💞MeharNishan💞 P@RT 84 (2) ✒️Mehariya Thasni ****************************** *📚കഥകളുടെ കലവറ📚* *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* _SHARE CHAT LINK_ https://b.sharechat.com/krMrE54OsV _For Join This group msg ur name and place..._ 📲 *+91* *8547923260* *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* #📙 നോവൽ "ചി ഇത്രക്കൊക്കെ തരം താഴ്ന്നവർ ആണോ ഇവർ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ഹന്ന " "ഇത് മുബൈ ആണ് മെഹ്രു ഇവിടെ ഇങ്ങനെ ഒക്കെ ആണ്...അവൻ എത്ര പെണ്കുട്ടികളെയെ ആണ് വിദേശത്തേക്ക് കയറ്റി അയച്ചു പണം തട്ടുന്നത് എന്നറിയോ... അവൻ അതൊരുതരം ബിസിനസ്‌ ആയി കണ്ടു മുന്നോട്ട് പോകുക ആണ്..... പെണ്ണെന്നാൽ അവൻ വെറുപ്പ് ആണ് എന്നാൽ അവൻ കിട്ടുന്ന ടൈമിൽ എല്ലാം കിടപ്പറ പങ്കിടാൻ ഒരോളമാരെ വിളിച്ചു കൂട്ടി ആസ്വദിക്കുകയും ചെയ്യും ഒരു ചെകുത്താൻ ആണവൻ മനുഷ്യന്റെ രക്തം പച്ചക്ക് ഊട്ടി കുടിക്കുന്ന ചെകുത്താൻ... എന്റെ ഉപ്പാനോട് ഞാൻ കൊറേ വാശിപിടിച്ചിട്ട് ആണ് ഇങ്ങോട്ട് ഈ സ്കൂളിലേക്ക് വന്നതെന്ന് പറഞ്ഞില്ലേ കാരണം ഉപ്പാക്ക് പേടിയാണ് എന്നെ ഇവിടെ നിർത്താൻ പുറത്തു ഏതേലും ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കാൻ ആയിരുന്നു ഉപ്പ തീരുമാനിച്ചത് പക്ഷെ എന്റെ ഒരൊറ്റ നിർബന്ധം കൊണ്ട് ആണ് എന്നെ ഇവിടെ പഠിക്കാൻ വിടുന്നത്....." "ഇവിടെ ഇങ്ങനെയൊക്കെ ഉണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല " "ഞാനും അറിഞ്ഞിരുന്നില്ലെടി പിന്നെ എന്റെ പ്രായം കുടുന്നതനുസരിച്ചു എന്റെ ഉപ്പയും ഉമ്മയും അതിന്റെതായ കാര്യങ്ങൾ എന്നെ അറിയിച്ചു തുടങ്ങി..... എല്ലാം അറിഞ്ഞാലേ മുന്നോട്ട് ഇവിടെ ജീവ്ച് പോകാൻ സാദിക്കും അല്ലേൽ പലരുടെയും കെണിയിൽ അകപ്പെട്ട പോവും.. നിങ്ങടെ പരന്റ്സിന് ഇതൊക്കെ അറിയുന്നുണ്ടാവുമെടി നിങ്ങൾ പേടിക്കേണ്ട എന്ന് കരുതി പറയാത്തത് ആവും.". "ഹാ അത് തന്നെ ആവും " "ഈ സത്യയെ പോലെ ഇനിയും ഒരുപാട് പേര് വാഴ്ന്നു കൊണ്ടിരിക്കും എന്നാലും ഒരിക്കൽ ഇതിനൊക്കെ അവൻ അനുഭവിക്കും അവൻ ചെയ്ത പാപങ്ങൾക്ക് ഒക്കെ അവൻ ഇഞ്ചിഞ്ചായി അനുഭവിക്കും അല്ലേൽ ആരേലും ഒരാൾ വന്നു അവനെ അനുഭവിക്കും എല്ലാ കാലത്തും തിന്മ വാഴില്ല ഒരിക്കൽ നന്മയുടെ പ്രകാശം ഈ നാട്ടിൽ പരക്കും അതെനിക്ക് ഉറപ്പ് ആണ് ..." "അതെ ഹന്ന അവൻ കാരണം വേദനിച്ചവരെ കണ്ണീർ ഒരിക്കലും അല്ലാഹു കാണാതെ ഇരിക്കില്ല ഇതിനൊക്കെ മറുപടി ഒരിക്കൽ കൊടുക്കും... " "അതേ ഹന്ന എല്ലാം അല്ലാഹു കാണുന്നും ഉണ്ട് അറിയുന്നും ഉണ്ട് ഒരു മറുപടി ഇത്രയും പെട്ടന്ന് അവൻ കിട്ടിക്കോളും.".. "Mm..." "ഹേയ് ഗേൾസ് എന്താ ഇവിടൊരു സ്വകാര്യം പറച്ചിൽ" എന്ന് ആരോ പറഞ്ഞ് കേട്ടു അതാരാണെന്ന് നോക്കിയതും ദേ നമ്മടെ ഹാദി ziyan.. "അല്ല ആരിത് നമ്മടെ ഹാദിയോ " "അതെ മൊഞ്ചത്തികളെ " "അല്ല എവിടെ ആയിരുന്നു കുറച്ചു ദിവസം കണ്ടില്ലല്ലോ" "അത് ഞാൻ ഒന്ന് ബൈക്കിൽ നിന്ന് വീണാഡോ " "ആ വല്ല പെണ്ണുങ്ങളെയും വായിനോക്കി ഓടിച്ചപ്പോൾ വീണത് ആയിരിക്കും " "ഒന്ന് പോടീ ഞാൻ ഡീസെന്ഡ് ആയത് അറിഞ്ഞില്ലേ " "ആണോ അതോ ഏതോ ഒരു ലൈൻ കമ്പി വളഞ്ഞിട്ടുണ്ട് അപ്പോ അതാവും ഈ ഡീസെന്ഡ് എന്നൊക്കെ ഉള്ള പ്രയോഗങ്ങൾ ഹാദിയുടെ വായിൽ നിന്ന് വീഴുന്നത് " "ഹോ നമിച്ചു നിങ്ങളോട് ഒന്നും കാര്യം പറയാനും പറ്റില്ല അല്ല മുന്നും കൂടി എവിടെ എന്താ ഒരു ചുറ്റികളി.. " "ഒന്നുല്ലടാ ഞാൻ ഇവർക്ക് സത്യയെ പറ്റി പറഞ്ഞ് കൊടുക്കുക ആയിരുന്നു.". "ആഹാ എന്നാ കൊറച്ചു അഡ്വൈസ് ഞാനും തരാം എന്തായാലും നിങ്ങളുടെ മൂന്നാളുടെയും പിന്നാലെ നടന്നിട്ട് വളഞ്ഞില്ല.... അപ്പോ ഒരു ആങ്ങള എന്നാ നിലക്ക് പറയാ ആ സത്യയുടെ കണ്മുന്നിൽ ഒന്നും പോയി എന്റെ പെങ്ങൾ മാർ പെടരുത് അവൻ പൊരിച്ചു തിന്നും.. പ്രതേകിച്ചു നിങ്ങളോട് മുന്നാളോടും വീണ്ടും വീടും പറയുന്നു " "ആഹാ അപ്പോ വേറെ പെങ്ങൾ മറുണ്ടോ" "ആ എന്ത് ചെയ്യാം എല്ലാരും കൂടി ഞമ്മളെ ആങ്ങള ആക്കിയ പിന്നെ വേറെ നിവർത്തിയില്ലല്ലോ... അതുകൊണ്ട് നിങ്ങളോട് പ്രതേകിച്ചും പറയുന്നു " "അതെന്താ ഞങ്ങക്ക് പ്രതേകം " "കാരണം നിങ്ങൾ മുന്നാളും ഒടുക്കത്തെ ലുക്ക്‌ അല്ലെ " ശോ ഞങ്ങൾക്ക് രോമാഞ്ചം അടിച്ചു കയറി "ഹോ അത് ഇയ്യ്‌ പറയേണ്ട ഞങ്ങക്ക് അറിയാം " "എന്നാലും കിടക്കട്ടെ എന്നെകൊണ്ട് ഇങ്ങനെ ഒക്കെ അല്ലെ തള്ളാൻ പറ്റു"" "ടാ കോഴി " ഞങ്ങൾ മുന്നാളും ഓന്റെ പിന്നാലെ ഓടി ഓനെ തല്ലി പറഞ്ഞിക്കിട്ടു hi hi.. അങ്ങനെ ദിവസങ്ങൾ ഒക്കെ വീണ്ടും കടന്നുപോയി... സത്യയുടെ ഓരോ കുറ്റകൃത്യങ്ങൾ കൂടി കൂടി വന്നു അവനെതിരെ ഒന്ന് പ്രതികരിക്കാൻ ആർക്കും സാധിച്ചില്ല എന്നാലും അവന്റെ കണ്ണിൽ പെടാതെ മുന്നോട്ട് ആവോളം ജീവിച്ചു.. അങ്ങനെ 8 ൽ പഠിക്കുമ്പോൾ ഹന്നയുടെയും സഫക്കയുടെയും കാര്യം വീട്ടിൽ അറിഞ്ഞു അന്ന് നേരെ ഓൾടെ ഉപ്പയും ഉമ്മയും ഓളെ കൂട്ടി ഞങ്ങളോടക്ക് വന്നു വരവൊക്കെ കണ്ടപ്പോൾ വല്ല അടിയൊക്കെ ഉണ്ടാകുമോ എന്ന് പേടിച്ചു പക്ഷെ എന്റെ ഉപ്പയും ഹന്നയുടെ ഉപ്പയും വളരെ അടുത്ത ചങ്ങാതികൾ ആയിമാറിയിരുന്നു അതിനാൽ ഹന്നയെ ഞങ്ങൾക്ക് തരുന്നതിൽ പരം സന്തോഷ്‌ അവർക്ക് വേറൊന്നും ഇല്ലെന്ന് പറഞ്ഞ്... അങ്ങനെ വയസ്സായാൽ രണ്ടിനെയും കെട്ടിച്ചേയ്ക്കാം എന്ന് എല്ലാരും വാക്കാൽ ഉറപ്പിച്ചു അതിനാൽ രണ്ടിനും ഇനി സ്വസ്ഥമായി പ്രേമിക്കാനുള്ള ലൈസെൻസ് കിട്ടി അങ്ങനെ ആ പ്രോബ്ലം സ്ലോവ്... അങ്ങനെ ഇരിക്കെ ഒരു സ്കൂൾ ഇല്ലാത്ത ദിവസം ഞമ്മള് വീട്ടിൽ ഇരിക്കുമ്പോൾ സ്ററാജുക്ക ഉണ്ടായിരുന്നു മറ്റൊരൊക്കെ വീട്ടിൽ അവിടെയും ഇവിടെയും ഉണ്ടായിരുന്നു ഞമ്മള് പപ്പിക്ക് ഫുഡ്‌ കൊടുക്കുമ്പോൾ ആണ് സ്ററാജുക്കയെ ഷാനുക്ക വിളിക്കുന്നത് എന്ന് വിളിച്ചാലും എന്നെ കുറിച്ച് ചോദിച്ചോ ഇല്ലയോ എന്ന് ഞാൻ ചോദിക്കുന്നത് കൊണ്ട് ഇപ്പോൾ ഷാനുക്ക വിളിച്ചാൽ ഇക്ക തന്നെ പറയും ചോദിച്ചോ ഇല്ലെന്ന് അന്ന് വിളിച്ചപ്പോഴും എന്നിൽ എന്നത്തേയും പോലെ പ്രതിക്ഷ വിടർന്നെങ്കിലും എനിക്ക് കിട്ടിയ മറുപടി വിഷമകരം ആയിരുന്നു... "ഇന്നും ചോദിച്ചില്ല മെഹ്രു..." അത് കേട്ടതും പിന്നെ എന്തോ എവിടെ നിന്നെന്നെ അറിയില്ല ദേഷ്യം അങ്ങ് തരിച്ചു കയറി "വേണ്ട ഇനി ചോദിക്കും വേണ്ട അല്ലേൽ ഓൻ ചോദിച്ചിലേൽ എനിക്കെന്താ അല്ലേലും എനിക്ക് വട്ടാണ് ആ കൊരങ്ങൻ എന്നെ പറ്റി ചോദിക്കും ചോദിക്കും എന്ന് കരുതി ചിന്തിച്ചു കൊണ്ടിരിക്കാൻ ... ഹോ ഏത് നേരത്താണോ ആ കൊരങ്ങനെ കേറി പ്രേമിക്കാൻ തോന്നി അല്ലേൽ എത്ര ചെക്കന്മാർ ഉണ്ട് ഈ ലോകത് എന്നിട്ടും എന്റെ മനസ്സിൽ കയറി കൂടിയത് ഈ കൊരങ്ങൻ ആയി പോയല്ലോ ഒന്നിലേൽഞാൻ ചത്തോ ജീവിച്ചിരിപ്പുണ്ടോ എന്നേലും അന്നെഷിച്ചുടെ ഓന്ക്ക്.. ഓൻ ആരാന്നാ ഓന്റെ വിചാരം ജാഡക്ക് കയ്യും കാലും വെച്ച യൂത്താസ്... പട്ടി തെണ്ടി ചേറ്റാ ... ഹോ ഇന്റെ കയ്യിൽ എങ്ങാൻ ഒന്നേ കിട്ടിയാൽ അമ്മികളിലിട്ട് ഇടിച്ചു ഇടിച്ചു അരച്ച് ചമ്മന്തിയാക്കി ഞാൻ ചൊർക്ക് കൂട്ടി മുണുങ്ങും.. ഹാ... " ഞാൻ അലറി തലക്ക് ആകെ ഭ്രാന്ത് പിടിച്ചു... ഞമ്മള് പെട്ടന്ന് ചുറ്റും നോക്കിയതും ആകെ ഞെട്ടിപ്പോയി ദേ നില്കുന്നു എന്നെ തന്നെ നോക്കി സഫുക്ക സ്ററാജുക്ക സജ്ജുക്ക and അർഷു റബ്ബേ ഇവരൊക്കെ എപ്പൊ ഇവിടെ എത്തി... "മെഹ്രു നീ ഇപ്പൊ എന്താ പറഞ്ഞെ " "ഞാ.. ഞാനോ ഒന്നും പറഞ്ഞില്ലല്ലോ " "അല്ല ഷാനുക്കയോട് പ്രേമം ആണെന്നോ മറ്റോ " "ഏയ് ഞാൻ അങ്ങനെ ഒന്നും പറഞ്ഞില്ലേ " ഞമ്മള് വേഗം അവിടെ നിന്ന് ഓടാൻ നിന്നതും അയിറ്റങ്ങൾ കൈകോർത്തു പിടിച്ചു ഞമ്മക്ക് ചുറ്റും നിന്നു ശോ ഇനി എങ്ങനെ രക്ഷപെടും "ഇയ്യ്‌ പറഞ്ഞിട്ട് പോയാൽ മതി" "എന്ത് .എനിക്കൊന്നും ഓർമയില്ല " "അനക്ക് എന്താടി അൽഷിമേഴ്‌സ് ഉണ്ടോ " "ആ.. ആ " "എന്തോന്ന് " "ഏയ് ഇല്ല " "ഇന്നാ സത്യം പറ " "എന്ത് സത്യം" "അനക്ക് ഷാനുവിനെ ഇഷ്ടം ആണോ" "അല്ല ഇക്ക വെറുപ് ആണ്" "അതിപ്പോ നിന്നെ കുറിച്ച് ചോദിക്കാത്തത് കൊണ്ടല്ലേ...അതല്ലാതെ അതിന് മുൻപ് എന്തോ ഉണ്ടായിരുന്നില്ലേ " "എന്ത് ഒന്നുല്ല " "മെഹ്രു നീ വെറുതെ കളിക്കല്ലേ ഹോ എന്റെ ഹന്നയുടെ കാര്യം ഒന്ന് അറിയാകാതിരുന്നപോൽ ഇവിടെ എന്തൊക്കെ ആയിരുന്നു ഇപ്പോൾ നിന്റെ കാര്യം വന്നപ്പോ നമ്മളോട് ഒന്നും പറയില്ല ഹോ ആയ്കോട്ടെ ആയ്കോട്ടെ" "ഏയ് അങ്ങനെ അല്ലിക്കാ" "ഹും എന്നാലും ഈ അർഷുവിനോടോ മെഹ്രു... വേണ്ടായിരുന്നു " "അന്റെ പിന്നാലെ ഫുൾ ടൈം ചുറ്റിത്തിരിയുന്ന അന്റെ ഈ സ്ററാജുവോട് വേണ്ടായിരുന്നു.. " "ഹും ഈ സജ്ജു അനക്ക് വലിയ ജീവൻ അല്ലെ എന്നിട്ട് എന്നോടും " "വേണ്ടിയിരുന്നില്ല മെഹ്രു ഒട്ടും വേണ്ടിയിരുന്നില്ല " "മതി മതി മതി അല്ലെങ്കിലേ ഞാൻ ഉരുകി ഉരുകി ആണ് ജീവിക്കുന്നത് നിങ്ങൾ ഒക്കെ കണ്ടില്ലേ എത്രയൊക്കെ ആയിട്ടും ഇക്കാക് എന്നെ ഒന്ന് വേണമെന്ന് തോന്നിയിട്ടില്ല പിന്നെ ഞാനായിട്ട് എന്തിനാ മനസ്സിൽ ഓരോ മോഹങ്ങൾ കൊണ്ട് നടക്കുന്നത് എന്ന് കരുതി എല്ലാം മനസ്സിൽ ഒതുക്കി വെച്ച് തീർക്കാൻ ആയിരുന്നു അതാ നിങ്ങളോട് ഒന്നും ഞാൻ പറയാതിരുന്നത് എനിക്ക് ഒരു ഇഷ്ടം ഉണ്ടെന്ന് കരുതി എന്നെ ഇഷ്ടപ്പെടണം എന്നില്ലല്ലോ അതൊക്കെ എന്റെ പൊട്ടാ ബുദിയിൽ തോന്നിയ കാര്യങ്ങൾ അതെല്ലാം നിങ്ങളോട് പറഞ്ഞു ഇനി ഇക്കാക് എന്നോട് അങ്ങനെ ഒരു ഇഷ്ടം ഇല്ലെങ്കിൽ ഞാൻ തളർന്നു പോവില്ലേ എന്റെ ആ വേദന നിങ്ങൾക്ക് സഹിക്കോ ഇല്ലല്ലോ അതുകൊണ്ട് ആണ് ഒന്നും മിണ്ടാതെ എല്ലാം ഞാൻ മനസ്സിൽ ഒതുക്കി കഴിയുന്നത്.. " "എന്താടി പോത്തേ ഇയ്യ്‌ പറയുന്നേ എന്റെ ഷാനുക്കക്ക് നിന്നെ ഇഷ്ടപെടാതിരികെയോ... ഇക്കാക് നീ ജീവൻ ആടി " "ആണോ എന്നിറ്റ് ഈ ജീവൻ ഇവിടെ ചത്തോ ജീവിച്ചിരിപ്പുണ്ടോന്ന് എന്ന് വരെ ഒന്നാണേശിച്ചോ എത്ര വര്ഷമായെടി ഒരു വാക്ക് എന്നെക്കുറിച്ചു ചോദിച്ചിട്ടുണ്ടോ നിങ്ങളോട് ആരോടെങ്കിലും ഇല്ലല്ലോ" "എന്ന് കരുത്തി അവൻ നിന്നെ ഇഷ്ടപ്പെടില്ല എന്നുണ്ടോ മെഹ്രു അവൻ എന്തേലും മനസ്സിൽ കാണാതെ ഇരിക്കില്ല അതുകൊണ്ട് ആണ്... ഞങ്ങൾ കണ്ടിരുന്നത് അല്ലെ അവന്റെ നിന്നോട് ഉള്ള കയറിങ് നീ എന്ന് വെച്ചാൽ അവൻ ഭ്രാന്ത് ആണ്... അത്രക്ക് നിന്നെ ഇഷ്ടം ആണെന്ന് അവൻ ഒരിക്കൽ എന്നോട് പറഞ്ഞിട്ട് ഉണ്ട് എനിക്കുറപ്പ് ആണ് അതൊരു അനിയത്തി ആയി നിന്നെ അവൻ കണ്ടിട്ടല്ല അവനെന്നോട് അങ്ങനെ പറഞ്ഞതെന്ന്.. അവൻ ഇപ്പോൾ അവന്റെ പോലീസ് ആകണം എന്നൊരു ചിന്ത മാത്രം ആണ് അതുകൊണ്ട് ആവും നിന്റെ കാര്യത്തിൽ അവനൊരു ശ്രദ്ധ കാണിക്കാത്തത് " "എന്നാലും എന്നെ കുറിച് വല്ലതും ചൊടിച്ചൂടേ ഇത്രയൊക്കെ ആയില്ലേ" , "എന്റെ മെഹ്രു കുട്ടി ഷാനുവിന് നിന്നെ ഇഷ്ടപെടാതിരിക്കോ നീ അത്രക്ക് മൊഞ്ചത്തി അല്ലെ" "വല്ലാണ്ട് പത്തപിക്കല്ലേ എനിക്കറിയാം നിങ്ങൾ ഒക്കെ ഷാനുക്കയെ കൊണ്ട് എന്നെ കെട്ടിക്കാനുള്ള ഈ തെടുക്കാം