ശിവപരിണയം ❤ Part 17 നന്ദന്റെ അച്ഛൻ നിർബന്ധിച്ചിട്ടും വീട്ടിൽ കയറാതെ പെട്ടെന്ന് ഞാൻ അവിടെ നിന്നും മടങ്ങി... കുറ്റബോധം മാത്രമായിരുന്നു മനസ്സുനിറയെ.... തിരികെ വീട്ടിലേക്കുള്ള യാത്രയിൽ എല്ലാം ഞാൻ ചിന്തിച്ചത് നന്ദന്റെ ഓരോ വാക്കുകളായിരുന്നു... ഒപ്പം അന്ന് എക്സാം ഹാളിൽ വച്ച് നിറഞ്ഞ കണ്ണുകളോടെ നോക്കിയ അവളുടെ മുഖവും.... ചിന്തകൾ കാട് കയറിയപ്പോൾ കാർ ഒരു സൈഡിലേക്ക് ഒതുക്കി ഇട്ടു... സ്റ്റിയറിങ്ങിൽ പിടിച്ചു അന്ന് നടന്ന ഓരോ സംഭവങ്ങളും ഞാൻ ഓർത്തു... താമസിച്ച പരിക്ഷ എഴുതാൻ വന്നത് അവൾ മാത്രമായിരുന്നില്ല.... എന്നാൽ മറ്റുള്ളവരോടെല്ലാം വൈകിയതിന്റെ കാരണം തിരക്കിയപ്പോൾ അവളോട്‌ മാത്രം ഞാൻ അത്‌ ചോദിച്ചില്ല... അവൾ പറയുന്നത് കേൾക്കാനും തയാറായില്ല.... ഇമ്പ്രൂവ്മെന്റ് എക്സാം ഉണ്ടെങ്കിലും അതിന്റെ റിസൾട്ട്‌ വരാൻ ഇനിയും വൈകും... ഞാൻ കാരണം നഷ്ടമായത് തുടർന്ന് പഠനത്തിനുള്ള അവളുടെ ഒരു വർഷമാണ്.... ഒപ്പം അവളുടെ സ്വഭാവത്തെക്കുറിച്ച് വരെ ഞാൻ മോശമാക്കി പറഞ്ഞു.... ജീവിതത്തിൽ ഇത് വരെ ഇത് പോലെയൊരു സന്ദർഭത്തിലൂടെ കടന്നു പോയിട്ടില്ല... അതുകൊണ്ട് തന്നെ എന്ത് ചെയ്യണമെന്നും ഒരു നിശ്ചയവുമില്ലായിരുന്നു... ഒരു നിമിഷം കണ്ണുകൾ അടച്ചു ഞാൻ ഇരുന്നു.... പറഞ്ഞതോ ചെയ്തതോ ഒന്നും തിരിച്ചെടുക്കാൻ ആവില്ല എങ്കിലും എല്ലാത്തിനും നാളെ അവളോട്‌ മാപ്പ് പറയണം എന്ന് ചിന്തയിൽ കാർ സ്റ്റാർട്ടാക്കി വീട്ടിലേക്കു തിരിച്ചു.... ആ.. നീ വന്നോ... എന്താ താമസിച്ചത്... വീടിന്റെ അകത്തേക്ക് വന്നപ്പോൾ അമ്മ വന്നു... നന്ദനും ഉണ്ടായിരുന്നു കല്യാണത്തിന്... അവരെ വീട്ടിലേക്കു വിട്ടിട്ടാ വന്നത്... ശിവന്യ മോള് ഇല്ലായിരുന്നോ.... ആ പേര് കേട്ടപ്പോൾ തന്നെ എന്തോ ഒരു വികാരം ഉള്ളിലൂടെ പാഞ്ഞു... ആ.... അവൾ... അവളും ഉണ്ടായിരുന്നു... എത്ര ദിവസമായി ആ കുട്ടിയെ ഒന്ന് നേരിൽ കണ്ടിട്ട്.. . അതിനെന്താ സേതു.. കല്യാണം അടുത്തില്ലേ..അപ്പോൾ കാണാല്ലോ... ഞാൻ പിന്നെ ഒന്നും പറയാതെ റൂമിലേക്ക്‌ പോയി.. അപ്പോഴും മനസ്സിൽ ഇന്നത്തെ ചിന്തകൾ മാത്രമായിരുന്നു.... ചുട്ടു പുള്ളുന്ന മനസ്സും ശരീരവും ഷവറിന്റെ താഴെ നിന്നപ്പോഴും തണുത്തില്ല...അത്‌ തണുക്കണമെങ്കിൽ അറിയാതെയാണെങ്കിലും ചെയ്ത തെറ്റിന് അവളോട്‌ മാപ്പ് പറയണം.... കുളിച്ചു ഇറങ്ങി മുറിയുടെ പുറത്തേക്കു വന്നപ്പോൾ വൈഷ്ണവി അവളുടെ സുഹൃത്തുക്കളെ കല്യാണത്തിന് വിളിക്കാനുള്ള തിരക്കിലായിരുന്നു .. ശരിക്കും അപ്പോൾ എന്റെ പെങ്ങളുടെ മുഖത്തെ തെളിച്ചം കണ്ടപ്പോൾ മനസ്സിൽ ഒരു വിങ്ങൽ വന്നു.. അവളുടെ ഈ ചിരി ഞാൻ കാരണം കുറച്ച് ദിവസമാണെങ്കിലും മങ്ങി പോയത് ഓർത്ത്.. ഒപ്പം കുറച്ച് ദിവസം കൂടെ മാത്രമേ അവൾ ഇവിടെ ഉണ്ടാകു എന്ന്ത് ഓർത്ത്... ഞാൻ അവളുടെ അടുത്ത് പോയി ഇരുന്നു.. അവൾ സംസാരിച്ചു കഴിഞ്ഞു എന്റെ മുഖത്തു നോക്കി... എന്താണ്... ഒരു സങ്കടം... ഒന്നുല്ല... അവളെ നോക്കി പുറമെ ചിരിച്ചു ഞാൻ പറഞ്ഞു... അല്ലലോ... എന്തോ ഒരു സങ്കടം ഉണ്ടല്ലോ... എന്താ ഏട്ടാ.. നിനക്ക് എനോട് ദേഷ്യമുണ്ടോ... എന്തിനു ദേഷ്യം... ഒന്നും മനസ്സിലാവാതെ അവൾ ചോദിച്ചു.. തുടക്കത്തിൽ ഞാൻ നിന്റെയും നന്ദന്റെയും ബന്ധത്തെ സമ്മതിക്കാതെ ഇരുന്നതിന്... അതൊക്കെ പഴയകാര്യമല്ലേ... ഇപ്പോൾ എന്തിനാ അങ്ങനെ ഒരു ചോദ്യം.. ചുമ്മാ ചോദിച്ചതാ... എനിക്ക് എന്റെ ചേട്ടനോട് ഒരു ദേഷ്യവുമില്ല.... പറഞ്ഞു കഴിഞ്ഞു അവൾ എന്റെ മുടി പിടിച്ചു വലിച്ചു.. പോടീ... നീ പോടാ.. കല്യാണം ആവാറായി എന്നിട്ടും പെണ്ണിന്റെ കുട്ടിക്കളി മാറീട്ടില്ല... അമ്മ അതുവഴി പറഞ്ഞു കൊണ്ട് പോയി... എല്ലാം കേട്ടു ചിരിച്ചു കൊണ്ടിരുന്ന അവൾ പെട്ടന്ന് വാടിയത് പോലെയായി... എന്താടി.. അച്ഛന്റെയും അമ്മയുടെയും ഈ സന്തോഷം ഒരിക്കൽ ഞാൻ കാരണം നഷ്ടമാവുമായിരുന്ന ആ സാഹചര്യമുണ്ടായത് ഓർത്ത് പോയതാ.. നീ എന്താ ഈ പറയുന്നത്.. ഏട്ടൻ ഓർമയില്ലേ.... ഒരു കത്തും എഴുതി വച്ചു ഈ വീട്ടിൽ നിന്നും നിങ്ങളെ എല്ലാവരെയും ഉപേക്ഷിച്ചു ഞാൻ നന്ദേട്ടന്റെ കൂടെ ഇറങ്ങി പോവാൻ തീരുമാനിച്ച ആ ദിവസം.... അവൾ പറഞ്ഞപ്പോൾ മുമ്പ് പാർക്കിൽ വച്ച് വച്ചുണ്ടായ ആ സംഭവം ഞാനും ഓർത്തു... അന്ന് ആ കത്ത് അമ്മയുടേയോ അച്ഛന്റെയോ കൈയിൽ കിട്ടിരുന്നെങ്കിൽ എന്താവുമായിരുന്നു... എല്ലാത്തിനും ഉപരി അവൾ അന്ന് തെറ്റ് തിരുത്തി എന്നെ പറഞ്ഞു മനസിലാക്കിപ്പിക്കാൻ ശ്രമിച്ചില്ലായിരുന്നു എങ്കിൽ.... ഒരു പക്ഷെ ഈ സന്തോഷമെല്ലാം നഷ്ടമാവുമായിരുന്നില്ലേ... നീ ആരുടെ കാര്യമാ പറയുന്നത്... ശിവന്യയുടെ.... ഇനിയും ഞാൻ അവളെക്കുറിച്ച് അറിയാൻ എന്തെങ്കിലും ബാക്കിയുണ്ടോയെന്ന ചോദ്യം ഉള്ളിൽ വന്നു.... ഏട്ടൻ അന്ന് വിചാരിച്ചത് പോലെ ശിവന്യ എന്നെ അവരുടെ വീട്ടിലേക്കു കൂട്ടികൊണ്ട് പോകാനല്ല വന്നതല്ല.. മറിച്ചു ഞാൻ ചെയ്യാൻ പോകുന്നത് വലിയ തെറ്റാണ് എന്ന് എന്നെ പറഞ്ഞു മനസിലാകിപ്പിച്ചു തിരികെ വീട്ടിലേക്കു ചെല്ലാൻ പറയാനായിരുന്നു.... ഏട്ടൻ അന്ന് അവിടെ വന്നിലായിരുന്നു എങ്കിലും ഞാൻ തിരികെ വീട്ടിലേക്കു തന്നെ വരുമായിരുന്നു... പൂർണമായും അപ്പോൾ ഒരു മരവിപ്പായിരുന്നു മനസ്സ് നിറയെ... അവളെക്കുറിച്ച് ഞാൻ കണ്ടതൊന്നുമല്ല സത്യമെന്ന് തിരിച്ചു അറിഞ്ഞ ആ നിമിഷം... പിന്നെയും അവിടെ ഇരിക്കാൻ തോന്നിയില്ല... നേരെ റൂമിലേക്ക്‌ പോയി.... രാത്രി അമ്മ ആഹാരം കഴിക്കാൻ വിളിച്ചപ്പോൾ വേണ്ടായെന്ന് പറഞ്ഞു കിടന്നു... എങ്കിലും നിദ്ര അകലെയായിരുന്നു... കണ്ണ് അടച്ചു കിടന്നിട്ടും ഉറക്കം വന്നില്ല...ബെഡിന്റെ സൈഡിൽ കിടന്നിരുന്ന ഫോൺ എടുത്തു നോക്കി... സമയം പത്തു കഴിഞ്ഞു.. മുമ്പായിരുന്നുവെങ്കിൽ കൃത്യമായി ഈ സമയത്ത് അവളുടെ ഗുഡ് നൈറ്റ്‌ എന്ന് മെസേജ് എന്നെ തേടി വരുമായിരുന്നു... രാവിലെ നോക്കുമ്പോൾ ഗുഡ് മോർണിങ്ങും.... ഒരിക്കൽ പോലും ഞാൻ റിപ്ലൈ കൊടുത്തിട്ടില്ല എങ്കിൽ പോലും അവൾ ആ പതിവ് തെറ്റിച്ചില്ല.... കുറച്ച് ദിവസം മുമ്പ് വരെ... സീനാക്കി റിപ്ലൈ കൊടുക്കാതെ ഇട്ടിരുന്ന അവളുടെ മെസ്സേജുകൾ നോക്കി.. മെസ്സേജ് അയക്കുന്നതിനേക്കാൾ അവളോട്‌ നാളെ സംസാരിക്കുന്നതാണ് ഉചിതമെന്ന തോന്നി.. തുറന്നിട്ടിരുന്ന ജനാലകളിലൂടെ തണുത്ത കാറ്റു വീശി... പുറത്തേക്കു നോക്കിയപ്പോൾ രാത്രിയുടെ ഇരുട്ടിന് പ്രകാശമേകി നിൽക്കുന്ന ചന്ദ്രൻ എല്ലാം വീക്ഷിച്ചു നിക്കുന്നു.... ആ സൗന്ദര്യത്തെ നോക്കി നിന്നപ്പോൾ ഒരു ചോദ്യം മാത്രം മനസ്സിൽ വന്നു... അവൾ ശരിക്കും അന്ന് പറഞ്ഞതുപോലെ എനോട് തോന്നിയ ആ ഇഷ്ടത്തെ മറന്നോ..... --------- എത്ര ശ്രമിച്ചാലും വിഷ്ണുവേട്ടനെ മറക്കാൻ കഴിയില്ല... പക്ഷെ ഒരാൾക്ക് മാത്രം ഉണ്ടായിട്ടും എന്ത് കാര്യം... ഓരോ ചിന്തകളിൽ മുഴുകി മാനത്തു തെളിഞ്ഞു നിന്ന ചന്ദ്രനെ നോക്കി ഞാൻ ഇരുന്നു.... ഫോൺ എടുത്തു വാട്സ്ആപ്പ് തുറന്നു ആദ്യം നോക്കിയത് വിഷ്ണുവേട്ടന്റെ ചാറ്റ് ലിസ്റ്റാണ്... മുമ്പ് അയച്ച മെസ്സേജുകളിൽ അവഗണയുടെ പുതിയ രൂപമായ ആ രണ്ട നീല വര പലപ്പോഴും വീണിട്ടും മറുപടി തിരികെ കിട്ടാതെ ഇരുന്നിട്ടും ഞാൻ ആഗ്രഹിച്ചു ഒരു അനുകൂല മറുപടി... ചിന്തകൾ കാട് കയറിയപ്പോൾ ഫോൺ ഓഫാക്കി വച്ചു.. നീ ഇതുവരെ ഉറങ്ങില്ലേ... നന്ദേട്ടൻ ആയിരുന്നു.. ആ ഉറങ്ങാൻ പോവുകയായിരുന്നു... റൂമിലെ പോകാൻ തുടങ്ങിയപ്പോൾ എട്ടൻ വിളിച്ചു.. ഡി.. നാളെ ഞാൻ നിന്റെ കോളേജ് വഴിയാണ് പോകുന്നത്.... ഞാൻ കൊണ്ട് വിടാം.. ആയിക്കോട്ടെ... നന്ദേട്ടനോട് പറഞ്ഞു കിടക്കുന്നതിന് മുമ്പ് നാളെ നന്ദേട്ടനോട് കൂടിയാണ് വരുന്നത് എന്ന് കാർത്തുവിന് മെസ്സേജും അയച്ചു കിടന്നു... സമയം എത്രയായി എന്ന് കണ്ടോ... ഇറങ്ങാൻ നോക്ക്... അമ്മേ ഞാൻ ഇന്ന് നന്ദേട്ടന്റെ കൂടെയാണ് പോവുന്നത്.. ആ.. ഞാൻ ഇന്ന് അവളുടെ കോളേജ് വഴിയാണ്.. അപ്പോൾ പോകുന്ന വഴി ചവുട്ടി ഇറക്കിയാൽ പോരെ... നീ പോടാ.. കണ്ടാ കണ്ടാ.. പെണ്ണിന്റെ നാക്ക് കണ്ടാ... ഇവളെ പെട്ടെന്ന് കെട്ടിച്ചു വിടണം.. ഏട്ടൻ പറഞ്ഞുകൊണ്ട് നിന്നപ്പോൾ അച്ഛനും വന്നു.. ശരിയാ... അത്‌ എങ്ങനെയാ... നിങ്ങളുടെ അച്ഛന് ആ ഒരു വിചാരമില്ലലോ.. എന്റെ മോളെക്കുറിച്ച് എനിക്ക് നല്ല വിചാരമുണ്ട്... അവളുടെ കല്യാണക്കാര്യമാണെങ്കിൽ ചെക്കനെ വരെ ഞാൻ നോക്കി വച്ചു കഴിഞ്ഞു... അച്ഛൻ അവസാനം പറഞ്ഞത് കേട്ടു കുടിച്ചു കൊണ്ടിരുന്ന ചായ മണ്ടയിൽ കയറി ചുമച്ചു... സത്യമാണോ... എന്നിട്ട് എന്താ എനോട് പോലും പറയാതെ ഇരുന്നത്... ആരാ ചെക്കൻ... കേട്ടതും അമ്മ ചോദ്യങ്ങളുമായി അച്ഛന്റെ പിന്നാലെ കൂടി... എന്റെ മനസിലും ഒരു ചോദ്യമായി വന്നു... അതിപ്പോ ആരാ അച്ഛന് ബോധിച്ച ആ ചെക്കൻ... ആരാണ് എന്നൊക്കെ സമയം ആകുമ്പോൾ എല്ലാവരോടും പറയാം.. പിന്നെ ഞാൻ ഉദ്ദേശിച്ച പയ്യനെ നമ്മുക്ക് എല്ലാവർക്കും നല്ല അടുത്ത് പരിചയവുമുണ്ട്... ബാക്കിയൊക്കെ പിന്നെ പറയാം... അത്രെയും പറഞ്ഞു അച്ഛൻ പോയി... അപ്പോഴും ഞാൻ അവിടെ ആ ഇരുപ്പ് ഇരുന്നു... വിഷ്ണുവേട്ടനെ പൂർണമായും മറന്നില്ല... അതിനുമുമ്പ് ഇതും.... ഡീ... ചായ കുടിച്ച കഴിഞ്ഞുവെങ്കിലും വാ.. നമ്മുക്ക് പോവാം... ഏട്ടൻ ബൈക്കിന്റെ കീയുമെടുത്തു പുറത്ത ഇറങ്ങിയപ്പോൾ ചിന്തകൾ മാറ്റി വച്ചു ഞാനും ഇറങ്ങി.. പോകാം.. ഞാൻ പുറത്തേക്കു ഇറങ്ങിയപ്പോൾ കുറച്ച് സെക്കന്റ്‌ വരെ പോകാൻ തിടുക്കത്തിൽ നിന്ന് എന്റെ ഏട്ടൻ അവിടെ താടിക്ക് കൈയും കൊടുത്തു ഇരിക്കുന്നു.... എന്ത് പറ്റി... ഇനി ഇതിൽ കൂടുതൽ എന്ത് പറ്റാൻ... പഞ്ചറായി കിടക്കുന്ന ബൈകിന്റെ ടയർ നോക്കി ഏട്ടൻ പറഞ്ഞപ്പോൾ ഞാനും ഇരുന്നു... ഞങ്ങളുടെ ഇരുപ്പ് കണ്ടു പുറത്തേക്കു മാതാശ്രീ വന്നു... അതിനെന്താ നിങ്ങൾ ഇങ്ങനെ വിഷമിച്ചു ഇരികുന്നത്... കാറിൽ പോയിട്ട് വാ.. അമ്മ പറഞ്ഞത് കേട്ടപ്പോൾ ഞാൻ വീണ്ടും എഴുനേറ്റു.. അമ്മേ വേറെ ഒരു ഏരിയയിൽ വച്ചാണ് മീറ്റിംഗ്... ബൈക്ക് എങ്കിലും പാർക്ക്‌ ചെയ്യാൻ പറ്റിയാൽ പറ്റി... അപ്പോളാണ് കാർ... ഏട്ടന്റെ മറുപടി കേട്ടപ്പോൾ വീണ്ടും ഞാൻ ഇരുന്നു.... എന്റെ അടുത്തേക്ക് ഏട്ടൻ പമ്മി പമ്മി വന്നു... ഡി മോളെ... എന്ത്.. എന്റെ ചക്കരെയല്ലേ... ബസ്സിൽ പോയിട്ട് വാ.. ഓഹോ... എന്നെ ഇവിടെ പിടിച്ചു നിർത്തിയതും പോരാ... ഇപ്പോൾ ബസ്സിൽ പോവാനാ... അല്ല.. അപ്പോൾ നീ ഇന്ന് മീറ്റിംഗിന് പോവുന്നില്ലേ.... ടയർ പഞ്ചറായത് കണ്ടപ്പോൾ തന്നെ ഞാൻ ഗിരീഷിനെ വിളിച്ചു... അവൻ ബൈക്കുമായി വരാമെന്ന് പറഞ്ഞു.. ദുഷ്ടൻ... അപ്പോൾ ഞാൻ എങ്ങനെ പോവാനാ... ഡി.. ബൈക്കിൽ നമ്മൾ രണ്ടുപേരും കൂടെ പറ്റുമോ... അല്ലെങ്കിൽ ഒരു കാര്യം ചെയ്യാം... ഗിരീഷ് ആദ്യം നിന്നെ കൊണ്ട് വന്നു കോളേജിൽ വിടും.. ഓ... എനിക്ക് ബസ്സിൽ പോവാൻ അറിയാം.... പുറമെ ദേഷ്യത്തിൽ പറഞ്ഞുവെങ്കിലും ഞാൻ വാശി പിടിച്ച അവിടെ തന്നെ നിന്നാൽ ജോലിക്ക് പോകാൻ ഗിരീഷേട്ടനും നന്ദേട്ടനും വൈകുമെന്ന് ഉറപ്പായിരുന്നു.... ചുമ്മാ മുഖവും വീർപ്പിച്ചു നന്ദേട്ടന്റെ മുടിയും പിടിച്ച വലിച്ചു ഞാൻ ബസ് സ്റ്റോപ്പിലേക്ക് നടന്നു.... അധികം വൈകാതെ തന്നെ ബസ്സും വന്നു... കുട്ടികളെല്ലാം നേരത്തെ പോയത് കൊണ്ട് തിരക്കിലായിരുന്നു പക്ഷെ സമയം താമസിച്ചു.... Window സീറ്റിൽ ഇരുന്നു പതിവ് കാഴ്ചകൾ കണ്ടുകൊണ്ട് ഇരുന്നപ്പോഴാണ് മുഖത്തു ഒരു തുള്ളി തെറിച്ചത്... പിന്നെ വരിയായി മഴ തുള്ളികൾ പൊഴിഞ്ഞു കൊണ്ടേ ഇരുന്നു... ഒടുവിൽ അതൊരു പേമാരിയായി മാറി.... മഴയുടെ സൗന്ദര്യവും ആസ്വദിച്ചു പുറത്ത നോക്കി ഇരുന്നു... സ്റ്റോപ്പ്‌ എത്താറായപ്പോളാണ് ഞാൻ ആസ്വദിച്ചു കൊണ്ടിരുന്ന മഴ ഒരു വില്ലനായി എനിക്ക് തോന്നിയത്... കഷ്ടകാലത്തിന് കുട എടുത്തിട്ടില്ലായിരുന്നു.... സസ്റ്റോപ്പുമെത്തി.... ബസ്സിൽ നിന്നുമിറങ്ങി കുറച്ച് സമയം അവിടെ തന്നെ ഒതുങ്ങി നിന്നു... അല്പം മഴ കുറഞ്ഞപ്പോൾ പെട്ടന്ന് കോളേജിലെക്ക്‌ നടന്നു... എന്നാൽ കോളേജ് ഗേറ്റ് എത്താൻ കുറച്ച് ദൂരം മാത്രം നിൽക്കേ വീണ്ടും ശക്തിയോടെ മഴ ഭൂമിയിലേക്ക് മുത്തമിട്ടു... അവിടെ ഒരിടത്തും ഒതുങ്ങാനും സ്ഥലമില്ലാത്തത് കൊണ്ട് വേറെ വഴി ഇല്ലാതെ ആ മഴയത്തു ഓടി കോളേജ് ഗേറ്റിന്റെ അകത്തു കയറി... അയ്യോ മോളെ കുട എടുത്തിലായിരുന്നോ... സെക്യൂരിറ്റി മാമനായിരുന്നു..... ഇല്ലാ മാമാ... പെട്ടെന്നുള്ള മഴയായത് കൊണ്ട് കുടയോന്നും എടുത്തില്ല... ഞാൻ ആ മാമൻ നിക്കുന്നടുത്തേക് ഒതുങ്ങി നിന്നു.... Main ബിൽഡിംഗ്‌ എത്താൻ ഒരു കയറ്റം തന്നെയുണ്ട്.. മോള് ഇവിടെ നിലക്ക്... വേറെ കുട വല്ലതുമുണ്ടോയെന്ന് നോക്കട്ടെ... വേറെ കുടയുണ്ടോയെന്ന് നോക്കാൻ അദ്ദേഹം പോയപ്പോൾ ഞാൻ ഷാൾ കൊണ്ട് മുടി തുടച്ചു... എന്ത് കാര്യം ഷാളുമാകെ നനഞു ഇരിക്കുവാണ്.. ഭാഗ്യത്തിന് ഒരു കുട കിട്ടി... താമസിക്കണ്ടാ കുട്ടി പെട്ടെന്ന് ക്ലാസിലേക്ക് ചെല്ല്... നന്ദിയോട്കൂടി ഞാൻ അദ്ദേഹത്തെ നോക്കി കുട വാങ്ങിക്കാൻ തുടങ്ങിയതും നേരത്തെ ഞാൻ ഓടി വന്നതുപോലെ പരിചിതമായ മറ്റൊരാളും കൂടെ അതേപോലെ മഴയും നനഞു അവിടേക്ക് ഓടി കയറി... നെഞ്ച് ഒരു നിമിഷം വല്ലാതെ ഇടിച്ചു... വിഷ്ണുവേട്ടൻ എന്നെ കണ്ടില്ലായിരുന്നു... സാറും കുട എടുത്തിട്ടില്ലായിരുന്നോ... ഇല്ലാ ചേട്ടാ..