാര്യമായ സംഭവം ഉണ്ടെന്ന് നമ്മളെ മനസ് പറഞ്ഞപ്പോ ഝാൻസി റാണിയുടെ ഡ്രസ്സ്‌ ബെഡിൽ വെച്ച് നമ്മള് കവറിൽ നിന്നും വീണ പേപ്പർസ് എടുത്ത് നോക്കിയതും അതിൽ പ്രിന്റ്‌ ചെയ്ത ഫോട്ടോ കണ്ട് നമ്മളെ വയറിലൂടെ ഒരു ഇടി മിന്നൽ പോയി... നമ്മള് ആ പേപ്പറിലേക്ക് തന്നെ ഉറ്റു നോക്കിയിട്ട് ആ കവറിൽ നിന്നും ബാക്കിയുള്ള പേപ്പർ എടുത്ത് മറിച്ചു നോക്കിയപ്പോ ഓരോന്നിലും പ്രിന്റ് ചെയ്ത ഓരോ ഫോട്ടോസും കണ്ട് നമ്മക്ക് ദേഷ്യം വരാൻ തുടങ്ങി... ഈ ഫോട്ടോസ് ഒക്കെ ജുബിയുടെ ലഗേജിൽ വെച്ചത് ആരാണെന്ന് നമ്മക്ക് നന്നായി അറിയാവുന്നത് കൊണ്ട് നമ്മള് ദേഷ്യത്തോടെ പല്ലിറുമ്പി ആ പേപ്പേഴ്സ് ഒക്കെ ചുരുട്ടി കൂട്ടി വെസ്റ്റിൽ എറിഞ്ഞു നമ്മള് ഫോൺ പോക്കെറ്റിൽ ഇട്ട് ഝാൻസി റാണിയുടെ ഡ്രെസ്സും എടുത്ത് ഡ്രസിങ് റൂമിന്റെ അങ്ങോട്ട് നടന്നു... നടക്കുന്നതിനിടയിലും നമ്മളെ കണ്ണിൽ ആ ഫോട്ടോസ് ആയിരുന്നു...ആ ഫോട്ടോസ് നമ്മക്ക് വെറുമൊരു ഫോട്ടോസ് മാത്രമല്ല...മറിച്ച് ഒരുപാട് വിലപെട്ടതാണ്...അത് ജുബിയുടെ ബാഗിൽ വെച്ചതിന് പിന്നിൽ ആഹിയുടെ ഉദ്ദേശം എന്താണെന്ന് എനിക്ക് നന്നായി അറിയാം...അവന്റെ ഉദ്ദേശം...അതൊരിക്കലും നടക്കാൻ പോവുന്നില്ല...എന്തോ ഭാഗ്യം...അത് നമ്മള് ആദ്യം കണ്ടത്...അല്ലങ്കിൽ ആ ഝാൻസി റാണി ഉണ്ടാക്കാൻ പോവുന്ന പുകില് ഒന്നും ആലോചിക്കാൻ വയ്യ... നമ്മള് അതിനെ കുറിച്ചുള്ള ആലോചന മതിയാക്കി എല്ലാപ്പോഴെത്തെയും പോലെ കൂൾ ആയി നടന്ന് ഡ്രസിങ് റൂമിന്റെ മുന്നിൽ എത്തിയപ്പോ പെട്ടന്നാണ് നമ്മളെ ഫോൺ കാറിയത്... അപ്പൊത്തന്നെ പോക്കെറ്റിൽ നിന്നും ഫോൺ എടുത്ത് നോക്കിയപ്പോ ഉമ്മിസ് കാളിങ്...അത് കണ്ട് നമ്മളൊന്ന് പുഞ്ചിരിച്ചു കാൾ അറ്റൻഡ് ചെയ്ത് കുറച്ച് മാറി നിന്ന് ഉമ്മിയോട് സംസാരിച്ചു... ഫോൺ എടുത്തപ്പോ മുതലേ ഉമ്മിക്ക് അറിയേണ്ടത് ആ ഝാൻസി റാണിയെ കുറിച്ചാണ്...അവള് ഭക്ഷണം കഴിച്ചോ മരുന്ന് കഴിച്ചോ ഇപ്പൊ എന്തെങ്കിലും കുഴപ്പമുണ്ടോ ഞാൻ അവളെ ഉപദ്രവിക്കുന്നുണ്ടോ എന്നൊക്കെ തുടങ്ങി ബ്ലാ ബ്ലാ ബ്ലാ...എല്ലാത്തിനും നമ്മള് ആ എന്നും ഇല്ലാ എന്നൊക്കെ പറഞ്ഞ് ആ ഝാൻസി റാണിയെ ഒരു പോറൽ പോലും ഏൽക്കാതെ പൊന്നു പോലെ നോക്കാമെന്ന് പറഞ്ഞപ്പോ ഉമ്മിയൊന്നു പൊട്ടിച്ചിരിച്ചു...എന്നിട്ട് നമ്മളോട് നീ എന്റെ മോനല്ലേ അതോണ്ട് അവളെ വല്ലാതെ പൊന്നുപോലെ നോക്കണ്ട എന്ന് പറഞ്ഞ് ഉമ്മി പിന്നെ വിളിക്കാം എന്ന് പറഞ്ഞപ്പോ നമ്മള് നീട്ടി ഒരു ആയിക്കോട്ടെ പറഞ്ഞ് കാൾ കട്ട്‌ ആക്കി നെടുവീർപ്പിട്ട് ഒരൊഴുക്കിൽ ചിരിച്ചോണ്ട് ഡ്രസിങ് റൂമിലേക്ക് ഇടിച്ചു കയറിയതും ഒട്ടും പ്രതീക്ഷിക്കാതെ നമ്മളെ കണ്ണ് ആദ്യം തന്നെ തിളങ്ങുന്ന വെള്ളി വെളിച്ചത്തിൽ ചുണ്ട് കടിച്ച് കണ്ണിറുക്കെ അടച്ച് പിടിച്ച് ഡ്രെസ്സിൽ മുറുകെ പിടിച്ച് നിക്കുന്ന ഝാൻസി റാണിയിൽ ആണ് പതിഞ്ഞത്... അവളെ അങ്ങനെ ഒരു ലുക്കിൽ കണ്ടതും തലക്ക് എന്തോ അടി കിട്ടിയ പോലെ നമ്മള് അവളെ ആകെ മൊത്തം നോക്കിയതും