*രക്തകറ* -------------------------------- ചോ...ചോ.....ര........ ആ.......................ആ.......................... ടാ മുത്തേ....അ....അനു..........നി...നിനക്ക് ഒന്നുല്ല... ടാ...ടാ ...എണീ...ക്ക്... വാ നമ്മു...ക്ക് ഹോസ്പിറ്റലിൽ... പോവാം...വ...വാ........എണീക്ക്...ടാ...നിനക്ക് എന്താ പറ്റിയെ...ആരാ നിന്നെ.... അ..നു....ആരാ....എണീറ്റ് വാടാ....മുത്തേ ഞാനല്ലേ...വിളിക്കുന്നെ...വാ... പോവാം... ഏയ്....നിങ്ങളൊക്കെ എന്താ ഇവിടെ.....എന്റെ അനുവിന് ഒന്നുല്ല...പോയേ..അനു ...നോക്ക്... നിന്നെ കാണാൻ ആരൊക്കെയാ വന്നിരിക്കുന്നേന്ന്.... അനു................................ ഉതിർന്നു വീഴുന്ന കണ്ണുനീർ തുള്ളികൾ...... ആ അറക്കുളിൽ എന്റെ കൈ കാലുകൾ ബന്ധിയാക്കപ്പെട്ടിരുന്നു... വെള്ള വസ്ത്രം കാണുമ്പോൾ തന്നെ ഞാൻ പേടിയോടെ അലറി വിളിക്കുമായിരുന്നു...ആരും കേൾക്കാനില്ല... ആരും എന്നെ അറിയാൻ ശ്രമിച്ചിരുന്നില്ല..... എന്റെ അനു...അവസാനമായി ഞാനവനെ കാണുമ്പോൾ അവൻ വെള്ള പുതച്ചു ചുടു ചോരയുടെ ഗന്ധം വിട്ട് മാറാതെ എനിക്ക് മുമ്പിൽ കിടക്കുന്നതും അന്ന് ഞാൻ അലറി വിളിക്കുന്നതും മാത്രം ഓർമ്മയിൽ... പോലീസ് എന്നെ ബന്ധിയാക്കുമ്പോഴും എനിക്ക് വിശ്വാസിക്കാനാവുന്നില്ലായിരുന്നു... എന്റെ കൈകളാണ് അനുവിന്റെ ചോരക്ക് പിന്നിലെന്ന്... ഈ കൈകൾ കൊണ്ടാണ് അവന്റെ രക്തം പൊടിഞ്ഞതെന്ന്... അനു... അവൻ പാവമാണ്.... എന്റെ കൂടെ എന്നും അവൻ മാത്രേ ഉണ്ടായിരുന്നൊള്ളു... സ്നേഹിക്കാൻ മാത്രം അറിയുന്നവൻ... എന്റെ വിഷമങ്ങളും പ്രയാസങ്ങളും എല്ലാം അറിഞ്ഞിട്ടും ഈ ഒന്നുമില്ലാത്തവന് എന്നും അവൻ ഒരു കൂട്ടായിരുന്നു... അവനില്ലാത്ത ഈ ലോകത്തെ എനിക്ക് പേടിയായിരുന്നു ...അച്ഛനേയും അമ്മയേയും കുഞ്ഞിപെങ്ങളേയും ചുടു ചോരയിൽ മുങ്ങി കിടക്കുന്നത് കണ്ടപ്പോൾ തളർന്ന് പോയ എനിക്ക് സാന്ത്വനമേകാൻ അവനല്ലാതെ വേറെ ആരും ഉണ്ടായിരുന്നില്ല... അവനാണ് എന്റെ എല്ലാം... അവൻ മാത്രമായിരുന്നു എന്റെ എല്ലാം.... ഞാൻ തെറ്റിൽ നിന്ന് തെറ്റിലേക്ക് പോകുമ്പോഴും അവൻ എന്നെ തടഞ്ഞു... ക്രമേണ ഞാൻ ലഹരിക്ക് വലിയ ഒരു അടിമ ആയപ്പോഴും.... അവൻ എന്നെ കയ്യൊഴിഞ്ഞില്ല... പകരം ചേർത്തു പിടിച്ചു... പലപ്പോഴും ആപത്തുകളിൽ നിന്നും രക്ഷിച്ചു... എന്റെ അനു... അവനുണ്ടായിരുന്നുവെങ്കിൽ ഞാൻ ഒറ്റപെടില്ലായിരുന്നു...