എന്താണെന്ന് എന്റെ കൊലക്ക് കൊടുക്കാനല്ലേ പഹയന്മാരെ" എല്ലാരും ഞമ്മക്ക് ക്ലോസപ്പിന്റെ പരസ്യം കാണിച്ചുതന്നു അലവലാത്തീസ്... "എന്തായാലും മെഹ്രു ഷാനു ഇനി വിളിക്കണേൽ നമ്മൾ ഈ കാര്യം എന്തായാലും ഓനെ അറിയിക്കണം..". "ഏയ് വേണ്ട " "അതെന്താ വേണ്ടായി അവൻ നിന്നെക്കുറിച്ചു ചോദിക്കുന്നില്ല എന്നുള്ള പ്രശ്നവും തീരും... " "വേണ്ടെന്ന് പറഞ്ഞാൽ വേണ്ടാ " "ഹോ എന്റെ മെഹ്രു നല്ല ചാൻസ് അല്ലേടി ഇത്തവൻ അറിഞ്ഞാൽ അവൻ ഇങ് ഓടിവരും നിന്നെ കാണാൻ " "വേണ്ടാന്ന് " "അതെന്താ വേണ്ടാത്തത് ഞാൻ എന്തായാലും ഇക്ക വിളിച്ചാൽ പറയും നോക്കിക്കോ " "വേണ്ട വേണ്ട വേണ്ട " "മെഹ്രു.." "നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഇതിന് ഞാൻ സമതിക്കില്ല.., " "അതെന്താ " "കാരണം നിങ്ങളൊക്കെ അല്ലെ പറഞ്ഞത് ഷാനുക്കക്ക് എന്നെ ഇഷ്ടം ആണെന്ന്... ഇത്രയും ദിവസം കാത്തു പക്ഷെ എന്നെ പറ്റി ഒന്നെനിശേഷിക്കുക പോലും ചെയ്തില്ല.. അതുകൊണ്ട്.. " "അതുകൊണ്ട് എന്ത" "അതുകൊണ്ട് ഇനി ഷാനുക്ക എന്നെ ഇങ്ങോട്ട് വന്നു എന്ന് ഇഷ്ടമാണെന്ന് പറയുന്നോ ഇനി അന്നേ ഞാൻ എന്റെ ഇഷ്ടം അറിയിക്കു അതെന്റെ വാശി ആണ് " "അത്രക്കൊക്കെ വേണോ മെഹ്രു " "ഹാ വേണം ഇനി നിങ്ങൾ ആരേലും ഇത് പറഞ്ഞാൽ ഈ മെഹ്രുവിന്റെ മറ്റൊരു മുഗം നിങ്ങൾ കാണും ! "ഹോ ഞങ്ങൾ ആരും പറയാൻ പോണില്ലേ " "മം അങ്ങനെയായാൽ നിങ്ങൾക്ക് കൊള്ളാം " "ആയ്കോട്ടെ " അങ്ങനെ പിറ്റേദിവസം സ്കൂൾ പോയപ്പോ അർഷുവെള്ളം ഹന്നയോട് വിളമ്പി ഓൾക്ക് അതുകേട്ടതും സന്തോഷത്തിന്റെ കൊടുങ്കാറ്റ് അടിച്ചപോലെ ആയിരുന്നു വേറൊന്നും കൊണ്ടല്ല എന്നെ വല്ല ദുരത്തേക്കും കെട്ടിച്ചാലോ എന്ന് കരുത്തു ഹന്നയ്ക്ക് പേടി എന്തിനാ പേടി ദുരത്തേക്ക് കെട്ടിച്ചാൽ പിന്നെ എന്നോട് തല്ലുകൂടാൻ പറ്റില്ലല്ലോ ഇതാവുമ്പോ ഞാൻ തൊട്ടപ്പുറത് ഉണ്ടാകില്ലേ ഹും ഓൾടെ ഒരു പൂതി കണ്ടില്ലേ ബ്ലഡി ഗ്രാമവാസീസ്... അങ്ങനെ ഇപ്പോൾ എനിക്കും ഹന്നയ്ക്കും പറയാൻ ഷാനുക്കയും സഫുക്കയും ആയി ഇതുകണ്ട് അർഷുവിന് എന്തോ ഒരു അസൂയ ഉണ്ടെന്ന് തോനുന്നു പെണ്ണ് അധികമൊന്നും മിണ്ടുന്നില്ല എന്നാൽ എന്തോ പറയാൻ വരും ഓൾ അങ്ങ് തികച്ചു പറയുന്നുമില്ല.... അങ്ങനെ എനിക്കും ഹാന്നാകും ദേഷ്യം പിടി കിട്ടാതെ ആയി ഞങ്ങൾ ഓളെ പിടിച്ചു കാര്യം എന്താണെന്ന് കൊറേ ചോയ്ച്ചു ഓൾ പറയുന്നേ ഇല്ല പിന്നെ ഞാനും ഹന്നയും ഓളോട് മിണ്ടാതെ ആയപ്പോൾ പെണ്ണിന്റെ വായിൽ നിന്ന് കാര്യം പുറത്തുചാടി ഓൾക്ക് സജ്ജുകയെ പണ്ടുതൊട്ടേ ഇഷ്ടം ആണെന്ന് അവൾ പറഞ്ഞതും ഞാനും ഹന്നയും ഇടിവെട്ടിയ പോലെ കുറച്ചു നേരം നിന്നു എന്നിട്ട് ഞാനും ഹന്നയും ഒന്ന് മുഗാമുഗം നോക്കി അതിനു ശേഷം