reapost എനിക്ക് കല്യാണമേ വേണ്ട, എന്നെ ആരും നിർബന്ധിക്കേണ്ട " ഷാഹുൽ രണ്ട് കയ്യും ഉയർത്തി വിലക്കികൊണ്ട് പറഞ്ഞു. "അതെങ്ങനാ മോനേ,ശരിയാവണത്, നെനക്ക് ഇപ്പോ തന്നെ പ്രായം എത്രയായിന്നാ നെന്റെ വിചാരം?'' ആയിശുമ്മാ മകനെ അനുനയിപ്പിക്കാൻ ശ്രമിച്ചു. " വേണ്ട ഉമ്മാ, ഈ പ്രായത്തിൽ ഇനി കല്യാണം വേണ്ട" "മോനേ ഷാഹു, കഴിഞ്ഞു പോയ ഒരു പ്രണയത്തിന്റെ പേരും പറഞ്ഞ് കല്യാണം വേണ്ടെന്ന് വെക്കുന്നത് തന്നെ ആന മണ്ടത്തരമല്ലേ മോനെ, " " ഉമ്മാ, ആ കാര്യമൊക്കെ ഞാൻ എന്നേമറന്നു." ഷാഹുൽ ഉമ്മാന്റെ മടിയിൽ തല ചായച്ചു. " ന്റെ കാലം കഴിഞ്ഞാ നിനക്ക് ഒരു കൂട്ട് വേണ്ടേ ഷാഹൂ, നീ ഗൾഫിൽ കെടന്ന് കഷ്ടപ്പെട്ടുണ്ടാക്കിയ കാശ് കൂടെപിറപ്പുകൾ മാത്രം അനുഭവിച്ചാൽ മതിയോ?നെനക്കും ഒരു കുടുംബം വേണ്ടേ മോനേ " ആയിശുമ്മാ ഷാഹുലിന്റെ മുടിയിൽ തലോടി. " ഇന്ന് ഞാനാ ബ്രോക്കറോട് വരാൻ പറഞ്ഞിട്ടുണ്ട്, ഇയ്യ് ഇനി എതിരോന്നും പറയരുത്" ആയിശുമ്മ എണീറ്റ് മുറിക്ക് പുറത്തേക്ക് നടന്നു. ഷാഹുൽ ഉമ്മാന്റെ പോക്കും നോക്കി കിടന്നു. ഓരോ ലീവിനും മൂന്നും നാലും ആലോചനകൾ നടക്കും. താൻ ഓരോ കാരണങ്ങൾ പറഞ്ഞതു മുടക്കും. നാല് സഹോദരങ്ങളിൽ ഏറ്റവും ഇളയവന്റെ നിക്കാഹ് വരെ കഴിഞ്ഞു. തന്റെത് മാത്രം നടക്കാത്തതിൽ ഉമ്മാക്ക് വല്യ വിഷമമാണ്. ചങ്ക് കൊടുത്ത് പ്രണയിച്ച പെണ്ണ് മറ്റൊരുത്തന്റെ ജീവിതത്തിൽ കയറി. അവൾ മറന്നിട്ടും പലപ്പോഴും ഉറക്കം കെടുത്തുന്ന ഒരോർമ്മയായി ചില രാത്രികളിൽ അവളെത്താറുണ്ട്. കൂടെ ഇറങ്ങിവരാൻ തയ്യാറായിട്ടും തന്റെ അദ്ധ്വാനത്തിൽ പുലരുന്ന കുടുംബത്തെ ഓർത്ത് അവളെ വിഷമിപ്പിക്കേണ്ടി വന്നു. " മൂത്താപ്പി എന്താ പെണ്ണുകെട്ടാത്തത് "എന്ന് അനിയന്റെ കുറുംബി മോൾ വരെ ചോദിച്ചു തുടങ്ങി... ഷാഹുൽ മുകളിൽ കറങ്ങുന്ന ഫാനും നോക്കി ചിന്തയിലാണ്ടു കിടന്നു. "മൂത്താപ്പി ഇങ്ങളെ വിളിക്കണ്" കുറുംബി