ഞാനിവിടെ ചങ്ങലയിൽ തളക്കപ്പെടില്ലായിരുന്നു.. എന്റെ കൈകളിൽ ഇന്നും അവന്റെ ചുടു രക്തത്തിന്റെ ഗന്ധമുണ്ട്... വാതിൽ തുറന്ന് വെള്ള വസ്ത്രമണിഞ്ഞ ആ സ്ത്രീയെ കണ്ടപ്പോഴും എന്റെ നിയന്ത്രണം വിട്ട്പോയി... അനു........................അനു....... ആ.........ആ..............ആ.......................... ടാ മുത്തേ....അ....അനു..........നി...നിനക്ക് ഒന്നുല്ല... ടാ...ടാ ...എണീ...ക്ക്... വാ നമ്മു...ക്ക് ഹോസ്പിറ്റലിൽ... പോവാം...വ...വാ........എണീക്ക്...ടാ...നിനക്ക് എന്താ പറ്റിയെ...ആരാ നിന്നെ.... ആരൊക്കെയോ ചേർന്ന് പിടിച്ചു വെച്ച് എന്റെ സന്ധിയിൽ സൂചി വെക്കുമ്പോഴും ഞാൻ അറിഞ്ഞിരുന്നില്ല.. അനു എന്നെന്നേക്കുമായി എന്നെ വിട്ട് പോയെന്ന്... പതുക്കെ ഞാൻ നിദ്രകളിലേക്ക് വഴുതി വീണു..... പക്ഷേ ഇന്നും ഉത്തരം കിട്ടാതെ ഒരുപാട് ചോദ്യങ്ങൾ എനിക്ക് മുമ്പിലുണ്ട്... അന്നെന്താണ് സംഭവിച്ചത്... എന്റെ അനുവിനെ ഞാൻ എന്തിന് കൊന്നു... ഒന്ന് മാത്രം അറിയും...ഞാനല്ല എന്റെ യജമാനനാണ് എന്റെ അനുവിനെ കൊന്നത് ... പോപ്പ് കോയിൻ... അഥവാ മയക്കുമരുന്ന് അതാണ്... അവന്റെ കടന്ന് വരവാണ്... എന്നെ അടിമുടി മാറ്റിഴെഴുതിയത്... അവന്റെ രക്തം എന്റെ കൈകളിൽ കറ പിടിക്കാൻ കാരണമായത്... അവസാന കൂട്ടിനെ പോലും അനാഥമാക്കിയത്... വീണ്ടും ഞാൻ ഏകനായി... അതെന്നെ ഭ്രാന്തനാക്കി.. അന്ന് സൂചിയെ ഇഷ്ടപ്പെട്ടിരുന്ന ഞാനിന്ന് സൂചിയെ പേടിക്കുന്നു... ഒരിക്കലും എണീക്കാത്ത ഉറക്കിലേക്ക് ഉറങ്ങാൻ വേണ്ടി കൊതിക്കുന്നു... അനു... നിയെവിടെയാ... നീയെന്നോട് ക്ഷമിക്കില്ലേ..... (ലഹരി നമ്മുക്ക് ഒരിക്കൽ സുഖം തന്നെക്കാം... അതിനേക്കാൾ ഉപരി ആ സുഖം എന്നെന്നേക്കുമായി നശിപ്പിച്ചേക്കാം. ഉറ്റവരെ പോലും അനാഥമാക്കുന്ന ഈ ലഹരി നമ്മുടെ കൈകളിൽ രക്തകറകൾ തീർക്കും..) ശുഭം............... *✍🏻.................Moh'd Jamshi* #📙 നോവൽ
📙 നോവൽ - രകതക് Moh ' d Jamshill - ShareChat
1.5k കണ്ടവര്‍
9 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post