ബ്ലാക്ക് ഡ്രെസ്സിലെ അവളുടെ വെട്ടി തിളങ്ങി ആരെയും വശീകരിക്കാൻ കഴിയുന്ന സൗന്ദര്യം കണ്ട് നമ്മള് അറിയാതെ തന്നെ wow എന്ന് പറഞ്ഞു പോയി... •••••••••••••••••••••••••••••••••••••••••••••••• പൂച്ചക്കണ്ണന്റെ മുന്നിലേക്ക് ഇതും ഇട്ടോണ്ട് എങ്ങനെ പോവും എന്നാലോജിച്ച് വട്ടടിച്ചു നിക്കുന്ന നേരത്താണ് നമ്മളെ ചെവിയിലേക്ക് wow എന്ന് പറഞ്ഞോണ്ടുള്ള പൂച്ചക്കണ്ണന്റെ ശബ്ദം കേട്ടത്... അപ്പൊത്തന്നെ നമ്മള് ഞെട്ടി തരിച്ചു ചുണ്ടിലെ പിടി വിട്ട് കണ്ണ് തള്ളി സൈഡിലേക്ക് തിരിഞ്ഞു നോക്കിയതും ഇരു ചുണ്ടും അടർത്തി പിടിച്ച് നമ്മളെ ഇമ വെട്ടാതെ നോക്കി വശ്യമായി പുഞ്ചിരിക്കുന്ന പൂച്ചക്കണ്ണനെ കണ്ടത്... അവനെ നമ്മള് ഇവിടെ ഒട്ടും പ്രതീക്ഷികാത്തത് ആയോണ്ട് ഒരു വിറയലോടെ പുറകിലേക്ക് വീഴാൻ പോയതും പെട്ടന്ന് പൂച്ചക്കണ്ണൻ നമ്മളെ കയ്യിൽ പിടിച്ച് വലിച്ചു...അപ്പൊത്തന്നെ നമ്മള് റബ്ബർ പോലെ വലിഞ്ഞു അവന്റെ നെഞ്ചിൽ ഒരു കൈ കുത്തി നിന്നതും അവന്റെ മുഖത്തേക്ക് ഇത്തിരി പേടിയോട് കൂടെ മുഖം നോക്കിയതും അവന് ആ വശ്യമായ ചിരി വിടാതെ സ്‌പെക്സ് ഊരി കണ്ണാടിയുടെ മുന്നിലെ ടേബിളിൽ വെച്ച് നമ്മളെ കണ്ണിലേക്ക് നോക്കി... അപ്പൊത്തന്നെ നമ്മളും അവന്റെ കണ്ണിലേക്ക് നോക്കിയതും അവന്റെ നേത്രഗോളം വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നത് കണ്ട് നമ്മളെ ഹാർട്ട്‌ ഹൈ സ്പീഡിൽ മിടിക്കാൻ തുടങ്ങി... അവന്റെ കണ്ണിൽ ഓരോ നിമിഷവും ഉണ്ടാവുന്ന മാറ്റങ്ങൾ നമ്മള് സസൂക്ഷമം നോക്കി നിൽക്കുന്നതിനിടയിലാണ് നമ്മളെ ഹാർട്ട്‌ മാത്രമല്ല പൂച്ചക്കണ്ണന്റെ ഹാർട്ടും ഹൈ സ്പീഡിൽ ആണ് കുതിച്ചു പായുന്നതെന്ന സത്യം നമ്മള് മനസിലാക്കിയത്... അവന്റെ ഹാർട്ട്‌ബീറ്റ് നമ്മളെ നെഞ്ചിൽ അതിശക്തമായ തട്ടി കൊണ്ടിരുന്നപ്പോ അവനിൽ എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ടാവുന്നുണ്ടെന്ന് നമ്മളെ ഉൾമനസ് വിളിച്ചു പറഞ്ഞതും അപ്പൊത്തന്നെ പൂച്ചക്കണ്ണൻ ഒരു കൈ നമ്മളെ അരയിലൂടെ ചുറ്റി വെച്ച് നമ്മളെ അവനിലേക്ക് ഒന്നുടെ ചേർത്ത് നിർത്തി... അപ്പൊത്തന്നെ നമ്മളെ മുടി കണ്ണിന് മുന്നിലേക്ക് ചാഞ്ഞു വന്നപ്പോ പൂച്ചക്കണ്ണന്റെ വിരലുകൾ യാന്ദ്രികമായി നമ്മളെ കണ്ണിന് മുന്നിലേക്ക് തൂങ്ങി നിന്ന മുടിയിഴകൾ തഴുകി ചെവികരിലേക്ക് തിരുകി വെച്ചപ്പോ നമ്മളെ ഉള്ളിൽ നിന്നും ഒരു കുറുകൽ പുറത്തേക്ക് വന്നു... നമ്മളെ മുഖത്തുള്ള അവന്റെ കയ്യിൽ നമ്മളൊരു കൈ കൊണ്ട് പിടിത്തമിട്ടതും അവന് നമ്മളെ കണ്ണിലേക്ക് വല്ലാത്തൊരു നോട്ടം നോക്കി...അപ്പൊത്തന്നെ നമ്മളെ ശ്വാസമൊക്കെ കുതിച്ചുയർന്ന് നമ്മളെ കൈ ഭാരമില്ലാത്ത അവന്റെ കയ്യിന് മുകളിൽ നിന്നും ഊർന്ന് പോയി...