പ്രതീക്ഷിക്കാതെയുള്ള മഴയായിരുന്നില്ലേ... പോരാഞ്ഞിട്ട് വണ്ടി സെർവിസിന് കൊടുത്തിരിക്കുവായിരുന്നു.... ഇവിടെ ഒരു കുടയെയുള്ളൂ സാറെ.. അതിനെന്താ... ഒരു കുട മതിയല്ലോ എനിക്ക്... അതിനുള്ള ഉത്തരമായി സെക്യൂരിറ്റി മാമൻ പിന്നിൽ നിന്നിരുന്ന എന്നെ നോക്കി.... അപ്പോഴാണ് ആ കണ്ണുകൾ എന്നെ കണ്ടത്....മഴയെക്കാളും കുളിർമ നൽകിയതായിരുന്നു ആ നോട്ടം...ആർത്തു പെഴുന്ന മഴയുടെ ശബ്‌ദം ഞാൻ കേട്ടില്ല.. മുമ്പിൽ നിന്നുരുന്ന സെക്യൂരിറ്റി മാമനെയും ഞാൻ ഒരു നിമിഷം കണ്ടില്ല... പതിയെ മുടികൾ ഒതുക്കി ഞാൻ തന്നെ ആ നോട്ടം മാറ്റി.. മഴ കൂടുന്ന ലക്ഷണമാണ് സാറെ.. ഇനിയും കാത്ത് നിന്നിട്ട് കാര്യമില്ല... നിങ്ങൾ രണ്ടുപേരും പെട്ടെന്ന് പൊയ്ക്കോ... എന്ന് പറഞ്ഞു മാമൻ കുട എന്റെ നേർക്ക് നീട്ടി... ഒരു നിമിഷം മടിച്ചുവെങ്കിലും നല്ല കാറ്റും വീശി പെയ്തുകൊണ്ടിരിക്കുന്ന മഴ കണ്ടപ്പോൾ കുട വാങ്ങി.. കുട തുറന്നു ഞാൻ വിഷ്ണുവേട്ടനെ നോക്കി.... ഒന്നും പറയാതെ ഏട്ടൻ എന്റെ കൂടെ കുടക്കിഴിൽ കയറി.... മാമനോട്.. നന്ദിവാക്ക് പറഞ്ഞു ഞങ്ങൾ രണ്ടുപേരും മുകളിലേക്ക് നടന്നു... കുട ഞാനായിരുന്നു പിടിച്ചിരുന്നത് അതുകൊണ്ട് തന്നെ കുട ഇടയ്ക്ക് ഇടയ്ക്ക് വിഷ്ണുവേട്ടന്റെ തലയിൽ മുട്ടുന്നുണ്ടായിരുന്നു.... അപ്പോഴെല്ലാം ഞാൻ ആ മുഖത്തേക്ക്‌ നോക്കും.... വിഷ്ണുവേട്ടൻ എന്റെയും.... വീണ്ടും കുട വിഷ്ണുവേട്ടന്റെ തലയിൽ തട്ടിയപ്പോൾ ഞാൻ അല്പം ഉയർത്തി പിടിച്ചു..ആ സമയം തന്നെ ഒരു കാറ്റു വീശിയതും കുടയും ഒപ്പം ഞാനും കൂടെ പോവാൻ പോയി... പെട്ടെന്ന് വിഷ്ണുവേട്ടൻ ഒരു കൈ കൊണ്ട് കുടയെയും മറു കൈ കൊണ്ട് എന്നെയും പിടിച്ചു.... കുട ഒരുനിമിഷം മാറിയപ്പോൾ തന്നെ ഞങ്ങൾ രണ്ടുപേരും ഒരുപോലെ നനഞു... ഈ കാറ്റിൽ കുട എന്നെ കൊണ്ട് പിടിക്കാൻ പറ്റില്ല എന്ന് അറിയാവുന്നത് കൊണ്ട് തന്നെ വിഷ്ണുവേട്ടനാണ് പിന്നെ കുട പിടിച്ചത്... രണ്ടുപേരുടെയും മുട്ടിന്റെ താഴെയെല്ലാം നനഞു... ബാഗ് ഫ്രണ്ടിൽ ചേർത്തു പിടിച്ചു വിഷ്ണുവേട്ടന്റെ കൂടെ ഞാൻ നടന്നു നീങ്ങി... പെട്ടെന്ന് മൗനത്തിനു വിരാമമിട്ടു വിഷ്ണുവേട്ടൻ സംസാരിച്ചു.... എനിക്ക് അറിയില്ലായിരുന്നു.. അന്ന് നിന്റെ അനിയന് വയ്യാതെയായത് കൊണ്ടാണ് സമയത്തിന് വരാൻ പറ്റാതെ ഇരുന്നതെന്ന്.... ഞാൻ ആ മുഖത്തു നോക്കി... വിഷുവേട്ടൻ എന്റെയും... സോറി... എല്ലാത്തിനും... ആ വാക്ക് കേട്ടപോൾ ഞാൻ നിന്നു.. ഒപ്പം വിഷ്ണുവേട്ടനും.... ഒരു കുടയുടെ കീഴിൽ ഞാനും വിഷ്ണുവേട്ടനും... ഒട്ടും പ്രധീക്ഷിക്കാതെ ശബ്‌ദത്തോട് കൂടി ഒരു ഇടി മുഴങ്ങിയതും ഞാൻ പെട്ടെന്ന് വിഷ്ണുവേട്ടന്റെ ഷർട്ടിൽ പിടിച്ചു... അതേപോലെ തന്നെ പെട്ടെന്ന് പിടിയും വിട്ടു.. പരസ്പരം നോക്കാൻ രണ്ടുപേർക്കും കഴിയുനില്ല എന്നൊരു അവസ്ഥപോലെ തോന്നി... പോവാം... അവസാനം വിഷ്ണുവേട്ടൻ പറഞ്ഞപ്പോൾ ഞാൻ ഒന്നും പറയാത്തെ മറുപടിയായി തലയാട്ടി കൂടെ നടന്നു... എന്നാൽ നടത്തം അത്ര രസമുള്ളത് അല്ലായിരുന്നു... നല്ല സ്ലിപ് ഉണ്ടായിരുന്നു... ഒരിക്കൽ കാൽ തേഞ്ഞിയപ്പോൾ വീഴാതെ ഇരിക്കാൻ വേണ്ടി ആ കരങ്ങൾ പെട്ടന്ന് എന്നെ ഇടുപ്പിലോടെ പിടിച്ചു... വീണ്ടും രണ്ടാമതും അതെ പോലെ തന്നെ ആവർത്തിച്ചു.... മൂന്നാമതും കാൽ തേഞ്ഞിയപ്പോൾ എന്നെ പിടിച്ച കരങ്ങൾ എന്റെ തോളിൽ നിന്നും മാറ്റിയില്ല.... വീഴാതെ ഇരിക്കാൻ വേണ്ടി വിഷ്ണുവേട്ടൻ എന്നെ തോളിലൂടെ പിടിച്ചു... മറ്റു കൈയിൽ കുടയും...അപ്പോൾ പരസ്പരം നോക്കിയത് അല്ലാതെ ഒന്നും മിണ്ടിയില്ല.. .. രണ്ടു കൈയും ഫ്രണ്ടിൽ ബാഗിൽ കൂട്ടിപ്പിടിച്ചു ഞാനും.... അവസാനം main ബിൽഡിംഗ്‌ എത്തിയപ്പോഴും ഫ്രണ്ട് കോറിഡോറിൽ ആരും തന്നെ ഇല്ലായിരുന്നു.... പെട്ടെന്ന് ഞങ്ങൾ രണ്ടുപേരും അകത്തു കയറി... വിഷ്ണുവേട്ടൻ കുട മടക്കി വച്ചു... കുട ഉണ്ടായിരുന്നു എങ്കിലും രണ്ടുപേരും ആവശ്യത്തിന് കുതിർന്നിരുന്നു.... കെട്ടി വച്ചിരുന്ന മുടി ഞാൻ പതിയെ അഴിച്ചു മുന്നിലോട്ടിട്ടു...ഷാളിന്റെ നനനിരുന്ന ഭാഗം പിഴുന്നുകളഞ്ഞു ഞാൻ തല തുടച്ചു... മുടിയിലെ വെള്ളം കുടഞ്ഞു കളഞ്ഞു കൊണ്ട് ഇരുന്നപ്പോൾ ഞാൻ വിഷ്ണുവേട്ടനെ നോക്കി....... എന്നാൽ........ എനിക്ക് മുമ്പേ തന്നെ ആ കണ്ണുകൾ എന്നെ നോക്കുവായിരുന്നു എന്ന് ഞാൻ മനസിലാക്കി.... വിഷ്ണുവേട്ടന്റെ നെറ്റിയിൽ കിടന്നിരുന്ന മുടിയിൽ നിന്നും വെള്ളം വിഴുന്നുണ്ടായിരുന്നു....ആ തണുപ്പിലും ഒരു ചൂട് ഞാൻ അറിഞ്ഞു... പരസ്പരം കണ്ണുകളിൽ നോക്കി അധികം സമയം നിൽക്കേണ്ടി വന്നില്ല..