മോൾ വന്ന് തട്ടി വിളിച്ചപ്പോഴാണ് ഷാഹുൽ ആ മയക്കത്തിൽ നിന്നുണർന്നത്. " എങ്ങോട്ടാ മോളെ " ഷാഹുലിന്റെ കയ്യും പിടിച്ചു വലിച്ചു ഹാളിൽ ഉമ്മയും ബ്രോക്കർ ബീരാനിക്കയും ഇരിക്കുന്നിടത്ത് ഹജറാക്കി കുറുംബി. " ഷാഹുലേ മോനേ നിന്റെ ഡിമാന്റ് എന്താ " ബിരാനിക്ക ചോദിച്ചു. "എനിക്കൊരു ഡിമാന്റും ഇല്ല ഇക്ക, ഇതൊക്കെ ഉമ്മാന്റ ആഗ്രഹമാണ്. എനിക്ക് കല്യാണം തന്നെ വേണ്ടന്നാണ് '' ഷാഹുൽ താൽപര്യമില്ലാത്ത മട്ടിൽ പറഞ്ഞു. " ഒരു ഡിമാന്റുമില്ലങ്കിൽ ഒരു പാട് കുട്ടികളുണ്ട് ഞമ്മളെ കയ്യിൽ " ബീരാനിക്ക തന്റെ ബാഗ് തുറന്ന് നാലഞ്ചു ഫോട്ടോകൾ എടുത്ത്. ഷാഹുലിനൊരു താൽപര്യവും തോന്നിയില്ല. ആയിശുമ്മ ഫോട്ടോകൾ ഒരോന്നായി നോക്കാൻ തുടങ്ങി. " ഷാഹൂ, നീ നോക്ക് മോനേ " അവർ ഫോട്ടോകൾ മകനെ കാണിച്ചു. " ഇങ്ങള് നോക്കീ ഉമ്മ, ഇങ്ങക്ക് പറ്റിയ ഒന്നിനെ മതി" ഷാഹുൽ ഒഴിഞ്ഞുമാറി. " ഇതു കൊള്ളാം, ഇതുമതി, അത്യാവശ്യം പ്രായം തോന്നുനുണ്ട് " ആയിശുമ്മ ഒരു ഫോട്ടോ എടുത്ത് ബീരാനിക്കയെ കാണിച്ചു. "അള്ളോ, ഇത് വേണ്ടാട്ടാ ഇത് നിങ്ങക്ക് ചേരൂല, ഈ കുട്ടിക്ക് കാലിനിത്തിരി പ്രശനമുണ്ട്, ബാക്കി നോക്കീ ഇങ്ങള്" ബീരാനിക്ക ആ ഫോട്ടോ ബാഗിലേക്ക് വെക്കാൻ തുടങ്ങിയതും ഷാഹുൽ അതു പിടിച്ചു വാങ്ങി... കാണാൻ തരക്കേടില്ല, നല്ല മൊഞ്ചുള്ള മുഖം, നല്ല കണ്ണുകൾ... ആ കണ്ണുകൾ വളരെ പരിചയമുള്ളത് പോലെ തോന്നി ഷാഹുലിന്... നല്ല മുഖപരിചയം... ഓർമ്മകളുടെ ഓളങ്ങളിൽ ആമുഖം തേടിയെങ്കിലും ഒരു പിടിയും കിട്ടിയില്ല. "എനിക്ക് ഈ കുട്ടിയെ ഒന്ന് കാണണം" ഷാഹുൽ പറഞ്ഞു. "മോനേ, അതിന് കാലിന് പ്രശ്നമാണനല്ലേ പറഞ്ഞത് " ആയിശുമ്മാ പറഞ്ഞു. " അങ്ങനെ വല്യാ കൊയപ്പം ഒന്നും ഇല്ല നടത്തത്തിൽ ഒരു ചെറിയ വലിവുള്ളത് പോലെ, ഒരാക്സിഡൻറിൽ പറ്റിയതാണ് " ബീരാനിക്ക പറഞ്ഞു. " എനിക്ക് ഈ കുട്ടിയെ മതി, അല്ലങ്കിലും എന്നെ പോലുള്ളവർക്ക് എന്തെങ്കിലും കുറവുള്ള കുട്ടി മതി. അവർക്കും കാണില്ലേ ആഗ്രഹങ്ങൾ " ഷാഹുലിന്റെ തീരുമാനം ആയിശുമ്മായെ അന്ധാളിപ്പിച്ചു. "എങ്കിൽ ഞമ്മക്ക് നാളെ ഒന്ന് ആ കുട്ടിയെ കാണാൻ പോവ്വാ?" ബീരാനിക്ക ആയിശുമ്മയേയും ഷാഹുലിനേയും നോക്കി. മനസില്ലാ മനസ്സോടെ ഷാഹുൽ സമ്മതിച്ചത് എടങ്ങേറിലേക്കാവല്ല പടച്ചോനേ എന്ന് ആയിശുമ്മ പ്രാർത്ഥിച്ചു. അന്നു രാത്രി ഷാഹുലിന് ഉറങ്ങനായില്ല. ഇത് തന്റെ അവസാനപെണ്ണുകാണലാണ്.ഇത് കൂടി നടന്നിലങ്കിൽ ഇനി ഒരു വിവാഹം വേണ്ടന്ന് ഉമ്മാന്റെ മുഖത്ത് നോക്കി കുറച്ച് കടുപ്പിച്ച് പറയേണ്ടി വരും. ബീരാനിക്കയോടൊപ്പം ഷാഹുലും അനിയൻ ഷറഫും കൂടിയാണ് പെണ്ണുകാണാൻ പുറപ്പെട്ടത്. വീടിനു മുമ്പിൽ കാറ് നിർത്തി അവർ ചുറ്റും നോക്കി: "ഇക്കാ, നല്ല കാശുള്ള ടീമാണന്ന് തോന്നുന്നു" ഷറഫ്, ഷാഹുലിന്റെ ചെവിയിൽ മന്ത്രിച്ചു. അവരെ സ്വീകരിച്ചു പെണ്ണിന്റെ ഉപ്പ അകത്തേക്ക് ആനയിച്ചു. കാര്യങ്ങൾ സംസാരിക്കുന്നതിനിടയിൽ ഒരു ട്രേയിൽ ചായയുമായി ഉമ്മയോടൊപ്പം അവളെത്തി.... സെമീറ... സെമീറയുടെ മുഖത്തേക്ക് ഒന്നേ നോക്കിയുള്ളൂ ഷാഹുൽ എവിടെയോ കണ്ട നല്ല പരിചയം അയാൾക്ക് തോന്നി. ചായകൊടുത്തു സെമീറ അകത്തേക്ക് മറഞ്ഞു. "ഇക്കാ, ഓളെ പിടികിട്ടിയോ?" ഷറഫ് ഒരത്ഭുതത്തോടെ ഷാഹുലിന്റെ ചെവിയിൽ ചോദിച്ചു. "ഇല്ല " ഷാഹുൽ നിഷേധാർത്ഥത്തിൽ തലയാട്ടി. " അന്ന് ഇങ്ങൾ വണ്ടി ഓടിച്ച് ഉണ്ടാക്കിയ ആക്സിഡന്റ് കേസ് " ഷാഹുലിന്റെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി... ഷാഹുലിന്റെ ഓർമ്മകൾ രണ്ട് വർഷം പിന്നോട്ട് പാഞ്ഞു. നല്ല ഇടിയും മഴയും ഉള്ള ഒരു ദിവസം എയർപോർട്ടിലേക്ക് കുതിച്ച തങ്ങളുടെ വണ്ടി ഇടിച്ചു തെറിപ്പിച്ചു ഒരു സ്കൂട്ടറിനെ... ഷാഹുൽ ഓർത്തു, താൻ തന്നെയാണ് അന്ന് ഡ്രൈവ് ചെയ്തത്, ഫ്ലൈറ്റ് മിസ്സാവുമോ എന്ന് ഓർത്ത് സ്പീഡിൽ ആയിരുന്നു അന്നത്തെ ഡ്രൈവ്... തങ്ങളുടെ കാറിന്റെ കുറുകെ ചാടിയതയായിരുന്നു ആ സ്കൂട്ടി. ഇടിച്ചു തെറിച്ചുവീണത് അടുത്ത പൊന്തക്കാട്ടിൽ... വെപ്രാളപ്പെട്ട് വണ്ടി നിർത്തി നോക്കിയപ്പോൾ ഒരു പർദ്ധക്കാരിയായിരുന്നു ആ സ്കൂട്ടിയിൽ... ബോധം നഷ്ടപ്പെട്ടത് പോലെ അവൾ കിടക്കുന്നു. വെപ്രാളപ്പെട്ട് ഷറഫുനോട് കാര്യം തിരക്കി. " ഇല്ല ഇക്കാ, ഒന്നും പറ്റിയില്ല അവർക്ക് ഇങ്ങള് പോയി വണ്ടീൽ കയറ്" ഷറഫിന്റെ നിർബന്ധത്തിൽ അന്ന് താൻ വണ്ടിയിൽ കയറി. "എന്നാലും അവരെ ഹോസ്പിറ്റലിൽ ആക്കീട്ട് പോകാം " തന്റെ നിർബന്ധത്തിൽ ഷറഫ് സമ്മതിച്ചില്ല. "അതൊക്കെ ഞാൻ നോക്കിക്കോളാം, ഹോസ്പിറ്റലിൽ എത്തിച്ചാ പോലീസ് കേസാവും ഇക്കാക്ക് പോകാൻ പറ്റാതാവും" എന്നൊക്കെയാണ് അവൻ പറഞ്ഞത്. ഷറഫിന്റെ നിർബന്ധം കാരണം അന്നവളെ ശ്രദ്ധിക്കാൻ പറ്റിയില്ല. ഇടക്ക് അവളെ കുറിച്ചന്വേഷിച്ചപ്പോൾ ഒരു കൂട്ടുക്കാരനെ ആ കാര്യങ്ങളെല്ലാം ഏൽപ്പിച്ചെന്ന് പറഞ്ഞു. ഇതാ ഇപ്പോൾ അവൾ... സെമീറയാണ് തന്റെ മുന്നിൽ പെണ്ണുകാണാനായി നിന്നത്. ആ ആക്സിഡന്റ് കാരണമാണോ പടച്ചോനേ അവളുടെ കാല് ഇങ്ങനെയായത്. ഷാഹുലിന്റെ നെഞ്ച് വിങ്ങാൻ തുടങ്ങി. " ഷാഹുലേ അനക്ക് സംസാരിക്കാനുണ്ടങ്കിൽ ആവാം " ബീരാനിക്കയുടെ ശബ്ദമാണ് ഷാഹുലിനെ ചിന്തയിൽ നിന്നുണർത്തിയത്. "ദാ അങ്ങോട്ട് പൊയ്ക്കോളീ " സെമീറയുടെ ഉമ്മ ചൂണ്ടി കാണിച്ച ഭാഗത്തേക്ക് നടക്കുമ്പോൾ ഷാഹുലിന്റെ മനസ്സിൽ കുറ്റബോധം നിറഞ്ഞിരുന്നു. താൻ കാരണമാണോ സെമീറക്ക് ഈ ഗതി വന്നത് എന്ന് അവൻ അവനോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു. "ഇരുന്നോളീ " ഹാളിലെ സോഫകാണിച്ചു സെമീറ പറഞ്ഞപ്പോൾ ഷാഹുൽ ഇരുന്നില്ല. "എന്താ പേര് ?" " സെമീറ " "ഞാൻ ഷാഹുൽ " ഷാഹുൽ സ്വയം പരിചയപ്പെടുത്തി. "ഏതു വരെ പഠിച്ചു? " " ഡിഗ്രി കഴിഞ്ഞു, പിന്നെ ഇൻറ്റിരിയർ ഡിസൈനിംഗ് പഠിച്ചു " ഇനി എന്തു ചോദിക്കണമെന്നറിയാതെ ഷാഹുൽ കുഴങ്ങി. "കാലിന് ജന്മനാ ഉള്ളതാണോ.... " ഷാഹുൽ മടിച്ചു മടിച്ചാണ് അതു ചോദിച്ചത്. " അല്ല, രണ്ട് വർഷം മുമ്പ് ഒരാക്സിഡന്റിൽ പറ്റിയതാണ്, ഒരു കാറ് ഇടിച്ചു തെറിപ്പിച്ചു പോയി തിരിഞ്ഞു പോലും നോക്കാതെ " സെമീറയുടെ വാക്കുകൾ ഷാഹുലിന്റെ ഹൃദയത്തിൽ തൊട്ടു. അവന് ആകെ തളർന്നെന്നോണം സോഫയിലേക്കിരുന്ന്. "കാലിന്റെ പ്രശ്നം കാരണം ഒരുപാട് ആലോചനകൾ മുടങ്ങി, നിങ്ങൾ എല്ലാം അറിഞ്ഞ് വന്നതാണന്ന് കേട്ടപ്പോൾ അത്ഭുതം തോന്നി " സെമീറ നന്ദിയോടെ പറഞ്ഞു. " സെമീറ ക്ക് എന്നെ ഇഷ്ടമായോ?" ഷാഹുൽ ചോദിച്ചു. " എന്റെ കുറവുകൾ അറിഞ്ഞു വന്ന നിങ്ങളെ ഇഷ്ടമാകാതെ " സെമീറ താഴേക്ക് നോക്കി പറഞ്ഞു. " നിന്റെ കാല് ഇങ്ങനെയാവാൻ ഞാനാണ് കാരണം, അന്ന് വണ്ടിയോടിച്ചത് ഞാനാണ് സെമീറ " സെമീറ അന്ധാളിച്ചു ഷാഹുലിന്റെ മുഖത്തേക്ക് നോക്കി. " എന്റെ അശ്രദ്ധ മൂലം സംഭവിച്ചതാണ്, നീ എന്നോട് ക്ഷമിക്കണം" ക്ഷമാപണത്തോടെ ഷാഹുൽ പറഞ്ഞു. "ഈ ജീവിതം ഇങ്ങനെ നീണ്ടു പോയത് നിന്നെ കണ്ടുമുട്ടനായിരിക്കും, അതാവും പടച്ചോന്റെ വിധി" ഷാഹുൽ അന്തം വിട്ടു നിന്ന സെമീറയുടെ കണ്ണുകളിൽ നോക്കി. " സെമീറ, നിനക്ക് എന്നോട് ക്ഷമിക്കാൻ പറ്റുമെങ്കിൽ... ഞാൻ നിന്നെ വിവാഹം കഴിക്കാനാഗ്രഹിക്കുന്നു" ഷാഹുലിന്റെ വാക്കുകൾ കേട്ടപ്പോൾ സെമീറയുടെ കണ്ണുകൾ നിറഞ്ഞു. സെമീറയുടെ അനുവാദം ആ കണ്ണുകളിൽ നിന്ന് ഷാഹുൽ വായിച്ചെടുത്തു. വീട്ടിലേക്ക് മടങ്ങുമ്പോൾ ഷാഹുൽ ആഹ്ലാദവാനായിരുന്നു. മനസിനെ അലട്ടിയ എല്ലാ വിഷമങ്ങളും മാറിയതുപോലെ... അതിലുപരി ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്ത ചാരിതാർത്ഥ്യത്തോടെ.... *കഥകളുടെ 📚 മണിയറ* whatsapp ഗ്രൂപ്പിൽ വരാൻ താല്പര്യമുള്ളവർ 7034163509 നമ്പറിലേക് msg അയക്കുക #📔 കഥ
41k കണ്ടവര്‍
13 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post