അവനൊന്ന് ചിരിച്ച് നമ്മളെ അരയിലുള്ള പിടിത്തം മുറുകിയിട്ട് നമ്മളെ ഇരു കണ്ണിന് മുകളിലൂടെ പതിയെ വിരലോടിച്ചതും എന്തോ ഒരു മയക്കം പോലെ നമ്മളെ കണ്ണുകൾ പതിയെ അടഞ്ഞു പോയതും പൂച്ചക്കണ്ണന്റെ ഇളം ചൂടുള്ള അധരങ്ങൾ നമ്മളെ ഇരു കണ്ണിലും മാറി മാറി പതിഞ്ഞിരുന്നു... അതും കൂടെ ആയപ്പോ നമ്മളിനി മരിച്ചു പോവുമെന്നൊക്കെ മനസ് പറയുന്നതിനിടയിലാണ് പൂച്ചക്കണ്ണൻ നമ്മളെ ചെവിക്കരികിൽ അവന്റെ ചുണ്ടുകൾ എത്തിച്ചത്... "നീ ശെരിക്കും ഒരു സുന്ദരിയാണ് ട്ടോ..." എന്നവൻ പതിയെ നമ്മളെ ചെവിയിൽ മൊഴിഞ്ഞതും ഒരു ചെറു ഞെട്ടലോടെ നമ്മള് കണ്ണ് തുറന്ന് അവനെ നോക്കിയപ്പോ അവൻ വളരെ സിമ്പിൾ ആയി നമ്മളെ നോക്കി പുഞ്ചിരിച്ച് നമ്മളെ ചത്ത് കിടക്കുന്ന കയ്യിനുള്ളിലൂടെ അവന്റെ കൈ ചേർത്ത് പിടിച്ച് ഉയർത്തി പിടിച്ചു... എന്നിട്ടവൻ കയ്യിലേക്ക് നോട്ടമെറിഞ്ഞു നമ്മളെ നോക്കി... "Black is one of my favorite colors...ഇതിൽ നീ വല്ലാതെ സുന്ദരി ആയിട്ടുണ്ട്...നീ എന്നെ വീഴ്ത്തി കളഞ്ഞല്ലോ ജുബി..." എന്നവൻ പറഞ്ഞ് ചിരിച്ചപ്പോൾ നമ്മളും പെട്ടന്ന് ചിരിച്ചു പോയി...അപ്പൊത്തന്നെ പൂച്ചക്കണ്ണൻ ഉയർത്തി പിടിച്ച നമ്മളെ കയ്യിൽ അവന്റെ ചുണ്ട് അമർത്തി പിടിച്ച് ചുംബിച്ചപ്പോ നമ്മളൊന്ന് പുഞ്ചിരിച്ചു... നമ്മക്ക് എന്തോ വല്ലാതെ കരച്ചിലൊക്കെ വരുന്ന പോലെ തോന്നിയപ്പോ നമ്മള് പെട്ടന്ന് അവന്റെ കൈ പിടിയിൽ നിന്നും നമ്മളെ കയ്യിനെ വേർപെടുത്തി അവന്റെ നെഞ്ചിൽ തല വെച്ച് ഇറുക്കെ കെട്ടിപിടിച്ചു...എന്നിട്ട് മിററിലൂടെ പൂച്ചക്കണ്ണനെ നോക്കിയപ്പോ അവന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയുണ്ട്...അത് കണ്ടപ്പോ നമ്മളെ മനസിന് വല്ലാത്തൊരു സന്തോഷം തോന്നി...അവനും തിരിച്ചു നമ്മക്കൊരു വലയം തീർത്തപ്പോ നമ്മള് കണ്ണടച്ച് അവന്റെ നെഞ്ചിലേക്ക് ഒന്നുടെ പറ്റി ചേർന്നു... *""നിന്നോട് ഞാനൊരു കാര്യം ചോദിക്കട്ടെ""* പെട്ടന്ന് പൂച്ചക്കണ്ണനും നമ്മളും ഒപ്പം അങ്ങനെ ചോദിച്ചതും നമ്മള് അപ്പൊത്തന്നെ അവന്റെ മുഖത്തേക്ക് ഡാഷ് പോയ അണ്ണാനെ പോലെ നോക്കി...അവനും അതേ അവസ്ഥയിൽ നമ്മളെ മുഖത്തേക്ക് നോക്കുന്നത് കണ്ട് നമ്മക്ക് ചിരി പൊട്ടി വന്നതും പൂച്ചക്കണ്ണൻ പൊട്ടിച്ചിരിച്ചു...അത് കണ്ട് നമ്മളും അവന്റെ കൂടെ പൊട്ടിച്ചിരിച്ചു... പെട്ടന്നുതന്നെ ചിരിയൊക്കെ നിർത്തി നമ്മളും പൂച്ചക്കണ്ണനും പരസ്പരം നോക്കിയൊന്ന് സൈറ്റ് അടിച്ചു... "ആദം പറ...എന്താ എന്നോട് ചോദിക്കാൻ ഉള്ളെ..." എന്ന് നമ്മള് ചോദിച്ചപ്പോ അവനൊന്ന് നെടുവീർപ്പിട്ടു... "ശെരിക്കും നിനക്ക് എന്നെ ഇഷ്ടമാണോ ജുബി..." എന്നവൻ ചോദിച്ചപ്പോ നമ്മള് അത്ഭുതപ്പെട്ടു പോയി...അത് വേറൊന്നും കൊണ്ടല്ല...നമ്മള് അവനോട് ചോദിക്കാൻ നിന്നിരുന്ന ചോദ്യമായിരുന്നു അത്...ശെരിക്കും ആദമിന് എന്നെ ഇഷ്ടമാണോ എന്ന്... ഒട്ടും പ്രതീക്ഷിക്കാതെ അതവൻ നമ്മളോട് ചോദിച്ചപ്പോ നമ്മളൊന്ന് അമ്പരന്നെങ്കിലും പെട്ടന്ന് അതിൽ നിന്നും മുക്തി നേടി അവനെ നോക്കി പുഞ്ചിരിച്ചു... "അറിയില്ല ആദം...ഇഷ്ടമാണെന്ന് പറയാനും ഒക്കില്ല ഇഷ്ടമല്ലെന്ന് പറയാനും ഒക്കില്ല...വെറുപ്പാണ്...തന്നെ ചില നേരത്ത് കാണുന്നതേ എനിക്ക് വെറുപ്പാണ്...നിന്റെ കൂടെ ജീവിക്കുമ്പോൾ പലപ്പോഴും എനിക്ക് ശ്വാസം മുട്ടുന്ന പോലെയാണ്....ഒരിക്കലും എനിക്ക് നിന്നെ ഇഷ്ടപ്പെടാൻ കഴിയില്ല എന്ന് എപ്പോഴും എന്റെ മനസ് പറയും...എന്നിരുന്നാലും നിന്റെ സാമിപ്യം ഇല്ലാതെ ഇപ്പൊ ജീവിക്കാൻ കൂടി വയ്യ...വെറുതെ ആണെങ്കിലും എപ്പോഴെങ്കിലും നിന്നെ കണ്ട മതി...പക്ഷെ എന്റെ ഉള്ളിൽ എനിക്ക് നിന്നോട് ഒരു ഇഷ്ട്ടവുമില്ല....നമ്മൾക്ക് ഒരാളെ ഇഷ്ടമാണെങ്കിൽ അത് ഏതെങ്കിലും രീതിയിലൂടെ പുറത്തേക്ക് പ്രകടമായി വരുമല്ലേ...പക്ഷെ എനിക്ക് നിന്റെ കാര്യത്തിൽ അങ്ങനെയൊന്നും ഉണ്ടാവ പോയിട്ട് ഒരിക്കെ പോലും തോന്നീട്ടില്ല...അപ്പൊത്തന്നെ മനസിലാക്കി കൂടെ അങ്ങനെ ഒരിഷ്ടം എനിക്കില്ലെന്ന്...വെറുപ്പാണ്...ദേഷ്യമാണ്...എന്റെ ടെസ്റ്റിന് ഒത്ത ഒരാൾ അല്ല നീ എന്നൊക്കെ എനിക്ക് അറിയാമെങ്കിലും ഇപ്പൊ നീയില്ലാതെ എനിക്ക് ഒരു നിമിഷം കഴിയില്ല...എന്നെ വിട്ട് ദൂരെ പോയ 24 മണിക്കൂറും ആദം ആദം ആദം എന്ന ചിന്ത മാത്രമാണ്...നീ ഇത് പോലെ എന്റെ അടുത്ത് നിക്കുമ്പോ വല്ലാത്തൊരു ലോകത്താവും ഞാൻ...നീ അന്നൊരിക്കെ പറഞ്ഞത് തന്നെയാ ശെരി...ഒരാണിനും പെണ്ണിനും കൂടുതൽ സമയമൊന്നും ഇത് പോലെ അടുത്തടുത്തു വെറുതെ നിക്കാൻ കഴിയില്ല...എന്തെങ്കിലും ചെയ്ത് പോവും...അത് മനുഷ്യസഹജമല്ലേ...എന്തൊക്കെ ആയാലും നീ ശെരിക്കും എനിക്ക് ഒരു ഭ്രാന്താണ്...പക്ഷെ ഒരു ഇഷ്ട്ടം...അതെനിക്ക് തോന്നുന്നില്ല...പിന്നെ എങ്ങനെയാ ആദം എനിക്ക് നിന്നോട് ഇഷ്ടമാണോ അല്ലയോ എന്ന് ഞാൻ പറയ...ഞാൻ പറഞ്ഞതൊക്കെ കേട്ടിട്ട് അതിനൊരു ഇഷ്ട്ടം എന്നൊരു പേര് കൊടുക്കാൻ പറ്റുമോ...?" എന്ന് നമ്മള് അവന്റെ കണ്ണിൽ നോക്കി ചോദിച്ചപ്പോ അവൻ ചിരിച്ചു തലയാട്ടി നോ എന്ന് പറഞ്ഞു... "ഇത് തന്നെയായിരുന്നു എനിക്ക് നിന്നോടും പറയാൻ ഉണ്ടായിരുന്നത്...നിന്നോട് തോന്നുന്നത് ജസ്റ്റ്‌ ഒരു അട്ട്രാക്ഷനുമല്ല എന്നാൽ ഒരിക്കലും പ്രണയവുമല്ല...ഒരു ഇഷ്ടവും നിന്നോട് തോന്നുന്നില്ല...ബട്ട്‌ നിന്നെ വിടാതെ പിടിച്ച് നിർത്താൻ തക്കം എന്റെ മനസ് എന്തോ ഒന്ന് നിന്നിൽ കണ്ടിട്ടുണ്ട്.." എന്ന് പറഞ്ഞ് അവനൊന്ന് നെടുവീർപ്പിട്ടു... "ഇവിടെ നടന്നതെല്ലാം മറന്നേക്ക്...ഇങ്ങനെ ഓരോ സിറ്റുവേഷൻസ് നമ്മളെ ലൈഫിൽ വല്ലപ്പോഴുമല്ല കൂടെ കൂടെ സംഭവിക്കുന്നുണ്ട്...ഇനിയും സംഭവിക്കില്ല എന്ന് നമ്മക്ക് പറയാനും കഴിയില്ല...സൊ അതിനെ അതിന്റെ വഴിക്ക് വിട്ടേക്ക്...എന്തായാലും നീയി ഡ്രെസ്സിൽ ഇത്രക്ക് സുന്ദരിയായ സ്ഥിതിക്ക് ഈ ഡ്രസ്സ്‌ ഇടേണ്ട...ചെറിയ ഒരു അസൂയ ആണെന്ന് കൂട്ടിയ മതി...അങ്ങനെ പബ്ബിലെ ആരും നിന്നെ വായിനോക്കണ്ട...എന്റെ കണ്ണുകൾ കൊണ്ടല്ലാതെ മറ്റാരെ കണ്ണ് കൊണ്ടും നിന്നെ നോക്കാൻ ഞാൻ സമ്മതിക്കില്ല... അതോണ്ട് ഈ ഡ്രസ്സ്‌ പെട്ടന്ന് ചേഞ്ച്‌ ചെയ്തേക്ക്..." എന്നും പറഞ്ഞ് പൂച്ചക്കണ്ണൻ ടേബിളിൽ നിന്നും ഡ്രസ്സ്‌ എടുത്ത് നമ്മളെ കയ്യിലേക്ക് വെച്ച് തന്ന് അവന്റെ സ്‌പെക്സ് എടുത്ത് വെച്ച് നമ്മളെ തലക്ക് ഒരു കിഴിക്ക് വെച്ച് തന്ന് പുറത്തേക്ക് ഇറങ്ങി പോയി... നമ്മള് ആഹ് എന്ന് പറഞ്ഞ് മുഖം ചുളിച്ചു തല ഉഴിഞ്ഞു ഡോർ അടച്ച് പെട്ടന്ന് ഡ്രസ്സ്‌ മാറി...പൂച്ചക്കണ്ണൻ ഈ ഡ്രസ്സ്‌ മാറാൻ പറഞ്ഞത് നന്നായി അല്ലങ്കിൽ നമ്മള് അംഗനവാടി ഡ്രസ്സ്‌ ഇട്ടോണ്ട് നടക്കേണ്ടി വന്നേനെ... ••••••••••••••••••••••••••••••••••••••••••• നമ്മളെ മനസ്സിൽ ഉള്ള അതേ ഫീലിംഗ്സ് തന്നെയാണ് ഝാൻസി റാണിക്ക് നമ്മളോട് ഉള്ളതെന്ന് അറിഞ്ഞപ്പോ മുതൽ വല്ലാത്ത സന്തോഷം... ശെരിയാണ് ഞങ്ങൾക്ക് തമ്മിൽ പരസ്പരം പറയാൻ തക്കം ഇഷ്ടമില്ല...എന്നാൽ എന്തോ ഒന്നുണ്ട്...അതൊരിക്കലും പ്രണയമല്ല...അതിനെ ഒരു പേര് ചൊല്ലി വിളിക്കാനും പറ്റില്ല...ആ...എന്തോ... നമ്മള് സെറ്റെർ കോട്ടെടുത്ത് ഡ്രെസ്സിനു മുകളിലൂടെ ഇട്ടു...ഇപ്പൊ പുറത്തൊക്കെ നേരത്തേക്കാളും മഞ്ഞു വീണിട്ടുണ്ട്...നമ്മക്ക് തണുപ്പ് കൂടുതൽ ഇഷ്ടമാണെങ്കിലും ഇപ്പൊ സെറ്റെർ ഇല്ലാതെ ഇവിടെത്തെ ആളുകളെ പുറത്ത് ഇറങ്ങാൻ സമ്മതിക്കില്ല...അതോണ്ട് മാത്രമാണ് നമ്മള് ഇട്ടത്... നമ്മള് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി ചുറ്റും നോക്കി...അവിടെമാകെ മൂടി കിടക്കുന്ന മഞ്ഞു കണ്ടപ്പോ നമ്മളെ മനസൊക്കെ വല്ലാതെ തണുത്തു...നമ്മളെങ്ങനെ ചുറ്റും നോക്കി നിക്കുന്നതിനിടയിലാണ് ഝാൻസി റാണി ഹൈ ഹീലിൽ ക്യാറ്റ് വാക് ചെയ്ത് വല്യ കാര്യത്തിൽ പുറത്തേക്ക് വരാൻ നിന്നതും പുറത്തേ തണുപ്പ് കണ്ട് വന്ന പോലെ അകത്തേക്ക് പോയി സെറ്ററും ഹാൻഡ് ഗ്ലൗസും സ്കാർഫും ഇട്ട് പമ്മി പമ്മി നമ്മളെ അടുത്തേക്ക് വന്ന് നിന്നപ്പോ ഇനി ഒരു ക്യാപ്പിന്റെ കുറവ് വേണ്ട എന്ന് വെച്ച് നമ്മള് സെറ്ററിന്റെ ക്യാപ്പ് തലയിലേക്ക് ഇട്ടു കൊടുത്തു... "പോവാം..." ടർക്കിയിൽ പൊതിഞ്ഞ കുട്ടികളെ പോലെ അവള് തലയാട്ടി ചോദിച്ചപ്പോ നമ്മള് ഫോൺ എടുത്ത് ക്യാമറ ഓൺ ആക്കി അവളെ നമ്മളെ മുന്നിൽ പിടിച്ച് നിർത്തി അവളെ കവിളിൽ ഒരു ഉമ്മ കൊടുത്ത് ഒരു സെൽഫി ക്ലിക്ക് ആക്കി...അവളും അത് പോലെ നമ്മളെ കവിളിൽ നക്കാൻ വേണ്ടി നാവ് പുറത്തേക്കിട്ടപ്പോ നമ്മള് കണ്ണുരുട്ടി കൈ ചുരുട്ടി പിടിച്ച് അവളെ മോന്തയിൽ കുത്താൻ നിന്നപ്പോ അവള് നാവ് അകത്തേക്കിട്ട് നമ്മളെ കവിളിൽ തിരിച്ചു ഉമ്മ വെച്ചു...അപ്പൊത്തന്നെ നമ്മള് ഇളിച്ചോണ്ട് ഒരു സെൽഫി ക്ലിക്ക് ആക്കി... അത് കണ്ട് അവള് ഓരോന്ന് പ്രാകി പറഞ്ഞ് കീ കൊടുത്ത പാവയെ പോലെ മെല്ലെ നടന്ന് കാറിൽ കയറി ഇരുന്നു...ഇവിടെ ഞങ്ങൾക്ക് സ്ഥലം ചുറ്റി കാണാൻ ഷിംല ഏജൻസിയുടെ വക കാർ ഉണ്ട്...ഞങ്ങൾ ഇവിടെന്ന് പോവും വരെ ഞങ്ങൾക്ക് അത് യൂസ് ആക്കാം... കൂടുതൽ വൈകിപ്പിക്കാതെ നമ്മളും ചെന്ന് കാറിൽ കയറിൽ പബ്ബിലേക്ക് യാത്ര തിരിച്ചു... ഇവിടെത്തെ പബ്ബിന് ഒരു പ്രത്യേകതയുണ്ട്...സാധാരണ പബ്ബ്കളിൽ വിസ്‌കി ബിയർ എന്നൊക്കെ തുടങ്ങിയ ആൽക്കഹോളിക്‌ ആണ് വിൽക്കാറ്...ഇവിടെ അവർ സ്വന്തമായി ഉണ്ടാക്കുന്ന ഫ്ലവർ വൈൻ ആണ്...