പെട്ടെന്ന് കാറ്റു വീശിയപ്പോൾ എന്തോ പൊടി എന്റെ കണ്ണിൽ തെറിച്ച ഞാൻ പെട്ടെന്ന് കണ്ണ് അടച്ചു... നല്ല നീറ്റൽ അനുഭവപ്പെട്ടപ്പോൾ കണ്ണ് തിരുകി.... പെട്ടെന്ന് തിരുകിയ കൈയിൽ വിഷ്ണുവേട്ടൻ പിടിച്ചു.... മറ്റേ കൈ കൊണ്ട് തിരുകിയപ്പോഴും ആ കൈയും പിടിച്ചു മാറ്റി... എന്റെ രണ്ടു കൈയും വിഷ്ണുവേട്ടന്റെ ഒരു കൈയുടെ ഉള്ളിലാക്കി... തോൾ അല്പം ചരിച്ചു കണ്ണിൽ തടവാൻ ശ്രമിച്ചപ്പോൾ എന്റെ മുഖത്തു ആ കര സ്പർശം വീണു... ഞാൻ വിഷുവേട്ടന്റെ മുഖത്തേക്ക് നോക്കി... പതിയെ ഞങ്ങൾക്ക് ഇടയിലുള്ള ദൂരം കുറഞ്ഞു.... ഈ തണുപ്പിൽ ആ ചൂടുള്ള നിശ്വാസം എന്റെ കണ്ണിലൂടെ പാഞ്ഞു.... അതോ ഹൃദയത്തിലൂടെയോ.... വിഷ്ണുവേട്ടൻ എന്റെ കണ്ണിൽ ഊതി തന്നു.... ഒരിക്കൽ കൂടി ശക്തിയായി ഊതിയപ്പോൾ കരട് പോയി... അപ്പോഴും എന്റെ കൈകൾ ആ കൈയുടെ ഉള്ളിലായിരുന്നു.... വിഷ്ണുവേട്ടന്റെ നെറ്റിയുടെ മുന്നിൽ കിടന്നിരുന്ന മുടിയിൽ നിന്നും വീണ വെള്ളം നേരെ പതിച്ചത് എന്റെ ചുണ്ടിലായിരുന്നു....ആ കണ്ണുകളും എന്റെ ചുണ്ടിൽ വീണു... പെട്ടന്ന് സ്വബോധം വീണ്ടെടുത്ത് ഞാൻ അല്പം മാറി നിന്നു.... എത്രയൊക്കെ അകലാൻ ശ്രമിച്ചാലും വിധി ഇങ്ങനെ വീണ്ടും വീണ്ടും ഒന്നിപ്പിക്കുന്നത് എന്ത് കൊണ്ട്.... എന്ത് കൊണ്ടാണ് എന്ന് അറിയില്ല എന്റെ കണ്ണുകൾ അപ്പോൾ നിറഞ്ഞു.... വിഷ്ണുവേട്ടൻ അത്‌ ശ്രദ്ധിച്ചു.... എന്തോ ചോദിക്കാൻ തുടങ്ങിയതും പെട്ടന്ന് എവിടെ നിന്നോ ഒരു വിളി വന്നു... ശിവന്യ.... നല്ല പരിചിതമായ ആ ശബ്‌ദം കേട്ടു ഞങ്ങൾ ശബ്‌ദം വന്ന സൈഡിലേക്ക് നോക്കി... പരിചയമുള്ള ആള് തന്നെ.... നമ്മുടെ മണികണ്ടൻ സർ.. അയാൾ ഞങ്ങളുടെ അടുത്തേക്ക് ഓടി വരുന്നത് കണ്ടതും ഒരു സൈഡിൽ കിടന്നിരുന്ന ഷാൾ ഞാൻ ഫ്രണ്ട് മൊത്തം മറച്ചിട്ടു... വിഷ്ണുവേട്ടൻ എന്റെ ആ പ്രവർത്തികൾ ശ്രദ്ധിച്ചു..... ഇത്രെയും നേരം ഞാൻ നിന്നത് ഒരു പുരുഷന്റെ കൂടെയാണ് എങ്കിലും ഒരിക്കലും വിഷ്ണുവേട്ടന്റെ മുമ്പിൽ എനിക്ക് അങ്ങനെയൊരു ബുദ്ധിമുട്ട് തോന്നിയില്ല ഒരിക്കലും ആ കണ്ണുകൾ എന്റെ കഴുത്തിന് താഴെ പോകില്ല എന്ന് ഉറപ്പുള്ളത് കൊണ്ടായിരിക്കും... പക്ഷെ ആ ഓടി വരുന്ന മണികണ്ഠൻ സാറിൽ എനിക്ക് ആ ഉറപ്പില്ല..... അയ്യോ.. ശിവന്യ...മൊത്തം മഴയും നനഞ്ഞോ.... അപ്പോൾ വിഷ്ണുവേട്ടനും കൂടെ ഉണ്ട് എന്ന് അറിയിക്കാൻ വേണ്ടി ഒന്ന് ചുമച്ചു.. ആ.. സാറും നനഞ്ഞോ.... ഇപ്പോൾ തന്നെ താമസിച്ചു... ഞാൻ ക്ലാസ്സിലേക്ക് പോട്ടെ... പോകുന്നതിന് മുമ്പ് വിഷ്ണുവേട്ടനെ ഒരു വട്ടം നോക്കി ഞാൻ ക്ലാസിലേക്ക് നടന്നു... കുതിർന്ന ശരീരവും അതിലേറെ കുതിർന്ന മനസുമായി... ----------------- തീർന്നില്ല ഒരു പാർട്ട്‌ കൂടി ഉണ്ട്..... #📙 നോവൽ
16.5k കണ്ടവര്‍
11 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post