"ഭാര്യയും ഒട്ടും മോശമല്ല" മിനിക്കഥ: എന്നും രാത്രിയിൽ നേരത്തെ മക്കൾക്ക് ചോറു കൊടുത്ത് ഭർത്താവിനുള്ളത് പാത്രത്തിൽ വിളമ്പി മേശപ്പുറത്ത് വച്ച് അവൾ അക്ഷമയായ് കാത്തിരിക്കും. ജോലിയും കഴിഞ്ഞു വന്ന് കുറച്ചു നേരം വിശ്രമിച്ച് കുളിച്ചിട്ട് മാത്രമേ അയാൾ അത്താഴമുണ്ണു. എത്ര വിശപ്പുണ്ടായാലും അയാൾ ഉണ്ടിണ്ടേ അവൾ കഴിക്കാറുള്ളു. അയാൾ ബാക്കി വക്കുന്ന ചോറുണ്ണുമ്പോ വയറ് നിറഞ്ഞില്ലെങ്കിലും മനസ്സ് നിറയാറുണ്ട്. അതിലൊരു സുഖവും സംതൃപ്തിയും കിട്ടാറുണ്ട്. അന്നെന്തോ അയാൾ ചോറ് ബാക്കി വച്ചില്ല. ഒറ്റയടിക്ക് തിന്നു തീർത്തു. പാവം നല്ല വിശപ്പുണ്ടായിരിക്കാം അതായിരിക്കും തന്റെ കാര്യം മറന്നുപ്പോയതെന്ന് അവൾ കരുതി. അടുക്കളയിൽ പാത്രങ്ങൾ കഴുകി കൊണ്ടിരിക്കുമ്പോൾ അയാൾ അവളുടെ അരികിൽ വന്ന് ചോദിച്ചു. നീ വല്ലതും കഴിച്ചില്ലേ ന്ന്. വാടിയ മുഖത്തോടെ അതിനവൾ മറുപടി പറഞ്ഞു,എന്നും ഇങ്ങനെയല്ലല്ലോ പതിവ്. എനിക്ക് വിശക്കണില്ല ഹും.. കിടക്കാൻ നേരത്ത് അവളെ മെല്ലെ തഴുകി കൊണ്ട് അയാൾ പറഞ്ഞു, എന്നും വിളമ്പി വച്ച് കാത്തിരിക്കണ്ട. വിശക്കുന്നുണ്ടെങ്കിൽ എടുത്ത് കഴിക്കണം. ഞാൻ ഉണ്ടതിന്റെ ബാക്കി കഴിക്കണ ശീലം അതങ്ങ് കളയ്.. ഞാൻ ചത്തുപ്പോയാൽ നിനക്ക് ജീവിക്കൊന്നും വേണ്ടേ ..! അവളൊന്നും മിണ്ടാതെ തിരിഞ്ഞു കിടന്നു. പിറ്റേ ദിവസം മക്കൾക്ക് ചോറു കൊടുത്ത് അവളും കഴിച്ച് നേരത്തെ കിടന്നു. പതിവു പോലെ ജോലിയും കഴിഞ്ഞ് വന്നപ്പോൾ മക്കളോടൊപ്പം ഉറങ്ങുന്ന അവളെ തോണ്ടി വിളിച്ച് അയാൾ ചോദിച്ചു,എന്തേ ഇന്ന് നേരത്തെ കിടന്നേന്ന്. അവൾ മെല്ലെ എഴുന്നേറ്റ് അയാളോട് പറഞ്ഞു,കുളിക്കാനുള്ള വെള്ളം അപ്പുറത്തുണ്ട്. വേണേങ്കി എടുത്തു കുളിച്ചോ. പിന്നെ കലത്തില് ചോറുണ്ട് .വേണേങ്കി തന്നെ താൻ വിളമ്പി തിന്നോ. എന്നിട്ടാ പാത്രങ്ങള് കഴുകി വച്ചേര് .. അല്ല ഞാൻ ചത്തുപ്പോയാലും നിങ്ങക്ക് ജീവിക്കൊന്നും വേണ്ടേ..!! #📔 കഥ #📙 നോവൽ
36.2k കണ്ടവര്‍
12 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post