അതിനൊരു വല്ലാത്ത കിക്കാണ്... ഇവിടേക്ക് നമ്മള് വരാറുള്ളത് കൊണ്ട് സ്ഥലങ്ങളൊക്കെ സുപരിചിതമാണ്...പബ്ബിൽ എത്തിയപ്പോ നമ്മള് കാർ പാർക്ക്‌ ചെയ്ത് ഝാൻസി റാണിയോട് ഇറങ്ങാൻ പറഞ്ഞു... അവള് ഇറങ്ങി വന്ന് നമ്മളെ അടുത്ത് നിന്നപ്പോ നമ്മള് അവളെ അരയിലൂടെ കയ്യിട്ട് നമ്മളോട് ചേർത്ത് നിർത്തി പബ്ബ് ലക്ഷ്യം വെച്ച് പെട്ടന്നാണ് ആരോ നമ്മളെ തോളിൽ ഇടിച്ചിട്ട് പോയത്... അപ്പൊത്തന്നെ നമ്മള് നടത്തം നിർത്തി പുറകിലേക്ക് തിരിഞ്ഞു നോക്കിയതും നമ്മളെ ഇടിച്ചിട്ട് നമ്മളെ തിരിഞ്ഞു നോക്കുന്ന ആളെ കണ്ട് നമ്മള് വാ പൊളിച്ചു പോയി... "ആദം...." എന്നും വിളിച്ച് അവള് നമ്മളെ അടുത്തേക്ക് ഓടി വന്നപ്പോ അവളെ കണ്ട അത്ഭുതത്തിൽ നമ്മള് കൈ കൊണ്ട് വായ പൊത്തി നിന്ന് അവളെ അടിമുടി നോക്കി... ••••••••••••••••••••••••••••••••••• നമ്മളും പൂച്ചക്കണ്ണനും മര്യാദക്ക് നടക്കുന്നതിനിടയിൽ ഒരു മേക്കപ്പ് കിറ്റ് അവനെ ഇടിച്ചിട്ട് പോയതും അവന് അവിടെ നിന്ന് പുറകിലേക്ക് തിരിഞ്ഞു നോക്കി.... നമ്മളും അവൻ നോക്കുന്ന പോലെ പുറകിലേക്ക് നോക്കിയപ്പോ അവളുണ്ട് മുടിയൊക്കെ മുന്നിലേക്ക് ഇട്ട് പന്തം കണ്ട പെരുച്ചാഴിയെ പോലെ നമ്മളെ പൂച്ചക്കണ്ണനെ നോക്കുന്നു...അപ്പൊത്തന്നെ നമ്മള് പൂച്ചക്കണ്ണനെ നോക്കിയതും ഏതാണ്ട് അവന്റെ അവസ്ഥയും അത് തന്നെ... അവനും ഇവളും എന്തിനാ ഇങ്ങനെ പരസ്പരം നോക്കുന്നെ എന്ന് വെച്ച് നമ്മള് മുഖം ചുളിച്ചപ്പോ അവള് ആദം എന്ന് ചിരിച്ചോണ്ട് വിളിച്ച് ഓടി വന്നു നമ്മളെ പൂച്ചക്കണ്ണനെ കെട്ടിപിടിച്ചു അവന്റെ കവിളിൽ അമർത്തി ഉമ്മ വെച്ചു... അത് കണ്ടതും നമ്മളെ തലയുടെ ഫ്യൂസ് മുഴുവൻ ഒറ്റയടിക്ക് അടിച്ചു പോയി...നമ്മള് കണ്ണ് തള്ളി മേക്കപ്പ് കിറ്റിനെയും പൂച്ചക്കണ്ണനെയും മാറി മാറി നോക്കിയപ്പോ അവനും അവളെ തിരിച്ചു കെട്ടിപിടിച്ചു...അപ്പൊത്തന്നെ നമ്മള് പല്ലിറുമ്പി... ഇവര് തമ്മിൽ എന്താ ബന്ധം എന്നറിയാഞ്ഞിട്ട് നമ്മക്ക് ചൊറിഞ്ഞു കേറാൻ തുടങ്ങിയതും അവള് പൂച്ചക്കണ്ണനിൽ നിന്നും അകന്നു മാറി വായ പൊത്തി നിന്നു... "Adam...what a surprise man...നീ എന്താടാ ഇവിടെ..." എന്നവൾ റബ്ബറിനെ പോലെ തുള്ളി തുള്ളി ചോദിച്ചപ്പോ നമ്മളെ നോട്ടം പൂച്ചക്കണ്ണനിലേക്ക് പോയി... "ചെറിയൊരു ട്രിപ്പ്...നീയാകെ മാറി പോയല്ലോ മിയ...എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല...നീ തന്നെയാണോ ഇത്..." "Yes ആദം...ഡാ നിന്നെ കണ്ടിട്ട് എത്രയായി...എന്റെ കയ്യിൽ നിന്ന് ASR സിന്റെ കോൺടാക്ട് നഷ്ട്ടപെട്ടു...അതിരിക്കട്ടെ who is this girl..." uk അമ്മച്ചി മുഖം ചുളിച്ചു നമ്മളെ നേരെ വിരൽ ചൂണ്ടി ചോദിച്ചപ്പോഴാണ് നമ്മളെന്നൊരു സാധനം ഇവിടെ നിക്കുന്നുണ്ടെന്ന് പൂച്ചക്കണ്ണൻ കണ്ടത്... അവനൊന്ന് ചിരിച്ച് നമ്മളെ ഷോൾഡറിൽ പിടിച്ച് അവന്റെ അടുത്തേക്ക് ചേർത്ത് നിർത്തി... "She is my lovely baby...ഇഷാജുബി..." എന്ന പൂച്ചക്കണ്ണൻ പറഞ്ഞ് നമ്മളെ നെറ്റിയിൽ ഉമ്മ വെച്ചപ്പോ uk അമ്മച്ചി ഞങ്ങളെ മിഴിച്ചു നോക്കി... "Oh my god...are you married..? " പൂച്ചക്കണ്ണനെ നോക്കി അവള് തുള്ളി ചോദിച്ചപ്പോ അവൻ നമ്മളെ ഒന്ന് നോക്കി... "No..we are lovers..." എന്നാ പൂച്ചക്കണ്ണൻ അവളെ നോക്കി പറഞ്ഞത് കേട്ട് നമ്മള് വാ പൊളിച്ച് പോയി...അപ്പൊത്തന്നെ അവൻ നമ്മളെ ഷോൾഡറിൽ വെച്ച കൈ കൊണ്ട് അവള് കാണും മുന്നേ നമ്മളെ വായ അടച്ചു... പൂച്ചക്കണ്ണൻ പറഞ്ഞ ബഡായി കേട്ട് അവള് നമ്മളെ ചിരിച്ചപ്പോൾ നമ്മള് അവൾക്കും അഡാർ ക്ലോസേപ്പിന്റെ പരസ്യം കാണിച്ചു കൊടുത്തു... "Helo isha...its me miya mehak...നിന്റെ ബോയ്ടെ ഒരു സ്പെഷ്യൽ പാർട്ണർ ആയിരുന്നു..." എന്നും പറഞ്ഞ് അവള് നമ്മളെ നേരെ കൈ നീട്ടിയപ്പോ നമ്മള് പുഞ്ചിരിച്ചു തിരിച്ചു കൈ കൊടുത്തു...എന്നിട്ട് ആ പൂച്ചക്കണ്ണനെ ഇടംങ്കണ്ണിട്ട് നോക്കി നന്നായി പല്ലിറുമ്പി...അവൻ നമ്മളെ നോക്കി ഒന്ന് കണ്ണടച്ച് കാണിച്ചു... മിക്കവാറും ഇവള് എന്റെ കുടുംബം കലക്കുന്ന ലക്ഷണമാണ്...അവളുടെ മുഖത്ത് എഴുതി വെച്ചിട്ടുണ്ട് കുടുംബം കലക്കി ആണെന്ന്...അവളുടെ ഒരു സ്പെഷ്യൽ പാർട്ണർ... "അല്ല മിയ നീ എന്താ ഇവിടെ..." പെട്ടന്ന് പൂച്ചക്കണ്ണൻ ഇടക്ക് കയറി ചോദിച്ചപ്പോ അവള് നമ്മളെ കൈ വിട്ട് അവനെ നോക്കി... "അതെന്ത് ചോദ്യ ആദം...ഇതെന്റെ പപ്പയുടെ പബ്ബ് ആണ്...എന്തായാലും നീ എങ്ങോട്ട് വന്നതല്ലേ...അപ്പൊ എന്റെ കൂടെ അടിച്ചു പൊളിച്ചിട്ടേ നിന്നെ വിടുള്ളൂ...പിന്നെ നിന്നെ കൊണ്ട് എനിക്കൊരു ആഗ്രഹം സാധിപ്പിക്കാനും ഉണ്ട്..." ഒരു മുന വെച്ച മാതിരി അവള് സംസാരിച്ചപ്പോൾ പൂച്ചക്കണ്ണൻ നമ്മളെ നോക്കി മുഖം ചുളിച്ചു...അപ്പൊത്തന്നെ അവള് പൊട്ടിച്ചിരിച്ച് ഞങ്ങളെ കൈ പിടിച്ച് പബ്ബിന്റെ അകത്തേക്ക് നടന്നു... പബ്ബിന്റെ അകത്തേക്ക് കയറിയതും ഡിം സൗണ്ടിൽ ഒരു റൊമാന്റിക് മ്യൂസിക് വെച്ചിട്ടുണ്ട്...നമ്മളതിന് കാതോർത്ത് ചുറ്റും നോക്കിയപ്പോ അവിടെ ഉള്ള ആളുകളുടെ കൂടെയൊക്കെ ഓരോ പെണ്ണുങ്ങൾ ഉണ്ട്... കണ്ടിട്ട് ലവേർസ് ആണെന്ന് ഉറപ്പാണ്...അവര് പതിയെ സംസാരിച്ചു കയ്യൊക്കെ പിടിച്ച് അവരുടേതായ ലോകത്തിൽ ആണ്... Uk അമ്മച്ചി എന്നെയും പൂച്ചക്കണ്ണനെയും വലിച്ച് കൊണ്ട് പോയി ഒരു റൗണ്ട് ടേബിളിന്റെ അപ്പുറത്തും ഇപ്പുറത്തുമായി ഇരുത്തി...എന്നിട്ടൊരു വൈറ്ററിനോട്‌ എന്തോ പറഞ്ഞ് ഇപ്പൊ വരാം എന്ന് പറഞ്ഞ് അവള് പോയപ്പോ നമ്മള് സെറ്റെറും ഗ്ലൗസും അഴിച്ചു ടേബിളിൽ വെച്ച് പൂച്ചക്കണ്ണനെ നോക്കിയപ്പോ അവന് അതൊക്കെ എപ്പോഴോ അഴിച്ചു മാറ്റി അവന്റെ ഡ്രസ്സ്‌ തട്ടി ശെരിയാക്കുന്നുണ്ട്... നമ്മള് ടേബിളിൽ രണ്ട് കയ്യും കുത്തി നമ്മളെ മുഖം കയ്യിൽ വെച്ച് അവനെ വായിനോക്കി കൊണ്ടിരുന്നപ്പോ അവന് പുരികം പൊക്കി എന്തെന്ന് ചോദിച്ചു...