വേഗം അർശുവിനെ കുനിച്ചു നിർത്തി ഓൾടെ മുത്തുവിനിട്ട് കുത്തി പട്ടി ഇത്രേം കാലം ഇതൊക്കെ ഓൾടെ മനസ്സിൽ ഉണ്ടായിട്ട് ഒരു വാക്ക് ഓൾ മിണ്ടിയില്ലല്ലോ... അതിനുള്ള ദേഷ്യം മുഴുവൻ ഞങ്ങൾ ഓൾടെ മേൽ തീർത്തു.... അതിനു ശേഷം കാര്യങ്ങൾ ഒകെ ഓളെ കൊണ്ട് നേരങ്ങനെ പറയിപ്പിച്ചു... അങ്ങനെ ഓൾടെ ഇഷ്ടം സജ്ജുകയെ അറിയിക്കാം എന്ന് കരുതി അറിയിച്ചു ഇക്ക എതിർപ്പ് ഒന്നും പറഞ്ഞില്ല പക്ഷെ അർഷു പോയി പ്രപ്പോസ് ചെയ്യണം എന്ന് പറഞ്ഞ് അതിനുശേഷം അതിനുള്ള പരിശ്രമങ്ങൾ ആയിരുന്നു എല്ലാം എട്ടു നിലയിൽ പൊട്ടും എന്നല്ലാതെ ഒന്നും വർക്ക്ഔട്ട്‌ ആയില്ല... ..ഹാ ഇതിനിടയിൽ നമ്മൾ മറ്റൊരു കാര്യം വിട്ടുപോയി നമ്മടെ സ്ററാജുക്കയുടെ പ്രേമം ഇക്കാക് പിന്നെ പെണ്ണ് തപ്പി പോകേണ്ടേ ആവശ്യം വന്നിട്ടില്ല ഇക്കാടെ മൊറപ്പെണ്ണിനെ തന്നെ അങ്ങ് സ്നേഹിച്ചു വളച്ചെടുത്തു ....zayva എന്നണ്ട്ടോ പെണ്ണിന്റെ പേര്...വീട്ടിലെല്ലാരും അറിഞ്ഞപ്പോൾ ആരും ഒരെതിർപ്പും പറഞ്ഞില്ല അപ്പോ പിന്നെ അവർക്കും പ്രേമിക്കാൻ ലൈസെൻസ്റ് ആയിരുന്നു ഇത്താക്ക് പഠിച്ചു ഒരു ഡോക്ടർ ആകണമെന്ന് ആയിരുന്നു താല്പര്യം ഞങ്ങൾക്ക് എല്ലാർക്കും ആ കാര്യത്തോട് എതിർപ്പില്ലാത്തത് കൊണ്ട് ഇത്ത പഠിച്ചു ഡോക്ടർ ഒക്കെ ആയി കല്യാണം ആകാം എന്ന് അങ്ങ് തീരുമാനിച്ചു... ..ഹാ ഇതിനിടയിടയിൽ മറ്റൊരു വലിയ കാര്യം സംഭവിച്ചു കൊണ്ടിരുന്നു എന്താണെന്ന് അല്ലെ ഞമ്മളെ ഇടക്കിടക്ക് രാത്രി ആരോ കിസ്സ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞില്ലേ അവൻ വീണ്ടും വീണ്ടും വരൽ തുടങ്ങി പലവഴി അതാരാണെന്ന് കണ്ടുപിടിക്കാൻ നോക്കിയെങ്കിലും പറ്റിയില്ല അങ്ങനെ ഞമ്മള് ഉമ്മിന്റെ റൂമിൽ പോയി കിടക്കാൻ തുടങ്ങി ഹല്ല പിന്നെ അങ്ങനെ ഇപ്പോൾ ഓൻ ഇന്നേകിസ് ചെയ്തു സുഗിക്കേണ്ട പിന്നെ ആ പ്രോബ്ലം വന്നിട്ടില്ലല്ലോ.. അങ്ങനെ ദിവസങ്ങൾ കടന്ന്പോയി മനസങ്ങൾ പോയി വർഷങ്ങൾ വരെ കടന്ന് പോയി .. ...മുബൈ ഭരണം ഇപ്പോഴും മുഴുവൻ ആയി സത്യയുടെ അതീനതയിൽ ആയി കഴിഞ്ഞിരുന്നു എന്നിട്ടും അവനെ ഒരുവട്ടംപോലും ഞാൻ നേരിൽ കണ്ടിട്ടില്ല പക്ഷെ അവൻ ചെയ്ത് കൂട്ടുന്ന അന്യായങ്ങൾ ഓരോന്നും ഞാൻ അറിഞ്ഞിരുന്നു... പേടിയായിരുന്നു അവനെ പറ്റി ചിന്ടിക്കാൻ എന്നാലും ഞാൻ വളരും തോറും പതിയെ പതിയെ ഉപ്പയും ഉമ്മയും എനിക്ക് എന്റേത് ആയ രീതിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നെയും അർശുവിനെയും അറിയിച്ചു... എല്ലാം കണ്ടും കെട്ടും അറിഞ്ഞു ഞാനും അർഷുവും മുന്നോട്ട് നീങ്ങി ഇന്നേക്ക് 8 ആം ക്ലാസ്സ്‌ കഴിഞ്ഞു 2 വർഷം കഴിഞ്ഞു എന്റെ 10 ആം ക്ലാസ്സ്‌ കഴിഞ്ഞു ഞാൻ +1 ലേക്ക് ചേരാൻ ഞങ്ങൾ പഠിച്ച സ്കൂളിൽ ഇന്ന് അഡ്മിഷൻ വാങ്ങാൻ ഉപ്പാന്റെ കൂടെ പോവുക ആണ്... വർഷങ്ങൾ എല്ലാം ഇത്രപെട്ടെന്ന് ആണ് കടന്നുപോയത് ... എന്നാലും ഷാനുക്കയുടെ വിവരങ്ങൾ ഞാൻ അറിയുന്നുണ്ടെങ്കിലും എന്നെ കുറിച്ച് ഇത്രയായിട്ടും ഇക്ക ഒന്നും ചോദിച്ചില്ല.. ഉള്ളിൽ നല്ല വിഷമം ഉണ്ടെങ്കിലും എല്ലാം ഞാൻ അടക്കി പിടിച്ചു മുന്നോട്ട് പോയി... സ്ററാജുക്ക ഇപ്പോൾ ഉപ്പാടെ കൂടെ ഗൾഫിൽ ബിസിനസ്‌ തുടങ്ങി സജ്ജുക്ക നാട്ടിലെ ഓരോ കാര്യങ്ങളിൽ ചേർന്ന് അത് എങ്ങനെ ചെയ്യണമെന്ന് പടിക്കൽ തുടങ്ങി സഫുക്ക +2 ഒകെ കഴിഞ്ഞു ഡിഗ്രി പഠിക്കാൻ വേണ്ടി പുറമേക്ക് പോയി ഇക്കാടെ ഒരു ഫ്രഡ് ഉണ്ട് ആ ഫ്രഡ് വഴിയാണ് അവിടെ പോയി ഡിഗ്രി പഠിക്കുന്നത് ഇടക്ക് ലീവ് കിട്ടുമ്പോൾ ഇക്ക വരും. . ഇക്കാക് ഇവിടെ നിൽക്കാൻ ഒട്ടും താല്പര്യമില്ലായിരുന്നു അതുകൊണ്ട് ആണ് പുറമെ പോയി നിന്ന് പഠിക്കുന്നത് പക്ഷെ ഹന്നയെ കാണേണ്ടേ അതോണ്ട് ഇടക്കിടക്ക് വന്നു പോവും കൊച്ചു കള്ളൻ പിന്നെ നമ്മടെ അർഷു ഇപ്പളും ഒന്നു പ്രപ്പോസ് ചെയ്യാന് കഴിയാതെ കിടന്ന് നട്ടം തിരിയുന്നു ഹാ ഓളും ഉണ്ടുട്ടോ കൂടെ അർഷുന്റെ ഉപ്പയും ഉണ്ട് ഞങ്ങൾ ഒരേ സ്കൂളിൽ തന്നെ അഡ്മിഷൻ വാങ്ങാൻ പോകുക ആണ് ഞങ്ങൾ ഇത്രേം കാലം പഠിച്ച സ്കൂൾ തന്നെ ആയതുകൊണ്ട് വലിയ ഇന്റെരെസ്റ്റ്‌ ഒന്നുല്ല എന്നാലും പോയല്ലേ പറ്റു... പിന്നെ നാട്ടിൽ ഇപ്പോൾ ഒന്നും പറയാൻ ഇല്ല എല്ലാം സത്യ സത്യ സത്യ എന്നത് കൊണ്ട് നിറഞ്ഞിരുന്നു എന്നെങ്കിലും ഒരിക്കൽ എല്ലാം തീരുമെന്ന് കാത്തിരുന്നു ഞങ്ങൾ എല്ലാരും മുഷിഞ്ഞിരുന്നു.. നാട്ടിൽ ഓരോ പോലീസ് ചാർജ് എടുകുമ്പോഴും ഉള്ളിൽ ഓരോ പ്രതിക്ഷ ഉണ്ടാകാറുണ്ട് ഇയാൾ കരണമെങ്കിലും സത്യയെ കീഴ്പെടുത്തും എന്ന് പക്ഷെ രണ്ട് ദിവസം കഴിഞ്ഞാൽ അറിയും ഒന്നെങ്കിൽ അയാൾ സത്യയുടെ ആൾ ആയിരിക്കും അല്ലെങ്കിൽ അയാളെ കൊന്നു കളയും അല്ലേൽ ട്രാൻസ്ഫർ.. രണ്ട് ദിവസം മുന്നേ പുതുതായി ചാർജ് എടുത്ത ഒരു പോലീസ് നെ വെട്ടിക്കൊന്നിരുന്നു ഇതിപ്പോ ഇവിടെ സർവാസദാരണ ആണ് ഇന്ന് പുതുതായി ഏതോ ഒരു പോലീസ് ചാർജ് എടുക്കുന്നുണ്ടെന്ന് കേട്ടിരുന്നു ഇനി അയാളുടെ ആയുസ്സ് എത്ര വരെ നീളുമോ എന്തോ... പെട്ടന്ന് ആണ് കാർ നിർത്തിയത് ഹല്ല പഹയറേ നിങ്ങൾ ഇത് എവിടെയാ സ്കൂൾ എത്തിട്ടോ നമക്ക് അഡ്മിഷൻ വാങ്ങാൻ പോണ്ടേ ഹാ ഇന്നാ ഭാ.. അങ്ങനെ സ്കൂളിൽ പോയി ഉപ്പമാരോട് ടീച്ചേർസ് ഓരോ കാര്യങ്ങൾ എല്ലാം പറഞ്ഞ് ഒക്കെ ശെരിയാക്കി അഡ്മിഷൻ വാങ്ങി നാളെ തൊട്ട് ക്ലാസ്സിൽ ചെല്ലാൻ പറഞ്ഞ്... അങ്ങനെ ഒക്കെ ശെരിയാക്കി വീട്ടിലേക് തിരിക്കുമ്പോൾ ആണ് ഉപ്പാക് ഒരു കാൾ എന്തൊക്കെയോ പറഞ്ഞ് രണ്ട് ഉപ്പമാർക്കും എന്തോ തിരക്കുണ്ടെന്ന് പറഞ്ഞ് അവർ മറ്റൊരു കാർ വിളിച്ചു രണ്ടാളും പോയി ... അങ്ങനെ ഞാനും അർഷുവും കാറിൽ കയറി വേറെ ആളുകളും ഉണ്ട്ട്ടോ പേടിക്കേണ്ട മറ്റാരും അല്ല പാപ്പിയും മാഗിയും.. ഞാനും അർഷുവും പപ്പിയേയും മാഗിയെയും കളിപ്പിച്ചിരുന്നു അങ്ങനെ വീട് എത്തിയതും അർഷു ഇറങ്ങി എന്നാപ്പിന്നെ ഹന്നയെ ഒന്ന് കാണാം എന്ന് മനസ്സിൽ തോന്നി അർശുവിനെ വിളിച്ചപ്പോൾ ഓൾ ഇല്ലെന്ന് പറഞ്ഞ് ഓൾ മാഗിയെ കൂട്ടി പോയി ഞാൻ ഹന്നയെ കാണണം എന്ന് തീരുമാനിച്ചു ഡ്രൈവറോട് ഹന്നയുടെ വീട്ടിലേക്ക് വിടാൻ പറഞ്ഞ് ഹാ ഫ്രഡ്സ് ഹന്നയും നമ്മടെ സ്കൂളിൽ തന്നെയുണ്ട് ട്ടോ പക്ഷെ ആ കുരിപ്പ് കോമേഴ്‌സ് ആണ് ഞാനും അർഷുവും പിന്നെ ഒരു കുന്തോം അറിയാത്തതുകൊണ്ട് കൊണ്ട് സയൻസ് ൽ പോയി ചാടി hi hi .. അങ്ങനെ പപ്പിയേയും കളിപ്പിച്ചു ഞമ്മള് ഇരിക്കുമ്പോൾ ആണ് പെട്ടന്ന് വണ്ടിയുടെ സ്പീഡ് കൂട്ടിയത്.. ഞമ്മള് ഡ്രൈവർ ഇക്കയോട് സ്പീഡ് കുറക്കാൻ പറഞ്ഞെങ്കിലും അയാൾ കേൾക്കുന്നില്ല ഞമ്മള് വേഗം അയാളുടെ ഷിർട്ടിന്റെ കോളറിൽ പിടിച്ചു സ്പീഡ് കുറക്കാൻ പറഞ്ഞതും ഞാൻ ഞെട്ടി പോയി അത് ഞങ്ങളുടെ വീട്ടിലെ ഡ്രൈവർ അല്ല മറ്റൊരാൾ ആയിരുന്നു വല്ലാത്ത ഭയം തോന്നി ഞാൻ അയാളോട് കൊറേ നിറുത്താൻ പറഞ്ഞെങ്കിലും കേട്ടില്ല ഞാൻ പപ്പിയേയും കെട്ടിപിടിചിരുന്നു പെട്ടന്ന് അയാൾ ബ്രൈക് പിടിച്ചതും എന്റെ തലപോയി സീറ്റിൽ ഇടിച്ചു.... ഞാൻ പതിയെ തല ഉഴിഞ്ഞു പുറത്തേക്ക് നോക്കിയതും പെട്ടന്ന് ഒരുപാട് കാറുകൾ ഞങ്ങടെ കാറിന്റെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു പെട്ടന്ന് അവയെല്ലാം ഞങ്ങടകാറിനെ ചുറ്റാൻ തുടങ്ങി വല്ലാതെ പേടി തോന്നി ഞാൻ മുഗം പൊത്തി ഇരിന്നു പെട്ടന്ന് എന്തോ ഡോർ തുറക്കുന്ന സൗണ്ട് കേട്ടത് ഞാൻ മുഖത്തെ കയ്യ് മാറ്റി നോക്കിയതു കാറിന്റെ ഇരുസൈഡിൽ നിന്നും രണ്ട് ആളുകൾ മുഗം മൂടി ധരിച്ചു കയറുന്നു അവർ ഡോർ അടച്ചു എന്നെ പിടിക്കാൻ നോക്കിയതും ഞാൻ അവരെ ഒക്കെ തട്ടി മാറ്റി പെട്ടന്ന് ആയിരുന്നു അതിൽ ഒരാൾ എന്റെ മുഖത്തേക്ക് എന്തോ സ്പ്രേ ചെയ്തതും എന്റെ കണ്ണുകൾ ഇരുട്ടിലേക്ക് ആയി താഴ്ന്നു പോയിരുന്നു (തുടരും ) ഹേയ് ഗായ്‌സ് ഒരുപാട് ലെങ്ങ്തിൽ എഴുതുന്നത് കൊണ്ട് ആണുട്ടോ ഇങ്ങനെ വെഴുകുന്നത്... പെട്ടന്ന് പാസ്ററ് തീർക്കേണ്ടെ പിന്നെ ക്ലാസും അല്ലെ അതുകൊണ്ട് വിചാരിച്ച ടൈമിൽ പോസ്റ്റാം കഴിയുന്നില്ല srry ട്ടോ.. എന്നാ നിങ്ങൾ അഭിപ്രായം അറിയിക്കിന് ട്ടോ.. thanku for all saporting gyuss😘😘😘😘😘😘😘
📙 നോവൽ - Mehur Nishan PORT84 ( 2 ) Mehariya Thasni - ShareChat
24.6k കണ്ടവര്‍
9 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post