നമ്മള് അപ്പൊ ഷോൾഡർ പൊക്കി ഒന്നുല്ലാന്ന് പറഞ്ഞതും അവന് ചുണ്ട് കൊണ്ട് കിസ്സ് ചെയ്യുന്ന പോലെ ആംഗ്യം കാട്ടിയപ്പോ നമ്മള് ചിരിച്ച് മുഖം തിരിഞ്ഞു... അപ്പൊത്തന്നെ നേരത്തെ പോയ വൈറ്റർ ഒരു ബോട്ടിൽ വൈനും രണ്ട് ഗ്ലാസും ടേബിളിൽ കൊണ്ട് വെച്ച് വൈൻ ബോട്ടിൽ പൊട്ടിച്ച് രണ്ട് ഗ്ലാസ്സിലേക്കും ഒഴിച്ച് അയാള് പോയപ്പോ തന്നെ uk അമ്മച്ചി വന്നു... "നീ ഇപ്പോഴും എന്റെ ഫേവറൈറ്റ് വൈൻ മറന്നില്ലേ...." എന്നാ പൂച്ചക്കണ്ണൻ ചിരിച്ചു ചോദിച്ചപ്പോ അവള് നോ എന്ന് പറഞ്ഞു... "അതങ്ങനെയൊന്നും മറക്കാൻ പറ്റില്ലല്ലോ ആദം...ഈ പബ്ബിലെ ഏറ്റവും മധുരം കൂടിയ വൈൻ...റെഡ് റോസ് വൈൻ...നിന്നെ പോലെ തന്നെ ഭയങ്കര സ്വീറ്റ്..." എന്നവൾ പൂച്ചക്കണ്ണനെ ഇമ വെട്ടാതെ നോക്കി പറഞ്ഞപ്പോ നമ്മക്ക് എന്തോ പോലെ ആയി...പൂച്ചക്കണ്ണൻ അതിനൊന്ന് ചിരിച്ചു കൊടുത്ത് നമ്മളോട് കുടിക്കാൻ പറഞ്ഞപ്പോ നമ്മള് ഇഷ്ട്ടമല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയപ്പോ uk അമ്മച്ചി അപ്പൊത്തന്നെ നമ്മളെ ഗ്ലാസ്‌ എടുത്ത് പൂച്ചക്കണ്ണന്റെ ഗ്ലാസിൽ മുട്ടിച്ചു ഒറ്റ വലിക്ക് കുടിച്ചു തീർത്തു... നമ്മൾക്ക് അതൊന്നും തീരെ പിടിക്കാഞ്ഞിട്ട് മുഖം തിരിച്ചു എങ്ങോട്ടെന്നില്ലാതെ നോക്കി നിന്നപ്പോ അവള് വൺ മിനിറ്റ് പറഞ്ഞ് പോയി... അപ്പൊത്തന്നെ പൂച്ചക്കണ്ണൻ നമ്മളെ കാലിൽ കാല് വെച്ച് തോണ്ടിയപ്പോ നമ്മള് അവനെ നോക്കി...അവന് നമ്മളോട് എന്ത് പറ്റി എന്ന് ആംഗ്യം കാട്ടി ചോദിച്ചപ്പോ നമ്മള് ഒന്നുമില്ലെന്ന് പറഞ്ഞ് പുഞ്ചിരിച്ചു... അവനും അത് പോലെ നമ്മളെ നോക്കി പുഞ്ചിരിച്ച് ടേബിളിന് മുകളിൽ വെച്ച നമ്മളെ കയ്യിന് മുകളിൽ അവന്റെ കൈ വെച്ചപ്പോ നമ്മള് അവനെ കുസൃതിയോടെ കണ്ണ് ചുളുക്കി നോക്കി...അവനത് പച്ച കൊടിയായി കൂട്ടി നമ്മളെ വിരലുകളിടയിലൂടെ അവന്റെ വിരലുകൾ ചേർത്ത് വെക്കാൻ നിന്നതും പെട്ടന്ന് ടേബിളിൽ ആരോ മുട്ടിയത്... അപ്പൊത്തന്നെ ഞങ്ങൾ രണ്ടാളും ഞെട്ടി തരിച്ചു കൈ വേർപെടുത്തി മുട്ടിയ ആളെ നോക്കിയപ്പോ uk അമ്മച്ചിയാണ്... "Sorry guys...ഞാൻ നിങ്ങളെ വെറുതെ പേടിപ്പിക്കാൻ വേണ്ടി ടേബിളിൽ അടിച്ചതാ...നിങ്ങൾക്കിടയിൽ അത് ഡിസ്റ്റർബ് ആയെങ്കിൽ...." "ഏയ്‌...അതൊന്നും കുഴപ്പമില്ല..." എന്ന് പറഞ്ഞ് നമ്മള് ചിരിച്ചപ്പോൾ അവളും ചിരിച്ചു... "അപ്പൊ എന്റെ സ്വീറ്റിയോട് ഞാൻ എന്റെ ആവശ്യം പറയട്ടെ..." എന്നവൾ പൂച്ചക്കണ്ണനെ നോക്കി കൊഞ്ചി... "Yah..." എന്നവൻ മയത്തിൽ പറഞ്ഞതും പിന്നീട് അവൾ ചെയ്ത കാര്യം കണ്ട് നമ്മളും പൂച്ചക്കണ്ണനും മുഖത്തോട് മുഖം നോക്കി... തുടരും സോറി ഫ്രണ്ട്സ്...ഇവിടെ റേഞ്ച് കിട്ടുന്നില്ല...അതാ പോസ്റ്റാൻ വൈകിയത്... സ്റ്റോറി വായിച്ചിട്ട് അഭിപ്രായം അറിയിക്കണേ... ക്ഷമ ഈമാന്റെ പാതി ആയത് കൊണ്ട് നെക്സ്റ്റ് പാർട്ടിന് മറ്റന്നാൾ വരെ കാത്തിരിക്കാ... അപ്പോ മറ്റന്നാൾ വരാം റ്റാറ്റാ ബൈ ബൈ 👋🙋‍♀️ DREAM MANZI #📙 നോവൽ #📔 കഥ
📙 നോവൽ - IsHq Mubarak Dream Manzi - ShareChat
34.4k കണ്ടവര്‍
11 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post